Chapter 1 of 15
ദാനിയേൽ പ്രവചനം ലോകചരിത്രത്തെ ഇതു എങ്ങനെ വെളിപ്പെടുത്തുന്നു
ദൈവവചനം നാം വായിക്കുന്നതിലൂടെയും ധ്യാനിക്കുന്നതിലൂടെ
യും നാം വ്യക്തിപരമായി ദൈവത്തെ അറിയുന്നു. നാം ദൈവത്തിന്റെ വഴികളും ദൈവത്തിന്റെ പ്രവർത്തനവിധവും അതിൽ കാണുന്നു. ദാനി യേലിന്റെ കാലത്ത് യഹൂദയുടെ മേലുണ്ടായ ദൈവീക ന്യായവിധിയെ ക്കുറിച്ചു പഠിക്കുമ്പോൾ ഇതു വിശേഷാൽ സത്യമാണ്. ദാനിയേലിന്റെ പുസ്തകം വായിക്കുമ്പോൾ സമകാലിക ലോകത്തിൽ നാം വാർത്താ പ്രതങ്ങളുടെ തലക്കെട്ടുകൾ വായിക്കുന്നതുപോലെയാണ്. അന്നത്തെ ദേശീയവും വ്യക്തിപരവുമായ ധാർമ്മിക തകർച്ചയാണ് നമ്മുടെ മധ്യേ ഇന്നു നടക്കുന്നത്. ദൈവത്തിൽ നിന്നുണ്ടായ അതേ മുന്നറിയിപ്പുക ളാണ് ഇന്നും പ്രതിധ്വനിക്കുന്നത്. സർവ്വശക്തനായ അതേ ദൈവമാണ് അമേരിക്കയേയും നമ്മുടെ ലോകത്തെയും ഇന്നു ന്യായം വിധിക്കുന്ന ത്. ബാബിലോണ്യ പ്രവാസത്തേക്കുറിച്ചുള്ള ഈ സേμശത്തിൽ ഉടനീ ളം മൂന്നു കാര്യങ്ങൾ വളരെ വ്യക്തമായി കാണാം.
*1. ന്യായവിധിക്കു മുൻപു ദൈവം തന്റെ ജനത്തിനു ആവർത്തിച്ചാവ ർത്തിച്ചു മുന്നറിയിപ്പു നല്കി. അപ്രതീക്ഷിതമായി ന്യായവിധി ഒരിക്കൽ പോലും വന്നില്ല. എന്താണ് തുടർന്നു സംഭവിക്കുന്നതെന്നു തന്റെ ദാസ ന്മാരെ അയച്ചു വ്യക്തമാക്കി. പാപത്തിന്റെ ശബളം മരണമാണ്. ധാർമ്മി കവും ആflീകവുമായ മരണം. ദൈവത്തിന്റെ ന്യായവിധിയെ മറികട ക്കുവാൻ യാതൊരു വ്യക്തിക്കും കുടുംബത്തിനും രാജ്യ ത്തിനും കഴിയു കയില്ല.
- ദൈവത്തിന്റെ ന്യായവിധിയുടെ വാളിന്റെ മധ്യത്തിലും കൃപയും മാനസാന്തരത്തിനുള്ള സമയവും ദൈവം നല്കുന്നു. ദുഷ്ടന്റെ മരണ ത്തിൽ ദൈവത്തിനു അല്പവും താല്പര്യമില്ല. നഷ്ടപ്പെട്ട പാപിയും വഴിതെറ്റിപ്പോയ ജാതിയും മടങ്ങി വരണമെന്നു ദൈവം ആഗ്രഹിക്കു ന്നു (യെഹെ.18:23, 33:11). ദൈവത്തിങ്കലേക്കു മടങ്ങുന്നതിനു താമസി ക്കരുത്. നാം അനുതപിക്കുമെങ്കിൽ ദൈവം ഉത്തരമരുളും (യോന.3:5-10).
ദൈവത്തിന്റെ ന്യായവിധിയുടെ കരം സുനിശ്ചിതമയപ്പോൾ നിനെ വെ അനുതപിച്ചു. രട്ടിലും വെണ്ണീറിലും ഇരുന്നു. ഏതു സമയത്തും എവിടെയും മനുഷ്യനൊ രാഷ്ട്രമൊ ദൈവത്തിങ്കലേക്കു തിരിഞ്ഞാൽ ദൈവം കരുണയും പാപക്ഷമയും അവരുടെമേൽ അയയ്ക്കും.
- പാപത്തിൽ തുടരുന്ന ജനത്തിന്മേൽ ന്യായവധി നിപതിക്കുകയാ ണെങ്കിൽ ഒരു ജാതിയുടെ പരാജയത്താൽ ദൈവീക നിർണ്ണയത്തിനു മാറ്റമുണ്ടാകയില്ല. നാശത്തിന്റെ ചാമ്പലുകളിൽ നിന്നും ദൈവത്തിന്റെ ആത്യന്തിക കൃപ വിശുദ്ധമായ മറ്റൊരു ജനതയെ ഭൂമിയിൽ തന്റെ ഹിതം നിർവ്വഹിക്കുവാൻ എഴുന്നേല്പിക്കും.
യഹൂദയോടുള്ള ദൈവത്തിന്റെ മുന്നറിയിപ്പ്
ധാർമ്മികമായി ഏറെ അധഃപതിച്ച യഹൂദയോടും ദാവീദിന്റെ ഗൃഹ ത്തോടും അവരുടെ പാപത്തിന്റെ പരിണിതഫലം എത്രമാത്രം വലുതാ ണെന്നു ദൈവം വീണ്ടും വീണ്ടും അറിയിക്കുകയുണ്ടായി. ദൈവം ഇതു പല വിധത്തിൽ ചെയ്യുകയുണ്ടായി.
- വടക്കേ രാജ്യമായ യിസ്രായേലിനുണ്ടായ ന്യായവിധി ഉദാഹര ണമാക്കി ദൈവം യഹൂദയ്ക്കു മുന്നറിയിപ്പു നല്കുകയുണ്ടായി.
രെഹബെയാമിന്റെ വാഴ്ചയുടെ ആരംഭത്തിൽ തന്നേ പത്തു ഗോത്ര ങ്ങൾ ചേർന്നുള്ള യിസ്രായേൽ വിഗ്രഹാരാധനയിലേക്കു തിരിഞ്ഞു. ദൈവം ന്യായവിധിയുടെ സേμശം അയച്ചു. കരുണയില്ലാത്ത അശ്ശൂ രിനെ തന്റെ കോപത്തിന്റെ കോലും ക്രോധത്തിന്റെ വടിയുമായി അയ ച്ചു (യെശ.10:5). ആദ്യം തിഗ്ലത്ത് - പിലേസർ III (745-727 ബി. സി) വരു കയും യിസ്രായേലിന്മേൽ ഭാരിച്ച കപ്പം (Tribute) രൂപപ്പെടുത്തുകയും ചെയ്തു (2 രാജാ. 15:17-20). പിന്നീടു ശൽമനേസർ തലസ്ഥാനമായ ശമര്യയെ കീഴടക്കി. യിസ്രായേൽ രാജ്യത്തിന്റെ അന്ത്യത്തിൽ സർഗോൻ II (722-705 B.C) ശമര്യയെ നശിപ്പിച്ചു. പത്തു ഗോത്രങ്ങളെയും അസീ രിയയിലേക്കു കൊണ്ടുപോയി (2 രാജാ.17:6). യിസ്രായേൽ കൃപയുടെ
കാലത്തെ തള്ളിക്കളഞ്ഞു പാപം ചെയ്തപ്പോൾ ന്യായവിധിയല്ലാതെ ഒന്നും അവശേഷിച്ചില്ല. പ്രവാചകനായ ഹോശെയ നിലവിളിച്ചതു പ്പോലെ എഫ്രയിം വിഗ്രഹങ്ങളുടെ കൂട്ടാളിയായിത്തീർന്നു (ഹോ ശെ.4:17).
- അശ്ശൂർ യഹൂദയോടു അടുത്തടുത്തു വന്നു (രാജാ.16:7-9). ജന ത്തിന്റെ പാപത്തിന്റെ ശിക്ഷയായിട്ടുള്ള ആക്രമണം സമീപസ്ഥമായി.
