Chapter 10 of 32
വില്യം ന്യൂമാനും ബഞ്ചമിൻ വിൽസ് ന്യൂട്ടനും
പ്രൊഫസർ ഫ്രാൻസിസ് വില്യം ന്യൂമാൻ, ബഞ്ചമിൻ വിൽസ്, ന്യൂട്ടൻ, ഡോ. എഡ്വേർഡ് ക്രോണിൻ, ജോർജ്ജ് വിഗ്രാം, ജോർജ്ജ്
മുള്ളർ, വില്യം കെല്ലി ആദിയായവർ പല സ്ഥലങ്ങളിലായി ഡാർബി യുമായി അടുത്തു പ്രവർത്തിച്ചിട്ടുണ്ട്.
ഡാർബിയുടെ ചെറുപ്രായത്തിൽ തന്നെ ഫ്രാൻസിസ് ന്യൂമാനു മായി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ, ഒരു ആംഗ്ലി ക്കൻ പുരോഹിതനായിരുന്നു. അദ്ദേഹം കത്തോലിക്കാ സഭയിൽ ചേർന്നു. അവിടെ കർദ്ദിനാൾ ന്യൂമാൻ ആയി. രണ്ടാം വത്തിക്കാൻ കൂടി, കത്തോലിക്കാ സഭയിൽ പല പരിഷ്കാരങ്ങൾ നടപ്പാക്കിയതും കർദ്ദിനാൾ ന്യൂമാൻ ആയിരുന്നു. അദ്ദേഹം ഇന്നും വിശ്വ്രപസിദ്ധനായ ഒരാളാണ്.
ഫ്രാൻസിസ് ന്യൂമാൻ ഒാക്സ്ഫോർഡിൽ നിന്നും ഡബിൾ ഒന്നാം ക്ലാസ് നേടി, മഹാബുദ്ധിമാനാണെന്ന് തെളിയിച്ചു. ഡാർബി യുമായുള്ള ബന്ധം, ന്യൂമാനെ ദൈവീക ചിന്തകളിൽ ഊർജ്ജസ്വല നാക്കി. 1830ൽ ഒരു മിഷനറിയായി അദ്ദേഹം ആന്തണി ഗ്രോവ്സിന്റെ കൂടെ ബാഗ്ദാദിൽ പോയി. ഡാർബിയുടെ സ്വാധീനം ഇല്ലാതിരുന്ന
ആ സമയത്ത് ന്യൂമാൻ ദുരുപദേശങ്ങളുടെ കെണിയിൽ വീണു. യേശു ക്രിസ്തുവിന്റെ ദൈവത്വത്തെ ചോദ്യം ചെയ്തു. 1850ൽ ക്രിസ്തീയ വിശ്വാസത്തിനെതിരായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഇതിന്
മറുപടിയായി 1853ൽ ""അവിശ്വസ്തതയുടെ വിവരക്കേട്'' എന്ന പേരിൽ ഡാർബി ഒരു പുസ്തകം എഴുതി.
59
ജോൺ ന്യൂമാൻ, ഒരു ഉറച്ച കത്തോലിക്കാ വിശ്വാസിയായി. ഇംഗ്ലീഷ് സാഹിത്യത്തിൽ അദ്ദേഹത്തിന്റെ ലേഖന ശൈലികൾ ആഴ മേറിയ മുദ്രപതിപ്പിച്ചിട്ടുണ്ട്. ന്യൂമാൻ സഹോദരന്മാർ സുവിശേഷ താത്പര്യമുള്ളവരായി ജീവിതം ആരംഭിച്ചെങ്കിലും ഒരുവൻ നിരീശ്വ രനും, ജ്യേഷ്ഠൻ, ആചാരങ്ങളുടെ അടിമത്വത്തിൽ വീണ് ദുരുപദേശ ങ്ങളുടെ വലയിൽ കുടുങ്ങി ലോക്രപസിദ്ധിയാർജ്ജിക്കുകയും ചെയ്തു. എന്നാൽ, ഡാർബിക്ക്, ലോകത്തിലെ സ്ഥാനമോ, അംഗീകാരമോ, പ്രസിദ്ധിയോ ഒന്നും കാര്യമല്ലായിരുന്നു. യേശുക്രിസ്തുവും, വചന സത്യവും പിതാവിന്റെ മഹത്വവുമായിരുന്നു ഡാർബിയുടെ ഏക ലക്ഷ്യം. താഴെ വിവരിക്കുന്നത് പ്രൊഫസർ ന്യൂമാൻ ഡാർബിയെ പ്പറ്റി എഴുതിയിരിക്കുന്ന വിവരണമാണ്:
""ഡാർബിയെ പരിചയപ്പെട്ടപ്പോൾ മുതൽ അദ്ദേഹം എന്നിൽ അഗാധമായ സ്വാധീനം ചെലുത്തി.""െഎറിഷ് പുരോഹിതൻ'' എന്ന് അദ്ദേഹത്തെ സംബോധന ചെയ്യുവാൻ ഞാൻ താൽപര്യപ്പെടുന്നു. ഡാർബിയുടെ ശരീരലക്ഷണങ്ങൾ കണ്ടാൽ ഏത് മനുഷ്യനും ദയ തോന്നുന്ന രീതിയിലായിരുന്നു. ഒട്ടിയ കവിൾത്തടം, ക്ഷീണിച്ചു ചുവന്ന കണ്ണുകൾ, ക്ഷൗരം ചെയ്യാത്ത മുഖം, ശ്രദ്ധയില്ലാത്ത വസ്ത്രധാരണം ഇങ്ങനെയുള്ള ഒരാളുടെ രൂപം ഒരു ഭവനത്തിലെ മുറിയിൽ ഇരിക്കു ന്നത് ചിന്തിക്കാനേ കഴിയുന്നില്ല. ഡാർബി "ലിമെറിക്’ എന്ന സ്ഥല ത്തായിരുന്നപ്പോൾ, ഭിക്ഷക്കാരനാണെന്ന് തെറ്റിദ്ധരിച്ച് അരച്രകം
