Chapter 4 of 24
ക്രിസ്തുവിനേക്കുറിച്ചുള്ള ദർശനം
(വെളിപാട് 1:1-20)
മുഖവുര (1:1-3)
യേശുക്രിസ്തു യോഹന്നാനു നല്കിയ വെളിപാടാണിത് (വാ.1). യേശു ക്രിസ്തുവിനെ സംബന്ധിച്ചുള്ളതാണ് ഈ വെളിപാട്. മറനീക്കൽ, മൂടിമാ റ്റി വെളിച്ചത്തുകൊണ്ടുവരൽ, അനാവരണം അഥവാ പ്രകാശനം എന്നീ അർത്ഥങ്ങളാണ് "അപ്പോക്കാലിപ്സ് ' (ഗ്രീക്ക്) എന്ന പദത്തിനുള്ളത്.
ക്രിസ്തുവിന്റെ ദാസനായ യോഹന്നാൻ
അടിമയെന്നർത്ഥമുള്ള "ഡൂലോസ്' എന്ന ഗ്രീക്ക് പദമാണിവിടെ ഉപ യോഗിച്ചത്. കൂലിക്കാരന് തോന്നുമ്പോൾ തന്റെ വേല ഉപേക്ഷിക്കാം. എന്നാൽ അടിമയ്ക്ക് (ദാസൻ) അങ്ങനെ ചെയ്യുവാൻ അവകാശമില്ല. അബ്രഹാം (ഉല്പ.26:24), മോശെ (പുറ.14:31) അപ്പൊസ്തലന്മാർ (ഫിലി.1:1); യൂദ1) തുടങ്ങിയവരും നാമെല്ലാവരും കർത്താവിന്റെ ദാസന്മാരാണ് (എഫെ.6:6).
യോഹന്നാൻ കണ്ടതൊക്കെയും സാക്ഷീകരിച്ചതാണ് ഈ ഗ്രന്ഥം (വാ.2). പ്രയോജനമുള്ളതൊന്നും പൗലൊസും മറച്ചുവെക്കാതെ അറിയി ച്ചുവല്ലോ (അ.പ്ര. 20:20).
ത്രിവിധ ഭാഗ്യപദവികൾ (വാ.3). വെളിപാടിലെ 7 ഭാഗ്യാവസ്ഥകൾ
- ദൈവവചനത്തിന്റെ വായന, കേൾവി, അനുസരണം, ഇവ മൂലമുള്ള അനു ഗ്രഹം (1:3)
- കർത്താവിൽ മൃതരായവരുടെ അനുഗ്രഹീതാവസ്ഥ (14:13)
- അങ്കി കറപറ്റാതെ കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ (16:15)
- കുഞ്ഞാടിന്റെ കല്ല്യാണസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടവർ (19:9)
- ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവർ (20:6)
- ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതെല്ലാം കാത്തുകൊള്ളുന്നവർ (22:7)
- തങ്ങളുടെ വസ്ത്രം അലക്കുന്നവർ (22:14)
വെളിപാട് പുസ്തകം - വ്യാഖ്യാനം അഭിവാദനം 1:4-8
ആസ്യയിലെ സപ്തസഭകളെ സംബോധന ചെയ്യുന്നത് യോഹന്നാനാ ണ്. ഈ അഭിവാദനം ത്രീയേകദൈവത്തിൽ നിന്നുള്ളതാണ്. നിത്യാസ്തി ക്യമുള്ളവനാണ് പിതാവ് (1:8;4:8; 11:12; 16:5). എഴ് ആflാക്കൾ യെശയ്യാവ് 11:2-ൽ പറഞ്ഞിട്ടുള്ള പരിശുദ്ധാflാവിന്റെ ഏഴുവിധ ശുശ്രൂഷകളെ പ്രതി നിധീകരിക്കുന്നതായിരിക്കാം.
