Chapter 15 of 15
പതിനൊന്നാം അദ്ധ്യായത്തിൽ നിന്നും പ്രന്തണ്ടിലേക്കു നീങ്ങു
മ്പോൾ അതിലെ വിഷയത്തിന് ഒരു മാറ്റവുമില്ല. പ്രധാന ദൂതൻ ദാനിയേലിനു നല്കിയ സേμശം 10:20 മുതൽ 12:4 വരെ ഒരു വിഘ്നവും കൂടാതെ തുടരുന്നത് കാണാം. ആറും, എട്ടും വാക്യങ്ങളിൽ സ്വർഗ്ഗ ത്തിലെ മറ്റൊരു ദൂതനോട് ദാനിയേൽ സംഭാക്ഷിച്ചു അതിനാൽ പ്രധാന ദൂതൻ തുടർന്നും 9 മുതൽ 12 വരെ വാക്യങ്ങളിൽ സംസാരിക്കുകയും അതോടെ അദ്ധ്യായം അവസാനിക്കുകയും ചെയ്യുന്നു.
ദാനിയേൽ 12:1 മഹാപീഢനം
എതിർക്രിസ്തു ഭരിക്കുവാൻ പോകുന്ന സമയത്തെ കുറിച്ച് പ്രധാന ദൂതൻ തുടർന്നും സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഭരിക്കുന്ന ഭരണ കർത്താവിനെക്കാൾ ഭരിക്കപ്പെടുന്ന ജനങ്ങളെക്കുറിച്ചുള്ള വി വരണമാണ് താൻ നല്കുന്നത്. അവരുടെ വീക്ഷണത്തിൽ ഈ സമയ ത്തെ കൃത്യതയോടെ ""മഹാപീഢനകാലം'' എന്ന് വിളിച്ചിരിക്കുന്നു. ആ സമയം മഹാപീഢന കാലമായിരിക്കും എന്നതിന് മൂന്ന് സാധാരണ തെളിവുകൾ നല്കുന്നു: ഒന്ന്, 11-ാം അദ്ധ്യായത്തിലെ ആശയം തടസം കൂടാതെ ഈ വാക്യത്തിലും തുടരുന്നു, മഹാപീഢനകാലത്തെ ഭരണാ ധിപൻ എതിർക്രിസ്തുവാണ് അതിലെ ചിന്താവിഷയം; 11:40 ലെ മഹാ പീഢനകാലത്തിന്റെ സമയത്തെ ചൂണ്ടിക്കാണിക്കുന്ന "അന്ത്യകാലം' എന്നതിനെ തിരിച്ചറിയാനുള്ള യുക്തിയാണ് രണ്ടാമത്തെ വിഷയം. മത്താ. 24:21,22 യേശുക്രസ്തു നടത്തുന്ന പരാമർശത്തിന്റെ പശ്ചാത്തലം മഹാപീഢനത്തെ മന ിൽ വെച്ചുകൊണ്ട് മന ിലാക്കുന്നതാണ് മൂന്നാ മത്തെത്. 11:45 ൽ പറഞ്ഞിരിക്കുന്ന എതിർ ക്രിസ്തുവിന്റെ നാശം ഈ ആശയത്തിലെ കാലഘട്ടത്തിൽ കാണുന്നില്ല മറിച്ച് അവൻ തന്റെ ശ്രതു ത വർദ്ധിപ്പിക്കുകയാണ്. ആ കാരണത്താൽ വിവർത്തനത്തിൽ ""during'' ""ആ കാലത്ത്'' എന്ന് ഉപയോഗിച്ചിരിക്കുന്നു.
""മിഖായേൽ എഴുന്നേല്ക്കും'' പേർഷ്യയിലെ ഭൂതത്തിനെതിരാ യും, പ്രത്യേകാൽ യിസ്രായേലിന്റെ കരുതലിനായും നിയമിക്കപ്പെട്ടിരി ക്കുന്ന പ്രധാന ദൂതനായ മിഖായേലിനെ കുറിച്ച് 10:13 ലും 10:21 ലും ആ മൃഗത്തെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇവിടെ ""മിഖാ യേൽ എഴുന്നേലേക്കും'' എന്നതുകൊണ്ട് മുൻപുണ്ടായിരുന്ന സൂച നകളിലൂടെ യിസ്രായേലിന്റെ സംരക്ഷണത്തിനായിട്ടാണെന്ന് നമുക്കു മന ിലാക്കാം. ഈ സാചര്യത്തിൽ ഇസ്രായേലിനെ ഉപ്രദവിക്കുന്ന എതിർക്രിസ്തുവിനെ നേരിടുവാനായിരിക്കും തന്റെ നിയോഗം.
""സ്വജാതിക്കു തുണ നില്ക്കുവാൻ എഴുന്നേല്ക്കുന്ന'' എന്നത് യഥാർ ത്ഥമായി വായിക്കേണ്ടത് ""നിന്റെ ജനത്തിന്റെ മക്കൾക്കുവേണ്ടി നില്ക്കുന്നവൻ'' 10:21 ൽ ""നിങ്ങളുടെ പ്രഭുവായ'' എന്നത് മറ്റൊരു തര ത്തിൽ പറഞ്ഞിരിക്കുന്നു. ""ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ട കൾ'' ഇത് ദാനിയേലിന്റെ ജനം - യെഹൂദന്മാർ അനുഭവിക്കും, ഒരിക്ക ലും സംഭവിച്ചിട്ടില്ലാത്ത അത്ര ഭീകരമായിരിക്കും. യിരമ്യാവ് 30:7 ലും യോവേൽ 2:2 ലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മത്തായി 24:21 ലും മർക്കോസ് 13:19 ലും ഉദ്ധരിച്ചിരിക്കുന്നു. ഇവ ഒരു സമയത്തെക്കുറി ച്ചുതന്നെയാണ് പറയുന്നത്. ഈ പറഞ്ഞിരിക്കുന്ന ഒരോ വാക്യങ്ങളും മഹാപീഢനത്തെക്കുറിച്ചുള്ള വിവരണങ്ങളാണ്. എതിർക്രിസ്തു ഒരുക്കുന്ന തീവ്ര പീഢനത്തിന്റെ വിവരണമാണ് ഇത് എന്ന് യുക്തി പരമായി അനുമാനിക്കാം. യഹൂദന്മാർ കലാകലങ്ങളായി അനുഭവിച്ച കഷ്ടതകളുടെ ചരിത്രം ഒരുവൻ ഒാർത്തെടുത്താൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന ഈ സംഭവം അതിഭീഭൽസമായിരിക്കും.
""നിന്റെ ജനം രക്ഷ പ്രാപിക്കും'' മിഖായേലിന്റെ ഇടപെടലിന്റെ പ്രയോജനം ഇവിടെ പറഞ്ഞിരിക്കുന്നു. യിസ്രായേൽ വിടുവിക്കപ്പെടും. ഇതിന് സമാനമായി യിരമ്യാവ് 30:7,11 ലും ഈ ചിന്ത പറഞ്ഞിരിക്കുന്നു. വെളിപ്പാട് 12:6-17 പറഞ്ഞിരിക്കുന്ന പ്രസ്താവന ഈ ചിന്തയോട് ബന്ധ പ്പെട്ടതാണ് എന്നത് യുക്തമാണ് എന്തുകൊണ്ടെന്നാൽ വിടുതലിന്റെ കാലപരിധി നീട്ടികൊണ്ടുപോകുന്നു. ഈ വേദഭാഗം പിശാചിനെ മഹാ സർപ്പമായി ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീയെ ഉപ്രദവിക്കുവാൻ വേണ്ടി നിർണ്ണയിക്കപ്പെട്ടിരിക്കുന്നതും, സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് തള്ളയതുമാണ്. ഈ സ്ത്രീ യിസ്രായേലിനെ പ്രതിനിധീകരിക്കുന്നു.
