Chapter 5 of 24
ഏഴുസഭകൾക്കുള്ള ദൂതുകൾ
(വെളിപാട് 2:1-3:22)
വെളിപാട് 2,3 അധ്യായങ്ങൾ ആസ്യ എന്ന് പ്രാചീനകാലത്ത് അറിയ പ്പെട്ടിരുന്ന ഇന്നത്തെ തുർക്കിയിലുണ്ടായിരുന്ന 7 സഭകൾക്കുള്ള ദൂതുകൾ ആണ്. "ആസ്യ' എഷ്യാ ഭൂഖണ്ഡമല്ല. റോമാ പ്രവിശ്യ ആയിരുന്നു. ഈ പ്രവിശ്യ അത്താലസ് മൂന്നാമന്റെ രാജ്യമായിരുന്നു. ഒരിക്കൽ അദ്ദേഹം ഇത് റോമാ ച്രകവർത്തിക്കു വിൽപ്രതം മുഖേന എഴുതിക്കൊടുത്തു.വെളിപ്പാ ടിലെ 7 സഭകളെക്കുറിച്ചുള്ള ത്രിവിധ വ്യാഖ്യാനങ്ങളാണു പൊതുവെയു ള്ളത്. 1 സമകാലീനം- യോഹന്നാന്റെ കാലത്തുണ്ടായിരുന്ന സഭയ്ക്കു നേരി ട്ടുള്ള സന്ദേശം 2.സംയുക്ത വ്യാഖ്യാനംഎല്ലാ കാലഘട്ടങ്ങളിലെയും സഭ കൾക്കുള്ള സന്ദേശം 3. കാലാനുക്രമ വ്യാഖ്യാനം- പെന്തക്കോസ്തുനാൾ തുടങ്ങി ഉത്പ്രാപണം വരെയുള്ള സഭകളുടെ ചരിത്രപരമായ സ്വഭാവത്തെ യാണ് ഏഴുസഭകൾ പ്രതിനിധീകരിക്കുന്നത്. ആ കാലത്തുള്ള മറ്റു സഭക ളുടെയും എക്കാലത്തേയും സഭകളെയുമാണ് ഈ ഏഴു സഭകൾ പ്രതിനി ധീകരിക്കുന്നത്.
1. എഫെസൊസ് സഭ (വെളി 2:8-11)
(സ്നേഹം നഷ്ടപ്പെട്ട സഭ) 33-100 A. D.
എഫെസൊസ് പട്ടണം
ഒരു പ്രമുഖ തുറമുഖത്തോടുകൂടിയ വലിയൊരു പട്ടണമായിരുന്നു എഫെസൊസ്. "ഏഷ്യയുടെ കമ്പോളം' എന്നായിരുന്നു ഇത് അറിയപ്പെട്ടി രുന്നത്. രാഷ്ട്രീയപരമായി പ്രധാന ക്രേന്ദമായിരുന്നു, എഫെസൊസ്. ഇതി നെല്ലാം ഉപരിയായി, എഫസൊസ് മതപരമായ ഒരു പട്ടണമായിരുന്നു. ഗ്രീക്കു കാർ അർത്തെമീസ് എന്ന് വിളിച്ചിരുന്ന, ഡയാനയുടെ ക്ഷ്രേതം, പുരാതന ലോകത്തിലെ ഏഴു അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കിയിരുന്നു. ഡയാ നയുടെ ക്ഷ്രേതത്തിലെ വിശാലമായ നിലവറ മുഖാന്തരം, എഫെസൊസ് അക്കാലത്തെ പ്രധാനപ്പെട്ട ഒരു ബാങ്കിംഗ് ക്രേന്ദവും, ഏഷ്യാമൈനറിലെ ഏറ്റവും സുരക്ഷിത സ്ഥലവുമായിരുന്നു. സകല വേശ്യകളുടെയും പരിപാ
വെളിപാട് പുസ്തകം - വ്യാഖ്യാനം ലകയായിരുന്ന ഡയാന, സമൃദ്ധിയുടെയും ലൈംഗീകതയുടെയും ദേവത യായിരുന്നു. പുരാതന എഴുത്തുകാരിൽ പലരും പട്ടണത്തിന്റെ അധാർΩി കതയെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. എഫെസൊസ് പട്ടണത്തിലെ ഒരു സ്തംഭം അനേക വെള്ളിപ്പണിക്കാർ വെള്ളിയിൽ തീർത്ത ഡയാനയുടെ രൂപം കൊണ്ടുണ്ടാക്കിയതായിരുന്നു. ഈ തട്ടാന്മാർ കുട്ടിദൈവങ്ങളെ ഉണ്ടാക്കി വില്ക്കുകയും, ജനങ്ങൾ അവയെ തങ്ങളുടെ രഥങ്ങളിൽ തൂക്കു കയും, വീടുകളിൽ വെയ്ക്കുകയും, ഭിത്തികളിൽ തൂക്കുകയും, തങ്ങളുടെ കഴുത്തിലും, കൈത്തണ്ടയിലും കണങ്കാലിലും ധരിക്കുകയും ചെയ്തുപോ ന്നു. റോമൻ കത്തോലിക്കാ സഭ, പുണ്യവാളന്മാരുടെ രൂപങ്ങളുണ്ടാക്കി തങ്ങ ളുടെ കഴുത്തിൽ തൂക്കിക്കൊണ്ടു, എഫെസ്യരുടെ ദുരാചാരത്തെ കടമെടു ത്തു. എഫെസ്യരുടെ ഇടയിൽ വ്യാപകമായി ക്ഷുദ്ര്രപയോഗവും നിലവി ലുണ്ടായിരുന്നു. ഈ ക്ഷുദ്ര്രപയോഗക്കാരെ പൗലൊസ് കണ്ടുമുട്ടുകയും അവ രിൽ ചിലരെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്തു (അ.പ്ര. 19:13-19, 23:27).
പുരാതന എഫെസൊസ് പട്ടണം

എഫെസൊസിലുള്ള ക്രിസ്തീയ സഭ, പൗലോസ്, അപ്പൊല്ലോസ്, തിമോഥെയോസ്, യോഹന്നാൻ തുടങ്ങിയ മൂപ്പന്മാരാൽ ഉപദേശം സിദ്ധിച്ച വരായിരുന്നു. എ.ഡി 60-ൽ റോമൻ കാരാഗൃഹത്തിലായിരുന്നപ്പോഴാണ്, എഫെസ്യലേഖനം പൗലൊസ് എഴുതിയത്.
എഫെസൊസ് സഭയ്ക്കുള്ള ഈ ദൂതിൽ, ആദ്യമായി അനുമോദന ത്തിന്റെ വാക്ക്, രണ്ടാമത് ശാസന അഥവാ കുറ്റാരോപണവും മൂന്നാമത്, പ്രബോധന വാക്കുകളുമാണുള്ളത്.
വെളിപാട് പുസ്തകം - വ്യാഖ്യാനം അനുമോദനം
കർത്താവിന്റെ അനുമോദന വാക്കുകളിൽ ഏഴു വസ്തുതകൾ അട ങ്ങിയിരിക്കുന്നു. സഭകളുടെ മദ്ധ്യേ നടക്കുന്ന കർത്താവിനു അവരുടെ നിരൂ പണങ്ങളും മനോഭാവങ്ങളും വളരെ വ്യക്തമായിട്ടറിയുവാൻ കഴിയുമായി രുന്നു. പ്രശംസിക്കുവാനും അനുമോദിക്കുവാനും തക്കവണ്ണം വളരെയധികം കാര്യങ്ങൾ ആ സഭയിൽ ഉണ്ടായിരന്നു. ആflാക്കളെ നേടുന്ന ശുശ്രൂഷ ആflാക്കളെ നേടുന്ന അനേകരെ ജനിപ്പിക്കുവാൻതന്നെ കാരണമായി. സൽപ്രവൃത്തികളിലും കർത്താവിന്റെ വേലയിലും ശുഷ്കാന്തിയുള്ളവരാ യിരുന്നു ആ വിശ്വാസികൾ. ഒരു സഭയുടെ പ്രവർത്തനങ്ങൾ എത്രയും പ്രാധാന്യമുള്ളതാണ്. സഭയിലെ എല്ലാ ശുശ്രൂഷകളിലും പങ്കെടുക്കുക എന്ന ത് പ്രധാന കാര്യമാണ്. ക്രിസ്തുവിന്റെ നാമം നിമിത്തം അവർ സഹിച്ചതി നെക്കുറിച്ചു, രണ്ടുതവണ ദൂതിൽ പറഞ്ഞിരിക്കുന്നു. പരിശോധനകളുടെ മദ്ധ്യേ എങ്ങനെ സ്ഥിരതയുള്ളവരായി ക്രിസ്തുവിൽ വിശ്വസിക്കേണമെന്നു അവർക്കറിയാമായിരുന്നു. സഹിഷ്ണുത എന്നതിന്റെ അർത്ഥം "നിശ്ചേ ഷ്ടമായി എന്തെങ്കിലും സഹിക്കുക' എന്നല്ല. എഫെസ്യ ക്രിസ്ത്യാനികൾ എങ്ങനെയൊക്കെ അടിക്കപ്പെട്ടുവെന്നോ, നിരുത്സാഹപ്പെടുത്തപ്പെട്ടുവെ ന്നോ, പീഡിപ്പിക്കപ്പെട്ടുവെന്നോ ഉള്ളതിനു കണക്കില്ലെങ്കിലും, അവർ പിന്തി രിഞ്ഞില്ല. അവർ ശുശ്രൂഷയിൽ പിന്നെയും മുന്നേറിക്കൊണ്ടിരുന്നു.
ശ്രതുവിന്റെ സാന്നിധ്യത്തെക്കുറിച്ചു അവർ ബോധവാന്മാരായിരുന്നു. ആകാത്ത ഫലങ്ങളെ തിരിച്ചറിയുവാൻ അവർക്കു കഴിഞ്ഞിരുന്നു. ദുരൂപ ദേശത്തിനെതിരായ പോരാട്ടത്തിൽ അവർ പ്രാപ്തരും അതിശക്ത രുമായിരുന്നു. അപ്പോസ്തലന്മാരല്ലാത്തവരെ അവർ പരീക്ഷിച്ചു കള്ള ന്മാരെന്നു കണ്ടു പുറന്തള്ളി. പണ്ഡിതന്മാർ എന്നു സ്വയം അവകാശപ്പെ ടുന്ന അനേകർ സഭയെ ഇന്നു മലിനപ്പെടുത്തിയിരിക്കുകയാണ്. അങ്ങനെ യുള്ള പണ്ഡിതന്മാരെ ഇന്നു സഭകൾ സ്വീകരിക്കുകയും ചെയ്യുന്നു.
ശാസന
അഗ്നിജ്വാലക്കൊത്ത കണ്ണുകളുമായി യേശു തന്റെ സഭകളുടെ മദ്ധ്യേ നടക്കുന്നു. അവന്റെ ജനത്തിന്റെ മദ്ധ്യേയുള്ള സകലവും അവൻ കാണു ന്നു. നΩുടെ കണ്ണുകൾ ലോകത്തിന്റെ മോഹങ്ങളാൽ മൂടപ്പെട്ടിരിക്കുകയാ ണ്. അനുമോദനങ്ങൾക്കു ശേഷം, തന്റെ സഭയുടെ ഒരു കുറവ് അവൻ കണ്ടെത്തുന്നു. ""നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞിരിക്കുന്നു'' (വാ.4) കർത്താവിന്റെ തീഷ്ണതയുള്ള കണ്ണുകൾ ആപത്കരമായ ആ കുറവ് കണ്ടെത്തി. നിറഞ്ഞുകവിഞ്ഞിരുന്ന പഴയ സന്തോഷവും, ആനന്ദവും മുമ്പത്തെ തീഷ്ണതയുമൊക്കെ മാറിപ്പോയിരിക്കുന്നു. തകർച്ചയിലേക്കുള്ള ആദ്യ പടിയാണിത്. അവരുടെ ശുശ്രൂഷകൾ കേവലം യാന്ത്രികമായി ത്തീർന്നു. അവരുടെ ഭക്തി കേവലം ആചാരമായി മാറിക്കഴിഞ്ഞിരുന്നു. പഴയ തീഷ്ണതയും പഴയ ആflദാഹവും അവർക്കിന്നില്ല. ശീതവാന്മാരാ
വെളിപാട് പുസ്തകം - വ്യാഖ്യാനം യിത്തീർന്ന അവരുടെ പ്രവൃത്തികൾ വെറും ആചാരമായി മാറി. സുദീർഘ മായ പ്രവൃത്തികൾ ക്രിസ്തുവിനോടുള്ള സ്നേഹത്തെ ഉളവാക്കുന്നില്ലെ ങ്കിൽ, അവ പ്രയോജനരഹിതമാണ്. ഒൗപചാരികത എഫെസൊസ് സഭ യിൽ കടന്നുകൂടി. നΩുടെയെല്ലാം ജീവിതത്തിൽ എഫെസോസിന്റെ നന്മ കൾ ഏതെങ്കിലും കാലത്തുണ്ടായിരുന്നു. എന്നാൽ ഇന്നു അതൊക്കെ നഷ്ടപ്പെട്ടു, സ്നേഹത്തിന്റെ ഉറവ വറ്റിയിരിക്കുന്നു.
പ്രബോധനം - ഒാർത്തു മാനസാന്തരപ്പെടുക
എഫെസൊസിന്റെ പ്രശ്നത്തിനു മൂന്ന് പരിഹാരനിർദ്ദേശങ്ങളാണു കർത്താവു നൽകിയത്:ഒാർക്കുക, മാനസാന്തരപ്പെടുക, മടങ്ങിവരുക (വാ.5). എഫെസൊസ് സഭയിലെ വിശ്വാസികൾ വീണതു അവനോടുള്ള സ്നേഹവും സമർപ്പണവും ഭക്തിയും അവരുടെ ഹൃദയത്തിൽ ഇല്ലാതെ പോയതുകൊണ്ടാണെന്നാണ് അവൻ പറയുന്നത്. ചിലപ്പോൾ, നΩുടെ ഹൃദയം ലൗകീകതയിൽ മുഴുകിപ്പോകാറുണ്ട്. പ്രാർത്ഥനായോഗങ്ങളും ബൈബിൾ ക്ലാ ുകളും നമുക്കിഷ്ടമായിരുന്നു. ഇപ്പോൾ നാം കൂടുതൽ തിരക്കുള്ളവരായിരിക്കുന്നു. ദൈവീകമായ കാര്യങ്ങൾക്കൊണ്ട് നാം സംതൃ പ്തരല്ല. ആflീയ മാന്ദ്യം നെΩ ബാധിച്ചിരിക്കുന്നു. അതേ! കർത്താവേ നീ വന്നു ഞങ്ങളുടെ ഹൃദയത്തെ ശോധന ചെയ്യേണമേ! എന്നു നമുക്കു അവനോടു പറയാം.
പ്രവചനപരമായ പ്രബോധനം (എ.ഡി.33-100)
ഏഴു സഭകളും ക്രൈസ്തവ സഭാചരിത്രത്തിലെ വിവിധ സ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. അപ്പോസ്തലിക സഭയുടെ പ്രവചനപരമായ ചരി ത്രമാണു എഫെസൊസ് സഭ. ഒടുവിൽ അവർ ന്യായ്രപമാണ വ്യവസ്ഥയ്ക്കു വാതിൽ തുറന്നു കൊടുത്തു.
ഈ ഏഴു സഭകളിൽ നിന്നും നമുക്കു കാണുവാൻ കഴിയുന്നതു സഭാ ചരിത്രത്തിലെ ക്രമാനുഗതമായ ഏഴു കാലങ്ങളുടെ പ്രധാനപ്പെട്ട സ്വഭാവ ങ്ങളാണ്. ഏഴു സഭകൾ സഭാചരിത്രത്തിലെ ചരിത്രപരമായ കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. സഭാചരിത്രം വിശദമായി പഠിക്കാത്തിടത്തോളം കാലം, പ്രവചനപരമായ വീക്ഷണം ഒരിക്കലും വ്യക്തമായി ഗ്രഹിക്കുവാനാ കില്ല. എന്നാൽ ഇന്നു നാം പിന്നിലേക്കു നോക്കുമ്പോൾ, വെളിപാടിലെ ഒാരോ സഭകളും ഇന്നുവരെയുള്ള സഭാചരിത്രത്തിലെ വിവിധ കാലഘട്ട ങ്ങളുടെ സാദൃശ്യങ്ങൾ ആയി നാം കാണുന്നു.
എല്ലാ യുഗത്തിലുമുള്ള ഏഴു സഭകൾ
ഈ ഏഴു കാലഘട്ടങ്ങൾ എല്ലാ യുഗങ്ങളിലും കാണാം. എല്ലാ വർഷ ത്തിലും, എല്ലാ യുഗത്തിലും, എല്ലാ രാജ്യങ്ങളിലും, എല്ലാ വിഭാഗങ്ങളിലും, ഒരു കാലത്തു ആവേശവും, തീഷ്ണതയും, സുവിശേഷ വേലയ്ക്കുള്ള ആflദാഹവുമുണ്ടായിരുന്നവർ പിന്നീട് എഫെസോസ് സഭയെപ്പോലെ തണുത്തുറഞ്ഞിട്ടുണ്ട്. സകല യുഗങ്ങളിലും, ഈ ഏഴു സഭകളുടെ സ്വഭാവ
വെളിപാട് പുസ്തകം - വ്യാഖ്യാനം
ഗുണങ്ങൾ പ്രദർശിപ്പിക്കുന്ന സഭകളെ കാണുവാൻ കഴിയും. നΩുടെ ഈ കാലഘട്ടത്തിലും എഫെസൊസ് സഭകളുണ്ട്. ഈ ഏഴു സ്വഭാവങ്ങളും ഒാരോ സഭകളിലും കാണാം. എഫെസൊസിലെ അംഗങ്ങളായ വിശ്വാസി കൾ ഇന്നുള്ള എല്ലാ സഭകളിലുമുണ്ട്. ആflാവിന്റെ മുന്നറിയിപ്പ് അവഗ ണിക്കാതിരിക്കാം. പുനഃപരിശോധനയ്ക്കു വിധേയപ്പെടാം.
