Chapter 2 of 32

ഒന്നാം പതിപ്പിന്റെ മുഖവുര

11 min read · Pages 9–22 of the printed edition

പത്തൊൻപതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ പരിശുദ്ധാ flാവിനാൽ ഉളവായ വേർപാടു പ്രസ്ഥാനം, ഇരുപത്തിയൊന്നാം നൂറ്റാ ണ്ടിന്റെ പൂർവാർദ്ധത്തിൽ ഒരു പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടി രുന്നു. വിൽബർ സ്മിത്ത് എന്ന മഹാൻ ബ്രദറുകാരെ വിശേഷിപ്പിക്കു ന്നത് ഇപ്രകാരമാണ്: ""പത്തൊൻപതാം നൂറ്റാണ്ടിൽ ലോകത്ത് രൂപം കൊണ്ട ക്രിസ്ത്യൻ വിശ്വാസ സമൂഹങ്ങളിൽ ഏറ്റവും കൂടുതൽ ലോക പ്രശസ്ത എഴുത്തുകാരെ സംഭാവന ചെയ്ത ഏക സമൂഹമാണ് ബ്രദ റൺ പ്രസ്ഥാനം.'' ഇന്ന് മൗലികമായ സത്യങ്ങൾ (Fundamental Truth) ആചരിക്കുന്ന വളരെ കുറച്ചുപേർ മാത്രമേ ഈ പ്രസ്ഥാനത്തെപ്പറ്റി

കേട്ടിട്ടുള്ളു. ക്രൈസ്തവ സഭ എന്നും ഈ ചെറിയ കൂട്ടത്തിനോട് കട പ്പെട്ടിരിക്കുന്നു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ, സാധാരണ വേർപാട് വിശ്വാസികൾക്ക്, ആദ്യകാലങ്ങളിൽ വേദപുസ്തകത്തിൽ അഗാധമായ അറിവ് ഉണ്ടായിരുന്നു. ഏറ്റവും വലിയ ഒരു ബ്രദറൺ വിരോധി ആയി രുന്ന സി.എച്ച്. സ്പർജൻ, പുച്ഛരൂപത്തിലാണെങ്കിലും ബ്രദറൺ സഹോദരിമാരുടെ അഗാധമായ വേദജ്ഞാനത്തെപ്പറ്റി പ്രസ്താവിച്ചി ട്ടുണ്ട്.

എന്നാൽ, ഇന്ന് സാഹചര്യം മുഴുവനും മാറിയിരിക്കുന്നു. ആflീയ ആഗോളീകരണം, യഥാർത്ഥ ക്രിസ്തീയ വിശ്വാസങ്ങളെ

9

കൂട്ടിക്കുഴച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഉപദേശപരമായ പല അതിരുകളും നീക്കപ്പെട്ടു. ബ്രദറുകാരുടെ വികാര പ്രകടനരഹി തമായ ആരാധനയെ "ചത്ത' ആരാധന എന്ന് വിശേഷിപ്പിച്ച് സഭയ്ക്ക് അകത്തും പുറത്തും ഉള്ള ചിലർ പരിഹസിക്കുന്നു. ഇന്നത്തെ ബ്രദ റൺ ആരാധനാ രീതിയും സഭാ ഭരണവും അതിന്റെ ഭാവി പുരോഗ തിക്ക് തട മാണെന്നു അനേകം വേർപാടുകാർ ചിന്തിക്കുന്നു. വിവാഹ ബന്ധങ്ങൾ മുഖേനയും, വേറെ ചില മാർഗങ്ങളിൽ കൂടിയും, അനേകം പെന്തക്കോസ്തു കരിസ്മാറ്റിക് വിശ്വാസികൾ വേർപാടു സഭകളിൽ നുഴഞ്ഞുകയറി ""ബ്രദറൺകാർ മൃതിയടഞ്ഞു'' എന്നു പ്രഖ്യാപിക്കുന്നു.

ഒരാളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും, ചരിത്രത്തെ ക്കുറിച്ചുള്ള ശരിയായ അവബോധം അത്യന്താപേക്ഷിതമാണെന്ന് ഈ ഗ്രന്ഥകാരൻ വിശ്വസിക്കുന്നു. ചരിത്രപരമായ ഒരു സൂക്ഷ്മജ്ഞാനം ഒരു വ്യക്തിയെ ശരിയായ തീരുമാനം എടുക്കുവാൻ സഹായിക്കും. ചില അപക്വമതികളായ വേർപാടുകാർ മാറ്റത്തിനുവേണ്ടി മുറവിളി കൂട്ടുന്നതു ചരിത്രപരമായ അവബോധത്തിന്റെ അഭാവംകൊണ്ടുമാ ത്രമാണ്.

എന്റെ നിരീക്ഷണത്തിൽ, വേർപാടു പ്രസ്ഥാനത്തിൽ മൂന്നുതരം വിശ്വാസികൾ ഉണ്ട്. ഒന്നാമത്തെ വിഭാഗം, മറ്റ് നാമധേയ ക്രിസ്തീയ വിഭാഗങ്ങളിൽ നിന്നു രക്ഷിക്കപ്പെട്ടു വന്ന വിശ്വാസികളാണ്. അവ രിൽ ഭൂരിപക്ഷം വിശ്വാസികളും തിരുവെഴുത്തും ബ്രദറൺ പ്രസ്ഥാന ത്തിന്റെ ചരിത്രവും പഠിച്ച് അർത്ഥം സ്വാംശീകരിച്ചവരാണ്. എന്നാൽ പുതിയ വിശ്വാസികളിൽ ഒരു ന്യൂനപക്ഷം അസംബ്ലി പ്രസ്ഥാനത്തിന്റെ ചരിത്രമോ, അതുല്യ മഹിമകളോ പഠിച്ചിട്ടില്ല. തങ്ങളുടെ സ്വന്ത ആശ യങ്ങളും തത്വങ്ങളുമായി വന്ന അവർ ചില മാറ്റങ്ങൾ വരുത്തുവാൻ ശ്രമിക്കുന്നു. വാദ്യമേളങ്ങൾ ഉപയോഗിച്ച് അത്യുച്ചത്തിലുള്ള പാട്ടും തീപ്പൊരി പ്രസംഗങ്ങളും അവരെ ആകർഷിക്കുന്നു. ആflനിറവിലുള്ള ആരാധനയുടെയും ജീവിതത്തിന്റെയും അടയാളം കൈകളുയർത്തി ഉച്ചത്തിൽ ആമേൻ, ഹല്ലേലുയ്യാ എന്നൊക്കെ പറയുന്നതാണെന്ന് അവർ ചിന്തിക്കുന്നു. വൈകാരിക ആരാധനയിൽ വിശ്വസിക്കുന്ന ഭൂരി പക്ഷം പെന്തക്കോസ്തരും പ്രായോഗിക ക്രിസ്തീയ ജീവിതത്തിലും, പരിശുദ്ധാfl നിറവിലും, ഒരു യഥാർത്ഥ ബ്രദറുകാരന്റെ പിമ്പിലാ ണെന്ന് ഒരു സൂക്ഷ്മ നിരീക്ഷകന് മന ിലാകും.

10

1827ൽ ആദ്യകാല ബ്രദറൺ വിശ്വാസികൾ വികാരനിർഭരമായ ആരാധന പ്രയോജനരഹിതമാണെന്ന് ബോധ്യപ്പെട്ട് ധ്യാനാflക

ആരാധന തിരഞ്ഞെടുത്തു.

