Chapter 31 of 32
മഹാകവി കെ. വി. സൈമൺ
പ്രൊഫസർ റ്റി. തോമസ് വർഗ്ഗീസിന്റെ അനുസ്മരണം
പ്രഥിതമായ വിഷയങ്ങൾ ഉദ്ഗാനം ചെയ്യേണ്ട വ്യക്തി തന്നെ ഒരു യഥാർത്ഥ കവിതയായിരിക്കണം. ഉത്കൃഷ്ടവും സ്തുത്യവുമാ യവയുടെ സമവായം. പ്രകീർത്തിതമായ അനുഭവവും പ്രവൃത്തിയും തന്നിലില്ലെങ്കിൽ വീരപുരുഷന്മാർക്കു സ്തവഗാനം ഉതിർക്കാൻ തുനി യരുത്- ജോൺ മിൽറ്റന്റെ ഈ വാക്കുകളുടെ സാക്ഷാത്കാരമാണ് മഹാകവി സൈമണിന്റെ ജീവിതവും ദർശനവും. സർഗ്ഗനിരതനായ യഹോവയുടെ വിസ്മാപക പ്രവൃത്തിയും, പറുദീസായിലെ ആദിമ മ നുഷ്യന്റെ പരമപരിശുദ്ധജീവിതവും അവരുടെ വൈഷയികത കല രാത്ത പ്രേമവും തമ ിനെ രജോഗുണ പ്രവാഹത്തിലാഴ്ത്തി സത്ത്വ ത്തിലെത്തിച്ച് ഈശ്വര സാക്ഷാത്കരണം സാധിക്കുന്ന പതനാനന്തര മനുഷ്യരുടെ ചരിതവും വേദവിഹാരം മഹാകാവ്യത്തിലൂടെ വിവരി ക്കുന്ന മഹാകവി കെ.വി. സൈമന്റെ ജീവിതം തന്നെ ഉദാത്തമായ ആദർശങ്ങളുടെ പരിപൂർത്തിയും ഹൃദയികന്മാർക്ക് ഒരു കവിതയും ആയിരുന്നു. ഈ വസ്തുത ആ മഹാകവിയുടെ സമകാലീകരായ ആചാ ര്യശ്രേഷ്ഠന്മാരുടെ അഭിപ്രായങ്ങളിൽ നിന്നും സംസിദ്ധമാണ്. ഒന്നാ മതായി ചിത്രമെഴുത്തു കെ.എം. വറുഗീസിന്റെ കാവ്യഭാഷയിൽ തന്നെ കേൾക്കുക: അനുകൂല സാഹചര്യങ്ങൾ യാതൊന്നും കൂടാതെ സ്വയം ജീവിതവൃത്തത്തിൽ ദൈവദത്തമായ വമ്പിച്ച വാസനാവൈഭവങ്ങളെ അനുസ്യൂതമായി പരിപോഷിപ്പിച്ച്, അനന്യസുലഭങ്ങളായ ശക്തിവി
183
ശേഷങ്ങൾ സ്വാധീനം ചെയ്തുറപ്പിച്ച്, അപാരവേദശാസ്ത്ര പാരംഗ തൻ, മതചരിത്രപണ്ഡിതൻ, അപ്രതിമനായ താർക്കികൻ, ഉജ്ജ്വല ഗദ്യസാഹിത്യകാരൻ, പണ്ഡിതകവി, ഗാനകൃത്ത്, സംഗീതകലാഭി ജ്ഞൻ, ഗ്രന്ഥകാരൻ, പ്രതാധിപർ, ധനസമ്പാദനവിമുഖനായ വിജ്ഞാ നകുമ്പേരൻ, വാഗ്മിത്വകലാസമ്പന്നൻ, അചഞ്ചലനായ മതധീരൻ, സർേ∆ാപരി കളങ്കരഹിതനായ ദൈവഭൃത്യൻ എന്നീ നിലകളിൽ കേരളക്കരയ്ക്കു കെടാവിളക്കായി, ക്രൈസ്തവ വർഗ്ഗത്തിനു കനക സ്തംഭമായി പരിലസിച്ച ഒരു ശ്രേഷ്ഠപുരുഷനായിരുന്നു പമ്പയുടെ മധുര മണൽത്തിട്ട തുടങ്ങി കേരളമെങ്ങും ഒരരശതാബ്ദകാലം മുഴു വൻ സുവിശേഷമംഗളമണിനാദമുതിർത്ത് മൺമറഞ്ഞ മഹാകവി കെ. വി. സൈമൺ. ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ സൈമനെ ഇപ്രകാരം ശ്ലാഘിക്കുന്നു, ശബ്ദസൗഷ്ഠവം, വാഗ്മിത്വം മുതലായ സിദ്ധികളെക്കൊണ്ട് ഏതു സദ ിനെയും വശീകരിക്കുവാനുള്ള ശക്തി അദ്ദേഹത്തിന് അധീനമായിരുന്നു. ആ വിശാലഹൃദയൻ ഒരു മത ത്തെയും ദുഷിച്ചില്ല. വചനമാകുന്ന ദിവ്യ്രപകാശം കേരളത്തിൽ പ്രവേ ശിക്കുന്നതിനു ദൈവമുപയോഗിച്ച ശക്തിയേറിയ ആയുധമായിരുന്നു മഹാകവി കെ.വി. സൈമണെന്ന് അദ്ദേഹത്തിന്റെ മരണത്തിന് അമ്പതു വർഷങ്ങൾക്കു ശേഷം മാർത്തോമാസഭയടെ നാവായ മലങ്കര സഭാ താരക പ്രശംസിക്കുകയുണ്ടായി.
ചെറുപ്പം മുതലെ ഒരു മഹത്തായ ഇതിഹാസത്തിന്റെ രചന ലക്ഷ്യമാക്കിക്കൊണ്ടുള്ള നിയാമം അദ്ദേഹം സമാരംഭിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രം തെളിയിക്കുന്നു. രാമായണം, മഹാഭാ രതം മുതലായവയെപ്പോലെ ബിബ്ലിയ ആരെങ്കിലും കവിതാരൂപത്തി ലാക്കിയാൽ അതു കൂടുതൽ ഭക്തിസംവർദ്ധകവും ഒരു സംസ്കാരി കസമന്വയത്തിനു നിമിത്തവുമായിരിക്കുമെന്ന് ഈ സല്ലക്ഷ്യൻ ചെറു പ്പത്തിലെ കരുതിയിരുന്നു. "വേദവിഹാര'ത്തിന്റെ മുഖവുരയിൽ പ്രസ്തുത കാര്യം അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. മലയാളസാഹിത്യം നിയോക്ലാസിക്കൽ മഹാകാവ്യ്രപസ്ഥാനത്തിനു ജന്മം നൽകികൊണ്ട് ഇരുപതാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുന്നതിനു മുൻപുതന്നെ വേദ വിഹാരത്തിന്റെ വിത്തു സൈമനിൽ നിഗുഢമൃത്തായിക്കിടന്നിരുന്നു.
മലയാളികൾക്ക് ഇന്ന് വേദവിഹാരത്തിലെ ഈരടികളും ആ സ്വർഗ്ഗീയഗാനങ്ങളും ഹരമായിത്തീർന്നിരിക്കുന്നു. തന്റെ 13-മത്തെ വയ ിൽ പിതാവായ കെ.സി. മാΩൻ മാപ്പിള ഒരു അദ്ധ്യപകനെ
184
ഇരുത്തി വേദവിഹാരം മഹാകാവ്യം ഒരു വർഷത്തോളം തന്നെ പഠി പ്പിച്ചിരുന്നതായി മനോരമാ മുൻപ്രതാധിപർ കെ.എം. മാത്യു രേഖപ്പെ ടുത്തിയിട്ടുണ്ട്. ലോകത്തിലെ പല മഹാനഗരങ്ങളിലും സൈമണിന്റെ ജന്മവാർഷികങ്ങൾ കൊണ്ടാടുകയുണ്ടായി. ന്യൂയോർക്ക്, ഹൂസ്റ്റൺ എന്നീ മഹാനഗരങ്ങളിൽപോലും പഠനസേΩളനങ്ങൾ നടന്നു.
മഹാകവി കെ.വി.സൈമൺ 1883-ൽ ഫ്രെബുവരി 7-ന് ഇടയാ റൻമുള കുന്നുംപുറത്ത് ഭവനത്തിൽ ജനിച്ചു. കുന്നുംപുറം ഒരു പൗരാ ണിക ഗുരുകുലമായിരുന്നു. പിതാവ് വർഗ്ഗീസ് മാപ്പിള വിശേഷദിവസ ങ്ങളിൽ ഭവനത്തിൽ വന്നുകൂടുന്നവർക്ക് പുരാണങ്ങളും മറ്റും വിശദീ കരിച്ച് കൊടുക്കുമായിരുന്നു.
