Chapter 12 of 15
സംഗ്രഹം
ദാനി.9:24 ലെ 3 കാര്യങ്ങൾ യിസ്രായേലിന്റെ പാപത്തോടു ബന്ധപ്പെ ട്ടാണു. ക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ യിസ്രായേലിന്റെയും സർവ്വ ലോകത്തിന്റെയും പാപങ്ങൾക്കു അവൻ പരിഹാരം വരുത്തി.
അതേ സമയം, ഇവിടെ പറഞ്ഞിരിക്കുന്ന അകൃത്യത്തിനുള്ള പ്രായ ശ്ചിത്തം ദാനിയേലിന്റെ ജനത്തോടുള്ള ബന്ധത്തിലാണു. ക്രിസ്തുവി
ന്റെ രണ്ടാം വരവിൽ യെഹൂദ ജാതി യഥാസ്ഥാനപ്പെട്ടു അവർ മശിഹായിലേക്കു വരുമ്പോൾ അവരുടെ പാപങ്ങൾക്കു പരിഹാരം വരും. ലിയോൺ വുഡ് പറയുന്നതു, ""ആദ്യം അവതരിപ്പിക്കുന്നതു പരിഹാരം എന്ന ആശയമാണു; 490 വർഷകാലം പാപത്തെ ശക്തമായി തടസ്ഥം ചെയ്യുന്നതു കാണാം. അതായതു പാപമെന്ന അടിസ്ഥാന പ്രശ്നം ദൈവം തടയും; രണ്ടാമതു പാപം സമ്പൂർണ്ണമായും അവസാനിപ്പിക്കും. മൂന്നാമതു, ഇതു സാധിപ്പിക്കുന്ന മാർഗ്ഗമാണു വ്യക്തമാക്കുന്നതു. ഈ വാക്യത്തിൽ ക്രിസ്തുവിനെക്കുറിച്ചു നേരിട്ടു പരാമർശമില്ലെങ്കിലും വാക്യം 26 ൽ അഭിഷക്തൻ എന്നു പറഞ്ഞതു പ്രായാശ്ചിത്തം വരുത്തു ന്നവനാണു. ആദ്യം പറഞ്ഞിട്ടുള്ള മൂന്നു കാര്യങ്ങളും ക്രിസ്തുവിന്റെ ഒന്നാം വരവി നോടുള്ള ബന്ധത്തിലാണു. പാപങ്ങൾ നിർത്തലാക്കുന്ന തു ഒരു വ്യക്തി ക്രിസ്തുവിനെ വ്യക്തിപരമായി പാപമോചകനും രക്ഷി താവുമായി സ്വീകരിക്കുന്നതിലൂടെയാണു. ദാനിയേൽ 9, ഗ്രബിയേൽ ദൂതൻ ദാനിയേ ലിന്റെ ജനമായ യെഹൂദനെക്കുറിച്ചാണു ജാതികളെക്കു റിച്ചല്ല സംസാരിക്കുന്നതു. അതുകൊണ്ടു ഈ ഭാഗം ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചു പറയുന്നതാണ് (യിരെ.31:33,34; യെഹെ.37:23; സെഖ.13:1; റോമ.11:25-27).
ഈ പ്രയോഗങ്ങൾ പ്രാവചനിക പ്രാധാന്യമുള്ളതാണ്, അതുകൊ ണ്ടു അവ ഭാവിയിൽ നിറവേറപ്പെടുവാനുള്ളതാണു, 70-ാം ആഴ്ചവട്ടം ഇനിയും നിറവേറപ്പെടേണ്ടതാണു.
4. നിത്യനീതിവരുത്തുക
ക്രിസ്തുവിന്റെ സഹ്രസാബ്ദവാഴ്ചയേക്കുറിച്ചുള്ളതാണു ഈ പ്രവചനം (വെളി. 20:1-9). അന്നു കർത്താവു നിത്യനീതി സകലജാതിക ൾക്കും നല്കും. ക്രിസ്തു തന്റെ സഹ്രസാബ്ദ രാജ്യം സ്ഥാപിക്കുന്നതു വവരെയും നിത്യമായ നീതിയും യിസ്രായേലിനോടുള്ള ബന്ധത്തിൽ പാപങ്ങൾക്കുള്ള പൂർണ്ണപരിഹാരവും സാധ്യമല്ല. ""യിസ്രായേൽ ഗൃഹ ത്തോടു'' യഹോവ ഒരു പുതിയനിയമം ചെയ്യും (യിരെ.31:33-34).
5. ദർശനവും പ്രവചനവും മുദ്രയിടുക
""മുദ്രയിടുക'' എന്ന ഹീബ്രു പദത്തിന്റെ ആശയം പൂർണ്ണമാക്കുക പൂർത്തിയാക്കുക എന്നാണു. ഒരു ലേഖകൻ തന്റെ കത്തൊ ഒരു ലേഖ യോ എഴുതി അതു ഒപ്പുവെയ്ക്കുന്നതിനെ ഇതു കുറിക്കുന്നു. മുൻ പ്രസ് താവനയും, ഭാവിയിൽ യിസ്രായേലിനോടുള്ള ബന്ധത്തിലുള്ള എല്ലാ പ്രവചനങ്ങളുടെയും നിവൃത്തിയേക്കുറിച്ചാണു.
6. അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്യുക
ആറാമത്തെ പ്രാവചനിക പ്രസ്താവന ""അഭിഷേകം'' ചെയ്യുന്നതി നെക്കുറിച്ചാണു. ഏതിന്റെയെങ്കിലും ആരുടെയെങ്കിലും മേൽ തൈലം ഒഴിക്കുന്നതിനേക്കുറിച്ചാണ്. ലിയോൻ വുഡ് ഇതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: ""അതിപരിശുദ്ധം'' എന്നു പറഞ്ഞിട്ടുള്ള ത് പഴയനിയമത്തിൽ അധികവും സമാഗമനകൂടാരം അല്ലെങ്കിൽ ദേവാല യം, വിശുദ്ധ വസ്തുക്കൾ എന്നിവയോടു ബന്ധപ്പെട്ടാണ്. പെട്ടകം വച്ചി ട്ടുള്ള അതിവിശുദ്ധസ്ഥലത്തേക്കുറിച്ചു പറയുമ്പോൾ, ഭേദകം (article) ഉപയോഗിച്ചാണ് എപ്പോഴും പറയുന്നതു (പുറ.36:33). എന്നാൽ വിശുദ്ധ ഉപകരണത്തേക്കുറിച്ചോ (പുറ.29:37). ദേവാലയത്തേക്കുറിച്ചുമൊത്തമാ യൊ പറയുമ്പോൾ (യെഹെ.43:12) അങ്ങനെ കാണുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ദാനിയേലിനോടു ദൂതൻ പറഞ്ഞ അതിപരിശുദ്ധമായ തു ഭാവിയിൽ ഭാവിയിൽ നിർമ്മിക്കുവാനിരിക്കുന്ന ദേവാലയവും അതി ലെ അതിവിശുദ്ധസ്ഥലവുമാണു.
വ്യാകരണപരമായ യാതൊരു പരിശോധനയും കൂടാതെ കെൻ ജൻടി തുടങ്ങിയ ആലംങ്കാരിക വ്യാഖ്യാതാക്കൾ, ദാനി.9:24 ""അതിപരിശുദ്ധമാ യത്'' യേശുവിനെയാണു കാണിക്കുന്നതെന്നു വ്യാഖ്യാനിച്ചു. ഇതു യേശുവിന്റെ സ്നാനത്തെ പരാമർശിക്കുന്നുവെന്നു അവർ ചിന്തിക്കുന്നു (മർക്കൊ.1:9-11). ഇതു മശിഹായെയോ സഭയെയോ കുറിക്കുന്നതല്ല. ദാനിയേലിന്റെ പ്രവചനത്തിൽ സഭ ഇല്ലയെന്നും ഒാർക്കുക. ഇവിടെ പറഞ്ഞിരിക്കുന്ന സംഭവം ഭാവിയിൽ നിവൃത്തിയാകേണ്ടതാണു.
ആറ് പ്രവചനങ്ങളുടെ ഉപസംഹാരം
ഈ 6 പ്രവചനങ്ങളുടെ സ്വഭാവം കാണിക്കുന്നതു ഇവയിൽ ഒന്നും തന്നെ പൂർണ്ണമായും നിവൃത്തിയായിട്ടില്ലെന്നാണു. അതുകൊണ്ടു കർത്താവ് തന്റെ ജനത്തിനും (യിസ്രായേൽ) തന്റെ നഗരത്തിനു ഭാവിയി ൽ നിവൃത്തിയാകും വണ്ണമാണ് ഈ പ്രവചനങ്ങൾ നല്കിയിട്ടുള്ളത്. എഴുപതാം ആഴ്ചവട്ടം ഭാവിയിൽ സഹ്രസാബ്ദയുഗത്തോടു ബന്ധപ്പെ ട്ടു കൂടി നടക്കുന്നതാണു. വർത്തമാനകാല ലോകത്തിന്റെ ഒടുവിൽ എഴുപതാം ആഴ്ചവട്ടം ആരംഭിക്കും. തുടർന്നു പറയുന്ന ഭാഗം Dr. Thomas Ice ന്റെ ലേഖനത്തിൽ നിന്നും എടുത്തതാണു.
യിസ്രായേലിന്റെ ശബത്ത് വർഷം
ദാനി.9:24-27 ശരിയായി മനസിലാക്കുവാൻ ദൂതൻ ദാനിയേലിനു ഈ പ്രവചനം നല്കിയതിന്റെ സാഹചര്യം മനസിലാക്കിയാൽ ആചരി ക്കാതിരുന്നതിനാലാണു യെഹൂദൻ ബാബിലോൺ പ്രവാസത്തിലേക്കു പോയതെന്നതു എല്ലാവരും സമ്മതിക്കുന്ന കാര്യമാണു. എന്നാൽ എങ്ങ നെയാണു അതു 70 ആഴ്ചവട്ടങ്ങളുടെ പ്രവചത്തോടു ബന്ധപ്പെട്ടിരിക്കു ന്നത്?
മോശയ്ക്കു നല്കിയ ന്യായ്രപമാണമനുസരിച്ചു എല്ലാ ഏഴാം വർ ഷങ്ങളും വെറുതെ ഇടേണ്ടതാണു (ലേവ്യ.25:2-6). ഇതു ലംഘിച്ചാൽ യിസ്രായേൽ ശിക്ഷിക്കപ്പെടുമായിരുന്നു (ലേവ്യ.26:34-35, 43). യിസ്രായേൽ ജനം ദൈവത്തിന്റെ കല്പന എങ്ങനെ അനുസരിച്ചുവെ ന്നും അല്ലെങ്കിൽ അനുസരിച്ചില്ലെന്നും ചരിത്ര പുസ്തകങ്ങളായ ശമുവേ ൽ, രാജാക്കന്മാർ, ദിനവൃത്താന്ത പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടു ണ്ടു. യിസ്രായേൽ 70 വർഷങ്ങളിലെ പ്രാവസത്തിലേക്കു അയക്കപ്പെട്ടതി നെ കുറിച്ച് പറഞ്ഞതു നോക്കുക (2 ദിന. 36:20-21). യിരെമ്യാവു ഇതിനെ ക്കുറിച്ചു പറഞ്ഞതു ഇങ്ങനെയാണു; ""ഈ ദേശമൊക്കെയും ശൂന്യവും സ്തംഭന ഹേതുവും ആകും; ഈ ജാതികൾ ബാബേൽ രാജാവിനെ 70 സംവത്സരം സേവിക്കും'' (യിരെ. 25:11). ""ബാബേലിലെ 70 സംവത്സരം കഴിഞ്ഞ ശേഷമോ ഞാൻ നിങ്ങളെ സμർശിച്ച് ഈ സ്ഥലത്തേക്കു മടക്കി വരുത്തും'' (29:10).
മുകളിലത്തെ വരികളിൽ നിന്നും തെക്കേ രാജ്യമായ യെഹൂദയെ 70 വർഷത്തേക്കു ബാബിലോണിലേക്കു പ്രവാസത്തിനു അയക്കുവാൻ ദൈവത്തിനു ഒരു പ്രത്യേക കാരണം ഉണ്ടെന്നു മന ിലാകുന്നു. ഇതിൽ നിന്നും 70 തവണ യിസ്രായേൽ ശബത്ത് വർഷങ്ങൾ ലംഘിച്ചുവെന്നും വ്യക്തമാകുന്നു. ഏകദേശം ബി.സി 600-ലാണു യെഹൂദർ വാഗ്ദത്ത ദേശത്തു പ്രവേശിച്ചതു. ബാബേൽ പ്രവാസത്തിനു മുമ്പു ഏകദേശം 800 വർഷങ്ങൾ യെഹൂദർ ദേശത്ത് പാർത്തുവെന്നു മന ിലാകുന്നു. ഇക്കാലമത്രെയും അവർ ശബത്ത് വർഷങ്ങൾ ലംഘിച്ചിരുന്നുവെങ്കിൽ 114 വർഷങ്ങൾ അവർ പ്രവാസത്തിൽ കഴിയേണ്ടതായിരുന്നു. അതിനു പകരം 70 വർഷങ്ങളാണു അവർ പ്രവാസത്തിൽ കഴിഞ്ഞതു. അതായതു 800 വർഷങ്ങളിൽ 490 വർഷങ്ങൾ അവർ അനുസരണക്കേടു കാണിച്ചു. ഇതിന്റെ അർത്ഥം 800 വർഷങ്ങൾക്കിടെ 490 വർഷങ്ങൾ കണക്കാക്കുന്ന തിൽ കാലവിളംബമോ വിടവോ ഉണ്ടായി എന്നാണു തോന്നുന്നതു. എന്നാൽ 490 വർഷങ്ങൾക്കിടയിൽ കാലവിളംബം അല്ലെങ്കിൽ വിടവു ണ്ടായി എന്നതു യുക്തിക്കു നിരക്കുന്നതു അല്ലെന്നു അക്ഷരിക വ്യാഖ്യാ നത്തെ എതിർക്കുന്നവർ ഉന്നയിക്കുന്നു.
