Chapter 14 of 24

സൂര്യധാരിണിയായ സ്ത്രീ

11 min read · Pages 125–136 of the printed edition

(വെളിപാട് 12:1-17)

വെളിപാടിൽ ഈ ഭാഗം വലിയൊരു സ്ഥാനം വഹിക്കുന്നു. ആദ്യത്തെ 11 അദ്ധ്യായങ്ങൾ ഏഴാമത്തെ കാഹളത്തിന്റെ ഉപസംഹാരം കുറിക്കുകയും ഈ യുഗത്തിന് സമാപ്തി കുറിക്കുകയും ചെയ്യുന്നു. ഈ ലോകത്തിലെ രാജ്യങ്ങളും ഈ ലോകത്തിന്റെ പരമാധികാരവും നΩുടെ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ആയിത്തീരുകയും ചെയ്യുന്നു. ഏഴാമത്തെ കാഹളനാദ ത്തിന്റെ സമയത്ത് (11-ാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു) ദൈവത്തിന്റെ മർΩം പൂർത്തിയാകുന്നു. അതിനുശേഷം നΩുടെ ദൈവം നമുക്ക് ഒരു മുൻകാഴ്ച നൽകുകയാണ്. വർത്തമാന ലോകത്തിന്റെ അന്ത്യനാളുകളെ ക്കുറിച്ചുള്ള ഒരു പ്രവചന മാർഗ്ഗരേഖയാണിത്. ദൈവത്തിന്റെ മഹത്തായ പദ്ധതികൾ വെളിപ്പെട്ടുവരികയും സാത്താന്റെ പദ്ധതികൾ അനാവരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

യിസ്രായേല്യ എതിർപ്പിന്റെ മർΩം

യിസ്രായേൽ രാജ്യത്തെ സാത്താൻ എതിർക്കുകയും വെറുക്കുകയും ചെയ്യണം കാരണം യിസ്രായേൽ രാജ്യത്തിനുമേൽ അവന് നേരിട്ട് ഒരു അധികാരവും ഇല്ല. മറ്റെല്ലാ രാജ്യങ്ങളിന്മേലും ആദമിൽ നിന്ന് ലഭിച്ച അനു വാദം നിക്ഷിപ്തമാക്കിയ അധികാരം സാത്താനുണ്ടായിരുന്നു. യിസ്രാ യേലിനു വ്യത്യസ്തയുണ്ട്, കാരണം ദൈവത്തിന്റെ പ്രത്യേക ഉദ്ദേശത്താൽ സൃഷ്ടിക്കപ്പെട്ടതാണ് യിസ്രായേൽ രാഷ്ട്രം. യിസ്രായേലിന്റെ ആരംഭം മുതൽ സാത്താൻ യുദ്ധങ്ങളിലൂടെ അവരെ നശിപ്പിക്കുവാൻ ശ്രമിച്ചു. ചുരു ക്കത്തിൽ യഹൂദജാതിയെ ഉന്മൂലനം ചെയ്യുകയാണ് സാത്താന്റെ ഏറ്റവും വലിയ ലക്ഷ്യം.

സൂര്യ ധാരിണിയായ സ്ത്രീ

ഈ സ്ത്രീയെ സംബന്ധിച്ചു വിവിധ വ്യാഖ്യാനങ്ങളുണ്ട്. ചിലരുടെ വ്യാഖ്യാനത്തിൽ ഇത് കന്യക മറിയം ആണ്. ഈ അദ്ധ്യായം മുഴുവൻ വായിക്കുമ്പോൾ യേശുക്രിസ്തുവിന്റെ മാതാവിനോട് ഈ സ്ത്രീയെ താര

വെളിപാട് പുസ്തകം - വ്യാഖ്യാനം തമ്യപ്പെടുത്തുവാൻ സാദ്ധ്യമല്ലെന്ന് മന ിലാകും. 6-ാം വാക്യത്തിൽ നാം വായിക്കുന്നത് ""സ്ത്രീ മരുഭൂമിയിലേക്ക് ഒാടിപ്പോയി'' ""അവളെ സംരക്ഷി ക്കുവാൻ ദൈവം അവൾക്ക് ഒരു സ്ഥലം ഒരുക്കി അവിടെ അവളെ 1260 ദിവസം പോഷിപ്പിക്കണം'' എന്നാണ്. 14-ാം വാക്യത്തിൽ വായിക്കുന്നത്, ""അവൾക്ക് മരുഭൂമിയിലേക്ക് അവളുടെ സ്ഥലത്തേക്ക് പറന്നുപോകുവാൻ കഴുകന്റെ ചിറകുകൾ ലഭിച്ചു''. അവിടെ അവളെ ഒരുകാലവും അരക്കാ ലവും സർപ്പത്തിൽ നിന്നും സൂക്ഷിച്ചു'' എന്നാണ്. മുകളിൽ പറഞ്ഞ പ്രസ്താ വനയിൽ നിന്നും കന്യക മറിയയെ ഈ പ്രസ്താവനകളോട് ഉപമിച്ച് പറ യുവാൻ സാദ്ധ്യമല്ല. ഇത് സഭയാണെന്നുള്ള വ്യാഖ്യാനവും ശരിയല്ല. കാരണം സഭയല്ല ദൈവപുത്രനെ ഭൂമിയിലേക്ക് ഉത്ഭവിപ്പിച്ചത്. സ്വർഗ്ഗാരോ ഹണം ചെയ്ത കർത്താവാണ് സഭയ്ക്ക് രൂപം നൽകിയത്. സഭ കർത്താ വിന്റെ ഭാഗത്ത് നിന്നാണ് ഉത്ഭൂതമായത്. നാം അവന്റെ രക്തത്തിൽ നിന്നും മാംസത്തിൽ നിന്നും അസ്ഥിയിൽനിന്നും ആണ് ഉണ്ടായത്. ഹ∆ാ ആദ മിന്റെ വശത്തുനിന്നും എടുക്കപ്പെട്ടപ്പോൾ ആദാം പറഞ്ഞു ""ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നും അസ്ഥിയും മാംസത്തിൽനിന്ന് മാംസവും ആകുന്നു''. അപ്പൊസ്തലനായ പൗലൊസ് ഉല്പത്തി 2:21-24 വരെയുള്ള വാക്യങ്ങളോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്നു: ""ഈ മർΩം വലിയത് ഞാൻ സഭയെയും ക്രിസ്തുവിനെയും ഉദ്ദേശിച്ചാണ് പറയുന്നത്'' (എഫെ.5:25-32).

സൂര്യനെ അണിഞ്ഞ സ്ത്രീ ആര്?

ദൈവവചനം ഈ സ്ത്രീ ആരെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ""അവർ യിസ്രായേല്യർ; പുത്രത്വവും തേജ ും നിയമങ്ങളും ആരാധനയും വാഗ്ദ ത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നെ; ജഡ പ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചത്; അവൻ സർ∆ത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ'' (റോമർ 9:4,5).

