Chapter 22 of 24
സഹ്രസാബ്ദ വാഴ്ചയും വെള്ള സിംഹാസനവും
(വെളിപാട് 20:1-15)
ഇൗ അദ്ധ്യായം ബൈിളിലെ വളരെ പ്രധാനപ്പെട്ടതും, അതുപോലെ വിവാദപരവുമായ ഭാഗമാണ്. യേശുക്രിസ്തുവിന്റെ രണ്ടാം വരവും തുടർന്നു അവൻ നടത്തുന്ന ന്യായവിധിയും സഹ്രസാബ്ദ വാഴ്ചയുമാണ് പ്രധാന പ്പെട്ട പ്രതിപാദ്യം.
വെളിപാട് 19-ാം അദ്ധ്യായത്തിൽ എതിർക്രിസ്തുവിനെയും കള്ള്രപ വാചകനെയും പിടിച്ചുകെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്ക യിൽ ജീവനോടെ തള്ളികളയുകയുണ്ടായി. തുടർന്ന് അവന്റെ സൈന്യ ത്തെയും കൊന്നുകളഞ്ഞു. 20-ാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് ഈ ലോക ത്തിന്റെ ദൈവമായ സാത്താനെ ദൈവം ന്യായം വിധിക്കുന്നു.
വെളിപാട് 20:1-3
""ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയ്യിൽ പിടിച്ചുകൊണ്ട് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നത് ഞാൻ കണ്ടു.'' അഗാധം എന്നതിന്റെ ഗ്രീക്ക് പദമാണ് അബ്ബീസ്. വെളിപാട് 9-ാം അദ്ധ്യാ യത്തിൽ ആകാശത്തുനിന്ന് ഭൂമിയിൽ വീണ നക്ഷ്രതത്തിന് അഗാധകൂപ ത്തിന്റെ താക്കോൽ ലഭിച്ചു. അവൻ അഗാധകൂപം തുറന്നയുടൻ പെരുംചൂ ളപോലെ പുക പൊങ്ങി. പുകയിൽനിന്ന് വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു. ഈ ദൂതൻ സാത്താനെ ബന്ധിക്കുവാൻ സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്നു. ഒരു വലിയ ചങ്ങലയും ദൂതന്റെ കൈയ്യിൽ ഉണ്ടായിരുന്നു. യൂദാ 1:6-ൽ കാണുന്നത്, ""തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിയ്ക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻകീഴിൽ സൂക്ഷിച്ചിരിക്കുന്നു'' എന്നാണ്. സഭ യുടെ ഉൽപ്രാപണം പ്രിമില്ലേനിയലിസ്റ്റിന്റെ യുഗാന്ത്യപഠനത്തിൽ പ്രമുഖ വിഷയമാണ്. ദൈവീക സാന്നിദ്ധ്യം നഷ്ടപ്പെടുത്തിയ ദൂതന്മാരെ മഹാദിവ
വെളിപാട് പുസ്തകം - വ്യാഖ്യാനം സത്തിൽ വിധിയ്ക്കായി അഗാധകൂപത്തിൽ ഇട്ടിരിക്കുന്നതുപോലെയുള്ള ചങ്ങലയാണ് സാത്താനെ ബന്ധിക്കുന്നതിനായി ഉപയോഗിക്കുന്നത്.
സാത്താന്റെ നാമങ്ങൾ
നാലു പേരുകളിൽ സാത്താനെ ഇവിടെ വിവരിച്ചിരിക്കുന്നു. വെളിപാട് 12-ാം അദ്ധ്യായത്തിൽ സാത്താന് ഇതേ നാമങ്ങൾ തന്നെയാണുള്ളത്. ആദ്യ ത്തെ രണ്ടുനാമങ്ങൾ സാത്താന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നവയും രണ്ടാമത്തെ നാമങ്ങൾ വ്യക്തിത്വപരവുമായവയാണ്. നΩളിൽ പലർക്കും രണ്ടുപേരുകൾ ഉള്ളതുപോലെ സാത്താന് രണ്ട് വ്യക്തിഗതമായ പേരുകൾ ഉണ്ട്. നാലുപേരുകളിൽ രണ്ടു പേരുകൾ തന്റെ വ്യക്തിത്വത്തെ വെളിപ്പെടു ത്തുന്നതാണ്. ""അവൻ "പിശാച്', "സാത്താനും' എന്നുള്ള പഴയ "പാമ്പായ' "മഹാസർപ്പത്തെ' പിടിച്ചു ആയിരം ആണ്ടുകളിലേക്ക് ചങ്ങലയിട്ടു.'' ലോക ത്തിലെ ഭരണകൂടങ്ങളിൽ തനിക്കുള്ള മൃഗീയ അധികാരത്തെയാണ് "മഹാ സർപ്പം' എന്ന നാമം സൂചിപ്പിക്കുന്നത്. തന്റെ കുശാഗ്രബുദ്ധിയെ സൂചിപ്പി ക്കുന്ന പേരാണ് "പഴയ പാമ്പ്'. ആദിയിൽ ഏദെൻ തോട്ടത്തിൽ, പാമ്പിന്റെ രൂപത്തിൽ ആദംഹ∆മാരെ ദൈവത്തിന് എതിരെ പാപം ചെയ്യിപ്പിച്ചതും ദൈവത്തിൽ നിന്നും അകറ്റിയതും പാമ്പായിരുന്നു. മറ്റു രണ്ടു പേരുകൾ അവന്റെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. ആ പഴയ പാമ്പാണ് പിശാച്. പിശാച് ഒന്നേയുള്ളൂ. ഭൂതങ്ങൾ വളരെയുണ്ട്. ഭൂതങ്ങൾ സാത്താന്റെ ദുത ന്മാരാണ്. കള്ളനും അപവാദിയും എന്ന തന്റെ സ്വഭാവത്തെ "പിശാച്' എന്ന പദം സൂചിപ്പിക്കുന്നു. യേശു പറഞ്ഞു: ""പിശാച് ആദിമുതലേ കള്ളനും കൊലപാതകിയും ആകുന്നു.''
ഇംഗ്ലീഷ്, യവനായ, എബ്രായ ഭാഷകളിൽ "സാത്താൻ' എന്നാണ് ഉപ യോഗിച്ചിരിക്കുന്നത്. എബ്രായ ഭാഷയിൽ നിന്നും യവനായ ഭാഷയിലേക്കും യവനായ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും "സാത്താൻ' എന്നു പദാനു പദമായി വിവർത്തനം ചെയ്തു. സാത്താൻ എന്ന പദത്തിന്റെ അർത്ഥം "കുറ്റാരോപകൻ' എന്നാണ്. ആദിമാതാപിതാക്കളെ വഞ്ചിച്ചത് അവനാണ്. ഈ ലോകത്തിൽ മരണം പ്രവേശിക്കുന്നതിന് അവൻ കാരണമായി. ദൈവം ശക്തനായ ഒരു ദൂതനെ സ്വർഗ്ഗത്തിൽ നിന്ന് അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയുമായി അയച്ചു. അവൻ സാത്താനെ ആയിരം ആണ്ടു കളിലേക്ക് അഗാധത്തിൽ ചങ്ങലയിട്ടു.
അഗാധകൂപവും നരകവും തΩിലുള്ള വ്യത്യാസം
എവിടെയാണ് അഗാധകൂപം? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടി വരുമ്പോൾ ഇല്ലാത്തൊരു ലോകത്തെക്കുറിച്ച് അല്ലെങ്കിൽ വർത്തമാനകാ ലജീവിതത്തിനു അപ്പുറത്തുള്ള ലോകത്തെക്കുറിച്ചും ചർച്ച ചെയ്യേണ്ടതായി വരുന്നു. പിശാചിനെ അഗാധകൂപത്തിൽ ആയിരം വർഷത്തേക്ക് ചങ്ങല യ്ക്കിട്ടു. ആയിരം ആണ്ട് കഴിഞ്ഞിട്ട് സാത്താനെ തടവിൽ നിന്ന് അഴിച്ചുവി
വെളിപാട് പുസ്തകം - വ്യാഖ്യാനം
ടും. തുടർന്ന് പിശാചിനെ മൃഗവും കള്ള്രപവാചകനും കിടക്കുന്ന ഗന്ധക തീപ്പൊയ്കയിലേക്ക് തള്ളിയിടും. അവിടെ അവൻ എന്നെന്നേക്കും രാപ്പ കൽ ദണ്ഡനം സഹിക്കേണ്ടി വരും. അഗാധകൂപവും തീപ്പൊയ്കയും തΩി ലുള്ള വ്യത്യാസം എന്താണ് ? ദൈവവചനത്തിൽ വ്യക്തമായി ഇവയുടെ വ്യത്യാസം രേഖപ്പെടുത്തിയിരിക്കുന്നു. തീപ്പൊയ്ക നരകമാണ്. അഗാധ കൂപം വേറൊന്നാണ്. ""അഗാധം'' എന്ന പദം ഒൻപതു പ്രാവശ്യം പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. യവന പദത്തിന്റെ അർത്ഥം "അടി ത്തട്ടില്ലാത്ത കുഴി എന്നാണ്'. ഒൻപതിൽ ഏഴു പ്രാവശ്യവും വെളിപ്പാടി ലാണ് ഈ പദം കാണുന്നത്. മറ്റു വേദഭാഗങ്ങൾ ലൂക്കൊസ് 8:31, റോമർ 10:7 എന്നിവിടങ്ങളിലാണ്. ലൂക്കൊസ് 8:31-ൽ ഇതിന്റെ അർത്ഥം എന്താ ണെന്നു നമുക്കു വ്യക്തമാണ്. ഗരസേന്യ ദേശത്ത് ബഹുകാലമായി ഭൂത ങ്ങൾ ബാധിച്ചൊരു മനുഷ്യനെക്കുറിച്ച് ഇവിടെ വിവരിക്കുന്നു. അവൻ ബഹു കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറക ളിൽ ആയിരുന്നു. ആ മനുഷ്യന്റെമേൽ ഭൂതങ്ങൾ വസിച്ച് അവനെ അക്രമ ങ്ങളിലേക്ക് നയിച്ചു. കർത്താവ് അവന്റെ അടുക്കൽ ചെന്നപ്പോൾ ഭൂതങ്ങൾ യേശുവിനോട് ""പാതാളത്തിലേക്ക് പോകുവാൻ കല്പിക്കരുതേ എന്ന് അവനോട് അപേക്ഷിച്ചു.'' ഇവിടെ ഉപയോഗിച്ച യവന പദം അബീസ് (അ ഗാധകൂപം, പാതാളം) ആണ്. ഇത് ഭയാനകമായ സ്ഥലമാണ്. ഇത് തടവ റയാണ്. ഇവിടെ കർത്താവിനാൽ ചങ്ങലയിടപ്പെട്ട ഭൂതങ്ങളും, ദുഷ്ടന്മാരും, ദുഷ്പ്രവർത്തിക്കാരുമുണ്ട്. ഈ പദം ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വേദ ഭാഗം റോമർ 10:7 ആണ്. ""ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്ന് കയ റ്റണം എന്നു വിചാരിച്ച് ആര് പാതാളത്തിൽ ഇറങ്ങും എന്നു നിന്റെ ഹൃദയ ത്തിൽ പറയരുതെന്ന്'' നമുക്ക് ഇവിടെ മുന്നറിയിപ്പു നൽകുന്നു. വെളിപാടു പുസ്തകത്തിൽ ഏഴു പ്രാവശ്യം ഈ പദം ഉപയോഗിച്ചിരിക്കുന്നതും ഇതേ അർത്ഥത്തിലാണ്. വീണുപോയ ദൂതന്മാരും, ദുഷ്ടന്മാരും, അശുദ്ധാflാക്കളും ദൈവത്താൽ ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്. ഇവിടെയാണ് ദൈവം സാത്താനെ ആയിരം ആണ്ടിലേക്കു ചങ്ങലയ്ക്കിടുന്നത്.
അബീസിനെ കൂടാതെ ഈ ജീവിതത്തിലും നരകത്തിനപ്പുറവും മറ്റു ചില സ്ഥലങ്ങളുണ്ട്. വെളിപാട് 19:20-ൽ ""മൃഗത്തെയും കള്ള്രപവാചക നെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു'' എന്നു നാം വായിക്കുന്നു. സാത്താനെ അവസാനമായി എന്നെന്നേക്കും തള്ളിയിടുന്ന സ്ഥലമാണിത്. ഇവിടെയാണ് മരിച്ച ദുഷ്പ്രവർത്തിക്കാരെയും തള്ളിയിടുന്നത് (വെളി.20:13-14). വെളിപാട് 21-ാം അദ്ധ്യായത്തിൽ നാം വായി ക്കുന്നത് ""എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറയ്ക്കപ്പെട്ടവർ, കൊല പാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കു പറയുന്ന ഏവർക്കുമുള്ള ഒാഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രെ (21:8)'' എന്നാണ്. ഈ പദത്തിന്റെ ഇംഗ്ലീഷ് തർജ്ജമ യാണ് നെΩ ആശയക്കുഴപ്പത്തിലാക്കുന്നത്. കിംഗ് ജയിംസ്, ഒാതറൈസ്ഡ്
വെളിപാട് പുസ്തകം - വ്യാഖ്യാനം ഭാഷാന്തരങ്ങളിൽ "ഷിയോൾ' എന്ന പദം "നരകം' എന്നാണ് തർജ്ജിമ ചെയ്തിരിക്കുമ്പോൾ ഹെഡീസ് എന്ന പദത്തിനും നരകം എന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. ഇങ്ങനെ തർജ്ജിമ ചെയ്തിരിക്കുന്നതുകൊണ്ട് ദൈവം മറ്റൊരു ലോകത്തെക്കുറിച്ച് നമുക്ക് വെളിപ്പെടുത്തിയിരിക്കുന്നത് ഗ്രഹിക്കുവാൻ സാധ്യമല്ല.
