Chapter 20 of 24
വാണിജ്യ ബാബിലോൺ
(വെളിപാട് 18:1-24)
ലോകാവസാനത്തിന്റെയും ക്രിസ്തുവിന്റെ രണ്ടാം വരവിന്റെയും അട യാളം എന്തായിരിക്കും? ദൈവം മനുഷ്യ ചരിത്രത്തിലിടപെടുമ്പോൾ ക്രിസ്തുവിന്റെ മൂടുപടം നീങ്ങി കർത്താവായി അവൻ വെളിപ്പെടും. വെളി പ്പാട് 19-ാം അദ്ധ്യായം യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ച് രേഖ പ്പെടുത്തിയിരിക്കുന്നു. അദ്ധ്യായം 20, സാത്താൻ ബന്ധിക്കപ്പെടുന്നിനെക്കു റിച്ചും സഹ്രസാബ്ദ വാഴ്ചയെക്കുറിച്ചുമാണ്. അദ്ധ്യായം 21,22-ൽ പുതിയ ആകാശം, പുതിയ ഭൂമി, പുതിയ യെരുശലേം, എന്നിവയെക്കുറിച്ച് വിവരി ക്കുന്നു. വെളിപ്പാടു പുസ്തകത്തിലെ സംഭവങ്ങൾ കാലാനുക്രമത്തിൽ രേഖ പ്പെടുത്തിയാൽ 16-ാം അദ്ധ്യായ (ദൈവകോപത്തിന്റെ ഏഴു ക്രോധകലശ ങ്ങൾ)ത്തിനുശേഷം 19-ാം അദ്ധ്യായം (ക്രിസ്തുവിന്റെ രണ്ടാം വരവ്) ആണ് വരേണ്ടിയിരുന്നത്. പക്ഷേ 16-ാം അദ്ധ്യായത്തിനും 19-ാം അദ്ധ്യായത്തിനും ഇടയ്ക്ക് ഒരിടവേളയാണുള്ളത്. 17,18 അദ്ധ്യായങ്ങളിൽ ഏഴു കലശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ യോഹന്നാനോട് ""വരിക, പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചു തരാം എന്നു പറഞ്ഞു.''
ക്രിസ്തുവിനെ തള്ളുകയും ദൈവത്തെകൂടാതെ ജീവിക്കുകയും ചെയ്ത ബാബിലോൺ പട്ടണത്തിന്റെ ന്യായവിധിയാണ് ദൂതൻ യോഹന്നാനെ കാണിക്കുന്നത്. ഈ ഇടവേളയിൽ, വേശ്യയെന്നു വിശേഷിപ്പിച്ചിരിക്കുന്ന ബാബിലോൺ മതവ്യവസ്ഥയാകുന്ന മർΩത്തിനു സംഭവിക്കുന്ന ദൈവ ക്രോധം 17-ാം അദ്ധ്യായത്തിൽ യോഹന്നാനു തുറന്നു കാണിക്കുന്നു. 18-ാം അദ്ധ്യായത്തിൽ ഭൂമിയിലെ വാണിജ്യ, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക ക്രേന്ദമാകുന്ന ബാബിലോൺ പട്ടണത്തിനു ഉണ്ടാകുന്ന ദൈവക്രോ ധത്തെയും വെളിപ്പെടുത്തുന്നു.
വെളിപാട് പുസ്തകം - വ്യാഖ്യാനം ബാബിലോൺ പ്രവചനത്തിൽ
ബാബിലോണിന്റെ ഒടുവിലത്തെ നാശത്തെക്കുറിച്ച് രണ്ടു തവണ നാം വായിക്കുകയുണ്ടായി. വെളിപാട് 14:8-ൽ ""വീണുപോയി, തന്റെ ദുർന്നട പ്പിന്റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച മഹതിയാം ബാബി ലോൺ വീണുപോയി.'' എന്നു സ്വർഗ്ഗത്തിൽ നിന്നും ഒരു പ്രഖ്യാപനം ഉണ്ടാ യി, ദൂതൻ അത്യുച്ചത്തിൽ പറഞ്ഞത് വെളിപാട് 16:19-ൽ ഏഴാമത്തെ ദൂതൻ ദൈവത്തിന്റെ ക്രോധകലശം ആകാശത്തിൽ ഒഴിച്ചു. തുടർന്ന് എഴുതിയി രിക്കുന്നത്, ""ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബി ലോനു കൊടുക്കേണ്ടതിനു അവളെ ദൈവസന്നിധിയിൽ ഒാർത്തു. സകല ദ്വീപും ഒാടിപ്പോയി.'' വെളിപാട് 18-ാം അദ്ധ്യായത്തിൽ ബാബിലോണിന്റെ പെട്ടെന്നുള്ള നാശത്തെക്കുറിച്ച് അറിയിപ്പുണ്ടായി. ആഴ്ചകളോ, മാസങ്ങളോ നീളുന്ന തുടർമാന പ്ര്രകിയകളിലൂടെ അല്ല ബാബിലോൺ നശിക്കുന്നത്. നീലാകാശത്തിൽ ഇടിമിന്നൽ ഉണ്ടാകുന്നതുപോലെ നാശം സംഭവിക്കും. ഇത് ഒരു മണിക്കൂറുകൊണ്ട് സംഭവിക്കും. ദൈവീക ന്യായവിധിയാൽ ബാബി ലോൺ നശിക്കും.
