Chapter 9 of 24

മഹോപ്രദവകാല രക്ഷിതർ

9 min read · Pages 88–98 of the printed edition

(വെളിപാട് 7:1-17)

ഈ വേദഭാഗത്ത്, ഏഴാം അദ്ധ്യായം മുഴുവനും, ഒരു ഇടവേളയിൽ കാണിക്കുന്ന ദൃശ്യങ്ങളാണുള്ളത്, ഒരു സംഭവപരമ്പരയുടെ ഇടയിൽ കാണി ക്കുന്ന പ്രത്യേക ദൃശ്യങ്ങൾ, ആറാം മുദ്ര പൊട്ടിച്ചപ്പോൾ സംഭവിച്ചതായി കാണുന്ന ദൃശ്യങ്ങൾക്കു ശേഷവും ഏഴാം മുദ്രയായ അവസാനത്തെ മുദ്ര പൊട്ടിക്കുന്നതിനു മുമ്പുമാണ് ഈ ഇടവേള ദൃശ്യം കാണിച്ചിട്ടുള്ളത്. ആദ്യത്തെ ആറു മുദ്രകൾ പൊട്ടിക്കുന്നതായി പറഞ്ഞിരിക്കുന്നത് ആറാം അദ്ധ്യായത്തിലാണ്, ഏഴാമത്തേതും അവസാനത്തേതുമായ മുദ്ര പൊട്ടി ക്കുന്നത് എട്ടാം അദ്ധ്യായത്തിലും. ഈ രണ്ടു അതിപ്രധാനമായ സംഭവ ങ്ങൾക്കിടയിലാണ് ഈ ഇടവേള. ഈറ്റുനോവിന്റെ ആരംഭത്തിനും അന്തിമ മായ മഹോപ്രദവത്തിനും ഇടയിലാണിത്. ഭൂമിമേലും കടലിന്മേലും വരൾച്ചയും സർ∆നാശവും സർ∆ശക്തനായ ദൈവത്തിന്റെ നാലു കാറ്റും പിടിച്ചുകൊണ്ടു നിൽക്കുന്ന നാലു ദൂതന്മാരെയും ഇവിടെ കാണാം. ഈ ഏഴാം അദ്ധ്യായത്തിൽ അവർ കാറ്റ് ഊതാതെ പിടിച്ചുകൊണ്ടു നില്ക്കുക യാണ്. എട്ടാം അദ്ധ്യായത്തിൽ അവയെ യഥേഷ്ടം വിടുന്നു. ആദ്യത്തെ നാലു കാഹളങ്ങൾ ഊതുമ്പോൾ ഭൂമിയിൽ വ്യാപകമായ നാശനഷ്ടങ്ങളും സംഹാരവും ന്യായവിധിയും ഉണ്ടാകുന്നു. എന്നാൽ ആ ന്യായവിധി നട ത്തുന്നതിനും സർ∆ശക്തനായ ദൈവത്തിന്റെ കോപം ചൊരിയപ്പെടുന്ന തിനും മുമ്പെ കർത്താവ് ദൂതന്മാരോട് ഇങ്ങനെ പറയുന്നു: “നില്ക്കുക, കാറ്റ് ഊതാൻ അല്പം താമസിച്ചോട്ടെ, നിന്റെ കൈ പിൻവലിക്കുക, ന്യായ

വിധി വരുത്തുന്നതിനു മുമ്പ് ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ മുദ്ര ഇടട്ടെ”. ദൈവത്തിന്റെ സ്വന്തം ജനത്തെ സുരക്ഷിത വലയത്തിലാക്കണം. മനുഷ്യ ചരിത്രത്തിൽ ഇതിനു സമാനമായ ധാരാളം സംഭവങ്ങൾ കാണാം.

ദൈവത്തിന്റെ ദൃഷ്ടിയിൽ അവന്റെ വൃതന്മാർ വിലയേറിയവരാണ്. അവർക്കുവേണ്ടി ന്യായവിധി നടത്തുന്നതിനു കാലവിളംബം വരുത്തുന്നു. ദൈവത്തിന്റെ വൃതന്മാരോട് ദൈവം കാണിക്കുന്ന കരുണയാലാണ് ഈ ലോകം നിലനിൽക്കുന്നത്. ഭരണാധികാരികൾ നിലനിൽക്കുന്നതിന്റെയും ലോകസംസ്കാരം നിലനിൽക്കുന്നതിന്റെയും കാരണം അതു തന്നെയാണ്.

വെളിപാട് പുസ്തകം - വ്യാഖ്യാനം

അവരെ ദൈവം ഒാർത്തില്ലായിരുന്നുവെങ്കിൽ ഈ ലോകം ഒരു ഉണങ്ങിയ വൃക്ഷശിഖരംപോലെ നിലംപതിക്കുമായിരുന്നു. സോദോമിൽ പത്തു നീതി മാന്മാരുണ്ടായിരുന്നുവെങ്കിൽ ആ നഗരം നശിച്ചുപോകുകയില്ലായിരുന്നു. പത്തു പേരുപോലും ഇല്ലായ്കയാൽ അതിനെ നശിപ്പിച്ചു ന്യായംവിധിച്ചു. ഈ ലോകത്തിന്റെ ഇന്നത്തെ സ്ഥിതിയും അതുതന്നേ. ഈ ലോകത്തി ന്മേൽ ന്യായവിധി വന്നു വീഴാത്തതിന്റെയും ശിക്ഷാവിധി നടപ്പാക്കാത്ത തിന്റെയും കാരണം ദൈവത്തിന്റെ വൃതന്മാർ ഇവിടെ ഉണ്ട് എന്നതാണ്. അവർക്കു വേണ്ടി കാറ്റിനെ പിടിച്ചു നിർത്തുന്നു. നാശം വരുന്നതിനെ തടഞ്ഞു നിർത്തുന്നു. വെളിപാടു പുസ്തകം ആറാം അദ്ധ്യായത്തിലും എട്ടാം അദ്ധ്യായത്തിലും രേഖപ്പെടുത്തിയിരിക്കുന്ന ഈ ഭീകരമായ ന്യായ വിധികളെ തΩിൽ വേർതിരിച്ചുകൊണ്ടു ഏഴാം അദ്ധ്യായത്തിൽ രംഗം മാറു കയും തന്റെ വൃതന്മാർക്ക് ദൈവം നൽകുന്ന ദയയും കൃപയും സ്നേഹവും കാണിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു.