സർഗോൺ II യുദ്ധത്തിൽ പട്ടുപോയപ്പോൾ അവന്റെ മകൻ സൻഹെ രീബ് (705-681 B.C) യെഹൂദയെ ആക്രമിച്ചു യരൂശലേം അടച്ചു. ഹിസ്കിയാ രാജാവിന്റെ പ്രാർത്ഥനയുടെയും യെശയ്യാവിന്റെ അനുതാപ പ്രാർത്ഥനയാലും യെഹൂദയ്ക്കു സൻഹെരീമ്പിൽ നിന്നും വിടുതൽ ലഭി ച്ചു. ഈ പ്രാർത്ഥനകളുടെ ഉത്തരമായി ദൈവം യഹോവയുടെ ദൂതനെ അയച്ചു അശ്ശൂർ പാളയത്തിൽ ഒറ്റ രാത്രികൊണ്ടു 1,85,000 പടയാളികളെ കൊന്നു (യെശ. 37:36,37).
എന്നാൽ ദൈവജനം ദൈവമുമ്പാകെ മാനസാന്തരപ്പെട്ടില്ല. ഹിസ് ക്കിയാവിന്റെ മകൻ മനശ്ശെ രാജ്യത്തെ വിഗ്രഹഹാരധനയിലേക്കു നയി ച്ചു. മനശ്ശെയെ ചങ്ങലയിൽ ബന്ധിച്ചുകൊണ്ടുപോയി (2 ദിന.33:9-11). മനശ്ശെ അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞപ്പോൾ ദൈവം അവനെ യഥാസ്ഥാനപ്പെടുത്തി (2 ദിന.33:12-13) എന്നാൽ മനശെ വിതച്ച അതിക്രമത്തിന്റെ വിത്ത് ജനത്തിന്റെ മദ്ധ്യേ നാശം കൊയ്തു.
- അസീറിയൻ സൈന്യത്താൽ മാത്രമല്ല, അവളുടെ പ്രവാചകന്മാ രാലും യെഹൂദയ്ക്കു മുന്നറിയിപ്പുകൾ ലഭിച്ചു. പ്രവാസത്തിനു 150 വർഷങ്ങൾക്കു മുൻപു ദൈവം ന്യായവിധിയുടെ സേμശവുമായി യെശയ്യാ പ്രവാചകനെ യെഹൂദയിലേക്ക് അയച്ചു (യെശ.6:8-12). ജന ത്തിന്റെ പാപം അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ, ജനം പ്രവാ സികളായി പോകുന്നതു ബാബിലോണിലേക്കാണെന്നു യെശയ്യാ പ്രവാ ചകൻ വെളിപ്പെടുത്തി (യെശ.39:6-7).
മീഖാ പ്രവാചകൻ യെശയ്യാവിന്റെ സമകാലികൻ ആയിരുന്നു. യെഹൂദജാതിക്കുമേൽ വരുവാൻ പോകുന്ന ന്യായവിധിയേക്കുറിച്ചു മീഖായും പ്രവചിച്ചു. യെശയ്യാവു വെളിപ്പെടുത്തിയതുപോലെ, പ്രവാസ ദേശം ബാബിലോണായിരിക്കുമെന്നു മീഖയും പറഞ്ഞു (മീഖാ.4:10). ദൈവത്തിങ്കലേക്കു മടങ്ങുവാനും പാപങ്ങളെ ഉപേക്ഷിക്കുവാനും ന്യായ വിധിയെ ഒഴിയുവാനുമുള്ള സേμശമായിരുന്നു യിരെമ്യാവിന്റെ ശുശ്രൂഷ (യിരെ.8:18, 9:1,15:1). ""യെഹൂദയുടെ പാപം ഇരിമ്പെഴുത്താണികൊണ്ടും
വ്രജത്തിന്റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു. അതു അവരുടെ ഹൃദ യത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു'' (യിരെ.17:1-2). ദൈവത്തിന്റെ ഈ മുന്നറിയിപ്പുക ളെ യെഹൂദ അനുസരിച്ചുവോ? അമേരിക്കയും ലോകവും അനുസരി ച്ചുവൊ?
- യഹൂദയുടെ പാപത്തിനുള്ള ശിക്ഷയ്ക്കു മുമ്പ് വ്യക്തിപരമായും ജാതീയമായും മാനസാന്തരത്തിനുള്ള അവസരം ദൈവം നല്കി.
ദൈവത്തിന്റെ ദീർഘക്ഷമയുടെ കണക്കു അത്ഭുതമാർന്ന ദൈവകൃപ യുടെ കഥയാണ്.
മൂന്നു പ്രവാസങ്ങൾ
ആദ്യത്തെ പ്രവാസം B.C. 605ൽ ദാനിയേലിനെയും രാജസന്തതി യിൽപ്പെട്ടവരെയും രാജാവിന്റെ കൊട്ടാരാവശ്യങ്ങൾക്കായി കൊണ്ടുപോ യതാണ് (ദാനി.1:1-4). സമർത്ഥരായ ഈ യുവാക്കൾക്കൊപ്പം ശാലോ മോന്റെ ദേവാലയത്തിലെ നിക്ഷേപങ്ങളും കൊണ്ടുപോയി.
രണ്ടാമത്തെ പ്രവാസം B.C. 598ൽ യെഹോയാഖീൻ രാജാവും രാജ കുടുംബാംഗങ്ങളും ദേശത്തെ പ്രമുഖരും സൈന്യവും ദേവാലയത്തി ലേയും കൊട്ടാരത്തിലേയും വസ്തുവകകളും കൊണ്ടുപോയതാണ് (2 രാജാ. 24:10-17). ഈ പ്രവാസത്തിൽ യുവപുരോഹിതനായ യെഹെസ് ക്കിയേലും ഉണ്ടായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും പ്രവാ സം 597ൽ നഗരവും ദേവാലയവും നശിപ്പിക്കപ്പെടുകയും ഒരു രാഷ്ട്രമെ ന്ന നിലയിൽ യഹൂദയുടെ അസ്തിത്തം നഷ്ടപ്പെട്ടതുമായ സംഭവമാണ് (2 രാജാ. 25:1-21). പുരോഹിതന്മാർ കൊല്ലപ്പെടുകയും രാജാവിനെ കണ്ണു പൊട്ടിച്ചു ചങ്ങലക്കിട്ടു കൊണ്ടുപോകുകയും ദരിദ്രരൊഴികെയുള്ള സക ല ജനത്തെയും ബാബിലോണിലേക്കു അടിമകളായി കൊണ്ടുപോകുക യും ചെയ്തു. പ്രവാസകാലത്തെ യഹൂദരാജാക്കന്മാർ യഹോവാഹാസ്, യഹോയാക്കിം, യഹോയാഖീൻ, സിദെക്കിയാവ് എന്നിവരായിരുന്നു. ഹൃദയഭേദകമായ ആ കാലത്തെ പ്രവാചകർ യഹൂദ്യയിൽ യിരെമ്യാവും ബാബിലോണിൽ അടിമയാക്കപ്പെട്ട യുവാവായ യെഹെസ്കിയേൽ ബാബിലോൺ കൊട്ടാരത്തിലെ ദാനിയേൽ എന്നിവരായിരുന്നു.
യോശീയാവിന്റെ പിൻഗാമികളായി വന്നവർ വിഗ്രഹാരാധികളും കർത്താവിന്റെ ദൃഷ്ടിയിൽ ദുഷ്ടത്രപവർത്തിക്കുന്നവരും ആയിരുന്നു. രാജ്യത്തെ നാശത്തിലേക്കു നയിച്ചു. അവരെല്ലാവരും യഹോവയെ ആശ്രയിക്കുന്നതിനു പകരം മിസ്രയീമിനെ ആശ്രയിച്ചു. മിസ്രയീമുമായിട്ടു ള്ള സഖ്യതയ്ക്കെതിരെ അതിശക്തമായി പ്രവചിച്ച യിരെമ്യാവ്, രാജാവി ന്റെ ബദ്ധശ്രതുവായി. ദേവാലയത്തിൽ കടക്കാനാവാതെയും ജനത്തിൽ നിന്നു നീക്കിയും രാജാവ് പ്രവാചകനെ തടവിലാക്കി (യിരെ.36:5).
യിരെമ്യാവിന്റെ പ്രവചന വാക്കുകൾ യിരെ.22:18-19 ൽ രേഖപ്പെടുത്തി യിരിക്കുന്നു.
