Chapter 10 of 24
ഏഴാം മുദ്രയും നാല് കാഹളങ്ങളും
(വെളിപാട് 8:1-13)
ഏഴാം മുദ്ര (വെളി.8:1)
ദൈവം ആദാമിനു ഭൂമിയുടെ മേൽ വാഴുവാനുള്ള അധികാരം കൊടുത്തു (ഉല്പ. 1:26). എന്നാൽ അവൻ തന്റെ നില കാത്തുകൊള്ളാതെ ഒരു നിമിഷം തെറ്റിപ്പോയതുകൊണ്ട് അവൻ തനിക്കുണ്ടായിരുന്ന ആ പദവി ദൈവത്തിന്റെ മഹാശ്രതുവായ പിശാചിനു കൈമാറി (ഉല്പ. 3: 1-19). ആദാ മിന്റെ അനുസരണക്കേട് കേവലം തിന്നരുതെന്നു ദൈവം വിലക്കിയ ഫലം ഭക്ഷിച്ചു എന്നതിൽ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. അത് അവൻ തന്നെ ത്താൻ പിശാചിനു വിറ്റുകളഞ്ഞ, അവനു കീഴ്പ്പെടുത്തിക്കൊടുത്ത ഒരു നടപടിയായിരുന്നു. അവന്റെ അടിമത്തത്തിൽ നിന്നു യേശുക്രിസ്തു തന്റെ കാൽവറിയിലെ യാഗത്താൽ നെΩ വിലയ്ക്കു വാങ്ങി. എന്നാൽ ഇപ്പോൾ സകലതും വീണ്ടെടുക്കപ്പെട്ടു കഴിഞ്ഞിട്ടില്ല (1 കൊരി. 6:19, 7:23).
യോഹന്നാൽ കണ്ട പുസ്തകം ഈ ലോകത്തെ ദൈവം വിലയ്ക്കു വാങ്ങിയതിന്റെ പ്രമാണമാണ്. അതിന്റെ ഏഴു മുദ്രകൾ പൊട്ടിക്കുന്നത് സൃഷ്ടിയെ ദൈവത്തോടും വീണു പോയ ആദാമ്യ വർഗ്ഗത്തോടും യഥാ സ്ഥാനപ്പെടുത്തുന്നതിനെയാണ് പ്രതിനിധീകരിക്കുന്നത്. നമുക്കു നഷ്ടമായ അവകാശത്തെക്കുറിച്ച് അതിനകത്തും പുറത്തും രേഖപ്പെടുത്തിയിരിക്കു ന്നു. നമുക്ക് എങ്ങനെ അതു നഷ്ടമായി എന്ന് അതിനകത്തു കാണാം. പുറത്തെ എഴുത്തിൽ അതിന്റെ വീണ്ടെടുപ്പിന്റെ വ്യവസ്ഥകളെക്കുറിച്ചും നെΩ വീണ്ടും ദൈവത്തിനായി വിലയ്ക്കു വാങ്ങേണ്ടതിന് വിണ്ടെടുപ്പുകാ രനായ ഒരു ബന്ധു വരുന്നത് കാത്തിരിക്കുന്നതിനെക്കുറിച്ചുമാണ് പറഞ്ഞി രിക്കുന്നത്. ആ പുസ്തകം സൃഷ്ടിയെ മുഴുവനും പ്രതിനിധാനം ചെയ്യു ന്നു.
