Chapter 3 of 15
സ്വർണ്ണബിംബത്തെ സ്ഥാപിച്ചതിന്റെ ഉദ്ദേശ്യം
ശക്തനായ ഒരു ഏകാധിപതിയായിരുന്നു നെബൂഖദ്നേസർ. ഒരു
യുദ്ധം പോലും തോറ്റിട്ടില്ലാത്ത അദ്ദേഹം 40 വർഷങ്ങൾ ബാബിലോണി നെ ഭരിച്ചു. ബാബിലോൺ രാജാവിനെക്കുറിച്ചുള്ള ചരിത്രം നാം വായി ച്ചാൽ അവൻ വലിയ മതഭക്തനായിരുന്നു എന്നു മന ിലാക്കാൻ സാധി ക്കും. ബൃഹത്തായ ഈ പ്രതിമയുടെ നിർമ്മിതി, തന്റെ ജാതീയ മതവി ശ്വാസത്തോടുള്ള അവന്റെ ഉദാര സമീപനത്തിന്റെ മികച്ച ഉദാഹരണ മാണ്. താൻ ചെയ്ത കാര്യങ്ങൾ ഉദാരമായും അത്യാഢംബര പൂർവ്വ മായും ചെയതതിന് നാമദ്ദേഹത്തെ അഭിനμിച്ചേ മതിയാകൂ. ഭീമാകാര മായ ഒരു ബിംബത്തെ അവൻ നിർമ്മിക്കുക മാത്രമല്ല അതിനെ തങ്കം കൊണ്ടു പൊതിയുകയും ചെയ്തു. എന്നാൽ സത്യദൈവത്തിന്റെ ആരാ ധകർ ദൈവനാമ മഹത്വത്തിനായി ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും നിർദ്ധനവും ലുബ്ധവും ആയ നിലയിലും പിറുപിറുപ്പോടും കൂടിയാണു ചെയ്യാറുള്ളത്. എന്നാൽ ഈ ച്രകവർത്തി അങ്ങനെ ആയിരുന്നില്ല. ദൂര സമ ഭൂമിയിൽ നിർത്തിയ ഈ ബൃഹത്തായ ബിംബത്തിനുവേണ്ടി അവൻ ധനം അളവില്ലാതെ ചെലവഴിച്ചു.
രാജാവിതു ചെയ്തതിനു ശക്തമായ കാരണങ്ങളുണ്ടായിരുന്നു. ഈ മാർഗത്തിലൂടെ തന്റെ വിശാലമായ സാമ്രാജ്യത്തിൽ െഎക്യവും സാർവ ലൗകികവുമായ ഒരു മതം കെട്ടിപ്പടുക്കാനവൻ ശ്രമിച്ചു. ഒരു പൊതുവി ശ്വാസത്തിൽ ആളുകളെ കോർത്തിണക്കുക എന്നതാണ് അവരെ ഏകമ ത വിശ്വാസികളാക്കിത്തീർക്കാനും എല്ലാ പ്രവശ്യകളെയും െഎക്യപ്പെ ടുത്താനുമുള്ള മിക്കമാർഗ്ഗം. ഇതു തന്നെയായിരുന്നു ച്രകവർത്തി ആരാ ധനയാൽ പിൽക്കാലത്ത് ക്രിസ്തുമതത്തിലൂടെ റോമൻ കൈസർമാർ
നേടാൻ ശ്രമിച്ചത്. ഇംഗ്ലണ്ടിലെ രാജാവ് ജനത്തെ ഒരൊറ്റ സഭയിൽ നിർത്താൻ ശ്രമിച്ചുകൊണ്ട് ചെയ്തതും ഇതുതന്നെയാണ്. നെബൂഖ ദ്നേസർ ബിംബത്തെ നിർമ്മിച്ചതിന്റെ അടിസ്ഥാന കാര ണം ഇതായി രുന്നു. രാഷ്ട്രീയ ലോകം അതിഷ്ടപ്പെടുന്നു. ഏകവിശ്വാ സം എന്ന ആശയം ലോകത്തെ ഭ്രമിപ്പിക്കുന്നു. നെബൂഖദ്നേസറും വ്യത്യസ്ത നല്ലായിരുന്നു. ഇന്ന് എക്യുമെനിക്കൽ പ്രസ്ഥാനത്തിൽ നാമതു കാണു ന്നു.
നെബൂഖദ്നേസർ ബിംബത്തെ ഉണ്ടാക്കിയതിന്റെ രണ്ടാമത്തെ കാരണം മനശാസ്ത്രപരമാണ്. തന്നെത്തന്നെ ദൈവമാക്കുന്നത് മനുഷ്യനെ സന്തോഷിപ്പിക്കുന്നു. അതു മനുഷ്യന്റെ അഹന്തയെ സംതൃ സംതൃപ്തിപ്പെടുത്തുന്നു. ""ഞങ്ങൾക്കു ദൈവത്തിന്റെ ആവശ്യമില്ല; ഒരു ബാഹ്യശക്തികളിലും ഞങ്ങൾ ആശ്രയിക്കുന്നില്ല. ഞങ്ങളുടെ പ്രശ്ന ങ്ങൾ പരിഹരിക്കാൻ ഞങ്ങൾ പ്രാപ്തരാണ്'' എന്നവർ പ്രഖ്യാപിക്കു ന്നു. അങ്ങനെ ഇന്നു നാം ദൈവത്തെ നമ്മുടെ പ്രസ്ഥാനങ്ങളിൽ നിന്നും പുറത്താക്കുന്നു.
മനുഷ്യഹൃദയത്തിന്റെ വിശ്വവ്യാപക അധഃപതനം സംബന്ധിച്ചുള്ള അസാധാരണ കാര്യമാണിത്. സകല മനുഷ്യരും ഒരേ അന്ധകാര്രപമാ ണത്താൽ പ്രചോദിപ്പിക്കപ്പെടുന്നു. മനുഷ്യന്റെ സംഖ്യ 6 ആണ്. വെളി പ്പാടു പുസ്തകം 13-ാം അദ്ധ്യായത്തിൽ കർത്താവു പറയുന്നു. ""ഇവിടെ ജ്ഞാനം കൊണ്ടു ആവശ്യം'' (13:18) മൃഗത്തിന്റെ സംഖ്യ അതു മനു ഷ്യന്റെ സംഖ്യ ആയതിനാൽ 666 ആകുന്നു. മനുഷ്യന്റെ മലിനപ്പെടു ത്തുന്ന ബിംബത്തെ നെബൂഖദ്നേസർ നിർമ്മിച്ചപ്പോൾ അതിനു അറുപ ത് മുഴം ഉയരവും ആറു മുഴം വണ്ണവും ഉണ്ടായിരുന്നു. അസാധാരണമ ല്ല. വെളിപ്പാട് ഒന്നും അഞ്ചും അദ്ധ്യായങ്ങളിൽ ദൈവത്തിന്റെ ഏഴ് ആflാക്കളെ കാണുന്നതുപോലെ ഏഴ് പൂർണ്ണതയുടെയും തികവിന്റെ ന്റെയും പൂർത്തികരണത്തിന്റെയും സംഖ്യയാണ്, എന്നാൽ മനുഷ്യൻ ഒരിക്കലും ആ പൂർണതയിൽ എത്തുന്നില്ല. അവന്റെ സംഖ്യ 6 ആണ്. നെബൂഖദ്നേസർ ബോധപൂർവ്വമല്ലാതെ ന്യൂനതയും വീഴ്ചയും കുറവും ആണ് പ്രദർശിപ്പിച്ചത്. ദാനിയേൽ 2-ാം അധ്യായത്തിൽ, കാലസ മ്പൂർണത വരുവോളം ഭൂമിയിലുണ്ടാകുന്ന രാജത്വങ്ങളുടെ ഭിന്നതകളും അന്ത്യവും സംബന്ധിച്ച് ദൈവം രാജാവിനു നൽകിയ വെളിപ്പാടു കളെക്കുറിച്ചു നാം വായിക്കുന്നു (ദാനി. 2:47 വായിക്കുക). എന്നാൽ എ ത്ര എളുപ്പത്തിലാണ് മനുഷ്യൻ സർവ്വശക്തന്റെ ദർശനങ്ങളെയും വെളി പ്പാടുകളെയും മറക്കുന്നത്. നെബൂഖദ്നേസർ നന്മയെയും വെളിപ്പാടുക
ളെയും ഉപേക്ഷിച്ച് തിന്മയും പാപവും ഭോഷത്തവും തെരഞ്ഞെടുത്തു.
