Chapter 14 of 15
ദാര്യാവേശ് മുതൽ അന്ത്യകാലം വരെയുള്ള ലോകചരിത്രം ജോൺ ഫ് വാൽവുഡ്
പത്താം അദ്ധ്യായത്തിലെ ദീർഘമായ മുഖവുരയെ തുടർന്ന്
ദാനിയേലിന് ലഭിച്ച നാലാമത്തെയും, അവസാനത്തെയും ദർശനം കാണാം. ഇതിലുള്ള സംഭവങ്ങൾ മേദ്യനായ ദാര്യാവേശിന്റെ കാലത്ത് (ബി.സി. 539) തുടങ്ങി അന്ത്യകാലത്തെ അവസാനത്തെ ജാതീയ രാജാ വിന്റെ കാലം വരെ തുടരുന്നു. പതിനൊന്നാം അദ്ധ്യായം പൊതുവായി രണ്ട് പ്രധാന ഭാഗങ്ങളായി തിരിക്കാം. ഇതിൽ ഒന്ന്, വാക്യങ്ങൾ 1-25 വരെ പേർഷ്യൻ സാമ്രാജ്യത്തിലെ പ്രമുഖനായ ഭരണാധികാരിയെ കുറി ച്ചും, തുടർന്ന് മഹാനായ അലാക്സാണ്ടറിനു ശേഷം മൂന്നാമതായി വരു ന്ന രാജാവിനെ കുറിച്ചും തുടർന്ന് അന്ത്യേകിയസ് എപ്പിഫാനസിനെ കുറിച്ചും (ബി.സി. 175-164) പറഞ്ഞ് ഉപസംഹരിക്കുന്നു. എട്ടാം അദ്ധ്യായ ത്തിലെ പോലെ ഈ അദ്ധ്യായത്തിലും ജാതിയ രാജാക്കന്മാരുടെ പ്രവർ ത്തികൾ യെഹൂദാ ജനത്തിൽ മരണവും തുടർന്നുള്ള സംഭവങ്ങളും, വർത്തമാന കാലത്തെ സഭയുടെ കാര്യങ്ങൾപോലും വിവരണങ്ങൾ ഇല്ലാതെ വിട്ടുകളഞ്ഞിരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത്, വാക്യങ്ങൾ 36-45 വിവരിക്കുന്നത് കർത്താവിന്റെ രണ്ടാം വരവിങ്കൽ അധികാരത്തിലിരിക്കു ന്ന ജാതീയ ഭരണാധിപനെ കുറിച്ചാണ്.
പതിനൊന്നാം അദ്ധ്യായത്തിന്റെ തുടർച്ചയാണ് 12 ൽ കർത്താവിന്റെ വരവിനോട് ചേർത്ത് പറഞ്ഞിരിക്കുന്ന അവസാന 1335 ദിവസങ്ങൾ, മഹാപീഡനവും, രണ്ടാം വരവും, സഹ്രസാബ്ദ വാഴ്ചയുടെ ആരംഭവും കൂട്ടിപ്പറഞ്ഞിരിക്കുന്നത്.
ഇരുന്നൂറ് വർഷത്തെ ചരിത്രങ്ങൾ ദാനിയേൽ പതിനൊന്നിൽ പ്രവചി ച്ചിരിക്കുന്നതും (എ.ഡി. മൂന്നാം നൂറ്റാണ്ട്), ജാതിയ തത്വഞ്ജാനിയായ പോർഫറി അതു നിമിത്തം ദാനിയേൽ പ്രവചനത്തെ ആക്രമിച്ചതും രസവഹമായ കാര്യമാണ്. പോർഫറിയുടെ അഭിപ്രായത്തിൽ ദാനിയേൽ പ്രവചനത്തിൽ കാണുന്ന ചരിത്രസംഭവങ്ങൾ ഏറ്റവും വിലപ്പെട്ടതാണ്. അതിനെ കുറിച്ച് ആർക്കും പ്രവചിക്കുവാൻ കഴിയുകയില്ല എന്നതുമാണ്. അതുകൊണ്ട് പോർഫറി എടുത്ത തീരുമാനം ദാനിയേൽ എഴുതപ്പെട്ടത് ഈ സംഭവങ്ങൾക്കു ശേഷം എന്നതാണ്. എന്നുപറഞ്ഞാൽ ബി.സി. രണ്ടാം നൂറ്റാണ്ടിൽ ഈ ആക്രമണമാണ് ജെറോമിനെ ദാനിയേൽ പ്രവച നത്തിന്റെ അധികാരകതയെ സംരക്ഷിച്ചു കൊണ്ട് വ്യാഖ്യാന പുസ്തകം എഴുതുവാൻ മുഖാന്തിരമാക്കിയത്. ആയിരം വർഷങ്ങളായിട്ടും ഇന്നും അത് ദാനിയേലിന്റെ ആവികാരിക വ്യാഖ്യാന ഗ്രന്ഥമായി അറിയപ്പെടു ന്നു.
ദാനി.11:1-35 ഭാവിയെ സമ്പന്തിക്കുന്ന ഏറ്റവും കൃത്യതയും വിലപ്പെട്ടതുമായ പ്രവചനങ്ങളാണ്, ഇതിന്റെ ദൈവീക പ്രചോദനം പൂർണ്ണമായി പ്രകടമായിരിക്കുന്നു. അല്ലെങ്കിൽ പോർഫെറി പറയുന്നതു പോലെ ചരിത്രത്തെ പ്രവചനത്തിൽ കൂടി പറയുന്നതുകൊണ്ട് ചരിത്ര ത്തോട് കണിക്കുന്ന ബഹുമാനമില്ലായ്മ എന്ന് വരും. ഇതിന് സമാനമായ പല കാര്യങ്ങളും വചനത്തിൽ പറഞ്ഞിരിക്കുന്നു. നൂറ് കണക്കിന് വിശ ദാംശങ്ങളോടെ മശിഹൈക പ്രവചനങ്ങളായി കർത്താവിന്റെ വരവിനോട് ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്നു. യെഹസ്കേൽ 12:13 ൽ സിദക്കിയാ രാജാവ് ബാബിലോണിലേക്കു ബദ്ധനായി പിടിക്കപ്പെടുക യും അവിടെ തന്നെ മരിക്കുകയും ചെയ്യും എന്ന് പ്രവചിച്ചു, ""എങ്കിലും അവനതു കാണുകയില്ല'' എന്നത് നിറവേറിയത് താൻ പിടിക്കപ്പെട്ടപ്പോ ൾ അന്ധനാക്കി തടവിലാക്കുകയാണ് ചെയ്തത് (2 രാജ. 25:7). അസിറി യക്കാര് യെരുശലേമിലേക്കു വരുന്ന വഴിക്ക് പ്രധാന പട്ടണങ്ങൾ കീഴട ക്കും എന്നത് ഒരു ഉദാഹരണമായി യെശയ്യാ പ്രവാചകൻ പ്രവചിച്ചിരു ന്നു (യെശ.10:28-32). അതിനെ ആക്രമിക്കാതെ അവരുടെ കൈകളെ തടഞ്ഞത് ദൈവമാണ്. സമാനമായ രീതിയാൽ സിറിയയെ കുറിച്ചും ഫെയ്നീക്യ, സോർ, ഗ , അസൂലോൻ, അഷ്ദോഡ് ഫെലിസ്ത്യർ എന്നിവരെ കുറിച്ചും സെഖര്യാവ് 9:8 ൽ പറഞ്ഞിരിക്കുന്നു. ഇവക്ക് തെളി വുകൾ മറ്റൊന്നും ആവശ്യമില്ല ദൈവം ഭാവിയെ കുറിച്ച് സർവ്വ ജ്ഞാനി എന്ന വിഷയത്തിന് സുവക്തമായ തെളിവാണിത്.
11:1-2 മേദോ - പേർഷ്യയിലെ 4 പ്രധാന രാജാക്കന്മാർ
പതിനൊന്നാം അദ്ധ്യായത്തിന്റെ പ്രാരംഭവാക്കുകൾ പത്താം അദ്ധ്യായത്തിന്റെ അവസാന വാക്കായി പരിഗണിച്ചിരിക്കുന്നു. ഇതിൽ 10:18 ൽ കാണുന്ന ദൂതൻ തന്റെ പിൻതുണ മേദ്യനായ ദാര്യാവേശിനെ ഉറപ്പിക്കുവാനും, ബലപ്പെടുത്തുവാനുമായി തുടക്കം മുതലെ നല്കുന്നുണ്ട്.
ആറാം അദ്ധ്യായത്തിൽ പറയുന്ന കാര്യങ്ങളുടെ കണക്കനുസരിച്ച് ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ നടത്തിയ കാര്യങ്ങൾ തനിക്ക് ഇസ്രാ യേലിനോടുള്ള വിദ്വേഷം വെളിപ്പെടുത്തുന്നു. എന്നാൽ ദൈവം ദൂതനെ അയച്ച് സിംഹത്തിന്റെ വായ് അടച്ചു (ദാനി. 6:22). ദൂതൻ മുഖേനയുള്ള ഈ അത്ഭുത വിടുതൽ നിമിത്തം ദാര്യാവേശ് തന്റെ പദ്ധതികളെ പുനർ കൃമീകരിച്ച് ഇസ്രായേലിനോട് ആനുകൂല്യം കാണിച്ചു (6:24-27). അഞ്ചാം അദ്ധ്യായത്തിലെ ബാബിലോണ്യ സാമ്രാജ്യത്തിന് ശേഷം രണ്ടാമതായി വന്ന മഹാ സാമ്രാജ്യമായ മേദോ - പേർഷ്യന്റെ വിജയം ഒരു സൈനിക വിജയമാണ്. ദൂതന്മാരുടെ യുദ്ധത്തിലെ കാഴ്ചകളുടെ പിന്നിലെ ഒരു പുതിയ അദ്ധ്യായമാണ് ദിവ്യനിയമനം മൂലം സംജാതമായ ത്.
പതിനൊന്നാം അദ്ധ്യായത്തിന്റെ ആദ്യഭാഗങ്ങളിൽ പറഞ്ഞിരിക്കുന്ന ചരിത്രത്തിന്റെ വിശകലനം നെബൂഖദ്നേസർ കണ്ട സ്വപ്നത്തിന്റെ കാലയളുവകളോട് ബന്ധപ്പെട്ടിരിക്കുന്നു, എന്നാൽ എട്ടാം അദ്ധ്യായത്തി ലെ ആട്ടുകൊറ്റന്റെയും ആടിന്റെയും പ്രവചനത്തോട് ചേർന്ന് നില്ക്കുക യും ചെയ്യുന്നു.
നോർമൻ പോർട്ടിയൂസ് ഇപ്രകാരം വിവരിക്കുന്നു, ""നെബൂഖദ്നേസ റിന്റെ സ്വപ്നത്തിന്റെ തൊട്ട് പിന്നാലെ ചരിത്രത്തിന്റെ സർവ്വേ ആരംഭി ക്കുന്നു (അദ്ധ്യായം 2). ദാനിയേലിന്റെ ആട്ടുകൊറ്റനെക്കുറിച്ചും, ആണാ ടിനെക്കുറിച്ചുമുള്ള ദർശനത്തിൽ (അദ്ധ്യായം 8) വിശദവിവരങ്ങൾ നല് കിയിട്ടുണ്ട്. വാസ്തവത്തിൽ ദർശനത്തിന്റെ വിശദീകരണം നമുക്ക് ഇപ്പോൾ നല്കപ്പെട്ടിരിക്കുന്നു. അനേകം രാജാക്കന്മാരും (propria persona - പ്രോപ്രിയ പേഴ്സോണാ) ഒരാളുടെ സ്വത്വം മറ്റൊരു വ്യക്തിക്കാ യി ഉപയോഗിക്കുന്നത്. നിയമപരമായി ഒരുവന് വേണ്ടി മറ്റൊരാൾ വർ
ത്തിക്കുന്ന അവസ്ഥ ഇതിന്റെ യഥാർത്ഥ ചുരുക്കെഴുത്ത് (""in pro per'') മ്രന്തവാദിയുടെ ഗുഹയിൽ മാക്ക്ബത്ത് കാട്ടുമൃഗങ്ങളുടെ കൊമ്പുകളാ
യി വേഷ പ്രശ്ചനം കേറിവന്ന് തനിക്ക് പിന്നാലെ വരണ്ടവന് വഴി ഒരുക്കി
യ ശേഷമാണ് ദാനിയേലിന് രാജാവിനെ കാണുവാൻ അവസരം ലഭിച്ച ത്.
ബാബിലോണ്യരുടെ ഒഴിഞ്ഞുപോക്കോടെ ഒരു സ്വാഭാവിക ചോദ്യം ഉയർന്നത് മേദോ പേർഷ്യന്റെ ഭാവിയെക്കുറിച്ചാണ്. അതുകൊണ്ട് ദൂതൻ പ്രഖ്യാപിക്കുന്നത് ""ഭാവിയിൽ നിറവേറപ്പടേണ്ട സത്യം എന്ത് എന്ന് ഞാൻ ഇപ്പോൾ കാണിക്കാം. പ്രമുഖരായ മൂന്ന് രാജാക്കന്മാർ പേർഷ്യയി ലുണ്ടാവും നാലാമത്തവൻ തന്റെ ധനവും ശക്തിയും യവന സാമ്രാജ്യ ത്തിനെതിരെ സകലരെയും ഇളക്കി വിടുവാൻ ഉപയോഗിക്കുമെന്ന് ദാനി യേലിന് അറിവ് ലഭിച്ചു.
ഈ നാല് രാജാക്കന്മാരെ തിരിച്ചറിയുന്നതിനെക്കുറിച്ചുള്ള തർക്കം തുടരുന്നു. കോരേശിനും ശേഷം വരുന്ന മൂന്ന് പേർഷ്യൻ രാക്കാക്കന്മാ രെയാണ് മൂന്ന് രാജാക്കന്മാർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ന വ്യാഖ്യാനം ഏറെ സ്വാഭാവികമാണ് (10:1). ഈ മൂന്ന് രാജാക്കന്മാർ, കാംബിസ് (529-522 ബി.സി; പഴയനിയമത്തിൽ ഉന്നയിച്ചിട്ടില്ല) ദാരിയസ് ഒന്ന് ഹിസ്റ്റാസ്പസ് (521-486 ബി.സി; എസ്രാ 4-6) ഈ തിരിച്ചറിവ് പേർ ഷ്യൻ രാജാക്കന്മാരെ കൃമീകരിക്കുന്നതിൽ മുൻ തൂക്കം നല്കുന്നു, അർത്ഥഹശഷ്ടാവ് ഒന്നാമൻ യവനർക്ക് എതിരെ വലിയ സൈന്യത്തെ, ലക്ഷകണക്കിന് പടയാളികളെ 4 വർഷങ്ങൾകൊണ്ട് യവന സാമ്രാജ്യ ത്തിനെതിരെ അണിനിരത്തി. തന്റെ യുദ്ധ യാത്രക്കാർ 480 ബിസിയിൽ യവസ സാമ്രാജ്യത്തിനെതിരെ തികഞ്ഞ പരാജയമായിരുന്നു. മാത്രമല്ല അർത്ഥഹശഷ്ടാവിന് ഒരിക്കലും അത് തിരിച്ചുപിടിക്കുവാനും കഴിഞ്ഞി ല്ല. എസ്ഥേറിന്റെ പുസ്തകം 1, 2 അദ്ധ്യായങ്ങളിൽ കാണുന്ന അഹശ്വേ രോശ് അർത്ഥഹ്ശഷ്ടാവായി കരുതപ്പെടുന്നു. ഇവിടെ പേർഷ്യൻ രാജാ ക്കന്മാരുടെ വിവരണം നല്കപ്പെട്ടിട്ടില്ല. കാരണം എസ്രാ നെഹമ്യാവ് എസ്ഥേർ ഈ പുസ്തകങ്ങളിൽ വിവരിച്ചിരിക്കുന്നു. ഈ വിവരങ്ങൾ പ്രവചന പുസ്തകങ്ങളായ ഹഗ്ഗായി, സെഖര്യാവ്, മലാഖി എന്നി പുസ്ത കങ്ങളിൽ അനുബന്ധമായും പറഞ്ഞിരിക്കുന്നു.
"യവന' (ഗ്രീസ്) എന്ന് വളരെ പെട്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ദാനിയേലിന്റെ ദർശനം മൂന്നാം സാമ്രാജ്യത്തിലേക്ക് പ്രവേശിക്കുന്നു, വചനത്തിൽ മറ്റൊരു വിജയം ഇത് പറഞ്ഞിട്ടുമില്ല.
മഹാനായ അലക്സാണ്ടറുടെ ഉയർച്ചയും വീഴ്ച്ചയും (11:3-4)
അർത്ഥഹശഷ്ടാവ് ഒന്നാമൻ ഗ്രീസിനെ ആക്രമി ഇതിന്റെ ഉപോല്പ നം ഗ്രീസിന്റെ അടങ്ങാത്ത വിദ്വേഷം ആയിരുന്നു. മഹാനായ അലക്സ
ണ്ടർ അർത്ഥഹ്ശഷ്ടാവിന്റെ ആക്രമണത്തിന് തിരിച്ചടിയായി പേർഷ്യ യെ ആക്രമിച്ചു കീഴടക്കി. അലക്സാണ്ടർ അതി ശക്തനായ രാജാവായി രുന്നു, തുടർന്ന് പറഞ്ഞിരിക്കുന്ന വിവരണങ്ങൾ പൂർണ്ണമായും തനിക്ക് യോജിച്ചവയായിരുന്നു. താൻ ആഗ്രഹിച്ചതുപോലെ ഭരണം നടത്തുവാൻ കഴിവുള്ള ഒരു തികഞ്ഞ ഭരണാധികാരിയായിരുന്നു.
