Chapter 5 of 15
മദ്യാസക്ത രാജാക്കന്മാർ ബാബിലോണിന്റെ പതനം
ഒരു കുത്തൊഴുക്കുപോലെ പായുന്ന മനുഷ്യചരിത്രത്തിലെ
ഒരധ്യായത്തിലെ ആദ്യരംഗമാണിതു. രാജാവും അവന്റെ പരിവാരങ്ങളും ഒരു മദ്യപാനമഹോത്സവം നടത്തി. ഈ രംഗം നിറയെ അപകീർത്തിയും അശുദ്ധിയും ദൈവനിμയും ന്യായവിധിയും ദൈവത്തിന്റെ അതിശയ കരമായ ഇടപെടലും നാം കാണുന്നു. ജാതികളുടെ ഒന്നാം സുവർണ്ണ സാമ്രാജ്യത്തിന്റെ നാശത്തിലാണു അതവസാനിക്കുന്നതു. ബാബി ലോൺ സാമ്രാജ്യത്തിന്റെ ശിഥിലീകരണം ചില മണിക്കൂറുകൾക്കുള്ളി ലാണു സംഭവിച്ചതെന്നു കാണാം. സ്വർണ്ണം കൊണ്ടുള്ള ശിരസ് മണ്ണും അഴുക്കും ആയി മാറി. ഈ കഥയിൽ ഏതൊരു സംസ്കാരത്തിന്റെയും അധഃപതനത്തിന്റെ അന്ത്യദിനങ്ങളുടെ ഒരു ചിത്രം നമുക്കു കിട്ടുന്നു. എല്ലാ സംസ്കാരങ്ങളും ഇതേ മാതൃകയാണു പിന്തുടരുന്നതു. അസാ ന്മാർഗികതയും മദ്യപാനവും വർദ്ധിക്കുന്നു. ഒടുവിൽ ദുഷ്ടത വല്ലാത്ത അനുപാതത്തിൽ വർദ്ധിക്കുകയും പാകമായ ഫലങ്ങൾ ചീഞ്ഞ് നരകം തന്നെ വായ്പിളർക്കുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു. ""ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേ ക്കു തിരിയും'' (സങ്കീ.9:17). സൊദോമിന്റെയും ഗൊമോറയുടെ നാളുകളെ യും നോഹയുടെ കാലത്തിന്റെയും അന്തരീക്ഷം ഇവിടെ ദാനിയേലിൽ നാം കാണുന്നു.
""ബേൽശ ർ രാജാവു, ഒരു വലിയ വിരുന്നു ഒരുക്കി.'' ഒരു വലിയ വിരുന്ന് ഒരുക്കുന്നതിൽ ഒരപകടവുമില്ല, പക്ഷേ അവിടെയാണ് തിന്മ ആരംഭിച്ചത് ഒരു അപകടവുമില്ലാത്ത നിലയിലാണ് അവൻ എല്ലായ്പ്പോ ഴും ആരംഭിക്കുന്നത്. ആയിരങ്ങൾ ഒത്തുക്കൂടുന്ന വിരുന്നുകൾ പുരാ തന ബാബിലോണിൽ നടന്നിരുന്നു, ഇന്നു അനേക രാജാക്കന്മാർ അല്ലെ
ങ്കിൽ ഭരണാധികാരികൾ വലിയ വിരുന്നുകൾ ഒരുക്കാറുണ്ടു. എന്നാൽ സൂക്ഷിക്കുക, സാത്താൻ കൗശലക്കാരനായ സൃഷ്ടിയാണു. ദൈവം സൃഷ്ടിച്ചിട്ടുള്ള സകല സൃഷ്ടികളെക്കാളും കൗശലക്കാരനാണവൻ. ഏറ്റവും നികൃഷ്ടമായ ലക്ഷ്യത്തോടെയാണു അവന്റെ നിഷ്കളങ്കമായ നിർദ്ദേശങ്ങളെല്ലാം ഉയരാറുള്ളതു.
ഉദാഹരണമായി, സാത്താൻ കർത്താവായ യേശുക്രിസ്തുവിനോടു പറഞ്ഞു; ""നീ വിശന്നിരിക്കുകയാണു. നാല്പതു ദിനരാത്രങ്ങൾ നീ ഉപവസിച്ചു. അതുകൊണ്ട് ഈ കല്ലുകളെ അപ്പമാക്കുക'' എത്ര നിഷ്ക ളങ്കമായ നിർദ്ദേശം. എന്നാൽ സാത്താൻ മനുഷ്യകുലത്തിന്റെ വഞ്ച കനും ഘാതകനും ആയിരുന്നു, ഇപ്പോഴും ആകുന്നു. ജഡധാരണത്തെ നിഷ്ഫലമാക്കുക എന്നതാണു അവൻ നേടാൻ ശ്രമിക്കുന്നതു. യേശു ഒരു മനുഷ്യനാകാൻ, മനുഷ്യനെപ്പോലെ ജീവിക്കാൻ മനുഷ്യജഡം ധരി ക്കാനാണു ഇറങ്ങി വന്നതു. മനുഷ്യർ കല്ലിനെ അപ്പമാക്കുകയില്ല. നാം അദ്ധ്യാനിച്ചു അപ്പം ഭക്ഷിക്കണം. സാത്താൻ എപ്പോഴും നിർദ്ദോഷമായ നിർദ്ദേശത്തോടെയാണു ആരംഭിക്കുക. അതിൽ അപകടം ഇല്ല.
ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധം ദൈവം സ്ഥാപിച്ച ഒന്നാണു. എന്നാൽ സാത്താൻ അതിലാരംഭിച്ചു അവരെ നാശത്തിലേക്കു കൊണ്ടുപോകുന്ന അല്പം പുകവലി, അല്പം മദ്യപാനം അതിൽ അപകടമില്ല. പിശാച് അവിടെ ആരംഭിക്കുന്നു, എന്നാൽ ആസക്തിയിൽ അവസാനിക്കുന്നതു ദുരന്തത്തിലാണു. നിങ്ങൾ കടയുടെയോ ബാങ്കിന്റെയോ ട്രഷറാറാണു. സാത്താൻ മ്രന്തിക്കും ""ഒരല്പം പണം കടമെടുത്താലോ? നിങ്ങൾ അതു തിരിച്ചട യ്ക്കുമല്ലോ.'' നിങ്ങൾ ഒരു പക്ഷേ സഭയിലെ ട്രഷറാർ ആയിരിക്കും.
നിങ്ങൾ ഒരല്പം പണം കടം വാങ്ങുന്നു. നിങ്ങൾ അതു തിരികെ കൊടു ക്കും. അതിൽ അപകടമില്ല. നിർദ്ദോഷമായ നിർദ്ദേശങ്ങളിലൂടെ സാത്താൻ അവിടെ ആരംഭിക്കുന്നു. എന്റെ നാല്പതു വർഷത്തെ ബാങ്ക് ജോലിക്കിടയിൽ, ജോലിക്കാർ അവരുടെ പെട്ടിയിൽ നിന്നു കടമെടു ക്കുന്ന നിരവധി സംഭവങ്ങൾ കണ്ടിട്ടുണ്ടു. അവരെല്ലാവരും തന്നെ പിടി ക്കപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു.
പ്രക്ഷുബ്ധമായ സമയങ്ങൾ
ഒരു വിരുന്നിൽ ഒരു തെറ്റുമില്ല, എന്നാൽ ഈ വിരുന്നു വ്യത്യസ്തമാ ണെന്നു നിങ്ങൾക്കു കാണാം. രാജാവു തന്റെ ആയിരം പ്രഭുക്കന്മാരെ ക്ഷണിച്ചു. അവരിൽ ഒാരോരുത്തരും പരിവാരങ്ങളും അംഗരക്ഷകനും തന്റെ ഇഷ്ടഭാജനങ്ങളായ സ്ത്രീകളും നൃത്തക്കാരും സംഗീതജ്ഞരും
ചെപ്പടിവിദ്യക്കാരും വിനോദിപ്പിക്കുന്നവരും ഉണ്ടായിരുന്നു. അവർ ഒരു മിച്ചു കൂടുമ്പോൾ, പുരാതന ബാബിലോണിലെ ആ വിശാലമായ വിരുന്നു ശാലയിൽ കുറഞ്ഞതു പതിനായിരം പേർ ഉണ്ടായിരുന്നിരി ക്കും. എന്നാൽ വിരുന്നിന്റെ സമയവും അതിന്റെ ഒരുക്കങ്ങളും അവിശ്വ സനീയവും അചിന്ത്യവും സങ്കല്പിക്കാനാവാത്തതുമായിരുന്നു. ആ മതി ലുകൾക്കു പുറത്തു, അവന്റെ പിതാവായ നെബോനീഡസ് തന്റെ സിംഹാസനത്തിനും തന്റെ രാജ്യത്തിനും തന്റെ ജീവനും വേണ്ടി പൊരു തുകയായിരുന്നു. കോശെശ് രാജാവിന്റെ നേതൃത്വത്തിൽ ആക്രമിച്ചു കയറുന്ന മേദ്യപേർഷ്യ സൈന്യാധി പന്മാർക്കെതിരെ അവൻ യുദ്ധം ചെയ്യുകയായിരുന്നു. ബാബിലോന്യ രാജാവായ നെബോനിഡസ് പരാ ജയപ്പെട്ടു. അവർ ബോർഡിപ്പയിൽ തടവിലാക്കപ്പെട്ടു. ബാബിലോൺ നഗരത്തിനു ചുറ്റും എല്ലായിടത്തും മേദ്യരുടെയും പാർസികളുടെയും സൈനിക ക്യാമ്പുകളായിരുന്നു. അവന്റെ പിതാവു സാമ്രാജ്യത്തിന്റെ ജീവനുവേണ്ടി പൊരുതുകയും യുദ്ധം ചെയ്യുകയും ചെയ്യുമ്പോൾ, അവന്റെ ദുർവൃത്തനായ മകൻ തന്റെ പ്രഭുക്കന്മാർക്കും വെപ്പാട്ടികൾക്കും വേണ്ടി വിരുന്നു കഴിക്കുകയായിരുന്നു. വൃത്തികേടുകളുടെയും അശു ദ്ധിയുടെയും മലിനതയുടെയും പാപത്തിന്റെയും പേരില്ലാത്ത ദേവന്മാരെ അവർ കൊണ്ടുവരുകയും അവയ്ക്കായി മദ്യപിക്കയും ചെയ്തു. അതു അവിശ്വസനീയമായിരുന്നു.