യിസ്രായേൽ ജനവും ദേശവും കുടുംബവുമാണ് മശിഹായ്ക്ക് ജന്മം കൊടുത്തതെന്ന് ദൈവാflപ്രേരിതനായി അപ്പൊസ്തലൻ പറയുന്നു. ക്രിസ്തു യിസ്രയേല്യരിൽ നിന്നുമാണ് വന്നത്. യിസ്രായേലിനെ വിവാഹി തയായ ഒരു സ്ത്രീ എന്ന് ആവർത്തിച്ച് വിളിച്ചിരിക്കുന്നു (യെശ. 54:1; 47:7-9; 50:1). യിസ്രായേലിനെ ദൈവം കൈവെടിഞ്ഞ സാഹചര്യത്തിൽ ഒരു വിധ വയായും ഭർത്താവ് ഉപേക്ഷിച്ചവളായും ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ വചനത്തിൽ എപ്പോഴും സഭയെക്കുറിച്ച് ആ നിർΩല കന്യകയായിട്ടാണ് പറഞ്ഞിരിക്കുന്നത്. അവളെ അവളുടെ കാന്തനു സമർപ്പിക്കപ്പെടും (2കൊരി.11:2). വചനത്തിൽ സഭയെ ഒരിക്കലും ഒരു മാതാവായി പറഞ്ഞിട്ടി ല്ല. അവൾ എപ്പോഴും ഒരു മണവാട്ടിയാണ്. അവളെക്കുറിച്ച് വിവരിക്കുന്നി ടത്ത് ഈ ആശയവും കാണാം. അവൾ സൂര്യനെയും ച്രന്ദനെയും അണി ഞ്ഞിരിക്കുന്നു. അവളുടെ തലയിൽ 12 നക്ഷ്രതങ്ങൾ കൊണ്ടുള്ള കിരീടവു

വെളിപാട് പുസ്തകം - വ്യാഖ്യാനം

മുണ്ട്. ഈ പ്രത്യക പരാമർശം ഉല്പത്തി പുസ്തകം 37-ാം അദ്ധ്യായത്തിൽ നിന്നും എടുത്തതാണ് (വാക്യം 9). ഇത് യിസ്രായേലിന്റെയും യാക്കോ ബിന്റെയും കുടുംബത്തെ കുറിക്കുന്നതാണ്. സൂര്യനും ച്രന്ദനും മറ്റ് 11 നക്ഷ്രതങ്ങളും ഇതിൽ 12-ാമത്തെ നക്ഷ്രതം യോസഫ് തന്നെയാണ്. അതു കൊണ്ട് ഈ സൂര്യ ധാരിണിയായ സ്ത്രീ യോസഫിന്റെ ജീവിതത്തെ വരച്ച് കാണിക്കുന്നു. സ്ത്രീ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനവും ദൈവ ത്തിന്റെ പ്രത്യേക ജനവുമായ യിസ്രയേലും കുട്ടി നΩുടെ കർത്താവായ ക്രിസ്തുയേശുവും ആണ്.

ഈ വേദഭാഗം സ്ത്രീ അഭിമുഖീകരിക്കേണ്ടിവരുന്ന നീണ്ട ഒരു പീഡ നത്തെക്കുറിച്ച് പറയുന്നു. യിസ്രായേൽ ജനം അനുഭവിച്ചതുപോലെ ക്രൂരവും നിന്ദ്യവുമായ പീഡനങ്ങൾ മറ്റൊരു ജാതിയും അനുഭവിച്ചിട്ടുണ്ടാവില്ല. യോഹ ന്നാൻ പറയുന്നു: ""സ്വർഗ്ഗത്തിൽ മറ്റൊരടയാളം പ്രത്യക്ഷമായി, ഒരു ചുവന്ന സർപ്പം, അതിന് ഏഴ് തലകളും പത്ത് കൊമ്പുകളും തലകളിൽ ഏഴ് കിരീ ടങ്ങളും ഉണ്ട്.'' "മഹാസർപ്പം' എന്ന വാക്ക് വെളിപാട് പുസ്തകത്തിൽ 13 പ്രാവശ്യം കാണുന്നുണ്ട്. ഡ്രാഗൺ എന്നത് പറക്കുന്ന സർപ്പം ആണ്. ഇത് സാത്താന്റെ പ്രതീകാflകരൂപമാണ് (വെളിപാട് 20:2). സർപ്പത്തിന്റെ തലകൾ, കൊമ്പുകൾ, കിരീടങ്ങൾ ഇവ സാത്താന് ഭൂമിയിലുള്ള അധികാ രത്തിന്റെ ചിഹ്നങ്ങളാണ് (വായിക്കുക എഫെ.2:2). അവൻ ഈ ലോകത്തിന്റെ പ്രഭുവാണ് (യോഹ.12:31).

യിസ്രായേലിന്റെ പീഡനത്തിന് സാത്താനും അവന്റെ കൂട്ടാളികളുമാണ് ഉത്തരവാദികൾ. യിസ്രായേലിന്റെ കഷ്ടത ഇവിടെ ചിന്തിക്കുന്നത് ഉചിതമാ യിരിക്കും. ബൈബിൾ ചരിത്രവും സെക്കുലർ ചരിത്രവും അതിന്റെ വിവ രണം നൽകുന്നുണ്ട്.

യിസ്രായേലിനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുവാനുള്ള ആദ്യ്രശമം ഫറവോന്റെതായിരുന്നു. എന്നാൽ വളരെ യാദൃശ്ചികമായി മോശെ മരുഭൂ മിയിൽ കത്തുന്ന മുൾപ്പടർപ്പു കണ്ടു, അത് മോശയുടെ ജീവിതത്തിന് ഒരു വഴിത്തിരിവായി. ആ മുൾപ്പടർപ്പ് വ്യക്തമായി യിസ്രായേലിനെ ചിത്രീകരി ക്കുന്നു. അത് ഒരിക്കലും വെന്ത് പോകുന്നില്ല. എന്തുകൊണ്ടെന്നാൽ ദൈവം അവരുടെ മദ്ധ്യത്തിൽ ഉണ്ട്. യിസ്രായേലിനെ യാതൊരു ശക്തിക്കും നശി പ്പിക്കുവാൻ കഴിയില്ല. അവൾ മരുഭൂമിയിലെ കത്തുന്ന മുൾപ്പടർപ്പാണ്.

യഹൂദ വിരോധത്തിന്റെ കാരണം

ലോകചരിത്രത്തിൽ അത്യന്തം വെറുപ്പുളവാക്കുന്ന തുടർ പീഡനങ്ങ ളാണ് യെഹൂദാജനം മറ്റുള്ളവരിൽനിന്നും ഏറ്റുവാങ്ങിയത്. അവരുടെ ജന്മ ദേശം രണ്ട് പ്രാവശ്യം അവരിൽനിന്നും തട്ടിപ്പറിക്കപ്പെട്ടു. രണ്ട് പ്രാവശ്യവും അവർ മറ്റ് രാജ്യങ്ങളിലേക്ക് അടിമകളായി കൊണ്ടുപോകപ്പെട്ടു. അവർണ്ണ നീയമായ പീഡനങ്ങളിൽക്കൂടി കടന്നുപോയിട്ടും രണ്ട് പ്രാവശ്യം അവർ

വെളിപാട് പുസ്തകം - വ്യാഖ്യാനം സംരക്ഷിക്കപ്പെട്ടു. എന്നിട്ടും അവരുടെ പിതാക്കന്മാരുടെ ദേശത്തിലേക്ക് അത് പുതുക്കിപ്പണിയുവാൻ മടങ്ങിവന്നു. ചരിത്രത്തിലെ വിസ്മയകരമായ സംഭവങ്ങളായി ലോകം ഇതിനെ നോക്കിക്കണ്ടു.