യെരുശലേം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ ബൈബിളിൽ രേഖ പ്പെടുത്തിയിരിക്കുന്ന പട്ടണമാണ് ബാബിലോൺ. 260-ലധികം തവണ ബാബിലോൺ എന്ന പദ്രപയോഗം ബൈബിളിലുണ്ട്. യിരെമ്യാവ് 50,51 അദ്ധ്യായങ്ങളിൽ മാത്രം 37 പ്രാവശ്യം "ബാബിലോൺ' എന്ന പദം കാണു ന്നു.
ഭൂമിയിലെ ആദ്യത്തെ ശക്തനായ ഏകാധിപതിയായിരുന്ന നെബൂഖ ദ്നേസറിന്റെ സുവർണ്ണ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ബാബിലോൺ നഗരം. യെഹൂദാ ദേശവും ശലോമോനാൽ നിർΩിതമായ ദൈവത്തിന്റെ ആലയവും നശിപ്പിച്ച രാജാവിന്റെ പട്ടണമാണ് ബാബിലോൺ. ബാബേൽ നദികളുടെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബാബിലോൺ പ്രവാസ നഗര മാണ്. ""ബാബേൽ നദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഒാർത്തപ്പോൾ ഞങ്ങൾ കരഞ്ഞു. അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളി ന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു'' (സങ്കീർത്തനം 137:1,2).
ബാബിലോൺ നഗരത്തിനു പ്രവചനങ്ങളിൽ മുഖ്യസ്ഥാനമുണ്ട്. ഉദാ ഹരണത്തിന്, സെഖര്യാവ് അഞ്ചാം അദ്ധ്യായം 5 മുതൽ അതേ അദ്ധ്യായം തീരുന്നതുവരെ വായിക്കുമ്പോൾ ഏഫയെക്കുറിച്ചുള്ള വിവരണം കാണു ന്നു. അവിടെ ഏഫയുടെ നടുവിൽ (വട്ടത്തിലുള്ളൊരു ഈയ്യപ്പലക ദൂതൻ പൊക്കി മാറ്റിയപ്പോൾ) ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു. ഇതു ദുഷ്ടതയാ കുന്നു എന്നു ദൂതൻ പറഞ്ഞു. ഇതേ ദർശനത്തിൽ പ്രവാചകൻ വീണ്ടും രണ്ടു സ്ത്രീകൾ പുറത്തുവരുന്നതും കണ്ടു, അവരുടെ ചിറകിൽ കാറ്റുണ്ടാ യിരുന്നു, അവർ ഭൂമിക്കും ആകാശത്തിനും മദ്ധ്യേ ഏഫയെ പൊക്കിക്കൊ
വെളിപാട് പുസ്തകം - വ്യാഖ്യാനം ണ്ടുപോയി. ദൂതനോട് പ്രവാചകൻ അവർ ഏഫയെ എവിടേക്കു കൊണ്ടു പോകുന്നു എന്നു ചോദിച്ചു? അതിനു ദൂതൻ ""ശിനാർ ദേശത്ത് അവർ അവൾക്ക് ഒരു വീടു പണിയുവാൻ പോകുന്നു. അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും എന്നു പറഞ്ഞു'' (സെഖര്യാവ് 5:10-11). അഞ്ചു ഗാലൻ മാത്രം ഉൾക്കൊള്ളുന്ന ഏഫാ (കുട്ട) പറയിലും ചെറുതായിരുന്നു. പാറിപോകുന്ന ചുരുൾ (സെഖര്യാവ് 5:1) പോലെ ഇതും ദർശനം വ്യക്ത മാക്കുവാൻ വലുതാക്കിയതാകാം.യിസ്രയേൽ ജനത്തെ ധാന്യമണി കൾപോലെ കണ്ടതിനാൽ ദുഷ്ടത ഭൗതികമാണെന്ന് അനുമാനിക്കാം. ഈ ദുഷ്ടത യിസ്രയേൽ ജനം ബാബിലോണിൽ നിന്നും സ്വീകരിച്ചതാണ് അന്ത്യ കാലത്ത് മശിഹാ ദുഷ്ടതയെ നശിപ്പിക്കുന്നതുവരെ ഇതു യിസ്രയേൽജ നത്തെ നൂറ്റാണ്ടുകളായി സ്വാധീനിച്ചുകൊണ്ടിരുന്നു. ഈ മതേതര സമ്പദ് വ്യവസ്ഥയാണ് അന്ത്യകാലത്തെ ലോകവ്യവസ്ഥയുടെ ക്രേന്ദം (വെളിപാട്18).
