Chapter 7 of 24
ഏഴു മുദ്രയിടപ്പെട്ട പുസ്തകം
(വെളിപാട് 5:1-14)
നാലാം അദ്ധ്യായത്തിൽ യോഹന്നാൻ സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെ ടുകയും അവിടെ താൻ ദൈവത്തിന്റെ സിംഹാസനവും സ്വർഗ്ഗീയ പ്രാകാ രവും കാണുകയുമുണ്ടായി. ഇപ്പോൾ അഞ്ചാം അദ്ധ്യായത്തിലെ രംഗം സ്വർഗ്ഗ ത്തിലെ അതേ രംഗം തന്നെയാണ്. നാലും, അഞ്ചും അധ്യായങ്ങൾ ഒരുമി ച്ചുള്ള ഭാഗമാണ്. ഏഴ് മുദ്രയിടപ്പെട്ട പുസ്തകമാണ് ഈ അധ്യായത്തിലെ പ്രധാന വിഷയം.
വെളിപാടിൽ വിവിധ പുസ്തകങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കുഞ്ഞാടിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരുടെ പേരുകൾ എഴുതിയി ട്ടുള്ള ജീവ പുസ്തകമാണ് ഒന്ന്. മനുഷ്യന്റെ ജീവിതത്തിൽ ചെയ്തിട്ടുള്ള പ്രവൃത്തികൾ രേഖപ്പെടുത്തിയിട്ടുള്ള ഒരു പുസ്തകത്തെക്കുറിച്ചും വെളി പ്പാടിൽ പരാമർശിച്ചിട്ടുണ്ട് (അധ്യായം 20). പത്താം അദ്ധ്യായത്തിൽ ചെറു പുസ്തകത്തെക്കുറിച്ച് കാണുന്നു.
എന്നാൽ അഞ്ചാം അദ്ധ്യായത്തിലെ ഈ പുസ്തകം അതുല്യമായ ഒന്നാ ണ്. "പുസ്തകം' എന്ന് ഇവിടെ പരാമർശിച്ചിട്ടുള്ളത് ഇന്നുള്ളതുപോലെ യുള്ള പുസ്തകമല്ല, പുരാതന ചുരുളിനെക്കുറിച്ചാണ്. നാം ഇന്ന് ഉപയോ ഗിക്കുന്ന പുസ്തകം കണ്ടുപിടിച്ചത് ആദ്യകാല ക്രിസ്തീയ പ്രസംഗകരും മിഷനറിമാരും സുവിശേഷകരുമാണ്. ചുരുൾ നിവർത്തുവാൻ സമയം എടുക്കും; അതുകൊണ്ട് ക്രിസ്ത്യാനികൾ ഈ ചുരുളിനെ പല ഭാഗമായി മുറിക്കുകയും തുന്നിച്ചേർക്കുകയും ചെയ്തു. ഇതിനെ "കയ്യെഴുത്ത് പുസ്തകം' (Codex) എന്നാണ് വിളിച്ചിരുന്നത്. തിരുവെഴുത്ത് വേഗം മറി യ്ക്കുവാനാണ് ഇങ്ങനെ ക്രിസ്ത്യാനികൾ ചെയ്തത്. ചുരുൾ എന്നത്
ബൈബിൾ എഴുതപ്പെട്ട കാലത്ത് ഉണ്ടായിരുന്ന ഒരേ ഒരു പുസ്തകരൂപമാ യിരുന്നു.
ദൈവത്തിന്റെ കയ്യിലുള്ള ഈ ചുരുൾ ഏഴ് മുദ്രകൾ ഇട്ടതായിരുന്നു. ഈ പുസ്തകത്തെക്കുറിച്ച് വിവിധമായ അഭിപ്രായങ്ങൾ വേദചിന്തകന്മാ
വെളിപാട് പുസ്തകം - വ്യാഖ്യാനം രുടെ ഇടയിൽ ഉണ്ട്. ഗോഡറ്റിന്റെ അഭിപ്രായത്തിൽ, ഇത് പുതിയ ഉടമ്പടി യുടെ പുസ്തകമാണ്. മറ്റു ചിലർ ഇത് ന്യായവിധിയുടെ പുസ്തകമായി കാണുന്നു. ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിന്റെയും ആലോ ചനയുടെയും വെളിപാടാണ് ഈ പുസ്തകമെന്ന് വാൾട്ട് സ്കോട്ട് കരുതു ന്നു. വെളിപാട് ആറ് മുതൽ പത്തൊമ്പത് വരെയുള്ള അദ്ധ്യായങ്ങളിൽ പറഞ്ഞിട്ടുള്ള ദൈവീക ന്യായവിധികളാണ് ഈ പുസ്തകത്തിന്റെ ഉള്ളട ക്കമെന്ന് മിക്കവരും കരുതുന്നു. ആദാമ്യ വംശത്തിൽ ആരും ഈ പുസ്തകം തുറക്കുവാനോ നോക്കുവാനോ യോഗ്യതയുള്ളവരായി ഉണ്ടായിരുന്നില്ല.