1. വിദ്യാഭ്യാസം
അഞ്ചാം വയ ിൽ ശിക്ഷാമഞ്ജരി എന്ന പുസ്തകം വാങ്ങി ക്കിട്ടുവാൻ വളരെ കരയേണ്ടിവന്നെന്ന് അദ്ദേഹം പറയുന്നുണ്ട്. ജ്യേഷ്ഠൻ വാങ്ങിക്കൊടുത്തു. ശേഷം അദ്ദേഹത്തിന്റെ കാവ്യഭാഷ യിൽ കേൾക്കുക.. ""ആയതു വാങ്ങിച്ചു ഞാനൂണിലുമുറക്കത്തിലുമായ തമോദം താഴെ വയ്ക്കാതെ കൈത്തലത്തിൽ പിടിച്ചു മത്സ്വസാ ക്കൾച്ചൊല്ലി ത്തന്നതുകേട്ടു പഠിച്ചേനെഴുതിനേനൊക്കയുമോർക്കിൽ ചിത്രം'' - ഇങ്ങനെ ശീമോൻ പഠിപ്പിച്ചുതുടങ്ങി. സൈമണ് ആറ് വയ ് ഉണ്ടായിരുന്നപ്പോഴെ സമസ്യകൾ എളുപ്പത്തിൽ പൂരിപ്പിക്കുമായിരുന്നു. അക്കാലത്ത് ആനേപ്പൂച്ചകടിച്ചു വിരവിൽതിന്നേച്ചുപോയനഹോ എന്ന സമസ്യ പ്രത്യുത്പന്നമതിയായ നΩുടെ ബാലൻ നിമിഷങ്ങൾകകം ഇങ്ങനെ പൂരണംചെയ്തു.
ഞാനെൻ തോളിലുമെൻ കരത്തിലുമെടുത്തേറ്റിക്കളിപ്പിച്ചു നൽത്തേനൂറും കനിയൊത്തു പാലുമതുപോൽ ചോറും കൊടുത്തെന്നുമേ ആനന്ദത്തൊടു കണ്ണിലുണ്ണി സΩായാരോമിനിച്ചുള്ളോര ണ്ണാനെപ്പൂച്ച കടിച്ചുകൊന്നു വിരവിൽത്തിന്നേച്ചു പോയാനഹോ
സൈമണന് പതിനൊന്ന് വയ ുള്ളപ്പോഴാണ് ജ്യേഷ്ഠന്റെ സൃഹൃത്തായ മുലൂരിനെ പരിചയപ്പെടുന്നത്. പിന്നീട് കുന്നുംപുറത്ത് വരുമ്പോഴൊക്കെ മുലൂർ സൈമണിനെ കാവ്യമർΩങ്ങൾ ശരിക്കും പഠിപ്പിക്കുമായിരുന്നു. അക്കാലത്ത് മഹാമഹിമ്രശീ സദാനന്ദസ്വാമികൾ
185
ആറൻമുളമഹാക്ഷ്രേതത്തിൽ വരുമ്പോഴൊക്കെ വീട്ടിലെത്തി ഹിന്ദുമ തത്തിന്റെ മർΩങ്ങൾ മന ിലാക്കി കൊടുക്കുകയും പ്ര്രവജ്യായിലേ ക്ക്കുട്ടിയെ നയിക്കുകയും ചെയ്തു. പിതാവിന്റെ മരണശേഷം (1897) ജ്യേഷ്ഠന്റെ കീഴിലാണ് സംസ്കൃതവും ശാസ്ത്രങ്ങളും തുടർന്നുപ ഠിച്ചത്. തന്മൂലം സംസ്കൃതവും തമിഴും അനായാസേന ഉപയോഗി ക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായി. അക്കാലത്ത് സംസ്കൃത കവിതകളെഴുതിത്തുടങ്ങി. തന്റെ പതിമൂന്നാമത്തെ വയ ിൽ നാട്ടു ഭാഷാപ്രഥമിക പരീക്ഷയിൽ ഒന്നാമനായി പാ ായി. പ്രായക്കുറവു കൊണ്ട് പരീക്ഷയ്ക്ക് ഇരുത്താൻ അധികൃതർ വിസΩിച്ചെങ്കിലും ഇദ്ദേഹത്തിന്റെ അസാധാരണ പ്രതിഭാവിലാസങ്ങൾ മന ിലാക്കി പരീക്ഷക്ക് ഇരുത്തുകയായിരുന്നു. ഇതിനപ്പുറം ഒൗപചാരികമായ വി ദ്യാഭ്യാസം ഒന്നും തന്നെ സൈമണന് ലഭിച്ചില്ല.
2 വിയോജിത പ്രസ്ഥാനം
പതിമൂന്നാമത്തെ വയ ിൽ സ്വന്തം പറമ്പിൽ സ്ഥാപിച്ചിരുന്ന ഇടയാറൻമുള എം.റ്റി. എൽ.പി. സ്കൂളിൽ ഒരു അധ്യാപകനായി നിയ മിക്കപ്പെട്ടു. പതിനെട്ടുവർഷം ആ ജോലിയിൽ തുടർന്നശേഷം തന്റെ മുപ്പത്തിനാലാമത്തെ വയ ിൽ തൽസ്ഥാനം രാജിവെച്ചു പൂർണ്ണസമ യവും ധർΩഘോഷണങ്ങൾക്കായി വിനിയോഗിച്ചു. ആflികതയുടെ പരമകാഷ്ഠയിലെത്തിയ സൈമൺ നവീകരണാശയങ്ങൾ പ്രചരിപ്പി ച്ചു. അധികാരിശ്രേണിവർഗ്ഗത്തിന്റെ മേൽക്കോയ്മ ക്രിസ്തീയ ധർΩ ത്തിന് കടകവിരുദ്ധമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ഇടയാന്മുളയിലും സമീപത്തും ഉണ്ടായിരുന്ന മാർത്തോΩാ സഭാവിശ്വാസികളെ യോജിപ്പിച്ച് ഒരു സേΩളം നടത്തണമെന്ന് കൊച്ചു കുഞ്ഞുപദേശിയും മറ്റുപലരും വളരെനാൾ ആഗ്രഹിച്ചിരുന്നു. സേΩ ളനം നടത്തി സൈമണിനെ പ്രസിഡന്റായും കൊച്ചുകുഞ്ഞുപദേശിയെ സ്രെകട്ടറിയായും തിരഞ്ഞെടുത്തു. പ്രമുഖരായ പ്രന്തണ്ടു പേർ ഈ കൂടിവരവിൽ ഉണ്ടായിരുന്നതുകൊണ്ട് പ്രന്തണ്ടന്മാർ എന്നു ഇതിനെ വിളിച്ചുവന്നു. വിശ്വാസസ്നാനം കഴിഞ്ഞവർ മാത്രം തിരുവത്താഴ ത്തിൽ പങ്കെടുക്കാവു, ചികിത്സ പാടില്ല തുടങ്ങിയ 6 ഉപദേശങ്ങൾ ഇവർക്കുണ്ടായിരുന്നു. രോഗശാന്തി അനുഭവിച്ചറിഞ്ഞവനെങ്കിലും സൈമൺ ചികിത്സക്കെതിരല്ലായിരുന്നു. എന്നിരുന്നാലും സൈമണിന് അവസാനം അവരുമായി യോജിച്ചുപ്രവർത്തിക്കേണ്ടിവന്നു. ശബ്ദ ഭേദങ്ങളോടും കൂടുതൽ നയബുദ്ധിയോടും കൂടി വേർപാടുകാരുടെ
186