അവൻ ഇത് 1260 ദിവസങ്ങൾ തുടരും (വെളി. 12:6) അല്ലെങ്കിൽ മൂന്നര വർഷക്കാലം (12:14) മഹോപ്രദവകാലത്തിന്റെ അവസാനഭാഗം. ഈ വേദഭാഗത്ത് കാണുന്ന ഉപ്രദവത്തിന്റെ അതേ കാലയളവ് തന്നെയാണ് നമ്മുടെ ദേവഭാഗത്തും കാണുന്നത്. എതിർക്രിസ്തു യിസ്രായേലിനെ
ഉപ്രദവിക്കുന്നത് പിശാചിന്റെ പ്രകടമായ പ്രവർത്തിയാണ്. ഈ ഉപ്രദവങ്ങൾക്കു ശേഷം മീഖായേൽ സാത്താനെ സ്വർഗ്ഗത്തിൽ നിന്നും നിഷ്കാസനം ചെയ്യുന്നുണ്ട് (വെളി. 12:7) വീണ്ടും യിസ്രായേലിനെ പീഢയിൽ നിന്നും വിടുവിച്ചു എന്നത് തന്നെ പുറത്താക്കി എന്നതിന്റെ ഫലമാണ്. ഈ വിധത്തിലുള്ള വിടുതലിന്റെ ഫലം എന്നത് 1260 ദിവസം ഇസ്രായേലിനെ പരിരക്ഷിക്കുവാൻ കഴിഞ്ഞ (വെളി. 12:6) സർപ്പം സ്ത്രീ യെ ഒഴുകിക്കളയേണ്ടതിന് തന്റെ വായിൽ നിന്നും നദിപോലെ വെള്ളം ചാടിച്ചു (വെളി. 12:15,16). ഈ വിടുതൽ ഇസ്രായേലിൽ അക്കാലത്തുള്ള എല്ലാവർക്കും ഉള്ളതല്ല; എന്നിരുന്നാലും സെഖര്യ. 13:8-9 വേദഭാഗങ്ങൾ ഇതിന്റെ യാഥാർത്ഥ്യം കാണിച്ചുതരുന്നു. സാത്താന്റെ ഏജന്റായ എതിർക്രിസ്തുവിന്റെ പീഢന പരമ്പരകളിൽ നിന്നും മൂന്നിൽ ഒരു ഭാഗം മാത്രമേ രക്ഷപ്പെടുകയുള്ളൂ. ഇസ്രായേലിന്റെ മൂന്നിൽ ഒന്ന് മാത്രം രക്ഷ പ്പെടുന്നത് ദാനി.7:26-27 ലും പറഞ്ഞിരിക്കുന്നു. പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഏവനും: ഇത് മൂന്നിലൊന്ന് വിടുവിക്കപ്പെടുന്ന തിന്റെ ചിത്രമാണ് ഈ പുസ്തകം "ജീവ പുസ്തകം' എന്നതാണ് ഏറ്റ വും നല്ല നിഗമനം, ദൈവത്തിന്റെ ദൃഷ്ടിയിൽ നീതികരിക്കപ്പെടുന്നവ രുടെ കണക്കാണത്. പുറ.32:32; സങ്കീ.69:28; ലൂക്കോ.10:20; വെളി.20:12; ദാനി.7:10 ൽ പറയുന്ന മറ്റ് പുസ്തകങ്ങൾ വിവര പരിശോധന ക്കുള്ളവയാണ്. മഹാപീഢനകാലത്ത് 42 മാസക്കാലം യെരുശലേമിന്റെ വീഥികളിൽ രണ്ടു സാക്ഷികൾ ദൈവത്തിന്റെ സാക്ഷ്യം വഹിക്കും (വെളി.11:3-13). 1,44,000 ദൈവത്താൽ ആ കാലത്ത് മുദ്രയിടപ്പെടും എന്നതും വലിയ ഒരു സത്യമാണ് (വെളി.7:1-8; 14:1-5). 7 വർഷകാലത്തെ മഹാപീഢനം കാരണത്തിന്റെ അവസാനത്തിൽ അനേക യെഹൂദനും ദൈവത്തിൽ യഥാർത്ഥമായി വിശ്വസിക്കുന്നവരായി തീരും എന്നത് വാസ്തവമാണ്. ഇതുകൂടാതെ എതിർക്രിസ്തുവിന്റെ പീഢയിൽ നിന്നും രക്ഷപ്പെടുന്നവർ യിസ്രായേലിന്റെ അവസാന വിടുതലിനായി യേശുക്രിസ്തു രണ്ടാമത് വരുമ്പോൾ എതിർക്രിസ്തുവിന്റെ വലിയ സൈന്യത്തെ തകർക്കുമ്പോൾ അവരുടെ കൂറ് തന്നോടു (കർത്താവി നോട്) കാണിക്കും. ഇതിൽ രണ്ട് വിഭാഗത്തിലും പെട്ടിരിക്കുന്നവരുടെ പേരുകൾ ദൈവത്തിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നു (മത്താ. 24:22).
രണ്ട് ഉയിർപ്പുകൾ (ദാനി. 12:2)
മഹോപ്രദവത്തിന്റെ മൂർദ്ദന്യസമയത്തെ കുറിച്ച് വിവരിക്കുമ്പോൾ ഒന്ന്, രണ്ട് വാക്യങ്ങളിൽ മരിച്ചവരുടെ ഉയർപ്പിനെകുറിച്ച് പറഞ്ഞിട്ടുണ്ട്.
പുരോഗമനവാദികളായ വ്യാഖ്യാതക്കളും, യഥാസ്ഥിതി കരമായ വ്യാഖ്യാതക്കളും ഒരുപോലെ ഈ വേദഭാഗത്തെ കുറിച്ച് ചിന്തിക്കുന്നത്, മഹാപീഢനകാലത്ത് നീതിമാന്മാർ (വിശുദ്ധന്മാർ) കഷ്ടം അനുഭവിക്കു മെന്നാണ്.
അബ്രഹാം തന്റെ മകൻ യിസഹാക്കിനെ യാഗം കഴിക്കുമ്പോൾ അവ ൻ മരണത്തിൽ നിന്നും ഉയിർത്തെഴുനേൽക്കും എന്ന വിശ്വാസം ഉണ്ടാ യിരുന്നു (ഉല്പ.22:5; എബ്രാ.11:19). മോശെക്ക് മുമ്പ് ജീവിച്ചിരുന്ന ഈയ്യോബ് തന്റെ വിശ്വാസം വളരെ പ്രസിദ്ധമായ പ്രസ്ഥാവനയിലൂടെ നമ്മെ ഒാർപ്പിക്കുന്നു; ""എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും'' (ഇയ്യോ.19:25,26). ദാനിയേലിന് ഒരു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന യെശയ്യാവ് പ്രവചിക്കുന്നത് മരിച്ചവർ വീണ്ടും ജീവിക്കും അവരുടെ ശവശരീരങ്ങൾ എഴുന്നേല്ക്കും എന്നാണ് (യെശ.26:19). ""ഞാനവരെ പാതാളത്തിന്റെ അധീനതയിൽ നിന്ന് വീണ്ടെടുക്കും മരണത്തിൽ നിന്നും ഞാനവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്ക് സഹതാപം തോന്നുകയില്ല'' (ഹോശ.13:14). ക്രിസ്തുവിന്റെ ഉയിർപ്പു പോലും വചന ത്തിൽ പ്രവചിട്ടിച്ചുണ്ട്, ""അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മന ു ആനμിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാ◊ാൻ സമ്മതിക്കുകയുമില്ല'' (സങ്കീ.16:9-10).
ദാനിയേൽ ഇപ്പോൾ ചില നൂതന കാര്യങ്ങൾ വെളിപ്പെടുത്തുക യാണ്. അത് എക്കാലത്തും വിശുദ്ധന്മാരുടെ പ്രത്യാശയാണ്. ഇത് പുതി യ നിയമത്തിൽ ജീവിച്ചിരിക്കുന്ന വിശുദ്ധന്മാരുടെ ഉത്പ്രാപണമായി വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
എന്നിരുന്നാലും ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന ഉയർപ്പിനെ കുറിച്ച് പുരോഗമന വാദികളും, യഥാസ്ഥിതികും പൊതുവായി ഏക അഭിപ്രായത്തിൽ ചോദിക്കുന്നു:
- ഈ സംഭവത്തിന്റെ സ്വഭാവം 2. ഇതിന്റെ സമയം 3. ഈ സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നവർ ഇതിന്റെ വ്യാഖ്യാനത്തോട് ബന്ധപ്പെട്ട് പൊതു ഭാവിതത്വശാസ്ത്ര മേഖലയിൽ സഹ്രസബ്ദപൂർവ്വ വാദികൾ സഹ്രസാ ബ്ദ നിഷേധ വാദികളിൽ നിന്നും വ്യത്യസ്ഥമായി വ്യാഖ്യാനിക്കുന്നു.
അർദന ഗബേലിയൻ പറയുന്നത് ""ഈ അദ്ധ്യയത്തിന്റെ രണ്ടാം വാക്യത്തിൽ ശാരീരിക ഉയിർപ്പ് പഠിപ്പിക്കുന്നില്ല. ഈ വേദഭാഗം ശാരീരിക ഉയിർപ്പുമായി ബന്ധപ്പെട്ടതല്ല എന്ന് നാം ആവർത്തിക്കുന്നു. ശാരീരിക ഉയിർപ്പ് യിസ്രായേലിന്റെ ദേശീയ നവേഥാനത്തിന്റെ ഒരു അടയാളമായി പറഞ്ഞിരിക്കുന്നു''. ഗബലിയന് മുമ്പ് വില്യം കെല്ലി സമാ ന അഭിപ്രായം പറഞ്ഞിരിക്കുന്നു. കെല്ലി പറഞ്ഞതനുസരിച്ച്, ""ഈ വാ ക്യം സാധാരണ ശരീര ഉയർപ്പിനോട് ബന്ധപ്പെടുത്തിപ്പറയുന്നു യാ ഥാർത്ഥ്യത്തിൽ ആflാവ് ഇസ്രയേലിന്റെ നവോത്ഥാനത്തിന് ഒരു അ ലങ്കാരമായി പറഞ്ഞിരിക്കുന്നു. എന്നാൽ ഈ വാക്യം നമ്മുടെയോ, ഇസ്രായേലിന്റെയോ ശാരീരിക ഉയർപ്പിന് ഒരു അപ്ത വാക്യമായി എടു ക്കുവാൻ കഴിയില്ല''.
ഹാരി ആൻസയ്ഡ് പറയുന്നു, ""രണ്ടാം വാക്യം ഒരു ശാരീരിക ഉയർപ്പിനെക്കുറിച്ച് പറയുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല, മറിച്ച് അത് ഒരു ദേശിയയോ, സാധാരണയോ ആയ വിഷയമാണ്. ഇതിന് സമാനമായ ഭാഷാ പ്രയോഗമാണ് യെശയ്യാവ്.26:12-19 ലും യെഹസ് ക്കേൽ 37 ലും കാണുന്നത്''. ബ്രദറുകാരായ മിക്ക വ്യാഖ്യാതാക്കളും മുകളിൽ പറഞ്ഞിരിക്കുന്ന കെല്ലിയുടെയും ആൻസയിടിന്റെയും അഭി പ്രായത്തോട് യോജിക്കുന്നു. എന്നാൽ ഈ എഴുത്തുകാരന് രണ്ടാം വാക്യത്തെ കുറിച്ച് മറ്റൊരഭിപ്രായമാണുള്ളത്. അന്ത്യകാലത്ത് മരിച്ച വരുടെ പുനഃരുത്ഥാനം ഉണ്ടാകും. ഭൂമിയുടെ പൊടിയിലുറങ്ങുന്ന പലും എഴുന്നേല്ക്കും. എല്ലാവരും എന്ന് താൻ അർത്ഥമാക്കുന്ന ""എല്ലാവരും'' എന്ന വാക്ക് എന്തുകൊണ്ട് താൻ ഉപയോഗിക്കുന്നില്ല. അനേകർ എന്ന വാക്ക് താൻ ഉപയോഗിക്കുവാൻ രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന്, അനേ കർ എഴുന്നേല്ക്കും. കർത്താവിന്റെ വരവിങ്കൽ ചിലർ ജീവിച്ചിരിക്കും എന്നതിന് എതിരാണ്. മരിച്ചവരാണ് സംഖ്യയിൽ കൂടുതൽ.
