Chapter 8 of 32

ഡാർബിയുടെ കൃതികൾ

4 min read · Pages 52–56 of the printed edition

സ്നാനം, സംഗീതം ഇവയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ

മറ്റുള്ളവരുടെ കൃതികളെ ആശ്രയിക്കാതെ യേശുക്രിസ്തു

നേരിട്ട് മന ിലാക്കിക്കൊടുത്ത അമൂല്യങ്ങളായ അനവധിദൈവശാ സ്ത്ര്രഗന്ഥങ്ങളുടെയും, ട്രാക്റ്റുകളുടെയും ഗ്രന്ഥകർത്താവാണ് ജോൺ നെൽസൺ ഡാർബി. അദ്ദേഹത്തിന്റെ രചനകളിൽ പ്രഥമം ബൈബിൾ പരിഭാഷയാണ്. അനവധി മൂല കൃതികളിൽ നിന്നുള്ള സ്വത്രന്ത പരിഭാഷയാണിത്. ഇത് ജർΩൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ഡച്ച്. സ്വീഡിഷ്, ഇറ്റാലിയൻ എന്നീ ഭാഷകളിലേക്കു വിവർത്തനം ചെയ്യ പ്പെട്ടിരിക്കുന്നു. ഇംഗ്ലീഷിലെ revised version തയ്യാറാക്കിയവർ ഡാർബി പരിഭാഷ സഹായത്തിനായി ഉപയോഗിച്ചു. ഇതിന്റെ പിൻപി

ലുള്ള ഗവേഷണവും, ഈ പരിഭാഷയുടെ നിലവാരവും അവരെ അത്ഭു തപ്പെടുത്തി. ഒരു മനുഷ്യൻ ആയുഷ്ക്കാലം മുഴുവൻ ചെലവഴിക്കേണ്ടി വരുന്ന ഒരു മഹാസംരംഭമാണ് ഈ കാര്യങ്ങൾ. അദ്ദേഹം ന്യൂസി ലാന്റ ് സന്ദർശിക്കുമ്പോൾ, സ്വദേശീയഭാഷയായ ""മാവോറി'' പഠിച്ച് അതിൽ പ്രസംഗിക്കുവാൻ കഴിഞ്ഞു. ഇരുപത്തിയെട്ടാമത്തെ വയ ിൽ എഴുതിയ അദ്ദേഹത്തിന്റെ ആദ്യ ട്രാക്റ്റിന്റെ പേര് ""ക്രിസ്തു സഭ യുടെ സ്വാഭാവവും െഎക്യവും'' എന്നതായിരുന്നു. എൺപത്തിരണ്ടാ മത്തെ വയ ിൽ അന്തരിക്കുന്നതുവരെയും തന്റെ പ്രസിദ്ധീകരണം

52

തുടർന്നു.ഇർവിംഗിസത്തിന്റെയും പ്യൂസിയിസത്തിന്റെയും ദുരുപദേശം അദ്ദേഹം തകർത്തു. പ്രൊഫസർ ന്യൂമാന്റെ വിശ്വാസത്യാഗത്തിനേയും അദ്ദേഹം എടുത്തുകാട്ടി. B.W ന്യൂട്ടന്റെ തെറ്റായ പ്രവചനവ്യാഖ്യാന ങ്ങളിൽ നിന്നും യേശുക്രിസ്തുവിന്റെ ദിവ്യത്വം ചോദ്യം ചെയ്ത ദുരു

പദേശങ്ങളിൽനിന്ന് ബ്രദറൺ സഭകളെ ശുദ്ധീകരിച്ചു. ജോൺ വെസ്ലി യുടെ പരിപൂർണ്ണതാ സിദ്ധാന്തം ഡാർബി ഖണ്ഡിച്ചു.

