Chapter 27 of 32
ആദിമ ബ്രദറൺകാരുടെ ഉപദേശങ്ങൾ
1878ൽ ഒരു ഫ്രഞ്ചു കത്തോലിക്ക ദിനപ്രതത്തിന് ജെ.എൻ.
ഡാർബി എഴുതിയ ഒരു കത്ത്.
തന്റെ യജമാനൻ ലോകത്തിൽ നിന്നുള്ളവനല്ലാതിരിക്കുന്നതു
പോലെ ക്രിസ്ത്യാനിയും ലോകത്തിൽ നിന്നുള്ളവനല്ലാത്തതുകൊണ്ട്, ക്രിസ്തീയ വിളി ഒരു സ്വർഗ്ഗീയ വിളിയാണെന്നു ഞാൻ വിശ്വസി ക്കുന്നു. മഹത്വത്തിലേക്കു അവരെ ചേർക്കുന്നതു പ്രതീക്ഷിച്ചും കൊണ്ടു കർത്താവിന്റെ ജീവിതം പ്രദർശിപ്പിച്ച് അവർ ഭൂമിയിൽ ജീവി ക്കുന്നു.
ഇത്തരം ആശയങ്ങൾ ഗ്രഹിപ്പിക്കുന്നതിന് ഉദ്ദേശിച്ച് എഴുതപ്പെട്ട ലേഖനങ്ങൾ ഒരു രാഷ്ട്രീയ ദിനപ്രതത്തിന് ഒട്ടും യോജിച്ചതല്ലെന്നു എഡിറ്ററെന്ന നിലയിൽ താങ്കൾക്കു മന ിലാവുന്നതാണ്. ഞാൻ ഇപ്പോൾ ജീവിക്കുന്നത് ഈ കാര്യങ്ങൾക്കു വേണ്ടി മാത്രമാണ്. എന്നാൽ, ഞാനും എന്നോടൊപ്പമുള്ള മറ്റുള്ളവരും ക്രിസ്ത്യാനികൾ എന്ന സ്ഥാനം എടുക്കുവാനുള്ള കാരണം എന്തെന്നു ഞാൻ താങ്ക ളോടു വിശദമാക്കാം. നാസ്തികത്വം സർവവ്യാപകമാകുന്നതുകൊണ്ട് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്ന കാര്യങ്ങളിൽ നിന്നും തുടങ്ങു ന്നത് ഉചിതമായിരിക്കും.
126
ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾ
പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാflാവിന്റേയും ദൈവത്വം, യേശുകർത്താവിന്റെ ദൈവത്വവും മനുഷ്യത്വും ഒരു ആള ത്വത്തിലെ രണ്ടു സ്വഭാവങ്ങൾ, ക്രിസ്തുവിന്റെ പുനരുത്ഥാനവും ദൈവ ത്തിന്റെ വലത്തുഭാഗത്തുള്ള അവന്റെ മഹത്വവും, പെന്തക്കോസ്തു നാളിലെ ആഗമനത്തോടുകൂടി പരിശുദ്ധാflാവിന്റെ ഭൂമിയിലുള്ള സാന്നിധ്യം, തന്റെ വാഗ്ദത്ത പ്രകാരമുള്ള കർത്താവിന്റെ പുനരാഗ മനം ഇവ ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു. മനുഷ്യവർഗത്തോ ടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രദർശനത്തിൽ ഞങ്ങൾ വിശ്വ സിക്കുന്നു. നΩുടെ പാപങ്ങൾക്ക്, അവൻ പരിഹാരം വരുത്തിയ ശേഷം അവൻ സ്വർഗ്ഗാരോഹണം ചെയ്യുകയും മഹാപുരോഹിതനായി ഉയരത്തിൽ മഹിമയുടെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു.