2. സ്മുർന്നയിലെ സഭ (വെളി.2:8-11)
(പീഡിത സഭ) 100-312 A. D.
സ്മുർന്നാ പട്ടണം
സുമുർന്ന എന്നതിന് കയ്പ് എന്നാണർത്ഥം. വിശ്വാസത്തിനുവേണ്ടി വളരെ കഷ്ടം അനുഭവിച്ച സഭയാണിത്. സഭയുടെ ചരിത്രവും ഭൂമിശാ സ്ത്രവും നമുക്കു പഠിക്കാം.
ലോകത്തിലെ പുരാതന നഗരങ്ങളിലൊന്നാണിത്. ഏഷ്യമൈനറിലെ ഏറ്റവും വലിയ തലസ്ഥാന നഗരമായിരുന്നു സ്മുർന്ന. ഇപ്പോൾ ഈ നഗ രത്തിലെ ജനസംഖ്യ, 4,00,000 ന് മുകളിലാണ്. ഇന്നു തുർക്കിയിലുള്ള ഈ പ്രദേശം അറിയപ്പെടുന്നതു ഇസ്മീർ (Izmir) എന്നാണ്. എഫെസൊസും മിലെത്തോസും മറ്റു നഗരങ്ങളും നാമാവശേഷമായെങ്കിലും സ്മുർന്നാ
ഇന്നും നിലനില്ക്കുന്നു. റോമാ ഭരണകാലത്തു, ഇതു വലിയൊരു നഗരമാ യിരുന്നു. ഇവിടെയുള്ള തുറമുഖം ലോകത്തിലേറ്റവും മെച്ചപ്പെട്ട ഒന്നാണ്. സ്മുർന്ന കടലിടുക്കു ഏകദേശം 35 മൈലുകളോളം ഏഷ്യാമൈനറിന്റെ
പുരാതന സ്മുർന്നാ പട്ടണത്തിന്റെ അവശിഷ്ടം

വെളിപാട് പുസ്തകം - വ്യാഖ്യാനം ഉൾപ്രദേശത്തേക്ക് വ്യാപിച്ചു കിടക്കുന്നു. വിശാലവും മനോഹരവുമായ പ്രദേശമാണിത്.
വലിയൊരു ഭരണക്രേന്ദം കൂടിയായിരുന്നു സ്മുർന്ന. ജയിക്കുന്നവരുടെ പക്ഷത്തായിരുന്നു സ്മുർന്ന എല്ലായ്പ്പോഴും. ഈ നഗരം ഒരിക്കലും പരാ ജയപ്പെട്ടിട്ടില്ല. റോമൻ ആക്രമണകാരികൾ സ്മുർന്നയെ ഒരു സ്വത്രന്തനഗ രമാക്കി. ഇതിനു സ്വന്തമായ ഗവൺമെന്റുണ്ടായിരുന്നു. ഏഷ്യയിലെ നഗര ങ്ങളിൽവെച്ചു ഏറ്റവും പ്രൗഢിയുള്ള നഗരമായിരുന്നു സ്മുർന്ന. യവന മഹാ കവിയായിരുന്ന ഹോമറിന്റെ ജന്മസ്ഥലമാണിത്. സ്മുർന്നക്കാർക്കു ദൈവം പരമോന്നതനായിരുന്നില്ല. ലൗകീക കാര്യങ്ങളായിരുന്നു സ്മുർന്ന ക്കാർക്കു ആദ്യത്തേതും അന്ത്യത്തേതും. ഗ്രീക്കു സംസ്ക്കാരത്തിന്റെ മഹ ത്ത്വമായിരുന്നു സ്മുർന്നക്കാരുടെ ആത്യന്തിക ലക്ഷ്യം. സ്മുർന്നയെ ഒരു മാതൃകാനഗരമാക്കണമെന്ന ആഗ്രഹം അലക്സാണ്ടറിനുണ്ടായിരുന്നു. അവന്റെ മരണത്തിനു ശേഷം, തന്റെ ജനറലായിരുന്ന, ലിസിമാക്കസ് ഈ നഗരത്തെ പണിത് ഒരു മാതൃകാനഗരമാക്കി. നഗരത്തിന്റെ വീഥികൾ വിശാ ലമായിരുന്നു.
സ്മുർന്നയെക്കുറിച്ചുള്ള പുതിയ നിയമ പരാമർശങ്ങൾ
മൂന്നു തവണ സ്മുർന്നയെക്കുറിച്ച് പുതിയനിയമത്തിൽ പരാമർശിച്ചിട്ടു ണ്ട്. ആദ്യത്തെ പരാമർശം മത്തായി 2-ൽ, കിഴക്കുനിന്നും വിദ്വാന്മാർ ശിശു വായ യേശുവിന് അവരുടെ നിക്ഷേപ പാത്രങ്ങൾ തുറന്നു, പൊന്ന്, കുന്തു രുക്കം, മൂര് (myrrh) ഇവ കാഴ്ചവെച്ചതാണ്. രണ്ടാമത്തേത് മർക്കോസ് 15-ാം അധ്യായത്തിലാണ്. കർത്താവിന്റെ ക്രൂശീകരണ സമയത്തു, പടയാളികളിൽ ചിലർ മൂരിനോട് (myrrh) ചേർത്ത വീഞ്ഞ് (പുളിച്ച വീഞ്ഞ്), വേദന ശമി പ്പിക്കുവാനായി, വേദനാസംഹാരിയായിട്ടു (anesthetic) അവനു കൊടുക്കു കയുണ്ടായി. മൂന്നാമത്തെ പരാമർശം യോഹന്നാൻ 19-ാം അധ്യായത്തിലാ
ണ്. യേശു മരിച്ചപ്പോൾ, നിക്കോദേമോസ് അരിമത്യയിലെ യോസേഫുമായി വന്നു, യേശുവിന്റെ ശരീരം ക്രൂശിൽനിന്നും ഇറക്കി, ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ട്, ലിനൻ ശീലയിൽ വെച്ചു, യേശുവിന്റെ ശരീരം ശീലകൊണ്ടു പൊതിയുകയുണ്ടായി. കിംങ് ജെയിംസ് ഭാഷാന്തരത്തിൽ ഈ മൂന്നു ഭാഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് മൂറ് (myrrh) എന്നാണ്. സ്മുർന്നയുടെ മുർ വ്യാപാരത്തിൽ നിന്നുമാണ് ഈ പട്ടണത്തിനു സ്മുർന്ന എന്ന പേരു സിദ്ധിച്ചത്. പരിമളവും മൂറും വ്യാപാരം
ചെയ്യപ്പെട്ടിരിക്കുന്ന തുറമുഖമായിരുന്നു ഇത്. ഈ പേര്, കൊടിയ പീഡന ത്തിലൂടെ ക്രിസ്തീയസഭ കടന്നുപോയ ആ കാലഘട്ടത്തിന്റെ അടയാള മായി പരിണമിച്ചു. മൂറ് കഷ്ടതയുടെ പ്രതീകമാണ്. ശവശരീരം കേടുകൂ ടാതെ സൂക്ഷിക്കുന്നതിന് ഇതുപയോഗിച്ചിരുന്നു. യേശുവിനെ കാണുവാൻ വന്ന വിദ്വാന്മാർ അവനു കാഴ്ചയർപ്പിക്കുവാനായി, പൊന്നും കുന്തുരുക്കവും മൂറും (സ്മുർന്ന) കൊണ്ടുവന്നു. കർത്താവിന്റെ ദൈവത്ത്വത്തിന്റെ പ്രതീക
വെളിപാട് പുസ്തകം - വ്യാഖ്യാനം
മാണ് പൊന്ന്. നമുക്കുവേണ്ടി സ്വർഗ്ഗത്തിൽ പക്ഷവാദം കഴിക്കുന്ന, അവന്റെ പൗരൊഹിത്യ ശുശ്രൂഷയെയാണു കുന്തുരുക്കം കാണിക്കുന്നത്. മൂറ് പ്രതി നിധാനം ചെയ്യുന്നത് നΩുടെ പാപങ്ങൾക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ കഷ്ടതകളെയാണ്. വലിയ കഷ്ടതകളിലൂടെയും പരിശോധനകളിലൂടെയും കടന്ന് രക്തസാക്ഷിത്വം വരിച്ച സഭയാണ് സ്മുർന്നാ സഭ. അനുമോദന വാക്കുകൾ മാത്രമാണ് കർത്താവ് ഈ സഭയോട് പറഞ്ഞത്. അവരെക്കു റിച്ച് അവനു യാതൊരു പരാതിയും ഇല്ല.
മൂന്നു കാര്യങ്ങളാണ് നΩുടെ കർത്താവു പറയുന്നത്. ഒന്നാമത്, ഞാൻ നിന്റെ കഷ്ടത അറിയുന്നു. മുന്തിരിയിൽ നിന്നും മുന്തിരിച്ചാറു പുറപ്പെടു വിക്കുവാൻ പ്രയോഗിക്കുന്ന സΩർദ്ദത്തിന്റെ ശക്തിയെന്ന ആശയം ഈ പദത്തിൽ അടങ്ങിയിരിക്കുന്നു. പീഡനത്തിന്റെയും ദുഃഖത്തിന്റെയും മര ണത്തിന്റെയും സΩർദ്ദം. രണ്ടാമത് ഞാൻ നിന്റെ ദാരിദ്യ്രം അറിയുന്നു. ദാരിദ്യ്രം എന്നതിനു മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന റ്റോക്കിയ (ptocheia) എന്ന പദത്തിന്റെ അർത്ഥം അതിദാരിദ്യ്രം (beggary) എന്നാണ്. അഗതിത്വം, ഇരക്കൽ എന്നൊക്കെ ഇതിനർത്ഥമുണ്ട്. സമ്പന്നമായ നഗ ത്തിൽ, സ്മുർന്നയിലെ വിശ്വാസികൾ എന്തുകൊണ്ടായിരുന്നു ദരിദ്രരായി ജീവിക്കേണ്ടിവന്നത്? ശാസ്ത്രിമാരും പരീശന്മാരും ശിഷ്യരെ വിളിച്ചത്, പഠി പ്പില്ലാത്തവരും സാമാന്യരും എന്നാണ്. അവർ സാധാരണക്കാരായ മനു ഷ്യരായിരുന്നു. ഉപജീവനത്തിനുവേണ്ടി ജോലി ചെയ്യുവാനുള്ള അവകാശം നിഷേധിക്കുകയും അവർ ചൂഷണം ചെയ്യപ്പെടുകയും ചെയ്തു. മൂന്നാമത്, തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും ഞാൻ അറിയുന്നു. വ്യാജ യെഹൂദന്മാരും വ്യാജ ക്രിസ്ത്യാനികളും യെഹൂദ ന്യായ്രപമാണങ്ങൾ അനുഷ്ഠിക്കണ മെന്നു ആവശ്യപ്പെട്ടു. സ്മുർന്നയിലെ ഈ യെഹൂദന്മാർ ക്രിസ്ത്യാനികളെ പീഡിപ്പിച്ച അധികാരികളെ പ്രോത്സാഹിപ്പിച്ചിരുന്നു. ലോകത്തിലേറ്റവും വലിയ രക്തസാക്ഷിമരണം നടന്നത് സ്മുർന്ന നഗരത്തിലാണ്. ഈ നഗര ത്തിലെ ക്രൈസ്തവരുടെ നേതാവ് പോളികാർപ്പ് ആയിരുന്നു. ഒരു ഉത്സവ ദിവസം ഉന്മത്തരും ക്ഷോഭിതരുമായ ജനം പോളിക്കാർപ്പിനുവേണ്ടി മുറവി ളിച്ചു. അവർ അദ്ദേഹത്തെ റോമൻ ഗവർണറുടെ മുമ്പാകെ ഹാജരാക്കി. കൈസർ കർത്താവാണെന്നോ യേശു കർത്താവാണെന്നോ പറയുവാനുള്ള അവസരം അവർ അവനു നല്കി. സീസർ കർത്താവാണെന്നു പറയുവാൻ അവൻ വിസΩതിച്ചു. യേശുവിനെ തള്ളിപ്പറയുവാനുള്ള സ്വാത്രന്ത്യം ഞാൻ നിനക്കു തരുന്നു ഗവർണ്ണർ അദ്ദേഹത്തോട് ആജ്ഞാപിച്ചു. ചരിത്രത്തി ലേക്കും ഏറ്റവും ദൃഢമായ പ്രതിജ്ഞാവാചകം പോളിക്കാർപ്പ് മറുപടിയായി നല്കി. അതിങ്ങനെയായിരുന്നു: ""എൺപത്തിയാറു സംവത്സരം ഞാൻ അവനെ സേവിച്ചു; ഒരിക്കൽപോലും എനിക്കൊരു ദോഷവും വരുത്തിയി ല്ല. എന്റെ രാജാവും എന്റെ രക്ഷകനുമായ അവനെ എനിക്കെങ്ങനെ തള്ളി പ്പറയുവാൻ കഴിയും''. യഹൂദന്മാരാൽ ഉത്തേജിപ്പിക്കപ്പെട്ട ജനം, അത് അവ
വെളിപാട് പുസ്തകം - വ്യാഖ്യാനം രുടെ ശബ്ബത്തും അവരുടെ ന്യായ്രപമാണത്തിനു വിരുദ്ധമായിട്ടുകൂടി, വിറ കുകൾ ശേഖരിച്ചു, വിശ്വസ്തനായ ആ ഭൃത്യനെ ദഹിപ്പിച്ചു. നിന്റെ ക്രിസ്തു വിന്റെ പാനപാത്രത്തിന്റെ പങ്കു മറ്റു രക്തസാക്ഷികകളോടൊപ്പം അനുഭവി ക്കുവാൻ ഈ പ്രത്യേക നിമിഷം കൃപയാൽ നീ അനുവദിച്ചതോർത്തു ഞാൻ നിന്നെ സ്തുതിക്കുന്നു വെന്ന് ആ ഭക്തൻ ഉയരുന്ന തീജ്വാലയിൽവെച്ചു പ്രാർത്ഥിച്ചു.
കർത്താവിന്റെ അനുമോദനം
തന്നെക്കുറിച്ചു അവൻ പറയുന്നതിൽപോലും അനുമോദനം ദർശിക്കു വാൻ കഴിയുന്നു. ""മരിക്കയും വീണ്ടും ജീവിക്കുകയും ചെയ്ത ആദ്യനും അന്ത്യനുമായവൻ. പിശാച് നിങ്ങളെ പത്തു ദിവസം തടവിലാക്കും''. "പത്ത്' എന്നത് മിസ്രയീമിലെ 10 ബാധകൾക്ക് തുല്യമായ കൊടിയ പീഡനത്തെ കാണിക്കുന്നു. വിടുതലിനെക്കുറിച്ചു കർത്താവ് വാഗ്ദത്തം ചെയ്തില്ല. പ്രത്യുത നിങ്ങൾക്കു ഉപ്രദവം ഉണ്ടാകുമെന്നാണ് അവൻ പറഞ്ഞത്. നീറോ തുടങ്ങി (64-312 AD) യുള്ള ദുഷ്ടന്മാരായ പത്തു സീസർമാരുടെ കാല ത്തുള്ള പീഡയെയാണ് പത്തു ദിവസങ്ങൾ കാണിക്കുന്നതെന്നു ചിലർ വിശ്വ
സിക്കുന്നു.
ഹെരോദ് അന്തിപ്പാസിന്റെ വാളിനാൽ യാക്കോബ് ശിരച്ഛേദം ചെയ്യ പ്പെട്ടു, യോഹന്നാൻ നാടുകടത്തപ്പെട്ടു. പത്രൊസ് ക്രൂശിക്കപ്പെട്ടു. പൗലൊസ് ശുശ്രൂഷയ്ക്കായ് വിളിക്കപ്പെട്ടപ്പോൾ കർത്താവ് അവനോട് ""എന്റെ നാമ ത്തിനു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നുവെന്നു ഞാൻ അവനെ കാണിക്കും എന്നു പറയുകയുണ്ടായി'' ്രഅ.പ്ര. 9:16). എത്രയോ അത്ഭുതമാർന്ന കാര്യമാണിത്. ധനവാനോ, ആരോഗ്യവാനോ ആകുന്നതിനു ഈ ജീവിതത്തിൽ ആവശ്യമായത് സമൃദ്ധിയായി നല്കാ മെന്ന് കർത്താവ് ഒരിക്കലും പറഞ്ഞിട്ടില്ല. മരണത്തിനോ മറ്റൊന്നിനുമോ ദൈവത്തിന്റെ സ്നേഹത്തിൽ നിന്നും നെΩ വേർപെടുത്തുവാൻ കഴിയുക യില്ല (റോമ. 8:38,39). ഈ വാഗ്ദത്തമാണ് നമുക്കുള്ളത്. നΩുടെ ബോദ്ധ്യവും ഇതാണ്.
പ്രാവചനികമായ പ്രബോധനം - 100-312 ഏ.ഡി.
പത്തു സീസർമാരുടെ കാലത്തുണ്ടായ വലിയ പീഡയെയാണ് സ്മുർന്ന സഭയ്ക്കുണ്ടായ പീഡ കാണിക്കുന്നത്. സുദീർഘവും പ്രയാസകരവുമായ ഈ കാലത്ത് സഭയുടെ ലക്ഷ്യം നിവൃത്തീകരിക്കപ്പെട്ടു. ക്രിസ്തുവിനെ തള്ളിപ്പറയുകയോ സീസർ കർത്താവാണെന്നോ പറയാതെ പതിനായിര ക്കണക്കിനു ക്രിസ്ത്യാനികൾ രക്തസാക്ഷികളായി. ഉദാത്തമായ സാക്ഷ്യ ത്തിന്റെയും ധീരോദാത്തമായ വിശ്വാസത്തിന്റെയും ഒരു കാലമായിരുന്നു അത്. ഈ ക്രൈസ്തവരുടെ സാക്ഷ്യത്താൽ ദുഷ്ടമായ റോമൻ സാമ്രാ ജ്യംവരേയും ഒടുവിൽ ഇളകിപ്പോയി. സഭയെ ജയിക്കുവാൻ പാതാളഗോ പുരത്തിനായില്ല.
