Chapter 12 of 24

ദൂതനും തുറക്കപ്പെട്ട പുസ്തകവും

5 min read · Pages 111–116 of the printed edition

(വെളിപാട് 10:1-11)

ഈ അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ആറാം കാഹ ളത്തിനും ഏഴാം കാഹളത്തിനും ഇടക്ക് സംഭവിക്കുന്ന കാര്യങ്ങളാണ്. ഇതി നുസമാനമായ കാര്യങ്ങൾ ആറും ഏഴും മുദ്രകൾക്കിടയിലും ആറും ഏഴും കലശങ്ങൾക്കിടയിലും നാം ശ്രദ്ധിച്ചുവല്ലോ? അവഗണിക്കാൻ കഴിയാത്ത ദൈവിക നിയമങ്ങളെ ഇതു കാണിക്കുന്നു. പ്രചണ്ഡമായ കൊടുങ്കാറ്റിൽ സൂര്യരശ്മിപോലെ ഈ അദ്ധ്യായം നമുക്കു ആശ്വാസവും, പ്രത്യാശയും തരുന്നു. ഈ അദ്ധ്യായം രണ്ട് ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു. ആദ്യം നΩുടെ കണ്ണുകൾ യേശുക്രിസ്തുവിലും പിന്നീട് അപ്പൊസ്തലനായ യോഹന്നാനിലുമാണ്. ഇത് രണ്ടും ആനന്ദദായകമാണ്.

ബലവാനായ ദൂതൻ (10:1-3)

ലോകത്തിലെ സകല പ്രശ്നങ്ങളും ഉത്ഭവിച്ചത് മനുഷ്യർക്ക് ദൈവ ത്തേക്കുറിച്ചുള്ള കാഴ്ച്ചപ്പാട് നഷ്ടപ്പെട്ടതിൽ നിന്നുമാണ്. വെളിപ്പാട് പുസ്ത കത്തിന്റെ ഈ ഭാഗത്ത് മനുഷ്യർ ക്രിസ്തുവിനെ ലോക കാര്യങ്ങളുടെ ഒരു ഘടമായി തള്ളികളയുകയും പിശാച് വളരെ അത്ഭുതവാനായ ഒരു വ്യാജ മിശിഹായെ അവർക്കു നൽകുകയും ചെയ്തു. ലോകം ഈ ലക്ഷ്യത്തി ലേക്കാണ് കുതിക്കുന്നത്.

ഈ കാലഘട്ടത്തിൽ മനുഷ്യൻ ദൈവത്തെ അവരുടെ കണക്കുകൂട്ടലു കളിൽ നിന്നും അകറ്റിനിർത്തുന്നു. ഇത് മന ിലാക്കുവാൻ ഒരു ഉദാഹ രണം നെΩ സഹായിക്കും. ഗ്രീക്കു തത്വചിന്തകന്മാരാൽ രചിക്കപ്പെട്ട ജ്യോതിശാസ്ത്രം നൂറ്റാണ്ടുകളായി മനുഷ്യൻ പിൻതുടരുന്നു. അരിസ്റ്റോട്ടി ലിന്റെയും, ടോളമിയുടെയും ശാസ്ത്രീയ സുവിശേഷങ്ങൾ ആളുകളെ വഴി തെറ്റിക്കുന്നതിൽ ദുരുപദേശങ്ങളെക്കാൾ മുമ്പിൽ നിന്നു. ഒരു ചർച്ചയും കൂടാതെ സൗരയൂധത്തിന്റെ മദ്ധ്യഭാഗം ഭൂമിയാണെന്ന് മനുഷ്യർ കണ്ണടച്ച് വിശ്വസിച്ചു. ഉദാഹരണത്തിന്, സൗരയൂധങ്ങൾ വൃത്താകൃതിയിൽ സഞ്ച രിക്കുന്നു എന്ന് പഠിപ്പിച്ചു. ജ്യോതിശാസ്ത്രം ഒരു കഴമ്പുമില്ലാത്തതാണ്.

