Chapter 24 of 24
പുതിയ യെരുശലേമും ഉപസംഹാരവും
(വെളിപാട് 22:6-21)
നഗരത്തിലെ ജീവിതം (22:1-5)
നിത്യമായ വാസസ്ഥലത്തെക്കുറിച്ചുള്ള മനോഹരമായ വർണ്ണനയുടെ നാല് കാര്യങ്ങളാണ് 1-5 വാക്യങ്ങളിൽ യോഹന്നാൻ പ്രതിപാദിക്കുന്നത്. യോഹന്നാൻ കാണുന്ന ദർശനത്തിൽ ""വീഥിയുടെ നടുവിൽ ദൈവത്തി ന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദി'' ഉണ്ട്. ഭൂമിയിലെ അധികം നഗര ങ്ങളും നദീതീരങ്ങളിലാണ് പണിതുയർത്തിയിരിക്കുന്നത്. ഈ നദികൾ സാധാരണയായി വൃത്തിഹീനമായ അവസ്ഥയിലാണ്. പക്ഷേ ദൈവനഗര ത്തിലുള്ള നദികൾ ദൈവത്തിന്റെ വിശുദ്ധ നിവാസത്തെ സന്തോഷിപ്പിക്കു ന്നവയാണ് (സങ്കീ. 46:4).
ഉൽപത്തി 1,2 അദ്ധ്യായങ്ങളിൽ കാണുന്ന ദൈവത്തിന്റെ വിശുദ്ധ നിവാ സത്തെയും മനോഹര നഗരത്തെയും ഇവിടെ സമാന്തരമായി പ്രതിപാദി ച്ചിരിക്കുന്നു. യോഹന്നാൻ കാണുന്നത് ജീവജലനദിയാണ്. പളുങ്കുപോലെ ശുഭ്രമായ ജലമാണിതിൽ. ഏദനിൽ മനോഹരമായ നദി കാണുവാൻ സാധി ക്കും. നാല് ശാഖകളായി പിരിഞ്ഞ നദി. സ്വർഗ്ഗത്തിലെ നദിയും ഇതുപോലെ മനോഹരവും മഹത്വമേറിയതുമാണ്.
സഹ്രസാബ്ദവാഴ്ചയിലെ പുതിയ യെരുശലേം എന്ന വിശുദ്ധനഗ രത്തെയും ഇപ്പോഴുള്ള ഭൗമിക യെരുശലേമിനെയും തΩിൽ താരതമ്യപ്പെ ടുത്തുവാൻ സാധിക്കും. രണ്ട് നഗരങ്ങളും ഭരണസിരാക്രേന്ദമായിരിക്കും. രണ്ട് നഗരങ്ങളിലും നദികൾ ഉണ്ട്, വൃക്ഷങ്ങളും ഫലങ്ങളും ഉണ്ട്. ഈ ഭൂമിയിലെ യെരുശലേം നഗരത്തിലെ നദി ദൈവാലയത്തിന്റെ വലത്ത് ഭാഗത്ത് കീഴെനിന്നും യാഗപീഠത്തിനു തെക്ക് വശമായി ഒഴുകി (യെഹ.
വെളിപാട് പുസ്തകം - വ്യാഖ്യാനം
47:1-12). സ്വർഗ്ഗീയ യെരുശലേമിലെ നദി ദൈവസിംഹാസനത്തിൽനിന്നും പുറപ്പെടുന്നു.
22:2-ൽ കാണുന്നതുപോലെ ജീവവൃക്ഷത്തിന്റെ ഫലം നാം ഭക്ഷിക്കും. അത് സംഭവിക്കുമോ? അതായത് ആflിക ശരീരത്തിലായതുകൊണ്ട് ഭക്ഷി ക്കുവാൻ സാധിക്കുമോ? ദൂതന്മാർ അബ്രഹാം നൽകിയ വിരുന്ന് കഴിച്ച തായി കാണുന്നു. കർത്താവായ യേശു ഉയിർത്തെഴുന്നേറ്റശേഷം ഭക്ഷിച്ചു വെന്ന് നാം തിരുവെഴുത്തിൽ കാണുന്നു.
