Chapter 16 of 24

വിവിധ പ്രഖ്യാപനങ്ങൾ

7 min read · Pages 147–154 of the printed edition

(വെളിപാട് 14:1-20)

വെളിപാട് പ്രന്തണ്ടാം അദ്ധ്യായം ഭൂമിയിലേക്ക് വീണ സാത്താന്റെ ദുഷ്ട തയും രൗദ്രതയുമാണ് വിവരിച്ചത്. വെളിപാട് 13 വിവരിച്ചത് മൃഗത്തിന്റെ ഘോരത്വവും മൃഗീയതയുമായിരുന്നു. അന്ധകാരം നിറഞ്ഞ ആ രണ്ടു അദ്ധ്യായങ്ങളെ തുടർന്നാണ് ഈ മനോഹരമായ അദ്ധ്യായം. ഇത് നെΩ ഒാർΩിപ്പിക്കുന്നത് കൊടുങ്കാറ്റിനും പേമാരിക്കും ശേഷം ശാന്തതയുടെ സൗന്ദര്യം ആകാശസീമകളിൽ മഴവില്ലിൻ മനോഹാരിതയിൽ വാഗ്ദാനമായി ദൈവം തെളിയിച്ച കാര്യമാണ്. ആ ഭീകര നാളുകളെക്കുറിച്ച് കർത്താവ് പറയുന്നത് ""തന്റെ വൃതന്മാർ നിമിത്തം ആ നാളുകൾ ചുരുങ്ങും'' എന്നാ ണ്.

144,00 (14:1-5)

ഈ പ്രത്യേക കൂട്ടത്തെ നാം മുമ്പ് കണ്ടതാണ്, അന്നവർ ഭൂമിയിലായി രുന്നു. യിസ്രായേലിന്റെ പ്രന്തണ്ടു ഗോത്രങ്ങളിൽനിന്നും മുദ്രയിടപ്പെടുന്ന ഒരു പ്രത്യേക കൂട്ടമാണ് ഈ 144,000 (വെളി.7). മഹോപ്രദവകാലത്തെ മൃഗ ത്തിന്റെയും മഹാസർപ്പത്തിന്റെയും കോപത്തിൽനിന്നും ആക്രമണ ത്തിൽനിന്നും ഈ മുദ്രയിടപ്പെട്ടവർ ഒരു ദോഷവും തട്ടാതെ സൂക്ഷി ക്കപ്പെടും. ഈ പ്രത്യേക കൂട്ടം മഹോപ്രദവം മുൻകൂട്ടികാണുന്നതായി പറ ഞ്ഞതാണ്. ഭാവിയിൽ വരാൻ പോകുന്ന മഹത്വമാർന്ന വിജയം അദ്ധ്യായം 7-ൽ അവർ പ്രതീക്ഷിക്കുന്നതായി ഇവിടെ പറഞ്ഞിരിക്കുന്നു. മഹോപ്രദവ ത്തിന് മുമ്പ് അവർ 144000 ആളുകളായിരുന്നു. ഇപ്പോൾ അവരെല്ലാവരും സ്വർഗ്ഗത്തിൽ സുരക്ഷിതരാണ്. സ്വർഗ്ഗീയ സിയോനെക്കുറിച്ചാണ് പ്രതിപാ ദ്യം, കാരണം കർത്താവ് ഭൂമിയിലേയ്ക്ക് ഇതുവരെയും വന്നിട്ടില്ല. ഈ യഹൂദ വിശ്വാസികൾ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടത് എപ്പോൾ എന്നോ, എങ്ങനെ എന്നോ പറഞ്ഞിട്ടില്ല. എന്നാൽ ദൈവത്തിന്റെയും ജീവികളുടെയും 24 മൂപ്പന്മാരുടെയും മുമ്പിൽ അവർ നിൽക്കുന്നു എന്ന് യോഹന്നാൻ കൃത്യ മായി പറയുന്നു. മഹോപ്രദവകാലത്തെ ആദ്യഫലമാണവർ എന്നും യോഹ ന്നാൻ വെളിപ്പെടുത്തിയിരിക്കുന്നു (14:5).

വെളിപാട് പുസ്തകം - വ്യാഖ്യാനം ഇതേ ദർശനത്തിൽ വ്യത്യസ്തരായ മറ്റുകൂട്ടവുമുണ്ട്. മൂപ്പന്മാർ, ദൈവ ത്തിന്റെയും കുഞ്ഞാടിന്റെയും മുമ്പാകെ നിൽക്കുന്ന വെള്ളവസ്ത്രം ധരിച്ച ജാതികളുടെ വലിയ കൂട്ടം. സകല ഗോത്രത്തിൽനിന്നും ഭാഷയിൽനിന്നും വംശത്തിൽനിന്നും വേർതിരിക്കപ്പെട്ടവരാണവർ.