നൽകിയതായി ഞാൻ കേട്ടിട്ടുണ്ട്. യഥാർത്ഥ കഥയാണോ, അഥവാ ആരെങ്കിലും കെട്ടിച്ചമച്ച കഥയാണോ എന്ന് എനിക്കറിഞ്ഞു കൂടാ. യൂണിവേഴ്സിറ്റിയിലെ ഏറ്റവും ഉന്നതനിലവാരത്തിൽ പാസായ ശേഷം ബാരിസ്റ്ററായിരുന്ന അദ്ദേഹത്തിന്, ചീഫ് ജസ്റ്റീസ് അടുത്ത ബന്ധുവാ യിരുന്ന ആ കാലത്ത് ലോക്രപകാരം ഏറ്റവും ഉന്നതസ്ഥാനത്തെത്താ മായിരുന്നു. എന്നാൽ, തന്റെ കഴിവുകൾ സത്യത്തെ പരാജയപ്പെടു ത്തുവാൻ ഉപയോഗിക്കുകയില്ലെന്ന് ഡാർബി നിശ്ചയിച്ചു. വിശകലന ബുദ്ധിയിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും അതീവബു ദ്ധിമാനായിരുന്നെങ്കിലും, ഉത്തമ സ്വഭാവത്തിന്റെ ഉടമയും, ദയാലുവും മൃദുലചിന്താശീലനും സ്വയം ത്യജിച്ചവനുമായിരുന്നു അദ്ദേഹം. ആംഗ്ലി ക്കൻ സഭയിൽ പുരോഹിതനായ സമയത്ത് വിക്ക്ളോകുന്നിൻ പുറത്ത് പാവപ്പെട്ടവരുടെ ഇടയിൽ ശുശ്രൂഷ ആരംഭിച്ചു. അദ്ദേഹത്തിന്റെ താണ ജീവിതരീതിയിൽ ആദ്യം എനിക്ക് വെറുപ്പുണ്ടായിരുന്നെങ്കിലും, എന്റെ ആ ധാരണ തെറ്റാണെന്ന് എനിക്ക് ബോധ്യമായി. ലോകത്തോടുള്ള
60
ഡാർബിയുടെ വെറുപ്പുകൊണ്ടാണ് അപ്രകാരം ജീവിച്ചതെന്ന് എനിക്ക് മന ിലായി. സന്യാസിയെപ്പോലെ സർവസംഗപരിത്യാഗിയായി ജീവി ച്ചതുമൂലം ആ പ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ മദ്ധ്യേ പ്രവർത്തി ക്കുവാൻ വളരെ വഴികൾ തുറന്നുകിട്ടി. ഡാർബിയുടെ സ്ഥാനത്ത് മറ്റുള്ള മഹാന്മാർ ആയിരുന്നെങ്കിൽ, അയർലൻഡിലെ കത്തോലിക്ക രെയെല്ലാം, പ്രൊട്ടസ്റ്റന്റുകാരാക്കുന്നതിൽമാത്രം ശ്രദ്ധചെലുത്തുമായി രുന്നു. വേദപുസ്തകമല്ലാതെ വേറൊന്നും വായിക്കുകയില്ലായിരുന്നു. ഒരു പ്രായമായപ്പോൾ മറ്റെല്ലാ വായനകളും അദ്ദേഹം നിർത്തി. ഒരി ക്കൽ ഒരാൾ ഡാർബിയോട് സംസാരിക്കുന്നതു ഞാൻ ശ്രവിച്ചു. ധനി കനാകുവാൻ ശ്രമിക്കുന്നതു നല്ലതല്ല, എന്നാൽ, മക്കൾക്കുവേണ്ടി ധനം ആവശ്യത്തിന് സമ്പാദിക്കുന്നതിൽ കുഴപ്പമില്ല. അപ്പോൾ ഡാർബി പ്രതിവചിച്ചു: എനിക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നെങ്കിൽ അവരുടെ അഹോവൃത്തിക്ക്, അവർ കല്ലുവെട്ടുകയോ മറ്റേതു പണിയോ ചെയ്ത് ജീവിക്കേണ്ടി വന്നേനേം. പിതാവെന്ന നിലയിൽ സുവിശേഷവും ദൈവമാർഗവും നൽകുക എന്നതാണ് ഒരു പിതാവിന്റെ ഉത്തമധർΩം. വ്യക്തിപരമായി ഡാർബിയുടെ ഈ അഭിപ്രായത്തോടു യോജിക്കു ന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ നിശ്ചയദാർഢ്യത്തെ ഞാൻ അഭിനന്ദിക്കുന്നു. രാഷ്ട്രമീമാംസ, തത്വജ്ഞാനം, സയൻസ് എന്നീ വിഷയങ്ങൾക്ക് വൃഥാ സമയം കളയുന്നതിൽ അർത്ഥമില്ല. യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചത്തിൽ അതെല്ലാം ചവറാണെന്ന് ഡാർബി എന്നെ ഗ്രഹിപ്പിച്ചു.
