Chapter 15 of 24
എതിർക്രിസ്തുവും കള്ള്രപവാചകനും
(വെളിപാട് 13:1-18)
""നΩുടെ രാജ്യത്തിന്റെ തെരുവുകളിൽ കലാപം കത്തിപടരുന്നു. കലാ ലയങ്ങളിൽ വിദ്യാർത്ഥികളുടെ അതിക്രമങ്ങളും കലഹങ്ങളും നിറയുന്നു. കΩ്യൂണിസ്റ്റുകൾ നΩുടെ രാജ്യത്തെ നശിപ്പിക്കുവാൻ നോക്കുന്നു, ജനാ ധിപത്യം അപകടത്തിലായിരിക്കുന്നു- രാഷ്ട്രം പുറത്തുനിന്നും അകത്തു നിന്നും ഏതിർപ്പുനേരിടുന്നു. നമുക്ക് നീതിന്യായം വേണം. നീതിന്യായം ഇല്ലാതെ നΩുടെ രാജ്യത്തിന് നിലനിൽപ്പില്ല''.
ഈ വാക്കുകൾ പറഞ്ഞതാരാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? കുപി തനായ ഒരു ഭരണാധികാരി, ഒരു സെനറ്റർ അല്ലെങ്കിൽ ഒരു മേയർ ആണോ? ഇവരിൽ ആരും അല്ല. 1932-ൽ അഡോൾഫ് ഹിറ്റ്ലർ ആണ് ഈ വാക്കു കൾ പറഞ്ഞത്. സ്വേച്ഛാധിപതികൾ പലപ്പോഴും മൃഗീയശക്തി ഉപയോഗിച്ച് ഭരണം കയ്യാളും. സാമ്പത്തികമോ അല്ലെങ്കിൽ രാഷ്ട്രീയമോ ആയ തകർച്ച യിൽനിന്നുമാണ് സ്വേച്ഛാധികാരികൾ അധികാരത്തിൽ വരിക. ദുഷ്ടന്മാരായ റോമൻ ച്രകവർത്തിമാർപോലും ഭരണത്തിന്റെ ആദ്യവർഷങ്ങളിൽ സ്വേച്ഛാ ധിപതികൾ ആയിരുന്നില്ല. സാധാരണ രീതിയിൽ പ്രാദേശിക ഭരണാധികാ രികളെകൊണ്ടാണ് ആദ്യവർഷങ്ങളിൽ ഇവർ ഭരണം നടത്തുക. പിന്നീട് അവരെ നീക്കുകയും ഇവർ സ്വേച്ഛാധികാരികൾ ആകുകയും ചെയ്യുന്നു. പിൽക്കാലത്തെ കൈസർമാരാണ് തങ്ങൾ ദൈവമാണെന്ന് അവകാശപ്പെട്ട ത്. എപ്രകാരമാണ് റോമൻ സാമ്രാജ്യം രൂപംകൊണ്ടത്? സീസറെ ആരാധി ക്കുന്ന ക്രൂരതയുടെ ആരംഭം എങ്ങനെയായിരുന്നു?
സീസർ എങ്ങനെ ""ദേവനായി''
റോമാ സാമ്രാജ്യം രാജ്യങ്ങൾ കീഴടക്കിയ ആദ്യ സമയങ്ങളിൽ ഉന്നത മായ നീതിന്യായവ്യവസ്ഥകൾ ആ കീഴടങ്ങിയ ആളുകൾക്കു നൽകുകയാൽ അവർ റോമാക്കാരോട് കടപ്പെട്ടിരുന്നു. ദുർബലരായിരിക്കുന്ന ചെറിയ രാജ്യ
വെളിപാട് പുസ്തകം - വ്യാഖ്യാനം
ങ്ങൾ ഒാരോന്നായി റോമാസാമ്രാജ്യത്തോടു കൂട്ടിച്ചേർക്കപ്പെട്ടു. അപ്രിയ രായിരുന്ന ഭരണാധികാരികളുടെ സ്ഥാനത്ത് മിതഭാഷികളും ജന്രപിയരു മായ റോമൻ ച്രകവർത്തിമാർ വന്നു. അതുകൊണ്ടു ജനം സന്തുഷ്ടരായി രുന്നു.
പ്രത്യേകാൽ ഏഷാമൈനറിൽ റോമൻ സാമ്രാജ്യം ഒരു ആരാധ്യവ സ്തുവാകത്തക്കവിധം ജനങ്ങളെ വളരെ ആകർഷിച്ചു. ചരിത്രകാരനായ ആർനോൾഡ് ടോയിൻബി പറഞ്ഞത്, "" വ്യവസ്ഥിതിയെ ആരാധിക്കുക വിഷമമാണ്. ഇല്ലാത്ത ഒന്നിനെ ആരാധിക്കുക വിഷമമാണ്''. അങ്ങനെ റോമൻ പൗരന്മാരുടെ ഉള്ളിൽ ച്രകവർത്തി ആരാധന വളരെ സാവധാനം സ്ഥാനം പിടിച്ചു. ബി.സി. 29-ൽ പെർഗ്ഗമൊസിലാണ് ആദ്യമായി ച്രക വർത്തി ആരാധന ഉടലെടുത്തത്. ഇവിടെ പ്രാദേശിക ജനങ്ങൾ ഭരണാധി പനായ സീസറിന്റെ പ്രതിമ ഉയർത്തി.
എന്നാൽ സീസറെ പൂർണ്ണമായി ആരാധിക്കുന്ന രീതി രൂപപ്പെടുവാൻ പിന്നെയും അനേക വർഷങ്ങൾ എടുത്തു. ആദ്യകാലത്ത് ജനത്തിന്റെ ആരാധന ച്രകവർത്തിമാരെ വാസ്തവത്തിൽ ഭ്രമിപ്പിക്കുന്നതായിരുന്നു. പിന്നീട് വന്ന സീസർമാർ പൊതുജനങ്ങളുടെ ആരാധനയുടെ പ്രാധാന്യം മന ിലാക്കി. ആദ്യകാല റോമൻ സാമ്രാജ്യം ഭാഷകളെയും സംസ്കാര ങ്ങളെയും മതങ്ങളെയും സ്വീകരിച്ചുകൊണ്ട് രാജ്യത്തിന്റെ വിസൃതി വർദ്ധി പ്പിച്ചു. സാമ്രാജ്യത്തെ മുഴുവൻ ഒറ്റക്കെട്ടായി നിർത്തുവാൻ കരുത്തുറ്റ ചില പൊതുതത്വങ്ങൾ റോമൻ സെനറ്റ് ആരാഞ്ഞുകൊണ്ടിരുന്നു. സീസറെ ആരാ ധിക്കുന്നതിനുള്ള കല്പന പ്രതിവിധിയായി അവർ കണ്ടുപിടിച്ചു.
