Chapter 18 of 24
ഏഴ് കലശ ന്യായവിധികൾ
(വെളിപാട് 16:1-21)
മഹോപ്രദവകാലത്തിന്റെ അവസാന നാളുകളിൽ സ്വർഗ്ഗത്തിന്റെ സകല പ്രവേശനങ്ങളും അടച്ചുകൊണ്ടുള്ള ദൈവത്തിന്റെ അന്തിമതീരുമാനം നാം പതിനഞ്ചാം അദ്ധ്യായത്തിൽ കണ്ടു. പിശാചിനാൽ ഭരിക്കപ്പെട്ടതും മനു ഷ്യനാൽ നശിപ്പിക്കപ്പെട്ടതുമായ ഒരു ലോകത്തെക്കുറിച്ച് വിവരിച്ചിരിക്കു ന്നു. ഇപ്പോൾ ദൈവത്താൽ ലോകം വിടുവിക്കപ്പെടുവാനുള്ള നാളുകൾ അടു ത്തുവരുന്നു. മൃഗത്തെയും അതിന്റെ അമാനുഷിക ശക്തിയേയും തകർത്ത് അവൻ ഭൂമിയിലേയ്ക്ക് അതിവേഗം ആഗമിക്കും. കലശങ്ങൾ, ദേവാലയ ത്തിൽ ആരാധനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങൾ ദൈവകോപത്താൽ വളരെ പെട്ടെന്ന് നിറഞ്ഞു ചൊരിയപ്പെടും. ഈ പൊൻകലശങ്ങൾ കെരൂ ബുകളിൽ ഒരാളാണ് ന്യായവിധി നടത്തുന്ന ദൂതന്മാരെ ഏൽപ്പിച്ചെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഈ ഏഴു ദൂതന്മാർ ദൈവക്രോധം നിറഞ്ഞ ഏഴു പൊൻകലശം ഏറ്റുവാങ്ങിയപ്പോൾ ദൈവത്തിന്റെ ശക്തിയും തേജ ും നിമിത്തം ദേവാലയം പുകകൊണ്ടുനിറഞ്ഞു. വിശ്രമമില്ലാത്ത കടലിന് ദൈവം അതിര് വെച്ചതുപോലെ ഭൂമിയിലെ സകല ദുഷ്ടതയ്ക്കും ഒരു അതിര് വെച്ചി രിക്കുന്നു. ആ സമയം ആകുമ്പോൾ സകല മദ്ധ്യസ്ഥതയും അവസാനിക്കും. ഭൂമിയിലേക്ക് ഏഴ് ബാധകൾ ചൊരിയുന്നത് വരെ ദേവാലയത്തിന്റെ വാതിൽ അടച്ചിടുകയും ദൈവാലയം ദൈവക്രോധത്തിന്റെ വാസസ്ഥലം ആയിത്തീ രുകയും ചെയ്യും.
ഒന്നാമത്തെ കലശം:വൃണം (16:1,2)
നാം ജീവിക്കുന്ന ഈ ലോകത്തിൽ അനേകം ജീവൻ രക്ഷാ മരുന്നു കൾ ഇന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ഭേദമാക്കാൻ കഴിയാത്ത അനേകം രോഗങ്ങൾ ഇന്നും നിലനിൽക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപ യോഗം പല വ്യക്തികളുടെയും രോഗ്രപതിരോധശക്തിപോലും തകർക്കു മെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. രാസായുധമോ ജൈവായുധമോ ഉപ യോഗിച്ചുള്ള ഒരു യുദ്ധം ഭൂമിയിൽ ഉണ്ടായാൽ എയ്ഡിനെപ്പോലെ അവ
വെളിപാട് പുസ്തകം - വ്യാഖ്യാനം യെയും പ്രതിരോധിക്കുവാൻ മനുഷ്യന് കഴിയുകയില്ല. ഒരു സൂപ്പർ ബാക്ടീ രിയ വികസിപ്പിച്ചെടുക്കുവാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുവെന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. ഇന്നത്തെ വിവിധതരം പകർച്ചപ്പനികൾ ഈ ഗണത്തിൽ വരുന്നതാണ്. ഡങ്കി, എച്ച് വൺ എൻ വൺ, പക്ഷിപ്പനി, എന്നിവ മനുഷ്യന് വൻ ഭീഷണിയാണ്. കുഷ്ഠരോഗം ഭീതിജനകമായ അളവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടരുന്നു. ക്യാൻസർ ഭീതിതമാം വണ്ണം വർദ്ധിക്കുന്നു. എന്നാൽ ഈ രോഗങ്ങളേക്കാൾ മാരകമായ രോഗമാണ് ഒന്നാ മത്തെ ദൂതൻ ക്രോധകലശം ഭൂമിയിൽ ഒഴിക്കുമ്പോൾ സംഭവിക്കുവാൻ പോകുന്നത്. അന്തിക്രിസ്തുവിനോട് വിധേയത്വം കാണിക്കുന്ന എല്ലാ അവി ശ്വാസികൾക്കും ഈ മാരക രോഗം ഉണ്ടാകും. ഇതിന് ഒരു പ്രതിവിധിയും ഇല്ല. ദൂതൻ ഒന്നാമത്തെ കലശം ഭൂമിയിൽ ഒഴിച്ചപ്പോൾ ക്യാൻസറിനെക്കാൾ മാരകമായ ദുർവൃണങ്ങൾ മനുഷ്യർക്കുണ്ടായി. മോശയുടെ കാലത്ത് മിസ്രയീമിൽ ബാധയുണ്ടായപ്പോൾ യിസ്രയേൽ മക്കളെ പരിപാലിച്ചതു പോലെ (പുറ.9:8-11) തന്റെ ജനത്തെയും ദൈവം പരിപാലിക്കും.
രണ്ടാമത്തെ കലശം: സമുദ്രം രക്തമായി (16:3)
മോശെയുടെ കാലത്ത് നൈൽനദി രക്തമായി മാറിയതുപോലെ ഈ കാലത്ത് കടൽതന്നെ രക്തമായി മാറും. സമുദ്രം മനുഷ്യന് ഉപയോഗരഹി തമാകും.
മൂന്നാമത്തെ കലശം: നദി രക്തമായി (16:4-7)
അടുത്ത ന്യായവിധിയെക്കുറിച്ചുള്ള വിവരണം ദൈർഘ്യമേറിയതാണ്. സമുദ്രത്തിന്റെ നാശം തന്നെ അധികമായിരിക്കുമ്പോഴാണ് നദികളും അരു വികളും എല്ലാം നശിപ്പിക്കപ്പെടുന്നത്. മോശെയുടെ നാളിൽ മിസ്രയീ മിലെപ്പോലെ ജലസ്രോത ുകൾ എല്ലാം രക്തമായി മാറുമ്പോൾ മനുഷ്യന്റെ ഭീതിക്ക് അവസാനമുണ്ടാകുകയില്ല. കർത്താവിന്റെ ആദ്യ അത്ഭുതം വെള്ളത്തെ വീഞ്ഞാക്കുകയായിരുന്നുവെങ്കിൽ, ഇപ്പോൾ അവൻ വെള്ളത്തെ രക്തമാക്കുകയാണ്. ദൂതന്മാർക്ക് പ്രകൃതിയുടെമേൽ അധികാരമുള്ളതായി ഈ ഭാഗം സൂചിപ്പിക്കുന്നു. ഭൂമിയുടെ നാലു ദിക്കുകളിൽ ദൂതന്മാർ കാറ്റുകളെ പിടിച്ചുകൊണ്ട് നിൽക്കുന്നത് 7:1-ൽ നാം കണ്ടതാണ്. ഭൂമിയിലെ ജലസ്ത്രോ ത ുകളെ സൂക്ഷിക്കുന്ന ദൂതൻ, ദൈവത്തിന്റെ നീതി നിവൃത്തിച്ചുകൊണ്ട് നദികളെയും സമുദ്രത്തെയും രക്തമാക്കുന്നു. മൃഗവും അവന്റെ അനുയാ യികളും രക്തസാക്ഷികളുടെ രക്തം നദിയിൽ ഒഴുക്കി. എന്നാൽ അവർക്ക് ഇപ്പോൾ രക്തം കുടിക്കുവാൻ നൽകിയിരിക്കുന്നു. ഈ ന്യായവിധിയുടെ പ്രതികരണം ശ്രദ്ധിക്കുക. "" സർ∆ശക്തിയുള്ള ദൈവമായ കർത്താവേ നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ '' എന്ന് പറയുന്നത് യോഹ ന്നാൻ കേട്ടു. മഹോപ്രദവകാലത്തെ ഏഴുവർഷം ലോകം ഇതുവരെ കണ്ടി ട്ടില്ലാത്ത്രത വിശ്വാസികൾ കൊല്ലപെടുന്നതും ഉപ്രദവിക്കപ്പെടുന്നതുമായ കാലമാണ്.