70-ാം ആഴ്ചവട്ടത്തിന്റെ വിമർശകർ
ദാനിയേലിന്റെ 70-ാം ആഴ്ചവട്ടത്തെ എതിർക്കുന്ന പ്രധാന വിമർ ശകൻ ദാനിയേൽ പ്രവചനം മുമ്പു നിവൃത്തിയായെന്നു (preterist) വ്യാഖ്യാനിക്കുന്ന Gary Demar ആണു. ഗാരി ദേമർ വാദിക്കുന്നതു തിരു വെഴുത്തിൽ ഒരിടത്തും ഒരു ഗ്യാപ്പും (ഇടവേള) കാണുവാൻ കഴിയുകയി ല്ലെന്നാണു. 70 ആഴ്ചവട്ടങ്ങൾക്കിടയിൽ 69 നും 70 നും ഇടയിൽ ഉണ്ടെ ന്നു പറയപ്പെടുന്ന ഗ്യാപ്പ് ഇല്ലെന്നു ആണു അദ്ദേഹം വാദിക്കുന്നതു. യിസ്രായേൽ ദേശത്ത് കഴിച്ച 800 വർഷങ്ങൾക്കിടയിൽ നടന്ന 490 വർഷങ്ങളെ കുറിച്ചു അദ്ദേഹം നിരീക്ഷിച്ചിട്ടില്ലെന്നാണു പ്രത്യേകത വ്യത്യസ്തങ്ങളായ ഇടവേളകൾ നമുക്കു കാണുവാൻ കഴിയും. 800 വർ ഷ കാലയളവിൽ ഏകദേശം 310 വർഷങ്ങളുടെ ഇടവിട്ടുള്ള ഇടവേളകൾ നമുക്കു കാണാം. ഇതിന്റെ അർത്ഥം ഇതു ദാനിയേലിനു നേരിട്ടു നല്കി യ 70 ആഴ്ചവട്ടങ്ങളുടെ പ്രവചനമാണെന്നാണു. ലേവ്യ.25,26 അദ്ധ്യാ യങ്ങളിലെ ശബത്ത് വർഷ നിയമങ്ങളുടെ ലംഘനങ്ങളാണു (2 ദിന.36, യിരെ.25) ദാനിയേലിന്റെ 70 ആഴ്ചവട്ടെങ്ങൾ എന്നും ദേമർ മനസിലാക്കു ന്നു. എന്നാൽ യെഹൂദനുമായുള്ള ദൈവത്തിന്റെ ഉടമ്പടിയിൽ 490 വർഷങ്ങളിലെ ശബത്ത് വർഷങ്ങളിലെ യിസ്രായേലിന്റെ ലംഘനമാണ് പരാമർശിച്ചിരിക്കുന്നതെന്നു അദ്ദേഹം വിശ്വസിക്കുന്നില്ല.
ദേമർ തുടങ്ങിയ വിമർശകർക്ക് Dr. Harold Hoehener മറുപടി നല്കിയിട്ടുണ്ടു; ""490 വർഷങ്ങളിൽ 70 ശബത്ത് വർഷങ്ങൾ ലംഘിച്ചതി നാണു യെഹൂദനു 70 വർഷ പ്രവാസത്തിനു കാരണമായതു. അതുകൊ ണ്ടു ഭാവിയിൽ യിസ്രായേലിനു ഏഴു ഏഴുപതുകളുടെതായ 490 വർഷ ങ്ങൾ നിയമിച്ചിരിക്കുന്നു എന്നു ദാനിയേൽ കണ്ടു. ദാനി. 9:1-3 ൽ ദൈവം യെഹൂദനെ ബാബിലോൺ പ്രവാസത്തിലേക്കു അയക്കുവാനുള്ള കാര ണമെന്തെന്നു ദാനിയേലിനു തന്നെ വ്യക്തമായി മനസിലായി''.
69, 70 ആഴ്ചവട്ടങ്ങൾക്കിടയിൽ ഒരു ഇടവേള (gap) ഇല്ലെന്നാണു ഗാരി ദേമർ വാദിക്കുന്നതു.
70 ഏഴുകൾ
70x7 ശബത്ത് വർഷങ്ങളുടെ 70 വർഷ പ്രവാസം അവശേഷിക്കുന്ന
ലംഘനം (യിരെ. 25:11; 29:10) 70x7 ശബത്ത് (ലേവ്യ. 26:34-35, 43) വർഷങ്ങൾ
(ദാനി. 9:24-27)
490 വർഷങ്ങൾ
ദാനിയേലിന്റെ
490 വർഷങ്ങൾ
ഭൂതകാലം ഭാവി
കാലം
70 ആഴ്ചകൾ
ദാനി.9:23 70 ആഴ്ചകളുടെ പ്രവചനത്തിന്റെ കാല്രകമം വെളിപ്പെടു ത്തുന്നു. ഇതിന്റെ ആരംഭം എപ്പോൾ എന്നതു സംബന്ധിച്ചു എന്താണു ഇത് പറയുന്നത്? ആരംഭം സംബന്ധിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്.
ഗ്രബിയേൽ ദാനിയേലിനോടു യെരുശലേമിനെ യഥാസ്ഥാനപ്പെടു ത്തി പുനർനിർമ്മിക്കുന്നതിനായുള്ള കല്പന പുറപ്പെടുന്നതിൽ നിന്നും 70 ആഴ്ചവട്ടങ്ങൾ ആരംഭിക്കുന്നുവെന്നു ഗ്രഹിക്കുവാൻ ആവശ്യപ്പെട്ടു. ഈ വാക്യങ്ങളുടെ വ്യാഖ്യാന ചരിത്രം വ്യക്തമാക്കുന്നത് ഈ പ്രവചനം വിഷമകരവും ആflീയ ജ്ഞാനം അതിനു ആവശ്യമാണെന്നുമാണു.
യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയുവാനുള്ള കല്പന
എഴുപതു ആഴ്ചവട്ടങ്ങൾ ആരംഭിക്കുന്നതു ""യെരുശലേമിനെ യഥാ സ്ഥാനപ്പെടുത്തി പണിയുവാൻ കല്പന പുറപ്പെടുവിക്കുന്നതോടു'' കൂടിയാണ് (9:25). ഈ കല്പന യെരുശലേം നഗരത്തിന്റെ പുനർനിർമ്മാ ണത്തിനുള്ളതാണ് ദേവാലയത്തിന്റെതല്ല (2 ദിന. 36:22-23; എസ്രാ. 1:1-4; 5:317; 6:3-5). ദാനിയേലിന്റെ 70 ആഴ്ചവട്ടങ്ങളുടെ ആരംഭത്തേക്കുറിച്ചു കുറഞ്ഞത് മൂന്നു കല്പനകളുണ്ട്. ഒന്നാമത്തേത് കോരശിന്റെ ബി.സി. 537-ലെ കോരശിന്റെ കല്പനയാണ് (എസ്രാ. 1:24; 6:3-5). രണ്ടാമത്തേത് 458 ലെ (എസ്രാ. 7:11-26), മൂന്നാമത്തേത് ബി.സി. 444-ൽ അർത്ഥഹ്ശഷ് ടാവിന്റേതുമാണ്. ദാനിയേൽ 9:25 ലെ വാക്കുകളോടു ഏറ്റവും ബന്ധമു ള്ളത് മൂന്നാമത്തെ കല്പനയാണു.
Leon Wood ന്റെ വാക്കുകളിൽ ""ഒന്നാമത്തേത് ദേവാലയത്തിന്റെ പുനർനിർമ്മാണത്തിലും; രണ്ടാമത്തേത് ദേവാലയ ശുശ്രൂഷയുടെ കാര്യ
ത്തേക്കുറിച്ചും ഒടുവിലത്തേതു നഗരത്തിന്റെ മതിലുകളുടെ നിർമ്മാണം സംബന്ധിച്ചുള്ളതുമാണു.
അർത്ഥഹ്ശഷ്ടാവിന്റെ കല്പന
ദാനി. 9:25 ലെ പ്രസ്താവന ഏറ്റവും യോജിക്കുന്നതു നെഹെ.2:1-8 ൽ പറഞ്ഞിരിക്കുന്ന ബി.സി. 444 ൽ പുറപ്പെടുവിച്ച കല്പനയാണു. എന്തുകൊണ്ട്? കാരണം ഒന്നും രണ്ടും കല്പനകൾ ദേവാലയത്തിന്റെ പുനർനിർമ്മാണത്തോടു ബന്ധപ്പെട്ടുള്ളതാണു. മൂന്നാമത്തെ കല്പന മാത്രമാണു യെരുശലേമിനെക്കുറിച്ചുള്ളതു. അർത്ഥഹ്ശഷ്ടാവിൽ നിന്നും നെഹമ്യാവിനു യെരുശലേമിനെ പുനർനിർമ്മിക്കുന്നതിനുള്ള കല്പന ഭക്തനായ ഈ ഗവർണർ യെരുശലേമിനെയും അതിന്റെ മതിലുകളെയും പുനർനിർമ്മിച്ചുവെന്നു നെഹമ്യാവിന്റെ പുസ്തകം തെളിവു നല്കുന്നു.
ഡാളസ് തിയോളജികൾ സെമിനാരിയിലെ പുതിയനിയമം വിഭാഗം മേധാവി Dr. Harold Hoehner, തന്റെ ""ക്രിസ്തുവിന്റെ ജീവിത്തിന്റെ ക്രമാ നുഗത സ്വഭാവങ്ങൾ'' എന്ന ഗ്രന്ഥത്തിൽ ദാനിയേലിന്റെ 70 ആഴ്ചവട്ടങ്ങ ളുടെ കാര്യം വ്യക്തമാക്കിയിരിക്കുന്നു. ദാനിയേലിന്റെ 70 ആഴ്ചവട്ടങ്ങളു ടെ ആരംഭം മൂന്നാമത്തെ കല്പനയോടെ ആരംഭിക്കുന്നു. താഴെ തന്നിരി ക്കുന്ന തെളിവുകളാണ് അദ്ദേഹം ഈ ബന്ധത്തിൽ വ്യക്തമാക്കിയിരി ക്കുന്നത്.
""ഒന്നാമത് നഗരവും (നെഹ.2:3,5) രണ്ടാമതായി നഗരത്തിന്റെ വാതി ലുകളും മതിലുകളും (2:38) പുനർനിർമ്മിക്കുന്നതിനേക്കുറിച്ചു നേരിട്ടുള്ള പരാമർശമുണ്ടു രണ്ടാമതു മതിലുകൾ പണിയുന്നതിനു ആവശ്യമായ വസ്തുക്കൾ നല്കുന്നതിനായി അർത്ഥഹ്ശഷ്ടാവ് ആസാഫിനു എഴു തിയ എഴുത്താണു (2:8).
മൂന്നാമതു ദാനിയേൽ പ്രവചിച്ചതുപോലെ വളരെ പ്രശ്ന സങ്കീർണ്ണ മായ സാഹചര്യങ്ങളിലെ (ദാനി. 9:25) മതിലുകൾ യഥാസ്ഥാനപ്പെടുത്തു ന്നതിനേക്കുറിച്ചു നെഹെമ്യാവു, എസ്രാ. 4:7-23 ഭാഗങ്ങൾ പറഞ്ഞിരി ക്കുന്നതാണു. നാലാമതു, യെരുശലേം പുനർനിർമ്മിക്കുന്നതിനായി പേർ ഷ്യൻ രാജാക്കന്മാർ പിന്നീടൊരിക്കലും വിളംബരം പ്രഖ്യാപിച്ചിട്ടില്ല എന്നതാണു. ഈ വിളംബരത്തിന്റെ കൃത്യതീയതി, ബി.സി. 444, മാർച്ചു 5 ആണു. ദാനിയേലിന്റെ ഈ പ്രവചന വ്യാഖ്യാനം അക്ഷരീകമായിട്ടുള്ള താണെന്നതിനു മതിയായ തെളിവാണിത്. ""അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ യെരുശലേമിനെ യഥാസ്ഥാനപ്പെടു ത്തി പണിവാൻ. യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല് പന പുറപ്പെടുന്നതു മുതൽ അഭിഷിക്തനായൊരു പ്രഭുവരെ ഏഴു ആഴ്ച വട്ടം; അറുപത്തി രണ്ടു ആഴ്ചവട്ടം കൊണ്ടു അതിനെ വീഥിയും കിടങ്ങു മായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും (ദാനി. 9:25).
ഈ വിളംബരത്തെക്കുറിച്ചു മന ിലാക്കുവാൻ ഈ വിഷയത്തേ ക്കുറിച്ചുള്ള രണ്ടു വിശദീകരണങ്ങളിലൂടെ വ്യക്തമാക്കാം.
- സർ തോമസ് ആൻഡേഴ്സിന്റെ "The coming prince'' (വരുവാനു ള്ള പ്രഭു), അതിനു ശേഷം Dr. Harold Hoebner റുടെ "Chronological Aspects of the Life of Christ'' (ക്രിസ്തുവിന്റെ ജീവിതത്തിന്റെ ക്രമാനുഗത സ്വഭാവങ്ങൾ) എന്ന ഗ്രന്ഥവും ഇതിനു സഹായകരണമാണു.