യെഹൂദന്മാരുടെ രണ്ടാമത്തെ ചിതറിക്കൽ എ.ഡി.70 മുതൽ 1948 വരെ നീണ്ടുനിന്നു. ആ കാലഘട്ടത്തിൽ ഈ ജനവിഭാഗം മാനവരാശിക്ക് നിര ക്കാത്ത അതിഹീനമായ പീഡനത്തിൽക്കൂടി അവർ കടന്നുപോയെങ്കിലും അവർ ഒരു പ്രത്യേക ജനവിഭാഗമായി ഇന്നും അവശേഷിക്കുന്നു. അവർ അഭയം പ്രാപിച്ച സകല രാജ്യങ്ങളും അവർക്ക് എതിരായി. റോമൻ ഭരണാ ധികാരി ടൈറ്റസിന്റെയും മറ്റു റോമാ ച്രകവർത്തിമാരുടെയും കൊടിയ പീഡനം മുതൽ ഹിറ്റ്ലറുടെ ഗ്യാസ് ചേമ്പറുകളും മറ്റും ശേമ്യവംശത്തി നെതിരെ ക്രോധത്തിന്റെ തീനാളങ്ങൾ ആളിക്കത്തിച്ചു.

വെളിപ്പാട് പുസ്തകം 12-ാം അദ്ധ്യായം ശേമ്യവംശത്തിനെതിരായ വിരോ ധത്തിന്റെ രഹസ്യം എന്തെന്നു വെളിപ്പെടുത്തുന്നു. യെഹൂദാ വംശത്തിന് എതിരെ ആര് പീഡനം നടത്തിയാലും അവർ യെഹൂദരെ വെറുക്കുന്നു. ഒരു ശക്തിയുടെ പ്രചോദനത്താലാണ് ഈ പീഡനങ്ങളെല്ലാം നടക്കുന്ന തെന്ന് ഇത് വെളിപ്പെടുത്തുന്നു.

ദൈവം ഈ ജനത്തെ തിരഞ്ഞെടുത്തത് തന്റെ പുത്രനായ യേശുക്രി സ്തുവിന് ഈ ഭൂമിയിലേക്ക് വരുവാനുള്ള മുഖാന്തിരം എന്ന നിലയിലാണ്. അതിനാൽ തന്നെ സാത്താന് ആ സ്ത്രീയോടും, അവളുടെ കുഞ്ഞിനോടും അടങ്ങാത്ത പകയുണ്ട്. അതുപോലെ ആ സ്ത്രീയേയും (യെഹൂദനെയും) കുഞ്ഞിനെയും (യേശുക്രിസ്തുവിനെയും) സ്നേഹിക്കുന്നവരെയും അവൻ പകക്കുന്നു. യിസ്രായേലിന്റെ ചരിത്രം പരിശോധിച്ചാൽ, മശിഹായുടെ ജന നത്തെ തടയുവാൻ വേണ്ടി യഹൂദജാതിയെ നശിപ്പിക്കുവാൻ സാത്താൻ പല തവണ ശ്രമിക്കുകയുണ്ടായി. അവന്റെ അവസാന്രശമം യേശുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ രണ്ട് വയ ിനു താഴെയുള്ള സകല ആൺകു ഞ്ഞുങ്ങളെയും കൊന്നുകളയുവാൻ ഹെരോദാവിൽക്കൂടി അവൻ പ്രഖ്യാ പനം നടത്തികൊണ്ടുള്ളതായിരുന്നു.

ദാനിയേൽ 9:27-ൽ കാണുന്നതുപോലെ മഹോപ്രദവകാലത്ത് ഈ സ്ത്രീ മരുഭൂമിയിലേക്ക് ഒാടിപ്പോകുന്നു. അവിടെ അവൾ മൂന്നരവർഷം, 1260 ദിവസങ്ങൾ, 42 മാസങ്ങൾ സംരക്ഷിക്കപ്പെടും. ലോകത്തിന്റെ അന്ത്യ നാളുകളിൽ, യാക്കോബിന്റെ കഷ്ടകാലം എന്നു വിളിക്കപ്പെടുന്ന കാലത്തെ ക്കുറിച്ചാണ് നാം ഇവിടെ കാണുന്നത്.

ഈ പ്രവചനത്തിൽ സഭ ഉൾപ്പെട്ടിരിക്കുന്ന ഈ സുദീർഘമായ കാല യളവ് രേഖപ്പെടുത്തിയിട്ടില്ല. അതിനെക്കുറിച്ചുള്ള വാക്യങ്ങൾ ഒന്നുമില്ല. അഞ്ചും ആറും വാക്യങ്ങളിലെ ഇടവേള എന്നത് നാം വസിക്കുന്ന ഈ കൃപായുഗമാണ്. അഞ്ചാം വാക്യത്തിലെ സമയം നോക്കുക: ""അവൾ ഒരു

വെളിപാട് പുസ്തകം - വ്യാഖ്യാനം

ആൺകുഞ്ഞിനെ പ്രസവിച്ചു അവൻ ഇരുമ്പു കോൽകൊണ്ട് ജാതികളെ ഭരിക്കും. അവളുടെ കുഞ്ഞിനെ ദൈവം തന്റെ സിംഹാസനത്തിലേക്ക് എടുത്തു (വാക്യം 6). അപ്പോൾ സ്ത്രീ മരുഭൂമിയിലേക്ക് ഒാടിപ്പോയി അവിടെ ദൈവം അവൾക്കായി ഒരു സ്ഥലം ഒരുക്കിയിരുന്നു. അവിടെ 1260 ദിവസ ങ്ങൾ അവളെ പോറ്റി.'' അഞ്ചാം വാക്യം വായിക്കുമ്പോൾ ചിലർ ചിന്തി ക്കും ക്രിസ്തുവിന് ജീവനേ ഇല്ലെന്ന്. ചിലർ അവൻ ജീവിച്ചിരുന്നിട്ടേയില്ല എന്ന് ചിന്തിക്കും, കാരണം അവൻ ജനിച്ച ഉടനെ അവനെ സിംഹാസന ത്തിലിരിക്കുന്നവൻ പെട്ടെന്നു എടുത്തു. തന്റെ ശുശ്രൂഷ, തന്റെ ജീവിതം, മരണം, തന്റെ പാപപരിഹാര യാഗം ഇവ മൂന്നും ഇവിടെ രേഖപ്പെടുത്തിയി ട്ടില്ല. അവന്റെ ജീവിതം മുഴുവനും ഒരു ശ്വാസംപോലെ നൈമിഷികമായി രുന്നു.