മുമ്പ് വെളിപ്പെടുത്തിയതുപോലെ (ദാനി.8:8) അലക്സാണ്ടർ അക്കാ ലത്തിൽ കാലം ചെയ്തു. നാലാം വാക്യത്തിൽ ""വളറെ പെട്ടെന്ന് എഴു നേല്ക്കും'' എന്നത് വളരെ പ്രബലനാകും എന്ന് മൊഴിമാറ്റാം - അധികാ രത്തിലേക്ക് ഉയരുക (വാൽവുഡ്).
അലക്സാണ്ടറുടെ സാമ്രാജ്യം സ്വർഗ്ഗത്തിലെ കാറ്റിനാൽ തകർന്ന് നാല് ഭാഗത്തേക്കും ചിതറിപോകും എന്ന് ദൂതൻ പ്രവചിച്ചു. അത് അപ്ര കാരം പിൻ തലമുറക്കാർക്ക് ലഭിക്കാതെ നാല് ഗവർണ്ണർമാർ വീതിച്ചെടു ത്തു. തന്റെ സഹസഹോദരനായ ഫിലിപ്പ് അർഫിഡസ് മാനസിക വിഭ്രാ ന്തിയുള്ളവനായിരുന്നു 317 ബി.സിയിൽ താൻ കൊല്ലപ്പെട്ടു. തന്റെ മൂത്തമ കൾ ഹെർക്കുലിസ് നിയമവിരുദ്ധമായി ബാർസീനക്ക് ജനിച്ചവനാകയാ ൽ കിരീടാവകാശി ആയില്ല. തന്റെ ഇളയ മകൻ അലക്സാണ്ടർ റോസന്ന യുടെ മരണശേഷം ജനിച്ചവൻ 310 ബി.സിയിൽ വധിക്കപ്പെട്ടു. അങ്ങനെ അലക്സാണ്ടറുടെ സാമ്രാജ്യം നാല് ഗവർണർമാരുടെ കൈകളിൽ എത്തി അതിന്റെ മഹത്വവും ശക്തിയും ചോർന്ന് പോയി. അതിശക്തമാ യ ക്രേμഭരണ സ്വഭാവവും സംവിധാനങ്ങളും തന്റെ മരണത്തോടെ മാറ്റ പ്പെട്ടു. 539 ബി.സിയിൽ എഴുതപ്പെട്ട ദാനിയേൽ പ്രവചനത്തിൽ പ്രവചിച്ച ഈ കാര്യങ്ങൾ 323 ബി.സി മുതൽ 301 ബി.സി കാലളവുകളിൽ അലക് സാണ്ടറുടെ മരണത്തോടെ നിറവേറപ്പെട്ടു.
ദാനി. 11:5 ടോളവി ഒന്നാമനും സെലൂക്കസ് ഒന്നാമൻ നികിതനും
അഞ്ചാം വാക്യത്തിന്റെ പ്രാരംഭത്തിൽ കാണുന്നത് വടക്കേ രാജ്യമാ യ സിഖിയയിലെയും, തെക്കേ രാജ്യമായ ഈജിപ്തിലെയും രാജാക്കന്മാ ർ തമ്മിലുള്ള പോരാട്ടചരിത്രമാണ് അത് ദാനിയേലിന്റെ പ്രവചനത്തിലൂ ടെ അന്തിയോക്കിയസ് നാലാമൻ എപ്പിഫാനസിന്റെ (175-164 ബി.സി) വരെയുള്ള 150 വർഷങ്ങളെ കാണിക്കുന്നു. എട്ടാം വാക്യത്തിലെ തെക്കേ രാജ്യത്തിന്റെ രാജാവ് ഈജിപ്ത് എന്ന് സെപ്റ്റജന്റിൽ പറഞ്ഞിരിക്കു ന്നു. സിറിയയെ പേരെടുത്ത് പറഞ്ഞിട്ടില്ല, ദാനിയേലിന്റെ കാലഘട്ടത്തി ൽ അങ്ങനെ ഒരു രാജ്യം നിലനിന്നിരുന്നുവോ എന്നതിന് സുവക്തമായ വാക്യങ്ങൾ ഇല്ല. ഈജിപ്തും സിറിയയും തമ്മിലുള്ള പോരാട്ടങ്ങൾക്ക് പ്രവചനങ്ങൾ എല്ലാ ഭരണാധികാരികളെ കുറിച്ചും പ്രതിപാദിച്ചിട്ടില്ല മറിച്ച് ചിലരെ കുറിച്ച് മാത്രമാണ് എന്നാൽ തിരിച്ചറിയുന്നതിനുള്ള തെളി വുകൾ കാണാം.
അഞ്ചാം വാക്യത്തിലെ തെക്കെ രാജ്യത്തെ രാജാവ് മിക്കവാറും ടോള മി I സോട്ടർ ആകാം (323-285 ബി.സി) ""അവനെക്കാളും ശക്തൻ എന്ന് പ്രതിപാദിച്ചിരിക്കുന്നത് സിറിയയിലെ രാജാവിനെ കുറിച്ചാകാം. സെലൂ
ക്കയസ് ഒന്നാമൻ നികതൻ (312-281 ബി.സി) 306 ബി.സിയിൽ ഇവർ രാജാവ് എന്ന സ്ഥാനപ്പേർ ഏറ്റെടുത്തു. ബാംഹലേത്തിലെ ആന്റിഗൊ ണസിൽ നിന്നും സെലൂക്യസ് ഒന്നാമൻ ഒാടിപ്പോവുകയും ടോളമി ഒന്നാ മനായി താത്കാലികമായി സന്ധി ചെയ്യുകയും ചെയ്തു. ഇവർ പിന്നീട് ആന്റി ഗൊണസി ഒരുമിച്ച് കീഴടക്കി അതു മുഖേന സെലൂക്ക്യസിന് ഏഷ്യാമൈനറിലേക്കും ഇന്ത്യയിലേക്കും പ്രവേശിക്കുന്നതിനുള്ള വഴി തുറന്നു. അതിനാൽ ഈജിപ്ത് ഭരിച്ചിരുന്ന ടോളമിയെക്കാൾ ഇയാൾ ശക്തനായി തീർന്നു.
സെലുക്ക്യസിനെ കുറിച്ച് വചനം പറയുന്നത് അവൻ ടോളമിയെക്കാ ളും ബലവാനാകും തന്റെ അധികാരം വലുതാകും എന്നാണ്. ഇത് മുൻപ റഞ്ഞ വാക്യത്തെ സമർത്തിക്കുന്നു. ഈജിപ്തിലെ ഭരണാധികാരിയായ ടോളമിക്കും, സിനിയയിലെ രാജാവായ സെലൂക്ക്യസും തങ്ങളുടെ അയ ൽ രാജ്യങ്ങളെ കീഴടക്കി ഇവരെ അടിമകളാക്കി ഭരണത്തിൻ കീഴടക്കി. അഞ്ചാം വാക്യത്തിൽ പറയുന്നതുപോലെ തെക്കേ രാജ്യത്തെ രാജാവ് ശക്തനായിരുന്നു ""അവന്റെ പ്രഭുക്കന്മാരിൽ ഒരുവൻ'' മിക്കവാറും സെലൂ ക്യസിനെ കുറിച്ച് പറഞ്ഞിരിക്കുന്നു. ഇതിന് ഏറ്റവും അനുയോജ്യമായ ഒരു വിവർത്തനം ""അവന്റെ പ്രഭുക്കന്മാരിൽ ഒരുവൻ അവനെക്കാൾ ശക്തനായിരിക്കും''.
11:6 സിറിയയിലെ രാജാവ് ഈജിപ്തിന്റെ മകളെ വിവാഹം കഴിക്കുന്നു
""ചില വർഷങ്ങൾക്കു ശേഷം'' എന്ന പ്രയോഗത്തിന്റെ അർത്ഥം ""ചില വർഷങ്ങളുടെ ഇടവേളക്കു ശേഷം'' എന്നാണ് (2 ദിന. 18:2; ദാനി. 11:8,13). കാലഘട്ടത്തെ കുറിച്ച് പറയുമ്പോൾ ഈജിപ്തും സിറിയയും തമ്മിലുള്ള വിവാഹങ്ങൾ രാഷ്ട്രിയ കാരണങ്ങളാൽ നടന്നതായി കാണാം. അതാണ് 6-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നത്. ഇതിൻ പങ്കാളിയായി തീർന്നവർ തെക്കേ രാജ്യത്തേ രാജാവ് ടോളവി
പതിനൊന്നാമൻ ഫിലാഡെലഫസ്യം (285-246 ബി.സി) തന്റെ മകൾ ബെർന്നിക്കയും അവളെ വിവാഹം ചെയ്ത അന്ത്യേക്യസ് രണ്ടാമൻ തിയോസും (261-246 ബി.സി) ഇത് സംഭവിക്കുന്നത് ഏകദേശം ബി.സി 252 ൽ അന്ത്യോക്യസ് ഒന്നാമൻ സേട്ടറിന്റെ (281-261 ബി.സി) കാലത്തിന് ശേഷം. ഈ വിവാഹത്തിന്റെ നടത്തിപ്പിനായി ടോളയി ഫിലസെൽഫസി ന്റെ ആവശ്യ്രപകാരം അന്ത്യോക്യസ് തന്റെ ഭാര്യ ലിയോഡിഷ്യ പരിത്യജിക്കേണ്ടിവന്നു.
ഇതിലൂടെ ടോളവി ഫിലാഡെൽഫസ് ആഗ്രഹിച്ചത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള എഗ്രിമെന്റായിരുന്നു. എന്നാൽ വാക്യം 6 പറയുന്നത് ഈ സൗഹൃദം നിലനില്ക്കയില്ല എന്നാണ് ""അവളുടെ ബുജത്തിന്റെ ബലം നിലനില്ക്കുകയില്ല അത് രാഷ്ട്രീയമോ ശാരീരികമോ ആയ ശക്തി ആകാം. പുരുഷ അവകാശി നിലനില്ക്കുകയില്ല. ""ആ സമയത്ത് അവളെ സഹായിച്ചവൻ'' എന്നാൽ ""വിവാഹത്തിലൂടെ അവളെ നേടിയവൻ'' എന്നർത്ഥം. വിവാഹശേഷം ചിലവർഷങ്ങൾക്കുള്ളിൽ ടോളയി മരിച്ചു, അപ്പോൾ അന്ത്യോക്കസ് തന്റെ ആദ്യഭാര്യയെ തിരിച്ചെടുത്തു. തന്നിമി ത്തം ലിയോഡിഷ്യാ തന്റെ ഭർത്താവിനെയും അയാളുടെ ആദ്യ ഭാര്യ ബെർനിക്കയെയും കൊലചെയ്തു. ബർനിക്കായുടെ പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടു. ""അവളുടെ ജനകനും'' എന്നതുകൊണ്ട് തീർച്ചയായും ടോളവി പതിനൊനനാമനും കൊലയാളികൾ പിൻതുടർന്ന് കൊലപ്പെടു ത്തി.
ദാനി. 11:7-9 ടോളവി യൂർഗേറ്റെസും സെലീക്കസ് ക്ലാ ിനിയ ും
""എന്നാൽ അവനു പകരം അവളുടെ വേരിൽ നിന്ന് മുളച്ച തൈയായ ഒരുവൻ എഴുന്നേല്കും അവൻ ബലം പ്രാപിച്ചു വടക്കേ ദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്ന് അവരുടെ നേരെ പ്രവർത്തിച്ചു ജയിക്കും. അവരുടെ ദേവന്മാരെയും ബിംബങ്ങളെയും, വെള്ളിയും, പൊന്നുകൊ ണ്ടുള്ള മനോഹര വസ്തുക്കളെയും അവൻ എടുത്തു മിസ്രയിമിലേക്കു കൊണ്ടുപോകും പിന്നെ അവൻ കുറേ സംവത്സരത്തോളം വടക്കേ ദേശ ത്തിലെ രാജാവിനോട് പൊരുതാതിരിക്കും. അവൻ തെക്കേ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്ക് ചെന്ന് സ്വദേശത്തേക്കു മടങ്ങിപോകും''.
6-ാം വാക്യത്തിലെ സംഭവങ്ങൾ ഈജിപ്തിലെ പുതിയ രാജാവ് ടോളവി മൂന്നാമൻ യൂർഗേറ്റസ് (246 - 221 ബി.സി) വടക്കേ ദേശത്തെ രാജാവായ സെലീക്കസ് കാലിനിക്കസ് (246 - 226 ബി.സി) മേൽ സൈനി
ക വിജയം നേടി, പ്രവചനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ അവൻ വടക്കേ രാജാവിന്റെ കോട്ടയിൽ പ്രവേശിച്ച് ഈജിപ്തിലേക്കു പ്രഭുക്ക ന്മാരെയും, സൈന്യത്തെയും അവരുടെ ചില ബിംബങ്ങളെയും, സ്വർണ വും വെള്ളിയും കൊണ്ടുള്ള പാത്രങ്ങളും എടുത്തു കൊണ്ടുപോയി. ""അവളുടെ വേരിൽ നിന്നു മുളച്ച തൈ'' എന്ന പ്രയോഗത്തിന്റെ യഥാർ ത്ഥ അർത്ഥം ""അവളുടെ വംശപാരമ്പര്യം, ബർണിക്കായുടെ തൊട്ടടു ത്ത തലമുറ. ഇവിടെ പറഞ്ഞിരിക്കുന്ന ഈ വ്യക്തി അവളുടെ സ്വന്ത സഹോദരനാണ്, ടോളവി മൂന്നാമൻ യൂർഗേറ്റസ് ടോളവി ഫിലാഡൽഫി സിന്റെ പിൻഗാമിയാണ്.
11:8 ൽ ദൈവങ്ങൾ എന്നതിനുപയോഗിച്ചിരിക്കുന്ന എബ്രായ വാക്ക് വാർത്തെടുത്ത വിഗ്രഹങ്ങൾ എന്ന് സൂചിപ്പിക്കുന്നു. ഈ വിഗ്രഹങ്ങൾ എടുത്തു കൊണ്ട് പോകുന്നത് വടക്കേ ദേശത്തിന്റെ പൂർണ്ണ കീഴടങ്ങൽ ആണ് (യെശ.14:1-2; യിര.48:7; 49:3; ഹോശ.10:5) ടോളവിയൂർ ഗേതസ് തന്റെ പ്രവർത്തികളുടെ സമരണാർത്ഥം ഒരു സ്തുപം നിർമ്മിച്ചു അത് മെസെപ്പൊട്ടാമ്യയെയും, പേർഷ്യയെയും, സുസിയാനയും, മേദ്യയും കീഴടക്കിയതിന്റെ അഹങ്കാരത്തിന്റെ ചിഹ്നമായിരുന്നു. ഈ വാക്യത്തി ലെ കഥാപാത്രം തൊട്ട് മുമ്പ് വാക്യത്തിൽ പ്രതിപാദിച്ചിരിക്കുന്നു വട ക്കേ രാജ്യത്തെ രാജാവാണ് തെക്കിലെ രാജാവല്ല. ടോളവി യൂർദോതസി നെ കുറിച്ച് ജെറോ പറയുന്നത്, ""അവൻ വലിയ ഒരു സൈന്യവുമായി വടക്കേ രാജ്യത്ത് സെലിക്കസ് കാളിനിക്ക ിന് നേട്ടം ഉണ്ടാക്കി കൊടു ത്തു. ആ സമയം അവൻ തന്റെ മാതാവിനോടെത്ത് സിറിയ ഭരിക്കുകയാ യിരുന്നു. താൻ സിറിയ സിലിസിയായും കീഴടക്കി മാത്രമല്ല യൂഫ്രട്ടീസ് നദിയുടെ ബഹുദൂരെയുള്ള രാജ്യങ്ങളും ഏഷ്യവരെയും അതിൻ ഉൾപ്പെ ട്ടു. അതിന് ശേഷം ഈജിപ്തിൽ ഒരു എതിർത്ത് നിൽപ്പ് കണ്ടപ്പോൾ സെലൂക്യസിന്റെ സാമ്രാജ്യത്തിനെ കീഴടക്കി 40,000 താലന്ത് വെള്ളി കപ്പം ചുമത്തി അതിനോട് ചേർന്ന് വിലയേറിയ പാത്രങ്ങളും, വിഗ്രഹങ്ങ ളും ഏകദേശം 2,500 വിലവരുന്ന ദൈവങ്ങളുടെ രൂപങ്ങളും എടുത്തു. കാമ്പിയസ് ഈജിപ്ത് കീഴടക്കിയപ്പോൾ പിടിച്ചു കൊണ്ടുപോയവയായി രുന്നു ഇവ. ഈജിപ്തുകാർ വിഗ്രഹാരാധനക്ക് പ്രാധാന്യം കൊടുത്തിരു ന്നു. അവരുടെ വിഗ്രഹങ്ങളെ ചില വർഷങ്ങൾക്കു ശേഷം തിരികെ അവരുടെ നാട്ടിലേക്ക് കൊണ്ടു വന്നപ്പോൾ അവർ അദ്ദേഹത്തെ യൂർഗെ റ്റസ് (ഉപകാരി) എന്ന് വിളിച്ചു. സിറിയയെ താൻ തന്നെ ഭരിച്ചു, സിലിഡി യ തന്റെ സുഹൃത്ത് ആന്റിയോക്യസിന് കൊടുത്തു അവിടുത്തെ ഗവർ ണ്ണർ ആക്കി. യൂഫ്രട്ടീസിന് വിദൂരതയിലുള്ള ഇടങ്ങൾ മറ്റൊരു ഗവർണ്ണ
റായ ക്സാന്റിഷസിന് കൊടുത്തു.