വെളിപാട് പുസ്തകം - വ്യാഖ്യാനം നാലാമത്തെ കലശം:ആഗോളതാപനം (16:8,9)
ഭൂമിയുടെ ഉപരിതലം അൾട്രാവയലറ്റ് രശ്മികളിൽനിന്നും ഒരു ഒാസോൺ പാളിയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ ഒാസോൺ പാളി യുടെ ഭാഗികമായ നാശംപോലും ഈ ഗ്രഹത്തിലെ ജീവജാലങ്ങളെ സാര മായി ബാധിക്കും. ഒാസോൺ പാളികളുടെ നാശത്താൽ സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിൽ നേരിട്ട് പതിക്കുന്നു. ഇത് മരണകരമായ റേഡി യേഷനും അസഹനീയമായ ചൂടും ഭൂമിയിൽ ഉണ്ടാകാൻ കാരണമാകും. മനുഷ്യരാശിക്ക് ഉണ്ടാകുവാൻ പോകുന്ന വലിയ നാശമായിരിക്കും ഇത്. ആശ്വാസത്തിന് അൽപം ജലംപോലും ലഭിക്കാത്ത അവസ്ഥ അന്നുണ്ടാ കും. ഇത്രയൊക്കെ ആയിട്ടും മനുഷ്യൻ മാനസാന്തരപ്പെട്ടില്ല എന്നതാണ് അത്ഭുതകരമായ കാര്യം. നമുഷ്യർ ക്രിസ്തുവിനെ തള്ളിക്കളയുമ്പോൾ, നരകാനുഭവംപോലും അവരുടെ മന ിനെ മാറ്റുകയില്ല.
അഞ്ചാമത്തെ കലശം: കൂരിരുട്ട് (16:10,11)
ഇതുവരെ ശക്തനായിരുന്ന മൃഗം ഇപ്പോൾ ഫറവോനെപ്പോലെ അവന്റെ സിംഹാസനത്തിന് ഇളക്കം തട്ടിയിരിക്കുന്നു. യോവേൽ പ്രവാചകൻ പറ ഞ്ഞതുപോലെ ""അന്ധകാരം കൂടാരത്തിൽ കടന്നുകയറി'' (യോവേൽ 2:1-2). ""യഹോവയുടെ ദിവസം വരുന്നു. ഇരുട്ടും അന്ധകാരവും ഉള്ളൊരു ദിവ സം. മേഘവും കൂരിരുട്ടും ഉള്ളൊരു ദിവസം''. ഒലിവ് മല പ്രഭാഷണത്തിൽ കർത്താവ് പറഞ്ഞു ""സൂര്യൻ ഇരുണ്ടുപോകും ച്രന്ദൻ പ്രകാശം കൊടു ക്കുകയില്ല'' (മത്തായി 24:29). അന്ധകാരശക്തികളെ മനുഷ്യന്റെ ആflീയ വഴികാട്ടിയായി തിരഞ്ഞെടുക്കുകയും ലോകത്തിന്റെ വെളിച്ചത്തെ തിരസ്ക്ക രിക്കുകയും ചെയ്തപ്പോൾ ദൈവം മനുഷ്യന് മിസ്രയിമിലെപ്പോലെ അവന് അർഹിക്കുന്ന അന്ധകാരം നൽകി.
മെഗിദ്ദോ താഴ്വരയുടെ ദൃശ്യം

വെളിപാട് പുസ്തകം - വ്യാഖ്യാനം ആറും ഏഴും കലശങ്ങൾ: ഹർΩഗദ്ദോൻ യുദ്ധം (16:12-21)
മനുഷ്യചരിത്രത്തിലെ അന്തിമ യുദ്ധത്തിനുള്ള സ്ഥലമാണ് യിസ്രായേ ലിലെ ജ്രസീൽ താഴ്വരയിലുള്ള മെഗിദ്ദൊ താഴ്വര. ഈജിപ്തിനെ മെസ പ്പൊത്തോമ്യയോട് ബന്ധിപ്പിക്കുന്നതും റോമക്കാർ "വയ മാരിസ്' എന്ന് വിളിക്കുന്നതുമായ ഈ സ്ഥലം, സൈനികരും വ്യാപാരികളും സഞ്ചരി ച്ചിരുന്ന യോർദ്ദാനിലേയ്ക്കുള്ള മാർഗ്ഗമായിരുന്നു. ഈ താഴ്വരയുടെയും ഗലീലകടലിന്റെയും മദ്ധ്യത്തിലായി കിഴക്ക് താബോർ മലയിൽ നിന്നും ദൂരത്തല്ലാതെയായിരുന്നു ന്രസത്ത് സ്ഥിതിചെയ്തിരുന്നത്. ആധുനിക ഭൂപ ടത്തിൽ "ടെൽ മെഗിദ്ദോ' എന്നാണ് ഇത് അറിയപ്പെടുന്നത്. "ഹർ' എന്ന തിന് "പർ∆തം' എന്നാണ് എബ്രായ ഭാഷയിൽ അർത്ഥം. മെഗിദ്ദോ പർ∆ തത്തിന്റെ താഴ്വരയിൽ വെച്ച് നടക്കുന്ന യുദ്ധമായതിനാലാണ് ഹർΩഗെ ദ്ദോൻ യുദ്ധം എന്ന് വിളിക്കുന്നത്. ഭൂമിയിലെ മറ്റ് ഏത് സ്ഥലത്തെക്കാൾ കൂടുതൽ യുദ്ധം നടന്ന സ്ഥലമാണിത്. ജ്രെസീൽ താഴ്വര, എസ്കലോൺ താഴ്വര, കീശോൻ താഴ്വര, ഹർΩഗെദ്ദോൺ ഇവയെല്ലാം ഒരേ സ്ഥലത്തെ ചൂണ്ടിക്കാണിക്കുന്നു.