പാതാളത്തെയാണ് "അബീസ്' എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. ദൈവം വീണുപോയ ദൂതന്മാരെയും ദുഷ്ടാflാക്കളെയും ന്യായവിധി ദിവ സത്തേക്കായി ഇവിടെ തടവിലാക്കിയിരിക്കുന്നു. അതാണ് അബീസ് അല്ലെ ങ്കിൽ അഗാധകൂപം. പഴയനിയമത്തിൽ "ഷിയോൾ' എന്ന പദം അറുപത്തി യഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ ഒാതറൈയ്സ്ഡ് തർജ്ജി മയിൽ മുപ്പത്തിയൊന്നു പ്രാവശ്യം ഇതിനെ "നരകം' (hell) എന്നു തർജ്ജിമ ചെയ്തിരിക്കുന്നു. മുപ്പത്തിയൊന്നു പ്രാവശ്യം "ശവക്കല്ലറ' (the grave) എന്നും മൂന്നു പ്രാവശ്യം "കുഴി' (the pit) എന്നും തർജ്ജിമ ചെയ്തിരിക്കു ന്നു. പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യവന പദമായ "ഹെഡീസ്',
പഴയനിയമത്തിലെ "ഷിയോൾ' എന്നതിന് തതുല്യമായ പദമാണ്. ഇരു പദ ങ്ങളും ഒന്നുതന്നെയാണ് അർത്ഥമാക്കുന്നത്. പുതിയ നിയമത്തിൽ "ഹെഡീസ്' (Hades) പതിനൊന്നു തവണ ഉപയോഗിച്ചിരിക്കുന്നതിൽ പത്തു പ്രാവശ്യവും നരകം എന്നു തർജ്ജിമ ചെയ്തിരിക്കുന്നു. ഒരു പ്രാവശ്യം
മാത്രം ശവക്കല്ലറ എന്നു തർജ്ജിമ ചെയ്തിട്ടുണ്ട്. ഹെഡീസ്, ഷിയോൾ എന്നീ പദങ്ങൾ നരകത്തെയല്ല ചിത്രീകരിക്കുന്നത്. ഈ ജീവിതത്തിനപ്പുറ മായി, നഗ്നന്രേതങ്ങൾക്കു ദർശിക്കുവാൻ കഴിയാത്ത, വ്യത്യസ്തമായ ഒരു ലോകത്തെയാണ് ഈ പദങ്ങൾകൊണ്ട് അർത്ഥമാക്കുന്നത്. നΩുടെ മരണ ശേഷം നാം ഷിയോൾ അല്ലെങ്കിൽ ഹെഡീസിൽ പ്രവേശിക്കുന്നു.
നരകം എന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. പഴയനിയമത്തിൽ നരകത്തിനുപയോഗിച്ചിരിക്കുന്ന പദം "തോഫെറ്റ്' (tophet) എന്നും പുതി യനിയമത്തിൽ "ഗെഹന്ന' എന്നുമാണ്. ഗെഹന്ന എന്ന പദം പ്രന്തണ്ടു
പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നതിൽ ഒാരോ തവണയും വ്യക്തമായി നരകം എന്നു തന്നെ തർജ്ജിമ ചെയ്തിരിക്കുന്നു. യെരുശലേ മിനു പുറത്തുള്ള ഹിന്നോം താഴ്വരയാണ് ഗെഹെന്ന. വിഗ്രഹാരാധികൾ മൊലൊക്കിന് തങ്ങളുടെ സന്തതികളെ ബലികഴിച്ച്, ദൈവം വെറുക്കുന്ന പ്രവർത്തി ചെയ്തത് ഈ താഴ്വരയിലാണ്. ദൈവം ആ സ്ഥലത്തെ ശപി ച്ചു. യെഹൂദാജനം നഗരത്തിലെ മാലിന്യം നിക്ഷേപിക്കുവാൻ ഹിന്നോം താഴ്വര ഉപയോഗിച്ചുവന്നു. നൂറ്റാണ്ടുകളോളം ചപ്പുചവറുകൾ, ജന്തുക്ക ളുടെ ശവങ്ങൾ എന്നിവ താഴ്വരയിലേക്കു എറിഞ്ഞിരുന്നു. കെടാത്ത തീയും, ചാകാത്ത പുഴുവും, കുറുനരികളുടെ ബഹളവും, പല്ലുകടിയും ശരീ രാവശിഷ്ടങ്ങൾക്കുമായി അന്യോന്യമുള്ള കടിപിടിയും നിറഞ്ഞതായിരുന്നു ഈ സ്ഥലം. ഈ പശ്ചാത്തലത്തിൽ ഗെഹെന്ന എന്ന പദം കരച്ചിലും, പല്ലു കടിയും, ചാകാത്ത പുഴുവുള്ളതും, കെടാത്ത തീയുള്ളതുമായ നിത്യന്യാ
വെളിപാട് പുസ്തകം - വ്യാഖ്യാനം
യവിധിയുടെ നരകത്തെയാണ് ചിത്രീകരിക്കുന്നത്. ഈ അവസ്ഥതന്നെയാണ് നരകത്തിലുള്ളത്.
ഈ വർത്തമാനകാല നിമിഷം വരെയും ഒരു ആflാവും നരകത്തിൽ പ്രവേശിച്ചിട്ടില്ല. മൃഗത്തെയും കള്ള്രപവാചകനെയുമാണ് ആദ്യം നരകത്തിൽ ഇടുന്നത് . രണ്ടാമതായി നരകത്തിൽ ഇടുന്നത് പിശാചിനെയും മൂന്നാമ തായി, കുഞ്ഞാടിന്റെ ജീവ പുസ്തകത്തിൽ പേരെഴുതി കാണാത്ത വരെയുമാണ്. അതുകൊണ്ട് കുരിശിന്റെ സുവിശേഷം പ്രസംഗിക്കേണ്ടത് അതിപ്രധാന്യമാണ്. ഈ പ്രാധാന്യമാണ് നΩുടെ കർത്താവ് ലോകത്തി ലേക്കു വരുവാൻ കാരണമായത്. ശ്രേഷ്ഠമായ ധർΩശാസ്ത്രം പ്രസംഗി ക്കുവാനോ, വിശുദ്ധ വചനങ്ങൾ പ്രഖ്യാപിക്കുവാനോ മാത്രമല്ല ക്രിസ്തു ഭൂമിയിൽ വന്നത്. നരകാഗ്നിക്കു യോഗ്യരായ നെΩ രക്ഷിക്കുന്നതിന് അവർക്കുവേണ്ടി മരിക്കുവാനാണ് അവൻ വന്നത്.
സഹ്രസാബ്ദത്തിനുശേഷം സാത്താനെ അഴിച്ചുവിടുന്നു (വെളി.20:7-10)
ആയിരംആണ്ട് കഴിയുമ്പോൾ സാത്താനെ തടവിൽനിന്ന് അഴിച്ചുവി ടും. ആയിരം വർഷങ്ങൾക്കുശഷം സാത്താൻ അവനെ ബന്ധിച്ചിരുന്ന തട വറയിൽനിന്ന് മോചിതനാകും. ക്രിസ്തുവിന്റെ നീതിയുള്ള ഭരണത്തിൻകീ ഴിൽ ആയിരം ആണ്ടു ജീവിച്ച ജനത്തിനു നല്ലതിനെയും തീയതിനെയും അഥവാ ദൈവത്തെയും സാത്താനെയും തിരഞ്ഞെടുക്കുന്നതിനു അവസ രമുണ്ടാക്കുവാനാണ് സാത്താനെ അഴിച്ചുവിടുന്നത്. സഹ്രസാബ്ദകാലത്ത് ജനിച്ച ഒാരോരുത്തർക്കും ദൈവത്തെയും സാത്താനെയും അല്ലെങ്കിൽ നീതിയും അനീതിയും തിരഞ്ഞെടുക്കുവാനുള്ള അവസരമുണ്ടാകും. അവരെ പരീക്ഷയിലൂടെ കടത്തി ശോധനചെയ്യുവാനാണ് സാത്താനെ അഴിച്ചുവി ടുക.
ഇത് ദൈവത്തിനെതിരായുള്ള സാത്താന്റെ അവസാനത്തെ സഖ്യത യായിരിക്കും. അവസാനത്തെ വഞ്ചനയും പാപവുമായിരിക്കും ഇത് . എന്നാൽ സ്വർഗ്ഗത്തിൽനിന്ന് ക്രിസ്തു ഇറങ്ങിവന്ന് സാത്താനെ മൃഗവും കള്ള്രപവാചകനും കിടക്കുന്ന നരകത്തിലേക്ക് അല്ലെങ്കിൽ ഗന്ധകതീപ്പൊ യ്കയിലേക്ക് തള്ളിയിടും. അവിടെ ദൈവം പിശാചിനെ ന്യായം വിധിക്കും. നരകം മനുഷ്യനുവേണ്ടി നിർΩിച്ചതല്ല. നഷ്ടപ്പെട്ടുപോയ മനുഷ്യൻ തങ്ങ ളുടെ തെറ്റായ തെരഞ്ഞെടുപ്പിനാൽ അവിടെ ചെല്ലുകയാണ്.
മഹാപീഡനകാല വിശുദ്ധന്മാർ ക്രിസ്തുവിനോടൊത്ത് വാഴുന്നു (20:4-5)
""ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്ക് ന്യായ വിധിയുടെ അധികാരം കൊടുത്തു.'' ദൈവം തന്റെ വിശുദ്ധന്മാർക്കൊരു ക്കിയിരിക്കുന്ന ഒടുവിലത്തെ പ്രതിഫലത്തിന്റെ അവസരമാണിത്. ""അവരെ മഹത്വത്തിൽ ഞാൻ കണ്ടു'' എന്ന് യോഹന്നാൻ പറയുന്നു. സാത്താനെ അഗാധത്തിലേക്ക് തള്ളിയിട്ട് അടച്ചുപൂട്ടുകയും, സഹ്രസാബ്ദയുഗത്തിന്
വെളിപാട് പുസ്തകം - വ്യാഖ്യാനം ആരംഭം കുറിക്കുകയും ചെയ്യുമ്പോൾ യോഹന്നാന്റെ ആദ്യ ദർശനത്തിൽ ജീവിച്ച് ആയിരം ആണ്ട് ക്രിസ്തുവിനോടുകൂടെ വാഴുവാൻ തെരഞ്ഞെടു ത്തിരിക്കുന്ന വിശുദ്ധന്മാരെ കാണുന്നു. അന്ത്യനാളിൽ മാത്രമേ ഒരു വിശ്വാ സിക്ക് പ്രതിഫലം ലഭിക്കുന്നുള്ളൂ. ഇതിനു കാരണം നി ാരമാണ്. ഒരു മനുഷ്യൻ മരിക്കുമ്പോൾ അവൻ മരിക്കുന്നില്ല. താൻ ജീവിച്ചിരുന്നപ്പോൾ സൃഷ്ടിച്ച സ്വാധീനം എന്നെന്നേക്കും നിലനിൽക്കുന്നു. അതുകൊണ്ട് യുഗാ വസാനത്തിങ്കലാണ് അവന് പ്രതിഫലം ലഭിക്കുന്നത്. അങ്ങനെ യുഗാവ സാനത്തിങ്കൽ യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം മരിച്ച വിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റ് പ്രതിഫലം പ്രാപിക്കും. മത്തായി 19:28-ൽ ക്രിസ്തു ശിഷ്യന്മാരോട് ചെയ്ത വാഗ്ദത്തത്തിന്റെ നിവർത്തിയാണ് ഇത്. ""....നിങ്ങളും പ്രന്തണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പ്രന്തണ്ടിനും ന്യായം വിധിക്കും.'' 1 കൊരിന്ത്യർ 6:2-ൽ അപ്പൊസ്തലനായ പൗലൊസ് പറയുന്നത് ""വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ?'' അടുത്ത വാക്യത്തിൽ അപ്പൊസ്തലൻ പറയുന്നത് വിശു ദ്ധന്മാർ ദൂതന്മാരെ വിധിക്കും എന്നാണ്. വെളിപ്പാട് 3:21-ൽ കർത്താവ് തന്റെ വാഗ്ദത്തം കൊടുത്തിരിക്കുന്നത് ""ജയിക്കുന്നവനു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ വരം നൽകും ''എന്നാണ്. ഇതാണ് സഹ്രസാബ്ദത്തിൽ ദൈവം തന്റെ വിശുദ്ധന്മാർക്ക് നൽകുന്ന പ്രതിഫ ലങ്ങൾ, ഉയർച്ച, മഹത്വം, സിംഹാസനവാഴ്ച എന്നിവയാണത്.
ഇവിടെ ഒരു പ്രത്യേക കൂട്ടത്തെ യോഹന്നാൻ ദർശിക്കുന്നു. ""യേശു വിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗ ത്തെയോ അതിന്റെ പ്രതിമയേയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെയും ആflാ ക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരമാണ്ട് ക്രിസ്തുവിനോടു കൂടെ വാണു''. അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആflാക്കളെ യാഗപീഠത്തിൻ കീഴെ കണ്ടു.'' (വെളിപാട് 6:9-10) എന്നു പറഞ്ഞത് ഇവ രെക്കുറിച്ചാണ്.
കിരീടം ധരിക്കപ്പെടുന്ന മൂന്നാമത്തെ കൂട്ടർ മഹാപീഡനകാല വിശുദ്ധ ന്മാരാണ്. യോഹന്നാൻ വലിയൊരു കൂട്ടത്തെ കാണുന്നു. അവർ ""മൃഗ ത്തെയോ അതിന്റെ പ്രതിമയേയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആflാ ക്കളാണ്.'' ഇവരും കിരീടം ധരിക്കും. ""അവർ ജീവിച്ചു ആയിരമാണ്ട് ക്രിസ്തു വിനോടുകൂടെ വാണു'' എന്നു യോഹന്നാൻ എഴുതുന്നു. പക്ഷേ മരിച്ചവ രിൽ ശേഷമുള്ളവർ ആയിരംആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇത് ഒന്നാ മത്തെ പുനരുത്ഥാനം. ദൈവവചനത്തിലൊരിടത്തും മരിച്ചവരുടെ പുനരു ത്ഥാനത്തെക്കുറിച്ചുള്ള പൂർണ്ണമായ വെളിപ്പാട് രേഖപ്പെടുത്തിയിട്ടില്ല എന്നതു പ്രത്യേകം ശ്രദ്ധേയമാണ്. സത്യം എല്ലായ്പ്പോഴും ഭാഗം ഭാഗമായാണു
വെളിപാട് പുസ്തകം - വ്യാഖ്യാനം
വെളിപ്പെടുത്തുക. പുനരുത്ഥാനം ഒരു യഥാർത്ഥ്യമാണ്. പുനരുത്ഥാനം ഇല്ല എന്നു പറഞ്ഞ സദൂക്യരോട് മത്തായി 22:23-31-ൽ അവർ ഉന്നയിച്ച ചോദ്യ ത്തിന് ഉത്തരമായി കർത്താവ് പറഞ്ഞത് ഇങ്ങനെയാണ്: ""നിങ്ങൾ തിരു വെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകു ന്നു........ പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല''. പുനരുത്ഥാ നശേഷം നാം വിവാഹം കഴിക്കുകയോ വിവാഹത്തിനു കൊടുക്കുകയോ ചെയ്യുന്നില്ല. പുനരുത്ഥാനശേഷം നാം സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ യാകുന്നു. ഈ സംഭാഷണത്തിലൂടെ പുനരുത്ഥാനം ഉണ്ട് എന്നു സമർത്ഥി ക്കുകയാണ് കർത്താവ് ചെയ്യുന്നത്. വീണ്ടും യോഹന്നാൻ 11:23-ൽ ലാസ റിന്റെ സഹോദരിയായ മാർത്തയോട് കർത്താവ്, ""നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും'' എന്നു പറഞ്ഞു. മാർത്ത അവനോട്: ""ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കും എന്നു ഞാൻ അറിയുന്നു'' എന്നു പറഞ്ഞു. യേശുക്രിസ്തു ഈ പ്രസ്താവനയെ അംഗീ കരിക്കുന്നു. വീണ്ടും അപ്പൊസ്തല്രപവർത്തി 26:8-ൽ അപ്പൊസ്തലനായ പൗലൊസ് അഗ്രിപ്പാരാജാവിനോടു, ""ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നത് വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്ക് തോന്നുന്നത് എന്ത്?'' എന്ന് ചോദി ക്കുകയുണ്ടായി.
ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ച് വേറൊരു കാര്യവും തിരുവചന ത്തിൽനിന്നും നാം പഠിക്കുന്നു. നീതികെട്ടവർക്കും, ഒരു പുനരുത്ഥാനം ഉണ്ട്. ദാനിയേൽ 12-ൽ കാണുന്നത് ""നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവ രിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജക്കും നിത്യനിന്ദയ്ക്കു മായും ഉണരും'' എന്നാണ്. യോഹന്നാൻ 5:28-29 ഉം അപ്പൊസ്തല്രപവർത്തി 24:15 ഇവകൂടി വായിക്കുക.
ദൈവജനത്തിന്റെ പുനരുത്ഥാനം ഒരേ സമയത്ത് നടക്കുന്നില്ല ഘട്ടങ്ങ ളായിട്ടാണ് എന്നു ദൈവവചനം പറയുന്നു. ദൈവത്തിന്റെ വൃതന്മാരുടെ ഉയിർത്തെഴുന്നേൽപ്പ് പ്രത്യേക നിരയിലാണ്. 1 കൊരിന്ത്യർ 15:20-24 വാക്യ ങ്ങളിൽ പൗലൊസ് പുനരുത്ഥാനത്തിന്റെ ഈ ക്രമത്തെക്കുറിച്ച് വെളിപ്പെ ടുത്തിയിരിക്കുന്നു. പ്രധാനമായും നാലു കൂട്ടരാണ് ഈ നിര (tagma) യിലു ള്ളത്. യവന പദമായ tagma യുടെ അർത്ഥം നിര, പിൻതുടർച്ച, കൂട്ടം എന്നൊക്കെയാണ്. ""ഒാരോരുത്തനും താന്താന്റെ നിരയിലത്രേ'' ഉയിർത്തെ
ഴുന്നേൽക്കുന്നത് എന്നു പൗലൊസ് പറയുന്നു. ഈ നിരകളിൽ ഒന്നാമത് -ക്രിസ്തു, രണ്ട്- ആദ്യഫലങ്ങൾ, മൂന്ന്- ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ, നാല്- അവസാനമുള്ളവർ. ആദ്യഫല പെരുന്നാളിന്റെ പ്രതിരൂ പ ചിത്രമാണ് ഇവിടെ പൗലോസ് നൽകുന്നത്.
ലേവ്യ 23-ൽ യിസ്രായേലിന്റെ ഉത്സവങ്ങൾക്ക് ദൈവം പേരിടുന്നു. എല്ലാ പേരുകൾക്കും അഗാധമായ ആflീയ അർത്ഥമുണ്ട്. അവയെല്ലാം അത്ഭു തകരമായ പ്രവചനങ്ങളാണ്. അവ കർത്താവിന്റെ ജീവിതത്തിലെ പ്രമുഖ മായ സംഭവങ്ങളാണ്. ഉദാഹരണത്തിന് പെസഹ കർത്താവിന്റെ ക്രൂശുമര
വെളിപാട് പുസ്തകം - വ്യാഖ്യാനം ണത്തെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ക്രിസ്തുവിന്റെ അട ക്കത്തെയും ആദ്യഫല പെരുന്നാൾ ക്രിസ്തുവിന്റെ ഉയിർത്തെഴു ന്നേൽപ്പിനെയും കുറിക്കുന്നു. പെന്തക്കോസ്തു പെരുന്നാൾ പരിശുദ്ധാflാ വിന്റെ വരവിനെയും കാഹളധ്വനി പെരുന്നാൾ ക്രിസ്തുവിന്റെ രണ്ടാംവര വിന്റെയും നിഴലാണ്. പാപപരിഹാര പെരുന്നാൾ മഹാപീഡനത്തിനുശേഷം വിലാപത്തോടെ യെഹൂദാജനം കർത്താവിങ്കലേക്ക് മടങ്ങിവന്ന് മശിഹയായി അവനെ അംഗീകരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. കൂടാരപെരുന്നാൾ ക്രിസ്തുവിന്റെ സഹ്രസാബ്ദ വാഴ്ചയുടെ നിഴലാണ്.
ഈ ഏഴു പെരുന്നാളുകളിൽ, ആദ്യഫല പെരുന്നാളിനെ അപ്പൊസ്ത ലന്മാർ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിനോട് ചിത്രീകരിച്ചു. ശബത്ത് കഴിഞ്ഞുള്ള ആദ്യ ദിവസമായ ഞായറാഴ്ച ആദ്യഫലപെരുന്നാൾ ആരംഭി ക്കുന്നു. പെസഹയ്ക്കു ശേഷമുള്ള ആഴ്ചയിലെ ഒന്നാം ദിവസം ഇത് ആരം ഭിക്കുന്നു. പെസഹയുടെ ദിവസങ്ങളിലാണ് നΩുടെ കർത്താവ് ക്രൂശിക്ക പ്പെട്ടത്. ക്രിസ്തു മരിച്ച് അടക്കപ്പെട്ട് ആഴ്ചയിലെ ഒന്നാം ദിവസം കല്ല റയിൽ നിന്നും ഉയിർത്തെഴുന്നേറ്റു. എല്ലാ ഞായറാഴ്ചകളിലും കൂടി വരു മ്പോൾ ആദ്യഫലപെരുന്നാൾ നാം ആഘോഷിക്കുന്നു. ആഴ്ചയിലെ ഒന്നാം ദിവസം ദൈവസഭയിൽ നാം കൂടി വരുമ്പോൾ ക്രിസ്തുവിന്റെ ഉയിർത്തെ ഴുന്നേൽപ്പ് നാം ആഘോഷിക്കുന്നു.
മരിച്ചവരിൽ നിന്ന് ആദ്യഫലം ക്രിസ്തുവാണ്. നിദ്രകൊണ്ടവരിൽ ആദ്യ ഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. മരിച്ചവരിൽ നിന്നും പുനരുത്ഥാനം ചെയ്തവരെക്കുറിച്ച് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് മരിച്ച് തന്റെ അടക്കസമയത്ത് എലീശയുടെ അസ്ഥിയിൽ തൊട്ട് ജീവൻ പ്രാപിച്ച മനുഷ്യനുണ്ട്; ശൂനേം കാരത്തിയുടെ മകൻ, ലാസർ, യായിറോസിന്റെ മകൾ. ഈ സംഭവങ്ങളി ലെല്ലാം തികച്ചും ശരീരം പുതുക്കം പ്രാപിക്കുകയാണുണ്ടായത്. എന്നാൽ അവർ വീണ്ടും മരിച്ചു. അവരുടെ ശരീരം ദ്രവിക്കാതിരുന്നില്ല. മരിച്ചവ രിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേറ്റത് കർത്താവായ ക്രിസ്തുവാണ്. ഉയർപ്പിന്റെ നിരയനുസരിച്ച് അടുത്തതായി ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ ഉയിർക്കും. ""പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ.'' കർത്താവിന്റെ വരവിങ്കൽ ലോകത്തിൽ നിന്ന് ദൈവത്തിന്റെ വിശുദ്ധന്മാർ ഉയർത്തെഴുന്നേറ്റ് മേഘങ്ങളിൽ എടുക്കപ്പെടും (1തെ .4:16). കർത്താവിന്റെ വരവിങ്കൽ ആ വലിയ കൊയ്ത്തു സംഭവിക്കും. ഉയർത്തെഴുന്നേൽപ്പിന്റെ വലിയ കൊയ്ത്തിൽ നാമും ഉൾപ്പെട്ടിരിക്കുന്നു. പൗലൊസ് പറയുന്നത്, ""പിന്നെ അവസാനം''. കൊയ്ത്തിന്റെ അവസാനമായി കതിരു പെറുക്കുന്ന തുപോലെ ചില കതിരുകൾ "അവസാനത്തേ'തായുണ്ടായിരിക്കും. മഹാപീഡ നകാലത്ത് രക്ഷിക്കപ്പെട്ടവർ രക്തസാക്ഷികളാകുകയും അവർ ഉയിർക്കു കയും ചെയ്യും. അവരാണ് ഈ കതിരുകളുടെ ഗണത്തിൽ പെടുന്നത്.
വെളിപാട് പുസ്തകം - വ്യാഖ്യാനം
ഈ അദ്ധ്യായത്തിൽ ആറു പ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്ന ആയി രമാണ്ട് (സഹ്രസാബ്ദം) എന്ന പദം അടിസ്ഥാനമാക്കി ദൈവശാസ്ത്രപര മായ തർക്കം വേദചിന്തകൾക്കിടയിൽ നിലനിൽക്കുന്നു. യേശുക്രിസ്തു വിന്റെ രണ്ടാം വരവിനുശേഷം ക്രിസ്തുഭൂമിയിൽ ആയിരംവർഷം യഥാർത്ഥ മായി വാഴുമോ? ആ വാഴ്ചയിൽ പുനരുത്ഥാന ശരീരത്തോടു കൂടിയവരും സ്വാഭാവിക ശരീരത്തോടുകൂടിയവരും ഉണ്ടായിരിക്കുമോ? ക്രിസ്തുവിന്റെ ഈ ഭരണത്തെ പൊതുവെ സഹ്രസാബ്ദവാഴ്ച (മില്ലേനിയം) എന്നു പറ യുന്നു. മില്ലേനിയം എന്നതു ലാറ്റിൻ പദമാണ്. "മില്ലെ' എന്നതിനു അർത്ഥം ആയിരം എന്നും "ആനം' എന്ന പദത്തിനു അർത്ഥം വർഷം എന്നുമാണ്. ക്രിസ്തുവിന്റെ ഭൂമിയിലെ വാഴ്ചയെക്കുറിക്കുവാനാണ് മില്ലേനിയം (സഹ സ്രാബ്ദം) എന്നു പറയുന്നത്.
ഒരു ഭൗമിക രാജ്യം ഇവിടെ സ്ഥാപിക്കുമെന്നു വാസ്തവത്തിൽ ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ടോ? ഈ രാജ്യം അക്ഷരീകമൊ ആflീയമോ? ഈ ചോദ്യങ്ങൾ ഏറെ പ്രസക്തങ്ങളാണ്.
ബൈബിളിലെ മറ്റേതൊരു പ്രവചനത്തേക്കാളും അധികം യഹൂദനോടു ഏറെ ബന്ധപ്പെട്ട ഈ രാജ്യത്തെക്കുറിച്ച് ബൈബിളിൽ വളരെയധികം പരാ മർശങ്ങളുണ്ട്. മശിഹായുടെ രണ്ടാംവരവും ദാവീദിന്റെ സിംഹാസനത്തി ലിരുന്ന് അവൻ ലോകത്തെ ഭരിക്കുന്നതുമാണ്, പഴയനിയമ പ്രവചന സന്ദേ ശങ്ങളുടെ ക്രേന്ദവിഷയം. വാഗ്ദത്ത മശിഹായുടെ രാജ്യത്തെക്കുറിച്ച് വെളി പ്പാടുപുസ്തകത്തിൽ ഒരു പ്രധാന വിവരണം മാത്രമാണ് കൂട്ടിച്ചേർത്തിരി ക്കുന്നത്. അത് ഈ ഭരണം ആയിരം വർഷ ദൈർഘ്യമുള്ളതായിരിക്കുമെ ന്നതാണ്.
സഹ്രസാബ്ദത്തെക്കുറിച്ചുള്ള വ്യത്യസ്തമായ പഠിപ്പിക്കലുകൾ
അന്ത്യനാളുകളെക്കുറിച്ചുള്ള പഠനത്തിനുള്ള ദൈവശാസ്ത്ര പദമാണ് "എസ്ക്കറ്റോളജി' (Eschatology). ഈ പദത്തിന്റെ മൂലപദം യവന ഭാഷ യിലെ "എസ്കറ്റോസ്' (Eschatos) ആണ്. "അവസാനം അല്ലെങ്കിൽ അവ സാനത്തെ കാര്യം' എന്നാണർത്ഥം. വ്യത്യസ്ത വ്യാഖ്യാനശാസ്ത്ര രീതി
കളിൽ വ്യാഖ്യാനിക്കുന്നുവെന്നതാണ് ദൈവീക പ്രവചനങ്ങളുടെ പ്രത്യേ കത.സഹ്രസാബ്ദ വാഴ്ച സംബന്ധിച്ചു മൂന്നു പ്രധാന വീക്ഷണങ്ങളാണ് വേദചിന്തകർക്ക് ഉള്ളത്.
യേശുക്രിസ്തുവിന്റെ ആയിരം ആണ്ട് ഭരണത്തെ അല്ലെങ്കിൽ സഹ സ്രാബ്ദത്തെ അടിസ്ഥാന വിഷയമാക്കി വിവിധ ആശയങ്ങൾ വികസിപ്പി ച്ചിട്ടുണ്ട്. ഒരുവൻ എപ്രകാരം പ്രവചനത്തെ വ്യാഖ്യാനിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇവ ആശയം നിലനിൽക്കുന്നത്. പ്രധാനമായും മൂന്നു വിധ ത്തിലുള്ള ചിന്തകൾ നിർദ്ദേശിച്ചിരിക്കുന്നു. കൂടുതൽ സുവിശേഷവിഹി തരും "സഹ്രസാബ്ദത്തിനു മുമ്പ്' എന്ന ഭാവി കാഴ്ചപ്പാടിൽ
വെളിപാട് പുസ്തകം - വ്യാഖ്യാനം (premillennialists) ആയിരിക്കുമ്പോൾ സഹ്രസാബ്ദനിഷേധം (amillenn ialism) "സഹ്രസാബ്ദത്തിനുശേഷം' (post millennium) എന്നിങ്ങനെ രണ്ടു വ്യത്യസ്ത അഭിപ്രായഗതികളും സഹ്രസാബ്ദ വാഴ്ച സംബന്ധമായു
ണ്ട്. ഇവ മൂന്നും ക്രിസ്തുവിന്റെ മഹത്വ്രപത്യക്ഷതയുടെ സമയത്തോടു ബന്ധപ്പെട്ടുള്ളതാണെന്നു ഒാർക്കേണ്ടതുണ്ട്.