ഏകദേശം 300 വർഷങ്ങൾക്കു മുമ്പ് എഴുതിയ വിലയേറിയ ദാനിയേ ലിന്റെ പ്രവചനങ്ങൾ കൃത്യതയോടെ നിറവേറപ്പെട്ടു. വളരെ വിമർശനങ്ങ ൾ ഏറ്റിട്ടുണ്ടെങ്കിലും ഇത് ദൈവവചനത്തിലെ പ്രവചനങ്ങളുടെ കൃത്യതയെ അരക്കിട്ടുറപ്പിക്കുന്നു.
9-ാം വാക്യം തെക്കു നിന്നുള്ള രാജാവ് മടങ്ങി പോകുന്നതിന്റെ സൂച ന നല്കുന്നു. ജോൺ വാൽവുഡ്ഡിന്റെ അഭിപ്രായത്തിൽ ""വരാനിരിക്കുന്ന തെക്കെ രാജാവ് സെലുക്യസ് കാളിനിക്കസ്'' എന്ന് നല്ല ഒരു വിവർത്ത നം നല്കാം. ഇത് അനേക വർഷങ്ങൾക്ക് ശേഷമുള്ള ഈജിപ്തുകാരു ടെ അധിനിവേശത്തെ കാണിക്കുന്നു. സെലുക്യസ് ഈജിപ്തിനു മേൽ ഒരു മറുപടി ആക്രമണം നടത്താൻ ശ്രമിച്ചു എന്നാൽ പരാചയപ്പെട്ടു. (ബി.സി. 240) തന്റെ നാട്ടിലേക്ക് മടങ്ങിപ്പോകുവാൻ നിർബ്ബന്ധിതനായി. ഇതാണ് ഈ ഇരു രാജ്യങ്ങളും തമ്മിലുള്ള "സിസോ യുദ്ധങ്ങൾക്ക് കാര ണം.' ഇതിന്റെ പിന്നാം പുറത്തുള്ള ഘടകങ്ങളുടെ ഉൾപ്പെടുത്തൽ വള രെ പ്രാധാന്യമർഹിക്കുന്ന ഒരു ലോകമായി. 10-19 വരെയുള്ള പ്രവചന ത്തിലെ ദുർഗ്രാഹ്യം എന്നത് ഈജിപ്തിന്മേൽ ആധിപത്യം സ്ഥാപിക്കു ന്ന സിറിയയും വിശുദ്ധ നഗരത്തിന്മേലുള്ള സിയക്കാരുടെ ആധിപത്യവു മാണ്. ഇത് അന്ത്യോക്യസ് എപ്പിഫാനസിന്റെ കാലത്ത് ഇസ്രായേലിന്മേ ലുണ്ടായ പീഢനവും 21-25 വരെയുള്ള പ്രവചന സത്യത്തിലെ പ്രധാന വിഷയവുമാണ്.
ദാനി. 11:10-12 സെലിക്യൂസും അന്ത്യോക്ക്യസ് മൂന്നാമനും തമ്മിലുള്ള പോരാട്ടവും ടോളവി ഫിലോപേറ്ററിനെതിരെയു ള്ള മഹാമഹം 11:10-19
സെലിക്യുസ് രണ്ടാമൻ കാളിനിക്ക ും ഈജിപ്തിനെ ആക്രമിച്ച് പരാജയപ്പെട്ടു, തന്റെ പിൻഗാമികൾ, ""അവന്റെ പുത്രൻ'' ജയശാലിയായി തെളിയിച്ചു. സെലിക്യൂസ് മൂന്നാമൻ (226-223 ബി.സി) ഏഷ്യാമൈനറിയി ലുണ്ടായ യുദ്ധത്തിൽ അകാലത്തിൽ കൊല്ലപ്പെട്ടു. എന്നാൽ മഹാനായ അന്ത്യോക്യസ് മൂന്നാമൻ (223-187) ആ ധൗത്യം ഏറ്റെടുത്തു. സെലിക്യൂ സിനെ വിട്ട് ആ 10-ാം വാക്യം തുടരുമ്പോൾ ബഹുവചനത്തിൽ നിന്നും ഏകവചനത്തിലേക്ക് അത് മാറ്റപ്പെട്ടു മഹാനായ അന്ത്യോക്യാസ് ഈജി പ്തിനെതിരെ നിരവധി പടയൊരുക്കുകൾ നടത്തി പ്രത്യേകിച്ച് ടോളവി നാലാമൻ ഫിലാഫാറ്ററിനെതിരെ (221-2014 ബി.സി). തെക്ക് ഗാസ മുതലുള്ള ഭൂപ്രദേശങ്ങൾ അന്ത്യേക്യസ് വീണ്ടെടുത്തു.
ഈജിപ്ത് ഭരണാധിപൻ വലിയൊരു സൈന്യവുമായി അന്ത്യോക്യ സിനെ നേരിടുവാൻ പടയൊരുക്കി (11:11). 217 ബി.സിയിൽ അന്ത്യേക്യാ സ് ഈജിപ്ഷ്യൻ സൈന്യത്തെ നേരിട്ടു, ടോളവി നാലമനും തന്റെ സഹോദരി ഭർത്താവായ ആർസിനോയും ആണ് പടനയിച്ചത്. ഈ കൂട്ടർ ക്കും ഏകദേശം 70,000 പടയാളികൾ വീതം ഉണ്ടായിരുന്നു. യുദ്ധത്തിൽ ഈജിപ്തിന് സംമ്പൂർണ്ണവിജയം ലഭിച്ചു. (11:11,12) ജെറോം അതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ""അന്ത്യോക്യസിന് തന്റെ സൈന്യം മുഴുവനാ യും നഷ്ടമായി താൻ മരുഭൂമിയിലേക്ക് പാലായനം ചെയ്തു'' പ്രവചനം നിറവേറി ഈജിപ്തകാർക്ക് സിറയക്കാൽ വലിയൊരു ഭൂപ്രദേശം കൊടുത്തു. എന്നിരുന്നാലും അന്ത്യോക്യാസ് പാലയനം ചെയ്തു കൊണ്ട് ഒരു സമാധാനം സ്ഥാപിക്കപ്പെടേണ്ടിയിരിക്കുന്നു.
12-ാം വാക്യത്തിൽ കാണുന്നത് ഈജിപ്ഷ്യൻ രാജാവ് തന്റെ പ്രയോ ജനം പിൻതുടരുവാൻ തീരുമാനിച്ചു, അതുപോലെ യുദ്ധം സിയക്ക് വലി യ ദുരന്തവും ആയിരുന്നു, താൽക്കാലികമായി ഈ ഇരു രാജ്യങ്ങളുടെ യും ഇടക്ക് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു.
ഇതിനിടയിൽ അന്ത്യോക്യാസ് കിഴക്കൻ പ്രദേശങ്ങൾ കീഴടക്കുന്നതി ന് തന്റെ ശ്രദ്ധ ക്രേμീകരിച്ചു. അത് വിജയകരവുമായി അതിലൂടെ ശക്തി യും, സമ്പത്തും നേടി. 212-204 ബി.സി കാലയളവിൽ കിഴക്ക് ഇന്ത്യവരെ യും വടക്ക് കാസ്പിയൻ കടൽ വരെയും തന്റെ അതിർത്തി വിസ്തൃതി പ്പെടുത്തി. ടോളവി നാലാമൻ ഫിലോഫാറ്ററും അദ്ദേഹത്തിന്റെ ഭാര്യ രാജ്ഞിയും 203 ബി.സിയിൽ നിഗൂഡമായി കൊല്ലപ്പെട്ടു, ചെറുകുട്ടിയായ അവരുടെ മകൻ ടോളമി അഞ്ചാമൻ എഷിഫാനസ് അധികാരത്തിൽ എത്തി.
ദാനി. 11:13-17
201 ബി.സിയിൽ അന്ത്യോക്യാസ് വലിയൊരു സൈന്യത്തെ സജ്ജമാ ക്കി ഈജിപ്തിനെ ആക്രമിക്കുവാൻ 13-16 വാക്യങ്ങളിൽ പറയുന്നതു പോലെ പുറപ്പെട്ടു. ""നിന്റെ ജനത്തിലുള്ള അക്രമികൾ'' എന്ന ഉപയോഗം (വാക്യം 14) നിയമവും വ്യവസ്തകളും തെറ്റിക്കുന്ന കൊള്ളക്കാരെയോ, വിപ്ലവകാരികളെയോ കുറിക്കുന്നു.
""ദർശനം നിവർത്തിപ്പാൻ'' എന്ന ഭാഗം മിക്കവാറും അന്ത്യോക്യാസ് എപ്പിഫാനസിന്റെ കാലത്ത് പീഢനം അനുഭവിച്ച ഇസ്രായേലിനെ കാണിക്കുവാൻ ദാനിയേൽ 8 ൽ പറഞ്ഞിരിക്കുന്നു. ഈ പ്രതിസന്ധികൾ കൃത്യതയോടെ പറഞ്ഞാൽ സിറിയക്ക് എതിരെ ഈജിപ്തുകാർ വരു
ത്തിയതിനെ കുറിക്കുന്നു.
ഉയർന്നു വരുന്ന റോമൻ ശക്തി ഈജിപ്തിനെ ആക്രമിക്കുവാൻ സിറിയ്ക്ക് ധൈര്യം പകർന്നു. യോർദ്ദാൻ നദിയുടെ തലനാടായ പനാസി ൽ വെച്ച് ഈജിപ്ത് സൈന്യം പനാമ്പുകളെ പരാചയപ്പെടുത്തി. അനന്ത രം അന്ത്യോക്യസ് മൂന്നാമൻ സ്കോപ്പാസിനെ സീദെനിൽ പരാചയപ്പെ ടുത്തി, ""സുശക്തമായ പട്ടണം'' എന്ന് കീർത്തികേട്ട ഇത് 198 ബി.സിയി ൽ സെലൂസിഡ് രാജാവ് കീഴടക്കി.
ഈ വിജയം സിറിയക്കാർ ഇസ്രായേലിന്റെ ഭൂപ്രദേശത്ത് തെക്ക് ഗാസ വരെ അധിനിവേശം ചെയ്യുന്നതിന് പ്രയോജനപ്പെടുത്തി. ""തെക്കു നിന്നുള്ള ശക്തികൾ നിലനില്കുകില്ല'' എന്ന പ്രസ്ഥാവന ഈജിപ്തിലെ മൂന്ന് നേതാക്കളുടെ, എറോപ്പാസ്, മെനാക്ലെസ്, സമോണിയസ് എന്നിവ രുടെ പരാജയമടഞ്ഞ നീക്കങ്ങളെ കാണിക്കുന്നു. റോമിന്റെ ഭീഷണിക്ക് മുന്നിൽ അന്ത്യോക്യസ് ബുദ്ധിപരമായ ഒരു നീക്കം ഈജിപ്തുമായി നടത്തി തന്റെ മക്കളെ 197 ബി.സിയിൽ ടോളവി അഞ്ചാമൻ എപ്പിഫാന സിന് വിവാഹം കഴിച്ച് കൊടുത്തു. ഇതിലൂടെ 17-ാം വാക്യത്തിലെ പ്രവ ചനം നിറവേറി. ""രാജ്യം നശിപ്പിക്കുക'' എന്ന പ്രയോഗം അർത്ഥമാക്കു ന്നത് ""ദേശം തകരുക'' എന്നതാകാം. മഹാനായ അന്ത്യോക്യാസ് തന്റെ ചെറുമകളെ ഏഴ് വയ ുള്ള ടോളവിക്ക് ഭാര്യയായി നല്കിയതിലൂടെയും സഖ്യതയിലൂടെയും തന്റെ മുൻ ശ്രതുക്കളുടെ നാശം ആഗ്രഹിക്കുന്നു. യെംഗ് ഇതിനെ കുറിച്ച് പറയുന്നത് ""ഈ ത്രന്തത്തിൽ അന്ത്യോക്യസ് പരാചയപ്പെട്ടു കാരണം, ക്ലെയോപാട്ര തന്റെ ഭർത്താവിനോട് ഒപ്പം നിന്ന് പിതാവിനെ എതിർത്തു.''
ദാനി. 11:18-19
ഈ സംഭവങ്ങളുടെ ശ്രേണിയാൽ അന്ത്യോക്യസിന് തിരിച്ചടി ഉണ്ടാ യി. ""സൈന്യാധിപൻ'' റോമൻ കൗൺസിൽ ലൂസിയസ് സിഫിയോ അസിയാറ്റിക്കസിനെ കാണിക്കുന്നു, അന്ത്യോക്യസിനെ പരാചയപ്പെടു ത്തുന്ന യുവത്വം ഇതാണ്. ""അവന്റെ ധിക്കാരം'' എന്നത് കാണിക്കുന്നത്, ലസിമിയായിലെ ഒരു യോഗത്തിൽ റോമൻ അമ്പാസിഡറോട് ""ഏഷ്യ അവരെ കാര്യമാക്കുന്നില്ല, റോമാക്കാരുടെ കല്പനകൾക്ക് താൻ അതീധനാണ്'' എന്ന് അവഹേനപരമായി അന്ത്യോക്യാസ് സംസാരിച്ച തിനെ കാണിക്കുന്നു.
അന്ത്യോക്യസിന്റെ പരാജയം താഴെ കാണും വിധമാണ്. സ്കോപ്പാ സിനെ പരാജയപ്പെടുത്തിയതിലൂടെ ഈജിപ്തിനുമേൽ തനിക്ക് മേൽ
കൈ ഉണ്ടായി. പിന്നീട് മഹാനായ അലക്സാണ്ടറിന് തുല്യമായി തീരു വാൻ പടിഞ്ഞാറ് ഗ്രീസിനെ ആക്രമിച്ചു. എന്നാൽ ദയനീയമായി 191 ബി.സി പരാജയമടഞ്ഞു. ഇത് ഏതൻസിന്റെ വടക്കുള്ള തെർമോഫയിൽ വെച്ച് സംഭവിച്ചു. പിന്നീട് 189 ബി.സിയിൽ, എഫസോസിന് തെക്ക് കിഴ ക്കായുള്ള മാഗ്നേഷ്യയിലെ മനീണ്ടർ നദീതീരത്ത് വെച്ച് റോമൻ ജനറൽ സീപ്പിയോയുടെ സൈന്യത്തോട് പരാജയപ്പെട്ടു. ഇത് 18-19 വാക്യങ്ങളി ലെ പ്രവചന നിറവേറലിയാരുന്നു. അതുപോലെ ചരിത്രപരമായി യൂറോപ്പിന് മേൽ അധിനിവേശമുള്ള ഒരു ഏഷ്യൻ ഗവൺമെന്റിന്റെ അധികാരത്തിൽ നിന്നുള്ള മോചനവും ആയിരുന്നു. ഇത് പിന്നീട് റോമ ക്കാർക്ക് മുന്നേറുവാനുള്ള വഴി തുറന്നു.
പ്രാചീന കാലത്തിലെ ഏറ്റവും വലിയ വിജയാളിയായി മഹാനായ അന്ത്യോക്യസ് അറിയപ്പെടുമായിരുന്നു; 19-ാം വാക്യത്തിന്റെ പ്രവചനം നിറവേറപ്പെടാതെ താൻ ഗ്രീസിനെ സ്വത്രന്തമായി വിട്ടിരുന്നെങ്കിൽ, തന്റെ സ്വന്തം രാജ്യത്തേക്ക് തിരികെ വന്നിരുന്നെങ്കിൽ പ്രവചന നിവർ ത്തിക്കായി എലാമിലുള്ള ബേലിന്റെ ക്ഷ്രേതം കവർച്ച ചെയ്യുകയും അ തിൽ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രായേലിന്റെ ചരിത്ര വീക്ഷണത്തി ൽ ഇത് വളരെ പ്രാധാന്യം അർഹിക്കുന്നു, കാരണം അന്ത്യോക്യാസ് നാലാമൻ ഫിലോഫാറ്ററിന് (187-175 ബി.സി) ശേഷം അന്ത്യോക്യാസ് നാലാമൻ എപ്പിഫാനസ് (175-164 ബി.സി) ദാനിയേൽ. 11:21-35 വരെ ഭാഗങ്ങളിൽ വളരെ വിശദമായി വിവരിക്കുന്ന ഇസ്രായേലിന്റെ കുപ്രസി ദ്ധനായ പീഢകൻ ഭരണത്തിൽ വരിക എന്നത് പ്രവചന നിവർത്തിയായി രുന്നു. ഈ പ്രവചനങ്ങളിൽ, ഈ കാലഘട്ടത്തിന്റെ യഥാർത്ഥ പ്രവചന ചിത്രമായി വ്യാഖ്യാനിക്കപ്പെടുന്നു, ഇത് പ്രവചനത്തിന്റെ തനതായ ചരി ത്രമാണെങ്കിലും ദൈവിക നിശ്വസ്തതയുടെ തെറ്റികൂടാത്ത മുദ്രകൂടിയാ ണ്.