1. സർ. തോമസ് ആണ്ടേഴ്സൻ
ദാനിയേലിന്റെ 70 ആഴ്ചവട്ടങ്ങളേക്കുറിച്ചു ആഴത്തിലും പാfiി തോചിതവും ധ്യാനാflകവുമായി ആൻഡേഴ്സനെപ്പോലെ മറ്റൊരാളും പഠിച്ചിട്ടില്ല. 1894 ൽ "The coming prince'' എന്ന അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥം ബ്രിട്ടണിൽ പ്രസിദ്ധീകരിച്ചു. സ്കോട്ട്ലന്റ ് യാർഡിലെ ചീഫ് ഇൻസ്പെക്ടറായിരുന്നു അദ്ദേഹം. ""പ്രവചന വർഷം'' എന്നു വിളിക്ക പ്പെടുന്ന 360 ദിവസങ്ങളുള്ള വർഷകണക്കു ഉപയോഗിച്ചു ഒരു കാലകണ ക്കു അദ്ദേഹം വികസിപ്പിച്ചു. ആൻഡേഴ്സൻ യെഹൂദ കലണ്ടർ ആണു ഉപയോഗിച്ചതു. ദാനിയേൽ ഈ കാലഗണന പിന്തുടർന്നുവെന്നു അദ്ദേ ഹം ഉറപ്പായി വിശ്വസിച്ചു (42 മാസങ്ങൾ - 1260 ദിവസങ്ങൾ).
അർത്ഥഹ്ശഷ്ടാവു വിളംബരം പ്രഖ്യാപിച്ചതു ബി.സി. 445, മാർച്ച് 14 മുതൽക്കാണ് 483 വർഷങ്ങൾ ആരംഭിക്കുന്നതെന്നു ആൻഡേഴ്സൻ കണക്കാക്കി. ക്രിസ്തുവിന്റെ രാജകീയ യെരുശലേം പ്രവേശമായ എ.ഡി. 32, ഏപ്രിൽ 6 നു (നി ാൻ 10, എ.ഡി. 32) ഈ 483 വർഷങ്ങൾ തികഞ്ഞു. ആൻഡേഴ്സന്റെ വിശദീകരണം ഇങ്ങനെയാണു: ""യെഹൂദ ആചാരമനുസരിച്ചു, നമ്മുടെ കർത്താവു നിസാൻ 8 നു ആണു യെരുശ ലേമിലേക്കു പോയതു. അതു ഒരു വെള്ളിയാഴ്ച ആയിരുന്നു. സുവിശേ ഷങ്ങളിൽ രേഖപ്പെടുത്തിയ പ്രകാരം ശബത്തിൽ ബഥാന്യയിൽ ചെലവ ഴിച്ച ശേഷമാണു വിശുദ്ധ നഗരത്തിൽ പ്രവേശിച്ചതു. ജൂലിയൻ കലണ്ടർ പ്രകാരം നിസാൻ 10 എ.ഡി. 32 ഏപ്രിൽ 6, ഞായറാഴ്ചയാണു യെരുശ ലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയുവാൻ കല്പന പുറപ്പെട്ടതിനും ""പ്രഭുവായ മശിഹ''യുടെ ഈ പ്രവേശനത്തിനും (മാർച്ച് 14, ബി.സി. 445 - ഏപ്രിൽ 6, എ.ഡി.32) ഇടയിലെ കാലദൈർഘ്യമ്രെതയാണു? ആൻ ഡേഴ്സിന്റെ കണക്കു പ്രകാരം കല്പന പുറപ്പെട്ടതിനും മശിഹയുടെ
യെരുശലേം പ്രവേശനത്തിനും ഇടയിലുള്ളതു 360 ദിവസങ്ങളുള്ള പ്രവചന കലണ്ടർ പ്രകാരം 173,880 ദിവസങ്ങളാണു.
ബി.സി. 445 മുതൽ എ.ഡി. 32 വരെ 476 വർഷങ്ങൾ = 1,73,740 ദിവസങ്ങൾ (476x365)+ 116 അധിവർഷങ്ങൾ. യെഹൂദ രീതിപ്രകാരം മാർച്ച് 14 മുതൽ ഏപ്രിൽ 6 വരെ രണ്ടു ദിവസങ്ങളും ഉൾപ്പെടെ 24 ദിവ സങ്ങൾ. അതായതു, 173,740+116+24=173880, പ്രവചന കലണ്ടർ പ്രകാരം 69x7x360=173880.
ബി.സി.യിൽ നിന്നും എ.ഡി.യിലേക്കുള്ള വർഷങ്ങൾ കണക്കുകൂ ട്ടുമ്പോൾ ബി.സി. 1 ഉം എ.ഡി. 1 ഉം ഒരു വർഷമായിട്ടേ കണക്കാക്കൂ. രണ്ടു വർഷങ്ങളല്ല. ബി.സി. 1 ബി.സി. 0 എന്നാണ് വിളിക്കപ്പെടേണ്ടത്; അതുകൊണ്ടാണു ജ്യോതിശാസ്ത്രജ്ഞർക്കു ബി.സി. 445, 444 ആണു.
ആൻഡേഴ്സന്റെ കണ്ടുപിടുത്തത്തിൽ വന്ന ചില ചെറിയ തെറ്റുക ൾ Dr. Harold Hoehner തിരുത്തുകയുണ്ടായി.
Dr. Harold Hoehner
Dr. Harold Hoehner ആൻഡേഴ്സന്റെ സമയത്തിന്റെ ആരംഭവും അവസാനവും ചോദ്യം ചെയ്യുകയുണ്ടായി. അർത്ഥഹ്ശഷ്ടാവിന്റെ വിളംബരം ബി.സി. 445 ൽ അല്ല, 444 ലാണെന്നു Hoehner ചിന്തിക്കുന്നു. ""ഈ വിളംബരത്തിന്റെ തീയതി വേദപുസ്തക രേഖയിൽ നല്കിയിട്ടു ണ്ടു. യെരുശലേമിന്റെ ശൂന്യാവസ്ഥയേക്കുറിച്ചു നെഹമ്യാവു കേട്ടതു കിസ്ലേവ് (നവംഡിസം) മാസത്തിൽ (നെഹ.1:1) അർത്ഥഹ്ശഷ്ടാവിന്റെ ഇരുപതാം സംവത്സരം നിസാൻ മാസത്തിൽ (മാർച്ച്ഏപ്രിൽ) നെഹ മ്യാവിനു നഗരവും മതിലുകളും യഥാസ്ഥാനപ്പെടുത്തുവാൻ അനുവാദം ലഭിച്ചുവെന്നും പറഞ്ഞിരിക്കുന്നു (2:1). നിസാൻ കിസ്ലേവിന് ശേഷം (ഒരേ വർഷത്തിൽ) പറഞ്ഞതു നിസാൻ മുതൽ നിസാൻ എന്ന പേർഷ്യൻ കാലകണക്കിനു പകരം തിശ്രി മുതൽ തിശ്രി എന്ന (സെപ്തം/ഒക്ടോ) കാലകണക്ക് നെഹെമ്യാവു ഉപയോഗിച്ചതുകൊ ണ്ടാണു യെഹൂദാരാജാക്കന്മാർ ഉപയോഗിച്ച രീതിയാണു നെഹമ്യാവു പിന്തുടരുന്നതു. നെഹമ്യാവിന്റെ ഈ രീതി യെഹൂദർ പൊതുവേ ഉപയോഗിച്ചിരുന്നതാണു.
അടുത്തതായി അർത്ഥഹ്ശഷ്ടാവിന്റെ ഭരണത്തിന്റെ ആരംഭമാണു കണ്ടെത്തേണ്ടതു. അദ്ദേഹത്തിന്റെ പിതാവ് ‘xerxes’ ബി.സി. 465 ഡിസംബർ 17 നു മരിച്ചു. തുടർന്നു അർത്ഥഹ്ശഷ്ടാവു രാജാവായി. ബി.സി. 445 കിസ്ലേവിലാണ് (നവം/ഡിസം) നെഹമ്യാവിന് ഈ വിവരം
ലഭിക്കുന്നതു. അതുകൊണ്ടു ദാനി.9:24-27 ലെ 70 ആഴ്ചവട്ടങ്ങൾ ആരംഭി ക്കുന്നതു, ബി.സി. 444 നീസാനിലാണു. അതുപോലെ ആൻഡേഴ്സൻ ശബത്ത് വർഷത്തിനു പകരം സോളാർ വർഷം ഉപയോഗിക്കുന്നതിനെ യും Dr. Hoehner എതിർക്കുന്നു. Hoehner ആൻഡേഴ്സന്റെ ചില കണക്കു കൂട്ടലുകളെയും തിരുത്തുന്നു.
ഒന്നാമതായി അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചയുടെ ഇരുപതാം സംവത്സരം ബി.സി. 445 ആണെന്നതിനു പകരം, ബി.സി. 444 നീസാനാ ണ്. രണ്ടാമത്, എ.ഡി. 32 ക്രിസ്തുവിന്റെ ക്രൂശുമരണമാണെന്ന കണക്കു കൂട്ടൽ. അങ്ങനെയെങ്കിൽ ക്രിസ്തുവിന്റെ മരണം ഞായറാഴ്ചയോ തിങ്ക ളാഴ്ചയോ ആകണം. ഈ പ്രശ്നം അറിയാവുന്ന ആൻഡേഴ്സൻ ക്രൂശു മരണം വെള്ളിയാഴ്ച ആക്കുന്നതിനു ഒരു ഗണിത സർക്കസ് തന്നെ കളിക്കേണ്ടി വന്നു. എ.ഡി. 33 നീസാൻ 14 നു വെള്ളിയാഴ്ചയാണു ക്രിസ്തവിന്റെ ക്രൂശുമരണം. ജൂലിയൻ കലണ്ടർ പ്രകാരം, എ.ഡി. 33, ഏപ്രിൽ 3 വെള്ളിയാഴ്ചയാണു ക്രിസ്തുവിന്റെ ക്രൂശുമരണം. മുകളിൽ സൂചിപ്പിച്ച പോലെ ബി.സി. 444, നീ ാനിലാണ് 70 ആഴ്ചവട്ടങ്ങളുടെ ആരംഭം. നെഹെ.2:1 ൽ നീസാനിൽ ഏതു ദിവസമാണു വിളംബരം പുറപ്പെടുവിച്ചതെന്നു പറഞ്ഞിട്ടില്ലെങ്കിലും ഇതു സീലാനു മുമ്പാണു നടന്നതെന്നും പറയുവാനാകുകയില്ല. നീസാനിൽ മറ്റേതെങ്കിലും ദിവസമാണതു നടന്നതു.
Hoehner ന്റെ കണക്കുപ്രകാരം 476 ഡോളർ വർഷങ്ങളാണു. ഇതു ബി.സി. 444 ഉം എ.ഡി. 33 തമ്മിലുള്ള വ്യത്യാസമാണു. 476 നെ
365.24219879 കൊണ്ടും ഗുണിക്കുമ്പോൾ 173,855 ദിവസങ്ങൾ വരുന്നു. Hoehner റുടെ അഭിപ്രായത്തിൽ, ""ഇതു ബി.സി. 444 ന്റെയും എ.ഡി. 33 ന്റെ ഇടയിൽ 25 ദിവസങ്ങൾ മാത്രം കൂട്ടേണ്ടിവരുന്നു. നീ ാൻ 1 അല്ലെങ്കിൽ മാർച്ച് 5 (ബി.സി. 444 ലെ) നോടു 25 കൂട്ടുമ്പോൾ മാർച്ച് 30 (എ.ഡി. 33 ലെ) കിട്ടുന്നു. അതു എ.ഡി. 33 നിസാൻ 10 ആണു. അന്നാണു യേശുവിന്റെ യെരുശലേമിലേക്കുള്ള രാജകീയ പ്രവേശനം. 69-ാം ആഴ്ച വട്ടത്തിന്റെ അവസാനം എ.ഡി. 33 മാർച്ച് 30 നുള്ള യേശുവിന്റെ യെരശ ലേം പ്രവേശനത്തോടെയാണു. സെഖ്യരാവു 9:9 ൽ പ്രവചിച്ച പ്രകാരം മശിഹാ തന്നെ യിസ്രായേലിനു വെളിപ്പെടുത്തുന്ന അവസാന സμർഭമാ യിരുന്നതു (സങ്കീ.118:26; മത്താ.21:9; മർക്കൊ.11:10; ലൂക്കൊ.19:38; യോഹ. 12:13). ഇത് നീസാൻ 10 (മാർച്ച് 30) ആയിരുന്നു. നാലു ദിവസങ്ങ ൾ കഴിഞ്ഞ് നീസാൻ 14നു (ഏപ്രിൽ 3, എ.ഡി. 33), അഭിഷിക്തൻ ഛേദി ക്കപ്പെട്ടു.
ദാനിയേൽ പ്രവചനത്തിലെ 70-ാമത്തെ ആഴ്ചവട്ടം ഇനിയും നിവൃ ത്തിയാകേണ്ടിയിരിക്കുന്നു. അതു നിവൃത്തിയാകുമ്പോൾ ദാനിയേലിന്റെ അന്വേഷണം വ്യക്തമാക്കപ്പെടുകയും, യിസ്രായേൽ അവരുടെ മശിഹാ യോടൊപ്പം തങ്ങളുടെ മാതൃഭൂമിയിൽ മടങ്ങിയെത്തുകയും ചെയ്യും.
