Chapter 21 of 24

ക്രിസ്തുവിന്റെ രണ്ടാം വരവ്

12 min read · Pages 190–203 of the printed edition

(വെളിപാട് 19:1-21)

പതിനാറാം അദ്ധ്യായത്തിന്റെ തുടർച്ചയെന്നോണം ഭാവികാല കാലാ നുക്രമത്തിലേക്ക് വിരൽ ചൂണ്ടുകയാണ് 19-ാം അദ്ധ്യായം. 16-ാം അദ്ധ്യായ ത്തിൽ ദൈവിക ന്യായവിധി ഭൂമിയിൽ വരുന്നതിനെക്കുറിച്ചു നാം കണ്ടു. തുർക്കി, അറേബ്യൻ രാജ്യങ്ങൾ, സീനായ് ഉപദ്വീപ് ദേശങ്ങളിലെ ലക്ഷക്ക ണക്കിനു ഭടന്മാർ അണിനിരന്നു തΩിൽ പോരടിക്കുന്നു. ലോകാരംഭം മുതൽ ഇന്നുവരെയും കണ്ടിട്ടില്ലാത്ത കഷ്ടം ഉണ്ടാകും. ചരിത്രത്തിലെ തന്നെ വലിയ ഭൂമികുലുക്കത്തിനു ലോകം സാക്ഷ്യം വഹിക്കും. ഈ ദിവസത്തെക്കുറിച്ചു യേശു മുന്നറിയിപ്പു നൽകുന്നുണ്ട് (മത്തായി 24:21-22).

ഭൂമിയിൽ ഉന്മൂലനാശം സംഭവിക്കും. സ്വർഗ്ഗത്തിൽ മനുഷ്യരുടെ സകല കഷ്ടതയുടെയും അവസാനത്തിന്റെ ആരംഭമായിരിക്കും. ഇവിടുത്തെ നാലു ""ഹല്ലേലുയ്യ'' ശ്രദ്ധിക്കുക. മർΩം മഹതിയാം ബാബിലോൺ, തന്റെ വേശ്യാ വൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണ പാത്രം കൈയ്യിൽ പിടിച്ചിരുന്നവൾക്ക് നാശം സംഭവിക്കുമ്പോൾ സ്വർഗ്ഗത്തിൽ പുരുഷാരം ആദ്യത്തെ "ഹല്ലേലുയ്യാ' പറയും. ബാബിലോൺ പട്ടണത്തിന് നാശം സംഭ വിക്കുമ്പോൾ രണ്ടാമത്തെ "ഹല്ലേലുയ്യാ' ശബ്ദം ഉയരും. ദൈവത്തിന്റെ പരിശുദ്ധ പ്രപഞ്ചത്തിന്റെ ഹൃദയത്തിലാണ് ബാബിലോണിന്റെ ദുഷ്ടത കിട ക്കുന്നത്. ബാബിലോൺ നഗരത്തിന് ഉന്മൂലനാശം സംഭവിക്കുകയും ദുഷ്ട തയാൽ നശിക്കുകയും, ക്രിസ്തുവിനെ തിരസ്കരിക്കുന്നവർ പൂർണ്ണമായി നശിക്കുകയും ചെയ്യുമ്പോൾ സ്വർഗ്ഗം പുരുഷാരത്തിന്റെ മഹാഘോഷത്താ ലും, ദൈവകൃപയാലും നിറയും. ""അവർ പിന്നെയും ഹല്ലേലുയ്യാ അവ ളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.''

സ്വർഗ്ഗത്തിൽ നΩുടെ കർത്താവിന്റെ ഉന്നതവും മഹത്വവുമാർന്ന സൃഷ്ടികൾ അടുത്ത ഹല്ലേലൂയ്യ പറയും. ""ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവികളും ആമേൻ, ഹല്ലേലുയ്യാ എന്നു പറഞ്ഞ് സിംഹാസനത്തിലിരിക്കുന്ന

വെളിപാട് പുസ്തകം - വ്യാഖ്യാനം

ദൈവത്തെ വീണു നമസ്കരിച്ചു.'' ""ആമേൻ'' എന്ന പദം ശ്രദ്ധിക്കുക. സംഖ്യാപുസ്തകം 5:22-ൽ ആദ്യമായി ""ആമേൻ'' എന്ന പദം കാണുന്നു. വിശുദ്ധമായതിന്റെ അംഗീകരണമായി ഉപയോഗിക്കുന്ന പദമാണിത്. ലേഖ നങ്ങളിലും സുവിശേഷങ്ങളിലും ഉറപ്പിന്റെ പദമായി (അങ്ങനെ തന്നേ) ഈ പദം ഉപയോഗിച്ചിരിക്കുന്നു. ഇതു സത്യത്തെ തുറന്നു സΩതിക്കുന്ന സ്വർഗ്ഗീയ പദമാണ്. ആമേൻ മുദ്രയിടുകയും ഉറപ്പിക്കുകയും കൂട്ടിച്ചേർക്കു കയും ചെയ്യുന്നു. ദൈവത്തെ സ്തുതിക്കുന്നതിന് മനുഷ്യന് ഉച്ചരിക്കാൻ കഴിയുന്നതിൽ ഏറ്റവും ശക്തമായ പദമാണ് ഇത്. ""അവൻ (യേശുക്രിസ്തു) സമുദ്രം മുതൽ സമുദ്രം വരെയും നദി മുതൽ ഭൂമിയുടെ അറ്റങ്ങൾ വരെയും ഭരിക്കട്ടെ'' (സങ്കീ.72:8) എന്നു കാണുന്നു. സങ്കീ.72:17.19,20 വാക്യങ്ങളിലും ഇതേ അർത്ഥം വരുന്ന പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. 19-ാം വാക്യത്തിൽ ""അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴു വനും അവന്റെ മഹത്വം കൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ എന്നു വായിക്കുന്നു. "ആമേൻ' എന്നത് ഉറപ്പിന്റെ അത്യുച്ഛ പദമാണ്. സ്വർഗ്ഗീയ സിംഹാസനത്തോട് അഭേദ്യ ബന്ധമുള്ള ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവികളും അവരുടെ ഏറ്റവും ഉയർന്ന ശബ്ദത്തിൽ ദുഷ്ടത നിറഞ്ഞ ബാബി ലോണിന്റെ പതനത്തെ ആഘോഷിക്കുന്നു.

സിംഹാസനത്തിൽ നിന്നുള്ള വിളിയുടെ ഉത്തരമായാണ് നാലാമത്തെ ഹല്ലേലുയ്യാ ശബ്ദം കേട്ടത് (വാക്യം 6). 19: 4-8 ശുദ്ധവും ശുഭ്രവുമായ വിശേഷ വസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ (ബഹുവചനം) തന്നെ. എന്തൊരു ദിവസം! എന്തൊരു വിധി! എന്തൊരു സമാപ്തി! എന്തൊരു വിജയം! ""കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവു മായ വിശേഷവസ്ത്രം ധരിക്കുവാൻ കൃപ ലഭിച്ചിരിക്കുന്നു. ആ വിശേഷ വസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നെ.''