ദാനി. 11:20 നികുതി ഉയർത്തുന്ന സെലിക്യസ് ഫിലോപാറ്റർ
മഹാനായ അന്ത്യേക്യസിനും, അന്ത്യോക്യസ് എപ്പിഫാനസിനും ഇടക്ക് സെലൂസിഡ് രാജാവായി ഭരിച്ചിരുന്നത് സെലിനസ് നാലാമൻ ഫിലോഫാറ്റർ ആണ്. യിസ്രായേൽ ജനത്തിന്മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിച്ച പീഢകനാണിയാൾ. റോമക്കാർ അതി ശക്തന്മാരായ് ഉയർന്നു വന്നപ്പോൾ ഇയാൾ വർഷം തോറും ആയിരം താലന്ത് കപ്പം കൊടുക്കേണ്ടിവന്നു അത് കണ്ടെത്തുന്നതിനാണ് അമിത നികുതി നടപ്പി ലാക്കിയത്.
ഈ ഭീമമായ തുക കണ്ടെത്തുന്നതിന് തന്റെ ഭരണത്തിൻ കീഴുള്ള സകല ഭൂമിക്കും കരം നിശ്ചയിച്ചു കൂടാതെ പ്രത്യേക നികുതി യെഹൂദ നും കൊടുത്തു, ഇത് പിരിച്ചെടുക്കുവാൻ ഹെലിയോഡറസ് (2 മക്കാ. 3:7) നെയും നിശ്ചയിച്ചു. ഇയാളാണ് ദേവാലയത്തിലെ ഭണ്ഡാരം അപരഹരിച്ചത്. സോക്ലർ ചൂണ്ടിക്കാണിക്കുന്നതുപോലെ ഹെലിയോഡ രസ് ദേവാലയ ഭണ്ഡാരം അപഹരിച്ച ഉടനെ സെലിക്കസ് ഫിലോഫാറ്റ ർ വളരെ പെട്ടെന്നും, നിഗുഡമായും മാറ്റപ്പെട്ടു. ഇതിനെ വിവരിക്കുന്ന ഒരു പ്രഖ്യാപനം ""ചില നാളുകൾക്കുള്ളിൽ അവൻ തകർക്കപ്പെടും'' (11:20) മിക്കവാറും ഈ ഹെലിയോഡറസ് തനിക്ക് വിഷം കൊടുത്ത് കൊന്നു. ഇതിനെ തുടർന്നാണ് അന്ത്യോക്യസ് എപ്പിഫാനസിന്റെ അതി ഭീകരമായ പീഢനം അരങ്ങേറിയത്.
ദാനി. 11:21-23 അന്ത്യോക്യാസ് നാലാമൻ എപ്പിഫാനസിന്റെ ഉയർച്ച
21-ാം വാക്യത്തിന്റെ പ്രാരംഭം മുതൽ ഈ അദ്ധ്യായത്തിന്റെ പ്രധാന ഭാഗത്ത് 175 മുതൽ 164 ബി.സി വരെ സിംഹാസനത്തിൽ ഉണ്ടായിരുന്ന ഈ സിറിയൻ ഭരണാധികാരി നിഗൂഢതകൾ നിറഞ്ഞവനായിരുന്നു ""ചെറിയ കൊമ്പ്'' എന്നാണ് ദാനി.8:9-14, 23-25 കാണുന്നത്. സിറിയൻ ശക്തികൾ നശിച്ചുകൊണ്ടിരിക്കുമ്പോഴാണ് താൻ ഭരിക്കുന്നത് 164 ബി.സിയിൽ തന്റെ മരണം സംഭവിച്ചതുകൊണ്ട് റോമാക്കരാൽ അപമാനി ക്കപ്പെടേണ്ടി വന്നില്ല. ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ദൂതൻ ദാനിയേലിന് കൊടുത്ത വെളിപ്പാട് മൂന്നാം സാമ്രാജ്യത്തിന്റെ അതിപ്രധാ നമായ സവിശേഷതയാണ്. അന്ത്യോക്യാസ് നാലാമൻ എപ്പിഫാനസി ന്റെ പ്രാമുഖ്യത്തിന് കാരണം യെഹൂദന്മാരുടെ ദേവാലയവും, യാഗപീഢ വും മലിനപ്പെടുത്തിയതും, യെഹൂദ ജനത്തെ ക്രൂരമായി പീഡിപ്പിച്ചതുമാ ണ്. യെഹൂദ രാജ്യത്തിന്റെ വികസനത്തിന് ജാതികളുടെ അധിനിവേശ ത്തിലൂടെയുള്ള ബന്ധങ്ങൾ കാരണമെന്ന് 8-ാം അദ്ധ്യയാത്തിലൂടെ മന ിലാക്കാം.
സെലിക്കസ് നാലാമൻ ഫിലോപാറ്റഗാസ് താരതമ്യപ്പെടുത്തുമ്പോൾ തനിക്ക് പിൻഗാമിയായി വന്ന അന്ത്യോക്യാസ് നീചനായ ഒരു വ്യക്തിയാ യിരുന്നു. താൻ തന്നെത്താൻ എപ്പിഫാനസ് എന്ന സ്ഥാനപ്പേർ സ്വീകരി ച്ചു, ഇതിർത്ഥം ""മഹത്വമുള്ള''. തനിക്ക് ഒരു ദൈവ പരിവേഷം ലഭിക്കുവാ നാണ് ഇത് ചെയ്തത്. ഇവിടെ ദൈവിക കാഴ്ചപ്പാടിൽ ഇയാളെ കുറിച്ചു ള്ള വിവരങ്ങൾ തന്റെ അധാർമ്മിക ജീവിതവും, ദൈവത്തിന്റെ ജനമായ യിസ്രായേലിനോടുള്ള പകയുടെയും, പീഡനത്തിന്റെയും അടിസ്ഥാന ത്തിലാണ്. തന്റെ ജീവിത സ്വഭാവം സങ്കീർണ്ണവും ഒൗചിത്വവും, അധികാ രത്വരയുള്ളതും ബഹുമാനത്തിന് താഴ്ന്ന സ്ഥാനവും കൊടുത്തിരിക്കു ന്നു.
""അവന് അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല'' എന്ന വെളിപ്പെടുത്തൽ അന്ത്യോക്യാസിന് ബഹുമാനത്തോടെ ഈ പദ വി ലഭിച്ചതല്ല പിന്നെയോ പിടിച്ച് മേടിച്ചതാണ്. തന്റെ മുൻദാമി മരിച്ചപ്പോ ൾ രാജ്യസ്ഥാനത്തേക്ക് യോഗ്യരായ പലരും ഉണ്ടായിരുന്നു. സെലിക്ക്യ സി നാലാമന്റെ സഹോദരന്റെ മൂത്ത പുത്രൻ സെമിട്രിയസ് ന്യായമായും ഭരണത്തിൽ വരണമായിരുന്നു. എന്നാൽ താൻ ആ സമയത്ത് റോമയിൽ ഒരു പണയ വസ്തുവായി പിടിക്കപ്പെട്ടിരുന്നു. സെലിക്യസ് നാലാമന്റെ ഇളയ മകൻ അന്ത്യോക്യസ് എന്ന പേരുള്ളവൻ ചെറുബാലനായി സിറി യയിൽ ആയിരുന്നു. തന്റെ സഹോദരന്റെ മരണ സമയത്ത് അന്ത്യോക്യ സ് നാലാമൻ ഏഥൻസിലായിരുന്നു. ദാനിയേൽ 11:20 നിറവേറപ്പെടേണ്ട തിന് ഹെലിയോഡോറസ് തന്റെ സഹോദരനെ കൊന്നു എന്ന വാർത്ത് തനിക്കവിടെ ലഭിച്ചു.
സിറിയയിലുള്ള ബാലനായ അന്ത്യോക്യസിന്റെ സംരക്ഷണാർത്ഥം അന്ത്യോക്യാസ് നാലാമൻ എപ്പിഫോനസ് അന്ത്യോക്കിൽ നിന്നും വന്നു എങ്കിലും വളരെ അധികം ഉപപാപങ്ങൾ വചനത്തിൽ പറഞ്ഞിരി ക്കുന്നതുപോലെ ""അവൻ സമാധന കാലത്ത് വന്ന് ഉപായത്തോടെ രാജ ത്വം കൈവശമാക്കും'' അവൻ തന്റെ സിംഹാസനം ഉറപ്പിച്ചു ഈ സമയ ത്ത് ബാലനായ അന്ത്യോക്യസ് ആൻട്രോണിക്കസ് മുഖാന്തിരം കൊല്ല പ്പെട്ടു, അനന്തരം അന്ത്യോക്യസ് നാലാമൻ എപ്പിഫാനസ് ആൻട്രോണി ക്കസിനെ വകവരുത്തി. ചുരുക്കിപ്പറഞ്ഞാൽ ഇതിനെല്ലാം കാരണം അന്ത്യോക്യസ് നാലാമൻ തന്നെയാണ്. കിരീടാവകാശത്തിനായി സെലി ക്യൂസ് നാലാമനെ കൊന്ന ഹെലിയോഡോറസിനെ കാണാതായതും ചിന്തനീയമാണ്. അങ്ങനെ അന്ത്യോക്യാസ് നാലാമൻ ഭരണം പൂർണ്ണമാ യി കൈവരിക്കയും തന്റെ കുശാഗ്രബുദ്ധി കൊണ്ടും സൈനിക ശക്തി കൊണ്ടും ഈജിപ്തിനെതിരെയും റോമിനെതിരെയും ചെറുത്തു നിന്നു. 22-ാം വാക്യം ഈജിപ്തിനെതിരെ താൻ നടത്തിയ സൈനിക നീക്കങ്ങ ളെ കുറിച്ചാണ്. പ്രവചനം പ്രത്യേകാൽ എടുത്ത് പറയുന്നില്ലെങ്കിലും സൈന്യം ""ഒരു പ്രളയം എങ്ങനെ തുടച്ചു നീക്കും'' അതുപോലെ സംഭവി ക്കും എന്ന് പറഞ്ഞിരിക്കുന്നു. അന്ത്യോക്യാസ് കീഴടക്കിയ ശക്തികളെ കുറിച്ച് സോക്ലർ പറയുന്നത് ഇപ്രകാരമാണ് ""ഹെലിയോഡോറസിന്റെ
ഒരു സൈന്യത്തിന്റെ ഭാഗവും അന്ത്യോക്യസ് തോല്പിച്ച പെർഗമേനിയ ൻ പെർഗമേനിയൻ സഖ്യകക്ഷികളുടെ ഭാഗവും ഭാഗീകമായി ഈജിപ്ത് ശക്തികളും കൊലെ - സിറിയയിൽ നിന്നും തന്റെ അധികാരത്തിൽ നിന്നും തന്നെ താഴെ ഇറക്കുവാൻ ശ്രമിച്ചു''. ഈജിപ്തുകാർ തന്നെ ആക്രമിക്കുവാൻ ശ്രമിക്കുന്നു എന്ന് മന ിലാക്കിയപ്പോൾ കാസിയസ് പർവ്വതത്തിനും പെലുസിയത്തിനും ഇടക്ക് വെച്ച് നടന്നയുദ്ധത്തിൽ അവരെ കീഴടക്കി ഗാസക്കും നൈൽ നദിയുടെ തുരുത്ത് മുതൽ ഗാസവ രെ വ്യാപിച്ചു കിടക്കുന്ന മെഡിറ്ററേനിയൻ കടൽ തീരങ്ങൾ കീഴടക്കി.
""ഉടമ്പടിയുടെ പ്രഭു'' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, 172 ബി.സിയിൽ അന്ത്യോക്യസ് നിയമിച്ച പിന്നീട് താൻ വധിച്ച ഒനിയാസ് മഹാപുരോഹിതൻ പ്രവചിച്ചത് തന്റെ ഭരണം ആയാസകരമായ സമയം ആകും എന്നാണ്; മഹാപുരോഹിതന് ഉണ്ടായിരുന്ന സ്ഥാനപ്പേരാണ് ""ഉടമ്പടിയുടെ പ്രഭു'' കാരണം ആ സമയത്ത് അദ്ദേഹം പൗരോഹിത്യ ഭരണത്തിന്റെ യഥാർത്ഥ തലവനായിരുന്നു. 11:28 ഉം 11:32 ലുമുള്ള പദം ""ഉടമ്പടി'' ഇത് യെഹൂദരാജ്യത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നു. അന്ത്യോക്യസ് മഹാപുരോഹിതന്റെ സ്ഥാനം ഒനിയാസിന്റെ സഹോദര ൻ ജാസന് വിറ്റു അവൻ യെഹൂദ രാജ്യത്തെ യവന സംസ്കാരത്തിലാ ക്കുവാൻ ആഗ്രഹിച്ചു.
23-ാം വാക്യം അന്ത്യോക്യസ് വിവിധ രാജ്യങ്ങളുമായി സഖ്യത ഉണ്ടാ ക്കുന്നതിനെക്കുറിച്ച് പറയുന്നു, പ്രത്യേകാൽ ഈജിപ്തുമായി അത് പരി ഗണിച്ചാൽ ഉപജാപവും, വഞ്ചനയും കാണാം. ആ സമയത്ത് അന്ത്യോ ക്യാസിന്റെ അനന്തരവന്മാർ രണ്ടുപേർ. ടോളവി നാലാമൻ ഫിലോമെറ്റ റും ടോളവിയൂർ ഗെറ്റസും ഈജിപ്ത് ഭരിക്കുന്നതിനായി തമ്മിൽ അധി കാര വടംവലി ഉണ്ടായി. ഇതിലൂടെ അന്ത്യോക്യാസ് കൂടുതൽ കരുത്ത നായി.
ദാനി. 11:24-26 അന്ത്യോക്യാസിന്റെ അധികാര വളർച്ച
തന്റെ പിതാക്കന്മാരെ പോലെ സാമ്രാജ്യത്തിന്റെ വിപുലികരണത്തി നായി മിക്കപ്പോഴും രാജ്യത്തിന്റെ സമ്പന്ന മേഖലകളെ തന്റെ നിയ്രന്തണ ത്തിലാക്കി (വാക്യം 24). തന്റെ ശ്രതുക്കൾ പ്രതീക്ഷിക്കാത്ത സമയത്ത് ഒരു മുന്നറിയിപ്പും ഇല്ലാതെ സമാധന സന്ധി ഇല്ലാതെ ആക്രമിച്ച് കീഴട ക്കി. തന്റെ പിതാവ് അന്ത്യോക്യാസ് നാലാമൻ തന്റെ സമ്പത്ത് തന്റെ വ്യക്തിപരമായ ഉയർച്ചക്കോ മറ്റുള്ളവരുടെ പ്രീതി നേടുന്നതിനോ, തന്റെ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനോ ഉപയോഗിക്കാതിരുന്നപ്പോ
ൾ ഇയാൾ അത് ഉപയോഗിച്ചു. മക്കാബിയുടെ ഒന്നാം പുസ്തകം 3:30 അനുസരിച്ച് അയാളുടെ ചിലവുകൾക്കും, സമ്മാനങ്ങൾക്കും തന്റെ മുമ്പ് ഉണ്ടായിരുന്നവരെക്കാൾ ധാരാളിത്തമായി ചിലവഴിച്ചിരുന്നു.
ഈജിപ്തിനെതിരായി പല സൈനിക നടപടികളും താൻ ആവിഷ്ക രിച്ചതായി 25-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നു. അന്ത്യോക്യാസിന്റെ ഭരണ സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതുപോലെ പ്രവചനങ്ങ ളിൽ ഈ ചെലവുകളുടെ കണക്കുൾക്ക് പ്രാധാന്യം ഇല്ല. ""ഒരു കാലത്തേ ക്ക് മാത്രം'' എന്ന പ്രസ്ഥാവനപോലെ ഈജിപ്തിലെ രാജാവ് പരാചയ പ്പെട്ടു - അത് തെക്കേ രാജാവെന്നാണ് സൂചിപ്പിക്കുന്നത്. അദ്ദേഹത്തോട് സദ്ധിചെയ്തവരെയും തനിക്കെതിരെ ഗൂഡാലോചന നടത്തിയവരെയും കുറിച്ച് 26-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നു. അതിന്റെ പരിണിത ഫലം പൊതുവേ ഈജിപ്തിനുമേൽ അന്ത്യോക്യാസിന്റെ വിജയവുമാണ്.
