Chapter 17 of 24

അന്ത്യ ന്യായവിധികളുടെ ആരംഭം

4 min read · Pages 154–159 of the printed edition

(വെളിപാട് 15:1-8)

പതിനഞ്ച്, പതിനാറ് അദ്ധ്യായങ്ങളിലെ പ്രതിപാദ്യങ്ങൾ ഒന്നി ച്ചുപോകുന്നവയാണ്. ഈ രണ്ട് അദ്ധ്യായങ്ങളും ഒരേ ദർശനത്തിന്റെ ഭാഗങ്ങളാണ്. ഈ രണ്ട് അദ്ധ്യായവും 8-ാം അദ്ധ്യായത്തിന്റെ അവ സാന ഭാഗത്ത് പറഞ്ഞിരിക്കുന്ന മൂന്നു കഷ്ടങ്ങളിൽ അവസാനത്തേ തായ ഏഴു ബാധകളെക്കുറിച്ചാണ്. 11-ാം അദ്ധ്യായത്തിന്റെ അവസാന പാദത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഏഴാമത്തെ കാഹളമായ അന്ത്യ കാഹളത്തിങ്കൽ ഉണ്ടാകുന്ന ന്യായവിധിയാണ് 15,16 അദ്ധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നത്.

പതിനൊന്നാം അദ്ധ്യായത്തിൽ ദൈവത്തിന്റെ മന്ദിരം സ്വർഗ്ഗ ത്തിൽ തുറന്നിരിക്കുന്നതായി കാണാം. അതേ മന്ദിരം 15,16 അദ്ധ്യായ ങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. പതിനൊന്നാം അദ്ധ്യായത്തിൽ സർ∆ശക്തനായ ദൈവത്തിന്റെ മഹാന്യായവിധിയെക്കുറിച്ച് മൂപ്പന്മാർ പ്രസ്താവിക്കുന്നതായി കാണുന്നു. ജാതികൾ കോപിച്ച്, ഈ ലോകത്തെ നശിപ്പിക്കുന്നവർ നശിപ്പിക്കപ്പെടുവാനുള്ള കാലം അടു ത്തിരിക്കുന്നു എന്നും പ്രസ്താവിക്കുന്നു. അതിന്റെ വർണ്ണനയാണ് 15,16 അദ്ധ്യായങ്ങളിൽ കാണുന്നത്. 11:15-ൽ ഏഴാമത്തെ കാഹളം ഊതു കയും ഈ ലോകത്തിന്റെ രാജത്വം നΩുടെ കർത്താവായ യേശുക്രി സ്തുവിന്റേതാകുകയും ചെയ്യുന്നു. ഈ രാജത്വം സ്ഥാപിക്കുന്നതിനുള്ള അവസാന ഒരുക്കങ്ങൾ ഏഴു ബാധകളെക്കുറിച്ചുള്ള ഈ ദർശനത്തിൽ കാണാം.

""ഞാൻ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വർഗ്ഗത്തിൽ കണ്ടു. ഒടുക്കത്തെ ഏഴു ബാധയുള്ള ഏഴു ദൂതന്മാരെ തന്നെ''. ഇവിടെ ""ഒടുക്കം'' എന്ന വാക്കിന് കൂടുതൽ പ്രധാന്യം നൽകിയിരിക്കുന്നു. എസ്കാറ്റോസ് (ഒടുക്കം) എന്ന വാക്കിൽ നിന്നും ആകുന്നു അന്ത്യ കാല സംഭവങ്ങളെക്കുറിച്ച് വിവരിക്കുന്ന ഉപദേശമായ "എസ്കറ്റോ