യേശുക്രിസ്തുവിന്റെ മൂന്ന് നാമധേയങ്ങൾ (വാ.5) 1. വിശ്വസ്ത സാക്ഷി
യേശുക്രിസ്തു നിക്കോദേമോസിനോടു പറഞ്ഞു: ""ഞങ്ങൾ കണ്ടതു സാക്ഷീകരിക്കുകയും ചെയ്യുന്നു'' (യോഹ.3:11). അവൻ പീലാത്തോസിനോടു പറഞ്ഞു : സത്യത്തിനു സാക്ഷി നിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു (യോ ഹ. 18:37). ഒരു സാക്ഷി തനിക്കു നേരിട്ടറിയാവുന്നതും വ്യക്തതയുള്ളതു മായ കാര്യങ്ങളാണ് പറയേണ്ടത്. ദൈവത്തെപ്പറ്റി ഇങ്ങനെ സാക്ഷ്യം പറ യുവാൻ കഴിയുക യേശുക്രിസ്തുവിനു മാത്രമാണ്. സാക്ഷി എന്നതിന് "മാർട്ടസ്' (Martus) എന്നാണ് ഗ്രീക്കിൽ. "രക്തസാക്ഷി' (martyre) എന്ന പദം ഇതിൽ നിന്നും ഉത്ഭവിച്ചതാണ്.
2. മരിച്ചവരിൽ ആദ്യജാതൻ
രക്തസാക്ഷികളിൽ നിന്നും വ്യത്യസ്തമായി തന്റെ ജീവനെ നല്കു വാനും അതിനെ തിരിച്ചെടുക്കുവാനും യേശുവിനു കഴിഞ്ഞതുകൊണ്ട് (യോഹ:10:18) അവൻ മരിച്ചവരിൽ നിന്നും ആദ്യജാതനായി (അ.പ്ര.13:33; കൊലൊ. 1:18 നോക്കുക). ആദ്യജാതൻ (prototokos) എന്നത് യേശുക്രി സ്തുവിന്റെ പുനരുത്ഥാനത്തെ കുറിക്കുന്നു. പിതാവിന്റെ സകല സ്വ
ത്തിനും കൂടുതൽ അവകാശി എന്ന ആശയവും ഇതിനുണ്ട് (കൊലൊ.1:15 കാണുക).
3. ഭൂരാജാക്കന്മാർക്ക് അധിപതി
ഭൂമിയിലെ സകല രാജാക്കന്മാരും അവനെ നിരന്തരം എതിർക്കുന്നുവെ ങ്കിലും (സങ്കീ:2:1-3) അവൻ "അധിപതി' (ആർക്കൊൻഗ്രീക്ക്) ആണ് (വെളി:19:16). യേശുക്രിസ്തു ഭാവിയിൽ ഭൂമിയുടെ ആധിപത്യം ഏറ്റെടുക്കും (ഫിലി. 2:10).
രക്ഷകനായ ക്രിസ്തു (വാ. 6)
ക്രിസ്തുവിന്റെ വീണ്ടെടുപ്പു വേലയെക്കുറിച്ചുള്ള മനോഹരമായ പരാ മർശങ്ങൾ ഈ വാക്യത്തിൽ കാണുന്നു.
- അവൻ നെΩ സ്നേഹിക്കുന്നു. വർത്തമാനകാല ക്രീയയാണിത്. ദൈവം നെΩ സ്നേഹിച്ചു (യോഹ. 3:16). ആ സ്നേഹം ഇന്നും തുടരുന്നു. മനു ഷ്യന്റെ സ്നേഹം തുടർമാനമായിരിക്കുകയില്ല.
വെളിപാട് പുസ്തകം - വ്യാഖ്യാനം
- സ്വന്ത രക്തത്താൽ നെΩ വിടുവിച്ചു. ചില ഭാഷാന്തരങ്ങളിൽ "കഴുകി' എന്നാണ്. ന്യായ്രപമാണത്തിന്റെ ശാപത്തിൽ നിന്നും പാപത്തിന്റെ അടിമ ത്തത്തിൽ നിന്നും നെΩ വിലയ്ക്കുവാങ്ങി വിടുവിച്ചു (ഗലാ. 3:13; 4:5).