രക്ഷകന്റെ കന്യകാ ജനനം തുടങ്ങിയ മറ്റു സത്യങ്ങളും ഇതി നോടനുബന്ധപ്പെട്ടിട്ടുള്ളതാണ്. അവൻ സമ്പൂർണമായും പാപരഹി തനായിരുന്നു. ഞങ്ങളുടെ വിശ്വാസം ആധാരമാക്കപ്പെട്ടിട്ടുള്ള ക്രിസ്തീയ വിശ്വാസത്തിന്റെ പ്രമാണങ്ങൾ ചുരുക്കമായി പറയുവാന ല്ലാതെ, ദൈവശാസ്ത്രത്തിന്റെ ഒരു സംക്ഷിപ്ത രൂപം നൽകുവാ നൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ലെന്നു നിങ്ങൾക്കു എളുപ്പം ബോധ്യ മാകും. ഈ അടിസ്ഥാന സത്യങ്ങളിൽ ഒന്നുപോലും നിരസിക്കുന്ന വ്യക്തിക്ക് ഞങ്ങളുടെ ഇടയിൽ സ്വീകാര്യത ഉണ്ടായിരിക്കുകയില്ല. രക്ഷയ്ക്കും വിശ്വാസജീവിതത്തിനും ഈ അടിസ്ഥാന പ്രമാണങ്ങൾ ആവശ്യമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
മറ്റുള്ളവരിൽ നിന്നും ഞങ്ങളെ വ്യത്യസ്തരാക്കുന്നത്
മറ്റുള്ളവരോടൊപ്പം ഞങ്ങൾ പിടിച്ചുകൊള്ളുന്ന മഹത്തായ സത്യങ്ങളെക്കുറിച്ചു മാത്രമല്ല, മറ്റുള്ളവരിൽ നിന്നും ഞങ്ങളെ വ്യത്യ സ്തരാക്കുന്നത് എന്താണെന്നും നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
ദൈവത്തിന്റെ കൃപയാൽ പരിശുദ്ധാflാവിന്റെ പ്രവർത്തനഫ ലമായി രൂപാന്തരം പ്രാപിച്ച ഇവർ ക്രിസ്തുവിന്റെ ശരീരത്തിന്റെ അംഗ ങ്ങളും യഥാർത്ഥ ക്രിസ്ത്യാനികളുമെന്ന് പറയുവാൻ എനിക്ക് ഹൃദ യംഗമായ ആഗ്രഹമുണ്ട്.
ദൈവത്തിന്റെ കൃപയാൽ മാനസാന്തരപ്പെട്ട് ആറോ ഏഴ് വർഷ
127
ങ്ങൾ കൽപനയുടെ കീഴിൽ, ക്രിസ്തു ഏക രക്ഷകനാണെന്നു വിശ്വ സിച്ചു ഞാൻ ജീവിച്ചു. എന്നാൽ, ഞാൻ അവനെ അവകാശമാക്കി യെന്നോ അല്ലെങ്കിൽ ഞാൻ രക്ഷിക്കപ്പെട്ടുവെന്നോ, പറയുവാൻ കഴി യാതെ ഉപവസിച്ചും, പ്രാർത്ഥിച്ചും, ദാനധർΩങ്ങൾ നൽകിയും ദൈവ പുത്രൻ എന്നോടു ക്ഷമിച്ചുവെങ്കിൽ എന്റെ ദേഹവും ദേഹിയും ആflാവും അവനുള്ളതാണെന്നു ഗ്രഹിക്കുമ്പോഴും സമാധാനം അനു ഭവിക്കാതെ ജീവിച്ചു. പരിശുദ്ധാflാവിനാൽ ഞാൻ ക്രിസ്തുവിലാ യിരിക്കുന്നുവെന്ന സത്യം ദൈവം പിന്നീട് എനിക്കു വെളിപ്പെടുത്തി. ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്ന് അറിയും (യോഹ.14:20).
പരിശുദ്ധാflാവ് വരുമ്പോൾ ശിഷ്യന്മാർ ഈ കാര്യങ്ങൾ അറി യുമെന്ന് അർത്ഥം.
