Chapter 4 of 32

ആദ്യകാല ജീവിതം

10 min read · Pages 26–37 of the printed edition

വേദശാസ്ത്ര പഠനത്തിന്റെ ഉന്നത തലങ്ങളിലെത്തിയവരിൽ

വളരെ കുറച്ചു വ്യക്തികൾ മാത്രമേ ജോൺ നെൽസൺ ഡാർബി യുടെ നാമം കേട്ടിട്ടുള്ളുവെന്ന അറിവ് അത്ഭുതം ജനിപ്പിക്കുന്നതാണ്. ബൈബിൾ സംബന്ധിയായ കാറ്റലോഗുകൾ നാം പരിശോധിച്ചാൽ. ഡാർബിയാൽ രചിക്കപ്പെട്ട ഒരു ഗ്രന്ഥവും കണ്ടെത്താനുമാകുകയില്ല. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ വേദപfiിതന്മാരിൽ ഒരാളായ F.F ബ്രൂസ് ഡാർബിയെപ്പറ്റി എഴുതിയ ലേഖനത്തിൽ ഇപ്രകാരം പ്രസ്താ

വിച്ചു: ""ലോകത്തിന് ഡാർബിയെ അറിഞ്ഞുകൂടായെങ്കിലും, അദ്ദേഹം ജീവിച്ചിരുന്ന സമയത്തും ഇന്നും ക്രിസ്തീയ ഗോളത്തെ ആകമാനം സ്വാധീനിച്ച വ്യക്തിയാണ് ജോൺ നെൽസൻ ഡാർബി. അദ്ദേഹ ത്തിന്റെ സംഭാവനകളാണ് ഇന്നത്തെ ക്രിസ്തീയ സഭയുടെ മൗലീക (Fundamental) ഉപദേശങ്ങൾ''.

ഡാർബിയും മാനുഷികമായ ബലഹീനതയുള്ളവനായിരുന്നു. അദ്ദേഹം പരിപൂർണനാണെന്ന് കാണിക്കുകയല്ല ഈ എഴുത്തുകാ രന്റെ ഉദ്ദേശ്യം. വേദപുസ്തകത്തിലെ മഹാflാരെല്ലാം നൂനതകൾ ഉള്ളവരായിരുന്നു. അപ്പൊസ്തലനായ പൗലോസ്പോലും യോഹ ന്നാൻ മർക്കോസിന്, രണ്ടാമതൊരവസരം നൽകാൻ കഴിയാത്തവിധം മർക്കടമുഷ്ടിയുള്ളവനായിരുന്നു. എന്നാൽ, ഡാർബിയുടെ അസൂയാ ലുക്കളായ വിരോധികൾ അനവധി കഥകൾ കെട്ടിച്ചമച്ചെങ്കിലും അദ്ദേഹം അവർക്കെതിരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, കർത്താവായ യേശുക്രിസ്തുവിനെതിരായ ദുരുപദേശങ്ങൾ പഠിപ്പിക്കുന്നവർക്കെ

26

തിരെ സടകുടഞ്ഞെഴുന്നേറ്റ് സിംഹംപോലെ അദ്ദേഹം പോരാടിയി ട്ടുണ്ട്. വ്യക്തിപരമായ ആരോപണങ്ങൾ മറ്റുള്ളവരുപയോഗിക്കുമ്പോൾ ഡാർബി മൗനമായി സഹിച്ചിരുന്നു.

ബാപ്റ്റിസ്റ്റ് മുതലായ സഭകളിലെ അഗ്രഗണ്യരായ പണ്ഡിത ന്മാർ ഒരുപോലെ സΩതിക്കുന്നത്, പൗലോസ് അപ്പൊസ്തോലന്റെ കാലശേഷം ക്രിസ്തീയ സഭയിൽ ഉണ്ടായ ഏറ്റവും മഹാനായിരുന്നു ഡാർബി എന്നാണ്.

അതുപോലെ ലോകം അംഗീകരിച്ച ഒരു വേദശാസ്ത്രജ്ഞനാ യിരുന്ന വില്യം കെല്ലി, ഡാർബിയെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത് താഴെ ഉദ്ധരിക്കുന്നു: ""പരേതനായ മി. ഡാർബി വിദ്യാസമ്പന്നനും അറിവിന്റെ എല്ലാ ശാഖകളിലും അവഗാഹം നേടിയവനും ധാർΩി കവും ആധ്യാflീക വിജ്ഞാന വിശകലന സമർത്ഥനും പുരാതന ആധുനിക ഭാഷാ പണ്ഡിതനുമെന്ന നിലയിൽ നിസ്തുലനായ വ്യക്തി യുമായിരുന്നു. എന്നാൽ, ഒരു വിശുദ്ധനും, ദൈവീക ശുശ്രൂഷകനു മായ നΩുടെ ബഹുമാന്യ സഹോദരനെ വിശേഷിപ്പിക്കുന്നത് എന്താണ്? എന്റെ അറിവിലും കേൾവിയിലും അപ്പൊസ്തോലന്മാരുടെ കാലശേഷം വേദപുസ്തകത്തിലെ സത്യങ്ങൾ മന ിലാക്കുവാൻ, ദൈവമന ് (God's mind) അഥവാ ദൈവചിന്ത എന്താണെന്ന് ഗ്രഹി ക്കുവാനുള്ള അന്തർജ്ഞാന (Insight)മുള്ള വ്യക്തിയായിരുന്നു താൻ''.

ജനനം

വെസ്റ്റ് മിനിസ്റ്ററിൽ തന്റെ പിതാവിന്റെ ലണ്ടൻ ഹൗസിൽ 1800 നവംബർ 18ന് ജോൺ നെൽസൻ ഡാർബി ജനിച്ചു. കിംഗ്സ് കൺട്രി, െഎർലണ്ടിലെ ""ലീപ് കൊട്ടാരത്തി''ലെ ജോൺ ഡാർബിയുടെ മക

നായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിതൃസഹോദരൻ അഡ്മിറൽ സർ ഹെൻട്രി ഡാർബി, നെപ്പോളിയൻ ച്രകവർത്തിയെ തോല്പ്പിച്ച ലോർഡ് നെൽസന്റെ കീഴിൽ, ബെല്ലറോ- ഫോൺ കപ്പലിൽ നൈൽ യുദ്ധത്തിൽ പങ്കെടുത്തു. ഡാർബിക്ക് ലോർഡ് നെൽസന്റെ പേര് അദ്ദേ ഹത്തോടുള്ള ബഹുമാന സൂചകമായി മധ്യനാമമായി നൽകി.

ഡാർബിയുടെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ മാതാവ് മരിച്ചു പോയി. ഡാർബിയുടെ മരണം വരെയും അദ്ദേഹം തന്റെ ഹൃദ യത്തിൽ ഉപാസിച്ചിരുന്ന അΩയെക്കുറിച്ചുള്ള തരളമായ ഒാർΩകൾ, ആകസ്മിക അവസരങ്ങളിൽ സΩർദ്ദത്തിനു കാരണമായിട്ടുണ്ട്. വെസ്റ്റ്

27

മിനിസ്ററർ സ്കൂളിലാണ് ഡാർബിക്ക് തന്റെ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. പതിനഞ്ചാമത്തെ വയ ിൽ ഡബ്ളിനിലെ ട്രിനിറ്റി കോളേ ജിൽ നിന്നും അദ്ദേഹം മ്രെടിക്കുലേഷൻ പാ ായി. തന്റെ പത്തൊൻപതാം വയ ിൽ ഇവിടെ നിന്നും ചുരുങ്ങിയ ഒരു കാലം കൊണ്ട് സ്വർണ്ണമെഡൽ ജേതാവായി ഡിഗ്രി നേടി. അദ്ദേഹം ആദ്യം നിയമ ജോലിയിൽ പ്രവേശിക്കുകയും െഎറീഷ് ബാറിലേക്കു വിളി ക്കപ്പെടുകയും ചെയ്തു. എന്നാൽ മാനസാന്തരപ്പെട്ടതിനാൽ മന ാ ക്ഷിയുടെ പ്രേരണയാൽ അദ്ദേഹം അതുപേക്ഷിച്ചു. തന്റെ പിതാവിന് അത് കനത്ത ആഘാതമായിരുന്നു. ഡാർബിയുടെ പിതാവിനും അയർലണ്ടിലെ ചീഫ് ജസ്റ്റീസായിരുന്ന അളിയൻ പെൻഫെതറിനും ഡാർബി നിയമപരമായ ജോലിയിൽ ഏർപ്പെടണമെന്ന ആഗ്രഹമാ യിരുന്നു. കാരണം, ഡാർബിയുടെ അഗാധമായ ബുദ്ധിശക്തി മന ി ലാക്കിയ പിതാവും അളിയനും ആഗ്രഹിച്ചത് ഇംഗ്ലണ്ടിലെ നിയമപര മായിട്ടുള്ള കുറവുകൾ നികത്താനും, നിയമപരമായ നൂതനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനും ഡാർബിക്ക് കഴിയുമെന്നായിരുന്നു. നിയമപരമായ സങ്കീർണ്ണതകളെ ലഘൂകരിക്കുക മൂലം ഡാർബിയുടെ പേരു ലോക പ്രസിദ്ധമാകുമെന്നുള്ള പിതാവിന്റെ സ്വപ്നം ഡാർബി ആംഗ്ലിക്കൻ സഭയുടെ പുരോഹിതനായതോടെ തകർന്നു.

പതിനെട്ടാം വയ ുമുതൽ ഇരുപത്തിയെട്ടുവയ ുവരെ ഡാർബി വളരെയധികം ആflീയ അനുഗ്രഹങ്ങളിലൂടെ കടന്നുപോയി.1826 ൽ അദ്ദേഹം ആംഗ്ലിക്കൻ സഭയിൽ പുരോഹിതനായി. ഉപദേശപര

മായ അഭിപ്രായവ്യത്യാസം മൂലം അദ്ദേഹം ചർച്ച് ഒാഫ് ഇംഗ്ലണ്ടി നോടു വിടപറഞ്ഞു. ഒരു സഹപുരോഹിതൻ ഡാർബിയോടു എന്തു കൊണ്ട് ചർച്ച് ഒാഫ് ഇംഗ്ലണ്ട് വിടുന്നതെന്ന് ചോദിച്ചു. ഡാർബിയിൽ നിന്നും അദ്ദേഹത്തിന് ലഭിച്ച മറുപടി ഇതായിരുന്നു: ""ഒരു രാജ്യം മുഴുവനായിട്ടുള്ള ഒരു ദേശീയ സഭ തിരുവെഴുത്തിൽ പറഞ്ഞിട്ടില്ല. ചർച്ച് ഒാഫ് ഇംഗ്ലണ്ട് ദൈവത്തിന്റെ ഇംഗ്ലണ്ടിലെ സഭയാണോ? സഭ പ്രശംസിക്കുന്ന ഭരണഘടന ലൗകീകമാണ്. അത് വിശുദ്ധന്മാരുടെ കൂട്ടമല്ല, ജനക്കൂട്ടമാണെന്നു ഞാൻ പറയും. ഇടവകക്കാരെല്ലാം സഭ യുടെ ചട്ടങ്ങൾ അനുസരിക്കണം. സ്വഭാവത്തിൽ മൃതാവസ്ഥയിലുള്ള കർΩാചാരങ്ങളും, പൗരോഹിത്യ വ്യവസ്ഥിതിയും എന്നെ ആകർഷി ച്ചിട്ടില്ല.ക്രിസ്തുവിന്റെ ശരീരമാണ് ഞാൻ അന്വേഷിച്ചത്, അത് അവിടെ ലഭ്യമായിരുന്നില്ല. ഒരുപക്ഷെ ആ ഇടവക മുഴുവൻ നോക്കിയാലും മാനസാന്തരപ്പെട്ട ഒരു വ്യക്തിയെപ്പോലും കാണുകയില്ല. ദൈവീക

28

ശുശ്രൂഷകളെല്ലാം തന്നെ ദൈവത്താൽ നിയമിതമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ മാനുഷിക ""പട്ടം കൊട'' യിലാണ് സഭ വിശ്വസിച്ചിരിക്കുന്നത്. അപ്പൊസ്തലനായ പൗലോസ് ഇന്ന് ഇംഗ്ല ണ്ടിൽ വന്നാൽ, അദ്ദേഹത്തിന് പട്ടത്വം ലഭിക്കാഞ്ഞതുമൂലം പ്രസംഗി ക്കാൻ യോഗ്യനല്ല. എന്നാൽ പട്ടത്വം ലഭിച്ച ഒരു ജഡീക മനുഷ്യൻ, പദവിയുമായി വന്നാൽ അവൻ രക്ഷിക്കപ്പെട്ടവനല്ലെങ്കിലും പ്രസംഗി ക്കാൻ അവസരം ലഭിക്കും. ഇത് വചനത്തിൽ ഇല്ലാത്ത ഒരു സ്രമ്പദാ യമാണെന്ന് എനിക്ക് മന ിലായി.