ദൈവത്തിന്റെ അരുളപ്പാടുകൾ പ്രവാചകനു ദൈവം കൂടെ കൂടെ നല്കി. രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രഭുക്കന്മാർ പ്രവാചകനെ തടവിലാ ക്കുകയും ചെളിനിറഞ്ഞ കുഴിയിൽ ഇടുകയും ചെയ്തു. അദ്ദേഹത്തെ വധിക്കുകയായിരുന്നു പ്രഭുക്കന്മാരുടെ ഉദ്ദേശ്യം. കുഴിയിൽ കിടക്കുന്ന പ്രവാചകൻ മരിച്ചുപോകുമെന്നു ഭയന്ന കൂശ്യനായ ഷfiൻ ഏബെദ്മേ ലെക്ക് പ്രവാചകനെ കുഴിയിൽ നിന്നും രക്ഷിക്കുവാൻ രാജാവിനോടു അനുവാദം ചോദിച്ചു. ഷfiൻ മുപ്പതു ആളുകളെ കൂട്ടി പ്രവാചകനെ കുഴിയിൽ നിന്നും കയറ്റി. അക്കാലത്തെ ക്ഷാമം അത്രമാത്രം കഠിനമായി രുന്നതിനാൽ, ഒരാൾക്കു ചെയ്യുവാൻ കഴിയുമായിരുന്ന ആ കാര്യത്തിനു മുപ്പതുപേർ വേണ്ടി വന്നു (യിരെ.38:6-13).
ആക്രമണത്തിനുശേഷം ഒന്നരവർഷം കഴിഞ്ഞപ്പോൾ ക്ഷാമവും പകർച്ചവ്യാധിയും നഗരത്തിൽ അതികഠിനമായിരുന്നു. ബി.സി 587ന്റെ ഒടുവിൽ, മതിലുകൾ തകർത്തു കല്ദയ സൈന്യം നഗരത്തിലേക്ക് ഇര ച്ചുകയറി നഗരത്തെ സമ്പൂർണ്ണമായി നശിപ്പിച്ചു (2 ദിന.36:19). സിദെക്യാ രാജാവ് അമ്മാനിലേക്ക് രക്ഷപെടുവാൻ ശ്രമിച്ചു (2 രാജാ. 25:4-5, യിരെ. 52:7-8). എന്നാൽ യെരീഹോവിൽ വെച്ചു അദ്ദേഹത്തെ പിടിച്ചു നെബൂഖ ദ്നേസറിന്റെ മുമ്പാകെ കൊണ്ടുവന്നു ഒറൊന്റസ് നദിക്കരെ വെച്ചു കൊന്നു കളഞ്ഞു. സിദെക്കീയാവിന്റെ മക്കളെ അദ്ദേഹത്തിന്റെ മുമ്പിൽ വെച്ചു കൊന്നതും ഇവിടെയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കണ്ണുക ൾ ചൂഴ്ന്നെടുത്തു ചങ്ങലക്കിട്ട് ബാബിലോണിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചു സിദെക്കീയാവ് മരിച്ചു (2 ദിന. 25:6-7).
ബാബിലോണ്യർ വളരെ ദയാപൂർവ്വമാണ് യിരെമ്യാവിനോടു പെരു മാറിയത് (യിരെ.39:11-14, 40:1-43:7). സ്വദേശത്തു തുടരുവാനോ തടവുകാരുടെ കൂടെ ബാബിലോണിലേക്ക് പോകുവാനോ അദ്ദേഹ ത്തിന് അനുവാദം കൊടുത്തു. ദേശത്തു അവശേഷിച്ച ദരിദ്രരോടു ജന ത്തിന്റെമേൽ നിയമിച്ച ഗവർണർ ഗദല്യാവോടുംകൂടെ പാർക്കുവാൻ അദ്ദേഹം തീരുമാനിച്ചു. എന്നിട്ടും യഹൂദജനം അവരുടെ ദോഷവഴികളെ വിട്ടുമാറിയില്ല. അവർ ഗദല്യാവെ വധിച്ചു മിസ്രയീമിലേക്ക് പലായനം
ചെയ്തു. അവരുടെകൂടെ ചെല്ലുവാൻ യിരെമ്യാവിനെ നിർബന്ധിച്ചു. യിരെമ്യാ. 43:8-44:30 വരെയുള്ള അരുളപ്പാടുകൾ അറിയിച്ചശേഷം അവൻ മിസ്രയീമിൽ വെച്ചു അന്തരിച്ചു. ബി.സി. 587 ലെ അവസാനത്തേയും ഭയാനകവുമായ ലഹളയ്ക്കുശേഷം യഹൂദ സാമ്രാജ്യം അസ്തമിച്ചു. ഗദല്യാവിന്റെ കൊലപാതകത്തിനുശേഷം യഹൂദ്രപവിശ്യപോലും ഇല്ലാ താക്കി അതിന്റെ അതിർത്തികൾ ശമര്യ്രപവിശ്യയുടെ ഭാഗമാക്കി. ദൈവ ത്തിന്റെ പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്ത വചനങ്ങൾ അങ്ങനെ നിവൃത്തിയായി.
പ്രവാസത്തിൽ നിന്നുമുണ്ടായ അനുഗ്രഹങ്ങൾ
ദൈവജനത്തിന്റെ കൊടിയ പാപങ്ങളിൽ നിന്നും ദൈവം അവരു ടെ മേൽ അയച്ച ശിക്ഷകളിൽ നിന്നും എന്തെങ്കിലും നന്മകൾ ഉണ്ടോ? തീർച്ചയായും ഉണ്ട്. മനുഷ്യന്റെ പാപത്തിനു ദൈവത്തിന്റെ ആത്യന്തിക പദ്ധതിയെ തട പ്പെടുത്തുവാൻ കഴിയുകയില്ല. യഹൂദയുടെ മേലുള്ള ദൈവത്തിന്റെ ശക്തമായ ന്യായവിധി ദൈവകൃപയുടെ അനുഗ്രഹങ്ങൾ ചൊരിയുവാൻ കാരണമായി. പ്രവാസത്തിലൂടെ അതുല്യമായ അഞ്ചു അനുഗ്രഹങ്ങൾ ഉണ്ടായി.
- യഹൂദജാതി പിന്നീടൊരിക്കലും വിഗ്രഹാരാധനയിലേക്ക് തിരിഞ്ഞില്ല. ബാബിലോൺ പ്രവാസ ദുരന്തത്തിനുശേഷം യഹൂദജാതി മരം, വെള്ളി, കല്ല്, സ്വർണ്ണം തുടങ്ങിയവകൊണ്ടുള്ള വിഗ്രഹങ്ങളിൽ നിന്നും എന്നന്നേയ്ക്കും വിമുക്തരായി.
- യഹൂദസിനഗോഗുകൾ ആരംഭിച്ചത് പ്രവാസകാലത്താണ്. ദേവാ ലയം നശിപ്പിക്കപ്പെട്ടതൊടെ, ജനം തിരുവെഴുത്തു പഠിക്കുവാൻ റബ്ബി എന്നറിയപ്പെട്ടിരുന്ന പുരോഹിതന്റെയും ശാസ്ത്രിയുടെയും അടുത്തു ചെന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മോശെയുടെ കല്പനകൾ അനുസരിക്കുവാൻ ജനം പഠിപ്പിക്കുകയും പ്രവാചകന്മാരുടെ വാക്കു കൾ കേൾക്കുകയും യഹോവയെ സ്തുതിക്കുകയും ചെയ്തു. ഇന്നത്തെ ക്രിസ്ത്രീയ ദേവാലയങ്ങൾ പ്രവാസകാലത്ത് രൂപം കൊണ്ട സിനഗോഗു കളിലെ ശുശ്രൂഷകളുടെ ഒരു പുനഃസൃഷ്ടിയാണ്. അവരുടെ മാതൃക പിന്തുടർന്നുള്ളതാണ് നമ്മുടെ പ്രാർത്ഥനയും സ്തുതിയും പ്രസംഗവും വേദപുസ്തക പാരായണവും.
- വിശുദ്ധ തിരുവെഴുത്തുകളുടെ കാനോൻ രൂപപ്പെട്ടത് പ്രവാസ കാലത്തായിരുന്നു. കഷ്ടതയിൽ കരഞ്ഞ ജനം ദൈവവചനത്തിന്റെ
ആശ്വാസവും അനുഗ്രഹങ്ങളും അന്വേഷിച്ചു. ദൈവീക പ്രവാചകന്മാരു ടെ ചുരുളകൾക്കു സിനഗോഗുകളിൽ ഇരട്ടി മൂല്യമുണ്ടായി. ഇത് എസ്രാ യും ദൈവത്തിന്റെ പുരുഷന്മാരും സംഭരിച്ചു സൂക്ഷിച്ച ഈ ചുരുളുകൾ പഴയനിയമ തിരുവെഴുത്തുകളായി ജനത്തിന്റെ അവകാശവുമായി (യെ ശ.40:8).