കാറ്റിനെ നിയ്രന്തിക്കുന്ന ദൂതന്മാർ (7:1)

ദൈവം കാറ്റിനെ തടഞ്ഞു നിർത്തുന്നു. ഈ കാറ്റുകൾ ആflാവാണ്. ദൂതന്മാർ എന്നു കേൾക്കുമ്പോൾ തന്നെ അതു കെട്ടുകഥകളുമായും പുരാണ കഥകളുമായും ബന്ധപ്പെട്ടതാണെന്ന് പലരും കരുതുന്നുവെങ്കിലും ഈ ജീവികൾ ദൈവത്തിന്റെ ന്യായവിധി ഈ ഭൂമിയിൽ നടപ്പിലാക്കുന്നതിന് ഒരു പ്രധാന പങ്കു വഹിക്കുന്നവയാണ്. ബൈബിളിൽ മൂന്നു വിധത്തിലുള്ള ദൂതന്മാരെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഒന്നാമത്തെ വിഭാഗം, ദൈവത്തെ തള്ളി ക്കളഞ്ഞ് ലൂസിഫർ ദൈവത്തോടു മത്സരിച്ചപ്പോൾ അവനോടുകൂടെ നിൽക്കാതെ ദൈവത്തോടു വിശ്വസ്തത പുലർത്തിയവരാണ്.

രണ്ടാമത്തെ വിഭാഗം, ലൂസിഫറിനോടു ചേർന്ന് ദൈവത്തോടു മത്സ രിച്ച ദൂതന്മാരാണ്. അവർക്ക് ഇപ്പോഴും ദൈവത്തിന്റെ പ്രവർത്തന പദ്ധതി കൾക്ക് എതിരേ പ്രവർത്തിക്കുവാൻ സാധിക്കും. ഇവർ വീണുപോയ ദൂത ന്മാരാണ്, എങ്കിലും ബന്ധനസ്ഥരല്ല, ഇവരെയാണ് ഭൂതങ്ങൾ എന്നു പൊതുവേ വിളിക്കാറുള്ളത്. മൂന്നാമത്തെ വിഭാഗം, പാപം ചെയ്ത ദൂതന്മാ രാണ്. അവരെ അന്ധകാരത്തിന്റെ ചങ്ങലയിട്ടു തടവിലാക്കിയിരിക്കുന്നു. ഇവർ പ്രത്യേക തരത്തിലുള്ള പാപം ചെയ്തവരാണ്. അവർ തങ്ങളുടെ സ്വന്തവാസസ്ഥലവും അധികാരങ്ങളും കാത്തുകൊള്ളാതെ അതിക്രമിച്ചു പോയതിനാൽ അവരെ അഗാധത്തിൽ ചങ്ങലയിട്ടു സൂക്ഷിച്ചിരിക്കുന്നു. അവർ അന്തിമ ന്യായവിധികാത്തു കഴിയുന്നവരാണ്. അവരെ സാത്താനും അവന്റെ ദൂതന്മാരും കിടക്കുന്ന തീപ്പൊയ്കയിലേക്ക് തള്ളിക്കളയും (2പത്രൊ. 2:4).

ദൂതന്മാർക്ക് വളരെ വലിയ ബലവും ചിന്താശക്തിയും ഉള്ളതിനാൽ 1-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന 4 ദൂതന്മാർക്ക് ഭൂമിയിലെ കാലാവസ്ഥാ സ്ഥിതിയെ നിയ്രന്തിക്കുവന്നതിനുള്ള അധികാരം ഏല്പിച്ചുകൊടുത്തു.

വെളിപാട് പുസ്തകം - വ്യാഖ്യാനം കാറ്റിന്റെ ഗതി മാറ്റപ്പെട്ടാൽ പ്രകൃതിയിലെ മറ്റെല്ലാ ശക്തികളിലും കാര്യ മായ വ്യതിയാനം സംഭവിക്കും. കാരണം പ്രകൃതി ശക്തികളെല്ലാം അന്യോന്യം ആശ്രയിച്ചാണു പ്രവർത്തിക്കുന്നത്. അതിൽ ഏതിലെങ്കിലു മൊന്നിൽ ഉണ്ടാകുന്ന വ്യതിയാനം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. ഇതു മൂലം ഭൂമിയിലും സമുദ്രത്തിലും, വൃക്ഷങ്ങൾക്കും നാശം സംഭവിക്കും. കാറ്റിനാൽ എത്ര കനത്ത നാശം സംഭവിക്കാം എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? നിങ്ങൾ ഒരു വലിയ കൊടുങ്കാറ്റോ, ചുഴലികൊടുങ്കാറ്റോ, മണൽ മാരിയോ, ഭീകരമായ ചുഴലി ക്കാറ്റോ വീശിയടിക്കുന്നതു കണ്ടിട്ടുണ്ടെങ്കിൽ അതു മന ിലാകും.

മഹോപ്രദവത്തെ സംബന്ധിച്ച പല പ്രവചനങ്ങളിലും താളം തെറ്റുന്ന കാലാവസ്ഥാ സ്ഥിതികളെക്കുറിച്ചും ഭീകരമായ കൊടുങ്കാറ്റുകളെക്കുറിച്ചും സൂചന നൽകിയിട്ടുണ്ട്. യേശുക്രിസ്തു തന്നേയും സൂര്യനിലും ച്രന്ദനിലും നക്ഷ്രതങ്ങളിലും വലിയ വ്യതിയാനങ്ങൾ സംഭവിച്ചിട്ട് അതു ഭൂമിയെ ദോഷ മായി ബാധിക്കും എന്നു മുൻകൂട്ടി പറഞ്ഞിട്ടുണ്ട് (ലൂക്കൊ. 21:25,26).