ദൈവം ഇവിടെ മറ്റു ചില കാര്യങ്ങൾ കൂടി പറയുന്നു. യേശുക്രിസ്തു വിന്റെ ജീവിതം ക്രമാനുഗതമായി പറയുകയല്ല. ദൈവത്തിന് മറ്റ് ചില ഉദ്ദേ ശ്യവും താല്പര്യവുമുണ്ട്. ആ കാര്യങ്ങളാണ് അവൻ സംസാരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവചന രീതി വചനത്തിലുടനീളം കാണാം. ഉദാഹരണ ത്തിന് യേശുക്രിസ്തു ഉദ്ധരിച്ച യെശയ്യാപ്രവചനം 61-ാം അദ്ധ്യായം നോക്കു ക. പ്രവാചകന്മാർ ഒറ്റ ശ്വാസത്തിൽ പറയുന്നു: ""ദൈവത്തിന്റെ പ്രതികാര ദിവസവും കർത്താവിന്റെ പ്രസാദവർഷവും പ്രഖ്യാപിക്കുവാൻ'' എന്നാണ് യെശയ്യാവിൽ വായിക്കുന്നത്. എന്നാൽ ലൂക്കൊസിന്റെ സുവിശേഷത്തിൽ നോക്കുക; യേശു ഈ ഭാഗം വായിക്കുന്നത് ലൂക്കൊസ് 4: 18-19 ""കർത്താ വിന്റെ പ്രസാദവർഷം പ്രഖ്യാപിക്കുവാൻ'', അതിനുശേഷം അവൻ പുസ്തകം അടച്ചു. ഈ വാചകത്തിന്റെ നടുവിൽ, വാക്യത്തിനു നടുവിൽ, ആശയത്തിനു നടുവിൽ, വലിയ പ്രവചനത്തിനു നടുവിൽ കർത്താവ് അതിനെ വിഭജിച്ചു. ""കർത്താവിന്റെ പ്രസാദവർഷവും ദൈവത്തിന്റെ പ്രതി കാരദിവസവും പ്രഖ്യാപിക്കുവാൻ''. ഈ രണ്ട് വാചകങ്ങൾക്കും ഇടയിൽ 2000 വർഷങ്ങൾ ഇപ്പോഴേ കഴിഞ്ഞു. ദൈവത്തിന്റെ പ്രതികാരദിവസം ഭാവി യിൽ സംഭവിക്കുവാൻ ഉള്ളതാണ്. പൗലൊസ് എഫെസ്യ ലേഖനം മൂന്നാം അദ്ധ്യായത്തിൽ കൃപായുഗവും ക്രിസ്തുവിന്റെ ശരീരവുമായ, സഭയും, കർത്താവ് അപ്പൊസ്തലന്മാർക്ക് വെളിപ്പെടുത്തി കൊടുക്കും വരെ ഒരു മർΩ മാണ് എന്ന് പറഞ്ഞിരിക്കുന്നു. ദൈവഹൃദയത്തിൽ മറഞ്ഞിരുന്ന ഈ പ്രവ ചനങ്ങളിൽ യുഗങ്ങളുടെ ഒരു ക്രമം നാം ഒറ്റവാക്യത്തിൽ കാണുന്നു. എന്നാൽ ആയിരമാണ്ട് ഇതിൽനിന്നും ഒഴിവാക്കിയാണ് പറഞ്ഞിട്ടുള്ളത്.

ദൈവം ഭാവി രൂപരേഖ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന മറ്റൊരു അസാധാരണമായ ക്രമം നോക്കാം. യെശയ്യാവ് 11:1-16, ""യിശ്ശായിയുടെ കുറ്റിയിൽ നിന്ന് ഒരു കൊമ്പ് പുറപ്പെടും, അതിന്റെ വേരിൽനിന്ന് ഒരു മുള പുറപ്പെടും. ദൈവത്തിന്റെ ആflാവ് അവനിൽ വസിക്കും. ചെന്നായ് കുഞ്ഞാ ടിനൊപ്പം വസിക്കും. പുള്ളിപ്പുലി കുഞ്ഞാടിനൊപ്പം കിടക്കും'' (വാക്യം 6).

വെളിപാട് പുസ്തകം - വ്യാഖ്യാനം ഇവിടെ അതേ രീതി വീണ്ടും ഉപയോഗിച്ചിരിക്കുന്നു. ഒന്നാം വാക്യത്തിൽ യിശ്ശായിയിൽ നിന്ന് ഒരു കൊമ്പ് മുളയ്ക്കും, അത് ക്രിസ്തുവിന്റെ ജന നത്തെ കുറിക്കുന്നു. മശിഹാ ദാവീദിന്റെ കടിപ്രദേശത്തുനിന്ന് വരുന്നു. മുറി ച്ചു കളഞ്ഞു എങ്കിലും യേശുവിൽ കൊമ്പ് വീണ്ടും മുളയ്ക്കുന്നു. ചെന്നായ് കുഞ്ഞാടിനൊപ്പം കിടക്കും. ഈ പ്രവചനം ഇതുവരെയും പൂർത്തിയായിട്ടി ല്ല. ആദ്യപകുതി 2000 വർഷങ്ങൾക്കുമുമ്പേ യേശുവിന്റെ ജനനത്താൽ നിവർത്തിയായി. എന്നാൽ രണ്ടാം പകുതി ക്രിസ്തു തന്റെ ആയിരമാണ്ടു വാഴ്ച ഈ ഭൂമിയിൽ സ്ഥാപിക്കുംവരെയും പൂർത്തിയാകില്ല. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനും കർത്താവിന്റെ രണ്ടാം വരവിനും ഇടയ്ക്കുള്ള സഭാ കാലത്തെക്കുറിച്ച് പഴയനിയമ പ്രവാചകന്മാർക്ക് വെളിപ്പാട് ലഭിച്ചിരുന്നില്ല. ക്രിസ്തുവിന്റെ ഒന്നാം വരവും ആയിരമാണ്ടു രാജ്യസ്ഥാപനവും എന്ന രണ്ടു പർ∆തങ്ങൾ മാത്രമാണ് പഴയനിയമ പ്രവാചകന്മാർ മുൻ കണ്ടത്. ഇതിനി ടയിലുള്ള സുദീർഘമായ കാലയളവ് അവർ കണ്ടില്ല. നാം ഈ രണ്ട് കുന്നു കളുടെ അടുത്തുചെന്നാൽ മാത്രമെ അവയ്ക്കിടയിലെ ഗ്യാപ് കാണുവാൻ കഴിയു. ആ ഗ്യാപാണ് സഭായുഗം.