പാപങ്ങൾ ക്ഷമിക്കപ്പെടുന്ന എല്ലാവർക്കും ആflാവിന്റെ വാഗ്ദത്തം നൽകപ്പെടുകയുണ്ടായി. കാരണം കർത്താവിനോടു പറ്റി ച്ചേരുന്നവനോ അവനുമായി ഏകാflാവ് ആകുന്നു. (1 കൊരി. 6:17)
മാത്രമല്ല, ക്രിസ്ത്യാനികൾ പരിശുദ്ധാflാവിന്റെ മന്ദിരങ്ങളാണ്. ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാflാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം (1 കൊരി. 6:19).
വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും ആധാരം
ആ സമയത്ത് ഞാൻ മുൻപ് സംശയിച്ചതുപോലെയല്ല, ദൈവ ത്തിന്റെ വചനം എന്റെ വിശ്വാസത്തിന്റെയും പ്രായോഗിക ജീവിത ത്തിന്റെയും ആധാരമായി എനിക്കു തീർന്നു. ഈ വിധത്തിൽ ക്രിസ്തു വിന്റെ ക്രൂശുമരണത്തോടുള്ള ഭ്രദമായ രക്ഷയെക്കുറിച്ചുള്ള സുവി ശേഷം എന്ന സത്യവചനം കേൾക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടു വീണ്ടെടുപ്പിൻ നാളിനായിട്ടുള്ള മുദ്രയായി പരിശുദ്ധാflാ വെന്ന അച്ചാരം (എഫെ.1: 13-14) എന്നിവ ലഭ്യമാകുന്നതായി ബോധ്യ പ്പെട്ടു. ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്ന അവൻ ഇനി ഒരിക്കലും
ഈ ലോകത്തിനു വേണ്ടിയുള്ളവനല്ല. വലിയൊരു വില കൊടുത്തു വാങ്ങിയിരിക്കയാൽ, തന്റെ ജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെ ടുത്തേണ്ടവനാണ്.
പരിശുദ്ധാflാവിനാൽ ക്രിസ്തുവിനോട് െഎക്യപ്പെട്ടവരാണ് എന്നെ സംബന്ധിച്ചിടത്തോളം അപ്പോൾ ക്രിസ്തുവിന്റെ സഭ. നാം
128
ക്രിസ്തുവിൽ സ്വർഗത്തിൽ ഇരുത്തപ്പെട്ടവരാണെങ്കിൽ, നാം ഇനിയും എന്തിനെയാണ് കാത്തിരിക്കുന്നത്? ക്രിസ്തു വന്നു നെΩ അവിടെ ഇരുത്തുന്നതിനെ അല്ലാതെ എന്താണ്? കർത്താവ് പറഞ്ഞു ഞാൻ ഇരിക്കുന്നിടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും (യോഹ. 14:3). കർത്താവിന്റെ സ്വർഗ്ഗത്തിൽ നിന്നുള്ള വരവിനായി കാത്തിരിക്കുവാനാണ് (1തെസ. 1:9,10) നാം രക്ഷിക്കപ്പെട്ടത്.
കൂടാതെ പരിശുദ്ധാflാവിന്റെ അധിവാസവും കർത്താവിനാ യിട്ടുള്ള കാത്തിരിപ്പിന്റെ മനോഭാവവുമാണ് പൊതുവായ ക്രിസ്തീയ അവസ്ഥയ്ക്കു രൂപം നൽകുന്നത്. പരിശുദ്ധാflാവിനെ പ്രാപിച്ചവർ എല്ലാവരും ആ നിലയിൽ ഒരു ശരീരമാണ്. നാം എല്ലാവരും ഏക ശരീരമാകുമാറ് ഏകാflാവിനാൽ സ്നാനമേറ്റിരിക്കുന്നു (1കൊരി. 12:13). പെന്തക്കോസ്തു നാളിൽ ഈ സ്നാനം നടന്നു.
