Chapter 10 of 15
വിരുദ്ധ സാമ്രാജ്യങ്ങൾ (ദാനി. 8:1˛12)
മാനവസംസ്കാരത്തിന്റെ വ്യാപ്തിയും കാലവും ദാനിയേൽ പിൻ തുടരുന്നതുപോലെ, ഇവിടെ ഈ ദർശനങ്ങളിൽ രേഖപ്പെടുത്തിയിരിക്കു ന്നതും അദ്ദേഹം ദർശിക്കുന്നതുമായ വൈരുദ്ധ്യങ്ങൾ അങ്ങേയറ്റം ഹൃദ യഹാരിയാണു. അവ ഒരു യുദ്ധത്തിന്റെ, അക്രമത്തിന്റെ, കീഴടക്കലിന്റെ, കൊലപാതകത്തിന്റെ, രക്തത്തിന്റെ പശ്ചാത്തലത്തിനെതിരായ അത്ഭുത വഹമായ ഒന്നാണു. ദൈവരാജ്യത്തിലെ വീണ്ടെടുക്കപ്പെട്ടവരുടെ മാധു ര്യത്തിനും മഹത്വത്തിനുമെതിരായി, തങ്ങളുടെ കരബലത്താൽ സ്വയം അവരോധിച്ചിട്ടുള്ള ഈ ലോകസ്രമാജ്യങ്ങളുടെ ഭരണാധികാരികളുടേ യും സൈനികനേതാക്കന്മാരുടേയും പശ്ചാത്തലം എന്ന അന്തരം ഇവി ടെയുണ്ടു. ഈ രണ്ടു ചിത്രങ്ങളും എല്ലായ്പ്പോഴും അടുത്തടുത്താണു. അവ എല്ലായ്പ്പോഴും ഒരുമിച്ചാണു. വെളിച്ചവും ഇരുട്ടും പോലെ; അക്രമ വും മന ലിവും പോലെ. കീഴടക്കലിന്റെ പോരാട്ടവും ദൈവസമാധാന വും.
ദാനിയേലിൽ തന്നെയുള്ള വൈരുദ്ധ്യം
ഈ ഗ്രന്ഥത്തിലെ ഈ നിലയിലുള്ള ചില വൈരുദ്ധ്യങ്ങൾ ശ്രദ്ധി ക്കുക. ദാനിയേൽ എന്ന വ്യക്തിയിൽത്തന്നെ അത്തരത്തിൽ ഒന്നുണ്ടു. അദ്ദേഹത്തിന്റെ ശരീരം ബാബിലോണിലായിരുന്നു; എന്നാൽ, അദ്ദേഹ ത്തിന്റെ ആflാവു വാഗ്ദത്തദേശമായ കനാനിലായിരുന്നു. തന്റെ സ്വഭാ വഗുണവും കാര്യക്ഷമതയും നിമിത്തം രാഷ്ട്രീയാധികാരത്തിലേയ്ക്കും ബഹുമതിയിലേയ്ക്കും ഉയർത്തപ്പെട്ട ജോസഫിനേപ്പോലെയായിരുന്നു അധികവും ദാനിയേൽ. എന്നാൽ, ബഹുമതിയോ, ഉയർച്ചയോ, രാഷ്ട്രീ യപദവിയോ തന്റെ മാതൃരാജ്യമായ കനാനിൽ നിന്നും അകറ്റി ജോസഫി ന്റെ ഹൃദയത്തെ ഒരിക്കലും നിർവ്വികാരനാക്കിയിരുന്നില്ല. താൻ മരിക്കു മ്പോൾ തന്റെ അസ്ഥികൾ തിരികെ കൊണ്ടുവന്നു ആ വിശുദ്ധമണ്ണിൽ
സംസ്ക്കരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ദാനിയേലിനോടു ള്ള ബന്ധത്തിലും അപ്രകാരം തന്നെയാണു. താൻ ശാരീരികമായി ബാബിലോണിലായിരുന്നു; എന്നാൽ, പ്രാർത്ഥനയിൽ തന്റെ ജനാലകൾ യെരുശലേമിനുനേരെ തുറക്കപ്പെട്ടിരുന്നു, അദ്ദേഹം ഒരടിമയായിരുന്നു. അദ്ദേഹത്തിനു ഒരു യജമാനനുണ്ടായിരുന്നു; തന്നെ കീഴടക്കിയ രാജാവി ന്റെ ഒരു ആജ്ഞാനുവർത്തിയെന്ന നിലയിലായിരുന്നു തന്റെ ജീവിതം. എന്നാൽ, തന്റെ ആflാവും ദേഹിയും ദർശനവുമെല്ലാം തികച്ചും സ്വത ന്ത്രങ്ങളായിരുന്നു. അദ്ദേഹം സ്വർഗ്ഗങ്ങൾക്കുമീതെ പറന്നുകയറി, യുഗാ വസാനവും അതിന്റെ പരിപൂർണ്ണതയുടെ വിദൂരകാലവും താൻ കണ്ടു. 2700-ഒാളം വർഷമെടുത്തു, ചരിത്രം ദാനിയേൽ പ്രവചനത്തിന്റെ അച്ചു കൂടത്തിലേയ്ക്കു ഒഴുകിയെത്തിയിരിക്കുന്നു.
ഭൗമികസ്രമാജ്യങ്ങളും ക്രിസ്തുവിന്റെ രാജ്യവും തമ്മിലുള്ള വൈരുദ്ധ്യം
ദർശനങ്ങളിൽ തന്നെ ഇവിടെ ഒരു വൈരുദ്ധ്യമുണ്ടു. ദാനിയേൽ പ്രവ ചനം രണ്ടാം അദ്ധ്യായത്തിൽ, നെബൂഖദ്നേസർ രാജാവു ദൈവീക നിയ്രന്തണത്തിൽ മനുഷ്യചരിത്രത്തിന്റെ ആകമാന വ്യാപ്തിയുടെ ഒരു വെളിപ്പാടു ദർശിക്കയുണ്ടായി. സാമ്രാജ്യങ്ങളേയും രാജ്യങ്ങളേയും നെബൂഖദ്നേസർ അതിഗംഭീരമായ തേജ ുള്ള ഒരു മനുഷ്യനെപ്പോ ലെ, ഭീമാകാരനായ ഒരു രാജാവിനെപ്പോലയാണു ദർശിച്ചതു. മനുഷ്യന്റെ കാഴ്ചപ്പാടിൽ ഈ ലോകവ്യാപകമായ സാമ്രാജ്യങ്ങൾ സ്വർണ്ണം, താമ്രം, വെള്ളി, ഇരുമ്പ് എന്നിവയെപ്പോലെയാണു. എന്നാൽ, ദാനിയേൽ പ്രവച നം ഏഴാം അദ്ധ്യായത്തിൽ ചരിത്രകഥ ദൈവത്തിന്റെ ദൃഷ്ടിയിലൂടെ കാണുകയും സാമ്രാജ്യങ്ങളെ പ്രതീകflകമായി മൃഗങ്ങളോടു സാദൃശ്യ പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇവിടെ, ഒരു സിംഹം, പുള്ളിപ്പുലി, കരടി, നാശകരമായ ഇരുമ്പു പല്ലുള്ള വിവരണാതീതമായ ഒരു മൃഗം എന്നിവയാണുള്ളതു.
ദൈവത്തിന്റെ ദൃഷ്ടിയിൽ ഈ ലോകസാമ്രാജ്യങ്ങളെല്ലാം, അക്ര മം, നാശം, കൊലപാതകം, യുദ്ധം, വ്യഥ എന്നീ നിലകളിലാണു വീക്ഷി ക്കപ്പെട്ടിരിക്കുന്നതു. മനുഷ്യന്റെ കാഴ്ചപ്പാടിൽ ഈ സാമ്രാജ്യങ്ങളെല്ലാം കീഴടക്കലും വിജയവും കൊണ്ട് മഹത്വ വൽക്കരിക്കപ്പെട്ടിരിക്കുകയാണു. ഒരു മനുഷ്യൻ, തന്നേയും തന്റെ നേട്ടങ്ങളേയും എങ്ങനെയാണു നോക്കി കാണുന്നതെന്നും, ഭൂമിയെ മുക്കിക്കളയുന്നതും കളങ്കപ്പെടുത്തുന്നതുമാ യ ഹൃദയനൊമ്പരങ്ങളേയും കണ്ണുനീരിനെയും ദൈവം എങ്ങനെയാണു
നോക്കികാണുന്നതെന്നും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെ പ്രകടമാണു. ഭൗമിക രാജ്യവും ക്രിസ്തുവിന്റെ രാജ്യവും ഒന്നിനോടൊന്നു വൈരുദ്ധ്യ മായി നില്ക്കുന്നതു ഇവിടെ വ്യക്തമാണു.
ദാനിയേലിന്റെ ഗ്രന്ഥമാണു വെളിപ്പാടുപരമായ ആദ്യത്തേതു. ദാനി യേലിനുശേഷം വെളിപ്പാടുപരമായ എഴുത്തുകളുടെ ആധിക്യം തന്നെ ഉണ്ടായിട്ടുണ്ടു. ഇത്തരത്തിലുള്ള വെളിപ്പാടുപരമായ രണ്ടു ഗ്രന്ഥങ്ങൾ ബൈബിളിലുള്ളതു, ഒന്നു പഴയനിയമത്തിലെ സെഖര്യാവിന്റെ പ്രവചന വും പുതിയനിയമത്തിലെ വെളിപ്പാടുപുസ്തകവുമാണു. എന്നാൽ, ഈ രണ്ടു ഗ്രന്ഥങ്ങൾക്കപ്പുറമായും ബൈബിളിന്റെ കാനോനു വെളിയിലുമാ യി അക്ഷരീകമായും തുടർമാനമായി വെളിപ്പാടുപരമായ എഴുത്തുകളു ടെ ഒരു വലിയശേഖരം തന്നെയുണ്ടു. വെളിപ്പാടുപരമായ എഴുത്തുകളി ൽ തീവ്രമായ പ്രതിരൂപാflകതയാണു ഉൾക്കൊള്ളുന്നതു. ദാനിയേൽ പ്രതീകാflകമായി കാണുകയും അവയെ അങ്ങനെതന്നെ രേഖപ്പെടു ത്തുകയും ചെയ്തിരിക്കുന്നു. ഭാഷകൾ മാറ്റങ്ങൾക്കു വിധേയമാകയാൽ, ഭാഷയ്ക്കു കഴിയുന്നതിനപ്പുറമായി ചിഹ്നങ്ങൾക്കു അഥവാ പ്രതീകങ്ങ ൾക്കു സത്യത്തെ വഹിക്കാൻ സാധിക്കും. എന്നാൽ, ഏതു ശബ്ദകോശ ത്തിലും ഏതു ഭാഷയിലും ശ്രദ്ധിക്കേണ്ടതായ ചിഹ്നങ്ങളുണ്ട്. അത്തര ത്തിലുള്ള പ്രതീകങ്ങളിലൂടെ ദാനിയേൽ ഈ ലോകസാമ്രാജ്യങ്ങളേയും അവയുടെ യുദ്ധങ്ങളേയും അക്രമത്തേയും രക്തച്ചൊരിച്ചിലിനേയും കാണുന്നു. ആ സാമ്രാജ്യങ്ങളെ അദ്ദേഹം അത്യാർത്തിയുള്ള, മാംസഭു ക്കുകളായ മൃഗങ്ങളായി കണ്ടു. സിംഹം, കരടി, പുള്ളിപ്പുലി, വിവരണര ഹിതമായ മൃഗം എന്നിങ്ങനെ. എന്നിരുന്നാലും, ദർശനത്തിനിടയിൽ എല്ലായ്പ്പോഴും മനോഹാരിതയുണ്ടു, മാധുര്യമുണ്ടു, വരാൻപോകുന്ന ക്രിസ്തുവിന്റെ രാജ്യത്തെക്കുറിച്ചുള്ള വാഗ്ദത്തവുമുണ്ടു.
മഹാനായ അലക്സാണ്ടറും കർത്താവായ യേശുക്രിസ്തുവും തമ്മിലുള്ള വൈരുദ്ധ്യം
മഹാനായ അലക്സാണ്ടറും നമ്മുടെ കർത്താവായ യേശുവും തമ്മിലുള്ള അന്തരം ദാനിയേലിൽ അവതരിപ്പിച്ചിട്ടുണ്ട്. ദാനിയേൽ പ്രവ ചനം എട്ടാം അദ്ധ്യായത്തിൽ, ചവുട്ടിക്കളയുകയും നശിപ്പിക്കയും ചെയ്യു ന്ന ഒരു കോലാട്ടുകൊറ്റനായി അലക്സാണ്ടർ ചിത്രീകരിക്കപ്പെട്ടിരിക്കു ന്നു. സകല രാജ്യങ്ങളുടേയും സാമ്രാജ്യങ്ങളുടേയും വേഗതയേറിയതും അജയ്യനുമായ എതിരാളിയായി അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹം അവയെയെല്ലാം കീഴടക്കുന്നു. ദാനിയേലിന്റെ ദർശനങ്ങളിൽ
അലക്സാണ്ടർ പ്രധാനപ്പെട്ടതാണു. അദ്ദേഹത്തെപ്പോലെ മറ്റൊരാൾ ഒരി ക്കലും ജീവിച്ചിരുന്നിട്ടില്ല. ബി.സി. 356 ൽ അദ്ദേഹം ജനിച്ചു. ബി.സി. 323 ൽ, 33-ാമത്തെ വയ ിൽ മരിച്ചു. മാസിഡോണിയ രാജാവായ ഫിലി പ്പിന്റെ പുത്രനായിരുന്നു അദ്ദേഹം. ചുരുങ്ങിയ 12 വർഷങ്ങളിൽ, ഒരു യുദ്ധത്തിൽപ്പോലും പരാജയപ്പെടാതെ സകല പരിഷ്കൃതലോകവും അലക്സാണ്ടർ കീഴടക്കി. സോരിനെ 13 വർഷങ്ങൾ നെബൂഖദ്നേ ർ നിരോധിച്ചിരുന്നെങ്കിലും, അതിനെ കീഴടക്കുന്നതിൽ അദ്ദേഹം പരാജയ പ്പെട്ടു. എന്നാൽ, അലക്സാണ്ടർ സോരിനെ കീഴടക്കി എന്നുമാത്രമല്ല, അതിനെ പുകയും ചാരവുമായി ചാമ്പലാക്കി. അലക്സാണ്ടറിനെ കട ന്നാക്രമിക്കുവാൻ കഴിയുന്ന ഒരു സൈന്യവും, രാജ്യവും, രാജാവും, ഭരണാധികാരിയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പദവികൾ പിടിച്ചട ക്കാനസാദ്ധ്യവും അജയ്യവുമായിരുന്നു. എന്നിരുന്നിട്ടും, അദ്ദേഹം വെറും 33 വയ ുമാത്രം പ്രായമുള്ളപ്പോൾ മരിച്ചു.