കുഞ്ഞാട് ഏഴാമത്തേതും അവസാനത്തേതുമായ മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗ്ഗത്തിൽ അര മണിക്കൂറോളം മൗനത ഉണ്ടായി. അത് അസാധാരണ മായ ഒരു കാര്യമാണ്, കാരണം സ്വർഗ്ഗം ഒരുക്കലും നിശബ്ദമല്ല. അവിടെ
വെളിപാട് പുസ്തകം - വ്യാഖ്യാനം
രാവും പകലും ഒരുപോലെ യുഗായുഗങ്ങളായി ആരാധനയുടെയും സ്തുതി കളുടെയും പുകഴ്ചയുടെയും ഗീതങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു. സ്വർഗ്ഗീയ സൈന്യം നിരന്തരമായി പിതാവായ ദൈവത്തിനും നΩുടെ രക്ഷി താവും ദൈവവുമായ കർത്താവിനും നെΩ ആശ്വസിപ്പിക്കുകയും പാലി ക്കുകയും ചെയ്യുന്ന ദൈവത്തിനും സ്തുതിയും സ്തോത്രവും പുകഴ്ചയും ആരാധനയും അർപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ഏഴാം മുദ്ര പൊട്ടി ക്കുമ്പോൾ സ്വർഗ്ഗം നിശബ്ദമായി മാറുന്നു. സ്വർഗ്ഗത്തിലെ സകല ചലന ങ്ങളും നിന്നു പോകുന്നു. എല്ലാ സ്തുതിയും പുകഴ്ചയും ആരാധനയും ഇല്ലാതെയാകുന്നു.
എന്തിനാണ് ഇപ്രകാരം സ്വർഗ്ഗം മൂകമായിത്തീരുന്നത് ? ഒന്നാമതായി, അത് ഭീതിയും വലിയ പ്രതീക്ഷയും ഉത്കണ്ഠയും ഉണർത്തുന്ന നിശബ്ദ തയാണ്. ഇതിന് രണ്ടാമതൊരു കാരണം കൂടി ഉണ്ട്. അതു വരുവാൻ പോകുന്ന ഒരു വലിയ ആപത്സൂചനയുടെ നിശബ്ദതയാണ്. കൊടുങ്കാ റ്റിനു മുമ്പുണ്ടാകുന്ന വലിയ ശാന്തത. ഇത് ഒരു ചുഴലിക്കൊടുങ്കാറ്റിന്റെ കണ്ണുപോലെയുള്ളതാണ്.
ഏഴു ദൂതന്മാർ (8:1)
ഏഴാം മുദ്ര പൊട്ടിക്കുമ്പോൾ സ്വർഗ്ഗത്തിലുണ്ടാകുന്ന വലിയ നിശബ്ദത മഹോപ്രദവത്തിന്റെ ഭീകര ദൃശ്യങ്ങൾ നΩുടെ മുമ്പിലേക്കു കൊണ്ടുവരു ന്നു. നിശബ്ദതയ്ക്കുശേഷം യോഹന്നാൻ കാണുന്ന ആദ്യത്തെ ദൃശ്യം ഏഴു ദൂതന്മാർ ദൈവസന്നിധിയിൽ നില്ക്കുന്നതായും അവർക്കു ഏഴു കാഹ ളങ്ങൾ ലഭിച്ചതായുമാണ്. ഇവിടെ ദൈവസന്നിധിയിൽ നില്ക്കുന്നതായി കാണുന്ന ഏഴു ദൂതന്മാർ ദൈവത്തിനുവേണ്ടി ന്യായവിധി നടത്തുവാൻ ഒരുങ്ങി നില്ക്കുന്ന സ്വർഗ്ഗത്തിലെ ഏഴു ദൂതന്മാർ ചേർന്ന ഒരു ദൂത സംഘ മാണ് അഥവാ ""അവന്റെ സΩുഖദൂതന്മാരാണ്. അവർ ദൈവസന്നിധിയിൽ നില്ക്കുന്ന ഏഴു ദൂതന്മാർ എന്നു പ്രത്യേകിച്ച് പറഞ്ഞിരിക്കുന്നു. വെളിപാടു 15-ാം അദ്ധ്യായത്തിൽ സർ∆ശക്തനായ ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻകലശം ലഭിച്ച ഏഴു ദൂതന്മാരെ കാണുന്നുണ്ട്, എന്നാൽ അവർ കേവലം ഏഴു ദൂതന്മാർ മാത്രമാണ്.
