Chapter 2 of 15
ജാതികളുടെ കാലത്തും യിസ്രായേലിന്റെ ന്യായവിധിയുടെ കാല
ത്തുമുള്ള ലോകചരിത്രത്തിന്റെ രൂപരേഖയാണ് ദാനിയേൽ 2-ാം അദ്ധ്യായം നമുക്ക് നല്കുന്നത്. ദാനിയേലിന്റെ കാലം മുതൽ ക്രിസ്തു വിന്റെ രണ്ടാം വരവ് വരെയുള്ള സുദീർഘമായ കാലഘട്ടത്തെയാണ് ഈ അദ്ധ്യായം വെളിപ്പെടുത്തുന്നത്. ജാതികളുടെ കാലമെന്ന് (ലൂക്കൊ. 21:24) കർത്താവ് വിളിച്ച കാലഘട്ടമാണ് ഈ പ്രവചനത്തിലൂടെ വ്യക്തമാക്കപ്പെടുന്നത്. യെരുശലേമിന്റെ പുനർനിർമ്മാണം മുതൽ ക്രിസ് തുവിന്റെ രണ്ടാം വരവു വരെയുള്ള യിസ്രയേൽ ചരിത്രത്തെ കുറിച്ചുള്ള പ്രവചനവും ആണിത്.
നെബൂഖദ്നേസർന്റെ സ്വപ്നം
നെബൂഖദ്നേസറിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ എന്ന വാക്കു കളോടെയാണ് രണ്ടാം അദ്ധ്യായം ആരംഭിക്കുന്നത്. ഒരു സമ്പൂർണ്ണ അധികാരിയായിട്ടുള്ള തന്റെ വാഴ്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. പിതാവായ നെബൊപൊലേസറിനൊപ്പം രണ്ട് വർഷം അവൻ സഹഭര ണാധികാരി ആയിരുന്നു. നെബൂഖദ്നേസറിന്റെ രണ്ടാം ആണ്ടിൽ അവൻ പൂർണ്ണ ഭരണാധികാരിയായപ്പോൾ ദാനിയേൽ ബാബിലോണിൽ നാല് വർഷങ്ങൾ തികച്ചിരുന്നു. ഈ സമയത്ത് നെബൂഖദ്നേസർ തന്റെ ശ്രതു ക്കളെ മുഴുവൻ കീഴടക്കിയിരുന്നു. അവന്റെ സിംഹാസനം സുരക്ഷിത വുമായിരുന്നു.
ബൈബിളിൽ പരാമർശിക്കുന്ന ജാതീയ രാജാക്കന്മാരിൽ ഏറ്റവും അധികം പരാമർശം ഉള്ളത് നെബൂഖദ്നേസരിനെക്കുറിച്ചുള്ള പ്രവചന മാണ്. ലോകചരിത്രത്തെക്കുറിച്ചുള്ള നിർണ്ണായകമായ പ്രവചനം വെളി പ്പെടുത്തുവാൻ ദൈവം ഉപയോഗിക്കുന്നത്. ഈ ജാതീയ രാജാവിനെ യാണ് ദാനി. 2-ാം അദ്ധ്യായം പോലെ ചരിത്ര്രപാധാന്യവും നിർണ്ണായ കവുമായ മറ്റൊരു അദ്ധ്യായവും ബൈബിളിൽ ഇല്ല. ഒരു ജാതീയ രാജാ വിലൂടെ ദൈവം ഈ മഹത് സത്യം വെളിപ്പെടുത്തുന്നു എന്നത് നമ്മെ
അത്ഭുതപ്പെടുത്തുന്നു. മാത്രവുമല്ല, ഒരു സ്വപ്നത്തിലൂടെയാണ് അവൻ ഇതു ചെയ്യുന്നത്. സ്വപ്നത്തിലൂടെ ദൈവീക സത്യങ്ങൾ വെളിപ്പെടുത്തു ന്നു എന്നത് ഒറ്റപ്പെട്ട കാര്യമല്ല. സംഖ്യ.12:6 ൽ ദൈവം മോശെയോട് മുഖാമുഖമായി സംസാരിച്ചു എന്ന് വായിക്കുന്നു. അവൻ ദർശനത്തിലൂ ടെയും സ്വപ്നങ്ങളിലൂടെയും തന്നെ മറ്റു പ്രവാചകമാർക്ക് വെളിപ്പെടു ത്തുകയും ചെയ്യും എന്നു പറഞ്ഞിരിക്കുന്നു.
യാക്കോബ് ബെഥേലിൽ കല്ല് തലയണയായി വെച്ച് ഉറങ്ങിയപ്പോ ൾ സ്വപ്നത്തിലൂടെ വാഗ്ദത്തദേശത്തേക്കുറിച്ച് അവനോടു സംസാരിച്ചു. യോസേഫ്, ശലോമോൻ, അബീമേലക്ക്, ഫറവോ എന്നിവരോടും സ്വപ് നത്തിലൂടെ ദൈവം ഇടപെട്ടു. മനുഷ്യ ചരിത്രത്തെക്കുറിച്ചുള്ള പ്രവചനം നെബുഖദ്നേസരിലൂടെ ദൈവം വെളിപ്പെടുത്തുന്നു. സ്വപ്നം നിമിത്തം അവനു ഉറക്കം നഷ്ടപ്പെട്ടുവെന്നു വായിക്കുന്നു. അവന്റെ മന ുഭയ ത്താൽ വ്യാകുലമായി സ്വപ്നത്തിന്റെ അർത്ഥം ഗ്രഹഹിക്കുവാൻ അവൻ ശ്രമിച്ചുപരാജിതനായി. താൻ കണ്ടതെന്താണെന്നു ഒാർത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ ആ ദർശനം വളരെ ദൈർഘ്യമുള്ളതും ഭയാനകവു മാണെന്നു മാത്രം അവൻ മനസിലാക്കി ഇതവനെ ഭയചകിതനാക്കി. മന ു വ്യാകുലപ്പെട്ടു.
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപു ജീവിച്ചവനാണ് ഈ രാജാവെന്നു നാം ചിന്തിക്കുന്നു. അല്ല, അവന്റെ മുഖം നാം എല്ലായിട ത്തും കാണുന്നു. നാം നെബൂഖദ്നേസറിനെപ്പോലെയാണ്. കഴിഞ്ഞ ചില ദശാബ്ദങ്ങളായിട്ടുള്ള ചരിത്രം ഭയാനകമായ സ്വപ്നങ്ങൾ പോലെ യാണ് ചരിത്രത്തിലെ ഈ സംഭവങ്ങളുടെ അർത്ഥവും ലക്ഷ്യവും നമ്മുടെ ദൃഷ്ടികളിൽ പകൽ പോലെ ആയിരുന്നു, എന്നാൽ നാം അതു ഗ്രഹിച്ചില്ല. അതു നമ്മുടെ മുമ്പാകെ മങ്ങിപ്പോയി, നമ്മുടെ അറിവിൽ നിന്നും അതു മാറിപ്പോയി.
സ്വപ്നത്തിനർത്ഥം ഗ്രഹിക്കുവാൻ രാജാവു കൽദയ വിദ്വാന്മാരുടെ സഹായം തേടി. ഗൂഢാർത്ഥം മന ിലാക്കുന്നതിനാൽ തെരഞ്ഞെടുത്തു പരിശീലിപ്പിക്കപ്പെട്ടവരാണവർ. ആധുനിക കാലത്തെ ലിബറൽ പ്രവർ ത്തകരെപ്പോലെ, അവയ്ക്ക് എല്ലാറ്റിനും ഉത്തരമുണ്ട്. ദൈവത്തിന്റെ ജ്ഞാനം തള്ളപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യപ്പെടുന്നു. ലോകത്തിലെ ഇന്നത്തെ ജ്ഞാനികൾ പറയുന്നു. ""ഞങ്ങൾക്കു എല്ലാ റ്റിനും ഉത്തരമുണ്ട്.'' അങ്ങനെ നാം ഇന്നു ചെയ്യുന്നതു നെബുഖദ്നേ സറും ചെയ്തു. വിദ്വാന്മാരുടെ സഹായം അവൻ തേടി. ""സ്വപ്നം അടി യങ്ങളോടു പറയുക അർത്ഥം ബോധിപ്പിക്കാം.'' എന്ന് അവർ രാജാവി
നോടു പറഞ്ഞു. എന്നാൽ രാജാവ്, സ്വപ്നം ഒാർത്തെടുക്കുവാൻ എനി ക്കുകഴിയുന്നില്ല, സ്വപ്നം എന്നോട് പറയുക, അതുപോലെ അർത്ഥവും. ഇന്നത്തെ ജ്ഞാനികളെപ്പോലെ വിദ്വാന്മാർ രാജാവിനോട് മറുപടി പറ ഞ്ഞു. ഭൂമുഖത്തു ജഡവാസമുള്ള ഒരു മനുഷ്യനും രാജാവിനു ഉത്തരം നല്കുവാൻ കഴികയില്ല. മാത്രമല്ല, മഹാനും ബലവാനുമായ യാതൊരു രാജാവും ഇങ്ങനെയുള്ള കാര്യം ഒരിക്കലും ചോദിച്ചിട്ടുമില്ല (വാക്യ.10).
ഇത്തരം ലോകജ്ഞാനികളാണ് നമ്മുടെ ഭാഗധേയം നിർണ്ണയിക്കു ന്നതും നമ്മുടെ ജീവിതങ്ങളെ നയിക്കുന്നതും നമ്മുടെ കുട്ടികളെ പഠിപ്പി ക്കയും സന്മാർഗം ഉപദേശിക്കയും ചെയ്യുന്നവർ. വിദ്വാന്മാരുടെ നി ഹാ യതയിൽ രാജാവ് കുപിതനായി. അവന്റെ കോപത്തിനു നിയ്രന്തണമി ല്ല. കോപത്തിൽ ദാനിയേലും സ്നേഹിതന്മാരും ഉൾപ്പെടെയുള്ള വിദ്വാ ന്മാരെ കൊല്ലുവാൻ രാജാവ് കല്പന പുറപ്പെടുവിച്ചു.
രാജാവിന്റെ സേനാപതിയായ അരിയോക്ക് കല്പനയുമായി പ്രവാ ചകന്റെ വീട്ടിൽ എത്തി. ദാനിയേൽ അരിയോക്കിനോട് സ്വപ്നം ഞാൻ വ്യാഖ്യാനിക്കാമെന്ന് വിശ്വാസത്തോടെ ഉറപ്പുനല്കി. രാജാവിന്റെ സ്വപ് നത്തെക്കുറിച്ച് ഒരു രൂപവും തനിക്ക് ഉണ്ടായിരുന്നു. സ്വപ്നം ഗ്രഹിക്കേ ണ്ടതിന് ദൈവസന്നിധിയിൽ പ്രാർത്ഥനയ്ക്കായി മുട്ടുകളെ മടക്കുവാൻ അവൻ സമയം ചോദിച്ചു. മനുഷ്യർ തങ്ങളുടെ നി ാഹായവസ്ഥ ദൈവ സന്നിധിയിൽ സമ്മതിച്ചാൽ അവന്റെ പ്രശ്നങ്ങൾക്ക് പരിഹാരമായി. പ്രാർത്ഥനയാണ് ഏതു പ്രശ്നത്തിനും പരിഹാരം. മനുഷ്യന്റെ ജ്ഞാന ത്തിൽ നിന്നും വ്യത്യസ്തമാണ് സ്വർഗ്ഗത്തിലെ ജ്ഞാനം. യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും അവർ കഴുകന്മാരെപോലെ ചിറകടിച്ച് കയറും അവർ തളർന്നുപോകാതെ ഒാടും. രാജാവ് ദാനിയേ ലിന്റെ അഭ്യർത്ഥന അനുവദിച്ചു.