അതേസമയം, നെബോനീഡസ് ഏറ്റവും സംസ്കാരസമ്പന്നരായ രാജാക്കന്മാരിൽ ഒരുവനായിരുന്നു. അവൻ പൗരാണിക വസ്തുക്കൾ ശേഖരിക്കുന്നവനും പുരാവസ്തു ഗവേഷകനുമായിരുന്നു. അവൻ നല്ലൊരു പോരാളിയായിരുന്നില്ല, എങ്കിലും തന്റെ തലത്തിൽ ഒരു മാന്യവ്യക്തിയായിരുന്നു. ഈ കാര്യങ്ങൾ സംഭവിക്കുമ്പോൾ, മേദ്യാ, പേർഷ്യ സൈന്യം രണ്ടര വർഷമായി ബാബിലോണിനെ ഉപരോധിച്ചി രിക്കുകയായിരുന്നു. മാസങ്ങളോളം നഗരത്തെ ഉപരോധിച്ചശേഷം മേദ്യരും പാർസികളും പിൻവാങ്ങാനുള്ള ശ്രമത്തിലായിരുന്നു. നഗരം അഭേദ്യവും തകർക്കാനാവാത്തതുമായിരുന്നു. അതേ സ്ഥലത്ത്, അതേ നഗരത്തിൽ, അതേ കൊട്ടാരത്തിൽ വെച്ചാണു (200 വർഷങ്ങൾക്കു ശേഷം) മഹാനായ അലക്സാണ്ടർ (ലോക സൈന്യങ്ങൾക്ക് പരാജയ പ്പെടുത്താൻ കഴിയാതിരുന്ന) ഒരു മദ്യാസക്തിയിൽ വീണു മരിച്ചതു ഉടനടിയുള്ള കാരണം മലേറിയയോ, ടൈഫോയിഡോ, വെസ്റ്റ് നൈൽ പനിയോ ആയിരിക്കാം. അമിത മദ്യപാനം അവന്റെ കരളിനെയും പാൻക്രിയാസിനെയും തകർത്തിരുന്നു. അതേ സ്ഥലത്തുവെച്ചാണു, ഒരു
മണിക്കൂറിൽ ഒരു രാത്രിയിൽ അതേ തരത്തിലുള്ള മദ്യപാനാസക്തിയിൽ ബേൽശ ർ തന്റെ വിധിയെ നേരിട്ടതു. കഠിന മദ്യപാനത്തെക്കുറിച്ചു ബൈബിൾ എത്രയധികം പറഞ്ഞിരിക്കുന്നു എന്നതു അതിശയിപ്പിക്കു ന്നതാണു. വീഞ്ഞിനെപ്പറ്റി ഭരണാധികാരികളോടും ഉന്നതോദ്യോഗസ്ഥ രോടും ദൈവം സംസാരിക്കുന്നു (സദൃശവാക്യങ്ങൾ 31:1-6,20:1)
മദ്യത്തോടുള്ള ജനങ്ങളുടെ ആധുനിക കാല മനോഭാവം
ആളുകൾ സിഗരറ്റും മദ്യവും മയക്കുമരുന്നും ഭക്ഷ്യഗുളികളും ഉറ ക്കഗുളികകളും ഉപയോഗിക്കുന്നു. ആളുകൾ മരിജ്ജുവാന ഉപയോഗി ക്കുമ്പോൾ നാമവരെ വിധിക്കുന്നു. അതു മദ്യത്തെക്കാൾ ലഹരിയു ള്ളതും ആസക്തിക്കടിമപ്പെടുത്തുന്നതും അല്ല. മദ്യം ഒരു ജലപാത്രമാ ണ്, നാം പുകയിലയുടെ മാരക ദൂഷ്യഫലങ്ങൾക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇന്നു മിക്ക പൊതുസ്ഥലങ്ങളിലും ഒാഫീസുക ളിലും അവ നിരോധിച്ചിരിക്കുന്നു. മരണം പായ്ക്കറ്റിലാക്കിയതാണു അതെന്നു നാം പറയുന്നു. അതു എംഫീസിമയ്ക്കും ശ്വാസകോശ കാൻസറിനും കാരണമാകുന്നു. പുകയില എന്ന യാഥാർത്ഥ്യത്തെ നാം അഭിമുഖീകരിക്കുകയാണു. എന്നാൽ മദ്യത്തെ നേരിടുന്നതിനും പുറത്താക്കുന്നതിനുമുള്ള ഒരു ശ്രമവും നടക്കുന്നില്ല. നാം മരിജ്ജുവാ നയെക്കുറിച്ചും ആൽക്കഹോളിനെക്കുറിച്ചും സംസാരിക്കുന്നു, രണ്ടും മയക്കുമരുന്നാണു. അതിലൊന്നു ഭ്രാവകമാണു. മറ്റേതു ഖരപ ദാർത്ഥവും. മരിജ്ജുവാനയ്ക്കു നിയമസാധുത നേടാൻ ശ്രമിക്കുന്നവർ ആരോപിക്കുന്നതു ആൽക്കഹോൾ അപകടകാരിയായ മയക്കുമരുന്നാ ണെങ്കിലും അതു നമ്മുടെ സമൂഹത്തിൽ പൂർണ്ണമായും നിയമാനുസൃ തമാണു. മരിജ്ജുവാന ആൾക്കഹോളിനെക്കാൾ അപകടകാരിയാല്ലാ അതു ശരിയാണു.
നാം മരിജ്ജുവാനയ്ക്കും ആൾക്കഹോളിനും എതിരാണെന്നു നാം എഴുന്നേറ്റു നിന്നു പറയേണ്ടിയിരിക്കുന്നു. 2014-ൽ കൂടുതൽ ആളുകൾ ആൽക്കഹോളുകൾ കാരണം മരിച്ചു (30,722) അമിത മദ്യപാനം, ഒാരോ വർഷവും അമേരിക്കയിൽ 88,000 പേരെ കൊന്നൊ ടുക്കുന്നു. സിഡിസിയും ലെവിൻ ഗ്രൂപ്പും നടത്തിയ മറ്റൊരു പഠനത്തിൽ അതു നമ്മുടെ സാമ്പത്തിക സ്ഥിതിയിലും കഠിനമായ സ്വാധീനം ചെലുത്തുന്നതായി തെളിഞ്ഞിട്ടുണ്ടു. വർദ്ധിച്ച മദ്യ ഉപയോഗം അമേ രിക്കൻ സമ്പദ്വ്യവസ്ഥയെ ചോർത്തിക്കൊണ്ടിരിക്കുന്നു എന്നാണ് സെന്റർ ഫോർ സിഡീസി കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പുറത്തുവിട്ട പഠനത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നതു. അമിത മദ്യപാനം 2010 ൽ യു.എസിനു 249 ബില്യൺ ഡോളറുകൾ നഷ്ടം വരുത്തി. ഒരു കുട്ടിക്കു 2.05 ഡോളർ എന്ന നിരക്കിലാണതു. 2006 ൽ ഇതു 223.5 ബില്യൺ ഡോളറും നിരക്കു 1.90 ഡോളറും ആയിരുന്നു. ഈ നഷ്ട ത്തിൽ വലിയൊരളവു, തൊഴിൽ മേഖലയിലെ ഉല്പാദന നഷ്ടം കുറ്റ കൃത്യങ്ങൾ, അമിത മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യ്രപശ്നങ്ങൾ ചികിത്സിക്കാനുള്ള ചിലവു എന്നിവ മൂലമുള്ളതാണു. ഈ നഷ്ടത്തിൽ നാലിൽ മൂന്നും ""അമിത മദ്യപാനം'' മൂലമുണ്ടായതാണു. അമിത മദ്യപാനം എന്നതു, സ്ത്രീകൾ ഒരവസരത്തിൽ നാലോ അതിലധികമോ ലഹരിപാനിയം ഉപയോഗിക്കുന്നതും പുരുഷന്മാർ ഒരവസരത്തിൽ അഞ്ചോ അതിലധികമോ ലഹരിപാനീയം ഉപയോഗിക്കുന്നതുമാകുന്നു.
ഇതു അമേരിക്കയിലെ ഏറ്റവും സാധാരണമായ അമിത മദ്യപാന സൂചികയാണു.
അമിത മദ്യപാനത്തിന്റെ ഭവിഷ്യത്തുകൾ ദൂരവ്യപകമാണെന്നാണു ഗവേഷകർ കണ്ടെത്തിയിരിക്കുന്നതു. മദ്യപാനിയുടെ അപകടകരമായ പെരുമാറ്റം അയാളുടെ ജീവിതത്തിൽ മ്രതമല്ല തനിക്കു ചുറ്റുമുള്ളവ രുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. സാമ്പത്തിക നഷ്ടം പ്രധാനമായും തൊഴിൽ മേഖലയിലെ ഉല്പാദനഷ്ടം മുഖേനയും (ആകെ നഷ്ടത്തിന്റെ 72%) അമിത മദ്യപാനം മൂലമുണ്ടാകുന്ന (ആ രോഗ്യ്രപശ്നങ്ങളുടെ ചികിത്സ മുഖേനയും (11%), അമിത മദ്യ ഉപയോ ഗത്തോടു ബന്ധപ്പെട്ടായ നിയമപരിപാലനത്തോടും മറ്റു കുറ്റകൃത്യങ്ങ ളുടെ തടയലിനോടു ബന്ധപ്പെട്ടും (9%) മദ്യപിച്ച് വാഹനമോടിച്ചുണ്ടാ കുന്ന അപകടം മൂലവും (6%) ആണു. അമേരിക്കയിൽ, ഉപയോഗത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നതു മരിജുവാനയാണു (മദ്യവും പുകവ ലിയും കഴിഞ്ഞാൽ) 100 ദശലക്ഷം അമേരിക്കക്കാർ ഉപയോഗിക്കുന്നു. കൊളറാസോയിൽ മരിജുനാവ നിയമാനുസൃതം ആക്കിയ ആദ്യദിനം തന്നെ, അമിതഡോസ് മൂലം 37 പേർ കൊല്ലപ്പെട്ടു (2014 ജനുവരി 2) ഇതിന്റെ ഉപയോഗം മൂലം പ്രതിവർഷം 30,000 പേർ മരിക്കുമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.
ദൈവാലയത്തിലെ വിശുദ്ധ പാത്രങ്ങളെ അശുദ്ധമാക്കൽ
നെബോനിഡസ് പുറത്തു തന്റെ ജീവനുവേണ്ടി പൊരുതിക്കൊണ്ടി രിക്കുമ്പോൾ അകത്തു, അവന്റെ ദുർവൃത്തനായ പുത്രൻ ബേൽശ ർ തന്റെ വെപ്പാട്ടികളോടൊപ്പം പൊന്ന്, വെള്ളി, ഇരുമ്പ്, മണ്ണ്, അശുദ്ധി, അഴിമതി എന്നിവകൊണ്ടുണ്ടാക്കിയ ദൈവങ്ങളുടെ മുമ്പിൽ മദിരോ സ്തവം കൊണ്ടാടുകയായിരുന്നു. നിങ്ങൾ മദ്യപിക്കുമ്പോഴൊക്കെയും
നിങ്ങൾ മതിവിഭ്രമത്തിലായിരിക്കും. അതുതന്നെയായിരുന്നു ബേൽശ റിനും സംഭവിച്ചതു. വീഞ്ഞു അവന്റെ സിരകളിൽ തിളയ്ക്കുകയും മന ിനെ ചൂടുപിടിപ്പിക്കുകയും ചെയ്തപ്പോൾ അവൻ മതിവിഭ്രമത്തി ലായി. അവന്റെ മൂത്തച്ഛനായ നെബൂഖദ്നേസർ യെരൂശലേമിലെ വിശുദ്ധ ദൈവാലയം കൊള്ളയടിച്ചുകൊണ്ടുവന്ന പൊന്നുകൊണ്ടും വെള്ളികൊണ്ടുമുള്ള ഉപകരണങ്ങളും പാത്രങ്ങളുമായ മനോഹര ദൈവാലയവസ്തുക്കൾ ""വിശുദ്ധനഗര''ത്തിൽ നിന്നു കടത്തിക്കൊണ്ടു പോയി. മദ്യത്തിനടിമയും പിശാചിനാൽ പ്രേരിപ്പിക്കപ്പെട്ടവനുമായി രാജാവു ""ആ വിശുദ്ധ പാത്രങ്ങളെ കൊണ്ടുവരിക'' എന്നു കല്പിച്ചു. ആ പാത്രങ്ങൾ 70 വർഷങ്ങളായി ബാബിലോണിൽ വിശുദ്ധമായും പവിത്രമായും സൂക്ഷിക്കപ്പെട്ടിരിക്കയായിരുന്നു. ബേൽശ ർ ആ വിശുദ്ധ പാത്രങ്ങളെടുത്തു അവയിൽ വിഞ്ഞും പകർന്നു ""അവർ വീഞ്ഞും കുടിച്ച്.... ദേവന്മാരെ സ്തുതിച്ചു''.
അവസാനവാക്ക് സർവ്വശക്തനായ ദൈവത്തിന്റേത്
കോരെശും അവന്റെ മേദ്യപേർഷ്യ സൈന്യവും മാസങ്ങളായി, രണ്ടര വർഷത്തോളമായി യെരൂശലേമിനെ നിരോധിച്ചിരിക്കുകയായി രുന്നു. എന്നാൽ 350 അടി പൊക്കവും 87 അടി വീതിയുള്ള മതിൽ അഭേദ്യമായിരുന്നു. അവയ്ക്കു ചുറ്റും യൂഫ്രട്ടീസ് നദിയിലെ വെള്ളം തിരിച്ചുവിട്ടു നിർമ്മിച്ച ആഴവും വീതിയുമുള്ള കിടങ്ങുമുണ്ടായിരുന്നു. അതിവിശാലമായ നഗരത്തിനു സ്വന്തമായ കൃഷിയുണ്ടായിരുന്നു. ജലവും സുലഭമായിരുന്നു. മധ്യത്തിലൂടെയാണു യൂഫ്രട്ടീസ് ഒഴുകിയിരു ന്നതു. അതു കീഴടക്കാനാവാത്തതായിരുന്നു. അന്നു ലഭ്യമായിരുന്ന ഒരു സൈനികോപകരണത്തിനും ആ മതിലുകളെ തകർക്കാനോ ഒരു സൈന്യത്തിനും അതിനുള്ളിൽ കടക്കാനോ കഴിയുമായിരുന്നില്ല. തങ്ങളെ ആർക്കും ആക്രമിക്കാൻ കഴിയുകയില്ലെന്നും ചിന്തിച്ച ബേൽശ ർ അമിത വിശ്വാസത്തിലായിരുന്നു. എന്നാൽ മദ്യത്തിനടിമ പ്പെട്ട രാജാവ് മന ിലാക്കാതിരുന്ന കാര്യം, നഗരത്തിന്റെ ശക്തി അതിന്റെ പുറത്തല്ല അകത്താണു എന്ന കാര്യമായിരുന്നു. യുദ്ധത്തിൽ നേടിയ ഒരു സാമ്രാജ്യം നീതിയും ന്യായവും കൊണ്ടും സ്ഥിരപ്പെടു ത്തേണ്ടതാണെന്ന കാര്യം അവൻ അറിഞ്ഞില്ല.