ഇടയിൽനിന്നെണീറ്റ പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചതോടുകൂടി പ്രന്തണ്ടന്മാരുടെ സഭ ഉടഞ്ഞുപോ യി. യോഹന്നാൻ തന്റെ കൂടെ വേർപാടുകാരനായി നിന്നിരുന്ന ഹ്രസ്വകാലയളവിൽ അദ്ദേഹത്തിന്റെ പ്രേരണയാൽ പിന്നോക്കക്കാ രുടെ ഇടയിൽ സൈമൺ ചെന്നുപ്രവർത്തിക്കുകയുണ്ടായിരുന്നു. ഇരു പത്തഞ്ചു വയ ിനുള്ളിൽ തന്നെ ഏഴുവർഷക്കാലം സംഗീതം പ്രശ സ്തരായ തമിഴ് ഗുരുക്കന്മാരിൽ നിന്ന് അദ്ദേഹം പഠിച്ച് നല്ല ഹൃദഹ സ്തത നേടിയിരുന്നു, സംഗീതവും ഭാഷയും പിന്നോക്കക്കാരായ വിശ്വാസികളെ അഭ്യസിപ്പിച്ചു. തന്മൂലം അവർ പ്രബുദ്ധരായി. യോഹ ന്നാന്റെ തിരോധാനം ഒരു പരാജയമായിരുന്നെങ്കിലും ""വിളങ്ങി നിൽക്കണം സാധുജനങ്ങൾ എന്നാളും'' എന്നത് വിയോജിതന്റെ മുദ്രാ വാക്യമാക്കി സൈമൺ മാറ്റി, സാധുക്കളായ ജനങ്ങളുടെ ഇടയിലേ ക്കിറങ്ങി അവരെ ആflീകമായി ശക്തീകരിച്ചു. 1915 ധനു പത്തിന് സ്ഥിതിസമത്വോപദേശം പ്രചരിപ്പിക്കൽ, വിശ്വാസസ്നാന സ്വീകരണം തുടങ്ങിയ പത്തു കുറ്റങ്ങൾ ചുമത്തി സൈമണിനെ പുറത്താക്കി ക്കൊണ്ട് മാർത്തോΩസഭ കല്പന പുറപ്പെടുവിച്ചു. ഇടയാറന്മുള എം. റ്റി.എൽ.പി. സ്കൂളിലെ പ്രഥമാദ്ധ്യാപകനായിരുന്ന അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് മ്രെതാപോലീത്താ പിരിച്ചുവിട്ടെങ്കിലും ആ സ്ഥാനം വഹിക്കാൻ ആരും തയ്യാറാകാത്തതിനെ തുടർന്ന് ആ സ്ഥാനം തുടർന്നു. ഒടുവിൽ പൂർണ്ണസമയവും സുവിശേഷവേല ചെയ്യുവാൻ ആ സ്ഥാനം അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. തന്റെ സഹചരനും ആflമിത്രവുമായിരുന്ന കൊച്ചുകുഞ്ഞുപദേശിയെ സഭ മുടക്കിയതു മില്ല. തന്മൂലം സൈമൺ ഒറ്റപ്പെട്ടുപോയി. അന്ന് വ്യവസ്ഥാപിത സഭ കളിൽ നിന്നും വേറിട്ട കൂട്ടായ്മകൾ വിയോജിതൻ എന്നപേരിൽ അറി യപ്പെട്ടിരുന്നു. സൈമണിന്റെ പ്രവർത്തനഫലമായി 36 വിയോജിത സഭകൾ രൂപംകൊണ്ടു. ലോക്രപശസ്ത മിഷനറിയായിരുന്ന ഡോ. ഫർഗുസൻ 1936-ൽ ജൂലൈയിലെ The Baptist Missionery Review യിൽ സൈമണിന്റെ സഭയെ ഇങ്ങനെ പ്രകീർത്തിച്ചിരിക്കുന്നു: ""സൈമ
ണിന്റെ ഒരു പ്രസംഗത്തിനിടയിൽ ഈ യുവ "ഉച്ചഭാഷി'കളിൽ മൂന്നു പേർ ഒാരോരുത്തരുമായി ക്ഷീണിച്ച് പിന്മാറിയത് ഞാൻ കാണുകയു ണ്ടായി. ആ വമ്പിച്ച ജനസഞ്ചയത്തിനിടയിൽ പ്രസരിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, അവരുടെ ശബ്ദം അടച്ചു പതറിയിട്ടും സാധാരണ പനി പിടിച്ചു വലയുമായിരുന്ന സൈമനെ സംബന്ധിച്ചിടത്തോളം തന്റെ ശബ്ദത്തിനു യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. ശുശ്രൂഷയുടെ
187
അന്ത്യഘട്ടംവരെ ആ ശബ്ദം പ്രകൃത്യായുള്ള സൗഷ്ഠവത്തോടുകൂ ടിത്തന്നെ മിക്കവാറും മുഴങ്ങിക്കൊണ്ടിരുന്നു. അതിനുശേഷം, നദിയി ലേയ്ക്കുപോയി. ആ ദിവസം നേരത്തെതന്നെ സാക്ഷി പറഞ്ഞവ രായ 25-ൽ പരം ആളുകളെ സ്നാനപ്പെടുത്തി. അത്, കുറഞ്ഞപക്ഷം എനിക്കെങ്കിലും, ഒരിക്കലും വിസ്മൃതമാകാത്ത ഒരു അനുഭവം തന്നെ ആയിരുന്നു.
ഇനിയും ശ്രവണമധുരമായ ആ ഗാനത്തെക്കുറിച്ച് ഞാൻ എന്തു പറയട്ടെ, അവിടെ ഉപയോഗിച്ച ഗാനങ്ങളിൽ അധികവും സൈമൺ രചനകൾ ആണ്. അദ്ദേഹം ഒരു ബഹുഭാഷാകോവിദനാണെന്നുള്ള തിനുപുറമെ ഒരു നല്ല കവിയുമാണ്. ആ ഗീതങ്ങളിൽ ജീവനും മസൃ ണഭാവവും നിക്ഷിപ്തമായിരുന്നു. അനുഗായകന്മാർ ആ ശുശ്രൂഷ യിൽ സ്വർഗ്ഗീയാനന്ദം അനുഭവിക്കുന്നുണ്ടായിരുന്നതായി എനിക്കു തോന്നി. പ്രസംഗപീഠത്തിൽ ആസനസ്ഥരായിരുന്ന യുവാക്കന്മാർ തമ്പേറടിച്ചും,കൈകൊണ്ട് താളംപിടിച്ചും, കൈത്താളങ്ങൾ മുഴക്കിയും ശബ്ദമാധുര്യത്തോടുകൂടി കർത്തൃഗീതങ്ങളാലപിച്ചു. ആ ബൃഹജ്ജ സമൂഹം ഇവരോടൊരുമിച്ച് പാടിക്കൊണ്ടിരുന്നു. പ്രാർത്ഥനയും ഈ മഹായോഗത്തിന്റെ ഒരു പ്രധാനലക്ഷണമായിരുന്നു. അത്, സാധാര ണകാണുന്നതുപോലെ നേതാക്കന്മാരുടെയും പ്രസംഗകരുടെയും കുത്തകയായിരുന്നില്ല. സാമാന്യജനങ്ങളും അതിൽ പങ്കെടുത്തു. പ്രാർത്ഥനയുടെ ആവശ്യമുണ്ടായിരുന്ന സന്ദർഭങ്ങളിലൊക്കെ ചില പ്പോൾ പ്രസംഗപീഠത്തിൽ നിന്നും സാധാരണയായി താഴെയിരുന്ന ജനങ്ങളിൽ നിന്നും യഥാസന്ദർഭം പ്രാർത്ഥനകൾ ഉയർന്നു. സദസ്യ രുടെ ""ആമേൻ'' വിളി ഹൃദയ്പർശകമായിരുന്നു. പൗലൊസ് അപ്പൊ സ്തലൻ 1കൊരി.14-ാം അദ്ധ്യായത്തിൽ വിവരിച്ച വിധത്തിലുള്ള അതി പുരാതന ക്രിസ്തീയാരാധനയുടെ പ്രത്യുത്പത്തി ഇവിടെ സംഭവി ക്കുന്നതായി എനിക്കുതോന്നി. ഇതുപോലെ ഞാൻ മറ്റെങ്ങും കണ്ടി ട്ടില്ല''. ആസന്നമരണരായിരുന്ന നൂറ് കണക്കിന് ആളുകൾ സൈമണി ന്റെയും ശിഷ്യന്മാരുടെയും പ്രാർത്ഥനമൂലം പൂർണ്ണസുഖം പ്രാപിച്ചി രുന്നതായി സാക്ഷ്യങ്ങൾ ഇന്നും കേൾക്കുന്നുണ്ട്. സൈമൺ ആരം ഭിച്ച വിയോജിതസഭയ്ക്ക് തുല്യമായി മറ്റൊരു സഭയും സഭാചരിത്ര ത്തിൽ ഇല്ലെന്ന് സഭാചരിത്ര പണ്ഡിതനായ ജെ.സി. ദേവ് പറയു ന്നുണ്ട് ദേവ് തുടരുന്നു....
