Chapter 6 of 24

സഭ സ്വർഗ്ഗത്തിൽ

8 min read · Pages 54–63 of the printed edition

(വെളിപാട് 4:1-11)

തുറന്ന സ്വർഗ്ഗത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് നാലാം അധ്യായം. വെളി പാടു പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളിൽ മൂന്നു വാതിലുകളെപ്പറ്റി പറഞ്ഞിരിക്കുന്നു. 1) അവസരമാകുന്ന വാതിൽ (3:8); 2) മനുഷ്യഹൃദയമാ കുന്ന വാതിൽ (3:20); 3) വെളിപാടാകുന്ന വാതിൽ (4:1).

സ്വർഗ്ഗം തുറക്കപ്പെട്ടതിന്റെ ഉദ്ദേശ്യങ്ങൾ: 1) ദർശനങ്ങൾക്കുവേണ്ടി സ്വർഗ്ഗം തുറന്നു (യെഹ.1:1); 2) ആflാവ് ഇറങ്ങിവരുന്നതിനായി വാതിൽ തുറന്നു (മർക്കൊ. 1:10): 3) ക്രിസ്തുവിന്റെ മഹത്വം വെളിപ്പെടുത്തുന്നതി നായി വാതിൽ തുറന്നു (യോഹ.1:51).

സ്വർഗ്ഗത്തിലെ തുറന്ന വാതിൽ (വാ.1)

വേഗത്തിൽ സംഭവിപ്പാനുള്ള കാര്യങ്ങൾ മന ിലാക്കുന്നതിന് യോഹ ന്നാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനായിട്ടാണ് വാതിൽ തുറക്കപ്പെട്ടത്. കാഹളനാദമാണ് ഭൂമിയിൽ നിന്നും സ്വർഗ്ഗത്തിലേക്ക് യോഹന്നാനെ വിളി ച്ചത്. പ്രവചനത്തിന്റെ ഉറവിടം സ്വർഗ്ഗമാണ്. അതുകൊണ്ട് ദർശനം മുഴു വൻ ലഭിക്കുവാൻ യോഹന്നാൻ സ്വർഗ്ഗത്തിലേക്ക് പോകേണ്ടതുണ്ട്.

"അനന്തരം' എന്നത് ക്രമാനുഗതമായ മുഴവൻ സംഭവങ്ങൾക്കും ശേഷം എന്നല്ല, സഭകളെക്കുറിച്ചുള്ള സന്ദേശങ്ങൾക്കുശേഷം യോഹന്നാൻ കണ്ടത് എന്നാണ്. ബൈബിളിൽ ക്രമാനുഗതമായി എല്ലാ സംഭവങ്ങളും ഒരിക്കലും വ്യക്തമാക്കിയിട്ടില്ല.

തുറന്ന വാതിലിലൂടെ യോഹന്നാൻ സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചപ്പോൾ ആflവിവശതയിൽ ആയിരുന്നു (വാ.2). "ഇവിടെ കയറിവരിക' എന്ന ദൈവീക ശബ്ദമാണ് അവനെ സ്വർഗ്ഗത്തിലേക്ക് ആനയിച്ചത്. യഥാർത്ഥ ത്തിൽ പേflാസ് ദ്വീപിൽ ആയിരിക്കുമ്പോൾത്തന്നെ, ദൈവസന്നിധിയിൽ ആയിരിക്കുന്ന അനുഭവം യോഹന്നാന് ഉണ്ടാകുകയായിരുന്നു. മനുഷ്യപു ത്രനായ ക്രിസ്തുവിനെക്കുറിച്ചുള്ള ദർശനങ്ങൾ നേരത്തെ യോഹന്നാൻ കണ്ടതും ആflവിവശതയിലായിരുന്നുവല്ലോ (1:10). ഇപ്പോൾ മേലാൽ സംഭ

വെളിപാട് പുസ്തകം - വ്യാഖ്യാനം

വിപ്പാനുള്ള കാര്യങ്ങൾ യോഹന്നാനെ കാണിക്കുന്നതിനായി അവൻ സ്വർഗ്ഗ ത്തിലേക്ക് എടുക്കപ്പെട്ടു. ഭൂമിയിൽ ചില പ്രവാചകന്മാർക്ക് സ്വർഗ്ഗത്തിന്റെ ചില ദർശനങ്ങൾ മുമ്പു നൽകിയിട്ടുണ്ട്. ഇപ്പോൾ യോഹന്നാന് അതേ സ്വർഗ്ഗ ത്തിൽവച്ചു ദർശനങ്ങൾ നല്കുകയാണ്. ആflാവ് മാനുഷിക പാത്രത്തെ ഒരിക്കൽകൂടി സമ്പൂർണ്ണമായി ഉപയോഗിക്കുകയാണ്. അസാധാരണമായ ഒരു സ്വർഗ്ഗീയ അനുഭവത്തിലേക്ക് വെറും മനുഷ്യനായ യോഹന്നാൻ ഉയർത്തപ്പെടുകയാണ്. ആflാവ് അവനെ നിയ്രന്തിക്കുകയാണ്.