ഭിത്തിയിലെ കൈയെഴുത്തു
വിരുന്നിന്റെ മധ്യത്തിലാണ് ഒരു മനുഷ്യന്റെ കൈവിരലുകൾ ഭിത്തി മേൽ എഴുതിയതു. എന്നാൽ ബേൽശ ർ മദ്യപിക്കുകയും മ്ലേച്ഛമായ
രീതിയിൽ ജാതീയ ദേവന്മാരെ സ്തുതിക്കുകയും ചെയ്തുകൊണ്ടിരു ന്നതിന്റെ നടുവിൽ പാനപാത്രം അവന്റെ കൈയ്യിൽ നിന്നു നിലത്തു വീണു അവന്റെ ദൃഷ്ടികൾ ഭിത്തിയിലെ ഭയാനക കയ്യെഴുത്തിൽ തറെച്ചു നിന്നു. അവന്റെ അരക്കെട്ടിലെ സന്ധികൾ ബന്ധം വിട്ടു. കാൽമുട്ടു കൾ വിറപൂണ്ടുകൂട്ടിയിടിക്കുവാൻ തുടങ്ങി. വിരുന്നു ശാല മുഴുവൻ വരാൻ പോകുന്ന വിപത്തിനെ നേരിടാനെന്നോണം നിശബ്ദതയില മർന്നു.
മന ാക്ഷിയുടെയും ആന്തരിക ന്യായവിധിയുടെയും മുമ്പിൽ കുറ്റവാളി
നാം കാര്യങ്ങളെ വ്യാഖ്യാനിക്കുന്നതു നമ്മുടെ മന ാക്ഷിക്കും നമ്മുടെ ആflാവിന്റെ ആന്തരികാവസ്ഥയ്ക്കും അനുസരിച്ചാണു. മാനു ഷിക പ്രതികരണത്തിന്റെ ഏറ്റവും വിസ്മയാവഹമായ സത്യമാണതു, എങ്കിലും നാമെല്ലാവരെയും സംബന്ധിച്ചു അതു ശരിയാണു രാജാവു ദൈവനിμാപരമായ വിരുന്നു ആഘോഷിച്ചപ്പോൾ ദൈവം അവിടെ വെച്ചുതന്നെ അവനെ കൊല്ലേണ്ടതായിരുന്നു എന്നു നിങ്ങൾ ചിന്തിച്ചി ല്ലേ? എന്നാൽ അങ്ങനെയൊന്നു ദൈവം ചെയ്തില്ല. വിരുന്നും മദ്യ പാനവും തുടർന്നുകൊണ്ടേയിരുന്നു. എങ്കിലും അതിന്റെ മൂർദ്ധന്യ ത്തിൽ, ഒരു മായാരൂപം, മനുഷ്യകരത്തിന്റെ ഒരു ആflരൂപം പ്രത്യക്ഷ പ്പെട്ടു. നിങ്ങൾക്കു കള്ളന്മാരെയും മോഷ്ടാക്കളെയും അതിക്രമിച്ചു കടക്കുന്ന വരെയും ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളെയും പുറത്താക്കാം എന്നാൽ എങ്ങനെ ഒരു പ്രേതത്തെ പുറത്താക്കാൻ കഴിയും? ദൈവത്തെക്കുറിച്ചുള്ള ചിന്ത നിങ്ങൾക്കു മദ്യപാനത്തിൽ മുക്കിക്കളയുവാനും നിങ്ങളുടെ ജീവിതത്തിൽ നിന്നു വരെ പുറത്താക്കുവാനും കഴിയും. പക്ഷേ ആ പ്രേതത്തെ, നിങ്ങളുടെ മന ിനെ നിങ്ങളെങ്ങനെ പുറത്താക്കും? എങ്ങനെ നിങ്ങളതു ചെയ്യും? താൻ ആവശ്യത്തിലിരിക്കുന്ന ഈ സമയത്തു ലഭിക്കുന്ന സുμരമായ ഒരു ശകുനമായും വിജയത്തിന്റെ മഹത്വകരമായ അടയാളമായും ഈ ലിഖിതത്തെ രാജാവു എന്തുകൊണ്ടു വ്യാഖ്യാനിച്ചില്ല? അവനെ ശ്രതു സൈന്യം വളയുകയും അവന്റെ രാജ്യം നാശത്തിന്റെ വക്കിലും ആയിരുന്നല്ലോ. എഴുത്തിനെ ദൈവത്തിൽ നിന്നുള്ള ശക്തിയുടെയും ധൈര്യത്തിന്റെയും വിജയത്തിന്റെയും ഒന്നായി എന്തുകൊണ്ടവൻ വ്യാഖ്യാനിച്ചില്ല?
ഏലിയാവ് മുഴങ്കാലുകളിലിരുന്നു പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോഴാ
ണു, മനുഷ്യന്റെ കൈപ്പത്തിയോളമുള്ള ഒരു മേഘം ആകാശത്തിൽ അവൻ കണ്ടതു. ഏലിയാവ് എഴുന്നേറ്റു വിജയം പ്രഖ്യാപിച്ചു. എന്തു കൊണ്ടു ബേൽശ ർ, ആ കൈപ്പത്തിയെയും എഴുത്തിനെയും വിജയ ത്തിന്റെ അടയാളമായി വ്യാഖ്യാനിച്ചില്ല?
അതിന്റെ കാരണം നമ്മിലെല്ലാമുണ്ടു, അതു തികച്ചും വ്യക്തവുമാ ണു. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാത്തിനെയും നമ്മുടെ മന ാക്ഷിക്കനുസരിച്ചാണു നാം വ്യാഖ്യാനിക്കുന്നതു. ""മന ാക്ഷി നമ്മിൽ എല്ലാം ഭീരുക്കളെ ഉളവാക്കുന്നു.'' പാപത്തിൽ അഭിരമിക്കുന്ന മനുഷ്യൻ അജ്ഞാതമായ എന്തിനെയും ഭയപ്പെടുന്നു. വാതിലിനു പുറത്തെ ഒരു മൃദുവായ പാദപതന ശബ്ദം പോലും അവനെ ഭയവി ഹ്വലനാക്കുന്നു. അനേക കുറ്റവാളികളും പോലീസിനു കീഴടങ്ങി ക്കൊണ്ട് പറയാറുള്ളതു, ""ഈ വർഷങ്ങള്രതയും വാതിലിലെ ഒാരോ മുട്ടിലും പുറത്തെ ഒാരോ കാൽപ്പെരുമാറ്റത്തിലും ഭയന്നു വിറച്ചാണു ജീവിച്ചിരുന്നതു. ഈ കുറ്റബോധം ഇവിടെയെനിക്കു താങ്ങാനാവില്ല.'' മന ാക്ഷിയാണു ഭിത്തിയിൽ എഴുതുന്ന പ്രേതം.
ഏദെൻ തോട്ടത്തിൽ, ദൈവം താൻ സൃഷ്ടിച്ച ആദാമിനെയും ഹവ്വാ യെയും സμർശിച്ചുകൊണ്ടിരുന്നു. എത്രകാലം, എത്ര ദിനങ്ങൾ എത്ര വർഷങ്ങൾ എന്നു നമുക്കറിയില്ല. മനുഷ്യനെയും അവന്റെ ഭാര്യയെയും സμർശിക്കുവാൻ ദൈവം ഇറങ്ങി വരുന്നത് എത്ര മഹത്വകരവും അമൂല്യവുമാണ്! മനുഷ്യനും യഹോവയും തമ്മിലുള്ള മധുരതരമായ കൂട്ടായ്മയും അമൂല്യ സഹവാസവുമായിരുന്നു. എന്നാൽ ഒരു ദിവസം സന്ധ്യാവേളയിൽ കർത്താവു തോട്ടത്തിൽ നടക്കുന്ന ശബ്ദം ദമ്പതികൾ കേട്ടപ്പോൾ അവർ ഭയവിഹ്വലരായി അവന്റെ മുമ്പിൽ നിന്നും അവർ ഒളിച്ചു. എന്തുകൊണ്ട്? എന്താണു സംഭവിച്ചത്? അവർ പാപത്തിൽ നിപതിക്കുകയും യഹോവയുടെ ശബ്ദത്തെ തങ്ങൾക്കു നിശബ്ദമാക്കാൻ കഴിയാതിരുന്ന മന ാക്ഷിയുടെ പ്രേതത്തിലെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുകയും ചെയ്തു.
ഗലീലയിലെ രാജാവായ ഹെരോദ് അന്തിപ്പാസ് നസറായനായ യേശു വിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടു. അവൻ സന്തോഷിച്ചു എന്നു നിങ്ങൾ കരുതിയോ? അവൻ രാജാവാണ്, അവന്റെ രാജ്യത്ത് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരുവനുണ്ട്. എന്നാൽ നസറായനായ യേശുവിന്റെ പ്രവൃത്തികളെക്കുറിച്ചു ഹേരോദാവ് കേട്ടപ്പോൾ അവൻ ഭയവിഹ്വലനായി, ഭീതി അവനെ ഹ്രസിച്ചു. എന്തുകൊണ്ട്? ഇതാണവൻ ചെയ്തത് അവൻ യോഹന്നാൻ സ്നാപകനെ ശിരഃച്ഛേദം ചെയ്തു. ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടപ്പോൾ അവൻ പറഞ്ഞു. ""ഇതു മരിച്ചവരിൽ നിന്നും ഉയിർത്തുവന്ന യോഹന്നാൻ സ്നാ പകൻ അല്ലാതെ മറ്റാരുമല്ല.'' അവൻ നസറായന്റെ ശക്തിയെ തന്റെ മന ാക്ഷിയുടെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചു. ഹെരോദ് അന്തിപ്പാസ് സദൂ ക്യപക്ഷക്കാരനായിരുന്നു. പലസ്തീനിലെ ഭരണസമൂഹമായ സദൂക്യ രുടെ അനുഭാവിയായിരുന്നു അയാൾ. അവർ മരിച്ചവരുടെ പുനരുത്ഥാന ത്തിൽ വിശ്വസിച്ചിരുന്നില്ല. ഹെരോദാവും വിശ്വസിച്ചിരുന്നില്ല, എന്നാൽ ശ്രദ്ധിക്കുക, നമ്മുടെ സ്വന്തജീവിതത്തിന്റെ ഭിത്തിയിലുള്ള എഴുത്തിനു മുമ്പിൽ നമ്മുടെ ദൈവശാസ്ത്രം ഒന്നുമല്ല. നമ്മുടെ ഉപരിപ്ലവവും വില കുറഞ്ഞതുമായ തത്ത്വമീമാംസ, സംഭവങ്ങളെ ഉടനടി മനസാക്ഷി വ്യാഖ്യാനിക്കാൻ തുടങ്ങുമ്പോൾ തകർന്നടിയും. പുനരുത്ഥാനത്തിൽ വിശ്വസിക്കാത്ത ഹെരോദ് അന്തിപ്പാസ് ഭയപ്പെട്ടു. യോഹന്നാൻ സ്നാപ കൻ ഉയിർത്തെഴുന്നേറ്റു വന്നതാണു യേശു എന്നവൻ ചിന്തിച്ചു.
യെഹൂദയിലെ റോമാഗവർണറായിരുന്ന ഫെലിക്സിനെ നോക്കൂ സമാനതകളില്ലാത്ത അപ്പൊസ്തലനായ പൗലൊസ് ഫെലിക്സിനു മു മ്പിൽ നിന്നുകൊണ്ടു ക്രിസ്തുയേശുവിലുള്ള കൃപയുടെ അത്യന്തധന ത്തെക്കുറിച്ചു പ്രസംഗിച്ചപ്പോൾ അവൻ സന്തോഷിക്കുമെന്നു നിങ്ങൾ ചിന്തിച്ചുപോയോ. എന്നാൽ ഫെലിക്സ് ഭയപരവശനായി എന്നു ബൈ ബിൾ പറയുന്നു. സത്യത്തിന്റെ ദൂത് അവനെ ഭയപ്പെടുത്തി. ഇക്കാരണ ത്താലാണു നിരീശ്വരവാദികൾ ദൈവത്തെ നിഷേധിക്കുന്നതും സത്യത്തെ അടിച്ചമർത്തുന്നതും. കാരണം അവർക്കു അസാന്മാർഗ്ഗികത യിൽ തുടർന്നും ജീവിക്കേണ്ടതുണ്ട്. റോമർ1:18 ൽ പറയുന്നു. ""അനീതി കൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീ തിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടു ന്നു.''
കൽഭിത്തിയിൽ രേഖപ്പെടുത്തിയ ആ വാക്കുകൾ ബേൽശ ർ കണ്ട പ്പോൾ അതവനെ ഭയപ്പെടുത്തി. അവൻ വിദ്വാന്മാരെ വിളിച്ചു. ഇതിനു ഉത്തരം പറവാനുള്ള കഴിവ് ആർക്കുമില്ലായിരുന്നു. തുടർന്നു രാജ മാതാവു തന്റെ അന്തപ്പുരം വിട്ട് വലിയ വിരുന്നു ശാലയിലെ ന്യായാസന മുറിയിലേക്കു വന്നു. വിരുന്നു ശാലയിലെ ബഹളം കേട്ടിട്ടോ അല്ലങ്കിൽ രാജാവിന്റെ ഭയത്തെയും അങ്കലാപ്പിനെയും കുറിച്ച് ആരെങ്കിലും അറി യിച്ചിട്ടോ ആകാം അവൾ വന്നത്. ബഹു ഭാര്യത്വത്തിന്റെ ലോകത്തു ഒരു ഭാര്യ ഒന്നുമല്ല. അന്തപ്പുരത്തിലെ അനേകരിൽ ഒരുവൾ മാത്രമാ ണവൾ. എന്നാൽ രാജമാതാവിനു മാന്യതയുടെയും സ്വാധീനത്തിന്റെയും
ഒരു സ്ഥാനമുണ്ട്. ഈ രാജമാതാവു തീർച്ചയായും നെബൂഖദ് നേസ റിന്റെ മകളായ നിറ്റോക്രിസ് തന്നെയാണ്.