ഇത് ഭാഗീകമായ ഉയിർപ്പാണ് അതിനാൽ ഒരേ സമയത്ത് അവർ എല്ലാവരും ഒരേസമയത്ത് ഉയർക്കില്ല. മരിച്ചവരിൽ നിന്നുള്ള ഉയിർപ്പ് വിശുദ്ധ ബൈബിളിൽ വളരെ മനോഹരമായി വെളിപ്പെടുത്തുന്നു. ഒരു സമയത്ത് വചനം കുറച്ച് മാത്രമേ വെളിപ്പെടുത്തു. ആദ്യം ബൈബിൾ ഉയിർപ്പ് എന്ന യഥാർത്ഥ്യം വെളിപ്പെടുത്തുന്നു. നാം മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കും. അതിനുദാഹരണമാണ് യോഹന്നാന്റെ സുവി ശേഷം 11-ാം അദ്ധ്യായത്തിൽ മാർത്ത തന്റെ സഹോദരന്റെ മരത്തോട് ബന്ധപ്പെട്ട് യേശുക്രിസ്തുവിനോട് പറയുന്നത് (യോഹ.11:24). ദൈവ ത്തിന്റെ വചനത്തിൽ നിന്നും അവർ പഠിച്ചിരിക്കുന്നത് ഒരു ഉയിർപ്പ് ഉണ്ടെന്നാണ്. രണ്ടാമതായി ആ ദൈവീക വെളിപ്പാട് വചനത്തിലൂടെ തുടരുന്നു, അത് ഒരു വിഭജനം പുനഃരുദ്ധാനത്തിലുണ്ട് എന്നതാണ്.
വിശുദ്ധന്മാരുടെ പുനഃരുത്ഥാനവും, നഷ്ടപ്പെട്ടവരുടെ പുനഃരുദ്ധാനവും ഉണ്ടായിരിക്കും. നമ്മുടെ കർത്താവിന്റെ വാക്കുകളിൽ അതു നമുക്കു കാണാൻ കഴിയും. യോഹ.5:28-29 ൽ പുനഃരുത്ഥാനത്തിൽ ഒരു വിഭജനം കാണാം. രക്ഷിക്കപ്പെട്ടവരുടെ പുനഃരുദ്ധാനവും നഷ്ടപ്പെട്ട വരുടെ പുനഃരുദ്ധാനവും.
മൂന്നാമതായി, രക്ഷിക്കപ്പെട്ടവരും, നഷ്ടപ്പെട്ടവരും തമ്മിലുള്ള നിത്യമായ വേർപാട്. മത്തായിയുടെ സുവിശേഷം 13-ാം അദ്ധ്യായത്തിൽ കർത്താവ് പറയുന്നത് ഈ ലോകത്തിലുള്ള ആളുകൾ കോതമ്പും കള യും ഒരേ വയലിൽ വിളയുന്നതായിട്ടാണ്. എന്നാൽ അന്ത്യകാലത്ത് അവ തമ്മിൽ വേർപിരിക്കും. കോതമ്പ് കളപ്പുരയിൽ ശേഖരിച്ചു വെക്കുകയും, കള കെടാത്തതീയിലിട്ടു ചുട്ടുകളയുകയും ചെയ്യും. പുനരുദ്ധാനത്തിൽ വലിയ വിഭജനമുണ്ട്. ഇവിടെ ഒരേ ലോകത്തിൽ നാം ജീവിക്കുന്നു. നാം ഒരെ ഗോളത്തിൽ അടക്കപ്പെടുന്നു, ഒരേ ഭൂമിയിൽ. എന്നാൽ നാം ഉയിർക്കുമ്പോൾ രണ്ട് ഉയിർപ്പുകളുണ്ട്. ഒന്ന്, നാശത്തിലേക്ക് പോകു ന്നവരുടെയും, മറ്റൊന്ന് നിത്യരക്ഷയിലേക്കും. മത്തായി 25-ാം അദ്ധ്യാ യത്തിൽ ഈ ലോകത്തിലെ ജാതികളെ കൂട്ടിച്ചേർത്ത്, ഇടയൻ കോലാ ടു കളെയും ചെമ്മരിയാടുകളെയും വേർതിരിക്കുമ്പോലെ ക്രിസ്തുവിന്റെ സിംഹാസനത്തിന് മുമ്പിൽ കർത്താവ് രക്ഷിക്കപ്പെട്ടവരെയും നഷ്ടപ്പെട്ടവരെയും വേർതിരിക്കും.
നാലാമതായി വെളിപ്പാട് പുസ്തകം 20-ാം അദ്ധ്യായത്തിൽ നാം പഠിക്കുന്നത് ഈ രണ്ട് പുനരുദ്ധാനങ്ങളും തമ്മിൽ ആയിരം വർഷങ്ങ ളുടെ ഇടവേള ഉണ്ടെന്നാണ് (വെളി. 20:4-6). ദൈവഭവനത്തിൽ കർത്താ വിന്റെ കുടുംബത്തിൽ സ്വർഗ്ഗത്തിൽ ക്രിസ്തുവിന്റെ മഹത്വത്തിൽ ഉയിർ ക്കുക എന്നത് വിശ്വാസത്താൽ അവനിൽ നോക്കി അവനിൽ ആശ്രയി ക്കുന്നവർക്കു ദൈവം നല്കുന്ന ആശീർവാദ നുഗ്രഹമാണിത്. ഈ ഉയർ പ്പിൽ ഉൾപ്പെട്ട രക്ഷിക്കപ്പെട്ടവർ എത്രയോ ഭാഗ്യവാന്മാർ.
ഉൽപ്രാപണത്തിൽ പഴയനിയമ വിശുദ്ധന്മാരും, പുതിയനിയമ വിശുദ്ധന്മാരും ഉയിർക്കും. സഭ മഹോപ്രദവത്തിലൂടെ പോകും എന്നതിന് തെളിവുകളില്ല.
മിക്ക ബ്പ്റ്റിസ്റ്റുകാരും, ആധുനിക വ്യാഖ്യാതാക്കളും ചിന്തിക്കു ന്നത് പഴയനിയമ വിശുദ്ധന്മാർ മഹാപീഢനത്തിനവസാ നമാണ് ഉയി ർക്കുന്നത് എന്ന്. തുടർന്നുള്ള ഭാഗങ്ങൾ ജോൺഫ് വാൽവുഡിന്റെ
""ദിവില്ലേന്ന്യൽ കിംഗ്ഡം'' എന്ന പുസ്തകത്തിൽ നിന്നും എടുത്തിരി ക്കും. പേജ് 278.
പഴയനിയമ വിശുദ്ധന്മാരുടെ ഉയിർപ്പും ന്യായവിധിയും
പൂർവ്വ സഹ്രസാബ്ദ വാദികളുടെ ഇടയിലെ ഒരു പ്രധാന പ്രശ്നം എന്നത് കർത്താവിന്റെ രണ്ടാം വരവിങ്കലെ ഉയിർപ്പിനോട് ബന്ധപ്പെട്ട് പഴയനിയമ വിശുദ്ധന്മാരും, നീതിമാന്മാരായ ഇസ്രായേലും ഉയർക്കപ്പെ ടുമോ എന്നതാണ്. ഡാർബിയും തന്റെ അനുകൂലികളും ഇതിനോട് ബന്ധപ്പെട്ട് എടുത്തിട്ടുള്ള വ്യാഖ്യാനം, സഭ എടുക്കപ്പെടുന്ന തിനോട് ചേർന്ന് പഴയനിയമ ഇസ്രായേലും എടുക്കപ്പെടും എന്നത് വളരെ പ്രസി ദ്ധമാണ്. വില്യം കെല്ലി, M.C ഗബേലിയൻ, C.I. സ്കോഫീൽഡ്, മറ്റ് പ്രമുഖരായവരും ഇതിനെ അനുകൂലിക്കുന്നു. ഇതിനെ സാധൂകരിക്കു
വാൻ മൂന്ന് ന്യായവാദങ്ങൾ നിരത്തുന്നു.
- ക്രിസ്തു പഴയനിയമ വിശുദ്ധന്മാർക്കും, സഭയ്ക്കും വേണ്ടിയാണ് മരിച്ചത്, അതുകൊണ്ട് സഭയോടുകൂടെ അവരും ഉയർക്കും.
- 1 തെ .4:16 അനുസരിച്ച്, പ്രധാന ദൂതന്റെ ശബ്ദം ഉതൽപ്രാപണ സമയത്ത് കേൾക്കും. മിഖായേൽ പ്രധാന ദൂതനാണ് അതേ സമയം ഇസ്രായേലിന്റെ സംരക്ഷണകനുമാണ്, അതിനാൽ ഉൽപ്രാപണത്തിൽ തന്റെ സാന്നിധ്യമുള്ളതുകൊണ്ട് യിസ്രായേലും ഉയിർക്കും.
- വെളിപ്പാടു 4-ാം അദ്ധ്യായത്തിലെ ഇരുപത്തിനാല് മൂപ്പന്മാർ പഴയനിയമ വിശുദ്ധരാണ്, ഇത് സ്വർഗ്ഗത്തിൽ വെളിപ്പെടുത്തുമ്പോൾ അവർ കിരീടം ധരിച്ചവരായി നില്ക്കുന്നതിനാൽ പ്രതിഫലങ്ങൾ ലഭിച്ചു കഴിഞ്ഞു അതുകൊണ്ട് വെളിപ്പാട് 4-ാം അദ്ധ്യായം മഹാപീഢനത്തിന് മുമ്പ് ഉള്ള സംഭവമാകയാൽ പഴയനിയമ വിശുദ്ധരും, സഭയും മുന്നമേ ഉയർത്തിരിക്കുന്നു എന്ന് മന ിലാക്കാം (ഡോക്ടർ. ജോൺ.ഫ്.
വാൽവുഡ് മേൽപ്പറഞ്ഞിരിക്കുന്ന ബ്രദറുകാരുടെ വ്യാഖ്യാനം അംഗീ കരിക്കുന്നില്ല).