""വേർപാടുകാർ, വേർപാട് സഭ തുടങ്ങിയ പദ്രപയോഗങ്ങൾ മലയാള ഭാഷയുടെ ശബ്ദ കോശത്തിനു ലഭിച്ചത് മഹാവേദശാസ്ത്ര
188
ജ്ഞനായ സൈമണിൽ നിന്നാണ്. പാശ്ചാത്യവേദശാസ്ത്രപഠന ങ്ങൾക്ക് സ്വപ്നം കാണുവാൻ പോലും കഴിയാത്ത മഹത്തായ ആflീ യദർശനമാണ് സൈമണിന്റെ വേർപാട് ഉപദേശം. വിയോജിതസഭ കൾ വിയോജിത പ്രസ്ഥാനം എന്നപേരിൽ ഒരു സ്വത്രന്തസഭാവിഭാഗ മായി നിലകൊള്ളുന്നതിനും തീരുമാനം എടുത്തത് 1918-ൽ തുടശ്ശേ രിമലയിൽ ചേർന്ന വിയോജിതന്മാരുടെ പ്രതിനിധി സമാജത്തിലാ യിരുന്നു. അന്ന് 15 പ്രതിനിധികൾ സംബന്ധിച്ചു. പുതിയനിയമ പ്രബോ ധനങ്ങളിൽ അധിഷ്ടിതമായ സഭയുടെ അടിസ്ഥാന ഉപദേശങ്ങൾ പ്രചിരിപ്പിക്കേണ്ട ആവശ്യം ആ കാലഘട്ടത്തിൽ അത്യാവശ്യമായി നേരിട്ടു. ഈ സാഹചര്യത്തിലാണ് മലങ്കര വിയോജിതൻ എന്നപേ രിൽ 1919-ൽ ഒരു ദ്വൈമാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. വിയോ ജിതന്റെ പ്രഥമലക്കത്തിലെ ഒൗദ്യോഗികവിവരങ്ങൾ ഇങ്ങനെയാണ്. മലങ്കര വിയോജിതസഭാ നേതൃസംഘത്തിൻ നിന്നും പ്രസിദ്ധപ്പെടു ത്തുന്ന ഒരു ദ്വൈമാസിക, പ്രതവരി ഒരാണ്ടത്തേക്ക് എട്ടണ മാത്രം. ആരുടെയും മുഖം നോക്കാതെ എല്ലായ്പ്പോഴും സത്യം തുറന്നു പറ യുന്ന കേരളത്തിലെ ഏക പ്രൊട്ടസ്റ്റന്റു മാസിക. മെേ . കെ.റ്റി സഖ റിയ (മല്ലശ്ശേരി), റ്റി തോമസ് (മൈല്രപാ), ആർ.സി. സഖറിയ (പു ത്തൻപീടിക), പി.െഎ.ഉണ്ണുണ്ണി (ഇടയാറൻമുള) എന്നിവരാണ് വിയോ ജിതൻ മാസിക കΩറ്റി മെബർമാർ. കെ.വി. സൈമൺ പ്രതാധിപരും, ബൈബിൾ സന്ദേശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നിൽ നിർണ്ണാ യകമായ പങ്കാണ് വിയോജിതൻ നിർ∆ഹിച്ചിട്ടുള്ളത്. നാണയക്കറ പുരളാത്ത കൈകളും അത്യാഗ്രഹമില്ലാത്ത ഹൃദയവുമായിരുന്നു സൈമണിന്റേത്. പ്രിയ ശിഷ്യൻ കെ.റ്റി. മത്തായിയാണ് പ്രസിദ്ധീകര ണത്തിന് നേതൃത്വം നൽകിയത്. മാസികയുടെ വരിക്കാർ വേണ്ട്രത സാമ്പത്തിക ശേഷിയില്ലാത്തവരാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഒരു മാസിക പ്രസിദ്ധീകരിക്കുക ശ്രമകരം തന്നെ എങ്കിലും അദ്ദേഹം വിശ്വാസത്തിന് അപമാനം വരുത്തുന്ന ധനാഗമനമാർഗ്ഗങ്ങൾ സ്വീക രിക്കുവാൻ തയ്യാറായില്ല. വിദേശസഹായങ്ങൾക്കു ശ്രമിച്ചില്ല. ധനസ മ്പാദനമാർഗ്ഗമായി മാസികാപ്രവർത്തനത്തെ കാണുകയില്ല. അദ്ദേഹ ത്തിന്റെ പ്രബോധനംപോലെ തന്നെ സാമ്പത്തിക ഇടപാടുകളും വിശ്വാസവും വേർപെട്ടതുമായിരുന്നു''.
വിയോജിത സഭകളെകൂടാതെ കേരളത്തിലുടനീളം എഴുപ തോളം വേർപാടുസഭകളും രൂപം കൊണ്ടിരുന്നു. ആflീയവിഷയങ്ങ ളിൽ സൈമണിന്റെ നേതൃത്വം അവർക്കും ലഭിച്ചു. വിയോജിതൻ
189
സാക്ഷാൽ സുയോജിതൻ തന്നെയായിരുന്നു എന്ന് മുലൂർ പറയുന്നു ണ്ട്. അദ്ദേഹത്തിന്റെ ഒരു മംഗളശ്ലോകത്തിൽ ഇപ്രകാരം കാണുന്നു.
""വിയോജിതൻ'' മാസികഭൂലയം വരെ സേയോജനം നാട്ടിനു നൽകിടണമെ.
ക്രിസ്തുവിന്റെ മുഖം കണ്ട് ആ സ്വരം കേട്ട് കല്ലും മുള്ളും നിറഞ്ഞ പാതയിൽ ക്രിസ്തുവിന്റെ പാദമുദ്രകളെ പിന്തുടർന്ന മറ്റൊരു മിഷനറി ഭാരതത്തിൽ ഉണ്ടായിട്ടില്ല. ക്രിസ്തുവിനു വേണ്ടി അടിയും ഇടിയും ഏൽക്കുവാൻ അദ്ദേഹം സന്നദ്ധനായിരുന്നു. കല്ലെറിഞ്ഞു തന്നെ വിധിക്കു ഏൽക്കുവാൻ അദ്ദേഹം സന്നദ്ധനായിരുന്നു. കല്ലെ റിഞ്ഞു തന്നെ വധിക്കുവാൻ ക്രിസ്തു മതഭക്തന്മാർ ശ്രമിച്ചപ്പോൾ പാടിയ പാട്ടാണ് ""സാന്തഗുണമിയന്ന കാന്തിമയനെ മമ ബന്ധമെന്നു തീരുവോ'' എന്നത്. സുവിശേഷവേലയെപ്പറ്റി സൈമൺ തന്റെ ആfl കഥനത്തിൽ ഇപ്രകാരം പറയുന്നു. അന്ന് വാഹനസൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്നതിനാൽ പല ദൂരസ്ഥലങ്ങളിലും പത്തും ഇരു പതും മൈൽ കാൽനടയായി പോകേണ്ടി വന്നിട്ടുണ്ട്. മഴക്കാലം, വേനൽക്കാലം, രാത്രി, പകൽ, മലയുടെ ശിഖിരങ്ങൾ, താഴ്വരകൾ എന്നീ ഭേദം കൂടാതെ വളരെ ദൂരം സഞ്ചരിച്ചുകൊണ്ടിരുന്നു. യോഗ ങ്ങൾ കഴിഞ്ഞാൽ വിശ്വാസികളോടുള്ള സംഭാഷണത്തിനായും പല മാതിരി ഗാനങ്ങൾ ദൈവമക്കളെ അഭ്യസിപ്പിക്കുന്നതിനായും സമയ മെടുക്കേണ്ടി വന്നു. ചില രാത്രി മുഴുവൻ ഉറങ്ങാതെ കിടക്കേണ്ടി വന്നിട്ടുണ്ട്. കാലിന്റെ വേദന കൊണ്ടും, അതായത്, കാൽ നിലത്തു കുത്തുവാൻ കഴിയാത്ത വിധത്തിൽ ഇടയ്ക്ക് ചിലയിടത്ത് വന്നെത്തി താമസിച്ച്, പിറ്റേദിവസം വീട്ടിൽ സാധാരണതരത്തിലുള്ള ആഹാരം മാത്രം ഭക്ഷിച്ചുകൊണ്ടും സാധാരണരീതിയിലുള്ള വസ്ത്രം ധരിച്ചു കൊണ്ടുമായിരുന്നു ഈ യാത്രകൾ. ഒരിക്കൽ പോലും ചെരിപ്പ് ഉപ യോഗിച്ചിരുന്നില്ല (ഒരു വള്ളിച്ചെരിപ്പ് പിൽക്കാലങ്ങളിൽ ഉപയോഗി ച്ചിട്ടുണ്ട്). ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രം കരുതി യിരുന്നില്ല, സ്യൂട്ട് കേസുകളോ മറ്റൊന്നും തന്നെയോ, കൂടാതെ വേദ പുസ്തകം ഒന്നുമാത്രം തൂവാലയിൽ പൊതിഞ്ഞുകെട്ടിക്കൊണ്ടായി രുന്നു അന്നത്തെ യാത്രകൾ. അതുകൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ ജനങ്ങൾക്ക് പ്രത്യേകമായ പ്രബുദ്ധത കൈവന്നു. അങ്ങനെ ചെറുപ്പ ക്കാർ ആയിരത്തി തൊള്ളായിരത്തി മുപ്പതിൽ (1930) തന്നെ പുറം രാജ്യങ്ങളിൽ ജോലിക്കുപോകുവാൻ തുടങ്ങി. സൈമണിന്റെ ആflി
190
ക്രപവർത്തനങ്ങൾ പരോക്ഷമായിട്ടെങ്കിലും മദ്ധ്യകേരളത്തിലെ സമ്പത്ഘടനയെ ഗുണകരമായി സ്വാധീനിച്ചു.
സൈമൺ സാക്ഷാൽ വിജ്ഞാനകുബേരനെങ്കിലും നാണയ ക്കറ അശേഷം ഏൽക്കാത്തവനായിരുന്നു. സഭകളെല്ലാം സ്വത്രന്തമാ യിരുന്നെങ്കിലും അവയുടെ നടത്തിപ്പിനും തന്റെ ശിഷ്യരെ സന്ധിക്കു ന്നതിനും പണം ആവശ്യമായി വന്നു. അതിനുമുമ്പ് തന്നെ വിയോജി തസഭയുടെ ആരംഭനാളുകളിൽ കെ.റ്റി. മത്തായി, കെ.എം. വറുഗീസ്, സി. െഎ. കുഞ്ഞിക്കായും, പി.െഎ. ഉണ്ണുണ്ണിയും പിന്നീട് പാസ്റ്റർ കെ.ഇ. ഏബ്രഹാമും മറ്റ് ചിലരും സൈമണിന്റെ ശിഷ്യന്മാരായി ചേർന്നി രുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചതിനെ തുടർന്ന് കുറെനാൾ ആഹാര ദുർഭിക്ഷ അനുഭവപ്പെട്ടു. ആ സമയത്ത് ശിഷ്യന്മാർ പലേട ത്തായി മാറിനിൽക്കേണ്ടിവന്നു.