രണ്ടാമത്തെ വിഭാഗം, ബ്രദറൺകാരായ മാതാപിതാക്കളിൽ നിന്നും ജനിച്ച വിശ്വാസികളാണ്. ഇവരുടെ മാതാപിതാക്കൾ പുതിയ നിയമ ആരാധനാക്രമവും നΩുടെ ചരിത്രവും അവരെ പഠിപ്പിക്കാ ത്തതുമൂലം അവരിൽ നല്ല ഒരു ശതമാനം, ആദ്യ ഗ്രൂപ്പിലെ ഒരു ഭാഗ വുമായി ചേർന്ന് വേർപാടു രീതികളെ പരിഹസിക്കുന്നു. ഈ രണ്ടു കൂട്ടരും സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ഉച്ചത്തിൽ പാടു ന്നതും ദാവീദ് രാജാവ് പെട്ടകത്തിനു മുമ്പിൽ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതുമാണ്, ഒരു തികഞ്ഞ ആരാധനയുടെ അടയാളമായി കാണു ന്നത്. ഈ രണ്ടു ഗ്രൂപ്പുകളും ബ്രദറൺ സഭയ്ക്ക് പുറത്തുള്ള പേരു കേട്ട ഉപദേഷ്ടാക്കളെ വാഴ്ത്തി പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവ സഭയുടെ ആരംഭം മുതൽ, രണ്ടായിരം വർഷങ്ങളായി ആയിരക്കണക്കിന് വിശ്വാസവീരന്മാരുടെയും രക്തസാക്ഷികളുടെയും ഒരു പട്ടിക ഒരു ചരിത്ര വിദ്യാർത്ഥിക്ക് കാണാം. എന്നാൽ, ഒരു പ്രസം ഗകന്റെ പ്രസംഗങ്ങളിലോ, എഴുത്തുകളിലോ ഈ വിശ്വാസ വീരന്മാരെ എല്ലാവരേയും ക്രേന്ദീകരിക്കുക അസാധ്യമാണ്. ബ്രദറൺ പ്രസ്ഥാനം പുതിയതാണെങ്കിലും രണ്ടായിരം വർഷത്തോളം സഭയ്ക്കു നഷ്ട മായ പുതിയ നിയമ സത്യങ്ങൾ വീണ്ടെടുത്തു പുനഃസ്ഥാപിച്ചത് അവ രാണ്. എക്കാലവും ലോകം കണ്ട നൂറിലധികം വേദപfiിതരെ ഈ ചെറിയ പ്രസ്ഥാനം സംഭാവന ചെയ്തു. ഈ പ്രസ്ഥാനം അഞ്ചു വൻക രകളിൽ മുഴുവനും മിഷനറിമാരെ അയച്ചു. വേർപാട് ഉപദേശം ലോക ത്തിൽ ആകമാനമുള്ള ക്രൈസ്തവ വിശ്വാസത്തെ രൂപപ്പെടുത്തി. ഉദാ ഹരണത്തിന്, യേശുക്രിസ്തുവിന്റെ രണ്ടാം വരവ്, ആയിരമാണ്ടു വാഴ്ച, യുഗങ്ങളുടെ പഠനങ്ങൾ, ബാപ്റ്റിസ്റ്റ്- പെന്തക്കോസ്തു സഭ കൾ ലോകം മുഴുവനും അതേപടി സ്വീകരിക്കുകയുണ്ടായി. മഹത്തായ ചരിത്രം സൃഷ്ടിച്ച വിശ്വാസവീരന്മാർ ബ്രദറൺ പ്രസ്ഥാനത്തിലുണ്ട്. വാസ്തവം ഇങ്ങനെയായിരിക്കെ, നΩുടെ ചില പ്രസംഗകരും എഴു ത്തുകാരും വിശ്വാസവീരന്മാരെ പാടെ അവഗണിക്കുകയും മറ്റ് സഭക ളിലുള്ള D.L. മൂഡി, തീവ്ര വേർപാടു വിരോധിയായ C.H സ്പർജൻ, ജോർജ് വിറ്റ്ഫീൽഡ്, വെസ്ലി തുടങ്ങിയവരെ മാത്രം ഉയർത്തി കാണി

ക്കുകയും ചെയ്യുന്നത് നΩുടെ ചരിത്രത്തിലുള്ള അജ്ഞതയെയാണ് തെളിയിക്കുന്നത്. തീർച്ചയായും മേൽപറഞ്ഞവർ മഹാന്മാർ തന്നെ

11

യായിരുന്നു. അവരെക്കുറിച്ച് നാം വായിച്ച് മന ിലാക്കേണ്ടതുമാണ്. എന്നാൽ, അവരേക്കാൾ മഹാന്മാരായ, ഡാർബി, കെല്ലി, ഗ്രാന്റ ്, ബല്ലറ്റ്, സി.എച്ച്. മക്കിന്റോഷ് തുടങ്ങിയവരുടെ പേരുപോലും വലിയ ബ്രദ റൺകാരാണെന്ന് അഭിമാനിക്കുന്നവർക്കറിഞ്ഞൂകൂടാ. ഇന്ന് ബ്രദറൺ സഭ ശുഷ്ക്കിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് മേൽ പ്രസ്താവിച്ച സംഗതിയാണ്.

മൂന്നാമത്തെ കൂട്ടർ മറ്റു വിഭാഗങ്ങളിൽ നിന്നും വന്നവരും, അസംബ്ലി കുടുംബങ്ങളിൽ ജനിച്ചു വളർന്ന് രക്ഷിക്കപ്പെട്ടവരും ഉൾപ്പെ ടുന്നതാണ്. ബൈബിൾ സത്യങ്ങളും വേർപാടു സഭാചരിത്രവും ശരിക്കും പഠിച്ചിട്ടുള്ളവരാണ് ഇക്കൂട്ടർ.

ക്രൈസ്തവ സഭയ്ക്കു മഹത്തായ സംഭാവന നൽകുകയും, വലിയ ത്യാഗങ്ങളിലൂടെ നΩുടെ കർത്താവിനെ സേവിക്കുകയും ചെയ്ത മഹത്വ്യക്തികളെക്കുറിച്ചു ചരിത്രരേഖകൾ നൽകുക എന്ന താണ് എന്റെ ലക്ഷ്യം. 21-ാം ശകതത്തിലെ വായനക്കാർക്ക് ജെ.എൻ. ഡാർബിയുടെ വസ്തുനിഷ്ഠമായ ചരിത്രം എഴുതണമെന്ന് മൂന്ന് പതി

റ്റാണ്ടുകൾക്ക് മുമ്പ് എന്റെ മന ിൽ അങ്കുരിച്ച ആഗ്രഹം ഇപ്പോൾ ഫലവത്തായതിൽ ദൈവത്തെ ഞാൻ സ്തുതിക്കുന്നു. ഡാർബിയുടെ പുതിയ പഠിപ്പിക്കൽ ഗ്രഹിക്കുവാൻ, അദ്ദേഹത്തിന്റെ സമകാലീനരായ മഹാന്മാർക്കുപോലും കഴിഞ്ഞില്ല. അക്കൂട്ടത്തിൽപെടുന്നവരാണ് B.W. ന്യൂട്ടൻ, ജോർജ് മുള്ളർ (Muller), S.P. ട്രെഗലസ്, C.H. സ്പർജൻ തുട ങ്ങിയവർ. അദ്ദേഹത്തിന്റെ ശ്രതുഗണത്തിൽപ്പെട്ടവർ അസൂയമൂലവും,

സാത്താന്റെ പ്രേരണമൂലവും ഡാർബിയെ തകർക്കാൻ കെട്ടിച്ചമച്ച കഥകൾ സൃഷ്ടിച്ച് അദ്ദേഹത്തിന് ദോഷംവരുന്ന നിലയിൽ പല ജീവ ചരിത്രങ്ങളും പ്രസിദ്ധീകരിച്ചു. ഡാർബിയെ തകർത്താൽ വീണ്ടെടു ക്കപ്പെട്ട പുതിയ ഉപദേശവും തീർക്കാം എന്നു പലരും ചിന്തിച്ചു. ഇന്ന് ഡാർബിയെ വെറുക്കുന്ന പലരും അദ്ദേഹം പഠിച്ചിച്ച മിക്ക ഉപദേശ ങ്ങളും ആചരിക്കുന്നവരാണ്.