സ്വർഗ്ഗത്തിലെ സിംഹാസനം (വാ.2)

ദൈവത്തിന്റെ സിംഹാസനം ഒരു പഴയനിയമ ചിത്രമാണ് (1 രാജ. 19:22; സങ്കീ. 47:8; യെശ.6:1). വെളിപ്പാട് പുസ്തകത്തിൽ 2,8,9 അധ്യായങ്ങളൊഴിച്ച് മറ്റെല്ലാ അധ്യായങ്ങളിലും ദൈവത്തിന്റെ സിംഹാസനത്തെക്കുറിച്ച് പറഞ്ഞി ട്ടുണ്ട്. ദൈവത്തിന്റെ സാർ∆ത്രിക അധികാരത്തിന്റെയും രാജകീയ പ്രഭാവ ത്തിന്റെയും അടയാളമാണിത്. സിംഹാസനത്തിൽ ഇരിക്കുന്നവനെക്കുറിച്ച് പറഞ്ഞിട്ടില്ല. പക്ഷെ, വിശദമായി വിവരിച്ചിട്ടുണ്ട്. അവൻ സൂര്യകാന്ത ത്തോടും പflരാഗത്തോടും സദൃശനാണ്. ദൈവത്തിന്റെ മഹത്ത്വത്തി ന്റെയും പ്രതാപത്തിന്റെയും പ്രദർശനമാണത്. ദൈവത്തിന്റെ മഹത്ത്വ പൂർണ്ണത ഏറ്റവും ഉന്നതമായ സൃഷ്ടികളിലൂടെ പോലും വെളിപ്പെടുത്തുക അസാധ്യമാണ്. ""അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനു ഷ്യർ ആരും കാണാത്തവനും, കാ◊ാൻകഴിയാത്തവനുമാണ് ദൈവം'' (1 തിമൊ. 6:16). എന്നാൽ സൃഷ്ടികൾക്കു വെളിപ്പെട്ടതാണ് ഇവിടെ പ്രതി പാദിച്ചിട്ടുള്ളത്. പഴയനിയമ മഹാപുരോഹിതൻ അണിഞ്ഞിരുന്ന വിലകൂ ടിയ കല്ലുകളിൽ രണ്ടെണ്ണമാണ് സൂര്യകാന്തവും പflരാഗവും (പുറ.28:17 -20). സോർ രാജാവിന്റെ മഹത്ത്വത്തെക്കുറിച്ച് വിവരിക്കുമ്പോഴും ഇവയെ ക്കുറിച്ചു പറഞ്ഞിട്ടുണ്ട് (യെഹ.28:13). പുതിയ യെരൂശലേമിന്റെ വർണ്ണന യിലും സൂര്യകാന്തവും പത്മരാഗവും നാം കാണുന്നുണ്ട് (വെളി. 21:19-20). സോർ രാജാവ് മൂന്നു രത്നങ്ങൾ നിരത്തിവച്ചിരുന്നു (യെഹ.28:13).

സൂര്യകാന്തം ദൈവത്തിന്റെ വിശുദ്ധിയേയും പflരാഗം അവന്റെ വീണ്ടെടുപ്പുവേലയേയും കാണിക്കുന്നുവെന്നു കരുതുന്നു. പഴയനിയമത്തിൽ ഈ രത്നങ്ങൾക്കു യിസ്രായേൽ ഗോത്രങ്ങളോട് ബന്ധവുമുണ്ട്. പുരോ ഹിതന്മാർ ധരിക്കുന്ന ഒാരോ കല്ലുകളും ഒാരോ ഗോത്രത്തെയായിരുന്നു കാണിച്ചിരുന്നത് (പുറ. 28:16-21 കാണുക).

സിംഹാസനത്തിൽ ഇരിക്കുന്നവർ

പിതാവിനോടുകൂടെ സിംഹാസനത്തിൽ പുത്രനും ഇരിക്കുന്നുവെന്നു യേശുക്രിസ്തുതന്നെ വെളിപ്പെടുത്തിയിരിക്കുന്നു (വെളി.3:21). നാലാം അധ്യാ യത്തിൽ ക്രിസ്തുവിനെ നാം സിംഹാസനത്തിൽ കാണുന്നു; അഞ്ചാം അധ്യായത്തിൽ പിതാവിനെയും. എല്ലാ കാലഘട്ടങ്ങളിലുമുള്ള സഭയുടെ പരാജയം പരിഗണിക്കുമ്പോൾ ക്രിസ്തുവിന് സഭയെക്കുറിച്ചുള്ള പദ്ധതി

വെളിപാട് പുസ്തകം - വ്യാഖ്യാനം അവൻ ഉപേക്ഷിക്കുമെന്നായിരിക്കും നാം ചിന്തിക്കുക. എന്നാൽ ഇതിനു വിരുദ്ധമായി, സഭയുടെ കാന്തനായ ക്രിസ്തു, ഈ കാലഘട്ടങ്ങളിലൊ ക്കെയും തന്റെ കാന്തയ്ക്കു സ്വർഗ്ഗത്തിൽ സ്ഥലം ഒരുക്കുകയാണ്. കാന്ത യുമായുള്ള സമാഗമനത്തിന്റെ സുദിനം കാലങ്ങൾ കഴിയുന്തോറും അടുത്തു വരുകയാണ്.

പഴയനിയമ വിശുദ്ധന്മാർ കർത്താവിനൊടൊത്തു നിത്യത ചെലവഴി ക്കുവാൻ മുമ്പോട്ടു നോക്കിയിരുന്നു. എന്നാൽ കർത്താവിനെ നേരിൽ കാണും മുമ്പ് തങ്ങൾ മരണത്തെ മുഖാമുഖം കാണുമെന്നു അവർക്ക് അറി യാമായിരുന്നു. യേശുക്രിസ്തു ഒരു ദിവസം ആകാശമേഘങ്ങളിൽ പ്രത്യ ക്ഷനായി മരണം കാണാതെ ബഹുസഹ്രസം വിശുദ്ധന്മാരെ തന്റെ അടു ക്കലേക്ക് ചെർക്കുമെന്നു പഴയനിയമഭക്തന്മാർക്ക് വെളിപ്പെട്ടില്ലായിരുന്നു. സഭയുടെ ഉത്പ്രാപണത്തെക്കുറിച്ചു പഴയനിയമത്തിൽ വെളിപ്പെടുത്തിയി ട്ടില്ല. അവർക്കു മരണനിഴൽ താഴ്വര ഉണ്ടായിരിക്കുകയില്ല. 2, 3 അധ്യായ ങ്ങളിൽ നാം കണ്ട സഭാചരിത്രത്തിലെ ഏഴു കാലഘട്ടങ്ങളിലെ വിശ്വാസ മൂഹം ക്രിസ്തുവിന്റെ വരവിനും സാക്ഷ്യം വഹിക്കുന്ന ഈ കൂട്ടത്തിൽപ്പെ ടുന്നവരാണ്. ദൈവത്തിനു വളരെ നിയതമായ ഒരു ഭാവിപദ്ധതി ഉണ്ട്. ക്രിസ്തുവിന്റെ പുനരാഗമനത്തിനു മുമ്പ് ദൈവത്തിന്റെ സ്നേഹവും പാപ ക്ഷമയും സ്വീകരിക്കുവാൻ അനേകർക്കു ദൈവം അവസരം നല്കും.