അലക്സാണ്ടർ പരിഷ്കൃതലോകത്തെ ആകമാനം ആക്രമിച്ചു മുന്നേറിയപ്പോൾ, താൻ ചിന്തിച്ചതു, തന്റെ സ്വന്തം തീരുമാനങ്ങളുടെ പ്രവർത്തികൾ താൻ ചെയ്യുകയാണെന്നാണു. എന്നാൽ, അദ്ദേഹം കരഗ തമാക്കിയ നേട്ടങ്ങളൊന്നും തന്നെ തന്റെ മാനുഷിക ധീഷണാപാടവത്തി ന്റെ ഫലമായിരുന്നില്ല. ഒരിക്കലും നശിക്കാത്ത തന്റെ സാമ്രാജ്യത്തിന്റെ അതിരുകൾ വിപുലമാക്കുകയാണ് താൻ ചെയ്യുന്നത് എന്നാണ് അദ്ദേഹം കരുതിയിരുന്നത്. വാസ്തവത്തിൽ, ദാനിയേൽ പ്രവചനങ്ങളിൽ കർത്താ വായ ദൈവം ആസൂത്രണം ചെയ്ത രൂപരേഖ പൂരിപ്പിക്കുകയല്ലാതെ മറ്റൊന്നുമല്ല അലക്സാണ്ടർ ചെയ്തതു. അലക്സാണ്ടർ കാരണ ഭൂതനാ യിരുന്നില്ല; ഒരു പകർപ്പെഴുത്തുകാരൻ മാത്രം. അദ്ദേഹത്തിനു എഴുതാൻ ആജ്ഞാപിക്കുന്ന കരമുണ്ടായിരുന്നില്ല; ആ കരത്തിലെ പെൻസിലായി രുന്നു അദ്ദേഹം. ഒരു ഗ്രന്ഥ കർത്താവു എന്ന നിലയിൽ തനിക്കു ആധി കാരികമായ ഒരു സ്ഥാനം ഉണ്ടായിരുന്നില്ല. എഴുതാനുപയോഗിച്ച കേവ ലമൊരു എഴുത്തോൽ മാത്രമായിരുന്നു താൻ. മഹാനായ അലക്സാണ്ട ർ, താൻ മഹാനായിരിക്കുന്നതുപോലെ, പരിഷ്കൃതലോകത്തിനു സാർവ്വ ലൗകികഭാഷയും സാർവ്വലൗകികസംസ്കാരവും കൊണ്ടുവരു ന്നതിനു സർവ്വാധികാരിയായ ദൈവത്തിന്റെ കൈയ്യിലെ ഒരു ഉപകരണമ ല്ലാതെ മറ്റൊന്നുമായിരുന്നില്ല. ദൈവം അദ്ദേഹത്തിനു ഏതാനും അധി കം ദേശം നല്കി; ഏതാനും അധികസമയവും അദ്ദേഹം സ്വായത്തമാ ക്കി. ദേശം പൂർണ്ണമായപ്പോൾ, സമയം കഴിഞ്ഞപ്പോൾ, അദ്ദേഹം തകർ ക്കപ്പെട്ടു. അങ്ങനെതന്നെ സംഭവിക്കുമെന്നു തിരുവെഴുത്തു പറഞ്ഞിട്ടു ണ്ടു. എന്നാൽ, അവൻ ബലപ്പെട്ടപ്പോൾ വലിയ കൊമ്പു തകർന്നുപോയി (ദാനി.8:8). അതായതു, ദൈവം പറഞ്ഞതു, അലക്സാണ്ടർ ഇഞ്ചിഞ്ചായി ക്രമേണ ക്ഷയിച്ചു പോകമെന്നല്ല; പ്രത്യുത, അവൻ വേഗത്തിൽ നശിപ്പി ക്കപ്പെടുമെന്നാണു. ഇതു നമ്മെ അലക്സാണ്ടറും യേശുക്രിസ്തുവും തമ്മിലുള്ള വൈരുദ്ധ്യത്തിലേയ്ക്കു ആനയിക്കുന്നു.
നാം ഒൻപതാം അദ്ധ്യാത്തിലേക്കു തിരിയുമ്പോൾ, ക്രിസ്തുവിന്റെ വരവിനെ സംബന്ധിച്ച പ്രവചനം നാം കാണുന്നു. വാഗ്ദത്തമശിഹയുടെ ജീവിതത്തിന്റെ മദ്ധ്യത്തിൽ, ഹിംസാflകമായ പ്രവർത്തിയാൽ അദ്ദേഹം ഛേദിക്കപ്പെടും എന്നു ദാനിയേൽ പറയുന്നു. ഈ ഭൂമിയിലെ അദ്ദേഹത്തിന്റെ ജീവിതം ചുരുക്കമായിരിക്കും. മഹാനായ അലക്സാണ്ട റിന്റെ വയ ിനു ആനുപാതികമായി കർത്താവും 33-ാമത്തെ വയ ിൽ ഛേദിക്കപ്പെട്ടതിൽ അസാധാരണത്വം തോന്നുന്നുണ്ടോ? എന്നാൽ, മഹാ നായ അലക്സാണ്ടറും സൗമ്യനായ യേശുവും തമ്മിലുള്ള പ്രകടമായ വൈരുദ്ധ്യം വീണ്ടും തിരുവെഴുത്തിൽ ഇവിടെയുണ്ട്.
ചാൾസ് റോ ് വീഡിന്റെ ഒരു കവിത
യേശുവും അലക്സാണ്ടറും മുപ്പത്തിമൂന്നിൽ മരിച്ചു.
ഒരാൾ തനിക്കുവേണ്ടി ജീവിച്ചു മരിച്ചു; ഒരാൾ എനിക്കുവേണ്ടിയും നിനക്കുവേണ്ടിയും മരിച്ചു. ഒരുവന്റെ ജീവിതം വിജയിച്ചതായി തോന്നി; മറ്റവന്റേത് നഷ്ടം.
ഒരാൾ വലിയ സൈന്യങ്ങളെ മുന്നോട്ടു നയിച്ചു;
മറ്റെയാൾ ഏകനായി നടന്നു; ഒരാൾ മുഴുവൻ ലോകത്തിന്റേയും രക്തം ചിന്തി;
മറ്റെയാൾ തന്റേതു നല്കി. ഒരാൾ ജീവിതത്തിൽ ലോകം നേടുകയും മരണത്തിൽ അതെല്ലാം
നഷ്ടപ്പെടുത്തുകയും ചെയ്തു; മറ്റെയാൾ മുഴുലോകത്തിന്റെയും വിശ്വാസം നേടേണ്ടതിനായി
തന്റെ ജീവൻ നഷ്ടമാക്കി. യേശുവും അലക്സാണ്ടറും മുപ്പത്തിമൂന്നിൽ മരിച്ചു. ഒരാൾ ബാബിലോണിൽ മരിച്ചു; ഒരാൾ കാൽവറിയിൽ.
ഒരാൾ എല്ലാവരേയും തനിക്കുവേണ്ടി നേടി;
ഒരാൾ തന്നെത്താൻ നല്കി,
ഒരാൾ എല്ലാ ഭാഷക്കാരേയും കീഴടക്കി;
മറ്റെയാൾ എല്ലാ ശവക്കുഴിയും. ഒരാൾ തന്നെത്താൻ ദൈവമാക്കി; അപരൻ തന്നെത്താൻ ചെറുതാക്കി. ഒരാൾ ജീവിച്ചു. എന്നാൾ നശിച്ചു; മറ്റെയാൾ അനുഗ്രഹിച്ചു.
കർത്താധികർത്താവായി എന്നെന്നേയ്ക്കും
ജീവിക്കുവാനായി യേശു മരിച്ചു. യേശുവും അലക്സാണ്ടറും മുപ്പത്തിമൂന്നിൽ മരിച്ചു. ഗ്രീക്കുകാർ എല്ലാ മനുഷ്യരേയും അടിമകളാക്കി; യഹൂദന്മാർ സകലമനുഷ്യരേയും സ്വത്രന്തരാക്കി; ഒരാൾ രക്തത്തിന്മേൽ സിംഹാസനം പണിതു;
മറ്റെയാൾ സ്നേഹത്തിന്മേൽ പണിതു.
ഒരാൾ ഭൂമിയിൽ നിന്നും ജനിച്ചു; മറ്റെയാൾ ഉയരത്തിൽ നിന്നും.
സർവ്വഭൂമിയും സ്വർഗ്ഗവും നഷ്ടപ്പെടുത്തുന്നതിനുവേണ്ടി
ഒരാൾ ഈ ഭൂമി മുഴുവനും നേടി; എല്ലാവരേയും തനിക്കു ലഭിക്കേണ്ടതിനായി
മറ്റെയാൾ എല്ലാം ഉപേക്ഷിച്ചു. യവനൻ എന്നേയ്ക്കുമായി മരിച്ചു; യഹൂദൻ എന്നേയ്ക്കും ജീവിക്കുന്നു. ലഭിക്കുന്നവനെല്ലാം നഷ്ടപ്പെടുന്നു; കൊടുക്കുന്നവൻ സകലതും നേടുന്നു.
ക്രിസ്തുവും എതിർക്രിസ്തുവും തമ്മിലുള്ള വൈരുദ്ധ്യം
ഒടുവിൽ, ഈ പ്രവചനത്തിന്റെ താളുകളിൽ ക്രിസ്തുവും എതിർ ക്രിസ്തുവും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെ അവതരിപ്പിച്ചിരിക്കുകയാ ണു. ദാനിയേൽ പ്രവചനം ഏഴാമദ്ധ്യായത്തിൽ മനുഷ്യചരിത്രത്തിന്റെ കഥ നാലു മഹാസാമ്രാജ്യങ്ങളിൽ വന്നെത്തിയിരിക്കുന്നു. അവസാന ത്തേതു പത്തു ഘടകങ്ങളായി വിഘടിക്കപ്പെട്ടിരിക്കുന്നു. ചരിത്രം അതി ന്റെ പരിസമാപ്തിയിലേയ്ക്കു വരുമ്പോൾ, അവസാനഭാഗത്തു പത്തു
സാമ്രാജ്യങ്ങൾ ഉണ്ടായിരിക്കുമെന്നാണു ഇതു അർത്ഥമാക്കുന്നതു. അഥവാ പത്തു എന്ന സംഖ്യ ലോകത്തിലെ എല്ലാ പ്രത്യേക രാജ്യങ്ങളു ടേയും മുഴുവൻ സംഖ്യയേയും പ്രതിനിധീകരിക്കുന്നു. ഏതു സംഭവമാ യാലും, ചരിത്രത്തിന്റെ ഗതിയിൽ അവസാന ലോകസാമ്രാജ്യം ഒരു ബഹുരാഷ്ട്ര സാമ്രാജ്യത്തിനു വഴിതുറക്കും എന്നു ദാനിയേൽ ദർശിക്കു ന്നു. മൃഗങ്ങൾ പത്തു കൊമ്പുകളിലേയ്ക്കു വരുന്നു. ഈ ദർശനത്തിൽ, ഏഴാമദ്ധ്യായത്തിന്റെ എട്ടാം വാക്യത്തിൽ അവിടെ മറ്റൊരു ചെറിയ കൊമ്പുണ്ടു.
പതിനൊന്നാമനായ ഒരു രാജാവുണ്ടു. അദ്ദേഹമാണു ശക്തിമാനായ അന്തിമ സ്വച്ചാധിപതി, എതിർക്രിസ്തു. ദാനിയേൽപ്രവചനം എട്ടാമദ്ധ്യാ യത്തിൽ, അവിടേയും ഒരു ചെറിയ കൊമ്പു പുറപ്പെട്ടുവരുന്നതായി കാണുന്നുണ്ടു. ഈ അദ്ധ്യായത്തിൽ ഇദ്ദേഹത്തെക്കുറിച്ച് അധികം വിവ രിച്ചിട്ടുണ്ടു. എതിർക്രിസ്തുവിന്റെ അന്തിമവും ആത്യന്തികവുമായ നിഴ ലായ അന്ത്യോക്കസ് എപ്പിഫാനസിന്റെ ചിത്രീകരണമാണു ചെറിയ കൊമ്പിനെക്കുറിച്ചുള്ള പ്രവചനം. ഏഴാമദ്ധ്യായത്തിൽ ഇദ്ദേഹത്തെ ആ നിലയിൽ ചിത്രീകരിച്ചിട്ടുണ്ടു. എട്ടാമദ്ധ്യായത്തിൽ അദ്ദേഹത്തെ നിഴലും പ്രതിച്ഛായയുമായി വർണ്ണിച്ചിരിക്കുന്നു. തെ ലോനിക്യ ലേഖനം രണ്ടാമദ്ധ്യായത്തിലും വെളിപ്പാടു പുസ്തകം പതിമൂന്നു, പത്തൊൻപതു അദ്ധ്യായത്തിലും കാണുന്നതുപോലെ തന്നെയാണു ദാനിയേലിലും എതിർക്രിസ്തുവിനെ ചിത്രീകരിച്ചിട്ടുള്ളതു. സർവ്വലോകത്തിനും സമാ ധാനവും അഭിവൃദ്ധിയും വാഗ്ദത്തം ചെയ്യുന്ന ആത്യന്തിക സ്വച്ഛാധികാ രിയാണദ്ദേഹം. 1 യോഹ.4:3 ൽ യോഹന്നാൻ പറയുന്നതു, അനേകം എതിർക്രിസ്തുക്കൾ ലോകത്തിലേയ്ക്കു പുറപ്പെട്ടിരിക്കുന്നു എന്നാണു. അവയെല്ലാം തന്നെ ദൈവത്തിന്റെ അന്തിമശ്രതുവും ആത്യന്തിക സ്വച്ഛാധപതിയുമായവന്റെ നിഴലുകളും പ്രതിച്ഛായകളുമാണു.
മുഹമ്മദ്, സ്റ്റാലിൻ, ഹിറ്റ്ളർ, മാവോ എന്നിവരെല്ലാം എതിർക്രിസ് തുവിന്റെ നിഴലുകളായിരുന്നു. വെളിപ്പാടു പുസ്തകം ആറാമദ്ധ്യായമനു സരിച്ചു, എതിർക്രിസ്തു ഒരു വെള്ള കുതിരപ്പുറത്താണു ചരിത്രത്തിലേ യ്ക്കു വരുന്നതു. അപരിഹാര്യമായ പ്രശ്നങ്ങളിൽ അകപ്പെട്ടതും നി ഹായാവസ്ഥയിൽ താണതുമായ ഒരു ലോകത്തിന്റെ പ്രശ്നങ്ങളും കഷ്ട തകളും നിർമ്മാജ്ജനം ചെയ്യുന്ന വാഗ്ദത്തവിമോചകൻ എന്ന നിലയി ലാണു അവൻ സ്വയം അവതരിക്കുന്നതു. ഈ മനുഷ്യനു എല്ലാറ്റിനും ഉത്തരമുണ്ടെന്നും രാജ്യങ്ങളെ അഭിവൃദ്ധിയിലേയ്ക്കും സമാധാന ത്തിലേയ്ക്കും നയിക്കാൻ കഴിയുമെന്നുള്ള തോന്നലുണ്ടാക്കും. എന്നാ
ൽ, യുദ്ധത്തിന്റെ ചുവന്ന കുതിരയും, ക്ഷാമത്തിന്റെ കറുത്ത കുതിരയും, മരണത്തിന്റെ മഞ്ഞ നിറമുള്ള കുതിരയും അദ്ദേഹത്തെ പിൻതുടരുന്നു. എതിർക്രിസ്തു ലോകത്തിനു കഷ്ടവും രക്തചൊരിച്ചിലും അക്രമവുമാ ണ് കൊണ്ടുവരുന്നത്. അദ്ദേഹം അവസാനമായി സകല മനുഷ്യരേയും ഹർമ്മഗ്ഗെദ്ദോൻ യുദ്ധത്തിനായി കൂടിച്ചേർക്കും.