ശക്തനായ ദൂതൻ (5:2)
ശക്തനായ ദൂതന്റെ ഘോഷസ്വരമാണ് യോഹന്നാന്റെ ശ്രദ്ധയെ ഈ പുസ്ത കത്തിലേയ്ക്ക് തിരിച്ചത്. ആരാണ് ഈ ശക്തനായ ദൂതൻ? ജെ.ബി.സ്മി ത്തിന്റെ അഭിപ്രായത്തിൽ ദാനിയേലിനോട് പുസ്തകം അടച്ച് മുദ്രയിടു വാൻ കല്പിച്ച ഗ്രബിയേൽ ആണ് ഇത്.
യോഹന്നാന്റെ വിലാപം (5:3,4)
യോഹന്നാൻ ഈ പുസ്തകത്തിലെ എഴുത്തുകൾ അറിയുന്നതിൽ അതീവ ഉത്സുഹനായിരുന്നു. കാരണം "ഇനിമേൽ സംഭവിക്കുവാൻ പോകുന്ന കാര്യങ്ങൾ' അറിയുവാൻ അവൻ ആഗ്രഹിച്ചിരുന്നു (4:1). ലോകത്തിന് വരു വാൻ പോകുന്ന ന്യയാവിധിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ മുദ്രപൊട്ടി ക്കുവാനും തുറക്കുവാനും മൂന്ന് ലോകങ്ങളിലും യോഗ്യനായി ആരെയും കാണായ്കയാൽ യോഹന്നാൻ കരഞ്ഞു.
യോഹന്നാന്റെ ഈ കണ്ണുനീർ എക്കാലത്തെയും ദൈവജനത്തിന്റെ കണ്ണുനീരിനെ പ്രതിനിധീകരിക്കുന്നു. ഏദൻ തോട്ടത്തിൽ നിന്നും പുറത്താ ക്കപ്പെട്ട ആദമിന്റെയും ഹ∆യുടെയും കണ്ണുനീരാണ് ഇത്. അടിമത്വത്തിലും കഷ്ടതയിലും ആയിരുന്ന യിസ്രയേലിന്റെ കണ്ണുനീരാണിത്. ഒരു രക്ഷകനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടപ്പോഴുള്ള കരച്ചിലാണിത്.
ആശ്വസിപ്പിക്കുന്ന മൂപ്പൻ (5:5)
യോഹന്നാനെ ആശ്വസിപ്പിച്ചത് ശക്തനായ ഒരു ദൂതനല്ല, മൂപ്പന്മാരിൽ ഒരുത്തനാണ്. വീണ്ടെടുപ്പ് എന്താണെന്ന് മന ിലാക്കുകയും വീണ്ടെടുക്ക പ്പെടുകയും ചെയ്ത ഒരുവനാണ് ഈ മൂപ്പൻ. ഇതായിരുന്നു സഭയുടെ നൂറ്റാ ണ്ടുകളായുള്ള വിലാപം. ""കരയേണ്ട യഹൂദ ഗോത്രത്തിലെ സിംഹവും ദാവീ ദിന്റെ വേരുമുള്ളവൻ പുസ്തകവും അതിന്റെ ഏഴ് മുദ്രയും തുറപ്പാൻ തക്ക വണ്ണം ജയം പ്രാപിച്ചിരിക്കുന്നു''.
കുഞ്ഞാടാകുന്ന സിംഹം
ബൈബിളിലെ ഒാരോ വാക്യാംശവും വാക്കും വാചകവും ആഴമേറിയ അർത്ഥത്തോടെയാണ് എഴുതപ്പെട്ടത്. യഹൂദയെക്കുറിച്ച് ഉല്പ.49:8-10-ൽ
വെളിപാട് പുസ്തകം - വ്യാഖ്യാനം
നാം വായിക്കുന്നു. യഹൂദാഗോത്രത്തിലെ ഈ സിംഹത്തെക്കുറിച്ച് വെളി.22:16-ൽ വായിക്കുന്നു. യോഹന്നാൻ സിംഹാസനത്തിന്റെയും നാല് ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും നിൽക്കുന്ന കുഞ്ഞാ ടിനെ കാണുന്നു (5:6). കുഞ്ഞാട് എന്നതിന് ഉള്ള ഗ്രീക്ക് പദം "ആംമ്നോസ്' ആണ്. ഒരു ചെറിയ ആട്ടിൻകുഞ്ഞിനെ ഗ്രീക്കിൽ "ആർനിയോസ്' എന്നു പറയും. പുതിയ നിയമത്തിൽ രണ്ടു തവണ മാത്രമാണ് ഈ പദം കാണു ന്നത്. ആദ്യം യോഹന്നാൻ 20:15-ലാണ്. ശീമോനോട് ""എന്റെ ആർനിയോ സിനെ (കുഞ്ഞാടുകളെ) മേയ്ക്കുക'' എന്ന് കർത്താവ് പറഞ്ഞു. വെളിപ്പാട് 5:6-ൽ മലയാളത്തിൽ കുഞ്ഞാട് (ആർനിയോസ്) എന്ന് പരിഭാഷപ്പെടുത്തി യിരിക്കുന്നു.