Dr. Hoehner ദാനിയേൽ പ്രവചനത്തിലെ 69 ആഴ്ചവട്ടങ്ങളുടെ ആരംഭവും അവസാനവും സംബന്ധിച്ച വിഷയം വളരെ കൃത്യമായിട്ടാ ണ് അപ്രഗഥിച്ചിട്ടുള്ളത്. Dr. Hoehner റുടെ ഈ പഠനത്തോടു അനുഭാവ മാണ് Dr. John F. Walvoord നുള്ളത്. ""ദാനി.9:26 ലെ 69 ആഴ്ചവട്ടങ്ങൾ അവസാനിക്കുന്നത് ക്രിസ്തുവിന്റെ മരണത്തിനു തൊട്ടു മുമ്പാണെന്ന താണ്, ഏറ്റവും സ്വീകാര്യമായ അഭിപ്രായം''- വാൾവുഡ് പ്രായോഗികമാ യി അധികം വ്യാഖ്യാതക്കളും ക്രിസ്തുവിന്റെ ക്രൂശുമരണത്തിനു 69 ആഴ്ചവട്ടങ്ങൾക്കു ശേഷമാണെന്നു ചിന്തിക്കുന്നവരാണ്.
ഏഴ് ആഴ്ചവട്ടങ്ങൾ
ദൈവം 70 ആഴ്ചവട്ടങ്ങളെ 3 ഭാഗങ്ങളായി തിരിക്കുന്നു. ""ഏഴു ആഴ്ചവട്ടങ്ങൾ; അറുപത്തിരണ്ടു ആഴ്ചവട്ടങ്ങൾ'', ""ഒരു ആഴ്ചവട്ടം'' (ദാനി.9:25). ഈ വിഭജനങ്ങളുടെ അർത്ഥമെന്താണ്? ആദ്യത്തെ 7 ആഴ്ചവട്ടങ്ങൾ (49 വർഷം) 70 ന്റെ ഭാഗമാണ്. ആദ്യ ഭാഗം യെരുശലേമി നെ യഥാസ്ഥാനപ്പെടുത്തി വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ പണിയുന്ന സമയത്തേക്കുറിച്ചാണ് (9:25). ഇത് എസ്രായുടെയും നെഹെ മ്യാവിന്റെയും കാലത്തേക്കുറിച്ചാണ്. യെരുശലേമും ദേവാലയവും പുനർനിർമ്മിക്കുന്ന സമയത്തേക്കുറിച്ചാണ് ആദ്യ 7 ആഴ്ചവട്ടങ്ങൾ. ജോൺ വാൾവുഡിന്റെ അഭിപ്രായത്തിൽ, നെഹമ്യാവിനു ലഭിച്ച കല്പന യോടെ ഏഴു ആഴ്ചവട്ടങ്ങൾക്കു ആരംഭം കുറിച്ചു. നഗരത്തെയും ദേവാ ലയത്തെയും പുനഃനിർമ്മിക്കുന്നതിനു ഈ വർഷങ്ങൾക്കൊണ്ടു കഴി ഞ്ഞു. ഇതു നാല്പത്തി ഒമ്പതു സംവത്സരങ്ങൾക്കൊണ്ടു സാധ്യമായി. നഗരത്തിന്റെ വീഥികൾ കിടങ്ങായി കിടക്കുകയും പുനർനിർമ്മാണം ആവശ്യമായിരുന്നുവെന്നും നെഹമ്യാവിന്റെ കാലത്തെക്കുറിച്ചുള്ള പരാമർശമാണ് പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നത്. കഷ്ടകാലങ്ങളിൽ അത് നെഹമ്യാവിന്റെ കാലത്ത് പൂർത്തീകരിക്കപ്പെടുന്നതായി കാണു ന്നു.'' ഈ പ്രവചനം 70 ആഴ്ചവട്ടങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നതായി വാക്യം 25 വ്യക്തമാക്കുന്നു.
62 ആഴ്ചവട്ടങ്ങൾ
അടുത്ത ഭാഗം ഏഴു ആഴ്ചവട്ടങ്ങളെ തുടർന്നു വരുന്ന അറുപത്തി രണ്ടു ആഴ്ചവട്ടങ്ങളാണ്. രണ്ടു കൂടി ചേർന്ന് 69 ആഴ്ചവട്ടങ്ങൾ അഥവാ 483 വർഷങ്ങളാണ്. അറുപത്തിരണ്ട് ആഴ്ചവട്ടങ്ങൾ സമാപിക്കുന്നത്. ""അഭിഷിക്തനായ ഒരു പ്രഭുവരെ ഏഴു ആഴ്ചവട്ടം അറുപത്തിരണ്ട് ആഴ്ചവട്ടം'' (ദാനി. 9:25). ഈ അഭിഷിക്തൻ കർത്താവായ യേശുക്രിസ് തു തന്നെയാണ്. Dr. Hoehner പറഞ്ഞത് ഏഴും അറുപത്തിരണ്ടും ആഴ്ച വട്ടങ്ങൾ (69) അവസാനിക്കുന്നത് ക്രിസ്തുവിന്റെ രാജകീയ പ്രവേശന ത്തോടെയാണെന്നാണ് ലൂക്കൊസ് 19 ൽ ഏഴും അറുപത്തിരണ്ടും ആഴ്ച വട്ടങ്ങളെക്കുറിച്ചു പറഞ്ഞിട്ടുള്ളത് നോക്കുക (ലൂക്കൊ.19:41-42, 44).
അറുപത്തിരണ്ടു ആഴ്ചവട്ടം കഴിഞ്ഞ്
70 ആഴ്ചവട്ടങ്ങളേ സംബന്ധിച്ച ഏറ്റവും വലിയ വിവാദവിഷയ ത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. 69 ആഴ്ചവട്ടത്തിന്റെ തുടർച്ച യായി ഏഴുപതാം ആഴ്ചവട്ടം വരുന്നുണ്ടോ എന്നത് സംബന്ധിച്ചാണു തർക്കം. യഥാർത്ഥത്തിൽ മഹാപീഡനകാലം വരെ ഏഴുപതാമത്തെ ആഴ്ചവട്ടം നീട്ടിവെച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് രണ്ടു വ്യത്യസ് ത അഭിപ്രായങ്ങളാണ് ഉള്ളത്. ഏഴുപതു ആഴ്ചവട്ടങ്ങൾ മുഴുവൻ നിവൃ ത്തിയായൊ അതൊ ഏഴുപതാം ആഴ്ചവട്ടം ഭാവിയിൽ നിവൃത്തിയാകു വാനിരിക്കുന്നതാണൊ? ഇതാണ് തർക്കവിഷയം.
70-ാം ആഴ്ചവട്ടം ഭാവിയിൽ നിവൃത്തിയാകുവാനുള്ളതാണെന്നതിനുള്ള കാരണം
69 ഉം 70 ഉം ആഴ്ചവട്ടങ്ങൾക്കിടയിൽ ഒരു "ഗ്യാപ്' ഇല്ല എന്നു അക്ഷരിക വ്യാഖ്യാനത്തെ എതിർക്കുന്നവർ പ്രസ്താവിക്കുന്നു. അവരി ൽ പ്രമുഖനായ Gray Demar പറയുന്നത്, ""യുഗപരമായ വ്യാഖ്യാനത്തെ പിന്താങ്ങുന്നതിനു വേണ്ടിയാണ് 69 ഉം 70 ഉം ആഴ്ചവട്ടങ്ങൾക്കിടയ്ക്കു ""ഗ്യാപ്'' ഉണ്ടെന്നു വാദിക്കുന്നതെന്നാണു. ദാനി. 9:24-27 ഭാഗത്തെ ഇങ്ങനെയൊരു "ഗ്യാപും' ഇല്ലത്രെ.
""ഏഴും അറുപത്തിരണ്ടും ആഴ്ചവട്ടങ്ങൾക്കിടയിൽ ""ഒരു ഗ്യാപ്'' ഇല്ലെങ്കിൽ പിന്നെ 69 ഉം 70 ഉം ആഴ്ചവട്ടങ്ങൾക്കിടയിൽ "ഗ്യാപ്' ഉണ്ടെ ന്നതിനുള്ള ന്യായീകരണമെന്ത്?'' എന്നു അദ്ദേഹം ചോദിക്കുന്നു.
ഒന്നാമതായി, ""അറുപത്തിരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ട്'', മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഏഴും അറുപത്തിരണ്ടും ആഴ്ചവട്ടങ്ങൾ
അതായത് അറുപത്തിയൊമ്പത് ആഴ്ചവട്ടങ്ങൾ കഴിഞ്ഞിട്ട് (483 വർഷ ങ്ങൾ) എന്നു ഈ ഭാഗത്ത് പറയുന്നു.
ക്രമാനുഗതസംഭങ്ങളിൽ അറുപത്തിരണ്ടു ആഴ്ചവട്ടങ്ങൾക്കു ശേഷം അഭിഷിക്തൻ ഛേദിക്കപ്പെടുന്നതായി പറഞ്ഞിരിക്കുന്നു. അറുപ ത്തിരണ്ടു ആഴ്ചവട്ടങ്ങൾ സമാപിച്ചശേഷമാണിത് എന്നാൽ എത്രനാൾ കഴിഞ്ഞിട്ടാണെന്നത് പറഞ്ഞിട്ടില്ല.
Gray Demar നെപ്പോലെയുള്ള 70 ആഴ്ചവട്ടങ്ങളിലെ സംഭവങ്ങൾ യാതൊരു തട വുമില്ലാതെ ഒന്നിനു പുറകെ ഒന്നായി സംഭവിച്ചതാണെ ന്നു വ്യാഖ്യാനിക്കുന്നവർ ക്രിസ്തുവിന്റെ ക്രൂശീകരണവും യെരുശലേം നാശവും 7 വർഷങ്ങൾക്കിടയിൽ നടന്ന സംഭവങ്ങളാണെന്നു പറയേണ്ടി വരും. 70-ാം ആഴ്ചവട്ടത്തിന്റെ മധ്യത്തിൽ കർത്താവിന്റെ ക്രൂശുമരണം നടന്നുവെന്നു Demar വാദിക്കുന്നു. അതായത് പൗലൊസ് മാനസാന്തര പ്പെട്ടുവെന്നു കരുതപ്പെടുന്ന എ.ഡി. 33 ൽ ഇതു സംഭവിച്ചുവെന്നു ചിന്തി ക്കുന്നു. ക്രിസ്തുവിന്റെ മരണവും യെരുശലേം നാശവും തമ്മിൽ നാല്പ തോളം വർഷത്തിന്റെ ഗ്യാപ് ഉണ്ട്. ഈ രണ്ടു സംഭവങ്ങൾ ഏഴു വർഷ ത്തിനുള്ളിൽ നടന്നുവെന്നു വായനക്കാരെ സമ്മതിപ്പിക്കുവാനാണ് Demar ഉം കൂട്ടരും ശ്രമിക്കുന്നത്.
Thomas Ice Demar ഉന്നയിക്കുന്ന പ്രശ്നം സമർത്ഥമായി കൈകാ ര്യം ചെയ്യുന്നു. ""ദാനി.9:24-27 ഉം എ.ഡി. 70 ൽ നിവൃത്തിയായ മത്താ. 24:15 ഉം മന ിലാക്കുന്നതിൽ Demar ക്കു വലിയ പിശുക്കുണ്ടായിരിക്കു ന്നു. ശൂന്യമാകുന്ന മ്ലേച്ഛതയേക്കുറിച്ചു ദാനി.9:27; 11:31; 12:11 ൽ പറഞ്ഞിരി ക്കുന്നുവെന്നു Demar വ്യക്തമാക്കിയിട്ടുണ്ട്. അതിനെ തുടർന്നു Demar പറയുന്നത്, ""മത്താ.24:15 ലെ ശൂന്യമാകുന്ന മ്ലേച്ഛതയെക്കുറിച്ചു വായി ക്കുന്ന ഏതൊരു വ്യക്തിക്കും അത് എ.ഡി. 70 ലെ യെരുശലേം നാശ ത്തെക്കുറിച്ചാണെന്നു ഗ്രഹിക്കാമെന്നാണ്. ദാനി.9:27 ൽ ആഴ്ചവട്ടത്തി ന്റെ മധ്യേ നടക്കുന്നതെന്നു പറഞ്ഞ സംഭവം യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിനും നാല്പതു വർഷങ്ങൾക്കുശേഷം നടന്ന എ.ഡി. 70 ലെ യെരുശലേം നാശമെന്ന സംഭവമാണെന്നു Demar വ്യാഖ്യാനിക്കു ന്നു. കുറഞ്ഞ പക്ഷം 40 വർഷങ്ങളിൽ നടന്ന സംഭവങ്ങൾ ഏഴു വർഷ ങ്ങളിൽ നടന്നതായി ഒരു നിലയിലും യോജിപ്പിക്കുവാനാകുകയില്ല.
അഭിഷിക്തൻ ഛേദിക്കപ്പെടും
വാക്യം 26 ആരംഭിക്കുന്നത് ""അറുപത്തിരണ്ടു ആഴ്ചവട്ടം കഴി ഞ്ഞിട്ടു'' എന്ന പ്രസ്താവനയോടെയാണ്. അറുപത്തിഒൻപതു ആഴ്ചവട്ട
ങ്ങളിൽ സംഭവിക്കുന്ന മൂന്നു കാര്യങ്ങളേക്കുറിച്ചു ഈ ഭാഗത്ത് പറഞ്ഞി രിക്കുന്നു.