അപ്പൊസ്തലനായ യോഹന്നാന് ആflവിവശതയിൽ ഭാവിയിൽ സ്വർഗ്ഗ ത്തിലും ഭൂമിയിലും സംഭവിപ്പാനിരിക്കുന്ന അസംഖ്യം കാര്യങ്ങളെക്കുറിച്ചുള്ള അറിവ് ലഭിച്ചു. മൂന്നു കാര്യങ്ങൾ എഴുതുവാൻ യോഹന്നാനോടു യേശു പറഞ്ഞു: ഒന്ന്, മഹത്വവാനായ യേശുക്രിസ്തുവിനെക്കുറിച്ചു യോഹന്നാൻ കണ്ട കാര്യങ്ങൾ. രണ്ടാമത് യോഹന്നാന്റെ കാലത്തുണ്ടായിരുന്ന സഭക ളിലെ ആflീയമായ പ്രധാനപ്പെട്ട കാര്യങ്ങൾ. സഭയെ ചേർക്കുവാൻ കർത്താവു മടങ്ങിവരുന്നതുവരെയുള്ള ക്രൈസ്തവസഭയുടെ അവസ്ഥാവി ശേഷങ്ങളെയാണ് ഈ എഴുസഭകൾ പ്രതിനിധീകരിക്കുന്നത്; മൂന്നാമത്, ഇനിമേൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ (വെളി. 1:19).

അധ്യായം 4 വരെ വെളിപാട് പുസ്തകത്തിന്റെ പ്രധാന വിഷയം സഭ യായിരുന്നുവെന്ന് പ്രത്യേകം കുറിക്കൊള്ളേണ്ടതുണ്ട്. വെളിപ്പാട് 19-ൽ ക്രിസ്തുവിനോടൊപ്പം ഭൂമിയിലേക്ക് മടങ്ങിവരുന്നതുവരെയും, നാലാം അധ്യായം മുതൽ സഭയെ ഭൂമിയിൽ നാം കാണുന്നില്ല. അധ്യായം 6-19 വരെയുള്ള മഹാപീഡനകാലങ്ങളിൽ സഭ എവിടെയാണെന്നത് സുപ്രധാ നമായ ഒരു ചോദ്യമാണ്.

ഉത്പ്രാപണ രഹസ്യം

ദൈവം വെളിപ്പെടുത്തുന്നതുവരെയും മറഞ്ഞിരിക്കുന്ന രഹസ്യമാണ് ബൈബിളിൽ മർΩം (mystery) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പഴയ നിയമ ഭക്തന്മാരോടുള്ള ബന്ധത്തിൽ സഭ മർΩമായിരുന്നു. സഭയുടെ

വെളിപാട് പുസ്തകം - വ്യാഖ്യാനം

ഭാവിയും ഒരു മർΩമായിരുന്നു. സഭയെക്കുറിച്ചുള്ള ഈ മർΩം ദൈവം പൗലൊസിനു വെളിപ്പെടുത്തിക്കൊടുക്കുകയുണ്ടായി. സഭയെക്കുറിച്ച് ദൈവം വെളിപ്പെടുത്തിയ ഈ മർΩത്തെക്കുറിച്ച് 1 കൊരി. 15:51-52-ൽ പൗലൊസ് പറഞ്ഞിരിക്കുന്നതിങ്ങനെയാണ്: ഞാൻ ഒരു മർΩം നിങ്ങളോടു പറയാം; നാം എല്ലാവരും നിദ്രകൊള്ളുകയില്ല. എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമയ്ക്കുന്നതിനിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കർത്താവിന്റെ വരവിൽ അവനോടൊത്തു ആകുന്നതുവരെ ഒരു കൂട്ടം വിശ്വാ സികൾ നിദ്രകൊള്ളുകയില്ലെന്ന മർΩമാണ് പൗലൊസിന് വെളിപ്പെട്ടത്. ശാരീരികമരണം പ്രാപിക്കാതെ അവരുടെ ദ്രവത്വമുള്ള ശരീരം അദ്രവത്വ ത്തെ പ്രാപിക്കും. 1 തെ . 4:15-17ൽ പൗലൊസ് ഈ സത്യം കൂടുതൽ വിശദീകരിക്കുന്നുണ്ട്.

ഉത്പ്രാപണം എന്നതിനുള്ള Rapture എന്ന പദം "റാപ്പിയൊ' എന്ന പദത്തിൽ നിന്നും ഉത്ഭവിച്ചതാണ്. തട്ടിയെടുക്കുക, എടുക്കപ്പെടുക എന്നൊ ക്കെയാണ് അർത്ഥം. സഭയുടെ ഉത്പ്രാപണത്തെക്കുറിച്ച് കർത്താവ് പറയു വാൻ കാരണം, ഭൂമിയിൽ മഹാപീഡനം ആരംഭിക്കുന്നതിനു മുമ്പ് തന്റെ കാന്തയായ സഭ ഈഭൂമിയിൽ നിന്നും മാറ്റപ്പെടും എന്നതുകൊണ്ടാണ്.

