Chapter 1 of 32

അവതാരിക

3 min read · Pages 5–8 of the printed edition

""നിങ്ങൾ ജനിക്കുന്നതിനു മുൻപ് എന്തു സംഭവിച്ചുവെന്ന് അറിയാ

തിരിക്കുക എന്നതു എക്കാലത്തും ഒരു ശിശുവായിരിക്കുന്നതുപോലെയാ ണെന്ന്'' റോമൻ എഴുത്തുകാരനായ സീസറോ പറഞ്ഞിട്ടുണ്ട്. ചരിത്രം പഠി ക്കുന്നതിലൂടെ ഭൂതകാലത്തെ നാം വർത്തമാനകാലത്തിലൂടെ ആശ്ലേഷി ക്കുകയാണ്. പൂർവകാലത്തിന്റെ അറിവുകൾകൊണ്ടു മാത്രമേ വർത്തമാ നകാലം മന ിലാക്കുവാൻ കഴിയൂ എന്നു പറഞ്ഞിട്ടുണ്ട്.

ക്രൈസ്തവ വിശ്വാസം സത്യത്തിൽ ചരിത്രപരമായ ഒരു വിശ്വാസ മാണ്. സഭയുടെ വികാസ പരിണാമത്തിൽ, അനേകം ഉണർവുകൾ ഉണ്ടാ യിട്ടുണ്ട്. മഹത്തായ ഉണർവുകളുടെ ചരിത്രം വായിക്കുമ്പോഴുള്ള്രത ഉൾപു ളകം മറ്റെന്തു വായിച്ചാലുമില്ല.

പരിശുദ്ധാflാവിന്റെ ആഴമേറിയ ചലനം ഒരു കൂട്ടം വിശ്വാസികളുടെ ഹൃദയങ്ങളിൽ ഒരേ കാലയളവിൽ അനുഭവപ്പെടുന്നതു നിമിത്തമുണ്ടാകുന്ന ആflീയ പുതുക്കത്തിന്റെ ഒരു പ്രത്യേക കാലമാണ് ഉണർവ്. അത്തരത്തി ലുള്ള ഒരു ഉണർവ് 19-ാം നൂറ്റാണ്ടിന്റെ (1825 കളിൽ) ആരംഭത്തിൽ ബ്രിട്ട നിൽ ഉണ്ടായി. ചുരുക്കം ചില യുവാക്കന്മാരുടെ വിശ്വാസങ്ങളും ബോധ്യ

ങ്ങളും""ബ്രദറൺ'' എന്ന് അറിയപ്പെടുന്ന പ്രസ്ഥാനം ലോകവ്യാപകമായി അഗ്നി കണക്കെ പടരുവാൻ കാരണമായി. അയർലൻഡിൽ ജോൺ നെൽസൺ ഡാർബിയും ഇംഗ്ലണ്ടിൽ ബഞ്ചമിൻ വിൽസ് ന്യൂട്ടനും ഈ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളായിരുന്നു.

ലണ്ടനിൽ ധനികരായ െഎറിഷ് മാതാപിതാക്കൾക്ക് ജനിച്ച (1800) ഡാർബിക്ക്, അഡ്മിറൽ ലോർഡ് നെൽസണിൽ നിന്നും തന്റെ മധ്യനാമം

ലഭിച്ചു. 1815ൽ അയർലൻഡിലേക്ക് മടങ്ങുകയും ഡബ്ലിനിലെ ട്രിനിറ്റി കോള ജിൽ പ്രവേശിച്ചു, 1819ൽ സ്വർണമെഡലോടെ ബിരുദം നേടുകയും ചെയ്തു. നിയമം പഠിച്ചശേഷം 1822ൽ െഎറിഷ് ചാൾസറി ബാറിൽ വക്കീലായി.

5

ചർച്ച് ഒാഫ് ഇംഗ്ലണ്ടിലെ ആflീയ ശുശ്രൂഷയിൽ പ്രവേശിക്കുന്നതിനായി അദ്ദേഹം പിന്നീട് വക്കീൽ ഉദ്യോഗം ഉപേക്ഷിച്ചു. എന്നാൽ, തങ്ങൾ ഉൾപ്പെട്ട സഭയുടെ ആflീയ അധഃപതനവും ഭിന്നതയും മറ്റും സമർപ്പിതരായ യുവാ ക്കളുമായി ഡാർബി പങ്കുവച്ചു. ഒടുവിൽ വിഭാഗീയതയുടെ എല്ലാ തട ങ്ങളും അവഗണിച്ചുകൊണ്ടു കർത്താവിന്റെ നാമത്തിൽ ""അപ്പം നുറുക്കു വാനും, തിരുവെഴുത്തുകൾ പഠിക്കുവാനും ക്രിസ്തീയ കൂട്ടായ്മ ആസ്വദി ക്കുവാനുമായി അവർ കൂടിവന്നു. ഇതായിരുന്നു "ബ്രദറൺ' പ്രസ്ഥാന ത്തിന്റെ ആരംഭം.