അതുകൊണ്ടുതന്നെ എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങ ളിൽ സീസറെ ആരാധിക്കുന്നത് ഗവൺമെന്റിന്റെ ഒരു നിയമമായി മാറി. ആദ്യ സമയങ്ങളിൽ ആ നിയമം വളരെ കർക്കശമായിരുന്നില്ലെങ്കിലും പിന്നീട് ഡൊമീഷ്യൻ ച്രകവർത്തിയുടെ കാലത്ത് എല്ലാ റോമൻ പൗര ന്മാരും ഈ കല്പന പാലിക്കുവാൻ നിഷ്കർഷിച്ചു. വർഷത്തിൽ ഒരിക്കൽ എല്ലാ റോമൻ പൗരന്മാരും പ്രത്യേകം നിയമിച്ചിരിക്കുന്ന പുരോഹിതന്മാ രുടെ അടുക്കൽ ചെന്ന് സീസറിന് ആരാധന കഴിക്കണം. അപ്പോൾ എടു ക്കുന്ന സത്യം (ശപഥം) ഒരു പ്രത്യേക സർട്ടിഫിക്കറ്റുമുഖേന തെളിയിക്കു കയും ഒരു മൃഗബലി അതിനോട് അനുബന്ധിച്ചു നടത്തുകയും വേണമാ യിരുന്നു.
വഴിവിട്ട രീതിയിലുള്ള ച്രകവർത്തിപൂജ
ഗവൺമെന്റ ് നേതാക്കന്മാരുടെ ഇടയിൽ സീസർ ആരാധന ഒരുകാ ലത്ത് ഒരു ആഭ്യന്തര തമാശയായിരുന്നു. എന്നാൽ അത് പിന്നീട് സൃഷ്ടി കർത്താവിനെതിരായ ഭീകരസത്വമായി മാറി. നീറോ വാസ്തവത്തിൽ വിശ്വ സിച്ചത് താൻ ജഡത്തിൽ അവതരിച്ച ദൈവമാണെന്നാണ്.മറ്റു സീസർമാരും
വെളിപാട് പുസ്തകം - വ്യാഖ്യാനം സ്വയം വഞ്ചിതരായി നീറോയെപ്പോലെ പ്രവർത്തിച്ചു. കിസ്ത്യാനികൾക്കും, യെഹൂദന്മാർക്കും ഇതൊരു പേടിസ്വപ്നമായി. റോമാക്കാർ അവരുടെ ദൈവ ങ്ങളുടെ കൂട്ടത്തിൽ പുതിയ ഒരു "ദേവന്റെ' പേരുകൂടെ എഴുതിച്ചേർത്തു. എന്നാൽ ക്രിസ്ത്യാനികൾക്ക് ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. ക്രിസ്ത്യാനികൾ സീസർക്ക് ആരാധന അർപ്പിക്കുന്നത് നിരസിച്ചു. മാത്ര മല്ല ഇതുകൂടി കൂട്ടിച്ചേർത്തു ""യേശുക്രിസ്തു മാത്രമാണ് ദൈവം. വേറെ ആരും ഇല്ല.'' വിശ്വാസികളെ രാജ്യദ്രോഹികളായി മുദ്രകുത്തുവാൻ മറ്റു കാരണം വേണ്ടായിരുന്നു. സിംഹങ്ങൾക്ക് അവരെ ഇരകളായി കൊടുത്തു. കൊലോസ്യയിലുള്ള അതിഥികളായ കാഴ്ചക്കാരുടെ മുമ്പിൽ ഭക്തരായ ക്രിസ്ത്യാനികളും അവരുടെ കുടുംബങ്ങളും സിംഹങ്ങളുടെ മുമ്പിൽ ഇര കളായിതീരുന്ന കാഴ്ചകളായിരുന്നു വിനോദ പരിപാടിയുടെ ആദ്യഭാഗം.
സീസർമാരിൽ നിന്ന് പഠിച്ച പാഠം
ഇവയെല്ലാം എപ്രകാരമാണ് ആരംഭിച്ചത്? രാജ്യങ്ങളുടെ സാമ്പത്തി ക, രാഷ്ട്രീയ, അസ്ഥിരതകൾ റോമാക്കാർക്ക് സഹായകരമായിത്തീർന്നു. ആദ്യ ചില നാളുകളിലേക്ക് വ്യക്തമായ സമാധാനവും നീതിയും ക്രമവും ഉണ്ടായിരുന്നു.
1930,40 കളിൽ ജർΩനി സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നുപോ യപ്പോൾ നാസികൾ ഈ സ്വേച്ഛാധിപത്യ നാടകം പുനഃരാവിഷ്കരിച്ചു. 1930-ൽ ജർΩനി സാമ്പത്തികമായി തകർന്ന് തരിപ്പണമായി. വിലക്കയറ്റം അതിരൂക്ഷമായതിനാൽ ആയിരക്കണക്കിന് ആളുകൾ അക്ഷരാർത്ഥത്തിൽ
സമുദ്രത്തിൽ നിന്നും കയറിവരുന്ന മൃഗം

വെളിപാട് പുസ്തകം - വ്യാഖ്യാനം
പട്ടിണിയിലായി. കമ്യൂണിസ്റ്റുകാർ തെരുവുകളിൽ പ്രകടനങ്ങളും സർ∆ക ലാശാലകളിൽ ബഹളവും ഉണ്ടാക്കി. ഈ പ്രത്യേക സാഹചര്യത്തിൽ ആർക്കും നീതിന്യായം നടത്തുവാൻ കഴിഞ്ഞില്ല. ജർΩനിയുടെ തകർച്ച ആസന്നമായി. അപ്പോഴാണ് അഡോൾഫ് ഹിറ്റ്ലർ പ്രത്യക്ഷപ്പെട്ടത്. തീഷ്ണ മായ വികാരാവേശത്തോടെ രാജ്യത്തിന്റെ ആസന്നമായ മഹത്വം താൻ പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ കഴിഞ്ഞ നാളുകളിലെ പ്രതാപം ഒാർത്ത് താൻ കരഞ്ഞു. അതിലേക്ക് ജർΩനിയെ മടക്കിക്കൊണ്ടുവരും എന്ന് താൻ സത്യം ചെയ്തു. ഒരിക്കൽക്കൂടി ജർΩനി ലോകം ഭരിക്കും! റോമൻ സാമ്രാജ്യം പുനർജനി ക്കുകയും ഹിറ്റ്ലർ അതിന്റെ ച്രകവർത്തായാകുകയും ചെയ്യും. എൺപത് ശതമാനം സുവിശേഷ വിഹിത വിശ്വാസികളും ഹിറ്റ്ലർക്ക് വോട്ടു ചെയ്തു.
