Chapter 14 of 32

വില്യം കെല്ലി

2 min read · Pages 75–77 of the printed edition

സഭയ്ക്കുള്ള ക്രിസ്തുവിന്റെ പ്രത്യേക ദാനങ്ങളിൽ ഒന്നായി

രുന്നു വില്യം കെല്ലി. ഇംഗ്ലണ്ടിൽ 1821, മേയ് മാസത്തിൽ അദ്ദേഹം ജനിച്ചു. ഡൗൺ പാട്രിക്, ട്രിനിറ്റി കോളജുകളിലായിരുന്നു വിദ്യാഭ്യാസം

ചെയ്തത്. ഡബ്ലിൻ യൂണിവേഴ്സിറ്റിയിലെ പഠനത്തിൽ ക്ലാസിക്കൽ ഉന്നത ബഹുമതി അദ്ദേഹത്തിനുണ്ടായിരുന്നു.

അക്ളന്റ ് കുടുംബത്തിലെ ഒരു വനിത 1 യോഹ 5:9 -12 ലൂടെ ക്രിസ്ത്യൻ സ്വാതന്ത്യത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. ഡാർബിയെ

അദ്ദേഹം കണ്ടെത്തിയത് ഇരുപത്തിനാലാമത്തെ വയ ിലാണ്. പിന്നീട് ഡാർബിയുടെ 34 വാല്യങ്ങളുള്ള ലേഖന സമാഹാരങ്ങളും 5 വാല്യങ്ങളിലുള്ള സിനോപ്സിസും അദ്ദേഹം എഡിറ്റു ചെയ്തു. ഗവേഷണ കുതുകിയായ ഒരു പണ്ഡിതനായിരുന്നു അദ്ദേഹം. ഉയർന്ന

ധാർΩിക ശക്തിയോടും ആflീയ പൈതൃകത്തോടും കൂടിയ അപൂർവ ന്യായശാസ്ത്ര നൈപുണ്യവും ഉന്നത നിയതത്വവും സൂക്ഷ്മമായ താർക്കിക ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.

1856ൽ തുടങ്ങിയ ""ദി ബൈബിൾ ട്രഷറി'' എന്ന ആനുകാലി കത്തിന്റെ എഡിറ്ററായിരുന്നു കെല്ലി. പ്രമുഖരായ ബ്രദറൺ വ്യാഖ്യാ

താക്കളുടെ ലേഖനങ്ങൾകൊണ്ട് ആ കാലത്തെ പുനഃസ്ഥാപിക്കപ്പെട്ട പ്രായോഗിക ക്രിസ്തീയ സത്യങ്ങളുടെ ഒരു സാക്ഷ്യപ്രതമായിരുന്നു ഈ പ്രസിദ്ധീകരണം.

ഡോ. ട്രെഗലസിനെ ഒരു ബിബ്ലിക്കൽ നിരൂപകനായി അദ്ദേഹം

75

സഹായിച്ചു. 1860 ൽ ""വെളിപ്പാടിന്റെ'' ഒരു നിരൂപണ എഡിഷൻ പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തെക്കുറിച്ച് പ്രൊഫ. ഹീൻ റിച്ച് ഇവാൾഡ്

ഈ വിഷയത്തെക്കുറിച്ച് താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോ ഹരമായ ഇംഗ്ലീഷ് പ്രസിദ്ധീകരണമാണിതെന്നാണ് അഭിപ്രായപ്പെട്ടത്. കെല്ലിയുടെ തൂലികയിൽ നിന്നും ബഹിർഗമിച്ച രചനകൾ എണ്ണിത്തി ട്ടപ്പെടുത്തുവാനോ, വിഭജിക്കുവാനോ കഴിയുന്നതല്ല. അവയിൽ പ്രമു ഖമായ ചിലതാണ് എലിയറ്റിന്റെ ""ഹൊറെ അപ്പോകലിപ്റ്റിക'' വിചി ന്തനം ചെയ്യപ്പെട്ടിട്ടുള്ള, വെളിപ്പാടു പുസ്തകത്തെക്കുറിച്ചുള്ള ലക്ച റുകൾ. അതുപോലെ അദ്ദേഹത്തിന്റെ പരിശുദ്ധാflാവിനെക്കുറി ച്ചുള്ള ഉപദേശം, വളരെ മൂല്യമുള്ള അപൂർവമായ ഒരു വിശദീകരണ മാണ്. ഈ വിഷയത്തിലുള്ള ഏറ്റവും നല്ല കൃതി എന്നാണ് ഡോ. ബ്ലഡ്സോ ഇതിനെക്കുറിച്ചു പ്രസ്താവിച്ചത്.