വെളിപാട് പുസ്തകം - വ്യാഖ്യാനം സൂര്യന്റെ ക്രേന്ദസ്ഥാനം അവഗണിച്ച മനുഷ്യർക്ക് ഈ രഹസ്യങ്ങൾ അന്യ മായിരുന്നു. ആ സാഹചര്യത്തിൽ നിക്കോളാസ് കോപ്പർനിക്കസും, ജോഹ ന്നാസ് കെപ്ലറും രംഗ്രപവേശനം ചെയ്തു. സൂര്യനാണ് സൗരയൂധത്തിന്റെ ക്രേന്ദം എന്നും, മറ്റെല്ലാ ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു എന്നും, അവയുടെ ഭ്രമണപഥം വൃത്തമല്ല ദീർഘവൃത്തമാണെന്നും പ്രഖ്യാപിച്ചു. അങ്ങനെ പല കാര്യങ്ങളും ക്രമത്തിലായി. സൂര്യന് ശരിയായ സ്ഥാനം കൊടുത്തതിലൂടെ കോപ്പർനിക്ക ും അനുയായികളും പ്രശസ്തരായിത്തീർന്നു.

ഇതാണ് മനുഷ്യന്റെ ന്യൂനത. സകലത്തിനും കാരണഭൂതനും നായ കനും ക്രേന്ദബിന്ധുവും മദ്ധ്യഭാഗത്ത് നിയ്രന്തിതാവായി വർത്തിക്കുന്നവ നുമായ ദൈവപുത്രനെ അംഗീകരിക്കുന്നതിൽ ലോകം പരാജയപ്പെട്ടു. മനു ഷ്യന്റെ കാര്യങ്ങൾ പലപ്പോഴും ബുദ്ധിഹീനമാകയാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. യഥാർത്ഥ സൃഷ്ടാവായ യേശുക്രിസ്തുവിനു പകരം ആറ്റത്തിന്റെ വിഘടനത്തിലൂടെ പരിണാമം സംഭവിച്ചതിലൂടെയാണ് സകലതും ഉണ്ടാ യത് എന്ന് മനുഷ്യൻ അന്ധമായി വിശ്വസിച്ചു. സമാധാന്രപഭുവിനെ മനു ഷ്യഹൃദയങ്ങളിൽനിന്നും മാറ്റി അവിടെ സമാധാന വക്താക്കളായ െഎക്യ രാഷ്ട്രസഭയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ക്രിസ്തുവില്ലാത്ത ലോകം ശൂന്യമാ ണ്. സകലവും അവനെ ക്രേന്ദീകരിച്ചിരിക്കുന്നതിനാൽ അനിശ്ചിതത്വം എവിടെയും ദൃശ്യമാണ് അതുകൊണ്ട് യോഹന്നാൻ നΩുടെ കണ്ണുകളെ യേശുക്രിസ്തുവിങ്കലേക്കു ആനയിക്കുകയാണ്.

ഈ ദൂതൻ ഒരു സാധാരണ ദൂതനല്ല, ഒരു സൃഷ്ടിയല്ല, താഴ്ത്തപ്പെട്ടവ നാണെങ്കിലും മഹത്വപ്പെട്ടവനാണ്. അധികാരവും ശക്തിയും, പ്രത്യേക പദ വികളും അവനുണ്ട്. യിസ്രായേലിനെ മരുഭൂമിയിൽ നടത്തിയ കർത്താവ് ഇവനാണ്. ഇവിടെ വീണ്ടും യിസ്രായേലിന്റെ ശ്രതുക്കളോട് പോരാടുവാൻ അവൻ വരുന്നു. ഒരിക്കൽ അവൻ ആകാശവിതാനത്തിൽ മഴവില്ലിനെ ഉയർത്തി. എന്നാൽ ഇപ്പോൾ അവൻ മഴവില്ലിനെ ധരിച്ചിരിക്കുന്നു. സൂര്യ പ്രഭപോലെ അവന്റെ മുഖം ശോഭിക്കുന്നു. അവൻ ജഡത്തിൽ അവതരിച്ച പ്പോൾ ഒരു നക്ഷ്രതം ആകാശത്തിൽ തെളിഞ്ഞു. അവന്റെ മരണത്തിങ്കൽ സൂര്യൻ ഇരുണ്ടുപോയി. ഇപ്പോൾ അവന്റെ മുഖം സൂര്യനെപ്പോലെ ശോഭി ക്കുന്നു.