ദാനിയേലിനു തനിച്ചു പ്രാർത്ഥിക്കുവാൻ കഴിയുമായിരുന്നു, പക്ഷേ അവൻ അങ്ങനെ ചെയ്തില്ല. തന്നോടുകൂടെ രാജധാനിയിൽ ഉള്ള 3 സ്നേഹിതന്മാരോടും കാര്യം അറിയിച്ചു. അവർ ഒരുമിച്ച് പ്രാർത്ഥിച്ചു. ചില ആളുകൾ തനിച്ച് പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. അത് ഒരു പക്ഷേ ശരിയായിരിക്കാം. മറ്റൊരു തരം പ്രാർത്ഥനയും ഉണ്ട്. പ്രാർ ത്ഥനയിൽ ഉള്ള കൂട്ടായ്മ ശ്രേഷ്ഠമാണ്.
ചരിത്രത്തിൽ രേഖപ്പെടുത്തിയ ജീവിതങ്ങളിൽ ഏറ്റവും ഉത്തമമായ ജീവിതമായിരുന്നു ദാനിയേലിന്റേത്. തന്റെ ജീവിതത്തിന്റെ വിജയരഹ സ്യം തന്റെ പ്രാർത്ഥനയായിരുന്നു. പ്രാർത്ഥിക്കുന്നതിൽ നിന്നും ദാനിയേ ലിനെ തടയുന്നത് ആറാം അധ്യായത്തിൽ കാണുന്നുണ്ട്. നിന്റെ ദൈവ
ത്തോടുപ്രാർത്ഥിച്ചാൽ നിന്നെ സിംഹത്തിന്റെ ഗുഹയിൽ ഇടുമെന്നു ശ്രതുക്കൾ പറഞ്ഞു. 70 വർഷങ്ങൾക്കുശേഷമാണ് ആ സംഭവം നടന്നത്; ഇപ്പോൾ ദാനിയേലിന് 30 വയ ് പ്രായമുണ്ട്. യുവാവായിരുന്നപ്പോൾ തന്റെ ജീവനെ രക്ഷിച്ചതും ഈ പ്രാർത്ഥനയായിരുന്നു. ദാനിയേലും സ്നേഹിതനും പ്രാർത്ഥനയിൽ കഴിച്ച ആ രാത്രിയിൽദാനിയേലിന് സ്വപ്നവും അർത്ഥവും ദൈവം വെളിപ്പെടുത്തി.
ആവശ്യനേരങ്ങളിൽ ദൈവമുഖത്തേക്ക് നോക്കുന്ന ദൈവപൈ തലിന് അവന്റെ സഹായം ലഭിക്കും. രഹസ്യങ്ങളെ വെളിപ്പെടുത്തിത്തിയ ദൈവത്തെ ദാനിയേൽ വാഴ്ത്തി. വളരെ വിനയത്തോടെ ദാനിയേൽ രാജാവിനോടു പറഞ്ഞു. ചരിത്രത്തിന്റെ അർത്ഥവും ലക്ഷ്യവും ഞങ്ങ ളോ രാജാവിന്റെ വിദ്വാന്മാർക്കൊ അറിവില്ല. എങ്കിലും രഹസ്യങ്ങങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിൽ ഉണ്ടു. അവർ ഭാവികാല ത്തു സംഭവിപ്പാനിരിക്കുന്നതു അറിയിച്ചിരിക്കുന്നു (2:27-28) പിന്നീട് വളരെ വിനയത്തോടെ ദാനിയേൽ പറഞ്ഞു. ""എനിക്കോ ജീവനോടിരി ക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഇല്ല'' (വാ.30). അതിലൂടെ രാജാവിന്റെ ശ്രദ്ധയെ തന്നിൽ നിന്നും ദൈവത്തിലേ ക്ക് മാറ്റുകയായിരുന്നു അവൻ ചെയ്തത്.
ദൈവജനത്തോടുള്ള ദൈവത്തിന്റെ കരുണ
യെരുശലേം നാശത്തിലായിരിക്കുന്നു. ശലോമോൻ പണിത ദൈവാ ലയം ചുട്ടു കളഞ്ഞു. യഹൂദ നശിപ്പിക്കപ്പെട്ടു. ദേവാലയത്തിന്റെ വിശു ദ്ധമായ പാത്രങ്ങൾ ജാതീയ രാജാവിന്റെ അധീനതയിലാണ്. മഹത്വം കെരൂമ്പുകൾക്കു മധ്യേ നിന്നും പോയി. ജനങ്ങളുടെ മുഖത്ത് ഇഖാ ബോദ് എന്നു എഴുതപ്പെട്ടു (1 ശമു.4:19-22).
യഹൂദയിലെ ആൺകുട്ടികളും പെൺകുട്ടികളും തടവിലായി. ബാബി ലോൺ നദികളുടെ കരയിലിരുന്നു വിലപിച്ചു. എന്നാൽ ഈ തീരാന ഷ്ടത്തിനും ദുഃഖത്തിനും മധ്യേ ദൈവം മഹത്തായ ഒരു കാര്യം ചെയ്യു കയും വലിയൊരു സ്മാരകം നിർമ്മിക്കുകയുമായിരുന്നു. യിസ്രാ യേലിന്റെ ഈ ദുരന്തത്തിൽ നിന്നും, ജാതികളെയും സർവ്വലോക ത്തെയും കുറിച്ചുള്ള ദൈവീക നിർണയം ദൈവം വെളിപ്പെടുത്തുവാൻ ആരംഭിച്ചു. ദൈവത്തിനു പ്രവർത്തിക്കുവാനുള്ള മാർഗം അതല്ലേ? ബാഹ്യമായ ആരാധനയും മതിലുകളും ദേവാലയങ്ങളുമാണ് വളരെ പ്രധാനമെന്നു നമ്മൾ ചിന്തിക്കുന്നത്. ഇവ കൂടാതെ ദൈവത്തിനു പ്രവർത്തിക്കുവാനാകുകയില്ലെന്നാണ് നാം ചിന്തിക്കുന്നത്. ഇവയുടെ നാശത്തിൽ നിന്നും ശലോമോന്റെ ദേവാലയ നാശത്തിൽ നിന്നും യാഗാ ർപ്പണങ്ങളും ആരാധനയും എല്ലാം നശിപ്പിക്കപ്പെട്ടും കഴിഞ്ഞാലും അതി നേക്കാളൊക്കെ മനോഹരമായ ഒന്നു നിർമ്മിക്കുവാൻ അവനു കഴിയും.
വിശുദ്ധന്മാർ ഭൂമിയിയെ അവകാശമാക്കുമെന്നു ദൈവം പറഞ്ഞു. സ്തേഫാനോസിന്റെ പ്രസംഗത്തിൽ ദൈവത്തെ ഒരു സ്ഥലത്തൊ കെട്ടി ടത്തിലൊ പരിമിതപ്പെടുത്തുവാൻ കഴിയുകയില്ലെന്നു അവൻ പറഞ്ഞു. പഴയനിയമത്തിൽ എവിടെയും ഏതുസമയത്തും ഒരു യാഗപീഠം പണിത് ദൈവത്തെ വിളിച്ചപേക്ഷിക്കാമെന്നു അവൻ പ്രസംഗിച്ചു. കഷ്ടതയനുഭ വിക്കുന്നവരോടു ദൈവം ഏറെ ശ്രദ്ധാലുവാണ്. നമ്മുടെ ബലത്തിൽ നാം പഠിക്കുന്നതിനേക്കാൾ നമ്മുടെ കഷ്ടതയിലാണ് നാം ദൈവത്തിൽ നിന്നും അധികവും പഠിക്കുന്നത്. ബൈബിളിൽ അധികവെളിപാടും ഇതാണ്. യിസ്രായേൽ ജനം മരുഭൂമിയിലായിരുന്ന സμർഭത്തിൽ മാത്രമാ ണ് ദൈവം അഗ്നിയിലൂടെ തന്നെ വെളിപ്പെടുത്തിയത്. പൗലോസ് കാരാ ഗ്രഹത്തിലായിരുന്ന സμർഭത്തിലാണ് സഭയേക്കുറിച്ചുള്ള മഹത്തായ സത്യങ്ങൾ വെളിപ്പെടുത്തിയത്. ദാനിയേൽ ഒരു ജാതീയ രാജ്യത്ത് ആയി രുന്നപ്പോഴാണ് മനുഷ്യചരിത്രത്തിന്റെ രൂപരേഖ വെളിപ്പെടുത്തിയത്. യോഹന്നാൻ പേflാസിലായിരുന്നപ്പോഴാണ് മഹത്തായ ദർശനം കണ്ടത്.
ദൈവം ഈ ലോകജ്ഞാനം വെളിപ്പെടുത്തുന്നില്ല
ദൈവം ലോകത്തിന്റെ ജ്ഞാനം ഭോഷത്വമാക്കി. നാം എത്രമാത്രം മിടുക്കന്മാരാണ്? നാം നമ്മെ തന്നെ ആരാധിക്കുന്നു. തന്റെ വിദ്വാന്മാർക്ക് സ്വപ്നം വിവരിക്കുവാൻ കഴിയുമെന്നാണ് നെബൂഖദ്നേസർ ചിന്തിച്ചത്. ""അർത്ഥം ഞങ്ങൾ വിവരിക്കാം'' എന്നാണ് വിദ്വാന്മാർ പറഞ്ഞത്. യഥാർ ത്ഥത്തിൽ സ്വപ്നം രാജാവ് പറഞ്ഞാൽ പോലും അർത്ഥം വിവരിക്കുവാ നുള്ള ജ്ഞാനം പോലും അവർക്കില്ലായിരുന്നു. ഇന്നത്തെ വ്യാജബുദ്ധി മാന്മാർക്ക് ബൈബിളിനോടുള്ള മനോഭാവം ഇതാണ്. ആധുനിക ശാസ് ത്രത്തിനു അനുരൂപമായിട്ടായിരിക്കണം ബൈബിൾ നിലകൊള്ളേണ്ടതെ ന്നു അവർ ചിന്തിക്കുന്നു. കൊള്ളാം ആധുനിക ശാസ്ത്രം തന്നെ എന്താ ണ്? അഞ്ചു വയ ുകാരന് അംഗീകരിക്കാവുന്ന ഒരു ശാസ്ത്ര്രഗന്ഥം ലോകത്തില്ല.
ഒാരോ വർഷം കഴിയുമ്പോഴും ശാസ്ത്ര്രഗന്ഥങ്ങൾ തിരുത്തപ്പെടു ന്നു. അറിവില്ലായ്മയിൽ നിന്നും മനുഷ്യർ എഴുതിക്കൂട്ടുന്നു. ദൈവത്തി ന്റെ വചനം എന്നേയ്ക്കും നിലനില്ക്കുന്നു ദൈവത്തിന്റെ ജ്ഞാത്തോടു
താരതമ്യം ചെയ്യുമ്പോൾ ലോകത്തിന്റെ ജ്ഞാനം കേവലം ഭോഷത്തമാ ണ്. ദൈവവുമായി സംവദിച്ചശേഷം ഇയ്യോബ് പറഞ്ഞത്, ""ദൈവം സക ലവും അറിയുന്നു, മറ്റുള്ള എല്ലാ ജ്ഞാനവും തുലാസിൽ പൊടിപോലെ'' എന്നാണ്.