ഡി.എൽ. മൂഡിയേയും, സി.െഎ. സ്ക്കോഫിൽഡിനെയും, ക്ലാറൻസ് ലാർക്കിനെയും ഡാർബിയുടെ ഉപദേശം ഏറെ സ്വാധീനിച്ചു. രസകരമെന്ന് പറയട്ടെ, സ്ക്കോഫീൽഡും ലാർക്കിനും അവർ കണ്ടു പിടിച്ച ഉപദേശം എന്നപോലെയാണ് അവ പ്രചരിപ്പിച്ചത്. ഡാർബി വീണ്ടെടുത്ത ഉപദേശമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും, ഡാർബിയെപ്പറ്റി ഒരു വാക്കുപോലും സ്ക്കോഫീൽഡും ലാർക്കിനും

12

എഴുതിയിട്ടില്ല. ചാൾസ് റൈയറിയുടെ സ്റ്റഡി ബൈബിളും ഡിസ്പെൻസേഷനൽ ഉപദേശങ്ങളെ കൂടുതൽ ജനകീയമാക്കി. ഈ തത്വങ്ങളെ ആധാരമാക്കി തുടങ്ങിയ ബൈബിൾ കോളജുകളിൽ പ്രമു ഖമായവ, ഡാളസ് തിയോളജിക്കൽ സെമിനാരിയും മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടുമാണ്. വേദപുസ്തകത്തിലെ അടിസ്ഥാന ഉപദേശങ്ങൾ വീണ്ടെടുത്തതിന് കാരണക്കാരനായ ഡാർബി, കെല്ലി, F.W. ഗ്രാന്റ ് എന്നിവർ അപ്പോസ്തലനായ പൗലോസ് കഴിഞ്ഞാൽ സഭാ ചരിത്ര

ത്തിൽ ഏറ്റവും ഉന്നതന്മാരാണെന്ന് പ്രശസ്ത വേദപണ്ഡിതനായ A.C ഗബേലിൻ പ്രസ്താവിച്ചിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പുനരാഗ മന മഹാമഹത്തിൽ ജോൺ എന്ന് പേർ വിളിക്കപ്പെടുന്ന നാലുപേർ

ഒരുമിച്ചു ചേരുമെന്നും A.C ഗബേലിൻ പ്രസ്താവിച്ചു. അവർ ജോൺ കാൽവിൻ, ജോൺ നോക്സ്, ജോൺ വെസ്ലി, ജോൺ ഡാർബി തുട

ങ്ങിയവരാണ്.

2002 ജൂലൈ 1 ന് ടൈം മാസിക പ്രവചന ചരിത്രത്തെ വിലയി രുത്തുന്ന ഒരു വിശേഷാൽപ്രതി പ്രസിദ്ധീകരിച്ചു. അത് ഉടനെ തന്നെ

മുഴുവൻ വിറ്റഴിഞ്ഞു. അതിൽ പ്രതിപാദിച്ചിരിക്കുന്ന ചില കാര്യങ്ങ ളാണ് താഴെ ഞാൻ വിവരിക്കുന്നത്.

ആധുനിക പ്രവചന ഗ്രന്ഥകാരന്മാരുടെ ഗ്രന്ഥങ്ങളുടെ അടി സ്ഥാനം J.N ഡാർബിയാണ്. ഡോ. ബില്ലി ഗ്രഹാം, ഹാൾലിൻസി, റ്റിം ലഹേ തുടങ്ങിയ പ്രമുഖ ആധുനിക സുവിശേഷവിഹിതരായ സുവി

ശേഷകന്മാരുടെ പ്രവചന ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനം ഡാർബിയുടെ പഠിപ്പിക്കലാണ്. കഴിഞ്ഞ ദശകത്തിൽ Tim Lahaya യുടെ Left Behind പരമ്പരയിലുള്ള ഗ്രന്ഥങ്ങളാണ് ലോകത്തിൽ മറ്റേ തൊരു ഗ്രന്ഥത്തേക്കാളും വിറ്റഴിഞ്ഞത്. യുഗപരവും അടിസ്ഥാന ഉപ

ദേശപരവുമായ ബന്ധത്തിലാണ് ഈ ഗ്രന്ഥങ്ങൾ രചിച്ചിരിക്കുന്നത്. ""The Rapture" അഥവാ ഉൽപ്രാപണം എന്ന റ്റിം ലഹേയുടെ വേറൊരു ഗ്രന്ഥം, ഡാർബിക്കെതിരെ ചിലർ ഉന്നയിച്ചിരിക്കുന്ന അസത്യ പ്രച

രണങ്ങൾക്ക് മറുപടി പറയുകയും ഡാർബി ഉപദേശങ്ങളെ പിന്തു ണയ്ക്കുകയും ചെയ്തിരിക്കുന്നു.

""2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമ ണവും ഇറാക്ക് യുദ്ധവും ബൈബിളിലെ അന്ത്യകാല പ്രവചനങ്ങളി

ലുള്ള ആകാംക്ഷയെ ഉണർത്തി. ടൈം മാസിക നടത്തിയ സർേ∆ അനുസരിച്ച് അമേരിക്കക്കാരിൽ 30% പേർ ബൈബിൾ ദൈവവചന

13

മാണെന്നും, അത് അക്ഷരാർത്ഥത്തിൽ സ്വീകരിക്കണമെന്നും അഭി പ്രായപ്പെട്ടു. വെളിപ്പാടു പുസ്തകത്തിലെ പ്രവചനങ്ങൾ മുഴുവനും നിവൃത്തിയാകുമെന്നു 59% പേർ വിശ്വസിക്കുന്നു. ഗ്രീക്കു ഭാഷയിൽ നിന്നും ഉത്ഭവിച്ച "apocalypse' എന്ന പദത്തിന്റെ അക്ഷരീകാർത്ഥം ""മറനീക്കുക'' എന്നാണ്. വേദപുസ്തകവും ചരിത്രവും അറിയാവുന്ന

ലോകമെങ്ങുമുള്ള ആളുകൾ വിശ്വസിക്കുന്നത് ചരിത്രം അതിദ്രുത വേഗത്തിൽ പുരാതന പ്രവചനങ്ങളുടെ നിവൃത്തിക്കായി കുതിക്കു ന്നുവെന്നാണ്. ലോകത്തിന്റെ ഭാവിയെപ്പറ്റിയുള്ള മനുഷ്യന്റെ വീക്ഷ ണഗതിക്കും മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു. നിരാശാബോധത്തോ ടെയാണ് ബുദ്ധിയുള്ള മനുഷ്യർ ലോകസംഭവങ്ങളെ വീക്ഷിക്കുന്നത്. ദൈവത്തിന്റെ കാര്യപരിപാടിയിലെ പ്രത്യേക ഉദ്ദേശത്തോടെ രൂപം കൊണ്ടതാണ് അമേരിക്ക എന്ന് മിക്കപേരും വിശ്വസിക്കുന്നു. ബൈബി ളിലെ ധാർΩിക മൂല്യത്താൽ അത് സ്ഥാപിക്കപ്പെട്ടു. അമേരിക്കക്കാർക്ക് എന്നും പ്രവചനങ്ങളോട് താൽപര്യം ഉണ്ടായിരുന്നു.