ബാബിലോൺ ദൈവത്താൽ വിധിക്കപ്പെടുമെന്നാണ് വെളിപാട് പതി നെട്ടാം അദ്ധ്യായത്തിൽ കാണുന്നത്. പതിനേഴാം അദ്ധ്യായത്തിലെ പുരു ഷാരം വേശ്യയെ നശിപ്പിക്കുന്നു. ലോകത്തിലെ രാഷ്ട്രീയ ശക്തികളും ഭര ണാധികാരികളും വേശ്യയെ ദ്വേഷിച്ച്, ശൂന്യവും നഗ്നയുമാക്കി അവളുടെ മാംസം തിന്നുകളയും. അവളെ തീകൊണ്ടു ദഹിപ്പിക്കുകയും ചെയ്യും. ഇതു പുരുഷാരമാണ് ചെയ്തത്. അവളുടെ നാശം സംഭവിക്കുമ്പോൾ എല്ലാവരും സന്തോഷിക്കും. അവളുടെ വ്യവസ്ഥയാൽ അവർ മടുത്തുപോയിരുന്നു.
ബാബിലോൺ പട്ടണത്തിന്റെ നാശം തികച്ചും വ്യത്യസ്തമായ ഒരു സംഭവമാണ്. ദൈവമാണ് ബാബിലോണിനെ നശിപ്പിക്കുന്നത്. മൃഗത്തെ യോ, പത്തു രാജാക്കന്മാരെയോ, ഭരണാധിപത്യത്തെയോ ഇവിടെ സൂചി പ്പിച്ചു കാണുന്നില്ല. ഇത് ദൈവത്തിന്റെ ഇടപെടലാണ്. ബാബിലോൺ നശി ക്കുമ്പോൾ ലോകത്തിന്റെ എല്ലായിടത്തും അവളെക്കുറിച്ചു വിലാപമുണ്ടാ കും. ഭൂമിയിലെ രാജാക്കന്മാരും, ഭൂമിയിലെ കന്യകമാരും ഭൂമിയിലെ വ്യാപാ രികളും ബാബിലോണിന്റെ നാശത്തെക്കുറിച്ച് വിലപിക്കും. ബാബിലോ ണിനെ കുറിച്ചുള്ള വിലാപം ലോകം മുഴുവനും ഉണ്ടാകും.
അന്ന് ആനന്ദവുമുണ്ടായിരിക്കും. എങ്കിലും ഭൂലോകരുടെ ഹൃദയവും ജീവിതവും ദർശനവും ആശയും ഈ ലോകത്തിലായതുകൊണ്ട് അവർ അന്നു ദുഃഖിക്കും. എന്റെ നീക്കിയിരുപ്പ്, എന്റെ സമ്പാദ്യം, ഞാൻ നേടിയെ ടുത്തത് ഇതെല്ലാം എന്താകും എന്നതായിരിക്കും അവരുടെ ചോദ്യം.
ഒാർΩ പുതുക്കൽ (18:5)
ആദ്യത്തെ ബാബേൽ സഖ്യം ആകാശത്തോളം എത്തുന്ന ഗോപുരം പണിയുകയായിരുന്നു. (ഉല്പ:11:4). എന്നാൽ അവസാനത്തേതിൽ അവളുടെ പാപം ആകാശത്തോളം എത്തുന്നു. ദൈവം അത് ഒാർക്കുന്നു. ദൈവം കാണുന്നില്ല എന്ന മനോഭാവത്തിൽ മനുഷ്യൻ പ്രവർത്തിക്കുന്നു. ബാബി
വെളിപാട് പുസ്തകം - വ്യാഖ്യാനം
ലോണിന്റെ ന്യായവിധി ഒഴിച്ചുകൂടാനാവാത്തതും, നീതിയുള്ളതുമായതു കൊണ്ട് ദൈവം അത് ഒാർക്കുന്നു.
ബാബിലോൺ എന്തിനെ പ്രതിനിധീകരിക്കുന്നു?
പല അഭിപ്രായങ്ങളുണ്ട്. പേർഷ്യൻ ദ്വീപിലെ ശീനാർ മരുഭൂമിയിൽ, യൂഫ്രട്ടീസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പുതുക്കിപ്പണിത ബാബിലോൺ പട്ടണമാണ് ഇത് എന്ന് ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. ചൈനയി ലും ഇന്ത്യയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലുമുള്ള വാണിജ്യ ശക്തികളെ നാം കാണുന്നു. മധ്യപൂർ∆ദേശത്ത്, ന്യൂയോർക്ക്, ലോസ് എഞ്ച്വൽസ്, റ്റോക്കിയോ, റോം എന്നീ വലിയ പട്ടണങ്ങൾക്ക് ബദലായി ഒരു വലിയപ ട്ടണം പണിയുന്നതിനുള്ള സാധ്യതകളേറെയാണ്. 2010-ൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായിൽ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ വാണിജ്യത്തിന്റെയും ടൂറിസത്തിന്റെയും പ്രധാന ക്രേന്ദമായി ദുബായ് മാറി ക്കഴിഞ്ഞു. ഭൂമിയുടെ ഹൃദയഭാഗത്ത് പുതുക്കിപ്പണിയുന്ന പട്ടണത്തെയാണ് ബാബിലോൺ എന്നർത്ഥമാക്കുന്നത് എന്ന് കൂടുതൽ വേദപണ്ഡിതന്മാരും വിശ്വസിക്കുന്നു. ഇന്നത്തെ ഇസ്ലാമിക മതവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ബാബിലോൺ പട്ടണം അതേ സ്ഥാനത്ത്തന്നെ പണിയുക അസാധ്യമാ ണ്.