വളരെ ചെറുപ്പമായിരുന്നുവെങ്കിലും ഡാർബിക്ക് തിരുവെഴുത്തിൽ വലിയ ഉൾക്കാഴ്ചയും, തെറ്റായ സാമുദായിക വ്യവസ്ഥിതിക്കെതിരെ നില്ക്കുവാനുള്ള അസാധാരണ ധൈര്യവും ഉണ്ടായിരുന്നു. ഡാർബി യുടെ യൗവനകാലത്ത് രസകരമായ ഒരു സംഭവം ഉണ്ടായി. ഡാർബി മറ്റുള്ള വ്യവസ്ഥിതികളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേ ഹത്തിന്റെ പിതാവ് സ്വല്പം പരിഹാസത്തോടെ പ്രസ്താവിച്ചു. ""ജോൺ തനിയെ ഈ ലോകത്തെ വ്യത്യാസപ്പെടുത്തും”. അന്ന് അങ്ങനെ പ്രസ്താവിച്ചെങ്കിലും, ഡാർബിയുടെ സ്വാധീനം ആധുനിക

ക്രൈസ്തവ മണ്ഡലത്തെ ആകമാനം സ്വാധീനിച്ചു. വ്യവസ്ഥിത മത ത്തിന്റെ ഇരുമ്പുമറയ്ക്കു പുറത്തു പോകുവാൻ ദൃഢ്രപതിജ്ഞനായ ഡാർബി തന്റെ ജീവിതത്തിൽ യഥാർത്ഥ ക്രേന്ദമായി കർത്താവായ യേശുവിന്റെ നാമത്തെ മാത്രം അംഗീകരിച്ചു. തന്റെ മാനസാന്തര ത്തിന്റെ പ്രാരംഭദശയിൽ റോമൻ കത്തോലിക്കാ സഭയിൽ ആകൃഷ്ട നായി. ഡാർബിയുടെ സമകാലികനായിരുന്ന കർദ്ദിനാൾ ജോൺ ഹെൻട്രി ന്യൂമാൻ, ആംഗ്ലിക്കൻ സഭ വിട്ട് കത്തോലിക്കാ സഭയിൽ ചേർന്ന് ലോക പ്രശസ്തനായി.

എന്നാൽ, യേശുക്രിസ്തുവിനെ മാത്രം നോക്കി ജീവിച്ച ഡാർബിക്ക്, എബ്രായർക്ക് എഴുതിയ ലേഖനം ഒൻപതും പത്തും അദ്ധ്യായങ്ങൾ പഠിച്ചപ്പോൾ കത്തോലിക്കാ ഉപദേശങ്ങൾ വചനാനു സരണമല്ല എന്ന് മന ിലായി.

ഇരുപത്തിയൊന്നാമത്തെ വയ ിലായിരുന്നു ജോൺ ഡാർബി മാന ാന്തരപ്പെട്ടത്. പരസഹായത്താലല്ല സ്വയം ദൈവവചനം വായി ച്ചതു നിമിത്തമാണ് തനിക്കു മാന ാന്തരമുണ്ടായതെന്നു അദ്ദേഹം തന്നെ സാക്ഷീകരിച്ചിട്ടുണ്ട്. താൻ ചെയ്യേണ്ട കാര്യങ്ങൾ, വിശ്വസ്തത യോടും, ക്രമമായിട്ടും ഡാർബി ചെയ്തു. തന്റെ കർത്തവ്യനിർ∆ഹ

29

ണത്തിന്റെ ഭാഗമായി എല്ലാ സായംകാലങ്ങളിലും പുറത്തുപോയി പാവ പ്പെട്ടവരുടെ കുടിലുകളിൽ പഠിപ്പിക്കുകയും, മലകളിലും താഴ്വരക ളിലും സഞ്ചരിക്കുകയും ചെയ്തു. അർദ്ധരാത്രിക്കു മുമ്പ് ഭവനത്തി ലെത്തുക വളരെ വിരളമായിരുന്നു. നാട്ടിൽ പുറങ്ങളിലൂടെയുള്ള ദീർഘ മായ സഞ്ചാരവും, ദരിദ്രജനവിഭാഗങ്ങളോടുള്ള ഇടപെടലും അദ്ദേ ഹത്തിന്റെ ശരീരത്തിന് സാരമായ ക്ഷതം ഉളവാക്കി. ഭക്ഷണമായി ലഭിച്ചതെന്തും അവ അരുചികരമോ ദഹിക്കാത്തതോ ആയാലും ഡാർബി ഭക്ഷിച്ചിരുന്നു. ഇതിന്റെയെല്ലാം ഫലമായി തന്റെ മെലിഞ്ഞ ശരീരഘടന തനിക്കു ""ലാട്രാപ്പി'' ലെ ഒരു സന്യാസിയുടെ ഭാവം നൽകി. ഒാർഡിനേഷനു മുമ്പുള്ള തന്റെ ധനം മുഴുവനും സ്കൂളുക ളുടെ നിർΩാണത്തിനും ദാനധർΩങ്ങൾക്കും ഉപയോഗിച്ചു. ആ പ്രദേ ശങ്ങളിലെ കത്തോലിക്കരുടെ കണ്ണിലുണ്ണിയായിരുന്നു ഡാർബി. ആദിമ കാലത്തെ വിശുദ്ധന്മാരിൽ വിശുദ്ധനാണ് ഡാർബിയെന്ന് ജന ങ്ങൾ കരുതി. ലോകത്തിലെ സകല സുഖവും ആഢംബരങ്ങളും അദ്ദേഹം പരിത്യജിച്ചു. ദരിദ്രരുടെ ആവശ്യങ്ങളിൽ സഹായിച്ച ഇദ്ദേ ഹത്തിനു, സ്വർഗ്ഗത്തിന്റെ അംഗീകാരം ലഭിച്ചുവെന്നതു വളരെ വ്യക്ത മാണ്.

ഡാർബി ഡബ്ലിനിലെത്തിയതു 1827 ലെ ശൈത്യകാലത്താണ്. ഒന്നാം നൂറ്റാണ്ടിൽ അപ്പോസ്തലന്മാർ അപ്പം നുറുക്കുവാൻ ആഴ്ചവ

ട്ടത്തിന്റെ ഒന്നാം നാൾ കൂടിവന്ന വചന്രപകാരം (അ.പ്ര.20:7) കർത്തൃദിവസത്തിൽ അപ്പം നുറുക്കുവാനും ആരാധിക്കുവാനും

കൂടിവരണമെന്ന സമാന ചിന്താഗതിക്കാരായ മൂന്ന് വ്യക്തികളെ കണ്ടെ ത്തിയതു അദ്ദേഹത്തിനു ഏറെ സന്തോഷമുളവാക്കി. ജെ.ജി. ബല്ലറ്റ്, ഡോ. ക്രോണിൻ, ഹച്ചിൻസൺ ഇവരായിരുന്നു മറ്റു വ്യക്തികൾ. ധാരാളം സമ്പത്തുണ്ടായിരുന്നെങ്കിലും, പണം തന്റെ ജീവിതത്തിൽ ഒരിക്കലും സ്വാധീനത ചെലുത്തിയില്ല. കർത്താവിന്റെ വേലക്കാർ തങ്ങ ളുടെ ആവശ്യങ്ങൾക്കു കർത്താവിൽ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം നിഷ്ക്കർഷിച്ചിരുന്നു.