- അഭിഷിക്തൻ ഛേദിക്കപ്പെടും; അവനു ആരും ഇല്ലെന്നു വരും;
- ""വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജനം നഗരത്തേയും വിശുദ്ധ മμിര ത്തെയും നശിപ്പിക്കും''
- ""അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാന ത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു''. അഭിഷിക്തൻ ഛേദിക്കപ്പെടുന്നതിനേക്കുറിച്ചു പറഞ്ഞിരിക്കുന്നതു യേശുക്രിസ്തുവിന്റെ മരണത്തെക്കുറിച്ചാണെന്നു എല്ലാ വ്യാഖ്യാതാക്ക ളും പറഞ്ഞിട്ടുണ്ട്. എ.ഡി. 30 മാർച്ച് 30 നു ക്രിസ്തുവിന്റെ രാജകീയ പ്രവേശനവും (ലൂക്കൊ.19:28-40), എ.ഡി. 33, ഏപ്രിൽ 3 നടന്ന ക്രിസ്തു വിന്റെ ക്രൂശുമരണവും 483 വർഷങ്ങളിലാണ് (69 ആഴ്ചവട്ടങ്ങൾ) നടന്ന ത്; അവസാന ആഴ്ചവട്ടത്തിലല്ല ഈ പോയിന്റ ് അമില്ലേനിയലിസ്റ്റുകൾ സഹിതം, എല്ലാവരും അംഗീകരിക്കുന്നതാണ്. ഡോ. ജോൺ വാൾവുഡി ന്റെ വാക്കുകളിൽ, ""69-ാം ആഴ്ചവട്ടത്തിന്റെ ഒടുവിൽ ജീവിച്ചിരിക്കുന്ന മശിഹ ആ ആഴ്ചവട്ടം അവസാനിക്കുന്ന ഉടൻ ഛേദിക്കപ്പെടും'' ""അവൻ ആരും ഇല്ലെന്നു വരും'' (വാ.26). ഇതിന്റെ അർത്ഥം എന്താണ്? ക്രിസ്തുവിന്റെ പാപ പരിഹാരം മരണത്തിന്റെ ഉദ്ദേശം ക്രിസ് തുവിന്റെ മരണത്തിലൂടെ സാധ്യമായി. യിസ്രായേലിനോടും യെരുശലേ മിനോടുമുള്ള ബന്ധത്തിൽ അവൻ വന്നതിന്റെ ലക്ഷ്യം നേടിയില്ല. അതാ ണ് ഈ ഭാഗത്തെ മുഖ്യവിഷയം. മശിഹൈക രാജ്യമാണ്. അത് സംഭവി ക്കും, അവൻ ഛേദിക്കപ്പെട്ട സമയത്തല്ല. Dr. Charles Feinberg പറയുന്നു, ""ആ സമയത്ത് അവൻ മശിഹൈക രാജ്യം സ്ഥാപിച്ചില്ലെന്നതാണ് ഇതിന്റെ അർത്ഥം. സ്വന്തജനം അവനെ തള്ളിയപ്പോൾ (യോഹ.1:11) അവനു ന്യായമായി ലഭിക്കേണ്ടത് ലഭിക്കാ തെ പോയി. ദാനിയേലിന്റെ ജനം (യെഹൂദൻ) അവരുടെ മശിഹയായി യേശുവിനെ അംഗീകരിക്കാതിരുന്നതുകൊണ്ടാണിത്. ഭാവിയിൽ മശീഹ തന്റെ രാജ്യം സ്ഥാപിക്കുവാൻ വരുകയും യെഹൂദൻ അവനെ അംഗീക രിക്കുകയും ചെയ്യും. ഒടുവിലത്തെ ആഴ്ചവട്ടത്തിന്റെ സമാപ്തിയിൽ രാജ്യം വരുകയും യെഹൂദൻ അതിനെ സ്വീകരിക്കുകയും ചെയ്യും.
യിസ്രായേലിന്റെ രാജ്യം ഇതുവരെയും വരാത്തതിനാൽ, ഇതു ഭാവിയി ലാണെന്നതാണ് ഇതിന്റെ അർത്ഥം. അവസാനത്തെ ആഴ്ചവട്ടം ഭാവിയി ലാണെന്നതിന്റെ മറ്റൊരു കാരണമാണ് നാം കണ്ടത്.
വരുവാനുള്ള പ്രഭു
""വരുവാനുള്ള പ്രഭു'' ആരെന്നതു വലിയൊരു തർക്കവിഷയമാണ്. അവൻ ആരാണെന്നതു കണ്ടെത്തുന്നതിനുള്ള ഉചിതമായ മാർഗം അവ ന്റെ വരവിനെക്കുറിച്ചുള്ള പ്രവചനം മന ിലാക്കുന്നതാണ്. ജനത്തിന്റെ പ്രഭു നഗരത്തെയും വിശുദ്ധ മμിരത്തെയും നശിപ്പിക്കുമെന്ന് പറഞ്ഞിട്ടു ണ്ട്. അത് യെഹൂദരന്റെ യെരുശലേം നഗരമാണ്. യെരുശലേമിലെ വിശു ദ്ധ മμിരം ഏതാണ്? യെഹൂദ ദേവാലയമല്ലാതെ മറ്റൊന്നല്ലിത്. നഗരവും മμിരവും നശിപ്പിച്ചില്ലേ? തീർച്ചയായും. റോമക്കാർ എ.ഡി. 70 ൽ നഗരവും ആലയവും നശിപ്പിച്ചു. Dr. Walvoord പ്രസ്താവിച്ചതുപോലെ
ഇത് ഭാവി കാലത്തേക്കുറിച്ചുള്ള പരാമർശമാകുവാൻ സാധ്യമല്ല. ""സെഖ.14:1-3 ൽ പറഞ്ഞത് പോലെ, ക്രിസ്തു ശക്തിയിലും മഹത്തത്തി ലും മടങ്ങി വരുന്നസമയം നഗരം പ്രാബല്യത്തിൽ ഉണ്ടായിരിക്കും. യെരുശലേം സമ്പൂർണ്ണമായും നശിപ്പിക്കപ്പെട്ട അവസ്ഥയിലായിരിക്കുക യില്ല അന്നു. അതിനാൽ വാക്യം.26 ചരിത്രപരമായി നിറവേറിയിരിക്കുവാ ൻ സാധ്യതയുണ്ട്''.
""പ്രഭുവിന്റെ ജനം'' എന്നത് പ്രധാന വിഷയമാണ്. നഗരത്തെയും മμിരത്തെയും നശിപ്പിക്കുവാൻ വരുന്ന പ്രഭുവിന്റെ ജനമാണിത്. തീത്തൊസിന്റെ നേതൃത്തത്തിൽ എ.ഡി. 70 ൽ യെരുശലേം നശിപ്പിച്ച റോമക്കാരണ് ഈ ജനമെന്നു നാം കാണ്ടതാണ്. വരുവാനുള്ള പ്രഭു ഇനിയും വരുവാനിക്കുന്ന അന്തി ക്രിസ്തുവാണ്. Dr. J. Dwighjt Pentecost വിശദീകരിക്കുന്നത് ഇങ്ങനെയാണ്, ""റോമസാമ്രാജ്യത്തിന്റെ അന്തി മ നേതാവായി പ്രത്യക്ഷപ്പെടുന്ന 7:8 ലെ ചെറിയ കൊമ്പാണ് പ്രഭു. പ്രഭുവല്ല, പ്രഭുവിന്റെ പടജനം നഗരത്തെ നശിപ്പിക്കുമെന്ന പ്രസ്താവന പ്രത്യേകം ശ്രദ്ധേയമാണ്. വരുവാനുള്ള പ്രഭു ക്രിസ്തുവല്ല; അവൻ ""ഛേദിക്കപ്പെട്ടു''വെന്നു മുൻ വാക്യത്തിൽ പറഞ്ഞിരിക്കുന്നു. ഈ പ്രഭു ക്രിസ്തുവിനുശേഷം വരുന്ന ആളാണ്. ഒന്നുകിൽ എ.ഡി. 70 നു യെരുശലേം നശിപ്പിച്ച റോമൻ ഭരണാധികാരിയൊ അല്ലെങ്കിൽ ഭാവിയി ൽ പ്രത്യക്ഷപ്പെടാനിരിക്കുന്ന അന്തിക്രിസ്തുവൊ ആണിത്.
വരുവാനിരിക്കുന്ന പ്രഭു എന്തുകൊണ്ടാണ് എ.ഡി. 70 ൽ യെരുശലേം നശിപ്പിച്ച ടൈറ്റസ് അല്ലാത്തത്? കാരണം ""വരുവാനുള്ള പ്രഭുവിനല്ല'' ""ജനത്തിന്'' ആണ് ഈ വാക്യം ഊന്നൽ നല്കുന്നത്. ഈ ഭാഗം ഇങ്ങനെ പറയുവാൻ കാരണം ഈ പ്രവചനത്തെ എ.ഡി. 70 ലെ റോമൻ ആക്രമണത്തോടു ബന്ധിപ്പിക്കുകയും വാക്യം 27 ലെ ""അവ ൻ'' എന്നു അന്തിക്രിസ്തുവിനോടു ബന്ധിപ്പിക്കുവാനുമാണ്. പ്രഭു ജനവുമായി വരുന്നതായി പറഞ്ഞിട്ടില്ല. ചരിത്രത്തിൽ പ്രഭുവും പ്രഭുവിന്റെ ജനവും ഒരുമിച്ചു വരുന്നില്ല. Dr. Steven Miller ന്റെ വാക്കുകളിൽ വാ.27 ലെ ""പ്രഭു'' എഴുപതാം ആഴ്ചവട്ടത്തിൽ യിസ്രായേലിനെ പീഡിപ്പിക്കുന്നവനാണ്.
പ്രഭുവിന്റെ ജനം എന്നത് പ്രഭുവിനോടു ""ബന്ധപ്പെട്ട'' ജനം എന്ന ആശയം നല്കുന്നില്ല; മറിച്ചു ഈ ജനത്തിൽ നിന്നാണ് പ്രഭു വരുന്നതെ ന്നാണ്.
അവസാനം പ്രളയത്തോടെ ആയിരിക്കും
26-ാം വാക്യത്തിലെ ഒടുവിലത്തെ ഭാഗം സംഭവിക്കുക 69-ാം ആഴ്ച വട്ടത്തിനും എഴുപതാം ആഴ്ചവട്ടത്തിനും ഇടയ്ക്കാണ്. എന്നിരുന്നാ ലും ""ഇതിന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും, എന്നതിന്റെ ആദ്യഭാഗം, സൂചിപ്പിക്കുന്നത് എ.ഡി. 70 ലെ യെരുശലേം നാശത്തേയാണ്. അതേ സമയം ""അവസാനത്തോളം യുദ്ധമുണ്ടാകും ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു,'' എന്ന പ്രയോഗം നിവൃത്തിയാ ക്കുക ഇടവേളയിലുള്ള സുദീർഘമായ (2000 ത്തിലധികം വർഷം) കാലത്താണ്.
ലീയോൽ വുഡിന്റെ അഭിപ്രായത്തിൽ വാക്യം 26 ലെ ""അതിനെ'' എന്നത് യെരുശലേമിനെ കുറിക്കുന്നു. ""ശൂന്യങ്ങളും'' എന്നത് നഗരത്തി ന്റെ നാശത്തെ കാണിക്കുന്നു. യെരുശലേമിന്റെ നാശം വളരെ വ്യാപകമാ യിരുന്നുവെന്നു ചരിത്രം വെളിപ്പെടുത്തുന്നു. എ.ഡി. 70 ലെ നാശത്തോടു കൂടി യുദ്ധങ്ങളും ശൂന്യമാക്കലും ആരംഭിച്ചു അത് എഴുപതാം ആഴ്ചവ ട്ടം വരെയും തുടരും. ഈ ഭാഷാപ്രയോഗം ലൂക്കൊ.21:24 ലെ പ്രസ്താവ നയോടു ഒത്തുപോകുന്നു; ""അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവർ സകല ജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകുകയും ജാതി കളുടെ കാലം തികയുവോളം ജാതികൾ യെരുശലേം ചവിട്ടിക്കളകയും ചെയ്യും.''
ചാൾസ് ഫീൻബർഗ് പറയുന്നത്, ""ഇരുപത്തിയാറാം വാക്യത്തിലെ അവസാന ഭാഗത്തിന്റെ രത്നച്ചുരുക്കം എ.ഡി. 70 മുതൽക്കുള്ള യിസ്രാ യേലിന്റെ ""ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു'' എന്നതാണ്. യുദ്ധ ങ്ങളും ശൂന്യങ്ങളും അവരുടെ മേൽ വരും (ലൂക്കൊ.21:24). ""ജാതികളു ടെ കാലം'' തികയും വരെ യിസ്രായേലിന്റെയും യെരുശലേം നഗരത്തി ന്റെയും സ്ഥിതി അതായിരിക്കും''.
Dr. J.D. Pentecost പറയുന്നത്, ""ആ ആക്രമണം യിസ്രായേൽ ജാതി യുടെ കഷ്ടതയ്ക്കു സമാപ്തി വരുത്തുന്നില്ല, അതു ഗ്രബിയേൽ പറ
ഞ്ഞതുപോലെ അവസാനം വരെയും തുടരും. ""70'' ആഴ്ചവട്ടങ്ങളെക്കു റിച്ചുള്ള പ്രവചനങ്ങൾ നിവൃത്തിയാകുവോളം യിസ്രായേലിന്റെ കഷ്ടങ്ങൾ തുടരും. യിസ്രായേലിന്റെ കഷ്ടതയുടെ കാലം എ.ഡി. 70 ലെ നാശം തുടങ്ങി ക്രിസ്തുവിന്റെ വീണ്ടും വരവിൽ ജാതികളുടെ അധീനതയിൽ നിന്നും യിസ്രായേലിനെ വിടുവിക്കും വരെ തുടരും''.