രാജാവ് ദൈവപുരുഷനെ വിളിക്കുന്നു
ദൈവത്തിന്റെ ഒരു വലിയ പ്രവാചകൻ തന്റെ പിതാവ് ഭ്രാന്തിനടിമ യായ സമയത്ത് അവനു ആലോചന നൽകുകയും അത്യുന്നതനെക്കു റിച്ചുള്ള അറിവു പകരുകയും ചെയ്ത സംഭവം രാജ്ഞി (നിറ്റോക്രിസ്) ഒാർമ്മിച്ചു. അതുകൊണ്ട് അവൾ തന്റെ ദുർവൃത്തനും ഒന്നിനും കൊള്ളാ ത്തവനുമായ മകന്റെ മുമ്പിൽ നിന്നുകൊണ്ട്, ഭിത്തിയിൽ എഴുതിയിരി ക്കുന്ന ദൈവിക സേμശം വ്യാഖ്യാനിക്കുവാൻ പ്രാപ്തനായ യെഹൂദ യിൽ നിന്നുള്ള പ്രവാചകനെക്കുറിച്ച് ഒാർമ്മിപ്പിച്ചു.
ദാനിയേലിനെ വിളിക്കുന്നു
ആളുകളെ സംബന്ധിച്ചു വിചിത്രമായ ഒരു കാര്യമുണ്ട്, ജീവിതത്തി ലെ പ്രതിസന്ധികളിലാണ് നമ്മുടെ ശരിയായ സ്ഥാനം കണ്ടെത്തുന്നത്. ചിലപ്പോൾ എന്റെ മുൻ ജോലിക്കാർ എന്നെ വിളിച്ച് എന്നോടൊപ്പം ജോലി ചെയ്തിരുന്ന കാലത്തെ സന്തോഷകരമായ ഒാർമ്മകൾ അയവിറ ക്കാറുണ്ട്. ഒടുവിൽ അവർ പറയും, അതിനിടയിൽ ഒന്നു പറഞ്ഞോട്ടെ, ഞാൻ ഒരു പുതിയ ജോലിക്കു അപേക്ഷിച്ചിട്ടുണ്ട്, എനിക്കു താങ്കളുടെ സഹായം വേണം, അല്ലെങ്കിൽ എനിക്കെന്റെ ജോലി നഷ്ടപ്പെട്ടു, എനി ക്കൊരു ജോലി കണ്ടുപിടിച്ചു തരുമോ. ഇതു മനുഷ്യന്റെ സഹജ്രപകൃ തിയാണ്; എന്നാൽ ദൈവം നമ്മുടെ താണ അവസ്ഥ അറിയുന്നു. സ ങ്കീ.136:23 പറയുന്നു; ""നമ്മുടെ താഴ്ചയിൽ നമ്മെ ഒാർത്തവന്നു അവന്റെ ദയ എന്നേക്കുമുള്ളതു.'' മനുഷ്യനു മറക്കാനുള്ള പ്രവണതയുണ്ടു നമ്മു ടെ ഒാർമ്മ നമ്മുടെ സൗകര്യാർത്ഥം ചില കാര്യങ്ങളെ സംബന്ധിച്ചു മാത്രമുള്ളതാണ്. എന്നാൽ നമ്മുടെ ദൈവം സകലവും ഒാർക്കുന്നു. ഭൂ മിയെ നശിപ്പിക്കുന്നതിനു മുമ്പു ദൈവം നോഹയെ ഒാർത്തു എന്ന് ഉല്പ. 8:1 പറയുന്നു. സൊദോമിനെയും ഗൊമോറയെയും നശിപ്പിക്കുന്നതിനു മുമ്പു ദൈവം ലോത്തിനെ രക്ഷിച്ചു. മറ്റൊരു പ്രധാന സംഭവം ഉല്. 40 ൽ വിവരിച്ചിട്ടുണ്ട്. ഫറവോന്റെ കാരാഹൃഹത്തിൽ അടയ്ക്കപ്പെട്ട അപ്പ ക്കാരനും പാനപാത്രവാഹകനും യോസേഫും മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയെക്കുറിച്ചു നമ്മെ പഠിപ്പിക്കുന്നു. അവർ ഒരു സ്വപ്നം കണ്ടു എങ്കിലും അർത്ഥം മന ിലായില്ല. യോസേഫ് അർത്ഥം വ്യാഖ്യാനി ക്കുകയും പാനപാത്രവാഹകനെ രാജാവ് ജോലിയിൽ തിരിച്ചെടുക്കു മ്പോൾ തന്നെ ഒാർക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു. ഉല്പ.
40:20-23 “മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകല ദാസന്മാർക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാ
ത്രവാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഒാർ ത്തു. പാനപാത്രവാഹകന്മാരുടെ പ്രമാണിയായ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി. അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ. എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാ ണി യോസേഫിനെ മറന്നുകളഞ്ഞു.”
വിരുന്നിൽ സകലരും ആഘോഷിക്കുകയായിരുന്നു, എങ്കിലും പ്ര തിസന്ധിവന്നപ്പോൾ, ശരിയായ ആളിനെ അവർ കണ്ടെത്തി. ബേൽശ റും അവന്റെ സ്നേഹിതരും ദാനിയേലിന്റെ പേര് മറന്നു പോയി. നെബൂ ഖദ്നേസർ, ബി.സി 605 മുതൽ 562 വരെ ബാബിലോണിലെ രാജാവായി രുന്നു. അവന്റെ രണ്ടു മക്കളെക്കുറിച്ചു നമുക്കറിയാം. മകൾ അമീൽ മർദൂക്ക്, എവിൽമെരോദക് എന്നറിയപ്പെടുന്നു (2 രാജാ.25:27), മകൾ നിറ്റോക്രിസ്. നെബൂഖദ്നേസറിനുശേഷം എവിൽ മെരോദക്ക് രാജാവാ യി. അമീൻ മർദൂക്ക് ഒരു സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടു. അവന്റെ സഹോദരി ഭർത്താവായ നെരിഗ്ലേസർ (ഒരു പക്ഷേ യിരെ.39:3-ൽ പരാ മർശിക്കുന്ന നേർഗ്ഗൽ ശരേസർ) തുടർന്നു രാജാവായി നെരിഗ്ലേസർ മരിച്ചപ്പോൾ അവന്റെ മകനായ ലബാഷി- മർദൂക്ക് രാജാവാ യി. ബാല നായിരുന്ന ലബാഷ് പക്ഷേ 9 മാസങ്ങൾക്കുശേഷം കൊല്ലപ്പെട്ടു. ഒടു വിൽ ഒരു പുരോഹിതയുടെ മകനായ നെബോനിഡസ് ബി.സി 556ൽ രാജാവാകുകയും നിറ്റോക്രിസിനെ വിവാഹം കഴിക്കുകയും ചെയ്തു (ദാനി. 5:10-ലെ രാജ്ഞി). അവരുടെ മൂത്ത പുത്രനായ ബേൽശ ർ റീജന്റും സഹഭരണാധികാരിയും ആയിനിയമിക്കപ്പെട്ടു. ഏതാണ്ട് ബി.സി 550-ൽ നെബോനിഡസ്, ഭരണം ബേൽശ റിന്റെ കൈയിൽ ഏല്പിച്ചു അറേബ്യയിലേക്കു പോയി. 10 വർഷത്തേക്കു അവൻ മടങ്ങിവന്നില്ല, ഒടുവിൽ പേർഷ്യൻ സൈന്യത്തിനു കീഴടങ്ങുകയാണുണ്ടായത്.
ബാബിലോന്യ രാജാക്കന്മാർ
- നെബോപൊലാ ർ 626-605
- നെബൂഖദ്നേ ർ 605-561
- എവിൽ - മെരോദക്ക് 561-560
- നെരിഗ്ലേസർ 560-556
- ലബാഷി - മർദൂക്ക്
- നെബോനിഡസ് 556-539
- ബേൽശ ർ 553-539 സൈനിക അട്ടിമറിയിലും വിപ്ലവത്തിലും പഴയമ്രന്തിമാരെ നീക്കം
ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തു. അക്കൂട്ടത്തിൽ ദാനിയേലും ഉൾപ്പെട്ടു. ഒരു തലമുറയോളം അവൻ പൊതുരംഗത്തുനിന്നു മാറി ജീവിച്ചു. എങ്കിലും വലിയ പ്രതിസന്ധി ഉടലെടുത്തപ്പോൾ മഹാനായ പ്രവാചകനെ ആളയച്ചു വിളിപ്പിക്കുകയും അവൻ രാജസന്നിധിയിൽ നിൽക്കുയും ചെയ്തു.
അവന്റെ വാക്കുകൾ അവന്റെ ജീവനു ഭീഷണി ഉയർത്താൻ കഴിവു ള്ളവയായിരുന്നു. എങ്കിലും ദാനിയേൽ ദൈവത്തിന്റെ ഒരു പ്രവാചകനായിരുന്നു. ദൈവത്തിന്റെ സത്യവചനം പ്രസ്താവിക്കാൻ അയയ്ക്കപ്പെട്ടവനാണവൻ. ഈ സμർഭത്തിൽ നെബൂഖദ്നേസറിന്റെ ലൈക്കാന്ത്രോപ്പിയെക്കുറിച്ച് ദാനിയേൽ വിവരിച്ചു. മനോവിഭ്രമത്തിന്റെ ആ ഏഴുവർഷങ്ങളിൽ എങ്ങനെയാണ് നെബൂഖദ്നേ ർ ദൈവത്തെ അംഗീകരിച്ചതെന്നും സ്വർഗ്ഗത്തിലെ മഹാദൈവത്തെ ആദരിക്കുവാൻ മുഴുലേകത്തിലും തീർപ്പു കല്പിച്ചതെന്നുമുള്ള കാര്യങ്ങൾ ദാനിയേൽ ബേൽശ റിനെ ഒാർമ്മിപ്പിച്ചു. എന്നിട്ട് രാജാവിന്റെ ഹൃദയത്തിലേക്കു ഈ ദൂത് ദാനിയേൽ പകർന്നുകൊടുത്തു. ""ഇതൊക്കെയും അറിഞ്ഞിട്ടും തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെയും പിതാവിന്റെ
പാതകളെ പിന്തുടരാതെയും വെളിച്ചത്തിനെതിരായി പാപം ചെയ്യുകയും മദ്യപാനോത്സവം നടത്തി ദൈവത്തെ നിμിക്കുകയും ചെയ്തു.'' നെബൂഖദ്നേസറിന്റെ അനുഭവങ്ങളിൽ നിന്നു ബേൽശ ർ പാഠം പഠിച്ചില്ലേ? ഇല്ല, അവൻ പഠിച്ചില്ല. കർത്താവിന്റെ അനുശാസനങ്ങളെ ശ്രദ്ധിക്കാൻ നാം വിസമ്മതിക്കുമ്പോൾ, ദൈവത്തിന്റെ വചനങ്ങൾക്കു ശ്രദ്ധ കൊടുക്കാൻ നാം വിസമ്മതിക്കുമ്പോൾ, സ്വർഗ്ഗത്തിന്റെ അനിവാര്യമായ ഇടപെടൽ ഉണ്ടാകും. നാം നമ്മെത്തന്നെ ശിക്ഷണ ത്തിനു വിധേയപ്പെടുത്തുന്നില്ലെങ്കിൽ, മറ്റൊരുവൻ നമ്മെ ശിക്ഷണ ത്തിനു വിധേയപ്പെടുത്തും. നമുക്കു രക്ഷപെടാൻ കഴികയില്ല. കർത്താവിന്റെ കരം നമ്മുടെ അസ്തിത്വത്തിന്റെ അങ്ങേയറ്റം വരെ എത്തിപ്പിടിക്കും ദൈവത്തിന്റെ ശിക്ഷയുടെ കരം അത്ഭുതത്തിനുവേണ്ടി കാത്തുനിൽക്കയില്ല. രാത്രിയിലാണു കൈപ്പത്തി പുറപ്പെട്ടു ഭിത്തിയിൽ എഴുതിയത്. വിരുന്ന് ഉല്ലാസത്തിലും മത്സരത്തിലുമാണ് ആരംഭിച്ചത്. അതു വിലാപത്തിൽ അവസാനിച്ചു.