ഇവിടെ പറഞ്ഞിരിക്കുന്ന പുനരുത്ഥാനത്തോട് ബന്ധപ്പെട്ട് മരിച്ച വിശുദ്ധന്മാരിൽ ആരെക്കെ ഉയിർക്കും എന്നത് തിരിച്ചറിയുന്നതി നോട് ബന്ധപ്പെട്ട ചോദ്യമാണുള്ളത്. ഈ കൂട്ടത്തിൽ മഹാപീഢന കാലത്ത് കൊല്ലപ്പെടുന്ന വിശുദ്ധരായ യെഹൂദന്മാർ കൂടാതെ മുൻ പറഞ്ഞിരി ക്കുന്ന വേദവാക്യം അടിസ്ഥാനമാക്കി മറ്റ് ആളുകളും ഉണ്ടാകുമോ? അതിനുള്ള ഉത്തരം നീതികരിക്കപ്പെട്ട ജാതികളും, മഹാപീഢന കാല
വിശുദ്ധന്മാർ എന്ന് വിളിക്കപ്പെടുന്നവരും കാണാം. (വെളി. 7:9-17). അവരും എതിർ ക്രിസ്തുവിനാൽ ഈ കാലഘട്ടത്തിൽ കൊല്ലപ്പെടു ന്നവരാണ്. മഹാപീഢനകാലത്ത് കൊല്ലപ്പെടുന്ന വിശുദ്ധന്മാർ മഹാ പീഡനത്തിനവസാനം നമ്മുടെ കർത്താവിന്റെ മഹത്വ്രപത്യ ക്ഷതയിൽ ഉയിർക്കും. കൈവിടപ്പെട്ട് പോകുന്നവരുടെ കാര്യം ഭീകരമാണ്, എന്നാൽ രക്ഷ പ്രാപിക്കുന്നവർ മഹത്വം സ്വീകരിക്കും.
ദാനി 12:3
ഈ വാക്യം മനോഹരവും മാധുര്യമേറിയതുമാണ്. ഇതിലെ കാവ്യാ flകത പ്രൗഢവും, മനോഹരവുമാണ്. ബൈബിളിലെ ഇരുണ്ട ദർശന ങ്ങളിലെ ഒരു വാക്യമാണ്. ദാനിയേലിന് മഹാപീഢനത്തെക്കുറിച്ച് അവ സാനമായി ലഭിച്ച ദർശനം. ലോകത്തിൽ വരാൻ പോകുന്ന അതി ക്രൂര നും, ഏറ്റം ഭയപ്പെടുത്തുന്നവനുമായ ഏകാദിപതിയെ കുറിച്ചുള്ള താണ്. ഈ ദർശനത്തിലെ മഹത്വത്തിന്റെ വാഗ്ദാനം അർമ്മഗദ്ദോൻ യുദ്ധത്തി ലൂടെ സാമ്രാജ്യങ്ങളെയും, ജാതികളെയും, ഈ ലോകത്തിന്റെ സൈന്യ ത്തെയും നശിപ്പിക്കുന്ന ചിത്രമാണ് നല്കുന്നത്. ആ വലിയ അന്ധകാര നിബിഢതയിൽ ഒരു വൈഡ്യൂരം പോലെ മനോഹരമായ വാഗ്ദാ നമാണിത്. ഇത് അത്രക്ക് അസോഭാവികമായ സംഭവമാണോ? വിശുദ്ധ വചനം എപ്പോളും വാഗ്ദാനങ്ങൾ അവതരിപ്പിക്കുന്നത് ഇരുണ്ട പശ്ചാ ത്തലത്തിലാണ്.
ഉദാഹരണത്തിന്, ദാനിയേൽ 10,11,12 അദ്ധ്യായങ്ങളിലേക്ക് നോക്കുക: മഹാപീഢനത്തെക്കുറിച്ചും, എതിർ ക്രിസ്തുവിനെകുറിച്ചും അർമ്മഗദ്ദേ നെ കുറിച്ചുമുള്ള പ്രവചനം. അതേ പ്രവചനം െവളിപ്പാട് പുസ്തകത്തിൽ 4-ാം അദ്ധ്യായം മുതൽ 19 അദ്ധ്യായം വരെ വിപു ലീകരിച്ച് പറഞ്ഞിട്ടു ണ്ട്. ആ അന്ധകാര നിബിഢമായ ഭയപ്പെടുത്തുന്ന നാളുകളിൽ പോലും, ലോകത്തിലെ വലിയ നവോത്ഥാനം, ദൈവ ത്തിങ്കലേക്കുള്ള മനുഷ്യന്റെ വലിയ തിരിയൽ ഉണ്ടാകും.
വെളിപ്പാട് പുസ്തകത്തിന്റെ ഏഴാം അദ്ധ്യായം വായിക്കുക. അതി ഭയങ്കരമായ പീഡനങ്ങൾ നടമാടുന്ന മഹാപീഢന കാലത്തും എണ്ണി കൂടാത്ത അത്ര വിശ്വാസികൾ മാനസാന്തരപ്പെടും. യോഹന്നാൻ അവരെ ദർശിക്കുമ്പോൾ അവർ കുഞ്ഞാടിന്റെ രക്തം കൊണ്ട് അങ്കികൾ കഴുക പ്പെട്ടവരും മഹാപീഢനത്തിൽ നിന്നും വന്നവരും അതിൽ നിന്ന് രക്ഷ പ്പെട്ടവരുമാണ്. ദൈവീക കരുതൽ എപ്പോളും അത്തരത്തിലാണ്. എന്നാൽ ബുദ്ധിമാന്മാർ ആകാശ മണ്ഡലത്തിൽ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷ്രതങങളെ പോലെയും
എന്നു എന്നേക്കും ഇത്തരത്തിൽ മഹത്വമാർന്ന വാക്കുകളുള്ള ഒരു വാഗ്ദാനം ഇല്ലാതിരിക്കയില്ല.
ദാനിയേൽ 12:4
ഈ വചനങ്ങളെ അടച്ച് പുസ്കതത്തിന് മുദ്രയിടുക എന്ന് ദൈവം ദാനിയേലിനോട് കല്പിച്ചിരിക്കുന്ന ഈ വാക്യത്തോട് ബന്ധത്തിൽ ബൈബിൾ പണ്ഡിതന്മാരുടെ ഇടയിൽ വ്യത്യസ്ത ആശയങ്ങൾ ഉണ്ട്. എന്നിരുന്നാലും യേശുക്രിസ്തു ഇത് ഒരു അടച്ച് മുദ്രയിട്ട ബുക്കായി കരുതിയില്ല, തന്റെ ഒലിവുമല പ്രഭാഷണത്തിൻ ദാനിയേൽ പ്രവചന ത്തിലെ ഒരു ഭാഗം ഉദ്ധരിച്ചിട്ടുണ്ട്. ""അന്ത്യകാലത്ത്'' താമസിക്കുന്ന വ്യക്തികളോട് ബന്ധപ്പെട്ട് ഇതിന്റെ പ്രാധമിക സാംഗത്യം കാണാം. ദാനി.11:35 ലൂടെ ഈ മുഴു പ്രവചനത്തിന്റെയും ഭാഗീക നിറവേറൽ കഴി ഞ്ഞു. അത് ഈ കാലഘട്ടത്തിലെ പീഢനത്തിന്റെ മൂർദ്ദന്യത്തിൽ സത്യാ ന്വേക്ഷികൾക്ക് ദൈവത്തിൽ ആശ്രയിക്കുവാൻ സഹായകമാണ്. ദാനി യേലിന്റെ എഴുത്തുകൾക്ക് ശേഷം 2600 വർഷങ്ങളുടെ ഇടവേളയുണ്ടെ ങ്കിലും. ചരിത്രത്തിന്റെ ഗതികളെ മന ിലാക്കുന്നതിനും ഭാവികാല സംഭവങ്ങളെകുറിച്ച് ആശയം ലഭിക്കുന്നതിനും അനുയോജ്യമാണ്.
4-ാം വാക്യത്തിന്റെ അടിസ്ഥാനത്തിൽ ""അന്ത്യകാലത്ത്'' ജ്ഞാനം വർദ്ധിച്ചിരിക്കയാൽ അനേകരും അവിടേക്കും ഇവിടേക്കും വിരഞ്ഞോ ടും. നമ്മുടെ കാലഘട്ടത്തിൽ വാർത്താ മാദ്ധ്യമങ്ങളുടെയും, യാത്രാ സൗകര്യവും വർദ്ധിച്ചതിനാൽ ജനങ്ങൾ പരക്കം പായുന്നത് നമുക്ക് കാണാം. ദാനിയേലിന്റെ കാലം മുതൽ 850 വരെ ഏകദേശം 2500 വർ ഷങ്ങൾ. ഈ കാലയളവുകളിൽ യൂറോപ്പിൽ നിന്നും അമേരിക്ക വരെ യാത്ര ചെയ്യുന്നതിന് ഏകദേശം ഒരേസമയം, കൂടിവന്നാൽ ചില ദിവ സങ്ങളുടെ വ്യത്യാസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. ദാനിയേലിന്റെ കാല ഘട്ടത്തിലുണ്ടായിരുന്ന കപ്പുകളും 1800 കളിലെ കപ്പലുകളും ഏകദേശം ഒരേ സ്പീഡിലായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാൽ 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ആവികൊണ്ട് ഒാടുന്ന കപ്പലുകളും ട്രെയിനുകളും പഴയമക്ക് പകരമായി വന്നു, തുടർന്ന് വിമാനങ്ങൾ വന്നു. മനുഷ്യൻ കൃത്യമായി അവിടെക്കും, ഇവിടെയക്കും ഒാടുന്നു. അതിനോടുകൂടെ ജ്ഞാനവും വർദ്ധിച്ചു. എല്ലാ മാതാപിതാക്കളും അവരുടെ കുഞ്ഞുങ്ങൾക്ക് ഉന്നത വിദ്ധ്യാഭ്യാസം ലഭിക്കുവാനാഗ്രഹി ക്കുന്നു. അവർ സ്കൂളുകളിൽ പോയി ഒരു ബിരുദം നടന്നു. ചിലർ ഇപ്രകാരം പറയുന്നു ഒരോ രണ്ട് വർഷങ്ങൾ കഴിയുമ്പോഴും മനുഷ്യന്റെ ജ്ഞാനം ഇരട്ടിക്കുന്നു എന്ന്. വിദ്ധ്യാഭ്യാസം നമ്മുടെ നാട്ടിൽ മാത്രമല്ല, ആഫ്രിക്കൻ രാജ്യങ്ങളിലും, ഏഷ്യൻ മേഖലയിലും തെക്കെ അമേരിക്കയിലും ചില വർഷങ്ങളിൽ ഇരമ്പി എത്തി. വായിക്കുവാനോ, എഴുതുവാനോ കഴിയാതെ വെറും 5% ആളു കൾ മാത്രമായിരിക്കും ചില വർഷങ്ങൾക്കുള്ളിൽ ഉണ്ടാകുന്നത്. ഈ വാക്യത്തിന് മറ്റ് ചില അർത്ഥങ്ങൾ കൂടി ഉണ്ട്. ഇത് ദാനിയേൽ പ്രവ ചനത്തിൽ പറഞ്ഞിരി ക്കുന്ന ജ്ഞാന വർദ്ധനവിനോട് വളരെ ഇഴുകി ചേർന്നിരിക്കുന്നു.