144000 ആരാണ്?

ശാബതു മിഷൻമാർ (സെവൻത് ഡേ അഡ്വന്റിസ്റ്റ്സ്) പറയുന്നത് ഈ 144000 പേർ തങ്ങളുടെ കൂട്ടത്തിൽ പെട്ടവരാണെന്നാണ്. അവർ യെഹൂ ദന്മാർക്കു നൽകിയ ശബത്താചരണം ഇന്നും വേണമെന്നു പഠിപ്പിക്കുന്നവ രാണ്. കർത്താവു വീണ്ടും വരുമ്പോൾ അവർ തേജ്ജസിൽ എടുക്കപ്പെടും എന്നും വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികൾ അവകാശപ്പെടുന്നത് ഈ 144000 പേർ തങ്ങളുടെ കൂട്ടത്തിലെ ഒരു വിഭാഗമാണെന്നാണ്. ""അവ സാനത്തോളം സഹിച്ചു നിൽക്കുന്നവർ രക്ഷിക്കപ്പടും'' എന്നാണ് അവർ പഠിപ്പിക്കുന്നത്. ജയിക്കുന്നവർ തങ്ങൾ മാത്രമാണെന്ന് കരുതുന്ന ഒാരോ യഹോവയുടെ സാക്ഷിയും ആ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുവാൻ പരിശ്രമിക്കുന്നു. അതുകൊണ്ടാണ് അവരെ നമുക്ക് തെരു വുകളിൽ കാണാൻ കഴിയുന്നത്. ആ ലക്ഷ്യ്രപാപ്തിക്കായി അവർ ഒാരോ വീട്ടിലും കയറിയിറങ്ങുന്നു. യഹോവയുടെ സാക്ഷികളിൽ ഒാരോരുത്തരും സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടണമെന്ന മോഹത്തോടെ ഈ തിരഞ്ഞെടു ക്കപ്പെട്ട കൂട്ടത്തിൽ ഉൾപ്പെടുവാൻ കഠിന പരിശ്രമം നടത്തുന്നു. എന്നാൽ വെളിപ്പാടു പുസ്തകത്തിൽ കാണുന്നത് 144000 പേർ യിസ്രായേൽ മക്ക ളുടെ സകല ഗോത്രത്തിലും നിന്നുള്ളവരാണ്. ഇന്നു യിസ്രായേൽ മക്ക ളുടെ ആ ഗോത്രങ്ങൾ എവിടെയുണ്ട് ? യെഹൂദന് അതറിയാൻ കഴിയുക യില്ല, പക്ഷെ ദൈവം അറിയുന്നു.

ഒാരോ ഗോത്രത്തിൽ നിന്നും 12000 പേർ വീതമാണ് മുദ്രയിടപ്പെടുന്ന ത്. ബൈബിളിൽ കർത്താവിന്റെ ജനത്തോടുള്ള ബന്ധത്തിൽ 12 എന്ന സംഖ്യ എല്ലായ്പ്പോഴും യിസ്രായേലിനോടു ബന്ധപ്പെടുന്നതാണ്. പ്രന്തണ്ട് എന്നത് അവരുടെ സംഖ്യയാണ്. യിസ്രായേൽ ഗോത്രങ്ങൾ പ്രന്തണ്ടാണ്.

വെളിപാട് പുസ്തകം - വ്യാഖ്യാനം

മത്തായി 19:28-ൽ കർത്താവു പറഞ്ഞിരിക്കുന്നത് ""12 അപ്പോസ്തലന്മാർ 12 സിംഹാസനത്തിലിരുന്ന് യിസ്രായേൽ ഗോത്രം 12-നും ന്യായം വിധിക്കും'' എന്നാണ്. മഹോപുരോഹിതന്റെ മാർപതക്കത്തിൽ 12 യിസ്രായേൽ ഗോത്ര ങ്ങളുടെയും പേരുകൾ 12 തരം വിലയേറിയ രത്നക്കല്ലുകളിൽ മുദ്രക്കൊ ത്തായി കൊത്തിവെച്ചിരുന്നു. പുതിയ യെരുശലേം എന്ന മഹാനഗരത്തിന് 12 ഗോപുരങ്ങളുണ്ടായിരിക്കും. ഒാരോ ഗോപുരത്തിന്മേലും ഒാരോ യിസ്രാ യേൽ ഗോത്രത്തിന്റെയും പേര് കൊത്തിവെക്കും. ബൈബിളിൽ ആദിയോ ടന്തം തന്റെ ജനത്തോടുള്ള ബന്ധത്തിൽ 12 എന്ന സംഖ്യ യിസ്രായേൽ ജനത്തെ കുറിക്കുന്നതാണ്.

ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ മുദ്രയിടുന്നു (വെളി.7:2-8)

""മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയായി കിഴക്കു നിന്നു കയറുന്നതു യോഹന്നാൻ കാണുന്നു. പിന്നീടു മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി സൂരോദയത്തിങ്കൽ നിന്നു കയറി വരുന്നതു ഞാൻ കണ്ടു'' (ജെ.എൻ.ഡി).