പെസഹാ കുഞ്ഞാടിനെക്കുറിച്ചുള്ള വിശദീകരണം നോക്കുക. ഏതെ ങ്കിലും ആടിനെ യാഗം അർപ്പിക്കുമായിരുന്നില്ല. ഊനമില്ലാത്ത കടിഞ്ഞൂലി നെയാണ് യാഗം അർപ്പിച്ചിരുന്നത്. യാഗം അർപ്പിക്കുന്നതിന് മുമ്പ് വീട്ടുകാ രുടെ മടിയിൽ നാല് ദിവസം കുഞ്ഞുങ്ങളുടെ സ്നേഹം പിടിച്ചുപറ്റുന്നതു വരെ വെയ്ക്കണമായിരുന്നു. കുടുംബത്തിലെ ഒരംഗത്തെപ്പോലെ അതിനെ കരുതും. ആ ചെറിയ "ആർനിയോസ്' കുടുംബാംഗത്തെപ്പോലെ സ്നേഹി ക്കപ്പെടുകയും ലാളിക്കപ്പെടുകയും ചെയ്യും. ആ കുഞ്ഞാട് അറുക്കപ്പെട്ടതായി യോഹന്നാൻ ഇപ്പോൾ കാണുന്നു. ക്രൂരമായി കൊല്ലപ്പെട്ടു എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഒാമനത്തമുള്ള കുഞ്ഞാട് ക്രൂരമായി അറുക്കപ്പെട്ടു. അവന്റെ ശരീരത്തിൽ മുറിവുകളുടെ അടയാളങ്ങളുണ്ട്. അവന്റെ കൈക ളിലും കാലുകളിലും വിലാപ്പുറത്തും മുറിപ്പാടുകൾ കാണാം. മനുഷ്യവർഗ്ഗ ത്തിന് വേണ്ടി അറുക്കപ്പട്ട കുഞ്ഞാടിനെയാണ് യോഹന്നാൻ കണ്ടത്.
കുഞ്ഞാടിനാലുള്ള വീണ്ടെടുപ്പ് (5:9)
യോഹന്നാൻ കണ്ട കുഞ്ഞാട് നിൽക്കുകയാണ്. അറുക്കപ്പെട്ട്, ഭൂമിയിൽ രക്തം ചൊരിഞ്ഞ് നിൽക്കുന്ന കുഞ്ഞാട്. ദൈവത്തിന്റെ കുഞ്ഞാടായ ക്രിസ്തു സിംഹാസനത്തിന്റെ മദ്ധ്യത്തിൽ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തോത്രവും സ്വീകരിപ്പാൻ യോഗ്യ നായി നിൽക്കുന്നു. ദൈവത്തിന്റെ പ്രപഞ്ചത്തിന്റെ അധികാരം സ്വീകരിക്കു വാൻ ഒരുക്കപ്പെട്ടവനായി കുഞ്ഞാട് നിൽക്കുന്നു. നΩുടെ വീണ്ടെടുപ്പ്കാര നായ കുഞ്ഞാടാണിത്. ലോകത്തെ വാഴുവാനുള്ള അധികാരം സ്വീകരിച്ച് ഭൂതലത്തെ തെറ്റിച്ച വഞ്ചകനെ തീപ്പൊയ്കയിലേയ്ക്ക് തള്ളിയിടുവാൻ തയ്യാറായി അവൻ നിൽക്കുന്നു.
കുഞ്ഞാട് ക്രിസ്തുവിന്റെ ചിത്രമാണ്. ക്രിസ്തു ഭൂമിയിൽ വന്നപ്പോൾ മനുഷ്യർ അവന്റെ മുഖത്ത് തുപ്പി, കരണത്തടിച്ചു, അവന്റെ രോമങ്ങൾ പിഴു തെടുത്തു. ഇതെല്ലാം അന്ന് നിശബ്ദമായി നിന്ന് കുഞ്ഞാട് സഹിച്ചു. അവൻ കാൽവറിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ടു. എന്നാൽ അവൻ മരണത്തെ ജയിച്ചു. തന്റെ മരണത്താലും പുനരുത്ഥാനത്താലും മനുഷ്യവർഗ്ഗത്തിന്
വെളിപാട് പുസ്തകം - വ്യാഖ്യാനം വീണ്ടെടുപ്പ് ഒരുക്കി. ഇന്നവൻ ജയാളിയാണ്. പുസ്തകം വാങ്ങുവാൻ അവൻ മാത്രമാണ് യോഗ്യൻ.
സ്വർഗ്ഗത്തിലെ പാട്ട് (വെളി. 5: 9-14)
കുഞ്ഞാടു പുസ്തകം വാങ്ങിയ അതേ നിമിഷം തന്നേ, നാലു ജീവി കളും ഇരുപത്തിനാലു മൂപ്പന്മാരും ഒാരോരുത്തൻ വീണയും വിശുദ്ധന്മാ രുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ട് കുഞ്ഞാടിന്റെ മുമ്പാകെ വീണു എന്ന് 8-ാം വാക്യത്തിൽ കാണുന്നു.
