Chapter 7 of 32

ഡാർബിയും ദരിദ്രരും കുഞ്ഞുങ്ങളും

4 min read · Pages 47–51 of the printed edition

ഡാർബിക്ക് ദരിദ്രരോട് പ്രത്യേക കരുണയും സ്നേഹവും

ഉണ്ടായിരുന്നു. വിദേശയാത്രകൾ നടത്തുമ്പോൾ സമ്പന്ന ഭവനങ്ങ ളിൽ പാർക്കുന്നതിനേക്കാൾ ദരിദ്ര ഭവനങ്ങളിൽ പാർക്കുവാനായി രുന്നു അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ഉന്നതകുലജാതനായ അദ്ദേ ഹത്തിന് ചെറുപ്രായത്തിൽ ബുദ്ധിമുട്ടുകൾ അറിയേണ്ടി വന്നിട്ടില്ലെന്നു മന ിലാക്കുമ്പോഴാണ് ഇതിന്റെ പ്രാധാന്യം നാം ഗ്രഹിക്കുന്നത്.

ചരിത്രകാരനായ നീറ്റ്ബി താഴെ വിവരിക്കുന്ന സംഭവം രേഖ പ്പെടുത്തിയിരിക്കുന്നു: അദ്ദേഹത്തിന്റെ യാത്രയിൽ വിശ്രമത്തിനായി ഒരു പട്ടണത്തിലെ റയിൽവേ സ്റ്റേഷനിൽ ഡാർബി ഇറങ്ങി. അദ്ദേഹം വരുന്നത് നേരത്തെ അറിഞ്ഞിരുന്നതുകൊണ്ട് ബ്രദറുകാരായ അന വധി പ്രമുഖർ റയിൽവേ സ്റ്റേഷനിലെത്തി. അദ്ദേഹം ഭവനത്തിൽ വരു ന്നത് വലിയ ഒരു പദവിയായി കണ്ടിരുന്നതുകൊണ്ട് ഉന്നത സ്ഥാനീ യരായ അനേകം സ്ത്രീകളും സ്റ്റേഷനിൽ സന്നിഹിതരായി. എല്ലാ വരും ഡാർബിയെ ഭവനത്തിൽ കൊണ്ടുപോകണമെന്ന ആഗ്രഹം പ്രക ടിപ്പിച്ചു. വളരെ പ്രശ്നം സൃഷ്ടിക്കാവുന്നതും ഉത്തരം കാണുവാൻ കഴിയാത്തതുമായ ഒരു സമയമായിരുന്നു അത്. എന്നാൽ, ജ്ഞാനി യായ ശലോമോനെ വെല്ലുന്ന ജ്ഞാനത്തോടെ ഡാർബി ആ സന്ദർഭം കൈകാര്യം ചെയ്തു. സുവിശേഷകന്മാർ ഈ സ്ഥലത്തു വരുമ്പോൾ സാധാരണ ഏത് ഭവനത്തിലാണ് അവർ പാർക്കുന്നതെന്ന് ഡാർബി ചോദിച്ചു. എല്ലാ കണ്ണുകളും, പാവപ്പെട്ട വളരെ വിനീതനായി, മൂല യിൽ മാറിനിൽക്കുന്ന ഒരു സഹോദരനിലേക്ക് തിരിഞ്ഞു. ഡാർബി

47

അദ്ദേഹത്തിന്റെ സമീപത്തേക്കു നടന്നു. ആ പാവപ്പെട്ട സഹോദരന്റെ ഭവനത്തിൽ പാർക്കുവാൻ താൻ ഇച്ഛിക്കുന്നുവെന്ന് ആ സഹോദര നോട് അറിയിച്ചു. അപ്രശസ്തരെ സൽക്കരിക്കുന്ന ആ പാവപ്പെട്ട സഹോദരന് പ്രശസ്തനായ ഡാർബിയുടെ ആതിഥേയനാകാൻ ഭാഗ്യം ലഭിച്ചു. ഒരിക്കൽ വചനപഠനത്തിനായി ഒരു സഹോദരിയുടെ ഭവന ത്തിലേക്കു ഡാർബിയും കെല്ലിയും, ക്ഷണിക്കപ്പെട്ടു. അവരവിടെ എത്തിയപ്പോൾ മറ്റുള്ള അതിഥികളെല്ലാം ഉന്നതകുലത്തിലുള്ളവരാ ണെന്ന് മന ിലാക്കിയ ഡാർബിക്ക് വലിയ നിരാശ തോന്നി. അദ്ദേ ഹത്തെ ഇതു വല്ലാതെ ദുഃഖിപ്പിച്ചു. സ്തോത്രം ചെയ്യുവാൻ ഡാർബി യോട് അപേക്ഷിച്ചപ്പോൾ, അതിന് മന ില്ലാതെ കെല്ലിയോട് പ്രാർത്ഥി ക്കുവാൻ ഡാർബി അപേക്ഷിച്ചു. പാവങ്ങളായ വിശുദ്ധന്മാർക്ക് വചനം കേൾക്കുവാനുള്ള അവസരം നൽകാതിരുന്ന ആ സഹോദരിയുടെ നടപടി ക്രിസ്തുവിന്റെ ഭാവത്തിന് വിരുദ്ധമായിട്ടുള്ളതാണെന്നു ഡാർബിക്ക് തോന്നി.

