Chapter 25 of 32

ഡാർബിയുടെ ശവസംസ്ക്കാരം

14 min read · Pages 99–118 of the printed edition

അത് ശോകമൂകമായ ഒരു ദിവസമായിരുന്നു, കാരണം, അന്നാണ് ഞങ്ങൾ അദ്ദേഹത്തെ ഈ ഭൂമിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേയ്ക്ക് വഹിച്ചുകൊണ്ടുപോയത്. എന്നാൽ എന്നാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആ ദിനം അങ്ങനെ യായിരുന്നില്ല, കാരണം അന്നാണ് അദ്ദേഹം ""ശരീരം വിട്ട് കർത്താ വിനോടുകൂടെ വസിപ്പാൻ'' പോയത്. അതിനുമുമ്പത്തെ വ്യാഴാഴ്ച അദ്ദേഹം ഇങ്ങനെ പറഞ്ഞു: ""പറന്നുപോകുവാൻ തയ്യാറായിനിൽക്കുന്ന ഒരു പക്ഷിയെപ്പോലെ പറന്നുപോകുവാൻ ഒരുങ്ങിനിൽക്കുന്നുവെന്ന് എനിക്ക് തോന്നുന്നു''. അതിന്റെയടുത്ത ശനിയാഴ്ച, ഏപ്രിൽ 29-ന് രാവിലെ 11.05 ന്, അത്യുത്തമമായ അവസ്ഥയിൽ ""വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ'' അദ്ദേഹം പറന്നുപോയി.

വിവിധ ദേശങ്ങളിലായി വസിക്കുന്ന അനേകരുടെയും ഹൃദയ ങ്ങളിൽ ഈ ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചറിയുവാൻ വളരെ താല്പര്യമുണ്ടായിരിക്കും എന്നതിനാൽ അത് വിവരിച്ചുപറയുവാൻ ഞങ്ങൾ ആflാർത്ഥമായി ശ്രമിക്കാം; എന്നാൽ ഈ വിവരണങ്ങൾ പുറമേ കാണപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാത്രമാണെന്നും പറയേണ്ടി യിരിക്കുന്നു, കാരണം പുറമെ കാണപ്പെട്ടതിനേക്കാൾ എത്രയോ ആഴ മായ വിചാരവികാരങ്ങളാണ് അദ്ദേഹത്തെ ആഴമായി സ്നേഹിച്ചിരു ന്നവരുടെ ഹൃദയാന്തർഭാഗങ്ങളിലൂടെ നിശബ്ദമായി ഒഴുകിക്കൊണ്ടി രിക്കുന്നത്! അതിനെക്കുറിച്ചുള്ള രേഖപ്പെടുത്തലുകൾ ലാസറിന്റെ കല്ല റയ്ക്കരികെ നിന്നുകൊണ്ടു കരഞ്ഞവന്റെ പക്കലാണുള്ളത്. ബൂൺ മൗനത്തിലുള്ള നΩുടെ പ്രിയപ്പെട്ട ഹാമന്റ ് സഹോദരന്റെയും സഹോ ദരിയുടെയും ശാന്തസുന്ദരമായ വിശ്രമഭവനത്തിൽ 11.45 ആയപ്പോ ഴേയ്ക്കും എത്തിച്ചേരുവാൻ കഴിഞ്ഞ വലിയ ഒരു കൂട്ടം സഹോദര

99

ങ്ങൾ പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിവന്നു. ആ ഭവനത്തിലായിരുന്നു പ്രിയപ്പെട്ട ജെ.എൻ.ഡി. അദ്ദേഹത്തിന്റെ ഈ ലോകവാസകാലത്തെ അവസാനത്തെ എട്ട് ആഴ്ചകൾ ഇവരെ സ്നേഹപൂർ∆ം ശുശ്രൂഷിക്ക പ്പെടുകയും പരിചരിക്കപ്പെടുകയും ചെയ്തത്. മി.ഹാΩണ്ടിന്റെ "സൺഡ്രിഡ്ജ്' എന്ന ആ വലിയ വിശ്രമഭവനത്തിന്റെ വിശാലമായ സ്വീകരണ മുറിയിലായിരുന്നു അവർ ഒരുമിച്ച് കൂടിവന്നത്. അവർ ഹാളി ലേയ്ക്ക് പ്രവേശിച്ചപ്പോൾ ഉയരമുള്ള ഒരു ഡെസ്കിന്റെ മുകളിൽ ദർശ നത്തിനായി വെച്ചിരുന്ന ഭൗതികശരീരം കടന്നാണ് അവർ സ്വീകണ മുറിയിലേയ്ക്ക് പ്രവേശിച്ചത്. ശവപ്പെട്ടിയുടെ പലകമേൽ ഇങ്ങനെ മുദ്രണം ചെയ്തിരിക്കുന്നു.

ജോൺ നെൽസൺ ഡാർബി

ജനനം: നവംബർ 18, 1800

""കർത്താവിൽ നിദ്ര'': ഏപ്രിൽ 29, 1882

ആ സമയത്ത് ഞങ്ങളെ ഭരിച്ചിരുന്ന ഗൗരവമേറിയതും ദുഃഖപൂർ∆ വുമായ യാഥാർത്ഥ്യബോധം ഇതായിരുന്നു- അദ്ദേഹം ഞങ്ങളെ വിട്ടു പിരിഞ്ഞു; ആ മഹദ്വ്യക്തി നിദ്ര്രപാപിച്ചു. ദൈവത്തിന്റെ ആട്ടിൻകൂ ട്ടത്തെ മേയ്ക്കുന്നതിനായി വളരെ അദ്ധ്വാനിക്കുകയും അശ്രാന്തപരി ശ്രമം നടത്തുകയും, ദൈവവചനത്തെയും ദൈവത്തിന്റെ ക്രിസ്തുവി നെയും സംബന്ധിച്ച ശ്രേഷ്ഠകാര്യങ്ങളും ഉപദേശസത്യങ്ങളും വെളി പ്പെടുത്തുവാൻ ദൈവം വളരെ ഉപയോഗിക്കുകയും ചെയ്ത അവൻ തിരഞ്ഞെടുത്ത പാത്രം, അവന്റെ വേല പൂർത്തീകരിച്ച് തന്റെ വിശ്രമ ത്തിനായി പോയി. എഫെസ്യലേഖനം 3-ാം അദ്ധ്യായത്തിന്റെ അവ സാനഭാഗത്ത്, ""ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്'' എന്നു പറഞ്ഞിരിക്കുന്ന വാക്യഭാഗത്തെ ആധാര മാക്കിയായിരുന്നു ആ മുറിയിൽ വെച്ച് അവസാനമായി അദ്ദേഹം സംസാരിച്ചത്. അന്ന് ഒടുവിലായി അദ്ദേഹത്തിന്റെ ആ വാക്കുകൾ മുഴങ്ങിക്കേട്ട മുറിൽ വിയോഗദുഃഖം ഹൃദയങ്ങളിൽ അടക്കിപ്പിടിച്ചി രുന്ന ഏകദേശം 150 വിശുദ്ധന്മാർ നിശ്ശബ്ദരായി ദൈവിക ആശ്വാസ ത്തിനായി കാത്തിരുന്നു, അവരുടെ ഹൃദയങ്ങളിൽ ദുഃഖം ഘനീഭവി ച്ചിരുന്നുവെങ്കിലും കർത്താവിന്റെ അനുഗ്രഹീതമായ സാന്നിദ്ധ്യ ബോധം അവരെ ഭരിച്ചിരുന്നു.