സഹ്രസാബ്ദത്തിനുശേഷം (post millennium)
സഭായുഗത്തിന്റെ പര്യായമായി സഹ്രസാബ്ദത്തെ ആലങ്കാരികമായി (വെളി.20:1-13-ലെ ആയിരം വർഷം) വ്യാഖ്യാനിക്കണമെന്ന് ഈ ചിന്തകർ വിശ്വസിക്കുന്നു. സുവിശേഷത്തിന്റെ ശക്തിയാൽ സാത്താന്റെ ശക്തി ബന്ധി ക്കപ്പെടുന്നു. സഹ്രസാബ്ദത്തിൽ (സഭായുഗത്തിൽ) അവിശ്വാസികളെ നേടു വാനും, തിരുവചന പ്രമാണത്തിനനുസൃതമായി സമൂഹത്തെ ഭരിക്കുവാനും സഭയെ ദൈവം വേർതിരിച്ചു എന്നു പോസ്റ്റ് മില്ലേനിയലിസ്റ്റ്സ് വിശ്വസി ക്കുന്നു. വിശ്വാസികൾ ഭൂമിയെ ദൈവത്തിനുവേണ്ടി നേടിയതിനുശേഷം മാത്രമേ ക്രിസ്തുവിന്റെ രണ്ടാം വരവ് സംഭവിക്കുകയും അവന്റെ രാജ്യം യാഥാർത്ഥ്യമാകുകയും ചെയ്യുകയുള്ളൂ എന്നു ഇവർ പഠിപ്പിക്കുന്നു. ഭൂമിയെ അവകാശമാക്കുവാൻ വിശ്വാസികളെ നിർബന്ധിക്കുന്ന കാത്തോലിക്കർ, പൂരി റ്റൻസ്, കരിസ്മാറ്റിക്സ് എന്നിവരെ ഈ ഗണത്തിൽപെടുത്തിയിരിക്കുന്നു. സുവിശേഷീകരണത്തിലൂടെ ലോകം കൂടുതൽ മെച്ചമാകുമെന്നും അങ്ങനെ സഭയിലൂടെ സഹ്രസാബ്ദ രാജ്യം സ്ഥാപിതമാകുമെന്നും അവർ വിശ്വസി ക്കുന്നു. സഹ്രസാബ്ദത്തിനുശേഷം ക്രിസ്തു ഭൂമിയിലേക്കുവന്നു സഭയെ സ്വർഗ്ഗത്തിലേക്കു എടുക്കുകയും അവിശ്വാസികളെ ന്യായം വിധിക്കുകയും ചെയ്യും. രണ്ടു ലോക മഹായുദ്ധങ്ങളും എണ്ണമില്ലാത്ത ദേശീയ യുദ്ധങ്ങളും ഉണ്ടായതുകൊണ്ട് കഴിഞ്ഞ നൂറു വർഷത്തിനിടയിൽ ഈ പഠിപ്പിക്കലിന്റെ ശക്തിസാരമായി കുറയുകയുണ്ടായി. സുവിശേഷം ലോകം മുഴുവൻ വ്യാപി ച്ചുവെങ്കിലും ലോകം നല്ലതിലേക്കു തിരിയുന്നതായി അനുഭവപ്പെടുന്നില്ല.
സഹ്രസാബ്ദ നിഷേധവാതം (Amillennialism)
ക്രിസ്തുവിന്റെ ആയിരം ആണ്ട് വാഴ്ച അക്ഷരികമല്ലെന്നും ദൈവ രാജ്യം ആflീയമാണെന്നും അമില്ലേനിയലിസ്റ്റുകൾ പഠിപ്പിക്കുന്നു. ഇവ രുടെ ആശയമനുസരിച്ച്, ക്രിസ്തുവിന്റെ രണ്ടാം വരവിൽ വിശ്വാസികൾ എടുക്കപ്പെടുകയും അവിശ്വാസികൾ തിരസ്കരിക്കപ്പെടുകയും ചെയ്യും. അതോടുകൂടെ നിത്യത ആരംഭിക്കും. കോലാടുകളിൽ നിന്നും (അവിശ്വാ സികൾ) ചെΩരിയാടുകളെ (വിശ്വാസികൾ) വേർതിരിക്കുന്നതുപോലെയാ ണിതെന്നു അവർ വിശ്വസിക്കുന്നു.
വാഗ്ദത്ത രാജ്യത്തെക്കുറിച്ചുള്ള പ്രവചനങ്ങളെ ആലംങ്കാരികമായി ഇവർ വ്യാഖ്യാനിക്കുന്നു. യിസ്രായേൽ തങ്ങളുടെ അവിശ്വാസത്താൽ ദൈവീക വാഗ്ദത്തങ്ങളെ നിഷ്പ്രയോജനപ്പെടുത്തി എന്നും, യിസ്രായേ ലിന് കൊടുത്ത ആ ദൈവീക വാഗ്ദത്തങ്ങളെ സഭ അവകാശമാക്കുമെന്നും
വെളിപാട് പുസ്തകം - വ്യാഖ്യാനം
അവർ പഠിപ്പിക്കുന്നു. സഹ്രസാബ്ദരാജ്യത്തിന്റെ നിവൃത്തിയാണ് സഭയെ ന്നും, നീതിയോടും സമാധാനത്തോടുംകൂടെ സഭ മുഖാന്തിരം ക്രിസ്തു ഇന്നു ഭരണം നടത്തുന്നു എന്നും ഇവർ പഠിപ്പിക്കുന്നു. ഈ വ്യാഖ്യാനം വെളിപാട് 20-ാം അദ്ധ്യായത്തിൽ പരാമർശിക്കുന്ന സാത്താന്റെ ബന്ധനത്തെ ഇക്കൂട്ടർ ആലംങ്കാരികമായി വ്യാഖ്യാനിക്കുന്നത് നിമിത്തമാണ്. ക്രിസ്തു വിന്റെ ആദ്യവരവിങ്കൽ അവൻ സാത്താനെ ബന്ധിച്ചു. ഒാരോ തവണയും പരീക്ഷയിൽ വിശ്വാസി വിജയിക്കുന്നത് സാത്താനെ ബന്ധിക്കപ്പെടുന്നതിന്റെ പ്രതീകമായിട്ടാണ്. സഭ വിജയത്തിലേക്കു നീങ്ങുന്നതായി സഹ്രസാബ്ദ നിഷേധികൾ ശുഭാപ്തി വിശ്വാസത്തോടെ കാണുന്നു.
സഹ്രസാബ്ദത്തിനുമുമ്പുള്ള മഹത്വ പ്രത്യക്ഷത (Pre-millennialism)
സഹ്രസാബ്ദ വാഴ്ചയ്ക്കുമുമ്പുള്ള മഹത്വ്രപത്യക്ഷത ഏറ്റവും പുരാ തന വ്യാഖ്യാനമാണ്. ആയിരം ആണ്ടു വാഴ്ചയ്ക്കു മുമ്പായി ക്രിസ്തു അക്ഷരികമായി വരുമെന്ന് ഈ ആശയക്കാർ വിശ്വസിക്കുന്നു. ഭൂമിയിൽ അവൻ രാജ്യം സ്ഥാപിച്ച് പുനർനിർΩിക്കപ്പെട്ട യെരുശലേം നഗരത്തിൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നുകൊണ്ട് ലോകത്തെ ഭരിക്കും. ആയിരം വർഷങ്ങൾക്കുശേഷം ക്രിസ്തു തന്റെ രാജ്യം പിതാവിനെ ഏല്പി ക്കും. അപ്പോൾ ദൈവത്തിന്റെ നിത്യ രാജ്യവുമായി ഇത് വിലയം പ്രാപി ക്കും. ഇതാണ് പ്രിമില്ലേനിയൽ പഠിപ്പിക്കൽ.
ദൈവം യിസ്രായേലിനോട് വ്യവസ്ഥകളില്ലാതെ വാഗ്ദത്തങ്ങളും ഉട മ്പടികളും ചെയ്തിട്ടുണ്ടെന്നും, യിസ്രായേലിന്റെ പഴയകാല ആflീയ പരാ ജയങ്ങൾ കണക്കാക്കാതെ സഹ്രസാബ്ദ വാഴ്ചയിൽ ആ വാഗ്ദാനങ്ങൾ അക്ഷരീകമായി നിറവേറ്റുമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു.
അബ്രഹാമിന്റെ മക്കൾ എന്ന നിലയിൽ സഭായുഗവിശ്വാസികളും, മഹാ പീഡനകാല വിശുദ്ധരും വാഗ്ദത്തത്തിന് അവകാശികളാകും. അപ്പൊസ്ത ലന്മാരും, ആദിമ ക്രിസ്ത്യാനികളും ഒരുപോലെ യേശുക്രിസ്തു അക്ഷ രാർത്ഥത്തിൽ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുമെന്ന് വിശ്വസിച്ചിരുന്നു. അപ്പൊ.പ്രവൃത്തി 1:6-ൽ ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പായി ശിഷ്യന്മാർ അവനോടു ചോദിച്ചു, ""കർത്താവേ, യിസ്രായേലിന് ഈ കാല ത്തിലോ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നത്.'' തന്റെ മറുപടിയിൽ യിസ്രായേലിന് അക്ഷരീകമായ ഒരു രാജ്യം യഥാസ്ഥാനത്താക്കി കൊടു ക്കത്തില്ല എന്ന് കർത്താവ് പറഞ്ഞില്ല.. പക്ഷേ അവൻ അവരോട്: ""പിതാവ് തന്റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല'' എന്നുമാത്രമാണ് പറഞ്ഞത്. അവരുടെ പ്രതീക്ഷ തെറ്റാണെന്നു അവൻ പറഞ്ഞില്ല.
ക്രൂശിലെ കള്ളനും ഈ രാജ്യത്തേക്കുറിച്ചായിരിക്കണം ""നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഒാർത്തുകൊള്ളണം'' എന്നു പറഞ്ഞത്.
വെളിപാട് പുസ്തകം - വ്യാഖ്യാനം കർത്താവ് തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചപ്പോൾ ഈ രാജ്യ ത്തിന് പ്രാധാന്യം കൊടുക്കുകയുണ്ടായി ""നിന്റെ രാജ്യം വരേണമേ. നിന്റെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആക്കേണമേ.'' ക്രിസ്തുവിന്റെ ശ്രതുക്കൾ സമ്പൂർണ്ണമായി പരാജയപ്പെടുകയും സാത്താന്റെ വ്യാപാരശക്തി കുറയുകയും ചെയ്യാതെ ദൈവത്തിന്റെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമി യിൽ നിറവേറുകയില്ല. ഭൂമി നന്മയ്ക്കു പകരം തിന്മയിലേക്കു അനുദിനം നീങ്ങുന്നുവെന്നും, ഭൂമിയെ തിന്മയിലേക്കു നയിച്ചവരെ ക്രിസ്തുവിന്റെ വര വിങ്കൽ നശിപ്പിച്ചതിനുശേഷമേ ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കപ്പെടുക യുള്ളൂ എന്നുമാണ് പ്രീമില്ലേനിയലിസത്തിന്റെ പ്രധാന സിദ്ധാന്തം.
സഭയുടെ എടുക്കപ്പെടലിനുശേഷം സഭായുഗത്തിന് അവസാനം കുറി ക്കുകയും ക്രിസ്തുവിനെ തള്ളിക്കളഞ്ഞവർ മഹാപീഡനത്തിലൂടെ കടക്കു കയും പീഡനത്തിന്റെ ഒടുവിൽ ക്രിസ്തുവിന്റെ പുനരാഗമനം നടക്കുമെ ന്നും ഇവർ പഠിപ്പിക്കുന്നു. ഉൽപ്രാപണത്തെക്കുറിച്ചുള്ള പ്രധാന ഭാഗം 1തെ .4:16-17 ആണ്.
സഹ്രസാബ്ദത്തിൽ പ്രവേശിക്കുന്നവർ
പാപികളായ ആരും സഹ്രസാബ്ദത്തിൽ പ്രവേശിക്കുകയില്ല. കുഞ്ഞാ ടിന്റെ രക്തത്താൽ കഴുകപ്പെട്ട വിശുദ്ധന്മാർ ഇതിൽ പ്രവേശിക്കും. വിശു ദ്ധന്മാർ രാജ്യം അവകാശമാക്കും. ദാനിയേൽ 7:18-ൽ പറയുന്നത് ""എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് എന്നേക്കും സദാ കാലത്തേക്കും രാജത്വം അനുഭവിക്കും.'' 21-ാം വാക്യത്തിൽ ""വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുമെന്ന്'' പറഞ്ഞിരിക്കു ന്നു.
സഹ്രസാബ്ദത്തിന് മുമ്പുള്ള ന്യായവിധി
സഹ്രസാബ്ദ രാജ്യം ആരംഭിക്കുന്നതിനുമുമ്പായി രണ്ട് ന്യായവിധിക ളുണ്ട്. രാജ്യത്തിൽ പ്രവേശിക്കുന്നതിന് യോഗ്യരെ കണ്ടെത്തുന്നതിനാണിത്. ഒന്ന് യിസ്രയേലിന്റ ന്യായവിധിയും രണ്ടാമത്തേത് ജാതികളുടെ ന്യായവി ധിയുമാണ്. മത്തായി 25-ന്റെ 1 -30; യെഹെ. 20:33-38 വാക്യങ്ങൾ ഇസ്രയേ ലിന്റെ ന്യായവിധിയെക്കുറിച്ചുള്ളതാണ്. മത്തായി 25: 31-46 ലെ ഉപമ ജാതി കളുടെ ന്യായവിധിയെക്കുറിച്ചുള്ളതാണ്. സഹ്രസാബ്ദ വാഴ്ചയ്ക്കായി മശിഹ വരുമ്പോൾ ഭൂമിയിൽ അന്ന് ജീവനോടെ ശേഷിക്കുന്നവരിൽ രാജ്യ ത്തിലേയ്ക്ക് പ്രവേശിക്കുവാൻ യോഗ്യർ ആരെന്ന് നിർണ്ണയിക്കുന്നതിനു ള്ളതാണ് ഈ ന്യായവിധികൾ. ജീവനോടെശേഷിക്കുന്നവരുടെ ന്യായവി ധിയാണിത്. വിശ്വസ്തദാസനും ബുദ്ധിയുള്ള കന്യകമാരും വിശ്വാസികളായ യഹൂദരുടെയും ചെΩരിയാടുകൾ ജാതികളുടെയും പ്രതിനിധികളാണ്.