മാനവരാശി ഒരിക്കലും പഠിക്കുന്നില്ല. ലോകചരിത്രം പുനർപഠനം നട ത്തുന്നത് എത്രയോ ശോചനീയമായ വിധത്തിലാണ്. ആ ദുഃഖകരമായ സത്യം ഹെഗൽ പറഞ്ഞതുപോലെ, ""ചരിത്രത്തിൽ നിന്നും മനുഷ്യൻ ഒന്നും പഠിക്കുന്നില്ലെന്ന് ചരിത്രം നെΩ പഠിപ്പിക്കുന്നു'' എന്നതാണ്. ലോകത്തിൽ സംഭവിക്കാൻ പോകുന്ന അന്തിക്രിസ്തുവിന്റെ കാലത്തെ മഹോപ്രദവം നോക്കുമ്പോൾ അഡോൾഫ് ഹിറ്റ്ലർ ഒരു "ക്വയർ ബോയി'യായിട്ടേ തോന്നു കയുള്ളൂ.
അന്തിക്രിസ്തു ബൈബിളിൽ വ്യത്യസ്ത പേരുകളിലൂടെ അറിയപ്പെ ടുന്നു. ബാബിലോൺ രാജാവ് (യെശയ്യാവ് 14:4), ചെറിയ കൊമ്പ് (ദാനി യേൽ 7:8, 8:9), നാശയോഗ്യൻ, അധർΩ മൂർത്തി (2 തെ .2:3), എതിർക്രിസ്തു (1 യോഹ.2:18), മൃഗം (വെളി.13:1).
മനുഷ്യന്റെ സകല പ്രശ്നങ്ങൾക്കും മനുഷ്യന് തന്നെ പരിഹാര മുണ്ടാക്കാൻ കഴിയും എന്ന് വിശ്വസിക്കുന്ന ഒരു വലിയ മനുഷ്യസ്നേഹി യായിരിക്കും വിശുദ്ധ ബൈബിൾ പറയുന്ന അന്തിക്രിസ്തു. പാപം നിമിത്തം മനുഷ്യൻ നാശത്തിന്റെ വക്കിലാണെന്ന സത്യം താൻ അംഗീകരിക്കയില്ല. മനുഷ്യന്റെ പ്രശ്നങ്ങളുടെ കാരണം പാപമാണെന്നു വ്യക്തിപരമായും കൂട്ട മായും ചിന്തിക്കുന്നവരെ അവൻ നിശ്ചയമായും എതിർക്കും. ആധുനിക കാലത്തെ അമേരിക്കൻ പരിഷ്ക്കരണവാദികൾ അവരുടെ പ്രതിയോഗി കൾക്ക് എതിരെ പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. ആധു നിക ലോകത്തിലെ പരിഷ്കാരികൾ നവനാസികളും, നവ ഫാസിസ്റ്റുകളു മാണ്. പരിഷ്ക്കാരത്തിന് എതിരാണെന്നു അവൻ കരുതുന്ന ദൈവജനത്തി നെതിരെ പ്രവർത്തിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന ധാരണയിൽ താൻ എത്തിച്ചേരും. ലോകം അഭിമുഖീകരിക്കുന്ന സകല പ്രശ്നങ്ങൾക്കും ബൈബിൾ നല്കുന്ന പരിഹാരമാർഗ്ഗങ്ങളോട് പ്രഖ്യാപനങ്ങളോട് താൻ മുഖം മറയ്ക്കും. മാത്രമല്ല ലോകത്തെ മുഴുവനെയും ക്രിസ്തുവിന് എതി രായി അവൻ തിരിക്കും.
വെളിപാട് പുസ്തകം - വ്യാഖ്യാനം എതിർക്രിസ്തുവിനെ ബൈബിൾ സംബോധന ചെയ്യുന്നത് "മൃഗം' എന്നാണ്. കാരണം അവൻ ക്രൂരനും വികാരങ്ങൾ ഇല്ലാത്ത കഠിനനായ ഒരു സ്വേച്ഛാധിപതിയും ആയിരിക്കും. എന്തുകൊണ്ടാണ് ഈ മൃഗം കട ലിൽനിന്നും കയറിവരുന്നത്? വെളിപാട് 17:15, ""നീ കണ്ട വെള്ളം വംശ ങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രെ''. വിശുദ്ധ ബൈബി ളിലെ "വെള്ളം' എന്ന ഉപയോഗം ലോകത്തിലെ സമാധാനമില്ലാത്ത രാജ്യ ങ്ങളെയാണ് കാണിക്കുന്നത്. യെശയ്യാവ് 57:20-ൽ പറയുന്നത്, ""ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടൽ പോലെയാകുന്നു, അതിനു അടങ്ങിയിരിപ്പാൻ കഴി യുകയില്ല.'' രാഷ്ട്രങ്ങളുടെ ഈ പ്രതിസന്ധികളിൽ നിന്നുമാണ് എതിർക്രിസ്തു വെളിപ്പെടുന്നത്.
എതിർക്രിസ്തുവിന്റെ വ്യക്തിത്വ സവിശേഷതകൾ
ഈ ലോകത്തിലെ അവസാന ഭരണാധികാരിയായ അന്തിക്രിസ്തു (എതിർക്രിസ്തു) ശക്തിയിലും അധികാരത്തിലും അസാമാന്യനായിരിക്കും. വ്യക്തിപരമായി അതിശക്തനും ആകർഷണീയനും വശീകരണശക്തിയു ള്ളവനും ആണവൻ. വെളിപാട് പുസ്തകത്തിൽ കർത്താവ് സാത്താനെ ക്കുറിച്ച് പറയുമ്പോൾ ആലങ്കാരിക ഭാഷയിൽ, "അവൻ തീപോലെ ചുവ പ്പുനിറവും, ഏഴു തലയും, പത്തുകൊമ്പും, തലയിൽ ഏഴ് കിരീടങ്ങളും' ഉള്ളവനെന്ന് തന്റെ സ്വഭാവത്തെ കാണിച്ചുകൊണ്ട് പറയുന്നു. യഥാർത്ഥ ത്തിൽ സാത്താൻ ദൈവത്തിന്റെ സൃഷ്ടിയായ ഒരു ദൂതനാണ്. ദൈവത്തിന്റെ മഹത്വം വഹിക്കുന്ന ലൂസിഫർ ഉദയനക്ഷ്രതമായിരുന്നു.