ഇവിടെ പറയുന്ന മുദ്രയേല്പിക്കൽ അപൂർ∆മായതല്ല, അതിനു പ്രത്യേ കതകളൊന്നുമില്ല. ഈ പുസ്തകത്തിൽ പലയിടത്തും ദൈവം തനിക്കുള്ള വരെ മുദ്രയിട്ടു വേർതിരിക്കുന്നതായി കാണാം. അബ്രാഹാമിന്റെ കാലത്തു ശരീരത്തിലായിരുന്നു അടയാളം അല്ലെങ്കിൽ മുദ്ര ഏറ്റിരുന്നത്. പരിഛേദന എന്ന ആചാരം ആരംഭിച്ചത് അബ്രാഹാമിലാണ്. ഇപ്രകാരം അടയാളം ഏറ്റ വർ ദൈവത്തിന്റെ ഒരു പ്രത്യേക ജനമായി കണക്കാക്കപ്പെട്ടു. മിസ്രയീ മിൽ ന്യായവിധി നടന്ന നാളുകളിൽ വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ തണ്ടിന്മേലും കുറുമ്പടി മേലുമായിരുന്നു ആട്ടിൻ കുട്ടിയുടെ രക്തം അടയാ ളമായി പുരട്ടേണ്ടിയിരുന്നത്. സംഹാരദൂതൻ കടന്നുപോകുമ്പോൾ രക്തം അടയാളമായി, മുദ്രയായി, പുരട്ടിയിരുന്ന വീടുകളിൽ സംഹാരം വരുത്താതെ അതിനെ ഒഴിഞ്ഞുപോകുമായിരുന്നു. രാഹാബിന്റെ കാലത്ത് കിളിവാതി ല്ക്കൽ കെട്ടിയ ചുവപ്പു ചരടായിരുന്നു അടയാളം (മുദ്ര). അവൾ പാർത്ത പട്ടണവും അതിലുള്ളതൊക്കെയും നശിപ്പിച്ചപ്പോൾ അവളെയും കുടുംബ ത്തെയും നാശത്തിൽ നിന്നു രക്ഷിക്കുവാൻ ആ അടയാളമായിരുന്നു സഹാ യിച്ചത്.

എന്തിനാണ് ഈ 144000 പേരെ വേർതിരിച്ചത് ? എന്തിനാണ് അവരെ മുദ്രയേല്പിച്ചത്? അവർ യഹൂദരായതുകൊണ്ടാണോ? അല്ല, ഒരിക്കലുമല്ല. ഇത് ഒരു തിരഞ്ഞെടുപ്പാണ്, ധാർΩികമായ തിരഞ്ഞെടുപ്പ്. ദൈവം ഒരു കാര്യവും ഒരിക്കലും യാദൃശ്ചികമായോ ആസൂത്രണമില്ലാതെയോ ധൃതഗ തിയിലോ നിയമരഹിതമായോ ചെയ്യുന്നില്ല. ദൈവം ഒാരോ കാര്യം ചെയ്യു ന്നതിനും വ്യക്തമായ കാരണങ്ങളുണ്ടായിരിക്കും. യിസ്രായേലിന്റെ ഒാരോ ഗോത്രത്തിൽ നിന്നും ദൈവം പ്രന്തണ്ടായിരം പേരെ വീതം മുദ്രയിട്ടു വേർതി രിച്ചതിനും മതിയായ ആflീയ കാരണങ്ങളുണ്ട്. വെളിപാട് 14-ാം അദ്ധ്യാ

വെളിപാട് പുസ്തകം - വ്യാഖ്യാനം യത്തിൽ ഈ കൂട്ടരെ "കന്യകമാർ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കന്യകയ്ക്ക് കുട്ടികളുണ്ടായിരിക്കയില്ല. ഇവർ ഒരു പ്രത്യേക ഉദ്ദേശ്യത്തി നായി തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരാണ്. അവർക്കു മുൻഗാമികളില്ല, പിൻഗാമികളില്ല. അവരെക്കുറിച്ചു പറഞ്ഞിരിക്കുന്നത് അവർ ""നΩുടെ ദൈവ ത്തിന്റെ ദാസന്മാർ'' എന്നാണ്. ഇവർ അസാധാരണമായ ആflീയ വ്യക്തിത്വം ഉള്ളവരാണ്. അവർ ഒരു മലിനപൂർണ്ണമായ അശുദ്ധലോക ത്തിന്റെ നടുവിൽ വിശുദ്ധ ജീവിതം നയിക്കുന്നവരാണ്. ദൈവത്തോടുള്ള സാക്ഷ്യം തികയ്ക്കുന്ന കാര്യത്തിൽ ഇവർ ഭയരഹിതരും ധൈര്യശാലിക ളുമായിരിക്കും.

ഈ 144000 പേരെ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനു ഷ്യരുടെ ഇടയിൽ നിന്നു വീണ്ടെടുക്കപ്പെട്ടവർ എന്നു പറഞ്ഞിരിക്കുന്നു. ഇതു പറയുന്ന സന്ദർഭത്തിൽ സഭയുടെ പ്രതിനിധിയായ മൂപ്പന്മാരിൽ ഒരു ത്തൻ സമീപത്തു നില്ക്കുന്നതായി കാണാം. ഇവർക്കു യഥാസമയം, അല്ലെ ങ്കിൽ ദൈവം ചെയ്ത രക്ഷയുടെ മാർഗ്ഗം സ്വീകരിച്ച്, ആദ്യഫലങ്ങളാകു വാൻ സാധിച്ചില്ല. കാരണം അവിടെ കാണുന്ന മൂപ്പന്മാർ ഉൽപ്രാപണം പ്രാപി ച്ച്, ക്രിസ്തുവിനോടുകൂടെ വാഴുന്ന സഭയിൽ ഉൾപ്പെട്ടവരും ഭൂമിയിൽ നിന്നു വീണ്ടെടുക്കപ്പെട്ടവരുമായ ക്രിസ്തുവിന്റെ ആദ്യഫലങ്ങളാണ്. 1 കൊരി. 15:23-ൽ ക്രിസ്തുവിനെക്കുറിച്ച് അവർ മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുന രുത്ഥാനം സംബന്ധിച്ച് ആദ്യഫലമാണെന്നും ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ ആദ്യഫലങ്ങളാണെന്നും പറഞ്ഞിരിക്കുന്നു. അപ്പോൾ തന്നെ, ഇവിടെ പറയുന്ന കൂട്ടരും ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽ നിന്നു വീണ്ടെടുക്കപ്പെട്ടവർ എന്നു പറയുമ്പോൾ എന്തായിരിക്കും അതിന്റെ അർത്ഥം ? അവർ മറ്റൊരു ക്രമ്രപകാരം മറ്റൊരു തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ആദ്യഫലങ്ങളാണ്.

