Chapter 23 of 24
പുതിയ ആകാശവും പുതിയ ഭൂമിയും
(വെളിപാട് 21:1-22:5)
അദ്ധ്യായം 20-ന്റെ ഒടുവിൽ വെള്ളസിംഹാസന ന്യായവിധിക്ക് ശേഷം യോഹന്നാന്റെ ശ്രദ്ധ പുതിയ ആകാശത്തിലേയ്ക്കും പുതിയ ഭൂമിയി ലേയ്ക്കും ക്ഷണിക്കപ്പെട്ടു.
പുതിയ യെരുശലേം (21:1-8)
ദൈവത്തിന്റെ കരത്താൽ നിർΩിക്കപ്പെട്ട മൂന്ന് കാര്യങ്ങൾ യോഹ ന്നാൻ കാണുന്നു. ""ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു.... പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭർത്താവിനായി അലങ്കരിച്ചിട്ടു ള്ള.... ഇറങ്ങുന്നതും ഞാൻ (യോഹന്നാൻ) കണ്ടു.'' ഒന്നാമത് പുതിയ ആകാ ശം. വേദപുസ്തകത്തിൽ മൂന്ന് സ്വർഗ്ഗങ്ങളെപ്പറ്റി പരാമർശിക്കുന്നു. ഒന്നാ മത്തെ സ്വർഗ്ഗം നാം കാണുന്ന ആകാശമണ്ഡലം, പറവകളും മേഘങ്ങളും ഉൾപ്പെടുന്ന സ്ഥലമാണ്. രണ്ടാമത്തെ സ്വർഗ്ഗത്തെക്കുറിച്ച് ബൈബിളിൽ പറഞ്ഞിരിക്കുന്നത് നക്ഷ്രത മണ്ഡലങ്ങൾ ഉൾപ്പെടുന്ന ആകാശമണ്ഡല ത്തെക്കുറിച്ചാണ്. മൂന്നാമത്തേത് സ്വർഗ്ഗാധിസ്വർഗ്ഗമാണ്, ദൈവം അധിവ സിക്കുന്ന ദൈവസിംഹാസനം ഉള്ള സ്ഥലം.
ഇവിടെ പറഞ്ഞിരിക്കുന്ന പുതിയ ആകാശം ഇപ്പോഴത്തെ ആകാശത്തെ ശുദ്ധീകരിച്ചതല്ല. ഈ ആകാശം ദൈവത്തിന്റെ പുതിയ സൃഷ്ടിയാണ് (20:11). നിത്യതയ്ക്കായി ഒരുക്കപ്പെട്ട ഒരു ആകാശമാണിത്.
യോഹന്നാൻ പറയുന്നു ഞാൻ ""പുതിയ ഭൂമി കണ്ടു.'' ഇപ്പോഴത്തെ ഭൂമി പാപാന്ധകാരം നിറഞ്ഞതും ദൈവത്തിൽനിന്ന് അന്യവുമാണ്. ഈ ഭൂമി ശപിക്കപ്പെട്ടതാണ്. മരുഭൂമികൾ കത്തിയമരും, ഗ്രാമങ്ങളും പട്ടണങ്ങളും പ്രളയത്താൽ നശിക്കും. ഭൂകമ്പങ്ങൾ മനുഷ്യന്റെ കൈപ്പണികളെ നശി പ്പിക്കും. ഈ ഭൂമിയുടെ എല്ലാ അവസ്ഥയ്ക്കും മാറ്റം വരും. എല്ലാം പുതിയ താകും. വെളിപാട് 18:1-24 -ൽ ബാബിലോൺ നഗരത്തെക്കുറിച്ച് പ്രതിപാ ദിച്ചിരിക്കുന്നു. ദൈവത്തിനെതിരായ ഒടുവിലത്തെ മനുഷ്യ നിർΩിതമായ
വെളിപാട് പുസ്തകം - വ്യാഖ്യാനം പട്ടണം, പക്ഷേ പുത്തൻ യെരുശലേം എന്ന നഗരം കുഞ്ഞാടിന്റെ മഹ ത്വത്തെ വിളിച്ചറിയിക്കുന്നതും ദൈവത്തിന്റെ സ്വർഗ്ഗീയ നഗരത്തിന്റെ തല സ്ഥാനവുമാണ്.