ആരാധിക്കാനുള്ള കല്പന
പൊന്നുകൊണ്ടുള്ള ബിംബത്തെ സ്ഥാപിച്ചതിനു ശേഷം, അതിന്റെ പ്രതിഷ്ഠയ്ക്കു വന്നു കൂടുവാൻ സകല രാജാക്കന്മാരോടും ഗവർണർമാ രോടും സൈന്യാധിപന്മാരോടും ന്യായാധിപന്മാരോടും ഉപദേഷ്ടാക്ക ന്മാരോടും ആ ഏകാധിപതി കല്പിച്ചു. ആരാധന, കല്പന നൽകി നിർബന്ധിച്ചു ചെയ്യിക്കേണ്ടതല്ല. ആരാധന അflാവിൽ നിന്ന് ജീവിത ത്തിന്റെ ആഴമായ പ്രചോദനത്തിൽ നിന്ന് വരേണ്ടതാണ്. (ദാനി.3:4) ഒരു പ്രഘോഷകൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അവൻ ശമ്പളത്തിനു പ്രസംഗിക്കുന്നവനോ വിളംബരം ചെയ്യുന്നവനോ ആണ്. സംഗീതോപ കരണങ്ങളുടെഘോഷം കേൾക്കുമ്പോൾ ജനമെല്ലാം വീണു ബിംബത്തെ നമസ്കരിക്കണമെന്നു കാഹളധ്വനിയുടെ അകമ്പടിയോടെ ഘോഷകൻ വിളിച്ചു പറഞ്ഞു.
വീണു നമസ്കരിക്കാത്തവരെ സംബന്ധിച്ച്
സംഗീതസ്വരം കേൾക്കുമ്പോൾ ജനമെല്ലാം സ്വർണ്ണബിംബത്തെ വീണു നമസ്കരിക്കാൻ കല്പന വന്നു. ആരെങ്കിലും വീണുനമസ്കരി ക്കാതെ ഇരുന്നാൽ അവനെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും എന്നു രാജാവു കല്പിച്ചു. സകല മനുഷ്യരും ബിംബത്തെ നമസ്കരിച്ചു. ലോകത്തിനത് പ്രസാദകരമാണ്. സമൂഹം ഒരു ഭീകരജീവിയാണ്, പരിഷ് കാരം ക്രൂരമാം വിധം നിയ്രന്തണശക്തിയുള്ളതാണ്. ""മറ്റുള്ളവർ ചെയ്യു ന്നതു നിങ്ങൾ ചെയ്യണം, മറ്റുള്ളവർ വീണു നമസ്കരിക്കുമ്പോൾ നിങ്ങളും വീണു നമസ്കരിക്കണം'' എന്ന് അതു കല്പിക്കുന്നു. അതാണു ലോകം പറയുന്നതു. നിങ്ങളുടെ മുഖസ്തുതിപരമായ അനു സരണം അതിഷ്ടപ്പെടുന്നു, അതിനാലവർ നമസ്കരിക്കും. എന്നാൽ ഹനന്യാവ്, മീശായേൽ അസര്യാവ് എന്നീ മൂന്നു പേർ ഉറച്ചുനിന്നു.
ബേൽമർദൂക്കിന്റെ പുരോഹിതന്മാരായ കൽദയർ അതു കണ്ട പ്പോൾ രാജാവിന്റെ മുമ്പിലെത്തി ആ മൂന്നു പുരുഷന്മാരുടെ അനുസരണ ക്കേടിനെപ്പറ്റി പറഞ്ഞു. അതിന്റെ ഫലം കൽദയർ ഊഹിച്ചതു തന്നെയാ യിരുന്നു. രാജാവു കോപം കൊണ്ടു ജ്വലിച്ചു. ശ്രദക്കിനെയും മേശക്കിനെ യും അബേദ് നെഗോവിനേയും തന്റെ മുമ്പിൽ കൊണ്ടുവരുവാൻ രാജാ വു കല്പിച്ചു. ഈ കേട്ടതു സത്യമാണോ എന്നു രാജാവു ചോദിച്ചു. ധൈര്യശാലികളായ യുവാക്കൾ മറുപടി പറഞ്ഞു. ""നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല; ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽ നിന്നും രാജാവിന്റെ കയ്യിൽ നിന്നും വിടുവി ക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല, രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്ന് അറി ഞ്ഞാലും'' (അദ്ധ്യായം.3:16-18).