പ്രാവനിക നീട്ടിവെയ്ക്കൽ
ദൈവത്തിന്റെ പ്രവചന ഘടികാരത്തിൽ 69-ാം ആഴ്ചവട്ടത്തിനും 70-ാം ആഴ്ചവട്ടത്തിനും ഇടയിൽ ഒരു ഇടവേളയുണ്ടെന്നു, വേദപുസ്തകം വിശദമായി പഠിക്കുന്ന ഒരു വ്യക്തികൾ ബോധ്യമാകു ന്നതാണ്. റോബർട്ട് കൾവർ ഇങ്ങനെ സംഗ്രഹിക്കുന്നു: ""വാക്യം 26 ലെ സംഭവങ്ങൾ (അഭിഷിക്തൻ ഛേദിക്കപ്പെടുന്നതും യെരുശലേമിന്റെ നാശവും) 69 ആഴ്ചവട്ടങ്ങളിലൊ 70-ാം ആഴ്ചവട്ടങ്ങളിലൊ ആണ് സംഭ വിക്കുന്നതായിട്ടാണ് എല്ലാ വ്യാഖ്യാന്രശമങ്ങളും. എന്നാൽ വാക്യം 26 ലെ സംഭവങ്ങൾ 69 ഉം 70 ഉം ആഴ്ചവട്ടങ്ങൾക്കിടയിലാണ് നടന്നത്. അന്ന് സ്വർഗ്ഗത്തിലെ ദൈവം തന്റെ ജനമായ യിസ്രായേലിനെ അവരുടെ ദേശത്തേക്ക് യഥാസ്ഥാനപ്പെടുത്തും''.
അന്തിക്രിസ്തുവോ ക്രിസ്തുവോ
ദാനിയേലിന്റെ 70 ആഴ്ചവട്ടങ്ങളുടെ പഠനത്തിൽ അവസാന വാക്യ ത്തിൽ നാം എത്തിയിരിക്കുന്നു, അത് ഒടുവിലത്തെ ആഴ്ചവട്ടത്തെ കുറിച്ചുള്ളതാണ്.
ദാനി.9:27 ""അവൻ ഒരു ആഴ്ചവട്ടത്തേക്ക് പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മധ്യേ അവൻ ഹനനയാഗവും ഭോജന യാഗവും നിർത്തിലാക്കികളയും''.
വാക്യം 27 ലെ ആദ്യ്രപശ്നം ""അവൻ'' എന്നത് ആരെകുറിക്കുന്നു വെന്നതാണ്. ""അവൻ'' എന്നത് വാ.26 ലെ ""വരുവാനിക്കുന്ന പ്രഭു''വിനെ ക്കുറിച്ചാണ്. അക്ഷരീക വ്യാഖ്യാനത്തെ എതിർക്കുന്നവർ ഇതിനോടു വിയോജിക്കുന്നു. ""ഇവിടെ പറഞ്ഞിരിക്കുന്ന സർവ്വനാമം (അവൻ) വാ. 26 ലെ ""പ്രഭുവിനെ'' അല്ല കാണിക്കുന്നത്'' എന്നാണ് Dr. Kenneth Gentry പറഞ്ഞത്. Gary Demar അഭിപ്രായപ്പെടുന്നത്, ""ഒരു ആഴ്ചവട്ടത്തേ ക്കു നിയമത്തെ കഠിനാക്കുന്നത്'' യേശുക്രിസ്തു ആണെന്നാണ്. അന്തി ക്രിസ്തുവല്ല ഈ ഉടമ്പടി വയ്ക്കുന്നതെന്നാണ് മഹോപ്രദവവാദികളുടെ വ്യാഖ്യാനം.
ഇത്തരം തെറ്റായ വ്യാഖ്യാനം ഈ വേദഭാഗത്തിലെ ഹിബ്രു
വ്യാകരണത്തെയും വാക്യഘടനയെയും ലംഘിക്കുന്നതാണ്. Thomas Ice ന്റെ വാക്കുകളിൽ, ""ഇതര ഭാഷകളിൽ എന്നപോലെ എബ്രായ വ്യാക രണത്തിൽ ഒരു സർവ്വനാമം (അവൻ) അതിനു തൊട്ടുമുൻപുള്ള വാക്യ ത്തോടു ബന്ധപ്പെട്ടുള്ളതാണ്. മറിച്ചാണെങ്കിൽ ആ സμർഭത്തിൽ അത് വ്യക്തമാക്കിയിരിക്കും. ഇവിടെ വാക്യം 27 ലെ സർവ്വനാമമായ ""അവൻ'' തൊട്ടുമുമ്പുള്ള വാ.26 ലെ ""വരുവാനുള്ള പ്രഭുവിനെ കുറിക്കുന്നുവെന്നു വളരെ വ്യക്തമാണ്''. ബഹുഭൂരിപക്ഷം പfiിതരും, Kiel Leupoid തുട ങ്ങിയ സഹ്രസാബ്ദ അനുകൂല വ്യാഖ്യാനതാക്കളും അംഗീകരിക്കുന്നു.
ഈ വേദഭാഗത്തിന്റെ ശരിയായ അർത്ഥം Robert Culver വിശദീകരി ക്കുന്നു: ""സാധാരണ വ്യാകരണ നിയമ്രപകാരം ഈ ഭാഗത്തെ പ്രധാന വ്യക്തി അന്ത്യകാലത്ത് വെളിപ്പേടേണ്ട ദുഷ്ടമനുഷ്യനായ അന്തിക്രിസ് തുവാണ്. എബ്രായ ഭാഷയിൽ ""അവൻ'' എന്ന സർവ്വനാമം ഒരു വ്യത്യ സ്തനായ ആളെയാണ് അവതരിപ്പിക്കുന്നത്. ഇവിടെ ഉപയോഗിച്ചിരി ക്കുന്ന ത്രിദ്വീയ പുരുഷ സർവ്വനാമം മുൻവാക്യത്തിലെ (വാ.26) വ്യക്തി യെയാണ് കാണിക്കുന്നത്. ഈ അധ്യായത്തിലെ ഒടുവിലത്തെ പുരുഷ സർവ്വനാമവും (വാ.27) ഇത് ക്രിസ്തുവിനെ അല്ല അന്തിക്രിസ്തുവിനെ യാണു കാണിക്കുന്നത് എന്നും വളരെ വ്യക്തമാണ്. വാക്യം.26 ലെ "വരു വാനിരിക്കുന്ന പ്രഭു''വിനെയാണ് ഈ സർവ്വനാമം കുറിക്കുന്നത്. അദ്ധ്യാ യം 7 ലെ നാലമത്തെ മൃഗം അഥവാ ചെറിയ കൊമ്പിനെയാണ് വരുവാ നുള്ള പ്രഭുകാണിക്കുന്നത്.''
വാക്യം.27 ലെ ""അവൻ'' വാക്യം 26 ലെ ""വരുവാനുള്ള പ്രഭു ആണെന്നതിന് Leon Wood ചില ന്യായങ്ങൾ നല്കിയിരിക്കുന്നതു ശ്രദ്ധി ക്കുക. ""വരുവാനുള്ള പ്രഭു'' (വാ. 26) വിനെ ""അവൻ'' (വാ.27) കുറിക്കു ന്നില്ലെങ്കിൽ ഈ പ്രസ്താവന അപ്രസക്തമാണ്, ""അവൻ'' (വാ.27) എന്ന സർവ്വനാമം ക്രിസ്തുവിനെ കുറിക്കുന്നുവെന്നു പറയുവാൻ യാതൊരു ന്യായവുമില്ല. വാക്യം 26 ലെ ""വരുവാനിരിക്കുന്ന പ്രഭുവിനെക്കുറിച്ചുള്ള മറ്റൊരു പരാമർശം മാത്രമാണ് "അവൻ' എന്നത്''.
A. ഈ വ്യക്തി പലരോടും ""ഇറപ്പായ ഒരു ഉടമ്പടി'' (നിയമം) വെയ്ക്കും.
എന്നാൽ ക്രിസ്തു ഒരു ഉടമ്പടിയും വെച്ചിട്ടില്ല. ദൈവം മനുഷ്യരോട് കൃപയുടെ ഉടമ്പടി വെച്ചു; ക്രിസ്തു അതു നിവൃത്തിക്കുകയും ചെയ് തു. ക്രിസ്തു ഒരു ഉടമ്പടി വെയ്ക്കുന്നതിൽ നിന്നും വ്യത്യസ്തമാണി ത്. B. അഥവാ ക്രിസ്തു അവന്റെ െഎഹിക ജീവിതകാലത്ത് ഒരു ഉടമ്പടി
വെച്ചു എന്നു വന്നാൽ തന്നെ, ഈ ഉടമ്പടിയെക്കുറിച്ചു മറ്റൊരിടത്തും
പറയാതെ ഇവിടെ മാത്രം പറയുന്നുവെന്നത് അസാധാരണമാണ്. അവന്റെ മരണത്തെക്കുറിച്ചും യെരുശലേം നാശത്തെക്കുറിച്ചും മുൻ പു പറയുകയും ചെയ്തിരിക്കുന്നുവെന്നോർക്കുക. C. എഴുപതാമത്തെ ആഴ്ചവട്ടത്തെക്കുറിച്ചു പരാമർശിക്കുന്ന ഈ പ്ര
ത്യേക ഭാഗത്ത്, ക്രിസ്തുവിന്റെ ജീവിതമോ ശുശ്രൂഷയോ ഒരു നില യിലും ബന്ധപ്പെടുത്തുവാനാകുകയില്ല. D. അവൻ ""ഹനന യാഗവും ഭോജന യാഗവും നിർത്തലാക്കികളയും''
എന്ന പ്രസ്താവനയ്ക്ക് ക്രിസ്തുവുമായി ഈ സμർഭത്തിൽ ഒരു ബന്ധവുമില്ല.
ഒരു ഉടമ്പടി വയ്ക്കുന്നത്
""അവൻ'' എന്താണ് ചെയ്യുന്നത്? അന്തിക്രിസ്തു പല ജാതികളോ ടും ഉറപ്പായ ഒരു ഉടമ്പടി ഒരു ആഴ്ചത്തേക്ക് (7 വർഷം) വെയ്ക്കും. ദാനിയേലിലെ 70 ആഴ്ചവട്ടങ്ങൾ അക്ഷരികമായി വ്യാഖ്യാനിക്കാത്ത വ്യാഖ്യാതാക്കൾ, ക്രിസ്തു തന്റെ ജനത്തെ വീണ്ടെടുക്കുവാനുള്ള കൃപ യുടെ ഉടമ്പടിയായി ഇതിനെ കാണുന്നു. ദൈവം തന്റെ വിശുദ്ധന്മാരുമാ യി വെച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കുന്നതായി"" (റോമ.15:8) ഇവർ ഇതിനെ വ്യാഖ്യാനിക്കുന്നു- Dr. Gentry. Dr. Gentryയും സാമാന വ്യാഖ്യാതാക്ക ളും വ്യാഖ്യാനിക്കും പോലെ ക്രിസ്തു തന്റെ പ്രഥമ വരവിൽ തന്റെ ജനമായ യിസ്രായേലുമായി 7 വർഷത്തേക്ക് ഒരു നിയമവും ഉണ്ടാക്കിയ തായി രേഖയില്ല. വാക്യം.27 ആലംങ്കാരികമോ ആflീയമോ ആയി വ്യാഖ്യാനിക്കുന്നതിലൂടെ മാത്രമെ ഇത്തരമൊരു വ്യാഖ്യാനത്തിൽ ഇവർ ക്ക് എത്തിച്ചേരുവാൻ കഴിയും.
കൃപയുടെ ഉടമ്പടിയെക്കുറിച്ചുള്ള ഒരു പരാമർശമാണ് അഥവാ ഇതെങ്കിൽ ഇത് വളരെ അപരിചിതമായി നിലയിലുള്ള പരാമർശമാണെ ന്ന് Dr. Leon Wood അഭിപ്രായപ്പെടുന്നു. ക്രിസ്തുവിന്റെ രക്ഷാ ഉടമ്പടി കേവലം ഏഴു വർഷത്തേക്ക് മാത്രമുള്ളതല്ല. നിത്യമായ ഉടമ്പടിയാണ ല്ലൊ. ദാനി.9:27 ൽ ""പലരോടും'' ഉടമ്പടി വെയ്ക്കുമെന്നു പറഞ്ഞിരിക്കു ന്നു. ഈ പദ്രപയോഗം യിസ്രായേലിനോടു ആണെന്നും ദാനിയേൽ പ്രവചനത്തിലുടനീളം കാണാം (ദാനി.11:33,39; 12:3). അതുകൊണ്ടു ഇത് ഒരു പ്രത്യേക സμർഭത്തിൽ ഉപയോഗിച്ച ഒരു പദമാണ്. ആഗോളപ രമായ രക്ഷയെ കുറിക്കുവാനുള്ള ഒരു വിശാലമായ ഒരു പദമല്ലിത്. ""കൂടാതെ അഭിഷിക്തൻ ഛേദിക്കപ്പെട്ടതിനെയും നഗരം നശിപ്പിക്കപ്പെട്ട തിനെയും തുടർന്നു ജീവിയ്ക്കുന്ന ഈ ഉടമ്പടി യേശുക്രിസ്തുവിന്റെ ആദ്യവരവിനെക്കുറിക്കുന്നുവെന്നു വ്യാഖ്യാനിക്കുന്നതു അടിസ്ഥാനര ഹിതമാണ്. ഗ്രബിയേൽ ദാനിയേലിനോട് പറഞ്ഞ ഏഴു വർഷം (70-ാം ആഴ്ചവട്ടം) ത്തേക്കുള്ള ഉടമ്പടി ക്രിസ്തുവിലൂടെയുള്ള രക്ഷയേക്കുറി ച്ചാണെന്ന വ്യാഖ്യാനം അബന്ധമാണ്.
