Chapter 6 of 32

ഡാർബിയുടെ ന്യൂനവശങ്ങൾ

3 min read · Pages 44–46 of the printed edition

താഴെപ്പറയുന്ന സംഭവങ്ങൾ, ഡാർബിയുടെ ജീവചരിത്രം എഴു

തിയ ടർനർ (W.C Turner) രേഖപ്പെടുത്തിയിരിക്കുന്നു:

ലണ്ടനിലെ ഒരു ഡോക്ടർ, അമേരിക്കയിൽ ഡാർബി പ്രസംഗി ച്ചപ്പോൾ നടന്ന ഒരു സംഭവം വിവരിക്കുകയുണ്ടായി. അനവധി പ്രസി ദ്ധരായ പ്രഗത്ഭന്മാർ ഡാർബിയുടെ പ്രസംഗം ശ്രദ്ധിച്ചു കേൾക്കുക യായിരുന്നു. റവ. ജി.എഫ് പെന്റിക്കോസ്ത് ഒരു ചോദ്യവുമായി എഴു ന്നേറ്റു. ഡാർബി അതിന് ഉത്തരം നൽകി. എന്നാൽ, മറുപടിയുടെ സാംഗത്യം വ്യക്തമായി ഗ്രഹിക്കാത്ത ചോദ്യകർത്താവ് റവ. പെന്റി ക്കോസ്ത് മറുപടി ഒന്നുകൂടി ആവർത്തിക്കുവാൻ ആവശ്യപ്പെട്ടു. ഡാർബി വീണ്ടും ആവർത്തിച്ചെങ്കിലും പെന്റിക്കോസ്തിന് ഒന്നും മന ിലായില്ല. മൂന്നാമതും കൂടുതൽ വിശദമാക്കുവാൻ ആവശ്യപ്പെട്ടു. വളരെ രസകരമായ പ്രസംഗത്തിന്റെ ഗതിയെ ഇതു തടഞ്ഞതിനാൽ, ഡാർബി പ്രതികരിച്ചതിങ്ങനെയാണ്: ""ഞാനിവിടെ നിൽക്കുന്നത് വ്യാഖ്യാനം നൽകുവാനാണ്, തലച്ചോറ് നൽകുവാനല്ല''.

മറ്റൊരവസരത്തിൽ ചിക്കാഗോയിലെ മൂഡി ചർച്ചിൽ ഒരു പ്രസംഗ പരമ്പരക്കായി ഡി.എൽ. മൂഡി ഡാർബിയെ ക്ഷണിച്ചു. മനു ഷ്യന്റെ ഇച്ഛ (will) എന്ന വിഷയത്തിൽ ഡാർബിയുടെ ആശയത്തോട് മൂഡി യോജിച്ചില്ല. ഡാർബിയുടേത് തീവ്രമായ കാൽവിൻ ആശയമാ

ണെന്ന് മൂഡി കരുതി. മനുഷ്യന്റെ ഇച്ഛ പ്രദാനം ചെയ്യുന്നതും ദൈവ മാണെന്ന് മൂഡി കരുതി. ദൈവത്തിങ്കലേക്കു തിരിയുവാൻ ദൈവം

44

ആവശ്യപ്പെടുകയും അവൻ അതു ചെയ്യുന്നില്ലെങ്കിൽ ശിക്ഷിക്കപ്പെടു കയും ചെയ്യുന്നു എന്ന് മൂഡി വാദിച്ചു. മൂഡി തന്റെ വാദഗതി വീണ്ടും ഉന്നയിച്ചപ്പോൾ ക്ഷുഭിതനായ ഡാർബി, ബൈബിൾ അടച്ച്, അവി ടുത്തെ പ്രസംഗപരമ്പര റദ്ദാക്കി യാത്ര പറഞ്ഞു.