ഭൂമിയുടെ പുനർനിർΩിതി
യോഹന്നാൻ ഇപ്രകാരം പറയുന്നു: ""ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി.'' പഴയ ആകാശവും ഭൂമിയും ഒഴിഞ്ഞുപോയി എന്നതു കൊണ്ട് യോഹന്നാൻ ഇവിടെ അർത്ഥമാക്കിയിരിക്കുന്നത് അവയുടെ അസ്ഥിത്വം ഇല്ലാതായി എന്നായിരിക്കാം. വില്യംകെല്ലിയുടെ അഭിപ്രായ ത്തിൽ ""ഇപ്പോഴുള്ള ആകാശവും ഭൂമിയും ഈ യുഗവും നീങ്ങിപ്പോയി''. പഴയത് പുനർനിർΩിക്കുക ആയിരുന്നില്ല, പുതിയത് സൃഷ്ടിക്കുകയായി രുന്നു. "സമുദ്രവും ഇനി ഇല്ല' എന്നത് അത്ഭുതത്താൽ മാത്രമേ സംഭവി ക്കുകയള്ളൂ. ജീവന്റെ നിലനില്പിന് സമുദ്രവും ജലവും ആവശ്യമാണ്. പുതിയ ഭൂമിയിൽ ജനങ്ങൾ ഉണ്ടായിരിക്കും. ഏദൻ തോട്ടത്തിലെപ്പോലെ ഉള്ള അവസ്ഥ പുനഃസ്ഥാപിക്കും. അവിടെ മരുഭൂമിയോ മഞ്ഞുധ്രുവമോ ഉണ്ടായിരിക്കുകയില്ല. ദൈവമായിരിക്കും പ്രകാശം, വെള്ളം, വെയിൽ എന്നി വയുടെ ഉറവിടം. സൗജന്യ പ്രവേശം ഉണ്ടെങ്കിലും വിശ്വാസികളുടെ പ്ര ധാനമായ വാസസ്ഥലം പുതിയ ഭൂമി ആയിരിക്കും. പുതിയ നിയമ വിശ്വാ സികൾക്ക് യേശു ഒരുക്കുന്ന വാസസ്ഥലം പുതിയ യെരുശലേമിലാണ്. പുതിയ യെരുശലേം തലസ്ഥാനമാക്കി യേശു ഭരണം നടത്തും. പുതിയ പ്രപഞ്ചത്തിന്റെ ക്രേന്ദമായിരിക്കും ഇത്. ഇതിന്റെ മഹത്വം വെളിപാട് 21,22 അദ്ധ്യായങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.
പുതിയ യെരുശലേമിന്റെ സ്ഥാനം
വെളിപാട് 21:2-ൽ യോഹന്നാൻ പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നതായി കണ്ടു. ചില വേദപുസ്തക വ്യാഖ്യാതാക്കൾ പറയുന്നത് യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്ത ശേഷം സഭയാകുന്ന മണവാട്ടിക്കുവേണ്ടി ഒരുക്കുന്ന സ്ഥലമാണിതെന്നാ ണ്. അങ്ങനെയെങ്കിൽ പുതിയ യെരുശലേം നമുക്ക് അദൃശ്യമെങ്കിൽ ഇപ്പോഴും മഹോപ്രദവകാലത്തും സഹ്രസാബ്ദ വാഴ്ചയിലും നിലവിലു ണ്ട്. ആയിരം ആണ്ട് വാഴ്ചക്കാലത്ത് ഭൂമിക്ക്മുകളിൽ വിശുദ്ധനഗരം ഉയിർന്ന് നിൽക്കുകയും രൂപാന്തരം പ്രാപിച്ച വിശുദ്ധന്മാർ അതിൽ പ്രധാ നമായും വസിക്കുകയുംചെയ്യും. ഇവരോടൊപ്പം മഹോപ്രദവത്തിലൂടെ കട ന്നുപോയ വിശ്വാസികളും കാണും. ദ്രവത്വം ഉള്ളവരും അദ്രവത്വം പ്രാപി ച്ചവരും സഹ്രസാബ്ദത്തിൽ ഒരുമിച്ച് എങ്ങനെ ജീവിക്കും എന്ന ചോദ്യ ത്തിന് ഉള്ള ഉത്തരം ഇവിടെ വ്യക്തമാണ്.
ഈ ആശയം ശരിയാണെങ്കിൽ സഹ്രസാബ്ദത്തിന്റെ അവസാനം ഈ ഭൂമി നശിപ്പിക്കപ്പെടുമ്പോൾ, ഈ നഗരം സ്വർഗ്ഗത്തിലേയ്ക്ക് താല്ക്കാലിക
വെളിപാട് പുസ്തകം - വ്യാഖ്യാനം
മായി എടുക്കപ്പെട്ടേക്കാം. പുതിയ ഭൂമിയുടെ സൃഷ്ടിപ്പിന് ശേഷം പുതിയ യെരുശലേം ഭൂമിയിലേയ്ക്ക് ഇറങ്ങിവരും. പുതിയ യെരുശലേമിന് 12 വാതി ലുകൾ ഉണ്ട്. അതിൽക്കൂടി ജനങ്ങൾ നഗരത്തിലേയ്ക്ക് വരുകവും പോകു കയും ചെയ്യും. പുതിയ യെരുശലേം പ്രപഞ്ചത്തിന്റെ ക്രേന്ദമായിരിക്കും.