ഏദെൻ തോട്ടത്തിലെ വൃക്ഷത്തെ ഒാർΩിപ്പിക്കുന്നതാണ് ഈ വൃക്ഷം. പാപരഹിതമായ അവസ്ഥയിൽ ജീവവൃക്ഷത്തിന്റെ ഫലം മനുഷ്യനു വില ക്കിയിരുന്നില്ല. പാപം ചെയ്ത അവസ്ഥയിൽ ജീവവൃക്ഷത്തിന്റെ ഫലം തിന്നാൽ നിത്യമായി പാപികളായി ജീവിക്കേണ്ടി വരുമായിരുന്നു. ജീവവൃ ക്ഷത്തിന്റെ ഫലം അത് ദൈവമഹത്വത്തെ പ്രകീർത്തിക്കുകയും ദൈവന ഗരത്തിന്റെ പരിപാവനതയെ ഒാർΩിപ്പിക്കുകയും ചെയ്യുന്നു. മഹത്വത്തി ലുള്ള വിശുദ്ധന്മാർക്ക് വൃക്ഷഫലം ആസ്വദിക്കാം. ജാതികൾക്ക് വൃക്ഷ ത്തിന്റെ ഇല ഭക്ഷിക്കുമ്പോൾ രോഗശാന്തി ലഭിക്കും. ജീവവൃക്ഷത്തിന്റെ ഫലത്തിന്റെ രുചിയെക്കുറിച്ച് നമുക്ക് അറിവില്ലെങ്കിലും ഒന്ന് വ്യക്തമാണ്. ദൈവമഹത്വത്തെ അത് വിളിച്ചറിയിക്കുന്നതാണ്. ആ നഗരത്തിന്റെ കർത്താ വിനെക്കുറിച്ച് യോഹന്നാൻ പറയുന്നു, ""അവർ അവന്റെ മുഖം കാണും, ദൈവത്തിന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും''.
എല്ലാറ്റിന്റെയും സാരം ഇവിടെയാണ്. യോഹന്നാൻ ദൈവത്തിൽ നിന്നുമാണ് ഇത് പഠിച്ചത്. നല്ല വീഞ്ഞ് അവസാനത്തേക്ക് മാറ്റി വെച്ച ഗുരുനാഥന്റെ പാത യോഹന്നാൻ ഇവിടെ പിൻതുടർന്നു.
""അവർ അവന്റെ മുഖം കാണും''. പുരാതന കാലത്ത് നാവികർ മെഡി റ്ററേനിയന്റെ പടിഞ്ഞാറേയ്ക്ക് തീരം വഴി യാത്രചെയ്ത് ഒടുവിൽ ജിബ്രാൾട്ടർ കടലിടുക്കിലെ ഹെർക്കുലീസ് മുനമ്പിൽ എത്തും. പിന്നീട വർ പുറകോട്ട് നീങ്ങും. അവിടെയെത്തുമ്പോൾ അവർ പറയും: ""നീ പ്ലസ് അൽട്രാ''- ഇതിനപ്പുറം ഒന്നുമില്ല. ഇതുപോലെയാണ് യോഹന്നാൻ പറയു ന്നത് ""അവർ അവന്റെ മുഖം കാണും''. അതിലപ്പുറം ഒന്നുമില്ല. ദൈവ ത്തിന്റെ മുഖം കാണുന്നതിലും ശ്രേഷ്ടമായ മറ്റെന്തുണ്ട്. യേശുക്രിസ്തു വിനെ നാം മുഖാമുഖമായി കാണുന്ന ആ ദിനം ഹാ എത്ര മനോഹരം.
വെളിപാടിന്റെ ഉപസംഹാരം (22:6-21)
യോഹന്നാൻ തന്റെ പുസ്തകത്തിന്റെ അവസാനഭാഗത്തെത്തി. ബൈബിളിന്റെ അവസാന ഭാഗവുമാണിത്. എല്ലാവരുടെയും അവസാന വാക്കുകൾ കേൾക്കുവാൻ പലരും താല്പര്യപ്പെടാറുണ്ട്. പ്രത്യേകിച്ചും ദൈവം പറയുന്ന വാക്കുകൾ ആകുമ്പോൾ അതിന്റെ പ്രാധാന്യം കൂടുത ലാണ്. നΩുടെ ശ്രദ്ധയെ വിശ്വാസയോഗ്യമായ ദൈവവചനത്തിലൂടെ
വെളിപാട് പുസ്തകം - വ്യാഖ്യാനം ക്രിസ്തു നിവർത്തിച്ച വേലയിലേയ്ക്ക് ദൈവത്തിന്റെ പരിശുദ്ധാflാവിലൂടെ നയിക്കുകയാണ്. ദൈവത്തിന്റെ പുസ്തകത്തിന്റെ അവസാനം വളരെ മനോഹരമായും സ്പഷ്ടമായും ഉപസംഹരിച്ചിരിക്കുന്നു.