ആ പാട്ടിലെ പദങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന ജനസമൂഹം എത്രയോ വലിയത് എന്ന് നോക്കുക. നരകത്തിൽ നിത്യദണ്ഡനമനുഭവിക്കുന്നവരേ ക്കാൾ വളരെ അധികം ജനങ്ങൾ സ്വർഗ്ഗത്തിലുണ്ടായിരിക്കും, ശൈശവദശ യിൽ മരിച്ചുപോയ സകല കുഞ്ഞുങ്ങളും അവിടെ ഉണ്ടായിരിക്കും. എത്ര വലിയ പുരുഷാരത്തിനും അവിടെ ഇടമുണ്ട്. ഹോ! എത്രയോ അത്ഭുതകര മായ കൂട്ടായ്മ! എന്നാൽ അവർ പാടുന്നതെന്താണെന്ന് നന്നായി ശ്രദ്ധിച്ചു നോക്കുക. തങ്ങളുടെ വീണ്ടെടുപ്പു സാധിച്ചത് പൂർണ്ണമായും കുഞ്ഞാടും അവന്റെ പ്രവൃത്തിയുമാണെന്ന് അവർ ഘോഷിക്കുന്നു. അവർ ദൈവത്തിന്റെ വിശുദ്ധന്മാരാണ്. അടുത്ത രണ്ടു വാക്യങ്ങളിൽ മറ്റൊരു കൂട്ടരെ കാണാൻ കഴിയും, അവർ ദൂതന്മാരാണ്. പാപത്തിൽ നിന്ന് വീണ്ടെടുക്കപ്പെട്ട ഒരു കൂട്ടത്തേയും അവിടെ പരാമർശിച്ചിരിക്കുന്നതായി കാണാം. അവർ ഈ ദൃശ്യ ത്തിന്റെ ആന്തരിക വൃത്തത്തിൽ കാണപ്പെടുന്നു. അവർ സ്വർഗ്ഗത്തിന്റെ മഹ ത്ത്വവും പുകഴ്ചയും ആയിരിക്കും.
ദൂതന്മാർ പാടുന്നതായി നാം ധാരാളം കേട്ടിട്ടുണ്ട്. ഇയ്യോബ് 38: 6-ൽ അവിടെ പ്രഭാതനക്ഷ്രതങ്ങൾ എന്ന് പറഞ്ഞിരിക്കുന്നത് ദൂതന്മാരെക്കുറി ച്ചാണ്. ഈ ഭൂഗോളത്തെ മനോഹരമായിട്ട് ആദിയിൽ ദൈവ കരങ്ങളാൽ സ്ഥാപിതമായപ്പോൾ ദൂതന്മാർ ഒന്നിച്ചു ഘോഷിച്ചുല്ലസിച്ചു. എന്നാൽ പിന്നീട് ആ പുരാതന ഗാനം നിലച്ചുപോയി. ഭൂമിയിൽ പാപം പ്രവേശിക്കു കയും ആ മനോഹര സൃഷ്ടിയെ കളങ്കപ്പെടുത്തുകയും ചെയ്തു. ഭൂമിയിൽ പാപം പ്രവേശിച്ചതിനുശേഷം ഒരിക്കൽ പോലും ദൂതന്മാർ പാടുന്നതായി നാം വായിക്കുന്നില്ല. നΩുടെ കർത്താവായ യേശുവിന്റെ ജനനത്തിങ്കൽ സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൈവത്തെ പുകഴ്ത്തിക്കൊണ്ട്, അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവ്രപസാദമുള്ള മനു ഷ്യർക്ക് സമാധാനം എന്നു പറഞ്ഞതായി ലൂക്കോസ് 2:14-ൽ കാണുന്നു ണ്ട്. എന്നാൽ അവിടെ അവർ പാടിയെന്നല്ല പറഞ്ഞു എന്നാണുള്ളത്. വീണ്ടെടുക്കപ്പെട്ടവരാണ് പാടുന്നത്, അവർ പുതിയ പാട്ടു പാടുന്നു. അതു വീണ്ടെടുപ്പിന്റെ ഗാനമാണ്. നിങ്ങൾക്ക് ആ പാട്ടു പാടാൻ സാധിക്കുമോ?
ദൂതന്മാർ വീണ്ടെടുക്കപ്പെട്ട ജനത്തിന്റെ ബാഹ്യവൃത്തത്തിലാണ് നിൽക്കുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ദൂതന്മാർ അകന്നു മാറി നിന്നു നോക്കിക്കൊണ്ടു ഇപ്രകാരം പറയുന്നു, ""അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും
വെളിപാട് പുസ്തകം - വ്യാഖ്യാനം
ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭി പ്പാൻ യോഗ്യൻ''. മൂന്നാമതൊരു കൂട്ടർ കൂടി ഉണ്ട്, ഒരു ത്രിതീയവൃത്തം, അതിൽ സകല സൃഷ്ടികളും ഉൾപ്പെട്ടിരിക്കുന്നു. യോഹന്നാൻ സകല പ്രപ ഞ്ചത്തിലേക്കും നോക്കി, സകല സൃഷ്ടിയും അവയിൽ ഉള്ളത് ഒക്കെയും കുഞ്ഞാടിനെ മഹത്വപ്പെടുത്തി ആരാധിക്കുന്നതായി കണ്ടു. ബുദ്ധിയും വിവേ കവും ഉള്ള സകല സൃഷ്ടികളും ചേർന്ന് കുഞ്ഞാടിനു മഹത്വം എന്നു പറ യുന്ന നാൾ ആഗതമായിക്കൊണ്ടിരിക്കുന്നു. റോമർ 8: 19-22 കാണുക.