പുതിയ യെരുശലേമിൽ വസിക്കുന്നവർ
പുതിയ ആകാശത്തെക്കുറിച്ചും പുതിയ ഭൂമിയെക്കുറിച്ചും വളരെ കുറച്ച് ഭാഗങ്ങളിലേ പരാമർശിച്ചിട്ടുള്ളൂ. ഇതാകട്ടെ സഹ്രസാബ്ദത്തോടു ബന്ധപ്പെ ട്ടുമാണ് (യെശയ്യ.65:17; 66:22; 2പത്രോ.3:13). പുതുവാന ഭൂമികളുടെ പ്രത്യേ കതകളെക്കുറിച്ച് കൂടുതൽ വിശദാശംങ്ങളില്ല. കുഞ്ഞാടാകുന്ന ക്രിസ്തു വിന്റെ കാന്തയായ സഭ വസിക്കുന്ന സ്ഥലമാണ് യെരുശലേമെന്ന വിശുദ്ധ നഗരം. യോഹന്നാൻ ""ഭർത്താവിനായി അലങ്കരിച്ച മണവാട്ടി''യായിട്ടാണ് യരുശലേമിനെ ചിത്രീകരിച്ചത്. "മണവാട്ടി' എന്ന പദം ഉപയോഗിച്ചതു കൊണ്ട് ക്രിസ്തുവിന്റെ മണവാട്ടി മാത്രമാണ് ഇവിടെ വസിക്കുന്നതെന്ന് ചിലർ ചിന്തിക്കുന്നു. അബ്രഹാം വാഗ്ദത്ത നഗരത്തിനായി കാത്തിരുന്നു. എബ്രായ ലേഖകൻ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ""ദൈവം ശില്പി യായി നിർΩിച്ചതും അടിസ്ഥാനങ്ങളുള്ള നഗരത്തിനായി കാത്തിരുന്നു'' (എബ്രായർ 11:10,16).
അബ്രഹാം കാത്തിരുന്ന വാഗ്ദത്ത നഗരം യെരുശലേമാണ്. ഇത് മണ വാട്ടിയുടെ നഗരമായിരിക്കുന്നതുപോലെ മറ്റു പല ആളുകളും ഇവിടെ വസി ക്കും. യിസ്രായേൽ ഗൃഹത്തിൽനിന്നുള്ള രക്ഷിക്കപ്പെട്ടവരും ഈ നഗര ത്തിൽ വസിക്കും. ഈ നഗരത്തിന്റെ അടിസ്ഥാനങ്ങൾക്ക് 12 അപ്പൊസ്ത ലന്മാരുടെ പേരുകളും 12 വാതിലുകൾക്ക് 12 ഗോത്രങ്ങളുടെ നാമവുമാണു ള്ളത്. ഈ ഇരുപത്തിനാല് നേതാക്കന്മാർ പ്രതിനിധാനം ചെയ്യുന്നത് ഈ നഗരത്തിൽ വസിക്കുവാൻ പോകുന്ന രണ്ടു പ്രധാന വിഭാഗങ്ങളെയാണ്. അവർ പുതിയ യെരുശലേമിന്റെ അടിസ്ഥാനത്തെയും പ്രവേശന കവാട ത്തെയും പ്രതിനിധാനം ചെയ്യുന്നു. മൂന്നാമതൊരുകൂട്ടർ കൂടി ഇവിടെ വസി ക്കും. അവരുടെ സ്ഥിരമായ അധിവാസം ഭൂമിയിലായിരിക്കും. ഈ കൂട്ടം "ജാതികൾ' അഥവാ വംശങ്ങൾ എന്ന് അറിയപ്പെടുന്നു. ഇവർ പുതിയ നിയമ സഭയിലോ യിസ്രായേൽ മക്കളിലോ പെടാത്തവർ ആകുന്നു. നോഹയും ഇയ്യോബും ഈ കൂട്ടത്തിൽപ്പെടും. നിരവധി പഴയനിയമ ഭക്ത ന്മാർ ദൈവത്തെ അറിയുകയും വിശ്വസിക്കുകയും രക്ഷ്രപാപിക്കുകയും ചെയ്തു. അവർ യിസ്രയേലിന്റെ ഭാഗമായിരുന്നില്ല. മഹോപ്രദവകാലത്ത് രക്ഷ്രപാപിച്ച ജാതികളും ഈ കൂട്ടത്തിൽ പെടും.
ദൈവം നΩുടെ കണ്ണുനീർ തുടയ്ക്കും ( വെളിപാട് 21:6-7)
വിശുദ്ധന്മാർക്ക് ശക്തിയും പ്രത്യാശയും പകരുന്ന വാക്കുകളാണിത്. ഈ മരുപ്രയാണത്തിൽ പരദേശികളായ നമുക്ക് ആശ്വാസം നൽകുന്ന
വെളിപാട് പുസ്തകം - വ്യാഖ്യാനം വാക്കുകളാണിത്. ബൈബിളിലെ എല്ലാ വിഷയങ്ങളിലും വെച്ച്, പ്രസംഗി ക്കുവാൻ ഏറ്റവും വിഷമമുള്ള വിഷയമാണ് സ്വർഗ്ഗം. അപ്പൊസ്തലനായ പൗലൊസ് 2 കൊരിന്ത്യർ 12:1-4 വരെയുള്ള വാക്യങ്ങളിൽ തന്റെ സ്വർഗ്ഗീയ അനുഭവത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു: ""പറുദീസയോളം എടു ക്കപ്പെട്ടു.'' മൂന്നാം സ്വർഗ്ഗത്തോളം, ദൈവം അധിവസിക്കുന്ന ഇടമായ സ്വർഗ്ഗാ ധിസ്വർഗ്ഗത്തോളം. ഇവിടെ പൗലൊസ് തന്റെ അനുഭവം വിശദീകരിക്കുക യാണോ? അതോ കേട്ടതോ കണ്ടതോ ആയ കാര്യമാണോ? അല്ല മറിച്ച്, ""പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അത് ആവശ്യമായിരി ക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടിനെയുംകുറിച്ച് പറയുവാൻ പോകുന്നു. ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയു ന്നു. അവൻ പതിനാല് സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്ക പ്പെട്ടു. ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല. ശരീരം കൂടാതെയോ എന്നും അറിയുന്നില്ല. ദൈവം അറിയുന്നു. ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു. ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല. ശരീരം കൂടാ തെയോ എന്നും അറിയുന്നില്ല. ദൈവം അറിയുന്നു. മനുഷ്യന് ഉച്ചരിച്ചു ക്കുവാൻ പാടില്ലാത്തതും പറഞ്ഞുകൂടാനാവാത്ത വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു''. നΩുടെ ആflാവിനൊ മന ിനൊ ഊഹിക്കു വാൻ കഴിയാത്ത കാര്യങ്ങളാണിത്.