ഒരിക്കൽ ഡാർബി സ്വിറ്റ്സർലൻഡിൽ യാത്ര ചെയ്തപ്പോൾ ഫാക്ടറി ഉടമയായ ഒരു സഹോദരന്റെ ഭവനത്തിൽ എത്തിച്ചേർന്നു. അപരിചിതരും ദരിദ്രരുമായ വ്യക്തികൾക്കു സഹായവും ആഹാരവും വിശ്രമിക്കുവാൻ സ്ഥലവും സൗകര്യങ്ങളും നൽകുന്നതിനുള്ള സംവി ധാനം ഈ സഹോദരൻ ചെയ്തിരുന്നു. ആരെയും അറിയിക്കാതെ ഡാർബി ആ സ്ഥലത്തെത്തി. ദരിദ്രർ ഉപയോഗിക്കുന്ന പുറകിലത്തെ പ്രവേശനവാതിൽ ഉപയോഗിച്ചു. പരിചാരകർ അദ്ദേഹത്തെ തിരിച്ച റിഞ്ഞില്ല. അതുകൊണ്ടു പ്രത്യേക പരിഗണനകളൊന്നും കൂടാതെ മറ്റുള്ളവരെപ്പോലെ അദ്ദേഹത്തിന് പരിചരണം ലഭിച്ചു. താൻ ആരാ ണെന്ന് വെളിപ്പെടുത്താതെ, വിശ്രമത്തിന് ശേഷം ഡാർബി തന്റെ വഴിക്കു പോയി.

1 തിമൊഥെയോസ് 6:9 മുന്നറിയിപ്പു നൽകുന്നതുപോലെ, ഒരു പക്ഷേ, ധനികരാകുന്നതിനുള്ള ആഗ്രഹമാണ് ഏറ്റവും ഭയപ്പെടേണ്ട

കാര്യം: ""ധനികരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണി യിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകു വാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു''. ഇപ്പോൾ ധനികനായ ഒരു വ്യക്തി തന്റെ ധനം എപ്രകാരം ഉപയോഗിക്കണമെന്ന് 1 തിമൊ. 6:17-19ൽ വിവരിച്ചിരിക്കുന്നു.""ഈ ലോകത്തിലെ ധനവാന്മാരോട് ഉന്നതഭാവം

48

കൂടാതെയിരിപ്പാനും, നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവപ്പാനും നന്മ ചെയ്യാനും സൽപ്രവർത്തികളിൽ സമ്പന്നരായി ദാനശീലരും ഒൗദാ ര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിനു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചു കൊൾവാനും ആജ്ഞാപിക്ക''.