1826 ൽ ഡാർബി തന്റെ കുതിരപ്പുറത്തുനിന്നും തെറിച്ചു വീണു ഗുരുതരമായ പരുക്കേറ്റു. അപകടത്തിൽ നിന്നും സുഖം പ്രാപിക്കുന്ന

കാലത്ത് ഡാർബി ആഴത്തിലുള്ള വചന പഠനവും ധ്യാനവും നടത്തു വാൻ തുടങ്ങി. ആ സമയത്തെപ്പറ്റി ഡാർബി പ്രസ്താവിക്കുന്നതു ഇപ്ര കാരമാണ്. ""ഞാൻ സ്വർഗ്ഗത്തിൽ ക്രിസ്തുവുമായി െഎക്യപ്പെടുകയും, തൽഫലമായി ദൈവമുമ്പാകെയുള്ള എന്റെ സ്ഥാനം അവൻ പ്രതിനി

30

ധീകരിക്കുമെന്നും അറിഞ്ഞപ്പോൾ; ന്യായ്രപമാണത്തിന്റെ ആവശ്യ ങ്ങളുടെ മുമ്പാകെ ആറോ ഏഴോ വർഷങ്ങളായി ക്ഷയിച്ചുകൊണ്ടി രുന്ന ഞാൻ ദൈവമുമ്പാകെ ഇനി ഒരിക്കലും ഒരു ചോദ്യമായിരിക്കു ന്നില്ല എന്നു മന ിലാക്കി''.

ക്രിസ്തുവിനോടു െഎക്യപ്പെട്ടവർ മാത്രമാണു സഭയുടെ ഭാഗം എന്നു പിന്നീടെനിക്കു വ്യക്തമായി. അതേസമയം ക്രൈസ്തവ ലോകം പുറമെ കാണുന്നതു പോലെ വെറും ലോകമയമാണെന്നും ദൈവീക സഭയായി പരിഗണിക്കാനാവില്ലെന്നും എനിക്കു വ്യക്തമായി. മറിച്ച് ക്രിസ്തുവുമായി സ്വർഗ്ഗത്തിൽ സ്ഥാനമുള്ള ക്രിസ്ത്യാനിക്ക് രക്ഷ യ്ക്കായി ഒന്നും ചെയ്യേണ്ടതില്ലെന്നും, ക്രിസ്തുവിൽ അവനായി സ്വർഗ്ഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മഹത്വത്തിലേക്കു പ്രവേശിക്കു വാനായി യേശു ക്രിസ്തുവിന്റെ പുനരാഗമനത്തിനായി കാത്തിരിക്കേ ണ്ടതാണെന്നും ഞാൻ കണ്ടു.

അപ്പൊസ്തല പ്രവൃത്തികളുടെ പുസ്തകം ശ്രദ്ധാപൂർ∆ം വായി ച്ചപ്പോൾ ആദിമസഭയുടെ പ്രായോഗിക ചിത്രം ലഭിക്കുവാനും, വർത്ത മാനകാലത്തെ യഥാർത്ഥ സ്ഥിതിയുടെ വൈരുദ്ധ്യം വ്യക്തമായി ഗ്രഹി ക്കുവാനും സഹായിച്ചു. ആ സമയത്ത് നടക്കുവാൻ ഞാൻ ഊന്നുവടി ഉപയോഗിക്കുമായിരുന്നു. അതുകൊണ്ട് എന്റെ ബോധ്യങ്ങൾ പ്രഖ്യാ പിക്കുവാനുള്ള അവസരം എനിക്കു ഒരിക്കലും ലഭിച്ചില്ല. തന്നെയു മല്ല, ആരാധനക്കു പോകുവാൻ എന്റെ അനാരോഗ്യംമൂലം സാധിക്കാ ഞ്ഞതിനാൽ ഏകനായി സമയം ചെലവഴിച്ചു. അതിനിടയിൽ, ക്രിസ്ത്യാനിത്വം ലോകത്തിൽ എന്തുനേടി എന്ന ബോധ്യം എന്റെ ഹൃദയത്തിൽ ചോദ്യചിഹ്നമായി അവശേഷിക്കുവാൻ തുടങ്ങി. സഭ യിൽ ദൈവത്തിന്റെ വിശുദ്ധമായ ഭരണം ആവശ്യപ്പെടുന്നതെന്താണെ ന്നതു സംബന്ധിച്ച, ഒരു ഭാരപ്പെട്ട ഹൃദയത്തിന്റെ ചോദ്യത്തിനു ഉത്തരം ഒരു വിധത്തിലും പറയുവാൻ കഴിഞ്ഞില്ല. ഞാൻ ഇങ്ങനെ ഏകാന്തത യിൽ ഇരുന്ന് വചനം പഠിച്ചപ്പോൾ യെശയ്യാ പ്രവചനം മുപ്പത്തിരണ്ടാം അദ്ധ്യായത്തിലൂടെ ഇതുവരെയും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത ഒരു ദൈവീക വ്യവസ്ഥിതി ലോകത്തിൽ സ്ഥാപിക്കപ്പെടും എന്ന സത്യം ദൈവം എന്നെ വ്യക്തമായി പഠിപ്പിച്ചു.

ഞാൻ ക്രിസ്തുവിനോട് അനുരൂപപ്പെട്ടപ്പോൾ ഞാൻ ദൈവീക മഹിമയ്ക്ക് പങ്കാളിയായെങ്കിലും, ആ മഹിമക്കനുരൂപമായ ഭൗതിക പങ്കിനെക്കുറിച്ചും ഈ അദ്ധ്യായത്തിൽ നിന്ന് ഞാൻ മന ിലാക്കി.

31

ഇന്ന് കഴിയുന്നതുപോലെ, അന്ന് ഈ ഭാഗങ്ങൾ മന ിലായെങ്കിലും, അടുക്കിനും ചിട്ടയ്ക്കും ക്രമമായും കാര്യങ്ങൾ എഴുതുവാൻ അന്ന് സാധിച്ചിരുന്നില്ല. അന്ന് വചനം വായിച്ചപ്പോൾ പരിശുദ്ധാflാവ് ഈ സത്യങ്ങൾ എനിക്ക് മന ിലാക്കിത്തന്നു.