വെളിപാട് 21:3-ൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ""സിംഹാസ നത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടു, ഇതാ മനു ഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം (ഗ്രീക്കിൽ സ്കെനോ).'' ദൈവസ ന്നിധി അഥവാ ദൈവത്തിന്റെ വാസസ്ഥലം നമുക്ക് വ്യക്തമായി ദൃശ്യമാ യിരിക്കും. മുമ്പ് ദൈവം നΩുടെ ഇടയിൽ പാർത്തതാണ്. ആദമിനോടും ഹ∆യോടും കൂടെ ദൈവം ഏദനിൽ വസിച്ചു. അവരോടു കൂടെ നടക്കുകയും, സന്ദർശിക്കുകയും ചെയ്തു. പൂർ∆ പിതാക്കന്മാരോടുകൂടെ ദൈവം കൂടാ രത്തിൽ വസിച്ചു. ഒരു സ്നേഹിതനെപ്പോലെ അബ്രഹാമിനോട് മുഖാമുഖം സംസാരിച്ചു. യിസ്രായേൽ ജനത്തിന്റെ ഇടയിൽ അവൻ വസിച്ചു. പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിത്തൂണിലും അവർക്ക് വെളിപ്പെട്ടു. ദൈവാ ലയത്തിൽ അതിവിശുദ്ധ സ്ഥലത്ത് കൂരിരുളിൽ അവൻ വസിച്ചു.
യോഹന്നാന്റെ സുവിശേഷത്തിൽ ഇപ്രകാരം കാണുന്നു: ""വചനം ജഡ മായി തീർന്നു. കൃപയും സത്യവും നിറഞ്ഞവനായി നΩുടെ ഇടയിൽ പാർത്തു.'' ഇവിടെ പറഞ്ഞ ഗ്രീക്ക് പദമായ "സ്കീനോ' വെളിപാട് 21:3-ലും ഉപയോഗിച്ചിരിക്കുന്നു. ഇന്ന് ദൈവം കൂടാരം അടിച്ചിരിക്കുന്നത് പരിശു ദ്ധാflാവ് മുഖാന്തിരം തന്റെ സഭയിലും നΩുടെ ഹൃദയത്തിലുമാണ്.
""സമുദ്രവും ഇനി ഇല്ല'' എന്നതുകൊണ്ട് എന്തായിരിക്കാം അർത്ഥമാ ക്കുന്നത്. ഒരുപക്ഷേ പുതിയ സൃഷ്ടിയെക്കുറിച്ചാണോ. ഒരു വേർതിരിവോ അതിർത്തിയോ ഇനിയില്ല എന്ന ആശയമായിരിക്കാം ഇവിടെ.
വെളിപാട് പുസ്തകം - വ്യാഖ്യാനം
ഏകനായി പേflാസ് ദ്വീപിലേക്ക് നാടു കടത്തപ്പെട്ട യോഹന്നാൻ പട്ടി ണിയും ഏകാന്തതയും അനുഭവിക്കേണ്ടിവന്നു. കടലിനക്കരെ തന്നെ സ്നേഹിക്കുന്ന എഫെസൊസിലെ വിശുദ്ധന്മാരും സ്നേഹിതന്മാരും ഉണ്ടാ യിരുന്നു. യോഹന്നാനും അവർക്കും മദ്ധ്യേ കരിങ്കടൽ ഉണ്ടായിരുന്നു. യോഹന്നാന് ഒരു കാര്യം ബോധ്യമായി മഹത്വത്തിൽ ഇതുപോലെയുള്ള പ്രവാസവും വേർപാടും ഉണ്ടായിരിക്കുകയില്ല. കാലത്തിനും നിത്യതയ്ക്കും മദ്ധ്യേ തീർച്ചയായും ഒരു കരിങ്കടൽ ഉണ്ട്. നമുക്കും നെΩ വിട്ടുപിരിഞ്ഞ നΩുടെ പ്രിയപ്പെട്ടവർക്കും മദ്ധ്യേ മരണമെന്ന ഒരു കരിങ്കടൽ ഉണ്ട്. സ്വർഗ്ഗ ത്തിൽ "ഇനി സമുദ്രമില്ല'.