കൊരിന്തിൽ ഗ്രീക്ക് സഭയ്ക്കുള്ള ലേഖനത്തിൽ പൗലോസ് വെളി പ്പെടുത്തിയതും ഇതുതന്നെ ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ബല മേറിയതും ആകുന്നു (1 കൊരി. 41:25, 27-29).
നീതിമാന്മാർ നിമിത്തം ദൈവം നഷ്ടപ്പെട്ടതിനെ രക്ഷിക്കുന്നു. അതു കൊണ്ടാണ് രാജാവിന്റെ മുമ്പാകെ ദാനിയേലിനെ കൊണ്ടുവന്നപ്പോൾ ബാബിലോണിലെ വിദ്വാന്മാരെ കൊല്ലരുത് എന്നു ദാനിയേൽ ആദ്യം ആവശ്യപ്പെട്ടത്. ദാനിയേൽ നിമിത്തമാണ് അവർ രക്ഷപെട്ടത്. 10 നീതി മാന്മാർ ഉണ്ടായിരുന്നെങ്കിൽ ദൈവം സോദോമിനെ ഒഴിവാക്കുമായിരു ന്നു. ഭൂമിയിൽ ദൈവം ന്യായവിധി അയക്കാത്തത് ദൈവത്തിന്റെ ജനം നിമിത്തമാണ്. ദൈവസഭ ഉത്പ്രാപണം ചെയ്യപ്പെട്ടു കഴിഞ്ഞാൽ ഭൂമി യിൽ ദൈവിക ന്യായവിധിയായ മഹാപീഡനം ആരംഭിക്കും.
മനുഷ്യചരിത്രത്തിന്റെ കാല്രകമം (2:31-33)
ദാനി.2:31-33 മനുഷ്യചരിത്രത്തിൽ സുപ്രധാനമാണ്. രാജാവ് കണ്ട ഭയങ്കരവും അതിപ്രധാനവുമായ ദർശനം യഹൂദനായ ദാനിയേൽ രാജാ വ് കണ്ട സ്വപ്നം എന്താണെന്നു വ്യക്തമാക്കുന്നു. ദാനിയേൽ രാജാവി നോടു ""രാജാവു കണ്ട ദർശനമോ വലിയൊരു ബിംബം വലുപ്പമേറിയ തും വിശേഷശോഭയുള്ളതുമായ ആ ബിബം തിരുമുമ്പിൽ നിന്നു അതി ന്റെ രൂപം ഭയങ്കരമായിരുന്നു'' (2:31) ""വലിയത്'' എന്ന പദം രണ്ടു തവണ ദാനിയേൽ ഉപയോഗിച്ചു. ഈ ഭീമാകാരമായ രൂപത്തിന്റെ ഒാരോ ഭാഗ
ങ്ങളുടെയും അർത്ഥം ദാനിയേൽ വിവരിച്ചു.
ജാതികളുടെ കാലം
രാജാവ് കണ്ടത് എന്താണെന്ന് ലൂക്കൊസ് 21:24 ൽ കർത്താവ് വെളി പ്പെടുത്തുകയുണ്ടായി ""ജാതികളുടെ കാലം'' യുഗങ്ങളുടെ അന്ത്യം വരെയുള്ള മനുഷ്യചരിത്രത്തെ കർത്താവ് ജാതികളുടെ കാലത്തിൽ ഉൾപ്പെടുത്തുകയുണ്ടായി (ദാനി. 2:37-38).
ഭൂമിയുടെ അധികാരം രാജാവിന്റെയും ജാതീയ രാഷ്ട്രങ്ങളുടെയും കൈയ്യിൽ ദൈവം ഏല്പിച്ചിരിക്കുന്നുവെന്നു ദാനിയേൽ രാജാവിനോടു
പറഞ്ഞു. അതിൽ യിസ്രായേൽ ജാതിയും ഉൾപ്പെട്ടു. യഹൂദനിൽ നിന്നും ലോകത്തിന്റെ നേതൃത്വത്തവും അധികാരവും ജാതികളുടെ കരങ്ങളിലേ ക്കുമാറുന്നുവെന്നു സ്വർഗ്ഗത്തിലെ ദൈവം അരുളിച്ചെയ്തു. ലോകത്തി ലെ സർവ്വ അധികാരസ്ഥാനങ്ങളിലും യിസ്രായേൽ ആയിരിക്കണമെന്നു ദൈവം തരുമാനിച്ചതാണ്. താൻ തെരഞ്ഞെടുത്ത ജനമായ യിസ്രായേൽ ലോകത്തിൽ ദൈവത്തിന്റെ ഭരണക്രേμമായി പ്രവർത്തിക്കണമെന്നത് ദൈവികനിർണ്ണയമായിരുന്നു.
യിസ്രായേലിനെക്കുറിച്ചു ഇങ്ങനെ നിർണ്ണയിക്കുക മാത്രമല്ല മറ്റൊ ന്നുകൂടി ദൈവം നിർണ്ണയിച്ചിരുന്നു. സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന തന്റെ പുത്രനായ ക്രിസ്തു ലോകത്തിന്റെ രാജാധിരാജാവായി വാഴണ മെന്നും അവൻ ആഗ്രഹിച്ചു. രണ്ടാം സങ്കീർത്തനത്തിൽ ""എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു'' എന്നു പറഞ്ഞിരിക്കുന്നു. ഈ നിർണ്ണയം എങ്ങനെ ചരിത്രത്തിൽ സാധി തമാകും? ദൈവത്തിന്റെ തെരഞ്ഞെടുത്ത ജനം അതിൽ സമ്പൂർണ്ണമാ യും പരാജയമടഞ്ഞു. പത്തുഗോത്രങ്ങൾ ചേർന്ന് വടക്കേ രാജ്യമായ യിസ്രായേൽ വിഗ്രഹാരാധന നിമിത്തം അശൂർ ശക്തിയാൽ നശിപ്പിക്ക പ്പെട്ടു. അവശേഷിച്ച രണ്ടു ഗോത്രങ്ങൾ ചേർന്ന് യഹൂദരാജ്യം (യഹൂദ, ബന്യാമീൻ) ദൈവത്തിനെതിരെ മത്സരിക്കുകയും വിഗ്രഹാ രാധനയിലും ജാതീയ ആരാധനയിലും നിപതിക്കുകയും ചെയ്തു. ജാതി കളെ അവർ മാറ്റുന്നതിനു പകരം ജാതികൾ അവരെ മാറ്റി. പിന്നീട് ബാബിലോൺ യഹൂദയെ ആക്രമിച്ചു കീഴടക്കി. അതു സംഭവിച്ചപ്പോൾ ലോകത്തിന്റെ അധികാരം ദൈവം യിസ്രായേലിൽ നിന്നും എടുത്തു ജാതികളുടെ കൈകളിൽ കൊടുത്തു.
ദർശനം വിവരിച്ചതനുസരിച്ച് ആദ്യ ജാതിയ രാഷ്ട്രീയ സാമ്രാജ്യം ബാബിലോണാണ്. ഈ സമയം മുതൽ യരുശലേം ഒരു നി ാരശക്തി യാകുകയും ബാബിലോൺ പരിഷ്കൃത ലോകത്തിന്റെ സാംസ്കാരിക ക്രേμമാകുകയും ചെയ്തു, ഇതു യഹൂദന്റെ കാലത്തിന്റെ അവസാനവും ജാതികളുടെ കാലത്തിന്റെ ആരംഭവുമായിരുന്നു.
യരുശലേം അസ്തമിക്കുകയും ബാബിലോൺ ഉയരുകയും ചെയ് തു. ദൈവത്തിന്റെ നിർണ്ണയത്തിലാണ് ഇതെല്ലാം നടന്നത്. യിരെമ്യാവ് പ്രവചിച്ച 70 വർഷത്തെ പ്രവാസത്തിന്റെ ആരംഭമാണിത്.
ബി.സി 605ൽ നെബൂഖദ്നേസർ യരുശലേം ആക്രമിച്ച് ദാനിയേലി നെയും കൂട്ടരേയും അടിമകളാക്കി കൊണ്ടുപോയി. കോരശിന്റെ ഒന്നാം ആണ്ടിൽ ബി.സി 536ൽ അവർക്ക് മാതൃ ഭൂമിയിലേക്ക് മടങ്ങുവാൻ അനു
വാദം ലഭിച്ചതുവരെ അവർ അവിടെ ജീവിച്ചു.
എന്നാൽ യഹൂദരാഷ്ട്രം ഒരിക്കലും ഈ ദുരന്തത്തിൽ നിന്നും ന നാശത്തിൽ നിന്നും കരകയറിയില്ല. ബി. സി 605 മുതൽ ഈ സമയം വരെയും യിസ്രായേൽ ജാതി പൂർണ്ണമായും ജാതികളുടെ മേൽക്കോയ് മയിൽ നിന്നും മുക്തരായില്ല. ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ അനേ കർ മണ്ണടിഞ്ഞു. ഇന്നും ലോകത്തിലെ അനേകം ജാതീയ ശക്തികൾക്കു കീഴിൽ അവർ കഴിയേണ്ടി വരുന്നു. ജാതികളുടെ കാലമെന്നു കർത്താവ് പരാമർശിച്ചത് ഇതിനേക്കുറിച്ചാണ്. യരുശലേം ജാതികളാൽ ചവിട്ടപ്പെട്ടു.
ലോകസാമ്രാജ്യങ്ങളുടെ നിര
ഈ ബിംബ ദർശനത്തിലൂടെ ദൈവം വെളിപ്പെടുത്തിയത് എന്താ ണെന്നു നമുക്കു പരിശോധിക്കാം.
1. തങ്കം കൊണ്ടുള്ള ബാബിലോൺ സാമ്രാജ്യം
ബിംബത്തിന്റെ തങ്കം കൊണ്ടുള്ള തല ബാബിലോണിനെ പ്രതിനി ധീകരിക്കുന്നവനു ദാനിയേൽ പറഞ്ഞു (2:38) ""പൊന്നുകൊണ്ടുള്ള തല തിരുമന ുകൊണ്ടു തന്നേ.'' നെബൂഖദ് നേ റിന്റെ കാലഘട്ടം കഴിഞ്ഞ് 90 വർഷങ്ങൾക്കുശേഷം ബാബിലോൺ സμർശിച്ച ചരിത്രകാരനായ ഹെറോഡോട്ടസ് പറഞ്ഞത്, ബാബിലോണിൽ കണ്ടതുപോലെ സ്വർണ്ണ ശേഖരം ഭൂമിയിൽ മറ്റൊരിടത്തും കണ്ടിട്ടില്ലെന്നാണ്. ബാബിലോണിയ രുടെ ആരാധനയോടും ജീവിതത്തോടും ബന്ധപ്പെട്ട ചാപ്പലുകൾ, ക്ഷ്രേതങ്ങൾ, പാത്രങ്ങൾ എല്ലാറ്റിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു ണ്ട്. താൻ കണ്ടതെല്ലാം സ്വർണ്ണംകൊണ്ടു നിർമ്മിച്ചതാണെന്നാണ് ചരി ത്രകാരൻ എഴുതുന്നത്.