- പ്രവാസതീച്ചൂളയിലൂടെ കടന്നു പുറത്തുവന്ന ദൈവീകശേഷിപ്പ്, യരു ശലേമിലേക്കും പലസ്തീനിലേക്കും മടങ്ങി വന്ന് ക്രിസ്തുവിന്റെ വരവിനുള്ള പാത തെളിച്ചു. ചുറ്റും ജാതീയ ആചാരാനുഷ്ഠാനങ്ങൾ കണ്ടു പ്രവാസകാല ജനം ദൈവസ്നേഹത്തിന്റെ നവ്യാനുഭവമുള്ളവ രായി മാറി. സങ്കീർത്തനം 137:1-6 ൽ പ്രവാസികളുടെ ഹൃദയത്തിന്റെ തുടിപ്പുകളും കണ്ണീർ കണങ്ങളും വൈകാരികതയും അളക്കുവാൻ കഴി യുകയില്ല.
- ചിതറിക്കപ്പെട്ട യഹൂദജനവും യിസ്രായേലിന്റെ ഇതരഗോത്രങ്ങളും സത്യദൈവത്തേക്കുറിച്ചുള്ള ജ്ഞാനം അനുഭവിച്ചറിഞ്ഞു.
ഒടുവിലായി യഹൂദജനം ശബ്ബത്ത്, പത്തു കല്പനകൾ, മശിഹൈ ക പ്രത്യാശ തുടങ്ങിയവകൊണ്ട് പരിഷ്കൃതലോകത്തെ സ്വാധീനിച്ചു. ഇതിനെക്കുറിച്ചാണ് ആദ്യ യരുശലേം കോൺഫ്രൻസിൽ യരുശലേം സഭകളുടെ മൂപ്പനായ യാക്കോബ്, ""മോശെയുടെ ന്യായ്രപമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചു വരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ'' എന്നു പറഞ്ഞത്(അ. പ്ര.15:21). ക്രിസ്തീയ സുവിശേഷകൻ എവിടെയൊക്കെ പോകുന്നുവോ അവിടെയെല്ലാം വളരെ വർഷങ്ങൾക്കു മുമ്പ് യഹൂദൻ വിശുദ്ധതിരു വെഴുത്തുകളും സിനഗോഗുകളും ഉപയോഗിച്ചു വഴിയൊരുക്കുകയാണു ചെയ്തത്.
അങ്ങനെ പ്രവാചകനും രാഷ്ട്രത്രന്തജ്ഞനുമായ ദാനിയേൽ ഒരു ജാതീയ കൊട്ടാരത്തിൽ വെച്ചു ക്രിസ്തുവിന്റെ പുനരാഗമനം വരെ നീണ്ടു നില്ക്കുന്ന ""ജാതികളുടെ കാലത്തെ''ക്കുറിച്ചും മറ്റുമുള്ള ദൈവീക സേμശങ്ങൾ രേഖപ്പെടുത്തി തന്നു. ദൈവീക നിർണ്ണയങ്ങൾ നൂറ്റാണ്ടുകൾക്കും മുമ്പ് ദൈവം നമുക്കു വെളിപ്പെടുത്തിയിരുന്നു. അന്ത്യ കാലത്ത് സ്വർഗ്ഗത്തിലെ ദൈവം തന്റെ അജയ്യമായ രാജ്യം സ്ഥാപിക്കു ന്നതിലേക്കു വരെ ഈ ചരിത്രം വ്യാപിച്ചു കിടക്കുന്നു (ദാനി.2:44). അവൻ അപരാജിതനാണ്. അവന്റെ ജനം ഭൂമിയെ അവകാശമാക്കും.
ദാനിയേൽ പ്രവാചകൻ
യുവാവായ ദാനിയേലിന്റെ ജീവിതം ഏറെ ശ്രദ്ധേയമാണ്. ദൈവീ ക ശിക്ഷണത്തിൽ യഹൂദ്യയിലും യരുശലേമിലും ജീവിച്ച ദാനിയേലി ന്റെ തീരുമാനങ്ങൾ നിർണ്ണായകമായിരുന്നു.
ബാബിലോൺ കൊട്ടാരത്തിലെ പ്രവാസികൾ (ദാനി.1:1-3)
"ദാനിയേൽ പ്രവചനം ആരംഭിക്കുന്നത് ഹൂദാരാജാവായ യെഹൊ യാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസർ, യരുശലേമിലേക്കുവന്നു അതിനെ നിരോധിച്ചു. കര് ത്താവു യഹൂദരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആല യത്തിലെ പാനപാത്രങ്ങളിൽ ചിലതിനെയും അവന്റെ കയ്യിൽ ഏല്പിച്ചു' എന്ന ആമുഖത്തോടെയാണ്. യഹൂദബാലനായ ദാനിയേൽ ബാബിലോ ണിൽ എത്തുവാനുള്ള സാഹചര്യം വ്യക്തമാക്കുവാനാണ് ഈ വാക്യ ങ്ങൾ സഹായകരമായിരിക്കുന്നത്. ഈ വാക്യങ്ങൾ കൂടുതൽ വ്യക്ത മായി പരിശോധിച്ചാൽ വളരെ പ്രധാനപ്പെട്ട പ്രവചനസത്യം അതു നമു ക്കു വെളിപ്പെടുത്തി നല്കുകയായിരിക്കും ചെയ്യുക.""കർത്താവു യഹൂദാ രാജാവായ ഹോയാക്കീമിനെ അവന്റെ കൈയ്യിൽ ഏല്പിച്ചു.'' എന്തു കൊണ്ടാണിതു രേഖപ്പെടുത്തിയത്? ഈ പ്രയോഗം എന്തുകൊണ്ടാണ്? കാരണം നൂറ്റാണ്ടുകൾക്കു മുമ്പ് യഹൂദയും അവളുടെ ആളുകളും രാജാവും ബാബിലോണിന്റെ കൈയ്യിൽ ഏല്പിക്കപ്പെടുമെന്ന് ദൈവം അരുളിച്ചെയ്തിരുന്നു. ഈ പ്രധാന പ്രവചനം 2 രാജാ.20:16-18, യെശ.39:5-7 ഭാഗങ്ങളിൽ നാം വായിക്കുന്നു.
ദൈവവചനം വൃഥാവായ്പ്പോകുമൊ? ഒരിക്കലുമില്ല. ""പുല്ലുണങ്ങു ന്നു, പൂവാടുന്നു, നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേയ്ക്കും നിലനി ല്ക്കും'' (യെശ.40:8). ""ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും, എന്റെ വചനങ്ങളൊ ഒഴിഞ്ഞുപോകയില്ല'' (മത്താ.24:35).
ദാനിയേലും അവന്റെ സ്നേഹിതരും അവന്റെ രാജ്യവും അവരുടെ പിതാക്കന്മാരുടെ പാപത്തിന്റെ ശിക്ഷ അനുഭവിക്കുകയായിരുന്നു. ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു (റോമ. 5:12). ഇങ്ങനെ ആദമിന്റെ വീഴ്ചയാൽ സർവ്വലോകവും ശപിക്ക പ്പെടുകയും തുടർന്നുവന്ന തലമുറകളും അതിൽ ഉൾപ്പെട്ടു. നമ്മുടെ പിതാക്കന്മാരുടെ പാപത്തിനു നാം ഉത്തരവാദികളല്ല എന്നാൽ പിതാക്ക ന്മാരുടെ പാപത്തിന്റെ പ്രത്യാഘാതം നമ്മുടെ ജീവിതത്തിലും നേരിടേ ണ്ടി വരും. നാം ഇന്നു ചെയ്യുന്നതിന്റെ പരിണിതഫലം അനന്തര തലമു റകളെയും ബാധിക്കുമെന്നോർക്കുക.
ദാനിയേലിന്റെ ബാല്യം
ഏകദേശം ബി.സി 625ലായിരുന്നു ദാനിയേൽ ജനിച്ചത്. ആധുനിക ബാബിലോൺ സാമ്രാജ്യം ജന്മം കൊണ്ടതും ബി.സി. 625 ലാണ്. അസീരിയയുടെ ഒടുവിലത്തെ രാജാവായ അശൂർബാനിപ്പാൾ ബി.സി 625ൽ അന്തരിച്ചു. അവന്റെ മകൻ അശൂർബാലിറ്റ് തീർത്തും ദുർബലനായിരുന്നു. ബാബിലോണിൽ അവന്റെ വൈസ്രോയിലും നെബൂഖദ് നേസറിന്റെ പിതാവുമായ നെബോപൊലേസർ അശൂർബാലി റ്റിനെതിരെ മത്സരിക്കുകയും അസീരിയൻ സാമ്രാജ്യത്തിൽ നിന്നും ബാബിലോണിനെ സ്വത്രന്തമാക്കുകയും ചെയ്തു. ദാനിയേലിന്റെ ജീവി തം 70 വർഷങ്ങൾ നീണ്ട ബാബിലോൺ പ്രവാസത്തിൽ ഉൾപ്പെടുന്നതാ യിരുന്നു.
