Chapter 11 of 24

ഭൂമിയ്ക്കുമേലുള്ള കഷ്ടങ്ങൾ

6 min read · Pages 105–111 of the printed edition

(വെളിപാട് 9:1-21)

കാഹള ന്യായവിധികളെ രണ്ടായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് നാലും ഒടുവിലത്തേത് മൂന്നും. ആദ്യത്തെ നാലു കാഹളങ്ങൾ ഊതുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്നത് 8-ാം അദ്ധ്യായത്തി ലാണ്. 9, 11 അദ്ധ്യായങ്ങളിൽ കാണുന്ന അവസാനത്തെ മൂന്നു കാഹള ങ്ങൾ ഊതുമ്പോൾ സംഭവിക്കുന്ന വിപത്തുകൾ അങ്ങേയറ്റം ഭീകരവും ഭയാ നകവുമാകയാൽ അവയെ ആദ്യത്തെ നാലിൽ നിന്നു മാറ്റി നിർത്തിയിരി ക്കുന്നു.

ആദ്യത്തെ മൂന്നു കാഹള ന്യായവിധികൾ ഭൂമിയുടെ പരിസ്ഥിതിയെയും സന്തുലിതാവസ്ഥയെയും നശിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു, എന്നാൽ ഒടുവിലത്തെ മൂന്നു ന്യായവിധികൾ അതിനേക്കാൾ എത്രയോ മടങ്ങ് ദോഷ കരമായി അനുഭവപ്പെടുന്നതാണെന്ന് അത് സംഭവിക്കുന്നതു ശ്രദ്ധിച്ചാൽ മന ിലാകും. ഈ ന്യായവിധികളിലൂടെ മനുഷ്യൻ സ്വയം മാനസാന്തര പ്പെട്ട് രക്ഷയ്ക്കായി യേശുവിനെ സ്വീകരിക്കുവാൻ ദൈവം അവർക്ക് വീണ്ടും വീണ്ടും അവസരം നല്കുകയാണെന്നു മന ിലാക്കാം.

അഞ്ചാമത്തെ ദൂതൻ ഊതുന്നു (9:1-11)

അഞ്ചാമത്തെ ദൂതൻ കാഹളം ഊതുമ്പോൾ വരുന്ന കഷ്ടം നിമിത്തം ഭൂമിയും നരകവും തΩിലുള്ള അതിർവരമ്പുകൾ അലിഞ്ഞില്ലാതായിത്തീ രുന്നു. ഇവിടെ യോഹന്നാൻ ""ഒരു നക്ഷ്രതം ആകാശത്തു നിന്നു ഭൂമിയി ലേക്കു വീഴുന്നതായി കണ്ടു. യോഹന്നാൻ വീണുകിടക്കുന്ന ആ നക്ഷ ത്രത്തെ കണ്ടു. അതു വീണു കഴിഞ്ഞിരുന്നു. അതു സാത്താൻ തന്നേ ആയി രിക്കും. അവനു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു''. ക്രിസ്തു തന്നെ യാണ് അവന് ആ താക്കോൽ നല്കുന്നത് എന്നു മന ിലാക്കാം. കാരണം മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ അവന്റെ കൈവശമാണു ള്ളത് (വെളി. 1:19).

അഗാധകൂപം തുറന്നപ്പോൾ മുമ്പെങ്ങും സംഭവിക്കാത്ത അത്രയും ഭീക രമായ ഉപ്രദവത്തോടുകൂടിയ ന്യായവിധിയുണ്ടായി. വെളി. 9:3-ൽ കാണുന്ന

