Chapter 8 of 24

ആറു മുദ്രകൾ

16 min read · Pages 72–88 of the printed edition

(വെളിപാട് 6:1-17)

മഹോപ്രദവ കാലത്തിന്റെ ആരംഭം

വെളിപാട് 5-ൽ ഏഴ് മുദ്രകളിട്ട പുസ്തകം യോഹന്നാൻ അവതരിപ്പി ച്ചു. വെളിപാട് 6-ൽ അതിലെ ആറ് മുദ്രകൾ പൊട്ടിക്കുന്നതാണ് നാം കാ ണുവാൻ പോകുന്നത്. വെളിപാടു പുസ്തകം 6-ാം അദ്ധ്യായം മുതൽ 19-ാം അദ്ധ്യായം വരെ ഈ ഭൂമിയിൽ ഇതുവരെയും സംഭവിക്കാത്ത രീതിയിൽ ഏഴു വർഷം നീണ്ടുനിൽക്കുന്ന മഹോപ്രദവ കാലത്തെ അതികഠിനമായ സംഭവങ്ങൾ ഒന്നിനുപുറകേ ഒന്നായി സംഭവിക്കുന്നതിന്റെ ദൃശ്യം കാണിച്ചു തന്നിരിക്കുന്നു. ഈ കാലഘട്ടം മനുഷ്യനോടുള്ള ദൈവത്തിന്റെ ഇടപെട ലിന്റെ ഒടുവിലത്തെ നാളുകളാണ്. ഇതിന്റെ ഒടുവിൽ യേശുക്രിസ്തു ഈ ഭൂമിയിൽ തന്റെ ഭരണം നടത്തുന്നതിനായി ദൃശ്യമായ രീതിയിൽ സ്വയം ഇറങ്ങിവരും.

മഹോപ്രദവകാലം എന്ന് ഈ കാലഘട്ടത്തെ വിളിച്ചിരിക്കുന്നത് തികച്ചും അർത്ഥപൂർണ്ണമാണ്. കാരണം മനുഷ്യർ അതുവരെ കേട്ടിട്ടില്ലാ ത്തതും പിന്നീടു കേൾക്കാൻ സാധ്യതയില്ലാത്തതുമായ അത്രയും വലിയ കഷ്ടവും സങ്കടവും ആ കാലത്ത് ഉണ്ടാകും. ഈ കാലഘട്ടത്തെക്കുറിച്ചാ ണ്, തന്റെ വൃതന്മാർ നിമിത്തം കർത്താവ് വേഗം വരികയും മഹോപ്രദവ നാളുകൾ ചുരുക്കുകയും ചെയ്തില്ലെങ്കിൽ ഒരു മനുഷ്യനും ശേഷിച്ചിരിക്ക യില്ല എന്നു യേശു പറഞ്ഞത് (ലൂക്കോ. 24:21).

തങ്ങളുടെ ജീവിതകാലം മുഴുവൻ ബൈബിൾ പ്രവചനങ്ങളെക്കുറിച്ചു പഠനം നടത്തിയ ചിലർ തങ്ങളുടെ കൺമുമ്പിൽ മഹോപ്രദവ കാലത്തിലെ സംഭവപരമ്പരകൾ മുഴുവൻ നടക്കുവാൻ പോകുന്നതിന്റെ ഒരുക്കങ്ങൾ കണ്ട് ഭയപ്പെട്ടുപോയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകൾ കണ്ടും കേട്ടും നΩുടെ ഹൃദയം തകർന്നുകൊണ്ടിരിക്കുന്നു; നാം പരിഷ്കൃത സമൂഹം എന്നു പറഞ്ഞ് അഭിമാനിക്കാറുണ്ടെങ്കിലും മനുഷ്യ ചരിത്രത്തിലെ ഏറ്റവും കിരാതവും മ്ലേച്ഛത നിറഞ്ഞതുമായ ഒരു കാലഘട്ടത്തിലാണ് നാം ജീവി ക്കുന്നതെന്ന് അവ നേΩാടു സാക്ഷ്യം പറഞ്ഞുകൊണ്ടിരിക്കുന്നു.

വെളിപാട് പുസ്തകം - വ്യാഖ്യാനം

അവസാനം ഒരു പ്രളയത്തോടുകൂടെയായിരിക്കുമെന്ന് തിരുവെഴുത്തു നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. വെളിപാടു പുസ്തകത്തിൽ പറ ഞ്ഞിരിക്കുന്ന സംഭവങ്ങൾ ആരംഭിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുട ങ്ങുകയും പാപത്തിൽ നിന്നു രക്ഷ പ്രാപിക്കാത്ത മനുഷ്യ സമൂഹത്തെ മുഴുവൻ ഹർΩഗെദ്ദോൻ അതിന്റെ ചുഴിയിലേക്ക് വലിച്ചുകൊണ്ടുപോകു വാൻ വെമ്പൽ പൂണ്ട് നിൽക്കുകയും ചെയ്യുന്ന ഈ കാലഘട്ടം നോഹ യുടെ കാലത്തെയും ലോത്തിന്റെ കാലത്തെയും പോലെയായിരിക്കുന്നു. അവസാനത്തിന്റെ ആരംഭത്തിൽ നാം എത്തിയിരിക്കുന്നു.

ദൈവത്തിന്റെ വിശുദ്ധിയ്ക്കും നീതിയ്ക്കും നിരക്കാത്ത നിലയിൽ നോഹയുടെ കാലത്തെ ജനങ്ങൾ പാപത്തിലാണ്ടുപോയപ്പോൾ ആ തലമു റയിൽ ജീവിച്ചിരുന്ന സകലരെയും നശിപ്പിക്കുവാൻ ദൈവം തീരുമാനിച്ചു. അവരുടെ പാപത്തിന്റെ കാഠിന്യം നിമിത്തം അന്നത്തെ സമൂഹം അങ്ങനെ തന്നെ ശാരീരികമായും മാനസികമായും ആflീയമായും വഷളായിത്തീർന്ന തുകൊണ്ട് ഭൂമിയെ ശുദ്ധീകരിക്കേണ്ടത് ആവശ്യമായിത്തീർന്നു. ആ തല മുറയിൽ നോഹയും അവന്റെ കുടുംബവും മാത്രമായിരുന്നു തങ്ങളെത്തന്നെ വഷളാക്കാതെ സൂക്ഷിച്ച നീതിമാന്മാർ.

ലോത്തിന്റെ കാലത്തെ സോദോമും ഗോമോറയുംപോലെ തന്നെ ഇന്നത്തെ ലോകവും വഷളായിത്തീർന്നു. ദൈവവചനത്തിൽ രേഖപ്പെടു ത്തിയിരിക്കുന്നതു പ്രകാരം അക്കാലത്തെ ജനത്തിന്റെ ചിന്ത നാൾതോറും അധർΩപ്രവൃത്തി ചെയ്യുക എന്നതു മാത്രമായിരുന്നു. അവിടെ സ്വവർഗ്ഗ രതി എന്നത് ചിലരുടെ മാത്രം താല്പര്യമായിരുന്നില്ല, അത് അവർ പൊതുവെ സ്വീകരിക്കപ്പെട്ട ജീവിത ശൈലിയായിരുന്നു. ആ സമൂഹം അതു പോലെയുള്ള മറ്റനവധി വഷളായ അധർΩപ്രവൃത്തികളെ പരിപോഷിപ്പി ച്ചിരുന്നതിനാൽ അവിടെയുള്ള മനുഷ്യരെ നേർവഴിക്കു തിരിച്ചുകൊണ്ടുവ രാൻ കഴിയാത്ത്രതയും അവർ വഷളായിത്തീർന്നു. നേരുള്ളവനും നീതിമാ നുമായ ദൈവത്തിന് അവരെ നശിപ്പിച്ച് ദേശം ശുദ്ധീകരിക്കേണ്ടി വന്നു. ലൂക്കോസ് 17:26-ൽ യേശു ഇങ്ങനെ പറഞ്ഞു, ""നോഹയുടെ കാലത്തു സംഭ വിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും''. 28-ാം വാക്യത്തിൽ യേശു ഇങ്ങനെ കൂട്ടിച്ചേർത്തു, ""ലോത്തിന്റെ കാലത്തു സംഭവിച്ചതുപോ ലെയും തന്നേ''.

അപ്പൊസ്തലനായ പൗലോസ് അന്ത്യകാലത്തു ജീവിച്ചിരിക്കുന്ന മനു ഷ്യരുടെയും സമൂഹത്തിന്റെയും പൊതുവിലുള്ള ലക്ഷണങ്ങളെ ഏറ്റവും കൃത്യമായി വരച്ചു കാണിച്ചിട്ടുണ്ട്. മനുഷ്യനെ സ്നേഹിക്കുകയും അവനു തന്റെ പുത്രനായ യേശുക്രിസ്തുവിലുള്ള ജീവനും സ്വാത്രന്ത്യവും കൊടു ക്കുവാനാഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ നിഷേധിക്കുന്ന മനുഷ്യരെ ഒടുവിൽ തങ്ങളുടെ ദോഷകരമായ ഇഷ്ടങ്ങൾ ചെയ്തു ജീവി ക്കുന്ന അവസ്ഥയിൽ കൈവിട്ടു കളയേണ്ടതായി വരുന്നു. ലൂക്കോസ് 21:28 -ൽ യേശു പറഞ്ഞു, ""ഇതു സംഭവിച്ചു തുടങ്ങുമ്പോൾ നിങ്ങളുടെ വിണ്ടെ

വെളിപാട് പുസ്തകം - വ്യാഖ്യാനം ടുപ്പ് അടുത്തു വരുന്നതുകൊണ്ട് നിവിർന്നു തല പൊക്കുവിൻ''. പാപത്തിൽ മുങ്ങിപ്പോയ മനുഷ്യരാശിയുടെ അന്ത്യകാല ദോഷ ലക്ഷണങ്ങളെക്കുറിച്ച് 2 തിമൊ. 3: 1-5-ൽ കാണാൻ കഴിയും.