100

ശോകാന്ദ്രമായ ആ അന്തരീക്ഷത്തിന് മാറ്റം വരുത്തിക്കൊണ്ട് ചാൾസ് സ്റ്റാൻലി, ജെ.എൻ.ഡി. തന്നേ രചിച്ച "റെസ്റ്റ് ഒാഫ് ദി സെയിന്റ ്സ് എബവ്' എന്ന ഗീതം പാടുവാനാരംഭിച്ചു. അവിടെ കൂടി യിരുന്ന എല്ലാവരും ദുഃഖം അടക്കാൻ പാടുപെട്ടുകൊണ്ട് ആ പാട്ട് ചേർന്നുപാടുവാൻ ശ്രമിച്ചു. മനോധൈര്യമുണ്ടായിരുന്ന ശക്തരായ പുരുഷന്മാർ കൊച്ചുകുട്ടികളെപ്പോലെ വിതുമ്പിക്കരഞ്ഞു, തലനരച്ച വരായ പലരും ദുഃഖം അടക്കാൻ കഴിയാതെ തലതാഴ്ത്തിക്കരഞ്ഞു, അവരുടെ മദ്ധ്യത്തിൽ നിന്നും വേർപ്പെട്ടുപോയ പ്രിയപ്പെട്ട ആ മഹ ദ്വ്യക്തിയെ ഒാർത്തപ്പോൾ അവർക്കാർക്കും തങ്ങളുടെ ദുഃഖം നിയ ന്ത്രിക്കുവാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രായമേറിയ ഒരു സഹോദ രൻ, മി. മക് ആദം എഴുന്നേറ്റ് നിന്ന് സകല വിശുദ്ധന്മാരെയും വഹി ച്ചുകൊണ്ട് ദൈവത്തിന് നന്ദിയും സ്തോത്രവും അർപ്പിച്ചു. ആദ്യമായി നമുക്ക് മുമ്പിലുള്ളതും നΩുടെ മദ്ധ്യത്തിൽ നിന്നും ഒരിക്കലും മാറി പ്പോകാത്തതുമായ ദൈവീകതേജ്ജ ിനായി അദ്ദേഹം നന്ദി അർപ്പി ച്ചു തുടർന്ന് ഈ മരുഭൂമിയിൽ കൂടെയുള്ള നΩുടെ ജീവിതയാത്ര യിൽ എല്ലാനാളും ക്രിസ്തു സകലത്തിനും മതിയായവൻ എന്ന സത്യം ഒാർത്തും അവന്റെ അനുഗ്രഹീത സാന്നിധ്യത്തിന്റെ വാഗ്ദത്തത്തെ ഒാർത്തും സ്തോത്രം ചെയ്തു. അതിനുശേഷം, എച്ച്.എച്ച്. സ്നനെൽ എഴുന്നേറ്റ് ഞങ്ങളുടെ പ്രിയ സഹോദരന്റെ ദേഹവിയോഗം ഞങ്ങ ളുടെ അനുഗ്രഹത്തിനാക്കിത്തീർത്തുകൊണ്ട് ക്രിസ്തുവിനോട് ചേർന്ന് കൂടുതൽ ശുശ്രൂഷകൾ ചെയ്യുന്നതിനും അവനോട് കൂടുതൽ ഭക്തി യുള്ളവരായിത്തീരുന്നതിനും ഞങ്ങളെ ശക്തരായിത്തീർക്കണേ എന്ന് പ്രാർത്ഥിച്ചു. തുടർന്ന് ഡബ്ല്യു. ജെ. ലോഡ് വളരെ കൃപയോടും ഹൃദ യനുറുക്കത്തോടും കൂടെ ദൈവം സഭയ്ക്കായി നല്കിയ തന്റെ ദാനത്തെ ഒാർത്തും, തന്റെ ദാസൻ വിശ്വസ്തതയോടെ ചെയ്ത ഗൃഹ വിചാരകത്വശുശ്രൂഷകളെ ഒാർത്തും അവന്റെ ഭക്തിപൂർണ്ണവും യോഗ്യ വുമായ ജീവിതത്തെ ഒാർത്തും നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു. പ്രാർത്ഥനാ മദ്ധ്യേ വികാരാധീതനായിപ്പോയതിനാൽ അദ്ദേഹത്തിന് പ്രാർത്ഥന തുടരുവാൻ സാധിച്ചില്ല. ചില നിമിഷങ്ങൾ ആ നിശ്ശബ്ദാ ന്തരീക്ഷത്തെ ഭേദിച്ചുകൊണ്ട് അനേകം പ്രിയപ്പെട്ടവരുടെ തേങ്ങലു കൾ ഉയർന്നുയർന്നുവന്നു, ആർക്കും തങ്ങളുടെ കരച്ചിലടക്കുവാൻ സാധിച്ചില്ല. അതിനുശേഷം ക്യാപ്റ്റൻ കിംഗ്സ്കോട്ട്, ദൈവസഭയ്ക്ക് മുഴുവൻ അദ്ദേഹം ഒരു അനുഗ്രഹമായിത്തീർന്നതോർത്ത് ദൈവത്തിന് വളരെ നന്ദിപറഞ്ഞുകൊണ്ട്, അവന്റെ മരണം അവനെ അറിയാവുന്ന

101

സകല വിശുദ്ധന്മാരുടെയും ഹൃദയങ്ങളോട് സംസാരിക്കുവാൻ മുഖാ ന്തരമാക്കണമേ എന്നും; അവന്റെ എഴുത്തുകൾ എല്ലാ വിശ്വാസി കൾക്കും കൂടുതൽ കൂടുതൽ അനുഗ്രഹമായത്തീരുവാൻ തുടർന്നും സഹായിക്കണേ എന്നും; സെമിത്തേരിയിലെ ശുശ്രൂഷകളും അനുബ ന്ധകാര്യങ്ങളും ഭംഗിയായി നിർ∆ഹിക്കപ്പെടുവാൻ ഇടയാക്കണമേ എന്നും; പങ്കെടുക്കുന്ന സകലരും ദൈവമഹത്വത്തിനായി സൂക്ഷിക്ക പ്പെടുകയും പാലിക്കപ്പെടുകയും ചെയ്യണമേ എന്നും പ്രാർത്ഥിച്ചു. തുടർന്ന് മി. മക് ആദം ദൈവത്തിന്റെ സകലവും വിനയപൂർ∆ം ഭര മേൽപ്പിച്ചുകൊണ്ട് ശാന്തമായി പ്രാർത്ഥിച്ചു. ""ദൗ ഹിഡ്ഡൻ സോഴ്സ് ഒാഫ് കം റിപൗസ്'' എന്ന ഗാനം പാടാം എന്ന അദ്ദേഹത്തിന്റെ നിർദ്ദേ ശത്തോടെ ദുഃഖവും ഗൗരവും നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണെ ങ്കിലും മനോഹരമായിരുന്ന പ്രാർത്ഥനയുടെയും സ്തോത്രാർപ്പണ ത്തിന്റെയും സമയം അവസാനിച്ചു. ആ പാട്ടോടുകൂടെ ആ യോഗം അവസാനിച്ചു.

ബ്രദർ മക് ആഡം നിർദ്ദേശിച്ചതനുസരിച്ച് മി.ഡാർബി തന്റെ സഹോദരങ്ങൾക്ക് ഒടുവിലായി എഴുതിയ അന്ത്യസന്ദേശം ആദ്യം മി.ഹിഗ്ഗിൻസും വീണ്ടും മി. ഹാΩങ്ങും ഉറക്കെ വായിച്ചു. അത് ഇപ്ര കാരമായിരുന്നു.

""എന്റെ വാത്സല്യ സഹോദരങ്ങളേ,

ദീർഘ വർഷത്തെ ബലഹീനതയോടെയുള്ള കൂട്ടായ്മയ്ക്കുശേ ഷം, വളരെ കുറച്ച് വരികൾ നിങ്ങൾക്ക് എഴുതുവാനുള്ള ശാരീരിക ബലം മാത്രമേ എന്നിൽ അവശേഷിക്കുന്നുള്ളു. അത് മറ്റെന്തിനേക്കാ ളുമധികം സ്നേഹത്തെക്കുറിച്ചുള്ളതാണ്. ഞാൻ സ്നേഹത്തിനും സാക്ഷ്യം പറയുന്ന, എന്നേയ്ക്കും, വിശ്വസ്തനായ കർത്താവിൽ മാത്ര മല്ല, എന്റെ വാത്സല്യസഹോദരങ്ങൾ എന്നോട് കാണിച്ച സകല സഹി ഷ്ണുതയും നിമിത്തം അവരുടെ പേരിലും അതു മാത്രമല്ല, ദൈവ ത്തിൽ നിന്നുമുള്ള നിർവ്യാജസ്നേഹം നിമിത്തം ഞാൻ എത്രയധിക മായി അതിനും സാക്ഷ്യം പറയുന്നു. എന്നിരുന്നാലും ക്രിസ്തുവായി രുന്നു എന്റെ ഏക ലക്ഷ്യം എന്ന് എനിക്ക് പറയുവാൻ സാധിക്കും; ദൈവത്തിന് സ്തോത്രം, എന്റെ നീതിയും അവൻ തന്നെ. അധിക മായി എന്തെങ്കിലും ഒാർത്ത് പറയണമെന്ന് ഇപ്പോൾ എനിക്ക് ബോധ്യ വുമില്ല. അവനെ മുറുകെ പിടിക്കുക, അവനോട് ചേർന്ന് നിൽക്കുക; പിതാവിന്റെ സ്നേഹത്തിന്റെ ശക്തിയിൽ അവനെ നിങ്ങളുടെ ജീവി

102

തത്തിൽ പ്രതിഫലിപ്പിക്കുന്നതിനായി അവന്റെ സമൃദ്ധിയായ കൃപ യിൽ ശരണപ്പെടുക; ക്രിസ്തുവിനായി ഒരുങ്ങിയുണർന്ന് കാത്തിരി ക്കുക. എനിക്ക് അധികമായി ഒന്നും പറയുവാനില്ല, അവനിൽ എന്റെ നിർവ്യാജമായതും നന്ദിനിറഞ്ഞതുമായ സ്നേഹം മാത്രം.

ജെ.എൻ. ഡാർബി

അതിനുശേഷം പറഞ്ഞതും എഴുതിയെടുത്തതുമായ വാക്കുകൾ:

""ഞാൻ ഈ വാക്കുകൾ കൂടെ കൂട്ടിച്ചേർക്കുന്നു, പൗലൊസിന്റെ ശുശ്രൂ ഷയോടുള്ള ആഭിമുഖ്യം നിമിത്തം യോഹന്നാന്റെ ശുശ്രൂഷ മറന്നു പോകാൻ പാടില്ല. അവരിൽ ഒരാൾ ഉപദേശസത്യങ്ങൾ പ്രദർശിപ്പി ച്ചിരിക്കുന്ന കാലഘട്ടങ്ങളെക്കുറിച്ച് വിവരിക്കുന്നു; മറ്റേയാൾ വെളി പ്പെടുത്തപ്പെട്ടിട്ടുള്ള സത്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു''.

""വില്ല്യം കെല്ലിക്കെതിരായി ഉയരുന്ന ഏതൊരു ആക്രമണത്തെയും ഞാൻ പ്രത്യേകിച്ചും ചെറുത്ത് നിൽക്കേണ്ടിയിരിക്കുന്നു'' (ഈ വാചകം പകർത്തിയവർ ചില പകർപ്പുകളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി കാണുന്നു).