സഭ മഹാപീഡനത്തിലൂടെ കടന്നുപോകുമോ?

വേദപഠിതാക്കൾക്കിടയിൽ വൻ വിവാദമുയർത്തിയ ചോദ്യമാണിത്. മഹാപീഡനത്തിലൂടെ സഭ കടക്കുകയില്ലെന്നു ബൈബിൾ വ്യക്തമായി പഠി പ്പിക്കുന്നു. ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ നാളുകൾ സമീപമായിരി ക്കുന്ന നാളുകളിൽ വിശ്വാസികൾ കഠിനമായ പീഡനങ്ങൾ അനുഭവിക്കും എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ വിഷയം സംബന്ധിച്ച വിവാദത്തിനു കാരണം ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ രണ്ടു ഘട്ടങ്ങൾ വേർതിരിച്ചു പഠിക്കുന്നതിൽ ഉണ്ടായിട്ടുള്ള പരാജയമാണ്.

സ്വർഗ്ഗാരോഹണത്തിനു മുമ്പ് ഒലിവുമലയിൽ വെച്ചു ശിഷ്യന്മാർ കർത്താവിനോട് 3 ചോദ്യങ്ങൾ കർത്താവിന്റെ വരവിനെ സംബന്ധിച്ച് ചോദി ക്കുകയുണ്ടായി (മത്താ.24:3). യെരൂശലേം ദേവാലയം എപ്പോൾ നശിപ്പിക്ക പ്പെടും? നിന്റെ വരവിന്റെ അടയാളം എന്ത്? ലോകാവസാനത്തിന്റെ അട യാളം എന്ത്? ചില അടയാളങ്ങൾ പറഞ്ഞശേഷം ഒരു ഉപമയും ചരിത്രപര മായ ഒരു പ്രതിരൂപവും (allegory) കർത്താവ് ഉത്തരമായി പറഞ്ഞു (മത്താ. 24:32-44). കർത്താവിന്റെ മറുപടിയുടെ വിശകലനത്തിലൂടെ സഭയെ ചേർക്കു വാൻ കർത്താവ് എപ്പോൾ വരുമെന്നു നമുക്കു മന ിലാക്കുവാൻ കഴിയും.

അത്തി തളിർക്കുന്നത് യിസ്രായേലിൽ വേനൽ അടുത്തുവെന്നതിനുള്ള അടയാളമാണ്. ഭൂമിയിലും ആകാശത്തിലുമുള്ള ചില അടയാളങ്ങൾ ദൈവ ത്തിന്റെ ന്യായവിധി ആ തലമുറയുടെ മേൽ വന്നുവെന്നതിന്റെ സൂചനയാണ്. മത്താ. 24:34 വ്യാഖ്യാതാക്കൾക്കിടയിൽ വലിയ വിവാദം ഉയർത്തിയ പ്രയോ

വെളിപാട് പുസ്തകം - വ്യാഖ്യാനം ഗമാണ്. ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ പ്രാവചനിക വ്യാഖ്യാന ത്തിന്റെ സാധ്യതയെ വിലകുറച്ചുകാണുകയാണ് നവീകരണ (Reformed) വേദ വ്യാഖ്യാതാക്കൾ.

ഈ വാക്യത്തിനു വ്യക്തവും സ്വീകാര്യവുമായ വ്യാഖ്യാനമാണ് ജോൺ മാക് ആർതറും ചാൾസ് റയറിയും നല്കിയിട്ടുള്ളത്. ഇതൊക്കെയും സംഭ വിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ക്രിസ്തുവിന്റെ കാലത്തെ തലമുറയെക്കുറിച്ചല്ല ഈ പരാമർശം. കാരണം "ശൂന്യമാക്കുന്ന മ്ലേച്ഛത' (വാ.15), കള്ള്രപവാചകന്മാർ (വാ. 23-26), ആകാശത്തിലെ അടയാളങ്ങൾ (27-29), മനുഷ്യപുത്രന്റെ വരവ് (വാ.30), വൃതന്മാരെ കൂട്ടിച്ചേർക്കുന്നത് (വാ.31), തുടങ്ങിയ ഇതൊക്കെയും ആ തലമുറയിൽ സംഭവിച്ചില്ലെന്നു നാം ഒാർക്കണം. ഇവിടെ പറയുന്ന തല മുറ ഈറ്റുനോവിന്റെ ആരംഭത്തിൽ ഭൂമിയിൽ ഉണ്ടായിരിക്കുന്ന ഭാവിതല മുറയാണ്. അത്തിയുടെ തളിർപ്പു നല്കുന്ന പാഠത്തോടു ബന്ധപ്പെട്ടതാ ണിത്. ചുരുങ്ങിയ ഒരു കാലപരിധിയിൽ സംഭവിക്കുന്ന കാര്യങ്ങളാണിത്. ഇവിടെ പറയുന്ന തലമുറ കർത്താവിന്റെ മടങ്ങിവരവിന്റെ സമയംവരെ ഭൂമി യിൽ സൂക്ഷിക്കപ്പെടുന്ന യഹൂദന്റെ ശേഷിപ്പാണ്. തലമുറ എന്ന് പരിഭാഷ പ്പെടുത്തിയ ഗ്രീക്കു പദം ജാതി അല്ലെങ്കിൽ കുടുംബം (family) എന്ന് പരി ഭാഷപ്പെടുത്താം (റയറി).