വെളിപാട് പുസ്തകം - വ്യാഖ്യാനം 3. പെർഗ്ഗമൊസ് സഭ (2:12-17)
(അനുരഞ്ജനത്തിലുള്ള സഭ) 312-590 A. D.
പെർഗ്ഗമൊസ് എന്നതിന് "അമിതവിവാഹം' എന്നാണർത്ഥം. പെർഗ്ഗമൊസ് പട്ടണം ഏഷ്യാമൈനറിലെ ഏറ്റവും വലിയ നഗരമായിരു ന്നു. പുരാതന പെർഗ്ഗമൊസിന്റെ സ്ഥാനത്ത്, ഇന്ന് പെർഗ്ഗമൊസ് എന്ന ഗ്രീക്ക് പേരിനു പകരം കുർക്കി ഭാഷയിൽ "ബർഗാമാ' എന്ന ഒരു ഗ്രാമമു ണ്ട്. യഥാർത്ഥ പെർഗ്ഗമൊസ് മനോഹരവും പ്രസിദ്ധവുമായ ഒരു നഗരമാ യിരുന്നു. ഏഷ്യാമൈനറിന്റെ തലസ്ഥാനമായിരുന്നിത്. ഇവിടുത്തെ ഗ്രന്ഥാ ലയത്തിൽ 2,00,000 പുസ്തകങ്ങളുണ്ടായിരുന്നു. മൃഗങ്ങളുടെ തോലുകൊ ണ്ടുണ്ടാക്കിയിരുന്ന ചർΩഫലങ്ങൾ (parchment) എഴുതുന്നതിനായി കണ്ടു പിടിച്ചത് പെർഗ്ഗമൊസിലായിരുന്നു. ചർΩപടം എന്നതിനുള്ള "പാർച്ച്മെന്റ ്'
എന്ന ഇംഗ്ലീഷ്പദം പെർഗ്ഗമൊസിൽ നിന്നുമാണ് ഉത്ഭവിച്ചത്.
തീക്ഷ്ണമായ രീതിയാലാണ് നΩുടെ കർത്താവിന്റെ ദൂത് ആരംഭി ക്കുന്നത്. സിംഹാസനം എന്നതിനുള്ള ഗ്രീക്കു പദം "ത്രോണോസ്' (Thronos) ആണ്. പെർഗ്ഗമൊസിലെ ക്രിസ്ത്യാനികൾ ജീവിക്കുന്നതു സാത്താനു വളരെ അധികാരവും വലിയ ശക്തിയുമുള്ള സ്ഥലത്താണെന്നാണ് ക്രിസ്തു പറയുന്നത്. എന്താണ് സാത്താന്റെ സിംഹാസനം? ഗ്രീക്കുകാരുടെ പ്രധാ നപ്പെട്ട നാലു ദൈവങ്ങളുടെ - സ്യൂസ് (zeus) (ലാറ്റിൻജൂപ്പിറ്റർ), ഡയനീ
പുരാതന പെർഗ്ഗമൊസ് പട്ടണം

വെളിപാട് പുസ്തകം - വ്യാഖ്യാനം ഷ്യസ് (ബാക്കസ്), അഥേന (മിനർവ), ഈസ്കുലാപിയസ് ക്ഷ്രേതം ഈ തലസ്ഥാന നഗരിയിലായിരുന്നു. വീഞ്ഞിന്റെയും നാടകത്തിന്റെയും ദേവ നായിരുന്നു ഡയനീഷ്യസ്. ജ്ഞാനത്തിന്റെ ദേവതയായിരുന്നു അഥേന. രോഗസൗഖ്യത്തിന്റെ ദേവനായിരുന്നു ഈസ്കുലാപിയസ്. അദ്ദേഹത്തിന്റെ ചിഹ്നം ഒരു സർപ്പമായിരുന്നു. ഈ ക്ഷ്രേതത്തിനുചുറ്റും സർപ്പങ്ങൾ ഇഴഞ്ഞു നടന്നിരുന്നു. എല്ലാവരിലും വെച്ച് വലിയ ദേവൻ സ്യൂസായിരുന്നു. സ്യൂസി നുള്ള യാഗപീഠമായിരുന്നു പുരാതന ലോകത്തിലെ മറ്റൊരു അത്ഭുതം. പെർഗ്ഗമൊസിൽ ച്രകവർത്തി ആരാധന (സീസർ) നിലവിലുണ്ടായിരുന്നു. റോമൻ ച്രകവർത്തിമാർക്കായി സമർപ്പിക്കപ്പെട്ടിരുന്ന വേറെ മൂന്നു ക്ഷ്രേത ങ്ങൾ അവിടെയുണ്ടായിരുന്നു.
"എന്റെ വിശ്വാസം നിഷേധിച്ചില്ല' എന്ന പദങ്ങൾ ശ്രദ്ധിക്കുക.. റോമാ ച്രകവർത്തിമാർ അഴിച്ചുവിട്ട അക്കാലത്തെ അതികഠിനമായ പീഡയെയാണ് ഇത് കാണിക്കുന്നത്. പിഡനകാലത്തായിരുന്നു അന്തിപ്പാസ് രക്തസാക്ഷി യായത്. ക്രിസ്തുവിനോടുള്ള വിശ്വസ്തതയും സീസർ ആരാധനയോടുള്ള വിയോജിപ്പും മൂലം അന്തിപ്പാസിനു തന്റെ ജീവൻ നല്കേണ്ടിവന്നു. ""നീ എവിടെ പാർക്കുന്നു'' എന്നു ഞാൻ അറിയുന്നു എന്നാണ് കർത്താവ് പറ യുന്നത്. നിനക്കു രക്ഷപെടുവാൻ കഴിയുകയില്ല. നിനക്ക് ഒാടി അകലു വാൻ കഴിയുകയില്ല. ഈ ദുഷ്ടലോകത്തിലെ നΩുടെ ജീവിതത്തിന്റെ ഒരു ചിത്രമാണിത്. നമുക്ക് ഒാടിപ്പോകുവാൻ കഴിയുകയില്ല. അന്തിപ്പാസിനെ പ്പോലെ നാം ജീവിക്കണം. സാത്താന്റെ പ്രവർത്തനത്തിനെതിരെ നില കൊണ്ട അവരുടെ പ്രതിനിധിയാണ് അന്തിപ്പാസ്.
ബിലെയാമിന്റെ ഉപദേശം
പതിനാലാം വാക്യം മുതൽ, നΩുടെ കർത്താവിന്റെ സ്വരത്തിൽ വ്യതിയാനം കാണുന്നു. വളരെ കുശാഗ്രബുദ്ധിക്കാനായ ഒരു ദീർഘദർശി യുടെ ഉപദേശമാണ് ബിലെയാമിന്റെ ഉപദേശം. യിസ്രായേലിനെ ശപിക്കു ന്നതിനായി ബാലാക്ക് അവനു പ്രതിഫലം വാഗ്ദാനം ചെയ്തു (സംഖ്യ 22). അവന് യിസ്രായേലിനെ ശപിക്കുവാൻ കഴിഞ്ഞില്ല. ദൈവം അവനെ അനുവദിച്ചില്ല. എന്നാൽ ദൈവജനത്തെ വഷളാക്കുവാൻ അവൻ ഹീനമാ യതു ചെയ്തു. മോവാബ്യ യുവതികളെ അവൻ അവർക്കു പരിചയപ്പെടു ത്തിക്കൊടുത്തു. അപരിചിതരായ ആ മോവാബ്യ സ്ത്രീകൾ ആ പ്രവർത്തി ചെയ്തു. ബിലെയാമിനു ചെയ്യുവാൻ കഴിയാത്ത കാര്യം അവർ യിസ്രായേ ലിനെതിരായി ചെയ്തു.
ഗ്രീക്കുറോമാ ലോകത്തെ അത്ഭുതകരമായ കാര്യങ്ങളിലൊന്നാണി ത്. തങ്ങളുടെ ഉന്നതമായ തത്വചിന്ത, ധർΩശാസ്ത്രം, കല, ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിലെ അവരുടെ നേട്ടം, എന്നിവയൊടൊപ്പം, വ്യഭിചാരം ജീവിതത്തിൽ ആവശ്യവും സ്വീകാര്യവുമാണെന്ന് അവർ ചിന്തി ക്കുന്നു. എന്നാൽ സഭയിലെ വിശ്വാസികൾ ജനസമൂഹത്തിനൊപ്പം നീങ്ങി
വെളിപാട് പുസ്തകം - വ്യാഖ്യാനം
യില്ല. അന്നുണ്ടായിരുന്നതു തന്നെയാണ് ബിലെയാമിന്റെ ഇന്നത്തെ ഉപദേ ശവും. വിഗ്രഹങ്ങൾക്കു അർപ്പിച്ച സാധനങ്ങളെ സംബന്ധിച്ച പ്രശ്നം ക്രിസ്ത്യാനികൾക്കുണ്ടായി. വിഗ്രഹാരാധനയുടെ സാമൂഹിക ആചാരങ്ങൾ എല്ലാ വിധത്തിലും ക്രിസ്തീയ വിശ്വാസത്തിനു ഒരു ഭീഷണി തന്നെയായി രുന്നു. തന്മൂലം, ഒരു ക്രിസ്ത്യാനി താൻ ജീവിച്ചിരുന്ന ലോകത്തിന്റെ സാമൂ ഹിക ബന്ധത്തിൽ നിന്നും ജീവിതരീതിയിൽ നിന്നും ഒഴിഞ്ഞു നില്ക്കേ ണ്ടിയിരുന്നു.
ലൂസിഫർ വീണപ്പോൾ, അവൻ തന്റെ പ്രതിഭ (brilliance) സൂക്ഷിച്ചു. അവൻ ഈ ഭൂമിയിലേക്കു വന്നപ്പോൾ, ഈ ഗോളത്തിൽ അവൻ തന്റെ
സിംഹാസനം സ്ഥാപിച്ചു. അതിൽ കർത്താവ് സ്മുർന്ന സഭയോടു സംസാ രിച്ചു. ആ സഭ നേരിട്ട എതിർപ്പ് സിനഗോഗിലായിരുന്നു (വെളി.2:9). എന്നാൽ പെർഗ്ഗമൊസ് സഭ നേരിട്ട എതിർപ്പ് വ്യത്യസ്തമായിരുന്നു. മാമോൻ വാഗ്ദാനം ചെയ്യുന്ന ലോകപരമായ മഹത്വവും പ്രശസ്തിയും അനുഭവി ക്കുവാൻ സാത്താൻ സഭയെയും ദൈവജനത്തെയും ക്ഷണിക്കുന്നു. മാമോൻ ജീവിച്ചിരുന്ന നഗരത്തിലാണ് സാത്താന്റെ സിംഹാസനം. നΩുടെ രാജ്യത്തും ലോകം മുഴുവനും ഇന്ന് ദുഷ്ടത അടക്കിവാഴുന്നു. നിങ്ങൾക്കു മാമോനെയും ദൈവത്തെയും സേവിക്കുവാൻ കഴിയുകയില്ല. ഗ്രാമീണ പ്രദേ ശങ്ങളെ അപേക്ഷിച്ചു ദുരൂപദേശങ്ങൾ നഗരത്തിൽ വളരെ കൂടുതലായി കണ്ടുവരുന്നു. ദൈവസഭയെ നിലനിർത്തുവാൻ എത്രയോ പ്രയാസകരമായ സ്ഥലമാണ് ഭൂമി. എന്നാൽ അങ്ങനെയുള്ളയിടത്താണിത് വേണ്ടത്. സാത്താന്റെ സിംഹാസനമുള്ളിടത്ത് നΩുടെ വിശ്വാസം എങ്ങനെയാണ് നാം തള്ളിപ്പറയുക? അന്തിപ്പാസെന്ന തന്റെ വിശ്വസ്തനായ രക്തസാക്ഷി യെക്കുറിച്ചു കർത്താവ് എടുത്തു പറയുന്നു. ചില സമയങ്ങളിൽ എങ്ങനെ യാണ് നാം വിശ്വാസം നിഷേധിക്കുന്നത്? ഒരുവൻ അപരിചതമായ ഒരു സ്ഥലത്തേക്കു പോയി. അവനൊരു ക്രിസ്ത്യാനിയാണെന്ന് ആരും അറിയു ന്നില്ല. തെറ്റായ സുവിശേഷങ്ങൾ പ്രസംഗിക്കുന്നതിലൂടെയും വിശ്വാസം നിഷേധിക്കുകയാണ്. വിശ്വാസിക്കു അനുയോജ്യമല്ലാത്ത ജീവിതം നയി ക്കുന്നതിനലൂടെ നാം വിശ്വാസം ത്യജിക്കുകയാണ്.
ലോകത്തിലെ മഹാനഗരങ്ങളെ നോക്കി കർത്താവ് വിലപിക്കുന്നു. ഒാരോ ദിവസവും ജനം നഗരത്തിലേക്ക് നീങ്ങുകയാണ്. നഗരമദ്ധ്യത്തി ലുള്ള സഭയുടെ കഷ്ടത ഞാൻ അറിയുന്നുവെന്നും അവളുടെ അപകടവും ബുദ്ധിമുട്ടും ഞാൻ അറിയുന്നുവെന്നും കർത്താവ് പറഞ്ഞു. നഗരവത്ക്ക രണം വിശ്വാസജീവിതത്തെ അപകടപ്പെടുത്തുകയാണെന്ന് ഗൗരവമായി ചിന്തിക്കുക.
ബിലെയാമിനെക്കുറിച്ചുള്ള പരാമർശം സംഖ്യ 22-25ൽ രേഖപ്പെടുത്തി യിട്ടുള്ള ബിലെയാമിന്റെ സംഭവത്തിന്റെ ഉപക്ഷേപമാണ്. മിദ്യാന്യ സ്ത്രീകളെ നശിപ്പിക്കാതിരിക്കുന്നതിനായി യിസ്രായേലിനെ ശപിക്കുന്ന
വെളിപാട് പുസ്തകം - വ്യാഖ്യാനം തിനുവേണ്ടി മിദ്യാന്യമോവാബ്യ രാജാക്കന്മാർ ബിലെയാമിനെ നിർബ്ബ ന്ധിക്കുകയും യിസ്രായേലിനെ വഷളാക്കുന്നതിനായി മോവാബ്യ സ്ത്രീക ളുമായി ഇണയില്ലാപ്പിണ ചെയ്യുന്നതിലൂടെ അവരെ പാപം ചെയ്യിക്കുവാൻ തക്കവണ്ണം അവരെ പ്രലോഭിപ്പിക്കുവാൻ ബിലെയാം ബാലാക് രാജാവിനെ ഉപദേശിക്കുകയുമുണ്ടായി. യിസ്രയേൽ ജനം ജാതികളെ വിവാഹം ചെയ്യു വാനും വിഗ്രഹാരാധനയുമായി അനുരജ്ഞനപ്പെടുവാനും പ്രേരിപ്പിക്കുന്ന തായിരുന്നു ബിലെയാമിന്റെ ഉപദേശം. ബിലെയാമിന്റെ വഴിയിൽ നിന്നും വ്യത്യസ്തമാണത്. ധനത്തിനായി ഒരുവൻ പ്രവചനവരം വിൽക്കുന്ന പ്രവർത്തിയാണത് (2 പത്രൊ.2:15). ദൈവം യിസ്രായേലിനെ ശപിക്കുമെന്ന അവന്റെ നിഗമനമാണ് ബിലെയാമിന്റെ വഞ്ചന (യൂദ 11).
നാഗരികജീവിതവും ആflീയ ജീവിതവും കൂടിപ്പിണഞ്ഞ പെർഗ്ഗമോ സിലെ യഥാർത്ഥ പ്രശ്നങ്ങൾ ജാതികളോട് ഇണയില്ലാപ്പിണ കൂടിയതും ആflീയ അനുരഞ്ജനവുമായിരുന്നുവെന്നത്, അവിതർക്കിതമായ കാര്യ മാണ്. വിഗ്രഹാരാധനയും അവിശ്വാസികളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നതും വിശ്വാസിക്കു സ്വീകാര്യമല്ല. ഈ നഗരത്തിലെ ക്രിസ്ത്യാ നികൾക്ക് പുറംലോകത്തുള്ളവരുമായി യാതൊരു തരത്തിലുമുള്ള സാമൂ ഹിക ബന്ധവും സാധ്യമല്ലായിരുന്നു. എല്ലാ മാംസങ്ങളും അവ ഉപയോഗി ക്കുന്നതിനുമുമ്പായി വിഗ്രഹങ്ങൾക്ക് അർപ്പിച്ചിരുന്നു. ഇതിനോട് അനുര ജ്ഞനപ്പെടാതെ സാമൂഹിക വിരുന്നുകളിൽ പങ്കെടുക്കുവാനോ, എന്തിനു, ചന്തകളിൽ നിന്നും മാംസം വാങ്ങുവാൻപോലും ക്രിസ്ത്യാനികൾക്കു കഴി യുമായിരുന്നില്ല. ജാതികളുമായി വിവാഹബന്ധവും ഒരു വലിയ പ്രശ്നമാ യിരുന്നു. സാമൂഹിക ബന്ധങ്ങൾ ചില സന്ദർഭങ്ങളിൽ വിഗ്രഹാരാധനയുടെ ഭാഗമായ അധാർΩികതയിലേക്കു നയിക്കുന്ന ജാതീയ വിരുന്നുകളിൽ പങ്കെ ടുക്കുവാൻപോലും കാരണമായി തീരാറുണ്ട്. ക്രിസ്ത്യാനികൾ എല്ലാ നില യിലും വിശുദ്ധി പാലിക്കുകയും ലോകത്തിൽ നിന്നും അതിന്റെ വിശ്വാ സം, ധാർΩികനിലവാരം എന്നിവയിൽ നിന്നും സമ്പൂർണ്ണമായും വേർപെ ട്ടിരിക്കേണം എന്നുമുള്ള യാഥാർത്ഥ്യം ചൂണ്ടിക്കാണിക്കുവാനാണ്, പെർഗ്ഗ മോസ് സഭയോടുള്ള ബന്ധത്തിൽ ബിലെയാമിന്റെ ഉപദേശത്തെ കർത്താവ് നിശിതമായി വിമർശിച്ചത്.