വെളിപാട് പുസ്തകം - വ്യാഖ്യാനം വെട്ടുക്കിളികൾ നരകത്തിലെ ഏറ്റവും ദുഷ്ടതയേറിയ ദുർഭൂതങ്ങളാൽ ആവ സിക്കപ്പെടുന്നവയാണെന്നു മന ിലാക്കാം. പാപം ചെയ്ത ദൂതന്മാർ ഈ കൂട്ടത്തിൽ പെട്ടവരായിരുന്നു. അവർ അത്രയധികം ദൂഷ്ടന്മാരും, ഭീകരരൂ പികളും, ക്രൂരതയേറിയവരും, വഞ്ചകന്മാരും, ചതിയന്മാരും ആകയാൽ നോഹയുടെ കാലം മുതൽ അവരെ ദൈവം ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു (2 പത്രോ. 2:4-5, യൂദ. 6). ഇവിടെ കാണുന്ന വെട്ടുക്കിളിയുടെ രാജാവ് സാത്താന്റെ അത്രയും തന്നേ ശക്തിയും അധി കാരവുമുള്ള ഒരു ദുർഭൂതമാണെന്നു കാണുന്നു. വെളിപ്പാട് 9:11-ൽ അവന്റെ പേര് അബദ്ദോൻ എന്നും അപ്പൊല്ലുവോൻ എന്നും ആണെന്നു പറഞ്ഞിരി ക്കുന്നു. അതിന്റെ അർത്ഥം "നാശകൻ' എന്നാണ്.

ഈ ദുർഭൂതങ്ങളെ തുറന്നു വിടുവാൻ ദൈവം അനുവദിക്കുന്നത്, മനു ഷ്യർ തങ്ങളുടെ അവിശ്വാസത്തിനും ദുഷ്പ്രവൃത്തികൾക്കുമെതിരെ ഉയർന്നു എന്ന ദൈവത്തിന്റെ ന്യായവിധികളെ മന ിലാക്കുവാൻ പരാജ യപ്പെട്ടുപോയതുകൊണ്ടാണ്. ദൈവത്തോട് നിലവിളിച്ചു രക്ഷ്രപാപിക്കുവാൻ അവർ മന ു വെച്ചില്ല.

ഈ അദ്ധ്യായത്തിൽ കാണുന്ന വെട്ടുക്കിളി ഇതുവരെയും മനുഷ്യർ കണ്ടിട്ടുള്ള വെട്ടുക്കിളികളെപ്പോലെ ഉള്ളവയല്ല. ഇവയ്ക്കു അവയുടെ വാലിൽ തേളിനുള്ളതുപോലെയുള്ള വിഷമുള്ളുണ്ട്. അതുകൊണ്ട് അവ അഞ്ചുമാസം മനുഷ്യരെ ദണ്ഡിപ്പിക്കും. അതിന്റെ വേദന മരണതുല്യ മായിരിക്കുന്നതിനാൽ മനുഷ്യർ അതു സഹിക്കാനാകാതെ മരിപ്പാൻ കൊതി ക്കും. ഈ വെട്ടുക്കിളികൾക്ക് മനുഷ്യരെ ദണ്ഢിപ്പിപ്പാനല്ലാതെ ആരെയും കൊല്ലുവാൻ അധികാരമില്ല. വിശുദ്ധന്മാരെ ഉപ്രദവിക്കുവാനും അവർക്കു സാധ്യമല്ല, കാരണം അവർക്കു തങ്ങളുടെ നെറ്റിമേൽ ദൈവത്തിന്റെ സംര ക്ഷണത്തിന്റെ മുദ്രയുണ്ട്.

ആറാമത്തെ കാഹളം (9:12-19)

13-ാം വാക്യം ആരംഭിക്കുന്നത് രണ്ടാമത്തെ കഷ്ടത്തെക്കുറിച്ചു പറ ഞ്ഞുകൊണ്ടാണ്. ആറാമത്തെ കാഹളം ഊതുമ്പോഴാണ് ഇതു സംഭവി ക്കുന്നത്. അതു വളരെ ഭയാനകമായ ഒരു ന്യാവിധിയാണ്. മനുഷ്യരിൽ ശേഷിച്ചിരിക്കുന്നവരിൽ മൂന്നിലൊന്നിനെ നശിപ്പിക്കുവാൻ പാപം ചെയ്ത ദൂതന്മാരിൽ ഏറ്റവും ദുഷ്ടതയേറിയവരും ശക്തന്മാരുമായ നാലു ദൂതന്മാരെ അഴിച്ചു വിടുന്നു. വെളിപ്പാട് 6:8-ൽ പറഞ്ഞിരിക്കുന്ന ന്യാവിധി നടന്നപ്പോൾ ലോകജനസംഖ്യയിൽ നാലിലൊന്നു കൊല്ലപ്പെട്ടിരുന്നു എന്ന കാര്യം ഒാർക്കുക.