കിരീടങ്ങൾ ഉള്ള ഈ പത്ത് കൊമ്പുകൾ എന്തിനെ കാണിക്കുന്നു? ദൈവവചനത്തിന്റെ ആലങ്കാരിക ഭാഷയിൽ കൊമ്പുകൾ മിക്കപ്പോഴും രാഷ്ട്രീയ സ്വാധീനതയെയും അധികാരത്തെയും കാണിക്കുന്നു. ഈ പ്രത്യേക പരാമർശത്തിൽ പറഞ്ഞിരിക്കുന്ന പത്തുകൊമ്പുകൾ, മഹോപ്രദ വകാലത്ത് മൃഗം ഭരിക്കുമ്പോൾ പിന്തുണയ്ക്കുന്ന പത്ത് സഖ്യരാജ്യങ്ങളെ കാണിക്കുന്നു. ദാനിയേൽ 7 ഉം 8 ഉം അദ്ധ്യായങ്ങളിൽ ഇത് വിവരിക്കുന്നു.
എതിർക്രിസ്തുവിനെ നിങ്ങൾ കാണുമ്പോൾ അവനെ പുള്ളിപ്പുലി യെപ്പോലെയോ കാലുകൾ കരടിയുടെ കാലുകൾ പോലെയൊ സിംഹ ത്തിന്റെ വായുള്ള ജീവിയായൊ കാണുകയില്ല. അവൻ പ്രത്യക്ഷനാകു മ്പോൾ ലോകചരിത്രത്തിൽ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഒരുവനെയാണ് ലോകം കാണുക. അവൻ ഏറ്റവും വശീകരണ ശക്തിയോടും ഏറ്റവും ഒളി വിതറുന്നവനായും കാന്തിക ശക്തിപോലെ ശക്തിയുള്ളവനായും പ്രത്യ ക്ഷപ്പെടും. ലോകചരിത്രം ഉടനീളം പരിശോധിച്ചാലും ഇവനെപ്പോലെ മഹ ത്വത്തോടും വ്യക്തിപ്രഭാവത്തോടും വശ്യതയോടും ജ്ഞാനസമ്പൂർണ്ണത യോടും കാര്യങ്ങളുടെ കൃത്യതയോടും കൂടെ കടന്നുവന്ന മറ്റൊരു ഭരണാ ധികാരിയെയും കാണുവാൻ കഴിയുകയില്ല.
വെളിപാട് പുസ്തകം - വ്യാഖ്യാനം
സാത്താൻ അവന് സിംഹാസനവും ശക്തിയും അധികാരവും നൽകും. സാത്താൻ നΩുടെ കർത്താവിനെ പരീക്ഷിച്ചപ്പോൾ വാഗ്ദാനം ചെയ്ത ഈ ലോകത്തിന്റെ സകല മഹത്വവും ഇവന് കൊടുക്കും. സകല ലോകവും ഇവൻ മഹത്വത്തിന്റെയും ജ്ഞാനത്തിന്റെയും ശക്തിയുടെയും അധികാര ത്തിന്റെയും അവതാരമാണെന്ന് പ്രകീർത്തിക്കും.
""മൃഗത്തിന് തുല്യനായി ആരുമില്ല''
ലോകത്തിൽ മൃഗത്തിന് തുല്യനായി വേറെ ആരും ഇല്ല എന്ന് പറഞ്ഞ് ലോകരാജ്യങ്ങളും രാജാക്കന്മാരും സന്തോഷത്തോടെ അവരുടെ അധികാരം അവനു വാഗ്ദാനം ചെയ്തു. യോഹന്നാൻ പറയുന്നു; ""അവൻ പ്രക്ഷുബ്ധ മായ കടൽക്കരയിലെ മണലിൽ നിൽക്കും''. പ്രക്ഷുബ്ദമായ കടലിനെക്കു റിച്ച് ദാനിയേൽ പറയുന്നത് അത് മനുഷ്യവർഗ്ഗത്തിന്റെ വല്ലാത്ത പ്രതിസ ന്ധിയിൽ അക്രമവും വിപ്ലവവും കൈമുതലാക്കിയ ജനത്തെ കാണിക്കു ന്നു എന്നാണ്. ഭീതിജന്യമായ അരക്ഷിതാവസ്ഥയുളവാക്കുന്ന വിപ്ലവത്തിൽ നിന്നുമാണ് ഇത്തരം നേതാക്കൾ ഉയർന്നുവരുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ രക്തത്തിൽനിന്നും ശൂന്യതയിൽനിന്നുമാണ് നെപ്പോളിയൻ ജനിച്ചത്. തൊഴി ലാളി വിപ്ലവത്തിൽനിന്നാണ് ലെനിൻ ജനിച്ചത്. വിപ്ലവത്തിന്റെ ശൂന്യത യിൽനിന്നും ഹിറ്റ്ലർ ജനിച്ചു. അതിനാൽ തന്നെ നാശോന്മുഖമായ ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ ശൂന്യതയിൽനിന്നും എതിർക്രിസ്തുവും കട ന്നുവരും.
വിപ്ലവത്തിന്റെ കാലഘട്ടത്തിൽ അവ്യവസ്ഥയയുടെ നാളിൽ കൊടു ങ്കാറ്റും കോളിളക്കവും നിറഞ്ഞ കാലത്തിൽ പ്രബലനായ ഈ രാജാവ് എഴുന്നേറ്റ് വരും. അതാണ് വെളിപ്പാട് 6-ലെ ആദ്യ മുദ്ര പൊട്ടിക്കുമ്പോൾ ഉണ്ടാകുന്നത്. 17-ാം അദ്ധ്യായത്തിൽ പറയുന്നത് ആദ്യ മുദ്ര പൊട്ടിച്ചപ്പോൾ ഈ 10 രാജാക്കന്മാരും സ്വമേധയാ ഏകമനേ ാടെ അവരുടെ അധികാ രവും ശക്തിയും അവനു കൊടുക്കും എന്നാണ്. ഒന്നാമത്തെ മുദ്ര പൊട്ടി ക്കുമ്പോൾ എതിർക്രിസ്തു വെളിപ്പെടും. ഒരു വെളുത്ത കുതിരപ്പുറത്ത് അമ്പി ല്ലാതെ ഒരു വില്ലുമായി ഒാടിച്ചു വരും. അവൻ വിജയിക്കുന്നവനുമായി വിജ യിക്കുവാനുമായി വരുമെങ്കിലും രക്തരഹിത പോരാളിയായിരിക്കും. യുദ്ധവും പോരാട്ടവും ചെറുത്തുനില്പും ഉണ്ടാകുകയില്ല. ലോകത്തിന്റെ ശോചനീ യവും നിരാശാജനകവുമായ സാഹചര്യത്തിൽ വരുന്ന ഇവന് ഈ രാജാ ക്കന്മാർ സകല അധികാരവും ലോകത്തിലെ സകല രാജ്യങ്ങളും ഭരിക്കു വാനുള്ള അധികാരവും നൽകും.