ലക്ഷക്കണക്കിന് യഹൂദന്മാരെ കൂട്ടക്കൊല ചെയ്ത സാത്താന്യ അവതാരമായ ഹിറ്റലറുടെ ചരിത്രം ഒരു ബൈബിൾ കഥപോലെ വായി ക്കാവുന്നതാണ്. ഹിറ്റ്ലറുടെ നാശം, രണ്ടായിരം വർഷങ്ങൾക്കുശേഷം യഹൂദന്മാർക്ക് പലസ്തീൻ സ്വന്തമായി ലഭിച്ചത്, 1967ൽ പുരാതന നഗരമായ യെരുശലേം പിടിച്ചടക്കിയതു മുതലായ സംഭവങ്ങൾ ദൈവ

ത്തിന്റെ പ്രത്യേക ഇടപെടൽ മൂലമാണെന്ന് ഭക്തരായ യഹൂദന്മാരും ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. മുസ്ലീങ്ങൾക്കും യഹൂദർക്കും, ക്രിസ്ത്യാനികൾക്കും ഒരുപോലെ പവിത്ര സ്ഥാനമായ ദേവാലയം ഇരിക്കുന്ന സ്ഥലം ഒരിക്കൽ കൂടി യഹൂദന്റെ നിയ്രന്തണത്തിലായി. ഇസ്ലാം വിശ്വാസികളുടെ മൂന്നാമത്തെ പവിത്ര സ്ഥലമായ അൽഅക്സ പള്ളി സ്ഥിതി ചെയ്യുന്നത് ഒരിക്കൽ യഹൂദന്മാരുടെ ദേവാലയം ഇരുന്ന സ്ഥലത്താണ്. മശിഹാ മടങ്ങിവരുന്നതിന് മുൻപ് പുതിയ ദേവാലയം പണിയപ്പെടുന്നതും ഈ സ്ഥാനത്താണെന്നാണ് ക്രൈസ്തവരും യഹൂ ദന്മാരും ഒരുപോലെ വിശ്വസിക്കുന്നത്.

""The late great planet earth" എന്ന വിഖ്യാത ഗ്രന്ഥം 1970 ലാണ് ഹാൾലിൻസി എഴുതി പ്രസിദ്ധീകരിച്ചത്. ആ ദശകത്തിലെ ഏറ്റവും

വിറ്റഴിക്കപ്പെട്ട ഗ്രന്ഥമായിരുന്നു അത്. ടൈം മാഗസിൻ ഹാൾലിൻസിയെ വിളിച്ചത് ""നΩുടെ തലമുറയിലെ യിരമ്യാവ്'' എന്നായിരുന്നു. റൊണാൾഡ് റെയ്ഗന്റെ തിരഞ്ഞെടുപ്പ്, വൈറ്റ് ഹൗസിൽ ക്രിസ്ത്യൻ സയോണിസം (Christian Zionism) ആഴത്തിൽ വേരിറങ്ങുവാൻ കാര

14

ണമായി. (പ്രസിഡന്റ ് റെയ്ഗൻ യുഗപരവാദിയും ബൈബിളിലെ പ്രവ ചനങ്ങൾ അക്ഷരംപ്രതി വിശ്വസിച്ചിരുന്ന ഭക്തനുമായിരുന്നു. ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയാകുന്നതിനായി റെയ്ഗൻ മൂന്നാം ലോകമഹായുദ്ധം ആരംഭിക്കുമെന്ന്, ഇടതുപക്ഷ ഡെമോക്രാറ്റിക് പാർട്ടിക്കാരും അവരെ പിന്തുണയ്ക്കുന്ന നിരീശ്വരരും ആരോപിച്ചി രുന്നു. അന്നത്തെ പൊള്ളയായ ആരോപണങ്ങൾ അടിസ്ഥാന രഹി തമായിരുന്നുവെന്ന് നമുക്കെല്ലാവർക്കും ഇപ്പോൾ മന ിലായി. മുൻ പ്രസിഡന്റ ് ജോർജ്ജ് ബുഷും അന്ത്യകാല ബൈബിൾ പ്രവചനങ്ങൾ വിശ്വസിക്കുന്ന വ്യക്തിയാണ്). United States of Europe എന്ന രാജ്യ സംഘടന ഭാവിയിൽ ഉണ്ടാകും എന്നെഴുതിയതുമൂലം കള്ള പ്രവാച

കനെന്ന് ഹാൾ ലിൻസിയെ 1970 കളിൽ വിളിച്ചിരുന്നു. എന്നാൽ, അത് ഇന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലെ

ബാപ്റ്റിസ്റ്റ്, പെന്തക്കോസ്തു സഭകൾ യിസ്രായേലിനുവേണ്ടി സംഘ ടിത ശ്രമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് യിസ്രായേലിൽ കുടിയേറി പാർക്കുന്നതിനായി വൻ തുകകൾ പിരി ച്ചെടുക്കുന്നു. ഈ സംഘടന Christian Zionist എന്ന പേരിനാൽ അറി യപ്പെടുന്നു.

ലോകാവസാന ലക്ഷണങ്ങൾ എങ്ങനെ ലഭിച്ചു?

(Time July 1, 2002) ""ബൈബിൾ പ്രവചനത്തെപ്പറ്റി ചിന്തിക്കുമ്പോൾ സർവനാശം അഥവാ ദുരിതം എന്ന വാക്കുകളാണ് ഒാർΩ വരുന്നത്. സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്ററിന്റെ നാശത്തിനുശേഷം, ഭയചകിത രായ ജനങ്ങൾ "Left Behind' എന്ന പുസ്തക പരമ്പരയിലെ ശേഷിപ്പ് അഥവാ The Remnant എന്ന പുസ്തകം വാങ്ങുവാനായി വലിയ ക്യൂ നിന്നു.

