Chapter 9 of 32
ഡാർബിയുടെ മരണം
1882 ഏപ്രിൽ 29ന് ഡാർബി താൻ പ്രിയം വച്ചിരുന്ന കർത്താ
വിന്റെ സന്നിധിയിലേക്കു പോയി. തന്റെ മരണത്തിന്റെ ചില ആഴ്ച കൾക്കു മുമ്പ്, ഡാർബിയെ ആംഗ്ലിക്കൻ സഭയിലെ ഒരു പുരോഹിത നായിരുന്ന ബ്രദർ ഹാമണ്ടിന്റെ ബൗൺമത്തിലുള്ള വസതിയലേക്കു കൊണ്ടുവന്നു. ശവസംസ്കാര ദിവസം, ബ്രദർ ഹാമണ്ടിന്റെ വസതി യിൽ നടന്ന ഒരു പ്രാർത്ഥനാ യോഗത്തിൽ വിശ്വാസികൾക്കായി അന്ത്യയാത്ര പറഞ്ഞുകൊണ്ടുള്ള ഡാർബി നേരത്തെ തയാറാക്കി വച്ചി രുന്ന കത്തു വായിച്ചു. അതിന്റെ കോപ്പികൾ വിശ്വാസികൾക്ക് വിത രണം ചെയ്തു. സെമിത്തേരി ഗെയിറ്റിൽനിന്നും കുഴിമാടത്തിലേക്കു നല്ല ദൂരമുണ്ടായിരുന്നു. അനവധി സഹോദരന്മാർക്ക് ശവമഞ്ചം വഹി ക്കണമെന്ന താത്പര്യമുണ്ടായിരുന്നു. ദൂരം നല്ലതുപോലെ ഉണ്ടായി രുന്നതിനാൽ അനവധി സഹോദരന്മാർക്ക് ശവമഞ്ചം വഹിക്കാനുള്ള ഭാഗ്യം ലഭിച്ചു. വൻ ജനാവലി ഉണ്ടായിരുന്നെങ്കിലും, അന്തരീക്ഷം ഏറ്റവും ശാന്തവും ഭക്തിനിർഭരവുമായിരുന്നു. ഒരു മിലിറ്ററി ശവസം സ്ക്കാരംപോലെ പാദങ്ങൾ വയ്ക്കുന്ന ശബ്ദം മാത്രമേ കേൾക്കു വാൻ സാധിച്ചുള്ളു. ഒരു മിനിറ്റു നിശബ്ദതയ്ക്കു ശേഷം, ബ്രദർ ആഡം ""ഒാ സന്തോഷ പ്രഭാതം'' എന്നാരംഭിക്കുന്ന ഗാനം ആലപിച്ചു. ബ്രദർ സി.ഇ. സ്റ്റ്യൂവർട്ട് മത്തായി 27:57-60 വായിച്ചു. യജമാനന്റെ (യേശു ക്രിസ്തുവിന്റെ) ശവസംസ്കാരവും അവന്റെ ദാസന്റെ (ഡാർബിയുടെ)
സംസ്കാരവും തΩിലുള്ള അന്തരം സംബന്ധിച്ചു ചില വാക്കുകൾ സംസാരിച്ചു. കർത്താവിന്റെ കല്ലറയ്ക്കരികെ നിന്നവർക്ക് അവരുടെ
57
പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നു തോന്നി. യജമാനന്റെ മരണം മൂലം ദാസന്റെ ശരീരം ഉയിർപ്പിനായി കല്ലറയ്ക്ക് ഏൽപ്പിച്ചു കൊടുക്കുന്നതു ഇന്നു നമുക്ക് എത്രയോ വ്യത്യസ്തമാണ്. അടുത്തതായി ബ്ര. ഹാമണ്ട് പ്രാർത്ഥിച്ചു. എഡിൻബർഗിൻ നിന്നുള്ള ഡോ. വോൾഡൻ ഉല്പ. 48:21 ന്റെ ഒരു ഭാഗം വായിച്ചു. ""യോസഫിനോട് യിസ്രായേൽ പറഞ്ഞത്,
ഇതാ ഞാൻ മരിക്കുന്നു, ദൈവം നിങ്ങളോടുകൂടെ ഇരുന്നു’ എന്ന ഭാഗം വായിച്ചു. അനന്തരം ഫിലി. 2:12, 13; വെളി 1 :17,18 എന്നീ ഭാഗങ്ങൾ വായിച്ചു. ബ്ര. സ്ലീത്ത് “നീ വേഗം മടങ്ങിവരും” എന്ന ഗാനം പാടി. പിന്നീടു ബ്ര. ചാൾസ് സ്റ്റാൻലി യോഹ. 14:1-3; 1 തെ , 4:14-17 ഭാഗങ്ങളിൽ നിന്നും ഉൽപ്രാപണത്തെക്കുറിച്ചും വായിച്ചു. യേശുക്രിസ്തുവിന്റെ മദ്ധ്യാകാശ വരവ് ലോകത്തിന് മന ിലാക്കി
കൊടുത്ത സഹോദരനാണ് ഡാർബിയെന്ന് ചുരുങ്ങിയ വാചകത്തിൽ സൂചിപ്പിച്ചു. ഡോ. ക്രിസ്റ്റഫർ വോൾസ്റ്റൺ ""കർത്താവായ യേശുവേ വരേണമേ'' എന്ന മറ്റൊരു ഗാനം ആലപിച്ചു. സഹോദരന്മാർ ശവ പ്പെട്ടി കല്ലറയിലേക്കു താഴ്ത്തി വച്ചു. വോർസെസ്റ്ററിൽ നിന്ന് വന്ന ബ്രദർ. റോബർട്ട്സ് പ്രാർത്ഥിച്ചു. “അനന്ത മഹത്വത്തിന്റെ ശോഭ” എന്ന ഗാനം പാടി. പിന്നീട് മഹത്വം, ബഹുമാനം, സ്തുതിയും,
ശക്തിയും എന്ന സ്ത്രോത്ര ഗീതത്തോടെ ശവസംസ്കാരം പര്യവ സാനിച്ചു.
രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം സ്നേഹി തർ അവിടെ ഉണ്ടായിരുന്നു. ലണ്ടനിലേക്ക് S.W റയിൽവേ, നഗരത്തിൽ നിന്നു വന്നവരെ തിരിച്ചുകൊണ്ടുപോകുവാൻ വൈകുന്നേരം പ്രത്യേക
സർവീസ് ക്രമീകരിച്ചു. കർത്താവിന്റെ വിലയേറിയ ദാസന്റെ വിശ്രമ സ്ഥലത്തിന്റെ അടയാളമായി ഒരു വലിയ പരന്ന കല്ല് അവിടെ നിർΩി ച്ചിരുന്നു. ആ കല്ലിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു:
ജോൺ നെൽസൺ ഡാർബി അപ്രസിദ്ധനും സുപ്രസിദ്ധനു മായി 1882 ഏപ്രിൽ 29 ന് എൺപത്തി ഒന്നാമത്തെ വയ ിൽ കർത്താ വിനോടു കൂടെയിരിപ്പാനായി വിട്ടുപിരിഞ്ഞു (2 കൊരിന്ത്യർ 5:1) കർത്താവെ എനിക്കു നിന്നെ മാത്രം മതി. ഇതു മാത്രമായിരിക്കട്ടെ
എന്റെ ജീവിതം. അപ്രസിദ്ധനായി ഭൂമിയിൽ നിന്നെ സേവിച്ച് പിന്നീട് സ്വർഗ്ഗീയ ഭാഗ്യം പങ്കുവയ്ക്കുന്നു.
58