ഒരു സ്വർണ്ണനഗരവും സ്വർണ്ണസിംഹാസനവും നിർമ്മിക്കുവാനുള്ള പദ്ധതി നെബൂഖദ്നേസറിനുണ്ടായിരുന്നു. ദാനിയേൽ 4 ൽ നാം കാണു ന്നതുപോലെ അത് വിജയകരമായി അവൻ നിവർത്തിച്ചു. താൻ നിർമ്മിച്ച തങ്കനഗരത്തേക്കുറിച്ച് അവൻ പ്രശംസിക്കുന്നത് ആ അധ്യായത്തിൽ നാം കാണുന്നു. ദൈവത്തിന്റെ ദിവ്യമായ പദ്ധതി പൂർത്തീകരിച്ച ശേഷം ബാബിലോൺ അപ്രത്യക്ഷമായി. 70 വർഷങ്ങൾ മാത്രമാണ് ആ സാമ്രാജ്യം നിലനിന്നത്.
2. വെള്ളികൊണ്ടുള്ള മേദ്യപാർസ്യ
ബിംബത്തിന്റെ നെഞ്ചും കൈകളും മേദ്യപാർസ്യ സാമ്രാജ്യത്തെ പ്രതിനിധീകരിക്കുന്നു. ദാനിയേൽ പറഞ്ഞു: ""തിരുമന ിലെ ശേഷം തിരുമേനിയേക്കാൾ താണതായ മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രം കൊണ്ടുള്ള മൂന്നാമത്തെ രാജത്വവും ഉത്ഭവിക്കും'' (2:39).
അതായത് ബാബിലോണിനേക്കാൾ കാലദൈർഘ്യത്തിലും ഗുണ ത്തിലും താണതായ സാമ്രാജ്യം സെമറ്റിക് ഭാഷകളിൽ വെള്ളി എന്ന പദം പണത്തിനും ഉപയോഗിക്കുന്നതാണ്. മദ്യപേർഷ്യ സാമ്രാജ്യം വിവിധ നികുതി വ്യവസ്ഥ ആവിഷ്ക്കരിച്ചിരിക്കുന്നു. ആ നികുതികളെ ല്ലാം വെള്ളിയായിട്ടാണ് പിരിച്ചിരുന്നത്. ഈ സാമ്പ്രദായം നിമിത്തം മേദ്യപാർസ്യ രാജാക്കന്മാർക്ക് വെള്ളിയുടെ വലിയൊരു ശേഖരമുണ്ടാ യിരുന്നു യുദ്ധതാവളങ്ങളോടു ബന്ധപ്പെട്ടു വലിയ വെള്ളി ശേഖരങ്ങ ളുണ്ടായിരുന്നു. ദാനിയേൽ 11:2 ൽ ദാനിയേൽ പ്രവചിച്ചത്, പേർഷ്യൻ രാജാക്കന്മാരിൽ ഒരുവൻ മഹാസമ്പന്നനാണെന്നാണ്. പേർഷ്യൻ രാജാ ക്കന്മാരുടെയും പിതാവായ ദാര്യാവേശിന്റെയും വെള്ളി സമ്പത്തുകൾ ലഭിച്ച സെർക്ലസിനേക്കുറിച്ചുള്ളതാണ് ഈ പ്രവചനം. ഈ വെള്ളി നിക്ഷേപങ്ങൾ മൂലമാണ് സെർക്ലസിന് ഹെലസ്പോന്റിൽ യവനർക്കെ തിരായി പടപുറപ്പെടുവാൻ കഴിയാതെ പോയത്.
3. താമ്ര സാമ്രാജ്യമായ ഗ്രീസ്
താമ്രം കൊണ്ടുള്ള വയറും അരയും യവനസാമ്രാജ്യത്തെയാണ് കാണിക്കുന്നത്. ജോസീഫസിന്റെ ""ആന്റിക്വിറ്റിൽ'' ദാനിയേലിന്റെ താമ്ര ത്തെക്കുറിച്ചുള്ള പരാമർശം യവന സാമ്രാജ്യത്തെ കാണിക്കുന്നുവെന്നു വ്യക്തമാക്കിയിരിക്കുന്നു. പരിഷ്കൃത ലോകത്ത് ഗ്രീക്കുകാർ എത്രവലി യ സ്വാധീനമാണ് വരുത്തിയതെന്നത് വളരെ വലിയ അറിവാണ്. അവരു ടെ സൈനികരും പേർഷ്യൻ സൈനികരും തമ്മിലുള്ള അന്തരം എത്ര വലുതാണ്. മേദ്യപേർഷ്യ ഭരണകാലത്ത് അവരുടെ സൈനികന്റെ തല യിലുള്ള തലപ്പാവ് വളരെ മൃദുവായതായിരുന്നു. വളരെ ലളിതമായ വേഷമായിരുന്നു തന്റേത്. എന്നാൽ ഗ്രീക്ക് പടയാളി ഇതിൽ നിന്നും ഏറെ വ്യത്യസ്തനായിരുന്നു. തന്റെ തലയിൽ താമ്രം കൊണ്ടുള്ള ശിരസ് ത്രവും, ത്രാമം കൊണ്ടുള്ള കവചവും താമ്രം കൊണ്ടുള്ള പരിചയും വാളും ഉള്ളവനായിരുന്നു ഒരു ഗ്രീക്ക് സൈനികൻ. അതുകൊണ്ടാണ് പുരാതന കാലത്തെ എഴുത്തുകാർ അവരെ താമ്രം പതിച്ചവനരായി ചിത്രീകരിച്ചത്. യവന സാമ്രാജ്യത്തിന്റെയും അവരുടെ അധീശത്വത്തി ന്റെയും അടയാളമായിതീർന്നു താമ്രം.
4. ഇരുമ്പു സാമ്രാജ്യമായ റോം
ഇരുമ്പുകൊണ്ടുള്ള കാലുകൾ റോമാ സാമ്രാജ്യത്തെ പ്രതിനി ധീകരിക്കുന്നു. റോമൻ സൈന്യവിഭാഗത്തെക്കുറിച്ചു ഏതു കുട്ടിയും പഠിക്കുന്നതാണ്. റോമാ സാമ്രാജ്യത്തിന്റെ ശക്തിയെയാണ് ഇരുമ്പ് പ്രതി നിധീകരിക്കുന്നത്. റോമസാമ്രാജ്യത്തിന്റെ ശക്തിയെയാണ് ദാനിയേൽ സൂചിപ്പിക്കുന്നത്. ചരിത്രകാരനായ ജോസീഫസ് ഒടുവിലത്തെ ഈ സാമ്രാജ്യത്തിന്റെ ശക്തിയെക്കുറിച്ചു എടുത്തു പറയുന്നുണ്ട്. ഈ ബിംബത്തിലെ ഒാരോ ലോകവും താഴോട്ടു വരുന്തോറും ദൃഡത കൂടുന്ന താണെന്നു കാണാം. വെള്ളി സ്വർണ്ണത്തേക്കാളും താമ്രം വെള്ളിയേക്കാ ളും ഇരുമ്പ് താമ്രത്തേക്കാളും ബലമുള്ളതാണ്.
മനുഷ്യചരിത്രത്തിന്റെ ഗതി ശ്രദ്ധിച്ചാൽ ഒാരോ സാമ്രാജ്യവും മറ്റൊ ന്നിന്റെ അവശിഷ്ഠങ്ങളിലാണ് പണിയപ്പെട്ടതെന്ന് കാണാം. റോമാ സാമ്രാജ്യം മുൻപുള്ള എല്ലാ സാമ്രാജ്യങ്ങളുടെ അവശേഷിപ്പുകളിന്മേൽ പണിയപ്പെട്ടതാണ്. ശക്തിയുടെ കാര്യത്തിലെന്നതുപോലെ കാലദൈർ ഘ്യത്തിലും ഈ സാമ്രാജ്യങ്ങളും വൈരുദ്ധ്യം ഏറെ ശ്രദ്ധേയമാണ്. ബാബിലോൺ 70 വർഷങ്ങൾ നിലനിന്നു, മേദ്യപേർഷ്യ 200 വർഷങ്ങൾ ഗ്രീക്ക് 130 വർഷങ്ങൾ ഒടുവിലത്തെ സാമ്രാജ്യമായ റോം വിഭജിക്കാതെ 500 വർഷങ്ങൾ നിലനിന്നു. വിഭജനശേഷം 1453 എ.ഡി വരെ റോമാ സാമ്രാജ്യം നിലനിന്നു. തുർക്കികളാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ച ടക്കി റോമാ ശക്തിക്ക് അന്തം വരുത്തിയത്. റോമാ സാമ്രാജ്യത്തിന്റെ പശ്ചിമ വിഭാഗം യൂറോപ്പ്യൻ രാജ്യങ്ങളിലൂടെ ഈ വർത്തമാനകാലം വരെയും തുടർന്നു. ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും ചേർന്നു ഭരണ സംവിധാനത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്.
ലോകചരിത്രത്തിന്റെ സ്വഭാവത്തിലെ പതനം
രാജാവു കണ്ടു ബിംബത്തിലെ ലോഹങ്ങളുടെ സ്വഭാവങ്ങൾ മനു ഷ്യചരിത്രങ്ങളിലെ ലോക രാജ്യങ്ങളുടെ സ്വഭാവത്തിന്റെ നേർകാഴ്ചയാ ണ്. മുകളിൽ നിന്നും താഴോട്ടു വരുന്തോറും ലോഹങ്ങളുടെ ഗുണത്തി ലും വിലയിലുമുള്ള താഴ്ച നമുക്കു കാണാം.
ഗുണത്തിലെ താഴ്ച
എല്ലാ രാഷ്ട്രങ്ങളുടെ എല്ലാ മനുഷ്യരുടെയും കാര്യങ്ങളിൽ കാണുന്ന നാശോന്മുഖമായ തത്വം വചനം ഇവിടെ വെളിപ്പെടുത്തുന്നു. എല്ലാ ജീവിതങ്ങളിലും മനുഷ്യരിലും അധഃപതനവസ്ഥയെന്ന ഈ പ്രതി ഭാസം നമുക്കു കാണാം. സാമൂഹ്യജീവിതത്തിലും വ്യക്തിയിലും കുടും ബത്തിലും അധഃപതന സ്വഭാവം കാണാം. ദേശീയ ജീവിതത്തിലുള്ള
ഈ അധഃപതനം നമുക്കു റോമൻ സാമ്രാജ്യത്തിന്റെ അധഃപതനത്തിലും പരാജയത്തിലും കാണാവുന്നതാണ്. ഈ അധഃപതനസ്വഭാവം കുടുംബ ജീവിതത്തിലും വളരെ പ്രകടമാണ്. രാഷ്ട്രങ്ങളുടെ ആദ്യന്തര ജീവിത ത്തിൽ പോലും ഇത് വ്യക്തമാണ്. ഈ ദുഃഖസത്യം നമ്മുടെ സ്വന്തം രാജ്യത്ത് പോലും നമുക്കു വ്യക്തമായി കാണുവാൻ കഴിയും. അമേരിക്ക ഉൾപ്പെടെ ഭൂപരപ്പിലുള്ള ഒറൊറ്റ രാജ്യം പോലും വരുവാൻ പോകുന്ന ഈ വിപത്തിൽ നിന്നും മുക്തമല്ല. ലോകചരിത്രം ശ്രദ്ധിക്കുന്ന ഏതു വ്യക്തിക്കും രാജാവ് കണ്ട ബിംബ സ്വപ്നത്തിലെ ലോഹങ്ങളുടെ ഗുണ നിലവാര താഴ്ച ഏറെ വ്യക്തമായി കാണുവാൻ കഴിയും.