24 മൂപ്പന്മാർ പ്രതിനിധീകരിക്കുന്നത് തേജസ്ക്കരിക്കപ്പെട്ട പഴയപുതിയ നിയമകാല വിശുദ്ധന്മാരെയാണ്. 12 ഗോത്രപിതാക്കന്മാരും 12 അപ്പൊസ്ത ലന്മാരും ദൈവത്തിന് മുമ്പാകെ നിൽക്കുന്നു. അതേ ഉപമാനം പുതിയ യെരു ശലേമിന്റെ മനോഹരമായ 12 വാതിലുകളിലും കാണാം. ഒാരോ വാതിലു കളും 12 ഗോത്രപിതാക്കന്മാരെയും കാണിക്കുന്നു. നഗരത്തിന് 12 അടിസ്ഥാ നങ്ങൾ, ഒാരോ അടിസ്ഥാനത്തിനും അപ്പൊസ്തലന്മാരുടെ പേരുകൾ. അപ്പൊസ്തലന്റെ പേരിനെ ഈ നഗരം പ്രതിനിധാനം ചെയ്യുന്നു. ഈ പട്ടണം ദൈവത്തിന്റെ പഴയ പുതിയ നിയമ വിശുദ്ധന്മാരെ പ്രതിനിധീകരി ക്കുന്നു. പഴയ നിയമത്തിൽ ക്രൂശിനെ ദർശിച്ചുകൊണ്ട് രക്ഷിക്കപ്പെട്ടവരും ഇതിൽപെടുന്നു. ദൈവസന്നിധിയിൽ നിൽക്കുന്ന 24 മൂപ്പന്മാർ ദൈവത്തിന്റെ രക്ഷ പ്രാപിച്ച പഴയ പുതിയ നിയമ വിശ്വാസികളെ പ്രതിനിധീകരിക്കുന്നു.

സകല ഭാഷയിൽനിന്നും ജാതിയിൽനിന്നും വംശത്തിൽനിന്നും ഗോത്ര ത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വലിയ ഗണം രക്ഷിക്കപ്പെട്ടത് മുദ്രയിട പ്പെട്ട 144000- സാക്ഷികളാലാണ്. മഹാപീഡനകാലത്ത് സംഭവിക്കാൻ പോകുന്ന ഈ വലിയ ഉണർ∆ിലൂടെ അനേകർ ക്രിസ്തുവിലേയ്ക്കു വരും. ക്രിസ്തുവിനെ ഏറ്റുപറയുന്നതിലൂടെ മനുഷ്യർ രക്തസാക്ഷികളാകുന്ന വലിയ പ്രവർത്തനം ആ ആflിക അന്ധകാരയുഗത്തിൽ സംഭവിക്കും. രക്ത സാക്ഷികളുടെ ചോരയാണ് ദൈവസഭയുടെ വിത്ത്. ലോകം സാക്ഷ്യം വഹി ക്കാൻ പോകുന്ന ആ വലിയ ഉണർ∆ിന്റെ കാലത്തിൽ, വിവരിക്കാനാകാത്ത രക്തച്ചൊരിച്ചിലും ഭയവിഹ്വലമായ ദിനങ്ങളും ഉണ്ടാകും. ഇവയെല്ലാം ദൈവ ത്തിന്റെ പരിശുദ്ധാflാവിനാൽ മുദ്രയിടപ്പെട്ട ഈ 144000 ആളുകളാൽ സംഭ വിക്കും. ആ അന്ധകാരവും ഭയവും നിറഞ്ഞ കാലത്തേക്ക് അവർ തെര ഞ്ഞെടുക്കപ്പെട്ടവരും വേർതിരിക്കപ്പെട്ടവരുമാണ്.