പ്രപഞ്ചത്തിന്റെ മേലുള്ള ആധിപത്യം അവൻ അവകാശപ്പെടുന്നു. നദി കളും കടലും കരയും സകലജാതികളും യെഹൂദനും അവന്റേതാകുന്നു. അവന്റെ കയ്യിൽ ഒരു തുറന്ന പുസ്തകമുണ്ട്. ""നീയോ ദാനിയേലേ അന്ത്യ കാലം വരെ ഈ വചനങ്ങളെ അടച്ചു മുദ്രയിടുക'' (ദാനി. 12:4) എന്ന് ആവ ശ്യപ്പെട്ട ആ പുസ്തകം ഇപ്പോൾ അന്ത്യകാലത്ത് ഏവർക്കും കാണത്തക്ക രീതിയിൽ മലർക്കെ തുറന്നിരിക്കുന്നു. കർത്താവിന്റെ പ്രവർത്തന സമയം ആഗതമായിരിക്കുന്നു. എന്നാൽ അവൻ ദൈവിക പദ്ധതിപ്രകാരവും ഹിത പ്രകാരവും മാത്രമേ പ്രവർത്തിക്കയുള്ളൂ. നിവർത്തിയാകുവാനുള്ള സകല

വെളിപാട് പുസ്തകം - വ്യാഖ്യാനം

പ്രവചനങ്ങളും വാഗ്ദാനങ്ങളും നിവർത്തിക്കപ്പെടണം. ഭൂമിയുടെ അറുതി മുതൽ അറുതിവരെയും, കടലിന്റെ അറ്റം മുതൽ അറ്റം വരെയും ദിക്കുമു തൽ ദിക്കുവരെയും അവന്റേത് എന്ന് അവൻ അവകാശപ്പെടുന്നു. യോഹ ന്നാന് വെളിപാട് 1-ൽ പ്രത്യക്ഷപ്പെട്ട ക്രിസ്തുവാണ് ഈ ദൂതൻ.

അവന്റെ ഗർജ്ജനം (വാ.3)

കോപിച്ച് ഗർജ്ജിക്കുന്ന സിംഹത്തിന്റെ ശബ്ദത്തോട് തുലനം ചെയ്യു വാൻ പറ്റിയ ശബ്ദങ്ങൾ കുറവാണ്. സിംഹഗർജ്ജനം കേൾക്കുന്ന മറ്റ് ചെറിയ ജന്തുക്കളുടെ ഹൃദയം ഒരു നിമിഷനേരത്തേക്ക് നിലച്ചുപോകും. ഇരകളുടെ ചലനശേഷി ഒരു നിമിഷത്തേക്ക് നഷ്ടപ്പെടുന്നു. അത് വളരെ വേഗം സിംഹത്തിന് ഇരയാകും. അതുപോലെയാണ് യെഹൂദാഗോത്രത്തിലെ സിംഹം. കർത്താവ് തന്റെ ഗർജ്ജനത്തിലൂടെ തന്റെ ശബ്ദം കേൾപ്പിക്കു ന്നു.