- നെΩ രാജ്യവും പുരോഹിതന്മാരുമാക്കി. വിശ്വാസികളുടെ പൗരോഹിത്യം മനോഹരമായ ഉപദേശമാണ് (എബ്രാ. 4:16).
മോഘാരൂഢനായി വരുന്ന ക്രിസ്തു (വാ.7)
എല്ലാ കല്ലറകളുടെയും അടിത്തട്ടിൽ എത്തുന്ന വിലാപമാണിത്. സമു ദ്രങ്ങളുടെ അഗാധതയിൽ ഈ വിലാപം മുഴങ്ങും. ലോകത്തിന്റെ അറ്റ ത്തോളം ഈ വിലാപം എത്തും, ഭൂമിയുടെ ആഴങ്ങളിൽ അടക്കം പെയ്യ പ്പെട്ട ലക്ഷോപലക്ഷം മൃതന്മാരെ ഇതു ഉണർത്തും. ഇതാ അവൻ വരുന്നു. വെളിപാടു പുസ്തകത്തിന്റെ പ്രമേയം ഇതാണ്.
തേജേ റിയ സഹ്രസബ്ദ രാജ്യവാഴ്ചക്കായുള്ള കർത്താവിന്റെ വര വിനെക്കുറിച്ചു പ്രവാചകന്മാർ സംസാരിച്ചു (യെശ.2:4; 11:6). വെള്ളം സമു ദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും (ഹബ.2:14). പുതിയ നിയമത്തിലെ പ്രമുഖ വിഷയമാണിത്. അപ്പൊസ്തലന്മാരുടെ പ്രസംഗത്തിന്റെ വിഷയവും ഇതാണ്. ഉജ്ജ്വല വാഗ്മിയായ പൗലൊസ് ഫിലി. 3:20-22 -ൽ ഇതേ കാര്യം പ്രസ്താവിച്ചിരിക്കുന്നു. നΩുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവി ടെനിന്നും കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നΩുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹ ത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും. നΩുടെ ഇന്നത്തെ ശരീരം താഴ്ചയുള്ള അഥവാ ദിനംപ്രതി ക്ഷയിച്ചുകൊണ്ടിരി ക്കുന്ന ശരീരമാണ്. നΩുടെ കർത്താവ് അവന്റെ തേജ ുള്ള ശരീരത്തോട് ഇതിനെ അനുരൂപമാക്കും (ഡാർബിപരിഭാഷ കാണുക).
നΩുടെ രക്ഷകന് ഭൂമിയിൽ വെച്ച് താഴ്ചയുള്ള ഒരു ശരീരം ഉണ്ടായി രുന്നു. ആ ശരീരം ദ്രവത്വം കണ്ടില്ല എന്നതൊഴിച്ച് എല്ലാ നിലയിലും അതു നΩുടെ ശരീരത്തിനു തുല്യമായിരുന്നു. കാരണം അതു പാപത്താൽ കളങ്ക പ്പെട്ടതല്ലായിരുന്നു. താഴ്ചയുള്ള ആ ശരീരത്തിലാണ് നΩുടെ കർത്താവ് കണ്ണുനീർ വാർത്തതും, വിയർപ്പുതുള്ളികൾ രക്തത്തുള്ളികളായി വീണതും തന്റെ ആflാവിനെ ഏല്പിച്ചുകൊടുത്തതും. നΩുടെ ഈ താഴ്ചയുള്ള ശരീരം ആ ശരീരത്തോട് അനുരൂപമായി മാറ്റപ്പെടും. മഹത്വത്തിലുള്ള മനു ഷ്യന്റെ നിലവാരം (Standard) യേശുവാണ്. നാം അവനോട് സദൃശന്മാരാകും; അവൻ ആയിരിക്കുന്നതുപോലെ നാം അവനെ കാണും. നാം ഇന്ന് ഭൂമി
യിൽ നΩുടെ താഴ്ചയുള്ള ശരീരത്തിൽ വസിക്കുന്നുവെങ്കിലും കർത്താ വിന്റെ അന്ത്യകാഹളം ധ്വനിക്കുമ്പോൾ, മരിച്ചവർ ഉയിർക്കുകയും, നാം
വെളിപാട് പുസ്തകം - വ്യാഖ്യാനം
പെട്ടെന്നു രൂപാന്തരപ്പെടുകയും ചെയ്യും (1 കൊരി. 15:50-55). അപ്പോൾ നΩുടെ ശരീരം മഹത്ത്വ സ്ഥിതിയ്ക്കു അനുയോജ്യമായ ശരീര നിലയി ലേക്കു രൂപാന്തരപ്പെടും. ഉല്പത്തിപുസ്തകത്തിൽ ആരംഭിച്ച ആ കാര്യ ത്തിന്റെ സമാപ്തി വെളിപാടിൽ പൂർത്തിയാകും.