ഞാൻ എവിടെയായിരുന്നു സഭയ്ക്കായി നോക്കേണ്ടിയിരുന്നത്?
ഇതല്ലാതിരുന്നതുകൊണ്ട് ആംഗ്ലിക്കനിസം ഉപേക്ഷിച്ചു. രക്ഷി ക്കപ്പെട്ട ആദ്യസമയത്ത് എന്നെ ആകർഷിക്കുന്നതിൽ റോം പരാജയ പ്പെട്ടിട്ടില്ല. എന്നാൽ, എബ്രായർ പത്താം അദ്ധ്യായം അതെനിക്കു തട മായിരുന്നു, ഏകയാഗത്താൽ സൽഗുണപൂർത്തി വരുത്തിയിരി ക്കുന്നു (10:14).
അങ്ങനെ വീണ്ടും എനിക്കും ദൈവത്തിനും മദ്ധ്യേ യാഗാർപ്പണം നടത്തുന്ന പുരോഹിതൻ എന്ന ആശയം എനിക്ക് ഉൾക്കൊള്ളുക അസാധ്യമായിരുന്നു. ക്രിസ്തുവിന്റെ ബലിമരണ ത്തോടു കൂടി പൂർണ പ്രാഗത്ഭ്യത്തോട് ദൈവത്തിങ്കലേക്ക് നേരിട്ടു ചെല്ലുവാൻ നമുക്കു കഴിയുമെന്ന സത്യം ഞാൻ ഗ്രഹിച്ചു. അതുകൊണ്ടു സഹോദരന്മാരെ തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേ ശനത്തിന് ധൈര്യം നമുക്കുണ്ട് (എബ്രാ.10:19).
വിവാദത്തിലേക്ക് ഞാൻ പ്രവേശിക്കുകയല്ല. യാഥാർത്ഥ്യം ഞാൻ വ്യക്തമാക്കുകയാണ്. എന്നാൽ, പൂർത്തീകരിക്കപ്പെട്ട രക്ഷയിൽ ഞാൻ വിശ്വസിക്കുകയും അതു ഞാൻ കരസ്തമാക്കിയെന്ന് പിന്നീട് ബോധ്യ മാകുകയും ചെയ്തതിനാൽ രണ്ടു വഴിയിലേക്ക് തിരിയുവാൻ എനിക്കു സാധ്യമല്ലായിരുന്നു. ക്രിസ്തുവിന്റെ ശരീരമായ സഭയുടെ െഎക്യത
129
ബോധ്യപ്പെട്ട എന്നെ സംബന്ധിച്ചിടത്തോളം ഭിന്നിച്ചു നിൽക്കുന്ന വിഭാ ഗങ്ങൾ ഒട്ടും ആകർഷിച്ചില്ല. െഎക്യതയെക്കുറിച്ചു നമുക്കെല്ലാവർക്കും അറിയാവുന്ന റോമിന്റെ അവകാശവാദവും, തികച്ചും നിരർത്ഥകമാ ണെന്നു ഞാൻ തിരിച്ചറിഞ്ഞു.
1 കൊരിന്ത്യർ 12-ാം അദ്ധ്യായത്തിൽ പരിശുദ്ധാflാവിന്റെ ആഗ മനത്തോടെ ഭൂമിയിൽ ഒരു സഭ രൂപപ്പെട്ടുവെന്നത് വളരെ വ്യക്തമാ
ക്കപ്പെട്ടിരിക്കുന്നു. നാം എല്ലാവരും ഏക ശരീരമാകുമാറ് ഒരേ ആflാ വിനാൽ സ്നാനം ഏറ്റിരിക്കുന്നു. നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഒരോരുത്തൻ വെേ∆റെയായി അവയവങ്ങളും ആകുന്നുവെന്നു (1 കൊരി. 12:27) പറഞ്ഞിരിക്കുന്നത് ഭൂമിയിലെ സഭയെക്കുറിച്ചാണ്.