ദാനി. 11:27-28 അന്ത്യോക്യാസിന്റെ ദുഷ്ടത
സിറിയയും, ഈജിപ്തും തമ്മിലുള്ള പോരാട്ടത്തിന്റെ ഫലമായി അനേക ഉടമ്പടികളും ഉടെലെടുത്തെങ്കിലും അവയൊന്നും ഫലം കണ്ടി ല്ല. അവരുടെ ഉടമ്പടികളിൽ സിറിയൻ ഭരണാധിപന്മാരും, ഈജിപ്ത് ഭരണാധിപന്മാരും വിശ്വസ്തത പുലർത്തിയില്ല. 27-ാം വാക്യത്തിന്റെ അവസാന ഭാഗം വ്യക്തമാക്കുന്നത് അന്ത്യോക്യാസിന്റെ സകല ഉപജാ പങ്ങളിലൂടെയും താൻ ദൈവത്തിന്റെ പ്രവചന ടൈം റ്റേബിൾ പ്രാവർത്തികമാക്കുകയായിരുന്നു എന്നതാണ്. ഈജിപ്തിയിൽ നിന്നും വലിയ കൊള്ളയുമായി മടങ്ങിവന്ന താൻ ദൈവാലയത്തിലെ സമ്പത്ത് കണ്ട് ഇസ്രായേൽ ജനതയെ വെറുക്കുകയും അത് ആഗ്രഹിക്കുകയും ചെയ്തു. ""അവന്റെ ഹൃദയം വിശുദ്ധനിയമത്തിന് വിരോധമായി'' എന്ന പ്രസ്ഥാവന ഇതിനെ കാണിക്കുന്നു.
ദാനി. 11:29-31 അന്ത്യോക്യാസ് യെഹൂദന്മാരെ പീഡിപ്പിക്കുന്നു
ഈജിപ്തിനെതിരെയുള്ള തന്റെ അവസാന സൈനീക നീക്കത്തിൽ ""നിശ്ചയിക്കപ്പെട്ട സമയം'' ആയതുകൊണ്ട് മുൻയുദ്ധങ്ങളെ പോലെ ദൈവവുമായിട്ടുള്ള ഈ യുദ്ധം വിജയകരമായില്ല. ""എങ്കിലും ഈ പ്രാവ ശ്യം മുമ്പിലത്തെപോലെ സാധ്യമാകുകയില്ല'' ഇത് എന്തിനെ കാണിക്കു ന്നു. തന്റെ പടപ്പുറപ്പാട് അലക്സാണ്ടറിന്റെ സമീപത്തു വെച്ച് റോമൻ കൗൺസിൽ ഗായസ് പോപ്പില്ലിയുസ് ലാനസ് കണ്ട് മുട്ടി, അന്ത്യോക്യാ സ് ഈജിപ്ത് വിട്ടുപോകുവാനും റോമാക്കാരുടെ ആകൃമണ വേദന
അനുഭവിക്കുവാനും ഇടയായി. റോമൻ കൗൺസിൽ തനിക്കു ചുറ്റും ഒരു വൃത്തം വരക്കുവാനാരംഭിച്ചു, അത് പൂർത്തീകരിക്കുന്നതിനുമുമ്പ് തന്റെ തീരുമാനം അറിയിക്കുവാൻ ആജ്ഞാപിച്ചു. റോമക്കാരുമായി ഒരു യുദ്ധത്തിന് പോകുന്നത് പന്തിയല്ല എന്നു മന ിലാക്കിയ അന്ത്യോക്യാ സ് മന ില്ലാമനേ ാടെ ഈജിപ്തിൽ നിന്നും വളരെ പെട്ടെന്ന് പിൻമാ റി, ഈജിപ്ത് റോമിനധിനതയിലായി. പ്രവചനപരമായി ഇത് 30-ാം വാക്യത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ""കിത്തീംമിന്റെ കപ്പലുകൾ അവനെതിരാ യി വരും.'' ഇത് പ്രതികാflകമായി റോമൻ സൈനീക ശക്തി പടിഞ്ഞാറ് നിന്നും വരുന്നതിനെ കാണിക്കുന്നു. കിത്തീം തസ്രെപസ് ദ്വീപിന്റെ പടി ഞ്ഞാറുത്ത ഒരു റോമൻ ശക്തി ക്രേμമാണ്. ഈജിപ്തിൽ കാലുക്കുത്തി യ ശേഷം ലാനസ് തെസലോനിക്യക്ക് തെക്കുള്ള മാക്കദേന്യിലെ പണ്യ ക്കുമേൽ വിജയം ആഘോഷിച്ചു (168 ബി.സി ജൂൺ 22) സെപ്റ്റിജന്റിലെ ""കിത്തീമിലെ കപ്പലുകൾ'' എന്നത് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ""റോമൻ'' എന്നാണ് അത് യഥാർത്ഥ പരിഭാഷയല്ല അതിന്റെ അർത്ഥമാ ണ്.
ഈജിപ്തിൽ റോമക്കാരുടെ കൈകളിൽ നിന്നും ഏറ്റുവാങ്ങിയ പരാ ജയത്തിന്റെ കോപം അന്ത്യോക്യാസ് എപ്പിഫാനസ് തീർത്ത് യെഹൂദന്മാ രുടെ മേലാണ്. ആ കാലഘട്ടത്തിലെ ചരിത്രം 1,2 മക്കാബ്യരുടെ പുസ്ത കങ്ങൾ നല്കുന്നു. ""വിശുദ്ധ നിയമത്തിനു നേരെ ക്രുദ്ധിച്ച് പ്രവർത്തി ക്കും വിശുദ്ധ നിയമത്തെ ഉപേഷിക്കുന്നവരെ ആദരിച്ചുകൊള്ളും'' ഈ പ്രസ്ഥാവന കാണിക്കുന്നത് തന്നോട് സഖ്യത കാണിക്കുന്നവരോട് ചേർ ന്ന് നില്ക്കുന്നതാണ് അവർ അവന് പ്രിയപ്പെട്ടവരാകും (1 മക്കാബിയസ് 2:18; 2 മക്ക. 6:1). യെഹൂദനോടുള്ള തന്റെ വിദ്വേഷം നിമിത്തം ദിവസേന യുള്ള യാഗം നിർത്തലാക്കി ദേവാലയത്തിലെ യാഗപീഢത്തിൽ പന്നി യെ യാഗം കഴിച്ച് അശുദ്ധമാക്കും (1 മക്കാ. 1:44-45). യെഹൂദന്മാർ ആരാ ധന നടത്താൻ പാടില്ല എന്ന പ്രഖ്യാപനവും ദേവാലയത്തിൽ ഒരു പ്രതി മയും സ്ഥാപിച്ചു മിക്കവാറും ഒളിംബിക്സിലെ സിയുസിന്റെ പ്രതിമയാ കാം. ഇത് 31-ാം വാക്യത്തിലെ കാര്യത്തെ പ്രതിനിധികരിക്കുന്നു ""ശൂന്യ മാകുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും'' (വാക്യം. 31) കർത്താവ് അത് മത്തായി 24:15 ൽ ഉദ്ധരിച്ചിരിക്കുന്നു. ഇതിന് സമാന്തരമായി ദാനിയേൽ 8:23-25 സമാനമായ സംഭവം പറഞ്ഞിരിക്കുന്നു.
യെഹൂദ വിശ്വാസത്തിനെതിരായി ദേവാലയം അശുദ്ധമാക്കപ്പെട്ടതു നിമിത്തം ഉരുത്തിരിഞ്ഞ മക്കാബിയൻ പ്രക്ഷോഭം അതി ക്രൂരമായി അന്ത്യോക്യാസി അടിച്ചമർത്താൻ ശ്രമിച്ചതിനാൽ പതിനായിരക്കണക്കി ന് യിസ്രായേല്യർ കൊല്ലപ്പെട്ടു. ഇതിനോട് അനുബന്ധിച്ച സകല കാര്യ ങ്ങളും, യിസ്രായേലിനെതിരെ ഉള്ള പീഢനം, ദേവാലയ അശുദ്ധി, ദിനം പ്രതിയുള്ള യാഗം നിർത്തലാക്കൽ ഇവ അന്ത്യോക്യാസിലൂടെ ചരിത്രപ രമായി നിറവേറപ്പെട്ടു എങ്കിലും ഇത് ഭാവിയിൽ മഹാപീഢനകാലത്ത് യിസ്രായേലിന്മേൽ വരേണ്ട പീഢകളുടെ പ്രവചനം കൂടിയാണ്.
മത്തായി. 24:15 ൽ കർത്താവ് മഹാപീഢനത്തിന്റെ പ്രാരംഭത്തെ കുറിച്ച് പറയുന്നിടത്ത് ഇത് മേലിൽ സംഭവിക്കുവാനുള്ള സംഭവമായിട്ടും അതേ സമയം ചരിത്രത്തിൽ അന്ത്യോക്യാസിന്റെ കാലത്ത് സംഭവിച്ചതിന് സമാ നവുമായ സംഭവമാണ്. അതിനാൽ അന്ത്യോക്യാസ് 2 തെ . 2:3,4 ലെ അധർമ്മ മൂർത്തിയും നാശയോഗ്യനുമായവന് ഒരു നിഴലാണ്, അവന്റെ പ്രവർത്തികളായ ദൈവം ദൂഷണവും ദേവാലയം അശുദ്ധമായാലും ഭാവിസംഭവ സൂചന നല്കുന്നതാണ്.
ദാനി. 11:32-35 യിസ്രായേൽ പീഢനത്തിന്റെ പരിണഫലം
തുടർമാനമായി അന്ത്യേക്യാസിന്റെ പീഢനം അനുഭവിച്ച യിസ്രായേ ലിന്റെ വിശ്വാസത്തെ അവൻ എങ്ങനെ ശ്രമിച്ചു എന്ന് 32-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നു. എന്നാൽ യെഹൂദന്റെ ശക്തമായ എതിർപ്പ് ആ വാക്യ ത്തിൽ കാണാം. ""എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറ ച്ചു നിന്ന് വീര്യം പ്രവർത്തിക്കും''. ഏറ്റുമുട്ടലുകൾ നിമിത്തം നിരവധി യെഹൂദന്മാർക്ക് നാശം ഭവിച്ചു എങ്കിൽ അതിന്റെ അവസാനം ഒരു ആflീക നവോത്ഥാനത്തിന് വഴി തെളിച്ചു. ചില യെഹൂദന് മാത്രം രാജാവിനെ പ്രീതിപ്പെടുത്തുവാൻ കൂടെ കൂടി അന്ത്യേക്യസിനെ പിൻ താങ്ങി. ഇത് ധൈര്യശാലികളെയും ഭീരുക്കളെയും വേർതിരിക്കുന്നതും ശരിയെയും തെറ്റിനെയും തിരിച്ചറിയുകയും ചെയ്യുന്ന ഒരു ശുദ്ധികരണ മായിരുന്നു. .
35-ാം വാക്യത്തിന്റെ ഈ ശുദ്ധികരണ പ്ര്രകിയ തുടരും എന്ന് കാണു ന്നു, ""അന്ത്യകാലം വരെയും'' അതുകൊണ്ട് മന ിവാക്കാവുന്നത് അന്ത്യേക്യാസിന്റെ പീഢനം അന്ത്യകാലത്തെതല്ല എന്നാൽ അതിനെ സൂചിപ്പിക്കുന്നതാണ്. 36-ാം വാക്യം മുതൽ പ്രവചനത്തിൽ ഒരു കാലയ ളവിന്റെ നൂറ്റാണ്ടുകളോളമുള്ള ഒരു ഇടവേള പ്രവചിച്ചിരിക്കുന്നു, അത് അവസാന തലമുറയുമായി ബന്ധപ്പെട്ട് ദൈവത്തിന്റെ ന്യായവിധി വിജാ തിയരുടെമേൽ നിറവേറപ്പെടുന്നതുവരെയുള്ള കാലമാണ്.
ദാനി. 11:1-35 വരെ ഭാഗങ്ങളിൽ ഏകദേശം 135 അത്ഭുതകരമായ പ്രവചനങ്ങൾ പറഞ്ഞിരിക്കുന്നതിൽ എല്ലാം തന്നെ നിറവേറ്റപ്പെട്ടിരിക്കു
ന്നു. ഇതിന്റെ പ്രാരംഭ വചനങ്ങളിലെ ആയുധത്തിലുള്ള സംഭവങ്ങൾ ഭാവിയോട് ബന്ധപ്പെട്ടവയാണ്. ഈ അദ്ധ്യായത്തിലെ സംഭവങ്ങളുടെ കൃത്യത സംഭവങ്ങൾക്ക് മുമ്പേ എഴുതപ്പെട്ടതാണെന്ന് തെളിയിക്കുന്നെ ങ്കിലും, വിമർശകർ ഇത് കപട ദാനിയേൽ എഴുതിയതാണെന്ന് വരുത്തി തീർക്കുവാൻ വൃഥാ ശ്രമം നടത്തുന്നുണ്ട്. ഈ വാക്യങ്ങളിലെവിടെയും ഒരു ആശയ സംഘടനയും ഇല്ല എന്നത് വലിയ സത്യമാണ്. ഇതിന്റെ കൃത്യത ഒരു പ്രവചനം എന്നതിൽ ഉപരിയായി ദൈവവചനത്തിന്റെ മുഴു പ്രവചനങ്ങളുടെയും ആധികാരികതയെ ഉറപ്പിക്കുന്നു. മാത്രമല്ല നിറവേറപ്പെടുവാനുള്ള പ്രവചനങ്ങൾ ഭാവിയിൽ വളരെ കൃത്യതയോടെ നിറവേറപ്പെടും എന്ന സത്യത്തെയും ഇത് പിൻതാങ്ങുന്നു.
ദാനി. 11:36 അന്ത്യകാലത്തെ രാജാവ്
36-ാം വാക്യത്തിന്റെ പ്രാരംഭത്തിൽ ദാനിയേൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചരിത്രത്തിൽ ഇതുവരെ നിറവേറപ്പെട്ടിട്ടുള്ളതല്ല. ഈ അദ്ധ്യാ യത്തിന്റെ ശേഷിക്കുന്ന വാക്യങ്ങൾ പറഞ്ഞിരിക്കുന്ന രാജാവിനെ കുറി ച്ച് ബൈബിൾ പണ്ഡിതന്മാരുടെ ഇടയിൽ വ്യത്യസ്ഥ ആശയങ്ങൾ ഉണ്ട്. ചിലർ വിശ്വസിക്കുന്നത് ഇത് അന്ത്യോക്യസ് എപ്പിഫാനസിനെ കുറിച്ച് പറഞ്ഞിരിക്കുന്നു എന്നും മറ്റു ചിലർ അത് ഭാവിയിൽ വെളിപ്പെടു വാൻ പോകുന്ന എതിർക്രിസ്തുവെന്നും ചിന്തിക്കുന്നു. ""അന്ത്യകാലം'' (35) കാണിക്കുന്നത് പ്രവചനത്തിലെ വലിയൊരു വിടവാണ്. ഈ സ്ഥാന ത്ത് പ്രവചനം പേർഷ്യൻ ഗ്രീക്ക് സാമ്രാജ്യാങ്ങലെക്കുറിച്ച് പറഞ്ഞത് കൃത്യതയോടെ നിറവേറി. ഇപ്പോൾ നാം വളരെ വ്യത്യസ്തമായ ഒരു സഹാചര്യത്തിലാണ്. വ്യാഖ്യാതാക്കൾ പറയുന്നത് ഒരു കൃത്യതയാർന്ന പ്രവചന നിവർത്തി ഈ അദ്ധ്യായത്തോട് ബന്ധപ്പെട്ട് നടന്നിട്ടില്ലന്നാണ്.
ദാനി. 11:36-38
പ്രവചനം പ്രധാനമായും മൂന്ന് കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു എതിർക്രി സ്തുവിന്റെ അഹങ്കാരം, അവന്റെ, മതപരമായ തീരുമാനം തന്റെ യഥാർ ത്ഥ ഉദ്ദേശ്യം.
ആദ്യമായി എതിർക്രിസ്തുവിന്റെ അഹങ്കാരത്തെകുറിച്ച് ചിന്തിക്കാം (11:36) ""എതിർക്രിസ്തു'' ""രാജാവ്'' എന്നതിനോട് ബന്ധപ്പെട്ട് ചെറിയ സംശയം ഉണ്ടാകാം ഇത് ആറ് എന്നതിനെ കുറിച്ച്. അന്ത്യോക്യസിന്റെ സംഭവത്തോട് ബന്ധപ്പെട്ട് അപരന്റെ നിഴൽ നമ്മുടെ മുമ്പിൽ ഉണ്ട്. തന്റെ സകല അഹംങ്കതയോടും, ഗർവ്വത്തോടും കൂടെ അവൻ ഇപ്പോൾ പ്രത്യക്ഷനാകും. അവൻ എല്ലാ കൈസർമാരുടെയും അവസാന
കൈസറും, ബോർഗിയാസും, ഹിറ്റ്ലറും, മുേ ാളിനിയും, സ്റ്റലിനും, ബെവെയ്നയും ഈ ലോകത്തിന്റെ ശാപവുമായിരിക്കും.