സഹ്രസാബ്ദ രാജ്യം താൽക്കാലികമല്ല. ഇത് ഒടുവിലായി സർ∆ശ ക്തനായ ദൈവത്തിന്റെ നിത്യമായ രാജ്യത്തോട് ചേർക്കുന്നു. നിത്യരാജ്യ
വെളിപാട് പുസ്തകം - വ്യാഖ്യാനം
മാണിത്. ദാനിയേൽ ഈ രാജ്യത്തെ ""ഒരുകാലത്തും നശിച്ചുപോകാത്തത്'' എന്നു പറഞ്ഞിട്ടുണ്ട് (2:44). 1 കൊരിന്ത്യർ 15:14-28-ൽ പൗലൊസ് ഈ രാജ്യത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
മഹാപീഡന കാല രക്തസാക്ഷികൾ (വെളി. 20:4-6)
വെളിപ്പാട് 20:4-ൽ ""ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരി ക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു'' എന്ന് വായിക്കു ന്നു. പുനരുത്ഥാനം ചെയ്ത ദൈവത്തിന്റെ വിശുദ്ധന്മാരാണിത്. യോഹ ന്നാൻ ഈ വാക്യത്തിൽ മറ്റൊരു കൂട്ടത്തെക്കുറിച്ചും വിവരിക്കുന്നു, ""അവർ യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റി യിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുടെയും ആflാ ക്കളാണ്. അവർ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോടുകൂടി വാണു. മരി ച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇത് ഒന്നാമത്തെ പുനരുത്ഥാനം''. അടുത്ത വാക്യങ്ങളിൽ സാത്താന്റെ വഞ്ചന യെക്കുറിച്ച് വിവരിക്കുന്നു. ""ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽനിന്നും അഴിച്ചുവിടും.'' സാത്താനെ അഴിച്ചുവിട്ടതിന്റെ പരിണിത ഫലം സാത്താനും കൂട്ടരും കർത്താവായ ദൈവത്തിനെതിരായി യുദ്ധത്തി നായി കൂടുന്നതാണ്. എന്നാൽ ആകാശത്തുനിന്ന് തീയിറങ്ങി അവരെ ദഹി പ്പിച്ചുകളയും. അവർ മൃഗവും കള്ള്രപവാചകനും കിടക്കുന്ന ഗന്ധക തീപ്പൊ യ്കയിൽ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.
സുവർണ്ണയുഗത്തെക്കുറിച്ചുള്ള സ്വപ്നം
മനുഷ്യവംശത്തിന്റെ ആരംഭം മുതൽ സുവർണ്ണയുഗത്തെക്കുറിച്ചുള്ള സ്വപ്നം ഉണ്ടായിരുന്നു. ലോകത്തിലെ എല്ലാ സംസ്കാരങ്ങളിലെയും ഗ്രന്ഥ ങ്ങളിൽ ഇതു കാണാവുന്നതാണ്. പുരാതന എഴുത്തുകാർ ഉത്തമനായ ഒരു രാജാവ് ദേശം ഭരിക്കുകയും ജനങ്ങളെല്ലാം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന ഒരു യുഗത്തെക്കുറിച്ചുള്ള കഥ പറയുന്നുണ്ട്. അവരുടെ െഎതി ഹ്യത്തിൽ ഒരു ച്രകവർത്തിയുണ്ട്. തന്റെ സിംഹാസനം എപ്രകാരം നഷ്ട പ്പെട്ടുവെന്നും ആ നല്ലകാലത്തിന്റെ ആഘോഷത്തെക്കുറിച്ചും പറയുന്നു ണ്ട്. എന്നാൽ ആർക്കും ഒരു ഭാവി പറുദീസയെക്കുറിച്ചുള്ള സങ്കല്പം ഇല്ല. ഈജിപ്ത്, ബാബിലോണിയ, കൽദയർ, പേർഷ്യ, മേദ്യ, ഗ്രീക്ക്, ഹിന്ദു െഎതിഹ്യം തുടങ്ങിയ സാഹിത്യങ്ങളിൽ ഇത്തരം ഒരു െഎതീഹ്യ മുണ്ട്. കേരളത്തിലെ ഒാണാഘോഷം ഏറ്റവും നല്ല ഉദാഹരണമാണ്. പ്രവാ ചകന്മാരും അപ്പൊസ്തലന്മാരും ഈ ഭാവി പ്രത്യാശയെക്കുറിച്ച് രേഖപ്പെ ടുത്തിയിട്ടുണ്ട്.
മറ്റു ഏതു പ്രവചനങ്ങളെക്കാളും സഹ്രസാബ്ദയുഗത്തെക്കുറിച്ചുള്ള പ്രവചനങ്ങളാണ് അധികം. ദാനിയേൽ 2-ലെ ബിംബസ്വപ്നത്തിൽ ലോക
വെളിപാട് പുസ്തകം - വ്യാഖ്യാനം ചരിത്രത്തിന്റെ കാല്രകമം വെളിപ്പെടുത്തിയിട്ടുണ്ട്. കൈതൊടാത്ത കല്ല് പർ∆ തത്തിൽ നിന്നു പറിഞ്ഞുവന്ന് ഇരുമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളയുകയും, ആ കല്ല് വളർന്ന് ഭൂമിയിൽ നിറയുകയും ചെയ്തു (ദാനി.2:34-35). പിന്നീട് ദാനിയേൽ അത് വ്യാഖ്യാനിച്ചു (ദാനി യേൽ 2:44-45). ക്രിസ്തുവിന്റെ മഹത്വ്രപത്യക്ഷതയിൽ അബ്രഹാം, ദാവീദ് തുടങ്ങിയവരോട് ദൈവം വാഗ്ദത്തം ചെയ്ത അക്ഷരീക രാജ്യം അവൻ സ്ഥാപിക്കും. ഈ രാജ്യത്തെക്കുറിച്ച് ഗ്രബിയേൽ ദൂതൻ (ലൂക്കോ.1:32,33), യേശുക്രിസ്തു (ലൂക്കൊ.11:2) തുടങ്ങിയവരൊക്കെ പറഞ്ഞിട്ടുണ്ട്. പ്രവാച കന്മാരുടെ ദർശനത്തിൽ നിന്നും വ്യത്യസ്തമായിരുന്നില്ല അപ്പൊസ്തലന്മാ രുടെ പ്രസംഗം. പത്രോസ് ഈ യുഗത്തെ പ്രഖ്യാപിക്കുന്നു (അപ്പൊ.പ്ര വൃത്തി 3:14-21). വെളിപ്പാട് 11-ൽ ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ വരു വാൻ പോകുന്ന രാജ്യത്തെ കുറിച്ച് പ്രസ്താവിച്ചു (വെളിപ്പാട് 11:15). നാം കർത്താവിനോടുകൂടെ വിശുദ്ധിയിൽ മഹത്വത്തിൽ ഈ ലോകത്തിൽ വാഴും. വെളിപ്പാട് 20-ാം അദ്ധ്യായത്തിൽ ആ സഹ്രസാബ്ദ രാജ്യത്തെക്കുറിച്ച് വിശ ദീകരിച്ചിരിക്കുന്നു.
സഹ്രസാബ്ദ രാജ്യത്തിന്റെ അനുഗ്രഹങ്ങൾ
ആദ്യമായി ദൈവം തെരഞ്ഞെടുത്ത യിസ്രായേൽ ജനത്തെ നോക്കാം. യിസ്രയേൽ ജനം അവരുടെ ഭവനങ്ങളിലേയ്ക്കും അവരുടെ ദേശത്തേയ്ക്കും മടങ്ങി വരേണ്ടതുണ്ട്. ആമോസ് 9:14-15; യെശയ്യാവ് 43:1-7; യിരെമ്യാവ് 24:6-7; യെഹസ്കേൽ 28:25-26; സെഫന്യാവ് 3:20 ഈ വാക്യ ങ്ങളിൽ ദൈവം പറയുന്നത് അവന്റെ ജനം പലസ്തീൻ ദേശം എന്നേക്കു മായി അവകാശമാക്കും അതിനെ ആരും അവരിൽനിന്നും അപഹരിക്കുക യില്ല എന്നാണ്. യിസ്രായേൽ സ്വന്ത ദേശത്തേക്കു മടങ്ങിവരിക മാത്രമല്ല, അവർക്കു മാനസാന്തരം ഉണ്ടാകുകയും, യേശുവിനെ അവരുടെ കർത്താവും രക്ഷിതാവും മശിഹായുമായി അംഗീകരിക്കേണ്ടതുമാകുന്നു (യിരെമ്യാവ് 23:3-8). അനേകം വേദഭാഗങ്ങൾ ഈ വിഷയത്തെക്കുറിച്ചുണ്ട് (യെശയ്യാവ് 4:3-6; യിരെമ്യാവ് 31:31-34; 32:36-41; യെഹസ്കേൽ 11:18-20; 12:10-14; 13:1,8,9; 16:60-63; 21:10-14; 13:1,8,9; 16:60-63; 21:40-44; 36:24-28; 37:26). ഇവ കൂടാതെ പൗലൊസ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് (റോമർ 11:21-29).
""ജാതികളുടെ പൂർണ്ണ സംഖ്യ ചേരുവോളം യിസ്രായേലിനു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു'' എന്നു രേഖപ്പെടുത്തിയിട്ട് അപ്പൊസ്തലൻ തുടർന്നു പറയുന്നത് ഇങ്ങനെയാണ്, ""യിസ്രായേൽ മുഴുവനും രക്ഷിക്ക പ്പെടും.'' ദൈവം തന്റെ വിശുദ്ധ പ്രവാചകന്മാർ മുഖാന്തിരം അബ്രഹാമി നോടും യിസ്ഹാക്കിനോടും യാക്കോബിനോടും ദാവീദിനോടും ചില വാഗ്ദ ത്തങ്ങൾ ചെയ്തിട്ടുണ്ട്. ദൈവം അബ്രഹാമിനോടും ദാവീദിനോടും ഉട മ്പടി ചെയ്തു. അവൻ അവരോട് പാലസ്തീന്യ ഉടമ്പടി ചെയ്തു. ദൈവം അവരോട് "ഒരു പുതിയ ഹൃദയത്തിന്റെ' ഉടമ്പടി ചെയ്തു. അവൻ അത്
വെളിപാട് പുസ്തകം - വ്യാഖ്യാനം
മാറ്റുകയില്ല. മനുഷ്യൻ മാറിപ്പോകും. മനുഷ്യൻ ചെയ്ത വാഗ്ദത്തങ്ങൾ മറന്നുപോകാം. ദൈവം യിസ്രായേലിനോടു ചെയ്തിട്ടുള്ള എല്ലാ വാഗ്ദ ത്തങ്ങളും വിശ്വസ്തമായി നിറവേറ്റും. യിസ്രായേൽ മാനസാന്തരപ്പെടുമ്പോൾ യെഹൂദർ രക്ഷകനെ തിരസ്കരിച്ചതോർത്ത് വിലപിക്കുകയും ദൈവം അവരെ പാപങ്ങളിൽ നിന്ന് വിടുവിക്കുകയും ചെയ്യും. യിസ്രായേലിനു അനു ഗ്രഹങ്ങൾ ഉള്ളതുപോലെ ജാതികൾക്കും അനുഗ്രഹങ്ങൾ ഉണ്ട് (യെശ യ്യാവ് 2:2-4). യെശയ്യാവ് 19:23-25 വായിക്കുക. അങ്ങനെ ഒരു കാര്യം നിങ്ങൾക്ക് സങ്കല്പിക്കുവാൻ സാധ്യമാണോ? യെഹൂദരോടുള്ള മുസ്ലീം അറബി രാജ്യങ്ങളുടെ ശ്രതുതയെക്കുറിച്ച് ചിന്തിച്ചുനോക്കുക.
എല്ലാ സൃഷ്ടികളും സഹ്രസാബ്ദത്തിൽ അനുഗ്രഹിക്കപ്പെടും
സഹ്രസാബ്ദ രാജ്യത്തിൽ പുതിയ സൃഷ്ടിയാണ് ഉണ്ടായിരിക്കേണ്ട ത്. പ്രപഞ്ചം മുഴുവനായും അനുഗ്രഹം ലഭിക്കും. റോമർ 8-ാം അദ്ധ്യായ ത്തിലാണ് ദൈവവചനത്തിൽ ഇതുമായി ബന്ധപ്പെട്ട അർത്ഥവത്തായ വാക്യ ങ്ങൾ ഉള്ളത്. ദൈവം ചെയ്യുവാൻ പോകുന്നത് പൗലൊസ് വിവരിക്കുന്നത് ശ്രദ്ധിക്കുക (റോമർ 8:19-23). എല്ലാ പഴയനിയമ പ്രവചനങ്ങളെയും പൗലൊ സിന്റെ ഉദ്ധരണി ഉറപ്പിക്കുന്നു. യെശയ്യാവ് 11:6-9-ൽ മൃഗങ്ങളുടെ ലോകത്ത് ഉണ്ടാകുന്ന വ്യത്യാസത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു.
ഇന്ന് ലോകത്തിലുള്ളതുപോലെയുള്ള പ്രകൃതിയുടെ സന്തുലിതാവസ്ഥ ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. ഒരു മൃഗം മറ്റൊന്നിനെ തിന്നുന്നത് ദൈവം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഇത് ലോകത്തിലെ പാപത്തിന്റെ അടയാ ളമാണ്. ഒരുവൻ മറ്റൊരുവനെ കൊല്ലണമെന്നോ, ഒരു ദേശം മറ്റൊരു ദേശ ത്തോടു യുദ്ധം ചെയ്തു ലക്ഷക്കണക്കിനു സഹോദരങ്ങളെ ഇല്ലായ്മ ചെയ്യ ണമെന്നോ ദൈവം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ദൈവം പ്രപഞ്ചത്തെ സൃഷ്ടി ച്ചത് സന്തോഷത്തിലും, വിശുദ്ധിയിലും, സ്നേഹത്തിലും, സമാധാനത്തിലും നിറയുന്നതിനാണ്. എന്നാൽ ഇതെല്ലാം ഏദെനിൽ നഷ്ടപ്പെട്ടുപോയി. പുതിയ സൃഷ്ടിയിൽ ദൈവം ഇതെല്ലാം നമുക്കു തിരിച്ചു തരും. ചെന്നായും കുഞ്ഞാടും, പുള്ളിപ്പുലിയും കോലാട്ടിൻകുട്ടിയും ബാലസിംഹവും പശു ക്കിടാവും ഒരുമിച്ചു കഴിയുന്ന ദിവസത്തെക്കുറിച്ചു ചിന്തിക്കുവാൻ സാധി ക്കുമോ? ക്രൂരനും മാംസഭുക്കുമായ സിംഹം സസ്യഭുക്കായി മാറുന്നതെ പ്പോഴാണ്? സിംഹം കാളയെന്നപോലെ വൈക്കോൽ തിന്നും. യെശയ്യാവ് 35:5-6 പറയുന്നത് ""അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും. ചെകിടന്മാ രുടെ ചെവി അടഞ്ഞിരിക്കുകയുമില്ല.'' ഉല്പത്തി 3:17-19-ലെ ശാപം മാറി പ്പോകും. യെശയ്യാവ് 35:1-2; 55:13 ഇവ ഒത്തുനോക്കുക. രോഗവും ദുഃഖവും, വിലാപവും, കരച്ചിലും ഇനി ഉണ്ടാകുകയില്ല.
ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട യിസ്രായേലിന് സഹ്രസാബ്ദത്തിൽ അനുഗ്രഹങ്ങൾ ഉള്ളതുപോലെ ജാതികൾക്കും സഹ്രസാബ്ദ രാജ്യത്തിൽ അനുഗ്രഹങ്ങൾ ഉണ്ടാകും. ദൈവത്തിന്റെ സകല സൃഷ്ടികൾക്കും അനുഗ്ര
വെളിപാട് പുസ്തകം - വ്യാഖ്യാനം ഹങ്ങൾ ലഭിക്കും. സെഖര്യാവ് 14:4-9, ദൈവം തന്റെ പുത്രനുവേണ്ടി വാഗ്ദത്തം ചെയ്തിരിക്കുന്നത്; ""അവൻ സർ∆ഭൂമിക്കും രാജാവാകും.'' ലൂക്കൊസ് 1:3-ൽ ഗ്രബിയേൽ ദൂതൻ മറിയയോടു പറഞ്ഞത്, ""നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്ന് പേര് വിളിക്കണം; അവൻ വലിയവൻ ആകും. അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും. കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന് കൊടുക്കും. അവൻ യാക്കോബു ഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയില്ല.'' ഇതാണ് ഫിലി.2:6-11-ൽ പൗലൊസ് വിവരിക്കുന്ന കർത്താവിന്റെ ആത്യന്തിക മഹത്വം. വെളിപ്പാടിൽ ക്രിസ്തുവിനെ ഭൂമിയുടെ യഥാർത്ഥ രാജാവായി ചിത്രീകരിച്ചിരിക്കുന്നു (വെളിപാട് 11:15 വായിക്കുക). 2 കൊരിന്ത്യർ 4:4-ൽ പൗലൊസ് പറയുന്നത്, ""സാത്താൻ ഈ ലോകത്തിന്റെ ദൈവമാണെന്നാണ്.'' സാത്താനെ പുറ ത്താക്കി യഥാർത്ഥ രാജാവായ കർത്താവ് സിംഹാസനത്തിൽഇരിക്കും.
സഹ്രസാബ്ദവാഴ്ച നീതി നിറഞ്ഞതായിരിക്കും. കർത്താവിന്റെ ഗിരി പ്രഭാഷണത്തിലെ തത്വങ്ങൾക്കനുസൃതമായി രക്ഷിക്കപ്പെട്ട ജനം അന്ന് ഭൂമി യിൽ ജീവിക്കും. ജനനമരണങ്ങൾ അന്ന് നടക്കും പക്ഷെ, മരണം വിരളമാ യിരിക്കും. രോഗങ്ങൾ മാറിപ്പോകും. ഈ യുഗത്തിൽ ജനിക്കുന്ന ശിശുക്കൾ പാപ്രപകൃതിയിൽ ജനിക്കുന്നതുകൊണ്ട് ഇന്നത്തെപ്പോലെ രക്ഷിക്കപ്പെടേ ണ്ടത് അനിവാര്യമാണ്. ഭരണത്തെ ധിക്കരിക്കുന്നവർക്ക് ഉടനടി ശിക്ഷാവി ധിയുണ്ടാകും. അതുകൊണ്ട് അവർ ക്രിസ്തുവിന്റെ ഭരണത്തിന് കീഴടങ്ങും. പാപം അവരുടെ ഹൃദയങ്ങളിൽ വസിച്ച് കർക്കശമായ ഭരണം അവസാനി ക്കുവാൻ അവർ കാത്തിരിക്കും.
സഹ്രസാബ്ദ വാഴ്ചയിൽ ഉടനീളം ജാതികൾ യെരുശലേമിൽ ആരാ ധനയ്ക്കായി വരും. സുവർണ്ണയുഗത്തിൽ റഷ്യയുടെ നാശത്തിന്റെ ഒാർΩ നിലനിൽക്കുകയും, ഗോഗും മാഗോഗും തങ്ങളുടെ പേരുകൾ രൂപകമായി ഭൂമിയിലെ വിമതർക്ക് നൽകുകയും ചെയ്യും. സാത്താൻ അവരെ അന്വേഷി ച്ച് അവന്റെ വ്യാജം കേൾക്കുവാൻ ആഗ്രഹിക്കുന്നവരായി അവരെ മാത്രം കണ്ടെത്തും.
സഹ്രസാബ്ദ വാഴ്ചയിൽ യിസ്രായേൽ ജാതിയെ ദൈവം തെരഞ്ഞെ ടുത്തു വേർതിരിച്ചതിന്റെ ഉദ്ദേശ്യം നിവൃത്തിയാകും. അവർ പുരോഹിത രാജ്യമായി (പുറപ്പാട് 19:6) സഹ്രസാബ്ദത്തിൽ രക്ഷിക്കപ്പെടുന്നവർക്കും മശിഹയ്ക്കും മദ്ധ്യേ മദ്ധ്യസ്ഥത വഹിക്കും. അവരെ ആദിയിൽ നിയോഗി ച്ചതുപോലെ അവർ ലോകത്തിന്റെ വെളിച്ചമാകും.
സഹ്രസാബ്ദ യുഗത്തിൽ ജനിച്ച രക്ഷ ആവശ്യമുള്ളവർ യിസ്രായേൽ മുഖാന്തരം രക്ഷകനെ സമീപിക്കും (സെഖര്യാവ് 8:20-23). ഈ കാലയള വിൽ രക്ഷ നൽകപ്പെടുന്നതും പെസഹകുഞ്ഞാടിന്റെ മരണത്താൽ തന്നെ യായിരിക്കും. അതുകൊണ്ടാണ് സഹ്രസാബ്ദത്തിൽ ക്രിസ്തുവിന്റെ മര
വെളിപാട് പുസ്തകം - വ്യാഖ്യാനം
ണത്തിന്റെ ഒാർΩയ്ക്കായി പെസഹ ആചരിക്കുക (യെഹസ്കേൽ 45:21). ക്രിസ്തുവിന്റെ മരണത്തിന്റെ ഒാർΩയ്ക്കായി യാഗപീഠത്തിന്മേൽ പാപ യാഗം അർപ്പിക്കപ്പെടുന്നതും അതുകൊണ്ടാണ് (യെഹസ്കേൽ 43:19-27). സഹ്രസാബ്ദത്തിൽ ജീവിക്കുന്ന യെഹൂദർ രാജാവിന്റെ ചട്ടങ്ങളെ പൂർണ്ണ മായി അനുസരിക്കും. വീണ്ടെടുക്കപ്പെട്ടവർ യോവേൽ 2:3-8; യെഹ.36:26-27 നിവൃത്തിയിൽ പ്രവേശിക്കുന്നതും ദൈവത്തിന്റെ ആflാവ് അനുസരിക്കു വാൻ അവരെ ശക്തീകരിക്കുന്നതുകൊണ്ടുമാണ് ഇത് സാധിതമാകുന്നത്. തന്റെ കല്പനകളോടുള്ള അനുസരണത്തിൽ നടക്കുന്നവർ രാജാവ് ആഗ്ര ഹിക്കുന്നതുപോലെയുള്ള സാർ∆ത്രിക ജ്ഞാനത്തിൽ നിറയും (യിരെ.31:34). മോശെയുടെ ന്യായ്രപമാണം എഴുതിയതുപോലെ കൽപ്പലകകളിൽ നിയമം എഴുതുകയില്ല. ഇതു ഹൃദയത്തിലായിരിക്കും എഴുതുന്നത് (യിരെമ്യാവ് 31:33). തൽക്ഷണമുള്ള മരണത്താൽ പാപത്തിന്റെ ശിക്ഷ നഷ്ടപ്പെടും (യെശയ്യാവ് 11:4). രാജാവിന്റെ അധികാരത്തിനെതിരായി മത്സരിക്കുന്നവർ തത്ക്ഷണം വധിക്കപ്പെടും (സെഖര്യാവ് 14:16-19). സഹ്രസാബ്ദയുഗത്തിൽ ജനിക്കുന്നവർക്ക് രാജാവ് നൽകുന്ന രക്ഷ സ്വീകരിക്കുവാൻ അവസരം ഉണ്ടാ യിരിക്കും. ന്യായവിധിയിലുള്ള ഭയംകൊണ്ടും രാജാവിന്റെ അധികാരത്തോ ടുള്ള ഭയംകൊണ്ടും ജനം ബാഹ്യമായ നിയമ്രപകാരം ജീവിക്കും.
ക്രിസ്തുവിന്റെ സഹ്രസാബ്ദ വാഴ്ചയുടെ ആരംഭത്തിൽ മഹാപീഡ നത്തെ അതിജീവിച്ച യിസ്രായേലും ജാതികളുമായിരിക്കും ക്രിസ്തുവിന്റെ രാജ്യത്തിലെ പ്രജകൾ. ക്രിസ്തുവിന്റെ രണ്ടാം വരവിനുശേഷം സകല ദുഷ്ട ന്മാരും കൊല്ലപ്പെടുമെന്നും മഹാപീഡനത്തെ അതിജീവിച്ച വിശുദ്ധന്മാർ സഹ്രസാബ്ദ രാജ്യത്തിൽ പ്രവേശിക്കുവാൻ യോഗ്യരാകുമെന്നും എന്നും തിരുവചനം വെളിപ്പെടുത്തുന്നു. ഇത് മത്തായി 25:31-46-ൽ ജാതികളോ ടുള്ള ന്യായവിധിയിൽ വെളിപ്പെടുത്തിയിരിക്കുന്നു. അവിടെ നീതിമാന്മാർക്കു മാത്രമാണ് സഹ്രസാബ്ദത്തിൽ പ്രവേശിക്കുവാൻ അനുവാദം ലഭിച്ചത്. യെഹ.20:33-38 അനുസരിച്ചു ദൈവം യിസ്രയേലിനോടും ഇടപെടുമെന്നും അവരിൽ ഇടർച്ചകളെ ഒഴിവാക്കി വിശുദ്ധന്മാരെ രാജ്യത്തിൽ പ്രവേശിപ്പി ക്കുമെന്നും വ്യക്തമാകുന്നു. കോതമ്പിന്റെയും കളയുടെയും ഉപമയും (മത്തായി 13:30-31) നല്ല മീനിന്റെയും ചീത്ത മീനിന്റെയും (മത്താ.13:49-50) ഉപമയും പഠിപ്പിക്കുന്നത് സഹ്രസാബ്ദ രാജ്യത്തിൽ വിശ്വാസിയും അവി ശ്വസിയും ഉണ്ടായിരിക്കുമെന്നാണ്. കോതമ്പും നല്ല മീനും സഹ്രസാബ്ദ രാജ്യത്തിൽ പ്രവേശിക്കുന്ന നീതിമാന്മാരെയാണ് കാണിക്കുന്നുത്.
സഹ്രസാബ്ദ രാജ്യത്തിൽ പരിശുദ്ധാflാവിന്റെ പകർച്ചയുണ്ടാകും. ദൈവീകരാജ്യത്തിൽ യോവേൽ പ്രവചന വാക്കുകൾ നിവർത്തിയാകും (യോവേൽ 2:28-29). സഹ്രസാബ്ദത്തെ സംബന്ധിച്ച പ്രവചനങ്ങൾ ഒത്തു നോക്കിയാൽ വിശ്വാസികളിൽ പരിശുദ്ധാflാവിന്റെ പ്രവർത്തനങ്ങൾ പൂർ∆ യുഗങ്ങളെ അപേക്ഷിച്ച് അന്നു കൂടുതലായിരിക്കും. സഹ്രസാബ്ദത്തിൽ
വെളിപാട് പുസ്തകം - വ്യാഖ്യാനം സകല വിശ്വാസികളും പരിശുദ്ധാfl അധിവാസമുള്ളവരായിരിക്കും. ഇന്ന ത്തെപ്പോലെ വിശ്വാസികളിൽ ആflനിറവ് അന്നും ഉണ്ടായിരിക്കും (യെഹ.36:27, 4:14, യിരെമ്യാവ് 31:33).
യെഹസ്കേൽ 36:24-ൽ യിസ്രായേലിന്റെ യഥാസ്ഥാനത്തിന്റെ ഭാഗമാ യിട്ടാണ് പരിശുദ്ധാflാധിവാസത്തേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. യെഹസ്കേൽ 37:14-ൽ പറയുന്നത് ""നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ എന്റെ ആflാ വിനെ നിങ്ങളിൽ ആക്കും. ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും.''
ആധുനിക കാലത്തെ ആflിക മരവിപ്പ്, ലൗകികത, ലോകമയത്വം എന്നിവയ്ക്കു വിപരീതമായി ആflിക ഉത്സാഹവും, ദൈവസ്നേഹവും, വിശുദ്ധിയും, സമാധാനവും, സാർ∆ത്രികമായി ആflിക സത്യങ്ങളെ കുറി ച്ചുള്ള തിരിച്ചറിവും, വിശുദ്ധന്മാരുടെ കൂട്ടായ്മയും ഉണ്ടായിരിക്കും. ജീവി തത്തിൽ നീതിക്കും പരിശുദ്ധാfl സന്തോഷത്തിനുമായിരിക്കും പ്രാധാന്യം.