വിശ്വാസയോഗ്യമായ ദൈവവചനം (22:6-10)
പാപം ലോകത്തിൽ പ്രവേശിച്ചത് സാത്താൻ ദൈവവചനത്തെ ചോദ്യം ചെയ്തപ്പോഴും ഹ∆ ദൈവവചനത്തിന്റെ ആധികാരികതയും കൃത്യതയും സംശയിക്കത്തക്കവിധം സാത്താന്റെ ചോദ്യത്തെ താലോലിച്ചപ്പോഴുമാണ്. ദൈവം തിരുവെഴുത്തുകളെ ഉപസംഹരിക്കുന്നത് ഈ രണ്ട് കാര്യങ്ങൾക്കും ഊന്നൽ നൽകികൊണ്ടാണ്.
ദൈവവചനത്തന്റെ കൃത്യത (22:6)
ഭാവിയിൽ സംഭവിക്കാനുള്ള പ്രവചനസത്യങ്ങളെക്കുറിച്ചാണ് പ്രഥ മമായി ഇവിടെ പരാമർശിച്ചിരിക്കുന്നത്. എന്നാൽ ഇത് മുഴുവേദപുസ്തക ത്തോടുമുള്ള ബന്ധത്തിലാണ് പറഞ്ഞിട്ടുള്ളത്. ദൂതനെ അയച്ച് യോഹ ന്നാന് ഇത് വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു.
വേദപുസ്തകം സത്യവും വിശ്വാസയോഗ്യവുമാണ്. രേഖപ്പെടുത്തിയി രിക്കുന്ന എല്ലാം കൃത്യമായ കാര്യങ്ങളാണ്. ഇതിലെ എഴുത്ത്, രേഖകൾ, ക്രമം, സംരക്ഷണം എല്ലാം ദൈവനിശ്വാസീയമാണ്. ഒാരോ വാക്കും ഒാരോ അക്ഷരവും ദൈവനിശ്വാസീയമാണ്. ഈ സത്യം മനുഷ്യർ അവഗണിച്ചു വെന്ന് വരാം എന്നാൽ ദൈവം പറയുന്നു, ""ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു''.
ദൈവവചനത്തിന്റെ ആധികാരികത (22:7-9)
ദൈവവചനത്തിന്റെ ആധികാരികതയെക്കുറിക്കുവാൻ യോഹന്നാൻ മൂന്ന് പ്രധാന കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ഈ സത്യം എത്ര മാത്രം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു എന്ന് പറയുന്നു. കർത്താവ് യോഹന്നാനോട്: ""ഇതാ ഞാൻ വേഗം വരുന്നു; ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.'' ദൂതൻ പറയുന്ന വാക്കുകളാണെങ്കിലും കർത്താവിന്റെ നേരിട്ടുള്ള വാക്കുകളാണിത്. ദൂതൻ പറയുന്നതിലുപരി വളരെ വ്യക്തമായി കർത്താവ് നേരിട്ട് ചില കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. ""ഇതാ ഞാൻ വേഗം വരുന്നു.'' വീണ്ടും അവൻ പറയുക യാണ് ""ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുക''.
ഈ സത്യം എങ്ങനെ നിരസിച്ചുവെന്ന് വ്യക്തമാക്കുവാൻ യോഹന്നാൻ പരിശ്രമിക്കുകയാണ്. ""ഇത് കേൾക്കുകയും കാണുകയും ചെയ്തത് യോഹ ന്നാൻ എന്ന ഞാൻ തന്നേ. കേൾക്കുകയും കാണുകയും ചെയ്തശേഷം അത് എനിക്ക് കാണിച്ചുതന്ന ദൂതന്റെ കാല്ക്കൽ ഞാൻ വീണ് നമസ്കരി ച്ചു.'' ദൈവത്തെ മാത്രമേ നമസ്കരിക്കാവൂ ദൂതന്മാരെ വണങ്ങരുത് എന്ന്
വെളിപാട് പുസ്തകം - വ്യാഖ്യാനം
മുമ്പ് യോഹന്നാനോട് പറഞ്ഞതാണ്. ഈ വെളിപ്പാട് കാണുകയും കേൾക്കു കയും ചെയ്തപ്പോൾ ഇത് കാണിച്ചുതന്ന ദൂതനെ അവൻ നമസ്കരിച്ചു. മനുഷ്യന്റെ ഹൃദയാവസ്ഥ ഇതാണ്. യേശുക്രിസ്തുവിനെ ഉയർത്തുകയും വചനത്തിന്റെ പൂർത്തീകരണമായ ഒടുവിലത്തെ ഈ ഭാഗത്ത് യോഹന്നാൻ ദൂതനെ ആരാധിച്ചത് എത്രമാത്രം ഗൗരവമേറിയ പാപമാണ്.