എത്ര ഭയരഹിതരായ മൂന്നു പുരുഷന്മാർ! നീയുമായി ഒരു കൂടി യാലോചന നടത്താം. നമുക്കു നിബന്ധന വയ്ക്കാം. നിന്നെ സന്തോഷി പ്പിക്കുന്നതും സ്വർണ്ണബിംബത്തെ നമസ്കരിക്കാൻ ഞങ്ങൾ നിർബന്ധി ക്കപ്പെടാതിരിക്കുന്നതുമായ ഒരു പദ്ധതി നമുക്കു ആലോചിച്ചു തീരുമാ നിക്കാം. എന്നു പറഞ്ഞുകൊണ്ടു രാജാവിന്റെ മുമ്പിൽ അവർ മുട്ടുമ ടക്കിയില്ല. പകരം ഒരു തരത്തിലുള്ള അനുരജ്ഞനത്തിനും അവർ തയ്യാ
റായില്ല. വീണു നമസ്കരിക്കുന്നതിനു നിരവധി ഒഴികഴിവുകൾ അവർക്കു പറയാമായിരുന്നു. അവയിൽ ചിലതു അത്യാധുനികവും അത്യന്തം അംഗീകാരയോഗ്യവുമായിരുന്നു. എതിർത്തു നിൽക്കുന്നതു പ്രയോജന രഹിതമാണെന്നവർക്കു പറയാമായിരുന്നു. തങ്ങളുടെ ചുറ്റുമുള്ള സകല ആളുകളും മറ്റുള്ള യെഹൂദന്മാരും രാജാവിന്റെ ചുറ്റുമുള്ള പ്രസിദ്ധരായ ഉദ്യോഗന്ഥന്മാരും നമസ്കരിക്കുന്നതുകൊണ്ടു തങ്ങളും നമസ്കരിക്കേ ണ്ടി വന്നു എന്നു മൂന്നു യെഹൂദബാലന്മാർക്കു പറയാമായിരുന്നു. വീണ്ടും, ജീവിതത്തിൽ ഒരിക്കൽ മാത്രം രാജാവിനെ പ്രസാദിപ്പിക്കാൻ വീണു നമസ്കരിക്കുന്നതു സൽസ്വഭാവത്തിന്റെയും രാജസേവയുടെയും പ്രകടനമാണെന്നു അവർക്കു പറയാമായിരുന്നു. മരിക്കുന്നതിനെക്കാൾ ജീവിച്ചിരുന്നാൽ കൂടുതൽ പ്രയോജനകരമായിരിക്കും എന്നവർക്കു പറ യാമായിരുന്നു. ""യുദ്ധം ചെയ്യുകയും ഒാടിപ്പോകയും ചെയ്യുന്നവനു അടുത്ത ദിവസത്തെ യുദ്ധത്തിനുവേണ്ടി ജീവനോടിരിക്കാം. ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായാണു ഉത്തമം''. എന്നാൽ ഈ ഒഴി വുകഴിവുകൾ ഒന്നുമവർ പറഞ്ഞില്ല എന്നു മാത്രമല്ല മന ിലോ ഹൃദ യത്തിലോ ചിന്തിച്ചുമില്ല. ഈ യുവാക്കൾ പത്തു കല്പന പ്രകാരം വളർത്തപ്പെട്ടവരായിരുന്നു. ഈ അദ്ധ്യായത്തിൽ അവരുടെ പേരുകൾ പതിമൂന്നു പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ടു.
പരസ്യമായ ഏറ്റുപറച്ചിൽ ദൈവം ആവശ്യപ്പെടുന്നു (ദാനിയേൽ. 3:16-18)
യഹോവയായ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പരസ്യ മായ ഏറ്റുപറച്ചിൽ ദൈവം നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നു. വിശ്വാ
സത്തിന്റെ തിരസ്കരണം നമ്മെ രക്ഷിക്കയില്ല. മത്താ.10:32-33; മർക്കൊസ് 8:38 എന്നീ വേദഭാഗങ്ങൾ വായിക്കുക. ധൈര്യശാലികളായ ഈ മൂന്നു എബ്രായ ബാലന്മാർ തങ്ങളുടെ സത്യ വിശ്വാസത്തിനു മാതൃക കാണിച്ചു. ഈ മൂന്നു എബ്രായ യുവബദ്ധന്മാരുടെ കാര്യത്തിൽ വിശ്വസ്തയുടെ ക്രമാനുഗതമായ വളർച്ച കാണാൻ കഴിയും. ദാനിയേലി ന്റെ പുസ്തകം 1-ാം അദ്ധ്യായത്തിൽ അവരും ദാനിയേലും രാജാവിന്റെ ഭോജനവും പാനീയവും നിരസിച്ചു. രണ്ടാം അദ്ധ്യായത്തിൽ രാജാവു കണ്ട സ്വപ്നത്തിന്റെ മർമ്മം വെളിപ്പെടുത്തിക്കിട്ടുന്നതിനായി പ്രവാചക നായ ദാനിയേലിനോടൊപ്പം പ്രാർത്ഥിച്ചു.
ഇപ്പോൾ ഈ മൂന്നാം അദ്ധ്യായത്തിൽ ആ സമർപ്പണത്തിൽ നിന്നും ഒരു പടികൂടി ഉയർന്നു അവരുടെ വിശ്വാസബോധ്യങ്ങളുടെ പേരിൽ എരിയുന്ന തീച്ചൂളയിലെ ക്രൂരമരണത്തെ അവർ നേരിടുന്നു. ബാബേൽ രാജാവ്, 60 മുഴം ഉയരവും 6 മുഴം വണ്ണവും ഉള്ള പൊന്നു കൊണ്ടുള്ള ബിംബം ഉണ്ടാക്കി ദൂരാസമഭൂമിയിൽ നിർത്തിയതായി ഈ അദ്ധ്യായം പറയുന്നു. ഈ മൂന്നു ബദ്ധന്മാർ അതിനെ വീണു നമസ്കരിക്കാൻ അനുസരിച്ചില്ല എന്ന വാർത്ത രാജസന്നിധിയിൽ എത്തിയപ്പോൾ, അവരെ കൊണ്ടുവരുവാൻ രാജാവു കല്പിച്ചു. പരിഷ്കൃതലോകം മുഴു വനെയും ഉൾക്കൊള്ളുന്ന വിശാലമായസാമ്രാജ്യത്തിൽ തന്റെ കല്പന അനുസരിക്കാത്ത മൂന്നു പേർ ഉണ്ടെന്നു കേട്ടതു വിശ്വസിക്കാൻ രാജാവി നു കഴിഞ്ഞില്ല.
നമ്മുടെ ജീവിതത്തിന്റെ സമഭൂമിയിൽ ഉയർത്തപ്പെട്ട വിഗ്രഹങ്ങൾ
നമ്മുടെ ജീവിതങ്ങളുടെ മുമ്പിലും ഹൃദയങ്ങളിലും ഉള്ള ദൂരാസമ ഭൂമികളിൽ ലോകം ഉയർത്തുന്ന വിഗ്രഹങ്ങളുണ്ടു. പൊതുജനരീതിക ളുടെയും പരിഷ്കാരത്തിന്റെ വിഗ്രഹങ്ങളാണവ. നാം അവയോട് അനു രൂപപ്പെടുകയും അവയെ വണങ്ങുകയും ചെയ്യാൻ ഇതേ ലോകം നമ്മോ ടാവശ്യപ്പെട്ടുന്നു.
വിലകൊടുക്കേണ്ടതും സമർപ്പണം ആവശ്യപ്പെട്ടതുമായ ഒരു വിശ്വാസം
ഒരു സത്യവിശ്വാസി ഉന്നതമായ ഒരു വിലകൊടുക്കേണ്ടതുണ്ടു. ക്രിസ്തീയ വിശ്വാസത്തിൽ വലിയ ത്യാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. നമ്മുടെ സമ്പാദ്യങ്ങൾ നമുക്കു നഷ്ടപ്പെട്ടേക്കാം. സമൂഹത്തിന്റെ അംഗീകാരം
നമുക്കു ഇല്ലാതായേക്കാം. എരിയുന്ന തീച്ചൂളയെ അഭിമുഖീകരിക്കുന്ന ഒരു വിശ്വാസത്തെ നാമിവിടെ കാണുന്നു. ഈ മൂന്നു യുവാക്കൾ ദൈവഹിതമല്ലാത്ത ഒരു വ്യവസ്ഥയും കൂട്ടിച്ചേർത്തില്ല.