മറ്റൊരു സ്ഥലത്ത് (വെളിപാട് 17:8) യോഹന്നാൻ പറയുന്നത് മൃഗം അഗാധത്തിൽ നിന്നും കയറിവരുന്നു എന്നാണ്. ഇളകിമറിഞ്ഞ സമുദ്ര ത്തിൽനിന്നും അവൻ കയറി വരുന്നു എന്നത് അവന്റെ രാഷ്ട്രീയ ഉത്ഭവത്തെ കാണിക്കുന്നു. അവൻ അരാജകത്വത്തിൽ നിന്നുമാണ് ഉയർന്നുവരുന്നത്. അഗാധത്തിൽ നിന്നും കയറിവരുന്ന മൃഗത്തെക്കുറിച്ചു യോഹന്നാൻ പറ
വെളിപാട് പുസ്തകം - വ്യാഖ്യാനം യുമ്പോൾ, മൃഗത്തിന്റെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ചാണു പറയുന്നത്. ഈ മൃഗം പൈശാചികനും നാശയോഗ്യനുമാണ്. അവൻ പുള്ളിപ്പുലിക്കും കര ടിക്കും സിംഹത്തിനും സദൃശ്യമായ ഒരു ഘോരമൃഗമാണ്.
യേശുക്രിസ്തു പറഞ്ഞു: ""ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നി രിക്കുന്നു, എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല. മറ്റൊരുത്തൻ സ്വന്ത നാമ ത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും'' (യോഹന്നാൻ 5:43). ഇവിടെ ഭാവിയിൽ വെളിപ്പെടുവാൻ പോകുന്ന സാത്താന്യ മശിഹയെക്കുറി ച്ചാണ് പറയുന്നത്. സിംഹം, കരടി, പുള്ളിപ്പുലി ഇവയെക്കുറിച്ചുള്ള ദാനി യേലിന്റെ ദർശനത്തിലും (ദാനി.7:4-6) ഇതു തന്നെ പറഞ്ഞിരിക്കുന്നു. ഇതിൽ സിംഹം ബാബിലോന്യ സാമ്രാജ്യത്തെയും, മേദ്യപേർഷ്യയെ കരടിയും, പുള്ളിപ്പുലി ഗ്രീക്ക് സാമ്രാജ്യത്തെയും കാണിക്കുന്നു. ഇവിടെ പറഞ്ഞിരി ക്കുന്ന മൃഗത്തിന് മൂന്ന് സാമ്രാജ്യങ്ങളുടെയും സ്വഭാവ സവിശേഷതകൾ ഉണ്ടായിരിക്കും. അവൻ മൃഗങ്ങളുടെ അധിപനും ഒടുക്കത്തവനും സകല സീസർമാരെക്കാളും ദുഷ്ടനും ആയിരിക്കും. അവൻ ഹിറ്റ്ലറിന്റെയും, സ്റ്റാലിൻ, മാവോസേതുംഗ്, മുേ ാളിനി, പോൾപോട്ട്, സദ്ദാംഹുസൈൻ, അയ ത്തുള്ളഖുമയ്നി, ചെങ്കിസ്ഖാൻ തുടങ്ങിയവരുടെയും സ്വഭാവം ഉള്ളവൻ ആയിരിക്കും. ആദ്യ ലോകരാജാവായ ജാതീയ രാജാവ് നെബൂഖദ്നേസ റുടെ സിംഹാസനത്തിൽ ഇരിക്കുന്ന അവസാന ജാതീയ ലോകരാജാവാ യിരിക്കും അവൻ.
പുള്ളിപ്പുലിയുടെ ദേഹം പുള്ളികൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ""കൂശ്യന് തന്റെ ത്വക്കും, പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ?'' (യിരെ.13:23). യഹൂദയുടെ പാപങ്ങളുടെ കാഠിന്യതയെക്കുറിക്കുവാനാണ് പ്രവാചകൻ ഇതു പറഞ്ഞത്. ഈ മൃഗത്തിന്റെ ശരീരം പുള്ളിപ്പുലിയുടെ പുള്ളികൊണ്ട് നിറഞ്ഞിരിക്കും. ഇത് അവന്റെ ക്രൗര്യവും, ദുഷ്ടതയും, നശീ കരണഭാവവും, ദൃഡതയും എടുത്തു കാണിക്കുന്നു. ഇനി യേശുക്രിസ്തു വിനെ നോക്കുക. അവൻ പുള്ളിപ്പുലിയല്ല. ""അവൻ നിർദ്ദോഷവും നിഷ്ക ളങ്കവുമായ ദൈവത്തിന്റെ കുഞ്ഞാടാണ്'' (1 പത്രൊ. 1:18). സാത്താന് പുള്ളി കൾ നിറഞ്ഞ പുലിയും, ദൈവത്തിന് ഒരു പുള്ളിയും ഊനവും ഇല്ലാത്ത കുഞ്ഞാടും ഉണ്ട്.
മൃഗം ഒരു യഥാർത്ഥ വ്യക്തിത്വം മാത്രമല്ല, അവൻ ഒരു പ്രതിനിധി കൂടിയാണ്. ഒരു രാജ്യത്തിന്റെ സാമ്രഗാധിപത്യമായ നേതൃത്വം അതിന്റെ സ്ഥിതിയെ വെളിപ്പെടുത്തുന്നു. മൃഗമായിരിക്കും രാജ്യത്തിന്റെ തലയും രാജ്യ വും. വെളിപ്പാട് 13-ലെ മൃഗം ഒാരേ സമയം സാമ്രാജ്യവും ച്രകവർത്തിയു മാണ് (സാമ്രാട്ടുമാണ്).
