Chapter 16 of 32
പ്രാർത്ഥനാ മനുഷ്യനായ ജോർജ്ജ് മുള്ളർ

പ്രഷ്യയിൽ ജനിച്ച ജോർജ്ജ് മുള്ളർ, അദ്ദേഹത്തിന്റെ യുവത്വ
ത്തിൽ പാപത്തിലും വിനോദങ്ങളിലും മുഴുകി ജീവിച്ചു. അദ്ദേഹത്തിന്റെ മാനസാന്തരം പെട്ടെന്നായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ തിരു വചനസത്യങ്ങൾ വളരെ വേഗത്തിൽ പഠിച്ചു. ഡവൻഷയറിലേക്ക് താമസം മാറ്റിയ അദ്ദേഹം പെട്ടെന്ന് ഹെന്റി ക്രയിക്കിന്റെ ശുശ്രൂഷക ളോടു ബന്ധപ്പെട്ടു. 1832ൽ, മുള്ളറും ക്രയിക്കും ബ്രിസ്റ്റോളിൽ വരു കയും ബഥേസ്ദാ ചാപ്പലിൽ ഒരുമിച്ചു ശുശ്രൂഷിക്കുകയും ചെയ്തു.
ഡവൻഷയറിൽവച്ചു തന്നെ അവർ ശിശുസ്നാനം, പട്ടത്വം, ശമ്പളം തുടങ്ങിയ ""കോൺഗ്രിഗേഷൻ'' പാരമ്പര്യങ്ങളെ ഉപേക്ഷിക്കുവാൻ പഠിച്ചു. സഭാവിഭാഗങ്ങൾക്ക് അതീതമായി കർത്തൃമേശ എല്ലാ വിശ്വാ സികൾക്കും ഉള്ളതാണെന്ന് അവർ മന ിലാക്കി.
അനാഥരെ ശുശ്രൂഷിക്കുന്നതിനായി മുള്ളറുടെ ഹൃദയം ആഗ്ര ഹിച്ചു. പ്രാരംഭത്തിൽ തന്റെ സ്ഥാപനത്തെക്കുറിച്ചു പ്രസിദ്ധപ്പെടു ത്താതെ, തന്നിൽ തന്നെ ഒതുങ്ങി നിന്നു. മനുഷ്യസഹായം ഒരു നില യിലും അദ്ദേഹം തേടിയില്ല. ആവശ്യങ്ങൾ അത്രമാത്രം ഉയർന്നു വന്ന പ്പോഴും തന്റെ ശുശ്രൂഷയിൽ സഹകരിച്ചവരോടല്ല പുറത്തുള്ള ഒരു മനുഷ്യരോടും സാമ്പത്തിക നിലയേക്കുറിച്ചു താൻ വെളിപ്പെടുത്തി യില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം അനാഥരുടെ നന്മ മാത്രമായിരുന്നില്ല, ദൈവം പ്രാർത്ഥന കേൾക്കുന്നവനാണെന്ന സാക്ഷ്യം എല്ലാവർക്കും നൽകുക എന്നതു കൂടിയായിരുന്നു.
79
ദൈവത്തിന്റെ സഹായത്താൽ പ്രചോദിതനായി, തന്റെ ശുശ്രൂ ഷയെ വിപുലപ്പെടുത്തുവാൻ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ ആദ്യകാലത്ത് ഏതു സാഹചര്യം വന്നാലും കടം വാങ്ങുകയില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. 2050 അനാഥർക്കും സ്റ്റാഫിനുമുള്ള സൗകര്യത്തോടുകൂടിയ അഞ്ചു അനാഥാലയങ്ങൾ
അദ്ദേഹം നിർΩിച്ചു. എഴുപത്തിയഞ്ചു വർഷങ്ങൾ അദ്ദേഹം തന്റെ ആവശ്യങ്ങൾക്കു ദൈവത്തിങ്കലേക്കുമാത്രം നോക്കി. അദ്ദേഹം ഒരി ക്കൽ പോലും സഹായത്തിനായി മറ്റുള്ളവരിലേക്ക് നോക്കിയില്ല. അദ്ദേ ഹത്തിന് ആവശ്യമുള്ളതെല്ലാം ദൈവം അത്ഭുതകരമായി നൽകി. പ്രാർത്ഥനയുടെ ഫലമായി അദ്ദേഹത്തിന്റെ കയ്യിലൂടെ കടന്നു പോയത് കോടിക്കണക്കിന് പൗണ്ട് ആയിരുന്നു. തന്റെ ജീവിതത്തിൽ സത്യസ ന്ധവും വ്യക്തവുമായ അനേകം അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട്. അവ ഇന്നത്തെ മിറക്കിൾ ക്രൂസേഡുകാർ പ്രചരിപ്പിക്കുന്ന രീതിയിലുള്ള വ്യാജ അത്ഭുതങ്ങളല്ലായിരുന്നു.
അദ്ദേഹത്തിന്റെ മരുമകൻ, ജയിംസ് റൈറ്റിനെ ബ്രിസ്റ്റോളിലെ ഇൻചാർജ് ആക്കിയിട്ട്, 1874 - 1892 കാലഘട്ടത്തിൽ, അദ്ദേഹം യൂറോപ്പ്, നോർത്ത് അമേരിക്ക, ആസ്ട്രേലിയ, ഇന്ത്യ. ചൈന തുട
ങ്ങിയ രാജ്യങ്ങളിൽ സഞ്ചരിച്ചു പ്രസംഗിച്ചു. മുള്ളറുടെ ജീവിതവിജ യത്തിന്റെ രഹസ്യം ദൈവത്തിലും ദൈവവചനത്തിലുമുള്ള അദ്ദേഹ ത്തിന്റെ അചഞ്ചലമായ വിശ്വാസമായിരുന്നു.
1898ൽ, 93-ാം വയ ിൽ ഭൂമിയിലെ ശുശ്രൂഷകൾ പൂർത്തീക രിച്ചു സ്വർഗീയ രാജാവിന്റെ സന്നിധിയിലേക്ക് അദ്ദേഹം വിളിക്കപ്പെട്ടു.
80