സകലത്തിന്റെയും അവസാനം വന്നിരിക്കുന്നു, ഇനി താമസിക്കുകയില്ല എന്ന് സകല സൃഷ്ടികളുടെമേൽ അധികാരമുള്ള ദൂതൻ പ്രഖ്യാപിച്ചു. എന്നാൽ ഏഴാമത്തെ ദൂതന്റെ ശബ്ദം മുഴങ്ങുന്ന കാലത്ത് ദൈവിക മർΩ ങ്ങൾ നിവൃത്തിയാകും. ദൈവത്തിന്റെ മുൻനിർണ്ണയ്രപകാരവും, മുൻഹിത പ്രകാരവും തിരഞ്ഞെടുത്ത പദ്ധതിപ്രകാരവും ഏഴാമത്തെ ദൂതന്റെ ശബ്ദ ത്തിങ്കൽ ദൈവിക മർΩങ്ങൾ പൂർത്തീകരിക്കപ്പെടും. അത് തന്റെ ദാസന്മാ രായ പ്രവാചകന്മാർ മുഖാന്തിരം ഘോഷിക്കപ്പെട്ടിരിക്കുന്നു. കർത്താവ് രാജ്യം തന്റെ സ്വന്തമാക്കി നീതിയോടെ ഭരണം ഭൂമിയിൽ കാഴ്ചവെക്കുന്ന തുവരെയാണ് ദൈവിക മർΩത്തിന്റെ കാലവിളംബം. പാപവും മരണവും ഒാടിപ്പോകുന്ന സഹ്രസാബ്ദവാഴ്ചയിൽ ദൈവിക മർΩം ദൈവം വെളി പ്പെടുത്തും. ആദ്യകൊലപാതകം നടന്നതുമുതൽ ഇന്നുവരെയുള്ള ചരിത്രം കണ്ണുനീരിലും രക്തത്തിലുമാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഈ ലോകത്തെ സകല ദുഷ്ടതകൊണ്ടും അധാർΩികതകൊണ്ടും മൂടുവാൻ ദൈവം സാത്താനെ ഈ കാലമ്രതയും അനുവദിച്ചു. ഈ മർΩം ദൈവജ നത്തിന് മറ്റ് ഏത് അനുഭവങ്ങളെക്കാളും ഇടർച്ചയ്ക്ക് ഹേതുവായിരിക്കു ന്നു. നിരീശ്വരവാദികളും, അവിശ്വാസികളും ദൈവമക്കളെ നോക്കി പരിഹ സിക്കുകയും ചിരിക്കുകയും ചെയ്യുമ്പോൾ ദൈവം അവരെ അതിനനുവദി ക്കുന്നു.

മിഷനറിമാർ കൊല്ലപ്പെടുന്നു, സഭാഹാളുകൾ തീക്കിരയാകുന്നു, ലക്ഷ ക്കണക്കിനാളുകൾ ദുരിതമനുഭവിക്കുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യു ന്നു. അപ്പോഴൊക്കെ ദൈവം വെറുതെ ഇവ നോക്കിയിരിക്കുന്നു. പ്രത്യ ക്ഷത്തിൽ ദൈവം ഇതിൽ ഇടപെടുന്നില്ല. ദൈവം ഇടപെടുവാൻ താമസി ക്കുന്നതിന്റെ മർΩം എത്രമാത്രം അത്ഭുതകരമാണ്. എന്നാൽ ഏഴാമത്തെ ദൂതന്റെ ശബ്ദത്തിങ്കൽ ദൈവികമർΩം പൂർത്തീകരിക്കപ്പെടും. ദൈവത്തിന്റെ ദീർഘക്ഷമയും നീണ്ട കാത്തിരിപ്പും അവസാനിക്കും.