8:2-ൽ ""ഏഴു ദൂതന്മാർ നില്ക്കുന്നതു ഞാൻ കണ്ടു'' എന്നു പറഞ്ഞിരി ക്കുന്നത് ഏഴു പ്രത്യേക ദൂതന്മാർ എന്നു പ്രാധാന്യം നല്കിക്കൊണ്ടാണ്. ഇംഗ്ലീഷിൽ "വേല' എന്ന വിശേഷണം ഉപയോഗിച്ചിരിക്കുന്നതായി കാണു ന്നുണ്ട്. "And I saw the seven angels who stand before God'' - JND. (""ഞാൻ ദൈവത്തിന്റെ സന്നിധിയിൽ നില്ക്കുന്നവരായ ഏഴു ദൂതന്മാരെ കണ്ടു'').
പ്രഥമസ്ഥാനം വഹിക്കുന്നവരും ഭരണം നടത്തുന്നവരും സൃഷ്ടികളും എന്നിങ്ങനെ ദൂതന്മാർക്ക് പദവികളും അധികാരങ്ങളും നല്കിയിട്ടുണ്ട്. പൗലോസ് സ്വർഗ്ഗീയ സൈന്യത്തിലെ ദൂതന്മാരുടെ പദവികളെക്കുറിച്ചു പറ ഞ്ഞിട്ടുണ്ട്. അവരിൽ ചിലരെ അവൻ "വാഴ്ചകൾ' എന്നും ചിലരെ
വെളിപാട് പുസ്തകം - വ്യാഖ്യാനം "കർത്തൃത്ത്വങ്ങൾ' എന്നും ചിലരെ "അധികാരങ്ങൾ' എന്നും വിളിച്ചിരിക്കു ന്നു. ദാനിയേൽ പ്രവാചകൻ ദൂതന്മാരുടെ സൈന്യത്തിൽ ഉൾപ്പെട്ട പ്രഭുക്ക ന്മാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പൗലൊസും യൂദയും മഹിമയേറിയ അല്ലെ ങ്കിൽ തേജേ റിയ ദൂതന്മാരെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നു. അങ്ങനെ ഈ ഏഴു ദൂതന്മാരും മറ്റു ദൂതന്മാരിൽ നിന്നും വ്യത്യസ്തരായി നില്ക്കുന്ന പ്രത്യേക കൂട്ടരാണ്. ലൂക്കോസ് ഒന്നാം അദ്ധ്യായത്തിൽ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നവനായി സെഖര്യാവു കണ്ടത് ഗ്രബിയേൽ ദൂത നെയാണെന്നു പറഞ്ഞിരിക്കുന്നു. ദൂതൻ അവനോട്, ""ഞാൻ ദൈവ സന്നി ധിയിൽ നില്ക്കുന്ന ഗ്രബീയേൽ ആകുന്നു''.
ഈ ഏഴു പ്രത്യേക ദൂതന്മാർ സർ∆ശക്തനായ ദൈവത്തിനു വളരെ പ്രിയമുള്ളവരും വിശിഷ്ടരുമായ ശ്രേഷ്ഠ സ്വർഗ്ഗീയ ദൂതന്മാരാണ്. അവർക്ക് ഒാരോരുത്തർക്കും ഒാരോ കാഹളം വീതം ഏഴു പേർക്ക് ഏഴു കാഹളം ലഭിച്ചു. എന്തുകൊണ്ടാണ് അവർക്കു കാഹളം നൽകുന്നത് ? കാരണം വിശുദ്ധ തിരുവെഴുത്തിൽ മറ്റേതു ഉപകരണങ്ങളേക്കാളും അധികം ഉപയോ ഗിച്ചിരിക്കുന്നത് കാഹളമാണ്. യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞാൽ കാഹളം ഊതുമായിരുന്നു. സഭയെ വിളിച്ചു കൂട്ടുവാനും കാഹളമാണ് ഊതിയിരുന്ന ത്. യിസ്രായേൽ മക്കളുടെ സന്തോഷ ദിവസങ്ങളിലും ഉത്സവങ്ങളിലും മാസാ രംഭങ്ങളിലും കാഹളം ഊതണം എന്നായിരുന്നു കല്പന. അതുപോലെ തന്നെ യോബേൽ സംവത്സരത്തിലും മഹാധ്വനി കാഹളം ധ്വനിപ്പിക്കേണം എന്നു കല്പിച്ചിരുന്നു. രാജാക്കന്മാരുടെ കിരീടധാരണം പ്രസിദ്ധമാക്കുന്ന തിനും കാഹളം ഊതുമായിരുന്നു.