എക്കാലത്തെയും ഏറ്റവും വലിയ ക്രിസ്ത്യാനികളിൽ ഒരാളായ ജെ. എൻ. ഡാർബിയുടെ ഒരു സംക്ഷിപ്ത ജീവചരിത്രമാണിത്. എന്റെ സ്നേഹി തനും കർത്താവിൽ പ്രിയ സഹോദരനുമായ ജോൺ മാത്യു തെക്കേൽ (Dr. സണ്ണി എഴുമറ്റൂർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന) പ്ലിമത്ത് ബ്രദറൻകാരുടെ ആflീയ സംഭാവനകളും ഉപദേശങ്ങളും സംബന്ധിച്ച

ഗ്രന്ഥങ്ങളും, ലഘുലേഖകളും, ചരിത്ര ലേഖനങ്ങളും രചിക്കുന്നതിനായി തന്റെ ജീവിതത്തിൽ അനേകം വർഷങ്ങൾ ചെലവഴിച്ചു. ഒരു പ്രഗത്ഭ ഗ്രന്ഥ കർത്താവ്, ചരിത്രകാരൻ, ഗവേഷകൻ എന്നീ ബഹുമതികൾ അദ്ദേഹം കൈവരിക്കുകയുണ്ടായി. ഈ ഗ്രന്ഥത്തിലൂടെ ജീവചരിത്രം, ചരിത്രപരമായ ദൈവശാസ്ത്രം എന്നീ ശാഖകളിൽ ഗ്രന്ഥകാരൻ തീർച്ചയായും ഒരു സമു ന്നത നേട്ടം തന്നെ കൈവരിച്ചിരിക്കുന്നു.

പതിനൊന്ന് അധ്യായങ്ങളിലൂടെ ജെ.എൻ. ഡാർബിയുടെ സംഭാവ നകളിൽ ഊന്നൽ നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ ജീവിതവും കാലഘ ട്ടവും ഈ ഗ്രന്ഥത്തിൽ സമ്രഗമായി അപ്രഗഥനം ചെയ്യപ്പെട്ടിരിക്കുന്നു. അധ്യായം 4 (ഡാർബിയും ദരിദ്രരും കുഞ്ഞുങ്ങളും) എന്നെ ഏറെ ആകർഷിച്ചു. കാരണം, ഡാർബിക്ക് കുട്ടികളെക്കുറിച്ച് ഇത്രമാത്രം തരള

മായ ചിന്തയും വാത്സല്യവും ഉണ്ടായിരുന്നുവെന്നു ഞാൻ ഒരിക്കലും ചിന്തി ച്ചിരുന്നില്ല. ഡാർബിയെക്കുറിച്ചു നാം ചിന്തിക്കാത്ത, ദരിദ്രരോടും നിരാലം ബരോടുമുള്ള തന്റെ മനോഭാവം ഗ്രന്ഥകാരൻ അതിമനോഹരമായും അതി ശക്തമായും വരച്ചു കാട്ടിയിരിക്കുന്നു. സൗമ്യതയോടുകൂടിയ തന്റെ ഉന്നത ഗുണങ്ങളാണ് ഡാർബിയുടെ വ്യക്തി മഹാfl്യത്തിന്റെ ആകർഷണീയത. അധ്യായം 2 ഡാർബിയുടെ സ്വഭാവങ്ങളും ആദർശങ്ങളും എടുത്തു കാട്ടു മ്പോൾ, അധ്യായം 3 അദ്ദേഹത്തിന്റെ ദുർവാശിയും പല ന്യൂനവശങ്ങളും പ്രതിപാദിക്കുന്നു. തന്റെ കഥാപുരുഷന്റെ വസ്തുതാപരവും സത്യസന്ധ

വുമായ ചിത്രം നൽകിയ ഗ്രന്ഥകാരൻ ഏറെ അഭിനന്ദനം അർഹിക്കുന്നു.

6

അധ്യായം 5 (ഡാർബിയുടെ കൃതികൾ) വേദശാസ്ത്ര പഠിതാക്കൾക്ക് പ്രത്യേക താത്പര്യവും അറിവും നൽകുന്നതാണ്. അദ്ദേഹത്തിന്റെ രചന

കളിലധികവും 34 വാല്യങ്ങളിൽ '' Collected Works of J.N. Darby" എന്ന പേരിൽ വില്യം കെല്ലി എഡിറ്റു ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ എഴു

ത്തുകളിൽ ഏറ്റവും സ്വാധീനതയുള്ളത് അദ്ദേഹത്തിന്റെ Synopsis of the Books of the Bible എന്ന കൃതിയാണ്. ആധുനിക ഡിസ്പെൻസേഷണൽ പ്രിമില്ലേനിയലിസത്തിന്റെ പിതാവായി അദ്ദേഹം അംഗീകരിക്കപ്പെടുന്നു.