സോഷ്യോളജിസ്റ്റുകളും സൈക്കോളജിസ്റ്റുകളും പറയുന്നത് വ്യക്തി കളുടെ മാനസിക പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം, പൊതുവേ, ആflാ ഭിമാനക്കുറവാണെന്നാണ്. വ്യക്തികളെ സ്വന്തം കഴിവുകളെക്കുറിച്ച് നല്ല മതിപ്പുളളവരായിരിക്കുവാൻ പഠിപ്പിച്ചാൽ അവർ പ്രയോജനമുള്ളവരും കാര്യ ശേഷിയുള്ളവരുമായ പൗരന്മാരായി മാറും എന്ന് മന:ശാസ്ത്രജ്ഞർ പറ യുന്നു. ദുരഭിമാനം അല്ലെങ്കിൽ അഹംഭാവം സ്വസ്നേഹത്തിന്റെ ഫലമായി ഉളവാകുന്നതാണ്. മനുഷ്യർ തങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുകയും തങ്ങ ളുടെ കാര്യങ്ങൾക്കുമാത്രം മുൻതൂക്കം കൊടുക്കുകയും ചെയ്യുമ്പോൾ അവ രുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റുള്ളവർക്ക് അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടതായി വരുന്നു. കൗമാരക്കാരുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ലൈംഗിക പ്രശ്നങ്ങൾക്കും അതു വ്യക്തികളിലും കുടുംബങ്ങളിലും സമൂ ഹത്തിൽ തന്നെയും സൃഷ്ടിക്കുന്ന കുഴപ്പങ്ങൾക്കും കാരണം അവരുടെ ഒരു പ്രത്യേകതരത്തിലുള്ള സ്വസ്നേഹവും അതിൽ നിന്നു ഉരുത്തിരിഞ്ഞു വരുന്ന വൈകൃത ചിന്താഗതികളുമാണെന്നു മന ിലാക്കാം. ദാമ്പത്യ ബന്ധ ത്തിനപ്പുറത്തെ ലൈംഗിക ബന്ധങ്ങൾ സ്വാഭാവികം മാത്രമാണെന്ന് ചൂണ്ടി ക്കാണിക്കപ്പെടാറുണ്ട്. ശരീരം സുഖം ആസ്വദിക്കുവാൻ വേണ്ടിയുള്ളതാ ണെന്ന് അങ്ങനെയുള്ളവർ പറയുന്നു. ചലച്ചിത്രങ്ങളിൽ നിന്നും, ടെലിവി ഷനുകളിൽ നിന്നും, അവരുടെ മാതാപിതാക്കളിൽ നിന്നും നല്ലതാണെന്നു തോന്നുന്നുവെങ്കിൽ അവർ അതു ചെയ്തുകൊള്ളൂ എന്ന തത്വം പഠിക്കു ന്നു. ലൈംഗികബന്ധം എന്നു പറയുന്നത് ഭക്ഷണം ആസ്വാദ്യകരമായി കഴി ക്കുന്നതുപോലെ തന്നെ ആസ്വദിക്കുവാനുള്ള ഒന്നാണെന്ന് സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാറുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രചരിപ്പിക്ക പ്പെട്ടിട്ടുള്ള പരിണാമ സിദ്ധാന്ത പ്രകാരം മനുഷ്യൻ കേവലം ഉയർന്ന നില യിലുള്ള ഒരൂ മൃഗം മാത്രം. കൗമാര പ്രായക്കാർ ഏർപ്പെടുന്നത് സുരക്ഷിത മായ ലൈംഗിക ബന്ധത്തിലാണോ അല്ലയോ എന്നതു മാത്രമേ അവർക്കു വിഷയമായിരിക്കുന്നുള്ളു. അതെ നΩുടെ ലോകം അതിന്റെ അന്ത്യത്തി ലേയ്ക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു. വെളിപാട് 6-ലെ സംഭവ ങ്ങൾ അന്ത്യകാലത്തെ സംബന്ധിച്ചുള്ളവയാണ്.

ഒന്നാം മുദ്ര പൊട്ടിക്കുന്നു (വെളി. 6:1-2) അന്തിക്രിസ്തുവിന്റെ വെളിപ്പെടൽ

വെള്ളക്കുതിരപ്പുറത്തു കയറി വരുന്ന ഈ അപരിചിതൻ ആരാണ്? തിരുവെഴുത്തിൽ കുതിരയെ യുദ്ധത്തിന്റെ പ്രതീകമായിട്ടാണു പലപ്പോഴും കാണുന്നത്. കുതിരയുടെ വെള്ള നിറം സൂചിപ്പിക്കുന്നത് ആ യോദ്ധാവ് രക്തച്ചൊരിച്ചിൽ കൂടാതെ വിജയം നേടുന്നു എന്നാണ്. സമാധാനപരമായ വിജയം, അവൻ ഒരു ജേതാവാണ്, ഒരു യുദ്ധവിജയിയാണ്. അവന്റെ കയ്യിൽ

വെളിപാട് പുസ്തകം - വ്യാഖ്യാനം

ഒരു വില്ലുണ്ട്, അവന് ഒരു കിരീടവും ലഭിച്ചു. പുരാതന കാലത്ത് വിജയം ആഘോഷിച്ചുകൊണ്ടു നടത്തുന്ന ഘോഷയാത്രകളിൽ വിജയി വെള്ളക്കു തിരപ്പുറത്തായിരുന്നു യാത്ര ചെയ്യുക. വെളിപാടു പുസ്തകം 19-ാം അദ്ധ്യാ യത്തിൽ നΩുടെ കർത്താവു സ്വർഗ്ഗത്തിൽ നിന്നു വരുന്നതായി പറഞ്ഞിട്ടു ണ്ട്, അവൻ ഒരു വെള്ളക്കുതിരപ്പുറത്തു കയറിയാണ് വരുന്നത്. ഇവിടെ പറയുന്നത് ആരെക്കുറിച്ചാണ്? അന്ത്യനാളുകളിൽ ദൈവദൂഷണം നടത്തുന്ന ചിന്തകന്മാരെയാണ് അവൻ പ്രതിനിധാനം ചെയ്യുന്നത്. പിശാചിന്റെ വാക്കു കൾ കേട്ടനുസരിക്കുവാനും ഒടുവിൽ ഭോഷ്കു വിശ്വസിച്ച് (2 തെ . 3:3-12) ന്യായവിധിയിലേക്കു പോകുവാനും ഇടയാകത്തക്ക രീതിയിൽ അന്തിക്രി സ്തുവിന്റെ ആശയങ്ങൾ കൊണ്ടു മനുഷ്യരെ വ്യാജത്തിലേക്കു നയിക്കുന്ന തത്വചിന്തകരാണ് അവർ. ആത്യന്തികമായി ഈ വെള്ളക്കുതിരപ്പുറത്തിരി ക്കുന്നവൻ അന്തിക്രിസ്തുവിനെ കാണിക്കുന്നു. വെള്ളക്കുതിര സമാധാന ത്തിന്റെ പ്രതീകമാണ്. ലോകത്തിന് ഒരു വ്യാജമായ സമാധാനം വാഗ്ദാനം ചെയ്തുകൊണ്ടായിരിക്കും അന്തിക്രിസ്തു പ്രത്യക്ഷപ്പെടുക. അവൻ വെയ്ക്കുന്ന സമാധാന ഉടമ്പടിയെക്കുറിച്ച് ദാനി.9:27; 1 തെ .5:3 ഭാഗങ്ങ ളിൽ വായിക്കുന്നു.

അന്തിക്രിസ്തുവിന്റെ വെളിപ്പെടൽ (ദാനി. 9:27; മത്തായി 24:15)

വെളിപ്പാട്, അന്ത്യനാളുകളുടെ ഒരു ചിത്രമാണ് നൽകുന്നതെങ്കിൽ അതു തീർച്ചയായിട്ടും മത്തായി 24-ൽ നΩുടെ കർത്താവു പറഞ്ഞ കാര്യ ങ്ങളോട് ബന്ധപ്പെട്ടുള്ളതാണ്. ഒലിവുമലയിൽ വെച്ച് ശിഷ്യന്മാർ യേശുവി നോട് ചോദിച്ചു: ""നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത്?'' (മത്താ.24:3). ശിഷ്യന്മാരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് യേശു ഇവിടെ തന്റെ പ്രഭാഷണം ആരംഭിക്കുന്നത്. മതരംഗത്ത് നടക്കുന്ന അടയാ ളങ്ങളെക്കുറിച്ച് കർത്താവ് പറഞ്ഞു.

""ഞാൻ ഫ്യൂഹ്റർ ആണ്; ഞാൻ വലിയ രക്ഷിതാവാണ്; ഞാൻ ജന ത്തിന്റെ വിമോചകനാണ്; ഞാൻ മഹാനായ സ്റ്റാലിനാണ്'' എന്നെല്ലാം പറ ഞ്ഞുകൊണ്ട് ധാരാളം പേർ വരും. ലോകത്തിൽ ഇപ്രകാരത്തിലുള്ള ധാരാളം വഞ്ചകന്മാരും സ്വയം പ്രതിഷ്ഠിക്കപ്പെട്ട രക്ഷകന്മാരും വരും, കള്ള്രകിസ്തു ക്കളും വരും. ലോകത്തിൽ ഇന്നുള്ള പല ലോകസ്വേച്ഛാധിപതികളും ദുഷ്ട ഭരണാധികളും വരുവാൻ പോകുന്ന ഒരു ലോകസ്വേച്ഛാധിപതിയുടെ നിഴ ലുകൾ മാത്രമാണ്. ഒടുവിൽ പ്രത്യക്ഷപ്പെടുവാനിരിക്കുന്ന സ്വേച്ഛാധിപതി സാത്താന്റെ തനിപ്പകർപ്പും അവന്റെ ശരിയായ അനുകാരിയുമായിരിക്കും. ഫറവോന്റെ കൊട്ടാരത്തിൽ രാജാവിന്റെ മുമ്പിൽ വെച്ച് മോശെയും അഹ രോനും അടയാളം കാണിച്ചപ്പോൾ സാത്താന്റെ സേവകരും മ്രന്തവാദികളും ആഭിചാരകന്മാരും അതേ അടയാളങ്ങൾ ആവർത്തിച്ചു. സാത്താന് ഒന്നും പുതിയതായി ചെയ്യാനില്ല. അതിനാൽ ഇവിടെ അവൻ കർത്താവായ യേശു വിനെ അനുകരിക്കുന്നു. സാത്താൻ ദോഷം നിരൂപിച്ചുണ്ടാക്കുന്നവനും അപ

വെളിപാട് പുസ്തകം - വ്യാഖ്യാനം വാദം പരത്തുന്നവനും സകല വഞ്ചനയുടെയും ആസൂത്രകനുമാണ്. ദൈവ ജനം ഈ ഭൂമിയിൽ നിന്നു എടുക്കപ്പെടുകയും തുടർന്ന് മഹോപ്രദവത്തിന്റെ ഘോരനാളുകൾ ആരംഭിക്കുകയും ചെയ്യുമ്പോൾ അന്തിക്രിസ്തു വെളി പ്പെടും. ജാതികൾ അസ്വസ്ഥരായി പരിഭ്രമിക്കുകയും ജനസമൂഹങ്ങൾ വിപ്ല വമുണ്ടാക്കുകയും മഹായുദ്ധത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും ചെയ്യുമ്പോൾ മെല്ലെ ലോകത്തിലെ ഒടുവിലത്തെ ഈ ഉഗ്രനായ സ്വേച്ഛാ ധിപതി രംഗ്രപവേശം ചെയ്യും. അവൻ തന്റെ ആദ്യനാളുകളിൽ ലോകത്തിനു സമാധാനം വാഗ്ദത്തം ചെയ്യും, സമ്പത്തും സമൃദ്ധിയും കൈവരുവാൻ പോകുന്നു എന്ന് പറഞ്ഞ് അവൻ ലോകത്തെ വശീകരിക്കും; സകല ലോക രാജ്യങ്ങളും സകല ഭൂവാസികളും അവനെ അംഗീകരിക്കുകയും ചെയ്യും.