പുരോഹിത ദൂതൻ (വെളി:8:3)
ഏഴു വിശിഷ്ട ദൂതന്മാരെക്കുറിച്ച് പറഞ്ഞതിനു ശേഷം ഒരു ഇടവേള യാണു കാണുന്നത്. മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപ കലശവുമായി വന്നു യാഗപീഠത്തിനരികെ നിന്നു. സിംഹാസനത്തിനു മുമ്പിലുള്ള സ്വർണ്ണപീഠ ത്തിന്മേൽ സകല വിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിനു വളരെ ധൂപവർഗ്ഗം അവനു കൊടുത്തു. ദൂതന്റെ കൈയിൽ നിന്നു ധൂപ വർഗ്ഗത്തിന്റെ പുക ദൈവസന്നിധിയിലേക്കു കയറി. ഈ ദൂതൻ ആരാണ് ? വെളിപാടു പുസ്തകത്തിൽ 4 പ്രാവശ്യമെങ്കിലും ഇതുപോലുള്ള ""മറ്റൊരു ദൂതനെക്കുറിച്ചു'' പറഞ്ഞിട്ടുണ്ട്. അതു സ്വർഗ്ഗത്തിലുള്ള ബലവാനായ, അവർണ്ണനീയമാംവിധം തേജേ റിയ ഒരു ദൂതനാണ്. ഉദാഹരണത്തിന്, ഏഴാം അദ്ധ്യായത്തിൽ, രണ്ടാം വാക്യത്തിൽ ഇങ്ങനെ കാണുന്നു. ""മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ 144000 ദൈവദാസന്മാരുടെ നെറ്റിയിൽ മുദ്രയിട്ടു''.
10-ാം അദ്ധ്യായത്തിൽ ഇപ്രകാരമുള്ള ഒരു ദൂതനെ കാണുന്നുണ്ട്; ""ബല വാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലു ധരിച്ചും മുഖം സൂര്യനെ
വെളിപാട് പുസ്തകം - വ്യാഖ്യാനം
പ്പോലെയും കാൽ തീതൂണുപോലെയും ഉള്ളവൻ'' (10:1). 18:1-ലും ഇതേ ദൂതനെ കാണാം. ""അനന്തരം ഞാൻ വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു കണ്ടു. അവന്റെ തേജ ിനാൽ ഭൂമി പ്രകാ ശിച്ചു''. ഇവിടെ 8:3-ൽ കാണുന്ന ദൂതൻ യാഗപീഠത്തിനരികെയാണു നില്ക്കു ന്നത്. അവന്റെ കൈയ്യിൽ സ്വർണ്ണധൂപ കലശമുണ്ട്, അതു പുരോഹിത ന്മാർക്കു മാത്രം ചെയ്യുവാൻ അധികാരപ്പെട്ട ശുശ്രൂഷയോടു ബന്ധപ്പെട്ടതാ ണ്. ഈ വിവരങ്ങളുടെയും ഇവിടെ പറഞ്ഞിരിക്കുന്ന പുരോഹിത ശുശ്രൂ ഷയുടെയും വെളിച്ചത്തിൽ പല വേദപഠിതാക്കളും ഇത് പഴയ നിയമത്തിൽ പലപ്പോഴും പ്രത്യക്ഷപ്പെട്ടതായി കാണുന്ന ക്രിസ്തുവാണ് എന്നു അഭിപ്രാ യപ്പെട്ടിട്ടുണ്ട്. സമാഗമന കൂടാരത്തിലെ ആരാധന ശ്രദ്ധിച്ചിട്ടുള്ള ആർക്കും ഈ രംഗം പരിചിതമായിരിക്കും. പ്രാകാരത്തിൽ പ്രവേശിച്ചാൽ ആദ്യം കാണുന്നത് താമ്രയാഗപീഠമായിരുന്നു. അതിന്മേൽ തീ ഒരിക്കലും കെട്ടു പോകാതെ രാവും പകലും കത്തിക്കൊണ്ടിരിക്കണമായിരുന്നു, അതിന്മേ ലാണ് ദൈവത്തിനു വിവിധങ്ങളായ യാഗങ്ങൾ അർപ്പിച്ചുകൊണ്ടിരുന്നത്. വിശുദ്ധസ്ഥലത്ത് അതിവിശുദ്ധസ്ഥലത്തെ വേർതിരിക്കുന്ന തിരശ്ശീലയ്ക്കു മുന്നിലായിരുന്നു സ്വർണ്ണധൂപപീഠം. അതിന് ഒാരോ മൂലയിലും ഒാരോ കൊമ്പു വീതം സ്വർണ്ണംകൊണ്ടുള്ള 4 കൊമ്പുകളുണ്ടായിരുന്നു. മഹോപു രോഹിതൻ ആണ്ടിലൊരിക്കൽ, മഹാപാപപരിഹാര ദിനത്തിൽ യാഗപീഠ ത്തിന്മേൽ അർപ്പിക്കപ്പെട്ട യാഗമൃഗത്തിന്റെ രക്തം കുറേ എടുത്ത് വിശുദ്ധസ്ഥലത്തു പ്രവേശിക്കുകയും ധൂപപീഠത്തിന്റെ നാല് കൊമ്പുകളിൽ രക്തം പുരട്ടി വർഷാന്തര പ്രായശ്ചിത്തം കഴിക്കുകയും ചെയ്യുമായിരുന്നു. ദിവസത്തിൽ രണ്ടു പ്രാവശ്യം കാലത്തും വൈകുന്നേരവും പുരോഹിതൻ അതിന്മേൽ സുഗന്ധധൂപം കാട്ടുമായിരുന്നു, അപ്പോൾ ജനം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമായിരുന്നു. ലൂക്കൊസ് 1-ാം അദ്ധ്യായ ത്തിൽ പുരോഹിതനായ സെഖര്യാവ് ഇങ്ങനെ ചെയ്യുന്നതായി കാണുന്നു. ഒാരോ ദിവസവും ധൂപം കാട്ടുവാൻ നറുക്കു വീഴുന്ന പുരോഹിതൻ വിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കുകയും ധൂപപീഠത്തിന്മേൽ ധൂപം കാട്ടുകയും ചെയ്തു പോന്നു. ആ സമയം ജനം മുഴുവൻ ദൈവത്തിന്റെ അരുളപ്പാടു കേൾക്കുവാൻ പുറത്തു പ്രാർത്ഥിച്ചുകൊണ്ടു കാത്തിരിക്കുമായിരുന്നു. താമ്ര യാഗപീഠത്തെക്കുറിച്ചു വെളിപാടു പുസ്തകത്തിൽ ആറു പ്രാവശ്യം പറ ഞ്ഞിട്ടുണ്ട്, അതു യാഗം അർപ്പിക്കുന്നതിനുള്ളതായിരുന്നു. പ്രാർത്ഥന അർപ്പിക്കുന്ന ധൂപപീഠത്തെക്കുറിച്ചു രണ്ടു പ്രാവശ്യവും പറഞ്ഞിരിക്കുന്നു. സകല ദൈവജനത്തിന്റെയും പ്രാർത്ഥന ദൈവസന്നിധിയിലേക്കുയരുന്നു. അതിനെ കുറവുകളെല്ലാം പരിഹരിച്ച് മനോഹരമാക്കി സ്വർഗ്ഗത്തിൽ സ്വീകാ ര്യമാക്കിത്തീർക്കുന്നു. തേജ ് ധരിച്ചിരിക്കുന്ന നΩുടെ മഹാപുരോഹിത നായ ക്രിസ്തുവിന്റെ ക്രൂശിലെ യാഗത്താലും അവന്റെ പുനരുത്ഥാനത്താലും മഹിമയുടെ വലത്തു ഭാഗത്തിരുന്നുകൊണ്ട് അവൻ നിർ∆ഹിക്കുന്ന പക്ഷ വാദത്താലുമാണ് അത് സ്വീകാര്യമായിത്തീരുന്നത്. ദൈവമുമ്പാകെ നാം