നിക്കോലാവ്യ ഉപദേശം (വെളി. 2:14,15)
നിക്കോലോവ്യ ഉപദേശത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. യെരൂശലേം സഭയിലെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ഏഴു പുരു ഷന്മാരിൽ ഒരുവനായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസിന്റെ അനു യായികളാണ് ഈ വിശ്വാസത്യാഗികളെന്നാണ് ഒരു വിശദീകരണം. ഈ നിഗമനത്തിനു യാതൊരു സഭാ ചരിത്രാടിസ്ഥാനവുമില്ല. ജഡീകത്വം, ദുർന്ന ടപ്പ്, ഭോഗേച്ഛ എന്നിവയുടെ ഉപദേശമായ ബിലെയാമിന്റെ ഉപദേശവുമായി നിക്കൊലാവ്യ ഉപദേശം ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ നിക്കൊലാവ്യ ഉപ
വെളിപാട് പുസ്തകം - വ്യാഖ്യാനം
ദേശം ബിലെയാമിന്റെ ഉപദേശത്തിൽ നിന്നും വ്യത്യസ്തവുമാണ്. ഈ അദ്ധ്യായത്തിൽ ഈ ഉപദേശത്തെക്കുറിച്ച് രണ്ടുതവണ കർത്താവ് എടുത്തു പറഞ്ഞിരിക്കുന്നു. രണ്ടു ഭാഗങ്ങളിൽ നമുക്ക് ഇതിന്റെ ഉത്തരം കണ്ടെത്തു വാൻ കഴിയും. ഒന്നാമത്തെ ഉത്തരം പേരിൽ തന്നെയാണ്. പേരുകൾക്കു ദൈവവചനത്തിൽ വലിയ പ്രാധാന്യമുണ്ട്. രണ്ടാമത്തേത് പെർഗ്ഗമൊസ് സഭാചരിത്രകാലത്തിലാണ്. രണ്ട് സാധാരണ ഗ്രീക്ക് പദങ്ങളിൽ നിന്നുമാണ് "നിക്കൊലാവ്യ' എന്ന പദം ഉത്ഭവിച്ചത്. വിജയം എന്നർത്ഥമുള്ള നൈക്ക് ആണ് ഒന്നാമത്തെ പദം. ജനം എന്നർത്ഥമുള്ള ഗ്രീക്കുപദമായ "ലാവോ സാണ്' രണ്ടാമത്തെ പദം. സാധാരണജനങ്ങൾ എന്നർത്ഥമുള്ള ലേയ്റ്റി (Laity) എന്ന ഇംഗ്ലീഷ് പദം ഉത്ഭവിച്ചത് ലാവൊസ് (Laos) എന്ന ഗ്രീക്കുപ ദത്തിൽ നിന്നുമാണ്. നൈക്ക്, ലാവൊസ് എന്നീ പദങ്ങൾ കൂടിച്ചേരു
ന്നതാണ്, നിക്കൊലാവൊസ് (Nicolaos) എന്ന ഇംഗ്ലീഷ് പദം. "ജനങ്ങളുടെ മീതെ' തങ്ങളെ തന്നെ ഉയർത്തുന്ന ഒരു വിഭാഗം, ഒരു കൂട്ടം എന്നതിനെ
ഈ പദം സൂചിപ്പിക്കുന്നു. അവർ ജനത്തെ കീഴടക്കുന്നു. നിക്കൊലാവ്യർ ജനത്തെ പീഡിപ്പിക്കുന്നവരും കീഴടക്കുന്നവരുമാണ്. നിക്കൊലാവ്യ ഉപ ദേശത്തിന്റെ മറ്റൊരർത്ഥം ലഭിക്കുന്നത് സഭാചരിത്ര കാലയളവിൽ നിന്നു മാണ് (ഏ.ഡി. 312-590). ഈ പ്രാവചനിക പ്രബോധനത്തെ സ്വീകരിച്ച കാല മാണിത്. പെർഗ്ഗമൊസ് എന്ന പേരു ശ്രദ്ധിക്കുക. വിവാഹം എന്നതിനുള്ള പദം ഗാമോസ് ആണ്. ബഹുഭാര്യത്വം (polygomy) ദ്വി ഭർതൃത്വം (bigamy) എന്നീ പദങ്ങളിൽ ഈ പദം പ്രത്യക്ഷപ്പെടുന്നുണ്ട്. പെർഗ്ഗമൊസ് കാല
ത്തായിരുന്നു സഭ സമ്പന്നമായതും ഉന്നതമായതും. ഈ കാലത്തായിരുന്നു രാഷ്ട്രീയാധികാരവും ശക്തിയും സഭയ്ക്കു കൈവന്നത്. സഭ റോമൻ ഗവൺമെന്റിനെ സ്വീകരിച്ചു. നിക്കൊലാവ്യർ ജനത്തെ കീഴടക്കുന്നവരും, ജയാളികളുമായിരുന്നു. ദൈവജനത്തേക്കാൾ ഉന്നതരായ ഒരു പ്രത്യേക വിഭാ ഗക്കാരായിരുന്നു നിക്കൊലാവ്യർ . അതൊരു പ്രസ്ഥാനമായി വളർന്നു വന്നു. പാപങ്ങൾ ക്ഷമിക്കുവാനും, സഭാഭ്രഷ്ടു കല്പിക്കുവാനും അവർക്കു അധികാരമുണ്ടായിരുന്നു. ദൈവഹിതവും ദൈവവചനവും വ്യാഖ്യാനിക്കു വാൻ അവർക്കു മാത്രമെ അവകാശമുണ്ടായിരുന്നുള്ളൂ. ലോകത്തിന്റെ രാഷ്ട്രീയ ഭരണ മണ്ഡലങ്ങളിൽ നിക്കൊലാവ്യർ പ്രവേശിച്ചു. രാഷ്ട്രീ യാധികാര ചതുരംഗകളിയിൽ സഭയും ഗവൺമെന്റും അനുപൂരകങ്ങളായി. ലോകസ്നേഹം ദൈവത്തോടു ശ്രതുത്വമാണ് (യാക്കോ. 4:4).
- 4. തുയഥൈര സഭ - വ്യാജസഭ (വെളി.2:18-29) 590 - 1517 A. D. സഭയുടെ അന്ധകാരയുഗം എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ ചിത്ര മാണ് തുയഥൈര നമുക്കു നൽകുന്നത്. ഏറ്റവും ചെറിയ പട്ടണത്തിനുള്ള ഏറ്റവും ദൈർഘ്യമുള്ള കത്താണ് കർത്താവ് അയച്ചത്. ഒരു സൈനിക പട്ടണമായിരുന്നു തുയഥൈര. പെർഗ്ഗമൊസിൽ നിന്നും 30 മൈലുകൾ അക ലെയായിരുന്നു ഈ പട്ടണം. നഗരങ്ങളിൽവെച്ച് അപ്രധാനമായിരുന്ന നഗ
വെളിപാട് പുസ്തകം - വ്യാഖ്യാനം രത്തിനാണ് ഏഴു ദൂതുകളിൽവെച്ച് ഏറ്റവും വലിയ ദൂത് എഴുതി എന്നത് അത്ഭുതാവഹമായ കാര്യമാണ്. തുയഥൈരയും മറ്റു അപ്രധാന സമൂഹ ങ്ങളും എന്ന അവജ്ഞാവാക്കുകളോടെ പ്ലിനി തുയഥൈരയെ അവഗണി ച്ചിരിക്കുന്നു. കമ്പിളിക്കുള്ള ചായം നിർΩിക്കുന്നതിനു പ്രസിദ്ധമായിരുന്നു പുരാതനകാലത്ത് തുയഥൈര. ഇത്തരം പ്രധാനപ്പെട്ട ഒരു ദൂതിൽ അപ്രശസ്തമായ ഒരു നഗരത്തിലെ ചെറിയൊരു സഭയെ കർത്താവ് വിട്ടു കളയേണ്ടതായിരുന്നു. എന്നാൽ തുയഥൈരയിലെ ഈ സഭയുടെ ആനു കാലിക സാഹചര്യങ്ങൾക്കും ഉള്ളിലേക്കു സന്ദേശം പ്രവേശിക്കുന്നു. അപ്പോ സ്തല്രപവൃത്തി 16:14,15 ലെ രക്താംബരം വില്പനക്കാരത്തിയായ ലുദിയ തുയഥൈരയിൽ നിന്നുള്ളവളായിരുന്നു. റോമാസാമ്രാജ്യത്തിൽ വളരെ വില പിടിപ്പുള്ള വസ്തു വില്ക്കുന്നവളായ ലുദിയ വളരെ സമ്പന്നയുമായിരുന്നിരി ക്കണം. ഏകദേശം 45000ത്തോളം ജനസംഖ്യയുള്ള ഒരു ചെറിയ പട്ടണ മാണ് ഇന്ന് തുയഥൈര. ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവിതമാർഗ്ഗം കാർപ്പെറ്റ് (rug) നെയ്ത്താണ്. ഭാവി കാര്യങ്ങൾ പറയുന്നവരുടെ ഒരു ക്ഷ്രേതവും തുയഥൈരയിലുണ്ടായിരുന്നു.
കർത്താവിന്റെ ചിത്രം
ഈ സഭകൾക്കു കർത്താവ് തന്നേതന്നെ പരിചയപ്പെടുത്തുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കു ന്നവൻ എന്നാണ് എഫെസൊസ് സഭയ്ക്കു തന്നെ പരിചയപ്പെടുത്തിയത്. പിന്നീട് അവൻ സഭയോടു പറയുന്നത്, നീ മാനസാന്തരപ്പെടാഞ്ഞാൽ
പുരാതന തുയഥൈര പട്ടണം

വെളിപാട് പുസ്തകം - വ്യാഖ്യാനം
നിന്റെ നിലവിളക്കു ഞാൻ നീക്കിക്കളയുമെന്നായിരുന്നു. മരിച്ചവനും വീണ്ടും ജീവിച്ചവനും ആദ്യനും അന്ത്യനുമായവൻ എന്നാണ് സ്മുർന്ന സഭയോടു താൻ തന്നെക്കുറിച്ച് പരിചയപ്പെടുത്തിയത്. വലിയ പരിശോധ നയിലും പീഡനത്തിലും കൂടി കടന്നുപോയ സ്മുർന്നക്കാരെ ആശ്വസിപ്പി ക്കുവാനായിരുന്നു അവൻ ഇതു പറഞ്ഞത്. അവൻ തന്നെ പീഡനത്തി ലൂടെ കടന്നുപോയി. അവൻ കൊല്ലപ്പെട്ടു. അവൻ ജയാളിയായി ഉയിർത്തെ ഴുന്നേറ്റു. പിന്നീട് പെർഗ്ഗമൊസുകാർക്ക് എഴുതിയപ്പോൾ മൂർച്ചയേറിയ ഇരുവായ്ത്തലവാൾ ഉള്ളവൻ എന്നാണ് അവൻ ഫറഞ്ഞത്. അഗ്നിജ്വാ ലയ്ക്കൊത്ത കണ്ണും വെള്ളോട്ടിനു സദൃശ്യമായ കാലുമുള്ള ദൈവപുത്രൻ എന്നാണ് തുയഥൈര സഭയ്ക്കു തന്നെ പരിചയപ്പെടുത്തുന്നത് (വാ.18). ഈ ദൂത് കോപത്തിന്റെ ഒരു ദൂതായിട്ടാണിരിക്കുന്നത്. കാരണം ഒാട് (brass) ദൈവത്തിന്റെ ന്യായവിധിയുടെ ചിത്രമാണ്. മനുഷ്യപുത്രൻ എന്നത് ഒന്നാം
അദ്ധ്യായത്തിൽ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി ദൈവപുത്രനെ ന്നാണ് അവനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സഭയ്ക്കുണ്ടാകുന്ന ന്യായവി ധിയുടെ സ്വഭാവത്തോടു ബന്ധപ്പെട്ട നാമമാണിത്. യേശുക്രിസ്തുവിന്റെ യഥാർത്ഥ ആരാധനയിൽ നിന്നുമുള്ള അവരുടെ വ്യതിചലനം വളരെ ഗൗര വതരമായ ഒന്നായിരുന്നു. അഗ്നിജ്വാലയ്ക്കൊത്ത കണ്ണുകൾ, ജ്വലിക്കുന്ന ക്രോധത്തിന്റെയും ശുദ്ധീകരിക്കുന്ന ന്യായവിധിയുടെയും ചിത്രമാണ്. ഇതേ രീതിയിൽ, അവന്റെ കാലുകൾ വെള്ളോട്ടിനു സദൃശമാണെന്നും പറഞ്ഞി രിക്കുന്നു. അവരുടെ പ്രവൃത്തികൾ, വിശ്വാസം, സ്നേഹം ഇവയെ ക്രിസ്തു ശ്ലാഘിച്ചിരിക്കുന്നു. ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാ സം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും ഒടുവിലത്തെ പ്രവൃത്തി ആദ്യ ത്തേതിലും ഏറെയെന്നും അറിയുന്നു (2:19). അതിനിശിതമായി തർജ്ജനം ചെയ്യുമ്പോഴും, തുയഥൈര സഭയെ പ്രത്യേകമായ രീതിയിൽ ക്രിസ്തു അനു മോദിക്കുന്നു. മുൻ സഭകളെ അനുമോദിച്ചപ്പോൾ അവരുടെ സ്നേഹത്തെ ക്കുറിച്ച് പരാമർശിച്ചില്ല; എന്നാൽ തുയഥൈരയെക്കുറിച്ച് അനുമോദിക്കു മ്പോൾ കർത്താവ് ആദ്യം പറയുന്നത് അവരുടെ സ്നേഹത്തെക്കുറിച്ചാ ണ്. അവരുടെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവ യെക്കുറിച്ച് പറഞ്ഞപ്പോൾ, അവരുടെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേ തിലും ഏറെയെന്നു കർത്താവ് ശ്ലാഘിക്കുകയുണ്ടായി. എഫെസ്യസഭയോ ടുള്ള ബന്ധത്തിൽ ഇതു നേരെ തിരിച്ചായിരുന്നു. അഭിനന്ദനാർഹമായ ഈ ഗുണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തുയഥൈര സഭയിൽ വലിയ പാപം നിലനിന്നിരുന്നുവെന്നു 20 മുതലുള്ള വാക്യത്തിൽ കർത്താവു വ്യക്തമാ ക്കുന്നു (2:20-23).*
ആരാണു ഈസബേൽ
പെർഗ്ഗമൊസ് സഭയെക്കുറിച്ചു പ്രസ്താവിക്കുമ്പോൾ ബിലെയാമിന്റെ ഉപദേശം പഠിക്കുന്നവർ നിനക്കുണ്ട് എന്നാണ് കർത്താവ് പറഞ്ഞത്. തുയ ഥൈരയോടുള്ളബന്ധത്തിൽ ഈസബേൽ എന്ന സ്ത്രീയുടെ ഉപദേശത്തെ കുറിച്ചാണ് അവൻ സൂചിപ്പിച്ചത്. അവളുടെ പേര് യിസ്രായേൽ ചരിത്ര
വെളിപാട് പുസ്തകം - വ്യാഖ്യാനം ത്തോടു ബന്ധപ്പെട്ടതാണ്. ഏലിയാവിന്റെ ശുശ്രൂഷാകാലത്ത് ജീവിച്ചിരുന്ന കുപ്രസിദ്ധയായ ഒരു ദുഷ്ട സ്ത്രീയായിരുന്നു ഈസബേൽ. സീദോന്യ രാജാവായ എത്ത്ബാലിന്റെ മകളും യിസ്രയേൽ രാജാവായ ആഹാബിന്റെ ഭാര്യയുമായിരുന്നു ഇവൾ (1രാജാ.16:3). ഇവളുടെ പിതാവ് അശേര പുരോഹി തനും അവളുടെ കുടുംബം ബാലിനെ ഭജിക്കുന്നവരുമായിരുന്നു. അവൾ യഹോവയുടെ പ്രവാചകന്മാരെ കൊന്നൊടുക്കി. ധീരനായ ഏലിയാവ് പോലും അവളുടെ ഭീഷണി ഭയപ്പെട്ടു മരിക്കുവാൻ ആഗ്രഹിച്ചു. എന്നാൽ തുയഥൈരയിലെ ഈസബേൽ ആരാണ്. ദൈവത്തിന്റെ അരുളപ്പാട് അറി യിക്കുന്ന പ്രവാചകി എന്നു അവകാശപ്പെട്ട് ദൈവത്തിന്റെ ജനത്തെ തെറ്റിച്ച ഇവൾ ആരാണ്?
ഒരു വാണിജ്യപട്ടണമായിരുന്ന തുയഥൈര അമേരിക്കൻ ട്രേഡ് യൂണി യന് (AFLCIO) സമാനമായ വാണിജ്യ സംഘടനയായി രൂപപ്പെടുത്തിയതാ യിരുന്നു. എല്ലാ വ്യാപാരികളും ഒരു വാണിജ്യ ദേവൻ അഥവാ ദേവതയോടു
വിധേയത്വമുള്ളവരായിരുന്നു. ആ സംഘടനയിൽ മറ്റുള്ളവരെ വിഗ്രഹ ആരാ ധനയിലേക്കും ദുർവൃത്തിയിലേക്കും നയിക്കുവാൻ തക്കവിധം സ്വാധീനത യുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവളായിരുന്നു ഈസബേൽ എന്നും ചിലർ അഭിപ്രായപ്പെടുന്നു.