സഹ്രസാബ്ദത്തിൽ നിലനിൽക്കുന്ന വ്യവസ്ഥകൾ
സമാധാനം:
ക്രിസ്തുവിന്റെ വാഴ്ചയുടെ കാലത്ത് ലോകരാജ്യങ്ങൾ യോജിച്ച് യുദ്ധ ങ്ങൾക്ക് വിരാമമിടും. രാഷ്ട്രങ്ങൾ യുദ്ധോപകരണങ്ങൾക്ക് പണം ചെലവ ഴിക്കേണ്ടി വരാത്തതിനാൽ സാമ്പത്തിക സമൃദ്ധിയുണ്ടാകും. ഇതാണ് പ്രവാ ചകപുസ്തകങ്ങളിലെ പ്രധാന പ്രമേയം. യെശയ്യാവ് 2:4; 9:4-7; 11:6-9; 32:17-18; 33:5-6; 54:13; 55:12; 60:18; 65:25; 66:12; യെഹസ്കേൽ 28:26; 34:25-28; ഹോശെയാ 2:18; മീഖാ 4:2-3; സെഖര്യാവ് 9:10. സന്തോഷത്തിന്റെ പൂർണ്ണത ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായിരിക്കും (യെശയ്യാവ് 9:3-4; 12:3-6; 14:7-8).
സഹ്രസാബ്ദ രാജ്യം ഒരു വിശുദ്ധരാജ്യമായിരിക്കും. രാജാവിലൂടെയും ജനങ്ങളിലൂടെയും വിശുദ്ധി വെളിപ്പെടുകയും ചെയ്യും. ദേശവും നഗരവും ആലയവും ജനവും കർത്താവിന് വിശുദ്ധമായിരിക്കും (യെശയ്യാവ് 1:26-27; 4:3-4; 29:18-23; യോവേൽ 3:21; സെഫന്യാവ് 3:11).
ജ്ഞാനസമ്പൂർണ്ണത
ക്രിസ്തു ലോകത്തിലായിരുന്നുകൊണ്ട് ലോകത്തെ ഭരിക്കുന്നതിനാൽ സഹ്രസാബ്ദത്തിൽ ദൈവീക സത്യം ദേശമെങ്ങും പരക്കും. യെശയ്യാവ് എഴുതുന്നത്, ""ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ട് പൂർണ്ണമായിരിക്കു മെന്നാണ്'' (യെശയ്യാവ് 11:9).
ശാപം മാറുന്നു
സൃഷ്ടിയുടെമേൽ ഉണ്ടായ ശാപം മാറ്റപ്പെടും (ഉല്പ.17-19). അതു കൊണ്ടു ഭൂമിയുടെ ഫലപുഷ്ടി വർദ്ധിക്കും. മൃഗങ്ങളുടെ ക്രൂരതയും വിഷവും നഷ്ടപ്പെടും (യെശയ്യാവ് 11:6-9; 35:9; 65:25).
വെളിപാട് പുസ്തകം - വ്യാഖ്യാനം രോഗം നീങ്ങിപ്പോകും
രാജാവ് സൗഖ്യദായകനായി ഈ യുഗത്തിൽ ഉള്ളതുകൊണ്ട് പ്രത്യ ക്ഷമായ പാപത്തിന് ശിക്ഷ വിധിക്കുന്നതല്ലാതെ ദീനവും മരണവും നീങ്ങി പ്പോകും (യെശയ്യാവ് 33:24; യിരെമ്യാവ് 30:17; യെഹസ്കേൽ 34:16).
വൈകല്യമുള്ളവർ സൗഖ്യമാകും
സഹ്രസാബ്ദയുഗത്തിന്റെ വിവിധങ്ങളായ വൈകല്യമുള്ളവർ സൗഖ്യ മാകും (യെശയ്യാവ് 29:17-19; 35:3-6; 61:1-2).
ഗോഗ് മാഗോഗ് യുദ്ധം (20:7)
""ആയിരം ആണ്ടു കഴിയുമ്പോൾ സാത്താനെ തടവിൽനിന്നും അഴിച്ചുവി ടും''. എക്കാലത്തെയും മനുഷ്യർക്ക് ദൈവത്തെയോ സാത്താനെയോ ആരാ ധിക്കുവാനുള്ള തിരെഞ്ഞെടുപ്പിന് അവസരമുണ്ട്. സ്വർഗ്ഗമോ, നരകമോ തെരഞ്ഞെടുക്കുവാൻ സ്വാത്രന്ത്യം ഉണ്ട്. ആയിരമാണ്ട് വാഴ്ചയിൽ ജനി ക്കുന്ന വ്യക്തികൾക്ക് പ്രലോഭനങ്ങൾക്ക് സാധ്യതയില്ലെന്നും അവർക്ക് പാപം ചെയ്യുവാൻ കഴിയുകയില്ലെന്നും ചിന്തിക്കുന്നവരുണ്ട്. ആയിരമാണ്ട് വാഴ്ചയിൽ ജനിക്കുന്നവർ പാപികളായിട്ടാണ് ജനിക്കുക (യെശ.11:6; 65:20). അവരിൽ അനേകർ മശിഹയിൽ വിശ്വസിക്കും. എന്നാൽ അവിശ്വാസികൾക്ക് പാപം പ്രവർത്തിക്കുവാൻ കഴിയുകയില്ല കാരണം പാപത്തിന് പ്രേരണ നൽകുന്ന സാത്താൻ ചങ്ങലയിലാണ്. എന്നാൽ ആയിരം ആണ്ട് കഴിയു മ്പോൾ സാത്താനെ അഴിച്ചുവിടുകയും അവൻ ഭൂമിയുടെ നാല് ദിക്കിലു മുള്ള ജാതികളായി കടൽപുറത്തെ മണൽപോലെയുള്ള ജനങ്ങളെ വശീക രിക്കുവാൻ പുറപ്പെടുകയും ചെയ്യും. ജാതികൾ ക്രിസ്തുവിന് എതിരെ തിരി യും. ദൈവത്തിനെതിരെയുള്ള സാത്താന്റെ ഈ മത്സരത്തെ "ഗോഗ് മാഗോഗ്' എന്ന് വിളിച്ചിരിക്കന്നതുകൊണ്ട് യെഹെ.38,39 ലെ ഗോഗ് മാഗോഗ് യുദ്ധമാണ് ഇതെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത് ശരിയല്ല, കാരണം ഈ രണ്ട് യുദ്ധങ്ങളും തΩിൽ ആയിരത്തിലധികം വർഷങ്ങളുടെ വ്യത്യാസമുണ്ട്. മഹാപീഡന മദ്ധ്യത്തിലാണ് യെഹെ.38,39 ലെ യുദ്ധം. ആ യുദ്ധത്തിൽ യിസ്രയേലിന്റെ ശ്രതുക്കൾ പരാജയപ്പെട്ടതുപോലെയുള്ള പരാജയമാണ് സാത്താന് ആയിരമാണ്ടിന്റെ അവസാന മത്സരത്തിൽ സംഭവിക്കുക. അതു കൊണ്ടാണ് ഗോഗ് മാഗോഗ് എന്ന് വെളിപ്പാട് 20-ൽ വിളിച്ചിട്ടുള്ളത്.
വെള്ളസിംഹാസന ന്യായവിധി (20: 11-15 )
ഭാവിയിൽ ഒരു ന്യായവിധി ഇല്ല എന്ന് പറഞ്ഞ് സാത്താൻ നൂറ്റാണ്ടുക ളായി മനുഷ്യകുലത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിക്കുകയാണ്. ദൈവമുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടതില്ല എന്നും മനുഷ്യരെ ധരിപ്പിച്ചു. ആ വ്യാജം ഇപ്പോൾ തുറന്നുകാട്ടുകയാണ്. യോഹന്നാൻ ഈ ന്യായവിധിയുടെ പശ്ചാ ത്തലം വിവരിക്കുന്നു. ഒരു വലിയ വെള്ളസിംഹാസനം നാം കാണുന്നു.
വെളിപാട് പുസ്തകം - വ്യാഖ്യാനം പാപം ചെയ്ത ആബാലവൃദ്ധം സിംഹാസനത്തിനു മുമ്പിൽ വിളിക്ക പ്പെട്ടു. സ്വയം മറയ്ക്കുവാനോ ഒളിക്കുവാനോ ആർക്കും സാദ്ധ്യമല്ലാത്ത അവസ്ഥയാണവിടെ. തങ്ങളുടെ പാപത്തെ മറയ്ക്കുവാനുള്ള ഇന്നത്തെ എല്ലാ ശ്രമങ്ങളും പരാജയപ്പെടും. വെള്ളസിംഹാസനമെന്ന ഭയാനകമായ യാഥാർത്ഥ്യത്തെ മനുഷ്യൻ അഭിമുഖീകരിക്കും, യോഹന്നാൻ ക്രിസ്തു വിനെ സിംഹാസനത്തിൽ കാണുകയും കർത്താവായി മന ിലാക്കുകയും ചെയ്തു. അവന്റെ കയ്യിലെ ആണിപ്പാടുകൾ, പുറത്തെ വടുക്കൾ വിലാപ്പു റത്തെ കുന്തംകൊണ്ടുള്ള മുറിവ് ഇവയെല്ലാം യോഹന്നാൻ ദർശിച്ചു. ഈ മുറിവുകൾ എല്ലാം ദുഷ്ടന്മാർ ക്രിസ്തുവിനോട് ചെയ്തതാണ്. എന്നാൽ ജനങ്ങൾ ക്രിസ്തുവിനെ അംഗീകരിക്കുവാൻ തയ്യാറായില്ല. അവനെ തള്ളി ക്കളഞ്ഞു. അവനെ ശപിച്ചു, അവനെ ദ്വേഷിച്ചു, അവിശ്വസിച്ചു, അവനെ വിറ്റുകളഞ്ഞു. എന്നാൽ ഇതാ ക്രിസ്തു അവരെ ന്യായം വിധിക്കുന്നു. ജന ങ്ങൾ ഭയപരവശരായി അവന്റെ മുമ്പിൽ നിൽക്കുന്നു. ദൈവപൈതലിന് അവന്റെ മുഖം കാണുന്നത് അവാച്യമായ അനുഗ്രഹലബ്ദിയാണ്. എന്നാൽ അവിശ്വാസികൾക്ക് ഇത് നരകവേദനയാണ്. ഒരിക്കൽ ഈ മുഖത്ത് അവന്റെ ശ്രതുക്കൾ തുപ്പിയതും രോമം പറിച്ചെടുത്തതുമാണ്. ആകാശവും ഭൂമിയും അവന്റെ സന്നിധിയിൽ നിന്ന് ഒാടിപ്പോയി. പാപത്താൽ മലിനമായ ഭൂമിയും ആകാശവും പുതുക്കപ്പെടേണ്ടതുണ്ട്. ദൈവത്തെ മറന്നവർക്ക് ഭയത്തോടും വിറയലോടുംകൂടെ വെള്ളസിംഹാസനത്തിനുമുമ്പിൽ നിൽക്കേണ്ടിവരുന്നു.
മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിനുമുമ്പിൽ ദൈവമുമ്പാകെ നിൽക്കുന്നു. മരണവും പാതാളവും തങ്ങളുടെ മരിച്ചവരെ ഏൽപ്പിച്ചുകൊ ടുത്തു. യൗ∆നക്കാരും, സ്ത്രീകളും, പാപികളായ എല്ലാവരും അവിടെ നിൽക്കേണ്ടതാണ്. പാപത്തിൽ ജീവിച്ച, പാപം ചെയ്ത വലിയവരും ചെറി യവരും അലക്സാണ്ടർ, നെപ്പോളിയൻ, ഹിറ്റ്ലർ, സ്റ്റാലിൻ തുടങ്ങിയവ രെല്ലാം അവിടെയുണ്ടാകും.
പുസ്തകങ്ങൾ
നാം അനുഭവിച്ച കാര്യങ്ങളൊന്നും വാസ്തവത്തിൽ വിസ്മരിക്കുന്നി ല്ലെന്ന് മനഃശാസ്ത്രജ്ഞന്മാർ ഉറപ്പുനൽകുന്നു. ഉപബോധമന ിൽ ഈ കാര്യങ്ങൾ മറഞ്ഞുകിടക്കുന്നുണ്ട്. ദൈവം എല്ലാ കാര്യങ്ങളും രേഖപ്പെടു ത്തിവയ്ക്കുന്നു. ദൈവം പുസ്തകത്തിൽ രേഖകൾ സൂക്ഷിക്കുന്നു. രണ്ട് പ്രധാന പുസ്തകങ്ങൾ ഉള്ളതായി ഇവിടെ യോഹന്നാൻ പ്രസ്താവിക്കു ന്നു.
കുഞ്ഞാടിന്റെ ജീവപുസ്തകം
യോഹന്നാൻ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ""പുസ്തകങ്ങൾ തുറന്നു: ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു.'' കുഞ്ഞാ ടിന്റെ ജീവപുസ്തകത്തിൽ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് രക്ഷി
വെളിപാട് പുസ്തകം - വ്യാഖ്യാനം
ക്കപ്പെട്ടവരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ട് ഇത് വലിയ പുസ്തകമാണ്. ധാരാളം പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സകല ഭാഷ യിലും വംശത്തിലും ജാതിയിലും രാജ്യങ്ങളിലുമുള്ള ആളുകളുടെ പേർ ഈ പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്.
ദൈവപുത്രനിൽക്കൂടി രക്ഷ്രപാപിച്ച് ദൈവകോപത്തിൽ നിന്ന് ഒഴിഞ്ഞു പോയവരുടെ പേരുകൾ ഈ പുസ്തകത്തിലുണ്ട്. ജീവിതത്തിന്റെ ഒടുവി ലത്തെ സമയത്ത് ക്രിസ്തുവിലൂടെയുള്ള രക്ഷ പ്രാപിച്ചവരുടെയും പേരു കളും ജീവപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിൽ ശക്തരായവരുടെയും ഇടയ്ക്കിടെ ഇടറിപ്പോയവരുടെയും പേരുകൾ ഈ പുസ്തകത്തിലുണ്ട്. ഈ അവസ്ഥ പ്രശ്നമേയല്ല. താങ്കളുടെ പേര് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതാണ് പരമ്രപധാനമായ കാര്യം.