സഭാതത്വശാസ്ത്രം (Ecclesiology), യുഗാന്ത്യ വിജ്ഞാനം (Eschatology) എന്നീ മേഖലകളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വ്യവസ്ഥാപിത ദൈവ

ശാസ്ത്രത്തിൽ (Systematic Theology) അഗാധമായ സ്വാധീനം ഉളവാക്കി.

ജീവചരിത്രം, ചരിത്രം, ദൈവശാസ്ത്രം എന്നീ മേഖലകളിൽ ഈ ഗ്രന്ഥം പഠിതാക്കൾക്ക് അതിപ്രധാനമായ അറിവുകൾ പ്രദാനം ചെയ്യുന്നു വെന്ന് പറയുവാൻ ഞാൻ ധൈര്യപ്പെടുന്നു. ജെ. എൻ. ഡാർബിക്ക് അന്നും ഇന്നുമുള്ള സ്വാധീനത എടുത്തുകാട്ടുന്നതിൽ ഗ്രന്ഥകാരൻ ഏറെ വിജയി ച്ചിരിക്കുന്നു. ചരിത്രം ഭാവിയുടെ വാതായനമാണെന്നു അദ്ദേഹം വിശ്വസി ക്കുന്നു. ചരിത്രാവബോധം നഷ്ടപ്പെട്ട തലമുറയ്ക്ക്, മഹത്തും അമൂല്യവു മായ വേദപൈതൃകത്തെക്കുറിച്ചുള്ള അറിവും ആസ്വാദനവും നഷ്ടപ്പെടുന്നു. യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞു വേദപൈതൃകങ്ങളിലേക്കു മടങ്ങുവാനുള്ള ശക്തമായ ശ്രമങ്ങൾ നമുക്കു നടത്താം.

ഡാർബിയെ സംബന്ധിച്ച അതിപ്രധാന കാര്യം എന്താണ്? ഈ ഗ്രന്ഥ ത്തിൽ അതിന്റെ ഉത്തരം നിങ്ങൾക്കു കണ്ടെത്താം. എന്റെ അഭിപ്രായത്തിൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ക്രൈസ്തവ ലോകത്തിന്റെ രൂപം നിർണാ യകമായി മാറ്റുകയും ക്രിസ്തുമതത്തിൽ ശക്തമായ സ്വാധീനം ചെലുത്തു കയും ചെയ്യത്തക്കവിധത്തിലുള്ള അദ്ദേഹത്തിന്റെ ആflീയ ഊർജസ്വല തയും ദൈവവചനത്തോടുമുള്ള അദമ്യമായ സമർപ്പണവുമാണ്. ജെ. എൻ. ഡാർബിയെക്കുറിച്ചുള്ള വില്യം കെല്ലിയുടെ സ്തുത്യുപഹാരം (Tribute), ഈ ഗ്രന്ഥത്തിന്റെ അന്തഃസാരവും വീക്ഷണവും സമർത്ഥമായി വെളിപ്പെ

ടുത്തുന്നതാണ്.

""അപ്പൊസ്തോലിക കാലത്തിനുശേഷം എല്ലാ കാലഘട്ടത്തിലും ഞാൻ കേൾക്കുകയോ, അറിയുകയോ ചെയ്തിട്ടുള്ളവരിൽവച്ച് തിരുവെഴു ത്തിൽ ദൈവത്തിന്റെ മന ിനെക്കുറിച്ച് അഗാധമായ ഉൾക്കാഴ്ച ലഭിച്ച ഒരു വിശുദ്ധനും ശുശ്രൂഷകനുമായിരുന്നു ജെ. എൻ. ഡാർബി.''

7

നΩുടെ പ്രോത്സാഹനത്തിനും, ഗുണീകരണത്തിനും വെല്ലുവിളിക്കും ഉത്തേജനമായിട്ടാണ് ബ്രദർ ജോൺ മാത്യു ഈ ജീവചരിത്രം രചിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. ജോൺ നെൽസൺ ഡാർബിയുടെ ജീവിതത്തിൽ ദൃഷ്ടാന്തീകരിച്ച ആflീയ ഊർജസ്വലതയും ഉണർവും കൈവരിക്കുവാൻ ഈ ഗ്രന്ഥത്തിലൂടെ ദൈവം ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു.

ഡാളസ് ഡോ. അലക്സാണ്ടർ കുര്യൻ ഡിസംബർ 15,2005

8