അവൻ ഒരൂ വെള്ളക്കുതിരപ്പുറത്താണു വരുന്നത്, അവൻ ജയിക്കുന്ന വനായും ജയിപ്പാനായും വരും. ലോകത്തിലെ സകല സൈന്യ ശക്തികളും സാമ്പത്തിക സ്രോത ുകളും രാഷ്ട്രീയ ശക്തികളും അവന്റെ ചൊൽപ്പടി യിലും നിയ്രന്തണത്തിലുമായിരിക്കും. നാം അവന്റെ ലക്ഷണങ്ങളെക്കുറിച്ചു ഇങ്ങനെ പറയുന്നത് ബന്ധപ്പെട്ട സകല ബൈബിൾ പ്രവചനങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്. ഉദാഹരണത്തിന് 2 തെ ലൊനിക്യർ രണ്ടാം അദ്ധ്യായത്തിൽ പൊലോസ് പറയുന്നത്, വിശ്വാസത്യാഗം സംഭവിച്ചു കഴി യുമ്പോൾ അധർΩമൂർത്തി വെളിപ്പെട്ടുവരും എന്നാണ്. അതിനു മുമ്പുതന്നെ ദൈവസഭ ഈ ഭൂമിയിൽ നിന്നു മാറ്റപ്പെട്ടിരിക്കും. അതു കഴിഞ്ഞാൽ ഉടനെ സംഭവിക്കേണ്ടത് ചരിത്രത്തിന്റെ ച്രകവാളത്തിലൂടെ വെള്ളക്കുതിരപ്പുറത്ത് അന്തിക്രിസ്തുവിന്റെ വരവാണ്. അധർΩമൂർത്തിയും നാശത്തിന്റെ പുത്ര നുമായ അന്തിക്രിസ്തു ദൈവം എന്ന പേരുള്ള സകലത്തിനും മീതെ തന്നെ ത്താൻ ഉയർത്തുകയും എതിർക്കുകയും ചെയ്യുന്നതാണ് അവനെ തിരിച്ച റിയുന്ന തരത്തിലുള്ള ആദ്യത്തെ പ്രവൃത്തി. സാത്താന്റെ ഈ തനിസ്വരൂപം വെളിപ്പെടാതെ മഹോപ്രദവം ആരംഭിക്കുകയില്ല. ലോത്തു ഒാടിപ്പോയ സമയം വരെ സോദോമിന്റെ മേൽ തീയും ഗന്ധകവും വർഷിക്കപ്പെടുന്നില്ല. ആദ്യം ദൈവസഭ എടുക്കപ്പെടണം. ഈ ലോകത്തിൽ മഹോപ്രദവം ഇതു വരെയും സംഭവിക്കാതിരിക്കുന്നതിനുള്ള കാരണം ദൈവസഭയുടെ സാന്നി ധ്യമാണ്. അധർΩത്തെ തടയുന്ന പരിശുദ്ധാflാവ് ഭൂമിയിൽ നിന്നും എടു ക്കപ്പെടുന്നതോടെ അന്തിക്രിസ്തു വെളിപ്പെടും.

ദാനിയേലിന്റെ എഴുപതു ആഴ്ചവട്ടം

ദൈവവചനത്തിൽ കാണുന്ന പ്രവചന ഭാഗങ്ങളിൽ ഏറ്റവും പ്രാധാ ന്യമുള്ള ഒന്നാണ് ദാനിയേൽ 9-ാം അദ്ധ്യായം. അവിടെയാണ് എഴുപതു ആഴ്ചവട്ടത്തെക്കുറിച്ചുള്ള പ്രധാന പരാമർശം. അന്തിക്രിസ്തു എന്ന പ്രഭു, സാത്താന്റെ തനി സ്വരൂപമായ വഞ്ചകൻ സമാധാനം വാഗ്ദാനം ചെയ്തു കൊണ്ടു വരികയും യിസ്രായേൽ ജനവുമായി സമാധാന ഉടമ്പടി ഉണ്ടാ ക്കുകയും ചെയ്യും. മുേ ാളിനിയുടെയും ഹിറ്റ്ലറിന്റെയും കാര്യത്തിൽ

വെളിപാട് പുസ്തകം - വ്യാഖ്യാനം

ചെയ്തതുപോലെ റോമാസഭ അവനെ അംഗീകരിക്കും. യെഹൂദജാതിയെ സംബന്ധിച്ചിടത്തോളം ചുറ്റുപാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള കടുത്ത ആക്രമണങ്ങളിൽ നിന്നു രക്ഷ നേടുവാൻ അവൻ അവർക്കു പററിയ ഒരു അഭയസ്ഥാനമായിരിക്കും. അവൻ അവരുമായി ഉടമ്പടി ചെയ്യും. ദാനിയേൽ 9-ൽ ആ കാര്യം പരാമർശിച്ചിട്ടുണ്ട്. ഒരു നിശ്ചിത കാലത്തേയ്ക്ക് അവൻ ലോകത്തിന് ഒരു രക്ഷകനായിരിക്കും.

ദാനിയേൽ 9:27-ലും വെളിപാടു 13-ാം അദ്ധ്യായത്തിലും പറഞ്ഞിരി ക്കുന്നത് അവന്റെ ഭരണകാലത്തിന്റെ മദ്ധ്യത്തിങ്കൽ വഞ്ചകനായ അവൻ തന്റെ തനിനിറം വെളിപ്പെടുത്തും എന്നാണ്. അവൻ നാശയോഗ്യനാണ്, പിശാചിന്റെ തനിസ്വരൂപമായ അധർΩമൂർത്തിയാണ്, സാക്ഷാൽ എതിർക്രി സ്തു, ദൈവത്തിന്റെ എതിരാളിയും ദൈവദൂഷകനുമാണ്. അവൻ തന്റെ ഭരണകാലത്തിന്റെ മദ്ധ്യത്തിൽ യഹൂദജനത്തിന്റെ ശ്രതുവായി മാറുന്നു, അതിനെ തുടർന്ന് മുൻ കാലത്തൊരിക്കലും സംഭവിക്കാത്ത വിധത്തിൽ രൂക്ഷമായ യെഹൂദ വിരോധം അലയടിച്ചുയരും. യെരുശലേം ദേവാലയ ത്തിൽ തന്റെ പ്രതിമ സ്ഥാപിക്കും. അതിന് നമസ്ക്കരിക്കാത്തവരെ കൊന്നൊടുക്കും.

പിന്നീട് അവൻ റോമാസഭയുടെ നേർക്കു തിരിയും, വെളിപാടു പുസ്തകം 17-ാം അദ്ധ്യായത്തിൽ കാണുന്ന പ്രകാരം അവൻ അവളെ നശി പ്പിച്ചുകളയും. മൃഗം എന്ന് അവിടെ പറഞ്ഞിരിക്കുന്ന ഈ ലോകനേതാവ്, ഭരണാധികാരി, വേശ്യ എന്നീ നിലയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന മഹ തിയാം ബാബിലോണിനെ ദ്വേഷിച്ച് ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകയും അവളെ തീ കൊണ്ടു ദഹിപ്പിക്കുകയും ചെയ്യും. ചരി ത്രത്തിൽ ഇന്നയോളം എഴുന്നേറ്റിട്ടുള്ള എല്ലാ സ്വേച്ഛാധിപതികളും ചെയ്തി ട്ടുള്ളത് ഇങ്ങനെ തന്നെയാണ്. ആദ്യം അവൻ തന്റെ ജനത്തിന്റെ വിമോച നകനെന്നു സ്വയം തെളിയിക്കുന്നു. അവൻ ഭരണാധികാരിയായിരിക്കുന്ന മഹാരാജ്യത്തിന്റെ പേരിൽ അവൻ ജേതാവായി വിളങ്ങുന്നു. അവൻ തന്റെ ജനത്തെ യുദ്ധത്തിനായി കൂട്ടിച്ചേർക്കുകയും യുദ്ധം ജയിക്കുകയും ചെയ്യു ന്നു. കുറേകഴിയുമ്പോൾ നരകത്തിന്റെ പൈശാചിക സ്വഭാവം അവനിൽ വരികയും ലോകത്തിൽ മുഴുവൻ രക്തച്ചൊരിച്ചിൽ സംഭവിക്കുകയും ചെയ്യു ന്നു.