നോഹയുടെ അടയാളം

കർത്താവിന്റെ വരവിന്റെ അടയാളം സംബന്ധിച്ചു ശിഷ്യന്മാരുടെ ചോദ്യ ത്തിനു മറുപടിയായി കർത്താവു പറഞ്ഞ അടയാളങ്ങളിൽ ഒന്നാണ് നോഹ യുടെ അടയാളം. നോഹയുടെ കാലത്തെ പ്രളയം ദൈവത്തിന്റെ ന്യായവി ധിയെക്കുറിച്ചുള്ള നോഹയുടെ മുന്നറിയിപ്പു ലഭിച്ചശേഷവും ജനം തിന്നും കുടിച്ചും വിവാഹം കഴിച്ചും പോന്നുവെന്നു യേശു പറഞ്ഞു (മത്താ. 24:38). ജല്രപളയം അവരെ നശിപ്പിക്കുന്നതുവരെയും ദൈവത്തിന്റെ ന്യായവിധി യെക്കുറിച്ചു അന്നത്തെ ജനം അജ്ഞരായിരുന്നു. തന്റെ വരവും അതുപോ ലെതന്നെയായിരിക്കുമെന്ന് കർത്താവ് പറഞ്ഞു. ദൈവത്തിന്റെ മുന്നറിയി പ്പിനെയും പാപക്ഷമയേയും അവഗണിച്ചവർക്കെതിരെ ഉയർന്ന ന്യായവി ധിയായിരുന്നു, ജല്രപളയം. അവിശ്വാസമുള്ള ലോകത്തിനെതിരെ വരുവാൻ പോകുന്ന ന്യായവിധിയുടെ പ്രതീകമാണ് ജല്രപളയം. ന്യായവിധിക്കു മുമ്പെ മുന്നറിയിപ്പെന്ന നിലയിൽ ദൈവം തന്റെ ജനത്തെ സുരക്ഷിതമായി നീക്കും. അതിനുശേഷമാണ് ന്യായവിധി. സോദോമിനുണ്ടായ ന്യായവിധി പോലെയാണ് കർത്താവിന്റെ വരവിലും സംഭവിക്കുകയെന്ന് കർത്താവ് പറ ഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ ദൂതൻ ലോത്തിനെയും കുടുംബത്തെയും സോദോം നശിക്കും മുമ്പെ വിടുവിച്ചു (ലൂക്കൊ. 17:20-36). ഇതുപോലെ ദൈവസഭയെ ഭൂമിയിൽ നിന്നും നീക്കിയശേഷമാണ് ദൈവം അവിശ്വാസി കളെ ന്യായം വിധിക്കുക.

വെളിപാട് പുസ്തകം - വ്യാഖ്യാനം

മഹാപീഡന ന്യായവിധിക്കു മുമ്പു സഭയുടെ ഉത്പ്രാപണം നടക്കും. സഭയുടെ ഉത്പ്രാപണശേഷം ഭൂമിയിൽ 7 വർഷത്തെ മഹാപീഡനം ആരം ഭിക്കുന്നതാണ്. സഭയുടെ ഉത്പ്രാപണത്തിനു അടയാളങ്ങളൊന്നുമില്ല. ക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള പുനരാഗമനത്തിന്റെ അടയാളങ്ങളാണ് മത്തായി 24,25; മർക്കൊ. 13; ലൂക്കൊ. 21 അധ്യായങ്ങളിൽ നല്കിയിട്ടുള്ള ത്. ക്രിസ്തുവിന്റെ പുനരാഗമനം സമീപിച്ചിരിക്കുന്നുവെന്നു ലോകസംഭവ ങ്ങൾ വ്യക്തമാക്കുന്നു. അങ്ങനെയെങ്കിൽ സഭയുടെ ഉത്പ്രാപണം അതിലും സമീപമായിരിക്കുന്നു.

ക്രിസ്തുവിന്റെ ന്യായാസനം

സഭയുടെ ഉത്പ്രാപണശേഷം സ്വർഗ്ഗത്തിൽവച്ചു ക്രിസ്തുവിന്റെ ന്യായാ സന ന്യായവിധി നടക്കും (2 കൊരി. 5:10; 1 കൊരി. 3:11-15). വിശ്വാസിക ളുടെ പ്രവൃത്തികൾക്കനുസരിച്ച് പ്രതിഫലങ്ങൾ നല്കപ്പെടുന്നതിനാണ് ഈ ന്യായവിധി (Bema Judgement).

ക്രിസ്തുവിന്റെ ന്യായാസനത്തിനു (Bema) മുൻപാകെ ഒാരോ വിശ്വാ സികളും നിൽക്കേണ്ടി വരും. ഗ്രീക്കിൽ "ബീമാ' എന്നതു ഉയർന്ന ഒരു പീഠ ത്തെയാണ് കാണിക്കുന്നത്. കായിക മത്സരങ്ങളിൽ വിജയിക്കുന്ന വ്യക്തിക്ക്

അമ്പയർ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നത് ഇത്തരം പീഠത്തിൽ ഇരു ന്നാണ്. പുതിയ നിയമവിശ്വാസികളെ ന്യായവിധിക്കുന്ന സ്ഥലമല്ല, അവ രുടെ പ്രവൃത്തികളെ ന്യായവിധിക്കുന്ന സ്ഥലമല്ല, അവരുടെ പ്രവർത്തികൾക്കു പ്രതിഫലങ്ങൾ നൽകുന്ന സ്ഥലമാണിത്. ഇതു ശിക്ഷാ വിധിയുടെ സ്ഥലമല്ല. പുതിയ നിയമവിശ്വാസികൾക്കു ശിക്ഷാവിധിയില്ല (റോമ.8:1). നാം എല്ലാവരും ഒരു ദിവസം ക്രിസ്തുവിന്റെ ന്യായാസനത്തി നുമുമ്പാകെ നിൽക്കുന്നതാണെന്നു തിരുവെഴുത്തു വെളിപ്പെടുത്തുന്നു (2കൊരി.5:10). ദൈവമക്കൾ ക്രിസ്തുവിന്റെ ന്യായാസനത്തിങ്കൽ നിൽക്കു മ്പോൾ എന്തു സംഭവിക്കുമെന്നു 1 കൊരി.3 വിശദമാക്കുന്നു.