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്, പ്രസംഗങ്ങൾ ജീവിത ത്തിൽ പാലിച്ച ഒരു വ്യക്തിയെ കാണുന്നത്. മറ്റുള്ളവർ അധരസേ വനം ചെയ്യുമ്പോൾ ക്രിസ്തുമാർഗം പ്രസംഗത്തിലല്ലാതെ ജീവിത ത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു. അതുപോലെ വേദപുസ്തക ത്തിലെ എല്ലാ ഭാഗത്തിനും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് വിശ്വസി ക്കുന്ന ആരെയും, എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഞാൻ ഒരി ക്കൽ അദ്ദേഹത്തോട് ഇപ്രകാരം ചോദിച്ചു: ""പുതിയ നിയമത്തിലെ ഏതെങ്കിലും ഭാഗം അന്നത്തെ സാഹചര്യമനുസരിച്ച് തൽകാലത്തേക്ക് എഴുതിയതാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? ഉദാഹരണത്തിന് ത്രോവാസിൽ ഇട്ടിട്ടുപോയിരുന്ന പുതപ്പും പുസ്തകങ്ങളും, വിശേ ഷാൽ ചർΩ ലിഖിതങ്ങളും കൊണ്ടുവരണമെന്ന് 2 തിമോ. 4:13ലെ ഭാഗം പൗലോസ് എഴുതിയതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?''
ആ വാക്യം ഇല്ലായിരുന്നെങ്കിൽ എന്തെങ്കിലും നഷ്ടം വരുമായി
61
രുന്നോ? അപ്പോൾ ഡാർബി വളരെ ദൃഡമായി ഇപ്രകാരം മറുപടി നൽകി. ആ വാക്യം ഇല്ലായിരുന്നെങ്കിൽ എന്റെ ഭവനത്തിലുള്ള ല്രൈബറി മുഴുവൻ ഞാൻ വിൽക്കുമായിരുന്നു. എല്ലാ വാക്യവും നിത്യ മായി ഇരിക്കുവാനായി പരിശുദ്ധാflാവ് നമുക്ക് നൽകിയതാണ്'' എന്ന് പ്രതിവചിച്ചു. ഈ മഹാന്റെ ജീവിതത്തിലെ പല കാര്യങ്ങളോടും എനിക്ക് വിയോജിപ്പ് ഉണ്ടെങ്കിലും, എന്റെ ജീവിതത്തിൽ ആദ്യമായി ട്ടാണ് ഒരു മഹാന്റെ കൂടെ ഇടപഴകാൻ സാധിച്ചതെന്ന് ഞാൻ കരു തുന്നു.'' ന്യൂമാന്റെ ഈ വാക്കുകൾ ഡാർബിയുടെ വ്യക്തിപ്രഭാവത്തെ എടുത്തു കാട്ടുന്നവയാണ്.
ബഞ്ചമിൻ ന്യൂട്ടൻ
ബഞ്ചമിൻ വിൽസ് ന്യൂട്ടൻ, ഡാർബിയെ ആദ്യമായി 1930ൽ ഒാക്സ്ഫോർഡിൽ വച്ച് കണ്ടുമുട്ടി, ന്യൂട്ടനായിരുന്നു ഡാർബിയെ
ആദ്യമായി പ്ലിമത്തിലേക്കു ക്ഷണിച്ചത്. പ്ലിമത്തിൽ പ്രവർത്തനം വളരെ ശക്തിയാർജ്ജിച്ചു. എല്ലാ ഭവനങ്ങളിൽ നിന്നും, ഒരാളെങ്കിലും ബ്രദറൺ മീറ്റിംഗിൽ പങ്കെടുക്കുമായിരുന്നു. വിനോദങ്ങളിലുള്ള താൽപര്യക്കുറവുമൂലം പ്ലിമത്തിലുള്ള തിയറ്ററുകൾ മൂന്നു വർഷത്തേക്ക് അടച്ചിടേണ്ടിവന്നു. മിക്കപേരും വേർപെട്ട ഒരു ജീവിത ശൈലി ആഗ്ര ഹിച്ചിരുന്നു. തിയറ്ററിന്റെ ഉടമ ശ്രതുത കാണിക്കുന്നതിനു പകരം, വേർപെട്ട ഒരു വിശ്വാസി ആയിത്തീരുകയും ചെയ്തു. ധനവാന്മാരും ദരിദ്രരും എന്ന ഉച്ചനീചത്വം ഒന്നും ഇല്ലായിരുന്നു. സാധാരണ വസ്ത്രധാരണം, ലളിത ജീവിതരീതിയായിരുന്നു എല്ലാവരും അനുക രിച്ചത്.
ശാന്തനിർഭരവും സമാധാനവും വിശുദ്ധി കലർന്നതുമായിരുന്നു അന്നത്തെ യോഗങ്ങൾ. മധുരമായ ഗാനങ്ങൾ മൃദുസ്വരത്തിൽ ഭക്തി നിർഭരമായി ആലപിക്കുമ്പോൾ അവിടെ ദൈവസാന്നിദ്ധ്യം ഉണ്ടെന്ന് എല്ലാവർക്കും ബോദ്ധ്യമായിരുന്നു. ഹൃദയത്തിൽനിന്നുള്ള പ്രാർത്ഥ നകളായിരുന്നു അവ. വചനം ആഴമായി പഠിക്കുവാൻ പരിശുദ്ധാflാ വിന്റെ നിയ്രന്തണത്തിലും ശക്തിയിലും ആശ്രയിക്കുവാൻ എല്ലാവരും തീരുമാനിച്ചു.
വിശ്വാസികൾ അന്യോന്യം ഭവനങ്ങൾ സന്ദർശിക്കുകയും ഒരു മിച്ച് താമസിക്കുകയും ചെയ്യുക പതിവായിരുന്നു. എല്ലാവരും അന്യോന്യം ഏകോദരസഹോദരങ്ങളെപ്പോലെ സഹായിച്ചിരുന്നു. അവർ കൂടിവരവുകൾക്ക് ഒരു നാമവും നൽകിയില്ല. മറ്റുള്ളവർ അവരെ
62
പ്ലിമത്തിൽ നിന്നുള്ള സഹോദരന്മാർ എന്ന് അഭിസംബോധന ചെയ്തതുകൊണ്ട്, അവരെ പ്ലിമത്ത് ബ്രദറൺ എന്ന് മറ്റുള്ളവർ വിളിക്കുവാൻ തുടങ്ങി. പ്ലിമത്തിലെ കൂടിവ രവാണ് ആദ്യം വളരെ പ്രസിദ്ധമായതും.