ലോകത്തെ വഞ്ചിച്ച നേതാവിനു സംഭവിക്കുന്ന ദുരന്തങ്ങൾ

എന്നാൽ ഇത്തരത്തിലുള്ള ഒരു സ്വേച്ഛാധിപതി ഒരിക്കലും ഒറ്റയ്ക്ക് പുറപ്പെടുന്നില്ല. അവനെ പിൻതുടർന്നു വരുന്ന ശക്തികളെക്കുറിച്ച് വെളി പാടു പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ""വരിക എന്നു രണ്ടാം ജീവി പറഞ്ഞപ്പോൾ ഒരു ചുവന്ന കുതിര പുറപ്പെട്ടു. അതിന്റെ പുറത്ത് ഇരിക്കു ന്നവനു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തു കളയേണ്ടതിനു അധികാരം ലഭിച്ചു; ഒരു വലിയ വാളും

വെളിപാട് പുസ്തകം - വ്യാഖ്യാനം അവനു കിട്ടി'' (വെളി. 6:24). ഈ വാൾ സാധാരണ വാൾ അല്ല. ഇത് മൃഗ ത്തിന്റെയോ ഒരു മനുഷ്യന്റെയോ കഴുത്തു മുറിക്കുവാൻ കഴിയുന്ന ഒരു കത്തിയാണ്. അടുത്ത കാലത്തായി ലോകത്തിൽ പലയിടത്തും ഇസ്ലാമിക തീവ്രവാദികൾ മനുഷ്യരുടെ തല കൊയ്യുന്നവരായി കേൾക്കുന്നുണ്ട്. മഹോ പ്രദവകാലത്ത് മനുഷ്യർ മനുഷ്യരെ കൊല്ലുന്നത് ഈ രീതിയിലായിരിക്കും. ചുവന്ന കുതിരപ്പുറത്തിരിക്കുന്ന മനുഷ്യൻ പ്രതിനിധാനം ചെയ്യുന്നത് അന്യോന്യം കൊല്ലുന്ന ജാതികളെ മാത്രമല്ല; ആഭ്യന്തര യുദ്ധങ്ങളിലൊക്കെ സംഭവിക്കാറുള്ളതുപോലെ വിവിധ വർഗ്ഗങ്ങൾ തΩിലും വിവിധ രാഷ്ട്രീയ കക്ഷികൾ തΩിലും യുദ്ധവും കൂട്ടക്കൊലയും നടക്കുമെന്നും ഇതു സൂചി പ്പിക്കുന്നു. പോരാളികൾ രാത്രിയിൽ പതിയിരുന്നു കൊല്ലും; പകലിലും മദ്ധ്യാ ഹ്നത്തിലും സായംകാലത്തുമെല്ലാം എവിടെയും അതു സംഭവിക്കാം. എല്ലാ വരും പ്രാണഭയത്താൽ കഴിയേണ്ടിവരും. എല്ലായിടത്തും കൊലപാതകവും രക്തച്ചൊരിച്ചിലും ഉണ്ടാകും. ചുവന്ന കുതിരപ്പുറത്തിരിക്കുന്നവൻ ഈ ഭൂമി യെ രക്തത്തിൽ കുളിപ്പിക്കും.

രണ്ടാമത്തെ മുദ്രയുദ്ധം (6: 3-4)

ആദ്യത്തെ മൂന്നര വർഷത്തെ ഭരണ കാലത്ത് അന്തിക്രിസ്തു ഈ ലോകത്തിൽ ഒരു കപട സമാധാനാന്തരീക്ഷം നിലനിർത്തും (1 തെെ . 5:3). മനുഷ്യ ചരിത്രത്തിലെ ഏറ്റവും മഹാനായ ഭരണാധികാരി എന്ന നില യിൽ എല്ലാവരും അവനെ പ്രകീർത്തിക്കും.

എന്നാൽ അവന്റെ ഭരണകാലത്തിന്റെ മദ്ധ്യത്തിൽ രണ്ടാം മുദ്ര പൊട്ടി ക്കുമ്പോൾ കാണുന്ന സംഭവങ്ങൾ അരങ്ങേറുന്നു. യെഹസ്കേൽ 38-ലും ദാനിയേൽ 11-ലും കാണുന്ന ദർശനങ്ങളുടെ നിവൃത്തിയാണ് അപ്പോൾ സംഭ വിക്കുന്നത്. ചുവന്ന കുതിരപ്പുറത്തിരിക്കുന്നവൻ റഷ്യയെ ചിത്രീകരിക്കു ന്നു. അവൻ ലോകത്തിൽ നിന്നു സമാധാനം എടുത്തുകളയുന്നു. റഷ്യയും അറബ് രാജ്യ സംഖ്യങ്ങളും കൂടി ചേർന്ന് മധ്യപൂർ∆ദേശം പിടിച്ചടക്കു കയും യിസ്രായേലിനെ ആക്രമിക്കുകയും ചെയ്യും. ഈ യുദ്ധം മുറുകി വന്ന് മറ്റു പ്രമുഖ രാജ്യങ്ങൾ കക്ഷി ചേരുകയും, മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ യുദ്ധമായി തീരുകയും ചെയ്യും. ഇതാണ് ഹർΩഗെദ്ദോൻ യുദ്ധം. വെളിപാട് 16-ൽ ഇതിനെക്കുറിച്ചു വിവരിച്ചിട്ടുണ്ട്.

മൂന്നാമത്തെ മുദ്ര - സാമ്പത്തികതകർച്ച (വെളി. 6:5-6)

കറുത്ത കുതിരപ്പുറത്തിരിക്കുന്നവൻ പ്രതീകാflകമായി കാണിച്ചു തരുന്ന ന്യായവിധി ലോകത്തെല്ലായിടത്തും വന്നു ഭവിക്കുവാൻ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നു മധ്യപൂർ∆ദേശം ക്രേന്ദമാക്കി ലോകത്തെല്ലായിടത്തും പടരുന്ന യുദ്ധത്തിന്റെ ഫലമായി ഭക്ഷ ണം, ഇന്ധനം, മറ്റു ജീവൻ നിലനിർത്താനാവശ്യമായ അവശ്യവസ്തുക്കൾ എന്നിവ കിട്ടാതെ വരും. വിശപ്പുകൊണ്ടു വലയുന്ന മനുഷ്യർ അക്രമാസ ക്തരായി പ്രവർത്തിക്കുകയും തോക്കിനിരയായി വീഴുകയും ചെയ്യും.

വെളിപാട് പുസ്തകം - വ്യാഖ്യാനം

ഏറ്റവും ഭയാനകമായ ഒരു യാഥാർത്ഥ്യം, ഒരു ദിവസം റേഷനായി കിട്ടുന്ന ഗോതമ്പിന് ഒരു ദീനാർ വിലയായി നല്കേണ്ടിവരും എന്നതാണ്. അത് ഒരു സാധാരണ കൂലിവേലക്കാരന്റെ ഒരു ദിവസത്തെ കൂലിക്കു തുല്യ മാണെന്നു ബൈബിളിലെ കണക്കുകൾ സൂചിപ്പിക്കുന്നു. മഹോപ്രദവ കാലത്ത് ഒരു സാധാരണ മനുഷ്യന് തന്റെ കുടുംബത്തിനാവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങുവാൻ തന്റെ ഒരു ദിവസത്തെ കൂലി മുഴുവൻ തികയുക യില്ല. ഈ കടുത്ത പ്രതിസന്ധി സമയത്ത് അന്തിക്രിസ്തു മറ്റു സംവിധാന ങ്ങൾ ഒരുക്കുവാനും സാധ്യത ഇല്ല.

ഒലിവെണ്ണയും വീഞ്ഞും യോഹന്നാന്റെ കാലത്തെ വില കൂടിയ ഭക്ഷണ സാധനങ്ങളായിരുന്നു. ഇവയ്ക്കു കേടുവരുത്തരുതെന്ന് കറുത്ത കുതിരപ്പു റത്തിരിക്കുന്നവനോടു പറയുന്നതായി കാണാം. ഒരു ദീനാർ കൊണ്ട് ഒരാൾക്ക് ഒരു ദിവസത്തേയ്ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ പോലും ലഭ്യമല്ലെങ്കിൽ അന്നുള്ള അശരണരും ജോലി ചെയ്യാൻ കഴിവില്ലാത്തവരു മായ വൃദ്ധജനങ്ങളും സ്ത്രീകളും കുഞ്ഞുങ്ങളും എന്തു ചെയ്യും? ജോലി ചെയ്യാൻ സാധിക്കാത്ത അംഗഹീനരുടെയും മറ്റു വൈകല്യമുള്ളവരുടെയും സ്ഥിതി എന്താകും? അവർക്കെല്ലാം വിശന്നു വലയുകയല്ലാതെ മറ്റൊന്നിനും സാധിക്കുകയില്ല. വിശപ്പു സഹിക്കാൻ വയ്യാതെയാകുമ്പോൾ മരണം വന്ന് ഈ ദു:സ്ഥിതിയിൽ നിന്ന് ഒരു വിടുതൽ നൽകിയെങ്കിൽ എന്ന് അവർ ആഗ്രഹിക്കും.

എന്നാൽ ഈ കടുത്ത ഭക്ഷ്യക്ഷാമം ഭരണാധികാരികളുടെ വീക്ഷണ ക്കുറവുകൊണ്ടു സംഭവിക്കുന്നതല്ല; ഇത് ദൈവത്തിൽ നിന്നു മനുഷ്യരുടെ മേൽ വരുന്ന കഠിന ശിക്ഷയാണ്. ദൈവം തന്റെ ഉദ്ദേശ്യം നടപ്പിലാക്കുന്ന തിന് അവരെ ഉപയോഗിക്കുന്നു എന്നു മാത്രം.

ധനികർ രക്ഷപെടുന്നു

എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത് എന്ന പ്രത്യേക നിർദ്ദേശം അതിനു മുമ്പു വിവരിച്ചിരിക്കുന്ന കഠിനക്ഷാമത്തിന്റെ രൂക്ഷതയെ മയപ്പെടുത്തുവാനുള്ളതാണെന്നു ചിലർ ചിന്തിക്കുന്നുണ്ട്. എന്നാൽ ഒരി ക്കലും അങ്ങനെ സംഭവിക്കുകയില്ല. ജനങ്ങൾക്ക് എണ്ണയും വീഞ്ഞും കൊണ്ട് ഉപജീവനം കഴിക്കാൻ സാധിക്കുകയില്ല. ഗോതമ്പും യവവും അവ ശ്യഭക്ഷ്യവസ്തുക്കളാണ്. അതേ സമയം എണ്ണയും വീഞ്ഞും ധനികരുടെ മേശപ്പുറത്തു മാത്രം കാണുന്ന സുഖഭോഗ വസ്തുക്കളായിരുന്നു (സദൃ. 21:17, യിരെ. 31;12, സങ്കീ. 104:15). അതിനാൽ ഈ മുദ്ര പൊട്ടിക്കുമ്പോൾ വരുന്ന കഠിന ശിക്ഷ പ്രധാനമായും ബാധിക്കുന്നത് സാധാരണക്കാരായ താഴ്ന്ന വരുമാനക്കാരെയായിരിക്കും. ധനികരെയും സമ്പന്നരെയും ഭരണ വർഗ്ഗങ്ങളെയും മറ്റും ഈ ശിക്ഷ കാര്യമായി ബാധിക്കുകയില്ല. എന്നാൽ അവർക്കും ബാധകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ സാധിക്കുകയില്ല. കാര

വെളിപാട് പുസ്തകം - വ്യാഖ്യാനം ണം, ആറാം മുദ്ര പൊട്ടിക്കുമ്പോൾ രാജാക്കന്മാരും മഹത്തുക്കളും തുടങ്ങി ദാസന്മാർ വരെ സകലരും ഒരുപോലെ വിഭാഗ വ്യത്യാസമില്ലാതെ ആ ബാധ യാൽ ന്യായം വിധിക്കപ്പെടുന്നതായി കാണുന്നു.