യോഹന്നാൻ വളരെ മനോഹരമായ കാര്യം ഇവിടെ വിവരിക്കുന്നു. ""ദൈവം അവരുടെ കണ്ണിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനിയും മരണം ഉണ്ടാകുകയില്ല. ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാവു കയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.'' ഈ ജീവിതത്തിൽ നാം ആയി രിക്കുന്നേടത്തോളം കാലം നമുടെ കണ്ണുകളിൽ കണ്ണുനീർ ഉണ്ട്. നാം പുതിയ യരുശലേമിൽ എത്തുമ്പോൾ ദൈവം നΩുടെ കണ്ണുനീർ എല്ലാം തുടച്ചുകളയും. ഈ മരുഭൂയാത്ര യിസ്രായേലിന്റെ യാത്രയ്ക്ക് തുല്യമാ ണ്. ദൈവകൃപയാൽ ഈ യാത്രയിലെ ദുർഘടങ്ങളിൽനിന്ന് ദൈവം നെΩ വിടുവിച്ചു. സ്വർഗ്ഗകവാടത്തിൽ ദൈവം നΩുടെ കണ്ണുനീർ തുടച്ചുകളയും.
2 കൊരിന്ത്യർ 4:17-ൽ പൗലൊസ് പറയുന്നു: ""നൊടി നേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജ ിന്റെ നിത്യ ഘനം ഞങ്ങൾക്ക് കിട്ടുവാൻ ഹേതുവാകുന്നു.'' ഈ ലോകത്തിലെ കഷ്ടം, പ്രയാസം, കണ്ണുനീർ, ബുദ്ധിമുട്ട്, നിരാശ എല്ലാം തേജ ിന്റെ നിത്യ ഘനത്തെയാണ് ഒാർΩിപ്പിക്കുന്നത്. 2 കൊരിന്ത്യർ 1:5-ൽ ""ക്രിസ്തുവിന്റെ കഷ്ടങ്ങൾ നΩളിൽ പെരുകുന്നതുപോലെ നΩുടെ ആശ്വാസവും പെരു കുന്നു'' എന്ന് പറഞ്ഞിരിക്കുന്നു. ദൈവമക്കളോട് ദൈവം പറയുകയാണ്: ""ഞാൻ നിങ്ങളുടെ കണ്ണിൽനിന്നും കണ്ണുനീർ തുടച്ചുകളയും.''
""ഇനി മരണം ഉണ്ടാകുകയില്ല.'' ആയുധങ്ങൾ ഇല്ലാത്ത, യുദ്ധ ശ്രുതി കൾ ഇല്ലാത്ത സ്നേഹവും തലോടലും മാത്രമുള്ള ഒരു ലോകത്തെപ്പറ്റി ചിന്തിക്കുവാൻ താങ്കൾക്ക് കഴിയുമോ? ""മരണം ഉണ്ടാകാത്ത ഒരു ലോകം'' ചിന്തിക്കുവാൻ കഴിയുന്നുണ്ടോ? മരണത്തിന്റെ നിഴൽ കടന്നുപോകാത്ത ഒരു ഭവനം പോലുമില്ല. പിതാവോ മാതാവോ, ഭാര്യയോ ഭർത്താവോ മകനോ മകളോ, ആരും മരണത്തിൽക്കൂടെ കടന്നുപോകാത്ത ഒരു ഭവനവും ഇല്ല. വിജയം അത് മരണത്തെ വിഴുങ്ങിക്കളഞ്ഞു. നΩുടെ ഒടുവിലത്തെ ശ്രതു വായ മരണത്തെ കള്ള്രപവാചകന്റെയും സാത്താന്റെയും ഒപ്പം തീപ്പൊ യ്കയിൽ തള്ളിയിടും.
ഒരു ശിശു മരിക്കുമ്പോൾ സ്വർഗ്ഗത്തിൽ ശിശു ഏതവസ്ഥയിലാണ് കാണപ്പെടുക? ശിശു ഒരു കുട്ടിയുടെ രൂപത്തിലായിരിക്കുമോ? ഉത്തരം ലഭി
വെളിപാട് പുസ്തകം - വ്യാഖ്യാനം ക്കാത്ത അനവധി ചോദ്യങ്ങൾ നΩുടെ മുമ്പിലുണ്ട്. അനവധി കാര്യങ്ങൾ പറയാത്തതായിട്ടും ഉണ്ട്. ദൈവം ഇത്രമാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ള ത്. സ്വർഗ്ഗത്തിൽ കല്ലിൽ ചരമക്കുറിപ്പുകൾ കൊത്തുന്നവർ ഉണ്ടായിരിക്കു കയില്ല. പ്രതങ്ങളിലെ ചരമക്കുറിപ്പോ, ശവസംസ്കാര ചടങ്ങോ ഒന്നും അവിടെ കാണുകയില്ല. സർ∆ സൃഷ്ടികളും ഒന്നിച്ച് ദൈവത്തെ സ്തുതിച്ച് പാടും: ""ഇനി മരണം ഉണ്ടാകുകയില്ല. ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകില്ല.'' പലപ്പോഴും ദുഃഖം ഒരു നിഴൽപോലെ നെΩ പിൻതുട രുകയായിരുന്നു. എല്ലാ ഹൃദയങ്ങൾക്കും ദുഃഖത്തിന്റെ കയ്പ് അറിയാം. രാത്രിയുടെ ഏകാന്തതയിൽ നΩുടെ എത്രയോ കിടക്കകൾ കണ്ണുനീരിൽ നനഞ്ഞ് കുതിർന്നിട്ടുണ്ട്. ആരും കണ്ടില്ലായിരിക്കാം. എന്നാൽ കർത്താ വായ യേശു മാത്രം കണ്ടു.
