Chapter 11 of 32

പ്രമുഖരായ ആദ്യകാല ബ്രദറൺകാർ ഡോ. എഡ്വേർഡ് ക്രോണിൻ

1 min read · Pages 70–71 of the printed edition

ഡാർബിക്കും മുൻപ് ഡോ. എഡ്വേർഡ് ക്രോണിൻ സഭാപരവും ശുശ്രൂഷാപരവുമായ ക്രൈസ്തവസ്വാത്രന്ത്യത്തെക്കുറിച്ചു പഠിച്ചു. ഇംഗ്ല ണ്ടിൽ ഒരു റോമൻ കത്തോലിക്കനായി ജനിച്ച അദ്ദേഹം വളരെ ചെറുപ്പം മുതൽക്കേ അദ്ദേഹത്തിന്റെ ബിഷപ്പിന്റെ കർക്കശമായ ശിക്ഷ

70

ണത്തിൻ കീഴിലായിരുന്നു. ഇംഗ്ലണ്ടിലെ കോർക്കിൽ വെച്ച്, ക്രോണിൻ പ്രൊട്ടസ്റ്റന്റ ് ബൈബിളിന്റെ ഒരു കോപ്പി വായിക്കുന്നതു കണ്ട ഒരു റോമൻ ഇടയൻ അതേ നിമിഷത്തിൽ അവനെ ഇടിച്ചു താഴെയിട്ടു. കത്തോലിക്കാ മതത്തിൽ നിന്നു രക്ഷപെടുവാനുള്ള വാതിൽ ഇങ്ങനെ തുറക്കപ്പെട്ടു. ഒരു മെഡിക്കൽ വിദ്യാർത്ഥിയായി അദ്ദേഹം ഡബ്ലിനി ലേക്ക് പോയി. അവിടെ വച്ച് ബൈബിളിൽ നിന്നും ക്രൈസ്തവ ലോകം വളരെ ക്രമക്കേടുള്ളതാണെന്നു അദ്ദേഹം പഠിച്ചു. അതു കൊണ്ട് ഒരു വിഭാഗത്തോടും ചേരുവാൻ അദ്ദേഹം തുനിഞ്ഞില്ല. സ്വത ന്ത്രർ കുറച്ചുകാലത്തേക്ക് കർത്താവിന്റെ നാമത്തിൽ കർത്തൃമേശ എടു ക്കുവാൻ അദ്ദേഹത്തെ അനുവദിച്ചു. എന്നാൽ മറ്റുള്ളവരെപ്പോലെ അദ്ദേഹം അവരുടെ ചർച്ചിൽ അംഗം ആകുവാൻ വിസΩതിച്ചതിനാൽ പിന്നീട് ഒഴിവാക്കി. അതിനുശേഷം ഉടൻ തന്നെ, പുതിയനിയമ മാതൃ കയിൽ അടിസ്ഥാനപ്പെട്ട ഒരു ലളിതമായ ക്രിസ്തീയ നിലപാടു എടു ക്കുന്നതിലേക്ക് ദൈവം അദ്ദേഹത്തെ നയിച്ചു. ദൈവജനത്തിനും കർത്താവിനും സമർപ്പിതവും വിശ്വസ്തതയുമുള്ള ദീർഘ വർഷത്തെ ജീവിതം നയിച്ചശേഷം 1882ൽ താൻ സ്നേഹിക്കുകയും സേവിക്കു കയും ചെയ്ത കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. കർത്താ വിന്റെ നാമം നിരന്തരമായി തന്റെ അധരങ്ങളിൽ ഉയരത്തക്കവിധം, അദ്ദേഹത്തിന്റെ അന്ത്യം കൂടുതൽ സമാധാനപരമായിരുന്നു. അദ്ദേഹ ത്തിന്റെ അന്ത്യമൊഴികളിലൊന്ന് കുഞ്ഞാടിന് എന്നെന്നേക്കും മഹ ത്വവും ബഹുമാനവും സ്തുതിയും ശക്തിയും യേശുക്രിസ്തു എന്റെ രക്ഷകൻ ഹല്ലേലുയ്യാ കർത്താവിനെ സ്തുതി എന്ന പ്രശസ്തമായ വാക്കുകളായിരുന്നു.

71