ദൈവവചനത്തിന്റെ പ്രാപ്യത (22:10)
ദൂതൻ യോഹന്നാനോട് പറയുന്നു: ""സമയം അടുത്തിരിക്കുകയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്.'' ദാനിയേലിനോട് തന്റെ ദർശന ങ്ങളിൽ ഒന്ന് (12:4-9) അതിന്റെ നിവൃത്തിക്ക് മുമ്പ് ഒരു യുഗം വരുന്നതി നാൽ മുദ്രയിടുവാൻ ദൈവം ആവശ്യപ്പെടുന്നു. എന്നാൽ ഈ ഗ്രന്ഥം എല്ലാ വർക്കും വായിക്കത്തക്കവിധം മുദ്രയിടരുതെന്ന് പറഞ്ഞിരിക്കുന്നു. പൗലൊസ് പറയുന്നു ""വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു (റോമർ 10:8). ദൈവത്തിന്റെ പൂർത്തിയായ വച നത്തിലൂടെ വചനം രണ്ട് നിയമങ്ങളിലും എന്താണ് വെളിപ്പെടുത്തിയിട്ടു ള്ളതെന്ന് നമുക്ക് മന ിലാക്കുവാൻ കഴിയും. കൃത്യതയുള്ളതും വിശ്വാസ യോഗ്യവും സ്വീകാര്യവുമാണ് ഈ വചനം.
ഈ പുസ്തകം മുദ്രയിടല്ലെന്ന് പറയുവാൻ കാരണം, ""സമയം അടു ത്തിരിക്കുന്നു''എന്നതാണ്. നΩുടെ ജീവിതത്തിൽ ഇത് ഒാരോ ദിവസവും ഒാർത്തിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. നാം ദൈവത്തോട് അടുക്കു വാൻ പോവുകയാണ്. അവന്റെ വരവിന്റെ ശബ്ദം കേൾക്കുവാൻ സമയം ആഗതമായി. ക്രിസ്തുവിന്റെ വരവിനെക്കുറിച്ചുള്ള പ്രതീക്ഷ നമുക്ക് ലഭി ക്കുവാൻ പോകുന്ന പ്രതിഫലങ്ങളെക്കുറിച്ചുകൂടിയുള്ള പ്രതീക്ഷകൂടിയാ ണ് (വാ.12; 2തിമോ 4:8). ഏത് ചെറിയ സേവനത്തിനും അതിന് തക്ക പ്രതി ഫലം നൽകപ്പെടുന്ന ദിവസമാണത്.
""ഞാൻ അൽഫയും ഒമേഗയും ആകുന്നു. ഞാൻ ആദ്യനും അന്ത്യനും ആകുന്നു.'' വെളിപാട് പുസ്തകത്തിൽ ""ഞാൻ അൽഫയും ഒമേഗയും ആകുന്നു'' എന്ന് നാല് പ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നു. ഗ്രീക്ക് അക്ഷ രമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണിത്. ദൈവ മാണ് ആദ്യനും അന്ത്യനും, ആരംഭവും അവസാനവും.
ബൈബിളിലെ ഒടുവിലത്തെ ഭാഗ്യവർണ്ണനയാണ് വാ.14. ""ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കും അധികാരം ഉണ്ടാകേണ്ടതിന് ഗോപുരങ്ങ ളിൽക്കൂടി നഗരത്തിൽ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അലക്കുന്ന വർ ഭാഗ്യവാന്മാർ''.