വെളിപാട് പുസ്തകം - വ്യാഖ്യാനം

അന്തിമവിജയം (10:7)

ഈ മഹാവിസ്തൃതമായ ഭൂമിയും പ്രപഞ്ചവും യേശുക്രിസ്തു സൃഷ്ടി ക്കുക മാത്രമല്ല അവനായിട്ടാണ് അവ സൃഷ്ടിക്കപ്പെട്ടത്. ദൈവത്തിന്റെ മക്കൾ അവരുടെ കർത്താവിനോടുകൂടെ ഈ ഭൂമിയിൽ ഭരിക്കുന്ന കാലത്തിലേ യ്ക്കാണ് ചരിത്രം നീങ്ങുന്നത്. വെളിപ്പാട് 10:7 അനുസരിച്ച്, ദൈവത്തിന്റെ ദാസന്മാരായ പ്രവാചകന്മാർക്ക് അവൻ നൽകിയ സദ്വാർത്ത ഇതാണ്. പ്രവാചകന്മാരുടെ സന്ദേശങ്ങളിൽ വരുവാനുള്ള ഈ രാജ്യത്തെക്കുറിച്ചുള്ള സന്ദേശം ഉണ്ടായിരുന്നു.

എന്നാൽ ഈ അന്തിമ വിജയത്തിന് അൽപ്പം കാലവിളംബമുണ്ട്. ആ കാലത്തിലാണ് നാം ജീവിക്കുന്നത്. കഷ്ടവും സങ്കടവും നിന്ദയും ഉള്ള ഒരു കാലഘട്ടത്തിലാണ് നാം വസിക്കുന്നത്. ഇത് നΩുടെ കാലത്തെ കഷ്ടവും ദുഃഖവുമാണ്. മത്തായി 24-ൽ കർത്താവ് തന്റെ ഗിരിപ്രഭാഷണം അവസാനിപ്പിക്കുന്നത് ഈ താമസത്തെ കാണിക്കുന്ന ഒരു ഉപമ പ്രഖ്യാപി ച്ചുകൊണ്ടാണ് (മത്തായി 24:45-51). ഈ ഉപമയിൽ ദുഷ്ടനായ ദാസൻ തന്റെ ഹൃദയത്തിൽ പറയുന്നത് ""എന്റെ യജമാനൻ വരുവാൻ താമസിക്കുന്നു.'' 36-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന ""സമയം ആരും അറിയുന്നില്ല'' എന്നാണ് . 2 പത്രൊസ് 3:3-ൽ പറഞ്ഞിരിക്കുന്ന ""പരിഹാസികൾ വരും'' എന്നാണ്. ""മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിനു മീതെ ഉടു പ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാര പ്പെട്ടു ഞരങ്ങുന്നു'' (2 കൊരിന്ത്യർ 5:4). ""സർ∆സൃഷ്ടിയും ഇന്നുവരെ ഒരു പോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു'' (റോമർ 8:22).

അധർΩത്തിന്റെ മർΩം ഈ ഭൂമിയിൽ വ്യാപരിക്കുന്നു. സാമ്രാജ്യങ്ങൾ എഴുന്നേൽക്കുകയും വീഴുകയും ചെയ്യുന്നു, മനുഷ്യന് മനുഷ്യനോടുള്ള ക്രൂരത പെരുകുന്നു, രാജ്യങ്ങൾ രാജ്യങ്ങളെ കീഴടക്കുന്നു. ഭൂതലത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റം വരെ കഷ്ടവും ദുഃഖവും, യുദ്ധവും, ക്ഷാമവും, അനീതിയും, പീഡയും, ദുരിതവും നടമാടുന്നു. എന്നാൽ ദൈവം തന്റെ കരുണയിൽ സകലത്തിനും ഒരു പരിധി നിയമിച്ചിരിക്കുന്നു. ദുഷ്ടന്മാരായ മുേ ാളിനി, സ്റ്റാലിൻ, ഹിറ്റ്ലർ മുതലായവർ മൺമറഞ്ഞു. സദ്ദാംഹു നെയും പോൾപോട്ടിനെയുംപോലെയുള്ള പീഡകന്മാർ നിഷ്കാസിതരായി; ദൈവം വിജയിച്ചു.

