Chapter 22 of 32

ആൻഡ്രു മില്ലർ

2 min read · Pages 91–92 of the printed edition

1810 ജൂലൈ 27 ന് ആൻഡ്രൂ മില്ലർ ഇംഗ്ലണ്ടിൽ ജനിച്ചു. ലണ്ട

നിലെ ഒരു വലിയ ബിസിന ിന്റെ സൂപ്പർവൈസറായി ജോലി നോക്കു മ്പോൾ, വില്യം സ്ട്രീറ്റിലെ ഒരു ബാപ്റ്റിസ്റ്റ് ചർച്ചിലെ വളന്ററി പാസ്റ്റ റായി മില്ലർ വളരെയധികം സമയം ചെലവഴിച്ചു. തിരുവെഴുത്തിലൂടെ യുള്ള പ്രകാശനം ലഭ്യമായപ്പോൾ, സാമ്പ്രദായിക തത്വങ്ങൾ ഉപേ ക്ഷിച്ചു. വിശ്വാസികൾ വചനത്തിന്റെ അടിസ്ഥാനത്തിൽ കൂടിവന്നു. അവരുടെ മധ്യേ ബഹുമാനിതനായി മില്ലർ ശുശ്രൂഷയിൽ തുടർന്നു. ആൻഡ്രു മില്ലറിന്റെ സഭാചരിത്രം ലോകത്തിലുള്ള മറ്റെല്ലാ സഭാചരി ത്രത്തിനേക്കാളും ഉത്തമമാണ്. ഉത്തമഗീതം, സങ്കീർത്തനം എന്നിവ യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധ്യാനങ്ങൾ മറ്റു ഗ്രന്ഥങ്ങൾ എന്നിവ യുടെ ഗ്രന്ഥകാരനെന്ന നിലയിൽ താൻ എക്കാലവും സ്മരിക്കപ്പെ ടുന്നു. ബ്രദറൺ പ്രസ്ഥാനത്തിന്റെ ചരിത്രം എന്ന കൃതിയും അദ്ദേഹം രചിച്ചു.

യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാ ഞായറാഴ്ചയും അപ്പം നുറുക്കുവാൻ കൂടിവന്നിരിക്കുന്നവരുടെ കൂട്ടത്തിലേക്ക് എങ്ങനെ അദ്ദേഹം എത്തിയെന്ന് അദ്ദേഹം പറയുന്നുണ്ട്. കുറച്ചു നാൾ മുമ്പ് അദ്ദേഹം ഒരു സഭയുടെ അംഗമായിരുന്നു. ഒരു ദിവസം മാന്യനായ ഒരു ക്രിസ്ത്യാനി തന്റെ സന്ദർശക മുറിയിൽ എല്ലാ ആഴ്ചയിലും നടന്നു വന്നിരുന്ന ബൈബിൾ മീറ്റിംഗിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു വെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ക്ഷണം സ്വീകരിച്ചു പോയി. എന്നാൽ, പൂർണ സന്ധ്യാവസ്ത്രത്തോടെ എത്തിയ ഞാൻ അവരിൽ അപരിചിതനാകത്തക്കവിധം ഞാൻ മാത്രമാണ് ഏറ്റവും മോടിയുള്ള

91

വസ്ത്രം ധരിച്ചിട്ടുള്ളതെന്ന് കണ്ടു. എനിക്കു വല്ലാത്തൊരു അസ്വസ്ഥ തയുണ്ടായി. ഡൈനിംഗ് റൂമിലേക്ക് ഞങ്ങളെ ലഘുഭക്ഷണത്തിനായി ക്ഷണിച്ചു. പിന്നീട് സന്ദർശകമുറിയിലേക്ക് ബൈബിൾ പാരായണ ത്തിനായി പോയി. പ്രാർത്ഥിച്ചശേഷം, വളരെ ഭക്ത്യാദരവോടെ ഒരു വേദഭാഗം വായിക്കുകയും തുടർന്ന് ആഴമേറിയ ആലോചന പങ്കുവെ യ്ക്കുകയും ചെയ്തു. വചനത്തിന്റെ പൊരുൾ വെളിപ്പെടുത്തിയതു ശ്രദ്ധിക്കുമ്പോൾ, എനിക്ക് അന്യമായിരുന്ന വചനത്തിലെ അത്ഭുത സത്യങ്ങൾ ഞാൻ കണ്ടുപിടിക്കുവാൻ ആരംഭിച്ചപ്പോൾ എന്റെ വസ്ത്ര ധാരണരീതിയൊക്കെ ഞാൻ പെട്ടെന്നു മറക്കുകയും, ആതിഥേയൻ ക്ഷണിക്കുകയാണെങ്കിൽ അടുത്ത ആഴ്ചയിലെ ബൈബിൾ പഠന ത്തിനും പങ്കെടുക്കുവാൻ എന്റെ മന ിനെ ഒരുക്കി. അടുത്ത ആഴ്ച യിലും ഞാൻ പങ്കെടുത്തു, ദൈവത്തിന്റെ അത്ഭുത സത്യങ്ങൾ കൂടു തൽ കൂടുതൽ പഠിച്ചതോടുകൂടി വീണ്ടെടുപ്പു സ്നേഹത്തിന്റേയും കൃപയുടേയും ഉദ്ദേശത്തെക്കുറിച്ചു കൂടുതൽ അറിഞ്ഞു. അങ്ങനെ ബ്രദ റൺ എന്നു വിളിക്കപ്പെടുന്നവരുടെ ഭാഗമായി ഞാൻ മാറി.

മറ്റുള്ളവരുമായി സുവിശേഷം പങ്കുവയ്ക്കുവാൻ ആൻഡ്രുമില്ലർ ആഗ്രഹിച്ചു. ആflാക്കൾക്കായി ദാഹമുള്ള വ്യക്തിയും ഒരു യഥാർത്ഥ സുവിശേഷകനുമായിരുന്ന അദ്ദേഹം ആflീയ യോഗ്യതയുള്ള ഒരു അദ്ധ്യാപകനുമായിരുന്നു. പുരുഷാരത്തെ കാണുമ്പോൾ അദ്ദേഹ ത്തിന്റെ ആflാവു കലങ്ങിയിരുന്നു. കണ്ണുനീരോടെയല്ലാതെ അദ്ദേഹം വിരളമായേ സുവിശേഷം പ്രസംഗിച്ചിരുന്നുള്ളു. 1883, മേയ് 8ന് ആൻഡ്രൂ മില്ലർ നിദ്ര്രപാപിച്ചു.

92