പ്രന്തണ്ടാം അദ്ധ്യായത്തിൽ ആൺകുട്ടിയെ പ്രസവിക്കുകയും സ്വർഗ്ഗ ത്തിലെ ദൈവസിംഹാസനത്തിലേക്ക് അതു എടുക്കപ്പെട്ടുവെന്നും നാം കണ്ടു. അഞ്ചും ആറും വാക്യത്തിന് ഇടയിൽ സഭാ കാലയളവിനെക്കുറിച്ചു ഒരു പരാമർശവുമില്ല. എന്തുകൊണ്ട്? കാരണം ദൈവം ഇവിടെ യിസ്രാ യേലിനോട് മാത്രമാണ് ഇടപെടുന്നത്. യിസ്രയേലിന് കൃപായുഗത്തിൽ പ്രത്യേക സ്ഥാനമില്ല. യിസ്രയേലിനോടുള്ള പ്രത്യേക ദൈവീക ഇടപെ ടൽ അവർ മിശിഹയെ തിരസ്ക്കരിച്ചപ്പോൾ അവസാനിക്കുകയും, 69 ആഴ്ച വട്ടങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഈ വർത്തമാനകാലത്തിൽ, യിസ്രാ യേല്യർ, മറ്റ് ആരെയുംപോൽ യേശുവില്ലാതെ നഷ്ടപ്പെട്ടവരാണ്. അവർ മാന സാന്തരപ്പെടണം. അവർ ദൈവരാജ്യത്തിൽ ജനിക്കണം. നാം വീണ്ടും ജനി ച്ചതുപോലെ അവരും വീണ്ടും ജനിക്കണം. ഇന്ന് യഹൂദനോ യവനനോ എന്ന് യാതൊരു വ്യത്യാസവും ഇല്ല. എല്ലാവരും യേശുവിൽ വിശ്വസിച്ചി ല്ലെങ്കിൽ നഷ്ടപ്പെട്ടവരാണ്. സഭയോടുള്ള ദൈവീക പദ്ധതി പൂർത്തിയാകു മ്പോൾ ഈ യുഗം അവസാനിക്കും. സമീപ ഭാവിയിൽ ജാതികളുടെ പൂർണ്ണ സംഖ്യ തികയുമ്പോൾ സഭ ഈ ഭൂമിയിൽ നിന്നും എടുക്കപ്പെടും. വീണ്ടും ദൈവത്തിന്റെ ഘടികാരം യിസ്രായേലിനോടൊപ്പം സ്പന്ദിച്ചുതുടങ്ങും. അതായിരിക്കും 70-ാം ആഴ്ചവട്ടം, ദാനിയേലിലെ അവസാന ആഴ്ചവട്ടം. ഒടുവിലത്തെ ആഴ്ചവട്ടത്തോടു ബന്ധപ്പെട്ടതാണ് ഈ വെളിപ്പാട്. ആ ദിവസം യാക്കോബിന്റെ കഷ്ടകാലമാണ്. അവന്റെ വേദനയുടെ നാളുകൾ, അവന്റെ അവർണ്ണനീയ വേദനകളുടെ ദിവസം. അവസാന ആഴ്ച, ദൈവം തന്റെ രാജ്യത്തെ ശുദ്ധീകരിക്കും. ഇതാണ് യിസ്രായേലിന്, ഇന്ന്, കാണാൻ കഴിയാത്തത്. യോഹന്നാൻ സ്നാപകൻ വന്നപ്പോൾ അവൻ രാജ്യത്തിന്റെ വരവ് പ്രഖ്യാപിക്കുകയും കോടാലി വൃക്ഷത്തിന്റെ ചുവട്ടിൽ വച്ചിരി

വെളിപാട് പുസ്തകം - വ്യാഖ്യാനം

ക്കുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു. വീശുമുറത്താൽ പതിരിനെ കതിരിൽനിന്നും വേർതിരിക്കുന്നതിനായി കർത്താവ് വരുന്നു എന്നു പറ യുകയും ചെയ്തു. എന്നാൽ ഒരു മരത്തിലും കോടാലി വെച്ചില്ല, വീശു മുറം ഉണ്ടായിരുന്നില്ല. രാജ്യം സ്ഥാപിക്കപ്പട്ടില്ല. യോഹന്നാൻ തന്റെ പരി ഭ്രാന്തിയിൽ, യേശുവിനരികിലേക്ക് ആളയച്ചു, ""വരുവാൻ ഉള്ളവൻ നീ തന്നെയോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണോ'' എന്ന് ചോദിച്ചു.

എഫെസ്യർ 3:1-13

കൃപയുടെ സുവിശേഷം ജാതികളെ അറിയിക്കുവാൻ പൗലൊസിനെ ഏൽപിച്ചു (ഗലാ.2:7). മർΩം എന്നത് മറഞ്ഞിരിക്കുന്നതല്ല, എന്നാൽ വെളി പ്പെടുന്നതുവരെയും മറച്ചു വെച്ചതാണ് (റോമ.16:25). ഇവിടെ പറയുന്ന മർΩം ജാതികൾ അനുഗ്രഹിക്കപ്പെടും എന്നല്ല, കാരണം അത് പഴയനിയമത്തിൽ പ്രവചിച്ചതാണ്. എന്നാൽ യഹൂദരും ജാതികളും പഴയനിയമ പ്രവചനത്തിന് മറഞ്ഞിരുന്നതാണ്. എന്നാൽ പുതിയ നിയമ അപ്പൊസ്തലന്മാർക്കും പ്രവാ ചകന്മാർക്കും വെളിപ്പെട്ടതാണ് (വാക്യം. 5). യോഹന്നാൻ സ്നാപകൻ പ്രഖ്യാപിച്ച രാജ്യത്തിന്റെ സുവിശേഷത്തോടു ബന്ധപ്പെട്ട മശിഹ എവിടെ? സ്നാപകനു കാണുവാൻ കഴിയാതെ പോയത് ഇതാണ്. ക്രിസ്തുവിന്റെ ഒന്നും രണ്ടും വരവുകൾക്കിടയിലുള്ള വലിയ ഗ്യാപ് കാണുവാൻ സ്നാപ കയോഹന്നാന് കഴിഞ്ഞില്ല. കർത്താവിന്റെ മരണവും അവന്റെ വാഴ്ചയും യോഹന്നാനു വെളിപ്പെട്ടതേയില്ല. അപ്പൊസ്തലന്മാർക്കു വെളിപ്പെടു ന്നതുവരെ ഇതു പ്രവാചകന്മാർക്കു വെളിപ്പെടുത്തിയില്ലെന്നാണ് പൗലോസ് പറഞ്ഞത്. മർΩം എന്നതുകൊണ്ട്അർത്ഥമാക്കുന്നത് ഇതാണ്. ക്രിസ്തു ശരീരത്തിൽ എല്ലാവരും തുല്യ അവകാശികളും കൂട്ടാളികളും പങ്കുകാരും ആകുന്നു.