ഡാർബി പ്ലിമത്തിൽ ക്ലാസുകൾ എടു ത്തുവെങ്കിലും, വളരെ നാൾ അവിടെ തുടർന്നില്ല. അടുത്ത രണ്ടു വർഷങ്ങൾ ഒാക്സ്ഫോർഡ് പല പ്രാവശ്യം സന്ദർശി ക്കുകയും ലണ്ടനിലും സ്കോർട്ട്ലണ്ടിലും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.
പരിശുദ്ധാflാവിന്റെ വലിയ ആfl പകർച്ച ഉണ്ടാവുകയും അനവധി രോഗികൾ സൗഖ്യമാകുകയും, അന്യ ഭാഷയിൽ സംസാരിക്കുകയും ചെയ്തുകൊണ്ട്, വലിയ ഒരു ഉണർവ് സ്കോട്ട്ലണ്ടിൽ നടക്കുന്നതായി ഡാർബി കേട്ടു. ഡാർബി അതെല്ലാം നേരിൽ കണ്ട് അന്വേഷണം നടത്തി. എന്നാൽ, ആ ബഹളങ്ങളൊന്നും വചനാനുസരണമല്ല എന്ന നിഗമനത്തിൽ ഡാർബി എത്തിച്ചേർന്നു.

ഒന്നാം നൂറ്റാണ്ടിൽ അടയാള വരങ്ങൾ നൽകിയതും അന്യഭാഷയിൽ സംസാരിച്ചതും രോഗികളെ സൗഖ്യമാക്കിയതും, അത്ഭുതങ്ങൾ നൽകി യതും ലോകം ദൈവീക ശക്തി മന ിലാക്കുവാനും, ക്രിസ്ത്യാനി കൾക്കുള്ള അനുഗ്രഹങ്ങൾ കാണുന്നതിനുമായിരുന്നു (1 കൊരി.14:22). അത്ഭുതങ്ങളെല്ലാം തന്നെ താൽകാലികങ്ങളായിരുന്നു. പരിശുദ്ധാflാ വിനെക്കുറിച്ചുള്ള ശരിയായ ഈ ഉപദേശം ഡാർബി പഠിപ്പിച്ചു.
വേർപാട് പ്രസ്ഥാനം തുടങ്ങിയ നാലു പേരും പ്ലിമത്തിൽ നിന്ന് പോയിക്കഴിഞ്ഞപ്പോൾ ന്യൂട്ടന്റെ സ്വാധീനം വളരെ വർദ്ധിച്ചു. വളരെ കഴിവുകളും സാമർത്ഥ്യമുള്ളവനും, വാക്ചാതുര്യമുള്ളവനുമായിരുന്നു ബ്രദർ ന്യൂട്ടൻ. കഴുകന്റെ മൂക്കും, രാജകീയ പ്രൗഢിയുമുള്ള മുഖഭാ വവും ഏതു മനുഷ്യനെയും ആകർഷിക്കുന്നതായിരുന്നു. ആദ്യ സമ യങ്ങളിൽ ന്യൂട്ടന്റെ പഠിപ്പിക്കലുകളുടെ തെറ്റുകൾ പലരും മന ിലാ ക്കിയില്ല. പ്ലിമത്തിൽത്തന്നെ ബ്രദറുകാരുടെ ഉപദേശങ്ങൾക്കെതിരായി ന്യൂട്ടൻ ദുരുപദേശങ്ങൾ പഠിപ്പിക്കുവാൻ തുടങ്ങി.
ഡാർബിയും, ന്യൂട്ടനും അനവധി കോൺഫറൻസുകളിൽ ഒരു മിച്ച് പങ്കെടുത്തിരുന്നു. എന്നാൽ, പുതിയ നിയമസഭ, അതിന്റെ
63
സ്വഭാവം, ഭരണ്രകമം, വിളി, പ്രവചന വിഷയങ്ങൾ ഇങ്ങനെ എല്ലാ റ്റിനും, ന്യൂട്ടന് ഡാർബിയുടെ ഉപദേശങ്ങളോട് വലിയ എതിർപ്പു ണ്ടായി. അന്നുവരെ യൂറോപ്പിലുണ്ടായിരുന്ന reformed/puritan ഉപദേ ശത്തിന്റെ കടുത്ത വക്താവായിരുന്നു ന്യൂട്ടൺ. ന്യൂട്ടന്റെ അളിയനായ
S.P. Tregelles (ട്രെഗലസ്) ന്യൂട്ടനെ ശക്തിയായി പിൻതാങ്ങി. ജോർജ്ജ് മുള്ളറും ന്യൂട്ടനും ട്രെഗലസും സഭ മഹോപ്രദവത്തിൽകൂടി കടന്നു
പോകുമെന്ന് വിശ്വസിച്ചവരായിരുന്നു.