യഥാർത്ഥത്തിൽ സഭയുടെ തുയഥൈര കാലഘട്ടത്തിലെ വികാസത്തേ ക്കുറിച്ചാണ് (590-1517 ഏ.ഡി.) കർത്താവ് ഇവിടെ സംസാരിക്കുന്നത്. എഫേ സ്യകാലം അപ്പൊസ്തലിക കാലത്തെയും (അപ്പൊസ്തലിക സഭ) സ്മുർന്ന കാലം സഭയുടെ പീഡനകാലത്തെയും (പീഡിത സഭ) കാണിക്കുന്നു. പെർഗ്ഗ മെസ് സഭ വ്യവസ്ഥാപനത്തിന്റെ സഭയായിരുന്നു. സഭ റോമൻ ഗവൺമെന്റു മായി അനുരജ്ഞനപ്പെട്ട കാലമായിരുന്നു അത്. പീഡനവും ഏതിർപ്പുകളും അവസാനിച്ചു. തുടർന്ന് തുയഥൈര കാലത്തിന്റെ വരമായി. അവൾ ധൂമ്ര വസ്ത്രവും പട്ടും ധരിച്ചു കഴുത്തിൽ സ്വർണ്ണമാലയും ധരിച്ചു. ഇവിടെ നാം ഒരു സ്ത്രീയെ കാണുമ്പോൾ, നാം സഭയുടെ ഒരു ചിത്രമാണ് കാണുന്നത്. ഈ സ്ത്രീയെ ഈസബേൽ എന്ന് വിളിച്ചിരിക്കുന്നതിനാൽ അത് വ്യാജ സഭയാണെന്ന് തിരിച്ചറിയുക. ദൈവത്തിന്റെ സത്യ്രപവാചികയെപ്പോലെ സംസാരിച്ച് കർത്താവിന്റെ വചനത്തെ കോട്ടിക്കളഞ്ഞു. തുയഥൈര വിശ്വാ സത്യാഗിയായ സഭയാണ്. മധ്യകാല ഘട്ടത്തിലെ സഭാകാലയളവിനെ (590-751) പ്രവചനപരമായി തുയഥൈര പ്രതിനിധീകരിക്കുന്നു. റോമൻ കത്തോലിക്ക സഭയിലൂടെ ക്രൈസ്തവസഭയിൽ ദുരുപദേശങ്ങൾ ഒന്നൊ ന്നായി പ്രത്യക്ഷപ്പെട്ട കാലമായിരുന്നിത്. വിഗ്രഹാരാധന,അന്ധവിശ്വാസ ങ്ങൾ പൗരോഹിത്യ്രകമം എല്ലാം ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്.
ഈസബേലിനെ തിരിച്ചറിയുന്നതിനു ചില കാരണങ്ങളുണ്ട്. എല്ലാ യ്പ്പോഴും സഭയെ പ്രതിനിധീകരിക്കുന്നത് ഒരു സ്ത്രീയാണ്. ""അവൾ എന്നാണ് ബൈബിളിൽ സഭയെക്കുറിച്ച് പരാമർശമുള്ളത്. സഭ ക്രിസ്തു വിന്റെ മണവാട്ടിയാണ്''.
വെളിപാട് പുസ്തകം - വ്യാഖ്യാനം
മത്തായി 13 ലെ മൂന്നാമത്തെ ഉപമയ്ക്ക് ഏഴു ദൂതുകളിലെ നാലാമത്തെ സഭയുമായി താരതമ്യമുണ്ട്. ""സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശ്യം. അതൊരു സ്ത്രീ ഏടുത്ത് മൂന്നു പറ മാവിൽ എല്ലാം പുളിച്ചുവരുവോളം വെച്ചു (13:33). ഭോജനയാഗം നΩുടെ കർത്താവിന്റെ ചിത്രമാണ്. അവൻ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന അപ്പമാണ്. ഭോജനയാഗത്തിലെ നേരി യമാവ് ദൈവവചനത്തെ പ്രതിനിധീകിരക്കുന്നു. ദൈവപുത്രന്റെ ഉപദേശ സത്യങ്ങളെ പുളിമാവ് ദുഷിപ്പിച്ചു. പുളിച്ചമാവ് ദുരുപദേശത്തെയാണ് കാണി ക്കുന്നത്. ഈ പ്രവാചകി ദുരുപദേശമാണ് പഠിപ്പിച്ചത്. ക്രൈസ്തവ ലോകത്തെ ഇതു വല്ലാതെ ബാധിച്ചു.
സ്ത്രീയുടെ ദുഷ്ടത
ദൈവപുത്രന്റെ സുവിശേഷം ലോകത്തെ സമ്പൂർണ്ണമായി രൂപാന്തര പ്പെടുത്തുമെന്ന ധാരണ മനുഷ്യന്റെ വെറും സ്വപ്നങ്ങൾ മാത്രമാണ്. ബൈബിളിൽ അങ്ങനെ വെളിപ്പെടുത്തിയിട്ടില്ല. മത്തായി 13-ൽ നാല് തര ത്തിലുള്ള മണ്ണുകളെക്കുറിച്ച് നാം കാണുന്നു; അതിൽ ഒന്ന് മാത്രമാണ് ദൈവവചനമാകുന്ന വിത്ത് ഫലം നൽകിയത്. അതേ അദ്ധ്യായത്തിൽ ഗോതമ്പിനൊപ്പം വളരുന്ന കളയെക്കുറിച്ചും പറഞ്ഞിരിക്കുന്നു. ന്യായവി ധിയുടെ ദിവസത്തിൽ കളയെ ഗോതമ്പിൽ നിന്നും വേർതിരിക്കും. അവയെ കെടാത്ത തീയിൽ ഇട്ടുചുട്ടുകളയും.
പുളിച്ച മാവിന്റെ ഉപമ, ദൈവീക ഉപദേശത്തെ തടയുവാൻ രൂപം കൊണ്ട ദുരുപദേശത്തെക്കുറിച്ചാണ് പറയുന്നത്. മത്തായി 13 ലെ സ്വർഗ്ഗ രാജ്യം ഇന്നത്തെ ക്രൈസ്തവ ലോകത്തിന്റെ (Christendom) ചിത്രമാണ്. രക്ഷിക്കപ്പെട്ടവരും രക്ഷിക്കപ്പെടാത്തവരും ചേർന്ന ലോകത്തിലെ ക്രൈസ്ത
വരാജ്യങ്ങളെയാണ് ക്രൈസ്തവലോകം എന്നു വിളിക്കുന്നത്. ഈ ദുഷ്ടത വളരുകയും അത് ഈസബേൽ എന്ന സ്ത്രീ വ്യാപിപ്പിക്കുകയും ചെയ്യു ന്നു. അവളുടെ പഠിപ്പിക്കലുകളെ "സാത്താന്റെ ആഴങ്ങൾ' എന്നാണ് അവൻ വിളിച്ചത്, ""ദൈവത്തിന്റെ ആഴങ്ങൾ''എന്നായിരിക്കാം അവളുടെ പഠിപ്പിക്ക ലുകളെ അവൾ വിളിച്ചത്. ഈസബേൽ തന്റെ ഉപദേശവും പഠിപ്പിക്കലും മൂലം ആflാക്കളെ വിഗ്രഹാരാധനയിലേയ്ക്ക് നടത്തി. ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്ന വലിയൊരു സമൂഹത്തെ ക്രിസ്തുവിൽനിന്നും മറി യാരാധനയിലേക്കും പോപ്പിലേക്കും ക്രിസ്തുവിന്റെ ഏകയാഗത്തിൽ നിന്നും നിരന്തരമായ ദിവ്യബലിയിലേക്കും വചനത്തിന്റെ സത്യസന്ധതയിൽ നിന്നും പാരമ്പര്യത്തിന്റെ അനിശ്ചിതത്വത്തിലേക്കും റോമാ സഭ തള്ളിവിട്ടു.
ഒരു ന്യൂനപക്ഷം മാത്രമാണ് കർത്താവിനോടു വിശ്വസ്തത പുലർത്തി യത് (വെളി.2:27). ""ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും അവൻ ഇരുമ്പുകോൽകൊണ്ട് അവരെ മേയിക്കും'' എന്നത് സങ്കീ.2:8,9 ൽ നിന്നുള്ള ഉദ്ധരണിയാണ്.
വെളിപാട് പുസ്തകം - വ്യാഖ്യാനം ദുരുപദേശത്തിനു ഒരു പരിധിയുണ്ട്. ഒരു ദിവസം ദൈവം ഇതിനെ നശിപ്പിക്കും (വെളി.17:1-16). ദൈവം ഈസബേലിനെ ന്യായം വിധിക്കും. ദൈവം തന്റെ ജനത്തിനു ജയം നൽകും. ജയിക്കുന്നവനു ദൈവം പ്രതി ഫലമായി ഉദയനക്ഷ്രതത്തെ കൊടുക്കും'' (2:28; 22:16). യേശുക്രിസ്തുവാണ് ശുഭ്രമായ ആ ഉദയനക്ഷ്രതം.
- 5. സർദ്ദീസ് സഭ- മൃതസഭ (3:1-6) 1517 - 1750 A. D. ഏഴു സഭകളിൽ അഞ്ചാമത്തേതാണ് സർദ്ദീസ്. ഏഷ്യയിലെ ഏഴു സഭ കൾക്കുള്ള ദൂതുകൾ, ദൂതൻ ആദ്യം എഫെസൊസിലേക്കും, പിന്നീട് വടക്കു സ്മുർന്നയിലേക്കും, വീണ്ടും വടക്ക് പെർഗ്ഗമോസിലേക്കും കൊണ്ടുപോയി; അവിടെ നിന്നും തെക്കോട്ട് തിരിഞ്ഞു ഏകദേശം കിഴക്കു തുയഥൈരയി ലേക്കും അങ്ങനെ സർദ്ദീസിലേക്കും എത്തിച്ചു. തുയഥൈരയിൽ നിന്നും ഏകദേശം 30 മൈലും, പെർഗ്ഗമൊസിൽ നിന്നും 60 മൈലും, സ്മുർന്നയ്ക്കു കിഴക്കു 50 മൈൽ ദൂരത്തുമായിരുന്നു സർദ്ദീസ്. ലുദിയായിലൂടെ കിഴക്കു പടിഞ്ഞാറായിട്ടു പോകുന്ന വാണിജ്യ പ്രാധാന്യമുള്ള മാർഗ്ഗത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു സമ്പന്ന നഗരമായിരുന്നു ഇത്. വളരെ പുരാതനമായ ചരിത്രമുള്ള ഈ നഗരം റോമൻ ഭരണത്തിൻകീഴിൽ വളരെ ഉന്നതമായ ഒരു നഗരമായിരുന്നു. ഒരുകാലത്ത് ലുദിയ സാമ്രാജ്യത്തിന്റെ തലസ്ഥാന മായിരുന്നു സർദ്ദീസ്. വസ്ത്രനിർΩാണം, ചായം നിർΩാണം, രത്നവ്യാ പാരം എന്നിവയിലൂടെയായിരുന്നു ഇതിന്റെ സമ്പത്തിലധികവും ലഭിച്ചിരു ന്നത്. നഗരത്തിൽ ബിംബാരാധന നിലവിലുണ്ടായിരുന്നു. അനേക ഗുപ്ത മതങ്ങളും ഗുപ്തസമൂഹങ്ങളും അവിടെയുണ്ടായിരുന്നു. ബി.സി. നാലാം നൂറ്റാണ്ടു മുതലുള്ളതും ഇന്നും നാശാവശിഷ്ടങ്ങൾ കാണപ്പെടുന്നതുമായ മഹത്തരമായ അർത്തെമീസിന്റെ ക്ഷ്രേതം ഈ നഗരത്തിന്റെ പ്രാധാന്യത്തെ വർദ്ധിപ്പിക്കുന്നു. സർദ്ദീസ് സഭ നാലാം നൂറ്റാണ്ട് വരെ നിലനിന്നിരുന്നുവെങ്കി ലും, അത് ഒരിക്കലും ഉത്കർഷം പ്രാപിച്ചിരുന്നില്ല. ഇന്നു, സാർട്ട് എന്നറി യെപ്പടുന്ന ഒരു ചെറിയ ഗ്രാമം പുരാതന അവശിഷ്ടങ്ങൾക്കിടയിൽ നില നില്ക്കുന്നു,
ജീവനുള്ളവൻ എന്നു സഭയ്ക്ക് പേരുണ്ടെങ്കിലും അതു മരിച്ചതാണ്. ലോകത്തോടു ഇഴുകിച്ചേർന്നു സഭ ദുഷിക്കുകയും, ആന്തരികമായി നശി ക്കുകയും, ആflീയമായി ശിഥിലീകരിക്കപ്പെടുകയും ചെയ്തു കഴിഞ്ഞു. മ്യുസിയങ്ങളിൽ മൃഗങ്ങളുടെ ശവശരീരങ്ങൾ ഭ്രദമായി അവ സാധാരണ ജീവിക്കുന്ന സ്ഥലങ്ങളോടനുബന്ധിച്ചുകൊണ്ട് പ്രദർശിപ്പിക്കാറുണ്ട്. ജീവ നുള്ളവയെന്നു മറ്റുള്ളവർക്കു തോന്നുമെങ്കിലും, അവ ചത്തതാണ്. ഇക്കാ ലത്ത് പല സഭകളും ""വെന്റിലേറ്ററിലാണെന്ന്'' ഒരാൾ പറഞ്ഞിട്ടുണ്ട്. ലവോ ദിക്യ സഭയ്ക്കുള്ള സന്ദേശം പോലെ, ഇതും ശാസനയും കഠിനമായ ആക്ഷേപവും കൂടിക്കലർന്ന സന്ദേശമാണ്. അനുമോദനമെന്ന നിലയിൽ ഈ സഭയോടു കർത്താവ് ഒന്നും പറയുന്നില്ല. സർദ്ദീസിലെ ദുഃഖകരമായ അവസ്ഥയുടെ കാരണം വിഗ്രഹരാധനയാൽ ജനം ചുറ്റപ്പെട്ടിരുന്നുവെന്ന തായിരുന്നു.
വെളിപാട് പുസ്തകം - വ്യാഖ്യാനം
""ദൈവത്തിന്റെ ഏഴാflാവുള്ളവൻ'' എന്നു കർത്താവു തന്നെ സർദ്ദീസ് സഭയ്ക്കു പരിചയപ്പെടുത്തുന്നതു 1:4നു സമാനമായ വിവരണമാണ്. രണ്ടു വാക്യങ്ങളിലും പരിശുദ്ധാflാവിനെക്കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്. യെശയ്യാവ് 11:2-5 അനുസരിച്ച്, പരിശുദ്ധാflാവിന്റെ ഏഴുവിധ സ്വഭാവങ്ങൾ കർത്താവിൽ കാണുന്നുവെന്നു ഇവിടെ പരോക്ഷമായി സൂചിപ്പിച്ചിരിക്കു ന്നു. അവിടെ പരിശുദ്ധാflാവിനെ കർത്താവിന്റെ ആflാവ് എന്നാണു പറ ഞ്ഞിട്ടുള്ളത്. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആflാവ്, ആലോ ചനയുടെയും ബലത്തിന്റെയും ആflാവ്, പരിജ്ഞാനത്തിന്റെയും യഹോ വഭക്തിയുടെയും ആflാവ്. ദൈവത്തിൽ നിന്നും പുറപ്പെടുകയും ക്രിസ്തു വിന്റെമേൽ വസിക്കുകയും ചെയ്യുന്നവൻ എന്നും പരിശുദ്ധാflാവിനെക്കു റിച്ചു പറഞ്ഞിരിക്കുന്നു. ഇതിനു സമാനമായ വിവരണം വെളി.5:6ൽ പിന്നീട് പറഞ്ഞിട്ടുണ്ട്. ഏഴു ആflാവുള്ളവൻ എന്നു പറഞ്ഞതു കൂടാതെ, 1:20-ൽ ഏഴു സഭകളുടെ ദൂതന്മാരെന്നു വ്യാഖ്യാനിച്ചിട്ടുള്ള, ഏഴു നക്ഷ്രതങ്ങൾ ഉള്ളവനായിട്ടുകൂടി ക്രിസ്തുവിനെ വെളിപ്പെടുത്തിയിരിക്കുന്നു. വലങ്കൈ യിൽ ഏഴു നക്ഷ്രതങ്ങൾ പിടിച്ചവനെന്ന (2:1) നിലയിൽ എഫെസോസ് സഭയ്ക്കുള്ള ദൂതിലും കർത്താവിനെ ചിത്രീകരിച്ചിരിക്കുന്നു. മാനുഷിക മായ യാതൊരു വിധ പ്രതിനിധികളോടും സഭയുടെ നേതാക്കന്മാർ വിധേ യപ്പെട്ടവരല്ലെന്നും, അവർ കർത്താവിനോടു മാത്രം നേരിട്ട് കണക്കു ബോധി പ്പിക്കേണ്ടവരാണെന്നുമാണ് ഇത് കാണിക്കുന്നത്.
പുരാതന സർദ്ദീസ് പട്ടണം

വെളിപാട് പുസ്തകം - വ്യാഖ്യാനം ദൈവത്തിനുവേണ്ടിയുള്ള സാക്ഷ്യവും ഫലകരമായ പ്രവർത്തനവു മുള്ള ഒരു ആflീയ സഭ എന്ന നിലയിൽ ആ പ്രദേശത്തുള്ള സഭകൾക്കി ടയിൽ സർദ്ദീസിലെ സഭയ്ക്ക് ഒരു ഖ്യാതിതന്നെയുണ്ടായിരുന്നു. അതേസ മയം ആflീയ ജീവിതവും ശക്തിയും പരിഗണിക്കുമ്പോൾ ദൈവീകകാ ഴ്ചപ്പാടിൽ ജീവനുള്ളവൻ എന്ന പേര് അതിനുണ്ടായിരുന്നുവെങ്കിലും അത് മരിച്ചതായിരുന്നു. സർദ്ദീസ് സഭയെ ശോധനചെയ്യുന്ന കർത്താവ്, ഇന്നത്തെ സഭകളെ വീക്ഷിക്കുമ്പോഴും കാണുന്നത് ഇതുതന്നെയായിരിക്കാം. പ്രവർത്ത നോന്മുഖമായിരിക്കുമ്പോൾ തന്നെ ക്രിസ്തുവിലുള്ള ജീവനും ശക്തിയും ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ആധുനിക സഭയുടേത്.