വാക്യം.27 ൽ പറഞ്ഞിരിക്കുന്ന ഉടമ്പടി ഭാവിയിൽ യിസ്രായേലുമാ യി എതിർക്രിസ്തു ചെയ്യുവാനിരിക്കുന്നതേയുള്ളൂ. അറുപത്തിയൊമ്പ താം ആഴ്ചവട്ടത്തിനും എഴുപതാം ആഴ്ചവട്ടത്തിനും ഇടയ്ക്ക് ഒരു ഇടക്കാലം (Gap) ഉണ്ടെന്നതും ഇത് വ്യക്തമാക്കുന്നു.
ഒരു ആഴ്ചവട്ടം
ഈ ഉടമ്പടി ഒരു ആഴ്ചവട്ടം അഥവാ 7 വർഷത്തേക്കാണെന്ന് ഈ വേദഭാഗം വ്യക്തമാക്കുന്നു. 70-ാം ആഴ്ചവട്ടത്തിന്റെ മധ്യഭാഗം യേശുക്രിസ്തുവിന്റെ ശുശ്രൂഷയിൽ നിവൃത്തിയായി എന്നാണ്. Dr. Gentry പറയുന്നത്, ""ക്രിസ്തുവിന്റെ ശുശ്രൂഷയുടെ മൂന്നരവർഷം പ്രധാ നമായും ക്രേμീകരിച്ചിരുന്നത് (70 ആഴ്ചവട്ടത്തിന്റെ ആദ്യ പകുതി) യെഹൂദരിലാണ് (മത്താ.10:5; 15:24). G.H.Pember ഇതിനെ ഖfiിച്ചിരി ക്കുന്നതു ശ്രദ്ധിക്കുക:
""ക്രിസ്തുവിനെക്കുറിച്ചാണ് ഇതെങ്കിൽ ക്രിസ്തുവിന്റെ ആദ്യ വര വിൽ വാക്യം.27 ൽ പറഞ്ഞിരിക്കുന്നതൊന്നും ചെയ്തതായി കാണുവാ ൻ കഴിയുന്നില്ല. ആ പ്രവചനത്തിന്റെ ഭാഗം നിവൃത്തിയാകുന്നതിന് യെഹൂദന്മാരിൽ ഭൂരിപക്ഷവുമായി 7 വർഷത്തേക്ക് ഒരു ഉടമ്പടി വെയ്ക്ക ണമായിരുന്നു. അങ്ങനെയൊന്നു ചെയ്തിട്ടില്ല. സുവിശേഷങ്ങളിൽ അങ്ങനെ ഒരു പരാമർശമില്ല. കൂടാതെ പ്രവാചകന്മാരിലൊരാൾ ക്രിസ്തു വിന്റെ മരണത്തിന് മുമ്പ് യിസ്രായേലിലെ 12 ഗോത്രങ്ങളുമായി തന്റെ ബന്ധം വിച്ഛേദിച്ചതായും പറഞ്ഞിരിക്കുന്നു. ഇത് 483 വർഷങ്ങളുമായി യെഹൂദനുമായി വിച്ഛേദിക്കപ്പെട്ട ദൈവത്തിന്റെ ബന്ധത്തെ വ്യക്തമാക്കു ന്നു. വരുവാനിരിക്കുന്ന പ്രഭുവായ എതിർക്രിസ്തു യിസ്രായേലുമായി 7 വർഷത്തേക്ക് ഉടമ്പടി വെയ്ക്കുന്നതായി വ്യക്തമാക്കുന്നു. 70-ാം ആഴ് ചവട്ടം നാം ജീവിക്കുന്ന ഈ കാലത്തിനും ശേഷം ഭാവിയിൽ സംഭവിക്കു വാനിരിക്കുന്നതാണെന്നു ഈ വേദഭാഗത്തു നിന്നും വ്യക്തമാക്കുന്നു. യിസ്രായേൽ രാഷ്ട്രം പുനഃസ്ഥാപിക്കപ്പെട്ടിരിക്കയാൽ (1948) 70-ാം ആഴ് ചവട്ടം വേഗം തുടങ്ങും എന്നു ചിന്തിക്കാം.
ആഴ്ചവട്ടത്തിന്റെ മധ്യത്തിൽ
70 ആഴ്ചവട്ടങ്ങളെക്കുറിച്ചുള്ള പ്രവചനം ഗ്രബിയേൽ 3 ഭാഗങ്ങളാ യി വിഭജിച്ചിരിക്കുന്നു: 7 ആഴ്ചവട്ടങ്ങൾ, 62 ആഴ്ചവട്ടങ്ങൾ, 1 ആഴ്ചവ ട്ടം. ഒടുവിലത്തെ ആഴ്ചവട്ടത്തെക്കുറിച്ചു വാ.27 ൽ വിശദമായി പറഞ്ഞി രിക്കുന്നു. വാക്യം 27 ന്റെ ആദ്യഭാഗത്ത്, ""അവൻ ഒരു ആഴ്ചവട്ടത്തേക്ക് പലരോടും നിയമം കഠിനമാക്കും'' എന്നു പറഞ്ഞിരിക്കുന്നു. വാക്യത്തി ന്റെ അടുത്ത ഭാഗത്ത് പറയുന്നു, ""ആഴ്ചവട്ടത്തിന്റെ മധ്യേ അവൻ ഹന നയാഗവും ഭോജനയാഗവും നിർത്തലാക്കി കളയും, മ്ലേച്ഛതകളുടെ ചിറ കിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന ഒടുവില ത്തെ ആഴ്ചവട്ടം സംഭവിക്കുന്നതെന്തായിരിക്കുമെന്നു പറഞ്ഞിരിക്കുന്നു.
ആഴ്ചവട്ടം എന്നതു ഏഴു വർഷങ്ങളായിരിക്കുകയാൽ, ആഴ്ചവട്ട ത്തിന്റെ മധ്യേ എന്നത് 3 1/2 വർഷം ആണെന്നു വ്യക്തമാക്കുന്നു. ദാനി. 7:25 ഉം 12:7 ഉം മൂന്നര വർഷത്തെ കാണിക്കുന്നു (കാലം, കാലങ്ങൾ,
കാലാംശം). ഈ രണ്ടു ഭാഗങ്ങളും ഭാവിയിൽ പ്രത്യക്ഷപ്പെടുവാനുള്ള എതിർക്രിസ്തു അഥവാ മൃഗത്തേക്കുറിച്ചാണു പറയുന്നത്. ദാനി.9:27 ലെ 70 ആഴ്ചവട്ടങ്ങൾ ഭാവികാലത്തേക്കുറിച്ചുള്ളതാണെന്ന ചിന്തയെ പിന്തുണക്കുന്നതാണ് ഈ വാക്യങ്ങൾ.
അലങ്കാരിക വ്യാഖ്യാതാക്കൾ ഈ ഭാഗത്തിന് വിഷയാസ്പദമായ ഒരു വ്യാഖ്യാനം നല്കാറില്ല. ഈ പ്രവചനത്തിന്റെ ഒന്നൊ രണ്ടൊ ഭാഗ ങ്ങൾ സμർഭത്തിൽ നിന്നും അടർത്തി മാറ്റി, ഈ പ്രവചനം ആദ്യ നൂറ്റാ ണ്ടിൽ നിവൃത്തിയായെന്നു അവർ വ്യാഖ്യാനിക്കുന്നു.
Dr. J. Dwight Pentecost ന്റെ വാക്കുകളിൽ, ""ഈ ഉടമ്പടി ക്രിസ്തു വിന്റെ ആദ്യ വരവിൽ ചെയ്തില്ല; കാരണം a) അവന്റെ ശുശ്രൂഷ 7 വർ ഷത്തേക്കുള്ളതായിരുന്നില്ല, b) അവന്റെ മരണം യാഗങ്ങളെ നിർത്തലാ ക്കിയില്ല, c) അവൻ ""ശൂന്യമാക്കുന്ന മ്ലേച്ഛത'' അവൻ സ്ഥാപിച്ചില്ല (മത്താ.24:15).
ശൂന്യമാക്കുന്ന മ്ലേച്ഛത
വാക്യം 27 പറയുന്നത് ആഴ്ചവട്ടത്തിന്റെ മധ്യേ (3 1/2 വർഷം), ""മ്ലേച്ഛ തകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും''. ഈ വാക്യത്തിൽ
ദേവാലയത്തെ അശുദ്ധമാക്കുന്ന എതിർക്രിസ്തുവിനെക്കുറിച്ചുള്ള പരാമർശം നാം കാണുന്നു. ക്രിസ്തുവിന്റെ ആദ്യവരവിനോടടുത്തു ഇത് സംഭവിച്ചതായി നാം കാണുന്നില്ല. അങ്ങനെ സംഭവിച്ചുവെങ്കിൽ, ആ സംഭവം ചിന്തിക്കുന്നതുപോലെ എ.ഡി. 70 ൽ ഇതു സംഭവിച്ചുവെങ്കി
ൽ, 70 ആഴ്ചവട്ടങ്ങളുടെ കാലപരിധിയിൽ ഇതു സംഭവിക്കുവാൻ സാധ്യ മല്ല. മത്താ. 24:15 ൽ, ഗ്രബിയേൽ ദാനി. 9:27 ൽ പറഞ്ഞ സംഭവത്തിന്റെ വിശദീകരണം കർത്താവു നല്കിയതായി നാം വായിക്കുന്നു. ഇത് ക്രിസ് തു ഭാവികാല വരവിനോടുള്ള ബന്ധത്തിൽ സംഭവിക്കേണ്ടിയിരിക്കുന്ന കാര്യമാണ്.
സമ്പൂർണ്ണമായ ശൂന്യമാക്കൽ
വാക്യം 27 ന്റെ ഒടുവിലത്തെ ഭാഗത്ത് ""നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും എന്നു പറഞ്ഞിരിക്കുന്നു. ക്രിസ്തുവിന്റെ ആദ്യവരവിൽ എപ്പോഴാണ് ഇത് നട ന്നത്. ഇതു സംഭവിച്ചിട്ടില്ല. അതുകൊണ്ട് ക്രിസ്തുവിന്റെ രണ്ടാം വരവി ന്റെ സമയത്താണ് എതിർക്രിസ്തു നശിപ്പിക്കപ്പെടുന്നതെന്നു വ്യക്തമാ യി മന ിലാവുന്നു. Gary Demar പറയുന്നത് ശൂന്യമാക്കുന്ന മ്ലേച്ഛത സംഭവിച്ചത് എ.ഡി. 70 ലാണെന്നാണ്.
ക്രിസ്തുവിന്റെ ശുശ്രൂഷയുടെ രണ്ടു ഘട്ടങ്ങൾ
ക്രിസ്തുവിന്റെ ശുശ്രൂഷയെക്കുറിച്ചു പുതിയനിയമത്തിൽ നാം പഠ നം നടത്തുമ്പോൾ അതു രണ്ടു ഘട്ടങ്ങൾ ഉള്ളതാണെന്നു വ്യക്തമാകു ന്നു. ഒന്ന് രണ്ടായിരം വർഷം മുമ്പുള്ള അവന്റെ ആദ്യവരവും രണ്ടാമ ത്തേത്, അവന്റെ ഭാവിയിലെ വരവും. വരുവാനുള്ള മശിഹായെക്കുറിച്ചു ള്ള അനേകം പഴയനിയമ പ്രവചനങ്ങളിൽ ഒരേ വാക്യത്തിൽ തന്നെ രണ്ടു വരവുകളെക്കുറിച്ചും രേഖപ്പെടുത്തിയതായി കാണാം. ഈ രണ്ടു വരവുകളെയും ഇത്തരം വാക്യങ്ങൾ വേർതിരിച്ചാണ് പറഞ്ഞിട്ടുള്ളത്.
ആദ്യനൂറ്റാണ്ടിലെ യെഹൂദന്മാർ ഇത്തരം പഴയനിയമ പ്രവചനങ്ങ ളിൽ നിന്നും മശിഹായുടെ താഴ്മയെക്കുറിച്ചും മന ിലാക്കിയിരിക്കുന്നി ല്ലെന്നു നമുക്കു ഇന്നു വ്യക്തമായിട്ടറിയാം. ക്രിസ്തുവിന്റെ കാലത്തെ പല യെഹൂദരും രണ്ടു വ്യത്യസ്ത മശിഹ ഉണ്ടെന്നു ചിന്തിച്ചവരായിരു ന്നു യോസഫിന്റെ മകനായ മശിഹയും ദാവീദിന്റെ മകനായ മശിഹയും. യോസഫിന്റെ മകനായ മശിഹ മരണം സഹിക്കുന്നവനും തുടർന്നു വരുന്ന ദാവീദിന്റെ പുത്രനായ മശിഹ മഹത്തത്തിൽ വാഴുന്നവനുമാണ്.''