BC 586ൽ ബാബിലോണ്യ ച്രകവർത്തിയായ നെബുക്കദ്നേ സർ യിസ്രായേലിനെ കീഴടക്കി. അതിന്റെ പാശ്ചാത്തലത്തിൽ അന്ത്യ

കാലത്തെപ്പറ്റിയുള്ള പ്രവചനങ്ങൾ ദാനിയേൽ പ്രവാചകനെഴുതി, യഹൂ ദന്മാരുടെ ചിന്താഗതിക്ക് പുതിയ പാതവെട്ടിത്തളിച്ചു. അതുപോലെ തന്നെ ആഭ്യന്തര കലഹത്താൽ സർവനാശം വന്ന അമേരിക്കയിൽ, ഒരു െഎറിഷ് പ്രസംഗകൻ (ജോൺ നെൽസൺ ഡാർബി) വരുകയും അമേരിക്കക്കാരുടെ വിശ്വാസത്തിന് ഒരു സമൂല പരിവർത്തനം വരു കയും ചെയ്തു. ദൈവീകമായി ക്രമീകരിക്കപ്പെട്ടിട്ടുള്ള ലോകചരിത്ര

15

ത്തിന്റെ അന്ത്യം സംബന്ധിച്ച ആശയങ്ങൾ പാശ്ചാത്യവിശ്വാസം പോലെതന്നെ പുരാതനമാണ്. ബൈബിളിലെ യിരമ്യാവ്, യെഹ സ്ക്കേൽ പുസ്തകങ്ങളിലെ പ്രവചനങ്ങൾ നിവൃത്തിയാവുകയും യിസ്രായേലിന് അന്തിമവിജയം ലഭിക്കുമെന്നും അവർ എഴുതി.

അന്ത്യകാലത്തിൽ അഭിഷിക്തനായ ഒരു മശിഹായുടെ നേതൃ ത്വത്തിൽ ലോകത്തിലെ സകല രാജ്യങ്ങളുടെമേലും ഒരു യഹൂദ രാഷ്ട്രം സ്ഥാപിക്കപ്പെടും. ഭാവികാലത്തെ സംബന്ധിച്ച യഹൂദാ വിശ്വാസത്തിന്റെ ആധാരം ദാനിയേൽ പ്രവാചകൻ എഴുതിയ പുസ്ത കമാണ്. വൈവിധ്യങ്ങളായ പ്രതിരൂപ ഭാഷയിൽ അന്ത്യകാലത്തെ ക്കുറിച്ചുള്ള ഒരു കലണ്ടറും ഇത് പ്രദാനം ചെയ്യുന്നു. സമുദ്രത്തിൽ നിന്ന് കയറിവരുന്ന നാല് മൃഗങ്ങൾ, ലോകത്തിലുണ്ടായ നാല് സാമ്രാ ജ്യങ്ങളാണെന്നു ചരിത്രം തെളിയിച്ചു. കാലം നീങ്ങിയതോടെ യഹൂ ദന്മാർക്ക് അവരുടെ രാജ്യം പുനഃസ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള പ്രത്യാ ശയ്ക്ക് മങ്ങലേറ്റു. എന്നാൽ, ക്രിസ്ത്യാനികൾ മിക്കപേരും യിസ്രാ യേലിന്റെ പുനഃസ്ഥാപനം എന്ന തത്വം ആശ്ലേഷിച്ചു. അന്ത്യകാല ലക്ഷണം സംബന്ധിക്കുന്ന യേശുക്രിസ്തുവിന്റെ അരുളപ്പാടുകൾ മത്തായി 24, മർക്കോസ് 13, ലൂക്കോസ് 21 അദ്ധ്യായങ്ങളിൽ വെളി പ്പെടുത്തിയിരിക്കുന്നു. യേശുക്രിസ്തുവിന്റെ മരണാനന്തരമുള്ള

ഉയിർപ്പിന് ശേഷം അവന്റെ ശിഷ്യന്മാർ ഈ വിഷയത്തെപ്പറ്റി കൂടുത ലായി എഴുതി.

ക്രിസ്തുവിന്റെ പുനരാഗമനത്തെപ്പറ്റിയുള്ള സമ്പൂർണ ചരിത്ര മാണ് വെളിപ്പാടു പുസ്തകം. യേശുക്രിസ്തുവിന്റെ ശിഷ്യനായ യോഹ ന്നാനെ റോമിലെ ഡൊമിനീഷ്യൻ ച്രകവർത്തി പേflാസ് ദ്വീപിലേക്ക് നാടുകടത്തി A.D 95ലാണ് ഈ ഗ്രന്ഥം എഴുതിയതെന്ന് പൊതുവെ വിശ്വസിക്കുന്നു. റോമൻ ച്രകവർത്തിയായ നീറോയുടെ കീഴിൽ ആദിമ

ക്രിസ്ത്യാനികൾക്കുണ്ടായ ക്രൂരപീഡനങ്ങളോടു പ്രതികരിക്കുകയാ യിരുന്നു യോഹന്നാൻ. വളരെ ഭീകരവും എന്നാൽ, ഒടുവിൽ പ്രത്യാശാ നിർഭരവുമായ ഒട്ടനവധി ചിത്രങ്ങൾ സംയോജിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥം ഇന്ന് വിശ്വാസികൾക്ക് ഏറെ പരിചിതമാണ്. ഭൂകമ്പങ്ങളും, ക്ഷാമവും കൊടുംവ്യാധികളും, നാലു കുതിരകൾ, ഏഴു മുദ്രകൾ, ഏഴു കലശ ങ്ങൾ, ഏഴു കാഹളങ്ങൾ, അന്തിക്രിസ്തുവിനെതിരായ മഹായുദ്ധം തുടങ്ങി അനേകം വിഷയങ്ങൾ. ഒടുവിൽ സമ്പൂർണ സമാധാനത്തിലും നീതിയിലുമുള്ള യേശുക്രിസ്തുവിന്റെ ഭൂമിയിലെ ആയിരമാണ്ടു വാഴ്ച. സഹ്രസാബ്ദ വാഴ്ചകൾക്കുശേഷം ""ഞാൻ പുതിയ ആകാശവും

16

ഭൂമിയും കണ്ടു; പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭർത്താ വിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങുന്നതും ഞാൻ കണ്ടു', (വെളിപ്പാട് 21:1-2) എന്ന് യോഹ ന്നാൻ എഴുതി. യോഹന്നാന്റെ ദർശനം ബൈബിളിലെ അവസാന

പുസ്തകമാണ്.

എന്നാൽ, ഈ പുസ്തകത്തിലെ പല പ്രവചനങ്ങളും കഴിഞ്ഞ 1800 വർഷങ്ങളിൽ ക്രിസ്തീയ സഭയിൽ പല ഊഹാപോഹങ്ങൾക്കും വഴിയൊരുക്കി. വെളിപ്പാടു പുസ്തകത്തിലെ പ്രവചനങ്ങൾ എന്ന് ആരം

ഭിക്കും എന്നതിനെക്കുറിച്ചുള്ള നിഗമനങ്ങളാണ് ഏറ്റവും ചൂടേറിയ വിഷയം. സെന്റ ് അഗസ്റ്റിൻ ഇങ്ങനെ ഒരിക്കൽ പ്രസ്താവിച്ചു. ""കണ ക്കുകൂട്ടുന്ന എല്ലാവരോടുമായി പറയുവാനുള്ളത് നിങ്ങളുടെ വിരലു കൾക്ക് വിശ്രമം നൽകുക''. പല സഭാവിഭാഗങ്ങളും രാഷ്ട്രങ്ങൾക്കുള്ള തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് നിഗമനങ്ങൾ നടത്തുകയുണ്ടായി.