സദ്ദാംഹുസൈന്റെ കീഴിൽ മതേതരത്വത്തിന്റെ ഒരു മാതൃക രൂപപ്പെടു കയുണ്ടായി. എല്ലാ മുസ്ലീം രാഷ്ട്രങ്ങളിലും ശക്തമായ ശരിയത്ത് നിയമം ഉണ്ട്. പുതിയ ബാബിലോൺ പട്ടണം പണിയണമെങ്കിൽ ഇസ്ലാമിക രാഷ്ട്ര ങ്ങൾ ഇസ്ലാം മതം ത്യജിച്ച് കാലിഫോർണിയയിലേതുപോലെ തീവ്രമായ ഒരു മതേതര സംസ്കാരത്തിൽ എത്തിച്ചേരണം. സകല ദുഷ്ടതയും നിന്ദ്യവും അസ്ലീലതയും നിറഞ്ഞ വ്യവസ്ഥിതിയെ സ്വത്രന്തമായ ഒരു സംസ്ക്കാരം സ്വീകരിച്ചുകഴിഞ്ഞു. ഈ രാഷ്ട്രങ്ങളിൽ സംഭവിക്കുന്ന ഭാവി വ്യത്യാസങ്ങൾ നാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 2010-ൽപോലും സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഒാടിക്കുവാൻ അനുവാദം ഇല്ലായിരു ന്നു. ഇന്നും സ്ഥിതിക്ക് വ്യത്യാസമില്ല. ബിയർ കുടിച്ച സ്ത്രീക്ക് 10 ചാട്ടവാ റടി മലേഷ്യൻ കോടതി വിധിച്ചു. 2010 ഏപ്രിൽ 4 ന് വന്ന ഒരു വാർത്ത താഴെ ചേർക്കുന്നു; കോലാലംപൂർ, ഏപ്രിൽ 1, ""ബിയർ കുടിച്ചതിന് ചൂര ലടി വിധിക്കപ്പെട്ട മുസ്ലീം സ്ത്രീക്ക് പകരം സാമൂഹികസേവനം ചെയ്താൽ മതിയെന്ന് ഭരണാധികാരി വിധിച്ചതായി ആ സ്ത്രീയുടെ പിതാവ് പറ ഞ്ഞു. കാർത്തിക സാരി ദേവി സുകാർനോ (33) ആണ് ക്ലബ്ബിൽ ബിയർ കഴിച്ചതിന് ശിക്ഷിക്കപ്പെട്ടത്.'' ഈ പദം പട്ടണത്തെയും (വാൾസ്ട്രീറ്റുപോ ലെ) വ്യവസ്ഥയെയും (മതപരമായും വാണിജ്യപരമായും) കുറിക്കുന്നു. ബാബിലോൺ പട്ടണം എന്നത് സ്ഥലവും വ്യവസ്ഥയും അടങ്ങുന്നതാണ്.
ദൈവത്തിൽനിന്നും അന്യപ്പെട്ട ഒരു ജീവിത വ്യവസ്ഥിതിയും സംസ്ക്കാരവുമാണ് "ബാബിലോൺ' എന്ന പദംകൊണ്ടു ഉദ്ദേശിക്കുന്ന
വെളിപാട് പുസ്തകം - വ്യാഖ്യാനം തെന്നും മറ്റു ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. ഈ ലോകമഹാനഗരം പ്രതിനിധാനം ചെയ്യുന്നത് ഈ മതേതര വ്യവസ്ഥിതിയെയാണ്. എന്നാൽ മറ്റു ചിലരുടെ അഭിപ്രായത്തിൽ, "ബാബിലോൺ' പ്രതിനിധാനം ചെയ്യു ന്നത് അന്ത്യകാലഘട്ടത്തിൽ ലോകത്തിൽ കാണപ്പെടുന്ന സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ, വാണിജ്യ ജീവിതത്തെയാണത്രെ. ഈ വ്യവ സ്ഥിതിയാണത്രെ ബാബിലോൺ എന്ന മഹാനഗരം. ഈ മൂന്ന് വ്യാഖ്യാന ങ്ങളും സ്വീകാര്യമാണ്. എന്നാൽ മൂന്നാമത്തെ അഭിപ്രായത്തോടാണ് എനിക്ക് യോജിപ്പ്.