ദാനിയേലിന്റെ ജീവകാലത്ത് നിർണ്ണായകമായ ചരിത്ര സംഭവങ്ങ ളാണു നടന്നത്. അവയിൽ പലതും അവന്റെ ബാല്യകാലത്തായിരുന്നു. ബി.സി 612 ൽ നിനവേയുടെ പതനം, ബാബിലോണിനെ പശ്ചിമ ഏഷ്യ യിലെ പ്രബലശക്തിയാക്കുകയും നെബൊപൊലേസറിനെ അദ്ദേഹത്തി ന്റെ മകൻ നെബൂഖദ്നേസറിനൊപ്പം പരിഷ്കൃത ലോകത്തിൽ അജയ്യ നാക്കുകയും ചെയ്തു. നെബൊപൊലെസിന്റെ സൈന്യം നിനവെയെ സമ്പൂർണ്ണമായി തകർത്തു. ഈ സംഭവം യഹൂദരാഷ്ട്രത്തിലും യുവാവാ യ ദാനിയേലിന്റെ ജീവിതത്തിലും നിർണായകമായ പ്രതിഫലനം സൃഷ് ടിച്ചു. ദാനിയേൽ രാജകീയ കുടുബത്തിൽ നിന്നുള്ളവനായിരുന്നു. ദാനി യേൽ ജനിച്ചകാലത്ത് യോശീയാവു വാഴ്ച തുടങ്ങിയിട്ടു 15 വർഷങ്ങൾ ആയിരുന്നു. ദാനിയേൽ കഴിഞ്ഞാൽ ദൈവത്തിന്റേയും ജനത്തിന്റേയും ഹൃദയത്തോടടുത്ത വൃക്തിയായിരുന്നു യോശീയാ രാജാവ് (2ദിന. 34:2-3). യോശിയാ രാജാവിന്റെ കാലത്തു ചരിത്രത്തിലെ ഏറ്റവും വലിയ ഉണർവ്വ് നടന്നു. ഇതു ദാനിയേലിന്റെ ബാല്യകാലത്തായിരുന്നു. യോശി യാവിന്റെ നേതൃത്വത്തിൽ നടന്ന ഈ ആflീയ നവോത്ഥാനത്തിന്റെ സത്യങ്ങൾ തിരിച്ചറിവാൻ തക്ക പ്രായം ദാനിയേലിനുണ്ടായിരുന്നു. എട്ടാം വയ ിൽ രാജാവായ യോശീയാവ്, 31 വർഷങ്ങൾ ഭരിച്ചു (2 ദിന.34:1-35:20). പതിനഞ്ചോ പതിനാറോവയ ുള്ളപ്പോൾ അവൻ തന്റെ ഹൃദയം ദൈവത്തിനു കൊടുത്തു. രാജ്യത്തെ വിഗ്രഹാരാധനയിലേക്കും
അതുവഴി നാശത്തിലേക്കും നയിച്ച തന്റെ പിതാമഹന്റെയും പിതാവിന്റെ യും വാഴ്ചയുടെ ലജ്ജാകരമായ 57 വർഷങ്ങൾ അവൻ തിരുത്തി. അവന്റെ പിതാമഹനായ മനശെ 55 വർഷങ്ങൾ ഭരിച്ചു. അവൻ യഹൂ ദയെ വൻ നാശത്തിലേക്കു കൂപ്പുകുത്തിച്ചു. മനശെ മരിക്കുമ്പോൾ യോശിയാവിനു 6 വയ ായിരുന്നു. അവന്റെ പിതാവ് ആമോനും ദുഷ്ട നായിരുന്നു. രണ്ടു വർഷം അവൻ ഭരിച്ചു. അവനും കൊല്ലപ്പെട്ടു. യോശി യാവ് രാജാത്വം ഏറ്റെടുത്തു. യഹൂദയിൽ നിന്നും വിഗ്രഹാരാധന തുടച്ചുമാറ്റുകയും യഹോവയുടെ നാമത്തിലുള്ള ആരാധന പുനഃസ്ഥാ പിക്കുകയും ചെയ്തു. ദൈവം എഴുന്നേല്പിച്ച പ്രവാചകന്മാർ ദേശ ത്തുണ്ടാക്കിയ ഉണർവ്വ് യോശിയാവിനു സഹായകരമായി. അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ യിരെമ്യാവിനെ ശുശ്രൂഷയ്ക്കായി ദൈവം നിയോഗിച്ചു (യിരെ.1:2). അക്കാലത്തു സെഫന്യാവും പിൽക്കാ ലത്ത് നഹൂമും പ്രവാചകന്മാരായി എഴുന്നേറ്റു.
ശലോമോൻ നിർമ്മിച്ച ദേവാലയത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള ആഗ്രഹം ദൈവം യോശിയാവിന്റെ ഹൃദയത്തിൽ നല്കി (2 രാജാ.22:3-7, 2 ദിന.34:8-13). പണിക്കിടയിൽ നിയമപുസ്തകം ദേവാലയത്തിൽ നിന്നും കണ്ടെടുത്തു (2 രാജാ. 22:8-11). ദൈവവചനം ദേവാലയത്തിൽ കുഴിച്ചി ട്ടതു എത്രമാത്രം ദുഃഖകരമാണ് രാജാവ് ജനത്തിന്റെ നേതാക്കളെ വിളിച്ചു കൂട്ടി (2 രാജാ. 23:2). ഈ ഉണർവ്വ് സമ്മാനിച്ച ആflീയ ശക്തി ദാനിയേലിനെ പിൽക്കാലത്തു നടന്ന പീഡനങ്ങളെയും പ്രവാസ ത്തെയും നേരിടുവാൻ സഹായിച്ചു. ഈ ഉണർവ്വിന്റെ മൂർദ്ധന്യതയിൽ യോശിയാവ് വധിക്കപ്പെട്ടു (2 രാജാ. 23:29, 2 ദിന. 35:20:25). ദാനിയേലിനു 16 വയ ുള്ളപ്പോൾ യഹൂദരാജ്യത്തിൽ വലിയ ദുരന്തം നടന്നു. ഫറവോ ൻനെഖൊയുടെ മെഗിദ്ദോ താഴ്വരയിലൂടെയുള്ള നീക്കം തട ഞ്ഞ കാര ണത്താൽ മെഗിദ്ദോവിൽ വെച്ചു യോശിയാവ് കൊല്ലപ്പെട്ടു (ബി.സി 605). യോശിയാവിന്റെ ജീവിതത്തിലെ ഏകവീഴ്ച ഇതായിരുന്നു. ദൈവം അവ നോടുകൂടെ എല്ലായ്പ്പോഴുമുണ്ടായിരുന്നുവെങ്കിലും യുദ്ധത്തിനുപോകു ന്നതിനു മുമ്പ് അവൻ ദൈവത്തോടു ആലോചന ചോദിച്ചില്ല. യോശിയാ വിന് ദൈവത്തിന്റെ അനുഗ്രഹങ്ങൾ അനവധിയായി ലഭിച്ചു. പിന്നീട് കാർക്കമീഷ് യുദ്ധത്തിൽ വെച്ച് ബി.സി 605ൽ നെബോപൊലേസർ പരാ ജയപ്പെടുകയും ഈജിപ്ത് തകരുകയും ചെയ് തു. ഇതിൽ സർവ്വശ ക്തനായ ദൈവത്തിനു യോശിയാവിന്റെ സഹായം ആവശ്യമില്ലായിരു ന്നു. ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉള്ളതിനാൽ ഈ കാര്യത്തിലും ദൈവത്തിന്റെ ആലോചനയുണ്ടെന്ന് യോശിയാവു തെറ്റിദ്ധരിച്ചു.