പാപം ഒരു വിധത്തിൽ പറഞ്ഞാൽ, എല്ലായ്പ്പോഴും അനിവാര്യമാം വിധം മുന്നേറികൊണ്ടിരിക്കും പാപം അതോടൊപ്പം നമ്മുടെ അനിവാ ര്യമായ നാശവും കൊണ്ടുവരുന്നു. നാം പാപം തിരഞ്ഞെടുക്കുമ്പോൾ നാം മരണമാണു തിരഞ്ഞെടുക്കുന്നത് (യാക്കോ.1:13-15). ഭിത്തിമേലുള്ള എഴുത്തു കാണുന്നതിനു നമുക്കു പ്രചോദിപ്പിക്കപ്പെട്ട കണ്ണുകൾ ആവ ശ്യമില്ല.
തൂക്കി കുറവുള്ളവനായി കണ്ടു (ദാനിയേൽ 5:24-31)
ഇവിടെ നാം 5-ാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് എത്തിയി രിക്കുന്നു. എഴുതിയ വാക്കുകൾ ഇവയാണ്. ""മെനേ, മെനേ, തെക്കേൽ, ഊഫർസീൻ'' അതിന്റെ വ്യാഖ്യാനം ഇതാണ്.
മെനേ : ദൈവം നിന്റെ രാജത്വം എണ്ണി അതിനുള്ള അന്തം വരുത്തിയി രിക്കുന്നു. തെക്കേൽ : തുലാസിൽ നിന്നെ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു. പെറേസ് : നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസി കൾക്കും കൊടുത്തിരിക്കുന്നു.
എന്തുകൊണ്ടാണു ആഭിചാരകന്മാർക്കും വിദ്വാന്മാർക്കും കൽദായ ർക്കും ശകുനവാദികൾക്കും രാജാവിന്റെ സകലവിദ്വാന്മാർക്കും അതു വായിക്കാൻ കഴിയാതിരുന്നത്? കാരണം ഈ ലോകത്തിലെ ജ്ഞാനത്തി നു ദൈവത്തിന്റെ വഴികൾ ഒരിക്കലും ഗ്രഹിക്കാൻ കഴികയില്ല. ഈ ലോകത്തിന്റെ ജ്ഞാനം ദൈവമുമ്പാകെ ഭോഷത്വമാണെന്നു ബൈബിൾ പറയുന്നു. പൗലൊസ് പ്രത്യേകമായി എഴുതി, ""എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാflാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആflികമയി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല” (1കൊരി.2:14). ദൈവ ത്തിന്റെ പരിശുദ്ധ ആflാവിന്റെ പ്രകാശനം കൂടാതെ ഒരുവനും കർത്താ
വിനെ അറിയാൻ കഴികയില്ല. ഒരു മനുഷ്യനു യുക്തികൊണ്ടു ദൈവത്തെ കണ്ടെത്താൻ കഴിയുകയില്ല. ദൈവത്തെ അറിയുക എന്നതു ആflീക വെളിപ്പാടാണ്. അതിനാൽ ജ്ഞാനികളും വിദ്വാന്മാരും രാജാവിന്റെ സക ലമ്രന്തിമാരും ഈ വിചിത്ര വാക്കുകൾക്കു മുമ്പിൽ അമ്പരന്നുനിന്നതേ യുള്ളൂ. അവയുടെ അർത്ഥമെന്തെന്നു ഒരു ധാരണയും അവർക്കില്ലായി രുന്നു. ഈ ലോകത്തിലെ മനുഷ്യൻഒരിക്കലും കാര്യങ്ങളെ വിശദീക രിക്കാൻ പ്രാപ്തനല്ല.
എഴുത്ത് വ്യാഖ്യാനിക്കപ്പെടുന്നു
""മെനേ'' ദൈവം നിന്റെ രാജത്വം എണ്ണി അതിനു അന്തം വരുത്തി യിരിക്കുന്നു. ഒരിക്കൽക്കൂടി ദൈവത്തിന്റെ മഹത്തായ വെളിപ്പാടുകളിൽ
ഒന്നിനെ നമുക്കു പരിചയപ്പെടുത്തുന്നു. സകലത്തിനും ഒരു സംഖ്യ, ഒരു അളവ്, ഒരു സമയം ഉണ്ട്. നിങ്ങളുടെ മരണത്തിന് നിശ്ചയിക്ക പ്പെട്ട ഒരു സമയമുണ്ട്. ""ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും ദൈവം മനുഷ്യർക്കു നിയമിച്ചിരിക്കുന്നു'' (എബ്രാ.9:27). ജനനവും മരണ വും എന്ന ആ രണ്ടു നിശ്ചിത അഗ്രങ്ങൾക്കു ഇടയിൽ നിങ്ങൾക്കു ജീവി ക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന എണ്ണപ്പെട്ട ദിനങ്ങളുണ്ട്. അക്കാ രണത്താലാണ് മോശെ സങ്കീ.90:12 ൽ പറഞ്ഞത്; ""ഞങ്ങൾ ജ്ഞാനമു ള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാ ൻ ഞങ്ങളെ ഉപദേശിക്കേണമേ''. അസ്തിത്വത്തിന്റെ അടിസ്ഥാന ഘടക മാണു സമയമെന്നതിനാൽ സമയം നഷ്ടപ്പെടുത്തുന്നത് മനുഷ്യനെ സംബന്ധിച്ചു ഭോഷത്വമാണ്. നിങ്ങൾക്കു വളരെയധികം ദിവസങ്ങളാ ണുള്ളത്. അവ എണ്ണപ്പെട്ടവയാണ്. അവ അവസാനിക്കുന്ന ദൈവത്തിനു മാത്രം അറിയാവുന്ന ഒരു സമയമുണ്ട്.
ദൈവത്തിന്റെ പ്രപഞ്ചത്തിലാകെ സംഖ്യകളുടെ ഒരു മർമ്മമുണ്ട്. അതങ്ങനെയാണു കൂട്ടിച്ചേർത്തിരിക്കുന്നത്. എല്ലാം തന്നെ ജീവിതത്തി ന്റെ മുഴുപ്രതിഭാസത്തിലും അല്ലെങ്കിൽ വസ്തുവിലും, ദ്രവ്യത്തിലും അസ്തിത്വത്തിലും സംഖ്യയുടെ വിചിത്രമായ സൃഷ്ടിപ്പിൻ ചായ്വ് നിങ്ങൾക്കു കാണാൻ കഴിയും. ഉദാഹരണമായി ദ്രവ്യവും പിfiവും സംഖ്യകൾകൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വളരെക്കുറച്ച് അടി സ്ഥാന മൂലകങ്ങളേയുള്ളൂ വളരെയൊന്നുമില്ല. ദ്രവ്യത്തിന്റെ മുഴു ലോക വും ഈ സംഖ്യാപരമായ ഫോർമുല അല്ലാതെ മറ്റൊന്നുമല്ല. ശബ്ദത്തി ന്റെയും സംഗീതത്തിന്റെയും ലോകത്തിൽ, സംഖ്യാപരമായ പ്രകമ്പന ങ്ങളാണു ശബ്ദമുളവാക്കുന്നത്. താണ ശബ്ദത്തിന് ഉച്ചത്തിലുള്ള ശബ്ദത്തിന്റെ യാത്രയ്യും പ്രകമ്പനങ്ങളില്ല. പ്രകമ്പനങ്ങൾ വർദ്ധിപ്പി ച്ചാൽ ഉയർന്ന ശബ്ദമായിരിക്കും ഫലം. വർണ്ണവും അതുപോലെയാണ് വർണ്ണം എന്നത് ഗണിതശാസ്ത്രപരമായ, സംഖ്യാപരമായ അനു പാതങ്ങളാണ്. തരംഗദൈർഘ്യം ഉയർന്നതും ഹ്രസ്വവുമാകുമ്പോൾ നിറം വയലറ്റ്ആയിരിക്കും. അവ കൂടുതൽ താണതും ദീർഘവുമാകു മ്പോൾ നിറങ്ങൾ ഇൻഫ്രാറെഡും നമ്മുടെ കാഴ്ചയ്ക്ക് അപ്പുറവുമാ യിരിക്കും. തരംഗങ്ങൾ കൂടുതൽ ഉയർന്നതും ഹ്രസ്വവുമാകുമ്പോൾ നിറം അൾട്രാവയലറ്റും നമ്മുടെ കാഴ്ചയ്ക്കു അതീതവുമായിരിക്കും.
ലോകത്തെ സൃഷ്ടിക്കാൻ ദൈവവം എങ്ങനെയാണ് സംഖ്യകളെ ഉപയോഗിച്ചത്?
പ്രപഞ്ചത്തിന്റെ ഭൗതിക ഘടകങ്ങളെ വിശദീകരിക്കാൻ വളരെ മുമ്പു തന്നെ ശാസ്ത്രത്തെ ഉപയോഗിച്ചിരിക്കുന്നു. പ്രപഞ്ചം തന്നെ ഗണിത ശാസ്ത്രപരമായാലോ? പ്രപഞ്ചഘടനാശാസ്ത്രജ്ഞനായ മാക്സ് ടെഗ്മാർക്ക് വിശ്വസിക്കുന്നതു അതാണ്. നമുക്കു ചുറ്റുമുള്ള സകലത്തെ യും നിയ്രന്തിക്കുന്ന ഗണിതശാസ്ത്ര നിയമങ്ങളും തത്വങ്ങളും രൂപപ്പെടു ത്തുന്നു സംഖ്യകളിലാണ് ദൈവത്തിന്റെ സൃഷ്ടി അടിസ്ഥാനപ്പെട്ടിരി ക്കുന്നത്.
തൂക്കി - തെക്കേൽ
നിന്നെ തുലാസിൽ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു എന്നു ദാനിയേൽ പറഞ്ഞു. ഒരു തട്ടിൽ ദൈവം തന്നെത്തന്നെയും തന്റെ വച നവും വെച്ചു. അവന്റെ വെളിപ്പാട് വ്യക്തമായി എഴുതപ്പെട്ടിട്ടുണ്ട്. മറു തട്ടിൽ ദൈവം മനുഷ്യനെയോ, രാജ്യത്തെയോ അല്ലെങ്കിൽ സഭയെയോ വയ്ക്കുന്നു. തുടർന്നു അവൻ തൂക്കം നോക്കുന്നു. ഒരു മനുഷ്യനെ തൂക്കിനോക്കി. ഒരു വശത്തു ദൈവത്തിന്റെ നിയമം, ദൈവിക വെളിപ്പാട്, ദൈവം ആവശ്യപ്പെടുന്നവ. മറ്റേ തട്ടിൽ ആ മനുഷ്യൻ. തുലാസിനു എന്തു സംഭവിച്ചു? അതു പെട്ടെന്നു ഉയർന്നു. മനുഷ്യൻ പരാജയപ്പെട്ടു അവൻ കുറവുള്ളവനായി കണ്ടു. ആരംഭം മുതൽ, തന്നെത്തന്നെ ഉയർത്തുകയായിരുന്നു മനുഷ്യന്റെ ലക്ഷ്യം. അതിനു അവനെന്തു ചെയ്തു? അവൻ ആചാരങ്ങളുടെ പിന്നാലെ പോയി, മറ്റൊരു കൂട്ടം തങ്ങളെത്തന്നെ സാന്മാർഗിക ലക്ഷ്യങ്ങൾക്കും മുന്നേറ്റ ങ്ങൾക്കുമായി തങ്ങളെത്തന്നെ സമർപ്പിച്ചു. തർസൊസുകാരനായ ശൗൽ പറഞ്ഞതുപോലെ, ""നസറായനായ യേശുവിന്റെ നാമത്തിന്നു വിരോധ മായി പലതും പ്രവർത്തിക്കണം എന്നു ഞാനും വിചാരിച്ചു സത്യം'' (അപ്പൊ.പ്രവൃ.26:9). പൗലോസ് ആflാർത്ഥമായിട്ടാണതു ചെയ്തത്. എന്നാൽ ദുരുപദേശത്തോടൊപ്പം ആflാർത്ഥത ചേരുന്നതുകൊണ്ടു അതു യാഥാത്ഥിതികമാകുന്നില്ല. ആflാർത്ഥത കൊണ്ടുമാത്രം ഒരു മനുഷ്യൻ ഉയരുന്നില്ല. എന്തുകൊണ്ട്? കാരണം അവനുമറ്റൊന്നുകൂടി ആവശ്യമായിരിക്കുന്നു. അവൻ വീഴ്ച സംഭവിച്ചവനാണ്. പരിശുദ്ധാ flാവിന്റെ പുനരുജ്ജീവന ശക്തികൂടാതെ, പാപക്ഷമയും വീണ്ടെടുപ്പും കുഞ്ഞാടിന്റെ രക്തത്തിന്റെ കഴുകലും ശുദ്ധീകരണവും കൂടാതെ അവനു രക്ഷിക്കപ്പെടുവാൻ കഴികയില്ല. അവനു സ്വയം തന്നെത്തന്നെ
ഉയർത്താൻ കഴികയില്ല. അവനെ തൂക്കി നോക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു.