1853ൽ ബൈബിൾ മൂല്രഗന്ഥ നിരൂപകനായി ചിര്രപതിഷ്ഠ നേടിയ എസ്.പി. ട്രെഗലസ് പ്ലിമത്ത് മീറ്റിംഗിൽ
ചേർന്നു. വിഗ്രാമിന്റെ ഇംഗ്ലീഷ് മാൻസ് ഗ്രീക്ക് (1839), ഹീബ്രു കൺകോർഡൻസുകളുടെ (1843) എഴുത്തിന്റെ ആദ്യഘട്ടങ്ങളിൽ ട്രെഗലസ് അദ്ദേഹത്തെ സഹായിച്ചിരുന്നു. വിഗ്രാം അൻപ
തിനായിരം പൗണ്ട് ഇതിന്റെ പ്രസിദ്ധീകരണ ത്തിന് നൽകി. ഇന്നും ലോക്രപസിദ്ധമായ ഗ്രീക്ക്, ഹീബ്രു കൺകോർഡൻസ് വിഗ്രാം പ്രസിദ്ധീക രിച്ചതാണ്.
ന്യൂട്ടനും വലിയ ഒരു ഗ്രന്ഥകാരനായിരുന്നു. അദ്ദേഹം തൊണ്ണൂറ്റി മൂന്നു വയ ുവരെ ജീവിച്ചിരുന്നു. വേർപാട് പ്രസ്ഥാനത്തിൽ നിന്ന് മാറിയതിന്ശേഷം ഒരു സ്വത്രന്തസഭയുടെ പാസ്റ്ററായി, അദ്ദേഹത്തിന്റെ പഴയ ഉപദേശങ്ങൾ പഠിപ്പിക്കുവാൻ തുടങ്ങി. ന്യൂട്ടന്റെ ദുരുപദേശ ങ്ങൾ അദ്ദേഹം പിൻവലിച്ചു, തന്മൂലം ന്യൂട്ടനും കൂട്ടരുമായി സഹകരി ക്കണമെന്ന് ജോർജ്ജ് മുള്ളറും കൂട്ടരും ശാഠ്യം പിടിച്ചു. എന്നാൽ ന്യൂട്ടൻ പല ഉപദേശങ്ങളും പിൻവലിച്ചെങ്കിലും, യഥാർത്ഥ പശ്ചാ ത്താപം വന്നില്ല എന്ന് ഡാർബി വാദിച്ചു. ഡാർബിയുടെ അനുമാനം ശരിയായിരുന്നെന്ന് ചരിത്രം പിന്നീട് തെളിയിച്ചു. ന്യൂട്ടൻ അവസാനം പാസ്റ്ററായി, ബ്രദറൺ ഉപദേശത്തോടു സാമ്യമില്ലാത്ത ഒരു സഭ സ്ഥാപിച്ചു. കേരളത്തിൽ ന്യൂട്ടനെ പിൻതാങ്ങുന്ന ചിലർ ചരിത്രം ശരിക്കും മന ിലാക്കാത്തവർ ആണെന്ന് പല ലേഖനങ്ങളിൽ കൂടി എനിക്ക് മന ിലായിട്ടുണ്ട്. ന്യൂട്ടന്റെ ഉപദേശങ്ങളോടു പൊരുത്തപ്പെ ടുന്ന വേറൊരു സഭ സ്ഥാപിക്കണം. വേർപാടു പ്രസ്ഥാനത്തെ തകിടം മറിക്കുവാൻ സാത്താൻ ഉപയോഗിച്ച ഒരായുധമായിരുന്നു ബ്രദർ ന്യൂട്ടൻ.

64
ന്യൂട്ടന്റെ ഉപദേശമനുസരിച്ച് അബ്രഹാം മുതലുള്ള എല്ലാവരും സഭയുടെ അംഗങ്ങളാണ്. ഡാർബിയുടെ ഡിസ്പെൻസേഷനൽ ഉപ ദേശവും ഉൽപ്രാപണം മുതലായ പഠിപ്പിക്കലും വിവരമില്ലാത്ത ഊഹാ പോഹങ്ങൾ ആയിരുന്നു എന്ന് ന്യൂട്ടൺ പ്രചരിപ്പിച്ചു. ഡാർബി പഠി പ്പിച്ചതുപോലെ, സഭ പഴയ നിയമകാലത്ത് മറഞ്ഞിരുന്നതും പുതിയ നിയമത്തിൽ ദൈവം പ്രത്യേകം രൂപീകരിച്ച ഒരു കൂട്ടവുമാണെന്നുള്ള തത്വത്തോട് ന്യൂട്ടൻ വിയോജിച്ചു.
പവേഴ്സ് കോർട്ട് കൊട്ടാരത്തിൽ നടന്ന യോഗങ്ങളിൽ, സർ എഡ്വേർഡ് ഡന്നിയും ഡാർബിയും സഭയുടെ ഉൽപ്രാപണത്തിനു ശേഷം ദാനിയേലിന്റെ എഴുപതാമത്തെ ആഴ്ചവട്ടം ആരംഭിക്കുമെന്ന ആശയം ആദ്യമായി പഠിപ്പിച്ചു. ജി.വി വിഗ്രാമും, ജെ.ജെ. ബല്ലറ്റും പ്രവചനങ്ങളുടെ താക്കോലായി ഇതിനെ സ്വീകരിച്ചു. ഇങ്ങനെ തുടർച്ച യായ ഭിന്നതയാൽ ഈ ബൈബിൾ ക്ലാസുകളിൽ നിന്നും ന്യൂട്ടന് വിടപറയേണ്ടി വന്നു.