ദാനിയേൽ 7-ഉം വെളിപ്പാട് 13-ഉം തമ്മിലുള്ള ഒരു താരതമ്യം
| ചെറിയകൊമ്പ് | സമുദ്രത്തിൽനിന്നു വരുന്ന മൃഗം |
|---|---|
| അവൻ അത്യുന്നതനു വിരോ ധമായി വമ്പു പറയുന്നു (ദാനി.7:25). | വമ്പും ദൂഷണവും സംസാരിക്കു ന്നു (വെളി. 13:5). |
| ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു (ദാനി. 7:21) | വിശുദ്ധന്മാരോടു യുദ്ധം ചെയ്യുന്നു (വെളി. 13:7) |
| അത്യുന്നതനായവന്റെ വിശുദ്ധ ന്മാരെ ഒടുക്കിക്കളയും (ദാനി.7:25) | വിശുദ്ധന്മാരോടും യുദ്ധം ചെയ്തു ജയിക്കുന്നു (വെളി. 13:7) |
| കൂട്ടു കൊമ്പുകളേക്കാൾ വണ്ണ മുള്ളത് (ദാനി. 7:20) | സകലഗോത്രത്തിന്മേലും വംശത്തി ന്മേലും ജാതിമേലും ഭാഷമേലും അധികാരം (വെളി. 13:7) |
| കാലവും കാലങ്ങളും കാലാം ശവും അവന്റെ കയ്യിൽ ഏൽ പ്പിക്കപ്പെട്ടിരിക്കും (ദാനി. 7:25) | 42 മാസം പ്രവർത്തിപ്പാൻ അധികാ രം (വെളി. 13:5) |
അവയിൽ ഒന്നിൽ നിന്നും ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിനും (പാലസ്തീൻ) ഏറ്റവും വലുതായിത്തീർന്നു (ദാനി.8:9). ഈ വാക്യത്തെ വെളി.13:4 മായി ബന്ധി പ്പിക്കുക: മൃഗത്തിനു (എതിർക്രിസ്തു) അധികാരം കൊടുത്തതുകൊ ണ്ടു അവർ മഹാസർപ്പത്തെ (പാമ്പ്, ലൂസിഫർ) നമസ്കരിച്ചു മൃഗത്തോ ടു തുല്യൻ ആർ? അതിനോടു പൊരുതുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
സാത്താൻ മറ്റുള്ളവരെ ഉപയോഗിക്കുന്നു
തുടർമാനമായ യുഗങ്ങളിലൂടെയെല്ലാം സാത്താൻ മദ്ധ്യവർത്തിക ളെ ദൈവജനത്തിനെതിരായി യുദ്ധത്തിനുപയോഗിച്ചിട്ടുണ്ടു. സ്വർഗ്ഗീയ അനുഗ്രഹത്തിന്റെ മറവിൽ, നിഷ്ങ്കളങ്കതയിൽ, അമാനുഷിക സന്തോഷ ത്തിൽ ദൈവം ഏദൻതോട്ടത്തിൽ നമ്മുടെ ആദിമ മതാപിതാക്കന്മാരെ അധിവസിപ്പിച്ചു. എന്നാൽ, തോട്ടത്തിന്റെ വാതിലിനു വെളിയിൽ കൗശല ബുദ്ധിയായ ഒരു ജീവി അവ്യക്തമായി പതിയിരുപ്പുണ്ടായിരുന്നു. ഏദന്യ പങ്കാളികളുടെ ഹൃദയത്തിലേയ്ക്കൊരു ഇടപെടൽ നടത്തുന്നതിനായി തക്കം പാർത്തു കാത്തിരിക്കയായിരുന്നു അവൻ. ഈ പൈശാചിക ഉദ്ദേ ശത്തിനായി സ്ത്രീയെ പ്രലോഭിപ്പിക്കേണ്ടതിനുവേണ്ടി അവൻ സർപ്പ ത്തെ ഉപയോഗിച്ചു. സർപ്പം എങ്ങനെയിരുന്നു? ഉദരം കൊണ്ടു ഇഴയുന്ന, പൊടി തിന്നുന്ന ഒരു ജീവിയായി മാത്രമേ നമുക്കിപ്പോൾ അതിനെ അറി യാൻ കഴിയൂ. എന്നാൽ, അതിന്റെ വീഴ്ച്രപാപിക്കാത്ത പ്രകൃതിയിൽ, സ്ത്രീയെ ആകർഷിക്കത്തക്കവണ്ണം മനോഹരവും ദൈവം സൃഷ്ടിച്ചിട്ടു ള്ളവയിൽ ഏറ്റവും ആകർഷകമായ ജീവജാലങ്ങളിൽ ഒന്നായിരുന്നിരി ക്കണം സർപ്പം. യഥാർത്ഥ, വീഴ്ച്രപാപിക്കാത്ത സർപ്പത്തിനു സ്ത്രീയോ ടു സംസാരിക്കാൻപോലും കഴിഞ്ഞു. നമ്മുടെ ആദിമ മാതാപിതാക്കളെ നശിപ്പിക്കുന്നതിനുവേണ്ടി സാത്താൻ സർപ്പത്തെ ഉപയോഗിച്ചു.
സാത്താൻ മദ്ധ്യവർത്തിയെ ഉപയോഗിക്കുന്നതു ഇയ്യോബിന്റെ കഥ യിൽ വീണ്ടും കാണാവുന്നതാണു. ഇയ്യോബിനെ പീഡിപ്പിക്കുവാൻ ദുഷ് ടനു അനുവാദം ലഭിച്ചപ്പോൾ, സാത്താൻ ശെബായരെ കയ്യിലെടുത്തു ഇയ്യോബിന്റെ ജീവനോപാധികളെ മുഴുവനും നശിപ്പിച്ചു. സാത്താൻ കല് ദയരെ ഉപയോഗിച്ചു ഇയ്യോബിന്റെ ഒട്ടകങ്ങളെ മുഴുവനും നശിപ്പിച്ചു. മാനുഷിക പ്രതിനിധിയെ സാത്താൻ ഉപയോഗിക്കുന്നതു യേശുക്രിസ്തു വിനെ ഒറ്റിക്കൊടുക്കുന്ന കഥയിൽ വീണ്ടും പ്രദർശിപ്പിച്ചിട്ടുണ്ടു. അന്ത്യ അത്താഴത്തിൽ, നിന്നെ ഒറ്റിക്കൊടുക്കുന്നവൻ ആർ എന്നു കർത്താവി നോടു അന്വേഷിക്കേണ്ടതിനായി ശീമോൻ പത്രൊസ് യോഹന്നനോടു ചോദിച്ചു. കർത്താവു പ്രതിവചിച്ചു: ഈ അപ്പം ആർക്കാണോ നല്കുന്ന തു അവൻ തന്നെ. അവൻ അപ്പം എടുത്തു ചാറിൽ മുക്കിയശേഷം യൂദയ്ക്കു നല്കി. തിരുവെഴുത്തു പറയുന്നു: സാത്താൻ യൂദയിൽ കട ന്നു. കർത്താവിനെ ഒറ്റിക്കൊടുക്കുവാൻ സാത്താൻ യൂദയെ ഉപയോഗി ച്ചു. യുഗങ്ങളിലൂടെയുള്ള സാത്താന്റെ പ്രവർത്തനപദ്ധതി ഇതാണു. ദൈവജനത്തെ നശിപ്പിക്കുന്നതിനു അവൻ ഇതര വ്യക്തികളെ ഉപയോ ഗിക്കുന്നു. 2 കൊരി.11:14 സാത്താൻ താനും വെളിച്ചദൂതന്റെ വേഷം
ധരിക്കുന്നതിൽ അതിശയമില്ല.
സാത്താന്റെ മികച്ച കലാസൃഷ്ടി
ആത്യന്തികവും അവസാന സ്വച്ഛാധികാരിയുമായ സാത്താന്റെ മികച്ച കലാസൃഷ്ടിയെപ്പോലെ ഒരു കഥാപാത്രമോ, ആളത്തമോ ബൈബിളി ന്റെ ആകമാന കഥയിലോ മനുഷ്യചരിത്രത്തിലോ പ്രത്യക്ഷപ്പെടുന്നില്ല. അവനാണു ഒടുക്കത്തെ എതിർക്രിസ്തു. ഈ ഭൂമിയെ ഭരിക്കാനുള്ള ഒടുവിലത്തെ ഭീകരനായ സ്വച്ഛാധിപതി. 1 യോഹ.2-ൽ, അപ്പൊസ്തലൻ അനേക എതിർക്രിസ്തുക്കളെക്കുറിച്ചും എതിർക്രിസ്തുവിന്റെ ആflാ വിനെക്കുറിച്ചും പറയുന്നുണ്ടു; എന്നാൽ, അവയെല്ലാം അവസാന എതിർ ക്രിസ്തുവിന്റെ തയ്യാറെടുപ്പുകൾ മാത്രമാണു. ബൈബിളിൽ ആ അന്ത്യ ഏകാധിപതിയെക്കുറിച്ചു ധാരാളം എഴുതിയിട്ടുണ്ടു.
ഉദാഹരണമായി, ദാനി.7:8-ൽ, അവനെ ചെറിയ കൊമ്പു എന്നു വിളിച്ചിരിക്കുന്നു. ഹാരി അയൺസൈഡിന്റെ അഭിപ്രായ്രപകാരം: ഏഴാമ ദ്ധ്യായത്തിലേയും എട്ടാമദ്ധ്യായത്തിലേയും ചെറിയ കൊമ്പുകളെക്കുറി ച്ചു അനേകരും ആശയക്കുഴപ്പത്തിലാണു. പടിഞ്ഞാറുള്ള പത്തു കൊമ്പു ള്ള രാജ്യത്തിൽ നിന്നും ഉദയം ചെയ്യുന്നവൻ തന്നെയാണു വെളി.13 മുതൽ 17 വരെയുള്ള അദ്ധ്യായത്തിലെ മൃഗം. അവനൊരു റോമാക്കാര നാണു; അല്ലാതെ, ഗ്രീക്കു മുളയല്ല. ഇവിടെ നാം കാണുന്നതു, പടിഞ്ഞാ റു നിന്നല്ല; മറിച്ചു, പുരാതന സെലൂക്കസ് സാമ്രാജ്യത്തിൽ നിന്നും - വടക്കേ രാജാവ് - ഒരുവൻ എഴുന്നേൽക്കുന്നതാണു. അന്ത്യോക്കസിന്റെ രക്തദാഹിയായ പ്രവൃത്തി, കർത്താവിന്റെ ക്രോധസമയത്തു യെരുശലേ മിന്റെ കഠിന ശ്രതുവായിരിക്കുന്നവന്റെ ഒരു നിഴലായിരുന്നു. ഒരിക്കൽ സെലൂക്കസിന്റെ അധീനതയിലായിരുന്ന ഈ ദേശങ്ങളെല്ലാം നൂറ്റാണ്ടുക ളായി ഇപ്പോൾ തുർക്കികളുടെ കൈവശമാണിരിക്കുന്നതു. അതുകൊ ണ്ടു, വടക്കേദേശത്തിന്റെ ഭാവി രാജാവു എല്ലാനിലയിലും ഒട്ടോമൻ സാമ്രാജ്യത്തിലെ അവസാന സുൽത്താനായിരിക്കുവാനാണു സാദ്ധ്യത; അല്ലെങ്കിൽ, ആ സമയം ഏഷ്യയിലെ തുർക്കി നിയ്രന്തിക്കുന്ന അധികാ രം ഏതായിരിക്കുമോ അതിന്റെ ഉഗ്രനായ നേതാവായിരിക്കും. യവനദേശ ത്തിലെ ചെറിയ കൊമ്പു, മിക്കവാറും ഭാവിപശ്ചാത്യഭരണാധികാരിയുടെ കഠിനശ്രതുവും, യേശുവിനോടു സ്ഥിരശീലമുള്ള വിദ്വേഷത്താൽ പ്രേരി തനായ മുഹമ്മദിന്റെ അനുയായിയുമായ ഒരു കടുത്തനാസ്തികനും ആയിരിക്കാനാണു സാദ്ധ്യത.
ദാനിയേൽ. 8:23-25
ഇവിടെ എഴുതിയിരിക്കുന്നവയിലധികവും അന്തിയോക്കസിനോടു ബന്ധപ്പെടുത്താൻ സാദ്ധ്യമാവില്ല എന്നു ഇപ്പോൾ പ്രകടമാകുന്നുണ്ടു. ദർശനത്തോടു അദ്ദേഹം പൂർണ്ണമായി യോജിക്കുന്നുണ്ടു; എന്നാൽ, വേദ പുസ്തകവ്യാഖ്യാനം ആവശ്യപ്പെടുന്നവയെല്ലാം അദ്ദേഹം നിവർത്തിക്കു ന്നില്ല. ഒന്നാമതായി, ഈ പ്രവചനത്തിന്റെ പൂർണ്ണനിവൃത്തി സംഭവിക്കു ന്നതു, അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ ആണു. ഇതു, പുരാതന സിറിയയുടെ അതിക്രമം തികയുന്നതിനെ പരാമർശിക്കുന്ന ഒരു പദ്രപയോഗമാണ്. ഈ പ്രപഞ്ചത്തിന്റെ ധാർമ്മികഭരണാധികാരി വച്ചിട്ടുള്ള അതിരുലംഘിച്ചു ഇതിന്റെ പാപങ്ങൾ കടന്നുപോയി എന്ന പോലെ, എപ്പി ഫാനസിന്റെ മരണത്തോടെ ഈ സാമ്രാജ്യം നശിപ്പിക്ക പ്പെട്ടില്ല എന്നതു ശ്രദ്ധിക്കേണ്ടതാണു. സകല ലോകവും ദൈവത്തിന്റെ ന്യായവിധിക്കുവേണ്ടി പാകമാകുന്ന അവസാന സമയത്തെയാണു ഈ പ്രയോഗം സൂചിപ്പിക്കുന്നതു എന്നാണു അധികമായി തോന്നുന്നതു.
ദൂതന്റെ വചനത്തോടു ഇതു യോജിക്കുന്നുണ്ടു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പി ക്കും (വാക്യം.19). ഇതു സംശയരഹിതമായും ജാതികളുടെ കാലത്തിന്റെ അവസാന സമയമാണു. അപ്പോൾ, ആ സമയം വലിയ നയത്രന്തജ്ഞ നും ബുദ്ധിശാലിയുമായ മനുഷ്യനായ ഈ ചെറിയ കൊമ്പു എഴുന്നേറ്റു വരും. എന്നാൽ, അദ്ദേഹത്തെക്കുറിച്ചു നമ്മൾ വായിക്കുന്നതു, അവന്റെ അധികാരം വലുതായിരിക്കും; സ്വന്തശക്തിയാൽ അല്ലതാനും എന്നാണു. അതുകൊണ്ടു, ഈ വാക്കുകൾ കഴിഞ്ഞ കാലത്തിലെ ചെറിയ കൊമ്പി നോടു ചേർത്തു പ്രയോഗിക്കുന്നതു തികച്ചും പ്രയാസമാണു. കാരണം, റോമിന്റെ ഇടപെടൽ മൂലം തട പ്പെടുന്നതുവരെ തന്റെ ഹിതമെല്ലാം സ്വന്തം ആജ്ഞകളായി ഒരു സ്വത്രന്ത ഏകാധിപതിയായി ഭരണം നട ത്തുകയായിരുന്നു ഇദ്ദേഹം. എന്നാൽ, അ ീറിയിൻ എന്നു യെശയ്യാവി നാൽ വിശേഷിപ്പിക്കപ്പെട്ടതും പ്രവചനത്തിൽ അധികസ്ഥാനം കരസ്ഥ മാക്കിയിട്ടുള്ളതുമായ ഒരു നേതാവുണ്ടു. ഇദ്ദേഹം, അന്ത്യകാലത്ത് യിസ്രായേലിന്റെ ശ്രതുവും യേശുക്രിസ്തുവിന്റെ വ്യക്തിപരമായ പ്രത്യ ക്ഷതയിൽ നശിപ്പിക്കപ്പെടുന്നവനുമായിരിക്കും. യിസ്രായേലിന്റെ അനു ഗ്രഹവും യഥാസ്ഥാപനവും യെശയ്യാവ് ഇദ്ദേഹത്തിന്റെ പതനവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹവും മറ്റു കക്ഷികളുമായി സഖ്യത്തി ലേർപ്പെടുന്നതിനാൽ ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ചെറിയകൊമ്പ് താൻ തന്നെയാണെന്നു പ്രകടമാണു. അദ്ദേഹത്തെ തിരികെ കൊണ്ടുവ
രുന്ന ശക്തി യെഹെ.38-ൽ പ്രവചിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ, വീണ്ടും ചെറിയകൊമ്പ് കർത്താധി കർത്താവിനെതിരെ എഴുന്നേൽക്കുകയും കൈതൊടാതെ തകർന്നുപോകയും ചെയ്യും. കർത്താധികർത്താവു മശി ഹയല്ലാതെ മറ്റാരുമല്ല. തൽഫലമായി, ഈ വചനങ്ങൾ അന്തിയോക്കസി ന്റെ ജീവിതത്തിലും മരണത്തിലും നിറവേറിയട്ടില്ല. എന്നാൽ, അവ മശി ഹ ആളത്തപരമായി പീഡിത യിസ്രായേലിനുവേണ്ടി പ്രത്യക്ഷപ്പെടു കയും അ ീറിയായെ തകർത്തു കളയുകയും ചെയ്യുന്ന അന്ത്യകാല ത്തെ നമുക്കു ചൂണ്ടിക്കാണിച്ചുതരുന്നു.