ഈ 144000 പേരെ മുദ്രയിടുന്നു എന്നു പറയുമ്പോൾ അത് എന്തു മുദ്ര യായിരിക്കും? എന്താണ് ദൈവത്തിന്റെ മുദ്ര ? വെളിപ്പാട് 14:1-ൽ പറഞ്ഞിരി ക്കുന്നത് ""കുഞ്ഞാടിന്റെ നാമവും പിതാവിന്റെ നാമവുമാണ്'' അവരുടെ നെറ്റിയിൽ എഴുതിയിരികുന്നതെന്നാണ്. എന്താണ് ദൈവത്തിന്റെ മുദ്ര ? ബൈബിളിൽ ഈ മുദ്രയെക്കുറിച്ച് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എഫെ. 1:13-14-ൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ""അവനിൽ (ക്രിസ്തുവിൽ) നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവ ചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്...... നΩുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാflാവിനാൽ മുദ്ര യിട്ടിരിക്കുന്നു''. എഫെസ്യർ 4:30-ൽ, ""ദൈവത്തിന്റെ പരിശുദ്ധാflാവിനെ ദു:ഖിപ്പിക്കരുത്, അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയി ട്ടിരിക്കുന്നത്'' എന്നു പറഞ്ഞിരിക്കുന്നു. 2 കൊരി. 1:22-ൽ അതേ കാര്യം തന്നെയാണു പറഞ്ഞിരിക്കുന്നത്.

വെളിപാട് പുസ്തകം - വ്യാഖ്യാനം

പരിശുദ്ധാflാവ് ദൈവത്തിന്റെ ആflാവാണ്. ഒരു മനുഷ്യന് അവ നിൽ ദൈവത്തിന്റെ മുദ്ര ഉണ്ടെങ്കിൽ അവന് തന്റെ ഹൃദയത്തിലും ജീവിത ത്തിലും പരിശുദ്ധാflാവിന്റെ അഭിഷേകവും സാന്നിദ്ധ്യവുമുണ്ട്. 144000 പേരെ മുദ്രയിടുമ്പോൾ അവർക്ക് പെന്തക്കൊസ്തു നാളിൽ പരിശുദ്ധാflാ ഭിഷേകം ലഭിച്ച കൂട്ടത്തിനുണ്ടായ അതേ ശക്തി ലഭിക്കും, ദൈവത്തിന്റെ പരിശുദ്ധാflാവിന്റെ അഭിഷേകവും തേജ ും അവരുടെമേൽ വരികയും ചെയ്യും.

അത്തരത്തിലുള്ള ഒരു മുദ്ര എങ്ങനെയിരിക്കും ? ദൈവത്തിന്റെ മുദ്ര യേറ്റ മനുഷ്യരിൽ ഒരുവനെ നിങ്ങൾ കാണാനിടയായാൽ അവൻ എങ്ങനെയായിരിക്കും? നാല്പതു രാവും നാല്പതു പകലും ദൈവവുമായി സമ്പർക്കം പുലർത്തിയ ശേഷം പർ∆തത്തിൽ നിന്നിറങ്ങിവന്ന മോശെ യുടെ മുഖത്ത് യിസ്രായേൽ മക്കൾ നോക്കിയപ്പോൾ അവൻ എങ്ങനെയാ യിരുന്നോ അതുപോലെ തന്നെയായിരിക്കും അവന്റെമേൽ ദൈവത്തിന്റെ തേജ ുണ്ടായിരുന്നു, അവന്റെ മുഖം സൂര്യനുതുല്യം ശോഭിച്ചിരുന്നു. ദൈവ ത്തിന്റെ മുദ്രയുള്ളവർ ദൈവതേജ ് ധരിച്ചവരും ദൈവശക്തി പ്രാപിച്ച വരും ദൈവമഹത്വം പ്രതിഫലിപ്പിക്കുന്നവരുമായിരിക്കും. ക്രിസ്തുവിനെ ക്കുറിച്ചുള്ള അവരുടെ പ്രഭാഷണങ്ങളും സാക്ഷ്യവും സുവിശേഷ ഘോഷ ണവുമെല്ലാം തുലനം ചെയ്യാൻ കഴിയാത്ത്രതയും ഉന്നത നിലവാരമുള്ള തായിരിക്കും, അവരെ ഒന്നു കാണുകയോ അവരിൽ നിന്നു കേൾക്കുകയോ ചെയ്യുമ്പോൾ തന്നെ അവരുടെ ജീവിതത്തിൽ പ്രതിഫലിക്കുന്ന ദൈവതേജ ിനാലും ദൈവിക സാന്നിധ്യത്താലും ആരും ഹൃദയത്തിൽ ചലനമുള്ള വരായിത്തീരും. ദൈവത്തിന്റെ പരിശുദ്ധാflാവിനാലുള്ള അഭിഷേകം അത്രയും ശക്തിദായകമാണ്.

വ്യായവിധിക്കു മുമ്പെ ചെരിയുന്ന ദൈവകൃപ

നാലു ദൂതന്മാർ തങ്ങളെ ഏല്പിച്ചിരിക്കുന്ന ന്യായവിധി നടപ്പിലാക്കു ന്നതിനായി കാറ്റുകളെ അഴിച്ചു വിടുന്നതിനു മുമ്പ് മറ്റൊരു ദൂതൻ സൂര്യോ ദയത്തിങ്കൽ നിന്നു കയറിവരുന്നതായി കാണുന്നു. ആ ദൂതന്റെ കൈവശം ജീവനുള്ള ദൈവത്തിന്റെ മുദ്രയുണ്ട്, അതുപയോഗിച്ച് അവൻ ദൈവത്തിന്റെ ദാസന്മാരെ മുദ്രയേല്പിക്കുന്നു. ഈ ദൈവ ദാസന്മാർ മഹോപ്രദവകാലത്തെ അവന്റെ സാക്ഷികളായിരിക്കും.