നദികളിലെയും നീരുറവുകളിലെയും ശുദ്ധജലം കൈപ്പായിത്തീർന്ന തിനാൽ അന്നു ശേഷിച്ച മനുഷ്യരിൽ പലരും മരിച്ചുപോയിരുന്നു (8:10-11). പിന്നെയും ശേഷിച്ചവരിൽ 33 ശതമാനം പേർക്കു രണ്ടാമത്തെ കഷ്ടം സംഭ വിച്ചപ്പോൾ ജീവഹാനി നേരിട്ടു.

വെളിപാട് പുസ്തകം - വ്യാഖ്യാനം

യൂഫ്രാത്തോസ് നദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരുടെ കാര്യം പ്രത്യേകം അതിശക്തരായ ദൂതന്മാരായി പ്രവർത്തിച്ചിരുന്നതിനാൽ ദൈവം അവരെ ബന്ധനത്തിലാക്കി. യൂഫ്രാത്തോസ് നദീതീരത്തായിരുന്നു അവരെ ബന്ധിച്ചിരുന്നത് എന്ന കാര്യം പ്രത്യേകം പ്രാധാന്യമർഹിക്കുന്നു.

ഈ യൂഫ്രാത്തോസ് പ്രദേശത്തുവെച്ചു തന്നേയാണ് മനുഷ്യൻ ആദ്യ മായി പാപം ചെയ്തത്. ഏദൻതോട്ടം അവിടെയായിരുന്നു. ഈ പ്രദേശത്തു വെച്ചുതന്നെയാണ് മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ കൊലപാതകവും ദൈവത്തിനു വിരോധമായ ആദ്യത്തെ വലിയ സംഘടിത മത്സരവും അര ങ്ങേറിയത്. അതിനടുത്തുള്ള ബാബിലോണിലാണ് ആദ്യത്തെ ലോക ഭര ണാധികാരി തന്റെ രാജ്യം സ്ഥാപിച്ചത്. യൂഫ്രാത്തോസ് പ്രദേശം തീർച്ച യായും മനുഷ്യ ചരിത്രത്തിലെ പല പ്രധാന സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുകയുണ്ടായി.

റോമാക്കാരും, ഗ്രീക്കുകാരും ബാബിലോന്യരും ഒരുപോലെ കണക്കാ ക്കിയിരുന്നത് യൂഫ്രാത്തോസ് നദി പൗരസ്ത്യദേശത്തെയും പാശ്ചാത്യ ദേശ ത്തേയും തΩിൽ വേർതിരിക്കുന്ന അതിരാണെന്നാണ്. "റഡ്യാർഡ് ക്ലിപ്ളിംഗ്' അതിനെ ചുരുങ്ങിയ വാക്കുകളിൽ സംക്ഷേപിച്ചു വിവരിച്ചിട്ടുണ്ട്; ""കിഴക്കു കിഴക്കും, പടിഞ്ഞാറ് പടിഞ്ഞാറുമാണ്, ഇവ രണ്ടും തΩിൽ ഒരി ക്കലും ഒരുമിച്ചു ചേരുകയില്ല. എന്നാൽ മഹോപ്രദവകാലത്ത് അവർ തΩിൽ ചേരുവാൻ പോകുകയാണ്''. വെളിപാട് 9:14-15-ൽ കാണുന്ന നാലു ദൂത ന്മാർ യൂഫ്രാത്തോസ് നദിക്കു കിഴക്കു ഭാഗത്തുള്ള 200 ദശലക്ഷം സൈനി കരെ യുദ്ധം ചെയ്യുന്നതിനായി ഒരുക്കി നിർത്തും. ഇതിനെക്കുറിച്ചു വെളി പ്പാട് 16-ൽ കൂടുതലായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ 200 ദശലക്ഷം സൈനി കരിൽ ഭൂരിഭാഗം പേരും മഞ്ഞ വർണ്ണക്കാരായ (ഗന്ധകവർണ്ണം) ചൈന യുടെ പട്ടാളക്കാരായിരിക്കും, അവരുടെ കൂടെ മറ്റു പൗരസ്ത്യ സഖ്യ രാജ്യ ങ്ങളിലെ സൈനികരും ചേരും.