ഉന്നതമായ നിരൂപണസിദ്ധി ഡാർബിക്കുണ്ടായിരുന്നു. എന്നാൽ തന്റെ സാധാരണ ശുശ്രൂഷകളിൽ നിന്നും ഇതു ശ്രദ്ധാ പൂർ∆ം ഒഴിവാക്കി. ശൈലിയിലോ രീതിയിലോ അദ്ദേഹത്തിന്റെ കൃതി കൾ ഉന്നതമല്ലാത്തതുമൂലം പ്രചുര്രപചാരം ലഭിച്ചില്ല. എന്നാൽ അദ്ദേ ഹത്തിന്റെ എഴുത്തുകളെല്ലാം തന്നെ ആശയ സംപുഷ്ടവും ആflീ യവും ആഴമേറിയതും പഠനത്തിന് ഉപകരിക്കുന്നതുമാണ്. അദ്ദേഹ ത്തിന്റെ കൃതികൾ ഒരു സാധാരണക്കാരന് ദുർഗ്രഹമാണ്. എന്നാൽ, ബൈബിളിന് ധാരാളം കമന്ററികൾ ഉള്ളതുപോലെ ഡാർബിയുടെ കൃതികൾക്കും ധാരാളം കമന്ററികൾ ഉണ്ട്. ഒരർത്ഥത്തിൽ സ്ക്കോഫീൽഡ്, ലാർക്കിൻ, ഗബലിൻ, ലൂയി ചേഫർ, വാൾവൂർഡ്, ഡോ. പെന്റിക്കോസ്ത്, ചാൾസ് റൈയറി മുതലായവരും വേറെ ബഹു ശതം ആൾക്കാരും ഡാർബി തത്വങ്ങളാണ് ലളിതമായും ക്രമാനുഗത മായും എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുപ്പത്തിയാറ് വാല്യങ്ങ ളുള്ള തെരഞ്ഞെടുത്ത എഴുത്തുകളാണ് അദ്ദേഹത്തിന്റെ ബൃഹുത്തായ കൃതികൾ. വില്യം കെല്ലിയാണ് ഇതെല്ലാം ശേഖരിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്. ആകെ 51 വാല്യങ്ങൾ ഉണ്ട്.

2005 ൽ ന്യൂജെഴ്സിയിലുള്ള റോയി ഹൂബ്നർ (Roy Huebner) അഡീഷനൽ റ്റൈറ്റിംഗ് എന്ന പേരിൽ നാനൂറ് പേജുള്ള ഒരു കൃതി പ്രസിദ്ധീകരിച്ചു. അതുപോലെ വേറൊരു കൃതി കൂടി ഉടനെ

തന്നെ അദ്ദേഹം പ്രസിദ്ധീകരിക്കും.

അദ്ദേഹത്തിന്റെ രചനകളിൽ മൂന്നു വാല്യങ്ങളും കത്തുകളും പാട്ടുകളും കവിതകളും ഉൾപ്പെടുന്നു. ഡാർബിക്ക് എഴുതുവാൻ നല്ല വശമായിരുന്നെങ്കിലും എഴുത്തിൽ അശ്രദ്ധനായിരുന്നതുകൊണ്ടാണ്, ഒരു വായനാസുഖം ലഭിക്കാത്തത്. ബൈബിളിൽ ഉള്ളതുപോലെയുള്ള ഗൂഢാർത്ഥങ്ങൾ ഡാർബിയുടെ എഴുത്തുകളിലും കാണാം. ക്രൈസ്തവ സഭയ്ക്കുള്ളിൽ വളരെ പ്രധാനമായ ദൗത്യം നിർ∆ഹിക്കുന്നതിനായി

53

ആflീയ വരങ്ങളും, നൈസർഗിക കഴിവുകളും നൽകി ദൈവം പ്രത്യേകം തെരഞ്ഞെടുത്ത ഒരു ഉപകരണമായിരുന്നു ഡാർബിയെന്ന് അനവധി ആൾക്കാർ കരുതുന്നു. ദുരുപദേശങ്ങൾ കണ്ടാൽ വ്യക്തിയോ സുഹൃത്തോ എന്ന യാതൊരു പരിഗണനയും കൂടാതെ കർക്കശമായി അവരെ നേരിടുമായിരുന്നു.

ഡാർബിയും സ്നാനവും

ഡാർബിയെ താറടിക്കാൻ അദ്ദേഹത്തിന്റെ ശ്രതുക്കൾ ലോക മെങ്ങും, പ്രത്യേകാൽ കേരളത്തിലും പരത്തിയ ഒരു കേഴ്വിയായി രുന്നു, ഡാർബി ഒരു ശിശുസ്നാനവാദിയാണെന്ന ആരോപണം.

കുടുംബസ്നാനം (Household Baptism)

ജോൺ ഡാർബിയും, F.W ഗ്രാന്റും കുടുംബം ആസകലമുള്ള സ്നാനത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ വില്യം കെല്ലി വിശ്വാസ

സ്നാനം മാത്രമാണ് പഠിപ്പിച്ചിരുന്നത്. സ്നാനം സംബന്ധിച്ച് ശക്ത മായ അഭിപ്രായങ്ങൾ ഡാർബി സ്വീകരിച്ചിരുന്നുവെങ്കിലും, സ്നാനം കഴിപ്പിക്കുവാനല്ല സുവിശേഷം അറിയിക്കുവാനത്രേ ക്രിസ്തു എന്നെ അയച്ചതെന്നുള്ള പൗലോസിന്റെ നയത്തെ അദ്ദേഹം പിൻതുടർന്നു. (1 കൊരി. 1:17)

