Chapter 12 of 32

കെ.വി. സൈമൺ

2 min read · Pages 72–73 of the printed edition

ജീവിതത്തിന്റേയും അക്ഷരത്തിന്റേയും ഒരു നവോത്ഥാന

ത്തിന്റെ ഉദയം കേരളത്തിന്റെ ച്രകവാളത്തിൽ പ്രത്യക്ഷപ്പെട്ടതായി രുന്നു ""ഇടയാറന്മുള'' എന്നു വിളിക്കപ്പെട്ടിരുന്ന ഒരു കൊച്ചു ഗ്രാമത്തി ലുള്ള കെ.വി സൈമന്റെ ജനനം. പ്രൈമറി തലത്തിനുശേഷമുള്ള പഠ നത്തിനു വളരെ പരിമിതമായ സൗകര്യങ്ങളേ അവിടെയുണ്ടായിരു ന്നുള്ളു. തന്റെ പതിΩൂന്നാമത്തെ വയ ിൽ പ്രാദേശിക വിദ്യാഭ്യാസം അവസാനിച്ചു. ആ ഇളംപ്രായത്തിൽ പ്രാദേശിക സ്കൂളിലെ ഒരു അദ്ധ്യാപകന്റെ ജോലി അദ്ദേഹം സ്വീകരിക്കുവാൻ നിർബന്ധിതനായി. അതേസമയം ഒരു പ്രഗത്ഭപണ്ഡിതനായ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ കെ.വി ചെറിയാൻ, ലോകത്തിലെ പുരാതന ഭാഷകളി ലൊന്നായ സംസ്കൃതം അദ്ദേഹത്തെ നന്നായി പഠിപ്പിക്കുവാൻ തുടങ്ങി. തന്റെ ജീവിതത്തിലെ 61 വർഷങ്ങളിൽ (1883, ഫ്രെബു. 7 - 1944 ഫ്രെബു, 20) ഒരു പണ്ഡിതനും, കവിയും, സംഗീതജ്ഞനും, പ്രഭാഷകനുമെന്ന നിലയിലേക്ക്, പരിമിതമായ പശ്ചാത്തലത്തിൽ

നിന്നും അദ്ദേഹം ഉയർന്നത് വിസ്മയാവഹമായിരുന്നു.

അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിലെ ചരിത്രപരമായ വ്യതിയാനങ്ങൾക്കു സാക്ഷ്യം നിന്നു എന്നു മാത്രമല്ല, ജീവിതങ്ങളുടെ ഗുണത്തെ പരിപോഷിപ്പിക്കുന്ന ഒരു മാർഗദീപമായി അംഗീകരിക്ക പ്പെടുകയും ചെയ്തു.

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, ഗ്രീക്ക്, ലത്തീൻ, ഹീബ്രു, സുറിയാനി എന്നീ ഭാഷകളിൽ അവഗാഹമുള്ള ഭാഷാപണ്ഢിതനാ യിരുന്നു മഹാകവി. തന്റെ സംസ്കൃതഭാഷാ പാണ്ഡിത്യത്തിൽ ഇന്ത്യ

72

യിലെ ഏതു മഹാപfiിതനുമായി തന്നെ താരതമ്യം ചെയ്യുവാൻ കഴിയും. തന്റെ മാതൃഭാഷയായ മലയാളത്തിലെ ഒരു അനുഗ്രഹീത കവിയായിരുന്നു അദ്ദേഹം. ഉത്കൃഷ്ടമായ അനേകം കവിതകൾ രചി ക്കുകയുണ്ടായി. ഒരു പ്രഗത്ഭ ഗദ്യസാഹിത്യകാരൻകൂടിയായിരുന്നു അദ്ദേഹം. അനേകം ഹൃദയഹാരികളായ ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവും, ഉജ്വല വാഗ്മിയും, ശക്തനായ ഉപദേഷ്ടാവും അജയ്യ നായ താർക്കികനുമായിരുന്നു. കൂടാതെ ഹൈന്ദവപുരാണങ്ങളിൽ ആഴ മേറിയ അവഗാഹവും, ക്രൈസ്തവ ദൈവശാസ്ത്രത്തിൽ അതുല്യ മായ അറിവും അദ്ദേഹത്തിനുണ്ടായിരുന്നു. മുൻ പ്രസ്താവിച്ചതു കൂടാതെ, താൻ സമർപ്പിക്കുകയും അത്യുത്സാഹത്തോടെ ശുശ്രൂഷി ക്കുകയും ചെയ്ത തന്റെ യജമാനനിൽ അചഞ്ചലമായ വിശ്വാസം അർപ്പിച്ച, ത്യാഗോജ്വലമായ ഒരു ജീവിതത്തിന്റെ ഉടമകൂടിയായിരുന്നു അദ്ദേഹം.

1931ലാണ് മലയാള കവിതയിലെ ഒരു മഹാകാവ്യമായ ""വേദ വിഹാരം'' അഥവാ ""ബൈബിളിലെ പര്യടനം'' അദ്ദേഹം പ്രസിദ്ധീക

രിച്ചത്. ഇതിന്റെ ശൈലീ വിശേഷം, അതിമനോഹരമായ ഭാവനാവി ലാസം, പൊതുവായ വൈഭവം എന്നിവയാൽ, മിൽട്ടന്റെ പാരഡൈസ് ലോസ്റ്റ് എന്ന ഗ്രന്ഥത്തെ ഒാർΩിപ്പിക്കുന്നു.

മി. സൈമൺ കവിതകളും ഗീതങ്ങളും എഴുതുക മാത്രമല്ല അനു വാചക മന ിനെ മയക്കുംവിധം ശ്രുതിമധുരമായി ആലാപനം ചെയ്യു വാനുള്ള അന്യാദൃശ്യ കഴിവും തനിക്കുണ്ടായിരുന്നു. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഉപകരണവും ഒരു വിശ്രുതമഹാനുഭാവനു മായി അദ്ദേഹത്തെ പരിഗണിക്കാതെ, അദ്ദേഹത്തിന്റെ ഈ മഹത് നേട്ടങ്ങളെ വിശദീകരിക്കുക അസാധ്യമാണ്. മാനവചരിത്രത്തിൽ ഇത്തരം പുരുഷന്മാർ പ്രത്യക്ഷപ്പെടുക വല്ലപ്പോഴും ഒരിക്കൽ മാത്ര മാണ്. ഭാരതത്തിന്റെ ചരിത്രത്തിൽ അത്തരം ഒരു മനുഷ്യനെ ലഭിച്ച ഭാരതീയർ ഭാഗ്യശാലികളാണ്.

73