ദൈവം ഇടപെടാതിരിക്കുമ്പോൾ
ദൈവം സന്നിഹിതനാണെന്നും നല്ലവനാണെന്നും നമ്മെയെല്ലാം പഠിപ്പിച്ചിട്ടുണ്ടു. എന്നാൽ ദൈവം നല്ലവനായി തോന്നാത്തതും ആ തകർച്ചയുടെ അനുഭവത്തെക്കുറിച്ചും വിശ്വാസം തന്നെ തുടച്ചു മാറ്റപ്പെടുന്ന സമയത്തേക്കു നാം പ്രവേശിക്കുകയും ചെയ്യുന്നതിനെക്കു റിച്ചും നാമെന്തു പറയും? ദൈവത്തിൽ വഴികൾ ദുർഗ്രാഹ്യമായും ദൈവം ഇല്ല എന്നു തോന്നത്തക്കവിധം അവന്റെ സാന്നിധ്യം നമ്മെ വിട്ടുപോയതായും അനുഭവപ്പെട്ടേക്കാം. ഈ സങ്കടകരമായ സാഹചര്യം എപ്പിക്കൂര്യർ പറയുന്നതുപോലെ ആയിത്തീരാം. ഞങ്ങൾ നിരീശ്വരന്മാ രല്ല, ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു. എന്നവർ പറയുമെങ്കിലും ദൈവം വളരെ ദൂരത്താണെന്നും അവർ പറയുന്നു. നാം ജീവിക്കുന്ന
ഈ ലോകത്തിൽ എന്തു സംഭവിക്കുന്നു എന്നതു ദൈവങ്ങൾക്കു വിഷയമേയല്ല.
ദൈവം അപ്രകാരം പ്രവർത്തിക്കുന്ന അനുഭവങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. നമുക്കവനെ മന ിലാക്കാൻ കഴികയി ല്ല. അവൻ വളരെ ദൂരത്തു മാറി നിൽക്കുകയാണെന്നു തോന്നും. അവി ചാരിതവും ക്രൂരവുമായ മരണം സംഭവിക്കാം, നിരാശകളും പരാജ യങ്ങളും കടന്നുവരാം, രോഗങ്ങളും ഫലശൂന്യതയും സംഭവിക്കാം. നാം പ്രാർത്ഥിക്കും, പക്ഷേ ഉത്തരം ഉണ്ടാകയില്ല. നാം ദൈവത്തോടു നിലവി ളിക്കും, പക്ഷേ ദൈവം ഇടപെടുന്നില്ലെങ്കിൽ എന്തുചെയ്യും? ദൈവം എവിടെ എന്നു നമുക്കറിഞ്ഞുകൂടാ, അവനെ കേൾപ്പിക്കേണ്ടതെങ്ങനെ യെന്നും നമുക്കറിഞ്ഞുകൂടാ. അവൻ എന്തെങ്കിലും പ്രതികരിച്ചെങ്കിൽ പോലും അതുകാണാനോ കേൾക്കാനോ നമുക്കു കഴികയില്ല.
റെഡ്ബ്രഡ് എന്ന പുസ്തകം എഴുതിയ മൗറിസ് ജി. ഹിൻഡസ് എന്നൊരു എഴുത്തുകാരനുണ്ടു. ആ പുസ്തകത്തിൽ തന്റെ വിശ്വാസ ത്തെ ചോദ്യം ചെയ്യുന്ന കഠിന സാഹചര്യത്തിൽ എങ്ങനെ മുന്നോട്ടു പോകുമെന്ന ആശയക്കുഴപ്പത്തിലായ ഒരു റഷ്യൻ പുരോഹിതന്റെ ദയനീ യ ചിത്രമുണ്ടു. പുസ്തകത്തിൽ, റഷ്യൻ പുരോഹിതന്റെ വാക്കുകൾ ഗ്രന്ഥകാരൻ ഉദ്ധരിക്കുന്നു. ""ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയാൽ, ജനം അവന്റെ അടുത്തേക്കുമടങ്ങിച്ചെല്ലുമെന്നു നിങ്ങൾ കരുതുന്നില്ലേ?
തീർച്ചയായും അവർ മടങ്ങിചെല്ലും. അവർ അനുതാപത്തോടെ തല കുനിക്കുകയും വിശ്വസിക്കുമെന്നും ആരാധിക്കുമെന്നും വാഗ്ദത്തം പറയുകയും ചെയ്യും. എങ്കിലും അവന്റെ ദാസന്മാരായ ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നു, പക്ഷേ ഒന്നും സംഭവിക്കുന്നില്ല. അവനു അതു ഏതുമി ല്ലെങ്കിൽ, പിന്നെ ഞാനെന്തിനു കാത്തിരിക്കണം എന്നു ചിലപ്പോഴൊക്കെ ഞങ്ങൾ ഞങ്ങളോടുതന്നെ പറയാറുണ്ടു. അതോ, ഞങ്ങൾക്കു എത്ര മാത്രം സഹിക്കാൻ കഴിയുമെന്നു അവൻ ഞങ്ങളെ പരീക്ഷിക്കുക യാണോ? ഒരു പക്ഷേ ആർക്കറിയാം? എങ്കിലും ഇതു വളരെ കഠിനമാ ണു, അവന്റെ ദാസന്മരായ ഞങ്ങളുടെമേൽ ശിക്ഷ കഠിനമായി നിപതി ച്ചിരിക്കുന്നു. ഞാൻ അതു വായിച്ചപ്പോൾ, റഷ്യയിലെ സഭകളിൽ ഞാൻ കണ്ട ആളുകൾ എന്റെ മന ിൽ വന്നു.
നിരവധി പട്ടണങ്ങളിലെ സഭകളിൽ അവർ മുട്ടിന്മേൽ വീണ് കൈ കൾ സ്വർഗ്ഗത്തിലേക്കുയർത്തി, കവിളുകളിലൂടെ കണ്ണുനീർ ഒഴുക്കി ക്കൊണ്ടു വീണ്ടും വീണ്ടും പ്രാർത്ഥിക്കുകയും പാടുകയും ചെയ്യുന്നു. ദൈവം എവിടെ? എന്തുകൊണ്ട് അവൻ ഇടപെടുന്നില്ല? എന്തുകൊണ്ട് ദൈവം എന്തെങ്കിലും ചെയ്യുന്നില്ല? എന്തുകൊണ്ട് ദൈവം എന്തെങ്കിലും പറയുന്നില്ല? വർഷങ്ങൾ കടന്നുപോകുന്തോറും നമ്മിൽ പലരും, നമ്മെ പ്രതിരോധിക്കാത്ത സുവിശേഷത്തെ പ്രതിരോധിക്കാൻ തയ്യാറാകാതെ വരും''. ദൈവമേ, ഈ രീതിയിലാണു നീ അവരോടു ഇടപെടുന്നതെങ്കി ൽ, നിനക്കു വളരെയൊന്നും സ്നേഹിതരില്ലാത്തതിൽ ഒരത്ഭുതവും ഇല്ല. എന്നു സ്വർഗ്ഗത്തിലേക്കു കണ്ണുകളുയർത്തിപ്പറഞ്ഞ വിട്ടുവീഴ്ചയില്ലാത്ത മനുഷ്യനെപ്പോലെ നാം ആയിത്തീരുന്നു. 2010 നുശേഷം മധ്യപൂർവ്വദേ ശത്തെ ക്രിസ്ത്യാനികൾക്കും ആ നിലയിലാണനുഭവപ്പെടുന്നതു. 2016 ൽ മാത്രം ഒരു ലക്ഷത്തിലധികം ക്രിസ്ത്യാനികളെ െഎ.എസ്.െഎ.എസ് വധിച്ചു. കുഞ്ഞുങ്ങളെ ഇരുമ്പുകൂട്ടിലടച്ചു നദിയിലെറിഞ്ഞു. അനേകരെ ക്രൂശിച്ചും അനേകരെ ശിരഃഛേദം ചെയ്തു. ലോക സമൂഹം നിശബ്ദ മായിരുന്നു.