ഇവിടെ സോഷ്യലിസം മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. ഈ കാലത്തിന്റെ ഒരു പ്രത്യേക ലക്ഷണം സഹിഷ്ണുതയും നാനാത്വവും പ്രച രിപ്പിക്കപ്പെടും എന്നുള്ളതാണ്. ലോകജാതികൾക്കിടയിൽ സമത്വം വേണ മെന്ന ആശയം പ്രബലപ്പെടും. ദീർഘ കാലമായി നിലനിൽക്കുന്ന ഉടമഅ ടിമ വ്യത്യാസവും, ഭരണാധികാരികൾഭരിക്കപ്പെടുന്നവർ എന്ന വ്യത്യാ സവും പരിഹസിക്കപ്പെടും. ധനശ്രേഷ്ഠത, സാമൂഹ്യ ശ്രേഷ്ഠത തുടങ്ങിയ മിഥ്യാധാരണകളെല്ലാം അവമതിക്കപ്പെടും. തൊഴിൽ, മൂലധനം എന്നിവ രണ്ടു വിരുദ്ധ ശക്തികളായി കണക്കാക്കപ്പെടും. മേലധികാരികളെ അനുസരിക്കാ തിരിക്കുവാനും അധികാരികളെ നിന്ദിക്കുവാനുമുള്ള പ്രവണത ഏറിവരും.

നാലാമത്തെ മുദ്ര - മഹാവ്യാധി (വെളി. 6:7-8)

രണ്ടാമത്തെയും മൂന്നാമത്തെയും കുരിരകളുടെ തൊട്ടു പിന്നാലെ ഒരു മഞ്ഞക്കുതിരയും അതിന്റെ പുറത്തേറി മരണവും വരുന്നു. അവൻ വളരെ വ്യാപകമായ മരണം കൊണ്ടുവരുന്നു. ചില ദിവസങ്ങൾക്കുള്ളിൽ ഭൂമിയിലെ ജനസംഖ്യയിൽ നാലിൽ ഒരു ഭാഗം കൊല്ലപ്പെടും എന്നു പറയുമ്പോൾ അതിന്റെ വ്യാപ്തി എത്ര വലിയതെന്ന് നമുക്കു ഊഹിക്കുവാൻ കഴിയും. ഒരു രാത്രികൊണ്ട് മാനവസംസ്കാരം ഒരു പ്രാകൃത സംസ്കാരമായി താണു പോകും. മഹാവ്യാധി അല്ലെങ്കിൽ പകർച്ചവ്യാധി ഉണ്ടാകും. ദാരിദ്യ്രവും ക്ഷാമവും ചേർന്നുവരുമ്പോൾ വ്യാധിയും ഉണ്ടാകുന്നതു സാധാരണമാണ്; ആഫ്രിക്കയിലുണ്ടായ ധാരാളം അനുഭവങ്ങൾ ഇതു വ്യക്തമാക്കിത്തരുന്നു. മത്തായി 24-ൽ ക്ഷാമങ്ങളും ഭൂകമ്പങ്ങളും പകർച്ചവ്യാധികളും ഉണ്ടാകു മെന്ന് കർത്താവ് പറഞ്ഞതാണ്. ജലക്ഷാമം പകർച്ചവ്യാധിയ്ക്ക് കാരണ മാകും. എയ്ഡ്സ് മനുഷ്യരാശിയ്ക്ക് വൻ ഭീഷണിയാണ്.

അഞ്ചാമത്തെ മുദ്ര - ദൈവവിശ്വാസികൾ കൂട്ടമായി കൊല്ലപ്പെടുന്നു (വെളി. 6:9-11)

അഞ്ചാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ, ദൈവവചനം നിമിത്തവും തങ്ങൾ പുലർത്തിയ സാക്ഷ്യം നിമിത്തവും കൊല്ലപ്പെട്ടവരുടെ ആflാക്കളെ ഞാൻ യാഗപീഠത്തിൻ കീഴിൽ കണ്ടു; പരിശുദ്ധനും സത്യവാനുമായ പരമാധികാ രിയായ രാജാവേ, ഭൂമിയിൽ വസിക്കുന്നവരോട് ഞങ്ങളുടെ രക്തത്തിനു വേണ്ടി നീ എത്രനാൾ ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു (JND).

വെളിപാടു പുസ്തകം ന്യായവിധിയുടെ പുസ്തകമാണ്. പഴയനിയമം ന്യായ്രപമാണ കാലത്തെക്കുറിച്ചു വിവരിച്ചിരിക്കുന്നു. പുതിയ നിയമത്തിൽ നാം ഇപ്പോൾ ജീവിക്കുന്ന കൃപയുടെ നാളുകളെക്കുറിച്ചാണു പറഞ്ഞിരി ക്കുന്നത്. എന്നാൽ വെളിപാടു പുസ്തകത്തിൽ ദൈവം തന്റെ ഉഗ്രകോപ

വെളിപാട് പുസ്തകം - വ്യാഖ്യാനം

ത്താൽ ഈ ഭൂമിയെയും അതിൽ വസിക്കുന്നവരെയും സന്ദർശിക്കുന്ന നാളു കളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. വെളി. 4:5-ൽ അതു വ്യക്തമാക്കിയി ട്ടുണ്ട്. സിംഹാസനത്തിൽ നിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെ ടുന്നു. ദൈവത്തിന്റെ മുമ്പിൽ അവന്റെ ആജ്ഞകൾ നിർ∆ഹിക്കുവാൻ കാത്തുനിൽക്കുന്ന നാലു ജീവികൾ ഈ ഭൂമിയിൽ ദൈവക്രോധം ചൊരി യുന്നതിന്റെ ഉപകരണങ്ങളായിരിക്കുന്നു. ന്യായ്രപമാണംകൃപന്യായവിധി.

ജീവികൾ ഒാരോന്നും ""വരിക'' എന്നു പറയുമ്പോൾ വെളിപാടു പുസ്ത കത്തിൽ കാണുന്ന നാലു കുതിരകളും അവയുടെ മേൽ ഇരിക്കുന്നവരും ക്രമത്തിൽ ചരിത്രത്തിന്റെ ച്രകവാളത്തിൽ പ്രത്യക്ഷപ്പെടുന്നു. നാലു കുതി രപ്പുറത്തിരിക്കുന്ന 4 പേരും ഈ ഭൂമിയിൽ ന്യായവിധി ചൊരിയുന്നതിനു ദൈവം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഒന്നാം മുദ്ര പൊട്ടിക്കുമ്പോൾ മനുഷ്യ ചരിത്രത്തിലെ ഒടുവിലത്തെ ലോകഭരണാധിപനായ അന്തിക്രിസ്തു രംഗ്രപവേശം ചെയ്യുന്നു, അവനെ ലോകം ഇരുകൈകളും നീട്ടി സ്വീകരി ക്കുന്നു. രണ്ടും മൂന്നും നാലും മുദ്രകൾ പൊട്ടിക്കുമ്പോൾ ദൈവത്തിന്റെ ന്യായവിധി ഭൂമിയുടെ മേൽ ചൊരിയപ്പെടുന്നു.

ആറാമത്തെ മുദ്ര ദൈവത്തിന്റെ ന്യായവിധി ദിവസത്തിന്റെ മുദ്രയാ ണ്. അതു പൊട്ടിക്കുമ്പോൾ, ആകാശം പുസ്തകച്ചുരുൾ പോലെ ചുരുണ്ടു മാറിപ്പോകുന്നു, ദൈവത്തിന്റെ മഹാക്രോധ ദിവസം വന്നു എന്നു മന ി ലാക്കുന്ന ഭൂമിയിലെ മഹാന്മാരെല്ലാം അന്ന് മലകളോടും പാറകളോടും തങ്ങ ളുടെ മേൽ വീഴുവിൻ, സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാ തവണ്ണവും കുഞ്ഞാടിന്റെ കോപം തട്ടാതവണ്ണവും തങ്ങളെ മറപ്പിൻ എന്നു നിലവിളിച്ചു പറയും.

അഞ്ചാമത്തെ മുദ്രയും ന്യായവിധിയുടേതാണ്. ഏഴു മുദ്രകളിൽ അഞ്ചാ മത്തെ മുദ്രമാത്രം മറ്റു മുദ്രകളിൽ നിന്നു വ്യത്യസ്തമാണ്. അതു പൊട്ടി ക്കുമ്പോൾ ന്യായവിധി നടക്കുന്നതായി കാണുന്നില്ല, പ്രവൃത്തിയുടെ ഫല മാണ് അപ്പോൾ കാണുന്നത്, നടന്നു കഴിഞ്ഞ പ്രവൃത്തിയുടെ ഫലം. മുമ്പെ സംഭവിച്ച ചില സംഭവങ്ങളുടെ ഫലങ്ങൾ കാണിക്കുന്ന ദൃശ്യമാണത്. അവിടെ യാഗപീഠത്തിൻ കീഴിൽ യോഹന്നാൻ കാണുന്നത് രക്തസാക്ഷി കളായിത്തീർന്നവരുടെ ആflാക്കളെയാണ്.