കർത്താവിന്റെ സ്ഥാനം (1:12-13)
മനുഷ്യപുത്രനോടു സദൃശനായവൻ'' എന്നാണ് കർത്താവിനെക്കു റിച്ചു പറഞ്ഞിരിക്കുന്നത്. ദാനി. 7:13 നോക്കുക. അവന്റെ രൂപം മനുഷ്യനെ പ്പോലുള്ളതായിരുന്നുവെന്നാണ് അതിന്റെ അർത്ഥം.
അവൻ നില്ക്കുന്നത് ഏഴു പൊൻനിലവിളക്കുകളുടെ നടുവിലാണ്. ഈ ഏഴു പൊൻനിലവിളക്കുകൾ 11-ാം വാക്യത്തിൽ പറഞ്ഞിട്ടുള്ള ഏഴു സഭക ളാണെന്നു 20-ാം വാക്യത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ഒാരോ സഭയുമായി കർത്താവിനു നേരിട്ടുള്ള ഒരു ബന്ധമുണ്ട്. പതിമൂന്നാം വാക്യത്തിൽ കർത്താ വിന്റെ വസ്ത്രധാരണം പുരോഹിതന്റെയും ന്യായാധിപന്റേതുമാണ്; പ്രാദേ ശിക സഭകളുടെമേൽ കർത്താവിനുള്ള അധികാരത്തിന്റെ ബന്ധത്തെയാണ് ഇതു കാണിക്കുന്നത്.
കർത്താവിന്റെ ചിത്രം - മനുഷ്യപുത്രനോട് സദൃശനായവൻ (1:14-16)
ഉയിർത്തെഴുന്നേറ്റവനും മഹത്ത്വീകരിക്കപ്പെട്ടവനുമായ ക്രിസ്തുവിന്റെ ചിത്രം, വിവിധ സാദൃശ്യങ്ങളുടെ സഹായത്താൽ വർണ്ണിച്ചിരിക്കുന്നതാണി ത്. പരിമേയരായ സൃഷ്ടികൾക്കു മഹത്ത്വവാനായ കർത്താവിനെ ഈ വിധ ത്തിൽ മാത്രമേ വർണ്ണിക്കുവാനാകുമായിരുന്നുള്ളു (സദൃശംപോലെ എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക). ഈ വർണ്ണനയ്ക്കു ഏഴു പ്രത്യേകതകളുണ്ട്. ഒന്നിലധികം കാര്യം നΩുടെ മന ുകളിൽ സംഗ്രഹിപ്പിക്കുവാൻ വേണ്ടി, ഈ പ്രതിരൂപങ്ങളുടെ അർത്ഥം മന:പൂർ∆ം വിട്ടിട്ടുണ്ടാവാം. അവന്റെ തല(1:14) വെളുത്ത പഞ്ഞിപോലെയോ, ഹിമംപോലെയോ ആയിരുന്നു. അവ ന്റെ ജ്ഞാനത്തേയും വിശുദ്ധിയുടെ പവിത്രതയെയുമാണ് ഇതു പ്രതിനി ധാനം ചെയ്യുന്നത്. അവന്റെ കണ്ണുകൾ (1:14) അവരുടെ തീഷ്ണമായ വിശു ദ്ധിയിലേക്ക് തുളച്ചു ചെല്ലുന്നവയായിരുന്നു. ഒാരോ സഭയുടെയും യഥാർത്ഥ സ്വഭാവം അവന്റെ കണ്ണുകൾക്കും സുതാര്യമാണ്. ഈ വാക്യത്തിനു 1 കൊരി ന്ത്യർ 3:13 ലെ ക്രിസ്തുവിന്റെ ന്യായാസനത്തിങ്കൽ വെച്ചു മനുഷ്യരുടെ പ്രവൃത്തികളെ ശോധന ചെയ്യുന്ന