മഞ്ഞപ്പടയിൽ നിന്നുള്ള വിപത്ത് (വെളി 9:20, 21)

ഈ രണ്ടു വാക്യങ്ങൾ, ബൈബിൾ വാക്യങ്ങളിൽ ഏറ്റവും അവിശ്വസ നീയത ഉളവാക്കുന്ന വാക്യങ്ങളാണ്. മുകളിൽ പറഞ്ഞ സകല അമാനു ഷിക സംഭവങ്ങളുണ്ടായിട്ടും മനുഷ്യർ മാനസാന്തരപ്പെട്ടു ക്രിസ്തുവിങ്ക ലേക്കു തിരിയുവാൻ മന ില്ലാത്തവരായിരിക്കും എന്നു പറഞ്ഞാൽ അത് അവിശ്വസനീയമായി തോന്നാം. ഈ രണ്ടു വാക്യങ്ങൾ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തിയിരിക്കുന്നു. മനുഷ്യർ പിന്നെയും ദുർഭൂതങ്ങളെയും ബിംബങ്ങളെയും ആരാധിക്കുവാൻ തക്കവണ്ണം കഠിനപ്പെട്ടുപോകും.

വലിയ നാലുകൾ

വെളിപാട് 9:21 മഹാപീഡനകാലത്തിലെ പ്രധാന 4 പാപങ്ങളെക്കുറിച്ച് പറ യുന്നു. വർത്തമാന ലോകത്തിന്റെ പുതിയ പ്രവണതയുടെ വെളിച്ചത്തിൽ

വെളിപാട് പുസ്തകം - വ്യാഖ്യാനം ഈ പ്രത്യേക പാപങ്ങൾ വളരെ പ്രധാന്യമർഹിക്കുന്നു. ഇവിടെ പറഞ്ഞിരി ക്കുന്ന 4 പ്രധാന പാപങ്ങൾ ആണ് ഈ കാലഘട്ടത്തിലെ നിയമ നിർΩാണ വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ 4 പ്രശ്നങ്ങൾ.

ഈ പ്രത്യേക പാപങ്ങളിൽ ഒന്നാമത്തേത് കൊലപാതകമാണ്. ഒരു നൂറ്റാണ്ടിന് മുൻപ് ഇന്നത്തെ കുറ്റകൃത്യങ്ങളുടെ വർദ്ധനയിൽ അമേരിക്ക വിലപിച്ചപ്പോൾ അപ്പൊക്കലിപ്സിസ് എന്ന പുസ്തകത്തിന്റെ എഴുത്തുകാ രൻ ജോസഫ് സീസ് വെളിപ്പാട് 9:21-ന്റെ അടിസ്ഥാനത്തിൽ മഹോപ്രദവ കാലത്ത് കൊലപാതകം മുതലായ കുറ്റകൃത്യങ്ങൾ ഒരു വ്യക്തിയിൽ ക്രേന്ദീ കരിക്കാതെ, സമൂഹത്തിൽ ക്രേന്ദീകരിക്കുന്നതുകൊണ്ട് അതിനുള്ള വധ ശിക്ഷാനടപടികൾ വളരെ കുറയും എന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. പാശ്ചാ ത്യനാടുകളുടെ നിയ്രന്തണം യുദ്ധവിരുദ്ധസമൂഹം ഏറ്റെടുത്തു കഴി ഞ്ഞിരിക്കുന്നു.

ഒരിക്കൽ ഒരു സന്യാസിയുടെ താടിയിൽ കയറിക്കൂടിയ കട്ടുറുമ്പിനെ ഉപ്രദവിക്കേണ്ട എന്ന് വിചാരിച്ചു. തന്റെ താടിയിലുള്ള ആ ഒരു ഉറുമ്പിനെ സന്യാസി അതിന്റെ കൂട്ടിൽ ഇറക്കിവിടുവാൻ തന്റെ താടി കട്ടുറുമ്പിന്റെ കൂട്ടിനോട് ചേർത്തുവെച്ചു. എന്നാൽ താൻ പ്രതീക്ഷിച്ചതിനു വിപരീതമാണ് സംഭവിച്ചത്. നൂറുകണക്കിന് എറുമ്പുകൾ അദ്ദേഹത്തിന്റെ താടിയിൽ കയറി അദ്ദേഹത്തെ കടിച്ചു.

ആധുനിക ലോകത്തിലെ ഉദാരമതികൾ ഒരു ഉട്ടോപ്യൻ (അപ്രായോ ഗികം) മനോനിലയിൽ ജീവിക്കുന്നതിനാൽ അവർക്ക് പ്രായോഗിക ജ്ഞാനം നഷ്ടമായിരിക്കുന്നു. ഇടതുപക്ഷ ചിന്താഗതികളാൽ പടിഞ്ഞാറൻ യൂറോപ്പ് ഇസ്ലാമിക ഭീകര വാദത്തിന്റെ പിടിയിൽ അമർന്നിരിക്കുന്നു.

വ്യക്തിപരമായ ഉത്തരവാദിത്വങ്ങളുടെ തകർച്ച

ആധുനിക അമേരിക്കൻ സമൂഹത്തിന്റെ ഉത്തരവാദിത്വ മനോഭാവം നശി പ്പിക്കുവാൻ ഫ്രോയിഡിയൻ ചിന്തകൾ വഴിയൊരുക്കി. കുറ്റവാളികളുടെ കുറ്റ കൃത്യങ്ങൾ സമൂഹത്തിന്റെ പ്രവർത്തനം നിമിത്തമാണെന്ന ഫ്രോയിഡിയൻ ന്യായീകരണം നീതിന്യായവ്യവസ്ഥയുടെ പല്ല് പറിക്കുകയാണ് ചെയ്ത ത്. ഒരുവൻ ചെയ്യുന്ന കുറ്റത്തിന് അവൻ മാത്രമല്ല കാരണം. ഇവർ വിവരി ക്കുന്നത്; ഇവരുടെ പ്രശ്നങ്ങൾ ഇവരെമാത്രം ക്രേന്ദീകരിച്ചതല്ല മറിച്ച് മറ്റു വ്യക്തികളെക്കൂടെ ക്രേന്ദീകരിച്ചതാണ്. ഇവരുടെ സ്വഭാവ വൈകൃതത്തിന്റെ ഉത്തരവാദിത്തം ഇവരുടെ വ്യക്തിപരമായ ഉത്തരവാദിത്തങ്ങളെ നിറവേറ്റാ ത്തതു മുഖേനയെന്നത് മറന്ന്, അവർ സമൂഹത്തെ കുറ്റപ്പെടുത്തുന്നു.

എല്ലാവരുടെയും ഉത്തരവാദിത്വങ്ങൾ, യാതൊരുത്തന്റെയും ഉത്തര വാദിത്വങ്ങളല്ലെങ്കിൽ സമൂഹത്തെ പഴിചാരുക എളുപ്പമാണ്. ഇതാണ് മനഃ ശാസ്ത്രത്തിന്റെ സമത്വം അല്ലെങ്കിൽ സമത്വത്തിന്റെ മനഃശാസ്ത്രം. ചിലർ സഭകളെ പഴിചാരുന്നു, അല്ലെങ്കിൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെ.

വെളിപാട് പുസ്തകം - വ്യാഖ്യാനം

ഫ്രോയിഡിന്റെ മനഃശാസ്ത്രം, ഒരു രോഗിയുടെ സ്വഭാവ വൈകല്യങ്ങൾ പുരാവസ്തു പഠനത്തിലൂടെ ഭൂതകാലത്തിലെ ചിലരിൽ അടിച്ചേല്പിക്കു ന്നു. ഇതിൽ അടിസ്ഥാനപരമായ ആശയം എന്നത് ഒരുവനെ മറ്റ് വ്യക്തി കൾ എപ്രകാരം തെറ്റിലേക്കു നയിച്ചു എന്നതാണ്.