നാം രക്ഷിക്കപ്പെട്ടതാണോ അല്ലയോ എന്നും തിരിച്ചറിയുന്നതിനുള്ള സ്ഥലമല്ല ക്രിസ്തുവിന്റെ ന്യായാസനം. ക്രിസ്തുവിനെ അംഗീകരിച്ച വ്യക്തി കൾക്ക് ശിക്ഷാവിധിയില്ല. ശിക്ഷാവിധിയൊക്കെയും ക്രിസ്തു ക്രൂശിൽ അവർക്കുവേണ്ടി അനുഭവിച്ചു. അവന്റെ കഷ്ടതകളും വേദനകളും രക്തം ചൊരിച്ചിലുകളുമെല്ലാം നΩുടെ പാപങ്ങൾക്കുവേണ്ടിയായിരുന്നു. ക്രിസ്തു വിനെ തള്ളിക്കളഞ്ഞവർ ഇപ്പോൾ തന്നെ ന്യായവിധിയിൽ അകപ്പെട്ടിരി ക്കുന്നു. അവർ ഇപ്പോൾ തന്നെ നഷ്ടപ്പെട്ടവരാണ്. അവർ നാശത്തിലേക്ക് ഇപ്പോൾതന്നെ നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ക്രിസ്തുവിന്റെ ന്യായാസനത്തിലെ വിധി തികച്ചും വ്യത്യസ്തമാണ്. നാം മഹത്വത്തിലേക്ക് എടുക്കപ്പെടുമ്പോൾ, ലഭിക്കുവാൻ പോകുന്ന പ്രതി ഫലങ്ങളെക്കുറിച്ചുള്ളതാണ് ഈ ന്യായവിധി. നΩുടെ കൈകളുടെ പ്രവൃ ത്തികൾക്കും അധ്വാനങ്ങൾക്കുമുള്ള പ്രതിഫലങ്ങൾ ലഭിക്കുന്നത് ഈ

വെളിപാട് പുസ്തകം - വ്യാഖ്യാനം ന്യായാസനത്തിൽ വെച്ചാണ്. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ നΩുടെ പുനരുത്ഥാനത്തോട് അനുബന്ധിച്ചാണ് ഈ ന്യായവിധി (2 തിമോ.4:7,8).

ഒരു വിശ്വാസിയുടെ പുനരുത്ഥാനത്തിൽ അവന്റെ പ്രവൃത്തികൾക്കടുത്ത പ്രതിഫലം ലഭിക്കും. വെളിപാട് 22:12-ൽ ""ഇതാ ഞാൻ വേഗം വരുന്നു; ഒാരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതി ഫലം എന്റെ പക്കൽ ഉണ്ട്'' എന്നു കർത്താവ് പറഞ്ഞിരിക്കുന്നു. ഒരു ദിവസം നΩുടെ പ്രവൃത്തികൾ ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിൽ തീയിൽകൂടെ എന്നതുപോലെ ശോധനചെയ്യപ്പെടും.അഗ്നിജ്വാലപോലെ കണ്ണുള്ളവൻ എന്ന് യോഹന്നാൻ പറഞ്ഞ കർത്താവു നΩുടെ സകല പ്രവൃ ത്തികളും വെളിപ്പെടുത്തും. നΩുടെ സകല വാക്കുകളും പ്രവൃത്തികളും ഒരു ദിവസം പരിശോധിക്കപ്പെടും എന്ന ബോധ്യത്തോടെ നാം ജീവിക്കേ ണ്ടതാണ്.

ഗ്രീക്ക് സാഹിത്യ നിരുപകനായിരുന്ന ലോജ്ജിനസ് തന്റെ ശിഷ്യന്മാ രോടു ഇങ്ങനെ പറഞ്ഞിരുന്നു: ""നിങ്ങൾ എന്തെങ്കിലും എഴുതുകയാണെ ങ്കിൽ, ഹോമറും ഡെമോസ്തനീസും എങ്ങനെയായിരിക്കും എഴുതുക, അതു പോലെ എഴുതുക. നിങ്ങൾ എന്തെങ്കിലും പറയുകയാണെങ്കിൽ ഹോമറും ഡെമോസ്തനീസും അതു ശ്രദ്ധിച്ചാൽ എങ്ങനെയിരിക്കും എന്ന് ചിന്തിച്ചു കൊണ്ടുപറയുക''. നമുക്കു ക്രിസ്തുവിനെപോലെ പ്രവൃത്തിക്കാം, അവനെപ്പോലെ സംസാരിക്കാം. ഒാർക്കുക, നാം എല്ലാവരും ഒരു ദിവസം ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പാകെ വെളിപ്പെടും.

കുഞ്ഞാടിന്റെ കല്ല്യാണം.

സഭയുടെ പുനരുത്ഥാനശേഷം സ്വർഗ്ഗത്തിൽ വെച്ചു മഹാരാജാവായ കുഞ്ഞാടിന്റെ കല്ല്യാണം നടക്കും. വെളിപാട് 19-ൽ ഇതു വിശദീകരിച്ചിരി ക്കുന്നു. ക്രിസ്തുവിന്റെ ന്യായാസനത്തിൽ വെച്ച് ദൈവസഭയെ ദൈവ ത്തിന്റെ കുഞ്ഞാടുമായി വിവാഹത്തിനായ് ദൈവം പ്രതിഫലം നൽകി ഒരുക്കുന്നു. നΩുടെ സകല കന്മഷവും അവൻ നീക്കിയിരിക്കുന്നു. ദൈവ വചനത്തിലൂടെ പരിശുദ്ധാflാവ് സഭയെ ഇന്നും ശുദ്ധീകരിച്ചുകൊണ്ടിരി ക്കുകയാണ്, ഈ കല്യാണമഹോത്സവനത്തിനായി (എഫെ.5:26) സഭ പ്രത്യാ ശയോടെ പ്രതീക്ഷിച്ചിരിക്കുന്നു.