1513-ൽ "ദി പ്രിൻസ്' എന്ന നാമത്തിൽ മാക്കിയവലി തന്റെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. മുസോളിനി ദി പ്രിൻസിനോടുള്ള തന്റെ കട
വെളിപാട് പുസ്തകം - വ്യാഖ്യാനം
പ്പാട് വ്യക്തമാക്കിയിട്ടുണ്ട്. മുേ ാളിനി പ്രഖ്യാപിച്ചു ഞാനാണ് പ്രഭുവും രാജ്യവും ദൈവവും. ഹിറ്റ്ലർ ഇതിന്റെ ഒരു പ്രതി സൂക്ഷിച്ചിരുന്നു. ആധു നിക സമ്രഗാധിപത്യത്തിന്റെ വികസനത്തിന് പന്ഥാവ് ഒരുക്കിയ തത്വചി ന്തകനാണ് ഹെഗൽ. സോവിയറ്റ് റഷ്യ അവരുടെ ഭരണതലങ്ങളിൽ മുഖ്യ മായും ഈ ജർΩൻ തത്വചിന്തകന്റെ തത്വങ്ങളാണ് സ്വീകരിച്ചത്. ഹെഗൽ പറഞ്ഞത് ""ദൈവത്വത്തോടു ഏറ്റവും അടുത്തതാണ് രാഷ്ട്രം. സാമൂഹി കവും ധാർΩികവുമായ ആശയങ്ങൾ അത് രാജ്യത്തിന്റെ പ്രദർശനത്തിൽ ദർശിക്കാം. രാഷ്ട്രമാണ് ആത്യന്തികവും ഉന്നതവുമായ നീതിന്യായ കോട തിയെന്നും താൻ വിശ്വസിച്ചു. വ്യക്തികളുടെ നേട്ടങ്ങളും സമ്പത്തും ആflി കതയും സകലതും രാഷ്ട്രത്തിന്റെ വകയാണെന്ന് ഹെഗൽ പഠിപ്പിച്ചു.''
ആധുനിക ലോകത്തിലെ സകല സ്വേച്ഛാധിപത്യ ഗവൺമെന്റുകളും ഇറ്റലിയുടെ സ്വേച്ഛാധിപത്യവും ജർΩനിയിലെ നാസി, റഷ്യയിലെയും ചൈനയിലെയും കΩ്യൂണിസം ഇവയെല്ലാം ഈ ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. സമ്പൂർണ്ണ സ്വേച്ഛാധിപത്യം രാഷ്ട്രത്തിന്റെ തലവനെ രാഷ്ട്രം ആക്കുന്നു. യഥാർത്ഥ പ്രതിനിധിയായ മൃഗത്തിൽ ഇതിന്റെ പരി പൂർണ്ണത കാണാം. അവൻ പുനരുദ്ധരിക്കപ്പെട്ട റോമാരാജ്യത്തിന്റെ രാജാവ് മാത്രമല്ല സാമ്രാജ്യം കൂടിയാണ്.
യിസ്രായേലിൽനിന്നും രാഷ്ട്രീയ വ്യവസ്ഥിതികൾ എടുത്ത് ജാതി കൾക്ക് കൊടുത്തപ്പോൾ ദൈവം നിയമിച്ച ജാതികളുടെമേലുള്ള അധി കാരം ഇസ്രയേലിൽ നിന്നും ദൈവം നീക്കിയപ്പോൾ ദൈവം ദാനിയേൽ മുഖാന്തരം നെബൂഖദ്നേസറോട് പറഞ്ഞു: ""രാജാവേ തിരുമന ുകൊണ്ട് രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമന ിലേക്ക് രാജ ത്വവും െഎശ്വര്യവും ശക്തിയും മഹത്വവും നൽകിയിരിക്കുന്നു. മനുഷ്യർ പാർക്കുന്നിടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശ ത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു. എല്ലാറ്റിനും തിരുമന ിനെ അധിപതി ആക്കിയിരിക്കുന്നു'' (ദാനി.2:37-38). ആദ്യ ജാതീയ രാജാ വായ നെബൂഖദ്നേസർക്ക് തന്റെ അവകാശത്തിന്റെ ദശാംശം മാത്രമേ ലഭി ച്ചുള്ളൂ. ലോകസാമ്രാജ്യങ്ങളിൽ ബാബിലോൺ ഏറ്റവും ചെറുതായിരുന്നു. എന്നാൽ തത്വത്തിൽ സകല ലോകത്തിന്റെയും അധികാരം അവന് നൽകപ്പെട്ടു. നെബൂഖദ്നേസർ എടുക്കാതിരുന്നത് എന്താണോ അത് അവ സാന ലോക ഭരണാധിപനായ മൃഗം എടുക്കും. ചുരുക്കത്തിൽ അവന്റെ അധികാരം സാർ∆ത്രികമായിരിക്കും.
ദൈവദൂഷകന്മാർ പലരും ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും മൃഗ ത്തെപ്പോലെ ദൂഷണം പറയുന്നവൻ വേറെയില്ല. ലോകത്തിൽ ആരും ഉപ യോഗിച്ചിട്ടില്ലാത്ത നിന്ദ്യവും അധിഷേപകരവുമായ പദങ്ങൾ അവൻ ഉപ യോഗിക്കും. അവന്റെ അടുത്ത ഉദ്ദേശ്യം ദൈവത്തിന്റെ വിശുദ്ധന്മാരെ തകർക്കുക എന്നതാണ്. സ്വർഗ്ഗത്തിലുള്ള വിശുദ്ധന്മാരെ അവന് ഒന്നും
വെളിപാട് പുസ്തകം - വ്യാഖ്യാനം ചെയ്യുവാൻ കഴിയില്ല. എന്നാൽ അവനെതിരായി മുദ്രയിടാത്ത അവനെതിരെ നിൽക്കുന്ന വിശുദ്ധന്മാരെ അവൻ പീഡിപ്പിക്കും.
കള്ള്രപവാചകൻ (വെളി.13:11-18)
ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗം സാത്താന്റെ വരുവാനിരിക്കുന്ന പ്രഭു വിനെക്കുറിച്ച് വിവരിക്കുന്നു. അതിന്റെശേഷമുള്ള ഭാഗങ്ങൾ മൃഗത്തിന്റെ പദ്ധതികൾ ആവിഷ്കരിക്കുന്ന പിശാചിനാൽ പ്രചോദിപ്പിക്കപ്പെടുന്ന ഒരു വ്യക്തിയെക്കുറിച്ചാണ്.
