Chapter 23 of 32
തോമസ് ന്യൂബറി

ക്രിസ്ത്യനിയായ തന്റെ മാതാവിന്റേയും ഭക്തരായ മൂത്ത
സഹോദരിമാരുടേയും സ്വാധീനതയാലാണ് തോമസ് ന്യൂബറി രക്ഷി ക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ക്രിസ്തീയ ജീവിതം ആരംഭിച്ചത് വിശു ദ്ധതിരുവെഴുത്തുകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തോടും ആദ രവോടും കൂടിയാണ്. വചനം അദ്ദേഹത്തിന്റെ ഭക്ഷണവും സന്തോ ഷവും ഹൃദയത്തിന്റെ ആനന്ദവുമായിരുന്നു (യിരെ. 15:16). തന്റെ ജീവി തത്തിലുടനീളം തിരുവെഴുത്തിൽ അത്യവഗാഹമുള്ള (അ.പ്ര. 18:24) വ്യക്തിയും ബൈബിൾ വ്യാഖ്യാതാക്കളിൽ പ്രസിദ്ധനുമായിരുന്നു.
അദ്ദേഹം അറുപത്തിയൊന്നു വർഷങ്ങൾ ഹീബ്രുവിലും ഗ്രീക്കിലും ബൈബിൾ ശ്രദ്ധാപൂർവം പഠിച്ചു. ഇരുപത്തിയഞ്ചു വർഷങ്ങളിലെ ആഴമേറിയ പഠനത്തിന്റെ ഫലമായിട്ടാണ് ദി ഇംഗ്ലീഷ്മാൻസ് ബൈബിൾ എന്ന തന്റെ വിഖ്യാത ഗ്രന്ഥം പുറത്തുവന്നത്. ബൈബിളിന്റെ മൂലകൃ തിയുടെ മനോഹാരിത സാധാരണ വായനക്കാർക്കു ലഭ്യമാക്കാൻ സഹായകമായ ഈ കൃതി ബൈബിൾ പഠിതാക്കൾ ഏറെ വിലമതി ക്കുന്നതും വിഖ്യാതവുമാണ്. വേദപfiിതർ കൂടുതൽ ശുപാർശ ചെയ്യുന്ന ഈ ഗ്രന്ഥം അവരുടെ അഭിപ്രായത്തിൽ ഏറ്റവും വിലയേറി യതും വിശ്വസനീയവുമായ വിവരങ്ങൾ നൽകുന്ന അമൂല്യ ഗ്രന്ഥമാണ്. ദൈവം തന്റെ വചനത്തിലൂടെ നൽകിയ വിലയേറിയ നിധികൾ കണ്ടെ ത്തുവാൻ ക്രിസ്ത്യാനികളെ ഈ ഗ്രന്ഥം സഹായിക്കുന്നു.
പ്രശസ്തരായ പല ക്രിസ്ത്യാനികളെയും തങ്ങളുടെ സഭാസം ഘടനകളുമായുള്ള ബന്ധത്തിൽ വിശുദ്ധ തിരുവെഴുത്തുകൾ പരിശോ ധിക്കുന്നതിൽ ദൈവാflാവു നടത്തിയതു മുഖാന്തരം ബ്രിട്ടീഷ് ദ്വീപു
93
കളിൽ രൂപപ്പെട്ട ഉണർവുകളോടു ബന്ധപ്പെടുവാൻ തിരുവെഴുത്തുക ളുടെ പഠനം സഹായിച്ചു. ദൈവവചനവുമായി പൊരുത്തമുള്ളതല്ല തങ്ങളുടെ ഉപദേശങ്ങളിൽ പലതുമെന്ന ബോധ്യം അവർക്കുണ്ടായി. പല അനുഷ്ഠാനങ്ങളും ഉപദേശവും സാക്ഷ്യവു (യെശ. 8:20) മായി െഎക്യരൂപ്യമുള്ളതിനേക്കാൾ ഒൗചിത്യത്തിൽ (expediency) അധിഷ്ഠി തമായിരുന്നു. കൊരിന്ത്യലേഖനങ്ങളിലും ഇതര ലേഖനങ്ങളിലും രേഖ
പ്പെടുത്തിയിട്ടുള്ള തത്വങ്ങളും ആചാരങ്ങളും 1 കൊരി. 1:1-2ൽ അവി ടെയും ഇവിടെയും എവിടെയും നΩുടെ കർത്താവായ യേശുക്രി
സ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, എന്നു പറ ഞ്ഞിട്ടുണ്ടെങ്കിലും ആചരിച്ചിരുന്നില്ലെന്നു കാണാം.