മുന്നറിയിപ്പ്
ദൈവീക ദൃഷ്ടിയിൽ മരിച്ചവരെന്നു സർദ്ദീസ് സഭയെ പരിഗണിച്ചെ ങ്കിലും, സഭയിൽ ചിലർക്കു യഥാർത്ഥ ജീവനും ആflീയതയുമുണ്ടായിരു ന്നുവെന്ന് രണ്ടാം വാക്യത്തിൽ കാണുന്നു.
അപ്രതീക്ഷിതവും ആകസ്മികവുമായ ന്യായവിധിയുടെ സാധ്യത അവ രുടെ പൂർ∆ ചരിത്രത്തിൽ നിന്നും അവർ ഗ്രഹിക്കേണ്ടതാവശ്യമായിരുന്നു. ഹെർΩീസ് താഴ്വരയുടെ മുകളിൽ സ്ഥിതിചെയ്യുകയും, ദുഷ്കരമായ കിഴു ക്കാംതൂക്കായ പാറകളാൽ ചുറ്റപ്പെടുകയും ചെയ്യുന്നതിനാൽ വളരെ സുര ക്ഷിതമായ ഒരു നഗരമായിരുന്നിത്. എന്നാൽ അമിതവിശ്വാസവും ജാഗ്രത യില്ലായ്മയും മുഖാന്തരം രണ്ടുപ്രാവശ്യം സർദ്ദീസിനെ ശ്രതുക്കൾ കീഴട ക്കുകയുണ്ടായി. ബി.സി.549-ൽ പേർഷ്യൻ രാജാവായ സൈറസ്, ഇരുളിന്റെ മറവിൽ ഈ തട ങ്ങളെ അതിജീവിച്ചു ക്രോയിസസ് രാജാവിന്റെ ഭരണം അവസാനിപ്പിച്ചു. ഇതേ രീതിയിൽ തന്നെ ബി.സി. 214-ൽ മഹാനായ അന്ത്യോക്കസിന്റെ (III) സൈന്യം നഗരത്തെ കീഴടക്കുകയുണ്ടായി. ഈ ദൂത് ലഭിച്ചകാലത്ത് ഇതിന്റെ പൂർ∆മഹത്വത്തെ തുലനം ചെയ്യുമ്പോൾ, സർദ്ദീസ് നഗരം അധഃപതനത്തിന്റെ വക്കിലായിരുന്നു.
1517 ഒക്ടോബർ 31നു മാർട്ടിൻ ലൂഥർ ജർΩനിയിലെ, വിറ്റൻബർഗിലെ പള്ളിയുടെ വാതിലിൽ തന്റെ 95 തി ിസുകൾ പതിപ്പിച്ചു. സഭയുടെ ആflീയ ചരിത്രം ഈ നഗരത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനു സമാനമാ ണ്. അവരുടെ പ്രവൃത്തി പൂർണ്ണതയുള്ളതല്ലെന്നു പ്രസ്താവിച്ചിരിക്കുന്നു. ദൈവഹിതത്തിന്റെ പൂർണ്ണതയുടെ പരിധിയിൽ അവ എത്തിയിരുന്നില്ല.
പ്രാവചനിക പ്രബോധനം - 1517-1750 എ.ഡി.
സർദ്ദീസ് സഭ പ്രതിനിധാനം ചെയ്യുന്നത് നവോത്ഥാന കാലത്തേയാണ്. ഈ കാലത്തായിരുന്നു സഭ നവീകരിക്കപ്പെട്ടത്. എന്നാൽ സഭ ഉണർത്ത പ്പെട്ടില്ല. വിശ്വാസത്താലുള്ള നീതീകരണം മുതലായ അടിസ്ഥാന ഉപദേശ ങ്ങൾ ഇക്കാലത്താണ് വീണ്ടെടുക്കപ്പെട്ടത്. എന്നാൽ മധ്യകാലസഭയുടെ മാനുഷിക പാരമ്പര്യങ്ങളിൽ നിന്നും അത്യാർഭാടപൂർ∆മായ ആചാരങ്ങ
വെളിപാട് പുസ്തകം - വ്യാഖ്യാനം
ളിൽ നിന്നും സഭ വിടുവിക്കപ്പെട്ടില്ല. ക്രിസ്തീയ ജീവിതത്തിനുവേണ്ടിയുള്ള പരിശുദ്ധാflശക്തി വളരെ കുറച്ചുപേർ മാത്രം അനുഭവിച്ചിരുന്നു.
ഉണരുവാനും ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്കുവാനും മാത്ര മല്ല, അവർ പ്രാപിക്കുകയും കേൾക്കയും ചെയ്തത് എങ്ങനെ എന്നു ഒാർത്തു അതു കാത്തുകൊള്ളുവാനും മാനസാന്തരപ്പെടുവാനും കൂടി അവർക്ക് മുന്നറിയിപ്പുനൽകുന്നു. ഈ പ്രബോധനം അനുസരിക്കാതിരു ന്നാൽ, സർദ്ദീസ് സഭയുടെമേൽ അവർ പ്രതീക്ഷിക്കാത്തപ്പോൾ വലിയ ന്യായവിധിയെ അയക്കുമെന്നാണ് കർത്താവ് മുന്നറിയിപ്പു നല്കിയത്. പുന രാഗമത്തോട് അനുബന്ധിച്ചുള്ളതുപോലെ അഖണ്ഡിതവും അപ്രതീക്ഷി തവും ത്വരിതഗതിയിലുള്ളതുമായിരിക്കും ഈ ന്യായവിധി.
വിശ്വസ്തരായ ശേഷിപ്പിനുള്ള വാഗ്ദാനം
സർദ്ദീസിലെ ജയാളികളായ വ്യക്തികൾക്കു വെള്ളയുടുപ്പു കൊടുക്കു മെന്നാണ് ആദ്യ വാഗ്ദാനം. സ്വഭാവയോഗ്യതയും സേവനവും ബാഹ്യ മായി വെളിപ്പെടുത്തപ്പെടുമെന്നാണ് ഇതിന്റെ അർത്ഥം. വിശുദ്ധ ജീവിതത്തെ കർത്താവ് അംഗീകരിക്കും.
അവന്റെ പേർ ജീവപുസ്തകത്തിൽ നിന്നു ഞാൻ മായിച്ചുകളകയി ല്ലെന്നതാണ് മറ്റൊരു വാഗ്ദാനം. ഭൂമിയിൽ ജനിച്ചിട്ടുള്ള സർ∆കാലത്തേയും മനുഷ്യരുടെ പേരുകളാണ് ഈ പുസ്തകത്തിലുള്ളത്. ഒരു മനുഷ്യൻ മരി ക്കുന്നതുവരെയും അവൻ യേശുക്രിസ്തുവിനെ രക്ഷകനായി അംഗീകരി ക്കുന്നില്ലെങ്കിൽ, അവന്റെ പേര് ജീവപുസ്തകത്തിൽ നിന്നും നീക്കിക്കള യും.
യഥാർത്ഥ ക്രിസ്ത്യാനികളെല്ലാം ജയിച്ചവരാണ്. യാതൊരു കാരണ വശാലും ദൈവകുടുംബത്തിൽ ജനിച്ച ഒരു അംഗത്തിന്, അംഗത്വം നഷ്ട പ്പെടുകയില്ല. ഈ വാക്യം ശരിക്കു മന ിലാകാതെ രക്ഷ നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നവർ ഉണ്ട്. ജീവിതത്തിലെ പാപങ്ങൾ മൂലം ദൈവവുമായിട്ടുള്ള കൂട്ടായ്മ നഷ്ടപ്പെടാം. ബന്ധം നഷ്ടപ്പെടുന്നില്ല. സർദ്ദീസ് പട്ടണത്തിൽ കഠിന കുറ്റം ചെയ്യുന്നവരുടെ പൗരത്വം നീക്കിക്കളഞ്ഞ് നാടു കടത്തുന്ന ഒരു രീതി ഉണ്ടായിരുന്നു. അതുപോലെ ഞാൻ ചെയ്യുകയില്ലെന്ന് കർത്താവ് ഇവിടെ അരുളിച്ചെയ്യുന്നു (പുറ.32:33; സങ്കീ. 69:28; 139:16; എബ്രാ. 12:23; ഫിലി. 4:3).
യിസ്രായേൽ മക്കളെ നാശത്തിൽ നിന്ന് വിടുവിക്കുവാനായി സ്വന്തം ജീവനെ വെടിയുവാനും മോശെ തയ്യാറായിരുന്നു (പുറ 32:32). ഇവിടെ മോശെ പ്രതിപാദിക്കുന്ന പുസ്തകത്തിൽ നിന്ന് പേര് മായിച്ചുകളയുന്നതു യിസ്രായേൽ മക്കളുടെ അകാലത്തിലുള്ള മരണത്തെ കാണിക്കുന്നു. മിസ്ര യീമിൽ നിന്ന് പുറപ്പെട്ടവരിൽ രണ്ടുപേരൊഴികെ എല്ലാവരും മരുഭൂമിയിൽ പട്ടുപോയി. മൂന്നാമത്തെ വാഗ്ദാനം, പിതാവിന്റെ സന്നിധിയിലും അവന്റെ
വെളിപാട് പുസ്തകം - വ്യാഖ്യാനം ദൂതന്മാരുടെ മുമ്പിലും കർത്താവ് അവരുടെ നാമം ഏറ്റുപറയും എന്നതാ ണ്. ഈ പ്രബോധനം ഒന്നാം നൂറ്റാണ്ടിലെ സഭയ്ക്കു മാത്രമുള്ളതല്ല, ഈ പ്രബോധനം ഏതു നൂറ്റാണ്ടിലേയും വ്യക്തികൾക്കുള്ളതാണ്. അങ്ങനെ യുള്ളവരോടു ഉണർന്നുകൊള്ളുവാനും ചാവാറായ ശേഷിപ്പുകളെ ശക്തീ കരിക്കുവാനും, പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഒാർത്തു അതു കാത്തുകൊള്ളുവാനും ഹൃദയത്തിലും മനസിലും മാനസാ ന്തരപ്പെടുവാനും മുന്നറിയിപ്പു നല്കുന്നു. മറ്റു ദൂതുകളിലെപ്പോലെ, ആളാം പ്രതിയുള്ള ആഹ്വാനത്തോടെ സന്ദേശം പര്യവസാനിക്കുന്നു. ആflാവു സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
6. ഫിലദെൽഫ്യ സഭ
അനുസരണമുള്ള സഭ (വെളി.3:7-13) 1750 - 19th C. A. D.
സർദ്ദീസിന് തെക്കുകിഴക്ക് ഏകദേശം 30 മൈൽ അകലെയായിരുന്നു ഫിലെദൽഫിയ. ഏ.ഡി. 17-ൽ സർദ്ദീസ് നശിച്ച അതേ ഭൂകമ്പത്തിൽ ഇതും നശിച്ചുപോയി. നഗരങ്ങളുടെ നിർΩാതാവായ തിബര്യോസ് സീസർ ഇതിനെ പുനഃനിർΩിച്ചു. പെർഗമൊസ് രാജാവായ അറ്റാലസ് രണ്ടാമൻ, ബി.സി. 140-ൽ ഈ നഗരം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മറുപേർ ഫിലാ ഡൽഫസ് എന്നായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ നിന്നുമാണ് ഫില ദെൽഫ്യ എന്ന നാമം ഈ നഗരത്തിനു കൈവന്നത്. ഏഷ്യയിലെ ആറാ മത്തെ സഭയ്ക്കുള്ള ദൂതിൽ ഈ നഗരത്തിന്റെ സ്ഥലപുരാണം (topography), ചരിത്രം, സാഹചര്യം എന്നിവ എത്രമാത്രം പ്രതിഫലിച്ചിരിക്കുന്നു വെന്നതു വളരെ ശ്രദ്ധേയമാണ്. "സഹോദരസ്നേഹം' എന്നാണ് ഫില ദെൽഫ്യയുടെ അർത്ഥം.
ഇസ്ലാമിക തുർക്കികളാൽ ഏഷ്യാമൈനർ ആക്രമിക്കപ്പെട്ടപ്പോൾ ക്രൈസ്തവരുടെ അവസാനത്തെ സങ്കേതം ഫിലദെൽഫ്യ ആയിരുന്നു. പ്രശസ്ത ചരിത്രകാരൻ എഡ്വേർഡ് ഗിബ്ബന്റെ കൃതികളിൽ പ്രവചനത്തി ന്റെയും ദൈവവചനത്തിന്റെയും അതിമനോഹരമായ വ്യാഖ്യാനങ്ങൾ കാണു വാൻ കഴിയുന്നതാണ്. എഫെസൊസ് നഷ്ടപ്പെട്ടപ്പോൾ, അത് വെളിപ്പാ ടിലെ ഒന്നാമത്തെ ദൂതന്റെ വീഴ്ചയും ഒന്നാമത്തെ നിലവിളക്കിന്റെ അണ യലുമാണെന്ന് ക്രൈസ്തവർ വിലപിച്ചു. നാശം പൂർണ്ണമാകുകയും ഡയാ നയുടെ ക്ഷ്രേതം അഥവാ ചർച്ച് ഒാഫ് മേരി - ജിജ്ഞാസുക്കളായ യാത്ര ക്കാരെ കബളിപ്പിക്കുകയും ചെയ്യും. ലവൊദിക്യയിലെ സർക്കസ് സ്ഥലവും മൂന്നു പ്രധാന തിയേറ്ററുകളും ഇന്ന് ചെന്നായ്ക്കളും കുറുക്കന്മാരുംകൊണ്ടു നിറഞ്ഞിരിക്കുന്നു. ദൂരിതപൂർണ്ണമായ ഒരു ഗ്രാമമായി സർദ്ദീസ് ഇന്ന് അധഃപ തിച്ചു. മുഹΩദിന്റെ ദൈവം, തുയഥൈരയിലെയും പെർഗ്ഗമോസിലെയും മോസ്ക്കുകളിൽ ആവാഹിച്ചു. സ്മുർന്നയുടെ ജനത പറങ്കികളുടെയും അർമീനിയരുടെയും വ്യാപാരത്താൽ ജീവിതം നിലനിർത്തുന്നു. പ്രവചന
വെളിപാട് പുസ്തകം - വ്യാഖ്യാനം
ത്താലൊ ധൈര്യത്താലൊ, ഫിലെദെൽഫ്യ മാത്രം സംരക്ഷിക്കപ്പെട്ടു, ജീർണ്ണാവശിഷ്ടങ്ങൾക്കിടയിലെ ഒരു സ്തംഭം പോലെ! ഗ്രീക്ക് കോളനിക ളിലും ഏഷ്യയിലെ സഭകളിലുംവെച്ച് ഫിലദെൽഫ്യ മാത്രം ഇപ്പോഴും നില നില്ക്കുന്നു''. അതിമനോഹരമാണ് ഗിബ്ബന്റെ വാക്കുകൾ.
ഇന്നു ധാരാളം ക്രൈസ്തവരുള്ള ഒരു നഗരമാണിത്. സ്മുർന്നയോടും ഒരു മിഷനറി സഭയായ ഫിലദെൽഫ്യയോടും അനുമോദന വാക്കുകളല്ലാതെ മറ്റൊന്നും തന്നെ നΩുടെ കർത്താവു പറഞ്ഞില്ല. മിഷനറിമാരുടെ സഭ യാണ് ഫിലദെൽഫ്യ സഭ; ഇതു സുവിശേഷകന്മാരുടെ സഭയാണ്. ഇതു ബൈബിൾ സൊസൈറ്റികളുടെ സഭയാണ്. ആflാക്കളെ ആദായപ്പെടുത്തു ന്നവരുടെ സഭയാണിത്. ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം ലോകവ്യാപകമായി പ്രഘോഷിക്കുന്ന സഭയാണിത്. ഏ.ഡി. 1900 മുതൽ ഉത്പ്രാപണം വരെയുള്ള കാലഘട്ടത്തെയാണ് ഫിലെദെൽഫ്യ പ്രതിനിധീകരിക്കുന്നത്.
തുറന്ന വാതിൽ
ഫിലദെൽഫ്യയിലെ സഭയുടെ ദൂതനു എഴുതുക: വിശുദ്ധനും സത്യ വാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതെവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടക്കയും ചെയ്യുന്നവൻ അരുളി ച്ചെയ്യുന്നതു (3:7). ഞാൻ ദാവീദിന്റെ ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽവെയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല; അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല. യെശയ്യാവ് 22:20-22 ൽ നിന്നുമുള്ള ഉദ്ധരണിയാണിത്. ഹിസ്കിയാ രാജാവിന്റെ രാജധാനി വിചാരകനായ എല്യാ ക്കീമിനെക്കുറിച്ചാണിത്. ശ്രേഷ്ഠനും വിശ്വസ്തനുമായ വ്യക്തിക്കായിരുന്നു, രാജധാനിയുടെ താക്കോൽ നല്കിയിരുന്നത്. എല്യാക്കിമിലൂടെ അല്ലാതെ ആർക്കും രാജാവിനെ സമീപിച്ചു കൂടായിരുന്നു. അതുപോലെ നമുക്കു ക്രിസ്തുവിലൂടെ ദൈവത്തിങ്കലേക്കു ഒരു തുറന്ന വാതിൽ നΩുടെ രക്ഷ കനിലുണ്ട്. ആർക്കും അത് അടയ്ക്കുവാൻ കഴിയുകയില്ല. ഫിലദെൽഫ്യ യുടെ കാലത്ത് അനേക പ്രസംഗകർ എഴുന്നേറ്റു. 1792-ൽ വില്യംകേറി ഇന്ത്യ യിലേക്ക് വന്നു.