ബാബിലോണിന്റെ വീഴ്ചയുടെ കാരണങ്ങൾ
മറ്റൊരു പ്രശസ്തമായ ചോദ്യത്തിലേക്ക് നΩുടെ ശ്രദ്ധയെ തിരിക്കാം. എന്തുകൊണ്ടാണ് ദൈവീക ന്യായവിധി ഭയാനകമായി ഈ പട്ടണത്തെ ബാധിക്കുന്നത്? ഇത് അമേരിക്കയിലുള്ള ഏതെങ്കിലും പട്ടണമോ അല്ലെ ങ്കിൽ മറ്റേതെങ്കിലും വിദേശത്തുള്ള പട്ടണമോ ആണോ? ഇത് ശീനാർ സമ ഭൂമിയിൽ നിർΩിച്ച പട്ടണമോ അല്ലെങ്കിൽ ഏതെങ്കിലും ദേശത്തിന്റെ വാണിജ്യ തലസ്ഥാനമോ ആണോ? എന്തുകൊണ്ടാണ് ദൈവീക ന്യായ വിധി ഇത്ര ശക്തമായി ഈ നഗരത്തിൽ പതിക്കുക? നിമ്രോദിന്റെ കാലം മുതൽ ബാബിലോണിന്റെ പാപം എല്ലാ സംസ്കാരത്തെയും സ്വാധീനിക്കു കയും ഇന്നും അതു തുടർന്നുകൊണ്ടുമിരിക്കുന്നു. മതേതരത്വം, ഭൗതിക ത, ക്രിസ്തുവിനെ ത്യജിക്കൽ ഇവ ആധുനിക സമൂഹത്തിന്റെ ഭാഗമായിരി ക്കുന്നു. ബാബേൽ ഗോപുരംപോലെ ബാബിലോണിന്റെ പാപം ആകാശ ത്തോളം എത്തിയിരിക്കുന്നു. വെളിപാട് 18:7,8 വാക്യങ്ങളിലാണ് ദൈവിക ന്യായവിധിയുടെ രണ്ടാമത്തെ കാരണം രേഖപ്പെടുത്തിയിരിക്കുന്നത്. ""അവൾ തന്നെത്താൻ മഹത്വപ്പെടുത്തി പുളച്ചിടത്തോളം അവൾക്കു പീഡയും ദുഃഖവും കൊടുക്കുവിൻ; രാജ്ഞിയായിട്ട് ഞാൻ ഇരിക്കുന്നു; ഞാൻ വിധ വയല്ല, ദുഃഖം കാണുകയുമില്ല എന്ന് അവൾ ഹൃദയം കൊണ്ട് പറയുന്നു. അതുകൊണ്ട് മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നെ വരും.''
മഹാനഗരത്തിന്റെ വീഴ്ചയുടെ മൂന്നാമത്തെ കാരണം എട്ടാം അദ്ധ്യായം 12,13 വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഭൂമിയിലെ വ്യാപാരികളുടെ 28 വസ്തുക്കളുടെ പട്ടിക വിവരിച്ചിരിക്കുന്നു. ഈ വസ്തുവിവരം പൊന്നിൽ നിന്നും ആരംഭിച്ച് മാനുഷ്രപാണനിൽ അവസാനിക്കുന്നു. ചരക്കു കയറ്റി ക്കൊണ്ടുപോകുന്ന മാതൃകയിൽ മാനുഷ്രപാണനെക്കുറിച്ച് പറഞ്ഞിരി ക്കുന്നു. ലോകത്തിലെ വികസിത രാഷ്ട്രങ്ങൾ നിരോധിച്ച അടിമക്കച്ചവടം എതിർക്രിസ്തുവിന്റെ വാണിജ്യവ്യവസ്ഥയിൽ വീണ്ടും പ്രത്യക്ഷപ്പെടും. സംസ്കാര പുരോഗതിയും ശാസ്ത്രീയ നേട്ടങ്ങളും കൈവരിക്കുന്നതിൽ വിജയിക്കുമ്പോഴും നΩുടെ സംസ്ക്കാരവും നാഗരികതയും കരുണയില്ലാ ത്തതും, ദുഷ്ടതയും, ദൈവനിന്ദയും നിറഞ്ഞതായിമാറുന്നു. ഇന്നത്തെ വാർത്താ മാധ്യമങ്ങളിലൂടെ നാം കാണുന്നത് ഈ ചിത്രമല്ലേ. 1973-ൽ റോവി
വെളിപാട് പുസ്തകം - വ്യാഖ്യാനം
വേഡന്റെ വിധിപ്രകാരം യു.എസ്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ രാഷ്ട്രീയമായി പ്രാധാന്യമുള്ളതും, വിമർശനാflകവുമായ പ്രശ്നം ഭ്രൂണ ഹത്യയാണ്. 1973-ലെ സുപ്രീം കോടതി വിധിക്കുശേഷം 5 കോടി യു.എൻ. കുട്ടികളാണ് ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെട്ടത്. ഇതു കേവലമൊരു കണ ക്കുമാത്രമാണ്. വാസ്തവത്തിൽ എണ്ണം ഇതിലും കൂടുതൽ ആകാനാണ് സാധ്യത.