ദൈവം ഒരുക്കിയിരിക്കുന്ന തന്റെ രക്ഷാമാർഗ്ഗത്തെ മനുഷ്യരോടു അറി യിച്ച് അവർ ദൈവത്തിൽ നിന്നുള്ള പാപക്ഷമ പ്രാപിക്കുവാൻ അവസരം നൽകികൊണ്ട് അവന്റെ സന്ദേശവാഹകരായി നിൽക്കുന്ന അവന്റെ സാക്ഷികൾ ഒരു കാലത്തും ഈ ഭൂമിയിൽ ഇല്ലാതിരുന്നിട്ടില്ല. സഭയുടെ ഉൽപ്രാപണത്തോടെ സകല സത്യ്രകിസ്ത്യാനികളും ഈ ഭൂമിയിൽ നിന്ന് മാറ്റപ്പെടുന്നതു മൂലം ഈ കാര്യത്തിൽ സംഭവിക്കുന്ന ശൂന്യത നികത്തു

വെളിപാട് പുസ്തകം - വ്യാഖ്യാനം വാൻ ഉടൻ തന്നെ ഈ 144000 യഹൂദന്മാരായ ദൈവത്തിന്റെ ദാസന്മാർ രംഗ്രപവേശനം ചെയ്യും.

രണ്ടു ഗോത്രങ്ങൾ ഒഴിവാക്കപ്പെടുന്നു (7 : 5-8)

ദാൻ ഗോത്രത്തെയും എഫ്രയീം ഗോത്രത്തെയും ആ കൂട്ടത്തിൽ കാണു ന്നില്ല, അവരുടെ സ്ഥാനത്ത് മറ്റു രണ്ടു ഗോത്രങ്ങളെ ഉൾപ്പെടുത്തിയിരിക്കു ന്നു. ദാൻ ഗോത്രത്തെ ഒഴിവാക്കിയിരിക്കുന്നത് യെഹൂദനായ അന്തിക്രിസ്തു ആ ഗോത്രത്തിൽ നിന്നു എഴുന്നേറ്റുവരും എന്ന കാരണം കൊണ്ടാണെന്നു കരുതാം. ഉല്പത്തി 49:17-ൽ ദാൻ ഗോത്രത്തെക്കുറിച്ച് ഗോത്രപിതാവായ യാക്കോബ് മൊഴിഞ്ഞിരിക്കുന്ന പ്രവചന വാക്യത്തിൽ നിന്ന് ഈ സത്യം മന ിലാക്കാൻ സാധിക്കും.

എഫ്രയീം ഗോത്രം ഒഴിവാക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം ആരായു മ്പോൾ ആ ഗോത്രത്തിന്റെ നേതൃത്വത്തിൽ നടന്ന ആഭ്യന്തര കലഹത്തിന്റെ ഫലമായാണ് തെക്കു ഭാഗത്തുള്ള രണ്ടു ഗോത്രങ്ങളിൽ നിന്നും വടക്കുഭാ ഗത്തുള്ള പത്തു ഗോത്രങ്ങളെ അടർത്തിമാറ്റി യിസ്രായേൽ രാജ്യം (എഫ്രയീം രാജവംശം) സ്ഥാപിച്ചത് എന്നു കാണാം. ദാൻ ഗോത്രവും എഫ്രയീം ഗോത്രവുമാണ് യിസ്രായേൽ ജനത്തെ ആദ്യം വിഗ്രഹാരാധന യിലേക്കു നയിച്ചത്. ഇവിടെ ദാൻ ഗോത്രത്തിന്റെ സ്ഥാനത്തു പുരോഹിത ഗോത്രമായ ലേവിയെയും എഫ്രയീം ഗോത്രത്തിന്റെ സ്ഥാനത്ത് യോസേ ഫിനെയും (എഫ്രയീമിന്റെ പിതാവ്) ഉൾപ്പെടുത്തിയിരിക്കുന്നു.

കുഞ്ഞാടിന്റെ രക്തത്താൽ കഴുകപ്പെട്ട മഹാപുരുഷാരം (വെളി. 7:9-17)

ഈ ആർക്കും എണ്ണിക്കൂടാത്ത മഹാപുരുഷാരം ആരാണ് ? അവർ എവിടെ നിന്നു വന്നവരാണ് ? മൂപ്പന്മാരിൽ ഒരുത്തൻ ആണ് യോഹന്നാ നോട് ഈ ചോദ്യം ചോദിച്ചുകൊണ്ട് അതിന്റെ മറുപടി നൽകുന്നത്. യോഹ ന്നാൻ ഈ കാഴ്ചകൾ കണ്ടെങ്കിലും ഒന്നും ചോദിച്ചില്ല, പറഞ്ഞുമില്ല. അങ്ങനെ ചോദിക്കുന്നതോ പറയുന്നതോ ആയി രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും മൂപ്പന്മാരിൽ ഒരുത്തൻ യോഹന്നാനോട് ഈ ചോദ്യം ചോദിച്ച് ഉത്തരം പറഞ്ഞു കൊടുക്കുകയാണ്. അതായത്, ഈ മഹാപുരു ഷാരത്തെ കണ്ടപ്പോൾ യോഹന്നാനുണ്ടായ പരിഭ്രമവും ആശ്ചര്യവും അതാ രാണെന്നുള്ള തന്റെ അജ്ഞതയുമെല്ലാം മൂപ്പനു മന ിലായി. യോഹന്നാന്റെ മന ിലുണ്ടായ ഈ ചോദ്യങ്ങൾ മൂപ്പൻ തന്നെ അവനോടു ചോദിച്ചു. സകല പുതിയ നിയമ വിശുദ്ധന്മാരും ഉയിർത്തെഴുന്നേറ്റ് അല്ലെങ്കിൽ രൂപാന്തരപ്പെട്ട് ക്രിസ്തുവിന്റെ അടുത്തേക്ക് എടുക്കപ്പെട്ടതിനാൽ സഭയുടെ ഉൽപ്രാപണം സംഭവിച്ചതായും അവർ ക്രിസ്തുവിനോടു കൂടെ തേജ ിൽ വാഴുന്നതായും യോഹന്നാൻ കണ്ടു കഴിഞ്ഞു. ആ വീണ്ടെടുക്കപ്പെട്ട കൂട്ടത്തെ അവൻ കണ്ടത് 24 മൂപ്പന്മാർ പ്രതിനിധാനം ചെയ്യുന്ന കൂട്ടമായിട്ടാണ്. ഈ മൂപ്പ ന്മാർ ക്രിസ്തീയ സഭയെ പ്രതിനിധാനം ചെയ്യുന്നു. സഭായുഗത്തിന്റെ അന്ത്യ

