Chapter 28 of 32

ഗാനരചയിതാവായ ജോൺ നെൽസൺ ഡാർബി

5 min read · Pages 134–139 of the printed edition

എഫ്. വാലൻസ് ഡാർബിയുടെ ഗാനങ്ങൾക്ക് മൂല്യനിർണയം നടത്തുന്നു:

അനന്യമായ നിരവധി നേട്ടങ്ങളുടെ ഉടമയായിരുന്നു ജെ. എൻ. ഡാർബി. ദൈവീക സുവിശേഷം പ്രസംഗിക്കുന്നവനും ദൈ വജനത്തിന്റെ ഇടയിൽ, അസാധാരണ പ്രാവീണ്യമുള്ള എഴുത്തുകാ രനും, ദൈവത്തിന്റെ പ്രവാചകനുമായ താൻ കർത്താവിനുവേണ്ടി അക്ഷീണം കഠിനാധ്വാനം ചെയ്യുന്ന ഒരു വേലക്കാരനായിരുന്നു. മധുരഗാനങ്ങളുടെ സങ്കീർത്തനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ഈ ലേഖനത്തിൽ അവസാനമായി ഇവിടെ പറയപ്പെട്ടിരിക്കുന്ന തന്റെ ഗുണവിശേഷമാണ് നാം ചർച്ച ചെയ്യുന്നത്. ഡാർബിയുടെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു നല്ല വിവരണം ആഗ്രഹിക്കുന്നവർക്കായി, മി. ഡബ്ല്യു.ജി ട്യൂണറുടെ ലൈഫ് ഒാഫ് ജെ.എൻ. ഡാർബി ശുപാർശ ചെയ്യപ്പെടുന്നു. കൂടാതെ മി. ഡാർബിയുടെ കവിതാ സമാഹാരമായ സ്പിരിച്വൽ സോങ്ങും വായിക്കുന്നത് നന്നായിരിക്കും.

സോങ് ഒാഫ് പിൽഗ്രിമേജ് എന്ന തന്റെ പുസ്തകത്തിൽ മി. ഡാർബിയുടെ ഗീതങ്ങളെക്കുറിച്ച് ഇ.ഇ. കോൺവെൽ നല്ല വിവര ങ്ങൾ നൽകുന്നുണ്ട്. തന്റെ വിവരണത്തിൽ നിന്നും ചില ഉദ്ധരണി കൾ ഈ ലേഖനത്തിന്റെ മേന്മയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ബ്രാക്ക റ്റിൽ കൊടുത്തിരിക്കുന്ന എല്ലാ പരാമർശങ്ങളും ഈ ലേഖന കർത്താവിന്റേതായിരിക്കും.

50 വർഷങ്ങളുടെ ഒരു നീണ്ട കാലഘട്ടത്തിന്റെ ഇടവേളകളി

134

ലാണ് ജോൺ നെൽസൺ ഡാർബിയുടെ കവിതകൾ രചിക്കപ്പെട്ടത്. ദി പ്രോസ്പെക്ട്, ദി പ്രസന്റ ് ടെസ്റ്റിമണി, എ വോയിസ് ടു ദി ഫെയ്ത്തു ഫുൾ തുടങ്ങിയ മാസികകളിലാണ് ആദ്യമായി അവയിൽ ചിലത് പ്രത്യ ക്ഷപ്പെട്ടത്. സ്പിരിച്വൽ സോങ് എന്ന പേരിൽ അവയെല്ലാം കൂടി ഡാർബിയുടെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. ഈ സമാഹാരം നമുക്ക് ഒാരോ കവിതയും എഴുതിയ തീയതി, സ്ഥലം, സാഹചര്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിത്തരുന്നു. ഏതാണ്ട് 1852 ലാണ് ജെ.എൻ. ഡാർബി തന്റെ ആദ്യകവിത എഴുതിയത്. വാട്ട് പവർഫുൾ മൈറ്റിവോയിസ് സോ നിയർ എന്ന ഗാനം അതി ശ്രേഷ്ഠ മാണ്. ഈ ഗാനത്തിന്റെ കയ്യെഴുത്ത് പ്രതി തന്റെ മരണശേഷമാണ് കണ്ടെടുക്കപ്പെട്ടത്. അജ്ഞാതവും അരനൂറ്റാണ്ട് കാലത്തേക്ക് മാറ്റിവ യ്ക്കപ്പെട്ടതുമായ ഈ കയ്യെഴുത്ത് പ്രതിയിൽ ദൈവിക വിളിയോടുള്ള തന്റെ ഹൃദയത്തിന്റെ പ്രതികരണം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. (സോൺമൗത്തിലുള്ള സെമിത്തേരിയിലെ ഡാർബിയുടെ ശവകുടീര ത്തിന്മേലുള്ള സ്മാരക ശിലയിൽ ദി കോൾ എന്ന കവിതയിലെ ഒരു വരി കുറിക്കപ്പെട്ടിട്ടുണ്ട്:

“കർത്താവേ, ഞാൻ ഇതിനായ് മാത്രം കാത്തിരിക്കട്ടെ, എന്റെ ജീവിതം ഇതു മാത്രമാകട്ടെ. സേവിക്കുന്നു നിന്നെ ഞാനീ അജ്ഞാ

തമാം ലോകേ പങ്കിടുന്നു നിൻ സ്വർഗ്ഗീയാനുഭവവും” (വന്ദിത കർത്താ വേ, സംസാരിക്കണമേ എന്ന വരിയോടെയാണ് ഈ കവിതയിലെ

ഏഴു ചരണങ്ങൾ ആരംഭിക്കുന്നത്).

1850ന് മുമ്പാണ് ഡാർബിയുടെ ആറ് ഗാനങ്ങൾ എഴുതപ്പെട്ട ത്. അവ എഴുതപ്പെട്ടത് കഠിനാധ്വാനത്തിന്റെയും, കർΩനിരതത്വത്തി ന്റെയും കാലത്തായിരുന്നു. അവ താഴെപ്പറയുന്നവയാണ്.

1832 വന്ദിത കർത്താവേ, സംസാരിക്കണമേ (348) 1835 കേൾക്കൂ ഈ പതിനായിരം രോദനവിളികളെ (14) 1837 എൻ ദൈവമേ, എന്നാflാവേ ഉണരണമേ (76) 1845 മേലുള്ള വിശുദ്ധർകൂട്ടം (79) 1845 കർത്താവേ, നിൻ മഹാസ്നേഹം (343) 1847 ഈ ലോകമാം മരുഭൂവേ (139)

135

“കേൾക്കൂ, ഈ പതിനായിരം രോദന വിളികളെ” എന്ന കവിത ഡാർബി തന്റെ സുഹൃത്തിന് സമർപ്പിച്ചതാണ്. തന്റെ കണ്ണിൽ

ഒരു വലിയ രോഗം വന്ന് താൻ വേദന അനുഭവിച്ചപ്പോഴാണ് ഇത് എഴുതിയത്. ഒരു യാത്രാ വാഹനത്തിൽവച്ച് മി. ജെ.ജി. ഡെക്കിന്റെ ഒരു ഗാനം ഒാർΩിക്കാൻ ശ്രമിക്കുമ്പോഴാണ് ഡാർബി കർത്താവേ നിൻ മഹാസ്നേഹം എന്ന കവിത എഴുതിയത്.

1850 മുതൽ 1872 വരെ ഡാർബി ആറ് ഗീതങ്ങൾക്കൂടി എഴു തി. തിരുവചന പരിഭാഷയും ഇതര കൃതികളുടെ രചനയുടെ മദ്ധ്യ ത്തിലുമാണ് യു.എസ്.എ, കാനഡ എന്നീ സ്ഥലങ്ങളിൽവച്ച് ഡാർബി അവ എഴുതിത്തീർത്തത്.

ആ ആറു ഗീതങ്ങൾ ഇവയാണ് 1856 വിലയേറിയ രക്ഷിതാവാം യേശു കർത്താവേ (450) 1856 പാടുക വിരാമമില്ലാതെ പാടുക (12) 1867 ഹാ ശോഭനവും അനുഗ്രഹീതവുമാം കാഴ്ചകൾ (64) 1867 പാർപ്പിടമില്ലാ പരദേശിയാം യേശുകർത്താവേ (452 & 400) 1870 മഹത്വത്തിലുള്ള വിശുദ്ധന്മാർ കൂടുന്നിടം (387) 1872 നാം തൻ പുത്രനെപ്പോലാകും (247)

സ്പിരിച്വൽ സോങ്സ് എന്ന ഗാനപുസ്തകത്തിലെ 400, 452 ഗാനങ്ങൾ എഴുതപ്പെട്ടിരിക്കുന്ന ‘ദുഃഖങ്ങളുടെ മനുഷ്യാ’ എന്ന കവിത 46 ശ്ലോകങ്ങൾ ഉള്ള ഒരു കവിതയാണ്. തനിക്ക് ഒരു ഗുരുത

രമായ അസുഖം പിടിക്കപ്പെടുകയും താൻ കാനഡയിൽ വച്ച് മരിക്കു കയും ചെയ്യുമെന്ന് ഡാർബി കരുതിയപ്പോഴാണ് ഈ ഗാനം താൻ എഴുതിയത്. താൻ ക്ഷീണിതനെങ്കിലും എഴുന്നേറ്റു കവിത എഴുതി. എന്നിട്ട് വീണ്ടും കിടക്കയിലേക്ക് പോയി.