ആflീയ മൃതാവസ്ഥയിലുള്ള സഭകളിൽ നിന്നുമാണ് നവീകരണം ചിലപ്പോൾ ഉണ്ടാകുക. എക്കാലത്തും ഫിലദെൽഫ്യ വിശ്വാസികൾ ഉണ്ടാ യിരുന്നെങ്കിലും, ഒരു ഫിലദെൽഫ്യ പ്രസ്ഥാനം ഒരു വ്യത്യസ്ത കാര്യമാ ണ്. ഏഴു സഭകൾക്കുള്ള കർത്താവിന്റെ ദൂതിൽ, താൻ എവിടെയായിരിക്കു ന്നുവെന്നു ഒാരോരുത്തരും പരിശോധിക്കേണ്ടിയിരിക്കുന്നു. തുയഥൈര സഭ യുടെ വിഭാഗത്തിലൊ, നവീകരണ സഭകളുടെ വിഭാഗത്തിലൊ ഞാൻ പെടു ന്നില്ലെങ്കിൽ, എന്റെ സ്ഥാനം ഒന്നുകിൽ ഫിലദെൽഫ്യയിൽ അല്ലെങ്കിൽ ലവൊദിക്യയിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. "ഫിലദെൽഫ്യ' എന്ന വാക്കിന്റെ അർത്ഥം സഹോദര സ്നേഹം എന്നാണ്. ഈ അനുഭവത്തി
വെളിപാട് പുസ്തകം - വ്യാഖ്യാനം ലേക്ക് ക്രിസ്ത്യാനികളെ ദൈവം കൊണ്ടുവരട്ടെ. ചാരിത്രികമായ ക്രൈസ്തവ സഭകളെപ്പറ്റി ജെ.എൻ.ഡാർബി ഇപ്രകാരം പ്രസ്താവിച്ചു; ""വച നത്തിൽ അധിഷ്ഠിതമല്ലാതെ, ദൈവം സ്ഥാപിച്ച സഭയുടെ ചട്ടക്കൂട്ടിൽ നിന്നും പ്രമാണങ്ങളിൽ നിന്നും വ്യതിചലിച്ച് രൂപംകൊണ്ട ഒരു സ്ഥാപന മാണ് ഇപ്പോഴുള്ള സഭ. ചാരിത്രികമായി നിലനില്ക്കുന്ന ഉപദേശത്തോ ടുള്ള ബന്ധത്തിൽ പറഞ്ഞാൽ, നീതീകരണത്തിന്റെയും രക്ഷയുടെയും പരി പൂർണ്ണമായ പഠിപ്പിക്കൽ പൗലൊസ് പഠിപ്പിച്ചതുപോലെ പഠിപ്പിക്കുകയോ, അവന്റെ ഏക യാഗത്താൽ സദാകാലത്തേക്കുമുള്ള പരിപൂർണ്ണതയും, യേശു ക്രിസ്തുവിനെ വ്യക്തിപരമായി സ്വന്ത രക്ഷിതാവായി സ്വീകരിക്കുന്നതും, വളരെ നൂറ്റാണ്ടുകളായി ഒരിടത്തും എഴുതി കണ്ടിട്ടില്ല''.
തുയഥൈരയിൽ നിന്നും സർദ്ദീസ് പുറപ്പെട്ടതുപോലെ പ്രൊട്ടസ്റ്റന്റ ് വിഭാ ഗങ്ങളിൽ, നിർജ്ജീവവും ചൈതന്യരഹിതവുമായ അവസ്ഥയ്ക്കെതിരായ ഒരു എതിർപ്പ് നിലനില്ക്കുന്നു. പാരമ്പര്യ സഭകളുടെ മൃതാവസ്ഥയിൽ നിന്നും, കൂടുതൽ വിശ്വാസികളുടെ സംഘങ്ങൾ പരിശുദ്ധാflാവിനാൽ പ്രചോദനം പ്രാപിച്ചു മുന്നോട്ടുവന്നു (ബ്രദറൺ പ്രസ്ഥാനം). ആദിമ തത്വ ങ്ങളിലേക്കുള്ള പൂർണ്ണമായൊരു മടങ്ങിപ്പോക്കാണിത്. ഈ സന്ദേശം ഇതു വ്യക്തമാക്കുന്നു. ആദ്യ സ്നേഹത്തിലേക്കുള്ള മടങ്ങിപ്പോക്കും ഒരു ഉണർ∆ു മാണിവിടെ. കർത്താവായ യേശുക്രിസ്തു ഒരിക്കൽകൂടി ഹൃദയത്തിനു മുമ്പാകെ സർ∆ശ്രദ്ധാക്രേന്ദമാകുന്നു. അവനെ അനാദരിക്കുന്ന എല്ലാറ്റി നെയും ഫിലദെൽഫ്യ തള്ളിക്കളയുന്നു. അവന്റെ നാമത്തിൽ മേശക്കു ചുറ്റും കൂടിവരുന്നത് ഒരു വിശ്വസ്തശേഷിപ്പാണ്. അവരാൽ വിശ്വാസികളുടെ
പുരാതന ഫിലദെൽഫ്യ പട്ടണം

വെളിപാട് പുസ്തകം - വ്യാഖ്യാനം
െഎക്യവും സഹോദരസ്നേഹവും ആ സഭയിൽ സ്ഥാപിക്കപ്പെട്ടു. തന്റെ വചനത്തോടുള്ള അവരുടെ അനുസരണത്തെക്കുറിച്ചു രണ്ടു പ്രാവശ്യം കർത്താവു പറഞ്ഞു; നീ എന്റെ വചനം കാത്തു. സഹിഷ്ണതയെക്കുറി ച്ചുള്ള എന്റെ വചനം നീ കാത്തു. അവന്റെ നാമം ഫിലദെൽഫ്യ നിഷേധി ച്ചില്ല. ക്രിസ്തീയ സഭയുടെ അവസാന നാളുകളിൽ ക്രിസ്ത്യാനിത്വത്തിന്റെ രണ്ടു സ്വഭാവങ്ങളാണിവ.
അവന്റെ വചനത്തോടുള്ള അനുസരണവും അവന്റെ നാമത്തോടുള്ള പ്രതിപത്തിയും അന്ത്യനാളുകളിൽ കുറയും. അവന്റെ നാമവും വചനവും നിഷേധിക്കപ്പെടും. എഴുതപ്പെട്ട വചനവും ജീവനുള്ള വചനവും തള്ളിക്ക ളയുന്നതിലാണ് ക്രൈസ്തവലോകത്തിന്റെ മത്രഭംശവും നിലകൊള്ളുന്ന ത്.
ഫിലദെൽഫ്യയുടെ പ്രത്യേകതകൾ
- ""നീ എന്റെ വചനം കാത്തു, (2) എന്റെ നാമം നിഷേധിച്ചിട്ടില്ല. (3) സഹി ഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തു''.
- ദൈവവചനം മറ്റെല്ലാറ്റിനേക്കാളും എതിർപ്പിനെ നേരിടുന്നു. ഈ ദൂതിൽ എല്ലാം "എന്റെ' എന്ന പദത്തിന് ഊന്നൽ നൽകി പറഞ്ഞിരിക്കുന്നു.
കർത്താവിന്റെ ആളത്തം അതുല്യമാണ്. ഇക്കാലത്ത്, ദൈവവചനം എല്ലാ യിടങ്ങളിലും പ്രത്യേക ചോദ്യചിഹ്നമാണ്. ആധുനിക ലോകസംഘടനകളും തത്വശാസ്ത്രങ്ങളും ദൈവവചനത്തെ തകർക്കുവാൻ ശ്രമിക്കുന്നു. പൗരോ ഹിത്യ സഭകൾ പുരോഹിതന്റെ വാക്കുകൾ ക്രിസ്തുവിന്റെ വചനത്തിനു തുല്യമായി കണക്കാക്കുന്നു. മതം സ്വർഗ്ഗീയമായി ഉണ്ടായതല്ല, ഭൂമിയിൽ നിന്നുള്ളതാണ്. ക്രിസ്തുവിന്റെ വചനം കാത്തു എന്ന അഭിനന്ദനം ഫില ദെൽഫ്യക്കാരുടെ യഥാർത്ഥ അനുസരണ മനോഭാവത്തിന്റെ പ്രതിഫലന ത്തെ കാണിക്കുന്നു. ദൈവം തന്റെ വചനം തന്റെ സഭയ്ക്കു നൽകുന്നു. വിശ്വസ്തയായ സഭ ആ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ജീവി തത്തിൽ പകർത്തുകയും ചെയ്യുന്നു.
- എന്റെനാമം നീ നിഷേധിച്ചിട്ടില്ല. തിരുവെഴുത്തിൽ പേരുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ജീവിതത്തിൽ നിർണ്ണായകമായ സംഭവങ്ങൾ ഉണ്ടാകു മ്പോഴും മറ്റും വ്യക്തികളുടെ പേരുകൾ ദൈവം മാറ്റുക സാധാരണമായിരു ന്നു. അബ്രഹാം, യിസ്രായേൽ, പത്രോസ് ഇവരുടെയൊക്കെ ജീവിതത്തിൽ പേരുകൾ മാറ്റപ്പെട്ടിട്ടുണ്ട്. "ഫിലദെൽഫ്യ' എന്ന പേരിന്റെ അർത്ഥം "സഹോ ദര സ്നേഹം' എന്നാണ്. കേവലം ബന്ധം മാത്രമല്ല, അന്യോന്യമുള്ള സ്നേഹബന്ധമാണ് ക്രിസ്തീയത. ക്രിസ്തുവിൽ നിന്നുള്ള കല്പനയാണ് അന്യോന്യം സ്നേഹിക്കുക എന്നത്. ജാതീയ ലോകത്ത് അന്യോന്യം സ്നേഹിക്കുവാനും കർത്താവിന്റെ നാമത്തെ നിഷേധിക്കാതിരിക്കുവാനും കഴിഞ്ഞു എന്നത് ശ്രേഷ്ഠതരമാണ്.
വെളിപാട് പുസ്തകം - വ്യാഖ്യാനം ഫിലദെൽഫ്യ സഭയിൽ ക്രിസ്തുവിന്റെ പുനരാഗമനത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷയും പ്രവചന സത്യങ്ങൾ അറിയുവാനുള്ള ഉൽക്കടമായ ആഗ്രഹവുമുണ്ടായിരുന്നു. വിശ്വസ്തരായ ഒരു ശേഷിപ്പായിരുന്നു ഫില ദെൽഫ്യ. 1800 കളുടെ മധ്യത്തിൽ അപ്പൊസ്തലിക കാലത്തിന് ശേഷം ദൈവവചനം പഠിക്കുന്നതിൽ അതീവ ഉത്സാഹം ഉണ്ടായ കാലഘട്ടമാണ്. ഫിലെൽഫ്യയുടെ സ്വഭാവങ്ങൾ പ്രതിഫലിക്കുന്ന ഒരു സഹോദര സംഘം ഈ കാലഘട്ടത്തിലാണ് രൂപംകൊണ്ടത്. ഉന്നതായ ചില ആflീക സത്യ ങ്ങൾ സഭയ്ക്കു വെളിപ്പെട്ട് കിട്ടിയ ഒരു കാലഘട്ടമാണിത്. യുഗപരമായ പഠനം അന്നാണ് വെളിപ്പെട്ടത്. ന്യായ്രപമാണാചരണത്തിന്റെ ബലഹീനത വ്യക്തമാക്കപ്പെട്ടതും അന്നാണ്. ക്രിസ്തുവിലുള്ള നΩുടെ സ്ഥാനം കൂടു തൽ തെളിയിക്കപ്പെട്ടു. പരിശുദ്ധാflസ്നാനം, ആflവരങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൂടുതൽ വ്യക്തമാക്കപ്പെട്ടു. മഹത്വ്രപത്യക്ഷതയിൽ നിന്നും വ്യത്യസ്തമായി തന്റെ സഭയെ ചേർക്കുവാനുള്ള കർത്താവിന്റെ വരവിനെ (ഉത്പ്രാപണം) കുറിച്ചുള്ള ഉപദേശം വെളിപ്പെട്ടു. ഇതെല്ലാം ഈ കാലഘ ട്ടത്തിന്റെ പ്രത്യേകതയായിരുന്നു.
""രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട്'' (മത്താ.18:20). എന്താണ് അവന്റെ നാമം? അവന്റെ നാമം എല്ലാ നാമത്തിലും മേലായ നാമമാണ്. ക്രിസ്തുവിന്റെ നാമം കൂടിവരവിന്റെ ക്രേന്ദമായി ഏറ്റുപറയുക അല്ലെങ്കിൽ തള്ളിക്കളയുക എന്ന താണ് ഫിലദെൽഫ്യ പ്രസ്ഥാനത്തിന്റെ പ്രധാന പരിശോധന. ബൈബി ളിൽ ഫിലദെൽഫ്യ എന്ന പദം ഏഴ് തവണ ഉപയോഗിച്ചിട്ടുണ്ട് (റോമ.12:10; 1തെ .4:9; എബ്രാ.13:1; 1 പത്രൊ.1:22; 1പത്രൊ.1:7; (രണ്ട് തവണ), വെളി.3:7).
1827-1828 ലെ ശരത്കാലത്ത്, നാല് ക്രിസ്തീയ വ്യക്തികൾ ആദിമ ക്രൈസ്തവർ ചെയ്തതുപോലെ കർത്തൃദിവസത്തിൽ അപ്പം നുറുക്കുവാൻ കൂടിവന്നു. ജെ.എൻ. ഡാർബി, ഡോ. എ.ജെ. ക്രോണിൻ, ബല്ലറ്റ്, ഹച്ചിൻസൺ എന്നിവരായിരുന്നു അവർ. ആദ്യത്തെ മീറ്റിംഗ് ഡബ്ലിനിൽ ആയിരുന്നു. അവർ തിരുവെഴുത്തു പഠിക്കുകയും തങ്ങൾക്കു ചുറ്റുമുള്ള കാര്യങ്ങളുമായി ദൈവവചനത്തെ താരതമ്യപ്പെടുത്തി പരിശോധിക്കുകയും ചെയ്തു. ദൈവവചനം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ സഭയുടേതായ സ്വഭാവഗുണങ്ങൾ അവർ ഉൾപ്പെട്ടിരുന്ന സഭകളിലും ഇതര പ്രസ്ഥാനങ്ങ ളിലും അവർ കണ്ടില്ല. ഈ പ്രസ്ഥാനങ്ങളോടു വിടപറഞ്ഞു വേർപെട്ടു കൂടിവരുവാൻ ഇതവരെ പ്രേരിപ്പിച്ചു. യേശുക്രിസ്തുവിന്റെ പരമാധികാര ത്തിൽ അവന്റെ നാമത്തിൽ കൂടിവരുവാൻ അവർ തീരുമാനിച്ചു (മത്താ.18:20; എഫെ.4:3,4)
ഇവരുടെ പ്രവചന പഠിപ്പിക്കൽ പ്രത്യേകാൽ ഉത്പ്രാപണത്തേക്കുറി ച്ചുള്ള പഠിപ്പിക്കൽ ലോകത്തിലെ മുഴുവൻ ക്രൈസ്തവരെയും ഹഠാദാ കർഷിച്ചു. ബ്രദറൺ പ്രസ്ഥാനത്തിന്റെ രൂപീകരണം ക്രൈസ്തവ സഭയുടെ
വെളിപാട് പുസ്തകം - വ്യാഖ്യാനം
ചരിത്രത്തിലെ നിർണ്ണായകമായ സംഭവമായിരുന്നു. ദൈവവചനത്തെ കാത്ത ഒരു പ്രസ്ഥാനമാണത്. ഫിലദെൽഫ്യ സഭയെ കർത്താവ് ശ്ലാഘി ക്കുന്നത് ""നിനക്ക് അല്പമേ ശക്തിയുള്ളൂവെങ്കിലും നീ എന്റെ വചനം കാത്തു'' എന്നാണ്. ബ്രദറൺ സഭയെ സംബന്ധിച്ചും ഈ പദം അന്വർത്ഥ മാണ്. അംഗബലത്തിൽ ഇവർ മറ്റു സഭകളെ അപേക്ഷിച്ച് കുറവാണെ ങ്കിലും ദൈവവചനത്തെ വിശ്വസ്തതയോടെ പഠിപ്പിക്കുന്നതിൽ ഇവർ മറ്റാ രേക്കാളും മുൻപന്തിയിലാണ്.
7. ലവോദിക്യ സഭ
फपक्षvिोर्ं-ींला-झफ ज्ञय (വെളി. 3:14-22) 19th C. A. D. --------
കർത്താവിൽ നിന്നുള്ള ദൂതുകളിൽ ഏറ്റവും ഒടുവിലത്തേതാണിത്. "ലവൊദിക്യ' എന്ന പദത്തിന്റെ അർത്ഥം "സമ്പന്നത' എന്നാണ്. ഈ നഗരം നിർΩിച്ചത് അന്ത്യോക്കസ് രണ്ടാമനാണ്. തന്റെ ഭാര്യയായ ലവോദിസിന്റെ പേരാണ് നഗരത്തിന് ഇട്ടത്. ഫ്രുഗ്യ പ്രവിശ്യയുടെ ഉൾഭാഗങ്ങളിലേക്കുള്ള പ്രവേശന കവാടം എന്ന നിലയിലാണിത് പണിതത്. കൊലൊസ്യ ലേഖ നത്തിന്റെ ഒടുവിൽ ഈ സഭയെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്. ഈ സഭയും ഇതു സ്ഥിതി ചെയ്തിരുന്ന താഴ്വരയും വളരെ പ്രശസ്തമായ ഒരു കൂട്ടം ക്രിസ്തീയ സഭകളോട് ബന്ധപ്പെട്ടതായിരുന്നു.