ലെനിൻ പറഞ്ഞത് ഒാർക്കുക: ""ഭൂമിയുടെ മൂന്നിൽ രണ്ടുഭാഗം നശി ക്കുകയും മൂന്നിൽ ഒരു ഭാഗം കΩ്യൂണിസ്റ്റും ആയാൽ എങ്ങനെയിരിക്കും?'' ഇതിന്റെ അർത്ഥം എന്തായിരിക്കും? 700 കോടിയിലധികം ജനങ്ങൾ ഇന്നു ഭൂമിയിലുണ്ട്. മാനുഷ്രപാണന് വിലയില്ലാത്ത കാലം. കൊലപാതകം നി ാ രവൽക്കരിക്കപ്പെടന്ന കാലം.
മനുഷ്യന് ദൈവീക ബോധം നഷ്ടമായാൽ അവൻ മനുഷ്യനല്ല മൃഗമാ യിത്തീരുന്നു. മനുഷ്യൻ വിലയുള്ളവനാണ് എന്ന വാസ്തവം എവിടെ നിന്നാണ് ലഭിക്കുക? ഇതു ഹിറ്റ്ലറിൽ നിന്നോ കാറൽ മാക്സിൽനിന്നോ തത്വചിന്തകന്മാരിൽ നിന്നോ ലഭിച്ചതല്ല. നഷ്ടപ്പെട്ട ആട,് നഷ്ടപ്പെട്ട നാണയം, നഷ്ടപ്പെട്ട മകൻ എന്നീ ഉപമകൾ പറഞ്ഞ കർത്താവായ യേശു ക്രിസ്തുവിൽ നിന്നുമാണ് ഈ സത്യം നമുക്കു ലഭിച്ചത്. മനുഷ്യൻ വിലയുള്ളവനാണ് എന്നു പഠിപ്പിച്ചത് കർത്താവാണ്. ദൈവത്തിൽനിന്നും അകന്നുപോകുമ്പോൾ മനുഷ്യൻ ഈ സത്യങ്ങളെ വിസ്മരിക്കുന്നു. മനു ഷ്യനെ കൊല്ലുന്ന ദേശത്തിനു അയ്യോ കഷ്ടം. അതിനെക്കുറിച്ചു വിചാരി ക്കുന്നതിലും മൃഗത്തെക്കുറിച്ചു വിചാരിക്കുന്നത് നല്ലതു. ദൈവത്തോടു മറു തലിക്കുന്ന ഗർ∆ിയായ ദേശത്ത് അവന്റെ ന്യായവിധി ഭയാനകമായിരിക്കും.
ദൈവം പറയുന്നത്, ദുഷ്ടത ഇവിടെ ഉണ്ടെന്നും. അതു വർദ്ധിക്കു ന്നുവെന്നുമാണ്. 24-ാം വാക്യത്തിലാണ് ബാബിലോണിന്റെമേലുള്ള ദൈവിക ന്യായവിധിയുടെ നാലാമത്തെ കാരണം വിവരിച്ചിരിക്കുന്നത്. ""പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടത്.'' ബാബിലോൺ നഗ രത്തെ മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇത് അത്ഭുതകരമായ കുറ്റപ്പെ ടുത്തൽ ആണ്. ദൈവം നΩുടെ വിധിയെ നിർണ്ണയിക്കുന്നു; വ്യക്തിപര മായി നാമെല്ലാവരും ദൈവത്തിനു കണക്ക് ബോധിപ്പിക്കേണ്ടവരാണെന്ന കാര്യം ചുരുക്കമായി മാത്രമേ നാം തിരിച്ചറിയുവാൻ ശ്രമിക്കാറുള്ളൂ. മത്തായി 23-ാം അദ്ധ്യായത്തിൽ കർത്താവ് പരീശന്മാരെയും ശാസ്ത്രിമാരെയും കുറ്റപ്പെടുത്തുമ്പോൾ പ്രസ്താവിക്കുന്നത് ""നീതിമാനായ ഹാബേലിന്റെ രക്തം മുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽ വെച്ചു കൊന്നവനായി ബരഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തം വരെ ഭൂമി യിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം യെരുശലേം നഗരത്തിന്മേൽ വരേണ്ടതാകുന്നു.'' ഇതൊക്കെയും ഈ തലമുറമേൽ വരും (മത്തായി 23:35-36). ഇതെങ്ങനെ സംഭവിക്കും? ഒരു തലമുറ ചെയ്തിട്ടില്ലാത്ത കുറ്റ
വെളിപാട് പുസ്തകം - വ്യാഖ്യാനം ത്തിന്റെയും കൊലപാതകത്തിന്റെയും കുറ്റം എങ്ങനെ അവരുടെമേൽ വരും? അതിന്റെ ഉത്തരം താഴെ കാണുന്ന വിശദീകരണത്തിൽ ഉണ്ട്. ""പ്രവാചക ന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവച്ചു കൊന്നുകളഞ്ഞ എല്ലാവ രുടെയും രക്തം അവളിൽ അല്ലോ (ബാബിലോൺ) കണ്ടത്'' (വെളിപാട് 18:24). ഇതു വളരെ ലളിതമാണ്. ഇത് ബാബിലോണിനോട് ഉപയോഗിക്കു ന്നതുപോലെ നേΩാടും ഉപയോഗിച്ചിരിക്കുന്നു. പ്രവാചകന്മാരുടെ രക്ത ത്തിന് കുറ്റക്കാരനാകാൻ നിങ്ങൾ പ്രവാചകന്മാരെ കൊല്ലണമെന്നില്ല. വിശു ദ്ധന്മാരുടെ രക്തത്തിന് കുറ്റക്കാരനാകുവാൻ നിങ്ങൾ എല്ലാ വിശുദ്ധന്മാ രെയും കൊല്ലണമെന്നില്ല. ദൈവിക ന്യായവിധിക്ക് പത്തു കല്പനയിലെ എല്ലാ കല്പനകളും ലംഘിക്കണമെന്നില്ല. നിങ്ങൾ എല്ലാ പാപവും ചെയ്യ ണമെന്നില്ല. ഒരെണ്ണം മതി. പാപം ചെയ്യുവാനുള്ള ആഗ്രഹത്തെയാണ് ദൈവം വിധിക്കുന്നത്.
