Chapter 5 of 32
ഡാർബിയുടെ സ്വഭാവവും ആദർശങ്ങളും
മറ്റേതൊരു മനുഷ്യനേയുംപോലെ ഡാർബിക്കും ചില കുറവു
കൾ ഉണ്ടായിരുന്നു. ഒരു വ്യക്തി രക്ഷിക്കപ്പെടുമ്പോൾ, ചില മാറ്റ ങ്ങൾ ആ വ്യക്തിയിലുണ്ടാകുന്നു. ചില വ്യക്തികളിൽ വലിയ രൂപാ ന്തരങ്ങൾ നമുക്കു കാണുവാൻ കഴിയും. എന്നാൽ വേറെ ചില വ്യക്തി കളിൽ ബാഹ്യമായ ഒരു മാറ്റവും നമുക്കു കാണുവാൻ കഴിഞ്ഞെന്നു വരികയില്ല. ഒരു വ്യക്തി രക്ഷിക്കപ്പെടുമ്പോൾ പുതിയൊരു സൃഷ്ടി യായിത്തീരുന്നുവെങ്കിലും, അവരുടെ വ്യക്തിപരമായ സ്വഭാവവിശേഷം അപ്പോഴും അവർ നിലനിർത്തുന്നു. വിശ്വാസവീരന്മാരോടുള്ള ബന്ധ ത്തിൽ എബ്രായർ 13:7 ഉദ്ധരിക്കുന്നതു നാം കേൾക്കാറുണ്ട്. '' നിങ്ങ ളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഒാർത്തു
കൊൾവിൻ; അവരുടെ ജീവാവസാനം ഒാർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ''. നΩുടെയിടയിലുള്ള മഹാന്മാരുടെ, പ്രത്യേക രീതി കളും ശീലങ്ങളും അനുസരിക്കാനല്ല, അവരുടെ വിശ്വാസം അനുകരി ക്കാനാണ് ഈ വാക്യം പ്രസ്താവിക്കുന്നത്. ചിലരുടെ ശീലങ്ങൾ നല്ലതോ ചീത്തയോ ആയിരിക്കാം. ഒരാളുടെ ശീലം അയാൾക്കു തന്നെ നല്ലതായിരിക്കാം. എന്നാൽ വേറൊരാളെ അനുകരിക്കുമ്പോൾ, ഭാവി ക്കുന്നവന് നല്ലതായിരിക്കണമെന്നില്ല.
ഡാർബി പ്രാർത്ഥിക്കുമ്പോൾ ശബ്ദം വ്യക്തമാകാൻ അദ്ദേഹ ത്തിന്റെ തൊണ്ട ശരിയാക്കാറുണ്ടായിരുന്നു. വേറൊരു കൂട്ടർ പ്രാർത്ഥി ക്കുമ്പോൾ ഡാർബി ചെയ്യുന്നതുപോലെ അവരുടെ തൊണ്ട ശരിയാ ക്കുന്ന രീതി ഉണ്ടായിരുന്നതായി മാക്സ് എസ്. വെറംചക് എന്ന ചരി
38
ത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായ അനുകരണത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു സംഭവം ഡാർബി വിശദീകരിച്ചിട്ടുണ്ട്. ഒരു കനേഡിയൻ യാത്രയിൽ തന്റെ കണ്ണടകൾ പൊട്ടുകയും, ഒരാൾ വേറൊരു കണ്ണട ഡാർബിക്ക് സΩാനിക്കുകയും ചെയ്തു. ആ കണ്ണട യുടെ ഫ്രയിമിൽ സ്വർണ്ണ നിറമുള്ളത് ഡാർബി ശ്രദ്ധിച്ചിരുന്നില്ല. ബാർബഡോസ് (കരീബിയൻ ദ്വീപസമൂഹങ്ങളിൽപ്പെട്ട ഒരു സ്ഥലം) എന്ന സ്ഥലത്തെ ഒരു സഹോദരൻ, ഇതു കണ്ടിട്ടു തന്റെ വിരലിൽ സ്വർണ്ണമോതിരം അണിയാൻ തുടങ്ങിയിട്ട് ഇപ്രകാരം പ്രസ്താവിച്ചു: ""എന്റെ മോതിരം, ഡാർബിയുടെ സ്വർണ്ണ കണ്ണാടിയുമായി തുലനം ചെയ്യുമ്പോൾ ഒരു പ്രശ്നമേയല്ല.'' ഇതറിഞ്ഞയുടൻ, ഡാർബി ആ കണ്ണട ഉപേക്ഷിച്ച് പഴയതുപോലെയുള്ള ഒരു സാധാരണ കണ്ണട അദ്ദേഹം വാങ്ങി.