സ്നാനത്തെപ്പറ്റിയുള്ള തന്റെ വീക്ഷണം അനുസരിക്കുവാൻ ഡാർബി മറ്റുള്ളവരെ നിർബന്ധിച്ചില്ല. മറിച്ച് ഒാരോ വിശ്വാസിയുടേയും മനഃസാക്ഷിക്ക് അദ്ദേഹം വിടുകയായിരുന്നു. കുടുംബസ്നാനക്കാരുടെ തത്വം, ഒരു ഭവനത്തിലുള്ള മാതാവോ പിതാവോ വിശ്വാസത്തിന് ശേഷം സ്നാനപ്പെടുമ്പോൾ, ആ ഭവനത്തിലുള്ള മുഴുവൻ അംഗങ്ങളും വീട്ടുജോലിക്കാരും കുഞ്ഞുങ്ങളും സ്നാനപ്പെടുക പതിവാണ്. കുഞ്ഞു ങ്ങളെ സ്നാനപ്പെടുത്തുന്നതുമൂലം, അവർ രക്ഷിക്കപ്പെട്ട് സ്വർഗ്ഗരാ ജ്യത്തിനവകാശിയായെന്ന് വിവക്ഷിക്കുന്നില്ല. ക്രിസ്തീയ അന്തരീക്ഷ ത്തിൽ, ഒരു അനുഗ്രഹിക്കപ്പെട്ട ഭവനത്തിലെ അംഗമെന്ന നിലയിൽ, ദൈവവഴികളിൽ അവരെ വളർത്തുവാൻ വേണ്ടി മാത്രമാണ് കുഞ്ഞു ങ്ങളെ സ്നാനപ്പെടുത്തുന്നത്. അവിശ്വാസികളായ മാതാപിതാക്കന്മാ രുള്ള കുഞ്ഞുങ്ങൾക്ക്, ക്രിസ്തീയ അന്തരീക്ഷത്തിൽ വളരുവാനുള്ള സാഹചര്യം ലഭിക്കുന്നില്ല. കുടുംബസ്നാനത്തെ തെറ്റായി ശിശു സ്നാനം എന്ന് വിളിക്കാറുണ്ട്. ജോൺ കാൽവിന്റെ സ്നാന ഉപദേ

54

ശവും ഏറെക്കുറെ ഇതുപോലെയുള്ള സ്നാനമായിരുന്നു എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. കാൽവിന്റെ സ്നാനത്തെ സംബന്ധി ച്ചുള്ള ഉപദേശം താഴെ നൽകുന്ന വിവരണത്തിൽ കാണാം: ജോൺ കാൽവിന്റെ ഉപദേശങ്ങളെ എതിർത്തവരെ, കത്തോലിക്കർ ചെയ്ത തുപോലെ കാൽവിനും ഡാർബിയും തΩിൽ താരതമ്യം ചെയ്യുന്നതു തന്നെ ശരിയല്ല. ഡാർബി വിശ്വസ്തസ്നാനമാണ് ഡാർബിയും കൂട്ടരും നടത്തിയിരുന്നത്. സുപ്രസിദ്ധ വേദപണ്ഠിതനായ Dave Hunt എഴു തിയ കൃതികൾ വായിച്ചാൽ കാൽവിന്റെ മഹിമ കുറെയൊക്കെ മന

ിലാക്കാം. Dave Hunt ഏപ്രിൽ 2006 ൽ പ്രസിദ്ധീകരിച്ച ""The Berean Call" എന്ന മാസികയിലെ വിവരങ്ങൾ താഴെ കുറിക്കുന്നു.

ശിശുസ്നാനം നിമിത്തം രക്ഷ ലഭിക്കുമെന്ന് ചില എഴുത്തു കളിലും രക്ഷ ലഭിക്കുകയില്ല എന്ന് വേറെ ചില എഴുത്തുകളിലും കൂടി പരസ്പര വിരുദ്ധമായ പ്രസ്താവനകൾ ജോൺ കാൽവിൻ ചെയ്തിട്ടുണ്ട്.

The Institute എന്ന പുസ്തകത്തിൽ ഈ പ്രസ്താവനകളെല്ലാം കാണാം. Calvin writes "at whatever time we are baptised, we are

washed and purified once for the whole life.. we must... recall our baptism ... so as to feel certain and secure of the remission of sins... it wipes and washes away all our defilements" (IV:XV,3). Again, "God in baptism promises the remission of sins, and will undoubtedly perform what he has promised to all believers. That promise was offered to us in baptism, let us therefore embrace it in faith" (IV:XXV, 17). And, "We have a similar promise given to us in baptism.. the forgiveness of sins and the mortification of the flesh.... we deny... that... the power of God cannot regenerate infants... Let God, then, be demanded why he ordered circumcision to be performed on the bodies of infants... by Baptism we are ingrafted into the Body Christ (1 cor. 12:13). Therefore infants are to be baptised". (IV: XV, 22;XVI, 3,4,8,10,17- 32).