മണവാളനും മണവാട്ടിയും

കുഞ്ഞാടിന്റെ കല്യാണവുമായി ബന്ധപ്പെട്ട് മണവാളനെയാണ് ആദ്യം നെΩ പരിചയപ്പെടുത്തുന്നത്. "കുഞ്ഞാട്' എന്ന വിശേഷണ പദത്തിൽ ക്രിസ്തുവാണ് മണവാളൻ. തന്റെ സ്വന്തരക്തം മറുവിലയായി കൊടുത്ത് കൃപയാൽ വീണ്ടെടുക്കപ്പെട്ടവരുമായുള്ള ക്രിസ്തുവിന്റെ ബന്ധം വിവരി ച്ചിരിക്കുന്നു. ക്രിസ്തുവിന്റെ സ്വന്തം വാക്കുകളിൽ താൻ തന്നെ മണവാള നായി പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് മത്തായി 9:15, പരീശന്മാരും മറ്റുള്ള വരും യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കുന്നില്ല എന്നു കുറ്റപ്പെടുത്തിയ പ്പോൾ കർത്താവു മറുപടിയായി പറഞ്ഞു. ""മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്ക് എങ്ങനെ ഉപവസിക്കുവാൻ സാധിക്കും.'' മത്തായി 22:1-13 വരെ വായിക്കുമ്പോൾ പുത്രനുവേണ്ടി കല്യാണസദ്യ ഒരുക്കിയ രാജാവി നെയും കല്യാണ വസ്ത്രത്തെയുംകുറിച്ചുള്ള ഉപമ പ്രസ്താവിച്ചിരിക്കുന്നു.

വെളിപാട് പുസ്തകം - വ്യാഖ്യാനം ഉപമയിലെ പുത്രൻ യേശുക്രിസ്തുവാണ്. മത്തായി 25:1-10-ൽ മണവാളന്റെ വരവിനായി കാത്തിരിക്കുന്ന പത്തു കന്യകമാരുടെ ഉപമ വിവരിച്ചിരിക്കു ന്നു. യോഹന്നാൻ സ്നാപകൻ യേശുക്രിസ്തുവിനെ മണവാളനായി ചൂണ്ടി ക്കാണിക്കുന്നു (യോഹ.3:29-30). 2 കൊരിന്ത്യർ 11:2-ലും എഫെസ്യർ 5:23-32 ലും അപ്പൊസ്തലനായ പൗലൊസ് ദൈവം ഒരുക്കുന്ന നിർΩല കന്യക യ്ക്കുള്ള മണവാളനായി രേഖപ്പെടുത്തിയിരിക്കുന്നു.

ആരാണ് മണവാട്ടി? ക്രിസ്തുവിന്റെ സഭയാണ് മണവാട്ടി. പഴയനിയമ യിസ്രായേൽ മണവാട്ടിയല്ല. യെശയ്യാവിലും യെഹസ്കേലിലും ഹോശെ യായിലും പഴയനിയമ യിസ്രായേലിനെ യഹോവയുടെ ഇപ്പോൾ ഉപേക്ഷി ക്കപ്പെട്ട ഭാര്യയായി വിവരിച്ചിരിക്കുന്നു. യിസ്രായേൽ ഉപേക്ഷിക്കപ്പെട്ട ഭാര്യ യാണ്, നിഷേധിക്കപ്പെട്ട ഭാര്യയാണ്. അവളുടെ വിഗ്രഹാരാധനയും വ്യഭി ചാരവും സൃഷ്ടിച്ചവനെ തിരസ്കരിച്ചതും കാരണം ദൈവം അവളെ ഉപേ ക്ഷിച്ചു. വീണ്ടും അവൾ പ്രതാപത്തിലെത്തുമെന്നാണ് പ്രവചനം. അവൾ തിരിച്ചുവന്ന് പൂർ∆സ്ഥിതിയിലായാലും മണവാട്ടിയാകില്ല. ഉപേക്ഷിച്ചിട്ട് തിരി ച്ചുവന്ന ഭാര്യയെ നിർΩലകന്യകയായി ചൂണ്ടിക്കാണിക്കുവാൻ കഴിയുക യില്ല. പക്ഷെ വെളിപാടുപുസ്തകത്തിലെ മണവാട്ടി കന്യകയാണ്. ഉദാഹ രണത്തിന് 2 കൊരിന്ത്യർ 11:2-ൽ പൗലൊസ് ""ഞാൻ ക്രിസ്തു എന്ന ഏക പുരുഷന് നിങ്ങളെ നിർΩലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.'' എഫെസ്യർ 5:30-32-ൽ പൗലൊസ് വീണ്ടും പറയുന്ന ത്, ""നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ. അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അΩയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരു വരും ഒരു ദേഹമായിത്തീരും. ഈ മർΩം വലിയത്. ഞാൻ ക്രിസ്തുവി നെയും സഭയെയും ഉദ്ദേശിച്ചത്രെ പറയുന്നത്.'' ക്രിസ്തീയ വിശ്വാസത്തിന്റെ കുടുംബമാകുന്ന സഭയെ ക്രിസ്തു വിവാഹം ചെയ്യും. കുഞ്ഞാടിന്റെ കല്യാണ ദിവസത്തിൽ ദൈവമുമ്പാകെ നിറുത്തുവാൻ ഭൂലോകത്തിലുള്ള സകല ഭാഷകളിൽ നിന്നും, ഗോത്രങ്ങളിൽ നിന്നും, കുടുംബങ്ങളിൽ നിന്നും, യഹൂദരിൽ നിന്നും, സകല ജാതികളിൽ നിന്നും ദൈവം ജനത്തെ ഇന്നു ക്ഷണിച്ചുകൊണ്ടിരിക്കുന്നു.

ക്രിസ്തുവിന്റെ മണവാട്ടിയാകുന്ന സഭ ധരിക്കേണ്ടുന്ന രണ്ടു വിശേഷ വസ്ത്രങ്ങളുണ്ട്. റോമാ സാമ്രാജ്യത്തിന്റെ ആചാരമനുസരിച്ച് നΩുടെ കർത്താവ് അകവസ്ത്രവും (tunic) റോമാക്കാർ റ്റോഗാ എന്നു വിളിക്കുന്ന മേലങ്കിയും ധരിച്ചിരുന്നു. കർത്താവിന്റെ ദിവസത്തിൽ ധരിക്കുന്നതിനായി

ക്രിസ്തു തന്റെ സഭയ്ക്ക് അക വസ്ത്രം നൽകുകയും നΩുടെ പ്രവൃത്തി കളുടെ പ്രതിഫലത്തെ സൂചിപ്പിക്കുന്ന മേലങ്കി നൽകുകയും ചെയ്യും. വിശ്വാ സത്താലുള്ള നീതീകരണത്തിനുള്ള ദൈവത്തിന്റെ ദാനമാണ് അക വസ്ത്രം. കർത്താവിന്റെ ന്യായ്രപമാണം അനുസരിക്കുന്നതിന്റെ പ്രതിഫലമാണ് മേൽവസ്ത്രം. ശുഭ്രവസ്ത്രം നാം ഭൂമിയിലായിരിക്കുമ്പോൾ ചെയ്ത നീതി പ്രവൃത്തികളാണ്. നΩുടെ രക്ഷകന്റെ നാമത്തെ മഹത്വീകരിക്കുവാൻ നാം

വെളിപാട് പുസ്തകം - വ്യാഖ്യാനം

പാലിച്ചിരിക്കേണ്ട ഉപദേശങ്ങളുടെ സംക്ഷിപ്തമാണ് മേലങ്കി. കർത്താവി നാൽ നൽകപ്പെട്ടിരിക്കുന്ന നീതീകരണം എല്ലാ വിശ്വാസികൾക്കുമുണ്ട്. എന്നാൽ പ്രവൃത്തിയാലുള്ള നീതീകരണം ഒരുവന്റെ കർത്താവിലുള്ള നല്ല പ്രവൃത്തികളാണ്. ഒരുവന്റെ പ്രാണനും ശരീരവും കുഞ്ഞാടിന്റെ രക്തത്താൽ കഴുകി ശുദ്ധീകരിക്കപ്പെടുമ്പോൾ അകമേയുള്ള അങ്കി കർത്താവ് അവനു നൽകുന്നു. ഒരുവൻ യേശുക്രിസ്തുവിനുവേണ്ടി ചെയ്യുന്ന പ്രവൃത്തികളുടെ ഫലമായി നൽകപ്പെടുന്നതാണു മേലങ്കി.

""കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെ ത്താൻ ഒരുക്കിയിരിക്കുന്നു'' എന്നു വിശുദ്ധ തിരുവെഴുത്തിൽ കാണുന്നു. അവൾ ശുദ്ധവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ച് കുഞ്ഞാടുമാ യുള്ള തന്റെ വിവാഹത്തിനായി ഒരുങ്ങിയിരിക്കുന്നു. എപ്പോഴാണ് കുഞ്ഞാ ടിന്റെ കാന്ത ഒരുങ്ങുന്നത്? എപ്പോഴാണ് അവൾ വിശേഷവസ്ത്രങ്ങൾ ധരിക്കുക? 2 കൊരിന്ത്യർ 5:10-ൽ പൗലൊസ് പറയുന്നത് ""അവനവൻ ശരീ രത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസ നത്തിനു മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു എന്നാണ്.'' ഇവിടെയാണ് ഒരു വന്റെ പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്. പൗലൊസ് വീണ്ടും പറയുന്നത്, 1 കൊരിന്ത്യർ 3:11-16-ൽ ""ക്രിസ്തുവിന്റെ ന്യായവിധി ദിവസത്തിങ്കൽ അവ നവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും. അതു തീയോടെ വെളിപ്പെട്ടു വരും. ഒരുവന്റെ പ്രവൃത്തി മരം, പുല്ലു, വൈക്കോൽ എന്നിവയാകുന്നുവെങ്കിൽ അവ തീയിൽ വെന്തുപോകും. ഒരുവന്റെ പ്രവൃത്തി പൊന്നു, വെള്ളി, വില യേറിയ കല്ല് എന്നിവയാകുന്നുവെങ്കിൽ തീയിൽ വെന്തുപോകാതെ രക്ഷ പെടുകയും ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് കുഞ്ഞാടിന്റെ മുമ്പിൽ വെളിപ്പെടുകയും ചെയ്യും. അങ്ങനെ കാന്ത തന്നെത്തന്നെ ഒരു ക്കും.''

പല വിശ്വാസികൾക്കും മനോഹരമായ വിശേഷവസ്ത്രങ്ങൾ ലഭിക്കും. അവർ ചെയ്യുന്ന എല്ലാ നല്ല പ്രവൃത്തികൾക്കും, വിശുദ്ധ ജീവിതത്തിനും രത്നങ്ങൾപോലെ തിളങ്ങുന്ന വിശേഷവസ്രതങ്ങൾ അവർക്കു പ്രതിഫല മായ് ലഭിക്കും. സ്വർഗ്ഗീയ മഹിമപോലെ തിളങ്ങുന്ന അവർക്കുള്ള പ്രതി ഫലം നൽകുന്നത് ക്രിസ്തുയേശുവാണ്. നΩളിൽ ചിലർ "തീയിലൂടെ എന്ന പോലെ രക്ഷിക്കപ്പെടുമ്പോൾ' പ്രായോഗികമായി നഗ്നരായിരിക്കും. അവ രുടെ എല്ലാ പ്രവൃത്തികളും വെന്തുപോകും. നΩളിൽ ചിലരുടെ പ്രവൃത്തി കൾ അപ്രയോജനകരമാണ്. അവരുടെ പ്രവൃത്തികൾ തീയിൽ വെന്തുവെണ്ണീ റാകും. അവരുടെ പ്രാണൻ തീയിൽ രക്ഷിക്കപ്പെടുമ്പോൾ, അവർ വീട്ടിൽനിന്ന് നഗ്നരായി പുറത്തേക്കു ഒാടുന്നതുപോലെയാകും. എന്തൊരു ദിവസം! എന്തൊരു ദിവസം! നΩുടെ ഒാരോ പ്രവൃത്തികളും ശോധന ചെയ്യ പ്പെടുന്ന ദിവസം ചിലർ സംതൃപ്തിയടയുകയും ചിലർ ലജ്ജിതരുമാകുന്ന ദിവസം.

വെളിപാട് പുസ്തകം - വ്യാഖ്യാനം കർത്താവേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾക്കു പ്രതിഫലം തരുന്ന ആ നിമിഷത്തിൽ ഞങ്ങളെ യോഗ്യരാക്കേണമെ! ആകയാൽ ""എന്റെ പ്രിയ സഹോദരന്മാരേ,'' (എത്ര പ്രാവശ്യം പൗലൊസ് ഈ പദ്രപയോഗം നടത്തിയിരിക്കുന്നു). ""ആകയാൽ എന്റെ പ്രിയ സഹോദരന്മാരെ, നിങ്ങൾ ഉറുപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ'' (1 കൊരി.15:58). ദൈവത്തിന്റെ നിത്യ മായ പ്രതിഫലമായ വിശേഷവസ്ത്രം നിങ്ങൾക്ക് എന്നും അവകാശപ്പെട്ട തായിരിക്കും.

കല്യാണ വിരുന്ന്

കുഞ്ഞാടിന്റെ കല്യാണത്തെ സംബന്ധിച്ച് ഒരു വ്യത്യസ്ത വിശദീകര ണമാണ് ദൈവം വെളിപ്പെടുത്തുന്നത്. ഇതിനെ വിശദീകരിക്കുവാൻ പ്രത്യേക പദങ്ങൾ ഒന്നുംതന്നെ ഉപയോഗിച്ചിട്ടില്ല. ""കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ'' എന്നു മാത്രമേ ഇവിടെ കാണുന്നുള്ളൂ. ഇത് അർത്ഥവത്താ ണ്. ഹല്ലേലുയ്യാ സ്വരത്തോടുകൂടെ ഇത് യോഹന്നാൻ കേൾക്കുകയാണ്. ക്രിസ്തുവിന്റെ മണവാട്ടിയായ കാന്തയെപ്പറ്റി യോഹന്നാന് ഒരു വാക്കു മാത്രമേ ഉച്ചരിപ്പാനുള്ളൂ; ""കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.'' ക്രിസ്തുവിന്റെ ന്യായാസനത്തിങ്കൽ നീതിപ്രവർത്തികളുടെ പ്രതിഫലമായി ലഭിക്കുന്ന വിശേഷ വസ്ത്രത്തെക്കുറിച്ച് തുടർന്ന് വിവരിക്കുന്നു. എന്നാൽ യഥാർത്ഥ കല്യാണമായി യോഹന്നാൻ ഇതിനെ കണക്കാക്കുന്നില്ല. ഇതു പെട്ടെന്നു സംഭവിക്കുകയും സ്വർഗ്ഗീയ ജീവികൾ ഹല്ലേലുയ്യാ എന്നാർപ്പിടു കയും ചെയ്തു. എന്നാൽ വിരുന്നിനെക്കുറിക്കുന്ന പ്രസ്താവന ഇവിടെ ഉദ്ധരിക്കുന്നില്ല. കല്യാണസദ്യയെക്കുറിച്ച് 19:9-10 വാക്യങ്ങളിൽ വിവരിച്ചി രിക്കുന്നു. ""പിന്നെ അവൻ എന്നോടു, കുഞ്ഞാടിന്റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു''. കല്യാ ണവും കല്യാണസദ്യയും തΩിൽ വ്യത്യാസമുണ്ട്. മൂന്നു വ്യത്യസ്തകൂട്ടരാ ണുള്ളത്. കല്യാണത്തിനുള്ള മണവാട്ടി, കല്യാണസദ്യയ്ക്കു ക്ഷണിക്കപ്പെ ട്ടവർ, ദൃക്സാക്ഷികളായ ദൂതന്മാർ. കല്യാണസദ്യ കല്യാണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. മത്തായി 25:1-13 വാക്യങ്ങളിൽ ഈ വ്യത്യാസം കാണുവാൻ സാധിക്കുന്നു. അഞ്ചു ബുദ്ധിയുള്ളവരും അഞ്ചു ബുദ്ധിയില്ലാ ത്തവരുമടങ്ങിയ പത്തു കന്യകമാരെക്കുറിച്ചു ഇവിടെ നാം വായിക്കുന്നു. അവർ മണവാളനെ എതിരേല്പാൻ പുറപ്പെടുന്നു. മണവാട്ടി എവിടെയാണ്? അവൾ പിതാവിന്റെ ഭവനത്തിലാണ്. കല്യാണാഘോഷങ്ങളിൽ മണവാള നോടും മണവാട്ടിയോടുമൊപ്പം സന്തോഷം പങ്കുവയ്ക്കുവാൻ മണവാള ന്റെയും മണവാട്ടിയുടെയും സുഹൃത്തുക്കൾ അവിടെയുണ്ട്. കുഞ്ഞാടിന്റെ കല്യാണസദ്യ പങ്കിടുവാനാണ് അവർ അവിടെയുള്ളത്. മണവാളനോടും മണവാട്ടിയോടും കൂടെ കല്യാണസദ്യ കഴിക്കുവാൻ സുഹൃത്തുക്കളും ക്ഷണിക്കപ്പെട്ടവരും അവരുടെ വരവിനായി കാത്തിരിക്കുന്നു. വെളിപാട്