സഭയെ മഹത്വത്തിലേക്ക് ചേർക്കുവാനുള്ള ക്രിസ്തുവിന്റെ വര വിനെക്കുറിച്ച് ആ വചനത്തിൽ ഞാൻ കണ്ടു. ക്രിസ്തുവിന്റെ വര വിന്റെ വെളിച്ചത്തിൽ ക്രിസ്ത്യാനിയിലും, സഭയിലും വിളങ്ങി കാണേണ്ട രക്ഷയുടെ അടിസ്ഥാനപരമായ ക്രൂശിന്റെ സ്വഭാവം ഞാൻ അതിൽ ദർശിച്ചു. കൂടാതെ ദൈവസഭയുടെ െഎക്യത്തിനും ഒരു വിശ്വാ സിയുടെ ജീവിതത്തിനും, പ്രവർത്തനത്തിനുമുള്ള ശക്തിയുടെ ഉറവി ടവുമായി പരിശുദ്ധാflാവിനെ പ്രദാനം ചെയ്തിരിക്കുന്നതായും എനിക്കു മന ിലായി. വചനവിരുദ്ധമായ തത്വങ്ങളാൽ സ്ഥാപിക്ക പ്പെട്ട പൗരോഹിത്യത്തിനു വിപരീതമായി യഥാർത്ഥ ശുശ്രൂഷയ്ക്കായി പരിശുദ്ധാflാവ് ചില വരങ്ങൾ നൽകപ്പെട്ടിരുന്നതായി തിരുവെഴു ത്തിൽ ഞാൻ കണ്ടെത്തി. രക്ഷ, സഭ, ശുശ്രൂഷ ഇവയെല്ലാം അന്യോന്യം ബന്ധിക്കപ്പെട്ടതും സ്വർഗ്ഗത്തിൽ സഭയുടെ തലവനായ ക്രിസ്തുവുമായി ബന്ധപ്പെട്ടുമിരിക്കുന്നു. ക്രിസ്തു സമ്പൂർണ്ണമായ രക്ഷ സ്ഥാപിക്കുകയും ഭൂമിയിൽ പരിശുദ്ധാflാവിന്റെ സാന്നിദ്ധ്യത്തോടെ സഭയുടെ അംഗങ്ങളെ സഭയുടെ തലവനായ ക്രിസ്തുവിനോടു അന്യോന്യം യോജിപ്പിച്ചു ഏകശരീരമായി രൂപാന്തരപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഫലത്തിൽ, ഒാരോ വിശ്വാസിയുടെയും, സഭ യുടെയും ജാഗ്രതയും ലക്ഷ്യവും, യേശുക്രിസ്തുവിന്റെ ക്രൂശും അവന്റെ പുനരാഗമനവുമാണ്. ഇതിനായി സഭ എന്ത് ചെയ്തു? യേശു ക്രിസ്തുവിന്റെ ശരീരം (സഭ) അതിന്റെ െഎക്യത എവിടെയെങ്കിലും ആർക്കെങ്കിലും കാണുവാൻ സാധിച്ചോ? പരിശുദ്ധാflാവിന്റെ ശക്തി ആർ അംഗീകരിച്ചു? കർത്താവിന്റെ പുനരാഗമനത്തിന്, ആരെങ്കിലും കാത്തിരുന്നോ? ഇതൊക്കെയായിരുന്നു എന്നെ അലട്ടിയിരുന്ന ചോദ്യ ങ്ങൾ.

ഒരു രാഷ്ട്രത്തിന്റെ പരിധിക്കുള്ളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പല സഭകളും ലോകമയത്തോടു ചേർന്നു പ്രവർത്തിച്ചു. ഏതിൽ നിന്ന് അവർ വേർപെട്ടോ, അതിലേക്ക് തന്നെ പലരും തിരികെപ്പോയി. യേശു ക്രിസ്തു യോജിപ്പിച്ച വിശ്വാസികൾ അന്യോന്യം വിഘടിച്ചു പ്രവർത്തി ക്കുവാൻ തുടങ്ങി. വിശ്വാസികളുടെ ഏകീഭാവത്തിന്റെ പ്രതീകമായ

32

തിരുവത്താഴം ലോകത്തോടുള്ള ഏകീഭാവമായി മാറി. ക്രിസ്തു സ്ഥാപിച്ച രീതികൾക്കെതിരായി സഭ പ്രവർത്തിക്കുവാൻ തുടങ്ങി. മത്തായി സുവിശേഷം 18:20, എന്റെ പ്രശ്നങ്ങൾക്കു മറുപടി നൽകി. ""രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടി വരുന്നിടത്തൊക്കെയും

അവരുടെ മദ്ധ്യേ ഞാനുണ്ട്. ഇതുമാത്രമായിരുന്നു ഞാനാഗ്രഹിച്ചിരു ന്നത്. മുമ്പ് യരുശലേം ദേവാലയത്തിൽ പ്രാർത്ഥിക്കുവാൻ വരുന്ന വർക്ക് ദൈവസാമിപ്യം ഉണ്ടായിരുന്നു.

എന്റെ ആflീയ ദർശനത്തിനു സമാനമായ ദർശനങ്ങളുള്ള നാലു പേർ ഒരുമിച്ച് എന്റെ താമസസ്ഥലത്തേക്ക് വന്നു. ഞങ്ങൾ ഒരു മിച്ചിരുന്ന് ഈ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. അടുത്ത ഞായറാഴ്ച അപ്പം നുറുക്കുവാൻ നിർദ്ദേശിച്ചു. ഞങ്ങൾ അപ്രകാരം ചെയ്തു. വേറെ ചിലരും ഞങ്ങളോടു ചേർന്നു. ഞാൻ ഉടനെ ഡബ്ലിൻ വിട്ടു, എന്നാൽ െഎർലണ്ടിലെ ഒരു പട്ടണമായ ലിമെരിക്കിലും പിന്നീടു മററു സ്ഥല ങ്ങളിലും പെട്ടെന്നു പ്രവർത്തനം ആരംഭിച്ചു. രണ്ടുവർഷങ്ങൾക്കു ശേഷം (1830) ഞാൻ കേംബ്രിഡ്ജിലും ഒാക്സ്ഫോർഡിലും പോയി. ഒാക്സ്ഫോർഡിൽവെച്ച്, അവിടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന

ചിലരുമായി എന്റെ ബോധ്യങ്ങൾ പങ്കുവെക്കുകയും, അവർ എന്റെ വിശ്വാസത്തോട് യോജിക്കുകയും ചെയ്തു. സഭയ്ക്കു ക്രിസ്തുവുമാ യുള്ള ബന്ധം വിശ്വസ്തയായ മണവാട്ടിയുടേതായിരിക്കണമെന്ന ബോധ്യം ഞങ്ങളിൽ രൂഢമൂലമായി.