ദൂതന്മാരൂടെ ആരാധന (വെളി.5:11-14)
ദൈവവചനത്തിൽ ഉടനീളം കാണുന്നത് ദൈവദൂതന്മാർ എണ്ണിക്കണ ക്കാക്കുവാൻ കഴിയാവുന്നതിലും അധികമുണ്ടെന്നാണ്. അവർ അസംഖ്യ മാണ്. ദൈവസിംഹാസനത്തിന്റെ മദ്ധ്യത്തിൽ ദൈവത്തിന്റെ കുഞ്ഞാടിനെ കാണാം, സിംഹാനത്തിനു ചുറ്റും 24 മൂപ്പന്മാർ, ദൈവ സിംഹാസനത്തിനു ചുറ്റുമുള്ള മൂപ്പന്മാരുടെ സിംഹാസനത്തിനും ചുറ്റിലായി തേജേ റിയ അസംഖ്യം സ്വർഗ്ഗീയ സൈന്യങ്ങൾ. അവരെക്കുറിച്ച് ഇവിടെ പറഞ്ഞിരി ക്കുന്നത് തികച്ചും അർത്ഥപൂർണ്ണമാണ്. അതിനെ സംബന്ധിച്ച് വില്ല്യം കെല്ലി ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്: ദൂതന്മാർ ഈ പുതിയ പാട്ടു പാടുന്നത് കുഞ്ഞാടു വിലയ്ക്കു വാങ്ങി എന്നതിന്റെ വെളിച്ചത്തിലല്ല, നേരെ മറിച്ച് അവൻ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നതിന്റെ അടിസ്ഥാനത്തിലാണ്. അവൻ വിലയ്ക്കു വാങ്ങി എന്നതിനെക്കുറിച്ച് അവർ പാടാതിരിക്കുവാൻ കാരണം, അവർ അപ്രകാരം വിലയ്ക്കു വാങ്ങപ്പെട്ടവരല്ലാത്തതുകൊണ്ടാ ണ്, അവർക്ക് അതുമായി (വീണ്ടെടുപ്പുമായി) ബന്ധമൊന്നുമില്ല. അവർ ദൈവത്തിന്റെ ശക്തിയാൽ പാലിക്കപ്പെടുന്നവരാണെങ്കിലും അവർ വീണ്ടെ ടുക്കപ്പെട്ടവരല്ല. അതേസമയം, പാപഭാരത്താൽ വലഞ്ഞവരും, വീണ്ടെടു ക്കപ്പെട്ടവരുമായ മനുഷ്യർക്ക് ഈ പുതിയപാട്ട് അർത്ഥവത്തായി പാടുവാൻ സാധിക്കും. ദൂതന്മാർ അവന്റെ യോഗ്യതയെയും മരണത്തെയും കുറിച്ചാണു പറയുന്നത്, എന്നാൽ രക്തം ചൊരിഞ്ഞു വീണ്ടെടുത്ത വീണ്ടെടുപ്പിനെക്കു റിച്ചുള്ള ആഴമേറിയ സന്തോഷഗാനം അവരുടെ നാവിന്മേൽ ഇല്ലാത്തതി നാൽ അവർ അതു ഘോഷിക്കുന്നില്ല.
മൂപ്പന്മാർ പാടുമ്പോൾ അവർ നേരിട്ടു കുഞ്ഞാടിനോടു പാടുന്നതായി ട്ടാണു കാണുന്നത്. ദൂതന്മാർ സേവകാflക്കളും താഴ്ന്ന നിലയിലുള്ളവരാ കയാൽ കുഞ്ഞാടിനെക്കുറിച്ചു പറയുമ്പോൾ അവനെ സംബോധന ചെയ്യു ന്നില്ല. അവർ അവനെക്കുറിച്ചു പറയുന്നു, അവനോടു പറയുന്നില്ല. ""അറു ക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ'' എന്നാണ് അവർ പറയുന്നത്. ജെ.എൻ. ഡാർബി അദ്ദേഹത്തിന്റെ സിനോപ്സിസിൽ ഇങ്ങനെ പറഞ്ഞി രിക്കുന്നു: ഇവിടെ ദൂതന്മാർ അവനെ സ്തുതിച്ചു മഹത്ത്വപ്പെടുത്തുന്നു, നാലാം അദ്ധ്യായത്തിൽ അങ്ങനെ കാണുന്നില്ല. ഇവിടെ ശുശ്രൂഷാക്രമത്തി
വെളിപാട് പുസ്തകം - വ്യാഖ്യാനം നുള്ള അവകാശാധികാരങ്ങൾ മാറിയിരിക്കുന്നു എന്ന കാര്യത്തിൽ എനിക്കു സംശയമില്ല. കുഞ്ഞാടു പുസ്തകം വാങ്ങിയ സമയം വരെ അവരായിരുന്നു അതു നിർ∆ഹിച്ചിരുന്നത്. പ്രതീകാflകമായി കാണിച്ചു തന്നിരിക്കുന്ന കാര്യ ങ്ങളെ ഈ ഭൂമിയിൽ നിർ∆ഹിച്ചിരുന്നത് അവർ മുഖാന്തരമായിരുന്നു. കുഞ്ഞാടു വന്ന് പുസ്തകം വാങ്ങിയ ഉടനെ തന്നെ, വീണ്ടെടുപ്പിനെക്കു റിച്ചു പറഞ്ഞ ഉടനെ തന്നെ, ജീവികളും മൂപ്പന്മാരും ഒരുമിച്ചു രംഗ്രപവേശം ചെയ്യുകയും