വെളിപാട് പുസ്തകം - വ്യാഖ്യാനം

21:9-10 വാക്യങ്ങളിൽ ഇത് വിവരിച്ചിരിക്കുന്നു. ആ വിശുദ്ധ നഗരത്തിൽ മണവാട്ടിയും അവളുടെ സുഹൃത്തുക്കളുമുണ്ട്. ഈ നഗരത്തിൽ ദൈവമ ക്കളുണ്ട്. അവിടെ മണവാട്ടിയും അവളുടെ പരിചാരകമാരും സുഹൃത്തു ക്കളുമുണ്ട്. അവർ സകലബഹുമാനവും മഹത്വവും അവൾക്കു കൊടുത്തു കൊണ്ട് ആ നഗരത്തെ മണവാട്ടി എന്നു വിശേഷിപ്പിക്കുന്നു. എന്നാൽ ഈ നഗരത്തിലെ മണവാട്ടി പരിചാരകരിൽ നിന്നും സുഹൃത്തുക്കളിൽനിന്നും വ്യത്യസ്തമാണ്. ഈ നഗരം മണവാട്ടിയ്ക്കും ക്ഷണിക്കപ്പെട്ടവർക്കുംവേണ്ടി നിർΩിക്കപ്പെട്ടിരിക്കുന്നു.

മണവാട്ടിയെ പ്രതിനിധീകരിക്കുന്നതിലധികമായ വലിയൊരു ഗണത്തെ വെളിപാട് 19:9-ലെ ഭാഗ്യവർണ്ണനയിൽകാണുന്നു. ""കുഞ്ഞാടിന്റെ കല്യാ ണസദ്യയ്ക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ.'' ഉദാഹരണത്തിന് യോഹ ന്നാൻ സ്നാപകനെ ക്ഷണിക്കപ്പെട്ടവരുടെ ഗണത്തിൽ പെടുത്തുന്നു. യോഹ ന്നാൻ സ്നാപകൻ ക്രിസ്തുവിന്റെ ക്രൂശീകരണത്തിനു മുമ്പെ മരിച്ചു. യേശു ക്രിസ്തുവിന്റെ ദൃശ്യസഭയിലെ ഭാഗമായിരുന്നില്ല യോഹന്നാൻ. അവൻ പഴ യനിയമ യുഗത്തിൽ ജീവിച്ചിരിക്കുകയും മരിക്കുകയും ചെയ്ത വ്യക്തി യാണ്. അതുകൊണ്ടാണ് സ്നാപകയോഹന്നാൻ യോഹന്നാൻ 3:29ൽ ഇപ്ര കാരം പറഞ്ഞത്: ""മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു. മണവാളന്റെ സ്നേഹിതനോ നിന്നു, മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷി ക്കുന്നു'' സ്നാപകയോഹന്നാൻ മണവാട്ടിയുടെ ഭാഗമല്ല. അവൻ സഭയുടെ ഭാഗവുമല്ല. യോഹന്നാൻ ക്ഷണിക്കപ്പെട്ട അതിഥിയാണ്. വിവാഹിതരായ കുഞ്ഞാടിനെയും മണവാട്ടിയെയും നോക്കിനിന്ന് ദൈവത്തിന്റെ കൂടെ സന്തോഷിക്കുന്ന സ്നേഹിതനാണ് യോഹന്നാൻ സ്നാപകൻ. ഈ വാക്യത്തെ മത്തായി 11:11-മായി ബന്ധപ്പെടുത്തി വായിക്കുക. യോഹന്നാൻ സ്നാപകനെക്കുറിച്ച് ഇവിടെ പറയുന്നത് ശ്രദ്ധിക്കുക ""സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴു ന്നേറ്റിട്ടില്ല; സ്വർഗ്ഗ രാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയ വൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.'' എന്തുകൊണ്ട്? രക്ഷിക്കപ്പെട്ടവരിൽ ഏറ്റവും ചെറിയ വ്യക്തികൾപോലും നΩുടെ കർത്താ വിന്റെ മണവാട്ടി സഭയോടു ബന്ധപ്പെട്ടവരായതിനാലാണ്. നാം അവന്റെ സഭയിലെ അംഗങ്ങളാണ്. കുഞ്ഞാടിന്റെ കല്യാണസദ്യയ്ക്കു ക്ഷണിക്ക പ്പെട്ടവരാണ് മറ്റുള്ളവർ. എന്നാൽ അവർ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗ മല്ല. ദൈവം ഈ കൃപായുഗത്തിലും തനിക്കുള്ളവരെ ക്ഷണിച്ചുകൊണ്ടിരി ക്കുന്നു. ക്ഷണിക്കപ്പെട്ടവർ പ്രത്യേകമായി അനുഗ്രഹിക്കപ്പെട്ടവരാണ്. പഴയ ഉടമ്പടിയിൽ രക്ഷിക്കപ്പെട്ടവർക്കുള്ള പ്രത്യേക അനുഗ്രഹമാണത്. മഹാ പീഡന വിശുദ്ധന്മാരും ക്ഷണിക്കപ്പെട്ടവരുടെ ഗണത്തിൽപ്പെടുന്നവരാണ്.

യോഹന്നാൻ സ്നാപകൻ എല്ലാവരിലും ബഹുമാനിതനായിരിക്കും. അവൻ അകത്തു പ്രവേശിച്ച് കർത്താവിന്റെ മഹാ സദ്യയ്ക്ക് ഇരിക്കും.

വെളിപാട് പുസ്തകം - വ്യാഖ്യാനം കർത്താവിന്റെ ദിവസം കണ്ട് സന്തോഷിച്ച അബ്രഹാം യോഹന്നാനു ശേഷ മായിരിക്കാം ഇരിക്കുന്നത്. എല്ലാ പ്രധാന പ്രവാചകരും നോഹ, മോശെ, ദാനിയേൽ തുടങ്ങിയെല്ലാവർക്കും പ്രധാന ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കും.

