Chapter 2 of 24

ഗ്രന്ഥ്രപവേശിക

2 min read · Pages 6–7 of the printed edition

മനുഷ്യർ പൊതുവെ ഭാവിയെക്കുറിച്ചറിയുവാൻ അതീവ താല്പര്യമു ള്ളവരാണ്. ദിനപ്രതങ്ങളിലെ നക്ഷ്രതഫലം വായിക്കുന്നവർ അസംഖ്യമാ ണ്. ലോകത്താകമാനമുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ള ഉൽക്കണ്ഠയും പ്രവചനവിഷയത്തിൽ മനുഷ്യരെ കൂടുതൽ തല്പരരാക്കുന്നു. ലോകം അഭിമുഖീകരിക്കുന്ന രാഷ്ടീയ, സാമ്പ ത്തിക പ്രതിസന്ധികൾ പരിഹരിക്കാനുള്ള മാർഗ്ഗം തങ്ങളുടെ കൈവശമി ല്ലെന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ സΩതിക്കുന്നു. ഭാവിയിൽ ലോകത്തിൽ സംഭവിക്കുവാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് വിശ്വസനീയമായ വിവര ങ്ങൾ ബൈബിളിനു നല്കുവാനാകുമെന്നു മുമ്പെന്നത്തേക്കാളുമധികം ഇന്നു മനുഷ്യൻ ചിന്തിക്കുന്നു. വാസ്തവത്തിൽ, ഭാവിയെക്കുറിച്ചു കൃത്യമായി പറയുവാൻ കഴിയുന്ന ഒരേയൊരു ഗ്രന്ഥം ബൈബിളാണ്. ബൈബിളിലെ വെളിപ്പാടു പുസ്തകം ഭാവികാല സംഭവങ്ങളുടെ രൂപരേഖയാണ്. അപ്പൊസ്തലനായ യോഹന്നാൻ ഏജിയൻ കടലിലെ ചെറിയ ദ്വീപായ പേflാസിൽവെച്ചാണ് ഇതു രചിച്ചത്. എഫെസോസിനു തെക്കുപടിഞ്ഞാറ്, ഏകദേശം 15 മൈൽ ചുറ്റളവിൽ ഏജിയൻ കടലിലുള്ള ദ്വീപാണ് പേflാ സ്. ദൈവവചനവും (മനുഷ്യന്റെ മേലുള്ള ദൈവത്തിന്റെ അവകാശം) യേശു വിന്റെ സാക്ഷ്യവും (സുവിശേഷദൂത്) നിമിത്തമാണ് യോഹന്നാൻ പേflാ സിലേക്കു നാടുകടത്തപ്പെട്ടത്.

സൂര്യൻ ഏജിയൻ കടലിലേക്ക് താണിറങ്ങിയപ്പോൾ ആ വൃദ്ധൻ (യോഹന്നാൻ അപ്പൊസ്തലൻ) പരിക്ഷീണിതനായി അദ്ദേഹത്തിന്റെ വാസ സ്ഥലത്തേക്ക് ചുവടുവെച്ചു. തന്റെ നിദ്രാവിഹീനത അകറ്റുവാൻ ഒരു രാത്രി അവൻ ആഗ്രഹിച്ചു. പക്ഷെ, എന്നത്തേയുംപോലെ ആ രാത്രിയും അവന് വിശ്രമിക്കുവാനായില്ല. തന്റെ വാസസ്ഥലമായ ഗുഹയിൽ തന്നോടൊപ്പം പാർക്കുന്നത് ഒരു പറ്റം കുറ്റവാളികളാണ്. കുപ്രസിദ്ധമായ മരുദ്വീപായ ഏജി യാനിലെ പേflാസിലേക്ക്, ഇവരൊക്കെ നാടുകടത്തപ്പെട്ടത് കൊടിയ കുറ്റ ത്തിനുള്ള ശിക്ഷ എന്ന നിലയിലാണ്. എന്നാൽ വൃദ്ധനായ ഈ മനുഷ്യന്റെ ഏക കുറ്റം യേശുവിലൂടെ തനിക്കു ലഭിച്ച പുതുജീവനെക്കുറിച്ചു താൻ കണ്ടുമുട്ടിയ എല്ലാവരോടും പങ്കുവെച്ചു എന്നതുമാത്രം. ഈ അപരാധത്തി നാണ് റോമൻ ച്രകവർത്തിയായ ഡൊമീഷ്യൻ യോഹന്നാനെ പട്ടിണി കൊണ്ടു മരിക്കുവാൻ പേflാസിലേക്ക് നാടുകടത്തിയത്.

എന്നാൽ ദൈവത്തിന് വ്യത്യസ്തമായ മറ്റു പദ്ധതികൾ ഉണ്ടായിരു ന്നു. പ്രവാസത്തിന്റെ ഏകാന്തതയിൽ ഭാവികാല സംഭവങ്ങളുടെ വിശദാം ശങ്ങൾ യോഹന്നാന് ലഭിക്കേണ്ടതുണ്ടായിരുന്നു. ഭാവികാലത്തിന്റെ രഹ സ്യങ്ങളുടെ മറനീക്കുവാനുള്ള നിയോഗം തന്റെ പ്രിയ ശിഷ്യനായ യോഹ ന്നാനാണ് ലഭിച്ചത്.