പാസ്റ്റർ കെ.ഇ. എബ്രാഹം സുപ്രസിദ്ധ പെന്തിക്കോസ്ത് മിഷ നറിയായ കുക്കുസായിപ്പിന്റെ സ്വാധീനത്തിലായി. കുറെക്കഴിഞ്ഞ് കുമ്പ നാട്ടു ആസ്ഥാനമാക്കി. ആദിമസഭക്കുണ്ടായിരുന്നതും പിന്നീട് സഭ യിൽ നിലനിന്നിരുന്നതുമായ വരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഭാഷാ വരത്തിന് പ്രാധാന്യം കൊടുത്തില്ല. വിശ്വാസം, പ്രത്യാശ,സ്നേഹം ഇവ സഭയിൽ നിറഞ്ഞുനിന്നിരുന്നു. ഈ ധരയിൽ സ്നേഹം അഖില സാരമായി കണക്കാക്കി ഇതുകൊണ്ടാകാം കൺവെൻഷൻ പന്തലുക ൾ നാമധേയ ക്രിസ്ത്യാനികൾ തീവെച്ച് നശിപ്പിച്ചപ്പോഴും ഹിന്ദുക്കൾ മുന്നോട്ടുവന്ന് പ്രസംഗിക്കാനും പ്രാർത്ഥിക്കാനും പന്തലുകൾ ഇട്ടു കൊടുത്തത്. ശിഷ്യരായി എത്തിയിരുന്ന എൻ.കെ.ദാമോദരൻ, ഡോ. ഭാസ്കരൻ നായർ മുതലായവരോട് ഒരു വിവേചനവും കാട്ടിയില്ലെ ന്നുമാത്രമല്ല അവരുടെ മതവിഷയങ്ങളിൽ ഇടപെടുകയോ അവരെ മതമാറ്റം നടത്തുവാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും അവരെല്ലാം സൈമണിന്റെ കൊച്ചുസഭയെ ഏറ്റവും നല്ല മാതൃകയായി കണ്ട് ആദരിച്ചിരുന്നു. സൈമണിന്റെ പ്രസംഗം കേൾക്കുവാൻ ഹിന്ദു ക്കൾ കൂട്ടമായി എത്തുന്നത് പതിവായിരുന്നു.
1104 മകരത്തിൽ ആറാട്ടുപുഴ കൺവെൻഷനിൽ വച്ച് നോയൽ സായിപ്പുമായി തിരുവത്താഴത്തിനിരുന്നതിൽ ആശയപരമായ വിയോ ജിപ്പ് ഉണ്ടായിരുന്ന കെ.ജി. തോമസിനെ ധർΩസങ്കടത്തിലാഴ്ത്തി. ആദിമസഭക്കു സദൃശ്യമായ വിയോജിതനെ വിട്ടു നോയൽ സായിപ്പു മായി യോജിക്കാൻ കാർത്തികപ്പള്ളി തോമാച്ചന് ഇഷ്ടമാകാഞ്ഞതു
191
മൂലം പുതുപ്പള്ളിക്കുപോയി പ്രവർത്തനം ആരംഭിച്ചു. കാല്രകമേണ അദ്ദേഹത്തിന് സായിപ്പന്മാരുമായി തിരുവത്താഴം എടുക്കേണ്ടിവന്നു. സൈമൺ മുന്നോട്ടുവച്ച വ്യവസ്ഥകളെല്ലാം നോയൽ സായിപ്പ് അംഗീ കരിച്ചു. ഇതിലൊന്നാണ് വിശ്വാസികൾ ആഭരണം ഉപയോഗിക്കരുത് എന്നതായിരുന്നു. തന്മൂലം പരക്കെ ആഭരണം ഉപയോഗിക്കാതെ ആയി, ലളിതജീവിതം നയിക്കാൻ ജനങ്ങൾ തുടങ്ങി. സ്ഥലം സഭ കൾ തΩിൽത്തΩിൽ സ്വത്രന്തമായിരിക്കണമെന്നതും സായിപ്പിനു സΩതമായിരുന്നു.
അദ്ദേഹം ചെയ്ത ആയിരക്കണക്കിനു പ്രസംഗങ്ങളിൽ പലതും അദ്ദേഹത്തിന്റെ കൃതികളെ എത്രയോ അതിശയിപ്പിക്കുന്നുണ്ട്. തന്റെ ശിഷ്യരെ ക്രിസ്തുമതത്തെപ്പറ്റി മാത്രമല്ല മറ്റു മതങ്ങളെക്കുറിച്ചും നിശി തമായി പഠിപ്പിക്കണമെന്ന കാര്യത്തിൽ സൈമണിനു ഒട്ടും വിട്ടുവീഴ്ച ഇല്ലായിരുന്നു. ബൈബിളിലെ മൂലഭാഷകൾ മാത്രമല്ല സംസ്കൃതവും അവരിൽ ഗണ്യരായ കെ.ഇ. എബ്രാഹാമിനും കെ.ജി.തോമ ിനും വശമായിരുന്നു.
3. ബഹുഭാഷാകോവിദൻ
സ്വ്രപയത്നം കൊണ്ടാണ് അദ്ദേഹം പതിനെട്ടുഭാഷ പഠിച്ച ത്. മഹാകവി എം.പി. അപ്പൻ എഴുതിയത് ശ്രദ്ധിക്കുക:
അതുലിതം തവബുദ്ധി ഹാ! പതിനെട്ടുഭാഷ പഠിച്ചതും കുതുകദായകമായിടുന്നൊരു ലീലയായ് പ്രതിഭാനിധേ! പല ഭാഷകളും സൈമൺ പഠിച്ചത് ആ ഭാഷകളുടെ വ്യാകരണം കവി തയാക്കിയതിനുശേഷമായിരുന്നു എന്ന് മുലൂർ പ്രസ്താവിച്ചിട്ടുണ്ട്.
4. ഇടയാറന്മുളയുടെ പഞ്ചപാണ്ഡവന്മാർ
സൈമൺ തന്റെ പിതൃപരമ്പരയിൽ നിന്ന് ലഭിച്ച സദ്ഗുണ ഗ്രാമത്താൽ എത്രമാത്രം അനുഗ്രഹിക്കപ്പെട്ടവനായിരുന്നുവെന്ന് മന ിലാക്കുവാൻ ഡോ.വെള്ളായിനി അർജ്ജുനന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക: ""മഹാകവി കെ.വി. സൈമൺ തന്റെ അതിവിശിഷ്ടമായ സാഹിതീസപര്യകൊണ്ടും മതപരമായ പ്രവർത്തനങ്ങൾകൊണ്ടും അത്ഭുതകരമായ വൈകാരികസമന്വയം നേടിയെടുത്തിരുന്നു. ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും സവർണ്ണരും അവർണ്ണരും എല്ലാം ഒത്തുചേർന്ന കുന്നുംപുറത്തെ വീടിന്റെ പരിസരാന്തരീക്ഷത്തെ
192
മുഴുവൻ ഒരു ബഹുജനസംഗമരംഗമാക്കി മാറ്റിയിരുന്നു. പുതിയൊരു സാഹിത്യാവബോധവും സാംസ്ക്കാരികസമീപനവും സൃഷ്ടിച്ചതുനി മിത്തം ഇടയാറന്മുള എന്ന ചെറുഗ്രാമം മറ്റെങ്ങുമില്ലാത്ത ഭവ്യമായ സാംസ്ക്കാരിക ചൈതന്യത്തിന്റെ കളിവീടായും ഗ്രാമീണ സർ∆ക ലാശാലയായും മാറിയിരുന്നു. അറിവിന്റെ ഈ കളിവീട്ടിൽ കളിച്ചുവ ളർന്ന് സാഹിത്യത്തിലും ശാസ്ത്രകാര്യങ്ങളിലും അക്കാലത്തു പരി ശീലനം നേടുകയും പിൽക്കാലത്തു പുകളേന്തുകയും ചെയ്ത പല മനീഷികളും കേരളത്തിൽ വളരെ ശ്രദ്ധേയരായിത്തീർന്നതു കാണാം "ക്രിസ്തുദേവചരിത' മഹാകാവ്യം രചിച്ച ഇടയാറന്മുള കെ.എം. വർഗ്ഗീ സ്, ഭാഷാശാസ്ത്രജ്ഞനും എൻസൈക്ലോപീഡിസ്റ്റുമായ ഡോ.കെ. എം. ജോർജ്ജ്, കവിയും വിവർത്തനവിശാരദനുമായ എൻ.കെ. ദാമോ ദരൻ, നിരവധി സഞ്ചാരകൃതികളും സാഹിത്യകൃതികളും ശാസ്ത്ര പ്രബന്ധങ്ങളും രചിച്ച് പ്രസിദ്ധി നേടുകയും കോളേജ് വിദ്യാഭ്യാസ ഡയറക്ടർപദവി വരെ എത്തിച്ചേരുകയും ചെയ്ത ഡോ.കെ.ഭാസ്ക രൻ, "വീണപൂവ് കൺമുമ്പിൽ' "നവച്രകവാളം നളിനിയിലും മറ്റും' തുടങ്ങിയ അതിപ്രഗല്ഭസാഹിത്യപഠന്രഗന്ഥങ്ങളിലൂടെ ആശാൻക വിതയുടെ ഏറ്റവും വലിയ അതോറിറ്റിയായി വളർന്ന പ്രൊഫ കെ. എം. ഡാനിയേൽ എന്നീ മഹാന്മാർ ഇടയാറന്മുളയുടെ സൗഭാഗ്യസ ന്തതികളും യശോഗോപുരങ്ങളുമായി പ്രശോഭിക്കുന്നു. ഇവർ പൊതുവെ ഇടയാറൻമുള "പഞ്ചപാണ്ഡവന്മാർ' എന്ന പേരിലാണ് സാഹിത്യലോകത്ത് വിഖ്യാതരായിത്തീർന്നിട്ടുള്ളത്''. ഗദ്യവും പദ്യവും പ്രത്യേകം പ്രത്യേകം വിഭജിച്ചുകൊടുത്ത് സാഹിത്യരണാങ്കണത്തി ലേക്ക് ദ്രോണാചാര്യനായസൈമൺ ഇവരെ അനുഗ്രഹിച്ച് യാത്രയാ ക്കി.
