Chapter 13 of 32

ജി.വി. വിഗ്രാം

1 min read · Page 74 of the printed edition

ജോർജ്ജ് വൈസിമസ് വിഗ്രാം 1805ൽ ഇംഗ്ലണ്ടിൽ ജനിച്ചു.

വ്യാപാരിയും കപ്പലുടമയുമായ സർ റോബർട്ട് വിഗ്രാമിന്റെ ഇരുപതാ മത്തെ കുട്ടിയായിരുന്നു അവൻ. അദ്ദേഹത്തിന്റെ സഹോദരന്മാരിൽ രണ്ടുപേർ ഏറെ പ്രധാനികളായിരുന്നു. ഹൈക്കോടതിയിലെ വൈസ് ചാൻസലർ ആയിരുന്ന ജയിംസും, റോച്ചസ്റ്ററിലെ ബിഷപ്പായിരുന്ന ജോസഫ് കോട്ടനും.

ജയിംസ് ഹാരിസ്, B.W ന്യൂട്ടൻ, J.N ഡാർബി തുടങ്ങിയവരുടെ സഹ്രപവർത്തകനായി വിഗ്രാം തീർന്നു. ബ്രദറൺ പ്രസ്ഥാന സ്ഥാപ

കരായ മുന്നണി പോരാളികളിൽ ഒരാളായിരുന്നു അദ്ദേഹം. ക്രൂഡൻസ് കൺകോർഡൻസ് ഉപയോഗിച്ചുള്ള ബൈബിൾ പഠനത്തിന്റെ അതൃ പ്തികരമായ ഫലത്തേക്കുറിച്ച് അദ്ദേഹത്തിന് നന്നേ ബോധ്യമുണ്ടാ യിരുന്നു. ഇംഗ്ലീഷ് പദങ്ങളുടെ പിന്നിലുള്ള ഹീബ്രു -ഗ്രീക്ക് പദങ്ങ ളെക്കുറിച്ച് ആ ഗ്രന്ഥം അദ്ദേഹത്തിന് ഒന്നും നൽകിയില്ല. ഈ രണ്ടു ഭാഷകളും നന്നായി അറിയാമായിരുന്ന ഒരു വൈദികനെ അദ്ദേഹം സമീപിച്ചു. മൂലഭാഷകൾ സംബന്ധിച്ച് ഒട്ടും അറിവില്ലാത്ത ബൈബിൾ പഠിതാക്കളെ സഹായിക്കുന്ന തരത്തിലുള്ള കൺകോർഡൻസ് തയാ റാക്കുന്നതിനുള്ള താത്പര്യത്തിലേക്ക് ഇതു നയിച്ചു. ഈ ബൃഹത്തായ പ്രവൃത്തി പൂർത്തീകരണത്തിന് അമ്പതിനായിരത്തിലധികം പൗണ്ട് അദ്ദേഹം ചെലവഴിച്ചു.

വിഗ്രാമിന്റെ ജീവിതത്തിൽ ക്രിസ്തുമാത്രമായിരുന്നു ജീവിത ത്തിന്റെ ലക്ഷ്യം. തന്റെ 73-ാമത്തെ വയ ിൽ 1879, ജനുവരി 11നു വിഗ്രാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

74