""ഡാർബിയുടെ വിശ്വാസം അദ്ദേഹത്തിന്റെ പ്രായോഗിക ജീവി തത്തിൽ നിന്ന് എല്ലാവരും ഗ്രഹിച്ചു എന്ന് കെല്ലി പ്രസ്താവിച്ചു. ജീവ നത്തിന്റെ പ്രതാപവും അഹങ്കാരവും നിറഞ്ഞ ക്രിസ്ത്യാനികളെ അദ്ദേഹം വെറുത്തിരുന്നു. ചെറിയ ഒരു തെറ്റിനുള്ള ലൈസൻസ്, വലിയ ഒരു തെറ്റിലേക്ക് വഴിയൊരുക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. യഥാർത്ഥ ആflീയതയുടെ അർത്ഥം വചനത്തിലെ പല ഉപദേശ ങ്ങൾ സംബന്ധിച്ച പാണ്ഡിത്യമല്ല. വാസ്തവത്തിൽ യഥാർത്ഥ ഭക്തി കാണുന്നതു ക്രിസ്തു വീണ്ടും സ്വന്തമായിട്ടുള്ള സാധുക്കളായ സഹോ ദരങ്ങളിലാണ്. ഡാർബി വീണ്ടും പ്രസ്താവിച്ചു:'' യഥാർത്ഥ ആflീ യത സ്വയം അവകാശവാദം ചെയ്യലല്ല; മറിച്ച് അത് മന ിലാക്കുക യാണ്. അത് അംഗീകരിക്കുന്നതിനായി ശ്രമിക്കുകയല്ല, യഥാർത്ഥമാ യതുകൊണ്ടു അംഗീകരിക്കപ്പെടുകയാണ്.” ഒരിക്കലും വിശ്വാസിക ളുടെ മദ്ധ്യേ ഡാർബി ഉന്നതമായ സ്ഥാനം ആഗ്രഹിച്ചിരുന്നില്ല.

എന്നാൽ, തന്റെ ശ്രതുക്കൾ, അസൂയമൂലം അദ്ദേഹത്തിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഡാർബി സ്ഥാനമോഹിയായിരുന്നു എന്നാണവരുടെ വാദം. എന്നാൽ, മറ്റുള്ളവരെ ശുശ്രൂഷിക്കുവാൻ മാത്ര മാണ് താൻ ആഗ്രഹിച്ചിരുന്നത്. തന്റെ ജീവിതത്തിൽ യേശുക്രിസ്തു മാത്രമായിരുന്നു സർവവും. അതു മറ്റുള്ളവർ അംഗീകരിച്ചു. അനേകം ദൈവജനത്തിന്റെ ഹൃദയത്തിൽ അദ്ദേഹത്തിന് ചിര്രപതിഷ്ഠ ലഭിച്ച തിന്റെ കാരണവും ഇതായിരുന്നു. മറ്റുള്ളവർ ഡാർബിയിൽ ക്രിസ്തു വിന്റെ ഭാവങ്ങൾ കണ്ടു.

ഡാർബിയും കുഞ്ഞുങ്ങളും

കുട്ടികളെ സ്നേഹിക്കുന്നതിലും അവരെ മന ിലാക്കുന്നതിലും ഡാർബി ഏറെ പ്രശസ്തനായിരുന്നു. കിഴക്കൻ ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും പ്രവർത്തിച്ചപ്പോൾ ഡാർബി പലപ്പോഴും ദരിദ്ര രായ മലവാസികളോടുകൂടി താമസിച്ചിരുന്നു. അΩമാർ വയലുകളിൽ പണിയെടുക്കുവാൻ പുറത്തു പോകുമ്പോൾ അദ്ദേഹം കുഞ്ഞുങ്ങളെ

49

നോക്കിയിരുന്നു. അതുമൂലം എഴുത്തിലും വായനയിലും പരിപൂർണ മായി സമയം ചെലവഴിക്കുവാൻ സാധിച്ചില്ല.

ഡാർബി ഒരിക്കൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ, തല ചരിഞ്ഞ് വല്ലാത്ത നിലയിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ടിട്ട്, തന്റെ ഒാവർകോട്ട് ചുരുട്ടി കുഞ്ഞിന് തലയണയായി വച്ചുകൊടുത്ത സംഭവം ഏറെ പ്രശസ്തമാണ്. തന്റെ അനേകം കപ്പൽ യാത്രക്കിട യിൽ കുഞ്ഞുകുട്ടികളുള്ള അΩമാർ ഉറക്കം വരാതെ ക്ഷീണിച്ചിരിക്കു മ്പോൾ, അവരുടെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട്, കപ്പലിൽ മുകളി ലേക്കും താഴേക്കും നടക്കുക പതിവായിരുന്നു. അപ്പോൾ മാതാവിന് ഉറങ്ങാനുള്ള ഒരു സാവകാശം ലഭിക്കും.