1872 മുതൽ 1879 വരെ മി. ഡാർബി ഒരു ഗീതവും എഴുതിയി ല്ല. എന്നാൽ 1879 മുതൽ 1881 വരെ താൻ അനേകം സ്തോത്രഗീത ങ്ങൾ രചിച്ചു. അപ്പോൾ താൻ ഒരു വയോധികൻ ആയിരുന്നു. അക്കാ ലത്ത് എഴുതിയവയാണ് തന്റെ നല്ല ഗാനങ്ങൾ. എന്റെ പിൽക്കാല ഗാനങ്ങൾ ചിട്ടപ്പെടുത്തിയവയല്ല പ്രത്യുത നൈസർഗികമായി വന്ന വയാണ്. അവ ഒരാൾക്ക് പ്രസിദ്ധീകരണത്തിനായി കൊടുത്തപ്പോൾ താൻ പറഞ്ഞതുപോലെ, “ഇവയിലെല്ലാം ഒരു കാര്യമുണ്ട്, അവ യഥാർത്ഥമായതാണ്. അവ ചിട്ടപ്പെടുത്തിയവയല്ല”. ഈ പിൽക്കാല

136

ഗീതങ്ങൾ പ്രന്തണ്ടെണ്ണമാണ്. അവയിൽ എട്ടെണ്ണം 1879-80 കാലത്തും, നാലെണ്ണം 1881 ലുമാണ് രചിക്കപ്പെട്ടത്. അവ താഴെപ്പറയുന്നവയാണ്. 1879 കർത്താവേ ഞങ്ങൾ നിന്നെ പുകഴ്ത്തുന്നു (431) 1879 ക്ഷീണിതന്മാർക്ക് ഒരു വിശ്രാമമുണ്ട് (169) 1879 ഹാ! ശോഭനാനുഗ്രഹ പ്രത്യാശയേ (160) 1879 ഞാൻ മഹത്വത്തിനായി കാത്തിരിക്കുന്നു (സ്പിരിച്വൽ സോങ്സിൽ ഇല്ല) 1879 പിതാവേ, അങ്ങയുടെ നാമത്തെ ഞങ്ങളുടെ ആflാവ് വന്ദിക്കുന്നു (25) 1879 അനന്തകൃപയിൽ അനുഗ്രഹിക്കു പിതാ (406) 1879 വിശുദ്ധ പിതാവിന്റെ നിരന്തര പാലനം (356) 1880 പിതാവേ, നിൻ പരമസ്നേഹം (331) 1881 ഞങ്ങൾ നിൻ മുഖം കാണും (270) 1881 കർത്താവേ നിൻ മഹത്വം ഞങ്ങൾ കാണുന്നു (81) 1881 മഹത്വവാനാം കർത്താവേ, ഞങ്ങൾ നിന്നെ സ്തുതിക്കുന്നു (255) 1881 കർത്താവേ, ഞാൻ നിനക്കായി കാത്തിരിക്കുന്നു (440)

അന്നുണ്ടായിരുന്ന പാട്ടു പുസ്തകത്തിന്റെ (മി. ജി.വി. വ്രൈഗാം 1856ൽ എഡിറ്റ് ചെയ്തത്) പരിഷ്കരണത്തോടെ 1879 - 80 കാലത്താണ് പിതാവാം ദൈവത്തിനുള്ള ഈ ഗാനങ്ങൾ എഴുതപ്പെ ട്ടത്. പിതാവാം ദൈവത്തിനെ ആരാധിക്കുന്ന ഗാനങ്ങളുടെ ദൗർലഭ്യം ഡാർബിക്ക് തോന്നിത്തുടങ്ങിയിരുന്നു. 1881ൽ എഴുതിയ ഗാനങ്ങൾ വലിയ മാനസിക പിരിമുറുക്കത്തിന്റെയും ദുഃഖത്തിന്റെയും, അസന്തു ഷ്ടമായ സംഷോഭത്തിന്റെയും സമയത്താണ് എഴുതപ്പെട്ടത്. (ഇ.ഇ. ജോൺവാളിന്റെ ഉദ്ധരണിയുടെ അന്ത്യം).