വെളിപ്പാട് 16:16-ൽ പടിഞ്ഞാറൻ ദേശത്തെ രാജാക്കന്മാരെല്ലാം ഒന്നിച്ച് ചേരുന്ന സ്ഥലമാണ് എബ്രായഭാഷയിൽ ഹർΩഗെദ്ദോൻ. വേദപുസ്തക ത്തിൽ ഇവിടെ മാത്രമാണ് ഹർΩഗെദ്ദോൻ എന്ന പദം ഉപയോഗിച്ചിട്ടുള്ള ത്. എബ്രായഭാഷയിലെ "ഹർ മെഗിദ്ദോ' എന്ന വാക്കിന്റെ യവന പരിഭാഷ യാണ് ഹർΩഗെദ്ദോൻ എന്ന പദം. പുരാതന യിസ്രായേൽ ചരിത്രത്തിന്റെ ഒട്ടുമിക്ക കാലഘട്ടങ്ങളിലേതുമായ ഇരുപത്തിയഞ്ചിലധികം പട്ടണങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെനിന്നും ഖനനംചെയ്ത് എടുത്തിട്ടുണ്ട്. പുരാതന ലോകത്തിൽ "വയ മാരിസ്' (സമുദ്രത്തിന്റെ വഴി) എന്നറിയപ്പെട്ടിരുന്ന ത്രന്ത പ്രധാനമായ അന്തർദ്ദേശീയ പാതയെ മെഗിദ്ദോ നിയ്രന്തിച്ചിരുന്നു.
യിസ്രായേലിലെ പുരാവസ്തുവകുപ്പിന്റെ ശ്രദ്ധേയമായ ഒരു സ്ഥലമാണ് ഇന്ന് മെഗിദ്ദോ. ഈജിപ്തിൽ നിന്നും തുടങ്ങി തെക്കൻ ബാബിലോണു മായി ബന്ധപ്പെട്ടു കിടക്കുന്ന പ്രധാനപാത പ്രമുഖ സാമ്രാജ്യങ്ങളെയും വ്യാപാര പാതകളെയും ബന്ധിപ്പിച്ചിരുന്നു. ഈ ദേശീയ പാതയിലെ മെഗി ദ്ദോയുടെ സ്ഥാനം ഇതിനെ ഒരു വാണിജ്യ നഗരമാക്കി. മെഗിദ്ദോ ഒരു ത്രന്ത്രപധാനമായ സ്ഥലമായിരുന്നതിനാൽ ഇതിനെ നിയ്രന്തിച്ചിരുന്നവർക്ക് ഏതു ദേശത്തെയും നിയ്രന്തിക്കാമായിരുന്നു. പിൽക്കാലത്ത് റോമൻ സൈന്യം മെഗിദ്ദോവിൽ തങ്ങളുടെ ആസ്ഥാനം സ്ഥാപിച്ചു. 1799-ൽ നെപ്പോ ളിയൻ ഇവിടെ യുദ്ധം ചെയ്തു. "ലോകത്തിലെ സകല രാജ്യങ്ങൾക്കും അവരുടെ സൈന്യത്തെ ഇവിടെ പരിരക്ഷിക്കാമെന്ന്' അദ്ദേഹം ഒരിക്കൽ പ്രസ്താവിച്ചു. ഭൂമിയിലെ അന്തിമയുദ്ധം നടക്കുന്നത് മെഗിദ്ദോവിൽ വെച്ചാ യിരിക്കും എന്നും അദ്ദേഹം പ്രസ്താവിച്ചു. വടക്ക് കനാനെതിരെ മിസ്രയീ മിലെ ഫറവോ തുത്മോസ് മൂന്നാമൻ 1479-ൽ മെഗിദ്ദോയ്ക്ക് അടുത്ത് ഒരു
വെളിപാട് പുസ്തകം - വ്യാഖ്യാനം
യുദ്ധം നടത്തി. യോശുവ 12:21-ൽ യിസ്രായേല്യർ കനാന്യരുടെമേൽ വിജയം കൈവരിച്ചപ്പോൾ മെഗിദ്ദോയെക്കുറിച്ച് വേദപുസ്തകത്തിൽ ആദ്യമായി പ്രതി പാദിച്ചു. യോശുവ 17:11-ൽ മനശ്ശെക്ക് മെഗിദ്ദോ അവകാശമായി ലഭിക്കു ന്നത് നാം കാണുന്നു. യിസ്രായേൽ രാജാവായ ശലോമോൻ മെഗിദ്ദോവിൽ ഒരു വലിയ നിർΩാണ പ്രവർത്തികൾ നടത്തുന്നതായി 1 രാജാക്കന്മാർ 9:5-ൽ കാണുന്നു. ശലോമോൻ മെഗിദ്ദോയെ തന്റെ ജില്ലാ ക്രേന്ദങ്ങളിൽ ഒന്നിന്റെ തലസ്ഥാനമായും 3 സൈനിക നഗരത്തിൽ ഒന്നായും മാറ്റി. ഗിദയോൻ ജ്രസീൽ എന്നു വിളിക്കുന്ന മെഗിദ്ദോയിൽ വെച്ച് മിദ്യാന്യരെ പരാജയപ്പെ ടുത്തി (ന്യായ.7:6:33). ശൗൽ രാജാവിന്റെയും (1ശമു.31:8) യോശിയാവിന്റെയും (2രാജാ.23:29,30) മരണം ഇവിടെ വെച്ചായിരുന്നു. ഫറവോ നീഖൊയാണ് യോശിയാവെ കൊന്നത്. യോശിയാവിന്റെ മരണത്തെക്കുറിച്ച് യിസ്രയേൽ വിലപിച്ചതുപോലെ ക്രിസ്തുവിന്റെ മടങ്ങിവരവിങ്കൽ യഹൂദജനവും വില പിക്കും (സെഖ.12:12).
ദെബോരയും ബാരാക്കും ദൈവത്തെ സ്തുതിച്ചുകൊണ്ട് പാട്ടുപാടി, കാരണം മെഗിദ്ദോയ്ക്ക് സമീപത്ത് വെച്ച് അവർ കനാൻ സൈന്യത്തെയും സീസരയെയും തോൽപ്പിച്ചു (ന്യായാ.5:19-21). തിഗ്ലത്ത് പിലേസർ മൂന്നാ മന്റെ (745-727 ബി.സി) കാലത്ത് അശൂർ രാജ്യത്തിന്റെ ഒരുപ്രവിശ്യാ തല സ്ഥാനമായിരുന്നു മെഗിദ്ദോ. ലോകചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ശക്തി ഇവിടെ ഭാവിയിൽ ബലപരീക്ഷണം നടത്തും എന്ന് ബൈബിൾ പ്രഖ്യാപിക്കുന്നു (വെളി.16). ആറാമത്തെ കലശമാണ് മെഗിദ്ദോയിൽ സേΩ ളിക്കുന്ന സൈനിക ശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്നത് (വെളി.16:12-16).
ആധുനിക യിസ്രായേൽ രാജ്യത്തിലേക്ക് സാത്താന്യ സ്വാധീനത്താൽ രാഷ്ട്രീയ സാമുദായിക നേതാക്കൾ അവരുടെ സൈന്യത്തെ അയയ്ക്കും. ഇതിന് മുമ്പായി അവിടെ ന്യൂക്ലിയർരാസജൈവായുധ യുദ്ധങ്ങൾ നട ക്കും (വെളി. 9, ദാനി.11:40-45). ആഗോള ആധിപത്യത്തിനായുള്ള ഈ യുദ്ധ ത്തിൽ മൃഗത്തിന്റെ സൈന്യം മാത്രമല്ല യൂഫ്രട്ടീസ് നദിക്കും അപ്പുറത്തുള്ള സൈന്യങ്ങളും ഈ അന്തിമ യുദ്ധത്തിൽ പങ്കെടുക്കും. ദൈവിക ഇടപെ ടൽ ഇല്ലെങ്കിൽ മാനവരാശി മുഴുവനും നശിക്കുമെന്ന് കർത്താവ് പ്രവചി ച്ചത് ഈ അന്തിമ യുദ്ധത്തെക്കുറിച്ചാണ് (മത്താ.24:22) സെഖര്യാവും യോവേലും ഈ അവസാന ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു (സെഖ.14:1-3, യോവേൽ 2:1, 3:2).