ഈ വ്യക്തിയെ കള്ള്രപവാചകൻ എന്ന് വിളിച്ചിരിക്കുന്നു. രണ്ടാമത്തെ മൃഗത്തിന്റെ വലിയ ദൗത്യം ഒന്നാമത്തെ മൃഗത്തെ മഹത്വപ്പെടുത്തുക എന്ന താണ്. അതിനാൽ പിശാചും മൃഗവും കള്ള്രപവാചകനും ചേർന്നതാണ് സാത്താന്യ ത്രിത്വം.
ആദ്യ മൃഗത്തിന് പത്ത് കൊമ്പ് ഉണ്ട്. രണ്ടാമത്തേതിന് രണ്ട് കൊമ്പും. ഒന്നാമത്തെ മൃഗത്തിന്റെ പത്തു കൊമ്പുകൾ രാജ്യങ്ങളെ കാണിക്കുന്നു (വെളി.17:12). രണ്ടാമത്തെ മൃഗത്തിന്റെ രണ്ട് കൊമ്പുകൾ രണ്ട് കള്ള സാക്ഷി കളെ കാണിക്കുന്നു. രണ്ടാമത്തെ മൃഗം ഒരു കുഞ്ഞാടിനെപ്പോലെ തോന്നി ക്കുന്ന ചതിയനായ വ്യക്തിയാണ്. കുഞ്ഞാടിനെ ആരും ഭയപ്പെടുന്നില്ലല്ലോ. കുഞ്ഞാട് ശാന്തവും സൗമ്യവും നിഷ്കളങ്കവും ഊനമില്ലാത്തതുമാണ്. കള്ള പ്രവാചകൻ പ്രത്യക്ഷനാകുമ്പോൾ ഈ ഗുണഗണങ്ങളോടുകൂടിയവനായി തോന്നും. എന്നാൽ അത് സാത്താന്യപദ്ധതിയുടെ ഭാഗമായുള്ള വ്യാജാനു കരണമാണ്.
രണ്ടാമത്തെ മൃഗത്തിന് കുഞ്ഞാടിനെപ്പോലെ കൊമ്പുകൾ ഉണ്ട്, അത് മഹാസർപ്പംപോലെ സംസാരിച്ചു. അവൻ സംസാരിക്കുമ്പോൾ പിശാചിന്റെ യഥാർത്ഥശബ്ദമാണ് കേൾക്കുന്നത്. സാത്താന്റെ ഭാഷ എന്ന പ്രയോഗം ഭോഷ്കാണ്. അവൻ ഭോഷ്ക്കിന്റെ അപ്പനുമാണ് (യോഹ.8:44). പൗലൊസ് 2തെ ലോനിക്യർ 2:11-ൽ പറയുന്ന ""സത്യത്തെ വിശ്വസിക്കാതെ അനീതി യിൽ രസിക്കുന്ന....'' എന്നതിന്റെ സമയം ആഗതമായിരിക്കുന്നു.
1933-ൽ അഡോൾഫ് ഹിറ്റ്ലറുടെ നാസി പാർട്ടിയുടെ പ്രചാരകനായി ജോസഫ് ഗീബൽസ് നിയമിതനായി. അത് ജർΩനിയിലെ റേഡിയോ, സിനി മ, പ്രതമാദ്ധ്യമങ്ങൾ എന്നിവയുടെ മേൽ അവന് അധികാരം നേടികൊടു ത്തു. ജർΩനിയിലെ സകല പ്രശ്നങ്ങളുടെയും കാരണം യെഹൂദന്മാരാ ണെന്നും യഹൂദജാതിയെ ഭൂതലത്തിൽ നിന്നും തുടച്ചുനീക്കേണ്ടത് അത്യാ വശ്യമാണെന്നും ഗീബൽസ് ജനങ്ങളെ ബോധ്യപ്പെടുത്തി.
മൃഗത്തിന്റെ ആകർഷണീയമായ വ്യക്തിത്വത്തിലും നയചാതുര്യത്തിലും കള്ള്രപവാചകന്റെ വശ്യമാർന്ന സ്വഭാവവും ആളുകളെ അവർ പറയുന്ന കൊടുംനുണകൾപോലും വിശ്വാസത്തിലെടുക്കാൻ പ്രേരിപ്പിക്കും. മൃഗത്തിനു
വെളിപാട് പുസ്തകം - വ്യാഖ്യാനം
കീഴിൽ പുതിയ സായുധസേനയുടെ ഉന്നത അധികാരിയായി കള്ള്രപവാ ചകൻ നിയമിതനാകും. അവനായിരിക്കും വ്യാജമതത്തിന്റെ മേലധ്യക്ഷൻ.
പുതിയമതം മനുഷ്യരിലേക്ക് എത്തിക്കുകയും അവരെ അതിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്നതായിരിക്കും കള്ള്രപവാചകന്റെ പ്രധാന ഉത്തരവാദിത്തം. മനുഷ്യന്റെ ജഡിക ഇച്ഛകളുടെ പൂർത്തീകരണവും മാനു ഷിക വ്യക്തിത്വത്തിന്റെ ക്രേന്ദീകരണവും മത ആശയങ്ങളുടെയെല്ലാം സേΩളനവും ഇതിൽ ഉണ്ടാകും. കള്ള്രപവാചകന്റെ ഊർജ്ജസ്വലമായ ഇട പെടലും തന്മയത്വമായ രീതിയിലുള്ള നുണയും മതരംഗത്തും രാഷ്ട്രീയ രംഗത്തും അവനെ ഒന്നാമനാക്കും. മാനവസ്നേഹത്തിന്റെ വക്താവ്, സഹ താപത്തിന്റെ മൂർത്തീഭാവം, സ്വയത്യാഗത്തിലൂടെയുള്ള ധാർΩിക പരിരക്ഷ ഇവയെല്ലാം അവന്റെ മുഖമുദ്രയാണ്. അവന്റെ വാദഗതികൾ കൗശലമേറി യതും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതും പ്രായോഗികവും ആയിരിക്കും. അവന്റെ വാക്വൈഭവം സേΩാഹനം ആയിരിക്കും. ഒരു സമൂഹത്തെ മുഴു വനും വൈകാരികതയിലും ആനന്ദനിവൃതിയിലും മാനസിക ഉന്മാദാവസ്ഥ യിലും ആക്കുവാൻ അവനു കഴിയും. അവൻ മാധ്യമരംഗം പിടിച്ചടക്കി തന്റെ വൈഭവത്തിലൂടെ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കും. തന്റെ വാക്വൈഭവ ത്തിലൂടെ അവൻ സത്യത്തെ വളച്ചൊടിച്ച് വൈകൃതമാക്കും. ഒരു കുശ വൻ കളിമണ്ണ് ഉപയോഗിക്കുംപോലെ അവൻ ലോക ആശയങ്ങളെ രൂപ പ്പെടുത്തും. വീണ്ടും ജനിക്കാത്ത ലോക മനുഷ്യൻ കേൾക്കാൻ ആഗ്രഹി ക്കുന്നതെന്താണോ, അതു അവൻ പ്രസ്താവിക്കും. അവൻ പറയുന്നതെന്തും സത്യമായി അംഗീകരിക്കപ്പെടും.