""പ്രിയ സഹോദങ്ങളേ,

മാർച്ച് 19,1882

""ദൈവത്തിന്റെ അംഗീകാരത്തിന്റെ കരം നΩുടെമേൽ ഉണ്ടെങ്കിൽ, പിതാവായ ദൈവത്തിന് തന്റെ സ്വന്തപുത്രന്റെ മഹത്വത്തിനായിട്ടുള്ള അനാദിനിർണ്ണയത്തെക്കുറിച്ച് നമുക്ക എളിയനിലയിൽ പൂർണ്ണബോ ധ്യവും പൂർണ്ണവിശ്വാസവും ഉണ്ടെങ്കിൽ, സമൃദ്ധിയായ അനുഗ്രഹമു ണ്ടാക്കുമെന്നും അവൻ നമുക്ക് തുറന്നുതരുന്നതായ വാതിലുകളിലൂടെ വ്യാപരിച്ചുമുന്നേറുവാൻ കഴിയുമെന്നുള്ള കാര്യത്തിൽ എനിക്ക് പൂർണ്ണ തൃപ്തിയും സന്തോഷവും അനുഭവപ്പെട്ടു.

ലാൻഡ്സ്ഡൗൺ റൂംസിൽ ഒരു സഹോദരൻ എല്ലാവർക്കും ഭക്ഷണം ഒരുക്കിയിരിക്കുന്നു.

ഉച്ചകഴിഞ്ഞ് ഏകദേശം 2.30 ആയപ്പോഴേക്കും ലണ്ടനിൽ നിന്നും ഒരു പ്രത്യേക തീവണ്ടി ഒരുക്കിയിരുന്നു, അതിൽ ഇരുന്നൂറിനും മുന്നുറിനും ഇടയിലുള്ള സഹോദരന്മാർ വന്നുകൊണ്ടിരുന്നു. അങ്ങനെ അധികം സമയം കഴിയുന്നതിനും മുമ്പെ അയർലണ്ടിൽ നിന്നും സ്കോട്ലന്റിൽ

103

നിന്നും ഇംഗ്ലണ്ടിന്റെ വിദുര പ്രദേശങ്ങളിൽ നിന്നുമുള്ള ഏകദേശം ആയിരം സഹോദരങ്ങൾ അവിടെ എത്തിച്ചേർന്നു. അവരെല്ലാവരും ആ ദൈവദാസന്റെ ഭൗതികശരീരം അത് വിലയ്ക്കുവാങ്ങിയ സ്നേഹ ധനനായ യജമാനന്റെ കൈകളിലേയ്ക്ക് ഏൽപ്പിച്ചുകൊടുക്കുന്ന അനു ഗ്രഹീതമായ ആ അന്തിമ ശുശ്രൂഷയിൽ പങ്കാളികളാകണമെന്ന താല്പ ര്യത്തോടെ വന്നവരായിരുന്നു.

മൂന്ന് മണിക്ക് ശേഷം എട്ട് സഹോദരന്മാർ ചേർന്ന് ശരീരം സെമി ത്തേരിയിലേയ്ക്ക് വഹിച്ചുകൊണ്ട്പോകുന്നതിന് ഒരുക്കിയിരുന്ന വണ്ടി യിലേയ്ക്ക് കയറ്റി. സെമിത്തേരി ആ ഭവനത്തിൽനിന്നും കുറച്ച് അക ലെയായിരുന്നു. ശവമഞ്ചത്തെ അനുഗമിക്കുന്ന വിലാപ വാഹനങ്ങ ളൊന്നുമുണ്ടായിരുന്നില്ല. നടന്നുപോകുവാൻ ബുദ്ധിമുട്ടുണ്ടായിരുന്ന വർ കയറിയ ചുരുക്കം ചില ചെറിയ വാഹനങ്ങൾ മാത്രം അതിനെ അനുഗമിച്ചു. ആ ഭവനത്തിൽ ഒരുമിച്ചുകൂടിവന്നവരിൽ ഭൂരിഭാഗം പേരും മറ്റൊരു വഴിയായി സെമിത്തേരിയിലേയ്ക്ക് നടന്നുപോയി. അതിനാൽ ലോകത്തിന്റെ കണ്ണുകൾക്ക് അത് ഒരു ആകർഷവിഷയമായി തോന്നു വാൻ ഇടയായില്ല. നΩുടെ പ്രിയ സഹോദരൻ തന്റെ സംസ്ക്കാരശു ശ്രൂഷയോട് ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വളരെ ശാന്തമായും ലളിത മായും നിർ∆ഹിക്കണമെന്ന തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതിനാൽ സഹോദരന്മാർ ആ കാര്യം പ്രത്യ്രേകം ശ്രദ്ധിച്ചിരുന്നു. സാധാരണ നിലയിലുള്ള വിലാപഗാനാലപങ്ങളോ മൗനജാഥയോ ഒന്നും ഉണ്ടാ യിരുന്നില്ല. എന്നാൽ സഹോദരന്മാരും സഹോദരിമാരുമുൾപ്പെട്ട ഒരു സംഘം ശവമഞ്ചത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു. അതിന്റെ ഫലം ശ്രദ്ധേയമായിരുന്നു. ആരും ഒന്നും സംസാരിക്കാതെ നിശബ്ദരായി നടന്നുനീങ്ങിക്കൊണ്ടിരുന്നു. നടന്നുനീങ്ങുന്നവരുടെ കാലടിശബ്ദങ്ങ ളല്ലാതെ മറ്റൊന്നും കേൾക്കുവാനുണ്ടായിരുന്നില്ല. സൈനിക ശവസം സ്ക്കാര വേളയിൽ കാണപ്പെടാറുള്ളതുപോലെ ഒരേ താളത്തിൽ നടന്നുനീങ്ങുന്ന അനേകം സഹോദരങ്ങളുടെ കാലടിശബ്ദം മാത്രം.

ശവസംസ്ക്കാരം നടത്തുന്നതിനു നിശ്ചയിച്ചിരുന്ന സമയം ഉച്ചക ഴിഞ്ഞ് 3.30 ആയിരുന്നു, അതിന് അഞ്ച് മിനിറ്റ് മുമ്പുതന്നേ ശവമഞ്ചം സെമിത്തേരിയുടെ പ്രവേശനകവാടത്തിൽ എത്തിയിരുന്നു. അവിടെ അത് ഏറ്റവാങ്ങുവാൻ നൂറുകണക്കിന് സഹോദരന്മാർ ഒരുമിച്ച് കൂടി നിൽപ്പുണ്ടായിരുന്നു. സെമിത്തേരിയുടെ പ്രവേശനകവാടത്തിന് കുറ ച്ചകലെവെച്ച് ശരീരം ശവമഞ്ചത്തിൽ നിന്ന് പുറത്തേക്കെടുത്തു.

104

മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് ഒരേസമയം ഇരുപത്തിനാല് സഹോ ദരന്മാർ ചേർന്ന് ശവപ്പെട്ടി ചുമന്ന് ശവക്കുവിയുടെ അരികിലെത്തി ച്ചു. അദ്ദേഹത്തിന്റെ ശരീരം ചുമക്കുന്നതിനുള്ള അവസരം ഒരു പദവി യായി കണ്ട് അതിനാഗ്രഹിച്ച എല്ലാവർക്കും അവസരം ലഭിക്കേണ്ട തിന് ചുമക്കുന്നവർ പല പ്രാവശ്യം മാറി മാറി ആ ശുശ്രൂഷകൾ നിർ∆ ഹിച്ചു. ഏകദേശം നൂറ് സഹോദരന്മാർ അതിൽ പങ്കുചേർന്നു. ശരീരം സെമിത്തേരി ചാപ്പലിലേയ്ക്കെടുത്തില്ല.

ഏകദേശം ആയിരം ദുഃഖാർദ്രരായ വിശുദ്ധന്മാർ അവിടെ കൂടി യിരുന്നു. സ്കോട്ലന്റിൽ നിന്നും അയർലന്റിൽ നിന്നും വന്ന ധാരാളം സഹോദരന്മാർ ശവക്കുഴിയുടെ ചുറ്റും തൊട്ടടുത്തായി നിലകൊണ്ടു. ചില നിമിഷങ്ങൾ ശാന്തമായി ദൈവത്തിന്റെ അനുഗ്രഹീത സാന്നി ധ്യത്തിനായി പ്രാർത്ഥനാപൂർ∆ം കാത്തിരുന്നതിന് ശേഷം സെമിത്തേ രിയിലെ ശുശ്രൂഷകൾ ആരംഭിച്ചു, മി. മക് ആദം സ്തോത്രത്തോടും സ്തുതിയോടും കൂടെ ""ഒാ ഹാപ്പി മോൺ ദി ലോർഡ് വിൽ കം'' എന്ന ഗാനം ആരംഭിച്ചു, എല്ലാവരും ചേർന്നുപാടി.

സന്തോഷത്തിൽ പ്രഭാതമേ! കർത്തൻ വരും നിശ്ചയം

കാത്തിരിക്കുന്ന തൻ ശുദ്ധരെ ചേർക്കും ഗേഹേ

ആകുലങ്ങളില്ലാത്ത നാട്ടിൽ;

അകൃത്യപാപങ്ങളറിയാത്ത നാട്ടിൽ

കർത്തൻ വരും നിശ്ചയം, ചേർക്കും തൻ ശുദ്ധരെ

ഇരുത്തുമൊന്നായ് തൻ സിംഹാസനേ മോദാൽ

പങ്കിടും തൻ തേജ്ജ വരുമായി

ഉയിർപ്പിൻ പ്രഭാതം വിടരും

നിദ്രകൊള്ളും വിശുദ്ധരഖിലരുമുയിർക്കും

വെളിച്ചത്തിലേയ്ക്കവർ വീണ്ടും വരും

പ്രഭാതമേ, മർത്ത്യന്രേതങ്ങൾ അസഹനീയം തേജേ !