ലോകത്തിലെ അവസാന യുദ്ധത്തിനായുള്ള സമയം അടുത്തു. ആദ്യ മായി യോഹന്നാൻ ബൈബിളിൽ ഉപയോഗിച്ച ഹർΩഗെദ്ദോൻ എന്ന വാക്ക് മനുഷ്യർ ഇന്ന് പരക്കെ ഉപയോഗിക്കുന്നു. പ്രധാനപ്പെട്ട രണ്ട് സംഭവങ്ങൾ നടക്കുന്നതിന് വേണ്ടി ദൈവം വിശുദ്ധനാടിനെ തിരഞ്ഞെടുത്തു. ഒന്ന് മല മുകളിലും രണ്ടാമത്തേത് സമതലത്തിലും. കാൽവറി മലയിൽ ദൈവപു ത്രന്റെ മരണത്താൽ ലോക വീണ്ടെടുപ്പും, മെഗിദ്ദോ താഴ്വരയിൽ ദൈവ
വെളിപാട് പുസ്തകം - വ്യാഖ്യാനം ത്തിന്റെ പ്രതികാരം ജാതികളുടെ മേൽ ചൊരിയുന്ന യാഗവും നടന്നു. രണ്ടിലും രക്തം ഒഴുക്കി. ഈ രണ്ടു സംഭവങ്ങളും പാപത്തിന് മേലുള്ള ദൈവത്തിന്റെ കോപത്തിന്റെ ചൊരിച്ചിലായിരുന്നു. ഈ രണ്ടു സംഭവങ്ങളും പത്രോസിന്റെ വാക്കുകളിൽ പറഞ്ഞാൽ ""ജാതികളും യിസ്രായേൽ ജനവും ഈ നഗരത്തിൽ ഒന്നിച്ചുകൂടി സംഭവിക്കണം എന്ന നിന്റെ ഭുജബലവും ആലോചനയും മുൻനിയമിച്ചിരിക്കുന്നത് ഒക്കെയും ചെയ്തിരിക്കുന്നു നിശ്ചയം'' (അപ്പൊ.പ്രവ.4:27-28).
ബൊസ്രയിലെ വിടുതൽ
ക്രിസ്തുവിന്റെ പുനരാഗമനത്തോട് ബന്ധപ്പെട്ട് യെശയ്യാവ്, മീഖാ പ്രവ ചനങ്ങളിലെ പല പ്രാവചനിക ഭാഗങ്ങളും വേദപണ്ഡിതന്മാർ വിരളമാ യിട്ട് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. ബൈബിളിൽ "ബൊസ്ര' എന്ന് അറി യപ്പെടുന്ന സ്ഥലത്തുനിന്നും മശിഹയുടെ തിരിച്ചുപോക്കിനെക്കുറിച്ചുള്ള താണ് ഈ വേദഭാഗങ്ങൾ. യെശയ്യാവ് 63, മീഖാ 2 ഭാഗങ്ങളിലെ ബൊസ്ര യെക്കുറിച്ചുള്ള വിശകലനം ഏറെ സങ്കീർണ്ണമായ ഒന്നാണ്. ബൈബിളിൽ ബൊസ്ര എന്ന് വിളിച്ചിട്ടുള്ള സ്ഥലത്ത് ഈ യുഗത്തിന്റെ അന്ത്യത്തിൽ വിപ്ലവ സമാനമായ ഒരു കാര്യം നടക്കും. വളരെ വ്യക്തമായി നാം ഒരു മർΩമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. ഇനിയും വെളിപ്പെടേണ്ട ഒരു മറയ്ക്കപ്പെട്ട സത്യമാണിത്.
ഏദോമ്യ ദേശത്ത് ചാവുകടലിന് തെക്ക് കിഴക്കായിട്ടുള്ള ഒരു പട്ടണ മാണ് ബൊസ്ര. പുരാതന ബൊസ്ര ഇന്ന് അത്ര പ്രധാനപ്പെട്ട സ്ഥലമല്ല. ഏശാവിന്റെ വംശക്കാരുടെ സ്ഥലമായിരുന്നു ഇത്. ഏശാവിന്റെ മക്കൾ ലോക മെങ്ങും പരന്നു. വളരെ കാലങ്ങൾക്ക് മുമ്പ് അവർ തങ്ങളുടെ പുരാതന മാതൃഭൂമി ഉപേക്ഷിച്ചിരുന്നു. മദ്ധ്യപൂർ∆ പ്രദേശത്തെ പ്രശ്ന പ്രദേശങ്ങ ളിൽ നിന്നും വിദൂരത്താണ് ഇന്ന് ഏശാവിന്റെ മക്കളുള്ളത്. സെയീർ പർ∆ത മേഖലയിലായിരുന്നു ഏശാവിന്റെ വാസക്രേന്ദം. അവന്റെ പിന്തുടർച്ചക്കാർ പ്രെട ഉൾപ്പെടുന്ന യഹൂദയുടെ തെക്കുള്ള ഈ ഭാഗത്ത് ജീവിച്ചിരുന്നു.
ബൊസ്രയെക്കുറിച്ച് യെശയ്യ 63, മീഖ 2: 12-13 ഭാഗങ്ങൾ നാം പരിശോ ധിച്ചാൽ അന്ത്യകാല യുദ്ധത്തിലെ നിർണ്ണായക സ്ഥലമാണ് ബൊസ്രയെന്ന് വ്യക്തമാകും. അന്ത്യകാലത്ത് മശിഹ ഇവിടെ വെളിപ്പെടും. അതുകൊണ്ട് മശിഹായുടെ പുനരാഗമനത്തോടുള്ള ബന്ധത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ബൊസ്രയ്ക്കുള്ളത്. മീഖാ പ്രവചനം പ്രധാനപ്പെട്ട പ്രവചന മാണ്. യാക്കോബിന്റെ ആടുകളെ (യിസ്രയേൽ) ബൊസ്രയിൽ നിന്നും ശേഖരിക്കുന്ന കാര്യം മീഖാ പ്രവാചകൻ വെളിപ്പെടുത്തിയിരിക്കുന്നു. ഈ യുഗത്തിന്റെ അന്ത്യത്തിൽ ഹർΩഗെദ്ദോൻ യുദ്ധകാലത്ത് ഏദോമിനോട് ബന്ധപ്പെട്ട ഒരു പ്രധാന സ്ഥലമായിരിക്കും ബൊസ്ര.
വെളിപ്പാട് 12-ൽ സൂര്യധാരിണിയായ സ്ത്രീയുടെ പലായനം വിശദീ കരിക്കുന്നു. യാക്കോബിനെ കൂട്ടിച്ചേർക്കുന്നതിന്റെ മറ്റൊരു ദൃശ്യമാണിത്. ഈ കൂട്ടിച്ചേർക്കൽ നടക്കുന്നത് മഹാപീഡനത്തിന്റെ ഒടുവിലത്തെ പകു
വെളിപാട് പുസ്തകം - വ്യാഖ്യാനം
തിയിലാണ്. എന്നാൽ നΩുടെ ഇന്നത്തെ പ്രമുഖ പ്രസംഗകർ മീഖായുടെ ഈ പ്രധാന പ്രവചനഭാഗം ദുർല്ലഭമായേ പരാമർശിക്കാറുള്ളൂ.