നമ്മുടെ വിജയങ്ങളിൽ നാം അഹങ്കരിക്കുവാനുള്ള വലിയ പ്രലോഭനം നമുക്കുണ്ടാകുന്നു. നമ്മുടെ തോൽവിയിൽ നാം വിനയപ്പെടുന്നു. ദൈവ ത്തിന്റെ കരുണയിൽ നാം ആശ്രയിക്കുന്നു. വിജയത്തിൽ നാം അഹങ്ക രിക്കുന്നു. വീഴ്ചയ്ക്കു മുമ്പെയാണു ഉന്നതഭാവം.
വിധി നിർണ്ണായക തീരുമാനം (ദാനി.1:8)
എന്നാൽ രാജാവിന്റെ ഭോജനം കൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനിയേൽ ഹൃദയത്തിൽ നിശ്ചയിച്ചു. (വാ.8) പത്ത് ദിവസത്തേക്കു ദാനിയേലും സ്നേഹിതരും ശാകപദാർത്ഥം ഉപയോഗിച്ചു. പ്രതിസന്ധികളും തീരുമാ നങ്ങളും ഉയർച്ചകളും താഴ്ചകളും നിറഞ്ഞതാണു ജീവിതം. ഇന്നലെ എടുത്ത തീരുമാനത്തിന്റെ ഫലമായിട്ടുള്ളതാണ് നിങ്ങളുടെ ഇന്ന്. യുവ ത്വത്തിൽ വിധി നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ടതായി വരാം. നമ്മുടെ ജീവിതത്തിന്റെ ഗതിയെ നിർണയിക്കുന്ന സുപ്രധാന തീരുമാനങ്ങളെല്ലാം വാസ്തവത്തിൽ നാം എടുക്കുന്നത് അപ്പോഴാണ്. ഒരുവൻ ക്രിസ്ത്യാനിയൊ അക്രൈസ്തവനൊ ആയിരിക്കുന്നത്. പ്രധാന മായും യുവത്വത്തിൽ എടുത്ത തീരുമാനത്തിന്റെ അടിന്ഥാനത്തിലാണ്. നാം യുവത്വത്തിൽ എടുത്ത തീരുമാനമാണ് നമ്മുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതും നമ്മുടെ ഉദ്യോഗം തീരുമാനിക്കുന്നതെല്ലാം. നമ്മു ടെ ജീവിത സായാഹ്നങ്ങളെ ജീവിതത്തിന്റെ പ്രഭാതങ്ങളിൽ കാണുവാ നാകും. സിംഹക്കുഴിയിൽ ഇടുമ്പോൾ ദാനിയേലിനു തൊണ്ണൂറുവയ ു ണ്ടായിരുന്നു. അപ്പോഴും അവൻ വിശ്വാസത്തിൽ ശക്തനായിരുന്നു. രാജാ വിന്റെ ഉപദേഷ്ടാക്കന്മാർ രാജാവിന്റെ ഭക്ഷണ മേശയിങ്കൽ നിന്നും ഭക്ഷിക്കുക പുരാതന ബാബിലോണിലെ പതിവായിരുന്നു. അങ്ങനെയു ള്ളപ്പോൾ ചിലർ മാത്രം അതിൽ നിന്നും ഒഴിവാകുന്നതെങ്ങനെ?
വിശ്വാസപരമായ തീരുമാനം
അവരുടെ പിതാക്കന്മാരുടെ വിശ്വാസത്തിൽ നിന്നും ആരാധനയി ൽ നിന്നും കൽദയരുടെ വിഗ്രഹാരാധനയിലേക്കു അവരെ മാറ്റണമായിരു ന്നു. ഈ ഉദ്ദേശത്തോടെ ദാനിയേലിന്റെ പേർ ബേത്ത്ശ ർ (ബാലിന്റെ ദാസൻ) എന്നു മാറ്റി. ദാനിയേലിന്റെ സ്നേഹിതന്മാർക്കും ദേവന്മാരുടെ പേർ നല്കി. സത്യദൈവത്തിൽ നിന്നും അവരെ അകറ്റുകയായിരുന്നു ലക്ഷ്യം. കൽദയരുടെ ജാതീയ സംസ്കാരവും വിഗ്രഹാരാധനയും അവ രുടെ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു ലക്ഷ്യം ബേൽ - മെരോ ദക്കിനു സമർപ്പിച്ച നഗരമായിരുന്നു ബാബിലോൺ. ഈ ജാതീയ ദേവ
നോടു ബന്ധപ്പെട്ടുള്ളതായിരുന്നു ബാബിലോണിന്റെ സമസ്തപൗരജീ വിതവും.
ലോകം കണ്ടതിൽ ഏറ്റവും മനോഹരമായ മെട്രൊപ്പൊലിറ്റൻ നഗ രമായിരുന്നു ബാബിലോൺ. ഈ നഗരത്തിനു ചുറ്റുമുള്ള 300 അടി ഉയ രത്തിലും 80 അടി വീതിയിലുമുള്ള മതിലിനു കീഴിലൂടെ യൂഫ്രട്ടീസ് നദി ഒഴുകി. രാജാവിന്റെ കൊട്ടാരം അതിമനോഹരമായിരുന്നു. ചുവരുക ളിൽ മനോഹരചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു. കൊട്ടാര വളപ്പി നുള്ളിലെ തൂക്കുവനങ്ങൾ അത്യാകർഷകമായിരുന്നു. നെബൂഖദ്നേസറി ന്റെ ഈ തൂക്കുവനങ്ങളെ സപ്താത്ഭുതങ്ങളിലൊന്നായി പൗരാണികർ വിളിച്ചിരുന്നു. ഇതിനെക്കാളൊക്കെ ആകർഷകമായിരുന്നു 600 അടി ഉയര ത്തിലുള്ള ബേൽ - മെരോദക്കിന്റെ പ്രതിമ. ഈ ദേവന്റെ ക്ഷ്രേതത്തിൽ നിവേദിച്ച ഭക്ഷണ പാനീയങ്ങളായിരുന്നു ദാനിയേലിനും സ്നേഹിതന്മാ ർക്കും നല്കുവാൻ തുനിഞ്ഞത്.
രാജാവിന്റെ ഭോജനംകൊണ്ടും വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനിയേൽ ഹൃദയത്തിൽ നിശ്ചയിച്ചു (1:8). കർത്താവിനെയും അവന്റെ പിതാക്കന്മാരുടെ വിശ്വാസത്തെയും മറക്ക ണമന്ന ആവശ്യം അവൻ തള്ളിക്കളഞ്ഞു. വിശ്വാസത്താൽ അവൻ വാഗ് ദത്ത ദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തിനു കൂട്ടവകാശികളായ യിസഹാക്കിനോടും യാക്കോബിനോടുകൂടെ കൂടാര ങ്ങളിൽ പാർത്തു (എബ്രാ.11:9). യാക്കോബ് തന്റെ പിതാവിനോടുകൂടെ കൂടാരങ്ങളിൽ പാർത്തു. അതേ സമയം ഏശാവ് വേട്ടയാടുവാൻ സമയം കണ്ടെത്തി തന്റെ ജഡാഭിലാഷത്തെ തൃപ്തിപ്പെടുത്തി ജീവിച്ചു. ഇതിന്റെ ഫലം എന്താണെന്നു നമുക്കറിയാം. ദൈവീക വാഗ്ദത്തങ്ങൾ ലഭിച്ച ജനത്തെക്കുറിച്ചു ദാനിയേലിന് അറിയാം. മോശെയുടെ ന്യായ്രപമാണ വും ഭക്ഷണപാനങ്ങൾ സംബന്ധിച്ച് ലേവ്യാ അവകാശങ്ങളും ദാനിയേ ൽ ഒാർത്തു. ദാനിയേൽ ഹൃദയത്തിൽ ശക്തമായ ഒരു തീരുമാനമെടു ത്തു. ദൈവം ദാനിയേലിനു ഷfiാധിപന്റെ മുമ്പാകെ ദയയും കരുണ യും ലഭിക്കുവാൻ ഇടവരുത്തി (1:8). നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെ ടാം. ആ പരീക്ഷ ഏതു സമയത്തും എവിടെ നിന്നും വരാം. പാറമേൽ വീടിനു അടിന്ഥാനമിട്ട മനുഷ്യനുപോലും പരീക്ഷ നേരിട്ടു.
വീഞ്ഞൊ പച്ചവെള്ളമൊ (1:12)
ദാനിയേലും സ്നേഹിതരും ഭവനത്തിൽ നിന്നും ദൂരെ അന്യദേശ ത്താണ്. താഴെയുള്ള ഒരു വ്യക്തി നീട്ടുന്ന ഒരു ഗ്ലാസ് മദ്യം പലരും നിരസിച്ചേക്കാം, എന്നാൽ ഇവിടെ ശ്രേഷ്ഠനായ രാജാവാണ് അതു നല് കുന്നത്. ദാനിയേലിനു ശക്തമായ പ്രലോഭനമാണ് ഇവിടെ നേരിടുന്നത്.