വീണ്ടെടുക്കപ്പെട്ടതാം സഭയൊന്നായ് ചേരുന്നനേരം

105

ചിറകടിച്ചകാശേയുയരുമായോർ

ക്രിസ്തനോടൊന്നായെന്നും വാഴുന്നവർ

കർത്താവേ! പരദേശികളാം ഞങ്ങൾ തൻ ആflാക്കൾ

നിത്യഗാനം പാടാൻ വാഞ്ചിതരായ് മേവുന്ന

തേജ്ജ ിൽ മഹിമയിൽ ശക്തിയിൽ ഗാനം;

അങ്ങു ഭരണമേൽപ്പിക്കും ആ മഹത്ത്വത്തിൻ നാൾവരെ,

വാഴ്ത്തപ്പെട്ട രക്ഷിതാവേ, നീ താൻ ഞങ്ങൾക്കഭയം

നീ സ്വയം നിൻ ബലവും ശക്തിയും

ഞങ്ങൾ തൻ ഉള്ളങ്ങളിൽ പ്രകാശിപ്പിച്ചല്ലോ''.

(ആർ.സി. ചാപ്മേൻ)

ഈ പാട്ട് എല്ലാവരും ചേർന്ന് വളരെ വികാരനിർഭരമായി പാടി. അവസാനത്തെ വരികളും പാടി അതിന്റെ അന്തിമരാഗവും ഉയർന്ന അലയൊലിയായി മാഞ്ഞുകഴിഞ്ഞപ്പോൾ തൊട്ടടുത്തുള്ള പുൽത്ത കിടിയിൽ നിന്ന് ഒരു വാനമ്പാടി പറന്നുപൊങ്ങി അതിന്റെ സന്തോഷ ശരീരം പാടുവാൻ തുടങ്ങി.

സി.ഇ. സ്റ്റുവാർട്ട് മത്തായി 27:59,60, 61 വാക്യങ്ങൾ വായിച്ചതിനു ശേഷം ഇങ്ങനെ പറഞ്ഞു; ഗുരുവിന്റെ ശവസംസ്ക്കാര ശുശ്രൂഷകളും ദാസന്റെ ശവസംസ്ക്കാര ശുശ്രൂഷയും തΩിൽ എന്തൊരു വൈരുദ്ധ്യം എന്ന് നോക്കുക! ഇന് ഈ ദാസന്റെ ശവസംസ്ക്കാര ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിക്കുവാൻ നΩൾ ഇത്രയുമധികം സഹോദരങ്ങൾ ഇവിടെ ഒരുമിച്ച് കൂടിയിട്ടുണ്ട്. അരിമത്യയിലെ യോസേഫ് തന്റെ ഗുരു വിന്റെ ശരീരം അടക്കം ചെയ്യുവാൻ താൻ പാറയിൽ വെട്ടി ഉണ്ടാ ക്കിച്ചതും മുമ്പ് ആരേയും വെച്ചിട്ടില്ലാത്തതുമായ തന്റെ സ്വന്തം പുതി യ കല്ലറയാണ് നൽകിയത്. അവിടെ അവൻ നിക്കോദേമോസിന്റെ സഹായത്തോടെ ഏറ്റവും ഭക്തിബഹുമാനങ്ങളോടെ അവന്റെ ശരീരം അടക്കം ചെയ്തു; എന്നാൽ അവിടെ വിലാപം കഴിക്കുന്നവർ എത്രയോ ചുരുക്കമായിരുന്നു, രണ്ടു സാധുക്കളായ സ്ത്രീകൾ മാത്രം! അത് നΩുടെ ഗുരുവിന്റെ നേർക്കുണ്ടായ നിന്ദയുടെയും താഴ്മയുടെയും എത്രയോ നല്ല നേർചിത്രമാണ് നമുക്ക് കാണിച്ചുതരുന്നത്! ഇവിടെ

106

ഈ ദാസന്റെ ശവക്കല്ലറയ്ക്ക് ചുറ്റും നിൽക്കുന്ന നമുക്ക് ഒാരോരു ത്തർക്കും അദ്ദേഹത്തോടുള്ള സ്നേഹത്താലുളവാകുന്ന സങ്കടദുഃഖ ങ്ങളുണ്ട്. എന്നാൽ ഗുരുവിന്റെ കല്ലറയ്ക്കരികെ കരഞ്ഞുകൊണ്ടിരുന്ന ആ അംഗുലിപരിമിത ഹൃദയങ്ങളിലെ തേങ്ങലുകൾ ഇതുമായി താര തമ്യപ്പെടുത്തുമ്പോൾ ഇതിനേക്കാൾ എത്രയോ വലിയതായിരുന്നു! അവരുടെ ദുഃഖത്തിന്റെ സ്വഭാവവും ആഴവും എത്രയോ വ്യത്യസ്ത മായിരുന്നു! കനത്ത നിരാശ്രയത്വബോധവും അടക്കാനാകാത്ത ദുഃഖ വുമാണ് അവരുടെ ഹൃദയങ്ങളെ ഭരിച്ചിരുന്നത്. കാരണം അവർ തങ്ങ ളുടെ യജമാനനും ഗുരുവുമായവനെ ആ പുതിയ കല്ലറയിൽ അടക്കം ചെയ്തപ്പോൾ, അവരുടെ സകല ആശകളും പ്രതീക്ഷകളുമാണ് അവർ അവിടെ അവനോടൊപ്പം അടക്കം ചെയ്തത്. യിസ്രയേലിനെ വീണ്ടെ ടുപ്പാനുള്ളവൻ അവൻ തന്നേയാണെന്ന് അവർ ഉറച്ച് പ്രതീക്ഷിച്ചിരു ന്നു. എന്നാൽ അവൻ മരിച്ചു, അതിനാൽ അവരുടെ രാജ്യത്തിന്റെ യഥാസ്ഥാനത്തെക്കുറിച്ചുള്ള അവരുടെ സകല പ്രതീക്ഷകളും തകർന്ന ടിഞ്ഞുപോയി. ആ സന്ദർഭത്തിൽ അവർക്ക് പുനരുത്ഥാനത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടായിരുന്നു. അതിനെക്കുറിച്ച് നമുക്ക് അടുത്ത അദ്ധ്യായത്തിലാണ് കാണാൻ സാധിക്കുന്നത്; ആ സമയത്ത് അവർക്കു ണ്ടായ മഹാസന്തോഷത്തക്കുറിച്ച് അവിടെയാണ് കാണുന്നത്. അതേ സമയം, നാം ഇപ്പോൾ ഇവിടെ ഈ ദാസന്റെ കല്ലറയ്ക്ക് ചുറ്റും കൂടി നിൽക്കുമ്പോൾ നΩുടെ കർത്താവ് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന ഉത്തമബോധ്യം നമുക്കുണ്ട്; ഇവിടെ നΩുടെ സങ്കടത്തിൽ നΩുടെ സഖിയായി അവൻ നേΩാടുകൂടെ ഉണ്ടെന്നും, അവൻ നെΩയെല്ലാം ഒരുമിച്ച് ചേർത്ത് സ്വർഗ്ഗത്തിൽ തന്നോടൊപ്പം ഇരുത്തുന്നതിനായി അവൻ വീണ്ടും വരുവാൻ പോകുന്നു എന്നും നമുക്ക് നന്നായിട്ടറി യാം. ഈ പ്രിയനായവനെ ഈ കല്ലറയിൽ അടക്കം ചെയ്യുവാൻ എത്ര വലിയ പ്രത്യാശയോടെയാണ് നാമെല്ലാം ഇവിടെ എത്തിയിട്ടുള്ളത്! പുനരുത്ഥാന പ്രത്യാശയെക്കുറിച്ച് നല്ല ബോധ്യം ലഭിച്ചവരല്ലേ നാം എല്ലാം? അവന്റെ പുനരുത്ഥാനത്താൽ നമുക്ക് ലഭ്യമായിരിക്കുന്ന സകല നന്മകളെയും കുറിച്ച് ഒാർക്കുമ്പോൾ നΩുടെ സങ്കടത്തെ മറികടക്കുന്ന എത്രയോ വലിയ സന്തോഷം നΩുടെ ഹൃദയങ്ങളിൽ തിങ്ങിനിറ യുന്നു!

""മരണത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് നാം മരിച്ചവനെ ക്കുറിച്ചുള്ള സ്തുതി പാടുന്നത് യോഗ്യമായ കാര്യമല്ല. ഈ ഭൂമുഖത്ത് കൂടെ നടന്നവനായ ഒരുവന്റെ പേര് മാത്രമാണ് ഒാർΩിക്കുവാനും

107

സംസാരിക്കുവാനും പുകഴ്ത്തുവാനും യോഗ്യമായിട്ടുള്ളത്; മരണത്തെ ജയിച്ചവന്റെ നാമം, അതിന്റെ മേൽ അധികാരമുള്ളവന്റെ നാമം അവൻ എത്രയും വേഗം നിദ്രകൊണ്ട വിശുദ്ധന്മാരുടെ ശരീരങ്ങളെ കല്ലറക ളിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കുകയും ജീവനോടെ ഈ ഭൂമിയിൽ ശേഷിക്കുന്നവരെ രൂപാന്തരപ്പെടുത്തുകയും ചെയ്തുകൊണ്ട് അവരോ ടൊരുമിച്ച് എന്നേയ്ക്കും തന്നോടുകൂടെ ഇരുത്തുവാൻ പോകുകയാ ണ്. യജമാനനും ഗുരുവുമായവൻ മരിച്ചു, അടക്കപ്പെട്ടു. എന്നാൽ അവൻ ഉയിർത്തെഴുന്നേറ്റു.'' ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ള വർ അവന്റെ വരവിങ്കൽ...''' നാം നΩുടെ പ്രിയ സഹോദരന്റെ ശരീരം ഈ കല്ലറയിൽ അടക്കം ചെയ്യുവാൻ പോകുകയാണ്. ഈ അനുഗ്ര ഹീത ചിന്തകളാലും പ്രത്യാശാവചനങ്ങളാലും നΩുടെ ദുഃഖാർദ്രമാ യിരിക്കുന്ന ഹൃദയങ്ങളിൽ ആശ്വാസം പകരുകയും ധൈര്യപ്പെടുകയും ചെയ്യാം''.

