Chapter 18 of 32

അന്തോണി നോറിസ് ഗ്രോവ്സ്

1 min read · Page 82 of the printed edition

അന്തോണി നോറിസ് ഗ്രോവ്സ് ജനിച്ചത് 1759 ലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ""റോയൽ ജോർജ്ജ്'' എന്ന കപ്പലിന്റെ സഹ

ഉടമയായിരുന്നു, അത് അനേകം ആൾക്കാരുമായി മുങ്ങി.

അന്തോണി വളരെ സമർത്ഥനായ ഒരു ദന്ത ഡോക്ടർ ആയി രുന്നു. അദ്ദേഹം ബാഗ്ദാദിലേക്കു സുവിശേഷം പ്രസംഗിക്കുവാനായി പോയി. ക്ഷാമവും പ്ലേഗും പകർച്ചവ്യാധികളും മുഖാന്തരം ബാഗ്ദാ ദിൽ ആയിരക്കണക്കിനു ആളുകൾ മരിച്ചു. മൂന്നു വർഷത്തെ അവി ടുത്തെ താമസത്തിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ, മേരി ഗ്രോവ്സ് ഭീകരമായ പ്ലേഗു നിമിത്തം മരിച്ചു. ബാഗ്ദാദിൽ നിന്ന് ഗ്രോവ്സും കുടുംബവും ഇന്ത്യയിലേക്കു പോയി. ദക്ഷിണേന്ത്യയിലെ ക്രൈസ്ത വർ എ.എൻ. ഗ്രോവ്സിനോട് ഏറെ കൃതാർത്ഥരാണ്. അദ്ദേഹത്തിന്റെ ശുശ്രൂഷകൾ ആന്ധ്ര, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഉണർവിനു കാരണമായി. ജെ.സി. അരുളപ്പൻ മരിച്ചതിനു ശേഷം, ഹാൻഡ്ലി ബേർഡ് അദ്ദേഹത്തെ സഹായിച്ചു. 1853 എ.എൻ.ഗ്രോവ്സ് അന്തരിച്ചു. ബ്രദർ ഗ്രോവ്സ് ബ്രദറൺ പ്രസ്ഥാനത്തിന്റെ സ്ഥാപക നെന്ന് ഒരു കൂട്ടർ അവകാശപ്പെടുന്നു. ആദ്യകാലത്ത് ബ്രദർ ഗ്രോവ്സ് കൂടിവരവുകളിൽ സംബന്ധിച്ചിരുന്നു എന്ന വിഷയത്തിൽ തർക്കമി ല്ല.

82