സ്വർഗ്ഗത്തിലെ യുദ്ധം (12:7-12)

മിഖായേലും സാത്താനും അവന്റെ ദൂതന്മാരും തΩിലുള്ള യുദ്ധത്തേ ക്കുറിച്ചാണ് നാം ഈ ഭാഗത്തു കാണുന്നത്. ദാനിയേലിന്റെ 70-ാമത്തെ ആഴ്ചവട്ടത്തിൽ ഒടുവിലത്തെ പകുതിയായ 42 മാസം, 1260 ദിവസങ്ങൾ ഒരു കാലം ഇരു കാലം അരക്കാലമായ മൂന്നര വാഴ്ചക്കാലങ്ങളിലാണ് നട ക്കുക. നന്മയും തിന്മയും, ദൈവവും സാത്താനും തΩിലുള്ള പോരാട്ടത്തിന്റെ ആത്യന്തികമായ സമാപ്തിയാണിവിടെ സംഭവിക്കുവാൻ പോകുന്നത്. തനിക്കു അല്പകാലമേ ഉള്ളുവെന്നറിഞ്ഞ് സാത്താൻ സ്വർഗ്ഗത്തിനെതിരെ പടപൊരുതും. ഈ യുദ്ധം അവസാനത്തിന്റെ ആരംഭമാണ്. ഈ മഹാപീ ഡനകാലം സ്വർഗ്ഗത്തിലെ യുദ്ധത്തോടെ ആരംഭിക്കുകയും ഹർΩഗദ്ദോൻ യുദ്ധത്തോടെ അവസാനിക്കുകയും ചെയ്യും. മനുഷ്യ ചരിത്രത്തിനു സമാപ്തിവരും. പൂർ∆യുഗങ്ങളിലെല്ലാം ഈ രണ്ടു ശക്തികൾ തΩിലുള്ള പോരാട്ടമാണ് നിറഞ്ഞുനിൽക്കുന്നത്. യൂദാ 9-ൽ നാം ഈ വൈരികളെ കാണുന്നുണ്ട്.

വെളിപാട് പുസ്തകം - വ്യാഖ്യാനം യെശയ്യാവ് 14-ാം അദ്ധ്യായത്തിൽ സാത്താനെ ലൂസിഫർ എന്ന് വിളി ച്ചിരിക്കുന്നു. അതിനർത്ഥം അരുണോദയ പുത്രൻ എന്നാണ്. യെഹസ്കേൽ 28-ാം അദ്ധ്യായത്തിൽ "മറയ്ക്കുന്ന കെരുമ്പ്' എന്ന് വിളിച്ചിരിക്കുന്നു. ദൈവ ത്താൽ സൃഷ്ടിക്കപ്പെട്ട ദൂതനായ അവൻ, ദൈവിക സിംഹാസനത്തിന്റെ കാവൽക്കാരനായിരുന്നു. എന്നാൽ അഹങ്കാരം അവന്റെ ഹൃദയത്തിൽ നിറ ഞ്ഞു. ദൈവത്തിന്റെ സന്ദേശ വാഹകനായ മിഖായേലിനു തന്റെ ശക്തി യും മഹത്വവും കൊണ്ട് ലൂസിഫറിന്റെ മുമ്പിൽ നിൽക്കുവാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവൻ പറഞ്ഞു ""കർത്താവു നിന്നെ ഭത്സിക്കട്ടെ.''

ദാനിയേലിന്റെ പുസ്തകം 12-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു: മഹാപ്രഭുവായ മീഖായേൽ എഴുന്നേൽക്കും . ഭൂമിയിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും, ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായി ഉണരും'' (വാ.1,2). പൗലൊസ് പറഞ്ഞ പ്രധാന ദൂതന്റെ ശബ്ദം മുഴങ്ങും. ഈ സമയത്താണ് ജീവന്റെ പുസ്തകത്തിൽ പേര് എഴുതി കാണുന്ന എല്ലാവർക്കും പ്രതിഫലങ്ങൾ ലഭിക്കുക. ഈ സമയത്താണ് ദൈവ ത്തിന്റെ വിശുദ്ധന്മാർ ആകാശമണ്ഡലങ്ങളിൽ നക്ഷ്രതങ്ങളെപ്പോലെ നിത്യം പ്രശോഭിക്കുക. അന്നു സാത്താൻ പരാജയപ്പെടും. അവന്റെ അന്ധകാരം നിറഞ്ഞ സാമ്രാജ്യം തകരും. കല്ലറകൾ ശൂന്യമാക്കപ്പെടും. മരണത്തിന്റെ അധികാരം ഇല്ലാതെയാകും. പൗലോസ് പറയുന്നു. ""ഒടുക്കത്തെ ശ്രതുവായിട്ട് മരണം നീങ്ങിപ്പോകും''.

എവിടെയാണ് യുദ്ധം നടക്കുന്നത്. യോഹന്നാൻ പറയുന്നു, ""സ്വർഗ്ഗ ത്തിൽ യുദ്ധം ഉണ്ടായി.'' സ്വർഗ്ഗത്തിലാണ് അവസാനമായി യുദ്ധം നടക്കുന്ന സ്ഥലം. സ്വർഗ്ഗത്തിൽ യുദ്ധം! അതിശയിക്കേണ്ട , വെളിപാടിന്റെ അവസാനം ദൈവം പുതുവാനഭൂമിയെ സൃഷ്ടിക്കും, കാരണം ഇപ്പോഴത്തെ ഭൂമിയും ആകാ ശവും പിശാച് അശുദ്ധമാക്കി. മനുഷ്യവർഗ്ഗത്തേക്കാളും പഴക്കം പാപത്തി നുണ്ട്. പാപം ഭൂമിയിലല്ല സ്വർഗ്ഗത്തിലാണ് ഉണ്ടായത്, ഇത് മനുഷ്യ ഹൃദയ ത്തിലല്ല, ലൂസിഫറിന്റെ ആflാവിലാണ് ഉണ്ടായത്. അതുകൊണ്ട് ഈ യുദ്ധം സ്വർഗ്ഗത്തിലാണ് നടക്കുക.

പിശാച് എങ്ങനെയിരിക്കും. ഘോരവും, ഭീകരവും, ക്രൂരവുമായ ഒരു മഹാസർപ്പത്തെപ്പോലെയാണവൻ. അവൻ തീ പോലെ ചുവപ്പ് നിറമുള്ളവ നാണ്. അവൻ ആദിയിലെ കുലപാതകനാകുന്നു. അവന് ഏഴ് തലകൾ ഉണ്ട്. ഏഴ് എന്ന സംഖ്യ പൂർണ്ണതയെ കാണിക്കുന്നു; ഇവിടെ ദുഷ്ടതയുടെ പൂർണ്ണതയാണ്. അവന്റെ ഒാരോ തലയിലും കിരീടം ഉണ്ട്. അവൻ കിരീടധാരി യായ രാജാവായി എപ്പോഴും പ്രത്യക്ഷപ്പെടുന്നു.

മത്തായി 12-ൽ നΩുടെ കർത്താവ് സാത്താനെക്കുറിച്ച് പറയുന്നത് ഒരു രാജാവണെന്നാണ്. സാത്താൻ ""ഈ ലോകത്തിന്റെ പ്രഭു'' എന്ന് യേശു ക്രിസ്തു യോഹന്നാന്റെ സുവിശേഷത്തിൽ മൂന്ന് പ്രാവശ്യം പറയുന്നുണ്ട്. 2 കൊരി. 4:4-ൽ പൗലൊസ് പറയുന്നത്, സാത്താനെ ഈ ലോകത്തിന്റെ

വെളിപാട് പുസ്തകം - വ്യാഖ്യാനം

ദൈവം, എന്നാണ്. എഫെസ്യർ 2:2-ൽ പറയുന്നത് ""ആകാശത്തിലെ അധി കാരം'' എന്നാണ്.