""ഈ നിമിഷം മുതൽ മുന്നോട്ടു ഞാൻ ഒരു സമ്പൂർണ്ണതയുള്ള ജീവിതം നയിക്കാനും ദൈവത്തിനു പ്രസാദമുള്ളവനായി ഏല്പിപ്പാനും പോകയാണ്'' എന്ന് ഒരു മനുഷ്യൻ പറഞ്ഞേക്കാം. നല്ല ഒരു തീരുമാന ത്തിന് ഞാൻ നിങ്ങളെ അഭിനμിക്കും, എങ്കിലും നിങ്ങൾ പുതിയൊരു ചുവടു മുമ്പോട്ടു വയ്ക്കുന്നതിനു മുമ്പു, ചിന്തയിലോ, ലക്ഷ്യത്തിലോ, ദർശനത്തിലോ, അഭിലാഷത്തിലോ, പ്രവൃത്തിയിലോ നിങ്ങൾക്കു വീഴ്ച സംഭവിച്ചിരിക്കും. നിങ്ങൾക്കു സ്വയമായി പാപരഹിത ജീവിതം നയിക്കാൻ കഴികയില്ല. മനുഷ്യനു സ്വയം രക്ഷിക്കാൻ കഴികയില്ല.
വിഭാഗിച്ചു- പെറേസ്
നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തി രിക്കുന്നു. ആസ്വസ്ഥജനകവും വേദനാജനകവുമായ വിധിയിൽ നിന്നും ഒളിച്ചോടാൻ നാം എത്ര ശ്രമിക്കും. മുഴുലോകത്തിനും വിനോദമാ ണാശ്യം. എന്തുകൊണ്ടാണു എല്ലാക്കാലത്തും വിനോദിപ്പിക്കപ്പെടേണ്ട ആളുകൾ ഉണ്ടായിരിക്കുന്നതു. ഏതെങ്കിലും തരത്തിലുള്ള വിനോദം കൂടാതെ ജീവിക്കുന്നതുപോലും ചിന്തിക്കാനവർക്കു കഴികയില്ല. ഒരു വയ ുള്ള കുട്ടി വരെ െഎഫോണിൽ കളിക്കുന്ന കാലമാണിതു. ഇന്ത്യ യിലെ കേരളത്തിലെ എന്റെ ബാല്യകാലത്തു തെങ്ങോല കൊണ്ടുണ്ടാ ക്കിയ പന്ത് ഉപയോഗിച്ചാണു ഞാൻ കളിച്ചിരുന്നതു. മറ്റു കുട്ടിക ളോടൊപ്പംകളിക്കുന്നതിനു പകരം പുസ്തകങ്ങൾ വായിക്കാൻ ഞാനാ രംഭിച്ചു. പിൽക്കാലത്തു, എന്റെ വായനാശീലം എനിക്ക് വളരെ സഹായമായിത്തീ ർന്നു. ആധുനിക ലോകം വിനോദത്തിൽ മുങ്ങിത്താ ഴുകയാണു.
എഴുപതു വർഷത്തിനുശേഷം ബാബിലോൺ നഗരം സμർശിച്ച ഹെരോഡോട്ടസ് പറഞ്ഞതു, യൂഫ്രട്ടീസ് നദിയുടെ ഒഴുക്കു തിരിച്ചുവി ട്ടുകൊണ്ടാണു കോരെശ് നഗരത്തിൽ പ്രവേശിച്ചതു.
പുരാവസ്തു ഗവേഷകർ കോരശിന്റെ സ്വരൂപം എന്നു വിളിക്കപ്പെ ടുന്ന ഒന്ന് കണ്ടെത്തുകയുണ്ടായി. താൻ എങ്ങനെയാണ് ബാബിലോൺ കീഴടക്കിയതെന്നു കോരെശ് അതിൽ രേഖപ്പെടുത്തിയിട്ടുണ്ടു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്നെയാണു സരൂപത്തിൽ രേഖ പ്പെടുത്തിയിരിക്കുന്നതു. ബേൽശ റിന്റെ മദ്യപാ നോത്സവത്തിന്റെ മധ്യത്തിൽ ഗൂഢാലോചനക്കാർ കോട്ടവാതിൽ തുറക്കുകയും കോരെശ് നേരെ കൊട്ടാരവാതിൽ തുറക്കുകയും കോരശ് നേരെ കൊട്ടാരത്തിലേക്കു മാർച്ചു ചെയ്തു ഒരു കുന്തം ഒാങ്ങുകയോ അമ്പെയ്യുകയോ ചെയ്യാതെ തന്നെ രാജ്യം കീഴടക്കുകയും ചെയ്തു.
അങ്ങനെ പൊന്നുകൊണ്ടുള്ള മഹത്വമേറിയ ശിരസിന് ഹീനമായ അന്ത്യം സംഭവിച്ചു. സങ്കീ. 9:17 ഒാർക്കുക, ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും. ആ രാത്രി, ബേൽശ ർ കൊല്ലപ്പെടുകയും അവന്റെ രാജ്യം വിഭജിക്കപ്പെടുകയും ചെയ്തു. നമ്മുടെ ആflാവിനെ ശോധന ചെയ്യുന്ന കണ്ണുകളുള്ള ദൈവത്തിന്റെ മുമ്പിലാണു നാം നിൽക്കുന്നതു.
ദൈവീക ഭരണം (ദാനിയേൽ 5:31)
ഇവിടെ നാം ഒരു യുഗത്തിന്റെ, ഒരു കാലഘട്ടത്തിന്റെ അന്ത്യത്തി ലേക്കു വരുന്നു. ദാനിയേൽ 5-ാം അദ്ധ്യായം ഈ വാക്കുകളോടെയാണു അവസാനിക്കുന്നതു. ""ആ രാത്രിയിൽ തന്നേ കല്ദയരാജാവായ ബേൽശ ർ കൊല്ലപ്പെട്ടു. മേദ്യനായ ദാര്യാവേശ് അറുപത്തുരണ്ടു വയ ുള്ളവനായി രാജത്വം പ്രാപിച്ചു'' (വാ.5:30,31).
സ്വർണ്ണശിര ് വീണുപോയി, ഇനിയൊരിക്കലും ലോകഭരണത്തി ന്റെ ആസ്ഥാനം മെസൊപ്പൊത്താമ്യൻ താഴ്വരയിൽ കാണപ്പെടുകയി ല്ല. മുൻകാലങ്ങളിൽ മാത്രമല്ല, ഭാവികാലത്തു എത്രവേഗത്തിലാണു ബൈബിളിന്റെ താളുകളിൽ മഹാസാമ്രാജ്യങ്ങൾ ച്രകവാളത്തിനപ്പുറ ത്തേക്കു മറഞ്ഞുപോകുന്നതു? ഹിത്യസാമ്രാജ്യം, മിസ്രയീമ്യരുടെയും അശ്ശൂര്യരുടെയും ബാബിലോന്യരുടെയും പാർസികളുടെയും മേദ്യ രുടെയും ഗ്രീക്കുകാരുടെയും റോമാക്കാരുടെയും സാമ്രാജ്യങ്ങൾ വന്നു പോയി. പിന്തുടർച്ച നമ്മുടെ കാലത്തും തുടരുന്നു; സ്പെയിൻ, ജർമ്മനി, ഒാസ്ട്രിയ, ഫ്രാൻസ്, ഗ്രേറ്റ് ബ്രിട്ടൻ, അമേരിക്ക, സോവിയറ്റ് റഷ്യ, ചൈന, ജപ്പാൻ തുടങ്ങിയവ. ഇവിടെയെല്ലാം ദൈവമാണു പരമാധികാ രിയായി ഭരണം നടത്തുന്ന നിത്യരാജാവായിരിക്കുന്നവനും. പരമാധികാരം കർത്താവായ ദൈവത്തിനുള്ളതാണു. ഈ പാഠമാണു നെബൂഖദ്നേസറിനെ പഠിപ്പിക്കാൻ കർത്താവു ശ്രമിച്ചതു. ""അത്യുന്ന തനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുന്നു'' എന്നു ജീവിച്ചി രിക്കുന്നവർ അറിയണം എന്ന ഉദ്ദേശ്യത്തോടുകൂടിയാണു അവന്റെ ഭ്രാന്ത് വന്നത് (ദാനിയേൽ 4:17). ദൈവം മാത്രമാണു പരമാധികാരിയായി ഭരിക്കുന്നവനും നിത്യനും. യെശയ്യാവ് 40:15 പറയുന്നു; ""ഇതാ ജാതി കൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടി പോലെയും അവന്നു തോന്നുന്നു.'' ""സകലജാതികളും അവന്നു ഏതുമി
ല്ലാത്തതുപോലെ ഇരിക്കുന്നു; അവന്നു വെറുമയും ശൂന്യവുമായി തോന്നുന്നു'' (യെശ.40:17). നമ്മുടെ ദൃഷ്ടി വളരെ പരിമിതവും ദൂരേക്കു സഞ്ചരിക്കാത്തതുമാണു. കാലത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണു നാം കാണുന്നതു ദൈവം ഒരു തലമുയോടു മാത്രമല്ല ഇടപെടുന്നതു, മറിച്ചു മുമ്പുള്ളതും ഇനിവരാനിരിക്കുന്നതുമായ എല്ലാ തലമുറകളോടും ഇടപ്പെടുന്നു.
നമ്മുടെ ആധുനിബാബിലോണിന്റെ മേലുള്ള ദൈവിക ന്യായവിധി
ന്യായവിധിയുടെ ഇതേ തത്വം ഒരു സഭയുടെയും സഭാവിഭാഗത്തി ന്റെയും ജീവിതത്തിലും നാം കാണുന്നു. എവിടെ ഒരു സഭ സുവിശേഷം പ്രസംഗിക്കുന്നതും ആflാക്കളെ നേടുന്നതും വേണ്ടെന്നു വച്ചിട്ടു ആചാ രങ്ങളിലേക്കു തിരിയുന്നുവോ, ആ സഭയുടെ, സഭാവിഭാഗത്തിന്റെ വിളക്കു ദൈവം നീക്കിക്കളയും. ക്രിസ്തീയ സഭയുടെ ആകമാനചരിത്രം, സഭകളുടെയും സഭാവിഭാഗങ്ങളുടെയും നാശത്തിന്റെയും അധഃപതന ത്തിന്റെയും ആവർത്തിച്ചുള്ള കഥകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതു നാം കാണുന്നു. ദൈവം സഭകളെ ന്യായം വിധിക്കുന്നു.
ലോകത്തിലെ രാജ്യങ്ങളെ ന്യായം വിധിക്കാൻ ഇരിക്കുന്ന അതേ കർത്താവു തന്നെയാണിതു. ദൈവത്തെ പുറത്താക്കുകയും പരിഹ സിക്കുകയും ജഡികനും അസാന്മാർഗ്ഗികവുമായ ജീവിതത്തിൽ അഭിര മിച്ചുകൊണ്ടും ഒരു രാജ്യവും ഏറെക്കാലം തുടർന്നിട്ടില്ല. ഇത്തരത്തിലു ള്ള ന്യായവിധി കൽദയരുടെ തലസ്ഥാനത്തെക്കുറിച്ചുള്ള കഥയിൽ ചിത്രീകരിച്ചിരിക്കുന്നതു നാം കാണുന്നു. ബാബിലോൺ ജഡികത്വത്തി ലും അസാന്മാരിഗ്ഗികതയിലും പണിയപ്പെട്ടതാണു, ബേൽശ ർ കഴിച്ച വിരുന്നിൽ ഒരിക്കലും എഴുന്നേൽക്കാതെവണ്ണം അവൻ ചത്തൊടുങ്ങി. എന്നാൽ നമുക്കു ബാബിലോണിനെക്കുറിച്ചു സംസാരിക്കേണ്ട, അമേരി ക്കയെക്കുറിച്ചു നമുക്കു സംസാരിക്കാം. ധാർമ്മികമായ അധഃപതനം ദൈവീക ന്യായവിധിയാണു. ദൈവം മരിച്ചിട്ടില്ല, അവനെ പുനഃസൃഷ്ടി ക്കാനുമാവില്ല; മറിച്ച് അവൻ രാജ്യങ്ങളെ തന്റെ കയ്യിൽ താങ്ങിനിർത്തി യിരിക്കുന്നു. അവൻ ബാബിലോണിനെയും അതിന്റെ രാജാവിനെയും തൂക്കി നോക്കി കുറവുള്ളതായി കണ്ടു. അമേരിക്ക ധാർമ്മികമായും ആflീയമായും അധഃപതിച്ചിരിക്കുന്നതിനാൽ അപരിഹാര്യമായ പ്രശ്ന ങ്ങളെ നേരിടുകയാണു.