  1. മുതിർന്നവരുടെ പരാജയം (മർക്കൊസ് 7:20)

മനുഷ്യന്റെ പാപ സ്വഭാവവും ക്രിസ്തുവിലൂടെ ദൈവം അതിനു ക്രമീക രിച്ചിരിക്കുന്ന പോംവഴിയായ പുതുജീവിതത്തെക്കുറിച്ചു നΩുടെ ചെറുപ്പ ക്കാരെയും കുട്ടികളെയും പഠിപ്പിക്കുന്നതിൽ മാതാപിതാക്കളും, സഭകളും ഇന്ന് പരാജയപ്പെട്ടിരിക്കുന്നു. വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും കുടും ബ തകർച്ചയ്ക്കും ഒരു പ്രധാന കാരണം പിതാക്കന്മാരുടെ ഉത്തരവാദിത്ത രഹിതമായ ജീവിതമാണ്. ഭവനത്തിൽ അച്ചടക്കമില്ലാതെ വളരുന്ന ഒരു കുട്ടി നശീകരണ മനോഭാവത്തോടും, തന്റെ പ്രതിഷേധങ്ങൾ സമൂഹത്തോട് തീർക്കുന്നവനായും ദുർസ്വഭാവിയായും വളരുന്നു.

  1. മഹോപ്രദവകാലത്തെ മറ്റൊരു പ്രധാന പാപം ദുർമ്രന്തവാദത്തോടു ബന്ധ പ്പെട്ട ലഹരി മരുന്നുകളുടെ ഉപയോഗമാണ്. വെളിപ്പാട് 9:21ലെ ""ക്ഷുദ്രം'' എന്ന വാക്ക് "ഫാർമസി' എന്ന് അർത്ഥമുള്ള "ഫാർമാക്കിയ' എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ്. ഇത് ക്ഷുദ്ര്രപയോഗത്തിൽ മയക്കുമരുന്നുകളുടെ ഉപ യോഗത്തെ കാണിക്കുന്നു.

നΩുടെ ഈ കാലത്ത് അനേകം റോക് ഗായകരും നർത്തകരും ഇത്ത രത്തിലുള്ള മയക്കുമരുന്നുകൾക്ക് അടിമകളാണ്. ഇത് പ്രളയം പോലെ നΩുടെ രാജ്യത്തെ ബാധിച്ചിരിക്കുന്നു. 1970 കളിൽ എൽ.എസ്.ഡി. എന്ന മയക്കുമരുന്നിന്റെ ഉപയോഗത്തിൽ കുറവു വന്നു എങ്കിലും 1980 കളിൽ ഇതിന്റെ ഉപയോഗവും, ഹെറോയിന്റെ ഉപയോഗവും ക്രമാധീതമായി വർദ്ധി ച്ചു.

ഈ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ചെറുപ്പക്കാരെ, സാത്താന്യ ആരാധനയിലേക്കും നയിക്കുന്നു. സാത്താന്യ ആരാധനയുടെ പ്രബലമായ ചൂണ്ട സംഗീതമാണ്. സംഗീതത്തിലൂടെ എല്ലാവിധമായ സന്ദേശങ്ങളും കുട്ടി കൾക്ക് ലഭിക്കുന്നു. മനുഷ്യമന ുകളിൽ ഭൂതങ്ങൾക്കും മയക്കുമരുന്നു കൾക്കും വലിയ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ഇവ ഒരു മനു ഷ്യനെ പൂർണ്ണമായി സ്വാധീനിച്ച് അവന്റെ വ്യക്തിത്വത്തെ മാറ്റി കൊടുംക്രൂര തകൾ ചെയ്യുവാനും മോഷ്ടിക്കുവാനും, പ്രത്യേക ഉദ്ദേശത്തിനായി മൃഗയാ ഗങ്ങൾ നടത്തുന്നതിനും കൊലപാതകത്തിനും പ്രേരിപ്പിക്കുന്നു.

  1. മഹോപ്രദവകാലത്തെ മറ്റൊരു പ്രധാന പാപം അനിയ്രന്തിതമായ അധാർΩികതയാണ്. ദുർന്നടപ്പ് എന്നതിന് Porneia (പൊർനിയ) എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിരിക്കുന്നു. ഇത് ദൈവവചനം അനുശാസിച്ചിരി

ക്കുന്ന വൈവാഹിക ബന്ധത്തിനു വെളിയിൽ സ്ത്രീ പുരുഷന്മാർ തΩി

വെളിപാട് പുസ്തകം - വ്യാഖ്യാനം ലുള്ള ലൈംഗിക ബന്ധങ്ങളെ കുറിക്കുന്നു. ആ കാലത്ത് വിവാഹ ഉടമ്പടി ഉണ്ടായിരിക്കുകയില്ല, കുടുംബ ബന്ധങ്ങൾ പൂർണ്ണമായും തകരും.