തിരുവെഴുത്തിൻപ്രകാരം ഒരൊറ്റ മശിഹായെയുള്ളൂ. രണ്ടു പ്രാവ ശ്യം വരുന്ന നസറായനായ യേശു. രണ്ടു വരവുകൾക്കും ഇടയിൽ ഒരു ഗ്യാപ് ഉണ്ട് എന്നർത്ഥം. ദാനി.9:24-27 ലെ 69 ഉം 70 ഉം ആഴ്ചവട്ടങ്ങൾ ക്കിടയിൽ ഒരു ഗ്യാപ് ഉണ്ടെന്നു Demar, Genty തുടങ്ങിയ വ്യാഖ്യാതാക്ക ൾ വിശ്വസിക്കുന്നില്ലെങ്കിലും ക്രിസ്തുവിന്റെ ഒന്നും രണ്ടും വരവുകൾക്കി
ടയിൽ ഒരു ഗ്യാപ് ഉണ്ടെന്നു അവർ വിശ്വസിക്കുന്നു. വേദപുസ്തകത്തി ൽ വ്യക്തമായി പ്രസ്താവിച്ചിട്ടില്ലാത്ത ഈ ഗ്യാപ് എന്തുകൊണ്ടാണ് ഉണ്ടെന്നു അവർ വിശ്വസിക്കുന്നത്? വേദപുസ്തകത്തിൽ ഒരു പ്രസ്താവ നയിൽ തന്നേ ക്രിസ്തുവിന്റെ ഒന്നും രണ്ടും വരവുകളെക്കുറിച്ചു പറ ഞ്ഞിട്ടുണ്ടെന്നു ആ സμർഭത്തിന്റെ അടിസ്ഥാനത്തിൽ നാം ഗ്രഹിക്കുക യാണ് ചെയ്യുന്നത്.
മശിഹയുടെ ഇരുവിധ വരവുകളേക്കുറിച്ചുള്ള ഭാഗങ്ങൾ
ക്രിസ്തുവിന്റെ വരവുകൾക്കു തമ്മിൽ ഇടവേള ഉണ്ടെന്നു മശിഹ യെക്കുറിച്ചുള്ള മറ്റു വാക്യങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാക്കുന്നു ണ്ട്. Dr. Randall Price മശിഹയുടെ വരവുകൾക്കിടയിലുള്ള ഗ്യാപ് തെളി യിക്കുവാൻ ചില ഭാഗങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. പഴയ നിയമത്തിൽ മശിഹൈ ക പ്രവചനങ്ങളായി പരിഗണിക്കപ്പെടുന്ന വാക്യങ്ങൾ ഇതനു ന്യായമാ യി എടുത്തു കാണിക്കുവാൻ കഴിയും. ഉദാ: ഉല്പ.49:10-12; ആവ.18:16; 2 ശമു.7:13-16; യെശ.9:1-7; 11:1-2, 11; 52:13; 59:21; 61:1-11; ലൂക്കൊ.4:16-19; 7:22; യോവെ.2:28; അ.പ്ര.2:17; സെഫ.2:13; 3:20; സെഖ.9:9-10; മീഖ.5:2 -15; സങ്കീ.2:7-8; അ.പ്ര.13:33; എബ്രാ.1:5; 5:5; സങ്കീ.22:1-32; 34:14,16; മലാ. 3:1-3; 4:5-6.
ഒരേ വാക്യത്തിൽ വളരെ കാല ദൈർഘ്യമുള്ള രണ്ടു സംഭവങ്ങൾ പറഞ്ഞിരിക്കുന്നതായി കാണാം. ഏറ്റവും പ്രശസ്തമായ ഉദാഹരണം യെശ.61:1-2 ഉം ലൂക്കൊ.4:16-19 ഉം ആണ്. ലൂക്കൊ.4:16 ൽ യേശു തന്നെക്കുറിച്ചു പറഞ്ഞിരിക്കുന്ന യെശ.61 വായിച്ച ശേഷം വാക്യം 2 ന്റെ ആരംഭഭാഗം എന്തുകൊണ്ടു താൻ നിർത്തി 2 കാരണം തന്റെ ആദ്യ ത്തെ വരവിനെക്കുറിച്ചു പ്രഖ്യാപിക്കുകയാണ്; ""യഹോവയുടെ പ്രസാദ വർഷം'' അതു സഭായുഗം അഥവാ കൃപായുഗത്തെക്കുറിച്ചുള്ളതാണ്. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പാപികൾക്കു രക്ഷ ലഭി ക്കുന്ന കാലമാണത് (റോമ.10:13). ""യഹോവയുടെ പ്രതികാര ദിവസം'' (മഹാപീഡന കാലം) എന്ന കാര്യം കർത്താവു അന്നു വായിച്ചില്ല; കാര ണം യാക്കോബിന്റെ കഷ്ടകാലം എന്നറിയപ്പെടുന്ന ആ കാലം (യെശ. 46:10) ഭാവിയിൽ സംഭവിപ്പാനിരിക്കുന്നതേയുള്ളൂ.
സെഖ.9:9-10 ഉം ക്രിസ്തുവിന്റെ ആദ്യ വരവിനേക്കുറിച്ചും പിന്നീട് ഭാവിയിലുള്ള വരവിനെക്കുറിച്ചും ഒരേ ഭാഗത്തു പ്രസ്താവിച്ചിരിക്കുന്ന വാക്യങ്ങൾക്കു ഉദാഹരണമാണ്.
അതുകൊണ്ട് ദാനിയേലിന്റെ പ്രവചനത്തിലെ ഗ്യാപ് അസാധാര ണമായ ഒന്നല്ല. ഇതിനെ എതിർക്കുന്നവരുടെ അഭിപ്രായം ഇത് സഭാചരിത്രത്തിൽ അടുത്തകാലത്ത് വികസിച്ചുവന്നതാണെന്നാണ്.
Demar തുടങ്ങിയവർ നെൽസൻ ഡാർബിയാണ് ഈ ""ഇടവേള സിന്ധാന്തം'' കൊണ്ടുവന്നതെന്നാണ്.
ആജ്ഞയുമായി വന്നതു ഗ്രബിയേലാണെന്നത് വ്യക്തമാണ്; എന്നാ ൽ അദ്ധ്യായം 10 ലെ ""പുരുഷൻ'' തന്റെ തന്നെ അധികാരത്താലാണു വന്നത്. കൂടാതെ ഗ്രബിയേലോ മീഖായേലോ പത്താം അദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ള പുരുഷനെപ്പോലെ കാണപ്പെട്ടിട്ടില്ല. ഇത് ക്രിസ്തുവിന്റെ പ്രത്യക്ഷത അല്ലെന്നു ചില വ്യാഖ്യാതാക്കൾ പറയുവാൻ കാരണം, പേർ ഷ്യൻ പ്രഭു 21 ദിവസം ദാനിയേലിന്റെ പ്രാർത്ഥനയ്ക്കു മറുപടിയുമായി വരുന്നതിനെ തടഞ്ഞു എന്നും പറഞ്ഞിരിക്കുന്നതാണ്. ക്രിസ്തുവിനെ തടയുവാൻ പേർഷ്യൻ പ്രഭുവിനു കഴിയില്ലെന്നത്, ഇതു ക്രിസ്തുവല്ലെന്ന തിനു ന്യായമായി ഉന്നയിക്കുന്ന പ്രധാന കാര്യമാണ്. സാത്താനെ തന്റെ വായിലെ വാളുകൊണ്ടു ക്രിസ്തുവിനു തകർക്കുവാൻ കഴിയുമായിരുന്നു. മാത്രവുമല്ല, 21 ദിവസം കർത്താവിനെ സാത്താൻ തടഞ്ഞുവെങ്കിൽ സാ ത്താൻ കർത്താവിനെപ്പോലെ വളരെ ശക്തനാണെന്നു നാം അംഗീകരി ക്കുകയാണെന്നു ഇവർ പറയുന്നു. ഈ വാദഗതികളൊക്കെ ന്യായം ത ന്നെയെന്നും നാം സമ്മതിക്കുന്നു. ക്രിസ്തു ഒരു വാക്കു ഉച്ചരിച്ചാൽ അ വന്റെ സകല വൈരികളും ഒറ്റ നിമിഷം കൊണ്ടു ഇല്ലാതെയാകും. പിതാ വ് സകല അധികാരവും പുത്രനു നല്കിയിരിക്കുന്നു. എന്നാൽ സകല ത്തേയും തന്റെ കാൽക്കീഴ് ആക്കുന്നതിനു മുമ്പ് അവൻ മനുഷ്യനായി അവതരിച്ചു മനുഷ്യപാപങ്ങൾക്കായി മരിക്കേണ്ടിയിരിക്കുന്നു.
ക്രിസ്തു വീണ്ടും വരുമ്പോൾ അവൻ സർവ്വ അധികാരത്തോടും മ ഹത്തത്തോടും വരും; എന്നാൽ ക്രിസ്തുവിന്റെ പുനരാഗമനത്തേക്കുറി ച്ചു പറയുമ്പോൾ മനുഷ്യ പുത്രൻ വരുന്നതായിട്ടാണ് പറഞ്ഞിട്ടുള്ളത്. തന്റെ സകല ശ്രതുക്കളേയും പാദപീഠം ആക്കുവോളം അവൻ മനുഷ്യ പുത്രനായി വാഴേണ്ടതുണ്ട്. ഇത് സാധിക്കും വരെ ദൈവം സാത്താനും അവന്റെ ദൂതന്മാർക്കും ഭൂതലത്തെ തെറ്റിക്കുവാനും അതിൽ വസിക്കുവാ നും അനുവാദം നല്കിയിരിക്കുന്നു. മനുഷ്യപുത്രനായിട്ടാണ് ക്രിസ്തു ദാനിയേലിനു പ്രത്യക്ഷപ്പെട്ടത്. പ്രവാചകൻ അവനെ കാണുകയും സം സാരിക്കുകയും ചെയ്തു. മനുഷ്യ പുത്രനായിരുന്നപ്പോഴാണ് സാത്താൻ അവനെ എതിർത്തത്; ഇത് ദൈവത്തിന്റെ അനുവാദത്തോടുകൂടിയായി രുന്നു.
ദൈവത്തിന്റെ പദ്ധതിയും ഉദ്ദേശ്യവും നടപ്പിലാക്കുന്നതിനായുള്ള
പ്രത്യേക സംഭവങ്ങൾ നാം തിരുവെഴുത്തിൽ കാണുന്നുണ്ട്.
യൂദ 9 ൽ സാത്താനും മീഖായേലും തമ്മിലുള്ള ഏറ്റുമുട്ടലിൽ, മീഖാ യേൽ സാത്താനെ ഭത്സിച്ചില്ല. അതേ സമയം വെളി.20:1-2 ൽ, അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയ്യി ൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു... ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ഒരു ദൂതൻ സാത്താനെ ബന്ധിക്കും. മത്താ.4:1-11 ലെ ക്രിസ്തുവിനു സാത്താനാൽ നേരിട്ട പരീക്ഷയും പ്രത്യേകാൽ ശ്രദ്ധേയമാണ്. ക്രിസ്തു സർവ്വത്തിന്റെയും സൃഷ്ടാവായി രിക്കെ, അവൻ സൃഷ്ടിയായ സാത്താനാൽ പരീക്ഷിക്കപ്പെടുകയുണ്ടാ യി. ക്രിസ്തുവിനുണ്ടായ പരീക്ഷയും പേർഷ്യൻ പ്രഭു തടഞ്ഞതും, വി ശ്വാസികൾക്കു അനുദിന ജീവിതത്തിൽ സാത്താന്റെയും അവന്റെ ദൂത ന്മാരുടെയും എതിർപ്പുകൾ നേരിടേണ്ടി വരുമെന്നതാണ് കാണിക്കുന്നത്. ക്രിസ്ത്യാനികളെ ഒരു ആflീയ യുദ്ധത്തിൽ നിരന്തരമായി സജ്ജരാക്കു വാൻ ഇത് ഉപകരിക്കും. ""അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവനു പ്രത്യക്ഷനായി'' (ലൂക്കൊ.22:45). മനുഷ്യ സാദൃശ്യത്തിലായിരുന്ന ക്രിസ്തു സാത്താനാൽ എതിർക്കപ്പെടുകയും അവനെ ദൈവം ശക്തീകരിക്കുകയും ചെയ്തു.
ആരാണ് പാർസി പ്രഭു?
പാർസി പ്രഭു കോരശ് രാജാവല്ല. പാർസി പ്രഭുവിനെ കീഴടക്കുവാൻ മീഖായേൽ സഹായിച്ച ശേഷം, പാർസി രാജാക്കന്മാരോടു കൂടെ അവ നെയും അവിടെ വിടുകയുണ്ടായി (10:13). മാത്രവുമല്ല ആ പുരുഷൻ ദാ നിയേലിനോടു മീഖായേൽ നിന്റെ പ്രഭുവാണെന്നും പറഞ്ഞു. അതായത് മീഖായേൽ, യിസ്രായേലിന്റെ ദേശീയ സംരക്ഷകനാണ് മീഖായേൽ. അതുകൊണ്ട് പാർസി പ്രഭു പാർസി രാജ്യത്തിന്റെ മേലുള്ള ഒരു ദൂതനാ ണ്.
ഭൂമിയിലെ വിവിധ രാജ്യങ്ങളുടെ ചുമതലയുള്ള ദൂതന്മാരുണ്ട്. ""ഈ ലോകത്തിന്റെ പ്രഭു'' എന്നു യേശു സാത്താനെ വിളിച്ചിട്ടുണ്ടല്ലൊ (യോഹ.12:31).