വിശ്വസസ്നാനം സ്വീകരിച്ച അനാബാപ്റ്റിസ്റ്റുകാരെയും മറ്റു ള്ളവരെയും ദൈവദൂഷണം എന്ന കുറ്റം ചുമത്തി പീഡിപ്പിച്ച് കൊന്നി ട്ടുണ്ട്. സെർവറ്റസ് (Servetus) എന്നു വിളിക്കപ്പെടുന്ന ആൾ വിശ്വാസ സ്നാനം സ്വീകരിക്കുകമൂലം, അദ്ദേഹത്തിനെതിരായി കാൽവിൻ നേരിട്ട്

55

കുറ്റം ആരോപിക്കുകയും പരിഹസിച്ച് അവസാനം വധശിക്ഷ നൽകു കയും ചെയ്തു. സെർവറ്റസിനെ അഗ്നിജ്വാലയിൽ കത്തിച്ച് വധശിക്ഷ നടപ്പാക്കി.

ഡാർബിയും സംഗീതവും

ഡാർബിക്ക് സംഗീതത്തോട് താത്പര്യം ഉണ്ടായിരുന്നു. വില്യം കെല്ലിയുടെ അഭിപ്രായത്തിൽ ശബ്ദമാധുര്യവും ശബ്ദ സൗഷ്ഠവും ഉള്ള ആളായിരുന്നു ഡാർബി. എന്നാൽ ഗാനങ്ങൾ ദൈവ ത്തിൽ നിന്നുള്ള ഏകാഗ്രതയിൽ നിന്ന് നെΩ അകറ്റുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. പാട്ടിനെപ്പറ്റി പൊതുവായ ഡാർബിയുടെ അഭിപ്രായം ഒരു കത്തിൽ നിന്ന് ഇവിടെ ഉദ്ധരിക്കുന്നു:

""പ്രിയ സഹോദരാ, ഗാനത്തെപ്പറ്റി ആflീയ വെളിച്ചത്തിൽ സഹോദരൻ ആfl പരിശോധന നടത്തുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ശാസ്ത്രീയ സംഗീതം ഞാൻ അഭ്യസിച്ചിട്ടില്ലെങ്കിലും, ഗാനങ്ങൾ എന്നിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഗാന ങ്ങളെ പ്രോത്സാഹിപ്പിച്ച് സഹോദരന് കത്തെഴുതിയവരുടെ അഭിപ്രാ യഗതികളോടു ഞാൻ യോജിക്കുന്നില്ല. യേശുക്രിസ്തുവിനോടുള്ള സ്നേഹം മാത്രം കൊണ്ടല്ല അവർ ഹാർമോണിയം ഉപയോഗിക്കു ന്നത്. ഉപജീവനത്തിനായി ക്രിസ്തീയ സംഗീതക്കച്ചേരി നടത്തുന്നത്, പത്രോസ് ഉപജീവനത്തിനായി മീൻ പിടിക്കുന്നതിനു തുല്യമാണ്. ആflാവിന്റെ വരങ്ങൾ എന്നു പ്രസ്താവിച്ചുകൊണ്ട് ചെയ്യുന്ന പല ഗാനങ്ങളും ആരാധനയ്ക്ക് വിലങ്ങുതടിയായിരിക്കുന്നു. സംഗീത ഉപ കരണങ്ങളൊന്നും ദൈവദത്തമായ ശബ്ദത്തോടു കിടപിടിക്കുകയില്ല. സംഗീത ഉപകരണങ്ങൾ, അതിൽ തന്നെ പാപം അല്ലെങ്കിലും, വീണു പോയ മനുഷ്യന്റെ വികാരേച്ഛകളെ ഉദ്ദീപിപ്പിക്കുവാൻ വളരെ സാധ്യ തകൾ ഉണ്ട്. ദൈവസന്നിധി വിട്ടുപോയ കയീന്റെ പട്ടണത്തിൽ നിന്നാ ണല്ലോ വീണയും കിന്നരവും മറ്റു സംഗീതോപകരണങ്ങളും ഉണ്ടായ തെന്ന് നമുക്കെല്ലാം അറിയാവുന്ന സംഗതിയാണ്. യഥാർത്ഥത്തിൽ സംഗീതകല തൊഴിലാക്കിയവർ മിക്കപേരും ധാർΩിക നിലവാരം ഇല്ലാത്തവരാണ്. ഹൃദയത്തിൽ നിന്നോ മനഃസാക്ഷിയിൽ നിന്നോ അല്ല അവരുടെ ഗാനങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത്. പ്രത്യുത, അവ രുടെ സങ്കൽപങ്ങളിൽ നിന്നാണ്.""

56