വെളിപാട് പുസ്തകം - വ്യാഖ്യാനം

ളജി' എന്ന വാക്ക് ഉണ്ടായത്. മുദ്രകൾക്കുശേഷം കാഹളങ്ങളും കാഹള ങ്ങൾക്കുശേഷം ക്രോധകലശങ്ങളും ക്രോധകലശങ്ങൾക്കുശേഷം ഭൂമി യിലെ ദൈവീക ന്യായവിധികൾക്ക് സമാപ്തി വരുകയും ക്രിസ്തുവിന്റെ രാജ്യം വരുകയുമാണ്. വെളിപാട് 4-ാം അദ്ധ്യായത്തിൽ ദൈവം തന്റെ വിശുദ്ധന്മാരെ സ്വർഗ്ഗത്തിലേക്ക് എടുത്തപ്പോൾ വളരെ മനോഹരവും പളു ങ്കിനൊത്ത കണ്ണാടിക്കടൽ പോലെ മനോഹരവുമായ സർ∆ശക്തന്റെ സിംഹാസനം യോഹന്നാൻ കണ്ടു. സിംഹാസനത്തിനു ചുറ്റുമിരിക്കുന്ന മൂപ്പ ന്മാർ പുതിയനിയമ വിശ്വാസികളാണ്. എന്നാൽ യോഹന്നാൻ ഈ ദർശനം കാണുമ്പോൾ ഈ വിശുദ്ധന്മാർ ഈ പളുങ്ക് കടലിന്റെ തീരത്ത് നിൽക്കു കയും ഈ പളുങ്ക് കടൽ ജ്വലിക്കുന്ന ദീപങ്ങളോടുകൂടിയതുമായി കണ്ടു. ""ജ്വലിക്കുന്ന ദീപങ്ങൾ'' എന്ന പ്രയോഗത്തിന് ഈ വിശുദ്ധന്മാർ മഹോപ ദ്രവകാലത്തുനിന്നും വന്നവർ എന്ന ആശയമാണ്. അവർ ദൈവദാസനായ മോശെയുടെയും കുഞ്ഞാടിന്റെയും ഗാനം ആലപിച്ചു.

പുറപ്പാട് പുസ്തകം പതിനഞ്ചാം അദ്ധ്യായത്തിൽ ചെങ്കടൽ തീരത്തു വെച്ച് ശ്രതുവിൽനിന്ന് രക്ഷപെട്ട യിസ്രായേൽ മക്കൾ മോശെയോട് ചേർന്നു ഗാനം ആലപിച്ചു. ശോഭയേറുന്ന തീരത്ത് മഹാപീഡനകാല വിശുദ്ധന്മാർ അദ്രവത്വവും തേജസ്ക്കരിക്കപ്പെട്ട ദേഹവുമായി കൂടിവരും. ആ തീരത്ത് നിന്നുകൊണ്ട് തേജസേറിയ വീണ്ടെടുപ്പിന്റെയും മോശെയുടെയും കുഞ്ഞാ ടിന്റെയും ഗാനം അവർ ആലപിക്കും. യഹോവയുടെ ശ്രതുക്കൾ നശി ച്ചപ്പോൾ മോശെ പാടിയതുപോലെ കുഞ്ഞാട് തന്റെ രക്തത്താൽ പാപത്തി ന്മേലും മരണത്തിന്മേലും നേടിയ വിജയത്തെക്കുറിച്ചുള്ള ഗാനം അവർ പാടും. പുറപ്പാട് പുസ്തകം 15-ാം അദ്ധ്യായത്തിൽ ബൈബിളിലെ രേഖ പ്പെടുത്തിയ ആദ്യ ഗാനമായ മോശെയുടെ ഗാനവും വെളിപ്പാട് 15-ാം അദ്ധ്യാ യത്തിൽ ബൈബിളിലെ അവസാനഗാനമായ മോശെയുടെയും കുഞ്ഞാടി ന്റെയും ഗാനവും രേഖപ്പെടുത്തിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