ദീർഘമായ കാത്തിരിപ്പ് അവസാനിച്ചു (10:8-13)

പെflാസിന്റെ ഏകാന്തതയിൽ യോഹന്നാന് വീണ്ടും സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവത്തിന്റെ ശബ്ദം കേൾക്കുവാൻ കഴിഞ്ഞു. പേflാസിന്റെ തടവറയിൽ കിടന്ന യോഹന്നാന്റെ കാലുകൾ വിറയാർന്നതായിരുന്നിരിക്ക ണം, എങ്കിലും ആ ദ്വീപ് തനിക്ക് ഏകാന്തമായിരുന്നില്ല, ദൈവിക ദർശന ങ്ങളാൽ തന്റെ ആflാവ് നിറയപ്പെട്ടിരുന്നു. ദൂതന്മാരുടെ ആരാധനകളാലും,

വെളിപാട് പുസ്തകം - വ്യാഖ്യാനം

വീണ്ടെടുക്കപ്പെട്ടവരുടെ ഗാനങ്ങളാലും സ്വർഗ്ഗത്തിൽനിന്നും വ്യക്തിപരമായി ലഭിച്ച സന്ദേശങ്ങളാലും യോഹന്നാൻ വളരെ തിരക്കുള്ളവനായിത്തീരുന്നു.

സ്വർഗ്ഗത്തിൽനിന്നുകേട്ട ശബ്ദം യോഹന്നാനോട്; ""നീ ചെന്ന് സമുദ്ര ത്തിന്മേലും ഭൂമിമേലും നിൽക്കുന്ന ദൂതന്റെ കയ്യിൽ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു''. ദൂതന്റെ അടുക്കൽ ചെന്ന് ആ പുസ്തകം തരുവാൻ യോഹന്നാൻ ആവശ്യപ്പെട്ടു. അത് അവന്റെ അനുസ രണ മനോഭാവംമൂലം ദൈവവചനം വളരെ വ്യക്തമായി അനുഭവവേദ്യ മാക്കുവാൻ യോഹന്നാന് കഴിഞ്ഞു.

"തിന്നുക' എന്നത്, "ജ്ഞാനം പ്രാപിക്കുക' എന്നതിനെയാണ് കാണി ക്കുന്നത്. ഉദാഹരണത്തിന് ഒരു ആശയം ദഹിക്കുന്നതിനെക്കുറിച്ച് നാം തന്നെ ചിലപ്പോൾ പറയാറുണ്ടല്ലോ? എന്തുകൊണ്ടാണ് അത് വായിൽ മധു രവും വയറ്റിൽ കൈപ്പുമായി അനുഭവപ്പെട്ടത്? പ്രവചനം മധുരവും, കൈപ്പും നിറഞ്ഞതാണ്. യിരെമ്യാവ് 15:16-ൽ യഹോവയുടെ വചനങ്ങൾ പ്രവാച കൻ ഭക്ഷിക്കുന്നത് നാം കാണുന്നു. തിന്നുക എന്നതിന് സ്വന്തമാക്കുക, ജീവിതത്തിന്റെ ഭാഗമാക്കുക എന്നീ അർത്ഥങ്ങൾ ഉണ്ട് (യോഹ.6:49-58). പ്രവാചകൻ ഈ ചുരുളുകൾ തിന്നുന്നു, അത് മധുരവും കൈപ്പും ഉള്ളതാ യി അനുഭവപ്പെട്ടു. എന്നാൽ ഇതിനോട് വളരെ സാമ്യമുള്ള മറ്റൊരു സംഭവം യെഹെസ്ക്കിയേൽ പ്രവാചകന്റെ ജീവിതത്തിലും കാണാം (യെഹ.2:8-10, 3:1-3). ഈ ചുരുൾ വായിൽ തേനിന്റെ മധുരംപോലെ മധുരമുള്ളതായി പ്രവാചകന് അനുഭവപ്പെട്ടു; എന്നാൽ പ്രവചനങ്ങൾ ന്യായവിധിയെ വിളി ച്ചറിയിക്കുന്നതിനാൽ പുസ്തകം കൈയ്പ്പിക്കുന്നതുമായിരുന്നു.

വെളിപാട് പുസ്തകം - വ്യാഖ്യാനം