നഗര ജീവിതം സഭയിൽ പ്രതിഫലിച്ചിരുന്നു
""നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല; ശീതോഷ്ണവാനത്രെ'' എന്ന് കർത്താവ് പറഞ്ഞപ്പോൾ ആ രാജ്യത്തിന്റെ ഉപരിതല വിവരണമാണ് കർത്താവ് വരച്ചുകാട്ടിയത്. ലവോദിക്യക്കും ഹിയരപ്പൊലിക്കും ചുറ്റുമുള്ള ജില്ലകളിൽ ചൂടുധാതുജലമുള്ള അരുവികളുണ്ടായിരുന്നു. ശീതോഷ്ണ ധാതുജലം ഛർദ്ദി ഉണ്ടാക്കുന്നതും അരുചിയുള്ളതുമാണ്. ഈ ചൂടു ധാ തുജല അരുവികളുടെ പശ്ചാത്തലം ഉപയോഗിച്ചുകൊണ്ട്, ലവോദിക്യരുടെ ശീതോഷ്ണാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് കർത്താവ്. ""ഞാൻ ധനവാൻ സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറ ഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും ആകുന്നു'' എന്നാണ് കർത്താവ് പറഞ്ഞത്.
ആരംഭം മുതൽ വിജയത്തിന്റെ കഥയായിരുന്നു ലവോദിക്യയുടേത്. യെഹൂദ വ്യാപാരികൾ ഈ പ്രവിശ്യയെ സമ്പന്നമാക്കി. ലോകത്തിലുള്ള മേത്തരമായ ചെΩരിയാടുകളെ ഇവർ വളർത്തിയിരുന്നു. ഈ ആടുകളിൽ നിന്നു ലഭിച്ചിരുന്ന കമ്പിളിരോമം, ലോകത്തിൽ മറ്റെങ്ങും കാണുവാൻ കഴി യാത്ത്രത മനോഹരമായ കറുപ്പുനിറമുള്ളതായിരുന്നു. നാലു വ്യത്യസ്ത തരത്തിലുള്ള വസ്ത്രങ്ങൾ ലവൊദിക്യയിൽ നിർΩിച്ചിരുന്നു. വസ്ത്രാഡം ബരത്തിൽ മതിമറന്ന ജനം ആflീയ നഗ്നതയെക്കുറിച്ചു ബോധവാന്മാ രല്ലായിരുന്നു. ഈ നഗരത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു കാര്യം കൂടി
വെളിപാട് പുസ്തകം - വ്യാഖ്യാനം കർത്താവു പറയുകയുണ്ടായി: നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലയ്ക്കുവാങ്ങുക. ലവോദിക്യയിൽ ഒരു മെഡിക്കൽ ക്രേന്ദമുണ്ടായിരുന്നു. ലവൊദിക്യയിൽ നിർΩിക്കുകയും കയറ്റുമതി നടത്തുകയും ചെയ്തിരുന്ന ഒൗഷധങ്ങളിലൊന്നായിരുന്നു, റ്റ്രേഫാ ഫ്രിഗ്യാ. റോമാസാമ്രാജ്യത്തിലുടനീളം വാങ്ങിയിരിക്കുന്ന ഒരു ഗുളികയായിരുന്നത്. ഈ ഗുളിക പൊടിച്ചു കണ്ണിലിടുന്നത് ന്രേതരോഗ ങ്ങൾക്കുള്ള പ്രതിവിധിയായിരുന്നു. ആflികാന്ധതയെപ്പറ്റി അവർ ബോധ വാന്മാർ അല്ലാതായി.
ഏ.ഡി. 62-ൽ ഒരു റോമൻ ഗവർണ്ണർ സ്വർണ്ണകയറ്റുമതി നിരോധിച്ചു. തങ്ങളുടെ കറൻസിയെ താങ്ങിനിറുത്തുവാൻ വേണ്ടി ഇത് അവർക്കാവശ്യ മായി വന്നു. വർഷത്തിലൊരിക്കൽ യെഹോവയെ ആരാധിക്കുന്നതിനു സഹായമെന്ന നിലയിൽ 21 വയ ു കഴിഞ്ഞ യെഹൂദ യുവാവ് അര ശേ ക്കെൽ വീതം യെരൂശലേമിലേക്ക് അയക്കേണമായിരുന്നു. കെട്ടിന്റെ ഭാരം ലഘൂകരിക്കുവാൻവേണ്ടി, സ്വർണ്ണമായിട്ടായിരുന്നു സമുദ്രമാർഗ്ഗം പണം അയ ച്ചിരുന്നത്. ഗവർണ്ണർ നിരോധിച്ചിട്ടുണ്ടെങ്കിലും, ലവോദിക്യയിലെ യെഹൂ ദർ അവരുടെ സംഭാവന സ്വർണ്ണമായിട്ട് ഏതെങ്കിലും വിധത്തിൽ അയച്ചി രുന്നു. ഗവർണ്ണർ ഇത് തത്ക്ഷണം പിടിക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ഇതു 20 റാത്തലുണ്ടായിരുന്നു.
ക്രിസ്തുവിശ്വസ്തനും നിത്യനുമായ സാക്ഷി
ലവോദിക്യയിലെ സഭയുടെ ദൂതനു എഴുതുക: വിശ്വസ്തനും സത്യ വാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്ന വൻ അരുളിച്ചെയ്യുന്നത് (വെളി. 3:14). ആസ്യയിലെ മറ്റു സഭകളോടുള്ള തന്റെ മുഖവുരയിൽ നിന്നും വ്യത്യസ്തമായി "ആമേൻ' എന്നാണ് ലവൊ ദിക്യയിലെ സഭയുടെ ദൂതനു തന്നെ പരിചയപ്പെടുത്തുന്നത്. "അങ്ങനെ തന്നെ' എന്നർത്ഥമുള്ള "ആമേൻ' എന്നത് ക്രിസ്തുവിന്റെ പ്രഖ്യാപന ത്തിന്റെ ഒരു പ്രത്യേകതയാണ്. ക്രിസ്തുവിന്റെ ഒരു നാമധേയം എന്ന നില യിൽ ഇതു കാണിക്കുന്നത് അവന്റെ പരമാധികാരവും അവന്റെ വാഗ്ദത്ത ങ്ങളുടെ നിവൃത്തിയുടെ സുനിശ്ചിതത്വവുമാണ്. അപ്പോസ്തലനായ പൗലൊസ് കൊരിന്ത്യർക്കു എഴുതിയതുപോലെ, ""ദൈവത്തിന്റെ വാഗ്ദ ത്തങ്ങൾ എത്രയുണ്ടെങ്കിലും അവനിൽ ഉ∆് എന്നത്രേ; അതുകൊണ്ടു ഞങ്ങ ളാൽ ദൈവത്തിനു മഹത്ത്വം ഉണ്ടാകുമാറ് അവനിൽ ആമേൻ എന്നും തന്നേ'' (2 കൊരി. 1:20). ക്രിസ്തു പറയുമ്പോൾ അത് ആത്യന്തിക വാക്കാ ണ്. വിശ്വസ്തരോ സത്യവാന്മാരോ അല്ലാത്ത ലവൊദിക്യക്കാർക്കു വ്യത്യ സ്തമായി, ക്രിസ്തുവിനെ വിശ്വസ്തനും സത്യവാനുമാണെന്നു വിളിച്ചിരി ക്കുന്നു. വിശ്വസ്ത സാക്ഷിയെന്നു നേരത്തെ 1:5-ലും സത്യവാനെന്നു 3:7-ലും ക്രിസ്തുവിനെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്.
വെളിപാട് പുസ്തകം - വ്യാഖ്യാനം
"ജനത്തിന്റെ വിധി' അഥവാ "അവകാശം' എന്ന അർത്ഥവും ലവോദി ക്യക്കുണ്ട്. നിക്കൊലാവ്യനിസത്തിന് നേർവിപരീതമാണിത്. പ്രൊട്ടസ്റ്റന്റ ് സഭയിൽ ജനങ്ങൾ ഉണരുകയും തങ്ങളുടെ അവകാശങ്ങൾ വ്യക്തമായി ചോദിക്കുകയും വിധി നടത്തുകയും ചെയ്യുന്നു. 2 തിമൊഥെയോസ് 4:3-ൽ ഈ അവസ്ഥയെക്കുറിച്ചു പൗലൊസ് പ്രവചിച്ചിട്ടുണ്ട്. ക്രൈസ്തവലോക ത്തിലെ അവസാനത്തെ വ്യാജാനുകരണത്തിന്റെ ചിത്രവും അതിന്റെ സമ്പൂർണ്ണമായ തിരസ്ക്കരണവുമാണ് ലവോദിക്യയിൽ നാം കാണുന്നത്.
ശീതോഷ്ണവാനായിരിക്കുന്ന അവസ്ഥ
ലവൊദിക്യസഭ ഒരു ശീതോഷ്ണ സഭയായിരുന്നു; തണുപ്പും ചൂടുമ ല്ലാത്ത അവസ്ഥ. ഇതു വളരെ നി ംഗതയുള്ള സഭയായിരുന്നു. ഉപദേശ ത്തോടും സത്യത്തോടുമായിരുന്നു അവരുടെ നി ംഗത. ദൈവം തന്റെ വചനത്തിലൂടെ വെളിപ്പെടുത്തിയ വിലയേറിയ അടിസ്ഥാന സത്യങ്ങളോടു വിമുഖത കാണിക്കുന്ന ക്രിസ്ത്യാനികൾ ഉണ്ട്, അവർ ശീതോഷ്ണവാന്മാ രാണ്.
ലവൊദിക്യസഭ ശീതോഷ്ണവാനും ദൈവീകോപദേശത്തോടു വിമു ഖത കാണിക്കുന്നവനും മാത്രമല്ല, ദൈവീകമായ ഉപദേശവും സത്യങ്ങളും സംബന്ധിച്ചു അജ്ഞരുമായിരുന്നു. അതുപോലെ ഇന്നും ചില വിശ്വാസി കൾ ദൈവത്തെ സംബന്ധിച്ചും ബൈബിളിനെക്കുറിച്ചും സരളമായ ചോദ്യ ങ്ങൾ ചോദിച്ചാൽപോലും അവർക്കു എന്ത് ഉത്തരം പറയണമെന്നറിഞ്ഞു കൂടാ. ലവൊദിക്യർ, ദൈവസഭ എന്ത് വിശ്വസിക്കുന്നു? എന്തിനുവേണ്ടി
പുരാതന ലവൊദിക്യ പട്ടണം

വെളിപാട് പുസ്തകം - വ്യാഖ്യാനം നിലകൊള്ളുന്നു? എന്താണിതിന്റെ ലക്ഷ്യം? എന്ന ചോദ്യങ്ങൾക്ക് മറുപടി പറയുവാൻ അപ്രാപ്തരായിരുന്നു. അവർ ബാലിനെയും യഹോവയേയും ഒരേസമയം ആരാധിച്ചു. അവർ മാേΩാനേയും ദൈവത്തെയും ഒരുപോലെ ആരാധിച്ചു. ഇന്ന് മനുഷ്യർ ക്രിസ്തുവിനെയും ലോകത്തെയും ഒരേസമ യത്ത് ആരാധിക്കുവാൻ ത്രതപ്പെടുകയാണ്. ""ഞാൻ ലോകത്തെ തിരഞ്ഞു; അതിനെ സഭയിൽ കണ്ടെത്തി; ഞാൻ സഭയെ തിരഞ്ഞു ലോകത്തിൽ കണ്ടെത്തി'' എന്ന് ഹൊറേഷ്യസ് ബോണർ പറഞ്ഞത് ഇന്ന് എത്രയും സത്യ മാണ്. ലോകക്കാർ ചെയ്യുന്നതുപോലെ ഒരേ കാര്യത്തെയാണ് അവർ ആരാ ധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്. സഭയും ലോകവും തΩിലുള്ള വ്യത്യാസം നിർണ്ണയിക്കുവാൻ ഇന്നും വ്യക്തിക്കു കഴിയാത്ത സ്ഥിതി. സ്വയം വഞ്ചിക്കപ്പെടുന്നുവെന്നതായിരുന്നു ലവൊദിക്യസഭയുടെ മറ്റൊരു അപകടം. അവർ പറഞ്ഞു, ഞങ്ങൾ ധനവാന്മാരാണ്. ആflസംതൃപ്തികൊണ്ടു നിറഞ്ഞവരായിരുന്നവർ. ഇന്നത്തെ മാനവതത്വശാസ്ത്രമാണിത്. ദൈവത്തെ കൂടാതെ നമുക്കു ജീവിക്കാമെന്ന തത്വചിന്ത.
ക്രിസ്തു സഭയ്ക്കുപുറത്ത്
ഹൃദയത്തിൽ ക്രിസ്തുവിനോടുള്ള അദമ്യമായ സ്നേഹം നിറഞ്ഞിട്ടു ള്ളവരും ലവൊദിക്യയിൽ നിന്നും വ്യത്യസ്തരുമായ ഫിലദെൽഫ്യയിൽ നിന്നും ക്രിസ്ത്യാനിക്കു ഒരു പാഠം പഠിക്കുവാൻ കഴിയും. നΩുടെ കർത്താവ് പുറത്തുനിന്നു ക്ഷമയോടെ കൊട്ടുകയും മുട്ടുകയും ചെയ്യുന്നു വെങ്കിൽ, നാമും ലവൊദിക്യ ഹൃദയങ്ങളിൽ പ്രവേശനം ലഭിക്കുവാൻ അവ നോടൊപ്പം പുറത്താണ് (കൊലൊ. 4:12-13). ദുരഭിമാനത്തോടെ കർത്താ വിനോടും അവന്റെ നാമത്തോടും നി ംഗ മനോഭാവത്തിലാണ് ലവൊദി ക്യസഭ. പരിശുദ്ധാflാവിന്റെ ശക്തിയും യാതൊരു സത്യവുമില്ലാത്ത മതാ ചാരം മാത്രമാണിത്. അവൻ സഭയ്ക്കു പുറത്താണ്. ഇത്രെതയോ വലിയ ദുരന്തമാണ്.
കർത്താവ് അഭ്യർത്ഥിക്കുമ്പോൾ, എല്ലായ്പ്പോഴും ഏകവചനത്തിൽ, വ്യക്തിയെയാണു സംബോധന ചെയ്യുക. ""ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ'' (വെളി.3:20). കർത്താവിന്റെ ശബ്ദം ശ്രവിക്കേണ്ടതു ഒാരോ വ്യക്തിയുടെയും കർത്തവ്യമാണ്. വിശ്വാസം വ്യക്തിപരമാണ്. ക്രിസ്തീയ മതത്തിന്റെ വിശേഷലക്ഷണമാണിത്. സഭകളോടു പറഞ്ഞതും സമൂഹങ്ങളോടു പറഞ്ഞതും എന്താണൊ, അതു ഒാരോ വിശ്വാസിയും കേട്ട് അനുസരിക്കുവാൻ ബാധ്യസ്ഥരാണ്.
വാഗ്ദാനം
ജയിക്കുന്നവനു ഞാൻ എന്നോടു കൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും (വാ. 21). രണ്ടു സിംഹാസനങ്ങളുണ്ട്. ഒന്ന് പിതാ വിന്റെ സിംഹാസനം, അദൃശ്യസിംഹാസനം. പിതാവിന്റെ സിംഹാസനത്തിൽ
വെളിപാട് പുസ്തകം - വ്യാഖ്യാനം
ദൈവമായും സഹഅധിപതിയായും ക്രിസ്തു ഇരിക്കും. എന്നാൽ വേറൊരു സിംഹാസനം കൂടിയുണ്ട് - ക്രിസ്തുവിന്റെ സിംഹാസനം. അവൻ നΩുടെ ദൃശ്യനായ രാജാവായിരിക്കും. സകല രാജ്യങ്ങളും അധികാരങ്ങളും അവന്റെ കൈയ്യിലായിരിക്കും. അന്നാളിൽ, ദൈവവചനം വെളിപ്പെടുത്തിയിരിക്കുന്ന തുപോലെ, നാം അവനോടൊപ്പം വാഴും (വെളി. 22:3).
ഏഷ്യയിലെ ഏഴു സഭകൾക്കുള്ള ദൂതുകൾ കർത്താവിൽ നിന്ന് തന്നെ ഒാരോ സഭകൾക്കുമുള്ള വിശാലമായ പ്രബോധനവും മുന്നറിയിപ്പുമാണ്. ആflാവ് സഭകളോട് പറയുന്നതെന്തെന്നു ""ചെവിയുള്ളവൻ കേൾക്കട്ടെ'' എന്നതു ഇന്നത്തെ സഭകൾക്കുള്ള മുന്നറിയിപ്പുകൂടിയാണ്. നΩുടെ ആദ്യ സ്നേഹം നഷ്ടപ്പെടുന്നതിലുള്ള അപകടത്തെയാണ് എഫെസൊസ് സഭ പ്രതിനിധീകരിക്കുന്നത് (2:4). കഷ്ടതയെക്കുറിച്ചു ഭയപ്പെടുന്നതിലെ അപ കടത്തെയാണ് സ്മുർന്ന സഭ പ്രതിനിധീകരിക്കുന്നത് (2:4,10). ഉപദേശപര മായ അനുരജ്ഞത്തിലുള്ള അപകടത്തിന്റെ ഒാർΩസ്തംഭമാണ് തുയഥൈ രസഭ (2:10). ധാർΩികതയിൽ നിന്നും ഇന്നത്തെ സഭയുടെ വ്യതിചലനം വലിയൊരു ദുരന്തം തന്നെയാണ്. ആflീയ മൃതാവസ്ഥയുടെ അപകടത്തെ ക്കുറിച്ചുള്ള മുന്നറിയിപ്പാണ് സർദ്ദീസ് നല്കുന്നത് (3:12). വെള്ളതേച്ച ശവ ക്കല്ലറകൾക്കു സമാനമായ പരീശന്മാരുടെ അവസ്ഥയാണിതിന്റേത്. ആflീയ ശീതോഷ്ണാവസ്ഥയുടെ അപകടമാണ് ലവൊദിക്യ സഭയ്ക്കുള്ള ദൂതിലൂടെ നമുക്കു ലഭിക്കുന്നത് (3:15,10).

വെളിപാട് പുസ്തകം - വ്യാഖ്യാനം