ആസ്തിക്യത്തിലെ (നിലനില്പ്) താഴ്ച
എല്ലാതരത്തിലുമുള്ള നിലനില്പിൽ ഈ താഴ്മയുടെ സ്വഭാവം സ്വഭാവം പ്രകടമാണ്. സകല സൃഷ്ടിയിലും സ്വർണ്ണത്തിൽ നിന്നും വെള്ളിയിലേക്കും താമ്രത്തിലേക്കും ഇരുമ്പിലേക്കും കളിമണ്ണിലേക്കു മുള്ള ഈ താഴ്ച്ച കാണുവാൻ കഴിയും. ഈ പ്രപഞ്ചത്തിലെ സകല കാര്യങ്ങളിലും ഒരുപോലെ പ്രസക്തമാണ്. ശാസ്ത്രം വായിക്കുന്ന ഏതു സ്കൂൾ വിദ്യാർത്ഥികൾക്കും ആരൊ വൈൻഡ് ചെയ്ത ഒരു വലിയ ക്ലോക്ക്പോലെ ഈ പ്രപഞ്ചം പതിയെപതിയെ ഒരിക്കൽ നിശ്ചലമായി ക്കൊണ്ടിരിക്കുകയാണെന്നു ബോധ്യമാകും. ഏതു തരത്തിലുള്ള ഊർ ജ്ജവും ശക്തികുറഞ്ഞു കുറഞ്ഞു വരുന്നു. സൂര്യൻ ജ്വലിച്ചുകൊണ്ടിരി ക്കുകയാണ്. സൂര്യന്റെ ഊർജ്ജവും കുറഞ്ഞു വരുകയാണ്.
എന്നാൽ ഡാർവിനും അദ്ദേഹത്തെ അനുകൂലിക്കുന്ന വ്യാജശാസ് ത്രജ്ഞരും അവകാശപ്പെടുന്നത്. ലോകം വികാസപരിണാമത്തിനു വിധേ യമാണെന്നാണ്. അവരുടെ അഭിപ്രായത്തിൽ ബിംബത്തിന്റെ തല കളി മണ്ണുകൊണ്ടുള്ളതാണ്. വികസിച്ചു വികസിച്ചു ബിംബത്തിന്റെ പാദത്തി ലെത്തുമ്പോൾ ചിറകുകളുള്ള ഒരു പ്രധാന ദൂതനായി മനുഷ്യൻ മാറും. ദാനിയേൽ പറഞ്ഞതിനു നേർവിപരിതമാണ് ഡാർവിനും കൂട്ടരും പഠിപ്പി ക്കുന്നത്. ആയിരക്കണക്കിനു വർഷങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ദൈവം അരുളിച്ചെയ്തതാണ് സത്യമെന്നു ആർക്കും കാണാം. പ്രപഞ്ച ത്തിലുള്ള ഒന്നും വികാസത്തിനു വിധേയമല്ല, നാശത്തിനു വിധേയമാണ്. മൃഗങ്ങളും പക്ഷികളും മനുഷ്യനുമെല്ലാം ഈ നിയമത്തിനു വിധേയമാ ണ്. കളിമണ്ണിലെ ഏകദേശം ജീവിയിൽ നിന്നും ഉത്ഭവിച്ച മനുഷ്യൻ വികാസം പ്രാപിച്ചു പ്രാപിച്ചു ചിറകുകളുള്ള പ്രധാനദൂതനായി മാറുമെ ന്നാണ് ഡാർവിൻ പഠിപ്പിച്ചത്.
നമുക്കു നന്നായി അറിയാവുന്ന വ്യക്തിയുമായി താരതമ്യ പഠനം നടത്താം. മോശെയിൽ നിന്നും നമുക്കു ആരംഭിക്കാം. 3500 വർഷങ്ങൾക്ക് മുമ്പാണ് മോശെ ജീവിച്ചത്. മോശെക്കു 120 വയ ായപ്പോൾ അവന്റെ കാഴ്ചമങ്ങുകയൊ ശക്തി ക്ഷയിക്കുകയൊ ചെയ്തില്ല. ഇന്നുള്ള ഒരു വ്യക്തിയെയും മോശെയേയും ഒന്നുതാരതമ്യം ചെയ്യുക. നിങ്ങളിൽ നൂറു തികഞ്ഞവരാരെങ്കിലുമുണ്ടോ? എന്നിട്ടും ഡാർവിൻ പറയുന്നു നാം പുരോഗമിക്കുകയാണെന്നു. അധഃപതനത്തിന്റെ തത്വം നമുക്ക് എല്ലാ കാര്യങ്ങളിലും കാണാം നാം കണ്ണുതുറന്നു കാണണമെന്നു മാത്രം.
ആflീയരംഗത്തെ അധഃപതനം (Deterioration)
മനുഷ്യൻ പാപം ചെയ്തപ്പോൾ അത് സൗരയൂഥത്തെയും മൃഗജാ ലത്തേയും, സസ്യലോകത്തെയും ഉൾപ്പെടെ സകല സൃഷ്ടിയേയും ബാധിച്ചു. സർവ്വ സൃഷ്ടിയും ദ്രവത്വത്തിന്റെ ദാസ്യത്തിലായിരിക്കുന്നു വെന്നു റോമ.8:19-25 ൽ പറഞ്ഞിരിക്കുന്നു.
മനുഷ്യന്റെ പരാജയവും സഭയുടെ നാശവും
ജോൺ നെൽസൻ ഡാർവിയുടെ ""സഭയുടെ നാശം'' എന്ന പഠനം ശ്രദ്ധിക്കുന്നത് രസകരമാണ്. ആദിയിലെ മനുഷ്യന്റെ വീഴ്ചയുടെ ചരിത്ര ത്തോടു സാദൃശ്യമുള്ളതാണ് അസംബ്ലിയുടെ പരാജയം പാപം ചെയ്ത മനുഷ്യൻ ദൈവീക കൂട്ടായ്മയിൽ നിന്നകന്നു, തന്റെ വഴികളിൽ അവി ശ്വസതനായി. എന്നാൽ രണ്ടാം മനുഷ്യനായ ക്രിസ്തുവിലൂടെ രക്ഷയും വീണ്ടെടുപ്പും നല്കി മഹത്തകരമായ അവസ്ഥയിലേക്ക് മനുഷ്യനെ ദൈവം കൊണ്ടുവന്നു. ലോകത്തിലെ പ്രളയത്തിൽ നിന്നും രക്ഷപെട്ട നോഹയേക്കുറിച്ചു നാം വായിക്കുന്നത്. അവന്റെ യാഗത്തിനുശേഷം അവൻ വീഞ്ഞിനു അടിമയാക്കുന്നതാണ്. കല്പന ലഭിച്ചു മോശെ പർവ്വ തത്തിൽ നിന്നും ഇറങ്ങിവരുന്നതിനു മുമ്പ് യിസ്രായേൽ ജനം സ്വർണ്ണ കാളക്കുട്ടിയെ ഉണ്ടാക്കുന്നതാണ് നാം കണ്ടത്. അഹരോനെ വിശുദ്ധീ കരിച്ചതിനുശേഷം ആദ്യ ദിവസം അവന്റെ പുത്രന്മാർ അന്യാഗ്നി കത്തി ച്ചു പാപ പരിഹാര ദിവസമല്ലാതെ അതിവിശുദ്ധസ്ഥലത്തേക്കുള്ള പ്രവേ ശനം നിരോധിക്കപ്പെടുകയും ചെയ്തു. ക്രിസ്തുവിന്റെ നിഴലായ ദാവീ ദിന്റെ പുത്രൻ ശലോമോൻ വിഗ്രഹാരാധനയിൽ വീഴുകയും രാജ്യത്തെ പരാജയത്തിലേക്കു നയിക്കുകയും ചെയ്തു. ഈ സംഭവങ്ങളിലെല്ലാം ദൈവത്തിന്റെ ദീർഘക്ഷമ വളരെയധികം വെളിപ്പെട്ടുവെങ്കിലും, ദൈവം സ്ഥാപിച്ച വ്യവസ്ഥിതിക്കു വീഴ്ച്ച ഭവിക്കുകയുണ്ടായി. ദൈവവുമായുള്ള പൂർവ്വ ബന്ധം അതേ നിലയിൽ തുടർന്നില്ല. ബാബേൽ ഗോപുര നിർമ്മാ ണത്തിലെ ആശയക്കുഴപ്പം ലോകവ്യവസ്ഥയെ നശിപ്പിക്കുകയും യുദ്ധ ങ്ങളും അരാജകത്തവും ക്ഷണിച്ചു വരുത്തുകയും ചെയ്തു. പുരോഹിത ജനമായ യിസ്രായേലിനോടുള്ള ദൈവത്തിന്റെ ദീർഘക്ഷമ എത്രമാ ത്രമായിരുന്നുവെങ്കിലും പൂർവ്വസ്ഥിതി അതുപോലെ തന്നെ യഥാസ്ഥാ നപ്പെട്ടില്ല. സഭയുടെ ചരിത്രത്തിന്റെ കാര്യത്തിലും ഈ സ്ഥിതി കാണു ന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. യജമാനൻ വരുവാൻ താമസിക്കുന്നു എന്നു പറഞ്ഞുകൊണ്ടു കൂട്ടുദാസന്മാരെ അടിക്കുന്നവർ ലോകത്തോടു ചേരുകയാണ്. അവരെ യജമാനൻ നീക്കി കളയും.
സഭ കളങ്കപ്പെട്ടു
ഇന്നു കാണുന്ന ക്രൈസ്തവലോകമല്ല ഒരു നിലയിലും യഥാർത്ഥ സഭ. റോമൻ കത്തോലിക്കസഭ, ദേശീയ സഭ... തുടങ്ങിയവയൊന്നും ആദിയിൽ ഉണ്ടായിരുന്നില്ല. വീണ്ടും ജനിച്ചവർ ചേർന്ന ദൈവസഭ മാത്രമായിരുന്നു അത്, അതു പിൽക്കാലത്തു കളങ്കപ്പെട്ടു.
പ്രപഞ്ചം നശിച്ചുകൊണ്ടിരിക്കുകയാണോ?
സൂക്ഷമത്തിൽ നിന്നും ഉന്നതമായതിലേക്കു ഈ പ്രപഞ്ചം വികസി ച്ചുകൊണ്ടിരിക്കുകയാണെന്നു പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നു. പൂർണ്ണതയുള്ളതായി സകലവും സൃഷ്ടിക്കപ്പെട്ടുവെന്നും ബൈബിൾ പഠിപ്പിക്കുന്നു. എന്നാൽ പാപത്തിന്റെ പ്രവേശനത്തോടെ പ്രപഞ്ചം നാശ ത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു പ്രപഞ്ചം നശിച്ചുകൊണ്ടിരിക്കു കയാണൊ, അതൊ ഉന്നതമായ ദുർഗ്രഹതയിലേക്കു വളർന്നുകൊണ്ടി രിക്കുകയാണൊ?