വെളിപാട് പുസ്തകം - വ്യാഖ്യാനം

ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്ന യോഹന്നാൻ ആflവിവശനായി സ്വർഗ്ഗത്തി ലേക്ക് എടുക്കപ്പെട്ടപ്പോൾ അവൻ സ്വർഗ്ഗത്തിൽ ദൈവം തന്റെ സിംഹാസ നത്തിൽ ഇരിക്കുന്നതും അതിന്റെ ചുറ്റിലും 24 സിംഹാസനങ്ങളിൽ പൊൻ കിരീടധാരികളായി 24 മൂപ്പന്മാർ ഇരിക്കുന്നതും കണ്ടിരുന്നു. ഇവിടെ അവൻ ഈ രണ്ടു കൂട്ടരെയും കണ്ടുകൊണ്ടിരിക്കുന്നു. 24 മൂപ്പന്മാരെയും അവർ പ്രതിനിധാനം ചെയ്യുന്ന ക്രിസ്തീയ സഭയെയും കുഞ്ഞാടിന്റെ രക്തത്താൽ കഴുകപ്പെട്ട മഹാപുരുഷാരത്തെയും. ഈ രണ്ടാമത്തെ കൂട്ടർ ആരാണ് ? അവർ സഭയുടെ ഉൽപ്രാപണശേഷം രംഗ്രപവേശം ചെയ്യുന്നവരാണ്. അതിനു ശേഷം വിണ്ടെടുക്കപ്പെടുന്നവരാണ്. അവർ ആരാണ്? അവർ എവിടെ നിന്നു വന്നു.

ഈ മഹാപുരുഷാരവും സിംഹാസനങ്ങളിലിരിക്കുന്ന മൂപ്പന്മാർ പ്രതി നിധാനം ചെയ്യുന്ന സഭയും തΩിലുള്ള പ്രധാന വ്യത്യാസം ശ്രദ്ധിക്കുക. ഈ മഹാപുരുഷാരത്തിന് സിംഹാസനങ്ങളില്ല, അവർ സിംഹാസനത്തിനു മുമ്പിൽ നിൽക്കുകയാണ്. അവർക്കു കിരീടങ്ങളില്ല, അവരുടെ കൈയിൽ കുരുത്തോലയുണ്ട്. അവർ വിശുദ്ധന്മാരുടെ ഉയിർത്തെഴുന്നേല്പിനും ഉൽപ്രാ പണത്തിനും ശേഷം അല്ലെങ്കിൽ സഭ തേജ ിൽ എടുക്കപ്പെട്ടതിനുശേഷം വരുന്നവരാണ്.

യോഹന്നാൻ സ്വർഗ്ഗത്തിലെ മനോഹരമായ ദൃശ്യങ്ങൾ കണ്ടുകൊണ്ടി രിക്കുമ്പോൾ ഈ കൂട്ടത്തെ മഹാകഷ്ടത്തിൽ നിന്നു വരുന്നവരായി കണ്ടു. അവൻ കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ അലക്കി വെളുപ്പി ച്ചവരാണ്. അതിനാൽ ഇവർ മഹോപ്രദവകാലത്തു ജീവിച്ചിരിക്കുന്ന വിശു ദ്ധന്മാരാണെന്നു മന ിലാക്കാം. ഇവർ ആ കൊടിയ അന്ധകാര ദിനങ്ങ ളിൽ ദൈവം തന്റെ മഹാ കരുണയാൽ രക്ഷിക്കുന്ന വിശുദ്ധ ഗണമായിരി ക്കും. ഇവർ ആരാണെന്ന് യോഹന്നാനു മന ിലാകാതിരുന്നതിനാൽ അത്ഭു തപ്പെടേണ്ടതില്ല.

സഭ എടുത്തുകൊള്ളപ്പെട്ടതിനുശേഷം ഭൂരിഭാഗം അവിശ്വാസികളും ദൈവത്തിനെതിരേ കടുത്ത വിദ്വേഷമുള്ളവരായി മാറും. ഒടുവിൽ നരക ത്തിന്റെ ഒടുങ്ങാത്ത അഗ്നിജ്വാല അവരെ എന്നെന്നേയ്ക്കുമായി വിഴുങ്ങി ക്കളയുന്നതുവരെയും അതു തുടരും. അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേയ്ക്കും ഉയർന്നുകൊണ്ടിരിക്കും. എന്നാൽ ആ അന്ധകാരം നിറഞ്ഞ ദുരന്ത ദിനങ്ങളിലും ദൈവം തന്റെ ദയ വർഷിപ്പിക്കുവാൻ ഒാർക്കു ന്നു. അവൻ അതിൽ നിന്നു 144000 പേരെ തിരഞ്ഞെടുക്കുന്നു, അവൻ അവരെ തന്റെ മുദ്രയിട്ടു വേർതിരിക്കുന്നു. ഇവർ അവിടെ ശേഷിക്കുന്ന കൂട്ടത്തിൽ ഉള്ളവരായിരിക്കും. നാമധേയ സഭകളിൽ പലരും അന്ന് അവിടെ കരുണ ലഭിക്കാത്തവരായി ദൈവത്തെ വിളിച്ചുകൊണ്ട് നിലകൊള്ളുന്നു ണ്ടായിരിക്കും, അവർക്കു പരിരക്ഷ ഉണ്ടായിരിക്കുകയില്ല. കർത്താവു വീണ്ടും വരുമ്പോൾ ഈ ഭൂമുഖത്തുണ്ടായിരിക്കുന്ന ദൂഷ്ടതയും അന്ധകാരത്തിന്റെ