തീയുമായിട്ടു ബന്ധമുണ്ട്. മരം, പുല്ല്, വൈക്കോൽ തുടങ്ങിയവ പ്രതിനിധാനം ചെയ്യുന്ന പ്രവൃത്തികളെ ദഹിപ്പി ക്കുന്നതു കർത്താവിന്റെ ദൃഷ്ടിയാണ്. അവന്റെ കാൽ (1:15) ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന് സദൃശമാണ്. കർത്താവിനെ സഹതാപമുള്ള മഹാ പുരോഹിതനും (എബ്രാ.4:15), പരിചയസമ്പന്നനായ ന്യായാധിപതിയുമാ ക്കിയ ഈ ഭൂമിയിൽ അവൻ അനുഭവിച്ച കഷ്ടങ്ങളെയായിരിക്കാം ഇതു സൂചിപ്പിക്കുന്നത്. അവന്റെ ശബ്ദം (1:15), പെരുവെള്ളത്തിന്റെ, വലിയ വെള്ള
വെളിപാട് പുസ്തകം - വ്യാഖ്യാനം ച്ചാട്ടത്തിന്റെ ഇരച്ചൽ പോലെയാണ് യോഹന്നാനു തോന്നിയത്. അവന്റെ അധികാരത്തിന്റെ ശബ്ദം മറ്റെല്ലാറ്റിനേക്കാളും മീതെ നില്ക്കുന്നു. ബഹു മാനത്തിന്റെ സ്ഥാനമായ അവന്റെ വലങ്കയ്യിൽ (1:16) ഏഴു നക്ഷ്രതം ഉണ്ട്. ഈ ഏഴു നക്ഷ്രതങ്ങൾ 2, 3 അദ്ധ്യായങ്ങളിലെ ഏഴു സഭകളാണ് (1:20).
മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുള്ളവൻ (1:18)
"പാതാളം' എബ്രായ ഭാഷയിൽ "ഷിയോൾ', ഗ്രീക്കിൽ "ഹേഡിസ്' എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പാതാളം അടച്ചുപൂട്ടുകയും തുറ ക്കുകയും ചെയ്യാം. അതിന്റെ താക്കോൽ ദൈവത്തിന്റെ കൈയിലാണെന്നു യഹൂദ റബ്ബികൾ പഠിപ്പിച്ചിരുന്നു.
യേശുക്രിസ്തുവിന്റെ സാർ∆ത്രിക കർതൃത്വത്തെയാണ് ഈ ആലങ്കാ രിക പ്രയോഗം സൂചിപ്പിക്കുന്നത് (ഫിലി. 2:9-11). സ്വർഗ്ഗമോ, ഭൂമിയോ, പാതാ ളമോ എവിടെയാണെങ്കിലും കർത്താവാണ് വാഴുന്നത്. യേശുക്രിസ്തു കർത്താവാണ്. സർ∆ലോകത്തിന്റെയും രാജാവുമാണ്. അദൃശ്യലോകത്തി ന്റെയും സർ∆മനുഷ്യരുടെയും ആflാക്കളുടെ രാജാവാണ് ക്രിസ്തു. മര ണത്തിന്റെയും പാതാളത്തിന്റെയും മീതെ രാജാവാണവൻ. ക്രിസ്തുവിന്റെ സമ്പൂർണ്ണാധികാരത്തിലുൾപ്പെടാത്ത യാതൊന്നുമില്ലെന്നാണ് ഈ പ്രയോ ഗത്തിന്റെ അർത്ഥം (1 കൊരി. 15:54-55). "താക്കോൽ' അധികാരം, നിയ്രന്ത ണം, അധീനത എന്നിവയുടെ ചിഹ്നമാണ്.