2 തെ . ഈ വ്യക്തിയിലേക്ക് വെളിച്ചം വീശുന്നു ഈ വേദഭാഗത്ത് ""നാശയോഗ്യൻ'' ""അധർമ്മ മൂർത്തി'' എന്നാണ് പറഞ്ഞിരിക്കുന്നത് വെളിപ്പാടു 13 ലെ കടലിൽ നിന്ന് കേറി വരുന്ന മൃഗവും പിശാചിന്റെ ഭായനക വംശജനും, പടിഞ്ഞാറിന്റെ പ്രഭുവും, അവസാനത്തെ സീസ റും, നവീകരിക്കപ്പെടുന്ന റോമാസാമ്രാജ്യത്തിന്റെ തലവനും, കഴിവുകളുള്ള, ബുദ്ധിമാനായ, നിയമങ്ങൾ അനുസരിക്കാത്ത ക്രൂരനായ അവിശ്വാസിയുമായിരിക്കും. തന്റെ ആflാവ് പ്രതിമൂർത്തിയാൽ സംരക്ഷിക്കപ്പെടുന്നു. ""ഭൂമിയിൽ നിന്നുള്ള മൃഗം'' വെളി. 17 ൽ മരണകരമായ മുറിവ് അനുഭവപ്പെടുന്ന മൃഗമായി പറഞ്ഞിരിക്കുന്നു. ""പാതാളത്തിൽ നിന്നു കേറിവരുന്ന മൃഗം'' തന്റെ ജോലിയുടെ അവസാ ന കാലത്തിൽ കൊല്ലപ്പെടുന്നു, അവൻ ജീവനിലേക്ക് വീണ്ടും തിരിച്ചുവ രും അതിന് ശേഷം ഒരു അതിശയകരമായ ജീവിയാകും ദോഷം മാത്രം ചെയ്യാൻ ശ്രമിക്കും.
അവന്റെ അഹങ്കാരത്തിലും, ഗർവ്വത്തിലും എതിർക്രിസ്തു പടിഞ്ഞാ റിനെ പൂർണ്ണമായും ഭരിക്കും. ഏക സത്യദൈവത്തിനെതിരെ ദൂഷണം പറയുകയും തന്നത്താൻ ഉയർത്തി എല്ലാ ദേവന്മാർക്കും മീതെ ഉയർത്തുകയും ചെയ്യും. പൗലൊസ് ഇത് വിശദീകരിച്ചിട്ടുണ്ട് (2 തെ .2:4). സത്യദൈവത്തിന് എതിരെ എങ്ങനെ പ്രവർത്തിക്കുമോ അതേ രീതിയാൽ ജാതിയ വിഗ്രഹങ്ങളോടും എതിർക്രിസ്തു പ്രവർത്തി ക്കും. ""മനോഹര വസ്തു'' എന്ന പ്രസ്ഥാവന മിക്കവാറും നന്നായി തർ ജ്ജിയ ചെയ്താൽ ""ബീഭത്സമായ വസ്തു'' എന്നു ലഭിക്കും (11:36).
അവൻ സകലരെയും അവന്റെ മുമ്പിൽ കൂട്ടും. ഒരു വിജയത്തിൽ നിന്നും മറ്റൊന്നീലേക്ക് പ്രയാണം ചെയ്യും, പടിഞ്ഞാറിനെ ഏകീകരി ക്കും, യിസ്രായേലിനെ വശീകരിക്കും, അറബിനെ കൗശലത്താൽ സ്വാധീനിക്കും, റക്ഷ്യയെ കൂടെ പ്രലോഭിപ്പിക്കും, ചില നാളത്തേക്ക് ഭൂമിയെ മുഴുവൻ കൈകളിലാക്കും അവൻ ഒന്നുകിൽ അനുനയിപ്പിക്കുന്ന വനായും വശീകരിക്കുന്നവനായും അല്ലെങ്കിൽ ഭയപ്പെടുത്തുന്നവനയും, ചതിക്കുന്നവനെയും സാഹചര്യം അനുസരിച്ച് പ്രവർത്തിക്കും.
അധർമ്മം മേൽക്കുമേൽ പെരുകും, കാരണം അവൻ ""അധർമ്മ മൂർത്തിയാണ്''. പാപത്തിന്റെ വർദ്ധിപ്പിക്കലായിരിക്കും അവന്റെ മുഖ്യ ലക്ഷ്യം. അവൻ തൃഷ്ണതയെ ശമിപ്പിക്കുകയും, പാപത്തെ മഹത്വീകരി ക്കുകയും ചെയ്യും. യെഹൂദന്റെ മശിഹയായി പ്രത്യക്ഷപ്പെടും.
മുസ്ലീയാന് മഹ്ദിയയും, ഹിμുവിന് വിഷ്ണുവിന്റെ പത്താമത്ത അവതാ രമായ കൽക്കിയായും വെളിപ്പെട്ട നരവർഗ്ഗ പ്രേമികൾക്ക് ആശയമായും ക്രിസ്തുവിനെ ത്യജിച്ച ക്രൈസ്തവ ലോകത്തിന് ക്രിസ്തുവായും പടി ഞ്ഞാറൻ മാന്ത്രിക മേഖലക്ക് ഒരു മ്രന്തമായും വിരാജിക്കും. യുദ്ധം കൊടുംച്ചിരിക്കൊള്ളും, ദാരിദ്യ്രവും, രോഗങ്ങളും പടർന്ന് പിടിക്കും, പ്ലേഗ് നിറയും, ""നിർണ്ണയിക്കപ്പെട്ടത് സംഭവിക്കുവോളം'' ലോകം മുറവിളി കൂട്ടും.
അവൻ തന്റെ ഇഷ്ട പ്രകാരം പ്രവർത്തിക്കുന്നു എന്ന് തോന്നിയാലും വാസ്തവത്തിൽ അവൻ ദൈവീക ഹിതമാണ് നിറവേറ്റുന്നത്. ""കോപം'' എന്നത് ഇസ്രായേൽ യേശുക്രിസ്തുവിനെ അവരുടെ മശിഹയായി സ്വീകരിക്കാത്തതിനുള്ള ദൈവീക ശാപം ദൈവത്തിന്റെ കോപമായി അവരുടെ മേൽ ചൊരിയപ്പെടുകയാണ് (മത്താ.27:25) ""അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ തലമുറമേലും വരട്ടെ എന്ന് ജനം ഉത്തരം പറഞ്ഞു''. ""അവനെ ക്രൂശിക്ക'' എന്നി നിലവിളിയാൽ ക്രിസ്തുവിന്റെ തിരസ്കരണത്തിന്റെ പരമകാഷ്ടതയുണ്ട്. എബ്രായർ കഴിഞ്ഞ 2000 വർഷങ്ങളായി ക്രിസ്തുവിന്റെ തിരസ്തകരണത്തെ അംഗീകരിച്ചിരിക്കു ന്നു. മഹാപീഢനത്തിന്റെ ഭീകരതയിൽ അവരുടെ കണ്ണുകൾ തുറക്കും തങ്ങൾ ത്രിരസ്കരിച്ച യേശുവാണ് അവരുടെ മശിഹ എന്ന തിരിച്ചറിവ് അവർക്കുണ്ടാകും.
എതിർക്രിസ്തുവിന്റെ മതപരമായ നയത്തെ കുറിച്ച് പ്രവചനം ചൂണ്ടി കാണിക്കുന്നു (11:37). ജോൺ നെൽസൺ ഡാർബി അതിനെ കുറിച്ച് പറയുന്നത്, ""ദാനി. 11:36 ലെ രാജാവ് മറ്റാരുമല്ല എതിർക്രിസ്തുവാണ് മാനസാന്തരപ്പെടാത്ത യെഹൂദന്മാർ, ഇസ്രായേലിൽ ജീവിക്കുന്നവർ അന്ത്യകാലത്ത് ലോക ഭരണകർത്താവായ റോമൻ ഭരണാധികാരിയുമാ യി സഖ്യമുണ്ടാകും.'' എ.സി. ഗബലയൻ ഇതിന് സമാനമായ വ്യാഖ്യാന മാണ് വ്യാജ മശിഹയോട് ബന്ധപ്പെട്ട് ഇസ്രായേൽ എടുക്കുന്ന തീരുമാന ത്തെകുറിച്ച് പറയുന്നത്. 37-ാം വാക്യത്തിലുള്ള ആശയത്തെ സാധൂകരിക്കുന്നു. ""തന്റെ പിതാക്കന്മോരുട ദേവന്മാരെ കൂട്ടാക്കുകയില്ല'' യിസ്രായേലിന്റെ ദൈവം എന്ന് ചില വ്യാഖ്യാതക്കൾ പറയുന്നു. അവ സാനം യെഹൂദർ ഈ വ്യാജ മശിഹായെയും സ്വീകരിക്കില്ല കാരണം അവൻ യെഹൂദ പശ്ചാത്തലത്തിൽ നിന്നും അല്ലാത്തവനായതു കൊണ്ട്. പിതാക്കന്മാരുടെ ദൈവത്തെയും, മശിഹായിലുള്ള പ്രത്യാശയും വിട്ട് റോമൻ ഏകാധിപതി ദൈവവമായി ബഹുമാനിക്കപ്പെടും.
വാൽവുഡ് തുടർന്ന് പറയുന്നു, ""ഡാർബിയും, ഗബലനും, മറ്റ് പലരും ഈ ആശയത്തെ ഉയർത്തി കാണിക്കുമ്പോൾ ഇതിലെ ഏറ്റവും കബളിപ്പിക്കപ്പെടുന്നതായ ഒരു പദമാണ് ""ദൈവം'' ഇവിടെ ""എലോഹിം'' എന്നത് പൊതുവായി ദൈവത്തിന് പറയുന്നതും, അതേ സമയം സത്യ ദൈവത്തിനും മിത്ഥ്യാ ദൈവത്തിനും ഉപയോഗിക്കുന്നതുമാണ്. ഇവിടെ യിസ്രായേലിന്റെ ദൈവത്തെ കാണിക്കുവാൻ ""യഹോവ'' എന്നു കൊടുത്തിരുന്നു എങ്കിൽ തിരിച്ചറിയുന്നതിൽ കൃത്യത എങ്ങനെ. ദൈവം വചനത്തിലുടനീളം യിസ്രായേലിന്റെ ദൈവത്തെ കുറിച്ച് പറയുമ്പോൾ അവരുടെ പിതാക്കന്മാരുടെ ""കർത്താവായ ദൈവം'' എന്നാണ് ഉപയോഗിക്കുന്നത്. ദാനി.2:23 ൽ ദാനിയേൽ പറയുന്നത് ""എന്റെ പിതാക്കന്മാരുടെ ദൈവം (എലോഗിം)'' എന്നാണ്. ദൈവത്തിന്റെ പ്രത്യേക പേരായ യഹോവ എന്നത് ദാനിയേൽ ഇവിടെ വിട്ടുകളഞ്ഞതു കൊണ്ട് ഇവിടുത്തെ ആശയം എന്നത് ""പിതാക്കന്മാരുടെ ദൈവം'' എന്നാൽ ഏതെങ്കിലും ദൈവം.
മുൻപറഞ്ഞ ദേവന്മാരോട് ആദരവ് കാണിക്കില്ല. മാത്രമല്ല ""സ്ത്രീക ളുടെ ഇഷ്ടദേവനെയും'' ബഹുമാനിക്കില്ല. ഈ ആശയത്തെ കുറിച്ച് എൽവാർഡ് പറയുന്നത് ജാതികളുടെ ദേവനായ തമ്മൂസ് - അഡോണിസ് എന്നാണ്. പ്രാചീന കാലം മുതലെ സിറിയയിലെ സ്ത്രീ കൾ ആരാധന പാത്രമാക്കിയിരുന്ന കപട മത വിശ്വാസമാണിത് (എഹസ്.8:14),
വാൽവുഡ് പറയുന്നത്, ""ദാനിയേൽ ജീവിച്ചിരുന്ന യെഹൂദമത പശ്ചാ ത്തലം അടിസ്ഥാനമാക്കി ഈ വേദഭാഗത്തിന് നല്കാവുന്ന ഏറ്റവും അനുയോജ്യമായ വ്യാഖ്യാനം എന്നത്, ഉല്പ.3:15 പ്രവചനത്തിന്റെ അടി സ്ഥാനത്തിൽ വാഗ്ദത്ത മശിഹായുടെ മാതാപിതാക്കൾ എല്ലാ യിസ്രാ യേൽ വനിതകൾക്കും ആഗ്രഹം ഉണ്ടായിരുന്നു. അത് കാണിക്കുന്നത്. മശിഹായെ കുറിച്ചുള്ള പ്രത്യാശ ഒരു പൊതു വികാരമായിരുന്നു എന്ന താണ്. ഗബലയിൻ പറയുന്നത് ""അവൻ സ്ത്രീകളുടെ ഇഷ്ട ദേവനെ യും കൂട്ടാക്കുകയില്ല'' എന്ന പ്രസ്ഥാവന വളരെ താത്പര്യമുള്ളവാക്കുന്ന താണ്. ഇതിൽ കർത്താവായ യേശു ക്രിസ്തുവിനെയാണ് കാണുന്നത് ""ഇഷ്ട'' എന്ന വാക്ക് ഹഗ്ഗായി.2:7 ൽ പറഞ്ഞിരിക്കുന്ന ""ഹെമഡാർ'' എന്ന എബ്രായ പദത്തിന്റെ നിർമ്മിത രൂപമാണ്, 1 ശമു.9:20 ഇത് ""പ്രിയപ്പെട്ട'' എന്ന നാമമായി ഉപയോഗിച്ചിരിക്കുന്നു, ഇത് ക്രിയ വിശേഷണമാണ് നാമവിശേഷണമല്ല അതുകൊണ്ട് ""സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട'' സ്ത്രീകളുടെ ഇഷ്ടമല്ല. ദൈവഭക്തിയുള്ള യെഹൂദ സ്ത്രീകൾക്ക് മശിഹായ്ക്ക് മുമ്പുള്ള കാലത്ത് വാഗ്ദത്ത സന്തതിയുടെ
മാതാവാകുൻ ആഗ്രഹമുണ്ടായിരുന്നു. അവന്റെ ജനനം ഇത്തരത്തിലു ള്ള ദൈവഭക്തരായ ഇസ്രായേലിലെ മാതാക്കളിലൂടെയായിരുന്നു. ഈ രാജാവ് ദൈവത്തെയും തന്റെ അനുഗ്രഹിക്കപ്പെട്ട പുത്രനായ കർത്താ വായ ക്രിസ്തു യേശുവിനെയും പകക്കുന്നു.
ഈ വേദഭാഗത്തോട് ബന്ധപ്പെട്ട് മറ്റൊരി വിവരണം ഉണ്ട്. ഞാൻ വ്യക്തിപരമായി അതിനോട് യോജിക്കുന്നു.
അന്ത്യകാലത്ത് സ്വവർഗ്ഗ അനുരാഗം വർദ്ധിക്കുമെന്ന് അനേക പ്രവ ചന ഭാഗങ്ങൾ നമ്മളോട് പറയുന്നു. യേശു അതിനെ കുറിച്ച് പറയുന്നത് സോദോം പോലെ ആകും എന്നതാണ്. ഒരോ ലിംഗത്തിൽ പെട്ടിരിക്കു ന്നവർ തമ്മിലുള്ള വിവാഹം സാധാരണമായി തീരുന്നത് നമുക്ക് കാണാം.
2012 ഏപ്രിൽ 9 പ്രസിഡന്റ ് ഒബാമ, പുരുഷൻ പുരുഷനെ വിവാഹം കഴിക്കുന്നതിനെ അനുകൂലിച്ച് തന്റെ അഭിപ്രായം പ്രസിദ്ധമാക്കി. 2018 ൽ അദ്ദേഹം പറഞ്ഞു: ""ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹ ത്തിൽ ഞാൻ വിശ്വസിക്കുന്നു സ്വവർഗ്ഗ വിവാഹത്തോട് അനുകൂലിക്കു ന്നില്ല'' എന്ന്.
2012 ഏപ്രിൽ 9 ന് വിപരീതമായി താൻ പറഞ്ഞു: ""ഞാൻ എന്റെ അഭിപ്രായം ഉപസംഹരിക്കുമ്പോൾ വ്യക്തിപരമായി പറയാനുള്ളത് സ്വയം വർഗ്ഗാനുര്രഗികൾ വിവാഹം കഴിക്കുന്നതിന് താത്പര്യപ്പെടണം.
2015 ജൂൺ 26 വെള്ളിയാഴ്ച അമേരിക്കൻ സുപ്രിം കോടതി ഒരു നിയമം പാസാക്കി സ്വവർഗ്ഗാനുരാഗികൾക്ക് ദേശിയ ലവലിൽ വിവാഹം കഴിക്കാമെന്നുള്ള നിയമം പാസാക്കി ഏകദേശം ഒരു ഡ ൻ സ്റ്റേറ്റുകളിൽ ഗായ് വിവാഹര്രതിനുണ്ടായിരുന്ന വിലക്ക് പിൻവലിച്ചു. സുപ്രീം കോടതി ഈ നിയമം പ്രഖ്യാപിക്കുന്നതിന് മുമ്പ് റോസ് ഗാർഡനിൽ തന്റെ ഹെൽത്ത്കെയർ പരിശോധനയോട് ബന്ധപ്പെട്ട പ്രഖ്യാപിച്ചത് ""ഇത് അമേരിക്കയുടെ വിജയം'' എന്നാണ് ദശാബ്ദങ്ങൾ ക്ക് മുന്നമേ യൂറോപ്പ് സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കിയിരുന്നു.