വെളിപ്പാട് 12-ൽ സ്ത്രീയേയും അവളുടെ സന്തതിയേയും മഹാസർപ്പ ത്തേയും കാണുന്നു. സ്ത്രീയും സർപ്പവും തΩിലുള്ളചിത്രം നാം ഏദൻ തോട്ടത്തിൽ കണ്ടതാണ്. ഇതിപ്പോൾ കൂടുതൽ വിശദമായി കാണുന്നു. മഹാ പീഡനത്തിലൂടെ കടന്നുപോകുന്ന സ്ത്രീക്ക് നോവ് കിട്ടുന്നു.
വെളിപ്പാട് യിസ്രയേൽ ചരിത്രത്തിന്റെ പ്രതീകാflകമായ ഒരു അവ ലോകനമാണ്. വെളിപ്പാട് 12-ലെ സ്ത്രീ യിസ്രയേലിന്റെ പ്രതീകമാണ്. മൂന്നര വർഷം അഥവാ 1260 ദിവസങ്ങൾ യിസ്രയേലിന്റെ കഠിനമായ പീഡനകാല മാണ്. മത്തായി 24:15-22 നോട് ഇത് ബന്ധപ്പെട്ടിരിക്കുന്നു.
യെരുശലേമിനെ സൈന്യം വളയുന്നു
""യെരുശലേം ജാതികളാൽ ചവിട്ടപ്പെടും''. മത്തായി രേഖപ്പെടുത്താത്തതാണ് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് (21:20-24). ഇതേ കാര്യം തന്നെയാണ് സെഖ്യര്യാവും പറഞ്ഞിരിക്കുന്നത് (14:1-3).
യെഹൂദയിൽ നിന്നുള്ള യഹൂദരുടെ പലായനം
ഈ ദുരിതത്തെക്കുറിച്ച് യോവേൽ പ്രവാചകൻ ദർശിക്കുകയുണ്ടായി (യോവേ.2:1-10). പല വേദപണ്ഡിതരും വിശ്വസിക്കുന്നത് ഈ ഭക്തരായ ശേഷിപ്പിന് പ്രെടയിലും ഏദോമിന് (ദക്ഷിണ ജോർദ്ദാൻ) ചുറ്റുമുള്ള പ്രദേ ശങ്ങളിലും അഭയം ലഭിക്കുമെന്നാണ്. ഇങ്ങനെ യെരുശലേമിൽ നിന്നും പലായനം ചെയ്യപ്പെടുന്ന അഭയാർത്ഥികൾ ആ കാലത്ത് രഹസ്യവിശ്വാസി കളുടെ ഭാഗമാകും. 144000 സുവിശേഷകന്മാരുടെ പ്രസംഗത്തിലൂടെയായി രിക്കും ഇവർ വിശ്വാസത്തിലേക്ക് വരുന്നത്. അന്തിക്രിസ്തുവിന്റെ ഭരണ കാലത്ത് ഈ വിശ്വാസികൾക്ക് വ്യാപാരാവകാശങ്ങളോ പൗരാവകാശങ്ങളോ അനുവദിക്കപ്പെടുകയില്ല. മൃഗത്തിന്റെ പ്രതിമയെ നമസ്ക്കരിക്കുവാൻ വിസ Ωതിക്കുന്ന അവർക്ക് വിൽക്കുവാനും വാങ്ങുവാനും അനുവാദമുണ്ടായിരി ക്കുകയില്ല. അതുകൊണ്ട് ഒളിവിൽ രഹസ്യ സ്ഥലങ്ങളിൽ പാർക്കുവാൻ അവർ നിർബ്ബന്ധക്കപ്പെടുകയോ ആദിമ സഭാകാലത്തെ വിശ്വാസികളെ പ്പോലെ കൊല്ലപ്പെടുകയോ ചെയ്യാം. റോമൻ ഭരണകാലത്ത് ക്രൈസ്തവർ അനുഭവിച്ച കൊടിയ പീഡനത്തിന്റെ തെളിവുകൾ ഇന്നും റോം സന്ദർശി ക്കുന്നവർക്ക് ലഭ്യമാണ്. പിഡനകാലത്ത് രഹസ്യവിശ്വാസികൾ അന്യോന്യം സഹായിക്കുകയും ഭക്ഷ്യവസ്തുക്കളും മറ്റും പരസ്പരം കൈമാറുകയും ചെയ്യും (മത്താ.25:31-46).
വെളി.12 അനുസരിച്ച് മഹാപീഡനകാലത്ത് യിസ്രയേലിനെ മൃഗവും അന്തിക്രിസ്തുവും ഉപ്രദവിക്കുകയും പലായനം ചെയ്യുന്ന യിസ്രയേലിനെ തിരെ മഹാ ക്രോധത്തോടെ പ്രവർത്തിക്കുകയും ചെയ്യും. മശിഹയിൽ വിശ്വ സിച്ച യഹൂദരാണ് എതിർക്രിസ്തുവിനാൽ അന്ന് ഉപ്രദവിക്കപ്പെടുക
വെളിപാട് പുസ്തകം - വ്യാഖ്യാനം (വെളി.12:1417). എന്നാൽ മഹാപീഡനകാലത്ത് ക്രിസ്തുവിൽ വിശ്വസി ക്കുന്ന ജാതികൾ യഹൂദ വിശ്വാസികളെ രഹസ്യമായി സഹായിക്കും. ഇവ രാണ് മത്തായി 25:31-46 ലെ ചെΩരിയാടുകൾ.
പ്രെടയുടെ ചരിത്ര പശ്ചാത്തലം
പുരാതന ഏദോമിന്റെ തലസ്ഥാനം ബൊസ്രയായിരുന്നു. ബൊസ്ര യെന്നതിന് "ആട്ടിൻകൂട്ടം' എന്നാണർത്ഥം. ഇന്നത്തെ ജോർദ്ദാനിലുള്ള ചാവുകടലിന്റെ തെക്കുകിഴക്കായി മുപ്പത് മൈൽ അകലെയാണ് ബൊസ്ര സ്ഥിതി ചെയ്തിരുന്നത്. ഇന്നത്തെ യോർദ്ദാൻ പട്ടണമായ ബുസീറ ആധു നിക റോഡുമാർഗ്ഗത്തിലല്ല സ്ഥിതി ചെയ്യുന്നത്; പ്രത്യുത എത്തിപ്പെടുവാൻ വളരെ പ്രയാസമുള്ള പർ∆ത ഗ്രാമത്തിലാണ്. പുരാതന ബൊസ്ര ഇതേ സ്ഥാനത്താണ്, എന്നാൽ "കിംഗ്സ് ഹൈവേ' എന്നറിയപ്പെടുന്ന വടക്കുപ ടിഞ്ഞാറൻ വാണിജ്യ മാർഗ്ഗത്തിലാണ് (സംഖ്യ:20:17) ഉൽപ്പത്തി 36-ൽ യാക്കോബിന്റെ സഹോദരനായ ഏശാവിന് അനുവദിച്ച പ്രദേശമാണ് ഏദോം. യിസ്രയേലിൽ രാജാക്കന്മാർ ഇല്ലാതിരുന്നതിന് മുമ്പ് ഈ പ്രദേ ശത്ത് വസിച്ചിരുന്നത്, ബൊസ്ര എന്ന് അറിയപ്പെട്ടിരുന്ന സെയിറിന്റെ വംശ ജനായ ഒരാളായിരുന്നു (ആവ.10:10-12).