ഈ ലോകത്തിന്റെ ഭരണവും, ലോകത്തിന്റെ സർ∆ാധികാരവും വെളി പാടു 11ലെ 7-ാം കാഹളം ധ്വനിക്കുംവരെ നΩുടെ കർത്താവിന്റെ അഭിഷി ക്തന്റെ പരമാധികാരത്തിൽ ആകില്ല എന്ന് പറഞ്ഞിരിക്കുന്നു. ലൂസിഫർ തന്നെ ഒരു നക്ഷ്രതമാണ്. "ലൂസിഫർ' എന്ന വാക്കിന്റെ അർത്ഥം പ്രഭാത നക്ഷ്രതം എന്നാണ്. ദൈവത്തിന്റെ സൈന്യത്തിലെ ദൂതന്മാരെ "നക്ഷ്രത ങ്ങൾ' എന്ന് വിളിച്ചിരിക്കുന്നു. ഇയ്യോബ് 38:1-ൽ അവരെ നക്ഷ്രതങ്ങൾ എന്ന് വിളിച്ചിരിക്കുന്നു.

സാത്താൻ കാലങ്ങൾക്ക് മുമ്പേ വീണപ്പോൾ മൂന്നിൽ ഒന്ന് ദൂതന്മാർകൂടി അവന്റെ കൂടെ വീണു. യൂദായുടെ ലേഖനത്തിലും, 2 പത്രൊസ് 2 ലും ന്യായവിധി നാളിലേക്ക് വീണുപോയ ദൂതന്മാരെ ചങ്ങലയിട്ട് സൂക്ഷിച്ചിരി ക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ ലൂസിഫറും മൂന്നിലൊന്നും ബന്ധ നത്തിലല്ല. ഇയ്യോബിന്റെ പുസ്തകത്തിൽ അവനെ ദൈവത്തിന്റെ സന്നി ധിയിൽ കാണാം. ഇവിടെ അവൻ സ്വർഗ്ഗത്തിൽ മിഖായേലിനോടും തന്റെ ദൂതന്മാരോടും പടവെട്ടുന്നു.

വാഗ്ദത്ത സന്തതിയെ നശിപ്പിക്കാനുള്ള സാത്താന്റെ ശ്രമം

ഈ വേദഭാഗം തുടർന്ന് പറയുന്നത്, ""സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളയുവാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു'' (വാ.4) എന്നാണ്. ദൈവം എന്തു പറയുന്നു എന്ന് കേൾക്കാൻ ആദിയിൽ സാത്താൻ സന്നി ഹിതനായിരുന്നു. ""സ്ത്രീയുടെ സന്തതി നിന്റെ തല തകർക്കും'' എന്നു ദൈവം പറഞ്ഞതു കേൾക്കുവാൻ, സാത്താൻ ആദിയിൽ സന്നിഹിതനായി രുന്നു.

ഏദൻ തോട്ടത്തിൽ മുതൽ വാഗ്ദത്ത സന്തതിയെ തകർക്കുവാൻ സാത്താൻ പദ്ധതിയിട്ട് ശ്രമിക്കുകയാണ്. ഹാബേലിനെ കൊല്ലുവാൻ കയീനെ അവൻ പ്രേരിപ്പിച്ചു. അവൻ ഭൂമിയിൽ ദുഷ്ടത വിതച്ചതുകൊ ണ്ടാണ് മാനസാന്തരപ്പെടുവാൻ കൂട്ടാക്കാത്തവരെ നശിപ്പിക്കുവാൻ ജല്രപ ളയം അയച്ചത്. അവസാനം ശിശു ജനിച്ചപ്പോൾ മഹാസർപ്പം അവളുടെ കുഞ്ഞിനെ വായ് പിളർന്നു വിഴുങ്ങുവാൻ ഒരുങ്ങി അവളുടെ സമീപേ നിന്നു. ബേത്ലഹേമിലെ സകല കുഞ്ഞുങ്ങളെയും കൊല്ലുവാൻ ഹെരോദാവിന്റെ ഹൃദയത്തിൽ അവൻ പ്രവർത്തിച്ചു. ശിശുക്കളെ കൊല്ലുന്നതിലൂടെ വാഗ്ദത്ത സന്തതിയെയും നശിപ്പിക്കുവാൻ അവൻ പദ്ധതിയിട്ടു.

വാക്യം 10: ഈ പദ്ധതിയുടെ ഫലം രണ്ട് വിധമായിരുന്നു എന്നത് നാം മന ിലാക്കണം. അവിടെ രണ്ടുവിധ പ്രഖ്യാപനം നടന്നു, ഒന്ന് സ്വർഗ്ഗ ത്തോട് ബന്ധപ്പെട്ടതും രണ്ടാമത്തേത് ഭൂമിയോട് ബന്ധപ്പെട്ടതും. സ്വർഗ്ഗ ത്തിലുണ്ടായ മഹാപ്രഖ്യാപനം രക്ഷകനോടും സാത്താനോടും വിശുദ്ധ

വെളിപാട് പുസ്തകം - വ്യാഖ്യാനം രോടും ബന്ധപ്പെട്ടതാണ്. അനാധികാലങ്ങളായി സാത്താന് ദൈവസന്നി ധിയിൽ പ്രവേശനം ഉണ്ടായിരുന്നു. അവൻ ഇയ്യോബിനെക്കുറിച്ചും, മഹാ പുരോഹിതനായ യോശുവായെക്കുറിച്ചും ദൈവസന്നിധിയിൽ പറഞ്ഞ ദൂഷണം നാം വായിച്ചു. ദൈവജനത്തിന്റെ കുറ്റങ്ങളും കുറവുകളും പറയു വാൻ കൂടി അവൻ തക്കം പാർക്കുന്നു. എന്നാൽ നΩുടെ കർത്താവിന്റെ മഹാപുരോഹിത ശുശ്രൂഷ നിമിത്തം അവൻ ആവർത്തിച്ച് പരാജയപ്പെട്ടുകൊ ണ്ടിരിക്കുന്നു. ഇപ്പോൾ ഇതാ വാതിൽ അടയ്ക്കുന്നു. ദൈവസന്നിധിയിൽ സാത്താന് കടന്നു ചെല്ലുവാനുള്ള വഴി എന്നെന്നേക്കുമായി അടയുന്നു.

ഭൂമിയിലുണ്ടായ പ്രഖ്യാപനത്തെ തുടർന്ന് സ്വർഗ്ഗത്തിൽ വലിയൊരു പ്രഖ്യാപനം ഉണ്ടായി. ശബ്ദം തുടരുന്നു; ""ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം.'' ഈ കഷ്ടം പ്രഖ്യാപിച്ച ഉടനെ കാഹളങ്ങൾ മുഴങ്ങി. സാത്താൻ ഇപ്പോൾ കൂട്ടിലടച്ച സിംഹം പോലെയായി. വാക്കുകൾക്ക് വിവരിക്കാനാ വാത്തവിധം അവന്റെ സ്വാത്രന്ത്യം തടയപ്പെട്ടു.