മി. ഡാർബിയുടെ ഗീതങ്ങൾ അസാധാരണമാണ് എന്ന് നിസംശയം പറയാം. അവ ആflീയമായി ഉയർത്തുന്നതും കർത്താ വായ യേശുവിനും പിതാവാം ദൈവത്തിനും ആദരവ് നൽകുന്നതു മായിരുന്നു. കർത്താവാം യേശുവിലുള്ള സത്യത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയങ്ങൾക്ക് അമൂല്യമായ അനേകം സത്യങ്ങൾ അവ ഉൾക്കൊണ്ടിരുന്നു.

പാട്ടുകാരുടെ ആflാവിനെ അവ ഉന്നതത്തിലുള്ള ശോഭനമായ കാഴ്ചകളിലേക്ക് നയിക്കുന്നു. ദൈവത്തിൽ വിശ്വസി

137

ക്കുന്ന എല്ലാവർക്കും അവ പ്രത്യാശയെ ഉളവാക്കുന്നു. ദൈവപുത്ര നായ കർത്താവാം യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വാസികൾ ഒരുമിച്ചു കൂടുമ്പോഴും ആ പാട്ടുകൾ പാടുന്ന അവസരത്തിലും അവ യുടെ ഒൗന്നത്യത്തിലും തെളിവ് കാണാം. ഒരുപക്ഷേ, സ്പിരിച്വൽ സോങ്സ് എന്ന പാട്ടു പുസ്തകത്തിൽ മി. ഡാർബിയുടെ കൂടുതൽ പാട്ടുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടാം. ആ പാട്ടു കൾ പാട്ടുപുസ്തകത്തിന് പദവിയും ആഴവും, ധ്യാനാflകതയും നൽകുന്നു. താൻ ഒരു പാട്ട് ഫ്രഞ്ച് ഭാഷയിൽ എഴുതി. ആ പാട്ട് മി. ഡാർബി ചാമ്പെനിയാണ് പരിഭാഷപ്പെടുത്തിയത്. ആ സ്തോത്രഗാനം ഇതാണ്. ഡാൻസ് സി ഡെസേർട്ട് എറൈസ്, മോൺ കെമിൻ എസ്റ്റ് ട്രാസ് (ഈ മരുഭൂമി വരണ്ടതെങ്കിലും, എന്റെ വഴിയിൽ അവന്റെ കാലടികളെ പിൻതുടരുന്നു). തന്റെ പാട്ടുകളുടെ പരിഭാഷ എല്ലാ യൂറോ പ്യൻ ഭാഷകളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ ദുഃഖകരമെന്ന് പറ യട്ടെ, ഇന്ന് അവ അധികം ഉപയോഗിക്കപ്പെടുന്നില്ല.

മി. ഡാർബിയുടെ ഗാനങ്ങളെ സംബന്ധിച്ച് മറ്റു ചിലരുടെ ചില പരാമർശങ്ങൾ കാണാം. നെപ്പോളിയൻ നോയൽ തന്റെ ഹിസ്റ്ററി ഒാഫ് ബ്രദറൺ (വോ. 1 പേ. 52) എന്ന പുസ്തകത്തിൽ ആർ.ഇ. വാൻസ് മി. ഡാർബിയുടെ ഗാനങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഒരു കത്തിൽ നിന്നും ചില ഉദ്ധരണികൾ എടുത്തിട്ടുണ്ട്. താൻ മറ്റൊന്നും എഴുതിയിട്ടുണ്ടായിരുന്നില്ലെങ്കിൽ പോലും തന്റെ സ്തോത്രഗാനങ്ങൾ മാത്രം സഭയെ ആഴമേറിയ കടപ്പാടിൻ കീഴിലാക്കിയിട്ടുണ്ട്. പിതാവാം ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹമെഴുതിയ ഗാന ങ്ങളെപ്പോലെ ഹൃദയസ്പൃക്കും ആരാധനയ്ക്കു സഹായകരവുമായ ഇതര ഗാനങ്ങൾ ഇല്ല. പിതാവാം ദൈവവും പുത്രനാം ദൈവവും തΩിലുള്ള സേΩളനത്തെ സംഗതമാക്കുന്നുവെന്ന് നാമറിയുന്ന ഇതര രചനകളെക്കാൾ കൂടുതൽ കണക്കുകൂട്ടൽ ഉള്ളവയാണ് ഈ ഗാന ങ്ങൾ.