ഈ പുസ്തകം മുദ്രയിടരുതെന്നു യോഹന്നാനോട് കല്പിക്കുകയും (വെളി.22:10), ഇതു വായിക്കുന്നവർക്കു പ്രത്യേക അനുഗ്രഹം വാഗ്ദത്തം ചെയ്യപ്പെടുകയുമുണ്ടായി (1:3). തന്മൂലം ഈ പുസ്തകം വായനക്കാരന് വിജ്ഞാന്രപദവും സഹായകരവുമാണെന്നത് നിസ്തർക്കമാണ്. ഈ പ്രവ ചനപുസ്തകം രേഖപ്പെടുത്തിയത് ഭാവികാല സംബന്ധമായ കാര്യങ്ങൾ നിഗൂഡമാക്കുവാനല്ല, സുവ്യക്തമാക്കുവാനാണ്.

ഈ പുസ്തത്തിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങൾ അവ നട ക്കുന്ന യഥാർത്ഥ സമയം സമീപിക്കുമ്പോൾ, ആനുകാലിക സംഭവങ്ങൾ ഈ പുസ്തകത്തിന്റെ അർത്ഥം വെളിപ്പെടുത്തുന്ന വിധത്തിലാണ് ഇത് എഴു തിയിട്ടുള്ളത് എന്നാണ് C.I. സ്കോഫീൽഡ് അഭിപ്രായപ്പെട്ടത്. ചില നൂറ്റാ ണ്ടുകൾക്ക് മുമ്പുള്ള ആളുകൾ വെളിപ്പാടു പുസ്തകത്തിന് അത്ര വലിയ

പ്രാധാന്യമൊന്നും നല്കിയിരുന്നില്ലെന്നു അദ്ദേഹം സൂചിപ്പിക്കുകയുണ്ടാ യി. ആനുകാലിക ലോക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പഠിക്കുമ്പോ ൾ അർത്ഥം വ്യക്തമാകത്തക്കവിധമാണ് വെളിപാട് പുസ്തകം എഴുതപ്പെട്ടത്.

ദാനിയേൽ തനിക്കുണ്ടായ ചില ദർശനങ്ങളുടെ അർത്ഥം ഗ്രഹിക്കാ യ്കയാൽ ഭ്രമിച്ചുവെന്നു ദാനിയേൽ 12:8-ൽ പറയുന്നുണ്ട്. ദാനിയേൽ കണ്ട ദർശനങ്ങൾ പ്രാവചനിക സ്വഭാവുമുള്ളതാണെന്നും, അവയുടെ നിവൃത്തി യെക്കുറിച്ചു കാലാവസാനം വരെ ആർക്കും ഗ്രഹിക്കുവാനാവുകയില്ലെന്നും ദൂതൻ പറയുകയുണ്ടായി. ഈ യുഗത്തിന്റെ അവസാനം സമീപിക്കുമ്പോൾ, പ്രവചനത്തെക്കുറിച്ചുള്ള ജ്ഞാനം വ്യാപകമായി വർദ്ധിക്കുമെന്നും ദൂതൻ പറഞ്ഞു (ദാനി.12:8-10). യുഗാന്ത്യകാലത്ത് ബുദ്ധിമാന്മാർ ഇതൊക്കെ ഗ്രഹി ക്കുമെന്നു ദാനിയേൽ വ്യക്തമാക്കി. വേദപുസ്തക ഭാഷയിൽ ബുദ്ധിമാ ന്മാർ എന്നത് ദൈവവചനം പഠിക്കുന്നവരും പരിശുദ്ധാflാവിനാൽ പ്രകാ ശിക്കപ്പെട്ടു വചനത്തിന്റെ അർത്ഥം ഗ്രഹിക്കുന്നവരുമായ വ്യക്തികളാണ്. ലോകത്തിന്റെ ഭാവിയെന്തായിരിക്കണമെന്നു അറിയാനുള്ള ജിജ്ഞാസ മനു ഷ്യർക്കെല്ലാമുണ്ട്. ഈ ജിജ്ഞാസയെ ചൂഷണം ചെയ്ത വ്യാജ്രപവാച കർ അസംഖ്യമാണ്. ഊഹാപോഹങ്ങളുടെ ഉപജാപത്തിൽ വീഴാതെ സത്യ ത്തിലേക്ക് വരികയാണ് മനുഷ്യർക്കു നല്ലത്. ഈ ലക്ഷ്യമാണ് ഈ ഗ്രന്ഥ രചനയ്ക്ക് പ്രചോദനമായത്.

ींणा. ज्ञट्ठप ऋसि-र-‰िंछ्