പതിനയ്യായിരം (15000) വാല്യങ്ങളുള്ള ഗ്രന്ഥങ്ങളടങ്ങുന്ന ഗ്രന്ഥശേഖരങ്ങളുള്ള ഒരു നല്ല ല്രൈബറി കെല്ലിക്കുണ്ടായിരുന്നു. അവ

യുടെ ഭാരം 178 ടൺ വരുമെന്നു പറയപ്പെട്ടിരുന്നു. ഇതിൽ പ്രമുഖ കയ്യെഴുത്തു പ്രതികൾ (ചിലത് ശരി പകർപ്പ്) ബഹുഭാഷാ ഗ്രന്ഥ

ങ്ങൾ, സഭാ പിതാക്കന്മാരുടേയും തത്വചിന്തകരുടേയും കൃതികൾ എന്നിവ ഉൾപ്പെടുന്നു. ശാസ്ത്രം, തത്വചിന്ത, ചരിത്രം എന്നീ വിഷയ ങ്ങളാൽ സമ്പന്നമായിരുന്നു ഈ ഗ്രന്ഥങ്ങൾ. 43 മഹാകാവ്യങ്ങൾ, സഭാ ചരിത്രം, ദൈവശാസ്ത്രം എന്നിവയും വേദപരമായ ഗവേഷണ

കൃതികളും നിറഞ്ഞവയായിരുന്നു ഈ ശേഖരം.

സി.എച്ച്. സ്പർജന്റെ തൂലികയിൽ ഇദ്ദേഹത്തെക്കുറിച്ച് ധാരാളം അഭിപ്രായ്രപകടനങ്ങൾ വന്നിരുന്നു. അദ്ദേഹം തന്റെ ലേഖനങ്ങളിൽ കെല്ലിയെക്കുറിച്ച് പരാമർശിച്ചത് ഇനി രേഖപ്പടുത്തുന്നു.

ഒന്നാമത്, എസ്ക്ലൂസീവ് പ്ലിമത്ത് പണ്ഡിതരിലെ പ്രമുഖ ഗ്രന്ഥ കാരനായിരുന്നു. രണ്ടാമതായി, തന്റെ വിഭാഗത്തിന്റെ പ്രത്യേക ഉപ ദേശങ്ങളോടു ചായ്വു കാണിച്ചു. വളരെ സമർത്ഥമായി വ്യാഖ്യാനി ക്കുന്ന ബ്രദറൺ വിഭാഗത്തിലെ അനുഗൃഹീത വേദാന്തിയായിരുന്നു താൻ. മൂന്നാമതായി സ്പർജൻ രേഖപ്പെടുത്തിയത്,""തന്റെ വിഭാഗ ത്തിന്റെ അതിരുകളോടു അത്രമാത്രം സങ്കുചിത ബുദ്ധിയുള്ള കെല്ലി യുടേതുപോലെയുള്ള മന ിനെ കാണുന്നതു വളരെ ദുഃഖമാണെ ന്നായിരുന്നു. ഇത്ര പ്രഗത്ഭനായ ഒരു വ്യക്തി തന്റെ ഉന്നതമായ മന ിനെ ഇങ്ങനെ സങ്കുചിതമാക്കിയത് വളരെ കഷ്ടമായിപ്പോയെന്നാണ്

76

അദ്ദേഹം പറഞ്ഞത്.

പ്രപഞ്ചത്തിനുവേണ്ടി ജനിച്ച ഒരു മനുഷ്യൻ, ഡാർബിയുടെ ഉപ ദേശങ്ങൾക്ക് വേണ്ടി തന്റെ മന ് ഇടുക്കമാക്കിയെന്നാണ് ഒടുവിൽ സ്പർജൻ കെല്ലിയെക്കുറിച്ച് പറഞ്ഞത്.

മി. കെല്ലി, ഡാർബിയുടെ എഴുത്തുകളെ അമൂല്യങ്ങളായി കണ്ടു. അവ കഴിയുന്നിടത്തോളം പ്രചരിപ്പിച്ചു. സുദീർഘകാലം നഷ്ടപ്പെട്ട വചനസത്യങ്ങളുടെ വെളിപ്പെടുത്തലിനും ദൈവാശ്രയത്തിലും അദ്ദേഹം ഡാർബിയെ അനുകരിച്ചു. “ഡാർബിയുടെ വചനങ്ങൾ വായി ക്കുക'' എന്ന് അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. അദ്ദേഹം

ഡാർബിയെക്കുറിച്ച് എല്ലായ്പ്പോഴും ആദരപൂർവം സംസാരിച്ചിരുന്നു. കർത്താവിനുവേണ്ടി ഡാർബി ചെയ്തതും അദ്ദേഹത്തിന്റെ വലിയ കഴിവുകളും, സമർപ്പിക്കപ്പെട്ട ജീവിതവും സംബന്ധിച്ചു സംസാരിക്കു വാൻ കെല്ലി ഇഷ്ടപ്പെട്ടിരുന്നു.

1906 മാർച്ച് 27ന് കെല്ലി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പൗലോസ് അപ്പോസ്തലനുശേഷം ലോകം കണ്ട ഏറ്റവും പ്രഗൽഭരായ പണ്ഡിതന്മാരായിരുന്നു ഡാർബി, കെല്ലി, ഗ്രാൻഡ് എന്ന് പല പ്രമുഖരും രേഖപ്പെടുത്തിയിട്ടുണ്ട്.

77