വെളിപാട് 19:10- ""ഞാൻ അവനെ നമസ്കരിക്കേണ്ടതിനു അവന്റെ കാല്ക്കൽ വീണു.'' പുത്രന്റെ കല്യാണത്തിനും, സ്തുതിഘോഷണത്തിനും സാക്ഷ്യം വഹിച്ചതിനുശേഷം യോഹന്നാൻ വിസ്മയാവഹമായ സംഭവം ദർശിക്കുന്നു. ദൂതൻ അവനെ കാണിച്ച സംഭവം കണ്ടിട്ട് വിസ്മയാകുല നായി ദൂതനെ നമസ്കരിക്കേണ്ടതിന് അവന്റെ കാല്ക്കൽ വീണു. ഇവിടെ പ്രത്യക്ഷപ്പെട്ടത് സാധാരണ ദൂതനല്ല. വെളിപാട് 18:1-ൽ വിവരിക്കുന്ന വലിയ അധികാരമുള്ളവനും അവന്റെ തേജ ിനാൽ ഭൂമി പ്രകാശിക്കുന്നതുമായ ദൂതനാണ്. തന്നെ നമസ്ക്കരിക്കുവാൻ കാല്ക്കൽ വീണ യോഹന്നാനോ ടുള്ള ദൂതന്റെ പ്രതികരണം ശ്രദ്ധിക്കുക: ""അതരുത്, ഞാൻ നിനക്കും യേശു വിന്റെ സാക്ഷ്യമുള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രെ, ദൈവത്തെ നമസ്ക്കരിക്കുക.'' ഇത്രയും ശക്തനായ ദൂതൻ ആരാധന തിര സ്കരിച്ചെങ്കിൽ, മനുഷ്യനു എങ്ങനെ സൃഷ്ടികളെ ആരാധിക്കുവാനും അവ യോടു പ്രാർത്ഥിക്കുവാനും സാധിക്കും. ലോകത്തിലെ ഒട്ടുമിക്ക മതങ്ങളു ടെയും സ്ഥാപക നേതാക്കന്മാർ ഒടുവിൽ പിൻഗാമികളാൽ ആരാധിക്കപ്പെ ടുന്നുണ്ട്. യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആflാവു തന്നേ എന്ന് ദൂതൻ ഒാർΩിപ്പിക്കുന്നു.

ഹർΩഗെദ്ദോൻ യുദ്ധം (വെളി.19:11-21)

മാനുഷിക ചിന്തക്കതീതമായ മഹാവിപത്ത്! രക്തച്ചൊരിച്ചിലും കൂട്ട ക്കൊലയും മരണവും! ഈ സമ്പൂർണ നാശത്തോടെ മനുഷ്യചരിത്രം അവ സാനിക്കുന്നു. ഹർΩഗെദ്ദോൻ യുദ്ധം, മഹാ ദൈവവും രക്ഷകനുമായ യേശു ക്രിസ്തു മനുഷ്യചരിത്രത്തിൽ പ്രത്യക്ഷപ്പെട്ട് ഇടപെടുന്നതാണ്. കുഞ്ഞാ ടിന്റെ കല്യാണത്തിനും കല്യാണസദ്യക്കുംശേഷം രാജാധിരാജനായ കർത്താവിന്റെ മഹത്വ്രപത്യക്ഷതയ്ക്കായി സ്വർഗ്ഗം തുറക്കപ്പെടുന്നു. യൂദാ 14,15 വാക്യങ്ങളിൽ പറയുന്നതുപോലെ ""ഇതാ കർത്താവ് എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവർത്തികളും നിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകല നിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തു വാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു.'' ക്രിസ്തു വിന്റെ രാജ്യത്തിൽ ചരിത്രം ശാന്തമായോ, പടിപടിയായോ വിലയം പ്രാപി ക്കുന്നില്ലെന്ന് ശ്രദ്ധിക്കുക. മഹാ ക്രോധത്തോടെയാണ് അന്ത്യം സമീപി ക്കുന്നത്. സർ∆ശക്തനായ ദൈവത്തിന്റെ മഹാന്യായവിധി ദിവസത്തിൽ മുഴുഭൂമിയും രക്തത്തിൽ കുളിക്കും.

വെളിപാട് പുസ്തകം - വ്യാഖ്യാനം

തിരുവെഴുത്തിലുടനീളം വിവരിക്കുന്ന അവസാനത്തെ യുദ്ധം

വെളിപാട് 19-ൽ വിവരിച്ചിരിക്കുന്ന യുദ്ധം തിരുവെഴുത്തിലുടനീളം പ്രവ ചിച്ചിട്ടുള്ളതാണ്. പഴയ നിയമ പുതിയനിയമ പ്രവചനങ്ങൾ ഒരുപോലെ ഉദ്ധരിച്ചിരിക്കുന്നത്, ലോകാവസാനം സംഭവിക്കുക വിവരണാതീതമായ സംഘർഷങ്ങളോടെയും ഭീകരമായ യുദ്ധങ്ങളോടുകൂടിയുമാണെന്നാണ്.

വെളിപാടു പുസ്തകത്തിൽ മുൻ അദ്ധ്യായങ്ങളിൽ പല തവണ ഹർΩ ഗെദ്ദോൻ യുദ്ധത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വെളിപാട് 11:15, ""ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ, ലോകരാജത്വം നΩുടെ കർത്താ വിനും അവന്റെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെ ന്നേക്കും വാഴും എന്ന് സ്വർഗ്ഗത്തിൽ നിന്ന് ഒരു മഹാഘോഷം ഉണ്ടായി.'' 18-ാം വാക്യം വരെ വായിക്കുക. വെളിപാട് 14:17-20-ൽ വീണ്ടും യുദ്ധത്തെ ക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. ചക്കിൽ നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുന്നൂറു നാഴിക ദൂരത്തോളം ഒഴുകിയത് ഒന്നു ചിന്തിച്ചുനോക്കുക. മാനുഷിക ചിന്തക്ക് അധീതമാണിത്. ലോകം അതുവ രെയും വായിച്ചിട്ടില്ലാത്തതും, ചിന്തിച്ചിട്ടില്ലാത്തതും പഴയ സംഭവങ്ങളുമായി താരതമ്യം ചെയ്യുവാൻ സാധിക്കാത്തതുമായ മനുഷ്യവർഗ്ഗത്തെ നശിപ്പി ക്കുന്ന മഹാ യുദ്ധമാണിത്. വെളിപാട് 16:12-16 വരെയുള്ള വാക്യങ്ങളിലും അവസാനത്തെ ഈ യുദ്ധത്തെക്കുറിച്ചു വിവരിച്ചിരിക്കുന്നു. വെളിപാട് 9:16-ൽ രാജാക്കന്മാരിലൊരാളുടെ സൈന്യബാഹുല്യം വിവരിക്കുന്നു. പതി നായിരം മടങ്ങ് ഇരുപതിനായിരം. ഇത് അവിശ്വസനീയമാണ് ചിന്താതീത വുമാണ്. 19-ാം അദ്ധ്യായത്തിൽ വിവരിക്കുന്ന യുദ്ധത്തെക്കുറിച്ചുള്ള വ്യക്ത മായ വിശദീകരണം ഈ വേദഭാഗങ്ങൾ നൽകുന്നുണ്ട്.

ഹർΩഗെദ്ദോൻ യുദ്ധത്തോടെ മനുഷ്യചരിത്രം അവസാനിക്കുന്നു. പഴ യനിയമ പ്രവചനങ്ങളിൽ പ്രതിപാദിക്കുന്നതുപോലെ ക്രിസ്തു തന്റെ സകല അധികാരത്തോടും മഹത്വത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വരും. യെശയ്യാവ് 63:1, യെഹസ്കേൽ 38,39, ദാനിയേൽ 2,7,9,11 അദ്ധ്യായങ്ങൾ, സെഖര്യാവ് 14:1,2,4,5, എന്നീ വേദഭാഗങ്ങൾ ഈ അതിമഹ ത്തായ സംഭവവികാസങ്ങളെക്കുറിച്ചുള്ളതാണ്.