ദൈവനഗരം (വെളി. 21:9-22:5) പുതിയ യെരുശലേമിന്റെ വർണ്ണന
വെളിപാട് 21:27 മുതൽ 21:5 വരെ അദ്ധ്യായമായി തിരിച്ചിട്ടില്ല. ഒറ്റ അദ്ധ്യാ യമായിട്ടാണ് വേദപണ്ഡിതന്മാർ കണക്കാക്കുന്നത്. വെളിപാട് 21:1-5 വരെയുള്ള ഈ ദർശനത്തിൽ യോഹന്നാൻ വിശുദ്ധ നഗരത്തെ അതായത് പുതിയ യെരുശലേമിനെ കാണുകയായിരുന്നു. യോഹന്നാൻ ഈ ദർശന ത്തിൽ ദൈവനഗരം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നതായി ആദ്യം പ്രതിപാ ദിക്കുന്നു. അതിനുശേഷം ദൈവനഗരത്തിന്റെ പുറത്തുള്ള കാര്യങ്ങളും പിന്നീട് ദൈവനഗരത്തിന്റെ അകമെയുള്ള കാര്യങ്ങളും വിവരിക്കുന്നു.
കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുകൊടുക്കുവാൻ ദൂതൻ യോഹന്നാനെ ഉയർന്ന മലയിലേക്ക് കൂട്ടിക്കൊണ്ടുപോയി (വാ.10). ഒൻപതാം വാക്യത്തിൽ മണവാട്ടി യെരുശലേമെന്ന വിശുദ്ധനഗരമാണെന്ന് പറഞ്ഞി രിക്കുന്നു. പത്തൊൻപതാം അദ്ധ്യായത്തിൽ കുഞ്ഞാടിന്റെ കല്യാ ണത്തെക്കുറിച്ച് പറഞ്ഞിരുന്നു. യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യാ യത്തിൽ യേശു പറഞ്ഞ കാര്യത്തിന്റെ പൂർത്തീകരണമാണിവിടെ കാണു ന്നത്. ""ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു'' എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞു. ഒരുക്കപ്പെട്ട ആ നഗരം ഇപ്പോൾ ഭൂമിയിലേയ്ക്ക് വരുന്നു. അതിൽ വസിക്കുന്നവർ സഭയുടെ (കാന്ത) അംഗങ്ങളാണ്. പഴയ നിയമ വിശുദ്ധന്മാരും ഈ നഗരത്തിൽ വസിക്കും.
ഈ വിശുദ്ധ നഗരത്തിന് 12 ഗോപുരവും ഗോപുരങ്ങളിൽ 12 ദൂതന്മാരും ഉണ്ട്. യിസ്രായേൽ മക്കളുടെ 12 ഗോത്രങ്ങളുടെ പേര് ഇതിൽ കൊത്തിയി ട്ടുണ്ട്. 12 എന്ന സംഖ്യ ഈ നഗരത്തിന്റെ പ്രാധാന്യതയെ വിളിച്ചറിയിക്കു ന്നു. വേദപുസ്തക സംഖ്യാശാസ്ത്രം കണ്ടുപിടിച്ചത് പ്രസിദ്ധനായ എഫ്. ഡബ്ല്യൂ. ഗ്രാന്റാണ്. ദൈവശ്വാസീയതയെക്കുറിച്ച് വേദപുസ്തക സംഖ്യാ ശാസ്ത്രം അത്ഭുതാവഹമായ അറിവാണ് നൽകുന്നത്.
വെളിപാട് പുസ്തകം - വ്യാഖ്യാനം
ഉദാഹരണത്തിന് ഒന്ന് െഎക്യത്തെക്കുറിക്കുന്നു; രണ്ട്: കൂട്ടായ്മയെയും മൂന്ന്: ത്രിത്വത്തെയും നാല്: ഭൂമിയെയും (നാല് ദിക്കുകൾ); അഞ്ച്: വിഭാജ്യ സംഖ്യയെയും (അഞ്ച് ബുദ്ധിയുള്ളവരും, അഞ്ച് ബുദ്ധിയില്ലാത്തവരുമായ കന്യകമാർ); ആറ്: മനുഷ്യന്റെ സംഖ്യയെയും (ആറ് ദിവസം വേല ചെയ്യു ക), (എതിർക്രിസ്തുവിന്റെ സംഖ്യയായ 666) ഏഴ്: പൂർണ്ണതയെയും 12 ഭര ണപരമായ അധികാരത്തെയും കാണിക്കുന്നു. 12-ന്റെ ഗുണിതങ്ങൾ ദൈവ രാജ്യത്തിൽ ഭരണാധികാരികളായിരിക്കും.
പ്രന്തണ്ട് എന്ന സംഖ്യ ആവർത്തിച്ച് നാം കാണുന്നു. 12 ഗോപുരങ്ങൾ, 12 വാതിലുകൾ, 12 അടിസ്ഥാനം, 12 ദൂതന്മാർ തുടങ്ങിയവ ഈ പുസ്തക ത്തിന്റെ പ്രത്യേകതയാണ്.