ഈ വേദഭാഗം പറയുന്നത്, ""അവർ ദൈവത്തിനും കുഞ്ഞാടിനും ആദ്യ ഫലമായിരിക്കും എന്നാണ് (14:4). നാം അവരെക്കുറിച്ച് പറയുന്നത് ക്രിസ്തു വിനുശേഷം മൂപ്പന്മാരും ആദ്യഫലമായി കരുതപ്പെടുന്നതുകൊണ്ടാണ്. എന്നാൽ അവർ നേരത്തെതന്നെ സ്വർഗ്ഗത്തിൽ ആയിരിക്കുന്നു. അവർ മുമ്പേ രൂപാന്തരപ്പെട്ടവരാണ്. കർത്താവ് അവർക്കുവേണ്ടി വന്നുകഴിഞ്ഞിരിക്കുന്നു. അവർ പുനഃരുത്ഥാനം പ്രാപിച്ച് മഹത്വീകരിക്കപ്പെട്ടിരിക്കുന്നു. അവർ വിജ യ്രശീലാളികളായി തങ്കക്കിരീടം അണിഞ്ഞ് ദൈവസന്നിധിയിൽ അവരുടെ സിംഹാസനങ്ങളിൽ ഇരിക്കുന്നു. ആദ്യഫലം ക്രിസ്തുവും പിന്നെ അവനു ള്ളവർ അവന്റെ വരവിങ്കലുമാണ്. മൂപ്പന്മാർ ഇവരെ പ്രതിനിധാനം ചെയ്യു ന്നു. 144000 ത്തേയും ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലം എന്ന് വിളി

വെളിപാട് പുസ്തകം - വ്യാഖ്യാനം

ച്ചിരിക്കുന്നു. സഭയുടെ ഉത്പ്രാപണശേഷം ഈ 144000 ഈ പുതിയ യുഗ ത്തിലെ ദൈവത്തിനുള്ള ആദ്യഫലമായിരിക്കും.

""പിന്നെ ഞാൻ സീയോൻ മലയിൽ കുഞ്ഞാടും, അവനോടുകൂടെ നെറ്റി യിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന 144000 പേരും നിൽക്കുന്നതും കണ്ടു'' (14:1). യെശയ്യാവ് 2-ൽ സഹ്രസാബ്ദ വാഴ്ച യെക്കുറിച്ച് പറയുമ്പോൾ അതിന്റെ തലസ്ഥാനം ദാവീദിന്റെ പട്ടണമായ സീയോൻമലയായിരിക്കും എന്ന് പറഞ്ഞിരിക്കുന്നു. സഹ്രസാബ്ദ വാഴ്ച യിൽ കർത്താവായ ക്രിസ്തു സീയോൻ മലയിൽ വാഴുന്നതിനെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. ക്രിസ്തുവിന്റെ സാക്ഷികളായ ഈ 140000 പേരുടെ പ്രത്യേകതകൾ നമുക്കു നിരീക്ഷിക്കാം.

അസാധാരണമായ ഈ 144000 പ്രസംഗകരുടെ സ്വഭാവഗുണങ്ങൾ നമുക്കു നിരീക്ഷിക്കാം. 7,14 അദ്ധ്യായങ്ങളിൽ ഇവരുടെ സംഖ്യ 144000 ആണെന്ന് പറഞ്ഞിരിക്കുന്നു. വിശ്വസ്തതയ്ക്ക് പ്രതിഫലം നൽകുന്നതി നായി സീയോൻ മലയിൽ കർത്താവ് പേർ വിളിക്കുമ്പോൾ മഹോപ്രദവകാ ലത്തിന്റെ പ്രാരംഭത്തിൽ ദൈവം തന്നെ മുദ്രവച്ച 144000 പേരിൽ എല്ലാ വരും സന്നിഹിതരായിരുന്നു. അതിൽ ഒരംഗംപോലും കുറഞ്ഞുപോയതായി രേഖപ്പെടുത്തിയിട്ടില്ല. ഭൂമിയിൽ ആർക്കും പഠിപ്പാൻ കഴിയാത്ത ഒരു പുതിയ പാട്ട് അവർ ആലപിച്ചു. അവരുടെ അതിവിശിഷ്ടവും വ്യത്യസ്തവുമായ ഒരു ശുശ്രൂഷയുടെ തെളിവായി ഇതിനെ കാണാം. വ്യത്യസ്തമായ ശുശ്രൂഷ കൾ ചെയ്യേണ്ടതിനു പകരം മറ്റുള്ളവരുടെ ശുശ്രൂഷകളെ അനുകരിക്കുന്ന പ്രവണത ലജ്ജാകരമാണെന്നോർക്കുക. നാം എല്ലാവരും ഒരേപോലെയു ള്ളവരായി കാണുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. ദൈവം വൈവിധ്യങ്ങ ളുടെ ദൈവമാണ്. ദൈവം വ്യത്യസ്തത ഇഷ്ടപ്പെടുന്നു. രണ്ട് ഇലകളെ ഒരി ക്കലും ദൈവം ഒരുപോലെ സൃഷ്ടിച്ചിട്ടില്ല. ദൈവം രണ്ട് മഞ്ഞുതുള്ളികളെ ഒരുപോലെ സൃഷ്ടിക്കില്ല. അതുമാത്രമല്ല ദൈവസഭയിൽ ദൈവം ചിലരെ ഉപദേഷ്ടാക്കന്മാരായും ചിലരെ സുവിശേഷകരായും ചിലരെ ഇടയൻമാ രായും തിരഞ്ഞെടുത്തിരിക്കുന്നു (എഫെ:14:11).