കള്ള്രപവാചകന് വിനാശകരമായ സമീപനമായിരിക്കും ഉണ്ടായിരിക്കു ക. അവൻ വലിയ അത്ഭുതങ്ങൾ ചെയ്യും. യഹൂദനു നേരെ തിരിയുന്ന മൃഗം അവന്റെ പ്രതിമയെ യെഹൂദന്റെ ദേവാലയത്തിൽ വിശുദ്ധസ്ഥലത്ത് വെക്കും. എല്ലാവരും അതിനെ നമസ്കരിക്കുവാൻ ആവശ്യപ്പെടും. കർത്താ വായ യേശു തന്റെ ഒലിവുമല പ്രഭാഷണത്തിൽ പറഞ്ഞ ശൂന്യമാക്കുന്ന മ്ലേച്ഛത (മത്തായി 24:22, ദാനി.12:1) ഇതാണ്. ഈ മ്ലേച്ഛ വിഗ്രഹത്തെ ആരാ ധിക്കുന്നത് ഏറ്റവും വലിയ ദൈവദൂഷണമായിരിക്കും. ഈ പാപത്തിന് ഈ ലോകത്തിലോ വരുവാനുള്ള ലോകത്തിലോ ക്ഷമ ലഭിക്കുകയില്ല. എന്നാൽ ഇതിനെ ആരാധിക്കാതിരിക്കുന്നത് മൃഗത്തിന്റെ കോപത്തിന് ഹേതുവാകും. വിസΩതിക്കുന്നവരെ തൽക്ഷണം കൊല്ലും. ഈ വിഗ്രഹ ത്തിന് ജീവൻ കൊടുക്കുക എന്നത് സാത്താൻ ചെയ്യുന്ന ഒരു മഹാ അത്ഭു തമായിരിക്കും.
666 എന്ന അത്ഭുത സംഖ്യ
666 എന്നത് മർΩങ്ങൾകൊണ്ടു പൊതിഞ്ഞ ഒരു പ്രഹേളികയാണ്. പതിമൂന്നാം അദ്ധ്യായത്തിന്റെ അവസാനത്തിൽ യോഹന്നാൻ എഴുതുന്ന വാക്യം തന്നെ നിഗൂഡ അർത്ഥം നിറഞ്ഞതാണ്. താൻ പറയുന്നത് ""ഇവിടെ
വെളിപാട് പുസ്തകം - വ്യാഖ്യാനം ജ്ഞാനംകൊണ്ട് ആവശ്യം.'' ചരിത്രത്തിലെ സകല പ്രാവചനീക എഴുത്തു കളിലും നിഴലുകളിലും സാഹിത്യകൃതികളിലും ഈ 666 എന്ന നമ്പർ വളരെ പ്രസിദ്ധമാണ്. സമയം സമാഗതമാകുമ്പോൾ നീതിമാൻ അത് മന ിലാ ക്കും. ദൈവത്തിന്റെ വിശുദ്ധർ അത് എന്തിനെ കാണിക്കുന്നു എന്നും എപ്പോ ഴാണ് സംഭവിക്കുന്നതെന്നും മന ിലാക്കും. നമുക്ക് അത് അജ്ഞാതമാ ണ്.
ഇവിടെ പറഞ്ഞിരിക്കുന്ന ആറ് എന്ന സംഖ്യയെക്കുറിച്ച് മാത്രമെ നമുക്ക് അറിയാവൂ. ആറ് എന്നത് മനുഷ്യന്റെ സംഖ്യയാണ്. അത് ഏഴ് എന്ന പൂർണ്ണസംഖ്യയ്ക്കു പിന്നിലുള്ളതാണ്. മനുഷ്യൻ ആറാമത്തെ ദിവസം സൃഷ്ടിക്കപ്പെട്ടു. ഏഴു ദിവസങ്ങളിൽ ആറു ദിവസം അവൻ അദ്ധ്വാ നിക്കണം. മാനവരാശിയുടെയും യുക്തിവൈഭവവും കാര്യക്ഷമതയുമാണ് മൃഗത്തിന്റെ സംഖ്യ പ്രതിനിധീകരിക്കുന്നത്.
വ്യാജസഭ
വ്യാജസഭയ്ക്ക് വളരെ അധികം സ്വഭാവവൈചിത്രം ഉണ്ടായിരിക്കും. അതിൽ ഒന്നാമത്തേത് ലോകം എന്ത് കേൾക്കുവാൻ ആഗ്രഹിക്കുന്നുവോ അതായിരിക്കും ഇതുപറയുക. ജനങ്ങളുടെ കാതുകൾക്ക് ഇമ്പമേകുന്നത് സഭ പറയും. കള്ള്രപവാചകൻ വിശ്വസിക്കുന്നത് ലോകം വിശ്വസിക്കുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങളായിരിക്കും. കള്ള്രപവാചകന്റെയും വ്യാജസഭയു ടെയും മതം വേദപുസ്തക്രപകാരം കാലഹരണപ്പെട്ടതായിരിക്കും. ശാസ്ത്രീ യമായും സാമൂഹികമായും വളരെ ഉയർന്ന ഈ കാലഘട്ടത്തിൽ നമുക്ക് പുതിയ ആflപ്രകാശവും പുതിയ ദൈവശാസ്ത്രവും വേണം എന്ന് പ്രഖ്യാ പിക്കും. ഈ പുതുവിശ്വാസത്തിന്റെ പ്രണേതാക്കൾ പറയുന്നത് ആധുനിക കാലത്ത് ജീവിക്കുന്ന ആർക്കും ബൈബിളിൽ പറഞ്ഞിരിക്കുന്ന അത്ഭുത ങ്ങളും മറ്റും വിശ്വാസയോഗ്യമല്ലെന്നതാണ്.