എതിർക്രിസ്തു പ്രത്യക്ഷപ്പെടുന്ന നാളുകളിൽ എതിർലിംഗ ലൈംഗികതയെക്കാളും പരിഗണന സ്വവർഗ്ഗ ലൈംഗീകതക്കായിരിക്കും. ഇന്ന് അതിലേക്കുള്ള വഴിലേക്കാണ് ടെലിവിഷനുകളും പ്രതമാദ്ധ്യമങ്ങ ളും സ്വവർഗ്ഗ വിവാഹം ആരോഗ്യകരം എന്നാണ് പറഞ്ഞ് വെക്കുന്നത്. സ്വവർഗ്ഗ ലോബി യൂണിവേഴ്സിറ്റികളിൽ നിന്നും സ്കൂളുകളിലേക്ക് കടന്ന് കയറി കുട്ടികളുടെ ബ്രയിൻവാഷ് ചെയ്യുന്നു. അനുദിന ജീവിത
ചൈര്യകളിൽ ഈ സംസ്കാരം വളരെ വേഗം വാർന്നുകൊണ്ടിരിക്കുന്നു. 2017 മാർച്ച് 1 ന് അമേരിക്കൻ വാർത്താ ചാനൽ പറഞ്ഞത് ഡിസ്നി കാർട്ടുണുകളിൽ പുരുഷ ദമ്പദികളെയും, സ്ത്രീദമ്പതികളെയും ചേർക്കണം എന്നാണ്.
ഡി ്നി ചാനൽ കിസ്ദ്ര ് വീക്ക് എന്ന കാർട്ടൂൺ പ്രോഗ്രാമിൽ സ്റ്റാൾ 5 ൽ ""ദ ഫോർസ ് ഒാഫ് ഇവിൾ'' എന്നതിൽ സ്വവർഗ്ഗ അനിയേറ്റസ് ചിത്രം പ്രദർശിച്ചു.
ഒരു കൂട്ടം ആൺകുട്ടികലുടെ സംഗീത സംവിധാനത്തിന്റെ സമാരംഭത്തോട് ബന്ധപ്പെട്ട് പണ്ട് പുരുഷന്മാരും, മറ്റുള്ളവരും ചുംബ നങ്ങൾ കൈമാറി. അതിനാൽ പ്രവചനത്തിൽ പറയുന്നത് എതിർ ക്രിസ്തു സ്ത്രീകളോട് താത്പര്യം തോന്നുന്നതിനെ പരിഗണിക്കില്ല അതിനർത്ഥം ലൈംഗീക അരാജകത്വം നടമാടുമെന്നാണ്.
ദാനിയേൽ 11:37
വാക്യം 37 നെക്കുറിച്ച് ലിയോൻ വുഡിന്റെ പഠനം ശ്രദ്ധേയമാണ്. കോട്ടകളുടെ ദൈവം, ഈ അധ്യായത്തിൽ 6 തവണ ""കോട്ടകൾ'' (fotresses) എന്ന പദം ഉപയോഗിച്ചിട്ടുണ്ട് (വാക്യം.1,7,10,19,31,39). ശക്ത മായ സ്ഥലം എന്ന ആശയത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ശക്തി
അഥവാ അധികാരത്തെ എതിർക്രിസ്തു ദേവനായി അംഗീകരിക്കുമെന്ന ആശയം ചിലർ ചിന്തിക്കും പോലെ ഇവിടില്ല. അവൻ യാതൊരു ദേവ നെയും കൂട്ടാക്കുകയില്ല എന്ന മുൻ പ്രസ്ഥാവനയ്ക്കു വിരുദ്ധമായിരിക്കു മിത്. മറിച്ചു തന്റെ ലക്ഷ്യം നേടുന്നതിനായി കോട്ടകളെയും ശക്തി ദുർഗങ്ങളെയും സൈനിക ബലത്തെയുമൊക്കെ അവൻ ഉപയോഗിക്കു മെന്നാണ് ഇതിന്റെ അർത്ഥം. അവന്റെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ദൈവം. പൂർവ്വകാലം മുതൽ റോം മതവിശ്വാസത്തിൽ അധിഷ്ഠിതമായി രുന്നു. എന്നാൽ ഈ ഭരണാധികാരി തികച്ചും വിഭിന്നനായിരിക്കും. എല്ലാ ദേവസങ്കല്പങ്ങളെയും അവഗണിച്ചു യുദ്ധത്തെ ഹൃദയം സ്വീകരിക്കും. ദേവന്റെ സ്ഥാനത്ത് സൈനിക ശക്തിയായിരിക്കും അവന് സ്വീകാര്യം. സ്വർണ്ണം, വെള്ളി, വിലയേറിയ കല്ലുകൾ അവനിഷ്ടമുള്ള കാര്യങ്ങളായി രിക്കും. ജാതികൾ അവരുടെ ദേവന്മാരുടെ രൂപങ്ങൾ തീർത്തിരുന്നത് ഇവകൊണ്ടായിരുന്നു. എന്നാൽ എതിർക്രിസ്തു ഈ അമൂല്യ വസ്തുക്ക ളാൽ ആദരിക്കപ്പെടുന്നവനായിരിക്കും. യുദ്ധം എല്ലാ കാലത്തും ചെലവേ റിയതാണ്. ഈ സമ്പത്തുകൾ കൊണ്ടായിരിക്കും യുദ്ധത്തിന്റെ ചെലവു കൾ ഈ ഭരണാധികാരി കണ്ടെത്തുക.
ദാനിയേൽ 11:39
കോട്ടകളുടെ കൊത്തളങ്ങൾ ഏതൊരു ശക്തിദുർഗങ്ങളെയും തന്റെ സൈനിക ശക്തി ഉപയോഗിച്ച് എതിർ ക്രിസ്തു ഒന്നൊന്നായി ആക്ര മിച്ചു കിടക്കും. അവനെ സ്വീകരിക്കുന്നവനെ അവൻ അത്യധികം ആദരി ക്കും. അവൻ ആക്രമിക്കുകയും തന്നോടു വിധേയത്തം കാണിക്കുന്ന വരെ നേതൃത്തപദവിയിൽ നിയമിച്ചാക്കുകയും ചെയ്യും. ദേശത്തെ പ്രതി ഫലമായി വിഭാഗിച്ചു നല്കും. എതിർക്രിസ്തുവിന്റെ അധികാരത്തെ അംഗീകരിച്ച് അനുസരിക്കുന്ന ശക്തികളെ കീഴ്ഭരണാധി കാരികളായി നിയമിക്കും.
ദാനിയേൽ 11:40
വാക്യം.35 ൽ ""അന്ത്യകാലം'' എന്നു വീണ്ടും പരാമർശിച്ചത് യുദ്ധ ങ്ങൾ യുഗത്തിന്റെ അന്ത്യത്തിനുള്ള അടയാളങ്ങൾ എന്ന നിലയ്ക്കാണ്. ഈ പോരാട്ടത്തിന്റെ സ്വഭാവവും സ്ഥാനവും പ്രത്യേകിച്ചു പറഞ്ഞിട്ടുണ്ട്. വാക്യം 36-39 ൽ പറഞ്ഞിട്ടുള്ള രാജാവിനെ തെക്കും വടക്കും നിന്നുമുള്ള രാജാക്കന്മാർ ആക്രമിക്കുകയുണ്ടായി. മുൻ അധ്യായത്തിൽ തെക്കെ രാജ്യത്തെ രാജാവ് ഈജിപ്താണെന്നു വ്യക്തമായി സൂചിപ്പിക്കുകയും ബി.സി. മൂന്നും രണ്ടും നൂറ്റാണ്ടുകളിലെ യുദ്ധം നിറവേറിയതായും പറ ഞ്ഞിരിക്കുന്നു. തന്നെയുമല്ല, തെക്കെ രാജ്യത്തെ രാജാവ്, രാഷ്ട്രീയ പരവും സൈനീകപരവുമായ ഒരു നേതാവാണെന്നു വ്യക്തമായി പറ ഞ്ഞിരിക്കുന്നു. എന്നാൽ ഇത് ഈജിപ്തിന്റെ നേതൃത്തത്തിലുള്ള ഒരു ഇസ്ലാമിക സഖ്യത്തിന്റെ ഭാഗമായിരിക്കുവാനാണ് സാധ്യത ഏറെയും.
മൂന്നാം ലോകമഹായുദ്ധത്തിന്റെ സമയം ഈജിപ്തിന്റെ പങ്ക്
2013 ജൂലൈ 3 ന്, സൈനിക മേധാവിയായ Abdel Fattah el-sisi, മുസ്ലീം ബ്രദർഹുഡ് പ്രസിഡന്റായിരുന്ന മുഹമ്മദ് മൊർസിയെ മാറ്റി ഈജിപ്തിൽ ഒരു മതേതര ഭരണം സ്ഥാപിച്ചു. എന്നാൽ ഇത് ഏറെ കാലം നീണ്ടു നിന്നില്ല. ഒടുവിൽ, ഈജിപ്തിൽ വെച്ച് 1979 ലെ സമാധാന ഉടമ്പടി ലംഘിച്ച് സങ്കീ.83 ൽ പറഞ്ഞതുപോലുള്ള യുദ്ധം യിസ്രായേലി നെതിരെ പ്രഖ്യാപിച്ചു. ഇത് ഈജിപ്തിൽ ഗുരുതരമായ ആഭ്യന്തര പ്രശ്നത്തിനു കാരണമായി, കാരണം എല്ലാ ഈജിപ്തുകാരും ഇതിനു അനുകൂലമല്ലായിരുന്നു. ഏകദേശം 10 മില്ല്യൻ വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളും, 1948, 1956, 1967, 1973 യുദ്ധങ്ങളിൽ ഈജിപ്തുകളും അറിയാവുന്ന ഈജിപ്തുകാരിൽ അനേകരും ഈ നടപടിയെ എതിർത്തു. യെശ.19:17 ഈ ഭയത്തേക്കുറിച്ചു രേഖപ്പെടുത്തിയതിങ്ങനെ യാണ്: ""യഹൂദാദേശം മിസ്രയിമിനു ഭയങ്കരമായിരിക്കും''. ജയാളികളായ യിസ്രായേൽ നൈൽ നദിയുടെ കിഴക്കു ഭാഗത്തുള്ള അഞ്ചു നഗരങ്ങൾ യിസ്രായേലിനോടു ചേർത്തു. യെശ.19:18 ലെ, ""മിസ്രയിം ദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു'' എന്ന പ്രവചനത്തിൽ നിവൃത്തിയാണ്. ദാനി.9:26 ൽ പറഞ്ഞിട്ടുള്ള ഏഴു വർഷകാലം എതിർക്രിസ്തു വെയ്ക്കുന്ന സമാധാന ഉടമ്പടിയിൽ യഹൂദ രാജ്യവും ഈജിപ്ത് തുടങ്ങിയുള്ള മറ്റു രാജ്യങ്ങളും സമാധാന ഉടമ്പടിയിൽ യിസ്രായേലും ഉൾപ്പെടുന്നതിനാൽ യിസ്രായേൽ ഏറെ സുരക്ഷിതരായി അന്നു വസിക്കും.
ഏഴു വർഷം സമാധാന കാലയളവിന്റെ ആദ്യ പകുതിയിൽ യിസ്രായേലി സൈന്യം എതിർക്രിസ്തുവിനോടു അനുഭാവത്തിലായിരി ക്കുന്നതിനാൽ, എതിർക്രിസ്തുവിന് യഹൂദന്റെ അക്കാലത്തുള്ള ദേവാലയത്തിൽ പ്രവേശിക്കുവാൻ കഴിയും. ഇങ്ങനെയാണ് ""ശൂന്യമാ ക്കുന്ന മ്ലേച്ഛത'' വിശുദ്ധ സ്ഥലത്ത് നില്ക്കും എതിർക്രിസ്തു യഹൂദ സംഹാരത്തിനായി ഒരുമ്പെടും.
ആദ്യ ഘട്ടം
ഇസ്ലാമിക സഖ്യം (സങ്കീ. 83)
ഏകദേശം 3000 വർഷങ്ങൾക്കു മുമ്പ് ദീർഘദർശിയായ ആസാഫ് അറബി - യിസ്രായേൽ യുദ്ധത്തെക്കുറിച്ച് പ്രവചിച്ച ഭാഗമാണ് സങ്കീ.83. ആധുനിക യിസ്രായേലുമായ് അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ പേരുകളാണ് ഈ സങ്കീർത്തനത്തിൽ പരാമർശിച്ചിട്ടുള്ളത്. യെഹ.38 ൽ പറഞ്ഞിരിക്കുന്ന രണ്ടാം സഖ്യത്തിലെ രാഷ്ട്രങ്ങളിൽ നിന്നും നേർ വിപരിതമായിട്ടുള്ള രാജ്യങ്ങളാണിവ. ചില പ്രവചന എഴുത്തുകാർ ഈ രണ്ടു പ്രവചന സംഭവങ്ങളും ഒന്നായ് കാണുവാൻ ശ്രമിക്കാറുണ്ടെങ്കിലും ഇതു മധ്യപൂർവ്വദേശത്തു നടക്കുന്ന രണ്ടു വ്യത്യസ്ത യുദ്ധങ്ങളാണ്.
സങ്കീ.83 യിസ്രായേലിനെ സമ്പൂർണ്ണമായി നശിപ്പിക്കുന്നതിനായുള്ള ത്രന്ത്രപധാനമായ യുദ്ധമാണ്. യിസ്രായേലിനെ തുടച്ചു മാറ്റി ഇന്നു അവർ കൈവശം വെച്ചിരിക്കുന്നതെല്ലാം പിടിച്ചെടുക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം. 1967 ൽ ജൂണിലെ ആറു ദിന്രപദേശവും ഇതിൽ പെടും. ഇന്ന് അന്തർദേശീയ സമൂഹവും അറബികളും യിസ്രാ യേലിനോടു ഈ പ്രദേശങ്ങൾ വിട്ടുകൊടുത്തു സ്വത്രന്ത പാലസ്തീൻ രാജ്യം സ്ഥാപിക്കുന്നതിന് യിസ്രായേൽ വിട്ടുവീഴ്ച ചെയ്യണമെന്നു
നിരന്തരം ആവശ്യപ്പെടുന്നു. സങ്കീർത്തനം 83 അടിസ്ഥാനത്തിൽ അറബികൾ ഈ നയത്രന്ത നിലപാടുകൾ മാറ്റി വെച്ചു യുദ്ധത്തിനായി തയ്യാറാകും. മുസ്ലീം ബ്രദർ ഹുഡി പറഞ്ഞത്: ""ഖുറാൻ ഞങ്ങളുടെ ഭര ണഘടനയാണ്, പ്രവാചകൻ ഞങ്ങളുടെ നേതാവും, ജിഹാദ് ഞങ്ങളുടെ മാർഗ്ഗവും അള്ളാഹു ഞങ്ങളുടെ ലക്ഷ്യമാണ്'' എന്നാണ്. അന്ത്യകാ ലത്ത് എല്ലാ മുസ്ലീംമുകളുടെയും മുദ്രാവാക്യം.
സങ്കീ.83 വാഗ്ദത്ത ദേശം പിടിച്ചടക്കുവാനുള്ള അറബികളുടെ ശ്രമത്തെക്കുറിച്ചാണ്. അന്ത്യ അറബിയിസ്രായേൽ യുദ്ധത്തിലെ വിജയി യിസ്രായേൽ ആയിരിക്കും. ഈ തിരിച്ചറിവിന്റെ അടിസ്ഥാനം യിര.31:35-37 ആണ്. സങ്കീ.83:3-5,12 വാക്യങ്ങൾ വ്യക്തമാക്കുന്നത് അറബികളുടെ സംയുക്ത സഖ്യം യിസ്രായേലിനെ സമ്പൂർണ്ണമായി നശിപ്പിക്കുവാനും വാഗ്ദത്ത ദേശം പിടിച്ചടക്കുവാനും ശ്രമിക്കുമെന്നാ ണ്. എന്നാൽ യിര.31:35-37 വ്യക്തമാക്കുന്നത് ഇത് അസാധ്യമെന്നാണ് ഒാബ.1:18; യെഹെ.25:14; 37:10, യിരെ.49:1-6 തുടങ്ങിയ ഭാഗങ്ങൾ ഈ യുദ്ധത്തെ യിസ്രായേൽ പരാജയപ്പെടുത്തുമെന്നാണ് വ്യക്തമാക്കുന്നത്.
സിറിയൻ ആഭ്യന്തരയുദ്ധം
അറബ് വസന്തത്തിന്റെ ഭാഗമെന്ന നിലയിൽ 2011 മാർച്ചിൽ തെക്കൻ നഗരമായ ദേരായിൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പ്രസിഡന്റ ് ബഷീർ അസാദ് പ്രതിഷേധങ്ങളെ അതിശക്തമായി അടിച്ചമർത്തി. അക്രമം വർധിച്ചപ്പോൾ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങി. ഇപ്പോൾ അസാദ് അനുകൂലികളും എതിരാളികളും തമ്മിലുള്ള യുദ്ധമായി ഇപ്പോൾ അതുമാറി. രാജ്യത്തെ ഭൂരിപക്ഷം വരുന്ന സുന്നികളും പ്രസിഡന്റിന്റെ ഷിയ അലാവൈറ്റ് വിഭാഗവും തമ്മിലുള്ള പോരാട്ടമായി ഇതുവളർന്നു. ISIS കാരും പല പട്ടണങ്ങളും കീഴടക്കി. ഇതുവലെ 5 ലക്ഷത്തോളം സിറിയക്കാർ കൊല്ലപ്പെടുകയും 70 ലക്ഷം സിറിയക്കാർ രാജ്യം വിടുകയും ചെയ്തു. യു.എൻ. കണക്കനുസരിച്ച്, 2016 വരെ 1.4 കോടി ജനങ്ങൾക്കു സഹായങ്ങൾ ലഭിച്ചു.