വെളിപാട് പുസ്തകം - വ്യാഖ്യാനം ചെയ്യുന്ന ഏതു കാര്യത്തിലും അപാകതയുണ്ട്. ഇവിടെ കാണുന്ന പുരോ ഹിത ദൂതൻ നΩുടെ പ്രാർത്ഥനകളോട് സുഗന്ധധൂപവർഗ്ഗം ചേർക്കുന്നു. പ്രാർത്ഥന ഒരിക്കലും നിഷ്ഫലമാകുന്നില്ല. അതു ദൈവ മുമ്പാകെ സൂക്ഷി ക്കപ്പെടുന്നു. അത് ക്രിസ്തു നΩുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച പ്രാർത്ഥ നയാണ്. ""നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപോലെ ഭൂമിയിലും ആകേണമേ''?.
വിശുദ്ധന്മാരുടെ ആ പ്രാർത്ഥനയ്ക്കുള്ള മറുപടി ലഭിക്കേണ്ട സമയം അടുത്തിരിക്കുന്നു. ദൈവം വഞ്ചകനായ സാത്താനെ തള്ളിയിടുവാനും അവന്റെ അധികാരങ്ങൾ നശിപ്പിക്കുവാനും സമയം വന്നിരിക്കുന്നു. അനീ തിയും മരണവും പാതാളവുമെല്ലാം എന്നേയ്ക്കുമായി തീപ്പൊയ്കയിൽ തള്ളിയിടപ്പെടുവാൻ സമയം അടുത്തിരിക്കുന്നു. ഭൂമിയിൽ ദൈവരാജ്യം സ്ഥാപിതമാകുവാൻ സമയം ആഗതമായിരിക്കുന്നു. ആ സമയത്ത് യുഗങ്ങ ളായി വിശുദ്ധന്മാർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന സകല പ്രാർത്ഥനകളും ദൈവം ഒാർത്തുകൊണ്ട് തന്റെ മുമ്പിൽ കൊണ്ടുവരുന്നു. അടുത്തതായി സംഭവിക്കുന്നത്, പുരോഹിത ദൂതൻ സ്വർണ്ണ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ കനൽ നിറയ്ക്കുന്നു. താമ്രയാഗപീഠം ദൈവത്തിന്റെ ന്യായ വിധിയെ കാണിക്കുന്നു.
ആദ്യത്തെ നാലു കാഹളങ്ങൾ (8: 6-13)
ഒന്നാമത്തെ ദൂതൻ ഊതിയപ്പോൾ രക്തം കലർന്ന കല്മഴയും തീയും ഭൂമിയിൽ ചൊരിഞ്ഞിട്ട് ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി, വൃക്ഷങ്ങ ളിൽ മൂന്നിലൊന്നു വെന്തുപോയി, എല്ലാ പച്ചപ്പുല്ലും വെന്തുപോയി. ഈ സർ∆നാശം 6-ാം അദ്ധ്യായത്തിൽ ആറാം മുദ്ര പൊട്ടിച്ചോൾ സംഭവിച്ച നാശത്തേക്കാൾ എത്രയോ വലുതായിരിക്കും. ഒരു ഭീകരമായ അണുസ്ഫോ ടനമായിരിക്കാം ഇത്തരത്തിൽ വ്യാപകമായ നാശനഷ്ടം ഉണ്ടാക്കുവാൻ കാരണമായി തീരുന്നത്.