സ്വർഗ്ഗത്തിലെ ഈ യാഗപീഠത്തിൻ കീഴിൽ യോഹന്നാൻ കാണുന്ന ആflാക്കൾ, രക്തസാക്ഷികൾ, ആരാണ് ? അവർ ദൈവത്തോട് ഇങ്ങനെ നിലവിളിച്ചു പറയുന്നതായിട്ടാണ് കാണുന്നത്: ""വിശുദ്ധനും സത്യവാനു മായ നാഥാ ഭൂമിയിൽ വസിക്കുന്നവരോട് ഞങ്ങളുടെ രക്തത്തെക്കുറിച്ച് നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും''. ഇവർ മഹോപ്രദവകാലത്തിന്റെ ആദ്യപകുതിയിൽ, ആദ്യത്തെ നാലു മുദ്ര കൾ പൊട്ടിച്ച സമയത്ത് സംഭവിച്ച കാര്യങ്ങളോടുള്ള ബന്ധത്തിൽ തങ്ങ ളുടെ ജീവൻ കൊടുക്കേണ്ടിവന്ന രക്തസാക്ഷികളാണ്. വെളിപ്പാട് 20:4-ൽ

വെളിപാട് പുസ്തകം - വ്യാഖ്യാനം മഹോപ്രദവകാലത്തിന്റെ ഒടുവിൽ, സഹ്രസാബ്ദ കാലത്തിന്റെ ആരംഭ ത്തിൽ സകല രക്തസാക്ഷികളും സഹ്രസാബ്ദ രാജ്യത്തിലേക്ക് പ്രവേശി ക്കുന്നതിനായി ദൈവസന്നിധിയിൽ നില്ക്കുന്നതായി കാണുന്നുണ്ട്, അതി നുശേഷം അവർ ജിവിച്ച് ആയിരം ആണ്ട് ക്രിസ്തുവിനോടു കൂടെ വാഴും.

യാഗപീഠം (6:9)

യോഹന്നാൻ പറയുന്നത്, ""അറുക്കപ്പെട്ടവരുടെ ആflാക്കളെ ഞാൻ യാഗപീഠത്തിൻ കീഴിൽ കണ്ടു'' എന്നാണ്. അത് അസാധാരണമായ ഒരു കാഴ്ചയാണ്. വെളിപാടു പുസ്തകം മുഴുവനും അസാധാരണമായ ദൃശ്യ ങ്ങൾ നിറഞ്ഞതാണ്. എബ്രായ ലേഖനത്തിൽ സ്വർഗ്ഗീയ കൂടാരത്തെക്കുറി ച്ച്, സ്വർഗ്ഗത്തിലെ ദൈവാലയത്തെക്കുറിച്ചു വിവരിക്കുന്നുണ്ട്. പുറപ്പാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് എബ്രായ ലേഖ നത്തിലും വിവരിച്ചുപറഞ്ഞിരിക്കുന്നത്. സ്വർഗ്ഗത്തിലുള്ള കൂടാരത്തിന്റെ അഥവാ ദൈവാലയത്തിന്റെ മാതൃക മോശെ കണ്ടുവെന്നും ആ മാതൃകയ നുസരിച്ച് ഒരു കൂടാരം അവൻ ഈ ഭൂമിയിൽ ഉണ്ടാക്കി എന്നുമാണ് അവിടെ പറഞ്ഞിരിക്കുന്നത്. അതിനാൽ നΩുടെ കർത്താവ് ഇപ്പോൾ ആയിരിക്കു ന്നതും ദൈവത്തിന്റെ സിംഹാസനം ഉള്ളതുമായ സ്വർഗ്ഗത്തിൽ ഒരു ദൈവാ ലയം ഉണ്ട്. വെളിപ്പാടു പുസ്തകം 11-ാം അദ്ധ്യായത്തിൽ ""സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു'' എന്നു യോഹന്നാൻ കണ്ടുവെന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ മാതൃകയാണ് മോശെ കണ്ടത്. ആ മാതൃകയനുസരിച്ചാണ് അവൻ മരുഭൂമിയിൽ വെച്ച് ഒരു കൂടാരം ഉണ്ടാക്കിയത്. ഭൗമിക കൂടാരത്തിൽ ഉണ്ടാ യിരുന്നതുപോലെ തന്നെ സ്വർഗ്ഗീയ കൂടാരത്തിലും ഒരു യാഗപീഠവും ഒരു ധൂപപീഠവുമുണ്ട്. വെളിപാടു പുസ്തകത്തിൽ ഇവ രണ്ടിനെക്കുറിച്ചും വിവ രിച്ചിട്ടുണ്ട്.

യാഗം അർപ്പിക്കുന്നതിനുള്ള താമ്രയാഗപീഠത്തെക്കുറിച്ച് വെളിപാടു പുസ്തകത്തിൽ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. സകല വിശുദ്ധന്മാരുടെയും പ്രാർത്ഥനയും ധൂപ വർഗ്ഗവും അർപ്പിക്കപ്പെടുന്ന സ്വർണ്ണപീഠത്തെക്കുറിച്ചും വെളിപാടു പുസ്തകത്തിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. നാം ഇപ്പോൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത് യാഗപീഠത്തെക്കുറിച്ചാണ്, സമാഗമന കൂടാര ത്തിന്റെയും ദൈവാലയത്തിന്റെയും പ്രാകാരത്തിൽ പ്രതിഷ്ഠിച്ചിരുന്ന താമ്ര യാഗപീഠത്തെക്കുറിച്ച്.

ദൈവമക്കളുടെ ജീവിതങ്ങളെ അവർ സ്വയം യാഗപീഠത്തിന്മേൽ ദൈവ ത്തിനായി സമർപ്പിക്കണമെന്നാണ് ദൈവവചനം ആഹ്വാനം ചെയ്തിരിക്കു ന്നത്. ഈ ആഹ്വാനം തിരുവെഴുത്തിൽ ഉടനീളം കാണാം. ഉദാഹരണത്തിന് റോമർ 12:1-ൽ നΩുടെ ശരീരങ്ങളെ യാഗപീഠത്തിന്മേൽ ദൈവത്തിനു ജീവ നുള്ള യാഗമായി സമർപ്പിപ്പിൻ എന്നു പൗലോസ് പ്രബോധിപ്പിച്ചിരിക്കുന്നു. 2 തിമോ. 4:6-ൽ ""ഞാനോ ഇപ്പോൾ തന്നെ പാനീയ യാഗമായി ഒഴിക്കപ്പെ ടുന്നു'' എന്നു പൗലോസ് പറഞ്ഞിട്ടുണ്ട്. "ഒഴിക്കപ്പെടുന്നു' എന്ന വാക്കിന് യാഗമായി അർപ്പിക്കപ്പെടുന്നു എന്ന അർത്ഥമാണുള്ളത്.

വെളിപാട് പുസ്തകം - വ്യാഖ്യാനം

താൻ പ്രതീക്ഷിച്ചുകൊണ്ടിരുന്ന രക്തസാക്ഷി മരണം സ്വർഗ്ഗീയ യാഗ പീഠത്തിന്മേൽ ദൈവത്തിനായി അർപ്പിക്കപ്പെടുന്ന ഒരു യാഗമായിട്ടാണ് അവൻ കണക്കാക്കിയിരുന്നത്. തങ്ങളുടെ ജീവിതങ്ങൾ ദൈവത്തിനായി സമർപ്പിക്കുന്ന സകല ദൈവമക്കളുടെയും സമർപ്പണ ജീവിതത്തെ ദൈവം അങ്ങനെതന്നെയാണ് വിലമതിക്കുന്നത്. അവർ അർപ്പിക്കുന്നത് ജീവനുള്ള യാഗമാണെങ്കിൽ അത് അവന് പ്രസാദകരമായിരിക്കും, നല്ലതുമായിരിക്കും. ഇവിടെ പറയുന്ന രക്തസാക്ഷികൾ കൊല്ലപ്പെട്ടത് ദൈവവചനം നിമിത്ത മാണ്, തങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രസ്താവിക്കുകയും ചെയ്ത സാക്ഷ്യം മൂലവുമാണ്.

അമേരിക്കയിൽ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന വലിയ തകർച്ചയ്ക്ക് കാരണം അമേരിക്കയുടെ പാപമാണ്. നΩുടെ രാജ്യം ഒാരോ ദിവസവും കൂടുതൽ കൂടുതൽ വഷളത്വത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി ഉണ്ടാകുന്ന ന്യായവിധിയുടെ ഭാഗമായിട്ടാണ് ഇന്നു ദേശവ്യാപകമായി ഭീതിയും ഉൽക്കണ്ഠയും പെരുകിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ നഗരങ്ങളിൽ ബോംബു വർഷിക്കപ്പെട്ടാൽ ഇടതുപക്ഷ ചിന്താ ഗതിക്കാർ ഉടൻ തന്നെ അമേരിക്കയുടെമേൽ കുറ്റം ആരോപിക്കും. എന്നാൽ അത് അവരുടെ ദൈവനിഷേധ നയങ്ങളുടെ ഫലമായി അവരുടെ കുറ്റംകൊണ്ടു സംഭവിക്കുന്നതാണെന്ന് അവർ തിരിച്ചറിയാൻ മന ുവയ്ക്കു കയില്ല. എന്നാൽ ദൈവത്തിന്റെ പ്രവാചകൻ അത് സർ∆ശക്തനായ ദൈവ ത്തിന്റെ മഹോകോപം കൊണ്ട് അവരുടെ മേൽ ന്യായവിധി വരുത്തുന്നതാ ണെന്നു പ്രസ്താവിക്കും. മഹോപ്രദവ കാലത്തിനു തൊട്ടുമുമ്പു ഇന്ന് അതിനെ തടയുന്നതായി നമുക്കു ബോധ്യമുള്ള നിയ്രന്തണ ശക്തി ഈ ഭൂമിയിൽ നിന്നു മാറ്റപ്പെട്ടിരിക്കും, അപ്പോൾ ദൈവത്തിന്റെ പ്രവാചകന്മാർ നിഷ്കരുണം കൊല്ലപ്പെടും, അവർ ദൈവത്തോടു നിലവിളിക്കും.

ദൈവത്തിന്റെ സത്യ്രപവാചകന്മാർ എവിടെയെല്ലാമായിരുന്നാലും അവർ ന്യായവിധിയെക്കുറിച്ചു പ്രസംഗിക്കും. ആധുനിക കാലത്തെ ഇത്തരം ശുശ്രൂ ഷകന്മാർ സകല തിന്മകൾക്കുമെതിരെ ഒരു മൃദുസമീപനം സ്വീകരിച്ചിട്ടു ള്ളവരാണ് എന്നത് എത്രയോ വിചിത്രമായിരിക്കുന്നു. ഇന്നത്തെ അദ്ധ്യാ പന രീതികൾ നിഷ്കർഷിക്കുന്നത് ഒരിക്കലും ആർക്കും പ്രയാസം വരുന്ന രീതിയിൽ കാര്യങ്ങൾ പറയരുതെന്നാണ്. അതുകൊണ്ടു നാം എഴുന്നേറ്റു നിന്ന് യേശുവിന്റെ സ്നേഹത്തെക്കുറിച്ച് സംസാരിക്കും, സമാധാനത്തെ ക്കുറിച്ചു പറയും, കേൾക്കാൻ ഇമ്പമുള്ളതും മനോഹരവുമായ സകലത്തെ ക്കുറിച്ചും ഘോരഘോരം പ്രസംഗിക്കും. എന്നാൽ ഒാർക്കുക, അതിന്റെ മറു വശവും സത്യമാണ്. നന്മയെക്കുറിച്ചു പ്രതിപാദിച്ചിട്ടുള്ള തിരുവെഴുത്തിൽ തന്നേ ദോഷത്തിനെതിരായും പറഞ്ഞിട്ടുണ്ട്.