സൈമണിന്റെ കീഴിൽ പഠിപ്പിക്കാൻകൊണ്ടാക്കുമ്പോൾ എൻ. കെ. ദാമോദരന്റെ മാതാമഹൻ നെടുംപുറത്താശാൻ ഇപ്രകാരം (1914) പറഞ്ഞു ""സൈമണിനെപ്പോലെ വിദ്വാന്മാർ ഒരു വർഗ്ഗത്തിലുമില്ല. ഹിന്ദു പുരാണങ്ങളുടെ അർത്ഥം അറിയണമെങ്കിൽ അദ്ദേഹത്തോടു കേൾക്കണം''.
5. മതസംവാദം
ആഗമാനന്ദനുമായുണ്ടായ സംവാദം ഒരു പാലാഴിമഥനം തന്നെ യായിരുന്നു. ഇതിൽനിന്നും സമുത്പന്നമായ ഉദ്ഗ്രഥനാflകമായ മത ചിന്തകൾ അദ്ദേഹത്തിന്റെ കാവ്യരചനയിൽ നന്നേ പ്രയോജനപ്പെട്ടു.
193
1926 മാർച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ പലദിവസങ്ങളിലും മഹി മ്രശീ ആഗമാനന്ദനുമായി നടന്ന സംവാദം മതമെന്ന മഹാസമുദ്രത്തിൽ നിന്നും ജ്ഞാനസുധ കടഞ്ഞെടുക്കാൻ സഹായകമായി. ഹിന്ദുമത ത്തെക്കുറിച്ച് അന്നു ലഭ്യമായ എല്ലാ പുസ്തകങ്ങളും അദ്ദേഹത്തിന് കൽക്കട്ടായിൽ നിന്നും മറ്റും അയച്ചുകൊടുത്തിരുന്നു. തൽഫലമായി ഹിന്ദുമതമെന്ന മഹാസമുദ്രം മഥിച്ച ആ മഹാപ്രതിഭക്ക് മഹാകാവ്യര ചന സുകരമായിത്തീർന്നിരുന്നു. അവസാനം മൈല്രപയിൽവച്ച് നടന്ന യോഗത്തിൽ ആഗമാനന്ദൻ മൂന്നുമണിക്കൂർ പ്രസംഗിച്ചു. സൈമണിന്റെ മറുപടി നാലുമണിക്കൂറെടുത്തു. പിന്നെ പതിമൂന്നു ചോദ്യങ്ങളും. അവ ക്കിപ്പോൾ മറുപടി പറയുവാൻ സത്യാന്വേഷിയായ ആഗമാനന്ദൻ ആളാ യില്ല. പക്ഷേ, ഉദ്ഗ്രഥനാflകമായ ആശയങ്ങൾ ഈ സംവാദ ത്തിൽനിന്ന് സംജാതമായതോടുകൂടി ശ്രീ ശങ്കരന്റെ പേരിൽ ഒരു വിദ്യാ പീഠം കാലടിയിൽ ആരംഭിക്കുവാൻ ആഗമാനന്ദന് പ്രേരണാശക്തി യായി. ഈ സംവാദം സൈമണിന്റെ വേദപാണ്ഡിത്യത്തെപ്പറ്റി നല്ല മതിപ്പ് ആഗമാനന്ദനിൽ ഉണ്ടാക്കിയതുകൊണ്ടാകാം കരുവാറ്റയിൽ കൂട്ടു തൈയിൽ വെച്ചുള്ള ഒരു വിദ്വൽസദ ിലേക്കു സൈമണിനെ ക്ഷണി ക്കാൻ സംഘാടകരെ അദ്ദേഹം പ്രേരിപ്പിച്ചത്. അതിൽ സംബന്ധി ക്കാൻ കഴിയാതെ വന്നപ്പോൾ അന്നു കാർത്തികപ്പള്ളിയിൽ താമസി ക്കുകയായിരുന്ന തോമ ിനെ ഒരു എഴുത്തും കൊടുത്തു അങ്ങോട്ട യച്ചു. അവിടെ എത്തിയപ്പോൾ വാഗ്ഭടന്റെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഉള്ളൂർ, വള്ളത്തോൾ, മന്നത്തുപത്ഭനാഭൻ, ആഗമാനന്ദൻ എന്നിവർ വേദിയിൽ. ഗുരുദേവൻ (വാഗ്ഭടൻ) ആപാദ ചൂഡം ഒന്നു കണ്ണുഴിഞ്ഞുനോക്കിയിട്ട് കെ.വി. സൈമൺ തനിക്കുപ കരം ഒരു തോമ ിനെ അയച്ചിട്ടുണ്ടെന്നു പറഞ്ഞ് പ്രസംഗിക്കാൻ അഞ്ചുമിനിട്ടു കൊടുത്തു. ആദരവിൽ കവിഞ്ഞ കൗതകത്തോടെ മുപ്പ തുമിനിറ്റു ആ പ്രസംഗം അവർ കേട്ടിരുന്നു. 1928-ലാണ് ഇതു സംഭവി ച്ചത്. വിഖ്യാതനായ വാഗ്മിയായിത്തീരാൻ'' വാഗർത്ഥതുല്യം പിരി യാതെയുള്ള യോഗത്തോടു ലോകപിതാക്കളായി മേവുന്ന ഗൗരീപര മേശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞു. പിൽക്കാ ലത്തു അദ്ദേഹത്തിന്റെ വാഗ്മിത ആദരിക്കപ്പെട്ടതോടുകൂടി ഗുരുദേ വന്റെ അനുഗ്രഹം സഫലമായി.