പ്രസിഡന്റ ് ബാറാക്ക് ഹുസൈൻ ഒബാമയുടെ കീഴിൽ അമേരിക്ക ക്രിസ്ത്യാനികളെ രക്ഷിക്കാൻ ഒന്നും ചെയ്തില്ല. അതേ സമയം, അമേ രിക്കയും യൂറോപ്പും ദശലക്ഷക്കണക്കിനു മുസ്ലീം അഭയാർത്ഥികളെ സ്വീകരിച്ചു. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതു, 2050 ആകുമ്പോഴേക്കും ബ്രിട്ടൺ, ഫ്രാൻസ്, നെതർലൻഡ്സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ഇസ്ലാം ഭൂരിപക്ഷമുള്ള രാജ്യങ്ങൾ ആയി മാറുമെന്നാണു. ""ഇല്ലെങ്കിലും'' ദൈവം ഇടപെടുന്നില്ലെങ്കിൽ എന്തു സംഭവിക്കും? പ്രിയ വിശ്വാസിക ളേ, ഈ സുപ്രധാന കാര്യം ചെയ്ത, എണ്ണിക്കൂടാത്ത പുരുഷന്മാരും സ്ത്രീകളും യുവതീയുവാക്കളുമുണ്ടു. ദൈവം തന്നെത്താൻ മറച്ചു എന്നു തോന്നിയിട്ടും ദൈവം ഇടപെടുന്നില്ല എന്നു തോന്നിയിട്ടും ജ്വലിക്കുന്ന അഗ്നിയിൽ വീഴാൻ ദൈവം അവരെ അനുവദിച്ചിട്ടും അവർ കർത്താ വിൽ വിശ്വാസമുറപ്പിച്ചു. ദൈവം തങ്ങളെ വിടുവിക്കുമോ ഇല്ലയോ എന്ന തിന്റെ അടിസ്ഥാനത്തിലല്ല അവർ തങ്ങളുടെ വിശ്വാസം ഉറപ്പിച്ചതു.
അവർ ദൈവത്തിൽ വിശ്വസിച്ചു, തീച്ചൂളയിലായാലും അതിനു പുറത്താ യാലും അതിലേക്ക് എറിയപ്പെട്ടാലും അതിൽ നിന്നു വിടുവിക്കപ്പെട്ടാലും.
മാർട്ടിൻ ലൂഥർ ചാൾസ് രാജാവിന്റെയും റോമൻ കൗൺസിലിന്റേ യും കൂടിവന്ന സകല രാജകുമാരിമാരുടെയും മുമ്പാകെ വിസ്തരിക്ക പ്പെടുന്നതിനായി വോംസിലേക്കുള്ള യാത്രാമധ്യേ തന്റെ വിശുദ്ധയിൽ പറഞ്ഞതു, എന്റെ വിഷയം എന്നേക്കും ജീവിക്കുകയും വാഴുകയും ചെയ്യുന്നവനും ബാബേൽ രാജാവിന്റെ എരിയുന്ന തീച്ചൂളയിൽ നിന്നും മൂന്നു ബാലന്മാരെ വിടുവിച്ചവനുമായ കർത്താവിനു സാധാരണ പ്രവൃത്തിയാണു. എന്നെ രക്ഷിക്കുവാൻ അവനു മന ില്ലെങ്കിൽ ക്രിസ്തുവിന്റേതുമായി താരതമ്യപ്പെടുത്തുമ്പോൾ എന്റെ ജീവിതം ഒരു ചെറിയ കാര്യമാണു. പലായനമോ പിൻവലിച്ചു മാപ്പു പറയലോ ഒഴികെ എന്നിലുള്ള എന്തും സ്വീകരിക്കുക. ഞാൻ ഒാടിപ്പോകയില്ല, പിൻവലിക്കു കയുമില്ല.അതിനാൽ കർത്താവായ യേശു എന്നെ ശക്തികരിക്കട്ടെ അദ്ദേഹം വീണ്ടും പറഞ്ഞതു, ""ഞാൻ അഭിമുഖീകരിക്കേണ്ടതാണെന്നു ഞാൻ അറിയുന്ന കാര്യത്തെ ഞാൻ അഭിമുഖീകരിക്കുമ്പോൾ ഞാൻ ജീവിച്ചാലും മരിച്ചാലും വിടുവിക്കപ്പെട്ടാലും ഇല്ലെങ്കിലും ദൈവം എന്നെ ശക്തികരിക്കട്ടെ''. അദ്ദേഹം രാജാവിന്റെ മുമ്പിൽ നിന്നു തന്റെ വിശ്വാ സ്രപഖ്യാപനം നടത്തിയപ്പോൾ അദ്ദേഹം പൂർണ്ണസമർപ്പണ
ത്തോടെയാണതു ചെയ്തതു. ""ഇതാണെന്റെ നിലപാട് മറ്റൊന്നും എനി ക്കാവില്ല. ദൈവമേ എന്നെ സഹായിക്കണമേ''. ഇല്ലെങ്കിലും കർത്താവ് ഞങ്ങളെ വിടുവിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ നമസ്കരിക്കയില്ല എന്ന് രാജാവേ അങ്ങു മനസിലാക്കിയാലും. ""നമ്മുടെ കർത്താവിലുള്ള പ്രത്യാ ശയാണു ദൈവജനത്തിന്റെ വലിയ ബലവും ആശ്വാസവും''.
എരിയുന്ന തീച്ചൂളയിൽ (ദാനിയേൽ 3:23)
ഈ മൂന്നു യുവാക്കളെയും എരിയുന്ന തീച്ചൂളയിലേക്കു എറിഞ്ഞു എങ്കിലും ദൈവം ഇടപെട്ടു. സർവ്വശക്തൻ അവരുടെ കെട്ടുകളെ അഴി ക്കുകയും സ്വർഗ്ഗത്തിലെ തന്റെ സിംഹാസനത്തിൽ നിന്നും താണിറങ്ങി വന്നു തീയിൽ ബാലന്മാർക്കൊപ്പം നടക്കുകയും ചെയ്തു. രാജാവും
അവന്റെ സകല മഹത്വങ്ങളും അവരുടെ മേൽ അഗ്നിക്കൊരു ശക്തിയു മില്ല എന്നു കണ്ടു അത്ഭുതപ്പെട്ടു. അവരുടെ തലയിൽ ഒരു മുടിപോലും കരിയുകയോ അവരുടെ വസ്ത്രത്തിനു തീയുടെ മണം തട്ടുകയോ ചെയ്തില്ല. എത്ര അതിശയകരമായ ദൈവീക കരുതൽ!
അഗ്നിയാലുള്ള അനിവാര്യ പരിശോധന
ക്രിസ്തുവിൽ ആശ്രയിക്കുന്നവരും സർവ്വശക്തന്റെ മക്കളുമായ വർക്കു അഗ്നിയാലുള്ളതും തടയാനാവാത്തതുമായ പരിശോധന വരുമെന്നു വിശുദ്ധ തിരുവെഴുത്തു വെളിപ്പെടുത്തുന്നു.