ന്യൂട്ടന്റെ വേറെ ചില ഉപദേശങ്ങൾ
യേശുക്രിസ്തു ജനനം മൂലം, പാപിയായ മനുഷ്യന്റെ ഒരു സന്താ നമെന്ന നിലയിലും, ഒരു യഹൂദനെന്ന നിലയിലും ന്യായ്രപമാണ ങ്ങൾ ലംഘിച്ചവരുടെ അനന്തരഗാമിയായി ജനിച്ചു. ഒരു പ്രതിനിധി യായിട്ടല്ല. പ്രത്യുത, അവരിൽ ഒരുവനായി, അവൻ ഈ സ്ഥാനം നിമിത്തം പരിണത ഫലങ്ങളെ നേരിട്ടു. മാനസാന്തരപ്പെടാത്ത ഒരു തെരഞ്ഞെടുപ്പു പ്രാപിച്ച മനുഷ്യന്റെ അനുഭവങ്ങൾ ക്രിസ്തുവിനു ണ്ടായി. യേശുക്രിസ്തുവിന്റെ സ്വന്ത പ്രവർത്തിയാൽ പിതാവിനെ തൃപ്തിപ്പെടുത്തേണ്ടി വന്നു. മുകളിൽ പ്രസ്താവിച്ച പരിണത ഫല ങ്ങളിൽ നിന്നും അവൻ സ്വയം രക്ഷിക്കുകയും ന്യായ്രപമാണത്തിൻ കീഴിലുള്ള തന്റെ ജീവനെ, ആ അവസ്ഥയിൽ നിന്ന് വിടുവിക്കുകയും ചെയ്തു. ഇതുമൂലം അവൻ പരിഹാരമായി ക്രൂശിൽ മരിക്കേണ്ടി വന്നു. ശാപത്തിനും കോപത്തിനും അവൻ കൂട്ടാളിയായി. ന്യായ്രപമാണം അനുഷ്ഠിച്ചുകൊണ്ട് ആ സ്ഥാനത്തുനിന്നും സ്വയം സ്വത്രന്തനായി. അവന്റെ ജീവിതത്തിലെ ആദ്യത്തെ മുപ്പതു വർഷങ്ങളിൽ അവൻ സഹി ച്ചതു അവന്റെ ആflാവിലുള്ള ദൈവത്തിന്റെ ശിക്ഷയായിരുന്നു. എഡ്വേർഡ് ഇർവിംഗും, ന്യൂട്ടൻ പഠിപ്പിച്ചതുപോലെ ക്രിസ്തുവിനെ പ്പറ്റി പഠിപ്പിച്ചിരുന്നു. യേശുക്രിസ്തുവിൽ പാപം ഇല്ലായിരുന്നെങ്കിലും പാപ പ്രകൃതിയാലാണ് യേശു ജനിച്ചതെന്നു ന്യൂട്ടനും ഇർവിംഗും
65
പഠിപ്പിച്ചു. ന്യൂട്ടന്റെ പഠിപ്പിക്കലിന്റെ ഒരു സംക്ഷിപ്ത വിവരണം താഴെ നൽകുന്നു.
യേശുക്രിസ്തു വീഴ്ച പറ്റിയ സ്ത്രീയിൽ നിന്നും ജനിച്ചതു മൂലം 1.
വീഴ്ചയുടെ പരിണത ഫലങ്ങൾക്കു ഭാഗഭാക്കായി. ഈ പാപ സ്വഭാവവുമായി ബന്ധപ്പെട്ടതുമൂലം അവൻ മരണത്തിന്റെ അവ കാശിയായി. ഇതു ഒരു ശിക്ഷയായി പരിഗണിക്കാം.
ആദ്യം മനുഷ്യരുടെ എല്ലാം പിതാവെന്ന നിലയിൽ (Federal 2.
head) യേശുക്രിസ്തുവും ആദാമിനോടുള്ള ബന്ധത്തിൽ പാപ ങ്ങളുടെ ഫലത്തിനിരയായി. റോമൻ 5:12 പറയുന്ന പ്രകാരം, മനുഷ്യന്റെ പാപം യേശുക്രിസ്തു സഹിക്കേണ്ടി വന്നു.
ഒരു യഹൂദനായി ലംഘിക്കപ്പെട്ട ന്യായ്രപമാണത്തിൻ കീഴിൽ 3.
കർത്താവായ യേശു ജനിക്കുകയും; ആ സ്ഥാനത്തു തന്നോടു ബന്ധപ്പെട്ടതായി ദൈവം കണക്കാക്കുകയും ചെയ്തു. തൻമൂലം സീനായിയുടെ ഭയങ്കരതകൾ, തകർന്ന ന്യായ്രപമാണത്തിന്റെ സന്തതി എന്ന നിലയിൽ അവന്റെ മേൽ ചുമത്തി.
ദൈവത്തിൽ നിന്ന് ദൂരസ്ഥനായി ജനിച്ച യേശുവും അതുപോ 4.
ലെയുള്ളവരും ദൈവത്തെ കണ്ടെത്തുവാനായി പരിശ്രമിക്കു മ്പോൾ ദൈവം അവനെ കാണുകയും സ്വന്തമാക്കുകയും ചെയ്യും.
യേശുക്രിസ്തുവിന് ഈ വിദൂരത ഭയങ്കരമായിരുന്നു. പാപ 5.
കുലത്തിൽ ജനിച്ചവനെന്ന ബന്ധം വളരെ യാഥാർത്ഥ്യമായിരുന്നു. ദൈവം യേശുവിനെ വിടുവിക്കുന്നതുവരെ, മരണശിക്ഷയും ദൈവ ത്തിന്റെ കോപവും ശാപവും യേശുക്രിസ്തുവിനെ ശിക്ഷിക്കു ന്നതിനായി ഉപയോഗിച്ചു.
ദൈവത്തിന്റെ കൈ ഭാരമായിരുന്നതിനാൽ ക്രിസ്തുവിന്റെ 6.
കഷ്ടാനുഭവങ്ങളോടുള്ള ബന്ധത്തിൽ വിലാപങ്ങൾ മൂന്ന്, സങ്കീർത്തനങ്ങൾ ആറ്, മുപ്പത്തിയെട്ട്, എൺപത്തിയെട്ട് മുതലായ ഭാഗങ്ങൾ യേശുക്രിസ്തുവിന്റെ നിലവിളിയായി രേഖപ്പെടു ത്തിയിരിക്കുന്നു.