ജെ. എൻ. ഡാർബിയുടെ പരിഭാഷ
""ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കും അധികാരം ഉണ്ടാകേണ്ടതിന് ഗോപുരങ്ങളിൽകൂടി നഗരത്തിൽ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അല
വെളിപാട് പുസ്തകം - വ്യാഖ്യാനം ക്കുന്നവർ ഭാഗ്യവാന്മാർ'' എന്ന് 22:14-ൽ രേഖപ്പെടുത്തിയിരിക്കുന്നു. "ദൈവ ത്തിന്റെ വചനം അനുസരിക്കുന്നവർ അല്ലെങ്കിൽ കല്പന പ്രമാണിക്കുന്ന വർ ഭാഗ്യവാന്മാർ' എന്ന് NKJV, KJV, AV എന്നീ പരിഭാഷകളിൽ കാണുന്നു ണ്ട്. കൽപ്പന പ്രമാണിക്കുന്നവർക്ക് ജീവവൃക്ഷത്തിന്റെ ഫലം കഴിക്കുവാനും
ദൈവനഗരത്തിൽ പ്രവേശിക്കുവാനും അനുവാദം ലഭിക്കും.
യോഹന്നാൻ ഉദ്ദേശിച്ച നിലയിലല്ല ഈ പരിഭാഷകൾ. ഡാർബിയുടെ പരിഭാഷ ഇങ്ങനെയാണ്: ""തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാ ന്മാർ''. മലയാള പരിഭാഷയും ഡാർബിയുടെ പരിഭാഷയും ഒരുപോലെയാ ണ്. വസ്ത്രമലക്കുന്നവർ എന്ന പ്രയോഗംകൊണ്ട് യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി അംഗീകരിക്കുന്നവർ എന്നാണ് അർത്ഥം.
ഇംഗ്ലീഷിൽ ഒരു പുതിയ പരിഭാഷയുടെ ആവശ്യമുണ്ടെന്ന് ഡാർബിക്ക് ആദ്യം തോന്നിയിരുന്നില്ല. കിംഗ് ജെയിംസ് പരിഭാഷ അദ്ദേഹം സ്വീകരി ക്കുകയും തന്റെ അനുയായികൾക്ക് ഇത് ശുപാർശ ചെയ്യുകയും ചെയ്തു. ഗ്രീക്ക് ബൈബിളിനോട് വിശ്വസ്തത പുലർത്തുന്നതും പുതിയനിയമത്തിന്റെ കൂടുതൽ അക്ഷരീകവുമായ ഒരു ഇംഗ്ലീഷ് പരിഭാഷ നിർ∆ഹിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. ഇംഗ്ലീഷ് പരിഭാഷകളിൽ സുഗ്രാഹ്യവും വിശദ വുമായ പരിഭാഷയാണ് ഡാർബിയുടേത്. ഡാർബി തന്റെ പുതിയ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചപ്പോൾ, വെളിപാടിന്റെ ആമുഖത്തിൽ ഇങ്ങനെ എഴുതി: ""വായനക്കാരന് എന്റെ പരിഭാഷ മി.വില്യം കെല്ലിയുടേതിന് സമാ നമായി തോന്നിയാൽ ഞാൻ സന്തോഷചിത്തനായിരിക്കും. കാരണം അദ്ദേ ഹത്തിന്റെ പരിഭാഷ ഇറങ്ങുന്നതിന് ഒന്നുരണ്ട് വർഷം മുമ്പാണ് എന്റെ പരിഭാഷ പ്രസിദ്ധീകരിച്ചത്. അദ്ദേഹം ഒരിക്കലും എന്റെ പരിഭാഷ എഴു തിയ കാലഘട്ടങ്ങളിൽ കണ്ടിട്ടില്ല''.
എന്തുകൊണ്ടാണ് വെളിപാട് 22:14-ൽ ഭൂരിപക്ഷം പരിഭാഷകരും "കല്പന പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ' എന്ന് തിരുത്തിയത്. കാരണം നൂറ്റാണ്ടുകളായി വിശ്വാസത്തേക്കാൾ ഉപരിയായി പ്രവർത്തിയിലൂടെ സ്വർഗ്ഗ ത്തിൽ എത്തുവാനുള്ള ഒരു പ്രവണത മനുഷ്യനിൽ സഹജമായിട്ടുണ്ട്. ലോകത്തിലെ എല്ലാ വിശ്വാസങ്ങളിലുമുള്ള ഈ പ്രവണത ക്രിസ്തീയ വിശ്വാസത്തിലും ചിലർ പ്രകടിപ്പിക്കുന്നു.ഭൂരിപക്ഷം വേദപണ്ഡിതരും ഇംഗ്ലീഷ് പരിഭാഷകളിലെ "കല്പനകൾ അനുസരിക്കുന്നവർ' എന്ന പ്രയോഗം ശരിയല്ലെന്നാണ് അഭിപ്രായപ്പെടുന്നത്. കാരണം നിത്യജീവൻ ദൈവത്തിന്റെ ദാനമാണ് (യോഹ.5:24).