ഒരു വ്യക്തി എന്ന നിലയിൽ ചെറിയകൊമ്പിനെക്കുറിച്ച് പറഞ്ഞിട്ടു ള്ളതു ഒട്ടോമൻ സാമ്രാജ്യം സംബന്ധിച്ചു മുഴുവനായും വളരെ പ്രയോഗ ക്ഷമമാണു. ഭീഷണിയും കഠോരതയും എന്നും ദൈവജനത്തിന്റെ ശ്രതു വാണു. നൂറ്റാണ്ടുകളോളം ഇതു നിലനിന്നിരുന്നു. സ്വന്തമായ സഹജശ ക്തികൊണ്ടല്ല; മറിച്ചു, യൂറോപ്യൻ രാജ്യങ്ങളുടെ അസൂയകൊണ്ടാണു. തുർക്കികളെ കോൺസ്റ്റാൻന്റിനോപ്പിളിൽ നിന്നും ഒാടിച്ചിരുന്നെങ്കിൽ യൂറോപ്പു മുഴുവനും യുദ്ധത്തിലേയ്ക്കു വലിച്ചെറിയപ്പെടുമായിരുന്നു. ഒാരോ വൻശക്തിയും ഇപ്പോഴത്തെ വർദ്ധിത ഒഴുക്കുപോലെ മറ്റുള്ളവരു ടെമേൽ അധികാരം പിടിച്ചെടുക്കുന്നതിൽ ഉൽക്കണ്ഠയുള്ളവരാണ്. അതുകൊണ്ട്, വെറുക്കപ്പെട്ട അർമീനിയൻ ഭീകരതയും യഹൂദാകൂട്ടാ ക്കൊലയും പരിഷ്കൃത ക്രിസ്തീയരാജ്യങ്ങളാൽ അനുവദിക്കപ്പെട്ടതാ ണ്; കാരണം, അങ്ങനെ ചെയ്തതിലൂടെ ലോകത്തിന്റെ സ്ഥാനം അപക ടത്തിലാക്കാതിരിക്കേണ്ടതിന് അവരതിൽ കൈകടത്താൻ ധൈര്യം കാണിച്ചില്ല. ചെറിയ കൊമ്പിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു, അവൻ നയബുദ്ധി അഭിവൃദ്ധിപ്പെടുത്തുകയും സമാധാനത്താൽ അനേകരെ നശിപ്പിക്കയും ചെയ്യും എന്നാണു. ഇതും പറഞ്ഞുതീരാത്ത തുർക്കിയു ടെ സവിശേഷതയാകുന്നു, വിശേഷിച്ചും യഹൂദന്മാരോടുള്ള അവരുടെ ഇടപാടുകളിൽ. അന്ത്യകാലത്തെ ചെറിയകൊമ്പു, ഒാട്ടോമൻ സാമ്രാജ്യ ത്തിന്റെ ആflാവിൽ സാക്ഷാത്ക്കരിക്കപ്പെടുന്നതായിരിക്കും.
ദാനി.8:13-14 വരെ ഇപ്രകാരം വായിക്കുന്നു: അനന്തരം ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോ ടു മറ്റൊരു വിശുദ്ധൻ: വിശുദ്ധമμിരത്തേയും സേവയെയും ചവുട്ടിക്കള യേണ്ടതിനു ഏല്പിച്ചുകൊടുപ്പാൻ തക്കവണ്ണം നിരന്തരഹോമ യാഗത്തേ യും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ച് ദർശനത്തിൽ കണ്ടിരിക്കു ന്നതു എത്രത്തോളം നില്ക്കും എന്നു ചോദിച്ചു. അതിനു അവൻ അവ നോടു: രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസും തികയുവോളം തന്നേ; പിന്നെ വിശുദ്ധമμിരം യഥാസ്ഥാനപ്പെടും. ദിവസങ്ങൾ എന്നതി നുള്ള വാക്കു യഥാർത്ഥത്തിൽ സന്ധ്യയും - ഉഷസും എന്നാണു. ഇതു ദീർഘമായ ഒരു കാലയളവിനെയല്ല പരാമർശിക്കുന്നതു, പ്രത്യുത, വ്യക്തമായും വ്യതിരിക്തമായും ഇരുപത്തിനാലു മണിക്കൂർ വീതമുള്ള ദിവസങ്ങളെയാണു. അന്തിയോക്കസിനാൽ ദൈവാലയം കളങ്കപ്പെട്ടതു മായി ബന്ധപ്പെട്ട ഒരു പ്രവചനമാണിതു. ഒരു പെൺപന്നിയെ യാഗപീഠ ത്തിൽ ബലിയർപ്പിക്കയും, അതി പരിശുദ്ധ സ്ഥലത്ത് ജൂപ്പീറ്റർ ദേവന്റെ പ്രതിമ സ്ഥാപിക്കയും ചെയ്ത വിശുദ്ധമμിരം മലിനപ്പെടുത്തിയ സമയം മുതൽ, വീണ്ടും ശുദ്ധീകരിച്ചു യഹോവയുടെ ശുശ്രൂഷയ്ക്കായി സമർപ്പി ക്കുന്നതു വരെ രണ്ടായിരത്തിമുന്നൂറു അക്ഷരീക ദിവസങ്ങൾ കടന്നു പോയി. ഈ കാലഘട്ടത്തെ ആലങ്കാരികമാക്കുന്നതിനുള്ള അപകടത്തെ പ്പറ്റി നമുക്കു മുന്നറിയിപ്പു നല്കാൻ എന്നവണ്ണം വാക്യം.26-ൽ ദൂതൻ ദാനിയേലിനോടു പറയുന്നു: സന്ധ്യകളേയും ഉഷ ുകളേയും കുറിച്ചു പറഞ്ഞിരിക്കുന്ന ദർശനം സത്യമാകുന്നു; ദർശനം ബഹുകാലത്തേയ്ക്കു ള്ളതാകയാൽ അതിനെ അടച്ചുവെക്ക. ഇതു ഗ്രഹിക്കുന്നതിലുള്ള പരാജ യം, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭസമയത്തു മില്ലറേയും കൂട്ടരേയും വലിയ അബദ്ധത്തിലേക്കാണ് നയിച്ചത്. ഇതേ അപക്വമായ പ്രമാദം അവരുടെ പിൻഗാമികളായ സെവൻതേഡ അഡ്വൻന്റിസ്റ്റുകളെ അന്ധമാ ക്കുകയും അവർ മുറുകെ പിടിച്ചിരിക്കുന്ന ദൈവദൂഷണപരമായ വിശുദ്ധ മμിര സിദ്ധാന്തത്തിൽ അതു പ്രതിഫലിക്കയും ചെയ്തു. ഇവരുടെ വ്യാഖ്യാനമനുസരിച്ചു, ദൈവാലയം പണിയുന്നതിനു കോരെശ് കല്പന പുറപ്പെടുവിച്ചതു മുതൽ രണ്ടായിരത്തി മുന്നൂറു ദിവസ വർഷങ്ങൾ തികയുന്ന എ.ഡി. 1844 വരെ കർത്താവായ യേശു അതി പരിശുദ്ധ സ്ഥലത്തു ഒരിക്കലും പ്രവേശിച്ചിട്ടില്ല എന്നാണു.
എന്നാൽ, ഇതെല്ലാം തിരുവെഴുത്തിന്റെ പിൻബലമില്ലാത്ത കേവലം വിശുദ്ധമാക്കപ്പെട്ട പേക്കിനാവുകൾ മാത്രമാണു. സിറിയൻ സ്വച്ഛാധി പതിയാൽ വിശുദ്ധ സ്ഥലങ്ങൾ അശുദ്ധമാക്കപ്പെട്ടശേഷം, ഇതിനോടകം തന്നെ രണ്ടായിരത്തിമുന്നൂറു ദിവസങ്ങൾ ദാനിയേലിന്റെ ജനമായ യഹൂ ദന്മാരുടെ ചരിത്രത്തിൽ അക്ഷരീകമായും നിറവേറിയിരിക്കുന്നു. ദർശന ത്തിലെ ചെറിയകൊമ്പും യെശ.14:24-27 ലെ അവസാന അ ീറിയനും ഒരു പോലെയുള്ള കഥാപാത്രങ്ങളാണെങ്കിലും ഭാവിയിൽ മറ്റൊരു രണ്ടാ യിരിത്തിമുന്നൂറു ദിവസങ്ങൾ നിറവേറേണ്ടതിനായി അവശേഷിക്കുന്നു എന്ന ഒരു സൂചനയില്ല. ഈ അവസാനത്തവൻ സംശയരഹിതമായും വലിയ കഴിവുള്ള, എന്നാൽ സൂത്രശാലിയും വ്രകബുദ്ധിയും വഞ്ചകനും,
കഴിഞ്ഞകാല ഒാട്ടോമൻ ഭരണാധികാരികൾക്കു യോഗ്യനായ പിൻഗാമി യുമായ ഒരു മനുഷ്യനായിരിക്കും. എന്നാൽ, അവൻ ഇമ്മാനുവേലിന്റെ ദേശത്തുവച്ചു തകർക്കപ്പെടുകയും അവന്റെ സൈന്യം മുഴുവനും യിസ്രാ യേൽ പർവ്വതങ്ങളിൽവച്ചു നശിപ്പിക്കപ്പെടുകയും ചെയ്യും. ഭയാനകമായ യാക്കോബിന്റെ കഷ്ടകാലത്തു, തങ്ങളുടെ ഹൃദയങ്ങൾ യഹോവയോടു പറ്റിച്ചേർന്നു നില്ക്കുന്ന വിശ്വസ്ത ശേഷിപ്പുകളുടെ വിടുതലിനായി മഹ ത്വകരമായ പ്രതാപത്തോടെ വരുന്ന കർത്താധികർത്താവിനെതിരെ അവ ൻ നില്ക്കാൻ ധൈര്യപ്പെടുമ്പോഴാണു ഇതു സംഭവിക്കുന്നതു. ഈ കാര്യങ്ങളുടെ നിവൃത്തിക്കുവേണ്ടി സംഭവങ്ങൾ അതിൽത്തന്നെ രൂപപ്പെ ട്ടുവരുന്നത് നമുക്കിപ്പോൾ തന്നെ കാണാൻ കഴിയുന്നതാണു. അവസാ നം അധികം അകലെയല്ല. ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഇടുപ്പു സൂക്ഷിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ (വെളി. 16:15).
എതിർക്രിസ്തു, സാത്താന്റെ മികച്ച കലാസൃഷ്ടി
ആത്യന്തികവും അവസാനത്തേതുമായ സ്വച്ഛാധികാരിയെപ്പോലെ സാത്താന്റെ ഉത്തമ കലാസൃഷ്ടിയായ ഒരു കഥാപാത്രമൊ, വ്യക്തിത്വ മൊ ആകമാന ബൈബിൾ കഥയിലൊ മനുഷ്യചരിത്രത്തിലൊ ഒരിക്ക ലും പ്രത്യക്ഷപ്പെടുന്നില്ല. ഈ ഭൂമിയെ ഭരിക്കാനുള്ള ക്രൂരനായ ഭരണാധി കാരിയും ഭയങ്കരനായ അന്തിമ എതിർക്രിസ്തുവാണു അദ്ദേഹം. 1 യോഹ.4:3 ൽ അപ്പൊസ്തലനായ അനേക എതിർക്രിസ്തുക്കളെക്കുറി ച്ചും എതിർക്രിസ്തുവിന്റെ ആflാവിനെക്കുറിച്ചും സംസാരിക്കുന്നുണ്ടു; എന്നാൽ, അവയെല്ലാം അന്തിമ എതിർക്രിസ്തുവിനുള്ള ഒരുക്കം മാത്ര മാണു. ബൈബിളിൽ ആ അന്തിമ സ്വച്ഛാധികാരിയെക്കുറിച്ചു ധാരാളം പ്രസ്താവിച്ചിട്ടുണ്ടു.
ഉദാഹരണമായി, ദാനി. 7:8 ൽ അദ്ദേഹത്തെ ചെറിയ കൊമ്പു എന്നു വിളിച്ചിരിക്കുന്നു. മനുഷ്യചരിത്രത്തിൽ കഥയിൽ റോമാസാമ്രാജ്യം ലോകത്തിലെ അനേക രാജ്യങ്ങളായി വിഘടിക്കപ്പെട്ടശേഷം, സകല മനുഷ്യവർഗ്ഗത്തേയും ഭരിക്കുന്ന ഒരു ചെറിയ കൊമ്പു അവസാനമായി പ്രത്യക്ഷപ്പെടുന്നു. ദാനി.9:27 ൽ അദ്ദേഹത്തെ ഭയാനകമായി ശൂന്യമാ ക്കുന്നവൻ എന്നു പരാമർശിച്ചിരിക്കുന്നു. മത്താ.24 ൽ, ശൂന്യമാക്കുന്ന മ്ലേച്ഛത എന്നാണു വിളിച്ചിരിക്കുന്നതു. 2 തെ .2 ൽ, യെരുശലേമിലെ ദൈവാലയത്തിൽ സ്വയം ദൈവമായി അവരോധിക്കുന്ന അധർമ്മമൂർത്തി യാണവൻ. ഒടുവിലായി, വെളി.13 ൽ ഒരു മൃഗമായി അവനെ അവതരിപ്പി ച്ചിരിക്കുന്നു.
അദ്ദേഹം ആരെപ്പോലെയാണു? മൃഗവും എതിർക്രിസ്തുവമായ ഈ അന്തിമ സ്വച്ഛാധികാരിയെക്കുറിച്ചുള്ള പ്രാവചനിക വിവരണങ്ങളട ങ്ങിയ അതിസൂക്ഷ്മമായ വിശദാംശങ്ങൾ ബൈബിളിൽ അവതരിപ്പിച്ചിട്ടു ണ്ടു. വെളി.13-ാം അദ്ധ്യായത്തിൽ യോഹന്നാൻ പറയുന്നതു: ഒരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു എന്നാണു (വെളി.13:1). അതായത്, മനുഷ്യസമൂഹം ഒന്നടക്കം തിരുത്താനാവാത്തതും അപരി ഹാര്യവുമായ നിരാശയിൽ മുങ്ങിത്താഴുന്ന സങ്കീർണ്ണവും പ്രക്ഷുബ്ധവു മായ ഒരു ലോകസാഹചര്യങ്ങളിൽ നിന്നായിരിക്കും അവൻ വരുന്നതു. മനുഷ്യർ യുദ്ധത്താൽ ക്ഷീണിതരായിരിക്കും. അവരുടെ അപരിഹാര്യമാ യ പ്രശ്നങ്ങൾക്ക് അവർക്ക് ഉത്തരമുണ്ടായിരിക്കയില്ല. ഈ പ്രക്ഷുബ്ദ മായ മനുഷ്യക്കടലിൽ നിന്നായിരിക്കും അന്തിമ സ്വച്ഛാധികാരി വളരെ പെട്ടെന്നും ശക്തിയോടും അശുഭസൂചനയോടും കൂടി ഉദയം ചെയ്യുന്ന തു. വെളി.13:2 ൽ പറയുന്നതു, എതിർക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്ന ഈ മൃഗം ഒരു പുള്ളിപ്പുലിക്കു സമാനമായിരിക്കും എന്നാണു. ദാനി.7 ൽ മഹാനായ അലക്സാണ്ടർ, ചടുലതയും വേഗതയും ഉത്സാഹ വുമുള്ള ഒരു പുള്ളിപ്പുലിയായി പരാമർശിക്കപ്പെട്ടിരിക്കുന്നു. വേഗതകൊ ണ്ടു അദ്ദേഹം ലോകത്തെ കീഴടക്കി. ഈ മഹാനായ അന്തിമ സ്വച്ഛാധി കാരിയും മഹാനായ അലക്സാണ്ടറിനെപ്പോലെ ഒരു പുള്ളിപ്പിലിക്കു സമനായിരിക്കും. അദ്ദേഹം വേഗത്തിൽ പ്രത്യക്ഷപ്പെടുകയും ലോകം മുഴുവനും കീഴടക്കുകയും ചെയ്യും.