പാതാളത്തിന്റെ താക്കോൽ
അദൃശ്യലോകത്തിന്റെ അധികാരിയാണ് ക്രിസ്തു. സ്വർഗ്ഗത്തിൽ അവൻ ആരാധിക്കപ്പെടുകയും നരകത്തിൽ അവനെക്കുറിച്ചു ഭയപ്പെടുകയും ചെയ്യു ന്നു. യാതനാസ്ഥലമായ ഗേഹന്നയുടെ താക്കോൽ അവന്റെ കൈയിലാണ്. നാം മരിക്കുമ്പോൾ പറുദീസയിൽ മഹത്വത്തിൽ നാം അവനോടൊപ്പമാണ്. എന്നാൽ അവിശ്വാസി മരിക്കുമ്പോൾ, അവർ യാതനാസ്ഥലത്താണ് എത്തു ക. നരകത്തിന്റെ താക്കോൽ ഒരു ദിവസം അവൻ സാത്താനു നേരേയും തിരിക്കും.
മരണത്തിന്റെ താക്കോൽ
മരണം ഭീകരമായ ഒന്നാണ്. ലോകത്തിലെ മുഴു കവിതകളും വിശുദ്ധ ന്മാരുടെ സകലഗാനങ്ങളും ഭൂമിയിലെ മുഴുവൻ പുഷ്പങ്ങളും മരണത്തിന്റെ ഭയാനകതയെ മൂടുവാൻ പര്യാപ്തമല്ല. മരണത്തെ ശ്രതു എന്ന് ദൈവം വിളിക്കുന്നു. ഒരു ആക്രമണകാരിയാണ് മരണം. ദൈവത്തിന്റെ ഹിതത്തിനും പദ്ധതിക്കും ആflാവിനും എതിരാണ് മരണം. അക്ഷമനായ ശ്രതുവാണ് മരണം. മരണത്തിന്റെ പാദമുദ്രകളും ശ്മശാനവും ശവക്കല്ലറകളും കഠിന മായി കറുപ്പണിഞ്ഞതും ഭയാനകവുമാണ്. ഭീകരമായ കോട്ടയും നിരാശ യുടെ കൊട്ടാരവുമാണ് മരണം; അവിടേയ്ക്കു പോകുന്ന യാത്രികർ മടങ്ങി വരുന്നില്ല. എല്ലാ വാതിലുകളും കുനിഞ്ഞുകടക്കുന്ന കറുത്ത ഒട്ടകമാണ്
വെളിപാട് പുസ്തകം - വ്യാഖ്യാനം
മരണം. പക്ഷഭേതം കൂടാതെ വ്യക്തമായ ചുവടുവെപ്പോടെ മരണം എല്ലാ കൊട്ടാരത്തിന്റെയും കുടിലിന്റെയും വാതിലിൽ മുട്ടുന്നു. അവൻ നിങ്ങളുടെ ഭവനം സന്ദർശിച്ചിട്ടില്ലെങ്കിൽ, വഴിയിലേക്ക് നോക്കുക. നിങ്ങളുടെ കുടും ബത്തിൽ അവൻ സന്ദർശിച്ചിട്ടില്ലെങ്കിൽ, അല്പം കൂടി കാത്തിരിക്കുക. നമുക്ക് രക്ഷപെടുവാൻ മാർഗ്ഗമില്ല.