""ഇവരാണ് ദൈവത്തിന്റെ വീണ നൽകപ്പെട്ടവർ'' എന്ന് തുടർന്ന് ദർശനം വെളിപ്പെടുത്തുന്നു. മഹത്വത്തിലുള്ള 3 വിഭാഗം ആളുകൾക്കാണ് സ്വർഗ്ഗത്തിലെ വീണ ദൈവം നൽകിയത്. ഉൽപ്രാപണം പ്രാപിച്ച് മഹത്വ ത്തിലേക്ക് പ്രവേശിച്ചവർക്ക് ദൈവത്തിന്റെ വീണ ലഭിച്ചതായി വെളിപാട് 5-ാം അദ്ധ്യായത്തിൽ കാണുന്നു. വെളിപാട് 14-ൽ ദൈവത്തിന്റെ വീണ ല ഭിച്ച 144000 പേർ സിയോൻ മലയിൽ കൂടിയതായി കാണുന്നു. സ്വർഗ്ഗീയ മായ വിടുതലിനെക്കുറിച്ചുള്ള മോശെയുടെ ഗാനം ആലപിച്ചുകൊണ്ട് മൂന്നാ മത്തെ കൂട്ടർ പളുങ്കുനദിയുടെ തീരത്ത് ദൈവത്തിന്റെ വീണയുമായി നിൽക്കുന്നു.

സ്വർഗ്ഗത്തിലെ സാക്ഷ്യകൂടാരം (15:5-8)

വിജയാളികളാകുന്ന മഹോപ്രദവകാല വിശ്വാസികളെ ശ്രദ്ധിക്കുന്നതിൽ നിന്നും യോഹന്നാൻ മറ്റൊരു കാഴ്ചയിലേക്ക് തിരിയുന്നു. ഭൂമിയിലെ സമാ

വെളിപാട് പുസ്തകം - വ്യാഖ്യാനം ഗമനകൂടാരവും, ദേവാലയവും മാതൃകയാക്കിയിരിക്കുന്ന സ്വർഗ്ഗീയ സമാ ഗമനകൂടാരത്തിന്റെ അതിവിശുദ്ധസ്ഥലത്തേക്ക് നോക്കുവാൻ യോഹന്നാന് ദൈവം അനുമതി നൽകിയിരിക്കുന്നു. പലർക്കും മന ിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ആശയമാണ് ഈ സ്വർഗ്ഗീയ സമാഗമനകൂടാരം. സ്വർഗ്ഗ ത്തിലുള്ളതുപോലെ തന്നെയുള്ള മാതൃകയിൽ സമാഗമനകൂടാരം നിർΩി ക്കുവാനാണ് ദൈവം മോശെയ്ക്ക് മരുഭൂമിയിൽവെച്ച് കല്പന കൊടുത്ത ത്. അപ്പോഴും അതിനുശേഷവും വേദപുസ്തകം സ്വർഗ്ഗീയ സമാഗമനകൂ ടാരത്തെക്കുറിച്ചുള്ള വിവരണങ്ങൾ നമുക്കു നൽകിയിട്ടുണ്ട്. സ്വർഗ്ഗീയ സമാ ഗമനകൂടാരത്തിലെ മഹാപുരോഹിതനായിരിക്കുന്ന യേശുക്രിസ്തുവിന്റെയും ഭൂമിയിലെ പുരോഹിതന്മാരെയും ശുശ്രൂഷകളെക്കുറിച്ചുള്ള താരതമ്യങ്ങൾ എബ്രായ ലേഖനത്തിൽ നാം കാണുന്നുണ്ട്. സ്വർഗ്ഗീയ മന്ദിരത്തിൽ നടക്കു ന്നതായ കാര്യങ്ങളെ വശദമായി കാണിക്കുകയാണ് ഭൂമിയിലെ സമാഗമന കൂടാരത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും.