വിവിധ അടിസ്ഥാനങ്ങൾ ഒന്നിനുമുകളിൽ ഒന്ന് അടുക്കി പണിയുന്ന തിനെ പ്രതിനിധാനം ചെയ്യുന്നു. നഗരത്തിൽ നാല് വശങ്ങളിലും ഇത് വ്യാപി ച്ചിരിക്കുന്നു.
| 1. സൂര്യകാന്തം | : | കാഴ്ചയിൽ തങ്കമാണെങ്കിലും സ്വച്ഛസ്ഫടികം |
|---|---|---|
| 2. നീലരത്നം | : | പോലെയാണ് വ്രജത്തിനു സമാനമായ കടുപ്പമേറിയ നീലക്കല്ല് |
| 3. മാണിക്യം | : | ആകാശനീലപോലെ തോന്നുന്ന ഒരുതരം രത്നം |
| 4. മരതകം | : | കടും പച്ചനിറത്തിലുള്ള രത്നം |
| 5. നഖവർണ്ണി | : | ചുവപ്പും വെള്ളയും ഇടകലർന്ന കല്ല് |
| 6. ചുവപ്പുകല്ല് | : | ചുവന്ന രത്നം |
| 7. പീതരത്നം | : | സ്വർണ്ണനിറത്തിലുള്ള സുതാര്യമായ ഒരു രത്നം |
| 8. ഗോമേദകം | : | കടൽ പച്ചനിറമുള്ള രത്നം |
| 9. പുഷ്യരാഗം | : | മഞ്ഞയും പച്ചയും കലർന്ന രത്നം |
| 10. വൈഡൂര്യം | : | പച്ചനിറമുള്ള രത്നം. |
| 11. പflരാഗം | : | വയലറ്റ് നിറത്തിലുള്ള രത്നം |
| 12. സുഗന്ധിരത്നം | : | രക്ത വർണ്ണത്തിലുള്ള കല്ല്. |
ദൈവനഗരമായ പുതിയ യെരുശലേമിന്റെ ഭംഗിയെ വർണ്ണിക്കുവാനാണ് പ്രധാനമായും യോഹന്നാൻ ഇത് വിവരിച്ചത്. ദൈവത്തിന്റെ മഹത്വവും പൂർണ്ണതയും ഇത് കാണിക്കുന്നു. ദൈവതേജ ാണ് നഗരത്തെ പ്രകാശി പ്പിക്കുന്നത്. മനുഷ്യന് നിർΩിക്കുവാൻ കഴിയാത്ത്രത മനോഹാരിതയാണ് ഇവിടെ ദർശിക്കുന്നത്. ഇത് ദൈവമഹത്വത്തെയും വിശുദ്ധിയെയും വിളി ച്ചറിയിക്കുന്നു.
ദൈവനഗരത്തിന്റെ മതിലിന്റെ അടിസ്ഥാനത്തിന് പ്രന്തണ്ട് അപ്പൊസ്ത ലന്മാരുടെ പേരുകൾ നൽകിയിരിക്കുന്നു. വിശുദ്ധ നഗരത്തിൽ വസിക്കുന്ന വർ കുഞ്ഞാടിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരും അപ്പൊസ്തലിക വചനങ്ങൾ അനുസരിച്ചവരുമാണെന്ന് ഇത് കാണിക്കുന്നു. പ്രന്തണ്ട് ഗോപു
വെളിപാട് പുസ്തകം - വ്യാഖ്യാനം രങ്ങളിൽ യിസ്രായേൽ മക്കളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നു. പഴ യനിയമ കാലത്ത് ദൈവത്തിന്റെ അരുളപ്പാടുകൾ അറിയിക്കുവാൻ ദൈവം ഉപയോഗിച്ച 12 ഗോത്രങ്ങളെയാണ് ഇത് കാണിക്കുന്നത്. പഴയനിയമ യിസ്ര യേലിന്റെ ചിത്രമാണിത്.
വിശുദ്ധനഗരത്തിന്റെ വലിപ്പം (വെളി.21:15-16)
പുതിയ യെരുശലേം എന്ന വിശുദ്ധനഗരം സമചതുരമായി നീളവും വീതിയും സമമാണ്. 1380 മൈൽ (2220 കി.മീ.) അതായത് 1200 നാഴിക നീളം അത്രയും വീതി അത്രയും തന്നെ ഉയരവും, മതിൽ 66 മീറ്റർ വീതിയും ഉള്ളതാണ്. ഇരുപത്തിയഞ്ച് ശതമാനം സ്ഥലം മാത്രമേ താമസത്തിന് ഉപ യോഗിക്കുന്നുള്ളുവെങ്കിൽപ്പോലും ഇരുപത് ബില്ല്യൻ ജനങ്ങൾക്ക് പുതിയ യെരുശലേമിൽ വസിക്കാം. ""നഗരമതിലിന്റെ അടിസ്ഥാനം 12 രത്നങ്ങളെ ക്കൊണ്ട് അലങ്കരിച്ചിരിക്കുന്നു.'' ഒാരോ ഗോപുരവും ഒാരോ മുത്തുകളാൽ അലങ്കരിച്ചിരിക്കുന്നു. നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിനു തുല്യമായ തങ്കംകൊണ്ട് നിർΩിച്ചവയാണ്. ഇത്രയും വലിയ നഗരത്തിന് എത്രമാത്രം സ്വർണ്ണവും രത്നങ്ങളും ആവശ്യമായി വരും എന്ന് നമുക്ക് കണക്കുകൂട്ടു വാൻ പ്രയാസമാണ്. ദൈവത്തിന്റെ കരവിരുതിന്റെ ഉദാഹരണമാണിത്. ഈ ലോകത്തിൽ നാം വിലയേറിയതായി കാണുന്ന രത്നങ്ങൾ, സ്വർണ്ണം എന്നി വ ഉപയോഗിച്ചു നിർΩിച്ച വീഥിയിൽക്കൂടി നാം നടക്കും. ദൈവത്തിന്റെ നിസ്തുല്യവും നിത്യവുമായ ശക്തിയും മഹത്വവുമാണ് ഇതിലൂടെ ദർശി ക്കുവാൻ സാധിക്കുന്നത്.