അവിശ്വാസികളെ നായ്ക്കളും ക്ഷുദ്രക്കാരും ദുർനടപ്പുകാരും കൊല പാതകരും ബിംബാരാധികളും ഭോഷ്ക് പറയുന്നവരുമായി പറഞ്ഞിരിക്കു ന്നു (വാ.15). അവിശ്വാസികളെക്കുറിച്ച് ഈ ഭാഗത്ത് ഉള്ള മൂന്നാമത്തെ പരാ മർശമാണിത് (21:8,27). നായ്ക്കൾ മനുഷ്യരാണ് മൃഗങ്ങളല്ല (ഫിലി.3:2).
വെളിപാട് പുസ്തകം - വ്യാഖ്യാനം
ദാവീദീന്റെ വേരും ഉദയനക്ഷ്രതവുമായി കർത്താവിനെ പരിചയപ്പെടുത്തി യിരിക്കുന്നു (വാ.16; യെശ.11:1; സംഖ്യ 24:17). ഏഴു സഭകളെക്കുറിച്ച് പറ ഞ്ഞശേഷം ഇവിടെയാണ് സഭ (ekklesia) എന്ന പദം രേഖപ്പെടുത്തിയ ത്.
വെളിപാട് 22:17 ""വരിക എന്ന് ആflാവും മണവാട്ടിയും പറയുന്നു. കേൾക്കുന്നവനും വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കു ന്നവൻ ഈ ജീവജലം സൗജന്യമായി വാങ്ങട്ടെ.'' വേദപുസ്തകത്തിലെ വളരെ മനോഹരവും ശ്രേഷ്ഠവുമായ സന്ദേശമാണിത്. വെളിപാട് 22:6-ൽ പരിശുദ്ധാflാവിനാൽ യോഹന്നാൻ എഴുതിയത് വെളിപാട് പുസ്തക ത്തിന്റെ മാത്രമല്ല ബൈബിളിന്റെ മുഴുവൻ ഉപസംഹാരവുമാണ്. പരിശുദ്ധാ flാവാണ് ബൈബിളിന്റെ എഴുത്തുകാരൻ ഒാരോ അക്ഷരവും, വാക്കും, വാക്യവും, അദ്ധ്യായവും ദൈവനിശ്വാസീയമാണ്.
"വരിക' എന്ന് മൂന്ന് പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് 12-ാം വാക്യ ത്തിൽ "ഇതാ ഞാൻ വേഗം വരുന്നു' എന്ന കർത്താവിന്റെ പ്രഖ്യാപനത്തിന്റെ ഉത്തരംകൂടിയാണ്. "വരിക' എന്ന് ആflാവും പറയുന്നു. വിശുദ്ധന്മാർ (മണ വാട്ടി) പറയുന്നു വരിക.
"ഇതാ ഞാൻ വേഗം വരുന്നു' എന്ന പ്രഖ്യാപനത്തിന് ആflാവ് മറു പടി പറയുന്നു. "വരിക കർത്താവേ'. ക്രിസ്തുവിന്റെ മണവാട്ടി സഭയാകുന്ന കാന്ത രണ്ട് സഹ്രസാബ്ദമായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കർത്താവിന്റെ വരവിനായി. പരിശുദ്ധാflാവ് ഭൂമിയിൽ ഇന്ന് സഭയോടൊ ത്തുണ്ട്. കർത്താവേ വരിക എന്ന് ആflാവും സഭയോട് ചേർന്നു പറയു ന്നു. ക്രിസ്തുവിന്റെ പുനരാഗമനം സഭയുടെ പ്രത്യാശയാണ്. പരിശുദ്ധാ flാവാണ് ഈ പ്രത്യാശയെ പുതുക്കുന്നത്. പരിശുദ്ധാflാവ് ഇന്ന് സഭയെ കാന്തനായി ഒരുക്കിക്കൊണ്ടിരിക്കുകായാണ്. വചനത്തിലൂടെ അനേകരെ ക്രിസ്തുവിലേയ്ക്ക് ആകർഷിച്ചു അവന്റെ കാന്തയായ സഭയോട് പരിശു ദ്ധാflാവ് ചേർത്തുകൊണ്ടിരിക്കുന്നു. വെളിപാട് പുസ്തകത്തിന്റെ സമാപ നത്തിൽ ആflാവും മണവാട്ടിയും സംയുക്തമായി ഒരു വിശേഷ ക്ഷണം നൽകിയിരിക്കുന്നു: ""ദാഹിക്കുന്നവൻ വരട്ടെ, ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ (വാ.17). മൂന്ന് വിധ ക്ഷണങ്ങൾ ഉണ്ട്. മൂന്നിലും വരിക എന്നാണ്. ആദ്യ ക്ഷണം കേൾക്കുന്നവരോടാണ്. രണ്ടാമത്തേത് ദാഹി ക്കുന്നവരോടും മൂന്നാമത്തേത് ഇച്ഛിക്കുന്നവരോടുമാണ്. വാഗ്ദദത്തം സൗജ ന്യമായ ജീവജലമാണ്. ഇതിന് സമാനമായ ക്ഷണം യെശയ്യാവ് 55:1-ലും കാണാം. ഈ ക്ഷണം അടിയന്തിരമായിട്ടുള്ളതാണ്. കാരണം അന്ത്യം അടു ത്തിരിക്കുന്നു. ഇപ്പോഴാകുന്നു സുപ്രസാദ കാലം. ന്യായവിധിയുടെ മണി ക്കൂറുകൾ അതിവേഗം സമീപിക്കുന്നു.
"വരിക' എന്ന പദം നΩുടെ കർത്താവിന്റെ നാവിൽ നിരന്തരമായി ഉണ്ടായിരുന്നു. മീൻപിടിച്ചുകൊണ്ടിരുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ യേശു
വെളിപാട് പുസ്തകം - വ്യാഖ്യാനം പറഞ്ഞു; "വരിക ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും'. അവൻ പറഞ്ഞു "ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ'. യെശയ്യാവ് 1:18-ൽ ""വരുവിൻ നമുക്ക് തΩിൽ വാദിക്കാം. നിങ്ങളുടെ പാപങ്ങൾ കടും ചുവപ്പായിരുന്നാലും ഹിമംപോലെ വെളുപ്പിക്കും. രക്താംബരംപോലെ ചുവ പ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും'' എന്ന് ദൈവം പറഞ്ഞു. യെശ യ്യാവ് 55:1-ൽ ""അല്ലയോ ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായു ള്ളോരേ വെള്ളത്തിനു വരുവിൻ, വന്നു വാങ്ങി തിന്നുവിൻ,'' എന്ന് ദൈവം മനുഷ്യരെ ക്ഷണിച്ചു.
വേദപുസ്തകത്തിൽ ഉടനീളം നാം കാണുന്നത് ദൈവത്തിന്റെ ഉദാരമ നസ്കതയാണ്. എല്ലാവരെയും ക്ഷണിക്കുകയാണ്. താല്പര്യം ഉള്ള എല്ലാ വർക്കും വരാം, ആരെയും നിർബന്ധിക്കുന്നില്ല. സ്വന്തം ഇഷ്ട്രപകാരം തിര ഞ്ഞെടുക്കുവാനുള്ള അവകാശം ഒാരോ വ്യക്തിക്കും നൽകിയിരിക്കുന്നു. സുവിശേഷ സന്ദേശം ലളിതമാണ്. നഷ്ടപ്പെട്ട പാപിക്ക് രക്ഷ സൗജന്യമായി ലഭിക്കുന്നു.