പ്രവാചകന്മാരെല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഭൂമിയിലെ സകല സൈന്യവും പലസ്തീനിൽ ഒത്തുചേരും എന്നാണ്. ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ളവർ ഇവിടെ വരും. ഈ മഹാസൈന്യം സേΩളിക്കു ന്നത് മെഗിദ്ദോയിൽ ആണ്. മൂന്നാം ലോകമഹായുദ്ധഭൂമിയാണ് മെഗിദ്ദോ. അവിടെയാണ് ബാരാക്കും ദെബോരയും സിസെരായോടു യുദ്ധം ചെയ്ത ത്. അവിടെയാണ് ഗിദെയോൻ മിദ്യാന്യരോട് യുദ്ധം ചെയ്തത്. ഫെലി സ്ത്യരുമായുള്ള യുദ്ധത്തിൽ ശൗൽ സ്വയം ജീവനൊടുക്കിയത് ഇവിടെ വെച്ചാണ്. യേഹു അമ്പ് എയ്ത് അഹസ്യാവിനെ കൊന്നതും ഇവിടെയാ

വെളിപാട് പുസ്തകം - വ്യാഖ്യാനം ണ്. ഫറവോ നെഖൊ ഉത്തമനായ യോശിയാ രാജാവിനെ കൊന്നത് ഇവി ടെയാണ്. യോശിയാ രാജാവിന്റെ സൈന്യം തകർന്നപ്പോൾ യിരെമ്യാവ് വിലപിച്ചത് ഇവിടെവെച്ചാണ്. തുർക്കിയുടെയും നെപ്പോളിയന്റെയും മറ്റു അനേക സൈന്യങ്ങൾ മെഗിദ്ദോയുടെ മണ്ണിൽ യുദ്ധത്തിൽ ഏർപ്പെട്ടിട്ടു ണ്ട്. ഇവിടെ നടന്ന ഒാരോ യുദ്ധവും സർ∆ശക്തനായ ദൈവത്തിന്റെ അന്തിമ യുദ്ധത്തിന് മുന്നോടിയായിരുന്നു. സമസ്ത രാജ്യങ്ങളും ഇന്നും യുദ്ധവെറി പൂണ്ടുവരുകയാണ്. സകല മാനവജാതിയുടെയും ഇടയിൽ, കൊലപാതകം, ചതി, രക്തച്ചൊരിച്ചിൽ, കുറ്റകൃത്യങ്ങൾ എന്നിവയുടെ ആflാവ് വ്യാപരിച്ചുകൊണ്ടിരിക്കുന്നു. ഇത് സർ∆ശക്തനായ ദൈവത്തിന്റെ ദിവസത്തിലെ യുദ്ധമാണ്. സർ∆ഭൂമിയും ഉൾപ്പെടുന്ന ഈ യുദ്ധത്തിന് പല മേഖലകളും പല ഭാഗങ്ങളും ഉണ്ട്. അതുകൊണ്ടാണ് തിരുവെഴുത്ത് വായി ക്കുന്നവർ ലോക സംഭവങ്ങളെ അതിശയോക്തിയോടെ കാണാതെ ഇതെല്ലാം അന്തിമ യുദ്ധത്തിനുവേണ്ടിയുള്ള ഒരുക്കങ്ങളായി കാണുന്നത്. ചരിത്രത്തിന്റെ വികാസമായിട്ടാണ് പ്രവാചകന്മാർ ഇതിനെ കാണുന്നത്. യുദ്ധോപകരണങ്ങൾ ഒന്നും ഉപയോഗിക്കാത്ത യുദ്ധമായിരിക്കും ഇത് എന്നത് വിസ്മരിക്കരുത്.

ആറ്റം വിഘടിപ്പിച്ച് അണുശക്തി കണ്ടുപിടിക്കുവാൻ ശാസ്ത്രജ്ഞന്മാർ ശ്രമിച്ചിരുന്നപ്പോൾ, അങ്ങനെ സംഭവിച്ചാൽ ആദ്യം ഇത് ആറ്റംബോംബിൽ ഉപയോഗിക്കുമെന്നു ബൈബിൾ പ്രവചനം വ്യക്തമാക്കി. വൈദ്യുതി ഉല്പാ ദനത്തിനാണോ അണുവിഘടനം ആദ്യമായി ഉപയോഗിച്ചത്? സമാധാന ലക്ഷ്യത്തിനുവേണ്ടിയാണോ അണുശക്തി ആദ്യമായി ഉപയോഗിച്ചത്? അല്ല. ഇത് യുദ്ധത്തിനാണ് ഉപയോഗിച്ചത്. അങ്ങനെ മുഴുഭൂമിയും സർ∆നാശ ത്തിനായി ഒരുങ്ങിയിരിക്കുന്നു.

നാം ദൈവവചനവും ടെലിവിഷൻ, ഇന്റർനെറ്റ്, ദിനപ്രതങ്ങൾ എന്നി വയിലൂടെ ഉള്ള വാർത്തകളും വായിച്ചാൽ പ്രവാചകന്മാർ വിവരിക്കുന്ന അന്തിമ ന്യായവിധി ദിവസം സമീപമാണെന്ന് അറിയുന്നതാണ്.

വിജയ്രശീലാളിതനായ ക്രിസ്തു

തിരുവെഴുത്ത് ശ്രദ്ധാപൂർ∆ം നമുക്കു പരിശോധിക്കാം. ഒന്നാമതായി, ഭീകരവും വിവരണാതീതവുമായ ആ യുദ്ധത്തിന്റെ മധ്യത്തിൽ സ്വർഗ്ഗം തുറക്കുകയും ദൈവപുത്രൻ വെളിപ്പെടുകയും ചെയ്യും. അവനെ വിവരിച്ചി രിക്കുന്നത്, അവന്റെ കണ്ണ് അഗ്നിജ്വാല (കത്തുന്ന തീ, മനുഷ്യന്റെ ആflാ വിനെ പൂർണ്ണമായി പരിശോധിക്കുന്നത്), തലയിൽ അനേകം രാജമുടികൾ''.

അടുത്തതായി നാം വായിക്കുന്നത്, ""എഴുതിയിട്ടുള്ള ഒരു നാമവും അവ നുണ്ട്; അത് അവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. ഇത് അവന്റെ അനു പേക്ഷണീയമായ ദൈവത്വത്തെയും, വിനിമയം ചെയ്യാനാവാത്തതും ഉച്ച രിക്കാനാവാത്തതും അജ്ഞാതവുമായ ദൈവത്തിന്റെ നാമത്തെയും കുറി

വെളിപാട് പുസ്തകം - വ്യാഖ്യാനം

ക്കുന്നു. ഒരുമനുഷ്യനും ദൈവത്തെ പൂർണ്ണമായി അറിയുവാൻ കഴിയില്ല. അപൂർണ്ണരും പരിമിധിയുള്ളവരുമായ നമുക്കു, അപ്രമേയനായ ദൈവത്തെ ക്കുറിച്ചു പൂർണ്ണമായി അറിയുവാൻ കഴിയുകയില്ല.

പ്രപഞ്ചത്തിന്റെ ദൈവമായ യേശുക്രിസ്തു എന്ന കർത്താവ് വരുന്നു. പഴയനിയമത്തിൽ "യഹോവ' എന്നറിയപ്പെടുകയും പുതിയനിയമത്തിൽ മനു ഷ്യാവതാരമെടുത്ത് യേശുക്രിസ്തു എന്നറിയപ്പെടുകയും ചെയ്ത സ്വർഗ്ഗ ത്തിന്റെ പ്രഭുവുമായ ഏക ദൈവം വരുന്നു.

നΩൾ വീണ്ടും വായിക്കുന്നു, ""അവന് ദൈവവചനം എന്നു പേര് ''. ഇതാണ് നമുക്ക് ഉച്ചരിക്കുവാൻ കഴിയുന്ന അവന്റെ നാമം. വ്യവഹാര്യമായ നാമമാണിത്. മർത്യശരീരത്താൽ അവനെ അറിയുന്ന നാമം ഇതാണ്. ""ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ ആയിരു ന്നു, വചനം ദൈവം ആയിരുന്നു'' (യോഹ.1:1). അവൻ മനുഷ്യാവതാരമെ ടുത്തു നാം അവന്റെ തേജസ് പിതാവിൽ നിന്നും ഏകജാതനായ തേജ ായി പൂർണ്ണകൃപയിലും സത്യത്തിലും കണ്ടു. ഇതാണ് കർത്താവായ യേശു ക്രിസ്തു എന്ന "വചനം.'