ദാനി. 12:5-7
മശിഹാ വന്ന് തന്റെ രാജ്യം സ്ഥാപിച്ച് നിറവേറ്റുന്നതിന് മുമ്പ് തന്റെ ജനത്തിന് എന്ത് സംഭവിക്കും എന്ന വെളിപ്പാട് ദാനിയേലിന് നല്കിയത് ശണവസ്ത്രം ധരിച്ച് യേശുക്രിസ്തു എന്ന പുരുഷനാണ്. യേശുക്രിസ്തു തന്റെ ശിഷ്യൻ യോഹന്നാന് അന്ത്യകാല പ്രവചനങ്ങൾ വെളിപ്പാട് പുസ്തകത്തിലൂടെ നല്കിയിട്ടുണ്ട്.
ദാനിയേൽ ഇപ്പോളും റ്റ്രൈഗീസ് നദിയുടെ തീരത്ത് നില്ക്കുന്നു എന്നത് നാം മറക്കരുത്, അദ്ധ്യായങ്ങൾ 10 മുതൽ 12 വരെ ഒരേ ദർശന മാണ്. അതിനാൽ 10:5-6 ൽ ശണവസ്ത്രം ധരിച്ച മനുഷ്യനെ കുറിച്ച് മു ന്നമേ വിവരിച്ചിരിക്കുന്നു. എന്നാൽ ഈ കാഴ്ചയിലെ സൂചന ഈ ന ദിയുടെ രണ്ടു കരകളിലുമായി രണ്ട് ദൂതതുല്യമായ ജീവികളെ കണ്ടു. അതിൽ ഒന്ന് ശണവസ്ത്രം ധരിച്ചവനോട് സംസാരിച്ചു, അപ്പോൾ വെ ള്ളത്തിന് മീതെ മേഘം പിൻതുണച്ചു. ""ഈ അതിശയ കാര്യങ്ങളുടെ അവസാനം എപ്പോൾ വരും'' എന്ന് ചോദിച്ചു ശണവസ്ത്രം ധരിച്ചു ന ദിയിലെ വെള്ളത്തിൻ മീതെ നില്ക്കുന്ന പുരുഷൻ വലങ്കൈയ്യും ഇടങ്ക യ്യും സ്വർഗ്ഗത്തേക്കുയർത്തി എന്നേക്കും ജീവിച്ചിരിക്കുന്നവനാണെ ഇനി കാലവും, കാലങ്ങളും, കാലാർദ്ധവും ചെല്ലും അല്ലങ്കിൽ 31/2 വർഷങ്ങൾ.
ഈ ഉത്തരത്തിൽ രണ്ട് കാര്യങ്ങൾ ഒരു ""സത്യവും'', ആ സമയ ത്തിന്റെ ""കാലയളവും'' അത് വെളിപ്പാട് 10:1-6 വരെ നമ്മെ ഒാർപ്പിക്കുന്നു. വെളിപ്പാട് പുസ്തകം ദാനിയേൽ പ്രവചനത്തിന്റെ വ്യാഖ്യാനമാണ്. നാം അതിൽ 1-ാം അദ്ധ്യായത്തിലേക്ക് വരുമ്പോൾ ""ബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. അവൻ മേഘം ഉടത്തും തലയിൽ ആകാശവില്ല ധരിച്ചും മുഖം സൂര്യനെ പോലെയും കാൽ തീതൂണ് പോലെയും ഉള്ളവൻ: (2) അവന്റെ കയ്യിൽ തുറന്നൊരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവൻ വലങ്കാൽ സമുദ്രത്തിന് മേലും, ഇടങ്കാൽ ഭൂമിമേലും വെച്ചു. (3) സിംഹം അലറും പോലെ അത്യുച്ച ത്തിൽ ആർത്തു ആർത്തപ്പോൾ 7 ഇടിയും നാദം മുഴക്കി. (4) ഏഴ് ഇടി നാദം മുഴക്കിയപ്പോൾ ഞാൻ എഴുതുവാൻ ഭാവിച്ചു. എന്നാൽ ഏഴ് ഇടി
മുഴക്കിയത് എഴുതാതെ മുദ്രയിട്ടേക്ക എന്ന് സ്വർഗ്ഗത്തിൽ നിന്ന് ശബ്ദം ഉണ്ടായി. (5) സമുദ്രത്തിന് മേലും, ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലകൈ ആകാശത്തേക്കുയർത്തി. (6) ഇനി കാലം ഉണ്ടാകയില്ല, ഏഴാമത്തെ ദൂതൻ കാഹളം ഊതാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മർമ്മം അവൻ തന്റെ ദാസന്മാരായ പ്രവാചക ന്മാർക്കു അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്ന് ആകാശവും അതിലുള്ളതും ഭൂമിയും അതിലുള്ളതും സൃഷ്ടിച്ചവനു മായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ ചൊല്ലി സത്യം ചെയ്തു''.
ഈ ""ശക്തനായ ദൂതന്റെ പ്രഖ്യാപനം പോലെയും പ്രത്യക്ഷപ്പെ ടൽ പോലെയും, പ്രവർത്തിപോലെയുമാണ് ദാനി.10:5-6 ലും 12:6-7 ശണവസ്ത്രം ധരിച്ച പുരുഷനെയും കാണുന്നത് അതിനാൽ അവർ ഒന്നാണ് അത് കർത്താവായ യേശുക്രിസ്തുവാണ്. വെളിപ്പാട് 1:12-16 വരെ നിലവിളക്കുകളുടെ നടുവിൽ നില്ക്കുന്നവന്റെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് മന ിലാക്കാം അത് പഴയനിയമത്തിൽ യഹോവയുടെ ദൂതൻ'' എന്ന് വിളിക്കപ്പെടുന്നത് (പുറ.3:2-18). അതു പോലെ പഴയനിയമത്തിലെ ""ഞാൻ ആകുന്നവൻ ഞാനാകുന്നു'' എന്നും പുതിയനിയമത്തിലെ ""ഞാൻ ആകുന്നു'' എന്നും ഒന്നാകുന്നു (യോഹ. 6:35; 8:12; 10:9) ദാനിയേലിന്റെ ഈ ഉപസംഹാര അദ്ധ്യയാത്തിൽ യേശു ക്രിസ്തു യഹോവയുടെ ദൂതൻ എന്ന നിലയിൽ ഇസ്രായേലിനോട് ഇടപെടുന്നതിനെ കാണിക്കുമ്പോൾ വെളിപ്പാട് 6 മുതൽ 19 അദ്ധ്യാ യങ്ങളിൽ ""ബലവാനായ ദൂതൻ'' എന്ന നിലയിൽ ഇസ്രായേലിനോട് ഇടപെടുന്നതിനെ കാണിക്കുന്നു. ""കരയേണ്ടാ; യെഹൂദാ ഗോത്രത്തിലെ സിംഹവും ദാവിദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴ് മുദ്ര യും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്ന് പറഞ്ഞു'' (വെളി.5:5).
ഈ ""ബലവാനായ ദൂതൻ'' ""ശണവസ്ത്രം ധരിച്ചവനെ പോലെ യുള്ളവൻ'' സർവ്വശക്തനെ ചൊല്ലി സത്യം ചെയ്തു ഇനി കാലങ്ങൾ ഉണ്ടാകയില്ല അല്ലെങ്കിൽ ""താമസിക്കില്ല'' ദാനിയേലിന്റെ എഴുപതാം ആഴ്ചവട്ടത്തിന്റെ മദ്ധ്യത്തിലാണ് ബലവാനായ ദൂതൻ ഇത് പ്രഖ്യാ പിക്കുന്നത്, അതിനെ കുറിച്ച് ശണവസ്ത്രം ധരിച്ച പുരുഷൻ പറയുന്നത് 31/2 വർഷങ്ങൾ അല്ലെങ്കിൽ 42 മാസക്കാലം (വെളി.13:5). ഇത് ദാനിയേൽ നല്കുന്ന കാലത്തിനും, കാലങ്ങൾക്കും, കാലാർ ദ്ധത്തിനും തുല്യമാണ്
(വാക്യം 7). അതിനാൽ ദാനിയേലും, വെളിപ്പാടും അന്ത്യാകലത്തിന്റെ സമയത്തെ ദൈർഘ്യത്തെ കുറിച്ച് ഒരേ ആശയമാകായാൽ അത് ഒരു
വ്യക്തി തന്നെയാണ് കർത്താവായ ക്രിസ്തുയേശു.
ദാനിയേലിന് പ്രവചനം ലഭിച്ചു എങ്കിലും തനിക്കത് മന ിലായില്ല. അതിനാൽ 6-ാം വാക്യത്തിൽ താൻ ആ ദൂതനോട് ചോദിക്കുന്നത് ""കർത്താവേ ഇതിന്റെ അവസാനം എപ്പോൾ വരും''?