ത്. Miss Frances Willard ഒരിക്കൽ Thomas Edison -നോടു ചോദിച്ചു. താങ്കളെന്താണ് മദ്യം കുടിക്കാത്തത്? അദ്ദേഹം മറുപടി പറഞ്ഞു, എന്റെ തലച്ചോറിനു വളരെ നല്ല ഉപയോഗമുണ്ട്.
ബേൽശ റിന്റെ പരാജയത്തിന്റെ പ്രമുഖ കാരണം മദ്യപാനവും ജഡോല്ലാസവുമായിരുന്നു. പരിഷ്ക്കൃത ലോകം മുഴുവനും കീഴടക്കിയ അലക്സാണ്ടർ 33-ാം വയ ിൽ മരിച്ചത് മദ്യപാനത്താലാണ്. ഇംഗ്ലണ്ടി ന്റെ വെല്ലിംഗ്ടൻ പ്രഭുവിന്റെ സൈന്യം Iberian Peninsula യിലേക്ക് മാർച്ചു ചെയ്യുമ്പോൾ, സൈന്യത്തിനു മുൻപിൽ സ്പാനീഷ് വൈനിന്റെ വലിയ ശേഖരമുണ്ടെന്ന വാർത്ത അദ്ദേഹത്തിന്റെ ക്രേμത്തി ലെത്തി, സൈന്യ ത്തിന്റെ മാർച്ച് നിർത്തി, അദ്ദേഹം തന്റെ ചില ആളുകളെ അയച്ചു ആ മദ്യം നശിപ്പിച്ചു. അതിനുശേഷം അദ്ദേഹം സൈന്യത്തെ മുന്നോട്ടു നയി ച്ചു. പ്രസിദ്ധമായ വാട്ടർലൂവിൽ നെപ്പോളിയൻ പരാജയപ്പെടുവാൻ കാര ണമായി പറയപ്പെടുന്നത്, Marshall Ney തലേ രാത്രിയിൽ തന്റെ ഇഷ്ട മദ്യം കുടിച്ച് ഉന്മത്തനായിരുന്നതുകൊണ്ടാണെന്നാണ്. രണ്ടാം ലോക
മഹായുദ്ധത്തിൽ ഹിറ്റ്ലറോട് ഫ്രാൻസിന്റെ Marshall Petain പരാജയ പ്പെടുവാൻ കാരണം, ഫ്രഞ്ചു സൈന്യം മദ്യപാനത്തിൽ മുഴുകിയിരു
ന്നതാണെന്നു പറയുന്നു. ഫ്രഞ്ചു സൈന്യത്തിന്റെ ധാർമിക അധഃപത നത്തിന്റെ കാരണം മദ്യപാനമായിരുന്നു.
ഇന്ന് വിശ്വാസികൾക്കുള്ള പാഠങ്ങൾ
പ്രവാസത്തിന്റെ ഇരുണ്ട കാലങ്ങളിലാണ് ദാനിയേൽ പ്രവചനത്തി ലെ സംഭവങ്ങൾ നടന്നത്. പ്രതീക്ഷ നഷ്ടപ്പെട്ട സμർഭങ്ങളിൽ വിശ്വസ തരായ വ്യക്തികളെ ദൈവം ആദരിക്കുന്നതും അനുഗ്രഹിക്കുന്നതുമായ ത്രസിപ്പിക്കുന്ന വിവരങ്ങളാണിവ. വിശ്വാസികൾക്ക്, വിശേഷാൽ വിശ്വാ സസത്യങ്ങളെ അവഗണിക്കുവാൻ പ്രേരിപ്പിക്കുന്ന ശക്തമായ പ്രലോഭനങ്ങളെ നേരിടുന്ന യുവജനങ്ങൾക്കുള്ള സേμശമാണ് ദാനിയേ ലിന്റെ കഥ. പ്രത്യാഘാതം എന്തു തന്നെയായിരുന്നാലും ദൈവത്തോടു വിശ്വസ്തരായിരിക്കുവാൻ തീരുമാനിച്ച നാലു യുവാക്കന്മാരിൽ ഒരാളാ ണ് ദാനിയേൽ. ഇവർ ന്യൂനപക്ഷമാണ്. പ്രവാസികളിൽ ശേഷമുള്ളവർ നെബൂഖദ്നേസറിന്റെ കല്പനകൾ അനുസരിച്ചു സമ്മർദ്ദത്തെ അതിജീ വിച്ചു. ഭൂരിപക്ഷം പ്രവാസികളും തങ്ങളുടെ വിശ്വാസവും ബാബിലോണി ലെ ജീവിതവുമായി അനുരജ്ജനപ്പെട്ടുവെന്നതിൽ അത്ഭുതം തെല്ലുമില്ല.
ഇന്ന് അവിശ്വാസികളുടെ മദ്ധ്യേ ജീവിക്കുന്ന അനേകം വിശ്വാ സികളും ചെയ്യുന്നത് ഭൂരിപക്ഷം പ്രവാസികളും ചെയ്തതു പോലെയാ ണ്. വിശ്വാസഭവനത്തിൽ വളർത്തപ്പെട്ട ഒരു യുവാവ്/യുവതി ഭവനത്തി ൽ നിന്നും അകന്ന് ഒരു വലിയ നഗരത്തിലെ കോളേജ് ക്യാമ്പസിൽ എത്തിയാൽ നേരിടുന്ന സാഹചര്യം ഇതുതന്നെയാണ്. തന്റെ വിശ്വാസ ത്തെ മറെച്ചുവെയ്ക്കുവാനുള്ള ഒരു പ്രവണത അവനുണ്ടായേക്കാം. അനുരഞ്ജനപ്പെടുവാനുള്ള പ്രലോഭനം ഏറ്റം ശക്തമായിരിക്കും. തന്റെ അനുരഞ്ജനത്തെ അറിയാതെയാണെങ്കിലും ന്യായീകരിക്കുവാൻ അവ ൻ ആരംഭിക്കും. ഭൂരിപക്ഷം പ്രവാസികളും യഹൂദയിൽ നിന്നും വളരെ ദൂരത്തു വസിക്കുന്ന തങ്ങൾ ഇപ്പോൾ ജീവിക്കുന്ന ദേശത്തിന്റെ ജീവിത രീതി പിന്തുടരാതിരിക്കുന്നത് ഭോഷത്വമായി കരുതിയിരിക്കാം. ബാബി ലോണിന്റെ ജീവിതരീതി പിന്തുടരാതിരിക്കേണ്ടതിന്റെ ആവശ്യമെന്ത്? ബാബിലോണിലായിരിക്കുമ്പോൾ ബാബലിലോന്യരേപ്പോലെ മാത്രവുമ ല്ല, നെബൂഖദ്നേസർ തങ്ങളുടെ ജീവനെ രക്ഷിച്ചു. മൂന്നു വർഷത്തേക്കു ബാബിലോൺ യൂണിവേഴ്സിറ്റിയുടെ സ്കോളർഷിപ്പും നല്കിയിരിക്കു ന്നു (വാ.5). രാജധാനിയിൽ ഭരണ നിർവഹണത്തിനുള്ള പരിശീലനത്തി നായി രാജാവ് അവരെ തെരഞ്ഞെടുത്തു. അവരെ ദ്വിഭാഷ സംസാരിക്കു ന്നവരും ദ്വിസംസ്ക്കാരമുള്ളവരുമായി വിദേശരാജ്യങ്ങളിലും ഒരുപക്ഷെ അവരുടെ മാതൃദേശത്തും രാജസേവനത്തിന് നിയമിക്കും. ഇത്തരം ഭാവി സാധ്യതകളെ വിശ്വാസത്തിന്റെ പേരിൽ അവർ എന്തിനു നശിപ്പിക്കണം. ചെറിയൊരു അനുരഞ്ജനം അവരുടെ ജീവിതത്തെ വലിയ അപകടത്തി ൽ നിന്നും മാനസിക സംഘർഷത്തിൽ നിന്നും വിടുവിക്കുന്നതായിരുന്നു. രാജാവിന്റെ ഭോജനം കഴിക്കുന്നതായിരുന്നു അവർക്ക് ഏറ്റവും ചെറിയ കാര്യം. ഇപ്പോൾ നിശബ്ദരായിരുന്നാൽ പരിശീലനശേഷം ഉന്നതസ്ഥാന ത്ത് എത്തുമ്പോൾ, തങ്ങളുടെ വിശ്വാസത്തേക്കുറിച്ചു അവർക്കു പറയു വാൻ കഴിയും. ഒരു ചെറിയ അനുരഞ്ജനം വഴി സമയം അനുകൂലമാ ക്കുമ്പോൾ ബാബിലോണ്യരെ നേടുന്നതിന് സഹായകരമാകുമായിരു ന്നു. ഇപ്പോൾ വിശ്വാസത്തേക്കുറിച്ചു പറഞ്ഞ് എന്തിനു കാര്യങ്ങൾ വഷ ളാക്കണം. ദൈവം ഇതൊന്നും കാര്യമാക്കുന്നില്ലെന്നും അവർ ചിന്തിച്ചു. ഇപ്പോൾ നിശബ്ദരായിരിക്കുന്നതാണ് നല്ലതെന്നു ഭൂരിപക്ഷം ചിന്തിച്ചു.