ഏറ്റവും ലളിതമായി നൽകപ്പെട്ട ഈ ലഘുപ്രഭാഷണം അത് ശ്രവിച്ച സകലരുടെയും ഹൃദയങ്ങളിൽ ഒരേ ശക്തിയോടെ പതിഞ്ഞു. ഏകദേശം എഴുന്നുറ് പേർ അവിടെ കൂടിനിൽപ്പുണ്ടായിരുന്നു. ഈ പ്രഭാഷണത്തെത്തുടർന്ന് എച്ച്.എ. ഹാΩണ്ട് തികഞ്ഞ ആflനിറ വോടെ പ്രാർത്ഥിച്ചു. പ്രാർത്ഥനയിൽ അദ്ദേഹം കർത്താവിന്റെ ജന ത്തിന് നൽകിയ അനുഗ്രഹങ്ങളെയും, സകലർക്കും അവനിൽ നൽകിയ ശക്തിയെയും ബലത്തെയും, തക്കസമയത്ത് തന്റെ ജനത്തിന് നൽകുവാൻ കരുതിയിട്ടുള്ള കർത്താവിന്റെ വൻ കരുതലുകളെയും പ്രത്യേകാൽ ഒാർത്തു. തങ്ങളുടെ മദ്ധ്യത്തിൽ നിന്ന് എടുക്കപ്പെട്ട ദൈവ ദാസനെ ദീർഘകാലം ദൈവസഭയുടെ അഭിവൃദ്ധിക്കായി ശുശ്രൂഷ ചെയ്യുവാൻ നൽകിയ കൃപയ്ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രാർത്ഥന അവസാനിച്ചത്. അവന്റെ ശുശ്രൂഷകൾ ദൈവകൃപയുടെ വ്യാപാരത്താലായിരുന്നു, എന്നാൽ മനുഷ്യദൃഷ്ടിയിൽ അത് നില തെറ്റാത്തതായിരുന്നുവെന്നും പ്രാർത്ഥനയിൽ പ്രത്യേകാൽ പരാമർശി ക്കപ്പെട്ടിരുന്നു. ആ പ്രാർത്ഥന സങ്കടം തിങ്ങിനിറഞ്ഞിരുന്ന പല ഹൃദ യങ്ങളെയും ദൈവത്തിന് നന്ദി കരേറ്റുവാൻ ശക്തരാക്കിത്തീർത്തു.

അതിനെത്തുടർന്ന് ദുഃഖാർദ്രമായ ഹൃദയങ്ങൾക്കെല്ലാം ആശ്വാ സവും മാധുര്യവും പകർന്നുനൽകികൊണ്ട് മി.ബ്ള്ത്ത് ഇന്ത്യൻ രാഗ ത്തിൽ ആflീയഗീതങ്ങളിലെ 286-മത്തെ പാട്ട് പാടുവാനാരംഭിച്ചു.

""യേശുവേ പ്രിയ കർത്താവേ,

108

അങ്ങുവേഗം വീണ്ടും വരും!

ഞങ്ങളന്ന്രെത സന്തോഷിക്കും,

യേശുവേ, പ്രിയ കർത്താവേ

അന്നു ഞങ്ങൾ അങ്ങേമുഖം കാണും,

അന്ന് ഞങ്ങൾ അങ്ങേപ്പോലെയാകും;

പിന്നെന്നാളും നിന്നോടൊന്നായ്

യേശുവേ, പ്രിയ കർത്താവേ''

തുടർന്ന് ഡോ.ക്രിസ്റ്റഫർ വൂൾസ്റ്റൺ ഇങ്ങനെ സംസാരിച്ചു: ""നമുക്ക് ഒന്നുചേർന്ന് മൂന്ന് വേദഭാഗങ്ങൾ വായിക്കാം. അതിൽ ആദ്യത്തേത് ഉൽപ്പത്തി 48:21-ാണ്: ""യോസേഫിനോട് യിസ്രയേൽ പറഞ്ഞത്: ഇതാ ഞാൻ മരിക്കുന്നു; ദൈവം നിങ്ങളോട് കൂടെ ഇരുന്ന് നിങ്ങളെ നിങ്ങ ളുടെ പിതാക്കന്മാരുടെ ദേശത്തേയ്ക്ക് മടക്കിക്കൊണ്ടുപോകും''.

""ഇതാ ഞാൻ മരിക്കുന്നു'' എന്ന ഗോത്രപിതാവിന്റെ വാക്കുകൾ കേട്ട് അവന്റെ ചുറ്റും നിന്നവരുടെ കണ്ണുകളിൽ നിന്ന് സ്വാഭാവികമായും കണ്ണുനീർ പൊഴിഞ്ഞിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ കണ്ണുനീർ തൂകാതിരിക്കുന്നത് അസ്വാഭാവികമാണ്. എന്നാൽ ""ദൈവം നിങ്ങ ളോടുകൂടെ ഇരിക്കും'' എന്ന അവന്റെ തുടർന്നുള്ള വാക്കുകൾ കേട്ട പ്പോൾ അവർക്ക് എത്രയധികം ആശ്വാസം ലഭിച്ചിട്ടുണ്ടാകും!

""പ്രിയ സ്നേഹിതരേ, ഇന്നും അങ്ങനെ തന്നേ, ബഹുമാന്യനായ ഈ ദൈവദാസന്റെ കല്ലറയ്ക്ക് ചുറ്റും നാം നിൽക്കുമ്പോൾ നΩുടെ കണ്ണു കളിൽ നിന്നും തീർച്ചയായും കണ്ണുനീർ ഒഴുകിവീഴുന്നുണ്ട് എന്ന് വരാം. അദ്ദേഹത്തിന്റെ മരണം ഇപ്പോൾ സംഭവിക്കരുതായിരുന്നു എന്ന് ചിന്തി ക്കേണ്ട ആവശ്യമില്ല. ദൈവത്തിന്റെ കരങ്ങളിലെ ഇണങ്ങിയ പാത്രം എന്ന നിലയിൽ അദ്ദേഹം നമുക്കെല്ലാവർക്കും വിവിധ നിലകളിൽ എത്രമാത്രം വിലപ്പെട്ടവനായിരുന്നുവെന്ന് ഞാൻ പറയേണ്ടതായ ആവ ശ്യമില്ല. അദ്ദേഹത്തിന്റെ ശബ്ദം നΩുടെ കാതുകളിൽ ഇപ്പോഴും മുഴ ങ്ങുമായിരുന്നുവെങ്കിൽ "ദൈവം നിങ്ങളോടുകൂടെ ഇരിക്കും. എന്ന വാക്കുകളല്ലേ അതു നേΩാടു പറയുമായിരുന്നത്? ഇതിൽ നΩുടെ ഹൃദയങ്ങൾക്ക് ആശ്വാസം കൊള്ളുവാൻ സാധിക്കും. നΩുടെ പ്രിയ സഹോദരൻ ഈ ഭൂമിയോട് വിട പറഞ്ഞു, എന്നാൽ നΩുടെ ദൈവം

109

പോയിട്ടില്ല. അദ്ദേഹത്തിന്റെ ദേഹവിയോഗം അറിയിച്ചുകൊണ്ട് ഒരു സഹോദരൻ എനിക്കയച്ച ടെലിഗ്രാം ലഭിച്ചപ്പോൾ ഈ വേദഭാഗവും മറ്റു രണ്ട് വേദഭാഗങ്ങളും എന്റെ ഹൃദയത്തിലേയ്ക്ക് ഏറ്റവും ശക്തി യോടെ കടന്നുവന്നു. ഞാൻ ഒരു ഇളയ സഹോദരനാണെങ്കിലും ഈ വാക്യങ്ങൾ എന്റെ ഹൃദയത്തെ ആശ്വസിപ്പിച്ചതുപോലെ ദൈവത്തിന്റെ പരിശുദ്ധാflാവ് അതു നിങ്ങളുടെ ഹൃദയങ്ങളെയും ആശ്വസിപ്പിക്കും എന്ന പ്രതീക്ഷയുള്ളതിനാൽ അത് ഇന്ന് ഇവിടെ വായിച്ചുകേൾപ്പി ക്കണമെന്ന് എനിക്ക് തോന്നി.

""രണ്ടാമത്തെ വേദഭാഗം ഫിലിപ്യലേഖനം രണ്ടാം അദ്ധ്യായമാണ്: ""അതുകൊണ്ട് പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പ്പോഴും അനുസരി ച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല, ഇന്നു ദൂരത്തി രിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിപ്പിൻ, ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടാ യിട്ട് പ്രവർത്തിക്കുന്നത്'' (ഫിലി.2:12,13)

""ഇവിടെ പറഞ്ഞിരിക്കുന്നതും അതേ മാധുര്യമേറിയ സത്യമാണ്. പൗലൊസ് അവരെ വിട്ടുപോയിഅവൻ തടവിലാക്കപ്പെട്ടു - എന്നാൽ ദൈവം അവരെ വിട്ടുപോയില്ല. തടവിലാക്കപ്പെട്ട അപ്പൊസ്തലൻ അവ രോടുകൂടെ ഇരുന്ന സമയത്ത് അവർ കാണിച്ചതിനേക്കാളും കൂടുതൽ അനുസരണം തന്റെ അസാന്നിദ്ധ്യത്തിൽ ദൂരത്തിരിക്കുമ്പോൾ, അവൻ കാണിക്കുമെന്ന് അവൻ പ്രതീക്ഷിക്കുന്നു. അവന്റെ അസാന്നിദ്ധ്യം അതിനു കൂടുതൽ സാധ്യതയൊരുക്കി എന്നു കണക്കാക്കാം, കാര ണം, അത് ദൈവം അവരുടെ മേൽ തന്റെ കൃപയും ശക്തിയും വെളി പ്പെടുത്തുവാൻ ഇടയാക്കി. ഇത് പൗലൊസിന്റെ ഹൃദയത്തെ ആശ്വ സിപ്പിച്ചു.