കാഹളം ഊതുമ്പോൾ സംഭവിക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് മൂന്നി ലൊന്നിന്റെ ന്യായവിധി (the judgement of the thirds) എന്നു പറയാറുണ്ട്. ആ സമയത്ത് പലതിന്റെയും മൂന്നിലൊന്നു നശിപ്പിക്കപ്പെടുന്നതുകൊണ്ടാണ്
ഇങ്ങനെ പറയുന്നത്. എല്ലാ പച്ചപ്പുല്ലും വെന്തുപോകുന്നതുകൊണ്ട് മണ്ണൊ ലിപ്പ്, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ മഹാവിപത്തുകളും സംഭ വിക്കാം. അന്തരീക്ഷം ഏറ്റവും മലിനമാകും, സകലതും വെന്തുപൊകുന്ന തിന്റെ ഫലമായി അന്തരീക്ഷമാകെ പുകകൊണ്ടു നിറയും.
രണ്ടാമത്തെ കാഹളം (വെളി. 8: 8-9)
ഇവിടെ പറയുന്നതു ശ്രദ്ധിക്കുക, തീ കത്തുന്ന വന്മലപോലെ ഒന്ന് സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലിൽ മുന്നിലൊന്നു രക്തമായിത്തീർന്നു. യോഹന്നാൻ ഇവിടെ ആ കാഴ്ച വിവരിക്കുന്നത് അവന് അത് എങ്ങനെ
വെളിപാട് പുസ്തകം - വ്യാഖ്യാനം
യാണോ മന ിലായത് അതിന്റെ അടിസ്ഥാനത്തിലാണ്. ഇത് ഒരു പക്ഷെ അതിഭീമാകാരമായ ഒരു ഉല്ക്കയായിരിക്കാം, അല്ലെങ്കിൽ ഒരു വമ്പൻ ഹ്രൈഡജൻ ബോംബായിരിക്കാം. സമുദ്രത്തിൽ വീണു പൊട്ടുന്ന ഒരു ഹ്രൈഡജൻ ബോംബ് കണ്ടാൽ ഒരു വലിയ തീമല വന്നു ശക്തിയായി വീഴുന്നതുപോലെയെ തോന്നൂ.
സമുദ്രത്തിൽ ഇങ്ങനെ വലിയ നാശനഷ്ടം ഉണ്ടാകുന്നതിനുള്ള സാധ്യ തയുണ്ട്. തെർമോ ന്യൂക്ലിയർ മിസൈലുകൾ ഇന്നു ലക്ഷ്യമിട്ടിരിക്കുന്നത് നാവിക കപ്പലുകൾപോലെ വൻ ആയുധങ്ങളിലേക്കാണ്. വെളിപ്പാട് 8:9-ൽ, കപ്പലുകളിൽ മൂന്നിലൊന്നു ചേതം വന്നു എന്നു പറഞ്ഞിരിക്കുന്നതു ശ്രദ്ധി ച്ചാൽ ഇതു ശരിയാണെന്നു മന ിലാക്കാം.
മൂന്നാമത്തെ ദൂതൻ (വെളി. 8:10)
ഇവിടെ കാണുന്നതും മറ്റൊരു തെർമോ ന്യൂക്ലിയർ ആയുധമാണെന്നു കരുതാം. അണ്വായുധ ശക്തികൾ തΩിൽ നടത്തുന്ന അണ്വായുധ യുദ്ധ ത്തിന്റെ ഭാഗമായി ഇത്തരം ആക്രമണങ്ങളുണ്ടാകും.