ക്രിസ്തുവിന്റെ അന്തിമ സാക്ഷ്യം (22:18-20)
വെളിപാട് പുസ്തകത്തിലെ സന്ദേശത്തിന്റെ സംക്ഷിപ്തമാണ് ഈ വാക്യങ്ങളിൽ പ്രതിപാദിക്കുന്നത്. ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയിൽ ഈ വാക്യത്തിലെ മുന്നറിയിപ്പിനെക്കുറിച്ച് വിരുദ്ധാഭിപ്രായങ്ങളുണ്ട്. രക്ഷിക്ക പ്പെട്ടവരുടെ രക്ഷ നഷ്ടപ്പെടും എന്ന് ഇതിന്റെ അടിസ്ഥാനത്തിൽ ചിലർ വാദിക്കുന്നു. ഈ വേദഭാഗം രക്ഷ നഷ്ടപ്പെടുമോ അതിന് സാദ്ധ്യത ഉണ്ടോ എന്നതിനേക്കുറിച്ചുള്ളതല്ല. ദൈവത്തിന്റെ വചനത്തിന്റെ അധികാരം, വിശു ദ്ധി, പ്രാധാന്യം എന്നിവയെ ആണ് ഇത് കാണിക്കുന്നത്. ""ഈ പുസ്തക ത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും സാക്ഷീകരിക്കുന്നതെന്തെ ന്നാൽ; അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന് വരുത്തും; ഈ പ്രവചന പുസ്തകത്തിലെ വച നത്തിൽനിന്നും ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തക ത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവ നുള്ള അംശം ദൈവം നീക്കിക്കളയും.'' വചനത്തെ കോട്ടികളയുന്നതിനെ ക്കുറിച്ച് ബൈബിളിൽ അനേകം മുന്നറിയിപ്പുകളുണ്ട്. എങ്കിലും ഇത് ഏറ്റവും ഗൗരവമേറിയതാണ്. ദൈവവചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായി രിക്കുന്നതാണ്. വചനം ദൈവമാണ്. ""ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവം ആയിരുന്നു.'' വചനം ഇന്നലെയും ഇന്നും എന്നേക്കും സ്ഥിരമാണ്. മാറ്റമില്ലാത്തതാണ്.
ഒടുവിലത്തെ വാഗ്ദത്തം (22:20-21)
ഈ ഗ്രന്ഥത്തിലെ ഒടുവിലത്തെ സാക്ഷ്യം ക്രിസ്തുവിന്റെ പെട്ടെന്നുള്ള വരവിനെക്കുറിച്ചുള്ള വാഗ്ദത്തമാണ്; "അതെ, ഞാൻ വേഗം വരുന്നു'. ഈ
വെളിപാട് പുസ്തകം - വ്യാഖ്യാനം
അദ്ധ്യായത്തിലെ വരവിനെക്കുറിച്ചുള്ള മറ്റു വാഗ്ദത്തങ്ങളിൽ നിന്നും (വാ.7,12) വ്യത്യസ്ഥമായി "അതെ' (surely) എന്ന പദം കൂടി ചേർത്തിരി ക്കുന്നു. ഇതെ തുടർന്ന് "ആമേൻ' എന്ന് പറഞ്ഞിരിക്കുന്നു.
ആശിർ∆ാദവും ദൈവിക വാഗ്ദത്തവും സമന്വയിപ്പിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം ഉപസംഹരിക്കുന്നത്. ഈ ഉപസംഹാര വാക്യത്തിനുശേഷം ഒരു വെളിപാടും അവശേഷിക്കുന്നില്ല. സ്വർഗ്ഗത്തെക്കുറിച്ച് പുതിയ അറിവ് നൽകു ന്നില്ല, പുതിയ ദർശനങ്ങൾ ഇതിനോട് ചേർക്കുന്നില്ല. ബൈബിൾ പൂർണ്ണ മാകുകയാണ്. കർത്താവിന്റെ അവസാന വാക്കുകളാണ് ഈ വാക്യത്തിൽ നാം കേട്ടത്. ഇനിയും നാം അവന്റെ ശബ്ദം കേൾക്കുന്നത് സ്വർഗ്ഗ ത്തിൽനിന്ന് ഇറങ്ങി വരുമ്പോഴാണ് (1 തെ .4:16).
വെളിപാട് പുസ്തകം അവസാനിപ്പിക്കുമ്പോൾ ഗ്രന്ഥകാരനായ യോഹ ന്നാൻ പൗലോസിന്റെ ആശിർ∆ാദ വാക്കുകൾ തന്നെ ഉപയോഗിച്ചിരിക്കു ന്നു: ""കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.'' പഴയനിയമം ഒരു ശാപത്തോടെയാണ് അവസാനിക്കുന്നത്. പുതിയ നിയമം അവസാനിക്കുന്നത് സകല വിശ്വാ സികൾക്കും കൃപനേർന്നുകൊണ്ടും. ബൈബിളിലെ ഈ അവസാന പുസ്തകം യേശുക്രിസ്തുവിന്റെ വെളിപാടിനോടെ ആരംഭിച്ചു. യേശുക്രി സ്തുവിന്റെ കൃപ എല്ലാവർക്കും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ അവ സാനിക്കുന്നു. യോഹന്നാനോട് ചേർന്ന് നമുക്കും പറയാം, ""ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ''.