സർവ്വശക്തനായ ദൈവത്തിന്റെ ശ്രദ്ധേയമായ സവിശേഷതകളി
ലൊന്നു യുഗങ്ങളിലൂടെ അവൻ നടപ്പാക്കുന്നതും തടഞ്ഞു നിർത്താ നാകാത്തതുമായ ശിക്ഷാരീതിയാണു. അവനൊരിക്കലും മാറ്റമി ല്ല. ദൈവത്തിന്റെ തടഞ്ഞുനിർത്താനാവാത്ത വഴി, തന്റെ നാമത്തെ നിμി ക്കുന്നവരെ ശിക്ഷിക്കുന്നതിനായി വിദേശരാജ്യങ്ങളെ എഴുന്നേൽപ്പിക്കു ന്നു. അശുര്യരുടെയും വടക്കെ പത്തു ഗോത്രങ്ങളുടെയും കാലത്തു സംഭവിച്ചതു അതാണു. നിനവേ അതിന്റെ രാജാവിന്റെ നേതൃത്വത്തിൽ വന്നു വടക്കെ രാജ്യമായ യിസ്രായേലിനെ നശിപ്പിച്ചു. അവർ യെഹൂദാ യെയും ഞെരുക്കി. എന്തുകൊണ്ടാണെന്നു പ്രവാചകനായ യെശയ്യാവ് വന്നു ദൈവത്തോടു ചോദിച്ചു. ദൈവം മറുപടി പറഞ്ഞു, ""എന്റെ കോപ ത്തിന്റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു'' (യെശ.10:5). ബാബിലോന്യർ വന്നു യെഹൂദ യെയും യെരുശലേമിനെയും ശലോമോന്റെ ദൈവാലയത്തെയും നശി പ്പിച്ചപ്പോഴും ഇതുതന്നെയാണു സംഭവിച്ചതു. ഇപ്രാവശ്യം എന്തു കൊണ്ടാണെന്നു പ്രവാചകനായ ഹബക്കുക്ക് ദൈവത്തോടു ചോദിച്ചു. കർത്താവിന്റെ മറുപടി, ""ഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു. അവർ ഘോരവും ഭയങ്കരവുമായുള്ളവർ; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽ നിന്നു തന്നേ പുറപ്പെടുന്നു. അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്നു വരുന്നു; തിന്നുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നു വരുന്നു. അവർ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവർ മണൽപോലെ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു. അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാർ അവർക്കു ഹാസ്യമായിരിക്കുന്നു; അവർ ഏതു കോട്ടയെ യും കുറിച്ചു ചിരിക്കുന്നു; അവർ മണ്ണു കുന്നിച്ചു അതിനെ പിടിക്കും. അന്നു അവൻ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനാ യിതീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം. എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി വിധിച്ചിരിക്കു ന്നു; പാറയായുള്ളോവേ, ശിക്ഷയ്ക്കായി നീ അവനെ നിയോഗിച്ചിരിക്കു ന്നു”(ഹബ.1:6-12). ദൈവം മരിച്ചുവെന്നോ ആകാശത്തിന്റെ ഏതോ കോണിലേക്കു പിൻവാങ്ങിപ്പോയി എന്നോ ഒരു നിമിഷം പോലും ചിന്തി
ക്കാൻ പ്രേരിപ്പിക്കപ്പെട്ടു പോകരുതു. അവൻ ഇരുന്നു ഭൂമിയെ ന്യായം വിധിക്കുന്നു. പുരാതന ലോകത്തിലെ രാജ്യങ്ങളെ ന്യായം വിധിച്ച അതേ ദൈവം ഇന്നു അമേരിക്കയെ ന്യായം വിധിക്കുന്ന ദൈവമായ കർത്താ വാണു.
മാനചരിത്രത്തിൽ രാജ്യങ്ങൾ നാമാവശേഷമായപ്പോൾ എന്നേക്കും നിൽക്കുന്ന ഒരു രാജ്യമുണ്ടു അതു സ്വർഗ്ഗരാജ്യമാണു, ദൈവരാജ്യമാ ണു. വലിയ പ്രതിമയെയും കൈതൊടാതെ പറന്നുവന്ന കല്ലിനെയും വ്യാഖ്യാനിക്കുന്ന സമയത്തു ദാനിയേൽ പറഞ്ഞതു, മെതിക്കളത്തിലെ പതിർപോലെ രാജ്യങ്ങൾ ചിതറിപ്പോകയും അവരുടെ യുദ്ധസജ്ജരായ സൈന്യങ്ങൾ ശവക്കുഴിയിലെ പൊടിപോലെ ആയിത്തീരുകയും ചെയ് തു എന്നാണ്. ഈ വലിയ കല്ല് വളർന്നു സർവ്വഭൂമിയിലും നിറഞ്ഞു. ഈ കല്ല് ദൈവത്തിന്റെ രാജ്യത്തെ പ്രതിനിധികരിക്കുന്നു എന്നു ദാനിയേ ൽ പറഞ്ഞു. കർത്താവിന്റെ പ്രാർത്ഥന അവസാനിക്കുന്നതു വിജയം ഘോഷിക്കുന്ന പ്രസ്താവനയോടെയാണു. ""രാജ്യവും ശക്തിയും മഹത്വ വും എന്നേക്കും നിനക്കുള്ളതാകുന്നു, ആമേൻ'' സമാനമായ ഒരു ഭാഗം 1 കൊരി.29:11-12 ലും യെശ.9:6-7 ലും നമുക്കുകാണാം.
ദൈവത്തിന്റെ പരമാധികാരം
ഇനിയും നാം തികച്ചും വ്യത്യസ്തമായ ഒരു ചിന്താതലത്തിലേക്കു കടക്കുകയാണു. ദൈവീക ഭരണത്തെയും ദൈവീക പരമാധികാര ത്തെയും കുറിച്ചു പറയുമ്പോൾ, പർവ്വത സമാനമായ പ്രശ്നങ്ങളെ നാം നേരിടേണ്ടിവരുന്നു. യുക്തിസഹമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിയെ സംബന്ധിച്ചും ദൈവത്തിന്റെ നിത്യവും മാറ്റമില്ലാത്തതും അനിμ്യവുമായ പരമാധികാരത്തെക്കുറിച്ചു നാം പറയുമ്പോൾ, ഉടൻ തന്നെ ചോദ്യങ്ങൾ മന ിലേക്കു വരും. ബൈബിൾ അനുസൃതമായി അവയ്ക്കു നമുക്കു മറുപടി പറയാം.
1. എന്തുകൊണ്ടാണു പാപം പ്രവേശിച്ചത്?
ദൈവം പരമാധികാരിയാണെങ്കിൽ, ദൈവം സകലത്തെയും ഭരിക്കുന്നുവെങ്കിൽ എന്തുകൊണ്ടാണു പാപം പ്രവേശിച്ചതു? അതിനുള്ള ഉത്തരം നമ്മിലാണുള്ളതു. തിരഞ്ഞെടുക്കാനുള്ള സ്വാത്രന്ത്യം എനിക്കി ല്ലെങ്കിൽ ഞാൻ സ്വത്രന്തനല്ല. മറ്റൊരുവൻ എനിക്കുവേണ്ടി തിരഞ്ഞെടു ക്കുകയോ മറ്റൊരുവൻ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ പ്രോഗ്രാമാക്കുയോ ചെയ്താൽ ചെയ്യുകയോ ഞാൻ കേവലം യ്രന്തമാണു. നാമും മറ്റുമൃഗ ങ്ങളെപ്പോലെ സഹജവാസനയാൽ പ്രവർത്തിക്കുന്നവരായിരിക്കും. മനു ഷ്യനും ചില അടിസ്ഥാന സഹജവാസനകളുമായി ജനിക്കുന്ന മൃഗങ്ങ ളിൽ നിന്നും നാം വ്യത്യസതരാണ്. എനിക്കു എന്റേതായ വ്യക്തിത്വവും എന്റെ സ്വന്തം ഉത്തരവാദിത്വം ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പിനുള്ള സ്വാത്രന്ത്യം എനിക്കുണ്ടു. മാതാപിതാക്കൾ എന്ന നിലയിൽ മികച്ച ഉദാ ഹരണം നമ്മിൽ തന്നെ നമുക്കു കണ്ടെത്താം. നമ്മുടെ മക്കൾ പ്രായമാ കുന്നതു നാം ശ്രദ്ധിക്കുമ്പോൾ അവർക്കു വേണ്ടി തീരുമാനങ്ങൾ എടു ക്കാൻ നമുക്കു കഴിഞ്ഞിരുന്നുവെങ്കിൽ എന്നു നാം ആശിക്കാറുണ്ട്.
മുതിർന്നവരായ നമുക്കു വിവിധ നിലകളിലുള്ള അനുഭവങ്ങളുണ്ടു. എന്നാൽ നമ്മുടെ മക്കൾക്കു അതില്ല. അവൻ സ്വയം അനുഭവിച്ചറിയണം. കുഞ്ഞുങ്ങൾ വളരുന്ന പ്രായത്തിൽ അവർക്കു വേണ്ടി തീരുമാനങ്ങൾ എടുക്കാൻ പലപ്പോഴും നാമാഗ്രഹിക്കാറുണ്ട്! എങ്കിലും അതു ഞാൻ ചെയ്താൽ അവൻ ഒരിക്കലും സ്വന്തം കാലിൽ നിൽക്കുകയില്ല. അവൻ ഒരിക്കലും പക്വത പ്രാപിക്കുകയില്ല. അവൻ ജീവിതകാലം മുഴുവൻ വൈ കാരികമായി മുടന്തുള്ളവൻ ആയി പിതാവിൽ അല്ലെങ്കിൽ മാതാവിൽ ചാരുന്നവനായി മാറും. തന്റെ സ്വന്തനിലയിൽ തെറ്റുകൾ വരുത്തുന്ന തിനുള്ള ഭാഗ്യപദവിയിൽ അവൻ എത്തിചേരുന്ന ഒരു സമയം ഉണ്ടായേ മതിയാകൂ. ചിലപ്പോൾ അതെച്ചൊല്ലി നാം കരഞ്ഞേക്കാം, എങ്കിലും കുട്ടി എന്നെങ്കിലും ഒരു പുരുഷനോ സ്ത്രീയോ ആയി മാറണമെന്നു ണ്ടെങ്കിൽ അവൻ അല്ലെങ്കിൽ അവൾ സ്വന്തതെറ്റുകൾ വരുത്താൻ സ്വാത ന്ത്യ്രമുള്ളവരാകണം, അപ്പോൾ തന്നേ തിരുവെഴുത്തിൽ രേഖപ്പെടുത്തി യിരിക്കുന്ന നല്ല ശീലങ്ങൾ സ്വായത്തമക്കുകയും വേണം. (ആവർ. 6-ാം അദ്ധ്യായം, മക്കളെ ആflീയ അന്തരീക്ഷത്തിൽ വളർത്തുന്നതിനു മാതാപിതാക്കളെ സഹായിക്കുന്ന വഴികാട്ടിയാണു)
2. ദൈവം പരമാധികാരിയാണെങ്കിൽ
പിന്നെ എന്തുകൊണ്ടാണ് അവൻ പിതാക്കന്മാരുടെ പാപം അവരു ടെ മക്കളുടെമേൽ സμർശിക്കുന്നതു? അല്ലെങ്കിൽ പിതാക്കന്മാരുടെ പാപ ത്തിന്റെ ഭവിഷ്യത്തുകൾ മക്കൾ അഭിമുഖീകരിക്കേണ്ടി വരുന്നതു?
നമ്മുടെ ഉത്തരവാദിത്വം നിമിത്തം എന്നാണതിന്റെ ഉത്തരം. മാതാ പിതാക്കളെന്ന നിലയിൽ അവരുടെ ജീവിതത്തിലെ അനേകകാര്യങ്ങൾ ക്കു നാം ഉത്തരവാദികളാണു. എന്തുകൊണ്ടാണു ശിശു ഇത്രയധികം നി ഹായനായി ജനിക്കുന്നതു? മനുഷ്യജാതിയിലെ ശൈശവദശ മറ്റേ തൊരു ജീവിയെക്കാളും ദൈർഘ്യമേറിയതാണു, നമ്മിൽ ഉത്തരവാദിത്വം വളർത്തിയെടുക്കുന്നതിനും അതു നമ്മെ പഠിപ്പിക്കുന്നതിനുമാണു ഈ
ദൈർഘ്യം. ഞാൻ ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കു ന്നതുപോലെ ശിശു എന്റെ സ്വരൂപത്തിൽ എന്റെ ഭാഗമായി സൃഷ്ടിക്ക പ്പെട്ടിരിക്കുന്നു; മുലയൂട്ടലിന്റെയും പരിപാലനത്തിന്റെയും സംരക്ഷണ ത്തിന്റെയുമായ ഈ വർഷങ്ങൾ ആ ഉത്തരവാദിത്വം എന്റെ ആflാവി ലേക്കു കൊണ്ടുവരുന്നു. ഇവിടെ വീണ്ടും ഞാൻ സ്വത്രന്തനാണു. എനിക്കു ഉത്തരവാദിത്വത്തെ ഒഴിഞ്ഞു പോകാൻ കഴിയും. അതിനെ നശിപ്പിക്കുവാനും അഭിമുഖീകരിക്കാതിരിക്കാനും കഴിയും.