ഭൂമിയിൽ സ്ഥാപിക്കപ്പെട്ട ദൈവസഭ എപ്പോഴും വെളിപ്പെടേണ്ട താണ്. ഹാ! കഷ്ടം! അതങ്ങനെയല്ലായിരുന്നു. വ്യക്തികളെ സംബ ന്ധിച്ചിടത്തോളം കർത്താവ് ഇത് മുൻകൂട്ടി പരാമർശിക്കുകയുണ്ടായി. ചെന്നായ് അവയെ പിടിക്കുകയും ചിന്നിച്ചു കളയുകയും ചെയ്തിരി ക്കുന്നു. എന്നാൽ, ദൈവത്തിനു സ്ത്രോത്രം അതേ ഇടയൻ പറഞ്ഞി രിക്കുന്നു ആരും അവയെ എന്റെ കൈയ്യിൽ നിന്നും പിടിച്ചു പറിക്കു കയും ഇല്ല (യോഹ. 10:12,28). ഇതു മാത്രമല്ല അപ്പോസ്തലനായ പൗലോസ് എഫെസോസിലെ മൂപ്പന്മാർക്കു മുന്നറിയിപ്പു നൽകുകയു
ണ്ടായി, ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇട യിൽ എഴുന്നേൽക്കും (അ.പ്ര. 20:29,30). യൂദാ പ്രസ്താവിക്കുന്നത് തന്റെ കാലത്തു തന്നെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു
ഹേതുവാക്കി ഏകനാഥനും നΩുടെ കർത്താവുമായ യേശുക്രിസ്തു വിനെ നിഷേധിക്കുന്ന അഭക്തരായ മനുഷ്യർ നുഴഞ്ഞു വന്നുവെന്നാണ് (യൂദാ 4). ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മന ുള്ള വർക്ക് എല്ലാ ഉപ്രദവം ഉണ്ടാകും. ദുഷ്ടമനുഷ്യരും മായാവികളും
വഞ്ചിക്കും (2തിമൊ. 3:12,13). എന്നാൽ, വിശ്വസിക്കുന്ന കാര്യങ്ങൾ ആരിൽ പഠിച്ചുവോ അവൻ ഇതിൽ നിന്നൊക്കെ നമുക്കു സുരക്ഷിത
ത്വത്തിനുള്ള അറിവു നൽകുന്നു. ക്രിസ്തുയേശുവിലുള്ള വിശ്വാസ ത്താൽ ലഭിക്കുന്ന രക്ഷയെക്കുറിച്ചു അറിവുതന്ന അപ്പോസ്തലൻ തന്നെ ഇതു നൽകിയിരിക്കുന്നു. എല്ലാ തിരുവെഴുത്തും ദൈവശ്വാ സീയമാകയാൽ ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും
130
പ്രയോജനമുള്ളതാണെന്നു അവർ ഉറപ്പു നൽകുന്നു (2 തിമോ. 3:16). അങ്ങനെ സഭയിൽ പ്രവേശിച്ച തിന്മ തുടർന്നുകൊണ്ടിരിക്കും.