6. വേദവിഹാരം
ശ്രീയേശുവിജയം എന്ന മഹാകാവ്യം കട്ടക്കയത്തിൽ ചെറി യാൻ മാപ്പിള രചിച്ചിരുന്നു. അവതാരികയിൽ ഉള്ളൂർ ഇങ്ങനെ പറ
194
ഞ്ഞിരുന്നു, ""ക്രിസ്ത്യാനികളിൽ ഇങ്ങനെ രണ്ടാമതൊരാൾ ഉണ്ടാ വില്ലെന്നത് നിർ∆ിവാദമാണ്''. ആയിരത്തി ഒരുന്നൂറ്റി ഒന്ന് മിഥുനം 31 ന് മുലൂർ ഉള്ളൂരിനെ ഖണ്ഡിച്ചുകൊണ്ട് മറുപടി കൊടുത്തു: നൈര ന്തര്യേണ ഉള്ള സാമുദായിക പ്രവർത്തികളിൽ നിന്ന് പിൻതിരിഞ്ഞ് സാഹിത്യസരണിയിലേക്ക് യാത്ര തുടർന്നാൽ കുശാഗ്രബുദ്ധിയായ സൈമണിനെക്കൊണ്ടതിന് സാധിക്കുമെന്ന് മുലൂർ അഭിപ്രായപ്പെട്ടു. മുലൂർ മാΩൻ മാപ്പിളയെക്കൊണ്ട് സൈമണിന്റെ മേൽ സ്വാധീനം ചെലുത്തി, മഴക്കാലത്ത് എഴുതാമെന്നു സΩതിച്ചു. ഇങ്ങനെ 1927, 1928 കാലവർഷക്കാലത്ത് 12,000 പാദങ്ങളുള്ള വേദവിഹാരം മഹാകാവ്യം പൂർത്തിയാക്കി. തിരക്കേറിയ പ്രേഷിതവൃത്തിക്കിടയിലും ഏതാണ്ട് പതിനൊന്ന് മാസത്തിനുള്ളിൽ മഹാകാവ്യം പൂർത്തിയാക്കിയെന്ന് കൃത്യമായി കണക്കാക്കാം. 1928-ൽ തന്നെ സംഗീതരത്നാവലി എന്ന ഗ്രന്ഥം പകർത്തിയെഴുതി കെ.റ്റി. മത്തായി പ്ര ിൽ കൊണ്ടുകൊടു ക്കുകയുണ്ടായി. ഇക്കാലളവിൽ തന്നെ ബൃഹൃത്തായ ക്രൈസ്തവസ ഭാചരിത്രം എന്ന ഗംഭീര്രഗന്ഥം പൂർത്തിയാക്കുകയും ചെയ്തു. മല യാളത്തിൽ ഏറ്റവും അധികം പദസമ്പത്തുള്ള ഈ മഹാകാവ്യരചന എത്ര അയത്നമായിരുന്നു ആ മഹാപ്രതിഭന്! അങ്ങനെ 1929-ാം മാണ്ട് (സെപ്റ്റംബർ-17) കന്നി 3 ന് കോട്ടയത്ത് ചെന്ന് മാΩൻമാപ്പിളയെ കണ്ട് "വേദവിഹാര'ം മഹാകാവ്യം വായിച്ച് കേൾപ്പിച്ചു. ഒാ.എം. ചെറി യാനും അവിടെയുണ്ടായിരുന്നു. കവിത വായിച്ച് കേട്ടപ്പോൾ ബൈബിൾ മുഴുവനും ഇങ്ങനെ കേരളഭാഷാഗാനമായി എഴുതിത്തീർക്ക ണമെന്ന് രണ്ടുപേരും സൈമണോട് ആവശ്യപ്പെട്ടു. കേരളത്തിലെ മുൻനിരയിലുള്ള സാഹിത്യകാരൻമാരുടെ അഭിപ്രായം തേടിയ മാΩൻമാപ്പിള വേദവിഹാരം ഒന്നാംപുസ്തകം ഒന്നുകൊണ്ടുമാത്രം മലയാളസാഹിത്യത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള കവികളിൽ അഗ്ര ഗണ്യന്മാരിൽ ഒരാളാണ് സൈമൺ എന്ന് പിന്നീട് മനോരമ എഡി റ്റോറിയൽ പേജിലുള്ള സുദീർഘമായ പഠനത്തിൽ പറഞ്ഞിട്ടുണ്ട്. ആ മഹാകാവ്യം സാധിക്കുന്നതിനുവേണ്ട സിദ്ധി സൈമണെപ്പോലെ തികഞ്ഞവർ ഒരുകാലത്തും പലരുണ്ടാകുന്നതല്ലെന്ന് ഒ.എം. ചെറി യാൻ അഭിപ്രായപ്പെട്ടു. ചതുർത്ഥസാഹിത്യപരിക്ഷത്ത് സേΩളനത്തിൽ സംബന്ധിക്കാൻ മുഖ്യകാര്യദർശിയായിരുന്ന വള്ളത്തോൾ അദ്ദേ ഹത്തെ ക്ഷണിച്ചു. ഭൗതികനേട്ടങ്ങളിലൂടെ വിരക്തി മൂലം ആദ്യം പോകേണ്ടാ എന്നു തീരുമാനിച്ചെങ്കിലും മുലൂരിന്റെയും റാന്നി കെ. ജി. തോമസിന്റെയും നിർബന്ധം മൂലം പോകാൻ തീരുമാനിച്ച്, ഒരു
195
കാർ പിടിച്ച് തിരുവനന്തപുരത്ത് എത്തി. 1929 ഡിസംബർ 21 ന് 5 മണിയോടുകൂടി ഉള്ളൂരിനെ കാണാൻ പോയി. മുലൂരിന്റെ എഴുത്തു കൊടുത്തു. മുറജപത്തിന്റെ ധൃതി ആയതുകൊണ്ട് കാണാൻ തല്കാലം പ്രയാസമാണെന്ന് ഉള്ളൂർ പറഞ്ഞു. സാഹിത്യപരിഷത്തിൽ വേദവി ഹാരം വായിച്ച് കേൾപ്പിക്കാനായിട്ടുള്ള അനുവാദത്തിനാണ് ഉള്ളൂ രിനെ കണ്ടത്. അനുകൂലമായ പ്രതികരണം ലഭിക്കാത്തതുകൊണ്ടും പിറ്റേദിവസം അതിനൊരു അവസരം ലഭിക്കാത്തതുകൊണ്ടും െഎ. സി. ചാക്കോയെ ചെന്നുകണ്ടു. ഇക്കാര്യത്തെപ്പറ്റി െഎ.സി. ചാക്കോ പറയുന്നത് ഇങ്ങനെയാണ്. സമയം പോയതുകൊണ്ട് നിദ്രോൻമുഖ മായ എന്റെ ഹൃദയത്തിന് സ്വർഗ്ഗീയഗാനങ്ങൾ പോലും കേൾക്കുന്ന തിന് ആഗ്രഹമില്ലായിരുന്നുവെങ്കിലും സൗജന്യം പ്രമാണിച്ച് സൈമ ണിന്റെ കൃതിയായ വേദവിഹാരം ശ്രദ്ധിച്ചു. നിദ്രോൻമുഖമായ എന്റെ ഹൃദയം ഉടനെ ഉന്നിദ്രമായിത്തീർന്നു... ആശയ പ്രൗഢികൊണ്ടു പ്രസി ദ്ധമായിരിക്കുന്ന മിൽറ്റണിന്റെ 'Paradise Lost' മുതലായ മഹാകാവ്യ ങ്ങളുടെ ശ്രവണത്തിലുണ്ടാകാറുള്ള ചിത്തോഡ്ഡയനമാണ് എനിക്ക്
അപ്പോൾ ഉണ്ടായത്. െഎ.സി. നിർദ്ദേശിച്ചതനുസരിച്ച് കവിത വായി ക്കുവാൻ അനുവാദം കിട്ടി.
ഡിസംബർ 3-ാം തീയതി സാഹിത്യപരിക്ഷത്തിന്റെ 3-ാം ദിവ സം സോദോംദഹനം എന്ന ഭാഗം പകർത്തിക്കൊണ്ട് മീറ്റിംഗിൽ കൊണ്ടുപോയി സി.വി. കുഞ്ഞുരാമന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗ ത്തിന്റെ മിക്കവാറും അവസാനത്തിൽ കവിത വായിച്ചു. ഏതാനും വരി കേട്ടപ്പോഴേക്കും ഉള്ളൂരും മുള്ളൂരും കയ്യടിച്ചു. ഉള്ളൂർ തുടങ്ങി വച്ച കരഘോഷം വളരെ നീണ്ടുനിന്നു. വീണ്ടും കൂടുതൽ ഭാഗങ്ങൾ കേൾക്കണമെന്ന് ഉള്ളൂർ ആവശ്യപ്പെട്ടു. അങ്ങനെ പരിക്ഷത്സേΩളനം സൈമണന് അധീനമായിത്തീർന്നു. പ്രഥമസ്ഥാനം വേദവിഹാരത്തിന് ലഭിച്ചു. ഭാഷയ്ക്ക് കിട്ടിയ അഭിമാനകരമായ സമ്പാദ്യമാണ് വേദവി ഹാരം എന്ന് ഉള്ളൂർ വിശേഷിപ്പിച്ചു. ബൈബിൾ ഇങ്ങനെ പൂർത്തി യാകുമ്പോൾ അത് കൈരളിക്ക് കമനീയഭൂഷണമായിത്തീരുമെന്ന് ഉള്ളൂർ പ്രവചിച്ചു. പരിഷത്തിൽ സംബന്ധിച്ചവരുടെ കരൾ ചെവി യിൽ ഒരു കളകാഞ്ചിക്വണിതം ഇന്നും മാറ്റൊലികൊള്ളുന്നുവെന്നും അത് സോദാംനഗരത്തിൽ നൃത്തംവച്ച സൈമൺസരസ്വതിയുടെതാ ണെന്നും വള്ളത്തോൾ പറഞ്ഞു.
"വേദവിഹാരം' വേർതിരിഞ്ഞു നിൽക്കാതെ രാമായണം മഹാ
196
ഭാരതം തുടങ്ങിയ കൃതികളുടെ കൂട്ടത്തിൽ കൂടിനടക്കുന്നതിന് അർഹ മായിരിക്കുന്നുവെന്ന് സാഹിത്യപഞ്ചാനൻ അഭിപ്രായപ്പെട്ടു. നΩുടെ സന്തതികൾ നമുക്കും ഹോമറിനെപ്പോലെയും വെർജിലിനെപ്പോ ലെയും മിൽറ്റനെപ്പോലെയും പ്രതിഭാവാനായ കവിയുണ്ടായിരുന്നു വെന്ന് അഭിമാനപൂർ∆ം പറയുന്നതായിരിക്കും എന്ന് െഎ.സി. ചാക്കോ പ്രവചിച്ചു. "വേദവിഹാരം'ത്തിന്റെ പ്രശസ്തി കേരളത്തിന്റെ സീമകളെ ഉല്ലംഘിച്ച് പ്രസരിച്ചു. ഗാർഡിയൻപ്രതം സൈമൺ യഥാർത്ഥ മിൽറ്റ നാണെന്ന് പ്രസ്താവിച്ചു.