റോയി കോർഡ് ബ്രദറൺ പ്രസ്ഥാനത്തിന്റെ ഒരു ചരിത്രം എഴുതിയിട്ടുണ്ട്. തന്റെ ചരിത്രത്തിൽ നിന്നുള്ള ചില ഉദ്ധരണികൾ ഇവിടെ വെളിപ്പെടുന്നതുപോലെ താൻ മി. ഡാർബിയുടെ ഒരു വലിയ വിമർശകനാണ്. അപ്രതീക്ഷിതമായി, ഡാർബി ബ്രദറൺ ഗാനരചയി താക്കളിൽ സമുന്നതനായി തീർന്നു. എന്നാൽ തന്റെ രചനകളിൽ ഏറെയും മിക്കവാറും ധ്യാനാflക കവിതയായി വർഗീകരിക്കാവുന്ന

138

താണ്. ഇംഗ്ലീഷ് ഭാഷയെ വികലമാക്കുന്ന തരത്തിലുള്ള തന്റെ ശൈലി കൾ കവിതകളിലില്ല. തെറ്റായ ധാരാളം കാര്യങ്ങളുടെയും നല്ലതായ മറ്റന്വേഷ കാര്യങ്ങളുടെയും മനുഷ്യന്റെ യഥാർത്ഥ അഭിലാഷങ്ങളോട് നാം ഏറെ അടുത്ത് വരുന്നതായി തോന്നുന്നു. തന്റെ ചിന്തയുടെ ശക്തിയും ദൗർബല്യവും ഒരുപോലെ കാണിക്കുന്ന ആഗ്രഹങ്ങളാണ് അവയെല്ലാം. അവ അഗാധമായ വൈയ്കികവും അതേസമയം സ്വയം ത്യജിക്കുന്നതുമായ ദൈവീക ധ്യാനാflക ഗീതങ്ങളാണ്. 1837ൽ താൻ സ്വിറ്റ്സർലണ്ടിലേക്ക് ആദ്യ സന്ദർശനം നടത്തിയപ്പോഴാണ് താൻ തന്റെ ഏറ്റവും പ്രശസ്തമായ കവിത എഴുതിയത്. വെളിച്ചമേ ദയ വായി നയിച്ചാലും എന്ന ന്യൂമാൻസിന്റെ പ്രശസ്തമായ കവിതയോട് താരതമ്യം ചെയ്യാവുന്ന ഒരു കവിതയാണിത്. ഈ താരതമ്യം ഒരി ക്കലും ഡാർബിയുടെ നേട്ടത്തെ കുറയ്ക്കുന്നില്ല. മി. ഡാർബിയുടെ ദു:ഖങ്ങളുടെ മനുഷ്യൻ എന്ന കവിത അനന്യമായ ഒരു കവിതയായി കോർഡ് വിശേഷിപ്പിച്ചിരിക്കുന്നു. ഡാർബിയുടെ കണ്ണുകൾ ഈ ജീവി തത്തിൽ നിന്നും സ്വർഗസ്ഥലങ്ങളിലേക്ക് ഒരുപക്ഷേ നിരന്തരം, തിരി ഞ്ഞിരുന്നു. എങ്കിലും ഈ വിഷയത്തെ സംബന്ധിക്കുന്ന അനേകം ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു തന്റെ കവിതകൾ.

ഡാർബിയുടെ മറ്റൊരു വിമർശകനായ മി. സ്പെയർ നീറ്റ്ബൈ തന്റെ എ ഹിസ്റ്ററി ഒാഫ് ബ്രദറൺ മൂവ്മെന്റിന്റെ പേജ് 333 -334ൽ ഇങ്ങനെ എഴുതി. എങ്കിലും ഡാർബി യഥാർത്ഥമായി ഒരു മഹാflാവാണ്. ഡാർബിയുടെ മന ിനെ വളരെ വ്യക്തമായി നമുക്ക് തന്റെ ഗാനങ്ങളിലൂടെ പഠിച്ചെടുക്കാം. ഈ ഗാനങ്ങൾക്ക് ഒരു പഠനം അർഹിക്കുന്നു. ഞാൻ ഏതെങ്കിലും ഉദ്ധരണി നൽകാൻ വിസΩതി ക്കുന്നു. കാരണം ഡാർബിയുടെ ഗീതങ്ങൾ മുഴുവനായി പഠിക്കേണ്ട വയാണ്.

ഉന്നതത്തിലെ വിശുദ്ധന്മാരുടെ വിശ്രമം എന്ന തന്റെ സമാ ഹരണത്തിന്റെ ഒൗന്നത്യത്തോട് എത്ര ഗീതങ്ങൾക്ക് എത്താൻ കഴി ഞ്ഞിട്ടുണ്ട്.

ദൈവവും കുഞ്ഞാടും അവിടെ ഉണ്ടാകും വെളിച്ചവും ആലയവും ഉണ്ടാകും മറനീക്കാത്ത നിഗൂഢതയെ നിത്യം ആ വിശുദ്ധസംഘം പങ്കിടും

139