ഈ 144000 കുഞ്ഞാടിനെ അനുഗമിക്കുന്നുവെന്നും അവർ കന്യകമാ രാണെന്നും വചനം പറയുന്നു. വിവാഹവുമായി ഇതിനു യാതൊരുവിധ ബന്ധവുമില്ല. ഉദാഹരണമായി, 2 കൊരിന്ത്യർ 11:2-ൽ പൗലൊസ് ഇപ്രകാരം പറയുന്നു: ""ഞാൻ ക്രിസ്തു എന്ന ഏക പുരുഷന് നിങ്ങളെ നിർΩല കന്യ കയായി ഏല്പിക്കുവാൻ വിവാഹം നിശ്ചയം ചെയ്തിരിക്കുന്നു.'' ഈ വാക്യ ങ്ങൾ ഒരിക്കലും കൊരിന്തിലെ വിശ്വാസികൾ അവിവാഹിതരായിരുന്നുവെന്ന് പ്രസ്താവിക്കുന്നില്ല. പകരം പൗലൊസ് ഒാർΩിപ്പിക്കുന്നത് കൊരിന്ത്യവിശ്വാ സികൾ നിർΩലകന്യകയെപ്പോലെ കർത്താവിന് സമർപ്പിക്കപ്പെട്ടവരാണെ ന്നാണ്. ആയതുപോലെ ഈ ഭൂമിയിലെ സകല ദുഷ്ടതയും വഞ്ചനയും വിട്ടൊഴിഞ്ഞ് നിർΩല ജീവിതം നയിക്കുന്ന കന്യകമാരാണ് 144000. അവർ

വെളിപാട് പുസ്തകം - വ്യാഖ്യാനം കർത്താവിന് നിർΩല കന്യകമാർ ആകുന്നു. അവർ ദൈവത്തിനായി തങ്ങ ളെത്തന്നെ നിർΩലതയോടെ സമർപ്പിച്ചവർ ആണ്.

നിത്യ സുവിശേഷം (14:6-13)

14:6-13 വരെയുള്ള വാക്യത്തിൽ ഭൂമിയിലേക്കുള്ള വിവിധ ദൂതുകളും മുന്നറിയിപ്പുകളുമായി ദൂതന്മാർ പ്രത്യക്ഷപ്പെടുന്നതാണ്. ആദ്യത്തെ ദൂതൻ ഒരു പ്രഭാഷകൻ ആകുന്നു. ആ ദൂതൻ ആകാശത്തെ തന്റെ പ്രസംഗപീഠമാ ക്കുകയും അവന്റെ ശബ്ദം ഭൂമിയുടെ അറ്റത്തോളം മുഴങ്ങുകയും ചെയ്യു ന്നു. അവൻ ദൈവത്തിന്റെ മഹാന്യായവിധിയെ പ്രസ്താവിക്കുന്നതോടൊപ്പം സകല മനുഷ്യരും ഭയബഹുമാനത്തോടെ ദൈവത്തെ ആരാധിക്കുവാൻ ആഹ്വാനം നടത്തുകയും ചെയ്യും. മാനുഷിക നാവുകൾ നിശബ്ദമാകു മ്പോൾ ദൈവം തന്റെ സാക്ഷികളെ എഴുന്നേൽപ്പിക്കുന്നു.