നഷ്ടപ്പെട്ട ജീവിതങ്ങളുടെ പുസ്തകം
യോഹന്നാൻ ഇപ്രകാരം പറയുന്നു: ""പുസ്തകത്തിൽ എഴുതിയിരിക്കു ന്നതിനു ഒത്തവണ്ണം മരിച്ചവർക്കും അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായ വിധി ഉണ്ടായി.'' മനുഷ്യന്റെ പുണ്യ്രപവൃത്തിയോ മറ്റേതെങ്കിലും ആചാര ങ്ങൾകൊണ്ടോ ഈ ന്യായവിധിയിൽ നിന്ന് രക്ഷപെടുവാൻ സാധ്യമല്ല. വിശ്വാസത്താലാണ് രക്ഷയെന്ന് ബൈബിൾ വ്യക്തമാക്കുന്നു (എഫെ.2:8-9). ന്യായവിധി എല്ലായ്പ്പോഴും പ്രവൃത്തിക്കു തക്കവണ്ണമാണ്. പാപിയായ ഒരാൾ ദൈവത്തോട് പാപക്ഷമ ചോദിക്കുകയോ ന്യായമായ വിധി ആവശ്യപ്പെടുകയോ ചെയ്യാം. ന്യായവിധിയാണ് ആവശ്യപ്പെടുന്ന തെങ്കിൽ അവൻ തീപ്പൊയ്കയിലാണ് പോകേണ്ടിവരുക. പാപക്ഷമ ലഭി ക്കുവാൻ മനുഷ്യൻ ക്രിസ്തുവിലൂടെയുള്ള രക്ഷ സ്വീകരിച്ചേ മതിയാകൂ. മനുഷ്യൻ ജീവനോടിരിക്കുമ്പോൾ തന്നെയാണ് ഇത് ചെയ്യേണ്ടത്.
പുസ്തകം തുറക്കുമ്പോൾ ദൈവം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കും (റോമ. 2:16). മനുഷ്യന്റെ എല്ലാ പ്രവൃത്തികളും ദൈവത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തും. യേശുക്രിസ്തുവിൽ ആശ്രയിക്കുന്നവരുടെ പാപങ്ങൾ കുഞ്ഞാടിന്റെ രക്തത്താൽ കഴുകപ്പെടും. യേശുവിൽ വിശ്വസിച്ച് പാപങ്ങളെ ഏറ്റുപറഞ്ഞ് മാനസാന്തരപ്പെട്ടവരുടെ പേരുകൾ ജീവപുസ്ത കത്തിൽ എഴുതും, അവർ ഭാഗ്യവാന്മാർ.
മരിച്ചവരെ കൂട്ടിച്ചേർക്കൽ (20:13)
അവിശ്വാസികളെ വെള്ളസിംഹാസനത്തിനു മുമ്പിൽ കൂട്ടിവരുത്തുന്ന തിനെക്കുറിച്ച് ഇവിടെ വിശദീകരിച്ചിരിക്കുന്നു. യോഹന്നാൻ ഇപ്രകാരം പ്രസ്താവിക്കുന്നു: ""സമുദ്രം തന്നിലുള്ള മരിച്ചവരെ ഏൽപിച്ചുകൊടുത്തു. മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏൽപിച്ചുകൊടുത്തു.'' ഒളി ക്കുവാൻ ഒരു സ്ഥലവും ഇല്ല. ദൈവം മനുഷ്യനോട് ചോദിച്ച ആദ്യ ചോദ്യം: "നീ എവിടെ' എന്നതാണ്. ഏദനിൽ മുഴങ്ങിയ ആ ശബ്ദം കേട്ട് ആദമും
വെളിപാട് പുസ്തകം - വ്യാഖ്യാനം ഹ∆യും തന്നെത്താൻ ഒളിക്കുവാൻ ശ്രമിച്ചു. എന്നാൽ ലജ്ജിച്ച് അവരുടെ ന്യായാധിപന്റെ മുമ്പാകെ വെളിപ്പെടേണ്ടിവന്നു.
കല്ലറകകളിൽ നിന്നും സമുദ്രത്തിന്റെ അഗാധത്തിൽനിന്നും, മുൾപ്പടർപ്പു കൾക്കിടയിൽനിന്നും, ഭൂമിയുടെ അത്യഗാധത്തിൽനിന്നും മനുഷ്യർ എഴു ന്നേൽക്കും. പൊടിയോട് ചേർന്ന മനുഷ്യന്റെ ശരീരഭാഗങ്ങൾ വീണ്ടും കൂടി ച്ചേരും മനുഷ്യർ പൊടിയിൽനിന്നും ഉയിർത്തെഴുന്നേൽക്കും. ഭീരുക്കൾ, അവിശ്വാസികൾ, ക്ഷുദ്രക്കാർ, കുലപാതകർ, ദുർന്നടപ്പുകാർ, അറെക്കപ്പെ ട്ടവർ എല്ലാവർക്കും അവരവരുടെ പ്രവൃത്തിക്ക് തക്കവണ്ണം ന്യായവിധി ലഭിക്കും.
അഗ്നിനരകം (20:14-15)
കയീൻ മുതൽ പാപം ചെയ്ത മനുഷ്യർഗ്ഗം സാത്താൻ, മൃഗം, കള്ള്രപ വാചകന്മാർ എന്നിവർക്കൊപ്പം ഭീതിജനകവും ഭയാനകവുമായ തീപ്പൊയ്ക യിൽ നിത്യദണ്ഡനം ഏൽക്കേണ്ടിവരും. അഗ്നിനരകത്തിന്റെ ഭീകരാവസ്ഥ യെക്കുറിച്ചുള്ള കർത്താവിന്റെ പ്രസ്താവന, ""ശപിക്കപ്പെട്ടവരെ എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ'' (മത്തായി 25:41) എന്നതാണ്.
പാപത്തിന്മേലുള്ള ദൈവത്തിന്റെ ഭയാനകമായ ന്യായവിധി
നഷ്ടപ്പെട്ട മനുഷ്യവർഗ്ഗത്തിന്റെ പാപത്തിന്മേലുള്ള ശാപമാണ് സ്വർഗ്ഗ ത്തിൽ നിന്നും ക്രിസ്തുവിനെ ഭൂമിയിലേയ്ക്ക് കൊണ്ടുവന്നത്. പൗലൊസ് പറയുന്നു, ""ക്രസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായ്രപമാണ ത്തിന്റെ ശാപത്തിൽനിന്നും നെΩ വിലക്കുവാങ്ങി.'' കർത്താവ് മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ചു, തന്റെ ശരീരം മാനവരാശിയുടെ പാപപരിഹാര ത്തിനായി സമർപ്പിച്ചു. നΩുടെ രക്ഷയ്ക്കായി പാവനമായ രക്തം ഒഴുക്കി. ഒരു ഉത്തമ മാതൃക നെΩ പഠിപ്പിക്കുന്നതിനായിട്ടല്ല ക്രിസ്തു സ്വർഗ്ഗ ത്തിൽനിന്നും ഭൂമിയിലേക്ക് ഇറങ്ങി മനുഷ്യനായി അവതരിച്ചത്. നമുക്കാ വശ്യമായ എല്ലാ നല്ല മാതൃകകളും നമുക്ക് ഉണ്ടായിരുന്നു. നΩുടെ ആflാ വിനെ പാപത്തിന്റെ ശാപത്തിൽനിന്നും തിന്മയിൽനിന്നും രക്ഷിച്ച് വിശുദ്ധനായ ദൈവത്തിന്റെ മുമ്പിൽ നിറുത്തുവാനാണ് ക്രിസ്തു ഈ ഭൂമി യിൽ മനുഷ്യനായി അവതരിച്ചത്. ഈ സന്ദേശമാണ് ഒരു യഥാർത്ഥ പ്രസം ഗകൻ പ്രസംഗിക്കുന്നത്. ഒരു ആflാവിന്റെ രക്ഷയെക്കുറിച്ചുള്ള പ്രത്യാ ശയോടെയാണ് അവൻ ദൈവത്തിൽ നിന്നുള്ള സന്ദേശം പ്രസംഗിക്കുന്ന ത്. എന്നാൽ രക്ഷാ സന്ദേശം കേൾക്കുന്നവരിൽ അനേകരും അത് അവഗ ണിക്കുന്നു. ദൈവത്തോടും പുത്രനോടും പരിശദ്ധാflാവിനോടും ഇല്ലാ എന്ന് പറയുന്നു. ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നത് ഭയങ്കരം. ""ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.''
വെളിപാട് പുസ്തകം - വ്യാഖ്യാനം
രക്ഷിക്കപ്പെട്ടവരും പാപികളും തΩിൽ വേർതിരിക്കപ്പെടുന്നത്
കാലാകാലങ്ങളായി വീണ്ടും വീണ്ടും മനുഷ്യവർഗ്ഗത്തോട് ദൈവം സംസാരിച്ചുകൊണ്ടിരുന്നു. ഒരു നിത്യ ന്യായവിധിയെക്കുറിച്ചും രക്ഷിക്ക പ്പെട്ടവരെ രക്ഷിക്കപ്പെടാത്തവരിൽ നിന്നും വേർതിരിക്കുന്നതിനെക്കുറിച്ചും ദൈവാflാവ് മനുഷ്യരോട് സംസാരിക്കുന്നു. കളയുടെ ഉപമയിൽ കൂടി കർത്താവ് ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട് (മത്തായി 13:24-30). മത്തായി 13-ലെ വലയുടെ ഉപമയിലും ഇതേകാര്യം വശദീകരിക്കുന്നു. നല്ല മീൻ ശേഖരിക്കുകയും ചീത്തമീൻ എറിഞ്ഞുകളയുകയും ചെയ്തു. അങ്ങനെ തന്നെ ദൈവം ലോകാവസാനത്തിങ്കൽ രക്ഷിക്കപ്പെട്ടവരെയും പാപികളെയും തΩിൽ വേർതിരിക്കും. ""നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും. അന്ന് രണ്ട് പേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും ഒരാൾ എടുക്കപ്പെടും. മറ്റെയാൾ തള്ളപ്പെടും. രണ്ടുപേർ വയലിൽ ഇരി ക്കും. ഒരാൾ എടുക്കപ്പെടും, മറ്റെയാൾ തള്ളപ്പെടും. രണ്ടുപേർ കിടക്കയിൽ കിടക്കും. ഒരാൾ എടുക്കപ്പെടും. മറ്റെയാൾ ഉപേക്ഷിക്കപ്പെടും'' (മത്തായി 24:37-41). ഈ ഭാഗത്ത് എടുക്കപ്പെടുന്നവർ അവിശ്വാസികളും ഉപേക്ഷിക്ക പ്പെടുന്നവർ വിശ്വാസികളുമാണെന്ന് ഒാർക്കുക. ന്യായവിധിക്കായി അവി ശ്വാസികൾ എടുക്കപ്പെടുകയും സഹ്രസാബ്ദ രാജ്യത്തിൽ പ്രവേശിക്കുന്ന തിനായി വിശ്വാസികൾ ഭൂമിയിൽ വിടപ്പെടുകയും ചെയ്യും. ഇതൊരു വലിയ വേർതിരിവാണ്. വേദപുസ്തകത്തിൽ ഉടനീളം ഇത്തരം വേർതിരിക്കലിനെ ക്കുറിച്ച് കാണുവാൻ സാധിക്കും.
വെള്ളസിംഹാസന ന്യായവിധിയിൽ പുസ്തകങ്ങൾ തുറക്കുകയും ""ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവരെയും തീപ്പൊയ്കയിൽ തള്ളിയിടപ്പെടുകയും ചെയ്യും.'' അത് രണ്ടാമത്തെ മരണം. വെളി.21:7-8 വാക്യം ഏറെ ഭീതിപ്പെടുത്തുന്നതാണ്;....... ഏവർക്കുമുള്ള ഒാഹരി തീയും ഗന്ധകവും കത്തുന്ന തീപൊയ്കയത്രെ''.
രക്ഷിക്കപ്പെട്ടവർക്ക് നിത്യ വാസസ്ഥലമുള്ളതുപോലെ അവിശ്വാസി കൾക്കും ഒരു നിത്യവാസസ്ഥലമുണ്ട്. ""ലാസറിനെ ദൂതന്മാർ പറുദീസയി ലേക്ക്, അബ്രഹാമിന്റെ മടിയിലേയ്ക്ക് കൊണ്ടുപോയി. ധനവാൻ പാതാള ത്തിൽ യാതനാസ്ഥലത്തും എത്തി. ധനവാൻ ദൈവത്തെ കൂടാതെ മരിച്ചു. ഈ രണ്ട് അവസ്ഥകളും സ്ഥിരമായതും നിത്യമായതുമാണെന്ന് വചനം പറയുന്നു.
പറുദീസയ്ക്കും പാതാളത്തിനും ഇടയിൽ ഒരു വലിയ വിടവുണ്ട്. ഇരു ഭാഗത്തേക്കും സഞ്ചരിക്കുവാൻ സാദ്ധ്യമല്ല. രക്ഷിക്കപ്പെട്ടവർക്ക് സ്വർഗ്ഗത്തിൽ നിത്യമായ വാസസ്ഥലവും പാപികൾക്ക് പാതാളത്തിൽ നിത്യമായ സ്ഥലവും ഉണ്ടായിരിക്കും. ദണ്ഡന സ്ഥലത്തിന് ഗ്രീക്ക് ഭാഷയിൽ "ഗെഹെന്ന' അഥവാ നരകം എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഗെഹെന്ന എന്ന
വെളിപാട് പുസ്തകം - വ്യാഖ്യാനം വാക്കിന്റെ അർത്ഥം "ഹിന്നോം താഴ്വര' എന്നാണ്. ഇത് സ്ഥിതി ചെയ്യു ന്നത് യെരുശലേം നഗരത്തിന്റെ വെളിയിലാണ്. ഈ സ്ഥലത്താണ് ജന ങ്ങൾ ദേവനായ മോലക്കിനെ പ്രസാദിപ്പിക്കുവാൻ കുഞ്ഞുങ്ങളെ അഗ്നിപ്ര വേശം ചെയ്യിച്ചിരുന്നത്. ദൈവം ഈ സ്ഥലത്തെ ശപിക്കുകയും നൂറ്റാണ്ടു കളായി ഈ സ്ഥലം യെരുശലേമിലെ പാഴ്വസ്തുക്കൾ കൂട്ടിയിടുവാൻ ഉപ യോഗിക്കുകയും ചെയ്തു. തീയും ഗന്ധകവും കത്തുന്ന ഭയാനകമായ സ്ഥല മാണ് നരകം എന്നു കാണിക്കുന്നതിനാണ് ഗെഹെന്ന എന്ന വാക്ക് ഉപ യോഗിച്ചത്. ഗെഹെന്നയിലെ പുഴു ചാകുന്നില്ല തീ കെടുന്നില്ല. യേശു ക്രിസ്തു നരകത്തെ സൂചിപ്പിക്കുവാൻ ഈ വാക്കാണ് ഉപയോഗിച്ചത്. പാപി കൾ മരണശേഷം രക്ഷ പ്രാപിക്കില്ല. പാപി ഒരിക്കലും നിത്യമായ വേർതി രിയലിൽനിന്നും മോചനം നേടുകയില്ല. അത് അവസാനമാണ്, നിത്യമായ അവസാനം. ഒരിക്കൽപോലും മാറ്റം സാധ്യമാകാത്ത അവസ്ഥ.