ഈ കാര്യത്തിൽ മറ്റേതു രാജ്യത്തേക്കാളും അമേരിക്കക്കാർക്ക് ദൈവീക കാര്യപരിപാടിയിൽ ഒന്നാം സ്ഥാനമുണ്ടെന്ന് അമേരിക്ക യിലെ പൂർ∆പിതാക്കന്മാർ വിശ്വസിച്ചിരുന്നു. 17-ാം നൂറ്റാണ്ടു മുതൽക്കു തന്നെ അനേകർ പുതിയ ലോകമായ അമേരിക്ക സഹ്രസാബ്ദ വാഴ്ചാ

പദ്ധതിയുടെ അച്ചാണി (Linchpin)യാണെന്നു കരുതി. (ജോൺ കാൽവിന്റെ വേദശാസ്ത്ര മൂല്യങ്ങൾ അതേപടി പാലിക്കുന്ന Puritans and Seperatist ആണ് അമേരിക്ക സ്ഥാപിച്ചത്. വേണമെങ്കിൽ പരോ ക്ഷമായി ജോൺ കാൽവിനെ അമേരിക്കയുടെ സ്ഥാപകനെന്നു

കരുതാം). ദൈവത്തിന്റെ പ്രപഞ്ച പരിപാടികളെ സ്വാധീനിക്കുവാൻ മനുഷ്യൻ നി ഹായനാണെന്ന് അന്നുവരെ ലോകമെങ്ങുമുള്ള ക്രിസ്തീയ വിശ്വാസികൾ വിശ്വസിച്ചിരുന്നു. ആ ചിന്തകളിൽ നിന്നു വ്യത്യസ്തമായി പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ ഭരണാ ധികാരികളും ജനങ്ങളും വിശ്വസിക്കുകയും, അമേരിക്കയെ ശുദ്ധീക രിച്ചുകൊണ്ട് ക്രിസ്തുവിന്റെ ആയിരമാണ്ടു വാഴ്ച, അമേരിക്കയുടെ സ്വാധീനംമൂലം ത്വരിതപ്പെടുത്താമെന്ന് വിശ്വസിക്കുകയും ചെയ്തു. വെളിപ്പാടു പുസ്തകത്തിൽ എഴുതിയിരിക്കുന്ന പുതിയ യെരുശലേം അമേരിക്കയിലാണെന്ന് സകലമാന ക്രിസ്തീയനേതാക്കളും പ്രസം ഗിച്ചു. ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ കുടിയേറിയ പലരും അമേ രിക്കൻ സ്വാതന്ത്യസമരത്തെ സഹ്രസാബ്ദ പദങ്ങളുമായി കാണുകയും ഇംഗ്ലണ്ടിലെ ച്രകവർത്തി ജോർജ്ജ് മൂന്നാമനെ അന്തിക്രിസ്തുവായി കാണുകയും ചെയ്തു. അമേരിക്കയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി,

17

പാപങ്ങൾ ഉന്മൂലനം ചെയ്യുവാൻ മദ്യപാനം, അടിമത്വം, വേശ്യാവൃത്തി, മല്ലയുദ്ധം മുതലായ എല്ലാ പാപ പെരുമാറ്റങ്ങളും നിയമങ്ങൾ മൂലം നിരോധിച്ചു. സ്കൂളുകളിലും കോളജുകളിലും ബൈബിൾ പഠനം നിർബന്ധമാക്കി.

1800കളുടെ മദ്ധ്യത്തിൽ ക്രിസ്തുവിന്റെ സഹ്രസാബ്ദ വാഴ്ച കേവലം മൂന്നു വർഷങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് ചിലർ അവ

കാശവാദമുന്നയിച്ചു. എന്നാൽ, ഇവരുടെ സ്വപ്നങ്ങളെല്ലാം പെട്ടെന്ന് തകർന്നടിഞ്ഞു. 1865ൽ അമേരിക്കയിൽ വടക്കും തെക്കും തΩിൽ അതിഭയങ്കരവും ക്രൂരവുമായ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. സഹ

സ്രാബ്ദത്തിന് പകരം, അമേരിക്കക്കാർ തങ്ങളുടെ സഹോദരങ്ങളു മായി വലിയ പോരാട്ടത്തിൽ ഏർപ്പെട്ടു. ഒരു ഭവനത്തിൽ തന്നെ രണ്ടു പക്ഷക്കാർ ഉണ്ടായി. അമേരിക്ക നരക തുല്യമായി. കൂടാതെ കാത്തോ ലിക്കരുടെ വലിയ കുടിയേറ്റം വേറൊരു തലവേദനയും സൃഷ്ടിച്ചു. പണ്ട് യിസ്രായേലിൽ സംഭവിച്ചതു പോലെ, സർവനാശം വന്നപ്പോൾ അമേരിക്കക്കാരുടെ പ്രവചനവ്യാഖ്യാനം തെറ്റാണെന്ന് ബോധ്യമാകാൻ തുടങ്ങി.

അപ്പോഴാണ് വേദപുസ്തകത്തിലെ അന്ത്യകാല പ്രവചനങ്ങൾക്ക് ഏറ്റവും പുതിയ ഒരു വ്യാഖ്യാനവുമായി ഒരു ആംഗ്ലിക്കൻ പുരോഹി തനായിരുന്ന ജോൺ നെൽസൻ അമേരിക്ക സന്ദർശിച്ചത്. ആകെ ഏഴു പ്രാവശ്യം അദ്ദേഹം അമേരിക്ക സന്ദർശിച്ചു. ലോകത്തിലെ സ്ഥിതികളെല്ലാം കാല്രകമേണ അധഃപതിച്ച് അന്ത്രിക്രിസ്തു പ്രത്യ ക്ഷനാകുകയും അതിനുശേഷം കർത്താവായ യേശുക്രിസ്തു അന്തി ക്രിസ്തുവിനെ നശിപ്പിച്ച്, ലോകഭരണം ഏറ്റെടുക്കുമെന്നും അദ്ദേഹം പഠിപ്പിച്ചു. യുഗപരപഠനമനുസരിച്ച് (Dispensational doctrine) യിസ്രാ യേൽ രാജ്യം വീണ്ടും സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പഠിപ്പിച്ചു.

ഏതാനും വർഷങ്ങൾക്കുശേഷം സൈറസ് സ്ക്കോഫീൽഡ് ഡാർബി യുടെ നൂതന ഡിസ്പൻസേഷനൽ തത്വം അനുസരിച്ച് ഒരു ബൈബിൾ പ്രസിദ്ധീകരിച്ചു. സ്ക്കോഫീൽഡ് ബൈബിളിന് ചുരുങ്ങിയ വർഷ ങ്ങൾകൊണ്ട് ഏറ്റവും വലിയ പ്രചാരം ലഭിച്ചു. സ്ക്കോഫീൽഡ് മനു ഷ്യനോടുള്ള ദൈവത്തിന്റെ ഇടപാടിനെ ഏഴു യുഗങ്ങളായി വിഭജിച്ചു. ആറാമത്തെ യുഗം ക്രിസ്തുവിന്റെ മരണത്തോടുകൂടെ ആരംഭിച്ചു. വെളി പ്പാട്, ദാനിയേൽ പ്രവചനങ്ങൾക്ക് നൂതനമായ വ്യാഖ്യാനങ്ങൾ ഡാർബി കണ്ടെത്തി. ഭൂമിയുടെ സ്ഥിതി ഒരിക്കലും നന്നാകുകയില്ല. മൃഗം എന്നു വിളിക്കുന്ന അന്തിക്രിസ്തുവിന്റെ വെളിപ്പെടൽവരെയും,