ഭൂമിയിലെ യുദ്ധം (12:13-17)

ഇപ്പോൾ സാത്താന്റെ ക്രോധം യിസ്രായേലിനും ദൈവത്തിന്റെ വിശു ദ്ധന്മാർക്കുമെതിരെയാണ്. അവന് ആൺകുട്ടിയെ തൊടാൻ കഴിയാതിരു ന്നതിനാൽ അവനെ ഈ ഭൂമിയിലേക്ക് കൊണ്ടുവന്ന സ്ത്രീയുടെ നേരെ അവൻ തിരിയുന്നു. വെളിപ്പെടുത്തപ്പെട്ട ദൈവിക സത്യങ്ങൾ എത്രയോ ക്രമീകൃതമാണ്. ബൈബിൾ ആരംഭിക്കുന്നത് ഒരു സ്ത്രീ, സന്തതി, സർപ്പം ഇവരെക്കുറിച്ചു പറഞ്ഞാണ്; ഇവിടെ ഏദൻ തോട്ടത്തിലെ ഈ പോരാട്ടം അതിന്റെ പരിസമാപ്തിയിലെത്തുകയാണിവിടെ.

കഷ്ടത്തെ സംബന്ധിച്ച് മൂന്ന് കാര്യങ്ങൾ പ്രസക്തമാണ്. ഒന്ന്, ഇതിന് ഒരു സമയം ഉണ്ട്. യോഹന്നാൻ പറയുന്നു, ""തന്നെ ഭൂമിയിലേക്ക് തള്ളിക്ക ളഞ്ഞു എന്ന് മഹാസർപ്പം കണ്ടിട്ട്''. സാത്താൻ എപ്പോഴും യിസ്രായേലിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ അവന്റെ ശ്രതുതയും പകയും വിവരണാധീതമായിരിക്കുന്നു. അവസാന യെഹൂദ പീഡനത്തിനും രക്ത ച്ചൊരിച്ചിലിനും പിശാച് തന്നെ നേരിട്ട് മേൽനോട്ടം വഹിക്കും. രണ്ടാമത്തെ ഘടകം മഹോപ്രദവമാണ്. യേശുക്രിസ്തു തന്റെ ഒലിവുമല പ്രഭാഷണ ത്തിൽ യിസ്രായേലിന്റെ ഒാടിപ്പോക്കിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് (മത്തായി 24:15-25).

യിസ്രായേലിന്റെ പലായനം വളരെ പരിതാപകരമാണെങ്കിലും ദൈവം ജാതികളിൽ നിന്നും ചിലരെ സഹായഹസ്തവുമായി എഴുന്നേൽപ്പിക്കും. കർത്താവിന്റെ മഹത്വ്രപത്യക്ഷതയിൽ ജാതികളെ ന്യായം വിധിക്കുമ്പോൾ ഇവർ വ്യക്തിപരമായി കഷ്ടംസഹിച്ച് യിസ്രായേലിന് അഭയം കൊടുത്തതു കൊണ്ട് കർത്താവ് അവരെ ആടുകളുടെ കൂട്ടത്തിൽ എണ്ണും (മത്തായി 25:31-46). എന്നാൽ യിസ്രായേലിന്റെ പ്രമുഖമായ അഭയക്രേന്ദത്തെ ""മരു

വെളിപാട് പുസ്തകം - വ്യാഖ്യാനം

ഭൂമി'' എന്നാണ് ഇവിടെ വിളിച്ചിരിക്കുന്നത്. ഏറ്റവും വലിയ പലായനം യിസ്രായേലിൽ നിന്നും യെരുശലേമിൽ നിന്നുമായിരിക്കും. മൃഗത്തിന്റെ ശ്രതുതയുടെ മുമ്പിൽ നിന്നും ദൈവം അവരെ മുൻ കാലത്തെപ്പോലെ അത്ഭു തകരമായി വിടുവിച്ച് മരുഭൂമിയിൽ സങ്കേതവും വിരുന്നും ഒരുക്കും.

യിസ്രായേലിന് മുമ്പിലുള്ള ദിനങ്ങൾ എത്രമാത്രം ഭീതിനിറഞ്ഞവയാ ണ്. ഭീകരമായരാത്രിയിൽ അരങ്ങേറുന്ന അറും കൊലയുടെ റിഹേഴ്സലു കൾ ലോകം കണ്ടിരിക്കുന്നു. ചെറുകാറുകളിൽ രാത്രിയുടെ മറപറ്റി തെരു വുകളിലൂടെ രഹസ്യപോലീസിന്റെ തേർവാഴ്ചയും സ്ത്രീ പുരുഷന്മാരും കുഞ്ഞുങ്ങളും ഭയചകിതരായി ആഹാരമോ പാനീയമോ മറ്റ് വസ്തുക്കളോ ലഭിക്കാതെ കന്നുകാലികളെപ്പോലെ അലഞ്ഞുനടക്കുന്ന അവസ്ഥയും, കോൺസൻട്രേഷൻ ക്യാമ്പുകളും ഗ്യാസ് ചേംമ്പറുകളുമെല്ലാം ലോകം ഇതി നോടകം കണ്ടുകഴിഞ്ഞു. ഇതൊക്കെയും മഹോപ്രദവകാലത്ത് നടക്കുവാ നിരിക്കുന്ന സംഭവങ്ങളുടെ റിഹേഴ്സലുകൾ മാത്രം. തന്റെ വചനത്തിൽ ആശ്രയിക്കുന്നവർക്ക് അഭയസ്ഥാനം ഒരുക്കി ദൈവം അവരെ സംരക്ഷി ക്കും.

പിശാചിന് സമ്പൂർണ്ണമായി വിജയിക്കുവാൻ കഴിയില്ല. രക്തസാക്ഷി കളുടെ രക്തം സഭയുടെ വിത്ത് ആയതുപോലെ ഇത് മഹോപ്രദവകാലത്തു സംഭവിക്കും. മഹോപ്രദവം അനേക യെഹൂദന്മാരെ യേശുക്രിസ്തുവിന്റെ കരങ്ങളിൽ എത്തിക്കും. ദൈവഭക്തിയുള്ള യെഹൂദന്മാർ പരാജിതരാകുക യില്ല. രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനായി അവർ അവിടെയും ഇവിടെയും ചിതറി പോകും. ഇവരെപോലുള്ളവരെക്കൊണ്ട് സാത്താന് എന്തു ചെയ്യാൻ കഴിയും? അവരെ ജയിലറകളിൽ പീഡിപ്പിച്ചവരെ അവർ മാനസാന്തരപ്പെടുത്തി ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കുള്ളവരാ ക്കിത്തീർക്കും.

വെളിപാട് പുസ്തകം - വ്യാഖ്യാനം