ബാബിലോണിന്റെ വഴികളോടു താദാfl്യപ്പെടുന്നതു നിരസിച്ച ദാനിയേൽ പുതിയ സംസ്ക്കാരത്തോടു പൂർണ്ണമായി വിട്ടുനിന്നുവെന്ന് പറയാനാവില്ല. തനിക്കു നല്കിയ ബാബിലോണിയൻ പേരു അവൻ സ്വീകരിച്ചു. തന്റെ ഭാഷയും ജീവിതശൈലിയും കുറച്ചൊക്കെ അവൻ
മാറ്റി. ദാനിയേൽ പുസ്തകത്തിന്റെ ചില ഭാഗങ്ങൾ ബാബിലോൺ ഭാഷ യായിരുന്ന അരമായയിൽ അവൻ എഴുതുകയും ചെയ്തു. ബാബിലോ ൺ യൂണിവേഴ്സിറ്റി അവൻ വിട്ടില്ല കഠിനമായി പഠിച്ചു, കർത്താവിന്റെ സഹായത്താൽ അവൻ ബിരുദം നേടി. എന്നാൽ വിശ്വാസപരമായ കാര്യ ത്തിൽ ഒരു വീട്ടുവീഴ്ചയ്ക്കും അവൻ തയ്യാറായില്ല. തന്റെ നിലപാടുകൾ ക്കു അവൻ വിലകൊടുത്തു. നമ്മിൽ അനേകരും ദാനിയേലിന്റെ സാഹച ര്യങ്ങളെ നേരിടുന്നവരാണ് ദാനിയേലിനെപോലെ ധീരരായിരിക്കാം. തീർ ച്ചയായും, അതിനു വിലക്കൊടുക്കേണ്ടിവരും.
പ്രവാസജീവിതത്തിലെ വ്യക്തിപരമായ പ്രശ്നങ്ങൾ
- ദാനിയേലും യഹൂദ്യ സ്നേഹിതരും അടിമത്തത്തിൽ അനുഭവിച്ച പ്രശ്നങ്ങൾ ഗ്രഹിക്കുവാൻ ഭാവനയുടെ ആവശ്യമില്ല. ദാനി. 6:10 ന്റെ സമയത്ത് ദാനിയേൽ 90 വയ ് പ്രായമുള്ള മനുഷ്യൻ ആയിരുന്നിരിക്ക ണം. ഒരു അന്യദേശത്ത് 70 വർഷങ്ങൾ അവൻ കഴിച്ചു കൂട്ടി. ഒരിക്കൽ പോലും മാതൃഭൂമിയിലേക്ക് അവൻ മടങ്ങിപോയില്ല. എന്നിരുന്നിട്ടും തന്റെ വീട്ടിൽ യെരുശലേമിനു നേരെ ദിവസം 3 നേരം കിളിവാതിലുകൾ തുറന്ന് അവൻ പ്രാർത്ഥിച്ചു പോന്നു. അവന്റെ മാതൃദേശത്തെ അവൻ ഒരിക്കൽ പോലും മറന്നില്ല.
- അന്യദേശത്ത് അടിമത്തത്തിലും കണ്ണുനീരിലും കഴിഞ്ഞ ഇവ രുടെ അവസ്ഥ, സഹോദരന്മാരാൽ വില്ക്കപ്പെട്ടു മിസ്രയീമിൽ അടിമ യായി കഴിഞ്ഞ യോസേഫിന്റെ ചിത്രമാണ് മന ിലേക്കു കൊണ്ടുവരു ന്നത് (ഉല്.42:21,22) ദാനിയേലിന്റെ ജീവിതം യോസേഫിന്റെ ജീവിതവു മായി ഏറെ ബന്ധം ഉള്ളതാണ്. രണ്ടു പേരും അടിമകളായിരുന്നു. രണ്ടു പേരും അന്യദേശത്ത് പ്രധാനമ്രന്തിയ്ക്ക് തുല്യമായ പദവിയിലേക്ക് ഉയർത്തപ്പെ ട്ട വ്യക്തികളാണ്. ഇരുവരും അതുല്യമായ പ്രവചന ശക്തി ഉള്ളവരായിരുന്നതിനാൽ ഗവൺമെന്റിന്റെ ഉന്നതതലങ്ങളിൽ ഏർപ്പെട്ട വരാണ്. രണ്ടു പേരും ദൈവീകജ്ഞാനം പ്രാപിക്കുവാൻ കഴിവുള്ളവ രായിരുന്നു. ബാബിലോണിലെന്നപോലെ മിസ്രയീം കൊട്ടാരത്തിൽ എല്ലാവിധ സൗകര്യങ്ങളും യേസേഫും അനുഭവിച്ചു. എക്കാലവും ലോകം കണ്ടിട്ടുള്ള അമാനുഷിക വ്യക്തിത്വങ്ങളിൽ ഒരാളാണ് ദാനി യേൽ. യോസേഫ്, യോനാഥാൻ എന്നിവരെപോലെ ദൈവം നല്ലവൻ എന്നു പറഞ്ഞ ചുരുക്കം വ്യക്തികളിൽ ഒരാളാണ് ദാനിയേൽ. ഗ്രബി യേൽ ദൂതൻ പോലും ഏറ്റവും പ്രിയ പുരുഷൻ എന്നാണ് ദാനിയേ ലിനെ സംബോധന ചെയ്തത് (ദാന.9:23).
ജാതീയ സംസ്കാരത്തിലേക്കും ആരാധനയിലേക്കും നയിക്കുവാനുള്ള ശ്രമം (ദാനി.1:3-5)
ഇന്നത്തെ നിയമം, വൈദ്യശാസ്ത്രം, ദൈവശാസ്ത്രം, തുടങ്ങി മറ്റ് തൊഴിൽ വിഭാഗം പോലെയുള്ള പരിശീല പാഠങ്ങളാണ് 3 വർഷം ദൈർഘ്യം ഉള്ള കോഴ്സിൽ നൽകിയത്. കല്ദയ യൂണിവേഴ്സിറ്റിയിൽ അവർക്കു പഠിക്കുവാൻ നിർബ്ബന്ധിക്കപ്പെട്ട വിഷയങ്ങൾ ദൈവീകജ്ഞാ നത്തിനു വിരുദ്ധമായിട്ടുള്ളത് ആയിരുന്നിരിക്കണം. എന്നാൽ മറ്റാരെക്കാ ളും പഠനത്തിൽ അവർ മികവ് നേടി. മോശെ മിസ്രയീമിലെ സകല ജ്ഞാനവും അഭ്യസിച്ചതുപോലെ ആയിരുന്നു ദാനിയേലും കൂട്ടരും. തർസൊസിലെ ശൗൽ റോമൻ പ്രവിശ്യയായ കിലിക്യയിലെ യൂണിവേഴ് സിറ്റിയിൽ നിന്നും ബിരുദങ്ങൾ നേടിയവനായിരുന്നു. അഥേനയിലെ ജനങ്ങളോട് സംസാരിക്കുമ്പോൾ പൗലോസ് ഗ്രീക്ക് കവികളെ ഉദ്ധരി ക്കയുണ്ടായി. ദൈവദാസന്മാർ ലോകജ്ഞാനം ഉള്ളവരായിരിക്കുന്നത് അഭികാമ്യമായ കാര്യമാണ്. മോശെ, പൗലോസ് ദാനിയേൽ തുടങ്ങിയ വർ ലോകപരമായ ജ്ഞാനവും സമ്പാദിച്ചവരായിരുന്നു.