പ്രശസ്ത പ്രഭാഷകനും അറുപതിലധികം ഗ്രന്ഥങ്ങളുടെ രച യിതാവുമായ കാംബൽ മോർഗൺ (Morgan) ഒരിക്കൽ പറഞ്ഞത്, ബാല്യകാലത്തെക്കുറിച്ചുള്ള തന്റെ ഏറ്റവും മധുരതരമായ ഒാർΩ, തന്റെ

പിതാവിനെ സന്ദർശിക്കുവാൻ വന്ന ഡാർബിയെ കണ്ടുമുട്ടിയതാണെ ന്നാണ്. ഉന്നതനായ ഈ വ്യക്തിയെ കണ്ടപ്പോൾ തനിക്കുണ്ടായ ആദ രവ് മോർഗൺ അനുസ്മരിക്കാറുണ്ടായിരുന്നു. ""എന്നോട് കുശല പ്രശ്നം ചെയ്തപ്പോൾ, എന്റെ ഭയം അപ്രത്യക്ഷമായി ആദരവ് അവ ശേഷിച്ചു'' എന്ന് മോർഗൺ പ്രസ്താവിച്ചിട്ടുണ്ട്.

1870 കളിൽ അയോവ സംസ്ഥാനത്തെ വിന്റണിൽ നടന്ന കോൺഫറൻസുകളെപ്പറ്റി ആൻ മേബിൾ റോബർട്ട്സ് ഇപ്രകാരം രേഖ

പ്പെടുത്തി. ഒരു ഉപദേഷ്ടാവും ഒരു ദൈവഭൃത്യനുമായി സുദീർഘ വർഷം സമർപ്പിതമായ ശുശ്രൂഷ ചെയ്ത ഡാർബിയെക്കുറിച്ചും അദ്ദേ ഹത്തിന്റെ അമൂല്യ രചനകളും പരിഭാഷകളും സംബന്ധിച്ച് പറയു വാൻ എനിക്ക് കഴിവില്ല. അദ്ദേഹത്തെക്കുറിച്ച് വളരെ സംക്ഷിപ്ത മായി യുവജനങ്ങൾക്ക് പ്രചോദനം പകരുന്ന ചിലതു മാത്രം ഞാൻ രേഖപ്പെടുത്തുന്നു. നരബാധിച്ച മുടിയനായിരുന്നെങ്കിലും അദ്ദേഹം വളരെ ഊർജ്ജസ്വലനായിരുന്നു. വന്ദ്യവയോധികനായിരുന്ന ഡാർബി യുടെ പ്രകൃതം കർക്കശമായിരുന്നെങ്കിലും കുലീനമായിരുന്നു. രാജ കീയമായ നിലയിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റരീതി കൾ. എന്നാൽ, അദ്ദേഹം ഒരു കുട്ടിയെപ്പോലെ ലാളിത്യമുള്ളവനും നർΩരസമുള്ളവനുമായിരുന്നു.

ആനാഫ്ളമിംങ്ങ് (Annafleming) എന്ന മൂന്ന് വയ ുള്ള കുസൃതി കുട്ടിയുടെ വീട്ടിലായിരുന്നു ഡാർബി, ഒരുകോൺഫറൻസിന് വന്ന

50

പ്പോൾ താമസിച്ചത്. മീറ്റിംഗിനു ശേഷം വീട്ടിൽ വന്നപ്പോൾ അദ്ദേഹ ത്തിന്റെ താക്കോൽ കാണുന്നില്ല. പെട്ടെന്നാണ് കുസൃതിക്കുട്ടിയായ ആനിന്റെ കാര്യം അദ്ദേഹം ഒാർത്തത്. അവളെയും കൂട്ടി കുറെനേരം തപ്പി മുറ്റത്തുനിന്നും താക്കോൽ കണ്ടെടുത്തു. ചിരിച്ചുകൊണ്ടു നിന്ന അവളെ തമാശ രൂപേണ അദ്ദേഹം ശകാരിച്ചു. കുട്ടികളെ ചിരിപ്പിക്കു കയും മൃഗങ്ങളെപ്പോലെ ശബ്ദമുണ്ടാക്കി അവരെ പേടിപ്പിക്കുകയും ചെയ്യുന്നത് അവർ കണ്ടിട്ടുണ്ട്.

വളർത്തു പക്ഷികൾ നഷ്ടപ്പെട്ട ഒരു ആൺകുട്ടിയെ ആശ്വസി പ്പിക്കുവാനായി ഹൃദയസ്പർശിയായ ഒരു കത്ത് ഡാർബി എഴുതിയി ട്ടുണ്ട്. ചെറിയ പക്ഷികളെക്കുറിച്ചുപോലും ദൈവത്തിനുള്ള കരുതലി നെക്കുറിച്ചും അദ്ദേഹം ഒാർΩിപ്പിച്ചു.

51