ക്രിസ്തുവിന്റെ മണവാട്ടി സഭയാണ്. യിസ്രയേൽ മണവാട്ടിയല്ല. ഈ കൃപായുഗത്തിൽ ജീവിക്കുന്നവരിൽ കർത്താവിന്റെ രക്ഷ അവകാശപ്പെടു ത്തിയവരും അവനെ സ്നേഹിക്കുന്നവരും പ്രത്യേക അനുഗ്രഹം അനുഭ വിക്കുന്നവരാണ്.

കുഞ്ഞാടിന്റെ കല്ല്യാണ സദ്യക്കു ക്ഷണിക്കപ്പെട്ട അതിഥികളുണ്ട്. 24 മൂപ്പന്മാരെക്കുറിച്ച് 19-ാം അദ്ധ്യായത്തിൽ (വാ.14) പറഞ്ഞിരിക്കുന്നു. ഈ പ്രയോഗം പിന്നീടു നാം കാണുന്നില്ല. ഈ ഇരുപത്തിനാലു മൂപ്പന്മാരെ രണ്ടായി വിഭജിച്ചുകാണുന്നു. 12 പേർ കുഞ്ഞാടിന്റെ കാന്തയായ സഭയും,

വെളിപാട് പുസ്തകം - വ്യാഖ്യാനം

മറ്റു 12 പേർ പഴയനിയമ വിശുദ്ധന്മാരുടെ പ്രതിനിധികളുമാണ്. അവർ കുഞ്ഞാടിന്റെ കല്ല്യാണ സദ്യക്കുള്ള അതിഥികളാണ്. യോഹന്നാൻ സ്നാപ കനെക്കുറിച്ചു കർത്താവ് പറഞ്ഞത്, ""സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല''. യോഹന്നാൻ 3:29-ൽ സ്നാപ കനെക്കുറിച്ചു വായിക്കുന്നത് ""മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്ന് മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു''.

സഭ രൂപീകരിക്കപ്പെടുന്നതിനു മുമ്പെ യോഹന്നാൻ സ്നാപകൻ വധി ക്കപ്പെട്ടു. സഭ ക്രിസ്തുവിന്റെ മണവാട്ടിയാണ്. സഭയിലെ ഒടുവിലത്തെ കുട്ടിയും യോഹന്നാനെക്കാൾ വലിയവനാണ്. എബ്രായർ 11 ലെ ഒടുവി ലത്തെ വാക്യം ഞാൻ ഉദ്ധരിക്കട്ടെ: ""അവർ നെΩ കൂടാതെ രക്ഷ പൂർത്തി പ്രാപിക്കാതിരിക്കേണ്ടതിനു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതെന്നു മുൻകരുതിയിരിക്കുന്നു''.

പഴയ നിയമ ഭക്തന്മാർക്കുള്ള പ്രതിഫലമെന്താണ്?. വെളി.19:9-ൽ ഇങ്ങനെ വായിക്കുന്നു: ""കുഞ്ഞാടിന്റെ കല്ല്യാണ സദ്യക്കു ക്ഷണിക്കപ്പെട്ട വർ ഭാഗ്യവാന്മാർ എന്നു എഴുതുക''. ഈ ക്ഷണിക്കപ്പെട്ടവരിൽ വലിയ ആൾ യോഹന്നാൻ സ്നാപകൻ ആയിരിക്കാം. യോഹന്നാൻ ആഗതനാകു മ്പോൾ, അതിഥികളിൽ ബഹുമാനിതൻ യോഹന്നാൻ ആയിരിക്കും. അടു ത്തതായി അബ്രാഹാം, അവനും ഈ മഹൽദിനം കണ്ടു സന്തോഷിക്കും. മണവാളന്റെ സ്വരം കേട്ടു അബ്രഹാം സന്തോഷിക്കുന്നു. നിങ്ങൾ ഈ വിശ്വാസ കുടുംബത്തോടു ബന്ധപ്പെട്ടവനോ? കുഞ്ഞാടിന്റെ ജീവപുസ്ത കത്തിൽ താങ്ങളുടെ പേരും ഉണ്ടോ? താങ്ങളുടെ ഹൃദയം കർത്താവിനു നൽകിയിട്ടുണ്ടോ?

ഭൗതിക നേട്ടങ്ങൾക്കായി വളരെ തിരക്കുപിടിച്ച ജീവിതം നയിക്കുന്ന നമുക്ക് കർത്താവിനുവേണ്ടി ചെലവിടുവാൻ സമയമില്ല. ""ഒാരോരുത്തൻ കർത്താവിന്റെ കാര്യമല്ല; സ്വന്തകാര്യമത്രെ നോക്കുന്നത്''. നΩുടെ ഈ ഭൂമിയിലെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നുവെന്ന ബോധ്യം നΩിൽ എത്ര പേർക്കുണ്ട്? ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പാകെ നാമെല്ലാവരും നില്ക്കേണ്ടിവരും എന്ന ചിന്ത നമുക്കുണ്ടാകണം. രക്ഷിക്കപ്പെട്ട ശേഷമുള്ള നΩുടെ പ്രവൃത്തികൾ പരിശോധിച്ചു അതിനനുസരിച്ച പ്രതിഫലങ്ങൾ നല്കപ്പെടുന്ന സന്ദർഭമായിരിക്കും അത് (1 കൊരി. 5:10).