ഭാവനാവൈഭവത്തിലും കാവ്യാflകസംവേദനശക്തിയിലും പദസമ്പത്തിലും "വേദവിഹാരം' ചില സന്ദർഭങ്ങളിൽ മറ്റുസമാനകൃ തികളെയെല്ലാം അതിശയിപ്പിച്ചിട്ടുണ്ട്. "വേദവിഹാരം' രചിച്ചതിനു രണ്ടു വർഷത്തിനുശേഷം (1933) എഴുതിയ കൃതിയാണ് നല്ല ശമര്യൻ എന്ന ഖണ്ഡകാവ്യം. ആ കൃതിയിൽ ഏകോദര മനുഷ്യവർഗ്ഗത്തിന്റെ ശംഖ നാദം കേൾക്കുന്നു.
അവർണ്ണനെന്ന പോൽ സവർണ്ണനും ദേവസുവർണ്ണ രൂപത്തിൽ പ്രതിമകളല്ലോ വിമല പ്രേമമാം ദുകുലതന്തുവിൽ സമന്വയചിച്ചല്ലോ മനുഷ്യ വർഗ്ഗമാം മണിഗണങ്ങളെ മഹേശ്വരൻ കോർത്തു മഹിതമീലോകം വിധാനം ചെയ്തതും ഇക്കാലത്തു രചിച്ച മറ്റൊരുകൃതിയാണ് സ്വർഗ്ഗാരോഹണം. 1931ൽ പ്രസിദ്ധീകരിച്ച എന്റെ ഗ്രന്ഥശാല എന്ന കൃതി മലയാളസാ ഹിത്യത്തിൽ ഏറെ പ്രകൃഷ്ടമാണ്.
തിരുവള്ളുവരുടെ കുറളിനടുത്തല്ലോ. മരുവുന്നാദികവിതന്നുടെ രാമായണം ബൈബിളിൽ സമീപത്തു ഖുറാനു മൃഗ്വേദവും വൈപരീത്യത്തിൽ കണം പോലുമില്ലാതെ കാ◊ൂ 300-ൽ അധികം ഭക്തിഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട് ഇവ സംഗീ തശതകം, ശതകാനുയായി, പ്രയാണഗീതങ്ങൾ, ഗാനപരസൂനം, ഗാന
197
ച്രന്ദിക, സംഗീതരത്നാവലി എന്നീ ഗ്രന്ഥങ്ങളായി സമാഹരിക്കപ്പെ ട്ടിരിക്കുന്നു. ഏത് കേരളീയ ഗാനരചയിതാവിന്റെയും മുൻപിൻ ഒട്ടും ചൂളാതെ സൈമൺ നിൽക്കുന്നു.
"കൈസ്തവ സഭാചരിത്രം', "വേർപാട് സഭാചരിത്രം' ഈ ഗ്രന്ഥങ്ങൾ രണ്ടും സൈമണിലെ ചരിത്രകാരന്റെ ആധികാരികതയും ചരിത്രബോധവും നിഷ്പക്ഷതയും നി ംഗതയും വെളിവാക്കുന്ന ബൃഹദ്ഗ്രന്ഥങ്ങളാണ്. ഏറ്റവും വലിയ മതനവീകരണ കർത്താവായ സൈമണിന്റെ വ്യാഖ്യാനകൃതികളെല്ലാംതന്നെ ഭാരതത്തിലെ ബൈബിൾ ഭാഷ്യത്തിന്റെ പ്രാരംഭകൃതികളാണ്. സമാഗമകൂടാരം (2) "വെളിപ്പാട്' പുസ്തകവ്യാഖ്യാനം എന്നിവ ഈ ഗണത്തിൽ അത്യുത്ത മമാണ്. ഇതിൽ അവസാനത്തേത് ഉത്തമഗീതവ്യാഖ്യാ(1938)നവ്യവി മർശനത്തിന്റെ ഉത്തമമാതൃകയാണ്, എല്ലാ കൃതികളിലും സൈമ ണിന്റെ സമീപനം ഭാരതീയമാണ്.
ഭാരതീയ സംസ്ക്കാരത്തെ ബൈബിളുമായി സമന്വയിപ്പിക്കുന്ന പ്ര്രകിയ അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രവർത്തനങ്ങളിലും കാവ്യ കൃതികളിലും ഗദ്യകൃതികളിലും കാണാം. ഒരു പ്രചണ്ഡവാതം പോലെ അദ്ദേഹം ദക്ഷിണാപഥം മുഴുവൻ ചുറ്റിസഞ്ചരിച്ച് സുവിശേ ഷ്രപഭാഷണങ്ങൾ നടത്തി. വിശ്രമമെന്തെന്നറിയാത്ത ആ ജീവിതം 1944 ഫ്രെബുവരി 22 ന് നിത്യവിശ്രമത്തിലായി. മുടക്ക് പിൻവലിക്കാനും ഏറ്റംമികച്ച സ്ഥാനത്ത് തന്റെ ഭൗതികാവശിഷ്ടങ്ങൾ സംസ്ക്കരി ക്കാനും തങ്ങൾക്കാഗ്രഹമുണ്ടെന്നു എബ്രഹാം മാർത്തോΩാ രോഗ ക്കിടക്കയിലായിരുന്ന സൈമണിനോട് പറഞ്ഞപ്പോൾ വേണ്ടാ എന്നു മാത്രം ഉത്തരം പറഞ്ഞു. കൂടെ മാർത്തോΩാസഭാനേതാവും വലിയ ചരിത്ര പണ്ഡിതനുമായിരുന്ന കെ.എൻ. ദാനിയലും ഉണ്ടായിരുന്നു. തനിക്ക് സ്മാരകം പണിയുമോ എന്നു ഭയന്ന് സെമിത്തിരിയിലൊന്നും തന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്യരുതെന്ന് നേരത്തെ തന്നെ അദ്ദേഹം തന്റെ ശിഷ്യന്മാർക്ക് നിർദ്ദേശം കൊടുത്തിരുന്നു. ദേവാല യങ്ങൾക്കോ സ്ഥാപനങ്ങൾക്കോ വ്യക്തികളുടെ പേരുകൊടുക്കുന്നതും സ്മാരകങ്ങൾ നിർΩിക്കുന്നതും വിയോജിതന്റെ ഉപദേശങ്ങൾ എതി രായിരുന്നു. അതുകൊണ്ട് സ്വന്തം പുരയിടത്തിൽത്തന്നെയാണ് തന്റെ മൃതദേഹം സംസ്ക്കരിച്ചിരിക്കുന്നത്. മതങ്ങളുടെയും സഭകളുടെയും ഇടുങ്ങിയ അതിർവരമ്പുകൾക്കപ്പുറത്ത് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നു.
198
പി.ഗോവിന്ദപിള്ള ഒരിക്കൽ ഇങ്ങനെ പറഞ്ഞു; സൈമണും ഞാനും സമാനദർശനം ഉള്ളവർ; അദ്ദേഹം ആflീയവാദിയാ ണെന്നൊരു വ്യത്യാസം. "പൂന്താനം മുതൽ സൈമൺ വരെ' എന്ന ഗോവിന്ദപ്പിള്ളയുടെ കൃതിയിൽ സൈമണിന്റെ ദർശനങ്ങൾ അനാവ രണം ചെയ്യുന്നുണ്ട്. സാർ∆ാകാലീകമായ അദ്ദേഹത്തിന്റെ ദർശന ങ്ങളും പാവനജീവിതവും ഇന്ന് ഏറ്റം പ്രസക്തമാണ്. ഹിന്ദുക്കൾ ഹിന്ദുവായും ക്രിസ്ത്യാനികൾ ക്രിസ്ത്യാനിയായും കണ്ട് ആരാധിച്ച ഏക ക്രിസ്തുഭക്തൻ എന്ന് മുലൂർ അദ്ദേഹത്തെക്കുറിച്ച് പറയുന്നത് അദ്ദേഹത്തിന്റെ ധർΩത്തിന്റെ സാർ∆ത്രികതയും സർ∆ഭൂതഹിതേ തരത്വവും വ്യക്തമാക്കുന്നു.
മുലൂരിന്റെ അവസാനത്തെ കവിത
മഹാകവി കെ.വി. സൈമണിനെക്കുറിച്ചുള്ള ഈ ഛായാപദ്യം മുലൂർ തന്റെ മരണക്കിടക്കയിൽ വച്ചാണ് രചിച്ചത്. അദ്ദേഹം വസൂരിയുടെ തുടക്കത്തിലുള്ള പനിബാധിച്ച് കിടപ്പിലായപ്പോൾ എഴുതിയ അവ സാനത്തെ കവിതയുമാണ്.
ഹസ്വത്വം പൂണ്ടഗാത്രം, വലിയ തല, വിശാലാഭമാകും ലലാടം വശ്യോക്തിത്വം,സ്വപക്ഷ്രപകടനപടിമാവക്ഷര്രപസ്ഫുടത്വം അസ്വാർത്ഥ്രപീതി, തേജസ്ഫുരിതമുഖ, മീതേ മട്ടിലൗൽകൃഷ്ട്യവാനാമി ൈ മൺ കൊച്ചുമർത്യൻ സമുതി പൊടിപൊടിപ്പു പ്രസംഗ്രപവാഹം
മുലൂർ എസ്. പflനാഭപ്പണിക്കർ
199