Chapter 20 of 32
സർ റോബർട്ട് ആൻഡേഴ്സൺ
സ്‌കോട്ടീഷ് വംശജനാണെങ്കിലും 1841, മേയ് 29ന് ഡബ്ലിനിൽ

സർ റോബർട്ട് ആൻഡേഴ്സൺ ജനിച്ചു. അദ്ദേഹം മരിക്കുന്നതിനു മുമ്പ്, ജനസΩതനായ ഒരു പ്രഭാഷകൻ, ഏറെ പ്രചാരമുള്ള ഗ്രന്ഥങ്ങ ളുടെ എഴുത്തുകാരൻ അമിതകൃത്തിപ്പുകാർ സഭയ്ക്കു വെല്ലുവിളി ഉയർത്തിയ കാലത്തെ സമർത്ഥനായ ഒരു വിശ്വാസസംരക്ഷകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ്, മാത്യു ആൻഡേഴ്സൺ െഎറിഷ് തലസ്ഥാനത്തെ ബഹുമാന്യനായ വക്കീ ലായിരുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വീരന്മാരുടെ ഒരു പ്രത്യേക സൈനീ ക വിഭാഗത്തിലെ തലവന്റെ തലമുറയിൽപ്പെട്ടവനായിരുന്നു ആൻഡേ ഴ്സന്റെ പിതാവ്. അദ്ദേഹം െഎറിഷ് പ്രിസ്ബിറ്റേറിയൻ ചർച്ചിലെ ഒരു പ്രധാന മൂപ്പനായിരുന്നു.
റോബർട്ട് പ്രൈവറ്റായി ഡബ്ലിനിലും, പാരീസിലും, ബൊളെ ഗ്നിലും വിദ്യാഭ്യാസം ചെയ്തു. 1859ൽ അദ്ദേഹം ഡബ്ളിനിലെ ട്രിനിറ്റി കോളജിൽ പ്രവേശിച്ചു. 1862ൽ ഗ്രാജുവേറ്റു ചെയ്തു.
1863ൽ അദ്ദേഹം െഎറിഷ് ബാറിലെ ഒരു മെംബറായി. രണ്ടു വർഷങ്ങൾക്കുശേഷം 1865ൽ രാജ്യദ്രോഹപരമായ കുറ്റങ്ങളിൽ െഎറിഷ് ഗവൺമെന്റിനെ അദ്ദേഹം സഹായിച്ചു. ഗൂഢാലോചനക്കാരുടെ മാർഗ്ഗ ങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രത്യേക ജ്ഞാനം ആഭ്യന്തര മ്രന്താ ലയത്തിൽ െഎറിഷ് ഏജന്റായും സ്കോട്ട്ലൻഡ് യാർഡിലെ ക്രിമി നൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ചീഫായുമുള്ള അദ്ദേഹ ത്തിന്റെ നിയമനത്തിലേക്ക് നയിച്ചു. ലണ്ടൻ “ജാക്ക്റിപ്പർ” ഭീതിയി
85
ലാണ്ടിരുന്ന കാലമായിരുന്നത്. ഇംഗ്ലണ്ടിനെ വിറപ്പിച്ച കുറ്റവാളിയാ യിരുന്നു ജാക്ക് റിപ്പർ.
സർ റോബർട്ട് ആൻഡേഴ്സൻ അദ്ദേഹത്തിന്റെ ചുമതലകൾ വലിയ കഴിവോടും തികഞ്ഞ വിശ്വസ്തതയോടും കൂടിയാണ് ചെയ്യു ന്നതെന്ന് ഹൗസ് ഒാഫ് കോമൺസിൽവച്ച് W.H. സ്മിത്ത് പ്രസ്താ വിക്കുകയുണ്ടായി. ഒരു പ്രശസ്ത ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതി.
“രാഷ്ട്രം ഏറ്റവും കടപ്പെട്ട വ്യക്തികളിൽ ഒരാളാണ് സർ റോബർട്ട് ആൻഡേഴ്സൺ”.
ബൈബിൾ വിഷയങ്ങളെ അധികരിച്ചു പ്രശസ്തമായ 17 ഗ്രന്ഥ ങ്ങൾ അദ്ദേഹം രചിച്ചു. “ദി കമിങ്ങ് പ്രിൻസ്” 70 ആഴ്ചവട്ടങ്ങളെക്കു റിച്ചു പ്രതിപാദിക്കുന്ന ദാനിയേൽ പ്രവചനത്തിന്റെ കമന്ററിയാണ്.
സർ റോബർട്ട് ആൻഡേഴ്സന്റെ പുരാവസ്തു ഗവേഷണങ്ങൾ ദാനിയേലിന്റെ 70 ആഴ്ചവട്ടങ്ങൾ വളരെ കൃത്യമായി തെളിയിക്കു ന്നു.
മഹത് വ്യക്തികളിൽ മഹാനാണ് സർ റോബർട്ട് ആൻഡേഴ്സൻ. 1901ൽ വിക്ടോറിയ രാജ്ഞി
അദ്ദേഹം വിരമിച്ചപ്പോൾ അദ്ദേഹത്തിന് ‘സർ’ പദവി നൽകു കയും എഡ്വേർഡ് VII അദ്ദേഹത്തിന് പ്രഭു പദവി നൽകുകയും ചെയ്തു.
86