സ്വർഗ്ഗത്തെക്കുറിച്ചു ആകർഷണീയമായി പറഞ്ഞിരിക്കുന്ന വെളിപാടു പുസ്തകത്തിൽ തന്നേ നരകത്തെക്കുറിച്ചും അതിന്റെ ഭീകരാവസ്ഥയെക്കു റിച്ചും മുന്നറിയിപ്പു തന്നിട്ടുണ്ട്. അതു രണ്ടും യഥാർത്ഥമായ രണ്ടു

വെളിപാട് പുസ്തകം - വ്യാഖ്യാനം വ്യത്യസ്ത സ്ഥലങ്ങളാണ്. നാം ഏതെങ്കിലും ഒരു ദോഷകരമായ അവ സ്ഥയിൽ നിന്നു രക്ഷ പ്രാപിക്കാൻ ആവശ്യമില്ലെങ്കിൽ നമുക്ക് ഒരു രക്ഷക നെയും ആവശ്യമില്ല. നമുക്കു നല്ല കാര്യങ്ങൾ മാത്രം കേട്ട് ദൂതന്മാരായി മാറുവാൻ കഴിയുമെങ്കിൽ, ആവശ്യത്തിനു സമയം കിട്ടിയാൽ മതി നാം മെല്ലെ മെല്ലെ പ്രധാനദൂതന്മാരായിത്തീരും. നാം താല്പര്യപ്പെടുന്നത്, മനോ ഹരവും പ്രോത്സാഹജനകവും ഇമ്പമേറിയതുമായ കാര്യങ്ങൾ കേൾക്കു വാനാണ്. ആധുനിക വിദ്യാഭ്യാസ വിചക്ഷണന്മാർ പറയുന്നതെന്താണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? നΩുടെ കുഞ്ഞുങ്ങളെ നാം കാര്യങ്ങളുടെ നന്മ വശം മാത്രമേ പഠിപ്പിക്കാവൂ ദോഷവശങ്ങൾ ഒരിക്കലും പഠിപ്പിക്കരുത്. അതു ശരിയാണോ എന്നു നോക്കുക. പത്തു കല്പനകളിൽ പറഞ്ഞിരിക്കുന്നത് നിങ്ങൾ എന്തു ചെയ്യണമെന്നും, എന്തു ചെയ്യാൻ പാടില്ല എന്നുമാണ്. അരുത് എന്നു പഠിപ്പിച്ചാൽ അതു ഇളം തലമുറകളെ അപകർഷതാ ബോധമുള്ളവ രാക്കിത്തീർക്കുകയും അവരുടെ ആflാഭിമാനത്തെ ദോഷകരമായി ബാധി ക്കുകയും ചെയ്യും എന്നാണ് ആധുനിക വിദ്യാഭ്യാസ വിദഗ്ധന്മാർ പറയു ന്നത്. എന്തുകൊണ്ടാണ് ലോകം മുമ്പൊരിക്കലും കാണാത്ത അത്രയും ദോഷകരമായ നിലയിൽ ഇന്നത്തെ യുവജനം ശാഠ്യ സ്വഭാവമുള്ളവരും നിഷേധികളുമായി മാറിയിരിക്കുന്നത് ? മേൽപറഞ്ഞതു പോലെയുള്ള സമീ പനങ്ങൾകൊണ്ടുതന്നേ.

ദൈവത്തോടുള്ള നിലവിളി

നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന വേദഭാഗത്ത് തുടർന്ന് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്, അവർ (കർത്താവിനോട്) ഉറക്കെ നിലവിളിച്ചു. "കർത്താവ്' എന്നതിന് "നാഥൻ' എന്ന വാക്കാണ് മലയാളം ബൈബിളിൽ കാണുന്നത്. "ഹോ ഡെസ്പോട്ടെസ്' (ho despotes) എന്ന വാക്കാണ് ഗ്രീക്കിൽ ഉപയോഗിച്ചിട്ടുള്ളത്. വെളിപ്പാടു പുസ്തകത്തിൽ ഇവിടെ മാത്രമേ

ഈ വാക്കു കാണുന്നുള്ളൂ. അതിനു തുല്ല്യമായ ഇംഗ്ലീഷ് പദം ഡെസ്പോട്ട് (despot) ആണ്, അർത്ഥം "ഏകാധിപതി.' ജെ.എൻ.ഡി. പരിഭാഷയിലാണ് ഈ ഗ്രീക്കു വാക്കിനെ ശരിയായി വിവർത്തനം ചെയ്തിട്ടുള്ളത്. "O Sovereign Ruler'' (പരമാധികാരിയായ അധിപധിയേ). അതിനു മറുപടിയായി ദൈവം അവരോട്, ""അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും

സഹോദരന്മാരും വന്നു തികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാർക്കേണം'' എന്ന് അരുളിച്ചെയ്തു.

മരണശേഷം ആflാക്കളുടെ (ദേഹികളുടെ) സ്ഥിതി (വെളി. 6:911)

മുകളിൽ പറഞ്ഞ സന്ദേശം മരണത്തിനും പുനരുത്ഥാനത്തിനും ഇട യിലുള്ള അവസ്ഥയിൽ കഴിയുന്ന ഒരു കൂട്ടരോടുള്ളതാണ്. യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടതായ ആflാക്കൾ (ദേഹികൾ) ജീവിച്ചിരിക്കുന്ന, നില നില്കുന്ന, ബോധമനേ ാടെ ആയിരിക്കുന്നു എന്നീ വസ്തുതകളാണ് ഈ നിലവിളിയിൽ നിന്നും അതിനുള്ള മറുപടിയിൽ നിന്നും വ്യക്തമാകുന്നത്. മനുഷ്യന്റെ ആflാവും ആflരൂപികളും തΩിലുള്ള വ്യത്യാസം ഇതാണ്.

വെളിപാട് പുസ്തകം - വ്യാഖ്യാനം

ആflരൂപികൾക്ക് ശരീരമില്ല. ദൈവം ആflാവാണ്, അവനു ശരീരമില്ല. ദൂതന്മാർ ആflരൂപികളാണ്, അവയ്ക്കു ശരീരമില്ല. സാത്താൻ ഒരു ആfl രൂപിയാണ്, അവനും ശരീരമില്ല. എന്നാൽ ഒരു മനുഷ്യാflാവിന് (ദേഹി ക്ക്) ഒരു ശരീരം ഉണ്ടായിരിക്കും. ആflാവ് (ദേഹിയും) ശരീരത്തിൽ നിന്ന് വേർപെട്ടാൽ അല്ലെങ്കിൽ മനുഷ്യാflാവിനു ശരീരം നഷ്ടമായിക്കഴിഞ്ഞാൽ അതിനെക്കുറിച്ചും ഒരു ആflാവ് എന്നു പറയാം. എന്നാൽ ഒരു മനുഷ്യാ flാവ് അല്ലെങ്കിൽ ദേഹി എന്നു പറയുമ്പോൾ അതിന് തീർച്ചയായും ഒരു ശരീരം ഉണ്ട് എന്നാണ് അർത്ഥമാക്കുന്നത്.

യോഹന്നാൻ പറയുന്നത്, ഈ രക്തസാക്ഷികൾ കൊല്ലപ്പെട്ടവരാണെ ങ്കിലും, അവർ മരിച്ചു കഴിഞ്ഞുവെങ്കിലും, അവരുടെ ആflാക്കൾ പിന്നെയും ജീവനോടെ ഇരിക്കുന്നു എന്നാണ്. ""ഞാൻ അവരുടെ ആflാക്കളെ കണ്ടു, അവരുടെ നിലവിളിയുടെ ശബ്ദം കേട്ടു'' എന്നാണ് യോഹന്നാൻ പറഞ്ഞി രിക്കുന്നത്. ഇത് അസാധാരണമായ ഒരു സ്ഥിതിയാണ്, വെറും ഒരു ദർശന മാണ് എന്ന് ആരെങ്കിലും പറയുമായിരിക്കും. എന്നാൽ അത് സത്യമായ ഒരു സംഭവത്തിന്റെ ദൃശ്യവിവരണമാണ്. സംഭവിക്കുന്നതിനു മുമ്പെ അമാ നുഷികമായ ശക്തികളാൽ ആ സംഭവം യഥാർത്ഥമായി ദർശിച്ച ഒരു ദർശ നം. അത് യഥാർത്ഥ സംഭവത്തെ നേരിൽ കണ്ടുകൊണ്ടുള്ള ദർശനമാണ്.

യോഹന്നാൻ ഇതു കാണുന്നത് അതു സംഭവിക്കുന്നതിനു മുമ്പെയാണ് എന്നത് യാഥാർത്ഥ്യമാണ്. കൊല്ലപ്പെട്ടതിനു ശേഷവും രക്തസാക്ഷികൾ ജീവിച്ചിരിക്കുന്നുവെങ്കിൽ, മരണം അവരുടെ അവസാനമല്ല എന്നു ഉറപ്പി ക്കാം. അവരുടെ ശരീരം കല്ലറയിൽ കിടന്നു ദ്രവിക്കുകയും മണ്ണിൽ തിരികെ ചേരുകയും ചെയ്തുകൊണ്ടു കിടക്കുന്നു. അവരുടെ രക്തം ഭൂമിയിൽ ചൊരി യപ്പെട്ടു. എന്നാൽ അവരുടെ ആflാക്കൾ അതിനു ശേഷവും ജീവിച്ചിരി ക്കുന്നു, സ്വർഗ്ഗത്തിൽ സുബോധത്തോടെ കഴിയുന്നു. ഈ ഭൂമിയിൽ സംഭ വിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് അറിയാം, അവർ അതിനെക്കുറി ച്ചാണു പറയുന്നത്. മനുഷ്യന്രേതങ്ങൾക്ക്, മാംസന്രേതങ്ങൾക്ക് അതു കാണാൻ കഴിയുകയില്ല, എന്നാൽ ദൈവത്തിന്റെ കണ്ണുകൾ അതെല്ലാം കാണുന്നു.