1828-1830 വർഷങ്ങളിൽ വലിയ ഹൃദയ പരിശോധന നടന്നതു മൂലം, മലാഖിയുടെ കാലത്തെപോലെ, ഭക്തന്മാരായ വ്യക്തികൾ
പ്രവർത്തിച്ചു. യഹോവഭക്തന്മാർ അന്നു തΩിൽ തΩിൽ സംസാ രിച്ചു; യഹോവ ശ്രദ്ധവച്ചു കേട്ടു; യഹോവഭക്തന്മാർക്കു അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണ പുസ്തകം എഴുതിവച്ചിരിക്കുന്നു (3:16).
ഈ മീറ്റിംഗുകളിൽ നിന്നും വളരെ ഉത്സാഹം ജനിപ്പിക്കുന്ന സംഭ വങ്ങൾ ഉണ്ടായി. ദൈവവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതായി തങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ തങ്ങൾക്കു പ്രസംഗിക്കുവാനും ഉപ ദേശിക്കുവാനും ആചരിക്കുവാനും കഴിഞ്ഞിട്ടില്ലെന്നു അവർക്കു ബോധ്യമാവുകയും, 2 കൊരി. 6:14-18; വെളി. 18:4, യെശ. 1:16; യിരെ 15:19 വാക്യങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലുള്ള ബന്ധ ങ്ങളിൽ നിന്നും തങ്ങൾ വേർപെടേണ്ടതാണെന്നു അവർക്കു ബോധ്യ
മായി. കർത്താവ് ഏൽപ്പിച്ച സകല നന്മകളും പ്രമാണിക്കുവാൻ കഴി യുന്ന (1 കൊരി. 11:2) ഒരു സ്ഥാനം അവർ സ്വീകരിച്ചേ പറ്റുവെന്ന അവസ്ഥ സംജാതമായി. അതു കൂടാതെ. വിശുദ്ധന്മാരുടെ യഥാസ്ഥാ
നത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീര ത്തിന്റെ ആflീയ വർദ്ധനയ്ക്കും നൽകപ്പെട്ട കൃപാവരങ്ങൾ മാനു ഷീക നിയമമോ, അനുമതിയോ നിയ്രന്തണമോ കൂടാതെ അവർക്ക് ഉപയോഗിക്കാൻ കഴിയണം. (എഫെ. 4:11-17;1പത്രോ. 4:10,11; റോമ. 12;1 കൊരി. 12:14). വിശുദ്ധ തിരുവെഴുത്തുകളുടെ അപ്രമാദിത്യവും ആധികാരികതയും ഗ്രഹിച്ച്, വിശുദ്ധന്മാരുടെ കൂട്ടായ്മയ്ക്കു വിഘാ
തമായ വിഭാഗീയതയ്ക്കു കാരണമായ മാനുഷീക പ്രമാണങ്ങളും നിയ
94
മങ്ങളും നിയ്രന്തണങ്ങളും അവഗണിക്കുവാനും, ഉപദേശത്തിന്റേയും അനുഷ്ഠാനങ്ങളുടേയും ആധാരമായി ദൈവവചനത്തെ മാത്രം സ്വീക രിക്കുവാനും അവർ തീരുമാനിച്ചു. അവരുടെ കൂട്ടായ്മകളിൽ എല്ലാം ഈ തീരുമാനങ്ങൾ അരക്കിട്ടുറപ്പിച്ചു. ബൈബിളിൽ അവർ കണ്ടെ ത്തുന്നതു മുഴുവനും അനുസരിക്കുവാൻ അവർ തയാറായി.