ദാനിയേൽ 12:8-13
ഈ പ്രവചനത്തിന്റെ പ്രാരംഭത്തിൽ തന്നെ ദാനിയേൽ തന്റെ ജന ത്തിന് വരാനിരിക്കുന്ന ഭീതികരമായ വെളിപ്പാടുകളാൽ ഭയചകിതനായി ദൂതനോട് ക്ഷമാപനം നടത്തുന്നുണ്ട്. എന്നാൽ വെളിപ്പാടുകളുടെ അവ സാനത്തിൽ കൂടുതൽ ദർശനത്തിനായി താൻ ആയിരിക്കുന്നു. ചോദ്യ ത്തിന് മറുപിടിയായി ദാനിയേലിനോട് പറയുന്നത് കൊടുത്ത ദർശനം ആധികാരികവും തനിക്ക് മതിയായതുമെന്നാണ്. ഈ വെളിപ്പാടുകളുടെ പ്രാഥമിക ഉദ്ദേശ്യം എന്നത് ആ കാലത്ത് ജീവിച്ചിരിക്കുന്നവരെ ഒന്നി യിക്കുക എന്നതായിരുന്നു. അവസാന പ്രവചനങ്ങൾ മന ിലാക്കുന്ന തിന് മുമ്പേ പ്രവചനങ്ങൾ ചരിത്രത്തിൽ സാധൂകരിക്കപ്പെടുന്നത് ഉറപ്പി ക്കുവാൻ കൂടിയാണിത്.
എന്തായാലും ദാനിയേലിന്റെ ചോദ്യത്തിന്റെ ഭാഗീക ഉത്തരം അന്ത്യകാലത്ത് വിശുദ്ധന്മാരുടെ ശുദ്ധികരണവും, മനുഷ്യ ഹൃദയത്തി ലെ ദുഷ്ടതയുടെ വെളിപ്പെടുത്തലുമാണ്. അതുപോലെ അന്യകാലത്തെ സംഭവങ്ങളുടെ സാദ്ധ്യതകൾ ദുഷ്ടന്മാർ ആരും മന ിലാക്കില്ല മറിച്ച് ""ജ്ഞാനികൾക്ക്'' മാത്രമാണ് മന ിലാക്കാൻ കഴിയുന്നത്. പ്രവചന ങ്ങൾ മന ിലാക്കുന്നതിനുള്ള നിബന്ധന ആflീക വെളിച്ചവും പരി ശുദ്ധാflാവിന്റെ പഠിപ്പിക്കലുമാണ് അന്ത്യകാലത്തെ കുറിച്ച് ദൈവം വചനം വളരെ വിസ്തരിച്ച് പറയുന്നുണ്ടെങ്കിലും ദുഷ്ടന്മാർക്ക് ഈ പ്രവ ചനങ്ങൾ ഏതും പ്രയോജനപ്പെടുകയില്ല. എന്നാൽ ദൈവത്തിന്റെ യഥാ ർത്ഥ വിശ്വാസികൾക്ക് ഇത് വഴികാട്ടിയും ആശ്വാസവുമായിരിക്കും. ദൈവിക വെളിപ്പാടുകൾ സാധാരണ അതിന്റെ അർത്ഥം വീണ്ടും ജനിക്കാത്തവന് മറഞ്ഞിരിക്കുന്നതും, ആflികൻ മന ിലാക്കുന്നതു മായിരിക്കും. 11,12 വാക്യങ്ങളിൽ അന്ത്യകാലത്തെ കുറിച്ച് രണ്ട് വിവര ണങ്ങൾ പറഞ്ഞിരിക്കുന്നു. ദിനം തോറുമുള്ള യാഗങ്ങൾ നിർത്തലാ ക്ക പ്പെട്ടതിന് ശേഷം 1290 ദിവസങ്ങൾക്ക് ശേഷം അന്ത്യകാലമുണ്ടാകും. യാഗങ്ങൾ നിർത്തലാക്കുന്നതിനോട് അനുബന്ധിച്ച് ""മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും''. ഈ ആശയം ദാനിയേൽ 9:27 രൂപപ്പെട്ടിരിക്കുന്നു, അതുപോലെ 70-ാം ആഴ്ചവട്ടത്തിന്റെ മദ്ധ്യത്തിൽ
യാഗങ്ങൾ നിർത്തലാക്കുന്നതും. ഈ പ്രവചനത്തിന്റെ നിവർത്തികരണം ബി.സി. 2-ാം നൂറ്റാണ്ടിൽ അന്ത്യോക്യസ് എപ്പിഫാനസിലൂടെ നിറവേറി (ദാനി. 8:11-14). മത്തായി 24:15 ൽ നമ്മുടെ കർത്താവിന്റെ വാക്കുകൾ അനുസരിച്ച് ഈ പ്രവചനങ്ങൾ പൂർത്തികരിക്കപ്പെടുന്നത് അന്ത്യോക്യ സ് എപ്പിഫാനസിന്റെ കാലത്തല്ല, മറിച്ച് ദാനിയേലിൽ പറഞ്ഞിരിക്കുന്ന മ്ലേച്ചമാക്കുന്ന ശൂന്യത മഹോപ്രദവകാലത്തെ കാണിക്കുന്നതാണ്. ഈ വേദഭാഗങ്ങളിലൂടെ അന്ത്യകാലത്തിന്റെ അവസാന 31/2 വർഷങ്ങൾ കാ ണാം. 1260 ദിവസങ്ങളുടെ സമയം എതിർക്രിസ്തു യെഹൂദ ദേവാലയ
ത്തിലെ മതപരമായ ആരാധന നിർത്തലാക്കുന്നതിലൂടെ ആരംഭിക്കും.
ദാനിയേൽ ഈ കാലയളവുകളുടെ വിവരണം നല്കുന്നില്ല എന്നാ ൽ ക്രിസ്തുവിന്റെ മടങ്ങി വരവും സഹ്രസാബ്ദ വാഴ്ചയുടെ സമാരം ഭത്തിനും സമയം ആവശ്യമെന്നത് സുപക്തമാണ്. 1260 ദിവസങ്ങൾ അ ല്ലെങ്കിൽ 30 ദിവസങ്ങൾ അടങ്ങിയ 42 മാസങ്ങൾ രണ്ടാം വരവിന്റെ പരിപൂർണ്ണമായ സമയമാണ്. അതിനോടനുബന്ധിച്ച് നിരവധി ന്യായ വിധികൾ, ജാതികളുടെമേലുള്ളത് (മത്താ.25:31-46) ഇസ്രായേലിന്റെ കൂടിച്ചേരലും ന്യായിവിധിയും (യെഹ. 20:34-38) നടക്കേണ്ടിയിരിക്കുന്നു.
യിസ്രായേലിന്റെ കൂടിച്ചേരൽ (മത്തായി 24:27-30)
ജെ.ഡിവിറ്റ് പെന്റക്കോസ്റ്റ്
മഹാപീഢനകാലത്ത് ഇസ്രായേൽ സൈന്യത്തിന്റെ അധിനിവേ ശത്താൽ ഇസ്രായേൽ ചിതറപ്പെടും (വെളി.12:14-16). യിസ്രായേൽ ഒാടി പ്പോയി ജാതികളുടെ ഇടയിൽ അഭയം പ്രാപിക്കും എന്നാൽ അത്ഭുത കരമായി ദൈവം അവരെ അവരുടെ നാട്ടിലേക്ക് തിരികെ കൊണ്ടുവരും. അത് ദൂതന്മാരുടെ ഇടപെടൽ മൂലമായിരിക്കും, ഇതാണ് പഴയനിയമ ത്തിൽ പറഞ്ഞിരിക്കുന്ന അവസാന പുനരുദ്ധാരണം (ആവർ.30:1-8). ""അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറുയന്നു'' മത്താ.24:33,34. യേശുക്രിസ്തു ആ കാലത്തെ തലമുറയോട് സംസാരിച്ചു എന്ന് പു രോഹിതന്മാരും മറ്റ് പലരും ചിന്തിച്ചു. എന്നാൽ ഈ പ്രത്യേക വാക്യ ത്തിന്റെ തെറ്റായ സാംഗത്യമാണിത്. ഇതിന്റെ പശ്ചാത്തലത്തിലെ ""ഈ കാണുന്നത്'' 4-28 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന അടയാളങ്ങളാണ്.
ഈ അടയാളങ്ങൾ കാണുന്നവർ മന ിലാക്കട്ടെ അവൻ മശിഹാ ആ ണെന്ന്, അല്ലെങ്കിൽ ഇത് മശിഹായുടെ ന്യായവിധി വാതിൽ എന്ന്. ദാനിയേലിന്റെ 70 ആഴ്ചവട്ടത്തിലെ 7 വർഷകാലയളവിൽ ഇവയെല്ലാം സംഭവിക്കുന്നു, ഇത് കാണുന്ന തലമുറ ഇവ സംഭവിക്കുവോളം നീങ്ങി പോകയില്ല (വാക്യ.34) എന്തു കൊണ്ടന്നാൽ അവർ വളരെ ചെറിയ ഒരു ജീവിത കാലഘട്ടത്തിലാണ്.
ഉൽപ്രാപണത്തോട് ബന്ധപ്പെട്ട് ആ കാലത്തെ തലമുറക്ക് പ്രത്യേ കം അടാളം ഇല്ല എന്നത് ശ്രദ്ധ്യേയമാണ്. സഭ എടുക്കപ്പെട്ടതിന് ശേഷം മാത്രമേ തലമുറകൾക്ക് അടയാളം ലഭിക്കുകയുള്ളൂ. എന്നാൽ യേശു ക്രിസ്തു തിരികെ വരുമ്പോൾ, രണ്ട് ആളുകൾ വയലിലായിരുക്കും ഒരാ ൾ എടുക്കപ്പെടും (ന്യായവിധിയിൽ നിന്നും) മറ്റെയാൾ കൈവിടപ്പെടും (ദൈവരാജ്യത്തിൽ നിന്നും) വാക്യങ്ങൾ 40-41.
യിസ്രായേലിന്റെ ന്യായവിധി (മത്തായി 25:1-30) പത്ത് കന്യകമാർ (മത്തായി 25:1-13)
പ്രവചനപരമായി യിസ്രായേലിനോട് ബന്ധപ്പെട്ട തന്റെ വെളി പ്പാടിന്റെ കാലകൃമസംഗ്രഹം കർത്താവ് നല്കുന്നു. തന്റെ മടങ്ങി വര വിനെ കുറിച്ച് താൻ പഠിപ്പിച്ചു (24:30). ഇസ്രായേൽ ജാതി അവരുടെ ദേശത്തിലേക്ക് തിരിച്ചെത്തുന്നത് (വാക്യം. 31), ദേശം ന്യായവിധിക്ക് കീഴിൽ ആകുന്നത് (25:1-30) ക്രിസ്തു രണ്ട് ഉപമകൾ പറയുന്നുണ്ട് കൂടിച്ചേരുന്ന യിസ്രായേലിൽ രക്ഷിക്കപ്പെട്ടവരെയും രക്ഷിക്കപ്പെടാത്ത വരെയും തിരിച്ചറിയുന്നതിനോട് ബന്ധപ്പെട്ട്. ഈ ന്യായ വിധിയുടെ ഉദ്ദേശ്യം തന്റെ രണ്ടാം വരവിന് ശേഷം സ്ഥാപിക്കപ്പെടുന്ന തന്റെ രാജ്യ ത്തിൽ രക്ഷിക്കപ്പെടാത്തവരെ ഒഴിവാക്കുവാനും. രക്ഷിക്കപ്പെട്ടവരെ ഉൾപ്പെടുത്തുവാനുമാണ്.