ദൂതന്മാർ തങ്ങളുടെ സ്ഥാനത്തേക്ക് മാറിപ്പോകുകയും ചെയ്യു ന്നു. മുമ്പ് ജീവികൾ ചെയ്തതുപോലെ, അവർ തങ്ങൾ സ്തുതിക്കുന്നതി നുള്ള കാരണം പറയുന്നില്ല. സ്വഭാവമനുസരിച്ച് ഉന്നത സൃഷ്ടികൾ എന്ന നിലയിൽ അവർ സകല സൃഷ്ടികളോടും ചേർന്ന് കൂഞ്ഞാടിന്റെ മഹത്വ ത്തെയും അവന്റെ യോഗ്യതയെയും ഘോഷിക്കുന്നു: സിഹാസനത്തിലിരി ക്കുന്നവനും കുഞ്ഞാടിനും എന്നേന്നേയ്ക്കും സ്തുതിസ്തോത്രങ്ങൾ അർപ്പി ക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് ദൂതന്മാർ വീണ്ടെടുപ്പിന്റെ ഗാനം പാടാതിരുന്നത്? ഡബ്ലു.എ. ക്രിസ്വെൽ പറഞ്ഞിരിക്കുന്നത് നോക്കുക: ""സംഗീതം ഉയർന്ന കമ്പിനാദത്താലും താഴ്ന്ന കമ്പിനാദത്താലും ഉളവാകുന്നതാണ്. താഴ്ന്ന കമ്പിനാദം ശോകരസം ഉളവാകുന്നതും പാപത്തിൽ വീണുപോയ മനു ഷ്യന്റെ പരിതാപകരമായ അവസ്ഥയെയും മരണത്തെയും സങ്കടത്തെയും എല്ലാം ഒാർΩപ്പെടുത്തുന്നതുമാണ്. പ്രകൃതിയിലെ രോദനശബ്ദങ്ങളും വേദ നാസ്വരങ്ങളുമെല്ലാം ശോകസ്വരം പുറപ്പെടുവിക്കുന്ന താഴ്ന്ന കമ്പിനാദ ത്താൽ ഉളവാകുന്നവയാണ്. വനത്തിലൂടെ ഒഴുകിവരുന്ന കാറ്റിന്റെ ശബ്ദ വും, കൊടുങ്കാറ്റിന്റെ ആരവവും, വീടിനു ചുറ്റും വീശിയടിക്കുന്ന കാറ്റിന്റെ സ്വരവുമെല്ലാം താഴ്ന്ന കമ്പിയിൽ നിന്നു ഉളവാക്കാം. അതിൽ നിന്നും തിര യടിച്ചുയരുന്ന തിരമാലയുടെ രോദന ശബ്ദവും പുറപ്പെട്ടുവരുന്നു. പക്ഷിക ളുടെ കൂട്ടത്തിൽ ഏറ്റവും മധുരമായി പാടുന്ന രാപ്പാടിയുടെ പാട്ടും അതിനു പുറപ്പെടുവിക്കുവാൻ സാധിക്കും. അത് അങ്ങേയറ്റം ശോകം കലർന്നതാ ണ്. പ്രകൃതിയിലെ ശബ്ദങ്ങളിലധികവും താഴ്ന്ന കമ്പിനാദത്തിലാണുള്ള ത്. ദൈന്യത, നിരാശ, വേദന, കഠിന വിഷമങ്ങൾ, കൊടിയ വേദനകൾ, പാപത്തിൽ വീണു പോയതിന്റെ ഫലമായുളവായ ഈറ്റുനോവ് തുടങ്ങി യവ എല്ലാം പ്രതിഫലിപ്പിക്കുന്ന ശബ്ദം അതിൽ നിന്നു പുറപ്പെടുവിക്കാം, എന്നാൽ ഒരു ദൂതന് ഈ വിഷമങ്ങളൊന്നുമില്ല. ദൂതന് ദുരിതങ്ങളില്ല, നിരാ ശയില്ല, പാപത്തിൽ അകപ്പെട്ടുപോയ മനുഷ്യന്റെ ആകുലതകളൊന്നുമില്ല. ഉയർന്നസ്വരവും ഉയർന്ന കമ്പിനാദവും ജയത്തിന്റെയും ജയഘോഷത്തി ന്റെയും നാദങ്ങളാണ്. മനുഷ്യനെ ദൈവം മണ്ണൂകൊണ്ടാണ് സൃഷ്ടിച്ചത്, അവൻ നെΩ നാശകരമായ കുഴിയിൽ നിന്നു രക്ഷിച്ചു. അവൻ നΩുടെ കാലുകളെ പാറമേൽ നിർത്തി, നΩുടെ വായിൽ, ആflാവിൽ പുതിയ ഒരു പാട്ടു തന്നു, നΩുടെ അധരങ്ങളിൽ പുതിയ കീർത്തനം തന്നു. എന്നാൽ ഇത്തരത്തിലുള്ള അനുഭവങ്ങളൊന്നും ദൂതന്മാർക്കില്ല. ദൂതന്മാർക്ക്
വെളിപാട് പുസ്തകം - വ്യാഖ്യാനം
വീണ്ടെടുപ്പിന്റെ അനുഭവവുമില്ല, അവർക്ക് ആflരക്ഷയും വേണ്ടി വന്നിട്ടി ല്ല. ദൂതന്മാർക്ക് പാപത്തിൽ വീണു, തിരികെ ദൈവത്തിങ്കലേയ്ക്കു കൊണ്ടുവരപ്പെട്ട അനുഭവവും ഉണ്ടായിട്ടില്ല. അതിനാൽ ദൂതന്മാർക്ക് വീണ്ടെ ടുപ്പിന്റെ ഗാനം പാടേണ്ടതായ ആവശ്യം വന്നിട്ടില്ല''.