18

ഭൂമിയിലെ നില വഷളായിക്കൊണ്ടിരിക്കും. അന്തിക്രിസ്ത്രുവിന്റെ ഭര ണത്തോടുകൂടി ഏഴു വർഷം ദൈർഘ്യമുള്ള നരകതുല്യമായ മഹാ പീഡനം ആരംഭിക്കും. ക്രിസ്തു മടങ്ങിവന്ന് അന്തിക്രിസ്തുവിനെ പരാ ജയപ്പെടുത്തി സഹ്രസാബ്ദവാഴ്ച ആരംഭിക്കുന്നതുവരെയും മഹാ പീഡനം തുടരും. (അമേരിക്കക്കാർ അന്നുവരെ വിശ്വസിച്ചിരുന്ന Postmillenialism ഇതിന് നേർവിപരീതമാണ്. ലോകത്തിൽ സുവിശേഷം വ്യാപിച്ചു ക്രിസ്തീയ വിശ്വാസികൾ പാപത്തെ ഇല്ലാതാക്കി സഹ

സ്രാബ്ദവാഴ്ച തുടങ്ങുമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. ലോകചരി ത്രവും അമേരിക്കൻ ചരിത്രവും പഠിക്കുന്ന ഒരാൾക്ക് മന ിലാകും, ലോകത്തിന്റെ ഗതി പുരോഗതിയിലേക്കല്ല, പ്രത്യുത അധഃപതനത്തി ലേക്കാണെന്ന്. പോസ്റ്റ് മില്ലേനിയലിസം യുക്തിരഹിതമായ ഒരു പഠി പ്പിക്കലാണ്.)

ഡാർബിയുടെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും നൂത നവുമായ ഒരു ആശയമായിരുന്നു ""The Rapture" അഥവാ ഉൽപ്രാപണം. അന്നുവരെ ക്രിസ്തീയ സഭയിൽ ഈ ആശയം ആരും പഠിപ്പിച്ചിട്ടില്ല.

അന്തിക്രിസ്തുവിന്റെ നേതൃത്വത്തിൽ മഹാപീഡനം തുടങ്ങുന്നതിനു മുമ്പ് യഥാർത്ഥ ക്രിസ്ത്യാനികൾ മദ്ധ്യാകാശത്തിൽ എടുക്കപ്പെടുമെന്ന് ഡാർബി പഠിപ്പിച്ചു. യേശുക്രിസ്തുവിന്റെ പുനരാഗമനത്തിന് രണ്ട് ഘട്ടങ്ങൾ ഉണ്ടെന്ന് പഠിപ്പിച്ചു. യേശു ആദ്യം മദ്ധ്യാകാശത്തിൽ വന്ന് വിശുദ്ധന്മാരെ ചേർക്കുകയും ഏഴു വർഷത്തെ മഹാപീഡനത്തിന് ശേഷം, അക്ഷരികമായി ഭൂമിയിലേക്കു വരുകയും ചെയ്യും. ഈ ഉപ ദേശത്തിന് അടിസ്ഥാനമായി ഡാർബി സ്വീകരിച്ചത് തെ ലോനി ക്യർക്ക് എഴുതിയ ഒന്നാം ലേഖനം നാലാം അദ്ധ്യായം 13 മുതൽ 18 വരെയുള്ള വാക്യങ്ങളാണ്. യഥാർത്ഥ വിശ്വാസികൾ മഹാപീഡന ത്തിൽ കടക്കാതെ, അവിശ്വാസികൾ പീഡനത്തിലൂടെ കടക്കുമെന്ന് ഡാർബി വെളിപ്പെടുത്തി.

ആഭ്യന്തര യുദ്ധാനന്തര ദശകങ്ങളിൽ അമേരിക്കയിലെ പ്രൊട്ട സ്റ്റന്റ ് വിശ്വാസികൾ ഡാർബിയെ ഒരു ജീവിത സംരക്ഷകനായിട്ടാണ് കണ്ടത്. അങ്ങനെ അമേരിക്കയിൽ ക്രിസ്ത്യൻ ഫണ്ടമെന്റലിസവും ക്രിസ്ത്യൻ സയോനിസവും (Christian Zionism) രൂപം കൊള്ളുവാൻ തുടങ്ങി. അമേരിക്കക്കാർ ഡാർബിയറ്റ് (Darbyite) ആയി മാറി. 1925ലെ പരിണാമ വാദത്തോടനുബന്ധിച്ച് Monkey Trial എന്ന കേസ് ക്രിസ്ത്യൻ ഫണ്ടമെന്റലിസത്തിന് ഒരു തിരിച്ചടിയായിരുന്നു എന്ന്

പലരും കരുതുന്നു.'' (ടൈം മാഗസിനിലെ ഉദ്ധരണി ഇവിടെ അവസാ

നിച്ചു). 19

വാനര പരിണാമ വിവാദം (Monkey Trial)

1859ൽ പരിണാമവാദ സിദ്ധാന്തത്തിന്റെ പിതാവായ ചാൾസ് ഡാർവിൻ, ദി ഒറിജിൻ ഒാഫ് ദി സ്പീഷിസ് (The origin of the species) പ്രസിദ്ധീകരിച്ചു. ഭൂരിപക്ഷം പ്രകൃതി ശാസ്ത്രജ്ഞരും അംഗീകരിച്ചി

ട്ടുള്ളതും മുമ്പ് ഡാർവിൻ അംഗീകരിച്ചിട്ടുള്ളതുമായ ഒാരോ ജീവി വർഗങ്ങളും സ്വത്രന്തമായി സൃഷ്ടിക്കപ്പെട്ടതാണെന്ന അഭിപ്രായം തെറ്റാണെന്ന് ഡാർവിൻ തന്റെ കൃതിയുടെ ആമുഖത്തിൽ എഴുതിയി രിക്കുന്നു. 1871ൽ മനുഷ്യന്റെ ഉത്ഭവം എന്ന രണ്ടാമത്തെ പുസ്തകം ഡാർവിൻ പ്രസിദ്ധീകരിച്ചു. ഈ കൃതിയിൽ മനുഷ്യവർഗത്തിന്റെ ഉത്ഭ

വത്തെക്കുറിച്ച് ഡാർവിൻ വാദിക്കുന്നു. പുരാതന ലോകത്തിലെ വാസി കൾ രോമവും വാലുമുള്ള മൃഗീയ സ്വഭാവമുള്ള ഒരു നാൽക്കാലിയാ യിരുന്നെന്ന് ഡാർവിൻ സമർത്ഥിക്കുന്നു. 1921ൽ മുൻ അമേരിക്കൻ കോൺഗ്രസ് അംഗവും മുൻ സ്റ്റേറ്റ് സ്രെകട്ടറിയുമായിരുന്ന വില്യം

ജെന്നിംഗ്സ് ബ്രയൻ, ഡാർവിന്റെ പരിണാമ സിദ്ധാന്തങ്ങൾക്കെതിരെ ബൈബിൾ അടിസ്ഥാനമാക്കി പ്രസംഗ പരമ്പരകൾ നടത്തി. ""യുഗ ങ്ങളുടെ പാറയിൽ വിശ്വസിക്കുന്നതാണ് പാറയുടെ യുഗദൈർഘ്യ ത്തിൽ വിശ്വസിക്കുന്നതിനേക്കാൾ നല്ലത്; സ്വർഗ്ഗസ്ഥപിതാവിനോട് ഒരാൾ അടുത്തിരിക്കുന്നുവെന്ന് അറിയുന്നതാണ്. സ്വർഗമfiല ത്തിലെ നക്ഷ്രതങ്ങൾ എത്രമാത്രം അകലെയാണെന്ന് അറിയുന്നതി നേക്കാൾ നല്ലത് എന്ന് ബ്രയൻ ഘോഷിച്ചു. (""Bryan declares that it is better to trust on the rock of ages, than to know the age of the rocks. It is better for one to know that he is close to the Heavenly Father, than to know how far the stars in the heavens are apart".)