വെളി.13:2 ലെ വേദഭാഗം പറയുന്നതു, അവൻ ഒരു കരടിയെപ്പോലെ ആയിരിക്കും എന്നാണു. ദാനി.7-ാം അദ്ധ്യായം അനുസരിച്ചു, കരടി സൂചിപ്പിക്കുന്നതു കോരശ്ശിനേയും മേദ്യപേർസ്യൻ സാമ്രാജ്യത്തെയുമാ ണു. കരടിക്കു വലിയ ശക്തിയുണ്ടു. ഭൂമിയുടെ അവസാന ഭരണാധികരി യും കോരെശ്ശിനെപ്പോലെ ശക്തൻ ആയിരിക്കും. വീണ്ടും, വെളി.13:2 പറയുന്നതു, ഒരു സിംഹത്തെപ്പോലെ തന്റെ നേട്ടങ്ങളിൽ അവൻ അജയ്യ നായിരിക്കും എന്നാണു. ദാനി.7-ാം അദ്ധ്യായത്തിൽ, സിംഹം നെബൂഖദ് നേ റിന്റെ സുവർണ്ണ സാമ്രാജ്യത്തെയാണു പ്രതിനിധീകരിക്കുന്നതു. അതുപോലെ, അന്തിമ ഭരണാധികാരി തന്റെ പെരുമാറ്റത്തിലും അധികാ രം കയ്യാളുന്നതിലും നടപ്പിലും തല ഉയർത്തിപ്പിടിക്കുന്നതിലും രാജകീയ നായിരിക്കും. തന്റെ ജീവിതത്തിലെ സകല അംഗവിക്ഷേപങ്ങളിലും അവൻ ഒരു രാജാവായിരിക്കും. തിരുവെഴുത്തു പറയുന്നതു, ഈ സിംഹ സാദൃശ്യനായ മനുഷ്യൻ മരണകരമായി മുറിവേൽക്കുകയും എന്നാൽ, അതിശയകരമായ വിധത്തിൽ ജീവിപ്പിക്കപ്പെടുകയും ചെയ്യുമെന്നാണു.
സകല ലോകവും അവനെ കണ്ട് അത്ഭുതപ്പെടും. മഹാസർപ്പവും സാത്താനുമായ ലൂസിഫെർ തന്റെ ശക്തിയും സിംഹാസനവും അധികാ രവും ഇവനു നല്കും. മുഴുലോകത്തിന്റേയും മഹത്വം തന്റെ കരങ്ങളിൽ നിക്ഷിപ്തമായിരിക്കും.
മത്താ.4-ാം അദ്ധ്യായത്തിൽ, തന്നെ കുമ്പിട്ടു നമസ്ക്കരിച്ചാൽ ഈ ലോകത്തിലെ രാജ്യങ്ങളും അവയുടെ മഹത്വവും യേശുവിനു നല് കാമെന്നു സാത്താൻ വാഗ്ദാനം ചെയ്യുന്നതായി രേഖപ്പെടുത്തിയിരി ക്കുന്നു. സാത്താനിൽ നിന്നും സ്വീകരിക്കാൻ യേശു എന്തു നിരസിച്ചു വോ, അതു ഈ അവസാന ഭരണാധികാരി സ്വീകരിക്കും. ഈ ലോകത്തി ലെ രാജ്യങ്ങളുടെ മഹത്വം അവന്റെ കയ്യിൽ ഇരിക്കും. സർവ്വഭൂമിയും തങ്ങളുടെ സകല മാഹാfl്യവും പരമാധികാരവും ഈ മൃഗത്തിനു സമർ പ്പിക്കുന്നതിൽ ആനμിക്കും. അത്തരത്തിലൊരു താല്പര്യത്തിനു കാര ണം വളരെ വ്യക്തമാണു. ലോകം കലഹത്തിലായിരിക്കുമ്പോൾ മനുഷ്യ ർ ഉത്തരത്തിനായും പരിഹാരത്തിനായും ഏതു ദിശയിലേയ്ക്കും തിരി യും.
ജർമ്മൻകാർ പരിഷ്കൃതരും വിദ്യാഭ്യാസമുള്ളവരും സംസ്ക്കാരമു ള്ളവരുമായ ഒരു ജനതയായിരുന്നു; എന്നാൽ, വരും മർദ്ദിതരാണു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അവർ കടുത്ത പട്ടിണിയിലും അപമാനത്തിലുമാണു കഴിഞ്ഞിരുന്നതു. അവരുടെ ആവശ്യങ്ങളിൽ സൂര്യനിൽ ഒരു സ്ഥലം, അതിമാനുഷനോടുകൂടെ അതിസാഹസികമായ ഒാട്ടം എന്നിവ പോലെ ഹിറ്റ്ലളർ വന്ന് അവർക്ക് വിജയം വാഗ്ദാനം ചെയ്തു. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടു, ഹിറ്റർ ജർമ്മിനിയുടെ ആത്യന്തിക നേതാവായിത്തീരുന്നു. ലോകം കൂടുതൽ പ്രക്ഷുബ്ദവും സങ്കീർണ്ണവുമായിത്തീരുകയും ഒടുവിൽ ഭയാനകവും വിവരണാതീതവു മായ യുദ്ധത്തിലേയ്ക്കു മുങ്ങിത്താഴുകയും ചെയ്യുമ്പോൾ അതേ കാര്യം പോലെ തന്നെയ്യാരിക്കും അന്ത്യകാലത്തും സംഭവിക്കുന്നതു. സമാധാന വും െഎക്യതയും അഭിവൃദ്ധിയും വാഗ്ദാനം ആരിലേക്കും മനുഷ്യർ തിരിയുക തന്നെ ചെയ്യും.
ലോകത്തിലെ രാജ്യങ്ങളെല്ലാം സ്വയം അംഗീകരിച്ചിട്ടുള്ള, റോമൻ സമാധാന ചുംബനം എന്നതു കൈസറുടെ കാലത്തു പരിഷ്കൃതലോക ത്തിന്മേൽ അടിച്ചേൽപ്പിക്കപ്പെട്ട എന്തൊ ഒന്നായിരുന്നില്ല. ഉദാഹരണമാ യി, പെർഗ്ഗമൊസിലെ അറ്റാലിഡ് രാജാക്കന്മാർ അറ്റാലിഡ് സാമ്രാജ്യ ത്തെ റോമിലെ കൈസർക്കു നല്കി; കാരണം, സുരക്ഷയ്ക്കും പ്രതിരോ ധത്തിനും അവർ വേറെ വഴിയൊന്നും കണ്ടിരുന്നില്ല. മഹാനായ ലോകഭ രണാധികാരി വരുമ്പോൾ മറ്റൊരു റോമൻ സമാധാനം അംഗീകരിക്കപ്പെ ടും എന്നു ബൈബിൾ പ്രസ്താവിക്കുന്നു. വെളിപ്പാടു പുസ്തകം ആറാം അദ്ധ്യായത്തിൽ ഒരു വെള്ളക്കുതിരപ്പുറത്തു സവാരി ചെയ്യുന്നവനായി അവൻ പ്രത്യക്ഷപ്പെടുന്നു. സർവ്വലോകവും അവന്റെ മുമ്പാകെ കുമ്പിടു ന്നു. ഇത്തരത്തിലുള്ള കലക്കത്തിലും കഷ്ടതയിലുമാണു സമാധാന ത്തിന്റെ ഉത്തരം കൊണ്ടുവരാൻ കഴിയുന്ന ആരെയെങ്കിലും മനുഷ്യർ അന്വേഷിക്കുന്നതു. എതിർക്രിസ്തു ആ സമാധാനം വാഗ്ദാനം നല്കും.
കലക്കത്തിന്റേയും പ്രതിസദ്ധിയുടെയും പരിശോധനയുടെയും പീഡന ത്തിന്റെയും ഭീതിയുടെയും സമുദ്രത്തിൽ നിന്നും അന്തിമ ഏകലോകാധി പതിയായ എതിർക്രിസ്തു എഴുന്നേൽക്കുമെന്നും, മനുഷ്യവർഗ്ഗത്തിന്റെ സകല പ്രശ്നങ്ങൾക്കുമുള്ള ഏക ഉത്തരമായി അവൻ വരുമെന്നും ബൈബിൾ പറയുന്നു. ഫ്രഞ്ചു വിപ്ലവത്തിന്റെ നാളുകളിൽ, അവരുടെ കാവൽവചനം, സ്വാത്രന്ത്യം, സാഹോദര്യം, സമത്വം എന്നിവയായിരുന്നു. അവസാന എതിർക്രിസ്തുവും സ്വച്ഛാധികാരിയുമായ ഈ മനുഷ്യൻ, സമാധാനം, െഎക്യത, അഭിവൃദ്ധി എന്നീ കാവൽവചനത്തോടെ വരികയും മുഴുലോകവും അവനെ രക്ഷയ്ക്കുള്ള ഒരു വഴിയായും മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരമായും സ്വീകരിക്കയും ചെയ്യും.
എതിർക്രിസ്തു അധികാരത്തിലെത്തുമ്പോൾ എന്തു സംഭവിക്കു മെന്നു വിശുദ്ധ തിരുവെഴുത്തുകൾ വിശദമാക്കുന്നുണ്ടു. ദാനി.9:25-27 എഴുതിയിരിക്കുന്ന, ദാനിയേലിന്റെ എഴുപതാം ആഴ്ചവട്ടത്തിന്റെ ആദ്യ ഭാഗത്തിന്റെ സമയം എതിർക്രിസ്തു തീർച്ചയായും താൻ വാഗ്ദാനം ചെയ്തതുപോലെ തന്നെ എല്ലാമായിരിക്കും. അവൻ യെഹൂദന്മാർക്കു അവരുടെ മാതൃരാജ്യം നല്കും. അവൻ യെഹൂദരാഷ്ട്രവുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കും. അവൻ അവരുടെ പ്രതിരോധകനും ഉപ കാരിയും സംരക്ഷകനുമായിരിക്കും. ലോകത്തിനു അവൻ സമാധാനവും െഎക്യതയും അഭിവൃദ്ധിയും കൊണ്ടുവരും. ദാനിയേൽ പ്രവചനം വിവ രിക്കുന്നതുപോലെ, എന്നാൽ പെട്ടെന്നു, അവൻ മാറുന്നു, അവൻ മറ്റൊ ന്നായി തീരുന്നു (ദാനി.8:26,27). അവർ ചെകുത്താനും ഉഗ്രകോപിയും ഭീകരനുമാകുന്നു. ദൈവത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ട ജനമായ യെഹൂ ദന്മാരുടെ നിലപാടിൽ നിന്നുകൊണ്ടാണു ബൈബിൾ ഇപ്പോൾ ഈ ഭാഗങ്ങൾ എഴുതുന്നതു. എഴുപതാം ആഴ്ചവട്ടത്തിന്റെ മദ്ധ്യഭാഗത്തു, ഈ ആത്യന്തിക സ്വച്ഛാധികാരിയായ എതിർക്രിസ്തു ദൈവത്തിന്റെ ജനമായ യെഹൂദന്മാരുമായുള്ള ഉടമ്പടി എപ്രകാരമാണു ലംഘിക്കുന്ന
തു ദാനിയേൽ വിശദമായി വിവരിക്കുന്നുണ്ടു. അവൻ സ്നേഹിതനായും ക്രിമിനൽ വക്കീലായും കാണപ്പെടുന്നു. അവൻ മുഴുലോകത്തേയും യുദ്ധത്തിൽ മുക്കിക്കളയുന്നു.
വെളിപ്പാടു പുസ്തകം ആറാം അദ്ധ്യായത്തിൽ മനുഷ്യ വംശത്തി ന്റെ ആവശ്യങ്ങൾക്കുള്ള മഹത്തായതും അതിശയകരവുമായ ഉത്തരമാ യി ഒരു വെള്ളക്കുതിരപ്പുറത്തു അവൻ സവാരിചെയ്തുകൊണ്ടു പ്രത്യ ക്ഷപ്പെടുന്നു. എന്നാൽ, അവൻ പിന്നീടു യുദ്ധത്തിന്റെ ചുവന്ന കുതിരമേ ലും, ക്ഷാമത്തിന്റെ കറുത്ത കുതിരമേലും, മരണത്തിന്റെ മഞ്ഞക്കുതിര മേലും പിൻതുടരുന്നു. അവസാന ഹർമ്മഗദ്ദോൻ യുദ്ധത്തിലേയ്ക്കു നയിക്കത്തക്കവിധത്തിൽ മുഴുലോകവും ഒരു രക്തനിലയിൽ മുങ്ങിത്താ ഴുന്നു. ബൈബിൾ മഹാകഷ്ടകാലം എന്നു വിളിക്കുന്ന പ്രക്ഷുബ്ധമായ ആ പീഢനകാലത്തു യെഹൂദന്മാർക്കു അതിശയകരവും സമാനതകളി ല്ലാത്തതുമായി പീഢനങ്ങൾ ഉണ്ടാകും. അന്ത്യകാലം സമീപിക്കുമ്പോൾ, ചരിത്രത്തിന്റെ മഹാസമാപ്തി അടുത്തുവരുമ്പോൾ, യെഹൂദന്മാർ സമാനതകളില്ലാത്ത കഷ്ടതകളും പീഢനങ്ങളും അനുഭവിക്കേണ്ടിവരും എന്നു തിരുവെഴുത്തുകൾ ആവർത്തിച്ചു പറയുന്നുണ്ടു.
ദൃഷ്ടാന്തമായി, യിരമ്യാവു പ്രവചനം മുപ്പതാം അദ്ധ്യായത്തിൽ, സംഭ്രമജനകമായ ആ ദിവസങ്ങളെക്കുറിച്ചു പ്രവാചകൻ വിവരിക്കുന്നു ണ്ടു. ആ ദിവസത്തെക്കുറിച്ചുള്ള പ്രവാചകന്റെ ചിത്രം അതിവിപുലമാ ണ്. ഏതു പുരുഷനും പ്രസവേദന കിട്ടിയ സ്ത്രീയെപ്പോലെ കൈ നടു വിനു കൊടുത്തിരിക്കും എന്നു അദ്ദേഹം പറയുന്നു. വേദനയിലും കഷ്ട തയിലും ഒരു ശിശുവിനു ജന്മം നല്കുന്നതുപോലെ, എല്ലാ മനുഷ്യനും അത്തരത്തിലുള്ള വേദനയിലായിരിക്കും എന്നതു നിങ്ങൾക്കു ഊഹിക്കാ ൻ കഴിയുന്നുണ്ടോ? യിരമ്യാവു പറയുന്നു: ആ നാൾ പോലെ വേറെ ഇല്ലാതെവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിനു കഷ്ടകാലം തന്നെ (യിരെ.30:7). കാലത്തിന്റെ അന്ത്യത്തിൽ, യിസ്രായേ ലിനെ സമാനതകളില്ലാത്ത കഷ്ടതകളുടേയും സങ്കടങ്ങളുടേയും പീഢനങ്ങളുടെയും നടുവിൽ കാണപ്പെടുന്നതായി ചിത്രീകരിക്കുന്ന അനേക വേദഭാഗങ്ങളിൽ ഒന്നു മാത്രമാണിതു.