യാക്കോബും യോഹന്നാനും യേശുവിന്റെ അടുത്തുചെന്നു, ""ഞങ്ങ ളിൽ ഒരുത്തൻ നിന്റെ വലത്തുഭാഗത്തും ഒരുത്തൻ ഇടത്തു ഭാഗത്തും ഇരിക്കാനാഗ്രഹിക്കുന്നു'' എന്നുപറഞ്ഞപ്പോൾ, യേശു അവരോടു പറ ഞ്ഞതു, ""നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നി ല്ല. ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴി യുമോ?'' ""കഴിയും'' എന്നു അവർ പറഞ്ഞു. തങ്ങൾ പറയുന്നതു എന്താ ണെന്നവർ ഗ്രഹിച്ചില്ല. ഹെരോദാവ് അഗ്രിപ്പാ യാക്കോബിന്റെ ശിരസ് ഛേദിച്ചപ്പോൾ ആ ദിവസം വന്നു; പാറകൾ നിറഞ്ഞ ഒറ്റപ്പെട്ട പെflാസ് എന്ന ദ്വീപിൽ പട്ടിണി കിടന്നു മരിക്കാനായി യോഹന്നാനെ വിധിച്ച പ്പോൾ ആ ദിനം വന്നു. നിങ്ങൾ ഒരു ദൈവ പൈതൽ എങ്കിൽ, നിങ്ങൾ ജീവിതത്തിന്റെ എരിയുന്ന തീച്ചൂളയിലേക്ക് എറിയപ്പെടും ആകയാൽ ഒരുങ്ങിയിരിക്കുക.
എബ്രായർ 11 ന്റെ അവസാന ഭാഗം വിശ്വാസവീരന്മാരുടെ പട്ടിക യാണു. അവർ എങ്ങനെ പരിശോധിക്കപ്പെട്ടെന്നു കാണുക. അവർ വിടു തൽ ആഗ്രഹിക്കാതെ പീഡനത്തിനു ഏൽപ്പിച്ചുകൊടുത്തു. പരിഹാസവിഷയമാകുമാറ് അവർ ചമ്മട്ടി പ്രഹരം ഏറ്റു, അവർ കല്ലെറിയ പ്പെട്ടു, ഈർച്ചവാളാൽ നെടുകെ പിളർപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളി നാൽ കൊല്ലപ്പെട്ടു, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോലി നാൽ പൊതിയപ്പെട്ടു, അഗതികളായും രോഗാതുരരായും അലയേണ്ടി വന്നു, ഭവനം നഷ്ടപ്പെട്ടു ഗഹ്വരങ്ങളിലും മലകളിലും ഗുഹകളിലും പാർക്കേണ്ടിവന്നു ഇവരാണ് വിശ്വാസവീരന്മാർ (എബ്രാ.11:36-38).
യേശു പറഞ്ഞു, ""ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്'' (യോഹ.16:33). അ.പ്ര.14 ൽ പൗലൊസ് സഭകളോടു പറഞ്ഞതു, ""അനേകം കഷ്ടങ്ങളിൽ കൂടി നാം ദൈവരാജ്യത്തിൽ കടക്കേണ്ടതാ കുന്നു'' എന്നത്രെ (പ്രവൃ.14:22). മറ്റൊരു കാര്യം, സാത്താൻ നമ്മെ ദfiി
പ്പിക്കുന്നു. അവൻ നമ്മെ കഷ്ടപ്പെടുത്തുന്നു. അവൾ ഇയ്യോബിനെ കഷ്ടപ്പെടുത്തുന്നതിനായി അവന്റെ ഭാര്യയെപ്പോലും കരങ്ങളിലെടു ത്തു. സാത്താൻ യേശുവിനെ പരീക്ഷിച്ചു. വെളി.12:10 ൽ പറയുന്നു ""നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമ ത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.'' അവനെ തീപ്പൊയ്ക യിലേക്കു തള്ളിക്കളയുന്ന കാലം തികയുന്നതുവരെ അവൻ നിർത്തു കയില്ല. സാത്താൻ തന്റെ ദുഷ്ടതയുടെ വിത്തുകൾ നമ്മുടെ ഹൃദയ ത്തിൽ പാകിയിട്ട് നാം തന്നെ അതു പാകിയതാണെന്നും നമ്മുടെ തന്നെ സ്വാഭാവിക വിതയാണെന്നും അവകാശപ്പെടുകയും ചെയ്യും. നാം പ്രശ്ന ത്തിലാക്കുമ്പോൾ അവൻ നമ്മുടെ നേരെ വിരൽ ചൂണ്ടും.
മാർമ്മികമായ സാന്നിധ്യം (ദാനി.3:23-25)
മൂന്നു യെഹൂദബാലന്മാർ ബിംബത്തെ നമസ്ക്കകരിക്കാൻ വിസമ്മ തിച്ചതു ഇവിടെ നാം കാണുന്നു. ഇതെക്കുറിച്ച് നെബൂഖദ്നേസർ രാജാവു കേട്ടപ്പോൾ അവന്റെ കോപം ജ്വലിച്ചു. അവന്റെ കോപം അവ ന്റെ മുഖത്തു പ്രകടമാംവിധം രേഖപ്പെടുത്തിയിരിരുന്നു. തീച്ചൂളയിൽ ഇടാൻ അതിശക്തന്മാരായ ആളുകളോട് അവൻ കല്പിച്ചു. അങ്ങനെ അവർ ബാലന്മാരുടെ കുപ്പായം കാൽചട്ട, മേലാട എന്നിവയോടുകൂടെ ബന്ധിച്ച് എരിയുന്ന തീച്ചൂളയിൽ ഇട്ടു. അവരെ ബന്ധിച്ചു തീയിലേക്കെ റിഞ്ഞവർ ജ്വാലയുടെ ചൂട്ടു നിമിത്തം മരിച്ചു. രാജാവ് അത്ഭുതപ്പെട്ട് വേഗത്തിൽ എഴുന്നേറ്റ് തന്റെ മ്രന്തിമാരോട് നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടത് എന്നു ചോദിച്ചു. ""സത്യം തന്നേ രാജാവേ'' എന്നവർ പറഞ്ഞു. അതിനു അവൻ, ""നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടുംതട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ""ദൈവപുത്രനോടു'' ഒത്തിരി ക്കുന്നു''.