മരണം ജീവിതത്തിന്റെ അവസാനമല്ല എന്നും ശവക്കല്ലറയ്ക്കപ്പുറം സുബോധത്തോടെ ജീവിക്കുന്ന ഒരു നിത്യത മനുഷ്യനുണ്ടെന്നും തിരുവെ ഴുത്തിൽ ധാരാളം പ്രാവശ്യം പൊതുവായി വെളിപ്പെടുത്തി തന്നിട്ടുണ്ട്. ഒരാൾ രക്ഷിക്കപ്പെട്ടയാളാണെങ്കിലും രക്ഷിക്കപ്പെടാത്തയാളാണെങ്കിലും, നല്ലവനാ ണെങ്കിലും ദുഷ്ടനാണെങ്കിലും, അധർΩിയാണെങ്കിലും വിശുദ്ധനാണെ ങ്കിലും അവരുടെ ഒാരോരുത്തരുടെയും ആflാക്കൾ മരണത്തിനു ശേഷവും ജീവിച്ചിരിക്കുന്നു.

കർത്താവു ചൂണ്ടിക്കാണിച്ച ഒരു ദൃഷ്ടാന്തത്തിൽ ധനവാനായ ഒരു മനുഷ്യന്റെയും ദരിദ്രനായ മറ്റൊരു മനുഷ്യന്റെയും മരണാനന്തര അനുഭവ ങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്, ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ

വെളിപാട് പുസ്തകം - വ്യാഖ്യാനം അവനെ അബ്രാഹാമിന്റെ മടിയിലേക്ക് കൊണ്ടുപോയി, ധനവാൻ മരിച്ച പ്പോൾ അവനെ ഉചിതമായ നിലിയിൽ ബഹുമാനപൂർ∆ം അടക്കം ചെയ്തു. ദരിദ്രനായ മനുഷ്യനെ മാന്യമായ രീതിയിൽ ആരും അടക്കം ചെയ്തില്ല, അവനെ ഏതെങ്കിലും കുശവന്റെ നിലത്ത് കുഴിച്ചുമൂടിക്കാണും. എന്നാൽ ധനികനായ മനുഷ്യൻ മരിച്ചപ്പോൾ അവനെ ആഡംബരപൂർ∆ം അടക്കം ചെയ്തു. ഈ സംഭവത്തിനു ശേഷം ധനവാൻ പാതാളത്തിൽ കിടന്നു യാതന അനുഭവിക്കുന്നതായിട്ടാണു കാണുന്നത്. അവൻ തന്റെ കണ്ണുകൾ മോലോട്ടു ഉയർത്തി അബ്രാഹാമിനെയും അവന്റെ മടിയിലിരിക്കുന്ന ലാസ റിനെയും കണ്ടു. തന്നെ ആശ്വസിപ്പിച്ചു തനിക്കു ശുശ്രൂഷ ചെയ്യുന്നതിനായി ദരിദ്രനായിരുന്ന ലാസറിനെ തന്റെ അടുത്തേയ്ക്ക് അയയ്ക്കണമേ എന്ന് അവൻ അബ്രാഹാമിനോടു നിലവിളിച്ച് അപേക്ഷിക്കുന്നു. അവന്റെ ജീവി തകാലത്ത് അവൻ തന്റെ ചുറ്റുപാടുമുള്ളവരോട് ആജ്ഞാപിച്ചു ശീലിച്ചവ നായിരുന്നു. ശവക്കല്ലറയ്ക്കപ്പുറത്തു നിന്നും എന്തുകൊണ്ട് ആജ്ഞാപിച്ചു കൂടാ ? ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണു പ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ, ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്ന് അവൻ വിളിച്ചു പറഞ്ഞു. ഈ രണ്ടു മനു ഷ്യരും മരിച്ചുപോയവരാണ്, എന്നാൽ അവർ മറ്റു രണ്ടു വ്യത്യസ്ത ലോകത്ത് സുബോധത്തോടെ ആയിരിക്കുന്നു.

മരണശേഷം നീതികെട്ടവരുടെ അവസ്ഥ

നീതികെട്ടവരും മരണശേഷം ജീവിച്ചിരിക്കും. ധനികൻ താൻ ഈ ഭൂമി യിൽ ജീവിച്ചിരുന്ന കാലത്ത് ദൈവവചനത്തെ നിന്ദിച്ചു തള്ളിക്കളഞ്ഞു. പ്രവാചകന്മാരുടെയും മോശെയുടെയും വചനങ്ങൾക്ക് അവൻ ചെവി കൊടു ത്തില്ല. അവനുണ്ടായിരുന്ന സമ്പദ്സമൃദ്ധിയിൽ മതിമറന്ന് അവൻ ആഡം ബരത്തോടെ ജീവിതം ആസ്വദിച്ചു. അവൻ അനുതപിച്ചില്ല, അവൻ മാന സാന്തരപ്പെട്ടില്ല, അവൻ ദൈവത്തിങ്കലേക്കു നോക്കിയില്ല. തുടർന്ന് സകല മനുഷ്യരും മരിക്കുന്നതുപോലെ അവനും മരിച്ചു. അവൻ പോയത് നേരെ പാതാളത്തിലേക്കാണ്. ഏതൊരു അവിശ്വാസിയും നിത്യദണ്ഡനം അനുഭ വിക്കുന്നതിനായി പോകുന്നു. അവൻ അവിടെ വലിയ കഷ്ടം സഹിക്കേണ്ടി വരും, വളരെ തീവ്രമായ വേദന അനുഭവിക്കേണ്ടി വരും, മരണവേദന സഹി ക്കേണ്ടിവരും. അവരെല്ലാവരും പാതാളത്തിന്റെ ഒരു ഭാഗത്ത് തടവിലായിരി ക്കുന്നു, കർത്താവു വലിയൊരു വെള്ള സിംഹാസനത്തിൽ ഇരുന്നു സകല ദുഷ്ടന്മാരെയും ന്യായം വിധിക്കുന്ന നാൾവരെ അവർ ആ അവസ്ഥയിലാ യിരിക്കും. 1 പത്രോ. 3:19-20-ൽ, മാനസാന്തരപ്പെടാതെ മരിച്ചുപോയവരുടെ ആflാക്കൾ തടവിലാണെന്നു പറഞ്ഞിരിക്കുന്നു. നോഹയുടെ കാലത്ത് 120 വർഷം അവൻ അന്നുണ്ടായിരുന്ന ദൂഷ്ട ലോകത്തോട് ദൂർΩാർഗ്ഗം വിട്ടു മാനസാന്തരപ്പെടുക എന്ന നീതിയുടെ മാർഗ്ഗം അറിയിച്ചുകൊണ്ടിരുന്നിട്ടും മാനസാന്തരപ്പെടാതെ അവനെ പരിഹസിച്ചുകൊണ്ടു നാശത്തിലേക്ക് പോയ വരുടെ ആflാക്കളെക്കുറിച്ചാണ് ആ വേദഭാഗത്ത് പറഞ്ഞിരിക്കുന്നത്. ആ

വെളിപാട് പുസ്തകം - വ്യാഖ്യാനം

ദൈവദ്വേഷികളെ കർത്താവിന്റെ മഹാന്യായവിധി ദിവസത്തേയ്ക്കായി തട വിൽ സൂക്ഷിച്ചിരിക്കുന്നു. 2 പത്രൊ.2:3, 4, 9, 10 വാക്യങ്ങളിലും ഇപ്രകാര മുള്ള ന്യായവിധിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.

മരണശേഷം നീതിമാന്മാരുടെ അവസ്ഥ

നീതിമാന്മാർ മരണമടയുമ്പോൾ തന്നേ പറുദീസയിലേക്കു പ്രവേശി ക്കുന്നു (ലൂക്കൊ. 23:29). "പറുദീസ' എന്ന പേർഷ്യൻ പദത്തിന് "പാർക്ക്' അല്ലെങ്കിൽ "തോട്ടം' എന്നാണർത്ഥം. ദൈവത്തിന്റെ തോട്ടം എത്രയും മനോ ഹരമാണ്. 2 കൊരി. 12:2-ൽ പൗലോസ് പറുദീസയോളം എടുക്കപ്പെട്ടു എന്നു പറഞ്ഞിരിക്കുന്നു.

മരണാന്തര അവസ്ഥ

  1. തിരുവെഴുത്തിൽ എവിടെയും ആflാവിന്റെ നിദ്രയെക്കുറിച്ചു പറഞ്ഞി ട്ടില്ല. പഴയ നിയമത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നു തോന്നാവുന്ന ചില ഭാഗങ്ങളിൽ തന്നെ മരണത്തിന്റെ ദ്രവത്വത്തെയും നാശത്തെയും കുറി ച്ചാണു പറഞ്ഞിരിക്കുന്നത്. അവിടെയെല്ലാം ശരീരസാന്നിദ്ധ്യത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ആflാവിന്റെ നിദ്രയെക്കുറിച്ചു തിരുവെഴുത്തിൽ ഒരു സൂച നയുമില്ല. നാം മരിക്കുമ്പോൾ നാം സ്വർഗ്ഗത്തിൽ നΩുടെ കർത്താവിന്റെ അടുത്തേയ്ക്ക് അവനോടുകൂടെ ഇരിപ്പാൻ പോകുന്നു.
  2. ശുദ്ധീകരണ സ്ഥലം (purgatory) എന്ന ഒരു സംവിധാനം ഉള്ളതായി ദൈവവചനത്തിൽ എവിടെയും പറഞ്ഞിട്ടില്ല. ഇങ്ങനെയുള്ള ഒരു

സങ്കല്പസ്ഥലം ഉണ്ട് എന്ന മിഥ്യാധാരണ ക്രിസ്തുവിന്റെ പാപപരിഹാര യാഗത്താൽ വിശ്വസിക്കുന്ന സകല മനുഷ്യർക്കും വേണ്ടി ലഭ്യമാക്കിയിരി ക്കുന്ന ഏക രക്ഷാമാർഗ്ഗത്തിന്റെ സർ∆ പര്യാപ്തതയ്ക്കു യോജിച്ചതല്ല. നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ കൃപയാലാണ്, പ്രവൃത്തികളാ ലല്ല.

വെളിപാട് പുസ്തകം - വ്യാഖ്യാനം