വെളിപാട് പുസ്തകം - വ്യാഖ്യാനം പ്രവൃത്തികളും അത്രയും ദോഷകരമായിരിക്കുമെന്നതിനാൽ കർത്താവ് ഇപ്ര കാരം ചോദിക്കുകയുണ്ടായി, ""എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ'' ? ""അന്നു രണ്ടുപേർ വയലിൽ ഇരി ക്കും, ഒരുത്തനെ കൈക്കൊള്ളും മറ്റവനെ ഉപേക്ഷിക്കും. രണ്ടുപേർ കിട ക്കയിലായിരിക്കും, ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. രണ്ടു പേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും, ഒരുവളെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും'' (മത്താ. 24:40, ലൂക്കൊ. 17:34-36). എടുക്കപ്പെടുന്ന വൻ ന്യായവിധിക്കായും നരകശിക്ഷയ്ക്കായും എടുക്കപ്പെടുന്നു, ഉപേക്ഷി ക്കപ്പെടുന്നവർ സഹ്രസാബ്ദ രാജ്യത്തിലെ അനുഗ്രഹങ്ങൾക്കായി ഇതി ലേക്കു പ്രവേശിക്കുന്നു.

അനേകം പേർ മാനസാന്തരപ്പെട്ട് അനുതാപത്തോടെ ക്രിസ്തുവിങ്ക ലേക്കു തിരിയും. അവരുടെ പാപക്കറയേറ്റ അങ്കികൾ കുഞ്ഞാടിന്റെ രക്ത ത്തിൽ കഴുകി വെടിപ്പാക്കുന്നു. അവർ പാപികളായിരുന്നു, എന്നാൽ അപ്ര കാരം ചെയ്തതിനാൽ അവർ വിശുദ്ധന്മാരായിത്തീർന്നു. അവർ കാണാതെ പോയവരായിരുന്നു, എന്നാൽ അന്ന് അവരെ കണ്ടെത്തും. അവർ തള്ളിക്ക ളയപ്പെട്ടവരായിരുന്നു, എന്നാൽ അന്ന് അവർ സ്വീകരിക്കപ്പെടും.

അവർ തങ്ങളുടെ കൈകളിൽ കുരുത്തോല പിടിച്ചിട്ടുണ്ട്. അതു പഴയ നിയമത്തിൽ കൂടാരപ്പെരുന്നാളിനോടു ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്ന താണ് (നെഹെ. 8:17). കൂടാരപ്പെരുന്നാൾ ആചരിക്കുന്നതിന്റെ ഭാഗമായി അവർ കൂടാരങ്ങളിൽ പാർത്തുകൊണ്ടിരുന്നപ്പോൾ ഈത്തപ്പനയുടെ കുരു ത്തോല കൈകളിൽ പിടിച്ചുകൊണ്ട് സന്തോഷിക്കുമായിരുന്നു (ലേവ്യ. 23:39 -43). അത് മിസ്രയീമിലെ അടിമത്തത്തിൽ നിന്നും അന്ധകാരത്തിൽ നിന്നും ദൈവം അവരെ വിടുവിച്ചതിന്റെ ഒാർΩയെ ഉണർത്തുന്നതായിരുന്നു. ഇപ്പോൾ അവർ ദൈവത്തിനായി സ്വത്രന്തരാക്കപ്പെട്ടവരാണ്. നെഹമ്യാവിന്റെ പുസ്തകത്തിൽ പറയുന്ന ആചരണം ബാബേലിലെ അടിമത്തത്തിൽ നിന്നു വിടുവിച്ചുകൊണ്ട് ദൈവത്തിനായി വേർതിരിക്കപ്പെട്ടതിന്റെ ഒാർΩയെ വെളി പ്പെടുത്തുന്നതുമായിരുന്നു. അവർ വിജയം നേടിയിരിക്കുന്നു, അതിനാൽ അവർ കുരുത്തോലകൾ കൈയിൽ പിടിച്ചുകൊണ്ട് ദൈവത്തെ സ്തുതിച്ചു പാടുന്നു.

ജീവിച്ചിരിക്കുന്ന ജാതികളുടെ ന്യായവിധി

യോവേൽ 3: 11-16, മത്താ. 25: 31-46-ൽ ചെΩരിയാടുകളെയും കോലാ ടുകളെയും കുറിച്ചു പറഞ്ഞിട്ടുണ്ട്. അവിടെ പറയുന്ന കോലാടുകൾ മഹോ പ്രദവകാലത്തു ജീവിച്ചിരിക്കുന്നവരും ദൈവജനത്തിനു നന്മ ചെയ്യാത്തവ രുമായ ദൂഷ്ട ജാതികളാണ്. ചെΩരിയാടുകൾ ക്രിസ്തുവിന്റെ ഈ ഏറ്റവും ചെറിയവരിൽ ഒരുത്തനു സഹായം ചെയ്യുന്നവർ അല്ലെങ്കിൽ യഹൂദാ ജനത്തെ സഹായിക്കുന്ന ജാതികളാണ്. അന്ന് അന്തിക്രിസ്തുവിന്റെ മഹോ

വെളിപാട് പുസ്തകം - വ്യാഖ്യാനം

പ്രദവത്താൽ നെട്ടോട്ടം ഒാടുന്ന ക്രിസ്തുവിന്റെ സഹോദരന്മാരായ യിസ്രാ യേൽ ജനത്തിന്റെ ശേഷിപ്പിനെ, പ്രത്യേകിച്ചും മുദ്രയിടപ്പെട്ട 144000 പേരെ അവർ സഹായിക്കും.

വെളിപാട് പുസ്തകം - വ്യാഖ്യാനം