സമാഗമനകൂടാരവും ദേവാലയവും സംബന്ധിച്ചുള്ള ന്യൂബറി യുടെ പ്രഭാഷണങ്ങളും എഴുത്തുകളും ആയിരങ്ങൾക്ക് ആflീയ പ്രയോജനമായിരുന്നു. യെരുശലേം ദേവാലയത്തിന്റെ അതിമനോഹര മായ ഒരു മാതൃക രൂപകൽപന ചെയ്തുണ്ടാക്കി. ദൈവത്തിന്റെ ആflാ വിനാൽ ദാവീദിനു ലഭിച്ച മാതൃക പ്രകാരം ശലോമോൻ നിർΩിച്ച മഹത്തായ ആലയത്തെക്കുറിച്ച് ആധുനിക വായനക്കാർക്ക് വിവരങ്ങൾ നൽകുന്നതിനായി തിരുവെഴുത്തുകളുടെ മൂലകൃതിയിൽ വലിയ ഗവേ ഷണങ്ങൾ അദ്ദേഹം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ബൈബിൾ ഗവേഷണത്തിന്റെ മൂല്യത്തിന്റെ ചിരകാലസ്മരണയായി ലിഖിതങ്ങ ളോടു കൂടിയ ഈ മാതൃക നിലനിൽക്കുന്നു.
അനേകം വർഷങ്ങൾ ന്യൂബറി ഇംഗ്ലീഷ് ദ്വീപുകളിൽ വചനം വിഭാഗിക്കുകയും സമാഗമനകൂടാരത്തെക്കുറിച്ച് ധാരാളം പ്രസംഗി ക്കുകയും ദി വിറ്റ്നസിനും മറ്റു മാസികകൾക്കുവേണ്ടി പഠന ലേഖന ങ്ങൾ എഴുതുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദ വിദ്യാർത്ഥികൾക്കായി കറസ്പോണ്ടൻസ് കോഴ്സ് നടത്തുകയും, വിശു ദ്ധന്മാരെ വിവിധ നിലയിൽ സഹായിക്കുകയും ചെയ്തുപോന്നു. വാല്യ ങ്ങളായുള്ള ദി ഇംഗ്ലീഷ്മാൻസ് ബൈബിൾ, ദേവാലയത്തെക്കുറിച്ചുള്ള നോട്ടുകൾ, സമാഗനകൂടാരത്തെക്കുറിച്ചുള്ള നോട്ടുകൾ, കർത്താവിന്റെ ഉപമകൾ, ശാലോമോന്റെയും യെഹസ്ക്കിയേലിന്റെയും ദേവാലയ ങ്ങൾ തുടങ്ങിയ അനേകം ഗ്രന്ഥങ്ങൾ ദൈവജനത്തിന് ലഭ്യമായി.
ബൈബിളിനെക്കുറിച്ചുള്ള ന്യൂബറിയുടെ സാക്ഷ്യം
""പ്രധാന ക്രിയാപദങ്ങളുടെ കാലഭേദവും (tense) ഗതിയും (Preposition) പദങ്ങളുടെ പ്രാധാന്യവും ശ്രദ്ധിച്ചും അടയാളപ്പെടു ത്തിയും മുഴുവൻ തിരുവെഴുത്തുകളും മൂലകൃതിയുടെ സഹായത്തോടെ
സസൂക്ഷ്മം പരിശോധിച്ചതിന്റെ ഫലമായി എന്റെ മന ിൽ അവശേ ഷിച്ച ധാരണ ഇതാണ്. മുഴു ബൈബിളിന്റേയും ദൈവനിശ്വാസീയത യെക്കുറിച്ചുള്ള സംശയമല്ല, മറിച്ച് സംശയത്തിനുള്ള അസാധ്യതയാണ്. സാധാരണ വായനക്കാരന് ദൈവവചനം മുഴുവനും വിശ്വസിക്കാവുന്ന
95
തരത്തിലുള്ള പരിഭാഷകരുടെ ഭക്തി, അവരുടെ ആദരവ്, ജ്ഞാന ബാഹുല്യം, അവരുടെ പ്രവർത്തിയിൽ ദൈവാflാവിന്റെ സഹായവും നടത്തിപ്പുമാണ്.”
1901 ജനുവരി 16നു തൊണ്ണൂറാമത്തെ വയ ിൽ ന്യൂബറി വെസ്റ്റൺ സൂപ്പർമേറിൽ അന്തരിച്ചു.
96