ഡാർബി കണ്ടുമുട്ടിയ മറ്റൊരു അമേരിക്കൻ നേതാവായിരുന്നു, വെസ്ലിയൻ പരിപൂർണതാ സിദ്ധാന്തത്തിന്റെ പ്രണേതാവും, മെത ഡിസ്റ്റ് നേതാവുമായിരുന്ന ഡോ. ഡാനിയേൽ സ്റ്റീലി. ഡാർബിയുടെ വചന പാണ്ഢിത്യവും ഉദ്ദേശ്യശുദ്ധിയും അദ്ദേഹത്തെ ആദ്യമൊക്കെ ആകർഷിച്ചിരുന്നു. ഡാർബിയുടെ ബോസ്റ്റണിലെ പല മീറ്റിംഗുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. എന്നാൽ, കൃപയെ സംബന്ധിക്കുന്ന ഡാർബിയുടെ ഉപദേശം അദ്ദേഹം സ്വീകരിച്ചില്ല. മനുഷ്യന്റെ ദ്വിതീയ സ്വഭാവങ്ങൾ (Two Natures), രക്ഷയുടെ ഭ്രദത മുതലായ ഡാർബി യുടെപഠിപ്പിക്കൽ തികച്ചും തെറ്റാണെന്ന് ഡാനിയേൽ സ്റ്റീലി കണ

ക്കാക്കി. ഒരു ദിവസം 1 യോഹ. 1:7 അടിസ്ഥാനമാക്കി ക്രിസ്തുവുമാ യിട്ടുള്ള കൂട്ടായ്മയിൽ നടക്കുന്ന വിഷയത്തെക്കുറിച്ച് ഡാർബി സംസാ

രിച്ചു. പ്രസംഗത്തിനിടയിൽ ഡോ. സ്റ്റീലി ഒരു സംശയം ചോദിച്ചു. ""പക്ഷേ, ബ്രദർ ഡാർബി ഒരു യഥാർത്ഥ ക്രിസ്ത്യാനി വെളിച്ചത്തിൽ നിന്നും പിൻമാറിയാൽ എന്തു സംഭവിക്കും?'' ഡാർബി മറുപടി ഇപ്ര കാരം നൽകി: ""അപ്പോൾ വെളിച്ചം അവന്റെ പിൻപിൽ പ്രകാശിക്കും''. പിന്നീട് ബ്രദറുകാർക്കെതിരെ ഡോ. സ്റ്റീലി, പ്ലിമത്തു സഭക്കാരുടെ തെറ്റായ പഠിപ്പിക്കൽ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

ക്രിസ്തീയ വിശുദ്ധി - അതിന്റെ വേരുകളും ഫലങ്ങളും എന്ന ഗ്രന്ഥത്തിൽ എഫ്. ഡബ്ല്യൂ. ഗ്രാൻഡ് ഇതിന് ഉചിതമായ മറുപടി നൽകി. അതേ സമയം, പാവങ്ങളോടും നിരക്ഷരരായ സാധു വിശ്വാസിക ളോടും ഡാർബി വളരെ ക്ഷമയും സഹിഷ്ണുതയും കാണിക്കുമായി രുന്നു. തന്റെ ക്ലാ ുകളിൽ നിരക്ഷരരായ ആളുകളുടെ ചോദ്യങ്ങളുടെ മുമ്പിൽ അവർക്ക് മന ിലാകുന്നതു വരെ വിഷയം ലളിതമായി ആവർത്തിച്ച് വിശദീകരിക്കുമായിരുന്നു. സത്യത്തെ കാലത്തിനനുസ രിച്ച് മാറ്റുന്ന വിഭാഗങ്ങളോടു പലപ്പോഴും ഡാർബി അക്ഷമനായി രുന്നു. ഒരു ഇംഗ്ലീഷുകാരനായിട്ടാണ് ഡാർബി ജനിച്ചതും വളർന്നതും. എന്നാൽ, അദ്ദേഹത്തിന് ഒരു െഎറിഷ് പശ്ചാത്തലമുണ്ടായിരുന്നു. ഒാരോ ദേശത്തുള്ളവർക്കും പ്രത്യേകമായ സ്വഭാവരീതികളുണ്ടായി രുന്നു. നമുക്കുള്ളതുപോലെ, ഡാർബിക്കും തന്റെ പശ്ചാത്തലത്തിന്റെ

45

സ്വഭാവരീതികളുമുണ്ടായിരുന്നു. എന്നാൽ, ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ, തന്റെ അസ്വീകാര്യ സ്വഭാവങ്ങൾ ക്രിസ്തുവിന്റെ കീഴിൽ കൊണ്ടുവന്നു.