Thermodynamics നിയമം ഒരു സൃഷ്ട്രാവിന്റെ ആസ്തിക്ക്യത്തേ യാണു ശരിവെക്കുന്നത്. എല്ലാ ശാസ്ത്രീയ ""നിയമ''ങ്ങളും തെളിവുക
ളുടെ അടിസ്ഥാനത്തിൽ തിരുത്തപ്പെടുന്ന കേവലം തിയറികൾ മാത്രമാ ണ്. എന്നാൽ എല്ലാശാസ്ത്രത്തിന്റെയും അടിസ്ഥാനമാണ് ഒന്നും രണ്ടും തെർമൊഡൈനാമിക്സ്.
ഒന്നാം നിയമം
ഊർജ്ജ സംരക്ഷണ നിയമമാണ് ഒന്നാം തെർമൊഡൈനാമിക്സ് (ചൂട്, പ്രകാശം, വൈദ്യുതോർജ്ജം എന്നീ രൂപങ്ങളിൽ ഊർജ്ജം കാണ പ്പെടുന്നു. Thermodynamics എന്നത് ഊർജ്ജത്തേക്കുറിച്ചുള്ള പഠനമാ ണ്). ഒരു രൂപത്തിൽ നിന്നും മാറ്റൊന്നിലേക്കു ഊർജ്ജത്തെ മാറ്റുവാൻ
കഴിയും. എന്നാൽ ഇതു നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ കഴിയി
ല്ല. പ്രപഞ്ചത്തിലുള്ള മൊത്തം ഊർജ്ജവും വസ്തുവും സ്ഥിരമായി നില്ക്കുന്നു, ഒന്നു മറ്റൊന്നിലേക്കു സാവധാനം മാറുന്നു. അങ്ങനെ പ്രപ ഞ്ചത്തിൽ പുതിയതായി ഒരു വസ്തു സൃഷ്ടിക്കപ്പെടുന്നില്ല.
രണ്ടാം നിയമം
രണ്ടാം തെർമൊഡൈനാമിക്സിനെ “Law of Entropy” എന്നും വിളി ക്കാറുണ്ട്. പ്രപഞ്ചത്തിലെ മൊത്തം ഊർജ്ജം സ്ഥിരമായി നിലനില്ക്കു മ്പോഴും, ഇതിന്റെ ലഭ്യതകുറയുന്ന പ്രവണത കാണാറുണ്ട്.ഉദാഹരണ ത്തിനു വൈൻഡ് ചെയ്യുന്ന ഒരു വാച്ച് അതിന്റെ സ്പ്രിംങ്ങിന്റെ ഊർജ്ജം കുറയും വരെയും പ്രവർത്തിക്കും. സ്പ്രിംങ്ങ് വൈൻഡ് ചെയ്യാത്തിട ത്തോളം അതു പിന്നീടു പ്രവർത്തിക്കില്ല. കാറിന്റെ ഇന്ധനം തീർന്നാൽ കാറിന്റെ പ്രവർത്തനം നിലയ്ക്കുന്നു. ഈ നിയമ മനുസരിച്ച് പ്രപഞ്ച ത്തിലെ ഊർജ്ജം കുറഞ്ഞുകുറഞ്ഞു വരുന്നു. പ്രപഞ്ചത്തിന്റെ സാവ ധാനം നാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ദൈവമാണു സകലത്തിന്റെയും സൃഷ്ട്രാവ് (സങ്കീ.102:25-26). 26-ാം വാക്യത്തിൽ ദൈവത്തിന്റെ സൃഷ്ടിയായ പ്രപഞ്ചത്തിന്റെ ഇന്നത്തെ അവസ്ഥ പറഞ്ഞതു ശ്രദ്ധിക്കുക അവയെല്ലാം വസ്ത്രം പോലെ പഴകി പ്പോകും. ആധുനിക ശാസ്ത്രം ഉദിക്കുന്നതിനും 3000 വർഷങ്ങൾ മുമ്പു രേഖപ്പെടുത്തിയ വചനം പറയുന്നു. പ്രപഞ്ചം വസ്ത്രംപോലെ പഴകി പ്പോകും മറ്റുവാക്കുകളിൽ പറഞ്ഞാൽ പ്രപഞ്ചം നിരന്തരമായി നശിച്ചു കൊണ്ടിരിക്കുകയാണ്.
സൂര്യൻ ഉൾപ്പെടെ ഒാരോ നക്ഷ്രതങ്ങളും നിരന്തരം കത്തി മില്യൻ കണക്കിനു ടൺ ഇന്ധനളും ഒാരോ സെക്കന്റിലും കത്തിയമരുന്നു. ഒടു വിൽ പ്രഞ്ചത്തിലെ സകല നക്ഷ്രതങ്ങളും ഇന്ധനം തണുത്തുറയും കരിമ്പടംപോലെ കറുത്തു തണുത്തുറയും.
രണ്ടാം നിയമ്രപകാരം പ്രപഞ്ചത്തിന്റെ ക്രമം അനുദിനം തെറ്റും. നമ്മുടെ നിത്യജീവിതത്തിൽ ഈ നിയമം കൂടുതൽ വ്യക്തമായി മന ി ലാക്കാം. കഷ്ടപ്പെട്ടു വിരിച്ചൊരുക്കിയ നമ്മുടെ മുറികൾ നാം ഒരിക്കലും പ്രവേശിക്കാതിരുന്നാൽപോലും എത്രമാത്രം മോശമാകുന്നു. നമ്മുടെ ശരീരം മെഷീനറി തുടങ്ങി സമസ്തകാര്യങ്ങളിലും കാണാം.
ഫസ്റ്റ് ലോ ഒാഫ് തെർമൊഡൈനാമിക്സ് പൂർണ്ണമായ സൃഷ്ടിയെ ഉറപ്പാക്കുന്നു
ബൈബിൾ സത്യങ്ങൾക്ക് ശാസ്ത്രീയ പിന്തുണ നല്കുന്നതാണ്
ഈ പ്രകൃതി നിയമം. പ്രപഞ്ചത്തിലെ ഊർജ്ജവും വസ്തുവും അളവിൽ ഫസ്റ്റ് ലോ ഒാഫ് തെർമൊഡൈനാമിക്സ് പ്രകാരം സ്ഥിരമായി നിൽക്കു ന്നു. ഒരു രൂപത്തിലുള്ള ഊർജ്ജം മറ്റൊരു രൂപത്തിലേക്കും ഒരു രൂപ ഊർജ്ജത്തെ മറ്റൊരു രൂപത്തിലുള്ള ഊർജ്ജമായും അതിനെ വസ്തു വായും (Matter) വസ്തുവിനെ ഊർജ്ജമായും രൂപാന്തരപ്പെടുത്താം എന്നാൽ അതിന്റെ പരിമാണം എല്ലായ്പ്പോഴും ഒന്നായിരിക്കും ഒന്നുമി ല്ലായ്മയിൽ നിന്നും എന്തെങ്കിലുമൊന്ന് നിങ്ങൾക്കു ലഭിക്കുകയില്ല. വേദ പുസ്തകത്തിൽ കാണുന്ന പൂർത്തിയായ സൃഷ്ടിപ്പിനെ സാധൂകരിക്കു ന്നതാണ് ഫസ്റ്റ് ലോ ഒാഫ് ദി തെർമൊഡൈനാമിക്സ് (ഉല്പ.2:1-2).
ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും വസ്തുവൊ ഊർജ്ജമൊ ഒന്നുമില്ലായ്മയിൽ നിന്നുമായിരുന്നു വന്നതെങ്കിൽ പൂർത്തിയ സൃഷ്ടി പ്പെന്ന വേദപുസ്തക പ്രമാണം തെറ്റാണെന്നു വന്നേക്കാം.
കൈതൊടാത്ത കല്ല് (2:34-35)
ദൈവം നെബൂഖദ്നേസർ വെളിപ്പെടുത്തിയ ബിംബത്തെ കൈതൊ ടാതെ വന്ന കല്ല് തകർത്തുകളഞ്ഞു. ബിംബത്തിന്റെ കാലിൽ അടിച്ച കല്ല് ഒരു പർവ്വതമായി വളർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു. എന്നന്നേക്കും നിലനില്ക്കുന്ന ദൈവത്തിന്റെ രാജ്യമാണിത്.
Colour picture
ഈ കല്ല് യേശുക്രിസ്തുവാണ്. ലൂക്കൊസ് 20:17-18 താൻ ആ കല്ലാണെന്നു യേശുക്രിസ്തു തന്നെ വെളിപ്പെടുത്തി. സങ്കീ 118 ൽ നിന്നു ള്ള ഈ ഭാഗം അപ്പൊസ്തല പ്രവൃത്തികളിൽ ഉദ്ധരിച്ചിരിക്കുന്നു. (4:10, 1 പത്രൊ.2:4, 6:8) യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. ഇതാ ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധന ചെയ് ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനത്തിലും വസ്തു മറ്റൊരു രൂപത്തിലേക്കും മാറ്റാം എന്നാലും ആകെ അളവു എല്ലായ്പ്പോ ഴും സ്ഥിരമായി നില്ക്കുന്നു. ഒന്നുമില്ലാമയിൽ നിന്നും നിങ്ങൾക്കു എന്തെങ്കിലും എടുക്കുവാൻ കഴിയുകയില്ല. ശാസ്ത്രത്തിലെ ഈ പ്രകൃതി നിയമ്രപകാരം ഉല്പത്തിയിലെ (2:1-2) പൂർത്തിയായ സൃഷ്ടിപ്പ് ശാസ്ത്രീയമായി ശരിയാണ്.
പുതിയ നിയമത്തിനായുള്ള പ്രതീക്ഷ
ലോകം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ആശയത്തെ “Sec-
ond law of Theromodynamics” ഖന്ധിക്കുന്നതിനാൽ ഭൗതീക വാദികളായ ശാസ്ത്രജ്ഞർ ഇനിയും കണ്ടുപിടക്കേണ്ട ""പുതിയനിയമത്തിനായുള്ള''
കാത്തിരിപ്പിലാണ്. പ്രപഞ്ചം തനിയെ ക്രമപ്പെടുകയല്ല ക്രമപ്പെടുത്തുന്ന ഒരു ആളത്വമുണ്ട്. അതു പ്രപഞ്ചസൃഷ്ടാവാണ്. പ്രപഞ്ചത്തിനു രൂപ കല്പന ചെയ്ത ആളത്തമുണ്ടെന്നു വിശ്വസിക്കുവാൻ ഇവർക്കാകുന്നില്ല.
റോമർ 8:19-22, 2 പത്രൊ.3:10-13 വാക്യങ്ങളെ സാധൂകരിക്കുന്നതാണ് “Second law of Theromodynamics” പ്രപഞ്ചത്തിലെ പ്ര്രകിയകൾ ക്രമ ത്തിൽ നിന്നും ക്രമമില്ലായ്മയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെ
ന്നു സൃഷ്ടിവാദം പഠിപ്പിക്കുന്നു.
കൈതൊടാത്ത കല്ല് (ദാനി. 2:34-35)
രാജാവു കണ്ട സ്വപ്നത്തിലെ ബിംബത്തെ തകർക്കുന്നതു കൈതൊടാതെ വന്ന കല്ലാണ്. ഇതിന്റെ വ്യാഖ്യാനവും ദാനിയേൽ തന്നി ട്ടുണ്ട്. (വാക്യങ്ങൾ. 43-45) ഈ ദർശനത്തിലെ പ്രധാന കാര്യം കൈ തൊടാത്ത കല്ലാണ്. ഈ കല്ല് ബിംബത്തിന്റെ അടിച്ചു. ആ കല്ല് ഒരു മാറാപർവ്വതമായി മാറി, ഭൂമിയിൽ ഒക്കെയും നിറഞ്ഞു. ഭൂമിയിൽ ദൈവം സ്ഥാപിക്കുന്ന നിത്യരാജ്യമാണിത്.