24 മൂപ്പന്മാർ (4:4)

""സിംഹാസനത്തിന്റെ മഹത്വവും അതിൽ ഇരിക്കുന്ന ഒരുവനെയും കണ്ട ശേഷം'' 24 സിംഹാസനങ്ങളും അതിന്മേലിരിക്കുന്ന 24 മൂപ്പന്മാരെയും യോഹന്നാൻ കാണുന്നു. ചില വേദചിന്തകന്മാരുടെ അഭിപ്രായത്തിൽ 24 മൂപ്പന്മാർ എല്ലാ യുഗങ്ങളിലുമുള്ള വിശുദ്ധന്മാരുടെ പ്രതിനിധികളാണ്. മറ്റു ചിലർ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ മാത്രം പ്രതിനിധികളാണി

വെളിപാട് പുസ്തകം - വ്യാഖ്യാനം വർ എന്നു ചിന്തിക്കുന്നു. മറ്റൊരു വ്യാഖ്യാനം ഇവർ ദൂതന്മാരുടെ പ്രതിനി ധികളാണെന്നാണ്. ഡാർബിയുടെ അഭിപ്രായത്തിൽ ഇരുപത്തിനാലുപേർ 12 ഗോത്രപിതാക്കന്മാരുടെയും 12 അപ്പൊസ്തലന്മാരുടെയും പ്രതിനിധിയാ ണ്. ഏതു വ്യാഖ്യാന്രപകാരമാണെങ്കിലും മഹാപീഡനം ആരംഭിക്കുന്നതി നുമുമ്പ് സ്വർഗ്ഗത്തിൽ കാണപ്പെടുന്ന ഈ കൂട്ടത്തിൽ സഭയും ഉൾപ്പെട്ടിരി ക്കുന്നുവെന്നത് ശ്രദ്ധേയമാണ്. കിരീട ധാരികളാണ് 24 മൂപ്പന്മാർ. വെളി പ്പാട് പുസ്തകത്തിൽ 2 തരം കിരീടങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഒന്ന് രാജാവും പ്രഭുക്കന്മാരും ധരിക്കുന്നതാണ് (ഗ്രീക്ക്, ഡയഡം). രണ്ടാമത്തേത് വിജയിക്ക് നല്കുന്നതാണ് (ഗ്രീക്ക്, സ്റ്റെഫാനൊസ്). 1 കൊരി. 9:25; 1 തെ . 2:19; 2 തിമൊ. 4:8; യാക്കോ. 1:12; 1 പത്രൊ. 5:4 തുടങ്ങിയ ഭാഗങ്ങളിലെയും ഇവിടുത്തെയും കിരീടങ്ങളും സ്റ്റെഫാനോസാണ്.

കണ്ണാടിക്കടൽ (വെളി.4:6)

യോഹന്നാന് മുമ്പിലുള്ള മറ്റൊരു പ്രധാന ദൃശ്യം കണ്ണാടിക്കടലും നാലു ജീവികളുമാണ് (വാ.6). ഉത്പ്രാപണത്തിനുവേണ്ടി കണ്ണാടിക്കടലിനു കീഴെ പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്നു മൂപ്പന്മാർ. ആ മൂപ്പന്മാരിൽ ഒരാൾ യോഹ ന്നാനായിരിക്കും. കണ്ണാടിക്കടൽ എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. സമാ ഗമനകൂടാരത്തിൽ ശുദ്ധീകരണത്തിനുള്ള താമ്രത്തൊട്ടിയെക്കുറിച്ച് പറഞ്ഞി ട്ടുണ്ട്. ദൈവവചനത്തിന്റെ ശുദ്ധീകരണ ശക്തിയെ ഇതു കാണിക്കുന്നു വെന്നു ജോൺ എഫ്. വാൾവൂഡ് അഭിപ്രായപ്പെടുന്നു. ക്രൂശിലെ കള്ളനോ ടൊത്തു ക്രിസ്തുപോയ ഭൂമിയിലെ പറുദീസയുടെ ഭാഗമായിരുന്നിത്. ക്രിസ്തുവിന്റെ പുനരുത്ഥാനസമയത്ത്, പറുദീസയിൽ ഉണ്ടായിരുന്ന വിശു ദ്ധന്മാരുടെ ആflാക്കളുമായി അവൻ സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചു. സ്വർഗ്ഗ ത്തിലെ കണ്ണാടിക്കടലിൽ വിശുദ്ധന്മാർ സമാധാനത്തോടെ വിശ്രമിക്കുന്നു. അവർ പുനരുത്ഥാനത്തിനായി പ്രതീക്ഷിക്കുന്നു (എബ്രാ.4:9-11). ഉത്പ്രാപ ണത്തിൽ ഈ കടൽ ശൂന്യമാകും. അതിനുശേഷം മഹാപീഡനകാലത്തെ രക്തസാക്ഷികളുടെ ആflാക്കൾ ഈ കണ്ണാടിക്കടലിൽ വസിക്കും (വെളി.6:9-11).

നാലു ജീവികൾ (വെളി.4:7-9)

ഈ നാലു ജീവികളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് വേദ ചിന്തകന്മാരുടെ മധ്യത്തിലുള്ളത്. സിംഹാസനത്തിനു നടുവിലും ചുറ്റിലു മുള്ള നാലു ജീവികളിൽ ചിലതിനു സാറാഫുകളോടും ചിലത് കെരൂബുക ളോടും എന്നാൽ ചിലത് രണ്ടിൽ നിന്നും വ്യത്യസ്തമാണെന്നും ജെ.എൻ. ഡാർബി സിനോപ്സിസിൽ പറയുന്നു (യെഹ.10:15,20 കാണുക). ഈ നാലു ജീവികൾ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തിന്റെ തന്നെ വെളിപ്പെട ലാണെന്നും ചിലർ ചിന്തിക്കുന്നു. നാലു ജീവികൾ നാല് സുവിശേഷങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന അഭിപ്രായവുമുണ്ട്.

വെളിപാട് പുസ്തകം - വ്യാഖ്യാനം