അവന്റെ വായിൽ നിന്ന് മൂർച്ചയുള്ള വാൾ പുറപ്പെടുന്നു. അവൻ കല്പി ക്കുന്നത് സംഭവിക്കുന്നു. അവന്റെ ആജ്ഞയ്ക്ക് അതിമഹത്തായ ശക്തി യുണ്ട്. ഉദാഹരണത്തിന്, അവന്റെ ഭൂമിയിലെ ശുശ്രൂഷയുടെ ഒടുവിലത്തെ ദിവസങ്ങളിൽ അതായത് അവൻ താഴ്ത്തിയ ദിവസങ്ങളിൽ, അവൻ മനു ഷ്യരാൽ വിധിക്കപ്പെടുകയും, ത്യജിക്കപ്പെടുകയും, ദുഷ്ടമനുഷ്യർ അവനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. "നിങ്ങൾ ആരെ അന്വേഷിക്കുന്നു എന്ന് കർത്താവ് ചോദിച്ചതിന്' ""നസറായനായ യേശുവിനെ'' അന്വേഷിക്കുന്നു എന്ന് അവർ പറഞ്ഞു. "അത് ഞാൻ തന്നേ' എന്നു യേശു പറഞ്ഞു. ""ഞാൻ തന്നേ'' എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീ ണു. അവന്റെ താഴ്മയുടെ ദിവസങ്ങളിൽ റോമൻ പടയാളികൾക്കോ സന്ന്രദീം സംഘത്തിനോ അവന്റെ മുമ്പിൽ നിൽക്കുവാൻ സാധിച്ചില്ല. ക്രിസ്തുവിന്റെ കഷ്ടതയുടെ ദിവസങ്ങൾ ഇങ്ങനെയായിരുന്നുവെങ്കിൽ സ്വർഗ്ഗീയ ദൂതന്മാരോടൊപ്പം മഹത്വത്തിൽ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചു ഒന്നു ചിന്തിക്കുവാൻ ശ്രമിക്കുക. അവന്റെ അധികാരവും ശക്തിയും വിവര ണാതീതമാണ്.

ക്രിസ്തുവിനോടൊപ്പം പ്രത്യക്ഷതയിൽ വെളിപ്പെടുന്ന വിശുദ്ധന്മാരെ ക്കുറിച്ചു വെളിപാടു പുസ്തകം വിവരിച്ചിരിക്കുന്നു. ""സ്വർഗ്ഗത്തിലെ സൈന്യം നിർΩലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു'' (വെളി.19:14). തുടർന്ന് പ്രവാചകൻ യേശു ക്രിസ്തുവിനെതിരായി യുദ്ധം ചെയ്യുന്ന സൈന്യത്തെയാണ് വിവരിക്കുന്ന ത്. മൃഗത്തിന്റെ അരികിലായി കള്ള്രപവാചകനും അനുയായികളും ഒന്നി

വെളിപാട് പുസ്തകം - വ്യാഖ്യാനം ച്ചുനിൽക്കുന്നു. അവർ നിരീശ്വര ഭരണത്തിന്റെയും നിരീശ്വരമതത്തിന്റെയും ഫലങ്ങളാണ്. അവർ എല്ലാവരും ഒരുമിച്ചു നിൽക്കുന്നു. മനുഷ്യചരിത്ര ത്തിലെ സ്ഥാപിത തത്വമായി ഇതിനെ നിങ്ങൾ പരിഗണിക്കുക. ദൈവ ത്തിന്റെ ന്യായ്രപമാണത്തിനു വിപരീതമായി, മനുഷ്യനും ദേശവും സത്യ ത്തിൽനിന്ന് വ്യതിചലിച്ചപ്പോൾ, വിവരണാധീതമായ പീഡനത്തിലേക്ക് അവർ നീക്കപ്പെട്ടു. അവർ അടിമകളാക്കപ്പെടുകയും കടുത്ത പീഡനം അനുഭവിക്കുകയും ചെയ്തു. ഈ പ്രമാണം ചരിത്രത്തിൽ ഒഴിച്ചുകൂടാനാ കാത്തതാണ്. ഇന്നത്തെ അവസ്ഥയെ ശ്രദ്ധിക്കുക. ദൈവത്തെ നിഷേധി ക്കുന്ന ഭരണകൂടത്തെയും ദൈവത്തെ വേണ്ട എന്ന മനോഭാവമുള്ള ജനത്തെയും കാണുന്നുവോ? അവർ ദുരിതത്തിന്റെയും കഷ്ടതയുടെയും ചതുപ്പുനിലത്തിലാണ്. അവിടെ നിന്നാണ് വെളിപ്പാടും യുദ്ധവും ഉണ്ടാകു ന്നത്. നമുക്ക് കഷ്ടം നേരിടുന്നത് ക്രിസ്തീയ രാജ്യങ്ങളിൽ നിന്നല്ല. ദൈവത്തെ നിഷേധിക്കുന്ന മനുഷ്യഹൃദയത്തിലെ ദുഷ്ടാflാക്കളിൽനിന്നു മാണ. ഇതാണ് മൃഗവും കള്ള്രപവാചകനും.

പലസ്തീനിലെ സൈന്യസന്നാഹം

പലസ്തീനിലാണ് ഈ വലിയ സൈന്യമുള്ളത് എന്നത് അതിശയി പ്പിക്കുന്ന വസ്തുതയാണ്. ഇവർ എങ്ങനെയാണ് ഒരുമിച്ചുകൂടിയത്? അതിന്റെ ഉത്തരം വെളിപാട് 16:13-16 വരെയുള്ള വാക്യങ്ങളിൽ കാണുന്നു. മനുഷ്യൻ നിരീശ്വരവാദത്തിലേക്കും ദൈവദൂഷണത്തിലേക്കും തിരിയു മ്പോൾ അവരുടെ ഹൃദയം ദുഷ്ടാflാക്കളുടെയും പിശാചുക്കളുടെയും വാസ സ്ഥലമാകുന്നു. 2 തെ ലോനിക്യർ 2:11- വെളിപ്പെടുത്തുന്ന സത്യം ഇതാ ണ്. ""സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്ക് ഭോഷ്കു വിശ്വസിക്കുമാറ് വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു.'' അവർക്ക് ഭോഷ്കാണ് സത്യം. അവർക്ക് നിരീശ്വരവാദം ദൈവത്തെക്കാൾ യാഥാർത്ഥ്യമാണ്. സർ∆ ശക്തനായ ദൈവത്തിന്റെ ന്യായവിധി ദിവസത്തിങ്കൽ ഈ ദുഷ്ടാflാക്കൾ ഒരുമിച്ചുകൂടും.