""എന്റെ മന ിലേയ്ക്ക് ഒാടിയെത്തിയ മൂന്നാമത്തെ വേദഭാഗം വെളിപ്പാട് 1-ാം അദ്ധ്യായത്തിൽ നിന്നാണ്: ""അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ട, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ള വനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ എന്നെ ന്നേയ്ക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്'' (വെളി.1:17-18).

""അപ്പൊസ്തലനായ യോഹന്നാന് ഈ സാന്ത്വന വാക്കുകൾ എങ്ങ

110

നെയാണ് അനുഭവപ്പെട്ടത്? പ്രിയപ്പെട്ട സഹോദരങ്ങളെ നമുക്കും ഈ വാക്കുകൾ അത്രയും തന്നേ പൂർണ്ണമായ ചൈതന്യം പകർന്നു നൽകുന്നവയല്ലേ? നിശ്ചയമായും! ഈ സന്ദർഭത്തിലേതുപോലെ മരണം സംഭവിക്കുന്ന ഈ ലോകത്തിൽ നΩുടെ ഹൃദയങ്ങളിൽ ധൈര്യവും ആശ്വാസവും പകർന്ന് നൽകുവാൻ ഈ വാക്കുകളോളം ശക്തമായ മറ്റൊന്നുമില്ല എന്നെനിക്ക് ബോധ്യമുണ്ട്. നാം മരണത്തിന് ഒരിക്കലും പിടിച്ചുവെക്കുവാൻ അസാദ്ധ്യമായ ഒരുവനെയാണ് രുചി ച്ചറിഞ്ഞരിക്കുന്നത്, അവനെയാണ് നാം സ്നേഹിക്കുന്നത്, അവനെ യാണ് നാം മുറുകെ പിടിച്ചിരിക്കുന്നത്, അവനോടാണ് നാം പറ്റി ച്ചേർന്നിരിക്കുന്നത്. അവൻ നമുക്കുവേണ്ടി മരിച്ചു, അവന്റെ പരിശുദ്ധ നാമം വാഴ്ത്തപ്പെടട്ടെ! അവന്റെ മരണത്താൽ നമുക്ക് ജീവൻ ലഭിച്ചുനിത്യജീവൻ, എന്നിരുന്നാലും, ഈ ദിവസത്തിൽ സംഭവിച്ചിരിക്കുന്ന തുപോലെ പലപ്പോഴും മരണം നെΩ ദുഃഖത്തിലാഴ്ത്തുന്ന ഒരു ലോക ത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ അതിന്റെ മദ്ധ്യത്തിൽ നമുക്ക് എത്രയോ വലിയ ആശ്വാസവും ധൈര്യവുമാണ് ലഭിച്ചുകൊണ്ടിരി ക്കുന്നത്!

""അവൻ പറയുന്നു, "ഭയപ്പെടേണ്ട' നാം എന്തിന് ഭയപ്പെടണം? ഈ സഹോദരനും ആ സഹോദരനും നെΩ വിട്ടുപിരിഞ്ഞുപോകു ന്നു. ഈ വാത്സല്യ സഹോദരൻ നΩുടെ മദ്ധ്യത്തിൽ നിന്നു മാറ്റപ്പെ ട്ടു, അതുപോലെ മറ്റുള്ളവരും മാറ്റപ്പെടും; നΩുടെ താങ്ങും തണലു മായിരുന്ന ഈ സഹോദരനെ (മരണം) തട്ടിക്കൊണ്ടുപോയി, മറ്റേ തൊരു സഹോദരനെയും അങ്ങനെ കൊണ്ടുപോകും; എന്നാൽ അവൻ (കർത്താവ്) നΩിൽ ജീവിക്കുന്നു, ഒരിക്കലും മരണമില്ലാത്തവനായി നΩിൽ ജീവിക്കുന്നു. നാം എന്താണ് ഇതിൽ നിന്നും മന ിലാക്കേ ണ്ടത്? നΩുടെ ഹൃദയങ്ങൾ അവങ്കലേയ്ക്കുയർന്ന് വാഴ്ത്തപ്പെട്ട അവന്റെ ചുറ്റും വലയം പ്രാപിക്കുന്നു, അവനിൽ അഭയം പ്രാപിക്കു ന്നു, അപ്പോൾ മരണത്തിന്റെ നിർഭയ കരം അവരെ എപ്പോഴെങ്കിലും തൊടും എന്ന ഭയം അവരെ വിട്ടുമാറുന്നു. ഇല്ല, സഹോദരന്മാരേ, അവൻ ജീവിക്കുന്നു, അവൻ ഇന്നും നാളെയും എന്നെന്നും നΩുടെ ജീവിതത്തിൽ സന്തോഷ വിഷയമായി നΩിൽ നാൾതോറും വളരണം; അവൻ മാത്രമായിരിക്കണം എന്നും നΩുടെ ധ്യാനവിഷയം. ദൈവ ത്തിന്റെ ഈ വിലയേറിയ ദാസനും, നΩുടെ ഈ പ്രിയ സഹോദര നെ, നΩുടെ മദ്ധ്യത്തിൽ നിന്നും മാറ്റിയതിലൂടെ നΩുടെ ദൈവം നെΩ ഗ്രഹിപ്പിക്കുവാനാഗ്രഹിക്കുന്ന കാര്യം, അദ്ദേഹം ക്രിസ്തുവിനെ

111

പിന്തുടർന്ന് പോന്നതുപോലെ തന്നെ നാമും അവനെ (ക്രിസ്തുവി നെ) പിന്തുടരണം എന്നതു മാത്രമല്ല, സർേ∆ാപരി നാം നΩുടെ കർത്താവിനെ മാത്രം നΩുടെ ശ്രദ്ധാവിഷയമാക്കുകയും നΩുടെ സകല ആശ്രയവും ഉറവിടവും അവനിൽ കണ്ടെത്തുകയും ചെയ്യേണം എന്നതുകൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ""ദൈവം നിങ്ങളോടു കൂടെ ഇരിക്കും'' എന്ന ആ പഴയ നിയമ വിശുദ്ധന്റെ വാക്കുകളിൽ നാം ആനന്ദം കണ്ടെത്തുന്നുവെങ്കിൽ നΩുടെ ജീവിതയാത്രയിലെ ആവശ്യങ്ങൾ എന്തായിരുന്നാലും നമുക്ക് അതിനേക്കാളധികമായി ഒന്നും വേണ്ടിവരികയില്ല''.

ഈ വാക്കുകൾ പറഞ്ഞതിനുശേഷം അദ്ദേഹം ഹൃദയത്തകർച്ച യോടെ പ്രാർത്ഥിച്ചു. ഈ ദൈവദാസന്റെ വേർപാടിൽ വേദനിച്ചുകര യുന്ന ഞങ്ങൾക്ക് ദൈവത്തിന്റെ മഹൽ സാന്നിദ്ധ്യബോധം പൂർണ്ണ മായ ആശ്വാസം പകർന്ന് നൽകണമേ എന്നും ആ ബോധ്യം ക്രിസ്തു വിനെയും അവന്റെ ഇഷ്ടത്തെയും കൂടുതലായി അറിഞ്ഞ് അവനോ ടുള്ള ഭക്തിയും സമർപ്പണജീവിതത്തിലും അധികമായി വളരുവാൻ എല്ലാവരേയും ഇടയാക്കണമേ 286-മത്തെ പാട്ട് വീണ്ടും പാടി.

തുടർന്ന സഹോദരൻ ചാൾസ് സ്റ്റാൻലി രണ്ടു വേദഭാഗങ്ങൾ വായിച്ചു: ""നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തിൽ വിശ്വ സിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്; ഇല്ലെങ്കിൽ ഞാൻ നിങ്ങളോട് പറ യുമായിരുന്നു. ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്ത് നിങ്ങളെയും ഇരിക്കേണ്ടതിന് പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും'' (യോഹ.14:1-3).

""സഹോദരന്മാരെ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതി രിക്കരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെ ഴുന്നേൽക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്ര കൊണ്ടവരേയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവ നോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്ക് മുമ്പാകയില്ല എന്ന് ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോട് പറയുന്നു. കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവ

112

ത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശ ത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഈ വച നങ്ങളെക്കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ'' (1 തെ .ക41:13-18).