ക്ഷണമനുസരിച്ച് പ്ലിമത്തിലേക്ക് ഞാൻ പ്രസംഗിക്കുവാൻ പോയി. ജനം ആഗ്രഹിക്കുന്നതനുസരിച്ച്, പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഭവനങ്ങളിലോ എവിടെയായിരുന്നാലും വചനഘോഷണം എനിക്കിഷ്ടമായിരുന്നു. അന്നുള്ള ദേശീയ സഭകളിലെ പുരോഹിത ന്മാരുമായി പോലും, ഒന്നിലധികം അവസരങ്ങളിൽ തിങ്കളാഴ്ച വൈകു ന്നേരം, ക്രിസ്തീയ ആflീയ അഭിവൃദ്ധിക്കായുള്ള മീറ്റിംഗുകൾക്കു ശേഷം ഞങ്ങൾ അപ്പം നുറുക്കുകയുണ്ടായി. ഈ യോഗങ്ങളിൽ വചനം വായിക്കുവാനും ചർച്ച ചെയ്യുവാനും പ്രസംഗിക്കുവാനും, പ്രാർത്ഥി ക്കുവാനും ഗാനം ആലപിക്കുവാനും ഒാരോരുത്തർക്കും സ്വാത്രന്ത്യം ഉണ്ടായിരുന്നു. ചില മാസങ്ങൾക്കുശേഷം അതേ സ്വാത്രന്ത്യം ഉപ യോഗിച്ചുകൊണ്ട് ഇന്നത്തെ രീതിപോലെ എല്ലാ ഞായറാഴ്ചകളിലും, രാവിലെ കർത്തൃമേശ ആചരിക്കുവാൻ ഞങ്ങൾ ആരംഭിച്ചു. അതേസ മയത്ത് തന്നെ ഇതുപോലെ ലണ്ടനിലും ചില വിശ്വാസികൾ ചെയ്തു

33

തുടങ്ങി. ""ക്രിസ്തുവിന്റെ ശരീരം'' എന്ന നിലയിൽ സഭയുടെ െഎക്യം, കർത്താവിന്റെ വരവ്, സഭയിലും വ്യക്തികളിലുമുള്ള പരിശുദ്ധാflാ വിന്റെ സാന്നിദ്ധ്യം, സത്യത്തിന്റെ നിസ്ത്രന്ദമായ പ്രഖ്യാപനം, കൃപയുടെ മാത്രം അടിസ്ഥാനത്തിലുള്ള സുവിശേഷ പ്രസംഗം, പരി ശുദ്ധാflാവിനാൽ ഹൃദയത്തിൽ ലഭിച്ച രക്ഷയുടെ ഉറപ്പിന്റെ ഫലം, ലോകത്തിൽ നിന്നുള്ള പ്രായോഗിക വേർപാട്, വീണ്ടെടുത്ത കർത്താ വിനോടുള്ള സമർപ്പണം, അവനിലുള്ള നടപ്പ്, തുടങ്ങിയവയും അവ യോടു ബന്ധപ്പെട്ട മറ്റു വിഷയങ്ങളും വ്യത്യസ്ത പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും മുഖാന്തിരം വിപുലമായി വിദേശങ്ങളിലേക്ക് വ്യാപിച്ചു.

അന്ന് നിലവിലുള്ള പൗരോഹിത്യ, പ്രൊട്ടസ്റ്റന്റ ് സഭകളിലെ അനവധി ശുശ്രൂഷകന്മാരും പുരോഹിതന്മാരും അവരുടെ ആചാര്രക മങ്ങൾ അനുഷ്ഠിക്കുന്ന സഭകളിൽ നിന്ന് വിട പറയുകയും, പുതിയ നിയമ സത്യങ്ങൾ ഉൾക്കൊള്ളുന്ന സത്യങ്ങൾ സ്വീകരിച്ച് ഇംഗ്ലണ്ടി ലാകമാനം മീറ്റിംഗുകൾ തുടങ്ങുകയും ചെയ്തു. കൂടുതൽ പ്രസിദ്ധീ കരണങ്ങളുടെയും സ്ഥാനം പ്ലിമത്തായിരുന്നതുകൊണ്ട് ഇത്തരം മീറ്റിം ഗുകൾക്ക് പ്ലിമത്ത് ബ്രദറൺ എന്ന് മറ്റുള്ളവർ വിളിക്കുവാൻ തുടങ്ങി. 1837 -ൽ ഞാൻ സ്വിറ്റ്സർലണ്ട് സന്ദർശിച്ചു, ഈ പുതിയ നിയമ സത്യ ങ്ങൾ അവിടെയും അറിയപ്പെടുവാൻ ആരംഭിച്ചു. ഒരിക്കൽ കൂടി ഞാൻ

അവിടം സന്ദർശിച്ചു. രണ്ടാമത്തെ അവസരത്തിൽ ഞാൻ ലോസാന യിൽ കൂടുതൽ സമയം ചിലവഴിച്ചു. അവിടെ ദൈവം പ്രവർത്തിച്ചു. ഗണ്യമായ തോതിൽ ജനം മാനസാന്തരപ്പെടുകയും വളരെയധികം ദൈവമക്കൾ കൂടിവരികയും ചെയ്തു.

ഇതേ സമയം ഫ്രാൻസിൽ വേലചെയ്തുകൊണ്ടിരുന്ന ഒരു വിശ്വാസിക്ക്, ഈ അടിസ്ഥാന ഉപദേശങ്ങൾ സ്വയം മന ിലാകുകയും, ആflീക അന്ധതയാലും അവിശ്വാസത്തിലും കഴിയുന്ന ഒരു പ്രധാന ജില്ലയിലെ ജനങ്ങളോടു സുവിശേഷം അറിയിക്കുവാൻ അദ്ദേഹം പോകുകയും ചെയ്തു. കൂടാതെ അനവധി യുവ സുവിശേഷകന്മാർ ഫ്രാൻസിലേക്ക് സുവിശേഷവുമായി ചെന്നു. അനവധി ആളുകൾ മാന സാന്തരപ്പെട്ടു. വിശേഷാൽ തെക്കൻ ഫ്രാൻസിൽ അഭൂതപൂർ∆മായി ജനം മാനസാന്തരപ്പെട്ടു. പ്രാരംഭ സമയം മുതൽ ഞാൻ ഈ രാജ്യ ങ്ങൾ സന്ദർശിക്കുകയും ഈ സഹോദരന്മാരുടെ സന്തോഷവും, ദുരി തങ്ങളും അലച്ചിലും പങ്കുവെയ്ക്കുകയും ചെയ്തു. എന്നിരുന്നാലും ഇവരാണ് യഥാർത്ഥത്തിൽ കർത്താവിന്റെ വേല ചെയ്തിരുന്നത്.