യഹോവ ചെയ്തത്
മൂന്നു എബ്രായ വീരന്മാരൊടൊപ്പം നിൽക്കുവാൻ യേശു സ്വർഗ്ഗ ത്തിൽ നിന്നും ഇറങ്ങി വന്നു. ""അവർ വിഡ്ഡികളാണ്, അവർ മണ്ടന്മാരാ ണ്, അവർ ജീവനോടെ ദഹിപ്പിക്കപ്പെടും'' ആളുകൾ പറഞ്ഞു. കൊത്തി യുണ്ടാക്കിയ ഒരു വിഗ്രഹത്തിന്റെയും മുമ്പിൽ വീണു വണങ്ങരുതു എന്നു പഠിപ്പിക്കുന്ന മാതാപിതാക്കളുള്ള ഒരു വീട്ടിൽ ജനിച്ചു വളർത്ത പ്പെട്ടവരാണ് ഈ മൂന്നു ബാലന്മാർ. ""നാം ഒരു പക്ഷേ തീയിലെറിയപ്പെട്ട് വെന്തുവെണ്ണീരാകാം. പക്ഷേ അവയെ നാം നമസ്കരിക്കരുത്'' എന്നവർ
പഠിപ്പിച്ചു. സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഇതെല്ലാം കേട്ടു അവൻ ഇതെല്ലാം കണ്ടു. ഇതിനെയാണ് നമ്മൾ തിയോഫനി അഥവാ ദൈവപുത്രന്റെ ജഡധാരണത്തിനു മുമ്പുള്ള പ്രത്യക്ഷത എന്നു വിളിക്കുന്നത്. നമ്മുടെ കർത്താവ് എല്ലായ്പോഴും നമ്മോടുകൂടെയുണ്ട്. നമ്മുടെ ജീവിതത്തിലെ എല്ലാ സംഗതികളും അവനറിയുന്നു.
ഒാർത്തിരിക്കേണ്ട ബലത്തിന്റെയും ആശ്വാസത്തിന്റെയും വസ്തുതകൾ
നാം നേരിടുന്നതെന്തായാലും തീയുടെ ശക്തി എത്ര കഠിനമായാ ലും നാം ഭയപ്പെടരുത്. ക്രിസ്തീയ ചരിത്രത്തിലെ ഏറ്റവും ശ്രേഷ്ഠരായ രക്തസാക്ഷികളിൽ രണ്ടുപേരായിരുന്നു ജോൺ ഹ ം, പ്രേഗിലെ ജെറോമും. പ്രേഗിൽ നിങ്ങൾ പോയിട്ടുണ്ടെങ്കിൽ അവിടത്തെ ചത്വരത്തി ൽ പ്രൗഡഗംഭീരമായ ഒരു ഒാട്ടുപ്രതിമ നിങ്ങൾക്കു കാണുവാൻ കഴിയും. ക്രിസ്തുവിനുവേണ്ടി ധീരസാക്ഷ്യം വഹിച്ച പ്രൊട്ടസ്റ്റന്റുകാരായ മൊറേ വിയൻ മിഷനറിമാരുടെ ചിത്രീകരണമാണതു. ജോൺ ഹ നെയാണു ആദ്യം ദഹിപ്പിച്ചതു. മറ്റൊരു ദിവസം സുവിശേഷവേലയിൽ തന്റെ സഹ പ്രവർത്തകനായിരുന്ന ജെറോമിനെയും ദഹിപ്പിച്ചു. ജെറോമിനെ തൂണി നോട് ചേർത്തുകെട്ടി ചുറ്റുംവിറകും ഉണക്കപ്പുല്ലുകളും കൂട്ടിയതിനുശേ ഷം വധശിഷ നടത്തേണ്ടയാൾ, തീകൊളുത്തുന്നതു ജെറോം കാണേ ണ്ടാ എന്ന് അനുകമ്പയോടെ ചിന്തിച്ചു. എന്നിട്ടു ജെറോമിന്റെ പിൻവ ശത്തു തീകൊളുത്താൻ ശ്രമിച്ചു. അയാൾ എന്താണു ചെയ്യാൻ പോകു ന്നെതെന്നു ഗ്രഹിച്ച ജെറോം പറഞ്ഞു. ഇവിടെ വന്ന് എന്റെ കൺമു മ്പിൽ തീകൊളുത്തുക, എനിക്കതിൽ ഭയമുണ്ടായിരുന്നുവെങ്കിൽ ഞാൻ ഈ സ്ഥലത്ത് ഒരിക്കലും വരികയില്ലായിരുന്നു; എനിക്കു രക്ഷപെടാൻ ധാരാളം അവസരമുണ്ടായിരുന്നു. അങ്ങനെ ശിക്ഷ നടപ്പാക്കേണ്ടയാൾ മുമ്പിൽ വന്നു ജെറോമിനു കാണാവുന്ന രീതിയിൽ മുൻഭാഗത്ത് തീകൊ ളുത്തി. ചൂട്ടു കത്തുകയും പുല്ലിനെ ദഹിപ്പിക്കയും വിറകിലേക്കു തീ പ ടരുകയും ചെയ്തപ്പോൾ അവൻ ദൈവത്തിനു സ്തുതിഗീതം പാടാനാ രംഭിച്ചു. ക്രമേണ തീ ജ്വാലകൾ ഉയരുകയും ഗാനം അതിൽ അമർന്നു പോകയും ചെയ്തു. വിയറ്റ്നാമിൽ വെച്ചു കൊല്ലപ്പെട്ട 19 കാരനായ ഒരു അമേരിക്കൻ ബാലൻ എഴുതിയ ഒരു കവിതയുണ്ടു താൻ മരിക്കു ന്നതിനു ചില ദിവസങ്ങൾ മുമ്പ് അവൻ അമ്മയ്ക്കെഴുതിയതാണ്,
“കർത്താവായ ദൈവമേ, ഞാൻ നിന്നോട്
ഒരിക്കലും സംസാരിച്ചിട്ടില്ല
എന്നാൽ ഇപ്പോൾ എനിക്കിതു പറയാനാഗ്രഹമുണ്ട്. നിനക്കു സുഖമാണോ? ദൈവമേ, നീ ഇല്ല എന്ന്
അവരെന്നോടു പറഞ്ഞു, ഒരു വിഡ്ഡിയായ
ഞാൻ അതെല്ലാം വിശ്വസിച്ചു കഴിഞ്ഞ രാത്രിയിൽ ഒരു ചെറിയ ദ്വാരത്തിലൂടെ
ഞാൻ നിന്റെ ആകാശം കണ്ടു; അവരെന്നോടു കള്ളം പറഞ്ഞുവെന്ന് ഞാനപ്പോൾ ഗ്രഹിച്ചു; നീ നിർമ്മിച്ചവയെ കാണാൻ ഞാൻ സമയമെടുത്തിരുന്നുവെങ്കിൽ തുമ്പയെ തുമ്പയെന്നു അവർ വിളിക്കുന്നില്ല
എന്നു ഞാനറിഞ്ഞേനെ. ദൈവമേ, എന്നിരുന്നാലും നീയെന്റെ കൈപിടിക്കുമോ
നിനക്കു മന ിലാകുമെന്നെനിക്കറിയാം, ഇതു തമാശയാണ്, നിന്റെ മുഖം കാണാൻ സമയം കിട്ടുംമുമ്പെ ഈ നരകതുല്യസ്ഥലത്ത് ഞാനെത്തി
അധികമൊന്നും പറയാനില്ല, പക്ഷേ നിന്നെ ഇന്നു കണ്ടുമുട്ടിയതിൽ ഞാൻ തീർച്ചയായും സന്തോഷവാനാണ്, ദൈവമേ, സീറോ അവൻ ഇവിടെ ഉടനെത്തും, എങ്കിലും നീ ചാരത്തുള്ളതുകൊണ്ട് എനിക്കു ഭയമില്ല. സിഗ്നൽ മുഴങ്ങി! ദൈവമേ, എനിക്കു പോകേണ്ടതുണ്ട്