അധർΩത്തിന്റെ മർΩം
അധർΩത്തിന്റെ മർΩത്തെക്കുറിച്ചു അപ്പോസ്തലൻ പറയുന്നു, അധർΩത്തിന്റെ മർΩം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്. ഇതുവരെ തടു ക്കുന്നവൻ വഴിയിൽ നിന്നും നീങ്ങിപ്പോക മാത്രം വേണം. അപ്പോൾ അധർΩ മൂർത്തി വെളിപ്പെട്ടു വരും. അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാ വത്താൽ നശിപ്പിക്കും (2 തെ . 2:7,8). അപ്പോസ്തലന്റെ കാലം മുതൽ ആരംഭിച്ച അധർΩപ്രവൃത്തി അധർΩമൂർത്തി വെളിപ്പെടുന്നതുവരെ
തുടരും. കർത്താവ് തന്റെ വരവിന്റെ സമയത്ത് അവനെ നശിപ്പിക്കും. യഥാർത്ഥ സഭയോടുള്ള ബന്ധത്തിൽ ഇതു പറഞ്ഞിട്ടില്ലെങ്കിലും ക്രൈസ്തവ ലോകത്തിൽ വെളിപ്പെടും. കാരണം കർത്താവ് ഗോതമ്പ് വിതച്ചതിനിടയിൽ ശ്രതു കള വിതയ്ക്കുന്നതായി പറയുന്നുണ്ടല്ലോ. കള പറിച്ചു കളയുവാൻ ദാസന്മാർ ഒരുങ്ങിയപ്പോൾ രണ്ടും കൊയ്ത്തോളം വളരട്ടെ (മത്താ. 13:24-30) എന്നാണല്ലോ യജമാനൻ പറഞ്ഞത്. ന്യായവിധിവരേയും ലോകമാകുന്ന ഈ വയലിൽ ദൈവ
രാജ്യത്തിനെതിരായുള്ള തിന്മ തുടരുക തന്നെ ചെയ്യും. ക്രിസ്തു ഗോത മ്പിനെ തന്റെ കളപ്പുരയിൽ കൂട്ടുക തന്ന ചെയ്യും, എന്നാൽ കള ഇവിടെ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. ക്രിസ്തു പണിയുന്നതിനെ പാതാശ ഗോപുരങ്ങൾ ജയിപ്പാനാകയില്ലെന്ന് താങ്കൾ എന്നോടു പറയും. ദൈവ ജനം വേർതിരിക്കുന്നതിനെ നാം വ്യക്തമായി തിരിച്ചറിയണം. ഒാരോ ഭാഗത്ത് ക്രിസ്തുവിന്റെ വേലയും മറുവശത്ത് മനുഷ്യർ തങ്ങളുടെ ഉത്തരവാദിത്തത്തിലുള്ള വേലയും നടത്തുന്നു. ശ്രതു ഒരിക്കലും ദൈവത്തിന്റെ പണിയെ (ദൈവസഭ) തകർക്കുകയില്ല, കർത്താവിന്റെ വേലയെ ജയിക്കുവാനും കഴിയുകയില്ല. ദുരുപദേശങ്ങളോ ഭിന്നത കളോ എന്തുതന്നെയാകട്ടെ, ക്രിസ്തുവിന്റെ വേല എന്നും തുടരുക തന്നെ ചെയ്യും. ഇതാണ് ചരിത്രപരമായും പ്രവചനപരമായും പുതി യനിയമത്തിലൂടെ ദൈവവചനം നമുക്ക് നൽകുന്നത്. വിശ്വസ്തന്മാർക്ക് ഉപദേഷ്ടാക്കൾ നൽകിയ ഈ വചനമാണ്, അവസാനം വന്നെത്തിയ നΩുടെ ശക്തിശ്രോത ്.
എന്താണ് ചെയ്യേണ്ടത്? രണ്ടോ മൂന്നോ പേർ കൂടിവരുന്നിട ത്തൊക്കെയും അവൻ അവരുടെ മധ്യേ ഉണ്ടെന്നു വചനം പറയുന്നു.
131
(മത്തായി 18:20).