എന്നാൽ മരണം എന്നെന്നേക്കും വാഴുമോ? ശ്മശാനത്തിനും ശവക്ക ല്ലറയ്ക്കും മീതെ വിജയം ഒരിക്കലും ഇല്ലെന്നാണോ? ഒരിക്കലുമല്ല. മരണ ത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈയിലുണ്ടെന്ന് കർത്താവ് പറഞ്ഞു. മരണം നΩുടെ കർത്താവിന്റെ കൈയിലാണ്. സ്വർഗ്ഗ ത്തിന്റെ അനുമതിയോടുകൂടി മാത്രമാണ് മരണം സഞ്ചരിക്കുന്നത്. സർ∆ ശക്തനായ ദൈവത്തിന്റെ കൈയിലാണ് മരണത്തോട് ബന്ധപ്പെട്ട കാര്യ ങ്ങളെല്ലാം. മരണത്തിന്റെ മാർΩിക വാതിൽ തുറക്കുവാനുള്ള താക്കോൽ നΩുടെ കർത്താവ് പിടിച്ചിരിക്കുകയാണ്. ദുഷ്ടന്മാരുടെയും അവിശ്വാസി കളുടെയും ജീവൻപോലും ക്രിസ്തുവിനോടു വിധേയപ്പെട്ടുള്ളവയാണ്. നΩുടെ കർത്താവ് അനുവദിക്കാതെ ഒരു മനുഷ്യനും ഒരിക്കലും മരിക്കു ന്നില്ല. നിങ്ങൾ എപ്പോൾ മരിക്കുമെന്നും അവൻ അറിയുന്നു. നിങ്ങൾ എങ്ങനെ മരിക്കുമെന്നും, നിങ്ങൾ മരിക്കുന്ന സാഹചര്യവും അവന് അറി വുണ്ട്. അവയെല്ലാം അവൻ നിയ്രന്തിക്കുന്നു. മരണം ക്രിസ്ത്യാനിക്ക് മര ണമല്ല. നാം ക്രിസ്തുവിൽ നിദ്രകൊള്ളുകയാണ്. കർത്താവിനെ കാത്തിരി ക്കുന്നതിനിടയിൽ ഈ മൺകൂടാരം വിട്ടുകളയുന്നതാണ്, നിദ്രയിലേക്ക് വഴുതി വീഴുന്നതു മാത്രമാണ് ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മര ണം. ശരീരത്തിന്റെയും ആflാവിന്റെയും പൂർണ്ണമായ വീണ്ടെടുപ്പാണ് കർത്താവിനെ കാത്തിരിക്കുന്ന നെΩ സംബന്ധിച്ചിടത്തോളം മരണം. ക്രിസ്തു നമുക്കുവേണ്ടി മരിച്ചപ്പോൾ, അവൻ നΩുടെ ആflാവിനെ മാത്ര മല്ല, നΩുടെ ശരീരങ്ങളെയും വിലയ്ക്കു വാങ്ങി. നΩുടെ ആflാവിനെയും ശരീരത്തെയും പൂർണ്ണമായി വീണ്ടെടുത്തു. പിശാചിന് ഉപയോഗിക്കത്തക്ക വിധത്തിൽ ഒരു അസ്ഥിപോലും വിടപ്പെടുകയില്ല. നാമെല്ലാവരും പുനരു ത്ഥാനം ചെയ്യപ്പെടുകയും നിത്യയുഗം ജീവിക്കുകയും ചെയ്യും. അതുകൊണ്ട് ഒരു ക്രിസ്ത്യാനിക്ക് മരണത്തിന്റെ മുമ്പിൽ ഭയപ്പെടേണ്ട ആവശ്യമില്ല.