തുടർന്ന് അദ്ദേഹം (ചാൾസ് സ്റ്റാൻലി) ഇങ്ങനെ പറഞ്ഞു: ""ഈ വേദഭാഗങ്ങളിലും തിരുവെഴുത്തിന്റെ ഇതരഭാഗങ്ങളിലും ഉൾക്കൊ ള്ളിച്ചിരിക്കുന്ന ഈ വിലയേറിയ സത്യം ഇന്ന് ദൈവസഭയിലെ അംഗ ങ്ങളായ ആയിരങ്ങൾക്കും,ഒരു പക്ഷെ, പതിനായിരങ്ങൾക്കും നന്നാ യിട്ടറിയാം. എന്നാൽ ഇപ്പോൾ ഈ കല്ലറയ്ക്ക് ചുറ്റും കൂടിനിൽക്കുന്ന വരിൽ ചിലർക്കെങ്കിലും കഴിഞ്ഞ കാലത്തേയ്ക്ക് തിരിഞ്ഞുനോക്കി ഈ വിലപ്പെട്ട സത്യങ്ങൾ മറന്നു കിടന്നിരുന്ന അല്ലെങ്കിൽ അറിയാതെ മറഞ്ഞുകിടന്നിരുന്ന ഒരു വലിയ കാലഘട്ടത്തെക്കുറിച്ച് ഒാർΩിക്കു വാൻ സാധിക്കും. അതേ, ഇന്ന് പല ജില്ലകളിൽ നിന്നായി ഇവിടെ വന്നു കൂടി നിൽക്കുന്ന നΩിൽ ഒരാൾക്കുപോലും കർത്താവു തന്റെ സഭയെ ചേർക്കുവാൻ വീണ്ടും വരുന്നുഎന്ന സത്യത്തെക്കുറിച്ചോ പരി ശുദ്ധാflാവിന്റെ സ്ഥിരസാന്നിദ്ധ്യം ഇന്ന് ഈ ഭൂമിയിൽ ഉണ്ട് എന്ന വചനസത്യത്തെക്കുറിച്ചോ ഒന്നും അറിയുവാൻ പാടില്ലായിരുന്ന ഒരു കാലത്തെക്കുറിച്ച് ഒാർΩിക്കുവാൻ സാധിക്കും. ഈ മരണസന്ദർഭ ത്തിൽ, ഈ ഭൗതിക ശരീരം കർത്താവിന്റെ കരുതലിനായി ഈ കല്ല റയിൽ അടക്കം ചെയ്യുമ്പോൾ, നെΩ വിട്ടുപിരിഞ്ഞ നΩുടെ ഈ പ്രിയ സഹോദരനെ ഈ വചനസത്യങ്ങളും മറ്റ് അനേക വചനസ ത്യങ്ങളും വീണ്ടെടുത്ത് സഭയ്ക്കു നൽകുവാൻ തന്റെ കൈകളിലെ ഇണങ്ങിയ പാത്രമായി ഉപയോഗിച്ച നΩുടെ ദൈവവും പിതാവുമാ യവന്റെ മഹാ നന്മയെ ഞങ്ങൾ നന്ദിയോടെ ഒാർക്കുന്നു. നΩുടെ കർത്താവ് അവനു പ്രാപ്തി നൽകി എഴുന്നൽപ്പിച്ച് അവനെ സഭ യ്ക്കുതന്റെ ദാനമായി നൽകിയത് നമുക്ക് എത്രയോ ആശ്വാസവും നന്ദിസൂചകവുമായിരിക്കുന്നു. അവൻ ഇപ്പോഴും എപ്പോഴും നേΩാടു കൂടെ ഉണ്ട്. അവന്റെ വചനം നΩിൽ വസിക്കുന്നു. പരിശുദ്ധാflാവ് നേΩാടുകൂടെ വാസം ചെയ്യുന്നു. ഈ പ്രിയ ദൈവദാസന്റെ മരണം നാമെല്ലാവരും ദൈവസഭയ്ക്കു മുഴുവൻ അനുഗ്രഹമായിത്തീരുവാൻ തക്കവണ്ണം സംഗതിയാക്കേണമേ എന്നതായിരിക്കട്ടെ നΩുടെ

113

പ്രാർത്ഥന''.

കർത്താവിന്റെ വീണ്ടും വരവാണ് എന്നും വിശ്വാസികളുടെ മുമ്പി ലുള്ള പ്രത്യാശ ഈ വചനസത്യം ദൈവജനത്തിന്റെ ഹൃദയങ്ങളിൽ പുനഃപ്രതിഷ്ഠിക്കുന്നതിനായി ദൈവം ശരീരം വിട്ടകന്ന ഈ ദൈവ ദാസനെ തന്റെ ബലമുള്ള കൈക്കീഴിൽ ശക്തിയായി ഉപയോഗിച്ചു എന്നും ഈ പ്രത്യാശ നΩുടെ ഹൃദയങ്ങളിൽ എന്നും എക്കാലത്തും കൂടുതൽ കൂടുതൽ പ്രകാശിച്ചുകൊണ്ടിരിക്കും എന്നും ഒാർത്ത് പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം തന്റെ വാക്കുകൾ ഉപസംഹരിച്ചു.

തുടർന്ന് ക്രിസ്റ്റഫർ വൂൾസ്റ്റൺ 324-ാമത്തെ ഗീതം അമേരിക്കൻ രാഗ ത്തിൽ പാടി.

""വരണമേ, കർത്താവാമേശുവേ!

അലയുവാനാവതല്ല തെല്ലുമേ

ദൂരെ ദൂരെയാ ശോഭിതദേശത്തിൽ

കാണും ഞങ്ങളങ്ങയേ മുഖാമുഖമായന്നാൾ

വരണമേ, കർത്താവാമേശുവേ!

വരണമേ കർത്താവാമേശുവേ!

അങ്ങില്ലാതെന്നുമിവിടെ കരയുവതീ ദാസർ

നിന്നെ കൂടാതില്ലൊരു സന്തോഷവും

നീ വന്നാൽ പിന്നൊരു ദുഃഖവും വരാ

വരണമേ വന്നാലുമേശുവേ!

വരണമേ,കർത്താവാമേശുവേ!

ചേർക്കണമേ ഞങ്ങളെ നിന്നോടൊന്നായ്;

ആശയാൽ ഞങ്ങൾ നോക്കിപ്പാർക്കുന്നേ,

നിൻ പ്രകാശത്താൽ നിൻ വഴിയിൽ!

വരണമേ രക്ഷിതാവാമേശുവേ!

114

വരണമേ, കർത്താവാമേശുവേ!

നിൻ ജനത്തെ നിൻ ഭവനത്തിൽ ചേർക്കണമേ;

ചിതറിപ്പാർക്കും നിൻ കൂട്ടമെന്നാൽ,

നിൻ തേജ ിലൊന്നായ് വെളിപ്പെടുവാൻ

വരണമേ, കർത്താവാമേശുവേ!

വേർപാടിന്റെ ദുഃഖം തളംകെട്ടിനിന്ന ആ അന്തരീക്ഷത്തിൽ കർത്താവിന്റെ വരവും സമീപിച്ചിരിക്കുന്നു എന്ന പ്രശോഭിത സത്യം അവിടെ കൂടിനിന്നിരുന്ന അനേക വിശുദ്ധന്മാരുടെ ഹൃദയങ്ങളിൽ തട്ടി പ്രതിഫലിച്ചു.

തുടർന്ന് മൃതദേഹം ഉള്ളടക്കംചെയ്ത പെട്ടി കർത്താവിന്റെ വീണ്ടും വരവിന്റെ നാൾ വരെ വിശ്രമിക്കുന്നതിനായി ശവക്കുഴിയി ലേയ്ക്ക് സഹോദരന്മാർ മെല്ലെ മെല്ലെ താഴ്ത്തിവെച്ചു, ക്രിസ്റ്റഫർ വൂൾസ്റ്റണും ജോൺ ആൽഫ്രഡ് ട്രെഞ്ചുമായിരുന്നു ശിര ിന്റെ ഭാഗത്ത് താങ്ങിപ്പിടിച്ചിരുന്നത്; വാൾട്ടർ വൂൾസ്റ്റണും എച്ച്.എ. ഹാമണ്ടും, ക്യാപ്റ്റൻ കിംഗ്സ്കോട്ടും വലതുഭാഗത്ത് നിന്ന് സഹായിച്ചു. എറ്റ്ചെൽസും ലെസ്ലീ ഹിഗ്ഗിൻസും, റ്റി.റോബോർട്ട്സും ഇടത്തുഭാ ഗത്തുനിന്നും, ഡബ്ല്യു തോംസൺ കാലിന്റെ ഭാഗത്തുനിന്നും താങ്ങി സഹായിച്ചു. വൊർസെസ്റ്റെയിലെ സഹോദരൻ റ്റി.റോബോർട്ട് ശോഭി തവും അനുഗ്രഹീതവുമായ ഉയിർപ്പിൻ നാളിൽ ഉയിർത്തെഴു ന്നേൽക്കുന്ന നാൾവരെ ശരീരം കർത്താവിന്റെ പരിപാലനത്തിനായി സമർപ്പിച്ചു പ്രാർത്ഥിച്ചു. ""ആ നാൾ'' വരെ നാമെല്ലാവരും ഭ്രദമായി കാക്കപ്പെടുന്നതിനു വേണ്ടിയും അദ്ദേഹം അപേക്ഷിച്ചു.

അതിനെത്തുടർന്ന് ഇ.കാർട്ടർ താഴെപ്പറയുന്ന ഗീതം പാടി:

""നിത്യ തേജ ിൽ പ്രഭയാം ദൈവമേ

നിൻ സ്തുതി സത്യമായ് പാടീടട്ടെ?

ക്രൂശിൽ മരിപ്പാൻ താണിറങ്ങിയ കുഞ്ഞാട്ടിൻ

ഗാഥയെയാർക്കു നിശ്ശബ്ദമാക്കാം?

ദൈവമഹത്വത്തിൽ നിന്നിറങ്ങി വന്ന്

115

കാൽവരിയോളം താണു കഷ്ടം സഹിച്ച

ഉന്നതങ്ങളിൽ വാഴുവോനേ, നിന്നെ ഞങ്ങൾ വന്ദിക്കുന്നു.

സ്തുതിഗീതങ്ങൾ നിനക്ക് നിരന്തരം!