ന്യായ്രപമാണം പാലിക്കമൂലം അതിന്റെ പരിണത ഫലത്തിൽ 7.
നിന്നും ക്രിസ്തു രക്ഷപെട്ടു. യോഹന്നാൻ സ്നാപകന്റെ കീഴിൽ സ്നാനപ്പെട്ടതു മുതൽ വേറൊരു അനുഭവവും ഭാവവും യേശു
66
ക്രിസ്തുവിനുണ്ടായി. യേശുക്രിസ്തുവിനുണ്ടായ വ്യത്യാസം, സീനായ് മലയും സീയോൻ മലയും തΩിലുള്ള വ്യത്യാസം പോലെയായിരുന്നു. ന്യായ്രപമാണവും കൃപയും തΩിലുള്ള അന്തരം.
യേശുക്രിസ്തു തെരഞ്ഞെടുക്കപ്പെട്ടവനെങ്കിലും, ഒരു അവിശ്വാ 8.
സിയുടെ അനുഭവങ്ങളിൽകൂടി യേശു കടന്നുപോയി. ഡാർബിയും കൂട്ടരും, ശക്തിയായി മുകളിൽ പറഞ്ഞ ഉപദേശ
ങ്ങളെ എതിർത്തപ്പോൾ ന്യൂട്ടൻ മിക്ക ഉപദേശങ്ങളും പിൻവലിക്കുക യുണ്ടായി. പത്ഥ്യോപദേശം പഠിപ്പിക്കുന്ന യഥാർത്ഥ വേർപാടുകാർ വിശ്വസിക്കുന്ന ഒരു കാര്യം ഇതിനോടുള്ള ബന്ധത്തിൽ പ്രസ്താവി ക്കുന്നു.
പിതാവുമായുള്ള സംബന്ധം യേശുക്രിസ്തു ഒരിക്കലും വിച്ഛേ ദിച്ചിരുന്നില്ല. ക്രൂശിൽ കിടന്ന മൂന്നു മണിക്കൂർ സമയം പിതൃപുത്ര ബന്ധം താൽകാലികമായി മാറ്റിവച്ചു എന്ന് കരുതുന്നില്ല. നΩുടെ പാപപരിഹാരത്തിനായി ദൈവം അവനെ ഏല്പിച്ചു കൊടുത്തു. എന്റെ പിതാവേ, എന്റെ പിതാവേ, നീ എന്നെ കൈവിട്ടതെന്ത് എന്ന് യേശു പ്രാർത്ഥിച്ചിരുന്നെങ്കിൽ നΩുടെ രക്ഷ സാദ്ധ്യമാകുകയില്ലായിരുന്നു. പുത്രനെന്ന നിലയിൽ പിതാവ് യേശുവിനെ കൈവിട്ടില്ല. യോഹ ന്നാന്റെ സുവിശേഷം 10: 30 വാക്യ്രപകാരം പിതാവും പുത്രനും തΩിൽ എപ്പോഴും അഴിയാത്ത, പരിപൂർണ ബന്ധത്തിലായിരുന്നു.
തൻമൂലം, യേശുക്രിസ്തുവും പിതാവും തΩിലുള്ള ബന്ധത്തിന് ഒരി ക്കലും ഒരു വിഘ്നവും സംഭവിച്ചിട്ടില്ല.
ഡാർബി ന്യൂട്ടനെ വെറുത്തിരുന്നോ?
അസൂയമൂലമാണ് ഡാർബി ന്യൂട്ടനെ എതിർത്തതെന്ന് തെളി യിക്കുവാൻ ചിലർ, ചില ഡാർബി വിരുദ്ധ പുസ്തകത്തിലെ കാര്യ ങ്ങൾ കോപ്പിയടിച്ച് പ്രസിദ്ധീകരിക്കാറുണ്ട്. ന്യൂട്ടൻ മിടുക്കനായിരുന്നു സംശയമില്ല. എന്നാൽ ഡാർബിക്ക് ഏത് കാരണത്താലാണ് ന്യൂട്ടനോട് അസൂയ തോന്നേണ്ടത്? കേരള ഗവർണർക്ക്, ഒരു ഡിസ്ട്രിക്ട് കല ക്ടറോട് അസൂയ തോന്നി എന്ന് പറയുന്നതിന് തുല്യമാണ്, ഈ അജ്ഞതകൾ എഴുതിപ്പിടിപ്പിക്കുന്നത്. കൂടാതെ ""ഡാർബി ന്യൂട്ടനു മായി നേരിട്ടു വാദ്രപതിവാദത്തിന് തുനിഞ്ഞില്ല. കാരണം ഡാർബിക്ക് ന്യൂട്ടനെ തോൽപ്പിക്കുവാൻ, വചനത്തിൽ തെളിവില്ലായിരുന്നു'' ഇത്
67
എഴുതിയ കേരളത്തിലെ ഒരു ബ്രദറുകാരൻ, ഇപ്പോഴും വചനത്തിൽ തെളിവില്ലാതെ ഡാർബി പഠിപ്പിച്ച ഉൽപ്രാപണം, സഭ, ആയിരമാണ്ട് വാഴ്ച ഇവയൊക്കെ പഠിപ്പിക്കുന്ന ബ്രദറൺ സഭയിൽ നിൽക്കുന്നത് ബുദ്ധിശൂന്യമല്ലെ? അങ്ങനെയുള്ളവർ ന്യൂട്ടന്റെ ഉപദേശങ്ങൾ ഉൾക്കൊ ള്ളുന്ന കൂടിവരവുകൾ കേരളത്തിൽ തുടങ്ങണം. ഇന്ന് ലോകത്തിലെ ഒാപ്പൺ ബ്രദറൺകാർ ഡാർബിയുടെ ഉപദേശങ്ങൾ ഏകദേശം 80%വും എക്സ്ക്ലൂസീവ് (Exclusive) ബ്രദറൺകാർ 95%വും സ്വീകരി ക്കുന്നു. ഡാർബി ന്യൂട്ടനെയോ, വേറെ ആരെയും വെറുത്തിരുന്നില്ല.