ഇത്തരം പ്രവണതകൾ എല്ലാ മനുഷ്യരിലും കാണാം. എന്നാൽ ഇന്ത്യക്കാരിൽ സാധാരണയിൽ കൂടുതലായി അനുകരണ സ്വഭാവം ഉണ്ട്. പല പ്രസംഗകർ, അവർ മഹാന്മാരാണെന്ന് കരുതുന്ന വ്യക്തി കളുടെ പ്രസംഗശൈലികളും സ്റ്റേജിൽ നിൽക്കുമ്പോൾ കാണിക്കുന്ന അംഗവിക്ഷേപങ്ങളും, ശബ്ദവും അനുകരിക്കുമ്പോൾ അനുകരിക്കുന്ന ആ വ്യക്തി അവനെ സൃഷ്ടിച്ച ദൈവത്തെ അവഹേളിക്കുകയാണ്. ദൈവം ഒരിക്കലും ഒരു ഡ്യൂപ്ലിക്കേറ്റ് സൃഷ്ടിച്ചിട്ടില്ല. ഒാരോ വ്യക്തി യേയും ചില പ്രത്യേക ദൗത്യവുമായിട്ടാണ് ദൈവം സൃഷ്ടിച്ചിരിക്കു ന്നത്. ഞാൻ വേറൊരാളെ അനുകരിക്കുമ്പോൾ എന്റെ കഴിവിനെ ഞാൻ മന ിലാക്കാതെ എന്റെ പ്രത്യേക കഴിവുകൾ ഒരിക്കലും പ്രയോജന പ്പെടുത്താതെ, ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടാൽ എത്ര ദയനീയ മായിരിക്കും. കേരളത്തിലെ ഒരു യുവ്രപസംഗകൻ അദ്ദേഹത്തിന്റെ ആരാധ്യപുരുഷനായ ഒരു പ്രസംഗകന്റെ പ്രസംഗത്തെ അനുകരിക്കു ന്നതു ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹീറോ ആയ ഉപദേശിയുടെ നടപ്പും ചേഷ്ഠകളും ഈ യുവ ഉപദേശി അനുകരി ക്കുന്നതു കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി. അങ്ങനെ കേര ളത്തിൽ ക്ലോണിംഗ് ചെയ്തതുപോലെ അനുകരിക്കുന്ന പല വ്യക്തി കളേയും നമുക്കു കാണുവാൻ കഴിയും.)
പ്രമുഖരായ ചിലരുടെ മാനദfiം എടുത്തു നാം ചെയ്യുന്ന കാര്യ ങ്ങളെ നാം ന്യായീകരിച്ചിട്ടില്ലേ?. ഒരു ആflീയനായ വ്യക്തിക്ക് ഇങ്ങ നെയൊക്കെ ചെയ്യാമെങ്കിൽ നമുക്കും, അവരെപ്പോലെ പ്രവർത്തിക്കാ
39
മെന്ന് നാം ചിന്തിക്കാറുണ്ട്. കണ്ണടകൾ സ്വർണ്ണം പൂശിയിരുന്നതായി ഡാർബി ചിന്തിച്ചിരുന്നില്ല. ഒരു സന്യാസിയെപ്പോലെ ജീവിതം നയിച്ച അദ്ദേഹത്തിന് ഇപ്രകാരമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയം ഇല്ലാ യിരുന്നു. എന്നാൽ, ബാർബഡോസിലെ സഹോദരൻ അവൻ സ്വർണ്ണ മോതിരം ധരിക്കുന്നതു ഡാർബിയുടെ സ്വർണ്ണം പൂശിയ കണ്ണാടിമൂല മാണെന്ന് ന്യായീകരിച്ചു. അങ്ങനെ സ്വർണ്ണ കണ്ണടകൾ ഒരു ഇടർച്ച യായി സാത്താൻ ഉപയോഗിച്ചു. ബാർബഡോസിലെ സഹോദരൻ ഡാർബിയുടെ വിശ്വാസത്തെ അനുകരിച്ചിരുന്നെങ്കിൽ, അദ്ദേഹം വ്യത്യ സ്തനായി പെരുമാറിയേനേം. ആഭരണങ്ങൾ ധരിക്കുന്നതും, മോതി രമണിയുന്നതും ഇടർച്ചയും ജഡാഭിലാഷത്തിന് വഴങ്ങുന്നതുമാണെന്ന് ഡാർബി വിശ്വസിച്ചിരുന്നു. അതു മൂലമാണ് ഇംഗ്ലണ്ടിലെ ധനാഢ്യ രായ വിശ്വാസ വനിതകൾ അവരുടെ ആഭരണങ്ങൾ വിറ്റ് സുവിശേഷ വേല ചെയ്യുന്ന സുവിശേഷകന്മാർക്ക് സാമ്പത്തിക സഹായം ചെയ്തത്.