വേദപുസ്തകപരമായ ധാർΩികത സമ്പൂർണ്ണമായി എല്ലാ സമൂഹങ്ങ ളിലും തകർന്നുകൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണ് നാം ഇന്ന് ജീവി ക്കുന്നത്. അരാജകത്വം തകർത്താടുകയാണ്. ഈ ലോകം സോദോം ഗോമ റയുടെ പാപ പ്രവർത്തികളിൽ ഉന്നതശീർഷത്തിൽ നിൽക്കുന്നു. നിർഭാഗ്യ മെന്നു പറയട്ടെ അവർക്കു ലഭിച്ച അതേ ശിക്ഷ ലോകത്തിനും വരാൻ പോകു ന്നു.

  1. കുറ്റകൃത്യങ്ങളുടെ വർദ്ധന - മഹോപ്രദവകാലത്തിന്റെ നാലാമത്തെ പ്രത്യേകത സകലവിധ മോഷണവും കൊള്ളയും പിടിച്ചുപറിയും വർദ്ധിക്കും എന്നതാണ്. ഒരു സമൂഹത്തിലെ കുടുംബം തകരുമ്പോൾ ആ സമൂഹം മുഴുവനും തകരുന്നു. നΩുടെ സമൂഹത്തിലെ അനേക വ്യക്തി കളും ജീവിതത്തിൽ ലക്ഷ്യമോ നിയ്രന്തണമോ ഇല്ലാതെ ജീവിതസാഗര ത്തിൽ മുങ്ങിത്താഴുന്നു. അവർക്ക് ഒരു ധാർΩിക കാഴ്ചപ്പാടും ഇല്ല. 2008,2009 കാലഘട്ടത്തിൽ മോഷണത്തിന് പുതിയ മാനങ്ങൾ കൈവന്നിരിക്കുന്നു.

വാൾ സ്ട്രീറ്റിന്റെ പ്രമാണിമാരായിരുന്ന എ.െഎ.ജി, ഫ്രഡിവാക്ക്, ഫാന്നി മേ, ലീമാൻ ബ്രദേഴ്സ്, ബീയർ സ്റ്റേൻസ്, വക്കോവിയ ബാൻ ഒാപ്പറേഷൻ, വാഷിംഗ്ടൺ മ്യൂച്ചൽസിറ്റി ഗ്രൂപ്പ്, മെറിൽ ലിൻച്, ബാങ്ക് ഒാഫ് അമേരിക്ക മുതലായവയെല്ലാം നΩുടെ കണ്ണുകൾക്കുമുന്നിൽ തകർന്നുപോയി. ബർനീ മെഡോഫിന്റെ അറുപതിനായിരം കോടിയുടെ പോൻസി സ്കീമിലും അത്യാ ഗ്രഹത്തിന്റെ പങ്ക് കാണാം. ആധുനിക ലോകത്തിലെ കോർപ്പറേറ്റുകൾ അത്യാഗ്രഹികളായ കള്ളന്മാരാണ്. അവർ വലിയ ഒരു വിറ്റുവരവിലൂടെ ആദായം സ്വരൂപിക്കുന്ന സൂത്രം ഉപയോഗിക്കുന്നു. സാമ്പത്തിക സ്ഥാപന ങ്ങളിൽ പ്രവേശിക്കുന്ന ഏവരെയും ഉപഭോക്താക്കളാക്കുവാൻ ജോലിക്കാരെ ഇവർ നിർബന്ധിക്കുന്നു. കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർക്കു പലർക്കും നല്ല കുടുംബജീവിതം ഇല്ല. അവർ കമ്പനികളെ വേളി കഴിച്ചിരിക്കുന്നു.

വെളിപാട് പുസ്തകം - വ്യാഖ്യാനം