അതിൽ ഒന്നാമത്തെ ഉപമ 10 കന്യമകാരുടെതാണ് (1-13). അപ്പൊ സ്തൊലനായ പൗലൊസ് കന്യക എന്നതുകൊണ്ട് സഭയെ കുറിക്കുന്നു (2 കൊരി.11:2). എന്നാൽ യെഹൂദപശ്ചാത്തലത്തിൽ ഇത് സഭയെ അല്ല കാണിക്കുന്നത്. അവന്റെ മടങ്ങിവരവ് സഹ്രസാബ്ദ വാഴ്ചയിലേക്ക് ആളുകൾക്ക് പ്രവേശനം ലഭിക്കുന്നതിന് ഒരുങ്ങുന്നതിനുള്ള ഒരവസരം ലഭിക്കുന്നു, ഒരുങ്ങുന്നവൻ മാത്രമാണ് സ്വീകരിക്കപ്പെടുന്നത്. ഒരു ങ്ങാത്ത് ഇത് 24-ാം സങ്കീർത്തനത്തിൽ വളരെ സ്പഷ്ടമായി പറഞ്ഞി ട്ടുണ്ട്. അതിൽ തീർത്ഥാടകർ യെരുശലേമിലേക്ക് ഉത്സവത്തിനായി എത്തുന്നതാണ് പറഞ്ഞിരിക്കുന്നത്. പട്ടണത്തിലേക്കു പ്രവേശിക്കുന്ന
വർക്ക് തങ്ങളുടെ മശിഹയെ കാണാം എന്ന പ്രത്യാശയാണ് അങ്ങനെ തന്റെ രാജ്യത്തിലേക്ക് അവരെ സ്വാഗതം ചെയ്യുന്നു. അവർ പ്രവേശിക്കുമ്പോൾ ചിലർ ചോദിക്കുന്നു യഹോവയുടെ പർവ്വതത്തിൽ ആർ കയറും, അവന്റെ വിശുദ്ധസ്ഥലത്ത് ആർ നില്ക്കും? (വാക്യം 3) മശിഹായുടെ രാജ്യത്തിലേക്ക് ആർ സ്വീകര്യനാകും? മറ്റുള്ളവർ അതിന് ഉത്തരം കൊടുക്കുന്നു ""വെടിപ്പുള്ള കയ്യും നിർമ്മല ഹൃദയവുമുള്ളവൻ, വ്യാജത്തിന് മന ുവെക്കാതെയും കള്ള സത്യം ചെയ്യാതെയും ഇരിക്കു ന്നവൻ'' (വാ.4) ""ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവ ത്തെ കാണും'' (മത്താ.5:8).
ജാതികളുടെ ന്യായവിധി (മത്തായി 25:31-46)
ക്രിസ്തു തന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നത് അവന്റെ സഹ്രസാബ്ദവാഴ്ചയുടെ സ്ഥാപനത്തിനുമുഖാന്തരമായ പ്രവചനിക സംഭവങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് തന്റെ രാജ്യത്തിൽ ഏത് ജാതികൾ സ്വീകരിക്കുപ്പെടും, ആരൊക്കെ തിരസ്കരിക്കപ്പെട്ടും എന്നതിന്റെ അടിസ്ഥാനത്തിലാണ് ജാതിയ രാജ്യങ്ങൾക്ക് ന്യായവിധി.
ചെമ്മരിയാടുകളുടെയും കോലാട്ടുകളുടെയും ന്യായവിധിയെ കർത്താവ് വെളിപ്പെടുത്തുന്നുണ്ട്. ക്രിസ്തു രണ്ടാമത് വരുമ്പോൾ സ്വർ ഗ്ഗീയ മഹത്വത്തോടെ താൻ സിംഹാസനസ്ഥനാകും (വാക്യം 31). അവൻ ദാവീദിന്റെ സിംഹാസനത്തിലിരിക്കും (2 ശമു.7:16; ലൂക്കോ.1:32-33) മശിഹാ ദാവീദിന്റെ സിംഹാസനത്തിലിരിക്കയാൽ, ജാതിയ രാജ്യങ്ങളി ൽ രക്ഷിക്കപ്പെട്ടവരെയും രക്ഷിക്കപ്പെടാത്തവരെയും വേർതിരിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ യിസ്രായേലിനെ ന്യായം വിധിച്ച ശേഷം ""എല്ലാ രാജ്യങ്ങളും അവന്റെ മുമ്പിൽ ഒത്തുചേരും'' (മത്താ.25:32). ഇത് രാജ്യങ്ങളുടെ മേലുള്ള ന്യായവിധിയല്ല മറിച്ച് രാഷ്ട്രങ്ങളിലെ വ്യക്തികളുടെ മേലുള്ള ന്യായവിധിയാണെന്ന് ഉപസംഹരിക്കണം.
ജാതികൾ ക്രിസ്തുവിന്റെ മുമ്പിൽ നില്ക്കുമ്പോൾ അവരെ രണ്ട് കൂട്ടങ്ങളായി വേർതിരിക്കും. ഒരു വാക്കുപോലും ഉച്ചരിക്കാതെ ഒരു കൂ ട്ടരെ ""ചെമ്മരിയാടുകൾ'' എന്നു വിളിക്കും, തന്റെ വലത്ത് വശത്ത് അ വരെ നിർത്തും തന്റെ ഇടത്ത് വശത്ത് നില്ക്കുന്നവരെ ""കോലാടുകൾ'' എന്നും വിളിക്കും. വലത്തു വശത്തുള്ള ചെമ്മരിയാടുകളോട് കർത്താവ് "വരുവിൻ' എന്നു പറയും, ""എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ വരുവിൻ ലോകസ്ഥാപനം മുതൽ നിങ്ങൾ ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കികൊൾവിൻ'' (വാക്യം 34) അവർ സ്വീകരിക്കപ്പെ ടും (വാ.35-36). എന്നാൽ നീതിമാന്മാർ എന്ന് വിളിക്കപ്പെടുന്ന ചെമ്മരി
യാടുകൾ (വാക്യം 37) കർത്താവേ നിന്നെ ഞങ്ങൾ കണ്ടിട്ടുപോലുമില്ല എന്ന് ചോദിക്കും. അങ്ങനെയെങ്കിൽ ക്രിസ്തുവിന്റെ രാജ്യത്തിൽ പ്രവേ ശനത്തിന് അവർ എന്താണ് ചെയ്തത്? ക്രിസ്തു വിവരിക്കും, ""എന്റെ ഈ ചെറിയ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു (വാ. 40) ഈ സഹോദരങ്ങൾ എന്നതുകൊണ്ട് മൂന്നാമത് ഒരു ഗ്രൂപ്പ് അവിടെ ഉണ്ട് ""എന്നത് സ്പഷ്ടമാണ്. ക്രിസ്തുവി ന്റെ സഹോദരങ്ങൾ എന്ന പദ്രപയോഗം കൊണ്ട് മന ിലാക്കാവുന്നത് അത് ഇസ്രായേൽ രാഷ്ട്രം എന്നാണ്, അല്ലങ്കിൽ വെളിപ്പാട് 7-ാം അദ്ധ്യായത്തിൽ മഹാപീഡനകാലത്ത് തന്റെ സാക്ഷ്യം വഹിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട 144000 ആളുകളാകാം. ഈ 144000 മൃഗത്താൽ കൊല്ലപ്പെടുന്നവരാണ്. അവർ മൃഗത്തിന്റെ മുദ്ര വഹിക്കുവാൻ വിസമ്മ തിക്കും അതിനാൽ അവർക്ക് വില്ക്കുവാനും വാങ്ങുവാനും കഴികയില്ല. തന്നിമിത്തം അവർ ഭക്ഷണത്തിനും ജീവനത്തിനുമായി മറ്റു ചിലരെ ആശ്രയിക്കേണ്ടിവരും. ഈ സേμശവാഹകരെ സംരക്ഷിക്കു ന്നത് അവരുടെ ജീവന് ഭീഷണിയാകും, എന്നാൽ ക്രിസ്തുവിലുള്ള വിശ്വാസത്തിന് തെളിവാണ്. അവരുടെ പ്രവർത്തികളാലല്ല അവർ സ്വീകരിക്കപ്പെടുന്നത്, കാരണം പ്രവർത്തികളാൽ ആരും നീതികരിക്ക പ്പെടുന്നില്ല എന്നാൽ ഇവരുടെ പ്രവർത്തി ക്രിസ്തുവിലുള്ള വിശ്വാസ ത്തെ വെളിപ്പെടുത്തുന്നു. അത് അവരെ സ്വീകാര്യരാക്കുന്നു. കർത്താവ് തന്റെ ഇടത് വശത്തുള്ളവരോട് കല്പിക്കും, ""ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കും പോകുവിൻ'' (മത്താ. 25:41). ഈ ന്യായവി ധിയുടെ അടിസ്ഥാനം അവരുടെ പ്രവർത്തിയാണ് (42-43). അവർ അതിന് കർത്താവിനെ കണ്ടിട്ടില്ല എന്ന് മറുപടി പറയും, അവനുവേണ്ടി എന്തെ ങ്കിലും ചെയ്യുവാൻ അവസരം ലഭിച്ചില്ല എന്നും പറയും അവരുടെ ന്യായാധിപതി ന്യായത്തിനൊത്ത വണ്ണമല്ല എന്ന് ന്യായീകരിക്കുവാൻ ശ്രമിക്കും. ക്രിസ്തു ഇപ്രാകരം മറുപടി പറയും ""ഈ ഏറ്റവും ചെറിയവ രിൽ ഒരുത്തനു നിങ്ങൾ ചെയ്യാത്തിടത്തോളം എനിക്കാകുന്നു ചെയ്യാ ത്തത്'' (വാക്യ 45). ഇവർ ക്രിസ്തുവിന്റെ മുമ്പിൽ നില്ക്കുമ്പോൾ ഈ സേμശത്തെയും തിരസ്കരിച്ചത് വെളിപ്പാടും. അവന്റെ സേμശവാഹക രെ സ്വീകരിക്കാത്തത് ക്രിസ്തുവിൽ അവർക്കുള്ള അവിശ്വാസത്തെ കാണിക്കുന്നു. ക്രിസ്തുവിലുള്ള അവരുടെ അവിശ്വാസമാണ് അവരുടെ പ്രവർത്തികളിലൂടെ കാണുന്നത്. അത് അവരെ സഹ്രസാബ്ദ വാഴ്ച യിൽ നിന്നും അകറ്റി നിർത്തും. അത്തരത്തിലുള്ളവർ നിത്യനാശത്തിലേ
ക്കും എന്നാൽ നീതിമാന്മാർ നിത്യജീവനിലേക്കും പ്രവേശിക്കും (വാ.46).