ഡാർബിയുടെ വലിയ മഹാfl്യം നമുക്ക് ഒരു കാര്യത്തിൽ നിന്ന് മന ിലാക്കാം. തെറ്റായ ഉപദേശങ്ങളെ നഖശിഖാന്തം ഡാർബി എതിർ ത്തു. താഴെപ്പറയുന്ന സംഭവങ്ങൾ ഈ സത്യം വെളിപ്പെടുത്തും. ദുരു പദേശം നാം എതിർക്കുമ്പോൾ ഒരു വ്യക്തിയെ, വ്യക്തിപരമായി ആക്ര മിക്കരുതെന്ന് ഡാർബിക്കു നിർബന്ധമുണ്ടായിരുന്നു.
ന്യൂട്ടനെ ""evil teacher" എന്നാണ് ഡാർബി വിശേഷിപ്പിച്ചിരു ന്നത്. "Watchword and Truth' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റ റായിരുന്ന ഡോ. കാമറൺ ഇപ്രകാരം വിവരിക്കുന്നു.
“ഏകദേശം നാല്പതു വർഷങ്ങൾക്കു മുമ്പ് ഡാർബി ന്യൂയോർക്കിലായിരുന്നപ്പോൾ എന്നോടൊപ്പം ഇരിക്കുമ്പോൾ,
ഡാർബി ""പ്രിയപ്പെട്ട എന്റെ സഹോദരൻ ന്യൂട്ടൻ” എന്ന് പ്രസ്താ വിച്ചു. അപകടകാരി, ദുരുപദേശ പ്രവാചകൻ എന്നീ കഠിന വാക്കു
കൾ കഴിഞ്ഞ കാലങ്ങളിൽ ന്യൂട്ടനെതിരെ ഉപയോഗിച്ചിട്ട് ഇപ്പോൾ എങ്ങനെ ഇത്രയും സ്നേഹമേറിയ രീതിയിൽ ന്യൂട്ടനെപ്പറ്റി പറയു വാൻ കഴിയുമെന്ന് അത്ഭുതത്തോടെ ഞാൻ ചോദിച്ചു. അപ്പോൾ ഡാർബി പറഞ്ഞു ""ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭക്തനായ മനുഷ്യനാണ് ബ്രദർ ന്യൂട്ടൻ''. ന്യൂട്ടൻ ഇത്രയും നല്ലവനായിരുന്നെ ങ്കിൽ പിന്നെ എന്തിന് ഈ കോലാഹലങ്ങൾ സൃഷ്ടിച്ചു എന്ന് ഞാൻ ഡാർബിയോടു ചോദിച്ചു. അപ്പോൾ ഉടൻ ഡാർബി ഇപ്രകാരം മറു പടി നൽകി. “ഒാ, എന്നാൽ നΩുടെ അനുഗ്രഹിക്കപ്പെട്ട കർത്താ വിന്റെ ദൈവീകത്വത്തെപ്പറ്റി ദൈവഭൂഷണം പഠിപ്പിച്ചത്, ഞാൻ പ്രതി
കരിക്കേണ്ടതായി വന്നു''.
രണ്ടാമത്തെ സംഭവം, Fry collection എന്ന് പേരുള്ള സമാഹാര ത്തിൽനിന്ന് ലഭിച്ച ഡാർബിയുടെ ഒരു കത്താണ്, ന്യൂട്ടനും
ഡാർബിയും തെറ്റി അകന്നതിന് ശേഷം നടന്ന സംഭവമാണ്. ബ്രദർ
68
ന്യൂട്ടൻ രോഗിയാണെന്ന വാർത്ത കിട്ടിയപ്പോൾ ന്യൂട്ടന്റെ ഭാര്യയ്ക്ക് ഡാർബി അയച്ച കത്താണിത്. ന്യൂട്ടന്റെ ഭാര്യയ്ക്ക് ലഭിച്ച കത്തിൽ, ന്യൂട്ടനെ ഒാർത്ത് ദുഃഖിക്കാത്ത ദിവസങ്ങൾ എനിക്കില്ല. ബ്രദർ ന്യൂട്ട നുവേണ്ടി ഞാൻ നിരന്തരം പ്രാർത്ഥിക്കുന്നു. എന്റെ അന്വേഷണം അദ്ദേഹത്തെ അറിയിക്കണം. ഞാൻ ഒരിക്കൽ അദ്ദേഹത്തെ ശക്ത മായി എതിർത്തത് എന്റെ ദൈവത്തോടുള്ള കടപ്പാടു കൊണ്ടുമാത്ര മാണ്. ദൈവം ബ്രദർ ന്യൂട്ടനും സഹോദരിക്കും ദയ കാണിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സഹോദരന്റെ എല്ലാവിധ അനുഗ്രഹങ്ങൾക്കു മായി എന്റെ പ്രാർത്ഥന. കർത്താവിൽ J.N.D.
ഈ രണ്ടു സംഭവങ്ങളിൽ നിന്നും, ഡാർബി ഒരു ആദർശത്തിന് വേണ്ടി പോരാടിയ ധീരൻ ആണെന്ന് തെളിയുന്നു. വേറെ രീതിയിൽ കാണുന്നവർ ക്രിസ്തുവിന്റെ ന്യായാസനത്തിൽ എല്ലാം ശരിയായി വിധിക്കുന്നവന്റെ മുമ്പിൽ ഭരമേൽപിക്കുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
69