ഭൂമിയിലെ സാക്ഷ്യകൂടാരം

വെളിപാട് പുസ്തകം പതിനഞ്ചാം അദ്ധ്യായത്തിൽ യോഹന്നാൻ പറ യുന്നകാര്യങ്ങളെക്കുറിച്ച് കൂടുതലായി അറിയുന്നതിന് ഭൂമിയിലെ സമാഗമ നകൂടാരത്തെക്കുറിച്ച് അറിയണം. വാഗ്ദത്ത നാട്ടിലെ ആദ്യ ചില വർഷ ങ്ങളിലും മരുഭൂമിയിലെ 40 വർഷ്രപയാണങ്ങളിലും യഹൂദന്മാർ ചുമന്നു കൊണ്ടു നടക്കുകയും, വസ്ത്രങ്ങളാലും തോലുകളാലും നിർΩിക്കപ്പെട്ട ഒന്നാണ് സമാഗമനകൂടാരം. പിന്നീട് ഇതേ മാതൃകയിൽ അവർ യെരുശലേം ദേവാലയം പണി കഴിപ്പിച്ചു. പ്രധാനപ്പെട്ട ഒരു വ്യത്യാസം യെരുശലേമിൽ ദേവാലയം പണിയാൻ ഉപയോഗിച്ച വസ്തുക്കളിലാണ്.

സമാഗമനകൂടാരത്തിന് ചുറ്റിലുമായുള്ള പ്രാകാരമതിലിൽ ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൈവത്തിലേക്ക് ഒരു വഴി മാത്രമേയുള്ളുവെന്ന് ഇത് സൂചിപ്പിക്കുന്നു. യാഗത്തിനായി ഉപയോഗിച്ചിരുന്ന താമ്രയാഗപീഠം വാതിലിന് മുൻപിൽ ചതുരാകൃതിയിൽ നിർΩിച്ചിരുന്നു. ആ യാഗപീഠത്തിൽ അർപ്പിക്കപ്പെടുന്ന മൃഗം യാഗാർപ്പകന്റെ പാപത്തെ വഹിക്കുമായിരുന്നു. പാപ പരിഹാരത്തിനായുള്ള യാഗമാണ് ഒരാളെ പാപത്തിന്റെ ശിക്ഷയിൽ നിന്ന് മോചിപ്പിക്കുന്നത്. സമാഗമനകൂടാരത്തിൽ ഒരു തങ്ക നിലവിളക്ക് മാത്രമേ യുള്ളൂ. ഈ വിളക്കിന്റെ വെളിച്ചത്തിലാണ് പുരോഹിതൻ എല്ലാ ശുശ്രൂ ഷയും കൂടാരത്തിൽ നിർ∆ഹിച്ചിരുന്നത്. ഇത് സൂചിപ്പിക്കുന്നത് ദൈവത്തി നു മാത്രമേ ദൈവവചനത്തെക്കുറിച്ചുള്ള പ്രകാശനം നൽകുവാൻ സാധി ക്കുകയുള്ളുവെന്ന സത്യമാണ്.

പ്രാകാരത്തിൽ പുരോഹിതൻ നിരന്തരമായി ധൂപവർഗ്ഗങ്ങൾ കത്തിച്ചി രുന്ന ധൂപപീഠവും ഉണ്ടായിരുന്നു. ധൂപവർഗ്ഗം മനുഷ്യരുടെ പ്രാർത്ഥനയുടെ പ്രതീകമായി നിലകൊള്ളുന്നു. സൗരഭ്യവാസനയും പുകയും അതിവിശുദ്ധ സ്ഥലത്ത് നിറഞ്ഞു നിൽക്കുന്നത് വിശ്വാസിയുടെ പ്രാർത്ഥന എപ്പോഴും

വെളിപാട് പുസ്തകം - വ്യാഖ്യാനം

ദൈവസന്നിധിയിൽ സൗരഭ്യവാസനയാൽ നിലനിൽക്കുന്നു എന്നതിനെ കാ ണിക്കുന്നു.

പാപപരിഹാര ദിവസം

പാപപരിഹാര ദിവസമായിരന്നു മനുഷ്യന്റെ ജീവിതത്തിൽ വളരെ പ്രധാ നപ്പെട്ട ദിവസം. മനുഷ്യരുടെ പാപങ്ങളുടെ പരിഹാരത്തിനായി വർഷത്തിൽ ഒരിക്കൽ മഹാപുരോഹിതൻ ഊനമില്ലാത്ത കുഞ്ഞാടിനെ യാഗംകഴിക്കു വാൻ തിരഞ്ഞെടുക്കുന്നു. ആ യാഗമൃഗത്തിന്റെ രക്തവുമായി പിന്നീട് മഹാ പുരോഹിതൻ സമാഗമനകൂടാരത്തിലേക്ക് പ്രവേശിക്കുന്നു. സമാഗമനകൂ ടാരത്തിലെ പ്രധാനഭാഗമായ അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നതിന് മുൻപായി മഹാപുരോഹിതൻ സൗരഭ്യവാസന നൽകുന്ന ധൂപവർഗ്ഗവുമായി ദേവാലയത്തിലെ തിരശ്ശീല മാറ്റുന്നു. ദൈവത്തിന്റെ പരിശുദ്ധ സന്നിധിയി ലേയ്ക്ക് മനുഷ്യന്റെ പ്രാർത്ഥന മുഖാന്തരം വഴിയൊരുക്കുന്നതായി ഇത് കാണിക്കുന്നു. അതിനുശേഷം അതിവിശുദ്ധസ്ഥലത്തേക്ക് അദ്ദേഹം പ്രവേ ശിക്കും. സ്വർണ്ണത്താൽ പൊതിഞ്ഞ രണ്ടു ദൂതന്മാർ മുഖാമുഖം നോക്കി ഇരിക്കുന്ന നിയമപെട്ടകം അദ്ദേഹത്തിന് മുൻപായി വെച്ചിരിക്കുന്നു. ആ കെരൂബുകളുടെ മദ്ധ്യേ ഷെക്കീന മഹത്വം എന്ന് വിളിക്കുന്ന വളരെ പ്രഭാ പൂർണ്ണമായ ഒരു വെളിച്ചം കടന്നുപോകുന്നു. ഇത് ഭൂമിയിലുള്ള ദൈവ ത്തിന്റെ സാന്നിധ്യത്തെ കാണിക്കുന്നു. ലോകത്തിൽ ദൈവത്തിന്റെ പ്രത്യേക സാന്നിദ്ധ്യം അവകാശപ്പെടാവുന്ന മറ്റൊരു സ്ഥലവുമില്ല. യഹൂദർക്ക് മാത്ര മാണ് ഈ പദവി ലഭിച്ചത്. സാക്ഷ്യകൂടാരത്തിലെ ഉപകരണങ്ങളിൽ പ്രധാ നപ്പെട്ടതായിരുന്നു പെട്ടകത്തിന് മീതെയുള്ള തങ്കംകൊണ്ടുള്ള കൃപാസനം. ഇതിന് കൃപാസനം എന്ന് പേര് ലഭിക്കുവാൻ കാരണം മഹാപുരോഹിതൻ ഒാരോവ വർഷവും യാഗമൃഗത്തിന്റെ രക്തം ഇവിടെ തളിക്കുന്നതിലൂടെ ജനത്തിന് കരുണ ലഭിച്ചിരുന്നതുകൊണ്ടാണ്.

നിയമപെട്ടകം വിധിക്കപ്പെടുന്നു

സ്വർണ്ണം പൊതിഞ്ഞ നിയമപെട്ടകത്തിൽ അസാധാരണമായ മൂന്ന് വസ്തുക്കൾ വെച്ചിരുന്നു. ഇതിന്റെ പ്രത്യേകത എന്താണ്. ഒന്നാമത്തേത് ദൈവം മോശയ്ക്ക് നൽകിയ രണ്ടാമത്തെ പത്തുകല്പനയടങ്ങിയ പലക യാണ്. ഈ രണ്ടാമത്തെ പലക നിയമപെട്ടകനുള്ളിൽ സൂക്ഷിച്ചിരുന്നത് മനുഷ്യൻ ദൈവകൽപ്പനയെ ലംഘിച്ചതിന്റെ ഒാർΩയ്ക്കായിട്ടാണ്.