ഏദോമിന് യിസ്രയേലിനോടുള്ള ചിരകാല ശ്രതുത്വം ഒടുവിൽ ഏദോ മിൻമേലുള്ള ദൈവീക ന്യായവിധിയെ ക്ഷണിച്ചുവരുത്തും. ഒാബദ്യാ പ്രവാ ചകൻ എദോം നിവാസികളുടെ മേലുള്ള ന്യായവിധിയെക്കുറിച്ച് സംക്ഷി പ്തമെങ്കിലും ശക്തമായ സന്ദേശം നൽകിയിട്ടുണ്ട്. തെക്കോവയിലെ ഇട യനും പ്രവാചകനുമായിരുന്ന ആമോസും ഏദോമിന് മേൽ വരുവാൻ പോകുന്ന ന്യായവിധിയെക്കുറിച്ച് പ്രവചിച്ചു(ആമോസ്.1:11-12).
പ്രെടയുടെ പ്രത്യേകതകളെക്കുറിച്ചും പുരാതന ഏദോം മേഖലയുടെ ചരിത്രത്തെക്കുറിച്ചും ഏദോം എഴുത്തുകാർ എഴുതിയിട്ടുണ്ട്. ബി.സി. 6-ാം നൂറ്റാണ്ടിൽ ഏശാവിന്റെ വംശജരെ നെബാത്യൻസ് കീഴടക്കി. ഒന്നാം നൂറ്റാ ണ്ടുവരെ ഡമാസ്കസ് വരെയുള്ള വടക്കൻ മേഖല മുഴുവനും അവരുടെ നിയ്രന്തണത്തിലായിരുന്നു. ഗ്രീക്കുകാരും റോമക്കാരും ജോർദ്ദാനിലും ബൊസ്രാമേഖലയ്ക്കു ചുറ്റും വ്യാപകമായി നിർΩാണ പ്രവൃത്തികൾ നട ത്തി. റോമൻ കാലഘട്ടത്തിൽ പ്രെട, ബൊസ്ര പ്രദേശങ്ങൾ ജനസാന്ദ്രത യേറിയ പ്രദേശങ്ങളായിരുന്നു. മഴയുടെ ദൗർലഭ്യത്താലും പ്രകൃതിവിഭവ ങ്ങളുടെ അഭാവത്താലും ഇന്ന് ഇവിടെ ജനവാസം കുറവാണ്. ബൊസ്രയ്ക്ക് തെക്ക് കിംഗ്സ് ഹൈവേയിൽ ഇരുപത് മൈൽ അകലെയാണ് നെബാ ത്തിന്റെ തലസ്ഥാന പട്ടണമായ പ്രെട. പ്രെട പ്രദേശങ്ങളിലെ പാറകളിൽ കൊത്തിയുണ്ടാക്കിയ ശവകുടീരങ്ങളും വീടുകളും അനേകായിരങ്ങൾക്ക് താത്ക്കാലിക പാർപ്പിടമാണ്. ഹോർ പർ∆തം ഇതിനടുത്താണ്
വെളിപാട് പുസ്തകം - വ്യാഖ്യാനം
(സംഖ്യ.20:23-29). അന്തിക്രിസ്തുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷതേടി പലായനം ചെയ്യുന്ന യഹൂദാശേഷിപ്പിന് ദൈവം ഇവിടെ സുരക്ഷയൊരു ക്കും (ദാനി.11:41).
യിസ്രയേൽ മഹാപീഡനത്തിന്റെ ഒടുവിൽ ആക്രമിക്കപ്പെടുമ്പോൾ, ദൈവം യോർദ്ദാനിൽ സങ്കേതം ഒരുക്കുന്നതാണ്. യാക്കോബിന്റെ കഷ്ട കാലത്തിന്റെ സമയത്ത് യിസ്രയേൽ ജനത്തിന് ലഭിക്കുന്ന ഈ സുരക്ഷിത താവളത്തെക്കുറിച്ച് യെശയ്യാവും പ്രവചിച്ചിട്ടുണ്ട് (26:20 -21). മഹാപീഡന ത്തിന്റെ ഒടുവിലത്തെ പകുതിയിൽ ദൈവം ഒരുക്കുന്ന ഈ സുരക്ഷിത സ്ഥല മല്ലാതെ ഭൂമിയിൽ മറ്റൊരു സുരക്ഷിതസ്ഥാനവും ഉണ്ടായിരിക്കുകയില്ല. ആറാം മുദ്രപൊട്ടിക്കുമ്പോഴുള്ള അവിശ്വാസികളുടെ അവസ്ഥയെക്കുറിച്ച് വെളിപ്പാട് 6:12-17 വിശദീകരിക്കുന്നു.
ഒൻപതാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആറാമത്തെ കാഹളം ആറാം കലശത്തിന്റെ വളരെ ഭീകരമായ മറ്റൊരു വിവരണമാണ്. കിഴക്ക് പടിഞ്ഞാറൻ രാജ്യങ്ങളുടെ പുരാതന അതിർത്തിയായ യൂഫ്രട്ടീസ് നദിയുടെ തീരം 200 മില്യൺ സൈനികരെകൊണ്ട് നിറഞ്ഞിരിക്കുന്നതായി ആറാം കലശത്തിന്റെ ഈ ഭാഗത്ത് കാണാം. "കിഴക്കുനിന്നുള്ള രാജാക്ക ന്മാർ' എന്ന് വലിയ സൈന്യത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ചൈനയുടെ നേതൃത്വത്തിൽ കിഴക്കൻ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനി സ്ഥാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഒരു ഉടമ്പടി രൂപീകരിക്കാൻ സാധ്യ തയുണ്ട്.
പടിഞ്ഞാറ് യുദ്ധത്തിനായി തയ്യാറാകുന്നു (16:13,14)
മഹോപ്രദവകാലത്തെ അവിശുദ്ധ ത്രിത്വമാണ് സാത്താൻ (മൃഗം), അന്തിക്രിസ്തു, കള്ള്രപവാചകൻ. ഈ മൂന്ന് വ്യക്തിത്വങ്ങളും ഒന്നായി നിൽക്കും. ഈ ലോകനേതാക്കളുടെ മുമ്പാകെ ഈ മൂന്ന് വ്യക്തികൾ ഒന്നായി നിന്ന് അത്ഭുതം പ്രവർത്തിക്കും. കിഴക്കൻ നേതാക്കൾ യൂഫ്രട്ടീ സിന്റെ തീരത്ത് യുദ്ധത്തിനായി കൂടിവരും. സാത്താന്യ ത്രിത്വം പടിഞ്ഞാ റൻ ശക്തിക്കെതിരെ കിഴക്കൻ സൈന്യത്തെ ശക്തിപ്പെടുത്താനായിട്ടാണ് ഈ അത്ഭുതങ്ങൾ ഉപയോഗിക്കുക.
മൂന്നാം ലോകമഹായുദ്ധത്തിന്റെ ക്രമം
മഹോപ്രദവകാലത്തിന്റെ അവസാനത്തെ മൂന്നര വർഷക്കാലം ഹർΩ ഗെദ്ദോൻ യുദ്ധമായിരിക്കും. ഈ കാലഘട്ടത്തെ മഹോപ്രദവകാലമായി വിശേഷിപ്പിക്കുന്നു. ഈ ഹർΩഗെദ്ദോൻ യുദ്ധം പല ഘട്ടങ്ങളായിട്ടാണ് നടക്കുക.