ഇതാണ് ഞങ്ങൾ ചെയ്തത്
ഞങ്ങൾ ഇതു ചെയ്യുമ്പോൾ നാലുപേർ മാത്രമേ ഉണ്ടായിരു ന്നുള്ളു. ഗർവോടെയല്ല വളരെ താഴ്മയോടെ ഞങ്ങളുടെ ചുറ്റുമുള്ള ക്രിസ്ത്യാനികളുടെ സ്ഥിതി കണ്ടു, സകലർക്കും വേണ്ടി പ്രാർത്ഥി ക്കുകയും, ദൈവാflാവിലുള്ള സകലരും ക്രിസ്തുവിന്റെ ശരീരമായ സഭയുടെ അംഗമായി കണക്കാക്കുകയും ചെയ്തു. ദൈവവചന പ്രകാരം ഞങ്ങളുടെ ആflാക്കളുടെ ആവശ്യത്തെ തൃപ്തിപ്പെടുത്തു കയുമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഞങ്ങൾ ചിന്തിച്ചിരുന്നില്ല. അതേ ആവശ്യങ്ങൾ നേരിട്ട മറ്റുള്ളവരും ഇതേ മാർഗത്തിലൂടെ അനുഗമി ക്കുകയും, അങ്ങനെ വേല വ്യാപിക്കുകയും ചെയ്തു. ഡബ്ലിനിൽ ആരം ഭിച്ച വേല, ബ്രിട്ടീഷ് ദ്വീപുകളിലേക്കു വ്യാപിച്ചു. ഫ്രാൻസിൽ വളരെ യധികം പേർ വിശ്വാസത്തിലേക്കു വന്നു. സ്വിറ്റ്സർലണ്ട്, ഹോളണ്ട്, ഡൻമാർക്ക്, സ്വീഡൻ എന്നീ സ്ഥലങ്ങളിൽ അത്ഭുതകരമായ ഫലങ്ങ ളുണ്ടായി. ബ്രിട്ടീഷ് കോളനികൾ, യു.എസ്, ഏഷ്യ, ആഫ്രിക്ക തുടങ്ങി മറ്റെല്ലായിടങ്ങളിലും പ്രവർത്തനം വ്യാപിച്ചു. പാരമ്പര്യ മത സ്രമ്പദാ യങ്ങൾക്കു നൽകുവാൻ കഴിയാത്ത ആflീയശക്തി ഈ പ്രസ്ഥാന ത്തിലൂടെ ദൈവാflാവു നൽകി.
ദൈവവചനത്തിന്റെ ആധികാരികതയ്ക്ക് ബ്രദറൺകാർ പ്രാധാന്യം നൽകുന്നുവെന്ന് ഒരു വാക്കിൽ വ്യക്തമായി പ്രസ്താവി ക്കുവാൻ കഴിയും. ബൈബിളിൽ ക്രിസ്തുവിനെ രക്ഷിതാവായി മൂന്നു നിലകളിൽ കാണുന്നു. ഒന്നാമത് ക്രൂശിൽ വീണ്ടെടുപ്പ് സാധിച്ചവനായി, രണ്ടാമത് പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നവനായി, ഒടുവിൽ തന്റെ സഭയെ ചേർക്കുവാനായി വരുന്നവനായിട്ടും. ഈ ക്രിസ്ത്യാ നികൾ ഈ കാര്യങ്ങൾ വിശ്വസിക്കുകയും അവരുടെ രക്ഷയുടെ ഭ്രദ തയിലും വീണ്ടെടുപ്പിന്റെ ഫല്രപാപ്തിയിലുള്ള സമ്പൂർണവിശ്വാസം; പരിശുദ്ധാflാവിന്റെ മുദ്രയിലൂടെ ലഭ്യമാകുന്ന രക്ഷയുടെ ദൈർഘ്യവും ദൈവമക്കളെന്ന ബോധ്യം കർത്താവിലുള്ള കാത്തി രിപ്പ് ഇവ ഈ ക്രിസ്ത്യാനികളുടെ പ്രത്യേകതയാണ്. വലിയൊരു വില കൊടുത്തു വാങ്ങപ്പെട്ടവരായ ഇവർ താന്താങ്ങൾക്കുള്ളവരല്ല, കർത്താവിനുള്ളവരെന്നു മന ിലാക്കി കർത്താവിനെ പ്രസാദിപ്പിച്ച് അവനു വേണ്ടി മാത്രം ജീവിക്കുന്നു.