നാലാമത്തെ ദൂതൻ (വെളി. 8:12)
നാലാമത്തെ ദൂതൻ കാഹളം ഊതുമ്പോൾ പ്രകൃതിയിലെ വെളിച്ച സ്രോത ുകളെല്ലാം മൂന്നിലൊന്നു ഇരുണ്ടു പോകുന്നു, സൂര്യ്രപകാശം മൂന്നി ലൊന്നു ശക്തി കുറവായി അനുഭവപ്പെടുകയും രാത്രി സാധാരണ ദിവസ ങ്ങളെക്കാൾ മൂന്നിലൊന്ന് ഇരുട്ടുള്ളതായിത്തീരുകയും ചെയ്യുന്നു. ഇത് ഒരു പക്ഷേ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അണുവിസ്ഫോടനങ്ങ ളുടെ ഫലമായി അന്തരീക്ഷം പുകപടലം കൊണ്ടു മൂടുന്നതിന്റെ ഫല മായിട്ടായിരിക്കാം. ഗവേഷകർ ഈ പ്രതിഭാസത്തെ "ന്യൂക്ലിയർ വിന്റർ എന്നു വിളിക്കുന്നു. വ്യാപകമായ ഒരു അണ്വായുധ യുദ്ധമുണ്ടായാൽ ആഴ്ചകൾക്കു ള്ളിൽ ഉത്തരാർദ്ധ ഗോളത്തിൽ ഒരു വിനാശകരമായ കടുത്ത മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടാറുണ്ട്. നഗരങ്ങളിലും വനങ്ങളിലും മറ്റും അഗ്നിബാധയുണ്ടാ കുന്നതുമൂലം ഉളവാകുന്ന കരിയും പുകയും അന്തരീക്ഷത്തിൽ നിറഞ്ഞ് സൂര്യ്രപകാശത്തെ തടഞ്ഞു നിർത്തും, അവിടെ മദ്ധ്യാഹ്ന സമയം അർദ്ധ രാത്രിപോലെ തോന്നാം. വടക്കേ അമേരിക്കയിലെ അന്തരീക്ഷോflാവ് 15 ഡിഗ്രി വരെ താഴും. ഈ സ്ഥിതി ചില മാസങ്ങളോളം നീണ്ടുനിൽക്കും.
കഴുകന്റെ മുന്നറിയിപ്പ് (വെളി. 8:13)
ഈ സംഭവങ്ങൾക്കുശേഷം അതുവരെ സംഭവിച്ചുകൊണ്ടിരിക്കുന്ന തുട രെത്തുടരെയുള്ള കാഹള ന്യായവിധികൾ തല്കാലത്തെക്കു നിലയ്ക്കുന്നു. ഒരു മുന്നറിയിപ്പാണ് പിന്നീടു കേൾക്കുന്നത്. ""ആകാശമദ്ധ്യേ പറക്കുന്ന ദൈവത്തിന്റെ സന്ദേശവാഹകൻ സകല ഭുവാസികളോടും ഇനി കാഹളം ഊതുവാനുള്ള 3 ദൂതന്മാർ കാഹളം ഊതുമ്പോൾ അതുവരെ സംഭവിച്ചതി
വെളിപാട് പുസ്തകം - വ്യാഖ്യാനം നേക്കാൾ ഭീകരമായ നാശം ഉണ്ടാകും'' എന്നു വിളിച്ചു പറയുന്നു. അതു കേട്ടാൽ തന്നെയും ഭൂരിപക്ഷം മനുഷ്യരും ആ സന്ദേശം അവഗണിച്ചുകള യും. അതിനാൽ അവരെല്ലാം ശേഷിക്കുന്ന മൂന്നു കാഹളങ്ങൾ ഊതുമ്പോൾ സംഭവിക്കുന്ന സകല ക്രോധവും അനുഭവിക്കേണ്ടി വരും. ഈ ന്യായവി ധികളെ കഷ്ടം എന്നു വിശേഷിപ്പിച്ചിരിക്കുന്നു. കാരണം അവ അഴിച്ചുവി ടുന്ന ഭീകര വിപത്തുകൾ അത്രയും കഠിനമായിരിക്കും.