രണ്ടാമത് മന്ന സൂക്ഷിച്ചിരുന്ന പൊൻപാത്രമാണ്. ദൈവം നൽകിയ സ്വർഗ്ഗീയ ഭോജനത്തെക്കുറിച്ച് ജനങ്ങൾ പിറുപിറുത്തതിന്ശേഷമാണ് ഇത് വെച്ചത്. മരുപ്രയാണകാലത്ത് ദിവസം മൂന്ന് നേരം മന്ന കഴിച്ച് അവർ ക്ഷീണിച്ചുപോയിരുന്നു. മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങൾക്കുള്ള ദൈവ ത്തിന്റെ ദാനത്തെ മനുഷ്യൻ തിരസ്കരിച്ചതിന്റെ ഒാർΩയായിരുന്നു ഇത്.

മൂന്നാമത് അഹരോന്റെ തളിർത്ത വടിയാണ്. മോശെയുടെയും അഹ രോന്റെയും നേതൃത്വത്തിനെതിരെ ഒരു വിഭാഗം എഴുന്നേറ്റതിന്റെ പശ്ചാ

വെളിപാട് പുസ്തകം - വ്യാഖ്യാനം ത്തലത്തിലാണ് നേതൃത്വത്തെ സൂചിപ്പിക്കുന്ന വടിയും കോലും സമാഗമ നകൂടാരത്തിന്റെ മുൻപിൽ വെയ്ക്കുവാൻ ദൈവം കല്പിച്ചത്. ആരുടെ വടി തളിർക്കുന്നുവോ അവരായിരിക്കും ദൈവത്താൽ നിയമിക്കപ്പെട്ട നേതാക്കൾ എന്ന് ദൈവം കൽപ്പിച്ചു. അഹരോന്റെ വടി തളിർത്തു. അതിനുശേഷം ദൈവം നിയമിച്ച ദൈവിക നേതൃത്വത്തെ മനുഷ്യൻ നിരസിച്ചതിന്റെ പ്രതീ കമായി അഹരോന്റെ തളിർത്ത വടി നിയമപെട്ടകത്തിൽ വെയ്ക്കുവാൻ ദൈവം നിർദ്ദേശിച്ചു.

ദൈവത്തെ പൂർണ്ണമായും തിരസ്ക്കരിക്കുന്നത്

നിയമപെട്ടകത്തിലെ ഈ മൂന്നു വസ്തുക്കൾ മനുഷ്യന്റെ ദൈവതിര സ്കരണത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. നിയമപെട്ടകത്തിലെ ഈ മൂന്ന് കാര്യങ്ങൾ മനുഷ്യൻ ദൈവസന്നിധിയിൽ എന്നും കുറ്റക്കാരൻ ആണെന്നും ന്യായമായി അവൻ ശിക്ഷ അർഹിക്കുന്നുവെന്നും സൂചിപ്പിക്കുന്നു.

സ്വർഗ്ഗീയകൂടാരം

ഭൂമിയിൽ ഉള്ളതിൽനിന്നും വ്യത്യസ്തമായ ഒരു സമാഗമനകൂടാരമാ ണിത്. അവസാനത്തെ ഏഴ് ബാധകൾ അയയ്ക്കപ്പെടുന്നത് ഈ സ്വർഗ്ഗീയ കൂടാരത്തിൽനിന്നുമാണ്. ഇത് ഒരിക്കലും ദൈവം മനുഷ്യനുമായി നിരപ്പ് പ്രാപിച്ച സ്ഥലമായിരുന്നില്ല. ദൈവകുഞ്ഞാടിനെ നിരസിച്ചവരുടെ മേലുള്ള ന്യായവിധിയുടെ ന്യായാസനമായി കൃപാസനം മാറി.

വെളിപാട് പുസ്തകം - വ്യാഖ്യാനം