132
ഞങ്ങളുടെ കടമകൾ
ലോകത്തിന്റെ സുഖങ്ങളിൽ നിന്നും വിനോദങ്ങളിൽ നിന്നും ഞങ്ങൾ വിട്ടു നിൽക്കുന്നു. വൈകുന്നേരങ്ങളിൽ ഞങ്ങൾ കൂടിവരു ന്നുവെങ്കിൽ വചനം പഠിക്കുന്നതിനും അന്യോന്യം പ്രബോധിപ്പിക്കു ന്നതിനുമാണ്. രാഷ്ട്രീയത്തിൽ ഞങ്ങൾ ഇടപെടില്ല, ഞങ്ങൾ ലോക ത്തിൽ നിന്നുള്ളവരല്ല, ഞങ്ങൾ വോട്ടു ചെയ്യുകയില്ല. ക്രിസ്തുവിന്റെ ഹിതത്തിന് എതിരായി ഒന്നും കൽപിക്കാത്തിടത്തോളം അധികാര ങ്ങൾ ഏതു തന്നെയായിരുന്നാലും, ഞങ്ങൾ അതിനു കീഴടങ്ങിയി രിക്കും. എല്ലാ ഞായറാഴ്ചകളിലും ഞങ്ങൾ കർത്തൃമേശ ആചരിക്കു കയും പ്രസംഗിക്കാൻ വരം ലഭിച്ചവർ രക്ഷയുടെ സുവിശേഷം പാപി കളോട് അഥവാ അവിശ്വാസികളോട് പ്രസംഗിക്കുകയും ചെയ്യും. ദൈവം നൽകുന്ന പ്രാപ്തിക്കനുസരിച്ച് ഒാരോരുത്തരും തന്റെ അയൽക്കാരുടെ രക്ഷയും ക്ഷേമവും അന്വേഷിക്കുവാൻ കടപ്പെട്ടവ രാണ്. എന്തു പേരുവിളിച്ചാലും, ക്രൈസ്തവ ലോകം കളങ്കിതമായ തുകൊണ്ട്, ഞങ്ങൾ സഭാ ലോകത്തിനു പുറത്തുള്ളവരാണ്. ഈ സത്യ ങ്ങളെ പിന്തുടരുന്നവരുടെ സംഖ്യ എത്രയെന്നു പറയുവാൻ എനിക്കു കഴിയുകയില്ല. ഞങ്ങൾ ഞങ്ങളുടെ സംഖ്യ എടുക്കാറില്ല. ക്രിസ്തു വിന്റെ ആflാവുള്ള എല്ലാ വ്യക്തികളേയും ക്രിസ്തുവിലുള്ള സഹോ ദരനായി ഞങ്ങൾ എണ്ണുന്നു.
ഇതിന്റെ നേട്ടം എന്താണെന്നു താങ്കൾ എന്നോടു ചോദി ച്ചേക്കാം. ദൈവത്തിന്റെ വചനത്തോടുള്ള അനുസരണം കൊണ്ടു ഞങ്ങൾ തീരുമാനിച്ചതാണ്. ഞങ്ങൾക്കുവേണ്ടി തന്നെത്താൻ ഏൽപിച്ചു കൊടുത്ത യേശുക്രിസ്തുവിനോടുള്ള അനുസരണമാണിത്. അവനെ അനുസരിക്കുന്നതിനോടുള്ള ബന്ധത്തിൽ എന്റെ ഭാഗത്ത് പരാജയങ്ങളും വീഴ്ചകളും തെറ്റുകളും ഉണ്ടെങ്കിൽ പോലും, അവന്റെ സാന്നിദ്ധ്യം ആflാവിന് ആനന്ദകരമായ അനുഭവം പ്രദാനം ചെയ്യു ന്നതാണ്. അവന്റെ നാമം സകലവിശ്വാസികളിലും മഹത്വീകരിക്കപ്പെ ടുന്നു.
133