ഈ ബൈബിൾ പ്രവചനം നമ്മുടെ ക്രിസ്തീയവിശ്വാസത്തിലും പ്രയോഗക്ഷമമാണു. പെട്ടെന്നു കണ്ടെത്തുവാൻ കാരണമൊന്നുമില്ലാതെ കയ്പ്പും വിഷവും ക്രിസ്തുവിന്റെ ജനത്തിനുനേരെ ചൊരിഞ്ഞു യെഹൂദ ന്മാരെ പീഢിപ്പിച്ചതിനു തുല്യമായി മറ്റൊന്നില്ല. അതിൽ നിന്നൊരു ഒഴി വില്ല. മറിച്ച് ചിന്തിക്കരുതു. ഇസ്ലാം, യെഹൂദന്മാരേയും ക്രിസ്ത്യാനികളേ
യും വെറുക്കുന്നു. അതുകൊണ്ടാണു, മഹാപീഢനം യെഹൂദന്മാരെ മാത്രം സംബന്ധിക്കുന്നതല്ല എന്നും, യോഹന്നാൻ പറയുന്നതുപോലെ തനിക്കു എണ്ണാൻ കഴിയാത്തനിലയിൽ, അന്തിമ സ്വച്ഛാധികാരിയുടെ ഇരുമ്പു കൈകളാൽ കൊല്ലപ്പെടുന്നവർ അസംഖ്യമായിരിക്കുമെന്നും വെളിപ്പാടു പുസ്തകം ഏഴാം അദ്ധ്യായത്തിൽ നാം വായിക്കുന്നതു. നമ്മുടെ കർത്താവു പറയുന്നതു, ആ നാളുകൾ ചുരുങ്ങാതെയിരുന്നാൽ ഒരു ജഡവും അതിജീവിക്കയില്ല എന്നാണു. എന്നാൽ, യേശു ആശ്വാസ കരമായ വാക്കുകൾ കൂട്ടിച്ചേർക്കുന്നു: എന്നാൽ വ്രതന്മാർ നിമിത്തമോ, ആ നാളുകൾ ചുരുങ്ങും (മത്താ.24:22). അവയെ അതിന്റെ ചുരുങ്ങിയനി ലയിൽ, ദാനിയേലിന്റെ എഴുപതാം ആഴ്ചവട്ടത്തിന്റെ ആദ്യപകുതി, 42 മാസങ്ങൾ, 1260 ദിവസങ്ങൾ, കാലവും കാലാംശവും എന്നിങ്ങനെ വിവ രിച്ചിരിക്കുന്നു. പരീക്ഷ എന്നെന്നേയ്ക്കുമായി നീണ്ടുനില്ക്കയില്ല. ഭൂമി യിലെ അന്തിമ സ്വച്ഛാധികാരിയുടെ കീഴിലുള്ള കഷ്ടത നിറഞ്ഞു, പീഢ നത്തിന്റെയും ഭീകരതയുടെയും നാളുകൾക്കു, വെളി.9,14,19 എന്നീ അദ്ധ്യായങ്ങളിൽ പൂർണ്ണമായി വിവരിച്ചിരിക്കുന്ന യുദ്ധത്തിൽ അതായ തു, ഹർമ്മ ഗ്ഗെദ്ദോൻ യുദ്ധത്തിൽ, സ്വർഗ്ഗത്തിൽ നിന്നും വരുന്ന ക്രിസ്തുവിന്റെ ഇടപെടലിനാൽ ഉത്തരം കണ്ടെത്താൻ കഴിയുമെന്നു നമുക്കു വാഗ്ദാനം നല്കപ്പെട്ടിരിക്കുന്നു.
എതിർക്രിസ്തുവിനെക്കുറിച്ചുള്ള വിവരണം
ദാനിയേൽ പ്രവചനത്തിലെ വലിയ ഒരു ഭാഗം സംക്ഷേപിച്ചാൽ, എട്ടാം അദ്ധ്യായം 9 മുതൽ 14 വരെയും, 23 മുതൽ 25 വരെയും വീണ്ടും പതിനൊന്നാം അദ്ധ്യായം 21 മുതൽ 26 വരെയും 36-ാം വാക്യത്തിന്റെ അവസാനം വരെയും എതിർക്രിസ്തുവിനെക്കുറിച്ചുള്ള വിവരണം അവ തരിപ്പിച്ചിരിക്കുന്നതായി നാം കാണുന്നു. ദാനി.11:21-35 വാക്യങ്ങളിൽ ഒരു വിവരണം സൂക്ഷ്മമായി വിശദമാക്കിയിരിക്കുന്നു. ദാനി. 8,11 അദ്ധ്യാ യങ്ങളിലെ വിവരണം അന്തിയോക്കസ് എപ്പിഫനസിനെ സംബന്ധിക്കു ന്നതാണു. വർഷങ്ങൾക്കു മുമ്പു നിവൃത്തിയായ യിസ്രായേലിന്റെ ജീവി തത്തിലെ പീഢനങ്ങളുടെ ദുരിതപൂർണ്ണമായ ഒരു കാലഘട്ടത്തെക്കുറി ച്ചുള്ള വിവരണമാണിതു. അന്തിയോക്കസ്, അവസാന എതിർക്രിസ്തുവി ന്റെ ഒരു ചിത്രമാകയാൽ ഇതു ബൈബിളിൽ അതിസൂക്ഷ്മമായ വിശദാം ശങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നു. എതിർക്രിസ്തു ആരെപ്പോലെ ആയിരിക്കും? അവൻ എന്തു ചെയ്യും? ലോകത്തെ ഭരിക്കാനുള്ള അന്തിമ സ്വച്ഛാധികാരിയുടെ ആദിമരൂപമായി ബൈബിളിൽ ചിത്രീകരിച്ചിട്ടുള്ള അന്തിയോക്കസ് എപ്പിഫാനസിൽ നാം അതിനുള്ള ഉത്തരം കണ്ടെത്തു
ന്നു.
അന്തിയോക്കസ് നാലാമനാണു യഥാർത്ഥത്തിൽ അന്തിയോക്കസ് എപ്പിഫാനസ്. സിറിയ ഭരിച്ചിരുന്ന ദീർഘമായ സെല്യൂസിഡ് വംശത്തി ലെ എട്ടാമനും, തന്റെ പിതാവായ അന്ത്യോസിന്റെ ബഹുമാനാർത്ഥം സെല്യൂ സിഡിനാൽ നാമകരണം ചെയ്യപ്പെട്ടതുമായു അന്ത്യോക്യ എന്ന തലസ്ഥാന നഗരം പണിതതും ഇദ്ദേഹമായിരുന്നു. അന്തിയോക്കസ് എപ്പിഫാനസ് ഭരണം നടത്തിയതു ഏകദേശം 175 ബി.സി മുതൽ 163 ബി.സി വരെയാണു. അന്തിയോക്കസ് ആരെപ്പോലെ ആയിരുന്നു? അന്തിമ ഭരണാധികാരി എങ്ങനെയാണോ ആയിരിക്കുവാൻ പോകുന്ന തു, അങ്ങനെയായിരുന്നു അവന്റെ ചിത്രം. ഒന്നാമതായി, അവൻ അതീവ അഹങ്കാരമുള്ളവനും, സ്വയം ഉയർത്തുന്നവനും, അതിമോഹിയുമായിരു ന്നു. അവതാരം കൊണ്ടു അവൻ സാത്താന്റെ ഒരു പകർപ്പായിരുന്നു. അവൻ സാത്താന്റെ ഒരു ഇഷ്ട ഉപകരണമായിരുന്നു. ഉദാഹരണമായി, അന്തിയോക്കസ് അധികാരത്തിലെത്തിയപ്പോൾ, തന്റെ നാണയങ്ങളുടെ മേൽ മുദ്രകുത്തിയിരുന്നതു അന്തിയോക്കസ്, ദൈവ്രപത്യക്ഷത എന്നായിരുന്നു. 2 തെ .2-ാം അദ്ധ്യായത്തിന്റെ അടിസ്ഥാനത്തിൽ, അന്തിമ സ്വച്ഛാധികാരി ദൈവ പ്രത്യക്ഷതയായി തന്നെത്താൻ അവതരി പ്പിക്കുന്നതിനാൽ അങ്ങനെയൊരു കാര്യം സംഭവിക്കുമോ എന്ന കാര്യ ത്തിൽ ഒരുവൻ സംശയിക്കേണ്ടതില്ല. മനുഷ്യചരിത്രത്തിൽ ഇത്തരത്തി ലുള്ള ആflാവ് സാർവ്വ്രതികമാണു. അതിമോഹികളും ഏകാധിപതിക ളുമായ മനുഷ്യർ അങ്ങനെയാണു. ഹിറ്ററിന്റെ ആflാവു അതായിരുന്നു. കീഴടക്കപ്പെട്ട മനുഷ്യവർഗ്ഗത്തിന്റെ പർവ്വതകൂമ്പാരത്തിനും മീതെ തന്നെത്താൻ ഉയർത്തുന്ന ഏതു മൽസരിയായ സ്വച്ഛാധികാരിയുടെയും ആflാവ് ഇതാണു.
രണ്ടാമതായി, അവൻ വിദ്വേഷത്തിനും അവസാനമില്ലാത്ത പീഢന ത്തിനും ഏല്പിക്കപ്പെട്ടവനായിരുന്നു. ഈജിപ്റ്റിൽ വച്ചു, അന്തിയോക്ക സ് ലോകം കീഴിലാക്കാനുള്ള തന്റെ ജ്രൈതയാത്രക്കിടയിൽ റോമൻ സൈന്യത്താൽ തടയപ്പെട്ടു. കോപത്തോടും നിരാശയോടും കൂടി അവ ൻ തന്റെ സൈന്യത്തെ ഈജിപ്റ്റിൽ നിന്നും തിരിച്ചുവിട്ടു മെഡിറ്ററേനിയ ൻ സമുദ്രത്തിന്റെ അതിരിലൂടെ മാർച്ചു ചെയ്തു. തന്റെ കോപം വെളിപ്പെ ടുത്തിക്കൊണ്ടു, സൈന്യത്തെ യെരുശലേമിലേയ്ക്കു നയിക്കുകയും നഗ രത്തെ കൊള്ളയിടുകയും ചെയ്തു. പുരുഷന്മാരും സ്ത്രീകളും കുട്ടികളു മായി 80000 പേരെ അവൻ കൊന്നുകളഞ്ഞു. 40000 ആളുകളെ അടിമകളാ യി വിറ്റു. അവൻ ദൈവാലയവും കൊള്ളയടിച്ചു. അകത്തെ തിരശ്ശീല യ്ക്കു മുമ്പിൽ സ്ഥാപിച്ചിരുന്ന സ്വർണ്ണധൂപപീഠവും അവൻ എടുത്തു കൊണ്ടുപോയി. യെഹൂദ മതത്തെ എന്നെന്നേയ്ക്കുമായി വേരോടെ പിഴുതെടുത്ത് നശിപ്പിച്ചുകയുന്നതിനും, ഗ്രീക്കു ആരാധനയും ഗ്രീക്കു സംസ്ക്കാരവും അതിനു പകരം വയ്ക്കാനും അവൻ തീരുമാനിച്ചു.
യെരുശലേം ദൈവാലയം അവൻ ജൂപ്പിറ്റർ ഒളിമ്പസിനുവേണ്ടി സമർപ്പി ച്ചു. അവൻ ഒരു പെൺ പന്നിയെ വലിയ താമ്രയാഗപീഠത്തിന്മേൽ യാഗം അർപ്പിക്കയും അതിന്റെ രക്തം ദൈവാലയത്തിലും വിശുദ്ധ പാത്രങ്ങളി ന്മേലും തളിക്കയും ചെയ്തു. ആ നിലയിൽ, ഒരു ന്യായ്രപമാണ യെഹൂദ ന്റെ ദൃഷ്ടിയിൽ അവൻ സകലതും അശുദ്ധമാക്കി. യെഹൂദ ഉത്സവങ്ങ ളും പെരുന്നാളുകളും അവൻ നിരോധിച്ചു. കൂടാരപ്പെരുന്നാളിനും പെ ഹയ്ക്കും അല്ലെങ്കിൽ പെന്തക്കോസ്തിനും പകരം, അവൻ ബാക്കാനാ ലിയ എന്ന സന്തോഷത്തിന്റെയും വീഞ്ഞിന്റെയും ദേവനായ ബാക്കസി നെ ആരാധിക്കുന്നതു, ദൈവാലയത്തിൽ ആഘോഷിച്ചു. സാറ്റേണിനെ ആരാധിക്കുന്ന സാറ്റേണേലിയ എന്ന ഉത്സവം, ആ ഉത്സവദിവസങ്ങളിൽ ദൈവാലയത്തിൽ തന്നെ വേശ്യകളെ നിലനിർത്തിക്കൊണ്ടു അതു ആച രിക്കുന്നതിനായി അവൻ യെഹൂദന്മാരെ നിർബന്ധിച്ചു. ശബ്ബത്തു ആചരി ക്കുന്നതു അവൻ വിലക്കി. തിരുവെഴുത്തുകൾ വായിക്കുന്നതു അവൻ നിരോധിച്ചു എന്നു മാത്രമല്ല; വിശുദ്ധ ലിഖിതങ്ങളെ അഗ്നിക്കിരയാക്കുക യും ചെയ്തു. പരിച്ഛേദന എന്ന ആചാരം അവൻ നിരോധിച്ചു. തന്റെ കല്പനയെ പരസ്യമായി ലംഘിച്ചുകൊണ്ടു തങ്ങളുടെ കുട്ടികളെ പരി ച്ഛേദന കഴിച്ച രണ്ടു അമ്മമാരുണ്ടായിരുന്നു. അവൻ ആ കുട്ടികളെ കൊന്നു, അവരുടെ അമ്മമാരുടെ കഴുത്തിൽ തൂക്കിയിടുകയും, അവരെ യെരുശലേമിന്റെ തെരുവീഥികളിലൂടെ ഉയർന്ന മതിലോളം നടത്തുക യും, മരണ ത്തിലേയ്ക്കും വലിച്ചെറിയുകയും ചെയ്തു.
മക്കാബ്യരുടെ രണ്ടാം പുസ്തകത്തിലും ജൊസീഫസിന്റെ എഴു ത്തിലും അന്തിയോക്കസിന്റെ കല്പനയെ ധിക്കരിച്ച ഏഴു പുത്രന്മാരേ യും അവരുടെ അമ്മയേയും കുറിച്ചുള്ള നാടകീയമായ ഒരു കഥ അവത രിപ്പിച്ചിട്ടുണ്ടു. അവർ ആദ്യമായി ഈ ഏഴു ആൺകുട്ടികളുടെ നാവു അറുത്തെടുക്കുകയും, പിന്നീടു അമ്മയുടെ കൺമുമ്പിൽ തന്നെ, ഒരു പരന്ന ഇരുമ്പു പ്രതലത്തിൽ വെച്ചു ഒരേസമയം അവരെ വറുത്തു കൊന്നു. എല്ലാവർക്കും ഒടുവിൽ അവർ അമ്മയേയും കൊലപ്പെടുത്തി. അന്തിയോക്കസ് എപ്പിഫാനസിന്റെ കീഴിലെ യിസ്രായേലിന്റെ വ്യഥയുടെ ദീർഘമാ യ കഥയുടെ ഒരു ഭാഗം മാത്രമാണിത്. ഈ ഭൂമിയിലെ അന്തിമ സ്വച്ഛാധി കാരിയുടെ കീഴിൽ ഇനിയും വരാൻ പോകുന്ന വലിയ
കഷ്ടതയുടേയും പീഢനത്തിന്റെയും ആദിമരൂപമാണിതു.