ഇനി നമുക്ക് അജയ്യനായ പോരാളി ക്രിസ്തുവിനെക്കുറിച്ചും അവന്റെ വിജയത്തെക്കുറിച്ചും നോക്കാം. യുദ്ധം വേഗം സമാപിക്കുന്നു. അത് അസാ ധാരണമല്ലേ? ഈ മനുഷ്യർക്ക് എത്രമാത്രം ശക്തിയാണുള്ളത്? ഈ വൻ രാജ്യശക്തികൾക്ക് എത്രമാത്രം ശക്തിയാണുള്ളത്? എന്നൊക്കെ നിങ്ങൾ ചിന്തിച്ചേക്കാം. ദൈവത്തിന്റെ ശക്തിക്കു മുമ്പിൽ ഇവ നിഷ്പ്രഭങ്ങളാണ.് സൻഹരിബ് യഹോവയുടെ ജനത്തിനെതിരായി യുദ്ധത്തിന് പുറപ്പെട്ടപ്പോൾ കർത്താവിന്റെ ദൂതൻ, ഒരേയൊരു ദൂതൻ അശൂർ പാളയത്തിലുണ്ടായിരു ന്നവരെ കൊന്നൊടുക്കി. അശ്ശൂരിന്റെ മഹാശക്തി കണ്ട് ഹിസ്കിയാ രാജാവ് പൊടിയോളം തല താഴ്ത്തി ദൈവത്തോടു സഹായം ആവശ്യപ്പെട്ടു. അവന്റെ പ്രാർത്ഥന കേട്ടിട്ടു യഹോവ, ""ഞാൻ നിന്റെ പ്രാർത്ഥന കേട്ടു,

വെളിപാട് പുസ്തകം - വ്യാഖ്യാനം

ഞാൻ നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു.'' അന്നു രാത്രി യഹോവയുടെ ദൂതൻ, ഒരേയൊരു ദൂതൻ പുറപ്പെട്ട് അശൂർ പാളയത്തിൽ ഒരുല ക്ഷത്തിഎൺപത്തയ്യായിരം പേരെ കൊന്നു. അശൂർ രാജാവായ സൻഹ രീബ് രാവിലെ എഴുന്നേറ്റപ്പോൾ എല്ലാവരും ശവങ്ങളായി കിടക്കുന്ന കാഴ്ച യാണ് കണ്ടത്. സെൻഹരീബിന്റെ പതിനായിരക്കണക്കിനു സൈന്യം ഒരു ദൂതനാൽ നശിച്ചുപോയി.

""സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു, കർത്താവു അവരെ പരി ഹസിക്കുന്നു'' (സങ്കീ. 2:4). നെപ്പോളിയനെപ്പോലെ ഉടഞ്ഞുപോകുന്ന മൺപാത്രത്തിന് തുല്യരായ മനുഷ്യർ ദൈവത്തിനെതിരായി അഹങ്കരിക്കു ന്നു. എങ്ങനെയാണ് യുദ്ധം സംഭവിച്ചത് എന്നു നോക്കുക. ""മൃഗത്തെയും, അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കുകയും, അതിന്റെ പ്രതിമയെ നമസ്കരിക്കുകയും ചെയ്ത കള്ള്രപവാചകനെയും പിടിച്ചുകെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.'' വെളിപാട് 20-ാം അദ്ധ്യായത്തിൽ, ആയിരം വർഷങ്ങൾക്കുശേഷവും അവർ ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ തന്നെയാണ്. ഇങ്ങനെയാണ് കർത്താവു പ്രവർത്തിക്കുക. ദൈവദൂഷകരെയുംഅവിശ്വാസികളെയും ദൈവം അതിവേഗം ന്യായം നടത്തുന്നു. എല്ലായ്പ്പോഴും അങ്ങനെയാണ് ദൈവം പ്രവർത്തിച്ചിട്ടുള്ളത്. ഏദെൻ തോട്ടത്തിൽ സ്ത്രീ പാപം ചെയ്തപ്പോൾ ദൈവം അവളോടു സംസാരിച്ചു. ദൈവം മനുഷ്യനോടും സംസാരിച്ചു. ശ്രദ്ധി ക്കുക, ദൈവം പാമ്പിനോട് ഒന്നും ചോദിച്ചില്ല. ദൈവം പാമ്പിനോടു സംസാ രിക്കേണ്ട സന്ദർഭം ഉണ്ടാകുകയോ, ചെയ്തതിന്റെ വിശദീകരണം ആരാ യുകയോ ചെയ്തില്ല. ക്രിസ്തുവിനെ ത്യജിക്കുന്നവർക്കും ദൈവത്തെ വെറു ക്കുന്നവർക്കും ഇതുപോലെ തന്നെ സംഭവിക്കും. ദൈവത്തെ ത്യജിക്കുന്ന ക്രിസ്തുവിരോധികൾ കർത്താവിന്റെ സന്നിധിയിൽ നിൽക്കുമ്പോൾ ചോദ്യ ങ്ങൾ ഒന്നും തന്നെയുണ്ടാകില്ല. അവരുടെ ന്യായവിധി പെട്ടെന്നുള്ളതായി രിക്കും. ആധികാരികവും അന്തിമവുമായ ന്യായവിധിയായിരിക്കുമത്.

യോഹന്നാൻ കുഞ്ഞാടിന്റ കല്ല്യാണം കാണാഞ്ഞതുപോലെ ഹർΩ ഗെദ്ദോൻ യുദ്ധവും കാണുന്നില്ല. അവൻ കാണുന്നത്, ഒരു ദൂതൻ സൂര്യ നിൽ നിൽക്കുന്നതും, ആകാശമദ്ധ്യേ പറക്കുന്ന, സകല പക്ഷികളോടും മഹാദൈവത്തിന്റെ അത്താഴത്തിനു വന്നുകൂടുവിൻ എന്നു ഉറക്കെ വിളിച്ചു പറയുന്നതും ആണ്. അതു മാത്രമാണ് യോഹന്നാൻ കാണുന്നത്. നΩുടെ മഹാദൈവത്തെ ത്യജിക്കുന്നവരുടെ അവസാനം ഇതായിരിക്കും.

നാം ഇപ്പോൾ ചിന്തിക്കുന്ന വിഷയത്തെക്കുറിച്ചു പരാമർശിക്കുന്ന സങ്കീ. 2:1 ഉദ്ധരിച്ചുകൊണ്ട് നാം ഈ ഭാഗം അവസാനിപ്പിക്കുകയാണ്. ""ജാതി കൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്ത്?'' "അഭിഷിക്തൻ' എന്ന പദത്തിനു എബ്രായഭാഷയിൽ "മശിഹാ'

വെളിപാട് പുസ്തകം - വ്യാഖ്യാനം എന്നാണർത്ഥം. യവനഭാഷയിൽ "ക്രിസ്തു' എന്നാണ്. യഹോവയ്ക്കും അവന്റെ അഭിഷിക്തനായ ക്രിസ്തുവിനും വിരോധമായി ഭൂമിയിലെ രാജാ ക്കന്മാരും അധിപതികളും ആലോചിക്കുന്നു. ഭൂമിയിലെ രാജാക്കന്മാരും അധി പതിമാരും യഹോവയുടെ അഭിഷിക്തനു വിരോധമായി "അവരുടെ കെട്ടു കളെ പൊട്ടിച്ച് കയറുകളെ എറിഞ്ഞുകളയുക' എന്നു പറയുന്നു. "സ്വർഗ്ഗ ത്തിൽ ഇരിക്കുന്നവൻ ചിരിക്കുന്നു, കർത്താവു അവരെ പരിഹസിക്കുന്നു.' ""എന്റെ വിശുദ്ധപർ∆തമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴി ച്ചിരിക്കുന്നു'' (സങ്കീ.2:6). ക്രിസ്തു മുഴുലോകത്തെയും സ്വർഗ്ഗത്തെയും ഭരിക്കുമെന്നുള്ളത് മാറ്റമില്ലാത്ത ദൈവിക ഉടമ്പടിയാണ്. ""ഇരുമ്പു കോൽകൊണ്ടു നീ അവരെ തകർക്കും, കുശവന്റെ പാത്രം പോലെ അവരെ ഉടയ്ക്കും'' (സങ്കീ.2:9). ദൈവത്തോട് "ഇല്ല' എന്ന് ഒരു മനുഷ്യൻ പറയു ന്നത് നി ാര കാര്യമല്ല. അതിപ്രധാന്യമായി ദൈവം അതു കാണുന്നു. നിത്യമായ ജീവിതത്തിനായി ആflാവിനെ ക്രിസ്തുവിന് സമർപ്പിച്ചിട്ടുള്ള വർ ഭാഗ്യവാന്മാർ.

വെളിപാട് പുസ്തകം - വ്യാഖ്യാനം