യെരുശലേമിലേക്ക് ജയാളിയായി കർത്താവ് കഴുതപ്പുറത്ത് കടന്നുവ ന്നപ്പോൾ അവിടെ കൂടിയിരുന്ന പരീശന്മാരും ശാസ്ത്രികളും അവനെ സ്തുതിക്കുന്നത് വിലക്കിയപ്പോൾ കർത്താവ് പറഞ്ഞു: ""ഇവർ മിണ്ടാതിരു ന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും. അതുപോലെതന്നെ അന്ത്യകാ ലത്ത് ദൈവത്തിന്റെ ദാസന്മാർ രക്തത്തിൽ മുങ്ങിക്കുളിക്കുമ്പോൾ ആകാ ശമണ്ഡലങ്ങളിൽ നിന്നും ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെ കർത്താവിന്റെ ദൂതർ നിത്യമായ ദൈവപുത്രന്റെ സുവിശേഷം പ്രസ്താവിക്കും. ദൈവവ ചന്രപഘോഷണത്തെ പീഡനങ്ങൾക്കോ രക്തസാക്ഷിമരണത്തിനോ തട വുകൾക്കോ ഒന്നിനും തട പ്പെടുത്താനാവില്ല. അപ്പൊസ്തലനായ പൗലോസ് തടവറയിൽനിന്നു കൊണ്ട് വിശ്വാസത്തിൽ തന്റെ നിജപുത്ര നായ തിമൊഥെയോസിന് അവസാനമായി ഇങ്ങനെ എഴുതി, ""ദൈവവച നത്തിനോ ബന്ധനമില്ല'' (2തിമൊ.2:9). ആകാശമദ്ധ്യേ മറ്റൊരു ദൂതൻ ദൈവ ത്തിന്റെ നിത്യസുവിശേഷം ഭൂമിയിൽ പാർക്കുന്ന എല്ലാവരോടും പറന്നു കൊണ്ട് പ്രസ്താവിക്കുന്നതായി യോഹന്നാൻ വിവരിക്കുന്നു.

രണ്ടാമത്തെ ദൂതൻ ബാബേലിന്റെ പതനത്തെ പ്രസ്താവിക്കുന്നു (വാ.8). നീതി എന്നേക്കും വാഴുന്ന ഒരു പുതിയ ഭൂമി നിർΩിക്കുന്നതിനായി ഈ ലോകത്തെ ഭരിച്ചുകൊണ്ടിരിക്കുന്ന എല്ലാ നികൃഷ്ടമായ വ്യവസ്ഥയ്ക്കും ദൈവത്തിന്റെ വലിയ ഇടപെടൽമൂലം മാറ്റമുണ്ടാകും. മൃഗത്തേയും അതിന്റെ പ്രതിമയേയും ആരാധിക്കുന്നവർക്ക് ഉണ്ടാകുന്ന വലിയ പീഡനം മൂന്നാ മത്തെ ദൂതൻ പ്രസ്താവിക്കുന്നു (വാ.9). ഈ ദണ്ഡനം എന്നന്നേക്കും നിലനിൽക്കുന്നതാണ്.

കർത്താവിൽ മരിക്കുന്ന വിശുദ്ധന്മാരുടെ അവസ്ഥ (14:12-13)

സ്വർഗ്ഗത്തിൽനിന്ന് പിതാവായ ദൈവത്തിന്റെ പ്രഖ്യാപനമാണിത്. കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാരാണ്. മഹോപ്രദവകാലത്തു ണ്ടാകുന്ന വലിയ പീഡനങ്ങളാലും പരീക്ഷണങ്ങളാലും മരിക്കുന്നവരെക്കു

വെളിപാട് പുസ്തകം - വ്യാഖ്യാനം

റിച്ചാണ് ഈ വചനങ്ങൾ. എന്നാൽ ഈ ആശ്വാസവചനങ്ങളുടെ ഉറപ്പ് എല്ലാ യുഗങ്ങളിലേയും വിശുദ്ധന്മാരോടുള്ള ബന്ധത്തിലും അന്വർത്ഥമാണ്.

മരണം മനുഷ്യന്റെ ശ്രതുവും ഭീതിയുടെ രാജാവുമാണെന്ന് ദൈവം പ്രസ്താവിക്കുന്നു. മരണം നാം ക്ഷണിക്കാതെ അതിക്രമിച്ചു വരുന്ന ഒരു വ്യക്തിയാണ് . ദൈവിക നന്മയിലും അനുഗ്രഹങ്ങളിലും ഒരിക്കലും ഇല്ലാത്ത ഒരു യാഥാർത്ഥ്യമാണ് മരണം. മരണം ദൈവസൃഷ്ടിയെ നശിപ്പിക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ഹൃദയാഭിലാഷങ്ങളും അവന്റെ സ്വപ്നങ്ങളും സ്നേഹബന്ധങ്ങളും വാത്സല്യങ്ങളും എല്ലാം അതിക്രൂരനായ മരണത്താൽ നശിപ്പിക്കപ്പെടുന്നു. എന്നാൽ ദൈവം ക്രിസ്തു വിൽക്കൂടി മരണത്തിന്റെ വിഷമുള്ള് എടുത്തുമാറ്റി മരണത്തിന്മേൽ ജയം നേടിയിരിക്കുന്നു. ""ക്രിസ്തുവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാരാണ്''. മരണത്തിനുമേലുള്ള സത്യത്തിന്റെ ജയത്തെക്കുറിച്ച് വളരെ അസന്നിഗ്ധ മായി ദൈവവചനം വെളിപ്പെടുത്തുന്നുണ്ട്. ദൈവപൈതലിന്റെ മരണസമ യത്ത് അവൻ മരണത്തിന്മേൽ ക്രിസ്തുമുഖാന്തരം ജയം നേടുന്നു. ആ ജയം മറ്റൊരു കാലത്തിലോ നാളിലോ അല്ല അവന്റെ മരണസമയത്ത് ആകുന്നു.