ഞാൻ നിന്നെ വളരെ സ്നേഹിക്കുന്നു. നോക്കു ഇതൊരു ഭീകരയുദ്ധമാണെന്നു നീയറിയണം എന്നു ഞാനാഗ്രഹിക്കുന്നു. ഒരു പക്ഷേ ഇന്നു രാത്രി തന്നെ ഞാൻ നിന്റെ
വീട്ടിൽ എത്തിയേക്കാം, ആർക്കറിയാം. മുമ്പ് ഞാൻ നിന്റെ സ്നേഹിതനായിരുന്നില്ല എങ്കിലും നീ നിന്റെ വാതിലിൽ എന്നെ കാത്തു നിൽക്കുമോ
എന്നു ഞാൻ അതിശയിക്കുന്നു. ഞാൻ കരയുന്നു! ഞാൻ കണ്ണീർ വീഴ്ത്തുന്നു! ഈ വർഷങ്ങളിലെല്ലാം നിന്നെ അറിഞ്ഞിരുന്നു
വെങ്കിൽ എന്നു ഞാനാശിക്കുന്നു. ശരി, ദൈവമേ, എനിക്കിപ്പോൾ മതിയായി
ഗുഡ് ബൈ. വിചിത്രമെന്നു പറയട്ടെ നിന്നെ കണ്ടതു മുതൽ മരിക്കാൻ എനിക്കു ഭയമില്ല.'' ഇന്നത്തെ യുവജനങ്ങൾക്കുള്ള എത്ര ശക്തമായ സേμശം. യുവജ നങ്ങളേ, ഞാൻ നിങ്ങളോടു പറയുന്നു, ദൈവാസ്തിക്യത്തെ നിഷേധി ക്കുന്ന ഈ ദൈവദൂഷകരും അവിശ്വാസികളും നിങ്ങളെ അന്ധകാര വഴിയിലൂടെ നയിച്ച് ഇരുളടഞ്ഞ അന്ത്യത്തിലെത്തിക്കും. നല്ല കാലാവ സ്ഥയിൽ രംഗത്തു വരുന്ന ഈ തത്വചിന്തകന്മാരോട് അർത്ഥശൂന്യമായ അവസരങ്ങളിൽ കൂട്ടുകൂടുന്നതു നല്ലതാണെങ്കിലും കഠിനവേളകളിലും വഴി പരുക്കനാകുമ്പോഴും നമ്മുടെ കരങ്ങളിൽ അവർക്കു തരാൻ കഴി യുന്നതിലും നമ്മുടെ ഹൃദയത്തിൽ അവർക്കു പകരാൻ കഴിയുന്നതിലും ഉത്തമമായ ഒന്നു നമുക്കാവശ്യമാണ്. നമുക്കു ദൈവത്തെ ആവശ്യമാ യിരിക്കുന്നു (യോഹ.14:1-18). ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും നന്മയാക്കി മാറ്റുക എന്നതാണ് ദൈവത്തിന്റെ പരമമായ ഉദ്ദേശ്യം. ഇവിടെ ദാനിയേൽ മൂന്നാം അദ്ധ്യായത്തിൽ നാം വായിച്ച ദൈവത്തി ന്റെ സകലത്തെയും പാടുന്ന കരുതലിന്റെ കഥ പോലെയാണതു. അവർ ചാരമായി മാറുന്നതു കാണാൻ സാത്താൻ കാത്തിരുന്നു. ഒാ, ദൈവം എങ്ങനെ കാര്യങ്ങളെ നിയ്രന്തിക്കുന്നു.! ദൈവത്തിന്റെ പരമാധികാര ഉദ്ദേശ്യം, അവന്റെ നാമത്തിന്റെ മഹത്വത്തിനും ഭാവി തലമുറകളുടെ അനുഗ്രഹത്തിനുമായി ഉപയോഗിക്കപ്പെട്ടു.
അഗ്നിയാലുള്ള ഈ ശോധനയെ സകലമനുഷ്യവർഗ്ഗത്തെയും അനു ഗ്രഹിക്കാനായി ദൈവം ഉപയോഗിച്ചു. ബിംബത്തെ നമസ്കരിക്കുവാൻ വിസമ്മതിച്ചതു നിമിത്തം എരിയുന്ന തീയിലേക്ക് എറിയപ്പെട്ട ആ മൂന്നു യുവാക്കളെ നോക്കൂ, അവരുടെ വിശ്വസ്തത രാജാവിന്റെ മേൽ വരു ത്തിയ സ്വാധീനം നോക്കൂ, പരിഭ്രാന്തനായ രാജാവ് അവരെ പുറത്തുകൊ ണ്ടുവന്നപ്പോൾ, പുകയോ തീയോ ഒന്നും അവരുടെ വസ്ത്രത്തെപ്പോലും സ്പർശിച്ചില്ല എന്നു മന ിലാക്കിയപ്പോൾ അവൻ പറഞ്ഞു ""ശ്രദക്കി ന്റെയും മേശെക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്ത പ്പെട്ടവൻ'' ഈ മൂന്ന് എബ്രായ ബാലന്മാരുടെ മഹാദൈവമായ യഹോ
വയ്ക്കു വിരോധമായി ഒരു ദൂഷണവും ആരും പറയരുതെന്നു ഒരു കല്പന അവൻ തന്റെ രാജ്യത്തെല്ലാടവും വിളംബരം ചെയ്തു. ബാബി ലോന്യർ ഈ തീച്ചൂളയുടെ കഥ പറയുമ്പോഴൊക്കെയും ഈ എബ്രായ വിശ്വാസവീരന്മാരുടെ വിശ്വസ്തത അവരുടെമേൽ ചെലുത്തുന്ന സ്വാധീനം എത്രമാത്രമാണെന്ന് ചിന്തിച്ചുനോക്കൂ.
ആ മൂന്നു വിശ്വാസ വീരന്മാരിലൂടെ ദൈവം ചെയ്ത കാര്യങ്ങളെക്കു റിച്ചുള്ള കഥ പറയുമ്പോഴൊക്കെയും അധരങ്ങളിൽ നിന്ന് അധരങ്ങളി ലേക്കു, ഹൃദയങ്ങളിൽ നിന്നു ഹൃദയങ്ങളിലേക്കു, നാവിൽ നിന്നു നാവി ലേക്കു പകരപ്പെടുന്ന സാക്ഷ്യത്തിന്റെ അഗ്നിയെക്കുറിച്ചു ചിന്തിക്കുക. ഈ മാതൃകയിലൂടെ ധൈര്യം പ്രാപിച്ച പിൽക്കാലത്തെ എല്ലാ തലമുറ കളെക്കുറിച്ചും ചിന്തിക്കുക. വിശ്വാസവീരന്മാരുടെ പട്ടിക പറയുന്നിട ത്തു, എബ്രാ.11:34 ൽ ഈ ബാലന്മാരെക്കുറിച്ച് തീയുടെ ബലം കെടു ത്തിയതായി പരാമർശിച്ചിരിക്കുന്നു. ഇന്ന് 2700 വർഷങ്ങൾക്കു ശേഷവും നാമെല്ലാം ഈ സംഭവത്തെക്കുറിച്ചു സംസാരിക്കുന്നു.
*(ബി.സി.605 ലാണ് ദാനിയേൽ പ്രവാസത്തിൽ പോയത്. അങ്ങനെ യെങ്കിൽ 2600 എന്നതാണു ശരി)