പല വിമർശകരും പല ന്യൂനതകളും ഡാർബിയിൽ ചുമത്തിയി ട്ടുണ്ട്. എങ്കിലും, മറ്റാരേയും പോലെ ഒരാളായിരുന്നു അദ്ദേഹവും. ഒരു ന്യൂനതയും ഇല്ലാത്ത വ്യക്തിയായി അദ്ദേഹത്തെ ഉയർത്തിക്കാ ട്ടുന്നതു മൗഢ്യമാണ്. ക്രിസ്തുവിന്റെ മഹത്വം വെളിപ്പെടുന്നതിനു പകരം ശോഭനമായൊരു സമൂഹം പടുത്തുയർത്തി തന്റെ പേരു നില നിർത്തുവാൻ ആഗ്രഹിച്ച ഉത്കർഷേച്ഛയുള്ള ഒരു വ്യക്തിയായിരുന്നു താനെങ്കിൽ, അദ്ദേഹം ന്യൂട്ടനുമായി അനുരജ്ഞനപ്പെടുകയും അതു വഴി പിൻകാലത്തുണ്ടായ ഭിന്നതയിൽ നിന്നും സമൂഹത്തെ രക്ഷിക്കു വാനും അദ്ദേഹത്തിനു കഴിയുമായിരുന്നു.
ക്രിസ്തുവിന്റെ ആളത്വത്തെയും പ്രവൃത്തിയെയും ആക്രമിച്ച അല്ലെങ്കിൽ ദൈവവചനത്തെ അഗണ്യമാക്കിയ വ്യക്തികളോടു സിംഹ തുല്യമായി ഡാർബി എതിർത്തു നിന്നു. അദ്ദേഹത്തിന്റെ ലാളിത്യവും താഴ്മയും, ആകർഷവും അനുകരണീയവുമായിരുന്നു. ദൈവമക്കളുടെ കൂട്ടായ്മ അഭിലഷിച്ച ഒരു വൃദ്ധയായ ക്രൈസ്തവ സ്ത്രീ അദ്ദേഹത്തെ സന്ദർശിച്ചു. അദ്ദേഹം മഹാനായ ഡാർബിയാണെന്ന് അവർക്ക് അറി ഞ്ഞുകൂടായിരുന്നു. അവർ ഇപ്രകാരം പ്രസ്താവിച്ചു.""ഞാൻ പല യുവാ ക്കളെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോൾ, അവരുടെ വിദ്യാഭ്യാസ നിലവാരം മൂലം എനിക്ക് അവർ പറയുന്നത് ഗ്രഹിക്കു വാൻ പ്രയാസമായിരുന്നു. എന്നാൽ, പ്രായമുള്ള ഒരു വൃദ്ധൻ എന്നോടു
40
സംസാരിച്ചപ്പോൾ എനിക്കെല്ലാം മന ിലായി. അദ്ദേഹത്തിന്റെ സംഭാ ഷണം വളരെ ലളിതമായിരുന്നു. ഒരു സാധാരണ മനുഷ്യൻ''. ആ വൃദ്ധൻ ജെ. എൻ ഡാർബിയായിരുന്നു. പരമാർത്ഥിയായിരുന്ന അദ്ദേഹം മറ്റുള്ളവരുടെ വാക്കുകൾ വളരെ ശ്രദ്ധയോടെ കേൾക്കുമാ യിരുന്നു. ഒരു അഗാധ പണ്ഡിതനായിരുന്നുവെങ്കിലും തന്റെ വിന യവും താഴ്മയും ഉദാത്തമായിരുന്നു. ഒരു സഹോദരൻ ഇങ്ങനെ അഭി പ്രായപ്പെടുകയുണ്ടായി. ""ക്രിസ്തു ഇപ്പോഴും എബ്രായ, യവന, ലത്തീൻ ഭാഷകൾക്ക് കീഴിൽ, ക്രൂശിക്കപ്പെട്ടു തൂങ്ങുന്നു.'' ആ കാലത്തെ പ്രസം ഗങ്ങൾ, ഗഹനവും വാക്സാമർത്ഥ്യമുള്ളതും പാണ്ഡിത്യദർശിയാ യതുമായിരുന്നു. ഡാർബിയുടെ കാര്യത്തിൽ ഇങ്ങനെയായിരുന്നില്ല. മറിച്ച് തന്റെ പ്രസംഗങ്ങളിൽ എബ്രായ, ഗ്രീക്കു പദങ്ങളുടെ പരാമർശമേ ഇല്ലായിരുന്നു. ഡാർബിയുടെ ഖ്യാതി കേട്ട് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ദൂരയാത്ര ചെയ്ത് വരുന്ന പലരും, അദ്ദേഹത്തിന്റെ ലളിത പ്രസംഗങ്ങൾ കേൾക്കുമ്പോൾ, അത്ഭുതത്തോടെ ""എന്ത് ഇതാണോ മഹാനായ ഡാർബി” എന്ന് പ്രസ്താവിച്ചിട്ടുണ്ട്. കേരളത്തിലും ചില പ്പോൾ, കേൾവിക്കാർ ആരും തന്നെ രക്ഷിക്കപ്പെട്ടില്ലെങ്കിലും,