വെളിപാടിലെ സ്തുതിഗീതങ്ങൾ
വെളിപാട് അഞ്ചാം അദ്ധ്യായത്തിൽ മൂന്നു സ്തുതിഗീതങ്ങളുണ്ട്. വെളി പാടു പുസ്തകത്തിൽ മറ്റു ചില സ്തുതിഗീതങ്ങളും കാണാം. ആദ്യത്തെ സ്തുതിഗീതം ഒന്നാം അദ്ധ്യായം 6-ാം വാക്യത്തിലാണ്. രണ്ടുകാര്യങ്ങൾ 5, 6 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നു. ""നെΩ സ്നേഹിക്കുന്നവനും നΩുടെ പാപം പോക്കി നെΩ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവ ത്തിനു നെΩ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്വവും ബലവും, ആമേൻ''. അടുത്ത സ്തുതിഗീതത്തിൽ മൂന്ന് കാര്യങ്ങളാണ് ഉള്ളത്. വെളി. 4:11: ""കർത്താവേ, നീ സർ∆വും സൃഷ്ടി ച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവായ് ഉണ്ടായതും സൃഷ്ടിക്കപ്പെ ട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ''.
അടുത്ത സ്തുതിഗീതം വെളി. 5:13 ലാണ്, വീണ്ടെടുക്കപ്പെട്ടവർ പാടുന്ന ഇതിൽ നാലുവിധ സ്തുതികളുണ്ട്. ""സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളത് ഒക്കെയും സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹു മാനവും മഹത്വവും ബലവും എന്നെന്നേയ്ക്കും ഉണ്ടാകട്ടെ എന്നു പറയു ന്നതു ഞാൻ കേട്ടു''.
സ്തോത്രവും ബഹുമാനവും മഹത്വവും ബലവും ഇത് നാലുവിധ സ്തുതികളാണ്, ജീവികൾ അതിനു ആമേൻ പറയുന്നു! നΩുടെ ദൈവ ത്തിനു എന്നുമെന്നേക്കും സ്തുതിയും സ്തോത്രവും മഹത്വവും ജ്ഞാനവും നന്ദിയും ബഹുമാനവും ബലവും ശക്തിയും ഉണ്ടാകട്ടെ, ആമേൻ. വെളി പ്പാടു പുസ്തകത്തിലെ ഒാരോ സംഭവങ്ങൾ കഴിയുകയും വീണ്ടെടുക്കപ്പെ ട്ടവർ ദൈവം തങ്ങൾക്കു വേണ്ടി ചെയ്തത് എന്താണെന്നു അധികമായി ഗ്രഹിക്കുകയും ചെയ്യുമ്പോൾ അവന്റെ മഹിമയും തേജ ും അറിഞ്ഞ് അവ നോടുള്ള സ്നേഹവും ആശ്ചര്യവും ഭയഭക്തി ബഹുമാനങ്ങളും ആരാധ നയും വെളിപ്പെടുവാനുതകുന്ന സ്തുതിഗീതങ്ങൾ അധികമധികമായി ഉയ രുന്നതായി കാണാം.