മത്തായി 25:10 പറയുന്നത് കർത്താവ് വരുമ്പോൾ ഇസ്രായേ അതിന്റെ പ്രതാപത്തിലെത്തും (സെഖ.13:8-9). ഇത് മത്തായി 13:41-43 സമുച്ചയ പദത്തിൽ മന ിലാക്കാം 1260 ദിവസങ്ങൾക്ക് ശേഷം 30 ദിവസങ്ങൾ യിസ്രായേലിന്റെ കൂടിച്ചേരലിന് വേണം ദൂതന്മാർ ലോകരാജ്യങ്ങളി ലെല്ലാം പോയി പലസ്ഥിന്റെ 12 ഗോത്രങ്ങളിൽ നിന്നും സകലരെയും മ ടക്കി വരുത്തും. ഒരൊറ്റ യിസ്രയേൽക്കാരനും ഒരു ജാതീയ ദേശത്തും കൈവിടപ്പെടുകയില്ല (മർക്കോ. 13:26-27) ഈ വലിയ ന്യായവിധി തുട ങ്ങുന്നത് ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവിശ്വാസികൾ മൃഗത്തെ ആരാധി ക്കുന്നവരുടെ മേൽ വളരെ പെട്ടന്നായിരിക്കും. 1335 ദിവസങ്ങൾ കഴിയു മ്പോൾ അല്ലെങ്കിൽ കർത്താവിന്റെ രണ്ടാം വരവിന് 75 ദിവസങ്ങൾക്ക് മുമ്പ് ഈ ന്യാവിധികൾ നടത്തപ്പെടുകയും സഹ്രസാബ്ദ വാഴ്ച സമാ രംഭിക്കുകയും ചെയ്യും. ന്യായവിധിയിലക്കപ്പെടാതെ ഈ രാജ്യത്തിലേ ക്കു പ്രവേശിക്കുന്നവർ ""ഭാഗ്യവാന്മാർ'' എന്ന് വിളിക്കപ്പെടുക.
ദാനിയേലിന്റെ ദിനങ്ങൾ അടുത്തുകൊണ്ടിരിക്കുന്നു. ദൂതൻ അവസാന പ്രവചനവുമായി, തന്റെ വ്യക്തിപരമായ ജീവിതത്തോട് ബന്ധപ്പെട്ടതുമായി സമീപിക്കുന്നു. അവൻ തന്റെ രീതിയൽ തുടരും. മരണം സംഭവിക്കും, താൻ വിശ്രമിക്കും, കാലം കഴിയും, താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ നിറവേറ്റപ്പെടും. സാമ്രാജ്യങ്ങൾ ഉയരും, തകരും. സകലത്തിനെയും തകർക്കുന്നവനായി കർത്താവ് വരും യുഗം അവസാനിക്കും. എതിർക്രിസ്തുവരും, മശിഹാ വീണ്ടും വരും.
ദാനിയേലിനുള്ള അവസാന അനുഗ്രഹം
ഇവിടെ ദാനിയേലിന് ആശീർ വാദമായും, അനുഗ്രഹമായും ദൈവം പറയുന്നിടത്ത് 4 കാര്യങ്ങൾ കാണാം. ആദ്യ സ്ഥിരികരണത്തി ത്തിന്റെ വാക്കുകൾ. ""ദാനിയേലേ ഭയപ്പെടേണ്ട''. സകല മാനവരാശിയും, സൃഷ്ടിക്കപ്പെട്ട സകല പ്രപഞ്ചവും എന്റെ പരമാധികാരത്തിലിരിക്കുന്നു. ""നീയോ പൊയ്ക്കൊൾക'' വിശ്രമിക്ക അതാണ് ദൈവം എന്നോടും നിങ്ങളോടും പറയുന്നത്. മറ്റൊരു വാക്ക് വിട്ടയക്കുന്നതാണ് ""അവസാ നം വരുവോളം പൊയ്ക്കൊൾക''. ദാനിയേൽ ഇപ്പോൾ ഏകദേശം 90 വയ ുള്ളവനാണ്. തന്റെ ഒാട്ടം തികച്ചു തന്റെ പ്രവർത്തികൾ തികച്ചു ദൈവം ഇപ്പോൾ തന്റെ ദാസനെ വിശ്രമത്തിനായി അയക്കുന്നു. ദൈവം എത്ര മധുരകരമായാണ് കാര്യങ്ങൾ ക്രമീകരിക്കുന്നത്! ""നീയോ പൊയ് ക്കൊൾക'' ഈ വാക്ക് വിശ്രമത്തിന്റെയും സ്വാത്രന്തത്തിന്റെതു മാണ്.
അടുത്തത് പ്രതിഫലത്തിന്റെ വാക്കുകളാണ്. ""നീ വിശ്രമിക്കും'' കാലാവ സാനത്തിങ്കൽ നിന്റെ ഒാഹരി പ്രാപിപ്പാൻ എഴുന്നേറ്റ് വരും. നിന്റെ ഒാഹരി എന്നതുകൊണ്ട് എന്ത് അർത്ഥമാക്കുന്നു? അത് ദൈവത്തിന്റെ ജനമായ യി സ്രായേലിന് വേണ്ടി ദൈവം ആക്കിയിരിക്കുന്ന കാനാൻ അവകാശപ്പെടുത്തുന്നതാണ്. യോശുവായുടെ കാലത്ത് യോർദ്ദാൻ കടന്നു യിസ്രായേൽ അവരുടെ അവകാശം വാഗ്ദത്ത നാട്ടിൽ ലഭിക്കു വാൻ ചീട്ടിട്ടു. ദൂതൻ ദാനിയേലിനോട് പറയുന്നത് യിസ്രായേലിന് ഒരു പുനഃസ്ഥാപനം ഉണ്ടെന്നാണ്. ആ നാട് അവരുടെതാണ്, അന്ത്യകാല ത്തെ മഹാനാശത്തിന് ശേഷം യിസ്രായേൽ അവരുടെ ദേശം കൈവശ മാക്കും ഒരോരുത്തരും അവരുടെ അവകാശത്തിലായിരിക്കും. യെഹൂദയ് ക്ക് തന്റെ അവകാശവും, എഫ്രിയിന് തന്റെതും ഒരോ ഗോത്രങ്ങൾക്കും അവരവരുടെ അവകാശങ്ങൾ ലഭിക്കും. മിഖായേൽ പറയുന്നത് ഒരോരു ത്തരും അവരവരുടെ അത്തിവൃക്ഷത്തിൻ കീഴിലും ഒലിവുമരക്കിഴിലും ഇരിക്കും എന്നാണ്. ദാനിയേൽ യഹൂദാ ഗോത്രത്തിൽ പെട്ടവനായിരിക്ക യാൽ യഹൂദയിലെ എവിടെയോ ഒരു ചെറും തോട്ടം, ഒരു ചെറിയ ഇടം, ഒരു ചെറിയ വസ്തു ഒരു ചെറിയ അവകാശം അത് ദാനിയേലിന് എന്നേക്കുമായിരിക്കും.
നമുക്കൊരവകാശമുണ്ടോ? ദൈവത്തിന്റെ കുടുംബത്തിന് ഒരു അവകാശം ഉണ്ടോ? യോശുവ എന്ന പേര് എബ്രായഭാഷയിലാണ് അതി ന്റെ യവന രൂപമാണ് യേശു. നമ്മുടെ യോശുവ സ്വർഗ്ഗീയ പറുദീസയിൽ നമുക്കായി അവകാശം വിഭാഗിച്ച് നല്കും. ഇവിടെ നമുക്ക് ചെറിയൊരു അവകാശം പോലും ഇല്ല. ഒരു ശരീരം ഉൾക്കൊള്ളുവാനുള്ള ഇടം മാത്രം. ഇന്റർനാഷണൽ കമന്ററി അനുസരിച്ച് ശവസംസ്കാരത്തിനുള്ള ഇടത്തി ന്റെ വലുപ്പം 21/2 അടി വീതിയും 8 അടി നീളവുമുള്ള ഒരിടമാണ്. ആരോ ഗ്യരക്ഷകളായ കാരണങ്ങൾ കൊണ്ട് അതിന്റെ ആഴം 6 അടി
ആണ്. ലിയോടോൾസ്റ്റോയിയുടെ ചെറുകഥയിൽ ഒരു മനുഷ്യന് തല മുതൽ പാദം വരെ എത്ര സ്ഥലം വേണം എന്നതിന്റെ മറുപടി ""ആറടി'' എന്നാണ്.
എന്നാൽ ദൈവം സ്വർഗ്ഗത്തിൽ നമ്മുടെ അവകാശം ഈ നാളുകളിൽ നല്കും. സകല ചരാചരങ്ങളെയും സൃഷ്ടികളെയും നാം അവനിൽ ആശ്രയിക്കുന്നതുകൊണ്ട് നമ്മുടെ കൈകളിൽ തരും. നാമും നമ്മുടെ സമയത്ത് നമ്മുടെ ദിവസം അവന്റെ മുമ്പിൽ നില്ക്കും.