34

ഇതേ വേളയിൽ തന്നെ ഫ്രാൻസിന്റെ കിഴക്കൻ ഭാഗത്ത് ഇതി നുസമാനമായ പ്രവർത്തനം സ്വത്രന്തമായി ആരംഭിച്ചു. അടുത്തകാ ലത്ത് ഹോളണ്ടിലും, അതുപോലെ ജർΩനിക്കു തെക്കും ആരംഭിച്ച പ്രവർത്തനം ശക്തിപ്പെട്ടു. സ്വിറ്റ്സർലണ്ടിലെയും, ഇംഗ്ലണ്ടിലെയും പ്രവർത്തനങ്ങൾ മൂലം, അമേരിക്കയിലും കാനഡായിലും പ്രവാസി കളുടെ മധ്യത്തിൽ ചില മീറ്റിംഗുകൾ രൂപപ്പെടുകയുണ്ടായി. നീഗ്രോ കളുടെ മധ്യേ സുവിശേഷം അറിയിച്ചതു ജമൈക്ക, ഡമറാറാ എന്നീ രാജ്യങ്ങളിൽ മാനസാന്തരത്തിനു കാരണമായി. അതേപോലെ ബ്രസീലിലേക്ക് പോയി മരണം വരെ അവിടെ പ്രവർത്തിച്ച ഒരു സഹോദരനിലൂടെ തദ്ദേശവാസികൾ ദൈവത്തിലേക്കു നയിക്കപ്പെട്ടു. ആസ്ത്രേലിയയിൽ ഇംഗ്ലീഷ് കോളനിയിലും മീറ്റിംഗ് ഉണ്ടായിരുന്നു. വേറെ വളരെ സ്ഥലത്തെ പ്രവർത്തനങ്ങൾ വിവരിപ്പാനുണ്ടെങ്കിലും, ഇത്രയും മാത്രമെ തൽക്കാലം എഴുതുന്നുള്ളൂ.

ക്രിസ്തുവിന്റെ ശരീരമായ ആദ്യജാതന്മാരുടെ സഭയെ ഒഴികെ മറ്റൊന്നിനെയും ബ്രദറൺകാർ അംഗീകരിക്കുന്നില്ല. ക്രിസ്തുസഭയുടെ അംഗമെന്ന നിലയിൽ സത്യത്തിൽ നടക്കുന്ന എല്ലാ ക്രിസ്ത്യാനിക ളെയും അവർ അംഗീകരിക്കുന്നു. ആത്യന്തിക രക്ഷയെക്കുറിച്ചുള്ള അവരുടെ പ്രത്യാശ അടിസ്ഥാനപ്പെട്ടിരിക്കുന്നത് വചന്രപകാരം മടങ്ങി വരവിനായി അവർ നോക്കിപ്പാർക്കുന്ന രക്ഷകന്റ പ്രായശ്ചിത്ത മരണ ത്തിലാണ്. വിശുദ്ധന്മാർ സഭയാകുന്ന ശരീരത്തിന്റെ തലയായ ക്രിസ്തുവിനോടു ചേർന്നവരാണെന്നു അവർ വിശ്വസിക്കുന്നു. ഞാൻ ഇരിക്കുന്ന പിതാവിന്റെ ഭവനത്തിൽ നിങ്ങളും ഇരിക്കേണ്ടതിന് നിങ്ങളെ എന്റെ അടുക്കൽ ചേർക്കുമെന്ന വാഗ്ദത്വത്തിനായി അവർ കാത്തിരുന്നു. അതിനിടെ അവനെ ത്യജിച്ച ലോകത്തിൽ നിന്നും വേർപെട്ട് കർത്താവിന്റെ ക്രൂശെടുത്ത് അവനോടു കൂടെ അവർ കഷ്ടം സഹിക്കേണ്ടതാണ്. അവന്റെ ആളത്വമാണ് അവരുടെ വിശ്വാസത്തിന്റെ വിഷയം. അവർ അനുസരിക്കേണ്ട മാതൃക അവന്റെ ജീവിതമാണ്. ദൈവനിശ്വാസീയമായ അവന്റെ വചനമായ ബൈബിളാണ് അവരുടെ വിശ്വാസ്രപമാണം. പരിശുദ്ധാflാവ് ഈ വചനം അവരിൽ പ്രയോ ഗികമാക്കുന്നു.”

ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ഡോ. ക്രോണിനാണെന്നു ചില ബ്രദറൺ ചരിത്രകാരന്മാർ ചിന്തിക്കുന്നു. ബ്ലയർ നീറ്റ്ബിയുടെ (1902) “പ്ലിമത്ത് ബ്രദറൺ” എന്ന ഗ്രന്ഥത്തിൽ ക്രോണിൻ സ്ഥാപക നാണെന്ന് എഴുതിയിട്ടുണ്ട്. ഈ പ്രസ്ഥാനത്തിന്റെ ചില പ്രാഥമികവും,

35

ലളിതങ്ങളായ പല ഉപദേശങ്ങളും ക്രോണിൻ മന ിലാക്കിയെന്ന് പ്രസ്താവിക്കുന്നത് ഏറെക്കുറെ ശരിയാണ്.