കൺവൻഷൻ പ്രസംഗങ്ങൾ ഏറ്റവും പ്രൗഢഗംഭീരമായിരിക്കണമെന്ന് ചിലർ പ്രസംഗകർക്ക് പോലും നിർബന്ധമുണ്ട്. അമേരിക്കയിലും ലോകത്തിൽ മറ്റ് രാജ്യങ്ങളിൽ കുടിയേറിയ മിക്ക മലയാളികൾക്കും ഇപ്രകാരമുള്ള ജാഡകൾ ഉണ്ട്.
ഡാർബിയുടെ സ്വഭാവ വൈശിഷ്ട്യവും വിനയഭാവവും വെളി പ്പെടുത്തുന്ന ഒരു സംഭവം ഒരു വായനാ സേΩനത്തിൽ ഉണ്ടായി. അവിടെ ഒരു സഹോദരൻ ഡാർബിയുടെ തെരഞ്ഞെടുത്ത എഴുത്തു കളിൽനിന്നുള്ള ഉദ്ധരണിയുടെ അടിസ്ഥാനത്തിൽ എന്ന നാട്യേന ഒരു പ്രത്യേക തിയറി കൊണ്ടുവന്നു. പ്രസംഗം അവസാനിച്ചപ്പോൾ ഡാർബി പ്രസ്താവിച്ചു, ""എങ്കിൽ ഡാർബിയുടെ എഴുത്തുകൾ പൂർണ്ണ മായും തെറ്റാണ്, കാരണം ഈ തിയറി വചനാനുസരണമല്ലെന്നു വളരെ വ്യക്തമാണ്. എന്തിനു പറയണം ആ സഹോദരൻ അബദ്ധമായി വായി ച്ചതും, ഡാർബിയെ തെറ്റായി ഉദ്ധരിച്ചതുമായിരുന്നു.
അദ്ദേഹത്തിന് കുട്ടികളോടുണ്ടായിരുന്ന തരളമായ ചിന്തയും, താത്പര്യവും അദ്ദേഹം നടത്തിയ അനേകം അമേരിക്കൻ പര്യടന ത്തിൽ നിന്നും വ്യക്തമാണ്. ധനാഢ്യരുടെ വീട്ടിൽ താമസിക്കാതെ പാവപ്പെട്ടവരുടെ വസതികളിൽ പാർക്കുന്നതു ഡാർബിയുടെ സ്വഭാ
41
വമായിരുന്നു. അമേരിക്കയിൽ വച്ച് ഒരു പാവപ്പെട്ട സഹോദരന്റെ ക്ഷണം സ്വീകരിച്ച് ഡാർബി അവിടെ പാർത്തു. ആ ഭവനത്തിൽ കുട്ടി കൾ മുയലിനെ വളർത്തുന്നുണ്ടായിരുന്നു. മഹാനായ ഡാർബി വന്ന തിലുള്ള സന്തോഷാധിക്യത്താൽ ഭവനക്കാർ അദ്ദേഹത്തിന് അത്താഴം ഒരുക്കി. എന്നാൽ, ആ വീട്ടിലെ ബാലന്റെ മുഖത്തെ വിഷാദം ഡാർബി ശ്രദ്ധിച്ചപ്പോൾ, കാരണം അന്വേഷിച്ചു. ആ ബാലൻ നേരത്തെ നൽകിയ നിർദ്ദേശങ്ങൾക്കു വിരുദ്ധമായി ഉള്ള സത്യം തുറന്നു പറഞ്ഞു. അവന്റെ മുയലിനെ കൊന്നു അത്താഴം തയാറാക്കിയിരുന്നു. മുയലിന്റെ ഇറച്ചി അദ്ദേഹം കഴിച്ചില്ല. ഡാർബി അവനോട് വളരെ അനുകമ്പാപൂർവം പെരുമാറി. ആഹാരം കഴിഞ്ഞ ഉടൻ, ആ കുട്ടിയെ അവിടെയുള്ള വെള്ളം സൂക്ഷിച്ചിരുന്ന ടാങ്കിനടുത്തേക്കു കൊണ്ടുപോയി. താൻ താറാവുകളെ കൃത്രിമമായി നിർΩിച്ചു, വെള്ളത്തിലിട്ട് ആ വലിയ മനുഷ്യൻ കുട്ടിയുമായി വളരെ നേരം കളിച്ചു അങ്ങനെ ആ ബാലന്റെ വിഷാദം അദ്ദേഹം പരിഹരിച്ചു.