യെശ.17:1 അനുസരിച്ച് ദമാസ്കസ് ഒരു ശൂന്യകൂമ്പാരമാകും. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ അസീറിയക്കാരുടെ ബി.സി. 732 ലെ ദ മാസ്കസ് ആക്രമണത്തിൽ ഈ പ്രവചനം നിവൃത്തിയായി. യിരെ.49:23-27 ഉം ദമാസ്കസിന്റെ ഭാവി നാശം സ്ഥിരീകരിക്കുന്നു. ദമസ്കോസ് ഇക്കാലത്തും നിലനില്ക്കുന്നതിനാൽ ഈ പ്രവചനം
ഇനിയും നിവൃത്തിയാകേണ്ടിയിരിക്കുന്നു. യെശ.17:9 ൽ അതിന്റെ ""ഉറപ്പുള്ള പട്ടണങ്ങൾ'' നിർമ്മൂലമാക്കുമെന്നു പറഞ്ഞിരിക്കുന്നു.
സങ്കീ.83 സഖ്യം
- ഏദോമ്യ കൂടാരം പലസ്തീനികളും തെക്കൻ ജോർദാനികളും
- യിശ്മായേല്യർ സൗദികൾ (അറബികളുടെ പിതാവായ യിശ്മായേൽ)
- മോവാബ് പലസ്തീനികളും മധ്യ ജോർദ്ദാനികളും
- ഹഗയ്യർ ഈജിപ്തുകാർ (ഹാഗർ, ഈജിപ്ത്യൻ മാതാവ്)
- ഗെബൽ ഹിസ്ബുള്ള, വടക്കൻ ലബനീസ്
- അമ്മോൻ പലസ്തീനികളും വടക്കേ ജോർദ്ദാനികളും
- അമാലേക്ക് സിനായ് പ്രദേശങ്ങളിലെ അറബികൾ
- ഫിലിസ്തിയ ഗാസാ ചീന്തിലെ ഹമാസ്
- സോർ ഹിസ്ബുള്ള, ദക്ഷിണ ലബനീസ്
- അസീരിയ സിറിയക്കാർ, ഉത്തര ഇറാക്കികൾ
സങ്കീ. 83 ലെ രാജ്യങ്ങൾ യിസ്രായേലിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന ആദ്യ സംഖ്യ ശക്തിയാണ്.
രണ്ടാം ഘട്ടം
വടക്കേ ദേശത്തിന്റെ രാജാവിന്റെ സംയുക്തസഖ്യം
വടക്കേ രാജാവ് സിറിയ ആയിരിക്കാമെന്നും ചില പണ്ഡിതർ വിശ്വ സിക്കുന്നു. സങ്കീ.3 ലെ യുദ്ധത്തിലെ സിറിയ വലിയൊരു ശക്തിയല്ല. ഇതാരായിരിക്കണമെന്നതു സംബന്ധിച്ചു രണ്ടു അഭിപ്രായങ്ങൾ വ്യാഖ്യാതാക്കൾക്കിടയിലുണ്ട്. ഒരു അഭിപ്രായത്തിൽ ഇത് എതിർ ക്രിസ്തു തന്നെയാണ്. ഇതിൽ തന്നെ രണ്ടു അഭിപ്രായങ്ങളുണ്ട്; ഒന്ന്, ഇതു അന്തിക്രിസ്തു തന്നെയാണെന്നും, അല്ല അന്തിക്രിസ്തുവിന്റെ നിഴലായിരുന്ന അന്ത്യോക്കസ് എപ്പിപ്പാനസ് എന്ന സിറിയൻ രാജാവാ ണെന്നും.
മറ്റേ അഭിപ്രായമാകട്ടെ, ഈ നേതാവ് ഇപ്പോഴത്തെ റഷ്യൻ രാജ്യമാണെന്നാണ് ഈ ഗ്രന്ഥകാരന്റെ അഭിപ്രായവും ഇതുന്നതെയാ ണ്. യെരുശലേമിനു തൊട്ടു വടക്കായിട്ടാണ്, റഷ്യകിടക്കുന്നത്. വടക്കേ രാജാവ് റഷ്യയാണെന്നതിനു തെളിവായാണ് യെഹെ.38,39
അദ്ധ്യായങ്ങൾ .
""വടക്കേ അറ്റത്തുള്ള'' രാജ്യങ്ങളേക്കുറിച്ചു പ്രവാചകനായ യെഹെസ്കിയേലിനു കർത്താവു അരുളപ്പാടുകൾ നല്കി. യെരുശലേ മിൽ ദേവാലയത്തിനടുത്തു യെഹെസ്കിയേലിനെ ദൈവം എഴുന്നേല്പി ക്കുകയും ഒരു പുരോഹിതനായി അവൻ പഠിക്കുകയും ചെയ്തു. നെബൂഖദ്നേസർ യെരുശലേമിൽ നിന്നും ബാബിലോണിലേക്കു കൊണ്ടുപോയ പ്രവാസികളുടെ കൂട്ടത്തിൽ യെഹെസ്കിയേലുമുണ്ടായി രുന്നു. ""മുപ്പതാം ആണ്ടിൽ ജൂലൈ 31 ന് കെബാർ തീരത്തുവെച്ചാണ്'' ഈ അരുളപ്പാടുകൾ യെഹെസ്കിയേലിനു ദൈവം നല്കിയത് (യെഹെ.1:1). ബാബിലോണിൽ വെച്ചു ബി.സി. 593 മുതൽ 570 കാലത്ത് എഴുതപ്പെട്ട സഹ്രപവാസികൾക്കും യെരുശലേമിൽ താമസിക്കുന്ന യഹൂദർക്കും വരുവാനുള്ള തലമുറകൾക്കും വേണ്ടിയുള്ളതാണ്.
1948 ൽ പുനഃസ്ഥാപിക്കപ്പെടുവാൻ പോകുന്ന യിസ്രായേൽ രാഷ്ട്ര ത്തേക്കുറിച്ചുള്ള വ്യക്തമായ പ്രാവചനിക ദർശനം യെഹെസ്കിയേലിനു ദൈവം നല്കി. ഇതിന്റെ വിശദാംശമാണ് അദ്ധ്യായം 3. ഏ.ഡി. 70 ൽ റോമൻ ജനറൽ ടൈറ്റസിന്റെ സൈന്യം നശിപ്പിച്ച രാഷ്ട്രം അതിന്റെ ശവക്കുഴിയിൽ നിന്നും ഉയിർക്കുന്നതായി യെഹെസ്കിയേൽ പ്രവചിച്ചു. ഏകദേശം 2000 വർഷത്തെ പ്രവാസങ്ങൾക്കു ശേഷം യഹൂദ ജാതി അവരുടെ വാഗ്ദത്ത ദേശത്തേക്കു മടങ്ങി വരുമെന്നു ദൈവം വാഗ്ദത്തം ചെയ്തു. മറ്റു പുരാതന പ്രവാചകന്മാരും യിസ്രായേൽ അവളുടെ മാതൃദേശത്തേക്കു ""ഒരു ശക്തിയേറിയ സൈന്യമായി'' മടക്കി വരുമെന്നു പ്രവചിച്ചു. 1948 ൽ സുശക്തരായ ആറു അറബി ശക്തികളെ പരാജയപ്പെ ടുത്തികൊണ്ട് യിസ്രായേൽ അവരുടെ മാതൃരാജ്യം സ്ഥാപിച്ചു. യുദ്ധനിപണരല്ലാത്ത ഒരു പറ്റം കർഷകരും പണ്ഡിതരും ചില ജീപ്പു കളും രണ്ടു ചെറിയ വിമാനങ്ങളുമല്ലാതെ വേണ്ട്രത യുദ്ധോപകരണ ങ്ങൾ ഒന്നും ഇല്ലാത്തവരായിരുന്നു. യിസ്രായേൽ സൈന്യം യിസ്രായേ ലിന്റെ ശ്രതുക്കളിൽ നിന്നും പിടിച്ചെടുത്ത ട്രക്കുകൾ ഉൾപ്പെടെയുള്ള വിവിധ വാഹനങ്ങളുമായിരുന്നു അവരുടെ സൈനിക ശക്തി. ദാവീദ് മല്ലനായ ഗോലിയാത്തിന്റെ മേൽ അത്ഭുതകരമായ വിജയം കൈവരിച്ച തിനു സമാനമായ വിജയമായിരുന്നു അറബി സൈന്യത്തിനു മേൽ യിസ്രായേലിനു ലഭിച്ചത്.
യെഹെസ്കിയേലിന്റെ പ്രവചനത്തിൽ യിസ്രായേൽ ജനത്തെ ""അസ്ഥികൾകൊണ്ടു നിറഞ്ഞ താഴ്വരയോട്'' ഉപമിച്ചു. ഏ.ഡി.70 ലെ റോമാക്കാരാലുള്ള പരാജയത്തിനുശേഷമുള്ള യിസ്രായേലിന്റെ ചിത്രമാണ് പ്രവാചകൻ കണ്ടത്. യിസ്രായേൽ പുരാതന രാഷ്ട്രങ്ങളാകു ന്ന ശവക്കലറകളിൽ അടക്കം ചെയ്യപ്പെട്ടു.
ഇരുപത്തിയഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പ് പ്രാവചകൻ കണ്ടു ഈ ദർശനം നാസികളുടെ കിരാത ക്യാമ്പുകളിലും മറ്റും കൊടിയ പീഡനം ഏറ്റു മരിച്ച ലക്ഷകണക്കിനു യഹൂദരുടെ അവസ്ഥയിലേക്കു വിരൽ ചൂണ്ടുന്നു. കർത്താവു അവനോടു ചോദിക്കുന്നു. ""മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ?'' പ്രവാചകൻ, ""യഹോവയായ കർത്താവേ നീ അറിയുന്നു എന്നു പറഞ്ഞു'' (യെഹെ.37:3). എന്നാൽ യഹോവ പ്രാവചകനോടു പറഞ്ഞത് ""ഉണങ്ങിയ അസ്ഥികളുടെ'' അത്ഭുകരമായ ഉയിർത്തെഴുന്നേല്പു കാണുവാനാണ്.
""ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു, അവർ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിർന്നു നിന്നു'' (37:10). ഇന്നു യിസ്രായേൽ ലോകത്തിൽ സൈനിക ശക്തിയാൽ നാലാമനാണ്. അവരുടെ വലിയ ഗുരവായ ചാൾസ് വിൻഗേറ്റിലൂടെ യിസ്രായേൽ യുദ്ധത്രന്തങ്ങൾ സ്വായത്തമാക്കി. യിസ്രായേൽ സൈന്യത്തിന്റെ സ്ഥാപ കനാണ് വിൻഗേറ്റ് (വിൻഗേറ്റനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗ്രന്ഥകാരന്റെ വിൻഗേറ്റിനെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ നിന്നും ലഭ്യമാണ്.)
ഭൂമി ശാസ്ത്രപരമായി യിസ്രായേലിന്റെ ഭൂവിസൃതി ന്യൂജേഴ്സി സ്റ്റേറ്റിനേക്കാൾ കുറവാണ്. കേരളത്തിന്റെ പകുതി വലുപ്പം മാത്രം. 90 ലക്ഷം മാത്രം ജനസംഖ്യുള്ള ഈ കൊച്ചു രാഷ്ട്രം ലോകരാജ്യങ്ങളുടെ നിരയിൽ സമുന്നതസ്ഥാനത്താണ്. ഏകദേശം 2500 വർഷം മുമ്പു പ്രവാ ചരനായ സെഖര്യാവ് ഇങ്ങനെ പ്രവചിച്ചു, ""അന്നാളിൽ ഞാൻ യെരുശ ലേമിനെ സകല ജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും'' (സെഖ.12:2-3).
റഷ്യയും (മാഗോഗ്) അതിന്റെ സഖ്യശക്തികളും ചേർന്നു യിസ്രായേലിനെതിരെ യുദ്ധത്തിനായ് വരുന്നതിനെക്കുറിച്ചു 2500 വർഷങ്ങൾക്കു മുമ്പ് യെഹെസ്കിയേൽ പ്രവചിച്ചു. യിസ്രായേൽ വീണ്ടും ഒരു രാഷ്ട്രമായി തീർന്നശേഷം റഷ്യയും സഖ്യകക്ഷികളും യഹൂദരാജ്യത്തെ സമ്പൂർണ്ണമായി നശിപ്പിക്കുന്നതിനായി വരുമെന്നു പ്രവാചകൻ പറഞ്ഞു. സ്വഭാവികമായും യെഹെസ്കിയേൽ ഇന്നത്തെ രാഷ്ട്രങ്ങളായ റഷ്യ, ജർമ്മനി, സിറിയ, ഇറാൻ, ഇറാക്ക് എന്നിവയുടെ ആധുനിക പേരുകൾ ഉപയോഗിച്ചില്ല. പകരം അവയുടെ ഭൂമിശാസ്ത്രപര മായ ഇന്നത്തെ അതിരുകൾ ഉൾപ്പെടുത്തി അവയുടെ പുരാതന ഗോത്രനാമങ്ങളാണ് പരാമർശിച്ചത്.
യെഹെസ്കിയേൽ 38 ലെ പല ഗോത്ര നാമങ്ങളും ഉല്പത്തി പുസ്തകത്തിലുണ്ട്. ജയ്രപളയാനന്തരം നോഹയുടെ മക്കളും കൊച്ചുമക്കളും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭാഗങ്ങളിലേക്കു ചിതറിപ്പോയി. ഉല്പത്തി 10 ൽ ജാതികളുടെ വംശാവലി, നോഹയുടെ മക്കളുടെ വംശപാരമ്പര്യത്തിന്റെ പിൻതുടർച്ചയായി പറഞ്ഞിരിക്കുന്നു. ഇത് പിന്നീട് യെഹെസ്കിയേൽ പരാമർശിച്ചു. ആദിമ ചരിത്രകാരന്മാരാ യ ഹെറോഡോട്ടസും ഫ്ളാവിയസ് ജോസഫ് തന്റെ Antiquities of the Jesus എന്ന ഗ്രന്ഥത്തിലും ഈ ഗോത്രങ്ങൾ എവിടെ അധിവ സിച്ചുവെന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. പല യഹൂദ ക്രിസ്തീയ
പണ്ഡിതർ യെഹെസ്കിയേൽ രേഖപ്പെടുത്തിയിട്ടുള്ള ജാതികൾ ഉല്പത്തിയിൽ കാണുന്നതു തന്നെയാണെന്നു പറഞ്ഞിരിക്കുന്നു.
യെഹെസ്കിയേൽ 38:1-6 ലെ രാഷ്ട്രങ്ങൾ
| പുരാതന രാഷ്ട്രങ്ങൾ | ആധുനിക രാഷ്ട്രങ്ങൾ |
|---|---|
| മാഗോഗ് ദേശം | റഷ്യ |
| മേശക്, രൂബൽ | റഷ്യയുടെ ഭാഗം |
| പേർഷ്യ | ഇറാൻ, ഇറാക്ക് അഫ്ഗാനി സ്ഥാൻ |
| എത്യോപ്യ | എത്യോപ്യ, സുഡാൻ |
| ലിബിയ | ലിബിയ |
| അഷ്ക്കനാസ് | ഒാസ്ട്രിയ, ജർമ്മനി |
| ഗോമർ | കിഴക്കെ യൂറോപ്പ് |
| തോഗർമ | തെക്കുകിഴക്കൻ യൂറോപ്പ്, തുർക്കി |
| പലജാതികൾ | റഷ്യയുടെ സഖ്യത്തിലുള്ള മറ്റുജാതികൾ |
പൂർവ സോവ്യറ്റ് യൂണിയന്റെ കീഴിലുള്ള ഇസ്ലാമിക രാജ്യങ്ങൾ: 1. ഉസ്ബക്കിസ്ഥാൻ, 2. താജിഷ്സ്ഥാൻ, 3. അസർബൈജാൻ, 4. കസാഖ്സ്ഥാൻ, 5. കിർകിസ്ഥാൻ രഷ്യൻ സംഘടനയിൽ തന്നെ ചില മുസ്ലീം ഭൂരിപക്ഷ പ്രവിശ്യകൾ ഉണ്ട്.
ഗോഗ്, മാഗോഗ് റഷ്യയാണെന്നതിനുള്ള തെളിവ്
യെഹെസ്കിയേൽ 39,39 അദ്ധ്യായങ്ങളിൽ ""ഗോഗ്, മാഗോഗ്'' യുദ്ധത്തെക്കുറിച്ചു പ്രവചിച്ചിരിക്കയാൽ വേദപുസ്തക പ്രവചനത്തിലും യഹുദ എഴുത്തുകളിലും ""ഗോഗ്, മാഗോഗ്'' എന്ന പേരുകൾക്കു ഏറെ പ്രധാന്യമുണ്ട്. വെളി. 20 ലും ""പ്രിയ നഗരത്തിനും'' ""വിശുദ്ധന്മാരുടെ പാളയത്തെയും'' ""ഗോഗ്, മാഗോഗ്'' സാത്താന്റെയും നേതൃത്വത്തിൽ ആക്രമിക്കും.