ഭൂമിയിലെ വിളവെടുപ്പ് (14:14-20)

യഹൂദന്മാരുടെ വാർഷികോത്സവമായ കൂടാരപെരുന്നാളിന് ശേഷമാണ് പഴയനിയമകാലത്ത് കൊയ്ത്തും വിളവെടുപ്പും നടന്നിരുന്നത്. ഇവിടെയും അതുപോലെതന്നെയാണ്. ദൈവമക്കൾ വളരെ പ്രത്യാശയോടെ കാത്തിരി ക്കുന്ന സുവർണ്ണയുഗമാണ് ക്രിസ്തുവിന്റെ സഹ്രസാബ്ദവാഴ്ച. ആ നാളു കൾ സമീപമായിരിക്കുന്നു. അതിനുമുമ്പ് പഴുത്ത് വിളഞ്ഞ് വിളവെടുപ്പിന് പാകമായ വിളകൾ കൊയ്യപ്പെടേണ്ടതുണ്ട്.

വിളവെടുപ്പിനെകുറിക്കുന്ന ഒന്നാമത്തെ ദർശനത്തിലെ പദ്രപയോഗം ഗോതമ്പ് വിളവെടുക്കുന്നതിനോട് ബന്ധപ്പട്ടുള്ളതാണ്. ഈ വിളവെടുപ്പിൽ ഗോതമ്പ് പതിരിൽ നിന്നും മാറ്റുന്നത് യേശു തന്റെ ഉപമയിൽ പ്രസ്താവി ച്ചിരിക്കുന്നതുപോലെ, മനുഷ്യപുത്രന്റെ മേൽനോട്ടത്തിൽ ആണ്. ഈ ഉപ മയിൽ ഇങ്ങനെ വായിക്കുന്നു: ""കൊയ്ത്ത് ലോകാവസാനം കൊയ്യുന്നവർ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ട് ചുടുംപോലെ ലോകാവസാനത്തിലും സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും. അവർ അവന്റെ രാജ്യത്തിൽനിന്നും എല്ലാ ഇടർച്ചകളെയും അധർΩം പ്രവർത്തിക്കുന്നവ രെയും കൂട്ടിച്ചേർത്ത് തീച്ചൂളയിൽ ഇട്ടുകളയും. അവിടെ കരച്ചിലും പല്ലുക ടിയും ഉണ്ടാകും. അന്ന് നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും'' (മത്താ.13:39-43). ഈ ഉപമ ഒന്നാമത്തെ ദർശനത്തെ വിശദമാക്കുന്നു. യേശു ഇവിടെ വേർതിരിക്കൽ തന്നെത്താൻ ചെയ്യുകയല്ല. അതിനു പകരം താൻ ശ്രദ്ധയോടെ ഗോതമ്പ് അതിന്റെ കള യിൽനിന്നും വേർതിരിക്കുന്നത് വീക്ഷിക്കുകയാണ്. അതിനാൽ ഒരു വിശ്വാ സിപോലും (ഗോതമ്പ്) ഒരു അവിശ്വാസിയോടു (കള) കൂടെയും വിധിക്ക

വെളിപാട് പുസ്തകം - വ്യാഖ്യാനം പ്പെടുകയില്ല. മഹോപ്രദവകാലത്തിന്റെ അവസാനത്തിൽ കർത്താവായ യേശുക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള രണ്ടാമത്തെ വരവിന്റെ മുന്നോടി യായി ആ ദുതന്മാർ ഈ വേർതിരിക്കൽ നടത്തും. ഇതേ സത്യം തന്നെ രാജ്യത്തിന്റെ മർΩത്തെക്കുറിച്ചുള്ള മറ്റൊരു ഉപമയിലും വ്യക്തമാക്കിയി രിക്കുന്നു (മത്താ.13:47-50).