Photo from Book
കല്ലു ഇട്ടിരിക്കുന്ന എന്നു യെശ.28:16 ൽ കാണുന്നു. ഈ കല്ല് യേശു ക്രിസ്തുവിനെ കാണിക്കുന്നു. റോമ.9:33, 1 പത്രൊ.2.6-7, നോക്കുക മത്താ.16:18, 1 കൊരി 10:4 വേദഭാഗങ്ങളിലെ പാറ ക്രിസ്തുവിനെ കാണിക്കുന്നു.
ക്രിസ്തുവിന്റെ പ്രത്യക്ഷത സമയം
മശിഹയായ ക്രിസ്തുവിന്റെ വീണ്ടും വരവിനെക്കുറിച്ചു ദൈവം വെളി പ്പെടുത്തിയിട്ടുണ്ട്. യേശുക്രിസ്തു ചരിത്രത്തിലേക്കു വന്നു ബിംബത്തെ തകർത്തു തന്റെ രാജ്യം സ്ഥാപിക്കുന്നതു എന്നാണെന്നു ദൈവം വ്യക്ത മാക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ രാജ്യം സകല ലോക രാജ്യങ്ങളെയും നീക്കി ഈ ഭൂമിയിൽ സ്ഥാപിക്കപ്പെടും. രാജാവും കണ്ട ബിംബ സ്വ പ്നത്തിൽ കൈതൊടാതെ പറിഞ്ഞുവന്ന കല്ല് ബിംബത്തിന്റെ പാദ ത്തിൽ അടിച്ചു. ബിംബത്തെ തകർക്കുന്നതു ഈ രാജ്യം സ്ഥാപനത്തെ യാണു കാണിക്കുന്നത്.
ക്രിസ്തുവിന്റെ പ്രത്യക്ഷതയും സ്വഭാവവും രീതിയും ഇതു തകർക്കുന്ന കല്ലാണ്
ലോകരാജ്യങ്ങളെ വേനല്ക്കാലത്തു പതിർപോലെ ഈ കല്ലു തകർ ക്കും. ഭാവികാല്രപവചന സംബന്ധമായി മത്തായി 24 ൽ കർത്താവ് പറഞ്ഞത് ""ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടു പോകും; ച്രμൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷ്രതങ്ങൾ ആകാശ ത്തുനിന്നും വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു തിളങ്ങും;” എന്നാണ്. എല്ലാ സാമ്രാജ്യങ്ങളും രാജാക്കന്മാരും പ്രഭുക്കളും അധികാരങ്ങളും പതിർപോ
ലെ മാറ്റപ്പെടും. ഒരു വിധ രാഷ്ട്രീയ ശക്തികളും അവശേഷിക്കുകയില്ല. ഇതു തകർക്കുന്ന കല്ലാണ്.
ഇത് യഥാസ്ഥാനപ്പെടുത്തുന്ന കല്ലാണ്
ഭൂമിയിലെ രാഷ്ട്രങ്ങളും അവരുടെ രാഷ്ട്രീയ നേതാക്കളും നീക്ക പ്പെടുന്നതിലൂടെ ദൈവത്തിനു ഉന്നതമായ ഒരു നിർണ്ണായമുണ്ട്. ഒരു യഥാസ്ഥാനത്തിനായ് ദൈവം ഒരുങ്ങുകയാണ്. പഴയതിനെ നശിപ്പിച്ചു പുതിയതിനെ അവൻ കൊണ്ടുവരുകയാണ്. ഇതും തിരുവെഴുത്തിനനു സരിച്ചാണ്.
വെളിപാട് പുസ്തകത്തിന്റെ പര്യവസാനം ഇങ്ങനെയാണ്. ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ഒന്നാമത്തെ ആകാശവും ഒന്നാമത്തെയും ഭൂമിയും ഒഴിഞ്ഞുപോയി. പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭർത്താവിനായ് അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽ നിന്നു തന്നേ ഇറങ്ങു ന്നതും ഞാൻ കണ്ടു (21:1-2). ഈ പഴയ ഗ്രഹത്തെ ദൈവം ശുദ്ധീക രിക്കും ഈ പഴയ ലോകത്തെ അവൻ പുതുതാക്കും ആകാശത്തിലുള്ള നക്ഷ്രതങ്ങളെ അവൻ പുനഃസൃഷ്ടിക്കും. പുതിയതും തേജസേ റിയതുമായതിൽ നാം വസിക്കും. നാം ഇവിടെ താമസിക്കും. നമ്മുടെ ഭവനം ഇവിടെയായിരിക്കും. സ്വർഗ്ഗം ഇവിടെ ആയിരിക്കും. ദൈവജന ത്തിനു വസിക്കുവാനായ് സർവ്വസൃഷിടിയും പൂർണ്ണതയിലേക്കു വരും. ബിംബത്തിന്റെ കാലും, കാൽ വിരലുകളും ചേർന്ന ഭാഗത്തിന്റെ കാലത്ത് മനുഷ്യ ചരിത്രത്തിന്റെ സമാപ്തികുറിച്ചുകൊണ്ട് ദൈവം ഇടപെടും.
രാജാവ് കണ്ട ദർശനത്തിൽ കല്ല് ബിംബത്തിന്റെ പാദം തകർക്കുക മാത്രവുമല്ല, ഒരു മഹാ പർവ്വതമായി ഭൂമി മുഴുവനും നിറയുകയും ചെയ്തു. ദാനിയേലിന്റെ ഈ സ്വപ്നവ്യാഖ്യാന വാക്കുകൾ നെബൂ
ഖദ്നേസറിന്റെ ചെവികളിൽ എങ്ങനെയാണു പ്രതിധ്വനിച്ചതെന്നറിയു വാൻ പുരാവസ്തു ഗവേഷണ കണ്ടെത്തലുകളിലേക്കു നമുക്കു പോകേ ണ്ടതുണ്ട്. ബാബിലോൺ അവശിഷ്ടങ്ങളിൽ നിന്നും ലോഹ ആപ്പ് രൂപ ത്തിലുള്ള ക്യൂണിഫോം ലിഖിതങ്ങളിൽ എഴുതിയിട്ടുള്ള ഒരു പേരു ഗവേ ഷകർ കണ്ടെടുക്കുകയുണ്ടായി.
നെബൂഖദ്നേസറിന്റെ പ്രധാന ദേവനായ ബേൽ മെരോദക്കിന്റെ പേരായിരുന്നു അത്. ""മഹാപർവ്വതം'' എന്നർത്ഥമുള്ള ഷാഡുറബു ആയിരുന്നു ആ പേര്. ബാബിലോണിലെ ഏറ്റവും പുരാതനമായ ക്ഷ്രേതം നിപ്പൂർ ആയിരുന്നു. ""മഹാപർവ്വതം'' എന്നർത്ഥം വരുന്ന ഷാഡുറബു എന്നും പേരുള്ള എൻലിൽ എന്ന ദേവനെയായിരുന്നു അവിടെ ആരാധിച്ചിരുന്നത്. നെബൂഖദ്നേസർ തന്റെ സൈന്യവുമായ് വന്നപ്പോൾ നിപ്പൂർ കീഴടക്കി. നിപ്പൂറിന്റെ ദേവനെക്കാൾ വലുതും ശക്ത നുമാണ് തന്റെ ദേവനായ ബേൽമെരോദക് എന്നാണ് അതിന്റെ അർത്ഥം. അതുകൊണ്ട് ""മഹാപർവ്വതം'' എന്നർത്ഥം വരുന്ന ഷാഡുറബു അഥവാ എൻലിൽ എന്ന പേര് തന്റെ ദേവനായ ബേൽമെരോ ദക്കിനു സ്വീകരിച്ചു. അങ്ങനെ ഇപ്പോൾ നിപ്പൂർ ക്ഷ്രേതദേവനായ എൻലി നു പകരം ബേൽ -മെരോദക് ഭൂമിയിലെ സകല രാജ്യങ്ങളുടെയും ദേവന നായ ""മഹാപർവ്വത''മായി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു കല്ല് ""മഹാ പർവ്വത''മായി മാറുന്നത്, എന്നു ദാനിയേൽ രാജാവിന്റെ മുമ്പാകെ പറ യുന്നത്. ഈ ലോകത്തിലെ രാഷ്ട്രീയ നേതൃത്തവും ശക്തിയും ആദ്യം ബാബിലോണിന്റെയും പിന്നീട് മേദോപേർഷ്യയുടെയും പിന്നീട് ഗ്രീസി ന്റെയും ഒടുവിൽ മഹാപർവ്വതവും ഷാഡു - റബുവും കല്ലുമായ കർത്താ വായ യേശു ക്രിസ്തുവിനു കൈവരുമെന്നു പ്രവാചകനായ ദാനിയേൽ പറയുന്നു. ഈ ഭൂമിയിലെ എല്ലാ ദുഷ്ടതയും അസമത്വവും അശുദ്ധിയും നീക്കി ഒരു നീതിയുള്ള നിത്യരാജ്യം ഇവിടെ കർത്താവു സ്ഥാപിക്കും. സ്വപ്നം നിശ്ചയവും അർത്ഥം സത്യവുമാക്കുന്നു എന്നു ദാനിയേൽ പറഞ്ഞു.
തിരുവെഴുത്തിലൂടെ എത്ര അത്ഭുതകരമായ കാര്യങ്ങളാണ് ദൈവം നമുക്കു വെളിപ്പെടുത്തി തരുന്നത്? കല്ല് ഒരു മനുഷ്യനാണ്. ഈ പ്രപഞ്ച ത്തിന്റെ കർത്താവായ കൈതൊടാത്ത കല്ല് മനുഷ്യനായി തീർന്ന കർത്താവായ യേശുക്രിസ്തുവാണ്. ഈ പ്രപഞ്ചത്തിന്റെ കർത്താവ് മനുഷ്യനായി അവതരിച്ച ദൈവമാണ്. ഈ മഹാദൈവം ഒരു ദിവസം വെളിപ്പെടും. മഹത്തവാനും പ്രപഞ്ചത്തിന്റെ കർത്താവുമായ ക്രിസ്തു യേശു ഭൂമിയെ എന്നേക്കും വാഴുവാനായ് വരും എത്രയൊ അത്ഭുത
മാർന്ന വെളിപ്പാടാണിത്.
സുനിശ്ചിതവും അപരാജിതവുമായ ദൈവവചനം (2:45)
ബാബിലോൺ രാജാവ് കണ്ട രാത്രി സ്വപ്നത്തിന്റെ വ്യാഖ്യാനം വിശദീകരിച്ചശേഷം ദാനിയേൽ രാജാവിനോടും ""സ്വപ്നം നിശ്ചയവും അർത്ഥം സത്യവുമാകുന്നു'' എന്നു പറഞ്ഞു.