1845ൽ ലണ്ടനിൽ ഒരു കോൺഫറൻസ് നടന്നു. കോൺഫ റൻസിന്റെ മൂന്നാം ദിവസം ഉച്ചയ്ക്കാണ് ജെ.എൻ. ഡാർബി പ്രസംഗി
ക്കുവാൻ എഴുന്നേറ്റത്. അതും തന്റെ മൗനത്തെപ്പറ്റി വളരെ പ്രശസ്ത നായ സുഹൃത്ത് പരാമർശിച്ചതിനുശേഷം. അനേകം സഹോദരന്മാർക്ക് വളരെയധികം പറയുവാനുണ്ടായിരുന്നതുകൊണ്ടാണ് താൻ പ്രസം ഗിക്കാതിരുന്നതെന്ന് ഡാർബി വിശദമാക്കി. അർത്ഥസംപുഷ്ടമായ പ്രഭാഷണമായിരുന്നു അത്. മറ്റുള്ള പ്രസംഗകരുടെ നല്ല പോയിന്റു കൾ എടുത്തുദ്ധരിച്ചുകൊണ്ട് അദ്ദേഹം സംക്ഷേപിച്ചു. തിരുവെഴുത്തു കളിൽ നിന്ന് അതിമനോഹരവും നൂതനങ്ങളുമായ ചിന്തകളുടെ ഒരു മഹാപ്രവാഹമായിരുന്നു അവ.
നാൽപ്പത് വർഷങ്ങളോളം ഡാർബിയുടെ ആflസുഹൃത്തായി രുന്ന വില്യം കെല്ലി പ്രസ്താവിച്ചു. “ഒരു മഹാനും ഉത്തരവ്യക്തിയു മായിട്ടല്ലാതെ ഞാൻ ഒരിക്കലും ഡാർബിയെ കണ്ടിട്ടില്ല''. പുതിയ
നിയമത്തിന്റെ ജർΩൻ പരിഭാഷയിൽ ഡാർബിയുമായി പ്രവർത്തി ക്കുകയും മുപ്പതു വർഷത്തോളം ഡാർബിയെ അടുത്തറിയുകയും ചെയ്ത ജൂലിയസ് ആന്റൻ പൊസെക് ഇപ്രകാരം പ്രസ്താവിച്ചു. “വലിയ ഒരു മഹാന്റെയും ദൈവത്തിന്റെ ഉന്നതനായ ഒരു ഭൃത്യന്റെയും സന്നിധിയിലാണ് നിങ്ങളെന്ന തോന്നലോടെയല്ലാതെ അദ്ദേഹത്തിന്റെ
മുമ്പിൽ ചില മിനിറ്റുകൾപോലും നിങ്ങൾക്കു ആയിരിക്കുവാൻ കഴി
42
യുകയില്ല''. അദ്ദേഹത്തിനു ചുറ്റുമുള്ള മാനുഷിക പുകഴ്ത്തലുകൾ വർദ്ധിക്കുമ്പോഴും വളരെയധികം വർഷങ്ങൾ നിരന്തരമായി ആflീയ ലാളിത്യം പുലർത്തുവാൻ ഡാർബിയെ സഹായിച്ച അദ്ദേഹത്തിനുള്ള ദൈവകൃപയെക്കുറിച്ച് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.
ഒരു ശക്തമായ വ്യക്തിത്വവും സ്വഭാവസവിശേഷതയും ഡാർബി ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹത്തിന്റെ ഗുണങ്ങളും, ശ്രതുക്കൾ കുറവുകളും എടുത്തു പറയുന്നു.
43