ഇസ്ലാമിക സഖ്യം
ഈ യുദ്ധത്തിന്റെ ഒന്നാം ഘട്ടം ആരംഭിക്കുന്നത് അറബിആഫ്രിക്കഇറാൻ സഖ്യം (തെക്കെ ദേശത്തെ രാജാവ്, ദാനി.11:40) യിസ്രായേലിനെ
വെളിപാട് പുസ്തകം - വ്യാഖ്യാനം ആക്രമിക്കുന്നതോടെയാണ്. രണ്ടാം ഘട്ടം യിസ്രായേലിനെതിരെ റഷ്യ നടത്തുന്ന മിന്നൽ ആക്രമണമാണ് (ദാനി.11:40-45:യെഹെ.38:14-17; യോവേൽ 22:1-10, 20). ഹർΩഗെദ്ദോൻ യുദ്ധത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങൾ ആരംഭി ക്കുന്നത് രണ്ടാം മുദ്ര പൊട്ടിക്കുന്നതോടുകൂടിയാണ് (വെളി.6:3-4). അത് ചുവന്ന കുതിരയുടെ മേൽ ഇരിക്കുന്ന ദൂതൻ ഭൂമിയിൽ നിന്നും സമാധാനം എടുത്തുകളയുമ്പോഴാണ്. ദാനിയേൽ പ്രവാചകൻ പറയുന്നതനുസരിച്ച്: തെക്കൻ രാജ്യത്തെ രാജാവും വടക്കൻ രാജ്യത്തെ രാജാവും അന്തിക്രി സ്തുവിനെതിരെ ഒരു മുന്നേറ്റം നടത്തും (ദാനി.11:40). എന്നാൽ പലസ്തീനെ തന്റെ ആസ്ഥാനമാക്കി (വാ.41) ആദ്യം ഈജിപ്തിനെയും പിന്നെ ലിബി യയെയും, നുബിയയെയും (സുഡാൻ) അവൻ പരാജയപ്പെടുത്തും. വെ ളി.9:13-21; 16:12-ലെ സൈന്യത്തിന്റെ ഭീഷണിമൂലം അന്തിക്രിസ്തുവിന് പലസ്തീനിലേക്ക് തിരിച്ചുപോകാൻ നിർബന്ധിതനാക്കും. മദ്ധ്യധരണിക്കും യെരുശലേമിനും നടുവിലായി താൻ തന്റെ ഭരണ ക്രേന്ദം സ്ഥാപിക്കും (വാ.45). എന്നാൽ അന്തിക്രിസ്തുവിന്റെ അവസാനം ജയാളിയായ ക്രിസ്തു വിനാൽ സംഭവിക്കും (വെളി.19:11-21).
യുദ്ധത്തിന്റെ മൂന്നാം ഘട്ടം അന്തിക്രിസ്തുവിന്റെ യൂറോപ്യൻ ശക്തി കളാൽ റഷ്യൻ സൈന്യം സമ്പൂർണ്ണമായ യിസ്രായേലിൽ വച്ച് നശിപ്പിക്കു ന്നതാണ്(ദാനി.11:45, യെഹ.38:18-39:5). യെരുശലേമിനെ ആക്രമിച്ച സൈനി കർക്ക് ഉണ്ടാകുന്ന ബാധയെക്കുറിച്ച് സെഖര്യാവ് 14:21-ൽ പ്രവചിക്കുന്നു. പ്രവാചകൻ പറയുന്നു: ""അവർ നിവർന്ന് നിൽക്കുമ്പോൾ തന്നെ അവരുടെ മാംസം ചീഞ്ഞഴുകിപോകും. അവരുടെ കണ്ണ് തടത്തിൽതന്നെ ചീഞ്ഞഴുകി പോകും. അവരുടെ നാവ് വായിൽ തന്നെ ചീഞ്ഞഴുകിപോകും''. വേദപു സ്തക്രപവചന പഠിതാക്കൾക്ക് നാനൂറ് വർഷങ്ങളായി ഇത് എപ്രകാരമുള്ള ബാധയാണ് എന്ന് ഗ്രഹിപ്പാൻ കഴിഞ്ഞിരുന്നില്ല. ആറ്റംബോംബ് കണ്ടുംപി ടിക്കുംവരെ അത് മനുഷ്യന് അസാധ്യമായിരുന്നു. എന്നാൽ ഇന്ന് സെഖ ര്യാവിന്റെ വാക്കുകൾ ഭൂമിയിലെ ന്യൂക്ലിയർ ആയുധങ്ങളിലൂടെ നിവൃത്തി യായികൊണ്ടിരിക്കുന്നു. ഭാവിയിൽ നടക്കുന്ന ഏത് യുദ്ധത്തിലും ഇന്നത്തെ പ്രധാന ശക്തികളെല്ലാം ന്യൂക്ലിയർ ആയുധങ്ങൾ തീർച്ചയായും ഉപയോഗി ക്കും. ഈ ഏറ്റുമുട്ടലുകളുടെ ഫലമായി റഷ്യയ്ക്കും സഖ്യകക്ഷികൾക്കും നഷ്ടമുണ്ടാകും. പുനരുദ്ധരിക്കപ്പെട്ട റോമാസാമ്രാജ്യവും റഷ്യയും തΩിൽ നടക്കുന്ന ഈ പോരാട്ടത്തെക്കുറിച്ച് യെഹസ്ക്കേൽ പറയുന്നത്: ""തീയും ഗന്ധകവും വർഷിപ്പിക്കും'' എന്നാണ് (യെഹ.38:22). ""കിഴക്കും വടക്കും നിന്നുമുള്ള റിപ്പോർട്ടുകൾ'' വെളിപാട് 9:13-21, 16:12ലെ സൈന്യത്തോടു ബന്ധപ്പെട്ടതായിരിക്കണം.
യെഹസ്കേൽ 39:5-8 വാക്യങ്ങളിൽ: ലോകത്തിലെ ജനനിബിഡമായ പ്രദേശങ്ങളും നിർഭയമായി തീര്രപദേശങ്ങളിൽ താമസിക്കുന്നവരും തീക്കി രയാകും എന്ന് പറഞ്ഞിരിക്കുന്നു. റഷ്യയെയും, യൂറോപ്പിനെയും, അമേ രിക്കയെപ്പോലും തകർക്കുവാൻ ഉതകുന്ന മിസൈലുകൾ ചൈന ഇപ്പോൾ
വെളിപാട് പുസ്തകം - വ്യാഖ്യാനം
തന്നെ നിർΩിച്ചിരിക്കുന്നു. ചൈന അവരുടെ ചില ആണവ ആയുധങ്ങൾ റഷ്യയ്ക്കുമേൽ വർഷിക്കും. വടക്കൻ സഖ്യത്തിന് എതിരെ റോമൻ എതിർക്രിസ്തു തന്റെ ആയുധങ്ങൾ ഉപയോഗിക്കും.
ചുവന്ന ചൈനയും സഖ്യകക്ഷികളും
യുദ്ധത്തിന്റെ നാലാമത്തെ ഘട്ടം പൂർ∆ദേശങ്ങളിൽനിന്നും ഏകദേശം 200 മില്യൺ സൈന്യം യൂഫ്രട്ടീസ് നദിക്കരയിൽ യിസ്രായേലിലായിരിക്കുന്ന എതിർക്രിസ്തുവിനെ ആക്രമിക്കുവാൻ ഒത്തു കൂടുന്നതാണ് (വെളി.16:12).
അഞ്ചാം ഘട്ടം ലോകത്തിലെ സകല സൈന്യവും അന്തിക്രിസ്തുവിന്റെ നേതൃത്വത്തിൽ കിഴക്കൻ രാജാക്കന്മാരെ ആക്രമിക്കുവാൻ നീങ്ങുന്നതാണ് (വെളി.16:12). ഈ സമയത്ത് സകല സൈന്യങ്ങളും ഹർΩഗെദ്ദോൻ താഴ്വര യിൽ യുദ്ധം ചെയ്യുന്നതിനായി യിസ്രായേലിന്റെ ഭൂഭാഗത്ത് അണിനിരക്കും (വെളി.16:13-14).