അക്കാലത്ത്, യെരുശലേമിനു വെളിയിൽ മോദിൻ എന്ന പട്ടണത്തി ൽ ഒരു പുരോഹിതനുണ്ടായിരുന്നു. മത്ഥത്തിയാസ് എന്നായിരുന്നു ഈ പുരോഹിതന്റെ പേര്. തന്റെ ജനത്തിന്റെ പീഢയിൽ അദ്ദേഹം ദു;ഖിച്ചു. ജോൺ, സൈമൺ, യൂദാസ്, എലെയാസർ, യോനാഥൻ എന്നിങ്ങനെ അഞ്ചു ആൺമക്കൾ മത്ഥത്തിയാസിനുണ്ടായിരുന്നു. അന്തിയോക്കസി ന്റെ അടുക്കൽ നിന്നും ഒരു സേμശവാഹകൻ മോദനിൽ വന്നു, അവിടെ യുള്ള യെഹൂദന്മാരെ ജൂപ്പീറ്റർ ദേവന്റെ പീഠത്തിനു മുമ്പിൽ കുമ്പിടുവിൻ നിർബന്ധിച്ചു. ഒരു യെഹൂദൻ ജൂപ്പീറ്ററിനെ വണങ്ങുവാൻ എത്തിയപ്പോ ൾ മത്ഥത്തിയാസ് അവനെ ഉറ്റുനോക്കി. ഈജിപ്റ്റിലെ മോശയെപ്പോലെ യുള്ള വയോധികനായ ഈ പുരോഹിതൻ യെഹൂദനെയും ആ ഉദ്യോഗ സ്ഥനേയും കൊല്ലുകയും, അങ്ങനെ മക്കാബ്യവിപ്ലവം ആരംഭിക്കുകയും ചെയ്തു. അതിനുശേഷം, അധികം താമസിയാതെ മത്ഥത്തിയാസ് എന്ന വൃദ്ധനായ മനുഷ്യൻ മരിച്ചു. എന്നാൽ അദ്ദേഹം, സ്വാത്രന്ത്യത്തിന്റെ ദീപശിഖയും വെളിപ്പാടും തന്റെ മൂന്നാമത്തെ മകനായ യൂദാസിനെ നല്കിയിരുന്നു. യൂദാസ് അതിനെ വിജയത്തിലേയ്ക്കു എത്തിച്ചു. അതി നുശേഷം കഥയിൽ, ഒരോ പുത്രനും കൊല്ലപ്പെടുമ്പോഴും, അവർ അഞ്ചു പേരും വഹിക്കുന്നതുവരെ, അടുത്ത പുത്രൻ ഈ ദീപശിഖ കയ്യിലേന്തി യിരുന്നു. ബി.സി. 164 ൽ, "ചുറ്റിക യൂദാസ്' എന്ന യൂദാസ് മക്കാബിയസ് അന്തിയോക്കസിനുമേൽ വിജയം വരിക്കയും അതിലൂടെ തന്റെ ജനമായ യിസ്രായേലിനു സ്വാത്രന്ത്യം നേടിക്കൊടുക്കുകയും ചെയ്തു. അവർ ചെയ്ത ആദ്യത്തെ കാര്യം ദൈവത്തിന്റെ ആലയം പുനഃപ്രതിഷ്ഠ നട ത്തുകയായിരുന്നു. മതപരമായ കർമ്മങ്ങൾ എട്ടു ദിവസം ദീർഘിച്ചു. പാരമ്പര്യം പറയുന്നതു, യൂദാസ് മക്കാബിയസ് ഒരു ദിവസത്തേയ്ക്കു മാത്രം നീണ്ടുനില്ക്കുന്ന ഒരു പാത്രമാണു അന്വേഷിച്ചത്; എന്നാൽ, അദ്ദേഹം എണ്ണയെടുത്ത് ദീപം തെളിയിച്ചപ്പോൾ അക്ഷരീകമായും എട്ടു ദിവസത്തേയ്ക്കു അതു കത്തിജ്വലിച്ചു. അതു കിസ്ളേവു മാസം 25-ാം തീയതിയായിരുന്നു, അതായത് നമ്മുടെ ഡിസംബർ മാസം. ശുദ്ധീകരണ ത്തിന്റെയും ഈ ഉത്സവം യെഹൂദാജനം എട്ടു ദിവസം ആഘോഷിച്ചു. ശലോമോന്റെ ദൈവാലയ സമർപ്പണത്തോളധികം അവർക്കിതു സാർത്ഥകമായിരുന്നു. ഇന്നു അവരിതിനെ ഹനൂക്കാ ഉത്സവം എന്നാണു വിളിക്കുന്നതു. ഹനൂക്കായുടെ ആദ്യ ദിവസം മതഭക്തന്മാരായ യെഹൂദ ന്മാർ ഒരു വിളക്കു തെളിയിക്കുന്നു. രണ്ടാം ദിവസം രണ്ടാമത്തെ വിളക്കു കത്തിക്കുന്നു. ഇപ്രകാരം, എട്ടാം ദിവസം വരെ എട്ടു വിളക്കുകൾ അവർ
തെളിയിക്കുന്നു. ഇതു വിജയത്തിന്റെയും വിടുതലിന്റെയും സമർപ്പണ ത്തിന്റെയും ഒരു അടയാളമായിരുന്നു.
ഹനൂക്ക് ഉത്സവം എന്നറിയപ്പെടുന്ന വെളിച്ചത്തിന്റെ ഉത്സവമായ ഈ ഉത്സവത്തിന്റെ ദിവസമാണു, നമ്മുടെ കർത്താവു യെരുശലേമിലെ ശലോമോന്റെ മണ്ഢപത്തിൽ നില്ക്കുകയായിരുന്നു എന്നതു വിശുദ്ധ ദൈവവചനത്തിൽ വളരെ സുപ്രധാനമാണ്. യോഹ. 8,9 അദ്ധ്യായങ്ങളി ൽ, ഈ ഉത്സവത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും യേശു മൂന്നു കാര്യങ്ങൾ ആ ഉത്സവസമയത്തു പറഞ്ഞിട്ടുണ്ടു. ഒന്നാമതായി, ഇതു വിജയത്തിന്റെയും വിടുതലിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്സവമായിരുന്നു. ഇതു ദൈവജനത്തെ ദൈവാലയത്തിലേയ്ക്കും ദൈവത്തിന്റെ ദേശത്തിലേയ്ക്കും തിരികെ കൊണ്ടുവന്നു. അബ്രഹാമി നോടും യി ഹാക്കിനോടും യാക്കോബിനോടുമുള്ള ദൈവിക വാഗ്ദ ത്തങ്ങൾ ജനത്തോടു എന്നെന്നേയ്ക്കുമായി ഉറപ്പിക്കപ്പെടുവാൻ തക്കവ ണ്ണം ഈ ഉത്സവം ഒരു അടയാളവും പ്രതിജ്ഞയുമായിരുന്നു. ആ ഉത്സവ ത്തിലാണു കർത്താവു നമ്മോടു പറഞ്ഞതു, ""ഞാൻ അവയ്ക്കു (എന്റെ ജനത്തിനു) നിത്യജീവനെ കൊടുക്കുന്നു; അവ ഒരു നാളും നശിച്ചുപോ കയില്ല.'' നാം ഈ യുദ്ധത്തിൽ പരാജയപ്പെടുകയില്ല. നാമിത് ജയിക്കും. ദൈവം നമുത്തു ആത്യന്തിക വിജയം നല്കി നമ്മെ കിരീടമണിയിക്കും. രണ്ടാമതായി, ഇതു വെളിച്ചത്തിന്റെ ഉത്സവമാണു. ആ അവസരത്തിലാ ണ്, ""ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു'' എന്നു യേശു നിന്നുകൊ ണ്ടു പറഞ്ഞതു (യോഹ.8:12). ഒരിക്കൽ അന്ധകാരത്തിൽ ഇരുന്ന നാം ഒരു വലിയ വെളിച്ചം കണ്ടിരിക്കുന്നു; മരണനിഴലിൻ താഴ്വരയിലിരുന്ന നമ്മുടെമേൽ വെളിച്ചം പ്രകാശിച്ചിരിക്കുന്നു; ജീവനും അമർത്ത്യതയും അവൻ വെളിച്ചത്തിലേയ്ക്കു കൊണ്ടുവന്നിരിക്കുന്നു. ശവക്കുഴിക്കോ, മരണത്തിനോ ഇനി വിജയമില്ല. ക്രിസ്തു നമുക്കുവേണ്ടി വിജയം നേടി യിരിക്കുന്നു. ഇതു വെളിച്ചത്തിന്റെ ഉത്സവമാണു; മരണത്തിന്റെ മൂകതയി ലും ഇരുട്ടിലും എന്നേയ്ക്കും പ്രകാശിക്കുന്ന ക്രിസ്തുവിന്റെ വാഗ്ദത്തി ന്റെ മഹത്വകരമായ വെളിച്ചം നാം അവിടെ കാണുന്നു.
അവസാനമായി, ഇതൊരു സമർപ്പണത്തിന്റെ ഉത്സവമാണു. ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു എന്നതു, ഒരു അന്ധനായ മനുഷ്യനെ സൗഖ്യമാക്കുന്ന കഥയുടെ യേശുവിന്റെ ആമുഖ വാക്കുകളാണു. ക്രിസ് തുവിനെക്കുറിച്ചുള്ള അവന്റെ സാക്ഷ്യവാക്കുകൾ നിമിത്തം യെഹൂദാനേ താക്കന്മാർ അവനെ പുറത്താക്കി. അവർ അവനെ പുറത്താക്കിയതു കർത്താവു കേട്ടപ്പോൾ, യേശു അവനെ കണ്ടെത്തി അവനോടു ചോദിച്ച
തു, ""നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ'' എന്നാണു (യോഹ. 9:35). ഇതു സമർപ്പണവും ആflാർത്ഥതയുമാണു. ആരാധനയോടുകൂടി യ വിശ്വാസമാണിതു.
ദാനിയേൽ 7,8 അദ്ധ്യായങ്ങൾ
രണ്ടു ചെറിയ കൊമ്പുകൾ
ചിലർ പറയുന്നതു, ദാനിയേൽ 7,8 അദ്ധ്യായങ്ങളിൽ വിവരിച്ചിരിക്കു ന്ന "ചെറിയ കൊമ്പുകൾ' ഒരേ വ്യക്തി ആണെന്നാണു. എന്നാൽ, ഇവ രണ്ടും തമ്മിൽ ഒരു ബന്ധമുണ്ടു; അവർ ഒരേ കുടുംബത്തിൽപ്പെട്ടവരാ ണ്; സമാനതയുണ്ടെങ്കിലും ഒരേ ദുഷ്ട സത്തയല്ല. ഈ രണ്ടു ചെറിയ കൊമ്പുകളുടെ വ്യത്യസ്തങ്ങളായ ചില വശങ്ങൾ നമുക്കു പരിശോധി ക്കാം.
ചെറിയ കൊമ്പുകൾ
ദാനിയേൽ 2,7,8 അദ്ധ്യായങ്ങൾ, ബാബിലോൺ, മേദ്യപേർസ്യ, ഗ്രീസ്, റോം എന്നീ നാലു ലോകസാമ്രാജ്യങ്ങളെക്കുറിച്ചാണു പ്രവചി ക്കുന്നതു എന്നു നാം നേരത്തെ തന്നെ കണ്ടതാണു. അതുപോലെ, ദാനിയേൽ 7-ാം അദ്ധ്യായത്തിലെ ചെറിയ കൊമ്പു എതിർക്രിസ്തു ആണെന്നതും നാം കണ്ടുകഴിഞ്ഞു (ചെറിയ കൊമ്പ് ആരാണ്? ദാനിയേ ൽ 7 കാണുക). എന്തായിരുന്നാലും, എട്ടാം അദ്ധ്യായത്തിൽ, ""ചെറിയ കൊമ്പു'' എന്നു വിളിക്കപ്പെടുന്ന സമാനമായ ഒരു രൂപത്തിലേക്കു നാം കടന്നുചെല്ലുന്നു. ഈ വ്യക്തി ആരാണു? ഏഴാം അദ്ധ്യായത്തിലെ ചെറി യ കൊമ്പു തന്നെയാണു എട്ടാം അദ്ധ്യായത്തിലെ ചെറിയ കൊമ്പു എന്നു നാം ചിന്തിക്കണമോ?
ദാനിയേൽ 7,8 അദ്ധ്യായങ്ങളിലെ ചെറിയ കൊമ്പുകൾ ഒന്നാണോ?
നാം പരിഗണിക്കേണ്ട അനേക സമാനതകൾ ദാനിയേൽ 7 ലെ ചെറിയ കൊമ്പും ദാനിയേൽ 8 ലെ ചെറിയ കൊമ്പും തമ്മിലുണ്ട്.
ദാനിയേൽ 7,8 അദ്ധ്യായങ്ങളിലെ ചെറിയ കൊമ്പുകൾ തമ്മിലുള്ള സമാനതകൾ
ദൈവത്തെ എതിർക്കുന്നു (ദാനി.7:25). അവൻ അത്യുന്നതനു വിരോധമായി സംസാരിക്കും (ദാനി.8:11). അതു സൈന്യത്തിന്റെ അധിപ തിയോളം തന്നെത്താൻ വലുതാക്കി, അവനുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമμിരം ഇടിച്ചുകളകയും ചെയ്തു.
വിശ്വാസികളെ പീഢിപ്പിക്കുന്നു (ദാനി.7:25). അവൻ അത്യുന്നത നായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയും (7:21; വെളി.13:7). (ദാനി.8:24) അവൻ വിശുദ്ധജനത്തെ നശിപ്പിക്കും.
വഞ്ചകൻ (2 തെ .2:9; വെളി.13:4, 14; 19:20). എതിർക്രിസ്തുവിനെ വഞ്ചകനായി ചിത്രീകരിച്ചിരിക്കുന്നു (ദാനി.8:25). അവൻ നയബുദ്ധിയാ ൽ തന്റെ ഉപായം സാധിപ്പിക്കും.
അഹങ്കാരം, എതിർക്രിസ്തുവിനെ വമ്പു പറയുന്നവനായും ദൂഷക നായും സ്വയം ഉയർത്തുന്നവനായും ദൈവമെന്നു അവകാശപ്പെടുന്നവ നായും ചിത്രീകരിച്ചിരിക്കുന്നു (ദാനി.7:8,11,20,25; 2 തെ .2:4; വെളി.13:5). (ദാനി.8:25) അവൻ സ്വന്തഹൃദയത്തിൽ വമ്പു ഭാവിച്ചു നിശ്ചിന്തയോടിരി ക്കുന്ന പലരേയും നശിപ്പിക്കയും കർത്താധികർത്താവിനോടു എതിർത്തു നിന്നു കൈ തൊടാതെ തകർന്നു പോകയും ചെയ്യും.
അന്ത്യകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു (ദാനി.7:26). ന്യായവിസ്താ ര സഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തം വരെ നശിപ്പിച്ചു മുടിക്കും (ദാനി.8:19). അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പി ക്കും. അതു അന്ത്യകാലത്തേയ്ക്കുള്ളതല്ലൊ.
ക്രൂരനും പരുക്കനും (ദാനി.7:20 എൻ. െഎ. വി). മറ്റു കൊമ്പുകളെ ക്കാൾ വണ്ണമേറിയ കൊമ്പ് (ദാനി.8:23). അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ ഉഗ്രഭാവമുള്ള രാജാവ്.
ഉപജാപത്തിന്റെ അധിപൻ (ദാനി.7:8,20). ചെറിയ കൊമ്പിന്റെ കണ്ണുകൾ അവന്റെ അസാമാന്യമായ മേധാശക്തിയെക്കുറിച്ചു സംസാരി ക്കുന്നു. സാർവ്വലൗകിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തന്റെ കഴി വിനെയും ഇതു വ്യഞ്ജിപ്പിക്കുന്നു (ദാനി. 8:23). ഉഗ്രബാവവും ഉപായബു ദ്ധിയുമുള്ള രാജാവ്.
ശക്തിമാൻ, അവിശ്വസനീയ ശക്തിയുള്ളവനായി എതിർക്രിസ്തു വിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു (2 തെ .2:9; വെളി.13:7,8). (ദാനി.8:24) അവന്റെ അധികാരം വലുതായിരിക്കും. സ്വന്തശക്തിയാൽ അല്ലതാനും; അവൻ അതിശയാം വണ്ണം നാശം പ്രവർത്തിക്കയും കൃതാർത്ഥനായി അതു അനുഷ്ഠിക്കയും പലരേയും വിശുദ്ധജനത്തേയും നശിപ്പിക്ക യും ചെയ്യും.
ചെറിയ കൊമ്പ് എന്നു വിളിച്ചിരിക്കുന്നു (ദാനി.7:8). ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിക്കുമ്പോൾ അവയുടെ ഇടയിൽ മറ്റൊരു
ചെറിയ കൊമ്പ് മുളച്ചു വന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി (ദാനി.8:9). അവയിൽ ഒന്നിൽനിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോ ഹരദേശത്തിനു നേരെയും ഏറ്റവും വലുതായിത്തീർന്നു.