ദൈവമക്കൾ ഗോതമ്പിനോട് സദൃശം

മനോഹര ധാന്യമായ ഗോതമ്പ് ദൈവവചനത്തിൽ ദൈവമക്കളുടെ പ്രാധാന്യത്തെ കാണിക്കുന്നതിന്റെ ഉപമാനമായി ഉപയോഗിച്ചിരിക്കുന്നു. ഗോതമ്പ് വിളയുന്ന അവസരത്തിൽ അതിന്റെ കതിർ ഭൂമിയിലേക്ക് കുമ്പിട്ട് നിൽക്കുന്നു. എന്നാൽ പതിരാകട്ടെ വിളയുന്ന അവസരത്തിൽ മുകളിലേക്ക് നിവിർന്നു നിൽക്കുന്നു. ദൈവമക്കൾ ദൈവകൃപയിലും ദൈവീക പരിജ്ഞാ നത്തിലും വളരുമ്പോൾ, അവർ ദൈവിക നന്മയും അനുഗ്രഹവും പ്രാപി ക്കുമ്പോൾ ഗോതമ്പ് ചെടിപോലെ ഭൂമിയിലേക്ക് താണുനിൽക്കുന്നു. ഒരു ക്രിസ്ത്യാനി തന്റെ കഴിവിലും നന്മയിലും സ്വയാശ്രയത്തിലും പുകഴു മ്പോൾ ദൈവത്തിന്റെ ദൃഷ്ടിയിൽ കേവലം പതിർ മാത്രമാണ്. തന്നെ ത്താൻ താഴ്ത്തുകയും മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ അതീവ താല്പര്യം കാണിക്കുകയും അവിശ്വാസികൾക്കായ് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു വിശ്വാസി തീർച്ചയായും സ്വർഗ്ഗത്തിന്റെ കളപ്പുരയിൽ ശേഖ രിക്കപ്പെടുന്ന ഗോതമ്പാണ്. കൃപയിലും ദൈവീക ജ്ഞാനത്തിലും അധികം വളരുമ്പോൾ നാം അവന്റെ കൃപാസാന്നിധ്യത്താൽ അധികം വിനയാന്വി തരായി മാറും.

ഗോതമ്പിനെക്കുറിച്ചുള്ള മറ്റൊരു കാര്യം ഗോതമ്പ് വളർന്ന് വിളവെടു പ്പിനായി തയ്യാറാകുമ്പോൾ അത് മുകളിലേക്ക് വളരുകയും നിലത്തേക്ക് വീണു ചാകുകയും ചെയ്യുന്നു. അതുപോലെ നാം ദൈവത്തിങ്കലേക്കും സ്വർഗ്ഗത്തിലേക്കും വളരുകയും നΩുടെ പരദേശയാത്രയുടെ അവസാന നാളുകളിൽ എത്തുകയും ചെയ്യുമ്പോൾ നΩൾ അധികമായി ദൈവീക കര ങ്ങളിൽ വിശ്രമിക്കുകയും സ്വർഗ്ഗീയ കവാടത്തിലേക്ക് അടുക്കുമ്പോൾ ഈ ലോകത്തിന്റെ വസ്തുവകകൾ പൗലോസിനെപ്പോലെ ചപ്പെന്നും ചവ റെന്നും എണ്ണുകയും ചെയ്യും.

ദൈവകോപത്തിന്റെ മുന്തിരിക്കുല (14:18-20)

ഒരു വലിയ കൂട്ടക്കൊലയുടെ ദൃശ്യമാണ് രണ്ടാമത്തെ ദർശനം. ദൈവ വചനത്തിലുടനീളം പ്രവചിച്ചിട്ടുള്ള സുനിശ്ചിതവും ഭീകരവുമായ ഒരു സംഹാരത്തെ ഈ ദൃശ്യം ചൂണ്ടിക്കാണിക്കുന്നു. അഗ്നിയുടെമേൽ അധി കാരമുള്ള ഒരു ദൂതൻ യാഗപീഠത്തിൽനിന്നും കയറി വരുന്നതായി കാണു ന്നു. എവിടെ നിന്നാണ് ഈ അഗ്നിദൂതൻ കടന്നുവരുന്നത് എന്നുള്ളത് ശ്രദ്ധി ക്കുക. വെളിപാട് 6:9-11-ൽ ""അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ ദൈവവ