""നിശ്ചയം'' (Sure) എന്ന പദം ഉപയോഗിക്കുവാൻ ദൈവം ആഗ്ര ഹിക്കുന്നു. 2 പത്രൊ.1:19 ൽ ""പ്രവാചകവാക്യം അധികം സ്ഥിരമാണെ ന്നു'' പത്രോസ് പറഞ്ഞിരിക്കുന്നു. മശിഹയുടെ മഹത്ത്വത്തെക്കുറിച്ചു പത്രൊസ് ഇവിടെ വ്യക്തമാക്കുന്നു. മറുരൂപമലയിൽ ക്രിസ്തുവിനൊടൊ ന്നിച്ചു താൻ ഉണ്ടായിരുന്നുവെന്നും, അവിടെ വെച്ചു കർത്താവിന്റെ മഹി മ അവൻ കണ്ടെന്നും പറഞ്ഞിരിക്കുന്നു. ""ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു'' എന്നു സ്വർഗ്ഗത്തിലെ പിതാവിന്റെ ശബ്ദം അവൻ കേട്ടു. ക്രിസ്തുവിന്റെ മഹത്ത്വം സ്വന്തം കണ്ണുകൊണ്ടു കണ്ടു എന്നു പറഞ്ഞശേഷം, ""പ്രവാചകവാക്യവും അധികം സ്ഥിരമായി ട്ടു നമുക്കുണ്ട്'' എന്നു പത്രൊസ് പറയുന്നു. ദാനിയേൽ രാജാവിനോടു പറഞ്ഞതും ഇതു തന്നെയാണ് ""സ്വപ്നം നിശ്ചയവും അർത്ഥം സത്യ വും ആകുന്നു'' പ്രത്യേക വെളിപാട് ലഭിച്ചുവെന്നും അവകാശപ്പെടുന്ന ആധുനികകാല കരിസ് മാറ്റിക്കുകളെ സൂക്ഷിക്കേണ്ടണ്ടതുണ്ട്. വെളി പാടുകളെക്കാൾ പ്രാധാന്യം ദൈവവചനത്തിനാണ്. വെളിപാടു ഏതെങ്കി ലും ഒരു വ്യക്തിയോടും ഒരു പ്രത്യേക കാലത്തോടും ഉദ്ദേശ്യത്തോടും ബന്ധപ്പെട്ടായിരിക്കാം നല്ലപ്പെട്ടിട്ടിരിക്കുന്നത്. അതിനു ചിലപ്പോൾ സാർവ്വ്രതികമായ ഉപയോഗം ഉണ്ടായെന്നു വരില്ല.
രാജാവുകണ്ട സ്വപ്നം നമുക്കുപരിചിതമാണു എന്നാൽ രാജാവ് സ്വപ്നം മറന്നുപോയി കൊട്ടാരത്തിലെ വിദ്വാന്മാരെ വിളിച്ചു. ""സ്വപ്ന വും അർത്ഥവും പറഞ്ഞു തരുവാൻ'' രാജാവ് ആവശ്യപ്പെട്ടു. സ്വപ്നം എന്താണെന്നു കൂടി വിദ്വാന്മാർ പറഞ്ഞാൽ മാത്രമേ അവരുടെ വ്യാഖ്യാ നം ദൈവത്തിൽ നിന്നുള്ളതാണെന്നു രാജാവിനു ഉറപ്പാക്കുവാൻ കഴിയു മായിരുന്നുള്ളൂ.
പ്രവചനത്തിന്റെ ഉദ്ദേശ്യം തെറ്റായ നിർണ്ണയങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുക. തെറ്റായ വിധികൾ അഥവാ നിർണ്ണയങ്ങളിൽ നിന്നും നമ്മെ വിടുവിക്കുവാനാണ് ദൈവം, മനുഷ്യ ചരിത്രത്തേക്കുറിച്ചുള്ള ദൈവ ത്തിന്റെ വലിയ വെളിപാടുകളേക്കുറിച്ചു നമുക്കു പ്രവചനങ്ങൾ നല്കി യത്. നമ്മുടെ ദർശനങ്ങൾ പരിമിതിയുള്ളതാണ്. നാം സമയ പരിതിയും
കാലപരിതിയുമുള്ളവരാണ്.
ഗുരുതരമായ തെറ്റുകളിൽ നിന്നും നമ്മെ രക്ഷിക്കുകയാണ് ഈ വെളി പാടുകൾ നല്കിയതിന്റെ ഒരു ദൈവിക ഉദ്ദേശ്യം പ്രവചനവും വെളി പാടും വായിക്കുന്ന നമുക്ക് ദൈവം ഭാവി വെളിപ്പെടുത്തിയത്. തെറ്റായ ഭ്രദതയിൽ നിന്നും നമ്മെ വിടുവിക്കുവനാണ്. ദൈവത്തിനു നമ്മോടും ലോകത്തോടും ഭാവി തലമുറകളോടും സംസാരിക്കുവാനുള്ളതു ശ്രദ്ധി ക്കുമെങ്കിൽ നമുക്ക് പല പരണിതഫലങ്ങളിൽ നിന്നും രക്ഷപെടുവാ നാകും.
ദാനിയേലിന്റെ സമകാലികനായ യിരെമ്യാവ് ""യുദ്ധം വരുന്നുവെന്നു'' പറഞ്ഞു, എന്നാൽ കള്ള്രപവാചകർ ""സമാധാനം, സമാധാനം എന്നു നിലവിളിക്കുമ്പോൾ, അന്നു സമാധാനം ഉണ്ടായിരിക്കുകയില്ല'' എന്നു യിരെമ്യാവ് മറുപടി പറഞ്ഞു. യുദ്ധം വരുന്നു, നെബൂഖദ്നേസർ വരു ന്നു. കലദചര വരുന്നു. എന്നാൽ കള്ള്രപവാചകർ ""സമാധാനം'' എന്നു പറയുന്നു. ആരാണ് ശരി?
നിർണ്ണായിക്കപ്പെട്ടിട്ടുള്ള അവസാനത്തോളം യുദ്ധങ്ങൾ ഉണ്ടാകു മെന്നു പ്രവചനം പറയുന്നു (ദാനി.9:26). ഒരു കാലഘട്ടം വരെ പോസ്റ്റ് മില്ലേനിയൽ ഉപദേശം (സഹ്രസാബ്ദവാഴ്ചയ്ക്കുശേഷം ക്രിസ്തുവിന്റെ വരവു നടക്കും) അമേരിക്കയിൽ ഏറെ പ്രചാരമുള്ളതായിരുന്നു. മനുഷ്യ ന്റെ പരിശ്രമങ്ങളിലൂടെ സുവിശേഷ പ്രസംഗങ്ങളിലൂടെയും ലോകം മാനസാന്തരപ്പെട്ടു ലോകം ഒന്നിനൊന്നു മെച്ചപ്പെടുമെന്നു അവരെല്ലാവ വരും വിശ്വസിച്ചിരുന്നു.
1920 മുതൽ 1930 വരെ ഒന്നാം ലോകമഹായുദ്ധാനന്തരം മിതവാദിക ൾ (Pacifists) രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ ഞങ്ങൾ എല്ലാ യുദ്ധങ്ങളും നിർത്തലാക്കുവാൻ ഒരു യുദ്ധം ചെയതുവെന്നു പ്രസംഗിച്ചു. ഇപ്പോൾ അവർ പറയുന്നതു അമേരിക്ക സ്വയം നിരായുധീക ധീകരണം നടപ്പാക്കുവാനാണ്. അമേരിക്ക അതു ചെയ്തു. ആയുധ നിർമ്മാണം അമേരിക്കകുറിച്ചു. 1939ൽ ഹിറ്റ്ലർ ലോകത്തെ കീഴടക്കു വാൻ തുടങ്ങി, വിജയത്തിന്റെ വക്കോളം എത്തി. ദൈവം ഇടപെട്ടില്ലാ യിരുന്നുവെങ്കിൽ, ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെ ലോകം മുഴുവൻ നാസി ഏകാധിപതിയുടെ ഇരുമ്പു കാൽച്ചുവട്ടിൽ ആകുമായിരുന്നു. ദൈവവചനം വായിക്കാത്തവരുടെയും വായിച്ചാലും വിശ്വസിക്കാത്ത വരുടെയും വ്യാജവാക്കുകൾ നിമിത്തം ഈ യാഥാർത്ഥ്യം പലരും വിശ്വ സിച്ചുവെന്നു വരുകയില്ല. വ്യാജമായ നിഗമനങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുവാനാണു ദൈവം പ്രവചനം എഴുതിയതിനു ഒരു കാരണം.
നാം സമ്പൂർണ്ണസമാധനത്തിലേക്കു നീങ്ങുന്നു എന്നതാണു വ്യാജമായ ഒരു നിർണ്ണയം. സമാധാന്രപഭു വരുംവരെ സമാധാനം ഉണ്ടായിരിക്കു കയില്ലെന്നു ദൈവം പറയുന്നു: അവസാനത്തോളം യുദ്ധം ഉണ്ടാവും. സർവ്വശക്തനായ ദൈവത്തിന്റെ അന്തിമ യുദ്ധമായ ഹർമ്മഗദ്ദോൻ യുദ്ധം വരെയും ലോകത്തിൽ സമാധാനമുണ്ടാകയില്ല.
ദൈവം നമുക്കുപ്രവചനം നല്കുവാൻ കാരണം പാപത്തിന്റെയും അക്രമങ്ങളുടെ ഉറവിടത്തെക്കുറിച്ചു അറിവു നല്കുവാനാണ്. അക്രമ ങ്ങൾക്കും കുറ്റങ്ങൾക്കും കാരണം ദാരിദ്യ്രമാണെന്നാണു മനഃശാസ്ത്ര ജ്ഞരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും നിഗമനം. സാമ്പത്തിക അസമത്വം ദുരീകരിക്കുകയാണ് പ്രശ്ന പരിഹാരമെന്നു അവർ പറയു ന്നു. എല്ലാവരും സമ്പന്നരാകുമ്പോൾ അക്രമങ്ങൾക്കും അറുതി വരു മെന്നു അവർ പറയുന്നു. അമേരിക്കയിലെ ദരിദ്രൻ കെനിയയിലെ സമ്പ ന്നനേക്കാൾ വലിയ ധനികനാണ്. സമ്പത്ത് വർധിക്കുമ്പോഴും അക്രമം വർധിക്കുന്നുണ്ട്. മനുഷ്യൻ വീണ്ടും ജനിക്കുക മാത്രമാണ് ഈ പ്രശ്ന പരിഹാരം.
പ്രവചനത്തിന്റെ ഉദ്ദേശ്യം കർത്താവിനെ മഹത്തപ്പെടുത്തുകയാണ്
ലോകത്തിലെ ഇതര മത്രഗന്ഥങ്ങളിൽ എന്തുകൊണ്ടു നമുക്കുപ്രവ ചനങ്ങൾ കാണുവാൻ കഴിയുന്നില്ല? യഹൂദക്രൈസ്തവ വിശ്വാസ ത്തിലല്ലാതെ മറ്റു ഒരു മതത്തിലും ബൈബിളിലേതു പോലെയുള്ള പ്രവ ചനങ്ങൾ കാണപ്പെടുന്നില്ല. ദൈവപുത്രനായ ക്രിസതുവിനെക്കുറിച്ചും സാത്താന്റെ അന്തിമ നാശത്തേക്കുറിച്ചുമുള്ള പ്രവചനമായ ""ആദ്യസു വിശേഷം'' എന്നു വിളിക്കപ്പെടുന്ന ഉല്പ.3:15 ആണ് ബൈബിളിലെ ആദ്യ പ്രവചനം ലോകത്തിന്റെ ഭാവിയേക്കുറിച്ചുള്ള വിശദമായ പ്രവചനങ്ങൾ ബൈബിളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.