വിജയത്തിൽ ഗാഥകളവനു പാടുവിൻ;

പിതാവിനോടൊപ്പമിരിക്കുവോനെ വാഴ്ത്തുവിൻ

അവനു പാടുവിൻവാനവും ഭൂമിയുമാകെ നടുങ്ങട്ടെ

നസറായാൻ മാത്രം വാഴുന്നു''.

ആflരാഗത്തിലായിരുന്നു അത് പാടിയത്, നΩുടെ പ്രിയ സ ഹോദരനെ നΩിൽ നിന്നും എടുത്ത് മാറ്റിയ നΩുടെ കർത്താവിനെ പ്രകീർത്തിക്കുന്ന ഒന്നായിരുന്നു അത്.. അത് കേവലം നിർ∆ികാരത യോടെ പാടിയ ഒരു പാട്ടായിട്ടല്ല അനുഭവപ്പെട്ടത്. അത് ഹൃദയങ്ങ ളിൽ നിന്ന് ഒരേ സ്വരത്തിൽ, ഒരേ രാഗത്തിൽ ഒഴുകിയിറങ്ങിയ ശാന്ത ഗംഭീരമായ, ശോകം ഇടകലർന്ന ഒരു സന്തോഷ സ്തുതിഗീതമായി രുന്നു.

മഹത്വവും, ബഹുമാനവും, പുകഴ്ചയും,ബലവും

എന്നേയ്ക്കും കുഞ്ഞാടിന്!

യേശുക്രിസ്തു നΩുടെ വീണ്ടെടുപ്പുകാരൻ,

ഹല്ലേലൂയ്യ! ഹല്ലേലൂയ്യ!

ഹല്ലേലൂയ്യ! കർത്താവിനെ സ്തുതിക്കുവിൻ!

ഇതോടുകൂടെ സെമിത്തേരിയിലെ ആ യോഗം അവസാനിച്ചു. വേർപാടിന്റെ ദുഃഖം കടിച്ചമർത്തിക്കൊണ്ട് ഒാരോരുത്തരായി പിരി ഞ്ഞുപോയി. പലരും ആ ശവകല്ലറയിലേയ്ക്ക് അവസാനമായി ഒന്നു നോക്കുവാൻ മറന്നില്ല. യജമാനനുവേണ്ടി ഇവിടെ അക്ഷീണ പരി ശ്രമം ചെയ്യുവാൻ ഒരുക്കമുണ്ടായിരുന്ന അവനെക്കുറിച്ച് ഇനി ചിന്തി ക്കേണ്ടതില്ല; ഏതൊരാൾക്കും വിഷമഘട്ടങ്ങളിൽ ഉപദേശത്തിനായും, സങ്കടസമയങ്ങളിൽ ആശ്വാസത്തിനായും ഏതുസമയത്തും ഏതു സാഹചര്യങ്ങളിലും ഒാടിയെത്താൻ സാധിച്ചിരുന്ന ആ വ്യക്തിയെ ഈ ഭൂമിയിൽ ഇനി അന്വേഷിക്കാനാവശ്യമില്ല; അവൻ ഇപ്പോൾ

116

അവനെ സ്നേഹിച്ച അവന്റെ യജമാനന്റെ സന്നിദ്ധിയിലായിരിക്കു ന്നു. ആ കർത്താവിനെക്കുറിച്ചേ നമുക്ക് ഇനി ഒാർക്കേണ്ടതുള്ളൂ.

ഒരു സഹോദരൻ അവിടെ ചായ ഒരുക്കുകയായിരുന്നു. ഡാർബി യുടെ അന്ത്യവാക്കുകൾ ശ്രദ്ധിക്കുവാൻ സാധിക്കാതിരുന്നവർക്ക് വേണ്ടി അത് വായിച്ചുകേൾപ്പിച്ചു.

ദി ലണ്ടൺ & ദക്ഷിണപശ്ചിമ റെയിൽവേ ഒരു ""പ്രത്യേക'' തീവണ്ടി ഒരുക്കി നിർത്തിയിരുന്നു. 6.10 ന് ആ തീവണ്ടി വലിയ ഒരു കൂട്ടത്തെയും വഹിച്ചുകൊണ്ട് ലണ്ടനിലേയ്ക്ക് കുതിച്ചു. അവിടെ ബാക്കിയുണ്ടായിരുന്നവരെല്ലാവരും 7.30 ന് ലാന്റ ്സ് ഡൗൺ റൂമിൽ ഒരുമിച്ചുകൂടിവന്നു.

ഡോ. വൂൾസ്റ്റൺ 79-ാമത്തെ പാട്ട് ആരംഭിച്ചു, ""റെസ്റ്റ് ഒാഫ് ദ സെയിന്റ ്സ് എബവ്''. മി.എച്ച്.എച്ച്. സ്നെൽ 1 ശമുവേൽ 17:50-58 വായിച്ചുകൊണ്ട് കർത്താവായ യേശുവിനെ വിശുദ്ധന്മാരുടെ മുമ്പാകെ ഉയർത്തിക്കാണിച്ചു. തുടർന്ന് അദ്ദേഹം പ്രാർത്ഥിച്ചു. തുടർന്ന് ചാൾസ് സ്റ്റാൻലി നെഹെ.13:4-13, അപ്പൊ.20:28-38 തുടങ്ങിയ വേദഭാഗങ്ങൾ വായിക്കുകയും ഡാർബി കർത്തൃസന്നിധിയിലേയ്ക്ക് ചേർക്കപ്പെട്ട കാര്യവും അവൻ മുഖാന്തരം വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരപ്പെട്ട വചനസത്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും പരാമർശിക്കുകയും ചെയ്തു. അദ്ദേഹം മുഖാന്തരം പ്രകാശിപ്പിക്കപ്പെട്ട വചനസത്യങ്ങളും ദൈവം വെളിപ്പെടുത്തിതന്നിരിക്കുന്ന മറ്റ് വചനസത്യങ്ങളും വ്യാപക മായി പഠിപ്പിക്കുവാൻ ദൈവം സഹോദരങ്ങൾക്ക് ഉത്തരവാദിത്തം വന്നിരിക്കുന്നു എന്ന കാര്യവും അദ്ദേഹം ഒാർΩിപ്പിച്ചു. അതിനുശേഷം ""ജോയ്ൻ ഒാൾ ദി ഗ്ലോറിയസ് നെയിംസ്'' എന്ന പാട്ട് പാടി. തുടർന്ന് മി. റ്റി.റോബർട്ട്സ് അപ്പൊ.പ്ര.17:28 വായിക്കുകയും ""ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും'' അവന്റെ വിശ്വസ്തതയിലും പ്രത്യേക ഊന്നൽ നൽകികൊണ്ട് സംസാരിക്കുകയും ചെയ്തു.

ദൈവം ഇത്രത്തോളം നയിച്ചതിന് സി.ഇ.സ്റ്റ്യൂവാർട്ട് നന്ദിപറഞ്ഞ് പ്രാർത്ഥിച്ചു. അതോടുകൂടെ ആ യോഗം അവസാനിച്ചു.

ഡോ. വൂൾസ്റ്റൺ ഡാർബിയുടെ ഒരു വാക്ക് ആ സന്ദർഭത്തിൽ പ്രത്യേകാൽ സൂചിപ്പിക്കുകയുണ്ടായി: ""ഹൃദയാന്തർഭാഗത്തുള്ള സമാ ധാനത്തിന്റെയും പുറമേയുള്ള ശക്തിയുടെയും രഹസ്യം നന്മയാൽ മാത്രമേ എപ്പോഴും സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.

117

എച്ച്. എ. ഹാΩണ്ടിന്റെ കല്ലറയുടെ കവാടം. ഹാΩണ്ടിന്റെ "സൺഡ്രിഡ്ജ്' എന്ന വിശ്രമഭവനത്തിലായിരുന്നു ജെ.എൻ.ഡി. തന്റെ അവസാന നാളുകൾ കഴിച്ചുകൂട്ടിയത് ഹാΩണ്ട് ബ്രദ്റൻ സമൂഹത്തോട് ചേർന്നുവരുന്നതിന് മുമ്പ് ആംഗ്ലിക്കൻ സഭയിലെ ഒരു ശുശ്രൂഷകനാ യിരുന്നു. ബൂൺ മൗനത്തിൽ ഡാർബിയുടെ കല്ലറയുടെ സമീപത്തുള്ള പല കല്ലറകളും ബ്രദ്റൻ സമൂഹത്തിൽപ്പെട്ട സഹോദരന്മാരുടെയും സഹോദരിമാരുടെയും കല്ലറകളാണ്.

ഇതിനുശേഷമാണ് വില്യം കെല്ലി യോഹന്നാന്റെ എഴുത്തുകളെ ക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ എഴുതിയത് എന്നത് ശ്രദ്ധേയമാണ്. യോഹന്നാന്റെ സുവിശേഷം, യോഹന്നാന്റെ ലേഖനങ്ങൾ യോഹന്നാ നുണ്ടായ വെളിപ്പാട് (3 ശീർഷകങ്ങൾ).

മറ്റൊരു രേഖയിൽ ഈ ശവസംസ്ക്കാര ശുശ്രൂഷയിൽ 800 നും 900 നും ഇടയിൽ ആൾക്കാർ സംബന്ധിച്ചതായി കാണുന്നു. സ്കോട്ലന്റ ്, അയർലന്റ ്, എന്നീ ദേശങ്ങളിൽ നിന്നും ഇംഗ്ലണ്ടിന്റെ നാനാദേശങ്ങളിൽനിന്നും ധാരാളം സഹോദരങ്ങൾ എത്തിയിരുന്നു. ഇംഗ്ലണ്ടിൽനിന്നും ഏകദേശം 300 നും 400 നും ഇടയിൽ സഹോദര ങ്ങൾ പങ്കെടുത്തതായി കണക്കാക്കുന്നു.

118