മനുഷ്യന്റെ തെറ്റായ പ്രവൃത്തികൾക്ക് ഭൂമിയിലെ കോടതി അവനെ വിധിക്കുന്നു. ഒരുത്തൻ മറ്റൊരുത്തനെ കൊന്നതിനാൽ കോടതി അവനെ തിരെ വിധി കല്പിക്കുന്നു. കൊലപാതകങ്ങളും നരഹത്യകളും നിത്യസം ഭവമാണ്. ഒരുവന്റെ ഉദ്ദേശത്തിനും പ്രവൃത്തിക്കുമനുസരിച്ച് വിധി കല്പി ക്കുന്നു. എന്നാൽ സ്വർഗ്ഗത്തിൽ, ഒരുവന്റെ ഹൃദയത്തിലുള്ള കൊലപാതക ചിന്ത എന്ന പാപത്തെ ദൈവം വിധിക്കുന്നു. പാപം ചെയ്യുന്നതിനുള്ള പ്രവ ണതയാണ് ദൈവം വിധിക്കുന്നത്. കൊലപാതകം ചെയ്യുന്നതിനു പ്രേരി പ്പിക്കുന്ന ഒരുവന്റെ ആflാവിനെ ദൈവം നോക്കുന്നു. കൊലപാതകം എന്ന പ്രവർത്തിയെയായിരിക്കാം ഭൂമിയിലെ നീതിന്യായക്കോടതി വിധിക്കുന്നത്. എന്നാൽ ഒരുത്തനെ നശിപ്പിക്കുവാൻ മറ്റൊരുത്തന്റെ ഹൃദയത്തിലുണ്ടാകുന്ന വാഞ്ചയെ സ്വർഗ്ഗം വിധിക്കുന്നു. ""ഒരുത്തൻ ന്യായ്രപമാണം മുഴുവനും അനു സരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാര നായിത്തീർന്നു'' എന്നാണ് യാക്കോബിന്റെ വാക്കുകൾ. ഇത് ചങ്ങലപോലെ യാണ്. ചങ്ങല മുഴുവൻ തകരുവാൻ എല്ലാ കണ്ണികളും പൊട്ടിക്കണമെന്നി ല്ല. ഏതെങ്കിലും ഒരു കണ്ണി പൊട്ടിയാൽ മതി. പാപം സംബന്ധിച്ചും ഇതു പോലെയാണ്. ഒരുത്തൻ പാപത്തിലും അതിക്രമത്തിലും പെട്ടാൽ അതു ചെയ്യാനുണ്ടായ പ്രേരണയെയാണ് ദൈവം നോക്കുന്നത്. വീണ്ടും വീണ്ടും അവൻ തെറ്റാവർത്തിക്കുമെന്നും ആയിരം വർഷം ജീവിച്ചിരുന്നാലും അവൻ തെറ്റ് ആവർത്തിക്കുമെന്നും ദൈവം അറിയുന്നു. പ്രവാചകന്മാരിൽ ചിലരെ മാത്രമേ കൊന്നുകളഞ്ഞിട്ടുള്ളൂ എങ്കിലും പ്രവാചകന്മാരുടെയും വിശുദ്ധ ന്മാരുടെയും ഭൂമിയിൽവച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്ത ത്തിനുവേണ്ടി ദൈവം ഈ നഗരത്തോടു ന്യായവിധി നടത്തും. നഗരം ദൈവ ത്തിന്റെ ഒരു പ്രവാചകനെ മാത്രമേ നശിപ്പിക്കുന്നുള്ളു എങ്കിൽ തന്നെയും എല്ലാ പ്രവാചകന്മാരെയും കൊല്ലുന്നതിനു തുല്യമായ ന്യായവിധി ആ പട്ട ണത്തിന്മേൽ ദൈവം അയയ്ക്കുന്നു. കാരണം ദൈവത്തിന്റെ എല്ലാ സന്ദേ ശവാഹകരെയും നശിപ്പിക്കുന്നതിനുള്ള പാപത്തിന്റെ പ്രേരണയാണ് ആ പാപം ചെയ്യിച്ചത്. ഒരുവന്റെ ഹൃദയത്തിലെ ദുഷ്ടചിന്ത അവനെ കുറ്റം വിധി
വെളിപാട് പുസ്തകം - വ്യാഖ്യാനം
ക്കുന്നു. ദൈവത്തിന്റെ പ്രവാചകന്മാരെ നശിപ്പിക്കുക എന്ന പട്ടണത്തിന്റെ ദുഷ്ടചിന്തയാണു ദൈവം വിധിക്കുന്നത്. ദൈവത്തിന്റെ ജനത്തെ കൊല്ലുകയും നാടുകടത്തുകയും ചെയ്ത ഈ ലോകത്തിലെ ചില രാഷ്ട്രങ്ങളുടെയും പട്ടണങ്ങളുടെയും ന്യായവിധിയെക്കുറിച്ച് ചിന്തിക്കാം. നΩുടെ സ്വന്തം ജീവിതത്തിലെ പാപങ്ങളെ നമുക്കോർക്കാം.