അങ്ങനെയെങ്കിൽ ദാവീദ് എങ്ങനെയാണ് അവനെ കർത്താവ് എന്നു വിളിച്ചത്: യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നത് : ഞാൻ നിന്റെ ശ്രതുക്കളെ നിന്റെ പാദപീഠമാക്കുവോളം; നീ എന്റെ വലത്തുഭാഗ ത്തിരിക്ക. ദാനിയേൽ 7-ലെ മശിഹൈക പ്രവചനത്തിൽ മനുഷ്യപുത്രനെ ""വയോധികനായവൻ'' (വാ.22) എന്നു വിളിച്ചിരിക്കുന്നു; പിതാവായ ദൈവ ത്തെക്കുറിച്ചുള്ള ഭാഗത്ത് രണ്ടു തവണ ഇതേ പ്രയോഗം തന്നെ ഉപയോഗി ച്ചിരിക്കുന്നു (വാ.9,13). വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവാണ് താൻ എന്നു യേശുവും പറഞ്ഞിട്ടുണ്ട്. ഞാൻ മശിഹ ആകുന്നു; മനുഷ്യപുത്രൻ സർ∆ശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹ
വെളിപാട് പുസ്തകം - വ്യാഖ്യാനം നമാക്കി വരുന്നതും നിങ്ങൾ കാണും എന്നു യേശു പ്രസ്താവിച്ചു. ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി; ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ട് നമുക്ക് എന്ത് ആവശ്യം? നിങ്ങൾ ദൈവദൂഷണം കേട്ടുവല്ലോ; നിങ്ങൾക്ക് എന്തുതോന്നുന്നു? (മർക്കൊ.14:61-64). ക്രിസ്തു വാണ് എന്ന അവകാശവാദത്തിലൂടെ അവൻ ദൈവമാണെന്നു അവകാശ പ്പെടുകയായിരുന്നു (മത്താ.26:54; ലൂക്കോ. 24:27 നോക്കുക.).
ആരാധന സ്വീകരിക്കുന്നതിലൂടെ യേശു ദൈവമാണെന്നു അവകാശ വാദം ചെയ്തു. ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നു പഴയനിയമ ത്തിലൂടെ ദൈവം അതിശക്തമായി മനുഷ്യരോടു കല്പിച്ചു. ""ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്'' (പുറ.20:1-4; ആവ. 5:6-9 കാണുക). മനുഷ്യർ ആരാധന നിരസിച്ചതായി പുതിയനിയമവും വ്യക്തമാക്കുന്നു. പൗലൊസും ബർന്നബാസും ലുസ്ത്രയിലെ ജനങ്ങൾ തങ്ങളെ ആരാധി ക്കുവാനുള്ള ശ്രമത്തെ തടഞ്ഞു (അ.പ്ര.14:15). അതുപോലെ ദൂതന്മാരും ആരാധന സ്വീകരിച്ചില്ല (വെളി.22:8-9). ദൂതൻ യോഹന്നാനോട് പറഞ്ഞു: ""ദൈവത്തെ നമസ്ക്കരിക്ക''. എന്നാൽ അനേക സന്ദർഭങ്ങളിൽ ആരാധന സ്വീകരിച്ചുകൊണ്ട് താൻ ദൈവമാണെന്നു യേശു അവകാശപ്പെട്ടു. ശിശു വായിരുന്നപ്പോൾ വിദ്വാന്മാർ യേശുവിനെ ആരാധിച്ചു (മത്താ.2:11). കുഷ്ഠ രോഗം സൗഖ്യമാക്കപ്പെട്ടവൻ (മത്താ.8:2), യേശു മരണത്തിൽ നിന്നും ഉയർപ്പിച്ച പെൺകുട്ടിയുടെ പിതാവും പ്രമാണിയുമായ വ്യക്തി (മത്താ.9:18), കാറ്റിനേയും കടലിനെയും ശാസിക്കുന്നതുകണ്ട് ശിഷ്യന്മാർ (മത്താ. 14:33) തുടങ്ങി അനേകർ യേശുവിനെ ആരാധിച്ചു.
""പിതാവായ ദൈവവുമായി തുല്യാധികാരം തനിക്കുണ്ടെന്നു യേശു അവകാശപ്പെട്ടു. സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിയ്ക്ക് നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാവിന്റെയും പുത്ര ന്റെയും പരിശുദ്ധാflാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചു.......ശിഷ്യ രാക്കിക്കൊൾവിൻ'' (മത്താ.28:18-20). ""ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകുകയില്ല'' (മത്താ. 24:35).
അപ്പോസ്തലന്മാർ യേശുവിനെ ""അൽഫയും ഒമേഗയും'' എന്നു വിളി ച്ചിരിക്കുന്നു. ""അവനെ കണ്ടിട്ടു യോഹന്നാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു'' (വെളി.1:17).