വെളിപാട് പുസ്തകം - വ്യാഖ്യാനം

ചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ട വരുടെ ആflാക്കളെ ഞാൻ യാഗപീഠത്തിൻ കീഴിൽ കണ്ടു. വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടും ഞങ്ങളുടെ രക്ത ത്തെക്കുറിച്ച് നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെ യിരിക്കും'' എന്നു നാം വായിക്കുന്നു. ഇതേ യാഗപീഠത്തിൽ നിന്നുമാണ് തിളയ്ക്കുന്ന ക്രോധത്തോടും രോഷത്തോടുംകൂടെ അഗ്നിദൂതൻ പ്രത്യക്ഷ പ്പെടുന്നത്. മനുഷ്യൻ ഭൂമിയിൽ ചെയ്യുന്ന അധാർΩികതയും അരാജകത്വവും അനീതിയുമാണ് ഈ ദൂതൻ പ്രത്യക്ഷപ്പെടാനുള്ള മുഖ്യകാരണം. ദൈവ ത്തോട് നിലവിളിക്കുന്ന ഹാബേലിന്റെ രക്തത്തിന്റെയും സോദോം ഗോമോ റയിൽനിന്നും സ്വർഗ്ഗത്തോളം ഉയർന്ന അതിക്രമത്തിന്റെ നിലവിളിയുടെയും ഇവിടെ വെളിപ്പാടിൽ പറഞ്ഞിട്ടുള്ള മഹതിയാം ബാബിലോണിന്റെ നില വിളിയുടെയും മറുപടിയായിട്ടാണ് ദൈവദൂതൻ പ്രത്യക്ഷപ്പെടുന്നത്. ഈ അഗ്നിദൂതൻ വളരെ ക്രോധത്തോടെ വിളിച്ചറിയിക്കുന്നു ""ഭൂമിയിലെ മുന്തി രിക്കുല പഴുത്തിരിക്കുന്നതിനാൽ നിന്റെ വാൾ എടുത്ത് മുന്തിരിക്കുല അറു ത്തുകളക''. ഭൂമിയിൽ ദുഷ്ടത നടത്തുവാൻ ദൈവം അനുവദിച്ചിരിക്കുന്ന അവസാന നാളുകളെക്കുറിച്ചാണ് ഈ ദർശനം വിവരിക്കുന്നത്. ദുഷ്ടത യുടെ അവസാന നാളുകൾ സമീപിച്ചു. ""ദൂതൻ തന്റെ അരിവാൾ ഭൂമിയി ലേക്ക് എറിഞ്ഞ് ഭൂമിയിലെ സകല മുന്തിരിക്കുലകളെയും അറുത്ത് കഴി ഞ്ഞിരിക്കുന്നു''. ഭൂമിയിലെ മുന്തിരിക്കുലയ്ക്ക് സ്വർഗ്ഗത്തിലെ മുന്തിരിക്കുല യുമായിട്ടുള്ള വ്യത്യാസം വെളിപ്പെടുത്തി പറഞ്ഞിരിക്കുന്നു. സ്വർഗ്ഗീയ മുന്തി രിക്കുല നΩുടെ കർത്താവായ യേശുക്രിസ്തുവും നാം മുന്തിരിവള്ളിയുടെ ശാഖകളും ആകുന്നു.

""ഭൂമിയിലെ മുന്തിരിക്കുല'' അവഗണനയുടെയും അവിശ്വാസത്തി ന്റെയും ദൈവദൂഷണത്തിന്റെയും മാനസാന്തരമില്ലായ്മയുടെയും വീഞ്ഞാ ണ്. ദൈവക്രോധത്തിന്റെ നാളിൽ നടക്കുന്ന മഹായുദ്ധത്തിൽ ഏകദേശം 200 മൈൽ ദൂരത്തോളം രക്തപ്പുഴ ഒഴുകും. കർത്താവിന്റെ ദിവസത്തിൽ നടക്കുന്ന ഘോരമായ രക്തരൂക്ഷിതമായ യുദ്ധത്തിന് ഹർΩഗേദ്ദാൻ എന്നാണ് വിളിച്ചിട്ടുള്ളത്. ഈ യുദ്ധം അവിശ്വാസികളും ദൈവദൂഷകരു മായ മനുഷ്യരുടെമേൽ നടക്കുന്ന ദൈവിക ന്യായവിധിയാകുന്നു.

വെളിപാട് പുസ്തകം - വ്യാഖ്യാനം