നഷ്ടപ്പെട്ട മന്ദിരം (വെളി. 21:22)
സ്വർഗ്ഗത്തിൽ മന്ദിരത്തിന്റെ (ദേവാലയം) ആവശ്യമില്ല. നഗരം തന്നെ മന്ദിരമാണ്. ദൈവത്തിന്റെ സാന്നിധ്യം അവിടെ നിറഞ്ഞുനിൽക്കുന്നു. സർ∆ ശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും തന്നെ മന്ദിരമാണ്.
ദൈവനഗരത്തിൽ തിരശ്ശീലകളുടെയും അനുഷ്ഠാനങ്ങളുടെയും യാഗ പീഠങ്ങളുടെയും പെട്ടകത്തിന്റെയും ഉടമ്പടിയുടെയും മദ്ധ്യസ്ഥരുടെയും ആവശ്യം ഇല്ല. ദൈവസാന്നിധ്യത്തിൽ ദൈവത്തെ മുഖാമുഖമായി കണ്ട് നാം ആരാധിക്കും. യഹോവ ശΩ "യഹോവ ഇവിടെ' എന്ന് ആ സ്ഥല ത്തിന് പേർ വിളിക്കാം. ദൈവം അവിടെ അധിവസിക്കുന്നതുകൊണ്ട് അവിടെ മന്ദിരത്തിന്റെ ആവശ്യമില്ല. ദൈവത്തെ നാം മുഖാമുഖമായി ദർശിക്കും.
യോഹന്നാൻ വെളിപാട് 21:23-ൽ പറയുന്നു: ""നഗരത്തിൽ പ്രകാശി പ്പാൻ സൂര്യനും ച്രന്ദനും ആവശ്യമില്ല. ദൈവതേജ ് അതിനെ പ്രകാശി പ്പിച്ചു, കുഞ്ഞാട് അതിന്റെ വിളക്കാകുന്നു.'' ദൈവത്തിന്റെ വസ്ത്രങ്ങൾ മഹത്വത്തെയും അവർണ്ണനീയമായ സൗന്ദര്യത്തെയും പ്രകാശത്തെയും പ്രതിനിധാനം ചെയ്യുന്നു. പർ∆തത്തിൽ നിന്ന് ഇറങ്ങിവന്ന മോശയുടെ മുഖത്ത് ദൈവതേജ ് പ്രത്യക്ഷപ്പെട്ടു. മറുരൂപമലയിൽ കർത്താവിന്റെ മുഖം
വെളിപാട് പുസ്തകം - വ്യാഖ്യാനം
സൂര്യന്റെ തേജസ്പോലെ പ്രകാശിച്ചു. ദെമസ്കോസിൽ വെച്ച് പൗലോസ് ദൈവതേജസ് കണ്ടു. ഇതേ തേജസ് സ്വർഗ്ഗത്തിലും കാണപ്പെടും. ഉൽപ ത്തിയിലെ ആദ്യത്തെ വാഗ്ദത്തം മുതൽ വെളിപ്പാടിലെ ആശിർ∆ാദം വരെ യുള്ള ഭാഗത്ത് യേശു നിത്യമായി വസിക്കുന്നവനാണ് എന്ന് രേഖപ്പെടു ത്തിയിരിക്കുന്നു.
ദൈവം നΩുടെ വർത്തമാന കാലത്തിന്റെ കാര്യങ്ങൾ കൽപ്പിച്ചപ്പോൾ, പകൽ വാഴുവാൻ സൂര്യനോടും രാത്രി വാഴുവാൻ ച്രന്ദനോടും കൽപ്പിച്ചു. എന്നാൽ സഹ്രസാബ്ദ വാഴ്ചയിൽ ച്രന്ദന്റെ പ്രകാശം സൂര്യന്റെ പ്രകാ ശംപോലെയും സൂര്യന്റെ പ്രകാശം ഏഴ് പകലിന്റെ പ്രകാശം പോലെയും ഏഴിരട്ടിയും ആയിരിക്കും (യെശ. 30:26). ദൈവത്തിന്റെ മനോഹരമായ പറു ദീസയായ മനോഹര നഗരത്തിൽ അവൻ കണ്ടതും, ഉൽപത്തി 1,2 അദ്ധ്യാ യങ്ങളിൽ വിവരിച്ചതുമായ കാര്യമാണ് ഇനി യോഹന്നാൻ പ്രതിപാദിക്കു ന്നത്.

വെളിപാട് പുസ്തകം - വ്യാഖ്യാനം