കർത്താവായ യേശുക്രിസ്തു ഡാർബിയുടെ സകലവുമായി രുന്നു. ക്രിസ്തുവിനുവേണ്ടി അവൻ സകലവും ത്യജിക്കുകയും, നഷ്ടം കണക്കാക്കാതെ സത്യത്തെ മുറുകെപ്പിടിക്കുകയും ചെയ്തു. പൗലോ സിനെപ്പോലെ ഏകനായി വിവാഹം കഴിക്കാതെ തന്റെ ജീവിതം മുഴു വനും ക്രിസ്തുവിനുവേണ്ടി സമർപ്പിച്ചു. ഇംഗ്ലണ്ടിൽ ഏറ്റവും വഞ്ചി ക്കപ്പെടാവുന്ന പച്ചപരമാർത്ഥിയായിരുന്നു ഡാർബിയെന്ന് ഒരാൾ പ്രസ്താവിച്ചിട്ടുണ്ട്. ക്രിസ്തുവിനുവേണ്ടിയും സത്യത്തിനുവേണ്ടിയും കഷ്ടതയേറ്റുവെന്നു കളവായി പറഞ്ഞ അനേകരെ വിശ്വസിച്ച ഡാർബിക്കു പലപ്പോഴും തെറ്റു സംഭവിച്ചിട്ടുണ്ട്. അദ്ദേഹം എളുപ്പ ത്തിൽ കബളിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സമീപം ആദ്യം വന്നു പറയുന്ന വ്യക്തിയെ വിശ്വസിക്കുന്ന സ്വഭാവം തനിക്കുണ്ടായിരുന്നു.

മറ്റുള്ളവരുടെ ആവശ്യങ്ങളോടു ഡാർബി കാണിച്ചിരുന്ന കരുണ വളരെ പ്രസിദ്ധിയുള്ളതാണ്. ഒരിക്കൽ ഒരു പാവപ്പെട്ട സഹോദരന് ഇംഗ്ലണ്ടിൽ കഴിയുന്നതിനു പ്രയാസമായതിനാൽ അമേരിക്കയിലേക്ക് പോകുവാൻ തീരുമാനിച്ചതായി ഡാർബി കേട്ടു. അദ്ദേഹത്തിന്റെ ചെല വിനായുള്ള ഒരു ചെക്ക് ഡാർബി അദ്ദേഹത്തിന് നൽകി. ഒരു കൺവൻഷൻ സമയത്ത് വലിയ ഒരു വീട്ടിൽ മറ്റുള്ളവരോടൊപ്പം ഡാർബി അതിഥിയായി താമസിച്ചു. ഉറങ്ങുവാൻ പോയ സമയത്ത് അദ്ദേഹത്തെ കാണാതെയായി. മറ്റുള്ളവർ നോക്കിയപ്പോൽ വീടിന്റെ മച്ചിൽ ഉറങ്ങുന്നതായി കണ്ടു. കാരണം ഏറ്റവും ദരിദ്രനായ ഒരു സഹോദരന് കൂടുതൽ സുഖകരമായി ഉറങ്ങുന്നതിനായി, ആ സഹോ ദരനു വേണ്ടി തനിക്ക് ലഭിച്ച ഉത്തമ സൗകര്യം അദ്ദേഹം മാറ്റി വച്ചു.തനിക്ക് സഹായിക്കാവുന്നിടത്തൊക്കെ ഡാർബിയുടെ സഹാ യമെത്തി. ഒരു സഹോദരൻ രോഗിയായി കിടന്നപ്പോൾ അദ്ദേഹത്തിന്റെ ബാർബർ ഷോപ്പിലും, ഡാർബി സഹായിക്കാനെത്തി, തലമുടി വെട്ടുന്ന ജോലി ഏറ്റെടുത്തു.

46