ഇപ്പോഴത്തെ അമേരിക്കയിലെ ജനസംഖ്യക്ക് തുല്യമായ ഏകദേശം 300 മില്യൺ പട്ടാളക്കാരാണ് മദ്ധ്യപൂർ∆ഭാഗത്ത് യുദ്ധത്തിന് എത്തുക. കിഴക്കിന്റെ മനുഷ്യതിരമാലപോലുള്ള ശക്തി പടിഞ്ഞാറിന്റെ അത്യാധുനിക ആയുധങ്ങൾക്കെതിരെ നിലകൊള്ളും. ഹർΩഗെദ്ദോൻ താഴ്വരയിൽ ഭയാ നകമായ കാഴ്ചകൾ അരങ്ങേറും(വെളി.16:16). സെഖര്യാവിൽ പറഞ്ഞിട്ടുള്ള ഭീതിജന്യമായ സ്ഥിതി യെരുശലേമിലും യെഹൂദയിലും ഉണ്ടാകും (സെഖ.14:1-15). യോർദ്ദാൻ താഴ്വരയിലൂടെ കുതിരയുടെ കടിവാളത്തോളം ചോരപ്പുഴ 200 മൈൽ ഒഴുകും എന്ന് യോഹന്നാൻ പ്രവചിച്ചതിൽ അതിശ യോക്തിയില്ല (വെളി.14:20).
ഏഴാമത്തെ കലശം - സമ്പൂർണ്ണ നാശം (വെളി.16:17-21)
തുടർച്ചയായ മൂന്ന് ന്യായവിധിയുടെ അവസാനത്തിലും ദൈവാലയം കാണപ്പെടുന്നുണ്ട്. ഇതിനുശേഷം വെളിപ്പാടിൽ ഇത് കാണുന്നില്ല, കാരണം പുതിയ ആകാശത്തിൽ ദേവാലയം ഉണ്ടായിരിക്കില്ല. യെഹസ്കേലിന്റെ സഹ സ്രാബ്ദ ദേവാലയം വെളിപ്പാടു പുസ്തകത്തിൽ ഒരു വിഷയമായി പറ ഞ്ഞിട്ടില്ല. ബൈബിളിലെ അവസാന പുസ്തകത്തിൽ ഭൂമിയിൽ നിന്നുള്ള കാഴ്ചപ്പാടിലല്ല സ്വർഗ്ഗത്തിൽ നിന്നുള്ള കാഴ്ച്ചപ്പാടിലാണ് ആ സുവർണ യുഗത്തെ കാണുന്നത്. ""അപ്പോൾ സംഭവിച്ചു തീർന്നു എന്ന മഹാശബ്ദം കേട്ടു; പ്രപഞ്ചത്തിലുള്ള മുഴുവൻ ദൈവജനത്തിൽ നിന്നും അപ്പോൾ ആശ്വാ സത്തിന്റെ നെടുവീർപ്പ് ഉയരുന്നത് കേൾക്കാം''.
ഈ മഹായുദ്ധം ഭൂമിയിൽ ഉണ്ടാകുമ്പോൾ ഭൂമിയിലെ സകല പട്ടണ ങ്ങളും നിലംപതിക്കും. ഒരു ഭൂകമ്പത്താലാണ് ഇത് സംഭവിക്കുക. ഈ ഭൂകമ്പം ഒന്നുകിൽ സ്വാഭാവിക ഭൂമികുലുക്കമോ അണുവിസ്ഫോടനമോ ആകാം. ലണ്ടൻ, റോം, പാരീസ്, ബർലിൻ, ന്യൂയോർക്ക്, സാൻഫ്രാൻസി സ്ക്കോ, ലോസ് ഏഞ്ചൽസ്, മെക്സിക്കോ, ടോക്കിയോ തുടങ്ങിയ ഈ
വെളിപാട് പുസ്തകം - വ്യാഖ്യാനം ലോകത്തിലെ വലിയ നഗരങ്ങളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. സകല നഗരങ്ങളും അന്ന് ന്യായം വിധിക്കപ്പെടും.
യെരുശലേം മൂന്ന് ഭാഗമായി വിഭജിക്കപ്പെടും (വെളി.16:19; സെഖ.14:4), ഒരു ന്യായവിധിയായല്ല; ഉയർച്ചയായിട്ടാണ്. കൂടുതലായിട്ടുണ്ടായ നീരൊ ഴുക്കും (സെഖ.14:8) ഭൂപ്രകൃതിയുടെ വ്യത്യാസവും ഈ പട്ടണത്തെ സഹ സ്രാബ്ദ വാഴ്ചയുടെ തലസ്ഥാനമാക്കി മാറ്റും. മാനസാന്തരം നിമിത്തം ന്യായവിധിയിൽ നിന്നും ഒഴിവാക്കപ്പെടുന്ന ഒരേയൊരു നഗരം യെരു ശലേമാണ് (1 ദിന.23:25, സങ്കീ.125:1-2, മീഖാ.4:7). അതു കൂടുതൽ മനോഹ രവുമാകും (സങ്കീ.48:2).
അമേരിക്കയുടെ സ്ഥാനം
ഹർΩഗെദ്ദോൻ യുദ്ധത്തിൽ അമേരിക്കയ്ക്കുള്ള സ്ഥാനം എന്തായി രിക്കും? പാശ്ചാത്യ രാജ്യങ്ങളുടെ തലവൻ എന്ന സ്ഥാനം അവർക്ക് നഷ്ട മാകും. എതിർക്രിസ്തുവിന്റെ നേതൃത്വത്തിലുള്ള യൂറോപ്യൻ യൂണിയൻ ഈ നേതൃസ്ഥാനം ഏറ്റെടുക്കും. ഈ സമയത്തിന് മുമ്പ് അമേരിക്ക തുടച്ച് മാറ്റപ്പെടും എന്നതിന് വചനതെളിവുകൾ ഒന്നും തന്നെയില്ല. അതിനാൽ ഏഷ്യൻ ശക്തികൾക്ക് എതിരായി രൂപപ്പെടുന്ന പടിഞ്ഞാറൻ കൂട്ടുകെ ട്ടിന്റെ ഭാഗമായിരിക്കും അമേരിക്ക എന്ന് നമുക്ക് അനുമാനിക്കാം. എന്നിരു ന്നാലും ന്യായവിധിയുടെ ഈ വലിയ ക്രോധകലശം ചൊരിയുമ്പോൾ ഒരു രാജ്യവും രക്ഷപെടില്ല. ലോകത്തിലെ സകല പട്ടണങ്ങളും നിലംപതിക്കും. മഹാ നഗരങ്ങൾ മാത്രമല്ല, ഭൂപ്രദേശങ്ങൾ തന്നെ നശിക്കും. തീര്രപദേശ ങ്ങളും ഭൂഖണ്ഡങ്ങളും പർ∆തങ്ങളും മാറ്റപ്പെടും.
നൂറ് പൗണ്ട് ഭാരമുള്ള കൽമഴയാൽ ഭൂമിയിൽ ബോംബ് ഇടുന്ന അവ സ്ഥയുണ്ടാകും. ആകാശത്തുനിന്നും നൂറ് പൗണ്ട് വീതമുള്ള മഞ്ഞ് കഷ ണങ്ങൾ മിസൈൽ കണക്കെ ഭൂമിയിലേക്ക് പതിച്ചുണ്ടാകുന്ന നാശം ഒന്ന് വിഭാവന ചെയ്യുക. മൂന്നാമത്തെ തവണയും മനുഷ്യൻ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു എന്ന് പറഞ്ഞിരിക്കുന്നു.