വേറൊരു കൂട്ടർ ഡോ. ആന്റണി ഗ്രോവ്സ് സ്ഥാപകനാണെന്ന് അവകാശപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പൂർ∆ാർദ്ധത്തിൽ പല വിശുദ്ധന്മാർക്കും, പല സ്ഥലങ്ങളിലായി പരിശുദ്ധാflാവ്, വില യേറിയ ഈ പുതിയ നിയമ സത്യങ്ങൾ വെളിവാക്കി. കേരളത്തിൽ ഏറ്റവും പ്രസിദ്ധനായിത്തീർന്ന, ത്യാഗിയായ നോയൽ സായിപ്പിന്റെ പിതാവ് നെപ്പോളിയൻ നോയൽ ഇപ്രകാരം ചോദിക്കുകയുണ്ടായി: ""ചായ ഉണ്ടാക്കുവാനായി, വെള്ളം തിളപ്പിച്ച് കഴിയുമ്പോൾ നീരാവി യുടെ ശക്തിമൂലം ചെമ്പുകലത്തിന്റെ അടപ്പ് പൊങ്ങുന്നതും താഴു ന്നതും നാം കണ്ടിട്ടുണ്ടല്ലൊ. അപ്പോൾ നീരാവി കണ്ടിട്ട് ഞാനാണ് ആവിയ്രന്തം കണ്ടുപിടിച്ചതെന്ന് അവകാശപ്പെടാമോ? ഗ്ലൈഡറുകൾ (യ്രന്തശക്തി കൂടാതെ പറക്കുവാൻ ഉപയോഗിക്കുന്ന പ്രത്യേകതരം പട്ടം പോലെയുള്ള ഒരു ഉപകരണം), ധാരാളം ലോകത്ത് ഉണ്ടായി രുന്നു. എന്നാൽ യഥാർത്ഥത്തിൽ പറക്കുന്ന ഒരു യ്രന്തം കണ്ടുപിടി ച്ചത് അമേരിക്കയിലെ റൈറ്റ് സഹോദരന്മാരായിരുന്നു.

ഗ്ലൈഡർ നിർΩിച്ചവർക്കെല്ലാം വിമാനം കണ്ടുപിടിച്ചെന്ന അവ കാശവാദം ഉന്നയിക്കാമോ? അമേരിക്കയിലെ ബഞ്ചമിൻ ഫ്രാങ്കിളിൻ, ലോഹം ഒരു പട്ടത്തിൽ ഘടിപ്പിച്ച് പരീക്ഷണം നടത്തി ഇലക്ട്രിസിറ്റി കണ്ടുപിടിച്ചു. പക്ഷെങ്കിൽ തോമസ് ആൽവാ എഡിസൺ കൈവ രിച്ച നേട്ടങ്ങളെല്ലാം ബഞ്ചമിൻ ഫ്രാങ്കിളിന് അവകാശപ്പെടാമോ? ഏതെല്ലാം അവകാശവാദങ്ങൾ ആരെല്ലാം ഉന്നയിച്ചാലും ചരിത്രകാ രന്മാർക്ക് ഒരു കാര്യം വെളിവാക്കും. 1800 വർഷങ്ങളായി കുഴഞ്ഞുമ റിഞ്ഞ് കിടന്ന ക്രിസ്തീയ ഉപദേശത്തെ വചന്രപകാരം യഥാസ്ഥാന

പ്പെടുത്തി ക്രമീകരിച്ചത് ജോൺ ഡാർബിയായിരുന്നു. '' But as far as the church of God was concerned, there was chaos as to these and many other matters, until J.N Darby was used of God to bring cosmos out of chaos". സ്കോഫീൽസ്, ലാർക്കിൻ, ഡേക്ക് (Dake) , ആദിയാ യവർ ഡിസ്പെൻസേഷനൽ ഉപേദശങ്ങൾ അവരുടെ സ്വന്തമായ കണ്ടു

പിടുത്തം പോലെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചെങ്കിലും ക്രിസ്തീയ ഗോളത്തിലെ, വിശേഷാൽ ബാപ്റ്റിസ്റ്റ് മുതലായ വിഭാഗത്തിലുള്ള ചരിത്രകാരന്മാർ എല്ലാവരും തന്നെ, മേൽപ്രസ്താവിച്ചവരല്ല, ഡാർബി യാണ് ഈ ദൈവീക സത്യം ആദ്യം പുറത്തു കൊണ്ടുവന്നതെന്ന്

36

സΩതിക്കുന്നു. മേൽ പ്രസ്താവിച്ചവർ ഈ തത്വങ്ങൾ ലളിതമായും ക്രമമായും ലോകത്ത് പ്രചരിപ്പിച്ചു എന്നുള്ള വസ്തുത സത്യമാണ്.

ദൈവത്തിന്റെ ഉപകരണം

പല രംഗങ്ങളിൽ, ഡാർബിയുടെ പ്രവർത്തനം ജോൺവെസ്ലി യുടേതുമായി സാധർΩ്യമുള്ളതാണ്. ജോൺ വെസ്ലിക്ക് ഒരിക്കലും അന്നത്തെ വ്യവസ്ഥയുടെ ചട്ടക്കൂട്ടിൽ നിന്ന് പുറത്തുപോകുവാൻ സാധിച്ചില്ല. എന്നാൽ, ഡാർബിക്കൊ, അന്നത്തെ വ്യവസ്ഥകളിൽ നിന്നുള്ള വേർപാടിന്റെ ആവശ്യകത മന ിലായി. മിഷനറി പ്രവർത്ത നങ്ങൾക്കുള്ള ആവേശം, ഉത്സാഹം, സമർപ്പണം, സുവിശേഷം അറി യിച്ചുള്ള വ്യാപകമായ യാത്ര എന്നീ വിഷയങ്ങളിൽ ഇരുവർക്കും സമാ നതകളുണ്ട്. ഡാർബിയുടെ കാര്യത്തിൽ സുവിശേഷീകരണത്തിനുള്ള ഉത്സാഹത്തോടൊപ്പം, ദൈവസഭയോടു ബന്ധപ്പെട്ട ക്രിസ്തുവിന്റെ ശരീരമായ സഭ, പുനരാഗമനം, പ്രവചനം, യുഗപരമായ സത്യങ്ങൾ, ദൈവവചനം, പരിശുദ്ധാflാവിന്റെ പ്രവർത്തനങ്ങൾ, സഭയുടെ വിളിയും പദവികളും എന്നീ വിഷയങ്ങളെക്കുറിച്ച് വ്യക്തവും പരി പൂർണ്ണവുമായ ഉപദേശങ്ങളുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ കാലത്ത് പവേഴ്സ്കോർട്ട് കൊട്ടാരത്തിലും, തുടർന്ന് ഇംഗ്ലണ്ടിലെ വിവിധ ക്രേന്ദങ്ങളിലും അദ്ദേഹത്തിന്റെ ഉപ ദേശം വലിയ ശ്രദ്ധയും താത്പര്യവും നേടിയെടുക്കുകയുണ്ടായി. വളരെ പ്രഗത്ഭരായ എഴുപതോളം പുരോഹിതന്മാരും, സ്വത്രന്തസഭ ക്കാരായ അനവധി ആളുകളും, ഡാർബിയുടെ ക്ലാസുകൾ ആസ്വദിച്ചു. ഇതിന്റെ വളർച്ചയിൽ പരിഭ്രാന്തരായ ചിലർ, പിന്നീട് ഇതിൽ സംബ ന്ധിക്കാതെ എതിർപ്പുകാരായിത്തീർന്നു.

37