വേർപെട്ടിരിപ്പാനുള്ള ആഹ്വാനം
വെളിപാട് 18:1-ൽ ബാബിലോണിന്മേലുള്ള ദൈവിക ന്യായവിധിയെ ക്കുറിച്ച് വർണ്ണിച്ചിരിക്കുന്നു. അതിനുശേഷം ""ഞാൻ വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നതു കണ്ടു. അവന്റെ തേജ ി നാൽ ഭൂമി പ്രകാശിച്ചു.'' ആ തേജ ിന്റെ വെളിച്ചത്തിൽ ബാബിലോൺ ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാflാക്കളുടെയും തടവറയും അശുദ്ധിയും അറപ്പുമുള്ള സകല പാപികളുടെയും തടവുമായി കാണപ്പെ ടുന്നു. സ്വർഗ്ഗീയ തേജ ിന്റെ പ്രകാശത്തിൽ ആ നഗരം അപ്രസക്തമാണ്. അന്യായവും അഴിമതിയും അശുദ്ധിയും അറപ്പുമുള്ളതല്ലാതെ തേജ ിനാൽ പ്രകാശിക്കുന്ന ഒന്നും അവിടെ ഇല്ലായിരുന്നു. ഇന്നു പ്രഭാവമുള്ളതായി നമുക്കു അനുഭവപ്പെടുന്ന പല പട്ടണങ്ങളും, ദൈവിക ന്യായവിധിയിങ്കൽ അറെപ്പും ഹീനവും അശുദ്ധിയുമുള്ളതായി വെളിപ്പെടും. അതേ ന്യായവി ധിയാണ് ബാബിലോണിന്മേൽ ദൈവം അയയ്ക്കുക. 21-ാം വാക്യം യിരെ മ്യാവ് 51-ാം അദ്ധ്യായത്തിന്റെ സംക്ഷിപ്തരൂപമാണ്. ""പിന്നെ ശക്തനാ യൊരു ദൂതൻ തിരികല്ലോളം വലുതായൊരു കല്ല് എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോൺ മഹാനഗരത്തെ ഹേമ ത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.'' "ഇനി' "ഇല്ല' എന്നീ പദങ്ങൾ ആറു പ്രാവശ്യം 21,22,23 വാക്യങ്ങളിൽ കാണുവാൻ സാധി ക്കും.
അവസാനത്തെ പ്രഖ്യാപനം നാലാം വാക്യത്തിലാണ് രേഖപ്പെടുത്തി യിരിക്കുന്നത്. ""വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടത് എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാ തെയും അവളുടെ ബാധകളിൽ ഒാഹരിക്കാരാകാതെയുമിരിക്കുവാൻ അവളെ വിട്ടുപോകുവിൻ.'' ദൈവം പറയുന്നത്, ""ഞാൻ ലോകത്തെ വിധിക്കുവാൻ പോകുന്നു, നിങ്ങൾ ലോകത്തോട് അനുരൂപപ്പെട്ടാൽ ദൈവിക ന്യായവി ധിയിങ്കൽ ലോകം നശിക്കുമ്പോൾ നിങ്ങളും നശിക്കും. 2 കൊരിന്ത്യർ 6:14-18 വരെയുള്ള വാക്യങ്ങളിൽ പൗലൊസ് പ്രബോധിപ്പിക്കുന്നതും ഇതു തന്നെ യാണ്. ക്രിസ്തുവിലൂടെയുള്ള ദാനമായ രക്ഷ തിരസ്കരിച്ചാൽ ദൈവിക ന്യായവിധിയിൽ നിന്നു ഒഴിവുള്ളവരായിരിപ്പാൻ നമുക്കു സാധ്യമല്ല. എല്ലാ വരും ഒരു ദിവസം ദൈവത്തിന്റെ മുമ്പിൽ നിൽക്കേണ്ടി വരും.

വെളിപാട് പുസ്തകം - വ്യാഖ്യാനം