ഇനി നമുക്ക് വെളിപാട് 5:9 പരിശോധിക്കാം. 5:9-ൽ ജെ.എൻ. ഡാർബി യുടെയും കെല്ലിയുടെയും പരിഭാഷകളിൽ പറഞ്ഞിരിക്കുന്നത് ""അവർ ഒരു പുതിയ പാട്ടു പാടുന്നു'' എന്നാണ് (They sing a new song). വർത്തമാന കാല ത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്, പാട്ടിന്റെ ഘനഗംഭീര്യത്തിനു പ്രാധാന്യം
വെളിപാട് പുസ്തകം - വ്യാഖ്യാനം നൽകാൻ ഇതു സഹായകമാണ്. അവർ ഒരു പുതിയ പാട്ടു പാടുന്നു, പുതിയ തരത്തിലുള്ള ഒരു പാട്ട്, ലോകം മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഒരു പാട്ട്. പാട്ട് എന്ന വാക്കിന് ഗ്രീക്കിൽ മൂന്നു പദങ്ങൾ ഉണ്ട്. സാൽമോസ് (Psalmos) എന്ന ഗ്രീക്കു പദത്തിന്റെ അർത്ഥം സങ്കീർത്തനം (Psalm) എന്നാണ്. ഹിംനോസ് (hymnos) എന്ന പദം വിശുദ്ധഗാനത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഒൗഡ് (ode) എന്ന ഗ്രീക്കുവാക്ക് സാധാരണ പാട്ടുകളെയും കവിതകളെയും കുറിക്കുന്നതിന് ഉപയോഗിക്കുന്നു. അവർ ഒരു പുതിയ ഒൗഡ് പാടുന്നു,
അവർ ഒരു പുതിയ പാട്ടു പാടുന്നു. ആ പാട്ടിൽ നാലു കാര്യങ്ങൾ അടങ്ങി യിരിക്കുന്നു. ഒന്നാമതായി, നെΩ ദൈവത്തിനായി വിലയ്ക്കു വാങ്ങി എന്ന് ദൈവത്തിന്റെ മഹത്വം ഘോഷിച്ചുകൊണ്ട് നΩുടെ വീണ്ടെടുപ്പിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. എഫെസ്യർ ഒന്നാം അദ്ധ്യായത്തിലും ഇതേ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. രണ്ടാമതായി, ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരമുള്ള നΩുടെ വീണ്ടെടുപ്പിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. മൂന്നാ മതായി, നΩുടെ വീണ്ടെടുപ്പ് പരിധിയില്ലാതെ സകല മനുഷ്യർക്കും വേണ്ടി യുള്ളതാണ് എന്നു പറഞ്ഞിരിക്കുന്നു. സർ∆ ഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ... നാലാമതായി, നΩുടെ വീണ്ടെ ടുപ്പിന്റെ ഫലമായി നമുക്ക് ഈ ഭൂമിയിൽ സ്ഥാപിതമാകുന്ന അക്ഷരീക രാജ്യത്തിൽ യഥാർത്ഥമായി വാഴാം എന്നു പറഞ്ഞിരിക്കുന്നു. ശരീരത്തോടു കൂടെയുള്ള ഒരു ഉയിർത്തെഴുന്നേല്പുണ്ടെന്നും, യഥാർത്ഥ വീണ്ടെടുപ്പുണ്ടെ ന്നും, ഈ ഭൂമിയിൽ ക്രിസ്തു വന്ന് തന്റെ രാജ്യം സ്ഥാപിച്ച് വാഴുമെന്നും, ദൈവജനം അന്ന് അവനോടൊന്നിച്ച് ജീവനോടുകൂടെ വസിക്കുമെന്നും പറ യുമ്പോൾ അവ അബദ്ധധാരണകൾ മാത്രമാണെന്ന് ചിന്തിക്കുന്നവരുണ്ട്. അതേ, നാം യഥാർത്ഥ ജനമായിത്തീരും. നാം വീണ്ടെടുക്കപ്പെട്ട ശരീര ത്തിൽ നΩുടെ കർത്താവിന്റെ ശരീരത്തോടു അനുരൂപരായി അവനോടു കൂടെ വസിക്കും. നാം ഈ ഭൂമിയിൽ വാഴും (വെളി. 5:13). നാല് എന്ന സംഖ്യ ലോകത്തോടു ബന്ധപ്പെട്ടതാണ്. ഈ നാലു കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതാകയാൽ പ്രത്യേകം ശ്രദ്ധേയമായി വേറിട്ടുനിൽക്കുന്നു. സകല സൃഷ്ടിയും ദൈവത്തെ സ്തുതിക്കുന്നു. ""സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളത് ഒക്കെയും സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹു മാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയു ന്നതു ഞാൻ കേട്ടു''.
തുടർന്നുള്ള ഭാഗങ്ങളിൽ കുഞ്ഞാടിനെയും സർ∆ശക്തനായ ദൈവ ത്തെയും ഒരുമിച്ചാണു കാണുന്നത്. തൊട്ടടുത്ത അദ്ധ്യായത്തിൽ അവർ രണ്ടുപേരും ഒരുമിച്ചു ക്രോധം ചൊരിയുന്നതായി കാണുന്നു; 7-ാം അദ്ധ്യാ യത്തിൽ അവർ ഒരുമിച്ച് ആശ്വാസമരുളുന്നു, 9-ാം അദ്ധ്യായത്തിൽ ഒരു മിച്ചു വിജയം വരിക്കുന്നു, 21, 22 അദ്ധ്യായങ്ങളിൽ ദൈവമായ കർത്താവും കുഞ്ഞാടും പുതിയ യെരുശലേമിന്റെ വിളക്കായി പ്രകാശിക്കുന്നു, അവർ
വെളിപാട് പുസ്തകം - വ്യാഖ്യാനം
തന്നെയാണ് അതിന്റെ മന്ദിരവും. നിങ്ങൾ സ്വർഗ്ഗത്തിലെത്തുമ്പോൾ സർ∆ ശക്തനായ കർത്താവായ ദൈവത്തെ, യേശുക്രിസ്തുവിനെയായിരിക്കും നിങ്ങൾ കാണുന്നത്. നാം അവനെ അവിടെ ആരാധിക്കുകയും സ്തുതിച്ചു മഹത്ത്വപ്പെടുത്തുകയും ചെയ്യും.

വെളിപാട് പുസ്തകം - വ്യാഖ്യാനം