ഇതെല്ലാമാണെങ്കിലും, ഈ രണ്ടു രൂപങ്ങളും രണ്ടു വ്യത്യസ്ത വ്യക്തികളാണെന്നു തീർത്തുപറയുന്നതിനു നമ്മെ കൊണ്ടെത്തിക്കുന്ന നിർണ്ണായകമായ അനേക വ്യത്യാസങ്ങളും ഇവിടെയുണ്ട്. ഒന്ന് എതിർ ക്രിസ്തുവും (ദാനി.7), മറ്റേത് അന്തിയോക്കസ് എപ്പിഫാനസ് നാലാമനു മാണ്.
ദാനിയേൽ 7 ലെയും 8 ലെയും ചെറിയ കൊമ്പുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ
റോമാ സാമ്രാജ്യത്തിൽ നിന്നു വരുന്നു (നാലാമത്തെ മൃഗം ദാനി. 7). ഗ്രീക്കു സാമ്രാജ്യത്തിൽ നിന്നു വരുന്നു (അവയിൽ ഒന്നിൽ നിന്നും ദാനി. 8:9).
ദശരാജ്യ സഖ്യവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു (ദാനി. 7:24). ഗ്രീക്കു സാമ്രാജ്യത്തിന്റെ നാലു വിഭജനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു (ദാനി. 8:9).
കാലവും കാലങ്ങളും കാലാംശവും നല്കപ്പെട്ടിരിക്കുന്നു (മൂന്നരവ ർഷം). 2300 സന്ധ്യയും ഉഷസും നല്കപ്പെട്ടിരിക്കുന്നു.
ഭാവി എതിർക്രിസ്തു. അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ. സെല്യൂക്കസ് രാജവംശത്തിലെ എട്ടാമത്തെ ഭരണാധികാരി. 2300 ദിവസ ങ്ങൾ എന്നതു, ബി.സി. 170 ൽ ഒനിയാസിനെ കൊലപ്പെടുത്തിയതു മുതൽ ബി.സി. 164 ലെ തന്റെ മരണത്തിനും ഇടയ്ക്കുള്ള സമയത്താണു. താൻ സിംഹാസനസ്ഥനായതു തന്റെ സ്വന്തശക്തികൊണ്ടല്ല; മറിച്ചു, ഉപായത്താലാണ്. ശൂന്യമാക്കുന്ന മ്ലേച്ഛത താൻ നിവർത്തിച്ചതുകൊണ്ട് ചരിത്രത്തിന്റെ അവസാനവുമായി താൻ ബന്ധപ്പെട്ടിരിക്കുന്നു (ദാനി. 8:17,19).
ഈ ദൃഡമായ വ്യത്യാസങ്ങളാൽ ഈ രണ്ടു വ്യക്തികളും വ്യത്യസ് തരായ ആളുകളാണെന്നു നാം ഗണിക്കുന്നു. ദാനിയേൽ 7 ലെ ചെറിയ കൊമ്പ് എതിർ ക്രിസ്തുവിനെയും ദാനിയേൽ 8 ലെ ചെറിയ കൊമ്പ് അന്തിയോക്കസ് എപ്പിഫാന ിനേയും പരാമർശിക്കുന്നു.
ചെറിയ കൊമ്പ്: അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ
ദാനിയേൽ 8 ലെ ചെറിയ കൊമ്പിനെക്കുറിച്ചുള്ള വിവരണം അന്തി യോക്കസ് എപ്പിഫാനസ് നാലാമനുമായി അടുത്തു യോജിച്ചുനിൽക്കു ന്നു. അതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു. സൈന്യത്തിലും നക്ഷ്രതങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവു ട്ടിക്കളഞ്ഞു (ദാനി. 8:10).
ബി.സി. 170 ൽ യഹൂദ മതപുരോഹിതനായ ഒനിയാസ് മൂന്നാമനെ കൊലപ്പെടുത്തിക്കൊണ്ടാണു അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ യഹൂദന്മാരെ പീഡിപ്പിക്കാൻ ആരംഭിച്ചതു. തുടർന്നു, അദ്ദേഹം ആയിര ക്കണക്കിനു യഹൂദന്മാരെ കൊല്ലുകയും, ദൈവാലയം കൊള്ളയടിക്കുക യും 80000 ത്തോളം പുരുഷന്മാരേയും സ്ത്രീകളേയും കുട്ടികളേയും ശിശുക്കളെപ്പോലും കൊന്നുമുടിച്ചു (1 മക്കാബ്യ.1:20-24; 2 മക്കാബ്യ. 5:1 മുതൽ). എട്ടാം നാളിലെ ആൺകുട്ടികളുടെ പരിച്ഛേദനയും ഏതെങ്കി ലും യെഹൂദ ഉത്സവങ്ങൾ ആഘോഷിക്കുന്നതും അദ്ദേഹം നിരോധിച്ചു. ധൈര്യശാലികളായ ചുരുക്കം ചില സ്ത്രീകളും പുരുഷന്മാരും അദ്ദേഹ ത്തെ ധിക്കരിച്ചു. യെഹൂദ ന്യായ്രപമാണമനുസരിച്ചു, എട്ടാം നാളിൽ തങ്ങളുടെ നവജാത ആൺകുട്ടികളെ പരിച്ഛേദന കഴിച്ച സ്ത്രീകളെക്കുറി ച്ചു ജൊസീഫസ് നമ്മോടു പറയുന്നുണ്ടു. അന്തിയോക്കസ് ഇതിനെക്കു റിച്ചു അന്വേഷിച്ചു കണ്ടെത്തിയപ്പോൾ, രണ്ടു കുട്ടികളേയും കൊന്നു, ഒാരോ കുട്ടിയേയും കയറുകൊണ്ടു ബന്ധിച്ചു, ഒാരോ കയറും ഒാരോ കുട്ടിയുടെയും അമ്മയുടെ കഴുത്തിനോട് ചേർത്തു കെട്ടുകയും ചെയ്തു. അനന്തരം, ഈ പാവം അമ്മമാരെ തങ്ങളുടെ കുഞ്ഞുങ്ങളുടെ മൃതശരീര വുമായി യെരുശലേം തെരുവീഥികളിലൂടെ ആൾക്കൂട്ടം അവരെ പരിഹ സിക്കയും കളിയാക്കയും ചെയ്യത്തക്കവിധത്തിൽ ബഹുജനഘോഷയാ ത്രയ്ക്കായി നിർബന്ധിച്ചു. അവരുടെ കുഞ്ഞുങ്ങൾ കഴുത്തിൽ തൂങ്ങികി ടക്കുമ്പോൾ തന്നെ, സ്ത്രീകളെ നഗരമതിലിനു മുകളിൽനിന്നു താഴേയ് ക്കു തള്ളിയിട്ടു കൊന്നുകളഞ്ഞു (2 മക്കാ.6:10,11).
തന്റെ ഏഴു ആൺമക്കളോടൊപ്പം തിരുവെഴുത്തുകൾ വായിക്കയും അവരോടൊരുമിച്ചു യെഹൂദാപെരുന്നാളുകൾ ആചരിക്കയും ചെയ്ത അന്തിയോക്കസിനെ ധിക്കരിച്ച മറ്റൊരു സ്ത്രീയുടെ കഥ ജൊസീഫസ് പറയുന്നുണ്ടു. അന്തിയോക്കസിന്റെ ആളുകൾ, ഇരുമ്പുപ്രതലം ചുവക്കു ന്നതുവരെ ചൂടാക്കി ഒാരോ മകനേയും ആ സ്ത്രീയുടെ കൺമുന്നിൽ തന്നെ ദഹിപ്പിക്കയും ചെയ്തു. അതിനുശേഷം, അവർ അവളേയും
കൊന്നു. മില്ലർ എഴുതുന്നു, ""ബി.സി. 167 ഡിസംബറിൽ, അന്തിയോക്കസ് ദൈവാലയം പരിസരത്തു സെയൂസ് ദേവനു ഒരു ബലിപീഠം സ്ഥാപിച്ചു, അതിന്മേൽ പെൺ പന്നിയെ യാഗമർപ്പിക്കയും ചെയ്തതിലൂടെ യെഹൂ ദാമതത്തിനെതിരെയുള്ള തന്റെ ദൈവനിμാപരമായ ശ്രേഷ്ഠമായ പ്രവർ ത്തി അനുഷ്ഠിച്ചു (1 മക്കാ.1:37,39,44-47,54,59; 2 മക്കാ.6:2-5).
അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ വലുതാക്കി, അവനുള്ള നിരന്തര ഹോമയാഗം അപരഹിക്കയും അവന്റെ വിശുദ്ധമμി രം ഇടിച്ചുകളകയും ചെയ്തു (ദാനി.8:11). ഭക്ഷണനിയമങ്ങൾ, പരിച്ഛേദന, ശബ്ബത്തുകൾ, പെരുന്നാളുകൾ എന്നിവ ഉൾപ്പെടെയുള്ള യെഹൂദാ മതാചാരങ്ങളെല്ലാം നിരോധിക്കുന്ന കല്പനകൾ അന്തിയോക്കസ് പുറ പ്പെടുവിച്ചു. ദൈവത്തെയല്ല; മറിച്ചു, യെഹൂദന്മാർ അദ്ദേഹത്തെ ആരാധി ക്കണമെന്നു അവരോട് ആവശ്യപ്പെടുകയും ചെയ്തു (1 മക്കാ.1:41-50).
അതിനു അവൻ അവനോടു: രണ്ടായിരത്തി മുന്നൂറു സന്ധ്യയും ഉഷസും തികയുവോളം തന്നെ. പിന്നെ, വിശുദ്ധമμിരം യഥാസ്ഥാനപ്പെ ടും (ദാനി. 8:14).
എന്താണ് 2300 സന്ധ്യയും ഉഷസും എന്നത് ഇവിടെ?
2300 സന്ധ്യയും ഉഷസും എന്നത് വ്യാഖ്യാനിക്കുന്നതിന് രണ്ടു രീതികളുണ്ട്.
ഒന്നാമത്തെ രീതി: ഇതു, 1150 ദിവസങ്ങളെ പരാമർശിക്കുന്നു. സന്ധ്യയും ഉഷസും ഇതേ ദിവസങ്ങളെയാണു പരാമർശിക്കുന്നതു എന്നു നാം പരിഗണിക്കയാണെങ്കിൽ, ഇതു ആകെയുള്ള ദിവസങ്ങളുടെ എണ്ണത്തെ 2300 ൽ നിന്നും 1150 ലേയ്ക്കു വെട്ടിച്ചുരുക്കും (അല്ലെങ്കിൽ മൂന്നു വർഷത്തേക്കാൾ അല്പം കൂടുതൽ). ഈ വീക്ഷണം നാം സ്വീക രിക്കയാണെങ്കിൽ, ഈ കാലഘട്ടം അന്തിയോക്കസ് ദൈവാലയത്തിൽ സെയൂസിനുള്ള പീഠം സ്ഥാപിച്ചതു മുതൽ (1 മക്കാ.1:54) ആരംഭിക്കു ന്നതായും, യൂദാസ് മക്കാബിയസ് ദൈവാലയം പുനഃപ്രതിഷ്ഠ നടത്തിയ ബി.സി. 164 ഡിസംബറിൽ അവസാനിക്കുന്നതായും മന ിലാക്കാം (1 മക്കാ.4:52). എങ്ങനെയായിരുന്നാലും, മില്ലർ സൂചിപ്പിക്കുന്നതുപോലെ, 1150 ദിവസങ്ങൾ വാസ്തവത്തിൽ അവസാനിക്കുന്നത് ബി.സി. 164 സെപ് റ്റംബർ/ഒക്ടോബറിലാണ്, ഡിസംബറിൽ അല്ല. അദ്ദേഹം എഴുതുന്നു, ""ഒന്നുകിൽ ഈ തീയതി ഏറ്റവും അടുത്ത ഏകദേശകണക്കായി സ്വീക രിക്കയോ, അല്ലെങ്കിൽ ആർച്ചർ നിർദ്ദേശിക്കുന്നതുപോലെ, ഒരു സാദ്ധ്യ മായ നിർദ്ദേശം എന്നതു യാഗപീഠം സ്ഥാപിക്കപ്പെടുന്നതിനും മുമ്പു തന്നെ ദിവസേനയുള്ള യാഗങ്ങൾ നിർത്തലാക്കപ്പെട്ടു എന്നാണു''.
രണ്ടാമത്തെ രീതി: ഇതു 2300 യഥാർത്ഥ ദിവസങ്ങളെ പരാമർശിക്കു ന്നു. കെയിൽ സൂചിപ്പിക്കുന്നതു, ഇവിടുത്തെ പ്രയോഗം അക്ഷരീകമാ യും "2300 സന്ധ്യും ഉഷസും വരെ' എന്നാണു. ഉല്പ.1 ൽ ഈ പ്രയോഗം ഒരു മുഴു ദിവസത്തിനായി ഉപയോഗിച്ചിരിക്കുന്നു. ഒരു ദിവസത്തിന്റെ രണ്ടു പകുതിക്കുവേണ്ടിയല്ല. യെഹൂദന്മാർ ഒരു ദിവസത്തിന്റെ ഭാഗങ്ങ ളെ വേർതിരിച്ചു പറയാൻ ശ്രമിക്കുമ്പോൾ, സന്ധ്യയും ഉഷസും എന്നതി നേക്കാൾ "രാവും പകലും' എന്ന പ്രയോഗമാണു അവർ ഉപയോഗിക്കു ന്നതു എന്നും അദ്ദേഹം കാണിച്ചുതരുന്നു (ഉല്പ.7:4,12). അതിലുപരിയാ യി, ദാനി.7:25; 9:27; 12:11-12 എന്നീ വാക്യങ്ങൾ അന്തിക്കോസിനെ പരാമർ ശിക്കുന്നതല്ല, അവ എതിർക്രിസ്തുവിനെ പരാമർശിക്കുന്നതാണു. അതു കൊണ്ടു, ഈ വേദഭാഗങ്ങൾ ഈ സംഖ്യ മുതൽ (2300) മൂന്നര വർഷ ത്തെ ഒരു കാലഘട്ടവുമായി പരസ്പരം ബന്ധിപ്പിക്കുന്നതിനു ഉപയോഗി ക്കാൻ കഴിയുന്നതല്ല. ഈ രീതി ഉപയോഗിക്കുകയാണെങ്കിൽ (ഈ ഗ്രന്ഥകാരൻ കൂടുതൽ ഇഷ്ടപ്പെടുന്നതു), ഒനിയാസ് മൂന്നാമന്റെ കൊല പാതകം നടന്ന ബി.സി. 170 ൽ നാം ഈ കാലഘട്ടം ആരംഭിക്കയും യൂദാസ് മക്കാബിയ ിന്റെ നേതൃത്വത്തിലുള്ള ദൈവാലയത്തിന്റെ പുനഃസമർപ്പണത്തോടെ അവസാനിക്കയും ചെയ്യുന്നു.
അവൻ നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയ ത്തിൽ വമ്പു ഭാവിച്ചു നിശ്ചിന്തയോടിരിക്കുന്ന പലരേയും നശിപ്പിക്കയും കർത്താധികർത്താവിനോടു എതിർത്തു നിന്നു കൈ തൊടാതെ തകർ ന്നു പോകയും ചെയ്യം (ദാനി.8:25).
എലിമായിലെ പരാജയത്തിനുശേഷം, മാനുഷിക മുഖാന്തരം കൂടാതെ അവൻ തകർന്നുപോകും എന്ന പ്രവചനം നിവർത്തിച്ചുകൊ ണ്ടു, ബി.സി. 163 ൽ അന്തിയോക്കസ് മരിച്ചു (1 മക്കാ. 6:1-16). ഇത്തരത്തി ലുള്ള ഏറ്റവും അടുത്ത പ്രവചനങ്ങൾ നിമിത്തം ദാനി.8 ലെ ചെറിയ കൊമ്പ്, എതിർ ക്രിസ്തുവിനെക്കാൾ അന്തിയോക്കസ് എപ്പിഫാനസ് നാലാമനെയാണു പരാമർശിക്കുന്നതു എന്നു നാം അംഗീകരിക്കുന്നു.