ബാബിലോണിൽ നിർമ്മിക്കുന്ന ഒാരോ ഇഷ്ടികമേലും തന്റെ പേര് കൊത്തിവയ്കുന്ന ശീലം നെബൂഖദ്നേസറിനുണ്ടായിരുന്നു. ബാബിലോ ണിന്റെ നാശാവശിഷ്ടങ്ങളിൽ എണ്ണമറ്റ നിലയിൽ അവ ചിതറിക്കിടന്നു, അവയിൽ നെബൂഖദ്നേസറിന്റെ പേരുള്ള ഇഷ്ടികകളുണ്ടായിരുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിൽ, നെബൂഖദ്നേസറിന്റെ ചിത്രവും പേരും ആലേ ഖനം ചെയ്ത ഒരു ഇഷ്ടിക സൂക്ഷിച്ചിട്ടുണ്ടു. അത് മൃദുവായിരുന്ന സമയത്ത് ഒരു നായ അതിൽ ചവിട്ടിയിരുന്നു. അതിനാൽ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ആ ഇഷ്ടികയിൽ നെബൂഖദ്നേസറിന്റെ ചിത്രവും അതിനു മുകളിൽ നായയുടെ പാദമുദ്രയും കാണാം. അതുത ന്നെയാണ് യഥാർത്ഥത്തിൽ നമുക്കും സംഭവിക്കുന്നതു ചിത്രം തകർക്ക പ്പെടുകയും മുഖം നഷ്ടപ്പെടുകയും ചെയ്യുന്നു. എങ്കിലും അതു നമ്മുടെ മാനുഷിക വ്യക്തിത്വത്തിന്റെയും സ്വാത്രന്ത്യത്തിന്റെയും ഭാഗമാണു. നായയുടെ സഞ്ചാരപദവുമായി ഒരു പൈതലിന്റെ ജീവിതത്തിലേക്കു ചുവടുവയ്ക്കാനുള്ള സ്വാത്രന്ത്യം നമുക്കുണ്ടു.
- 3. ദൈവം പരമാധികാരിയും സകലത്തെയും ഭരിക്കുന്നവനുമാണെ
ങ്കിൽ
എന്തുകൊണ്ടാണു കുട്ടികൾ മരിക്കുന്നതു? ഈ നിഷ്കളങ്ക ശിശുക്ക ൾ കഷ്ടമനുഭവിക്കുന്നതു? നമ്മുടെ വീഴ്ച സംഭവിച്ച കുലത്തിന്റെ നാശ മാണതു. മരണത്തിന്റെ വാട്ടം പൂവിനെയും ഫലത്തെയും പൂമൊട്ടി നെയും സ്പർശിക്കുന്നു. പാപത്തിന്റെ ഭയാനകതയുടെ ഒരു ദുഃഖകര മായ ഒരു ചിത്രം ഒരു ശിശുവിന്റെ രോഗത്തിലും മരണത്തിലും കാണാം. ഒരു തത്വജ്ഞാനിക്ക് പാപം നി ാര കാര്യമാണ്. സകല മനുഷ്യരും ഒരുപോലെയാണു. ദൈവവചന്രപകാരം പാപം കഠോരമായ ഒരു ശാപമാ ണു. ദൈവത്തിനു മാത്രമേ ഒരുവനെ പാപത്തിൽ നിന്നു വിടുവിക്കാൻ കഴിയൂ.
- 4. ദൈവം പരമാധികാരിയാണെങ്കിൽ, എന്തുകൊണ്ടാണ് നീതിമാൻ
കഷ്ടതയനുഭവിക്കുന്നത്?
തുടർന്ന് ചോദ്യത്തിന്റെ മറുവശം ഉയർത്തുന്ന സ്വഭാവം നമുക്കു ണ്ടു. എന്തുകൊണ്ടാണു ദുഷ്ടന്മാർ അഭിവൃദ്ധി പ്രാപിക്കുന്നതു? എന്തു കൊണ്ടാണു ദൈവജനം കഷ്ടപ്പെടുകയും ദുഷ്ടന്മാർ അഭിവൃദ്ധി പ്പെടുകയും സംതൃപ്ത ജീവിതം നയിക്കുകയും ചെയ്യുന്നതു?
ദൈവവചനത്തിൽ നോക്കുക
""സൽബുദ്ധിയാൽ രഞ്ജയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം'' (സദൃശവാക്യങ്ങൾ 13:15). നമുക്കതു ഇപ്രകാരം മൊഴിമാറ്റം ചെയ്യാം. 70-കളിൽ ഞാൻ അമേരിക്കയിൽ എത്തിയപ്പോൾ ഇപ്രകാരമു ള്ള ടിവി പരസ്യം ഞാൻ കണ്ടു “റിലീഫ് എങ്ങനെയാണു നിങ്ങൾ ഉച്ച രിക്കുന്നത്? അത് R-O-L-A-I-D എന്നാകുന്നു.” സമാനമായി ദുഷ്ടന്റെ വഴിയെ എനിക്കുച്ചരിക്കാൻ കഴിയും. അധർമ്മികതയുടെ വഴി നരകം
ആകുന്നു. ധനികരും പ്രശസ്തരുമായവരുടെ ജീവചരിത്രം വായിക്കുക. ശരിയായ ഉത്തരം നിങ്ങൾക്കു ലഭിക്കും. ഹുസ്റ്റാണിലെ ഹൊവാർഡ് ഹ്യൂസിന്റെ കഥ വായിക്കുക. നമ്മുടെ ക്രിസ്തുവിനെ നിങ്ങൾക്കറിയില്ല എങ്കിൽ നിങ്ങൾ ഒരിക്കലും സന്തോഷവാനായിരിക്കയില്ല. ഒരു അവിശ്വാ സിയുടെ ഉള്ളിൽ വിവരിക്കാനാവാത്ത ദുരിതമാണുള്ളതു. സകലമനുഷ്യ രെ സംബന്ധിച്ചും ഭൂമിയിലെ സകല രാജ്യങ്ങളെ സംബന്ധിച്ചും അതാ ണു യാഥാർത്ഥ്യം.
പിന്നെ എന്തുകൊണ്ടാണു നീതിമാൻ കഷ്ടതയനുഭവിക്കുന്നതു? കൃപയുടെ ദൈവീക ഉദ്ദേശ്യത്തെ മുഴുവനായി നമുക്കു കാണാനാവുന്നി ല്ല. നമ്മുടെ കാഴ്ച്ച വളരെ പരിമിതമാണു. യാക്കോബിന്റെ പുത്രന്മാർ അവന്റെ അടുക്കൽ വന്നു യോസേഫിന്റെ നാനാവർണ്ണത്തിലുള്ള അങ്കി അവന്റെ മുമ്പിൽ വെച്ചതു നിങ്ങൾ ഒാർക്കുന്നുണ്ടോ? അവർ ബാലനെ യിശ്മായേല്യർക്കു വിൽക്കുകയും അവർ അവനെ മിസ്രയിമിലേക്കു കൊണ്ടുപോയി അടിമചന്തയിൽ ലേലം വിളിക്കുകയും ചെയ്തു. അവരു ടെ ഭീകരവും മനുഷ്യത്വരഹിതവുമായ കുറ്റം മറയ്ക്കുന്നതിനു സഹോദര ന്മാർ യോസേഫിന്റെ അങ്കി ഒരു കുഞ്ഞാടിന്റെ രക്തത്തിൽ മുക്കി യാക്കോബിനു കൊടുത്തിട്ടു പറഞ്ഞു ""ഇതു നിന്റെ മകൻ യോസേ ഫിന്റെ അങ്കി അല്ലയോ? ബഹുവർണ്ണത്തിലുള്ള അങ്കി അല്ലേ ഇതു? ഈ രക്തക്കറ കാണുക. എന്തോ ഭയാനകമായതു അവനു സംഭവി ച്ചു.'' യാക്കോബ് രക്തം പുരണ്ട അങ്കി എടുത്തിട്ടു പറഞ്ഞു, ""ഇതു എന്റെ മകന്റെ അങ്കി തന്നേ; ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടു
ക്കൽ പാതാളത്തിൽ ഇറങ്ങും'' (ഉല്പത്തി.37:35). ""സകലവും എനിക്കു പ്രതികൂലം തന്നേ'' എന്നു യാക്കോബ് പറഞ്ഞു ബൈബിളിന്റെ താളുക ൾ നമുക്കു മറിച്ചു നോക്കാം. സഹോദരന്മാർ യോസേഫിന്റെ അടുക്കൽ വരികയും കഠിനമായ ക്ഷാമത്തിൽ നിന്നും വിടുവിക്കപ്പെടുകയും ചെയ്തശേഷം യേസേഫ് അവരോടു പറഞ്ഞ കാര്യം നിങ്ങൾ ഒാർക്കു ന്നുണ്ടോ? ""ദൈവമോ... അതിനെ ഗുണമാക്കിത്തീർത്തു'' (ഉല്പ.50:20) അതല്ലേ പുസ്തകം പറയുന്നതു? സഹോദരന്മാർ ദോഷം വിചാരിച്ചു, പക്ഷേ ദൈവം അതു നന്മയാക്കിത്തീർത്തു. നമ്മെ മൂടിക്കളയുന്ന ഈ ദുരന്തങ്ങളെല്ലാം കഠിനമെന്നും വേദനാജനകമെന്നും തോന്നും. പക്ഷേ ദൈവം തന്റെ മഹത്തായ വീക്ഷണത്തിൽ നന്മയാക്കി മാറ്റുന്നു.
സങ്കീ. 119:71 പറയുന്നു, ""നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടത്തിൽ ആയിരുന്നതു എനിക്കു ഗുണമായി.'' പൗലൊസിന്റെ ജഡ ത്തിലെ ശൂലം നീക്കിക്കളയാൻ കർത്താവ് വിസമ്മതിച്ചു. പകരം ""എന്റെ കൃപ നിനക്കു മതി; എന്റെ ശക്തിബലഹീനതയിൽ തികഞ്ഞുവരുന്നു'' എന്നു അവനോടു പറഞ്ഞു. പൗലോസ് പറഞ്ഞു. ""അതുകൊണ്ട് ഞാൻ ക്രിസ്തുവിനു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപ്രദവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കു
മ്പോൾ തന്നേ ഞാൻ ശക്തനാകുന്നു'' (2 കൊരി. 12:9-10).
ദൈവത്തിന്റെ ഭരണം
ദുഷ്ടമനുഷ്യരുടെ ചെയ്തികളെ ദൈവം എടുത്തു തന്റെ മഹത്വ ത്തിനായി അവയെ മാറ്റുന്നു. ദുഷ്ടമനുഷ്യരെക്കുറിച്ചു ഉത്ക്കണ്ഠകു ലരായി നിങ്ങൾ തീരരുത്. ദൈവത്തിന്റെ വിശുദ്ധ ഉദ്ദേശ്യങ്ങളെ വഴിതിരിച്ചു വിടാനോ തടയാനോ അവർ പ്രാപ്തരല്ല. അപ്പൊസ്തല പ്രവൃത്തികളിൽ രേഖപ്പെടുത്തിയിരിക്കുന്ന, ശിമോൻ പത്രൊസിന്റെ പെന്തക്കോസ്തുനാളിലെ പ്രസംഗത്തിൽ യേശുവിനെക്കുറിച്ചു വിസ്മ യകരമായ ഒരു പ്രസ്താവനയുണ്ടു. ""നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;'' (അ.പ്രവൃ.2:23). ഏതെങ്കിലും ഒരു അധികാരമോ ഗവൺമെന്റോ ഭരണാധികാരിയോ ഇതുവരെ ചെയ്തിട്ടുള്ളതിലേക്കും നികൃഷ്ടമായ പ്രവൃത്തിയായിരുന്നു സൗമ്യനായ യേശുവിനെ പിടിച്ചു ക്രൂശിക്കുക എന്നതു. എന്നാൽ ശിമോൻ പത്രൊസ് പറയുന്നതു, ആ ദുഃഖസംഭവം നടന്നതു ദൈവ ത്തിന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ആണെന്നാണു. ദൈവ ത്തിനു അതിനെക്കുറിച്ചെല്ലാം അറിയാമായിരുന്നു; അവൻ ആ ദുരന്തസമയത്തെ ലോകത്തിന്റെ രക്ഷയാക്കി മാറ്റി.
ദൈവത്തിന്റെ പരമാധികാര ഉദ്ദേശ്യത്തിൽ അവൻ നമുക്കു രാജ്യം നൽകിയിരിക്കുന്നു. സംഭവിക്കുന്ന സകലവും പ്രതത്തിലെ ഒാരോ തല ക്കെട്ടും സകല ചരിത്രപുസ്തകത്തിലെയും ഒാരോ താളും നിങ്ങളുടെ ജീവിതത്തിലെ ഒാരോ സംഭവവും ലോകത്തിലെ ഒാരോ മാറ്റവും, അതെല്ലാം തന്നെ നിങ്ങൾക്കു വേണ്ടിയാണു. നാം രാജ്യം അവകാശ മാക്കുന്ന, ആ മഹത്വമേറിയതും ശ്രേഷ്ഠവുമായ യുഗാന്ത്യത്തിനായി അവൻ നമ്മെ ഒരുക്കിക്കൊണ്ടിരിക്കുകയാണു.