1925 ജനുവരി 27ന് അമേരിക്കയിലെ ഒരു സംസ്ഥാനമായ ടെന്നസി നിയമസഭയിൽ ബട്ട്ലർ എന്ന അംഗത്തിന്റെ ബിൽ അംഗീ

കരിച്ചു. ബട്ട്ലർ ബിൽ അനുസരിച്ച് വേദപുസ്തകത്തിലെ സൃഷ്ടിപ്പി നെക്കുറിച്ചുള്ള ഉപദേശമല്ലാതെ വേറൊരു തത്വവും, പരിണാമവാദം ഉൾപ്പെടെ പഠിപ്പിക്കുന്നതു നിരോധിച്ചു. 1925ൽ അമേരിക്കയിൽ തെക്കൻ സംസ്ഥാനങ്ങളെല്ലാം തന്നെ പരിണാമവാദം സ്കൂളിൽ പഠി

പ്പിക്കുന്നതു തടഞ്ഞുകൊണ്ടുള്ള നിയമങ്ങൾ പാസാക്കി. ഈ ബില്ലി നെതിരെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU) കേസ് ഫയൽ ചെയ്തു. അമേരിക്കയിൽ ദൈവനാമത്തെ ഇല്ലാതാക്കാൻ ശ്രമി

ക്കുന്ന ഒരു ഇടതുപക്ഷ നിരീശ്വര സംഘടനയാണിത്. അമേരിക്കയിലെ ഭൂരിപക്ഷം ഇന്ത്യക്കാരും, ഇന്ത്യൻ ബ്രദറുകാരും ഇന്ത്യൻ പെന്തക്കോ

20

സ്തുകാരും വോട്ടു ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഡെമോ ക്രാറ്റിക് പാർട്ടിയുടെ ആൾക്കാരാണ് ഇവർ (ACLU). 1927ൽ ടെന്നസി സുപ്രീകോടതി ACLUന്റെ കേസ് തള്ളി, ബട്ട്ലർ ബിൽ ഭരണഘടനാ പരമാണെന്ന് വിധിച്ചു. യഥാർത്ഥത്തിൽ അമേരിക്കയുടെ മതവിശ്വാ

സത്തിൽ ഡാർബിയുടെ പ്രിമില്ലേനിയൻ ഡിസ്പെൻസേഷനലിസം വളരെ സ്വാധീനം ചെലുത്തി.

ബാൽഫർ വിളംബരം

(The Balfour Declaration) പലസ്തീനിൽ യഹൂദന്മാർക്ക് സ്വന്തമായ രാജ്യം സ്ഥാപിച്ചു കൊടുക്കുന്നതിനായി സഹായ വാഗ്ദാനം ചെയ്യുന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ 1917ലെ ഒൗദ്യോഗിക പ്രഖ്യാപനമാണ് ബാൽഫർ വിളംബരം. 1917 നവംബർ 2ന് ബ്രിട്ടീഷ് വിദേശകാര്യമ്രന്തിയായി രുന്ന ആർതർ ജെ. ബാൽഫർ, പ്രമുഖ യഹൂദ നേതാക്കളും ബ്രിട്ടീഷ്

ക്യാബിനറ്റും ചേർന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിളംബരം നടത്തി:

""ബഹുമാനപ്പെട്ട ബ്രിട്ടീഷ് ഗവൺമെന്റിനുവേണ്ടി ക്യാബിനറ്റിനു സമർപ്പിച്ചതും അംഗീകരിക്കപ്പെട്ടതുമായ യഹൂദരുടെ സീയോൻ സംഘ ടനയുടെ അഭിലാഷങ്ങളോടുള്ള അനുഭാവമായി താഴെപ്പറയുന്ന പ്രഖ്യാപനം നിങ്ങളെ അറിയിക്കുന്നതിൽ എനിക്കു അതിയായ സന്തോ ഷമുണ്ട്. യഹൂദ ജനങ്ങൾക്ക് പലസ്തീനിൽ ഒരു സ്വത്രന്തരാജ്യം സ്ഥാപിക്കണമെന്ന ആശയത്തെ ബഹുമാനപ്പെട്ട ബ്രിട്ടീഷ് ഗവൺമെന്റ ് അനുഭാവപൂർവം അംഗീകരിക്കുകയും, ഈ ലക്ഷ്യം സാക്ഷാത്കരി ക്കുന്നതിനുള്ള അവരുടെ എല്ലാ ഉദ്യമങ്ങളും ഉപയോഗിക്കുകയും ചെയ്യും. പലസ്തീനിൽ പാർക്കുന്ന യഹൂദരുടെ, സാമൂഹികവും രാഷ്ട്രീയവും മതപരവുമായ അവകാശങ്ങളെയോ രാഷ്ട്രീയ നില പാടിനെയോ ഇത് ഒരു തരത്തിലും ഹനിക്കുന്നതല്ലെന്ന് വ്യക്തമായി ഗ്രഹിക്കേണ്ടതാണ്. ഈ പ്രഖ്യാപനം ""സയോണിസ്റ്റ്'' സംഘടനയുടെ അറിവിലേക്ക് നിങ്ങൾ എത്തിക്കുകയാണെങ്കിൽ ഞാൻ കൃതാർത്ഥ നായിരിക്കും''. പാലസ്തീനിൽ ഒരു യഹൂദരാഷ്ട്രം വാഗ്ദാനം ചെയ്യുന്ന ഈ പ്രഖ്യാപനം പാലസ്തീനിനെക്കുറിച്ചുള്ള ലീഗ് ഒാഫ് നേഷൻസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1919ൽ വേഴ്സയി ൽസിൽ (Versailles) വച്ച് സഖ്യ ഗവൺമെന്റുകളുടെ പ്രതിനിധികൾ ഒൗപചാരികമായി അംഗീകരിച്ചു.

21

യിസ്രായേൽ തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങിവരുമെന്ന ജോൺ ഡാർബിയുടെ പ്രവചനപഠിപ്പിക്കലുകൾ അക്കാലത്ത് ബ്രിട്ടീഷ് ഗവൺമെന്റിലെ ഉന്നതന്മാരെ വളരെ സ്വാധീനിച്ചതും അവർ രേഖ പ്പെടുത്തി.

പുറകോട്ടു നോക്കിയാൽ ബൈബിൾ പ്രവചനങ്ങൾ എത്രയും ശരിയായി നിറവേറുന്നത് നΩുടെ കൺമുമ്പിൽ ഇപ്പോൾ കാണുന്നു. 1800കളിൽ ഡാർബി, കെല്ലി, മക്കിന്റോഷ് മുതലായവർ എത്രമാത്രം വിശദീകരിച്ചാണ് യിസ്രായേലിന്റെ യഥാസ്ഥാപനം വചന വെളിച്ച

ത്തിൽ വ്യാഖ്യാനിച്ചത്.

ഹൂസ്റ്റൺ

സണ്ണി ഏഴുമറ്റൂർ

22